Saturday, March 20, 2010

പോരാട്ടം: പാര്‍ലമെന്റിന് അകത്തും പുറത്തും

ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിനുശേഷം ലോൿസഭ ഇടവേളയിലേക്ക് നീങ്ങി. മൂന്നാഴ്ച നീണ്ടുനിന്ന സമ്മേളനം രാജ്യത്തെ രാഷ്‌ട്രീയരംഗത്തെക്കുറിച്ച് വ്യക്തമായ ചില സൂചനകള്‍ നല്‍കി. കഴിഞ്ഞവര്‍ഷം, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ലോൿസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും അവര്‍ക്ക് ഭൂരിപക്ഷം നേടാനായില്ല. യുപിഎയ്ക്ക് 262 സീറ്റ് മാത്രമാണ് ലഭിച്ചത്. എസ്‌‌പി, ആര്‍ജെഡി, ബിഎസ്‌‌പി, ജനതാദള്‍ എസ് എന്നിവപോലുള്ള ഏതാനും പാര്‍ടികള്‍ പിന്തുണ പ്രഖ്യാപിച്ചതിനാല്‍ യുപിഎയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനായി. കോണ്‍ഗ്രസ് അങ്ങോട്ട് ആവശ്യപ്പെടാതെയാണ് ഈ പാര്‍ടികള്‍ പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ, കോണ്‍ഗ്രസ് മുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത് തങ്ങളുടെ നയസമീപനങ്ങള്‍ക്ക് വന്‍പിന്തുണ കിട്ടിയെന്ന മട്ടിലാണ്. സഖ്യത്തിന്റെ ദൌര്‍ബല്യവും പുറത്തുനിന്നുള്ള പിന്തുണയും അവര്‍ തിരിച്ചറിഞ്ഞില്ല. പത്തുമാസത്തിനുശേഷം ഈ സംവിധാനം തകര്‍ന്നിരിക്കുന്നു. വ്യാമോഹങ്ങളില്‍നിന്ന് ആദ്യം മോചനം നേടിയത് എസ്‌‌പിയാണ്. ഇന്ത്യ-അമേരിക്ക ആണവകരാറിനോടുള്ള നിലപാടിന്റെ കാര്യത്തില്‍ മുലായം മലക്കംമറിഞ്ഞപ്പോള്‍ ആരംഭിച്ച എസ്‌‌പി-കോണ്‍ഗ്രസ് അവസരവാദ സഖ്യം ലോൿസഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഉലഞ്ഞിരുന്നു. തന്റെ പാര്‍ടി കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതില്‍ മുലായം അന്നേ പരസ്യമായി ഖേദം പ്രകടിപ്പിച്ചു. യുപിഎയിലെ മറ്റൊരു വിശ്വസ്ത കൂട്ടാളിയായ ആര്‍ജെഡിയും തെരഞ്ഞെടുപ്പിനുശേഷം അപമാനവും നിന്ദയും നേരിട്ടു. ലാലുപ്രസാദ് യാദവിനെക്കൊണ്ടുള്ള ഉപയോഗം കഴിഞ്ഞു.

ഭക്ഷ്യവസ്‌തുക്കളുടെയും അവശ്യസാധനങ്ങളുടെയും അഭൂതപൂര്‍വ വിലക്കയറ്റം യുപിഎ സര്‍ക്കാരിന്റെ പിടിപ്പുകേടും നിരുത്തരവാദിത്തവും വെളിച്ചത്തുകൊണ്ടുവന്നു. രാജ്യാന്തരവിലയും കര്‍ഷകര്‍ക്ക് ഉയര്‍ന്നവില നല്‍കിയതുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് സര്‍ക്കാര്‍ ആദ്യം പറഞ്ഞു; സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേടിനെയും ഭക്ഷ്യഉപഭോഗം വര്‍ധിച്ചുവരുന്നതിനെയും പഴിചാരി. കേന്ദ്രസര്‍ക്കാര്‍ ഹൃദയശൂന്യമായ നിലപാട് എടുക്കുമ്പോള്‍, പ്രതിപക്ഷം ഈ പ്രശ്നം പാര്‍ലമെന്റില്‍ ശക്തമായി ഉയര്‍ത്തുക സ്വാഭാവികം. അതാണ് ഈ സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭയിലും ഉണ്ടായത്. സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്‌ക്കുന്ന എല്ലാ പാര്‍ടികളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. കിറിത് പരീഖ് സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ സര്‍ക്കാരിനുള്ളിലെ സഖ്യകക്ഷികള്‍ തടസ്സംനിന്നു. ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും എതിര്‍പ്പ് പ്രകടിപ്പിച്ചു. വിലവര്‍ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭ മാറ്റിവച്ചെങ്കിലും കോണ്‍ഗ്രസ് തക്കം പാര്‍ത്തിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിത്തീരുവയും എൿസൈസ് തീരുവയും വര്‍ധിപ്പിക്കാനുള്ള അവസരമായി കേന്ദ്രബജറ്റിനെ ഉപയോഗിച്ചു. ബജറ്റ് പ്രസംഗത്തിലെ ഈ നിര്‍ദേശത്തിനെതിരെ അപ്പോള്‍ത്തന്നെ പ്രതിഷേധം ഉയര്‍ന്നു, പ്രതിപക്ഷകക്ഷികളാകെ ഇറങ്ങിപ്പോയി.

