Monday, February 1, 2010

കൃഷിയിടങ്ങള്‍ മായുന്നു; ഒടുങ്ങാം മഹാനഗരങ്ങളില്‍

തണുത്ത് വിറച്ച് ആലംബമില്ലാതെ 2

ന്യൂഡല്‍ഹി

കൊടുംതണുപ്പില്‍ ഗോള്‍മാര്‍ക്കറ്റില്‍ കിടക്കുന്നവര്‍ക്ക് അടുത്തുള്ള അടയ്ക്കാത്ത കടയിലെ വെളിച്ചമാണ് പുതപ്പ്. ജയിന്‍ നിരനിരയായി കിടന്നുറങ്ങുന്നവരുടെ ഫോട്ടോ എടുത്തു. തണുപ്പ് ഉറക്കാത്ത സര്‍ദാര്‍ജി ചാടി എഴുന്നേറ്റു. കൈയില്‍ വലിയ വടി. ഹിന്ദിയിലെ ചീത്തവിളിക്ക് കടുപ്പം അധികം. നീണ്ടകാലത്തെ പത്രപ്രവര്‍ത്തനത്തിനിടയില്‍ ആദ്യത്തെ അനുഭവമെന്ന് ജയിന്‍. റിക്ഷ ഓടിക്കുന്നവരും മറ്റുമാണ് ഇവിടെ അധികവും. ഫുട്പാത്ത്പോലും ഇല്ല. ചുറ്റും മണ്ണും കല്ലും മാത്രം. 70 വയസ്സുള്ള ഷേര്‍ഖാന് നാല്‍പ്പതുവര്‍ഷമായി ഇതാണ് വീട്. പുസ റൌണ്ട് എബൌട്ടിലെ വഴിയിലായിരുന്നു ബലൂണ്‍ വില്‍പ്പനക്കാരനായ ഭീമ ഉറങ്ങിയിരുന്നത്. തണുപ്പിന്റെ ആക്രമണത്തില്‍ പുതുവര്‍ഷത്തലേന്ന് ഭീമ മരിച്ചു. അവിടത്തെ ഷെല്‍ട്ടര്‍ പൊളിച്ച കോര്‍പറേഷന്‍ അധികൃതരാണ് ഭീമയുടെ കൊലയാളികളെന്ന് സന്നദ്ധസംഘടനകള്‍ പറയുന്നു.

രാജ്യത്ത് കൊടുംതണുപ്പില്‍ മരിച്ചത് ആയിരത്തിലധികംപേര്‍. എല്ലാം പാവപ്പെട്ടവര്‍. ആയിരംപേര്‍ മരിച്ചാല്‍ എന്തുമാത്രം വാര്‍ത്തകള്‍ വരേണ്ടതാണ് മാധ്യമങ്ങളില്‍. എന്നാല്‍, ദേശീയ മാധ്യമങ്ങളിലൊന്നും പുഴുക്കളെപ്പോലെ മരിക്കുന്നവര്‍ക്ക് ഇടമില്ല. ചിലര്‍ പ്രാദേശിക പേജില്‍ ചെറിയ വാര്‍ത്ത നല്‍കുന്നു. അതേസമയം, വിദര്‍ഭയിലെ കലാവതിയെ കാണാന്‍ പോയ രാഹുല്‍ഗാന്ധിക്കൊപ്പം മാധ്യമപ്പടതന്നെയുണ്ടായിരുന്നു. ഇപ്പോള്‍ ദളിത് കുടുംബങ്ങളില്‍ താമസവും ഭക്ഷണവുമായി ജീവിതത്തെ പരിചയപ്പെടുകയാണ് രാഹുല്‍. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയായ പത്ത് ജനപഥില്‍നിന്ന് കാണാവുന്നിടത്തുപോലും പാവങ്ങള്‍ മരണത്തിന്റെ കാലൊച്ച കേട്ട് വിറങ്ങലിച്ച് കിടക്കുന്നുണ്ട്. അങ്ങോട്ട് കണ്ണുതിരിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. ഒടുവില്‍ കോടതിയാണ് ഇടപെട്ടത്. ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സുപ്രീംകോടതിയും പ്രശ്നം ഗൌരവമായെടുത്തു. സമയബന്ധിതമായി ഷെല്‍ട്ടറുകള്‍ നിര്‍മിക്കണമെന്ന് ഉത്തരവിട്ടു. എന്നാല്‍, അതെല്ലാം കടലാസില്‍ ഒതുങ്ങി. അധികൃതര്‍ പേരിനു ചിലതെല്ലാം കാട്ടിക്കൂട്ടിയെന്ന് മാത്രം. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഒരുക്കങ്ങള്‍ക്കായി അവശേഷിക്കുന്ന ആശ്രയസ്ഥാനങ്ങളും നിരപ്പാക്കുന്നതിനെക്കുറിച്ചാണ് ആലോചന.