വനിതാസംവരണ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് പാസാക്കിയതു മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുണകരമായ ഏകനടപടി. ഇടതുപക്ഷ പാര്‍ടികളും ബിജെപിയും പ്രതിപക്ഷത്തെ ചില പ്രമുഖ പ്രാദേശികകക്ഷികളും ഉറച്ച പിന്തുണ നല്‍കിയതുകൊണ്ടാണ് ഇതുതന്നെ സാധ്യമായത്. എന്നാല്‍, ഈ ബില്‍ അതിനെ എതിര്‍ക്കുന്ന എസ്‌‌പിയെയും ആര്‍ജെഡിയെയും കൂടുതല്‍ വിറളിപിടിപ്പിച്ചു. സിപിഐ എമ്മും മറ്റു ഇടതുപക്ഷ പാര്‍ടികളും വനിതാസംവരണ ബില്ലിന്റെ കാര്യത്തില്‍ ചാഞ്ചല്യമില്ലാത്ത പിന്തുണയാണ് നല്‍കുന്നത്. നവഉദാരവല്‍ക്കരണ നയങ്ങളെയും സര്‍ക്കാരിന്റെ അമേരിക്കന്‍ അനുകൂല നയങ്ങളെയും ഇതോടൊപ്പം വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുകയുംചെയ്യുന്നു.

കോര്‍പറേറ്റ് അനുകൂല, സ്വകാര്യവല്‍ക്കരണ അജന്‍ഡ മുന്നോട്ടുകൊണ്ടുപോകാനും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുമായി മറ്റൊരു കൂട്ടം നിയമനിര്‍മാണങ്ങള്‍ നടത്താനും യുപിഎ സര്‍ക്കാര്‍ ആസൂത്രണം നടത്തുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐയില്‍ സര്‍ക്കാര്‍ ഓഹരിവിഹിതം 55ല്‍നിന്ന് 51 ശതമാനമായി കുറയ്ക്കാനുള്ളതാണ് ഇതില്‍ ഒരു നിയമനിര്‍മാണം. മറ്റൊന്ന്, വിദേശവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ത്യയിലെ 'വിദ്യാഭ്യാസ കമ്പോളത്തില്‍' പ്രവേശനത്തിന് അനുമതി നല്‍കാനുള്ളതാണ്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ 40,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കാനുള്ള ബജറ്റ് നിര്‍ദേശത്തിന് പുറമെയാണ് ഈ നടപടികള്‍.

ഇടതുപക്ഷത്തിനുമാത്രം എതിര്‍പ്പുള്ള നടപടികളല്ല കോണ്‍ഗ്രസ് മുന്നണി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്, മറ്റ് മതനിരപേക്ഷ പ്രതിപക്ഷപാര്‍ടികള്‍ക്കും ഇവയോട് ഒട്ടും യോജിപ്പില്ല. വളം സബ്‌സിഡിയില്‍ 3,000 കോടി രൂപ വെട്ടിക്കുറച്ചതിനെ ഇടതുപക്ഷം മാത്രമല്ല എതിര്‍ക്കുന്നത്, എസ്‌‌പി, ജനതാദള്‍ എസ് തുടങ്ങിയ മുന്‍കാല പിന്തുണക്കാരും എതിര്‍ക്കുന്നു. കോര്‍പറേറ്റുകള്‍ക്ക് 80,000 കോടി രൂപയുടെ നികുതിയിളവുകള്‍ നല്‍കിയപ്പോള്‍ത്തന്നെയാണ് ഭക്ഷ്യ, വളം സബ്‌സിഡികള്‍ വെട്ടിക്കുറച്ചതെന്ന കാര്യം ആരും ശ്രദ്ധിക്കുന്നില്ലെന്ന് കരുതരുത്. യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കിയ ഒരു പാര്‍ടിക്കും ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ല, അല്ലെങ്കില്‍ അവ സ്വന്തം ബഹുജനാടിത്തറ വേണ്ടെന്നുവയ്ക്കണം.