മഹാനഗരങ്ങളില്‍ വീടില്ലാത്തവര്‍ വര്‍ധിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ഡല്‍ഹിയിലേക്കു വരുന്നവരില്‍ അധികവും. നഗരങ്ങളിലേക്ക് ചേക്കേറുന്നവരില്‍ പലരും ഇന്നലെകളില്‍ വീടുണ്ടായിരുന്നവരാണ്. ചിലര്‍ കര്‍ഷകരായിരുന്നു. മഹാഭൂരിപക്ഷവും കാര്‍ഷികവൃത്തിയില്‍ ജീവിതമാര്‍ഗം കണ്ടെത്തിയവര്‍. കടക്കെണിയും കാര്‍ഷികത്തകര്‍ച്ചയും കാരണം 1991നും 2001നുമിടയില്‍ എപതുലക്ഷം പേര്‍ കാര്‍ഷികരംഗം ഉപേക്ഷിച്ചെന്നാണ് കണക്ക്. ഈ ദശകത്തിലെ വിവരം വരാനിരിക്കുന്നതേയുള്ളൂ. ഒട്ടും കുറയില്ലെന്ന് ഉറപ്പ്. അനൌദ്യോഗിക കണക്കുകളില്‍ അത് കോടികളായിരിക്കും.

കൃഷിയെ ആശ്രയിച്ച് ജീവിച്ചവര്‍ എവിടേക്കായിരിക്കും പോയിട്ടുണ്ടാവുക?

നഗരങ്ങളില്‍ ജീവിതംതേടി വന്നവരില്‍ നല്ല പങ്കും ഇത്തരക്കാരാണ്. കടം കയറി ഉള്ളതെല്ലാം വിറ്റുപെറുക്കി നാടുവിട്ടവര്‍. മെട്രോയുടെ പണിയിലേര്‍പ്പെട്ടും കല്യാണസ്ഥലത്ത് പാത്രം കഴുകിയും കിട്ടുന്നതുകൊണ്ട് കുടുംബം പോറ്റുന്നവര്‍. റിക്ഷ ഓടിക്കുന്നവര്‍, സെക്യൂരിറ്റിക്കാര്‍..... ഇങ്ങനെ ജീവിതത്തില്‍ പരിചയമില്ലാത്ത പണിയെടുക്കുന്ന ഇവര്‍ പുത്തന്‍ നയത്തിന്റെ ഇരകളാണ്. വഴിയരികില്‍ കഴിയുന്നവര്‍ രണ്ടരലക്ഷത്തിലധികം വരുമെന്ന് സന്നദ്ധസംഘടനകള്‍ പറയുന്നു. സര്‍ക്കാര്‍ കണക്കില്‍ അത് ഒന്നരലക്ഷമാണ്. ഇതില്‍ ഇരുപതിനായിരത്തോളം സ്ത്രീകള്‍. കുട്ടികളും അത്രതന്നെ വരും. ഇവര്‍ക്കായി സര്‍ക്കാര്‍ 26 ഷെല്‍ട്ടര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഒരു ശതമാനത്തിനുപോലും തികയില്ല. സ്ത്രീകള്‍ക്കായി ഒന്ന് മാത്രം. ചില ഷെല്‍ട്ടറുകളില്‍ കയറാന്‍ ഗുണ്ടകള്‍ക്ക് പണം കൊടുക്കണം. ദശകങ്ങളായി റോഡ് വീടാക്കിയവര്‍ക്കുപോലും സഹിക്കാന്‍ കഴിയാത്ത തണുപ്പാണ് ഈ വര്‍ഷം. പുതുതായി വന്നവരുടെ കാര്യം പറയേണ്ടതില്ല.