ജനവികാരം കോണ്‍ഗ്രസ് മുന്നണി സര്‍ക്കാര്‍ തെല്ലും വകവയ്‌ക്കുന്നില്ലെന്നതിന് മറ്റൊരു തെളിവാണ് സിവില്‍ ആണവ ബാധ്യത ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ അവര്‍ ശ്രമിച്ച മാര്‍ഗം. ആണവദുരന്തം ഉണ്ടാകുന്നപക്ഷം ജനങ്ങളുടെ ജീവനും സുരക്ഷയുമായി ബന്ധപ്പെട്ടതാണ് ഈ ബില്‍. പതിനായിരം മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ ആണവറിയാക്ടറുകള്‍ അമേരിക്കയില്‍നിന്ന് വാങ്ങാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ബില്‍. ആണവഅപകടം ഉണ്ടായാല്‍ റിയാക്ടറുകള്‍ നല്‍കുന്ന അമേരിക്കന്‍ കമ്പനികളെ അതിന്റെ ബാധ്യതയില്‍നിന്ന് ഒഴിവാക്കാനും ഇതിന്റെ ഭാരം മുഴുവന്‍ കേന്ദ്രസര്‍ക്കാരിന്റെയും രാജ്യത്തെ നികുതിദായകരുടെയും മേല്‍ ചുമത്താനും വ്യവസ്ഥചെയ്യുകയാണ് ഈ ബില്ലിന്റെ പ്രധാനലക്ഷ്യം. ആണവ അപകടം ഉണ്ടാകുന്നപക്ഷം മതിയായ നഷ്ടപരിഹാരവും വൈദ്യസഹായവും പരിസ്ഥിതി ശുചിത്വവും അവകാശപ്പെടാനുള്ള ഇന്ത്യന്‍ പൌരന്റെ അടിസ്ഥാന അവകാശം നിഷേധിക്കുന്നതാണ് ഈ ബില്‍. എന്നിട്ടും ഒരു മനഃസാക്ഷിക്കുത്തുമില്ലാതെയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവരുന്നത്. പ്രതിപക്ഷത്തെ എല്ലാ വിഭാഗങ്ങളില്‍നിന്നുമുള്ള എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ഈ ബില്‍ അവതരിപ്പിക്കാന്‍ കഴിയാതെ പിന്‍വാങ്ങേണ്ടിവന്നത് യുപിഎ സര്‍ക്കാര്‍ എത്രത്തോളം ഒറ്റപ്പെട്ടുവെന്ന് വ്യക്തമാക്കുന്നു.

ഇക്കാലത്ത് പ്രകടമായ മറ്റൊരു പ്രതിഭാസം, സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കൈയടക്കാനുള്ള കേന്ദ്രത്തിന്റെ വ്യഗ്രതയാണ്. വിദ്യാഭ്യാസരംഗത്ത് സംസ്ഥാനങ്ങളുടെ പങ്ക് അവഗണിക്കുന്ന തരത്തില്‍ മാനവവിഭവശേഷി വികസനമന്ത്രി ഓരോദിവസവും സ്‌കൂള്‍, ഉന്നതവിദ്യാഭ്യാസമേഖലകളെക്കുറിച്ച് പലതരം പ്രഖ്യാപനങ്ങള്‍ നടത്തുന്നു. ഉന്നതവിദ്യാഭ്യാസമേഖലയ്‌ക്കു വേണ്ടിയുള്ള നിര്‍ദിഷ്ട ദേശീയകമീഷന്‍ ഈ മേഖലയില്‍ സംസ്ഥാനത്തിന്റെ പങ്ക് ഗണ്യമായി ഇല്ലാതാക്കുന്നതിനു പുറമെ, ഒട്ടേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയുംചെയ്യും. വിദ്യാഭ്യാസം നേടാനുള്ള അവകാശം എന്ന നിയമം നടപ്പാക്കാന്‍ സാമ്പത്തികസഹായമൊന്നും നല്‍കാതെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിരന്തരം നിര്‍ദേശം നല്‍കുന്നു. സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനമേഖലയിലുള്ള നിരന്തര കടന്നുകയറ്റവും വിഭവങ്ങള്‍ക്കുമേലുള്ള സാമ്പത്തിക കടന്നാക്രമണവും വരുംനാളുകളില്‍ ശക്തമാകും, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ കൂടുതല്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാവുകയും ചെയ്യും.

സര്‍ക്കാരിന്റെ വിനാശകരമായ നിയമനിര്‍മാണങ്ങള്‍, വിലക്കയറ്റ പ്രശ്‌നം, കാര്‍ഷികപ്രതിസന്ധി, ബജറ്റ് നിര്‍ദേശങ്ങളില്‍ പ്രകടമായ സര്‍ക്കാരിന്റെ പക്ഷപാതപരമായ മുന്‍ഗണനകള്‍ എന്നിവയ്ക്കെതിരെ കൂടുതല്‍ ശക്തമായ പോരാട്ടം ഇടവേളയ്ക്ക്ശേഷം എംപിമാര്‍ മടങ്ങിയെത്തുമ്പോള്‍ ഉണ്ടാകും. പെട്രോള്‍, ഡീസല്‍ തീരുവകളില്‍ വരുത്തിയ വര്‍ധന പിന്‍വലിപ്പിക്കാന്‍ എങ്ങനെ സാധിക്കുമെന്നതാണ് ഒരു പ്രധാന പ്രശ്‌നം. വന്‍കിടക്കാരെ പ്രീണിപ്പിക്കുന്ന യുപിഎ സര്‍ക്കാര്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിനെതിരെ രാജ്യത്ത് ഉയരുന്ന ജനരോഷത്തിന്റെ പ്രതിഫലനം മാത്രമാണ് പാര്‍ലമെന്റില്‍ ഉണ്ടാകുന്നത്. പ്രയാസകരമായ സാഹചര്യങ്ങള്‍ പ്രച്ഛന്നരൂപത്തില്‍ മറികടക്കാനുള്ള കോണ്‍ഗ്രസിന്റെ സാമര്‍ഥ്യം എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. വഴിപിരിഞ്ഞ ചില നേതാക്കളെയും പാര്‍ടികളെയും നിര്‍വീര്യമാക്കാനും പ്രീണിപ്പിക്കാനും അവര്‍ എല്ലാ വിഭവങ്ങളും അധികാരവും പ്രയോജനപ്പെടുത്തും. ഇക്കാര്യത്തിനായി അവര്‍ സിബിഐയെപ്പോലും ഉപകരണമാക്കാന്‍ തയ്യാറാകും. എന്നാല്‍, ഇതെല്ലാം താല്‍ക്കാലിക ഫലം മാത്രമേ ചെയ്യൂ. നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളോടും അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തോടും കൂടിച്ചേര്‍ന്നു നില്‍ക്കുന്ന യുപിഎ സര്‍ക്കാര്‍ ഉടന്‍ തന്നെ ഉപായത്തില്‍ പിന്‍വാങ്ങാന്‍ ഇടം കണ്ടെത്തും.