സര്‍ക്കാരിന്റെ വികസന കണക്കുകള്‍ പുറത്തിറക്കുന്ന മന്ത്രാലയങ്ങളില്‍നിന്ന് കണ്ണെത്തുംദൂരത്താണ് തെരുവിലുറങ്ങുന്ന നിരാലംബര്‍. പത്തുവര്‍ഷം കൊണ്ട് ശതകോടീശ്വരരുടെ എണ്ണം നാലില്‍നിന്ന് 53ലേക്ക് വര്‍ധിപ്പിച്ചവര്‍ക്ക് അഭിമാനിക്കാം! മന്‍മോഹന്‍സിങ്ങിനും പ്രണബ്കുമാര്‍ മുഖര്‍ജിക്കും വളര്‍ച്ചയില്‍ അഹങ്കരിക്കുന്ന വര്‍ത്തമാനങ്ങള്‍ ആവര്‍ത്തിക്കാം. റിപ്പബ്ളിക്കിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങളിലും കൊടുംതണുപ്പില്‍ കിടന്ന് മരിക്കുന്നവരുടെ ദുര്‍വിധി എന്നാണ് ഇവരുടെ കണ്ണില്‍പ്പെടുക?

*
പി രാജീവ് ദേശാഭിമാനി

5 comments:

വര്‍ക്കേഴ്സ് ഫോറം said...

സര്‍ക്കാരിന്റെ വികസന കണക്കുകള്‍ പുറത്തിറക്കുന്ന മന്ത്രാലയങ്ങളില്‍നിന്ന് കണ്ണെത്തുംദൂരത്താണ് തെരുവിലുറങ്ങുന്ന നിരാലംബര്‍. പത്തുവര്‍ഷം കൊണ്ട് ശതകോടീശ്വരരുടെ എണ്ണം നാലില്‍നിന്ന് 53ലേക്ക് വര്‍ധിപ്പിച്ചവര്‍ക്ക് അഭിമാനിക്കാം! മന്‍മോഹന്‍സിങ്ങിനും പ്രണബ്കുമാര്‍ മുഖര്‍ജിക്കും വളര്‍ച്ചയില്‍ അഹങ്കരിക്കുന്ന വര്‍ത്തമാനങ്ങള്‍ ആവര്‍ത്തിക്കാം. റിപ്പബ്ളിക്കിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങളിലും കൊടുംതണുപ്പില്‍ കിടന്ന് മരിക്കുന്നവരുടെ ദുര്‍വിധി എന്നാണ് ഇവരുടെ കണ്ണില്‍പ്പെടുക?

മുക്കുവന്‍ said...

as long as the farmer is not getting enough returns for his effort, they are going to convert those land to other works... so better find a way to get some returns for those poor people!!

*free* views said...

What is left government doing to increase food security of Kerala? You have the mandate, why be afraid to make strong laws for the good of Kerala and its people? Do people realize that we are sitting in a food security bomb ready to explode? All our human resources are moving to service industry and government jobs - in India and abroad - we import food from outside, we do not have oil or other natural resources to pay for it in future. What will happen when the gulf dream explode? What will we eat? Put a forceful end to the stupid growth story and stress on food security like any decent leftist government will do. Why else do you use name of left and earn votes if you are not framing strong laws to attain food security, maybe you lose some votes in next elections because these laws will not be very popular, but laws of left governments never were popular with people being so greedy and think only short term. Do what is good for people not what they will like in short term.

I have no big hope that a left government in the center will do anything great for poor. You will still try to play parliamentary politics, revolution is only used in rallies.

Forget politics - Food security now, not just for India, even for our small state. Stop growth, create equality

Unknown said...