സിപിഐ എമ്മിനെ സംബന്ധിച്ച് പാര്‍ലമെന്റിലെ പോരാട്ടം കോണ്‍ഗ്രസ് മുന്നണി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തിരുത്തിക്കാനുള്ള വിശാലമായ സമരത്തിന്റെ ഭാഗമാണ്. പാര്‍ലമെന്റിനുള്ളിലെ പോരാട്ടം സര്‍ക്കാരിനെ അട്ടിമറിക്കാനായി ആസൂത്രണം ചെയ്തതല്ല. ഭരണകക്ഷിയെ ഒറ്റപ്പെടുത്താനും ജനവിരുദ്ധ നയങ്ങള്‍ തിരുത്തിക്കാനുമുള്ള രാഷ്‌ട്രീയപോരാട്ടത്തിന്റെ ഭാഗമാണിത്. വിലക്കയറ്റം തടയുക, പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിരന്തര പോരാട്ടത്തിലാണ് ഇടതുപക്ഷം. അഞ്ചുമാസമായി സംസ്ഥാനങ്ങളില്‍ നടത്തിവന്ന കണ്‍വന്‍ഷനുകളുടെയും റാലികളുടെയും പരിണതിയായിരുന്നു മാര്‍ച്ച് 12ന്റെ ഡല്‍ഹിറാലി. അടുത്ത ഘട്ടമായി ഏപ്രില്‍ എട്ടിന് നടക്കുന്ന ഉപരോധസമരത്തില്‍ 25 ലക്ഷം പേര്‍ പങ്കെടുത്ത് അറസ്റ്റ് വരിക്കും.

തൊഴിലാളിവര്‍ഗത്തിന്റെ അടിയന്തരാവശ്യങ്ങള്‍ ഉന്നയിച്ച് അഞ്ച് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തിയ സംയുക്തപ്രക്ഷോഭത്തിനും പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനം സാക്ഷ്യംവഹിച്ചു. മാര്‍ച്ച് അഞ്ചിന് പതിനായിരക്കണക്കിന് തൊഴിലാളികള്‍ രാജ്യവ്യാപകമായി അറസ്റ് വരിച്ചു. ഇത്തരം പോരാട്ടങ്ങളും പണിമുടക്കുകളും വരുംനാളുകളില്‍ ശക്തമാകും. ഇത് ബദല്‍ നയങ്ങള്‍ക്കുവേണ്ടി പോരാടുന്ന ജനാധിപത്യ, മതനിരപേക്ഷ, ഇടതുപക്ഷ ശക്തികളുടെ ഏകീകരണത്തിന് പാത തുറക്കും.

*****

പ്രകാശ് കാരാട്ട്

4 comments:

വര്‍ക്കേഴ്സ് ഫോറം said...

തൊഴിലാളിവര്‍ഗത്തിന്റെ അടിയന്തരാവശ്യങ്ങള്‍ ഉന്നയിച്ച് അഞ്ച് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തിയ സംയുക്തപ്രക്ഷോഭത്തിനും പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനം സാക്ഷ്യംവഹിച്ചു. മാര്‍ച്ച് അഞ്ചിന് പതിനായിരക്കണക്കിന് തൊഴിലാളികള്‍ രാജ്യവ്യാപകമായി അറസ്റ് വരിച്ചു. ഇത്തരം പോരാട്ടങ്ങളും പണിമുടക്കുകളും വരുംനാളുകളില്‍ ശക്തമാകും. ഇത് ബദല്‍ നയങ്ങള്‍ക്കുവേണ്ടി പോരാടുന്ന ജനാധിപത്യ, മതനിരപേക്ഷ, ഇടതുപക്ഷ ശക്തികളുടെ ഏകീകരണത്തിന് പാത തുറക്കും.

Anonymous said...

പ്രിയ കാരാട്ടെ താന്‍ ഒരു ക്ണാപ്പന്‍ ആണു വടക്കു പാലക്കാട്ടുള്ള നായര്‍ അവരുടെ പൊതു സ്വഭാവം ആണൂ താന്‍ ഈ കാണിക്കുന്നത്‌ പണ്ടത്തെ പ്രതാപം ജന്‍മിത്വം ഇപ്പഴും വിട്ട്ടു പോയിട്ടില്ല താന്‍ വിചാരിക്കുന്നു ഇപ്പോഴും താന്‍ വല്യ തമ്പ്രാന്‍ ആണെന്നു തനിക്കു പുതിയ യുധ മുറകളും രീതികളും ഒന്നും അറിയില്ല കേശാവഡേവിണ്റ്റെ ഒരു നോവല്‍ ഉണ്ട്‌ ത്യാഗിയായ ദ്രോഹി അതു പോലെ ആണൂ താങ്കള്‍

തണ്റ്റെ വരട്ട്‌ തത്വ വാദത്തിനും മണ്ടത്തരത്തിനും ഐ സീ യു വില്‍ കിടക്കേണ്ടി വരുന്നത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടീ ആണൂ പണ്ട്‌ ഇ കേ ജിക്കു ചായ കൊണ്ടൂ കൊടുത്ത്‌ നിന്ന പരിചയം അല്ലാതെ താങ്കള്‍ ഏതു ജനകീയ പോരാട്ടം നടത്തിയിട്ടുണ്ട്‌ സിന്ധു ജോയിയെ പോലെ ഒരു അടീ എങ്കിലും കൊണ്ടിട്ടൂണ്ടോ പിണറായി തനകളെക്കാള്‍ എന്ത്ര പ്രാക്ടിക്കല്‍ ആണൂ
മാന്‍ മോഹന്‍ സിംഗ്‌ തന്നെ പേടിച്ചല്ല ബില്‍ സഭയില്‍ വച്ചതും മടക്കി വാങ്ങിയതും അതു അമേരിക്കക്കാരെ ഇവിടെ ഇങ്ങിനെ ഒക്കെ കുഴപ്പം ഉണ്ട്‌ എന്നു മനസ്സിലാക്കാന്‍ ആണൂ

അവര്‍ രാജ്യസഭയില്‍ ഭൂരി പക്ഷം ഉണ്ടക്കി തരുമെന്നു മാന്‍ മോഹനു അറിയാം പിന്നെ ഈ റിയാകടര്‍ നമ്മള്‍ വാങ്ങാന്‍ ഉടനെ പോകുന്നില്ല നമ്മള്‍ റഷ്യന്‍ റിയാക്ടര്‍ ആണു ഇപ്പോള്‍ ഉടനെ വാങ്ങുന്നത്‌ അടുത്ത മാസം മാന്‍ മോഹന്‍ അതിനു പുടിനെ കാണുന്നുണ്ട്‌

റഷ്യയുടെ റിയാക്ടര്‍ വാങ്ങിയാല്‍ നിങ്ങള്‍ക്ക്‌കു പ്രശ്നം ഇല്ലല്ലൊ ഇ എന്ത ? റഷ്യ കൊടുക്കുമ്പോള്‍ അമേരിക്ക വഴങ്ങും അവരും തരും ഇതാണൂ ബിസിനസ്‌ ഇതൊന്നും അറിയാതെ വരട്ടു തത്വവാദം പറയരുത്‌,

ഇപ്പോള്‍ തന്നെ ഒരു സെമസ്റ്റര്‍ ഇംഗ്ളണ്ടിലും ബക്കി ഇന്ത്യയിലും പഠിക്കുന്ന ഒരു പാട്‌ കോര്‍സു ഊണ്ട്‌ കോളേജു ഉണ്ട്‌ യുണിവേര്‍സിറ്റി ഉണ്ട്‌ ഇതൊന്നും തനിക്കറിയില്ല

പത്തു കൊല്ലം കൂടി കഴിയുമ്പോള്‍ ഏറ്റ്വൌം യുവാക്കള്‍ ഉള്ള രാജ്യം ആണൂ ഇതു നമ്മള്‍ എവിടെയും പോയി പഠിക്കും മദാമ്മമാരെ കല്യാണം കഴിക്കും

ഇന്ത്യന്‍ എന്നു വച്ചാല്‍ ഇനി ബ്ളാക്ക്‌ അല്ല ഇന്ത്യന്‍ എന്നു പറഞ്ഞാല്‍ അഭിമാനിക്കം താന്‍ അപ്പഴും സമരം ആയി ഇങ്ങിനെ തെണ്ടി തിരിഞ്ഞു നടക്കും

രാജ്യവ്യാപകമായി ഒരു സമരവും ഇല്ല ഉള്ളത്‌ ബെംഗാളിലും കേരളത്തിലും

Unknown said...