ഫയങ്കര ചോദ്യം. What is left government doing to increase food security of Kerala?
ഒന്ന് ചോയ്ച്ചോട്ടെ,കേരളം ഇന്ത്യയില്‍ ആണോ അതല്ല കേരളത്തില്‍ ഇന്ത്യ ആണോ ?
'സഗാവ്'വീണ്ടും അവതരിച്ചു, ചോദ്യവുമായി.സംസ്ഥാനങ്ങളുടെ എല്ലാ പൊതു വിതരണ
വ്യവസ്ഥയും തകര്‍ക്കാന്‍ നേരിട്ട് ഇടപെടുക,വൈദ്യുതിമേഖല അടക്കം പൊതു ഇടങ്ങള്‍ dismantle ചെയ്തില്ലങ്കില്‍
ഒരു കേന്ദ്ര സഹായവും കൊടുക്കാതിരിക്കുക..എന്നിട്ട് നാണമില്ലാതെ ചോദിക്കുവാ What is left government doing...
തലയില്‍ കേറില്ല പൊട്ടന്‍കളി ആണ് എന്നറിയാം എങ്കിലും രണ്ടുകാര്യം പറയാം

വൈദ്യുതിക്ക് യൂണിറ്റിനു കേരളത്തില്‍ ശരാശരി 1.75 രൂപ ആണ്, പൊതുവേ 22മണിക്കൂര്‍ ഏറ്റവും ചുരുങ്ങിയത് കിട്ടുന്നു.
കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല dismantle ചെയ്തു സാമൂഹ്യനിയന്ത്രണവും എടുത്തു കളഞ്ഞ ദല്‍ഹി മഹാരാഷ്ട്ര, രാജസ്ഥാന്‍ ....എല്ലായിടത്തും ശരാശരി
14 മണിക്കൂര്‍ ആണ് ദിവസം വൈദ്യുതി കിട്ടുന്നത്.ആകെ വൈദ്യുതമേഖല നാറ്റ കേസാണ് അവിടെയെല്ലാം.
പിന്നെ,പൊതു മേഖലസ്ഥാപനങ്ങള് വില്‍ക്കാന്‍ വെച്ചവ മിക്കവാറും കേരളത്തില് ലാഭത്തിലാക്കി.. എങ്ങനെ വെടക്കാക്കാം എന്നതിന്റെ
ഉദാഹരണമാണ് കേദ്രത്തില്‍ നടക്കുന്നത് എന്നും, ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിലും അങ്ങനെ എന്നും
പറയുമ്പോ എന്തിനാ പൊള്ളുന്നത്. തന്റെ, ഉദ്ദേശ്യവും രാഷ്ട്രീയവും അറിയാം, എങ്കിലും പറഞ്ഞു എന്ന് മാത്രം.

*free* views said...

Sarcasm is the only thing you know to drive away criticism. You can live only with people who say that *your* government is great. Any smell of opposition and **#$(* like you has to attack and kill it. *your* party is now thinking that is the only way, to oppose anybody who opposes, that is not characteristic of a "purogamana prasthanam".

But lucky that you do not *represent* the party :). People like you are doing a big disfavor to the party by taking its name. You are just another "krimi" with only a nuisance value. I do not have any hidden politics or want to create a rift, I am just another person who *wants* to vote for *your* party.

Now to the limited content in your comment: When did I support Manmohan singhs government in center? *YOU* are the one singing praises for Chidambaram and Manmohan (remember sending army to Dantewada, your party and leaders were singing praises of Chidambaram).

How is power rate related to food security directly? For food security a state government can enact very harsh laws (like the bhooparishakarana niyamam). Problem is that these harshlaws will be opposed and votes will be lost in next election. My point is votes are not important, a revolutionary party should not get sucked into parliamentary politics. If you say there are no powers with state government, then why stand in elections, for power?

Now regarding rate of electricity: There is no magic or new efficiency a government do to reduce electricity rate. You can give subsidies to keep the rate at a low, but where does that money come from? Instead that money is used to subsidise air conditioning. So keeping a rate (power, fule) low does not mean it is pro poor, instead government should keep these rates high and use money to directly benefit the poor. Why don't you reduce bus charges to match other states? Now, that is something that will benefit poor and middle class.

S. Shivaraman has a good comment about some nuisance creators (like you) trying to kill any opposition. (But no, I do not like him because he thinks next option is to go to Congress, that is opportunist).

Freevoice, try not to just oppose, and try to understand that party is moving away from its roots and there will be criticism and it is very good to be criticised, that means people care about you. Do not falsely think that you are party, you are just another person. Party is not a company or an organization owned by some people, it belongs to every body, even to people who are not its supporters. (I equate you to church going sinners who take name of Jesus christ to give Christianity a bad name. It will be much better if these people do not say they are communists or belong to a party). You are like Bush - "Either you are with me or against me".