രണ്ടു ഫത്വ ഇറങ്ങി.ഒന്ന് സിന്ധു ജോയ്, സിന്ധുവിന്റെ ജനപക്ഷ സമരം ആരുഷി അംഗീകരിച്ചു.രണ്ടാമത്തേത് ഊക്കന്‍ ഫത്വ ആണ്.പിണറായി ആളൊരു കേമന്‍ തന്നെ.ആവൂ രക്ഷപ്പെട്ടു.ഇനി ഇത് അപ്പപ്പോ കാണ്ന്നോനെ അപ്പാ എന്ന് വിളിക്കുമ്പോലെ തോന്നുമ്പോ മാറ്റിപ്പറയരുത്.അതവിടെ അങ്ങനെ കിടക്കട്ടെ.
ഇനി വല്യ തമാശ മനോമോഹനന്‍ 'ഇവിടെ കുഴപ്പമുണ്ടെ'എന്ന് കാണിക്കാനാണ് ബില്ല് മാറ്റിയതെന്ന്.ഇജ്ജാതി ആരുഷികള്‍ തന്നെ അല്ലെ,ഏയ്‌ ഏത് റൈറ്റ് ബ്രതെര്സ് നമ്മുടെ രാമായണത്തില്‍ പുഷ്പക വിമാനമില്ലേ എന്ന ലെവലില്‍ വാണമാടിച്ചു വിടുന്നത്.വെറുതെ ആണോ ഈ ഫാരതം
സീ.വി രാമനും ടാഗോരിനും ശേഷം എന്പതു വര്ഷം കഴിഞ്ഞും ഒരു നോബല്‍ സമ്മാനം നേടാന്‍ പോലും കെല്‍പ്പില്ലാതെ, ഉരുളക്കിഴങ്ങ് തിന്നു ഊസിട്ടു
സൂര്യന്‍ കിഴക്കോ പടിഞ്ഞാറോ ഉദിക്കുന്നത് എന്നറിയാത്ത കോടിക്കണക്കിന് ആരുഷിമാരുള്ള ഗോസായി ജനമായി,ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇങ്ങനെ പരബ്രഹ്മം പോത്തുപോലെ ഇരിക്കുന്നത്.ഈ ബില്ല് അവതരണം പിന്‍വലിച്ചപ്പോ മനോരമ
എഴുതിയത് അമേരിക്കയെ "പേടിപ്പിക്കാനാണ്" എന്നായിരുന്നു.മനോരമ സാമര്‍ത്ഥ്യം കാണിക്കും.മനോരമക്ക് കച്ചോടം, രാഷ്ട്രീയം.അതുകണ്ട് ആരുഷി മുക്കണോ ? കുദം പൊളിയും.

ഇനി അമേരിക്കയെ "പേടിപ്പിക്കുന്ന" മുന്തിയ തരം "ബിസിനസ്സ്",അതിന്റെ പുതിയ റണ്ണിംഗ് കമ്മെന്ററി തരാം.
നൂറ്റിഎഴുപതു പേരെ കൊന്ന താജ് ബോംബെ ആക്രമണത്തിന്റെ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി കുറ്റം മുഴുവന്‍ ഏറ്റു .ടിയാന്റെ ഗൂടാലോചനയില്‍ കൊന്നത് 170പേര്. അതും ഇന്ത്യന്‍ മണ്ണില്‍.ഹെഡ്ലിയെ കൈമാറാന്‍ പലതവണ കാലുനക്കി അപേക്ഷിച്ചു ഇപ്പൊ സായിപ്പ് ഡമ്മി‍ സിങ്ങിനോട് പറഞ്ഞു-പോയി ഊ....ക്കോ എന്ന്.ഹെഡ്ലി കുറ്റം 'സമ്മതിച്ചു'.ഒരു ബോണസ്സ് പോലെ വധശിക്ഷയില്‍ നിന്ന് ഒഴിവും.ഹെഡ്ലി പോട്ടെ അവന്റെ ഭാര്യെ എങ്കിലും ചോദ്യം ചെയ്യണമെന്നു ചിദംബരനും മറ്റും യാചിച്ചു.പോയി പണി നോക്കാന്‍ പറഞ്ഞു സായിപ്പ്.ഒന്ന് മനസ്സിലാക്കുക,ആരുഷി അല്ല സായിപ്പ്. ഇവിടെ വന്നു കസബിനെ മാസങ്ങളോളം സായിപ്പ് ചോദ്യം ചെയ്തു എന്നും ഓര്‍ക്കണം. ഇനി ഒരിക്കലും ഹെഡ്ലിയുടെ പൂട പോലും കിട്ടാന്‍ പോന്നില്ല.കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോ "നല്ല നടപ്പും' കഴിഞ്ഞു അവന്‍ ഇറങ്ങിയും വരും. ആ സായിപ്പിനെ "പേടിപ്പിക്കാന്‍" മനോമോഹന്‍ ബില്ല് പിന്വലിച്ചു എന്നൊക്കെ പറയാന്‍ കുറെ നര്‍മ്മബോധം വേണം.പിന്നെ റഷ്യ കൊടുക്കുമ്പോ അമേരിക്ക വഴങ്ങും പോലും.എന്നാ റഷ്യയുമായി ആയാ പോരെ സഹകരണവും കരാറും എന്നും അമേരിക്ക ചോദിക്കും. എന്തിനു ഞങ്ങളുമായി എന്നും. പിന്നെ റഷ്യയുടെ ടെക്നോളജിയല്ല എന്റെ കയ്യില്‍ ഇരിക്കുന്നതെന്നും അവന്‍ പറയും. വീണ്ടും നേരത്തെ ഹെഡ്ലിയുടെ കാര്യം പോലെ മനോമോഹനോടു പറയും-ഊ..ക്കോന്നു.ഏത് ബിസ്സിനസ്സ് സ്കൂളിന്നാ ആരുഷി ബിസിനസ് പഠിച്ചത്. അമേരിക്കക്കാരന്‍ കാണണ്ട.പിടിച്ചു കൊണ്ടുപോയി വണ്ടീ കെട്ടും.ചുരുക്കത്തില്‍ ആരുഷിയെ പോലുള്ള ജനം ഉണ്ടെങ്കില്‍ സായിപ്പന്മാര് ഇനിയും യുഗങ്ങളോളം "ബിസിനസ്' നടത്തും.

PS ഈ ആണവ ബിസ്സിനസ് കുളമാക്കി അലക്കി നിവര്‍ത്തിയിട്ട പ്രമുഖന്‍ (മലയാളി )ഇപ്പൊ ഡല്‍ഹീന്നു തന്നെ തട്ട് കിട്ടി,ഗവര്‍ണറായി പോയി.

Unknown said...

ആരുഷി സ്റ്റാന്ഡ്വിട്ടു പോയ്യീന്നു തോന്നുന്നു.ഇതാ വിസിനസ് sorry, ബ്യുസിനെസ്സ്ന്റെ പുതിയ വിവരം.
അമേരിക്കയെ "പേടിപ്പിച്ചു" ബിസിനസ് നടത്താന്‍ പോകുന്ന ഡമ്മി സിങ്ങിനോട് ഊ...ക്കോ എന്ന് അമേരിക്ക വീണ്ടും പറഞ്ഞു.
ഒരുപാടു പൊട്ടന്മാരെ കമ്മു വിരോധം കൊണ്ട് മാത്രം മരപ്പൊട്ടന്മാരാക്കുന്ന മനോരമ തന്നെ റിപ്പോര്ട് ചെയ്ത പുതിയ ചൂടു വാര്‍ത്ത.
ഞാന്‍ ആദ്യം തന്നെ പറഞ്ഞിരുന്നു, ആരുഷിയോടു മനോരമയെ നമ്ബട്ടാന്നു. മനോരമ പോലും ഇങ്ങനെ പറയുന്നു.

പാക്കിസ്ഥാനുമായി ആണവ കരാറില്‍ ഏര്‍പ്പെടാന്‍ പോകുന്നു അമേരിക്ക.പാവം പാവം ഇന്ത്യന്‍
സര്‍ക്കാര്‍ "ആശങ്ക' അറിയിച്ചു, അമേരിക്കയെ. പാക്കിസ്ഥാനുമായി കരാര്‍ ഉണ്ടാക്കില്ലെന്ന് പറഞ്ഞു ഒരു മാസത്തിനുള്ളില്‍
ആണ്, അമേരിക്ക "ചുവടു" മാറ്റുന്നത് എന്ന് പാവം പാവം മനോരമ എഴുതുന്നു. ഇപ്പൊ കൊടിച്ചി പട്ടിയെ പോലെ അമേരിക്കന്‍ അംബാസിടര്ടെ ഓഫീസിനു പുറത്തു കേന്ദ്രമന്ദ്രിമാര്‍ വരെ പരിഭ്രമികച്ച് കാവല്‍ കിടക്കുന്നു എന്ന് പുതിയ വിവരം.
എന്നാ പറഞ്ഞെ, ഇന്ത്യ 'പേടിപ്പിച്ചു' വിസിനസ് നടത്തുമെന്ന്.
എന്തിനാടോ ഇങ്ങനെ നാറുന്നത്.ഒരു മഹത്തായ രാജ്യത്തെ ഇങ്ങനെ നാറ്റുന്നത്.