Wednesday, April 21, 2010

ലാവ്‌ലിന്‍ 'ഇടപാടും' തരൂര്‍ 'വിവാദവും'

മാധ്യമപക്ഷപാതിത്വം പ്രകടമായ സന്ദര്‍ഭമാണ് തരൂരിന്റെ അധികാരദുര്‍വിനിയോഗം കൈകാര്യംചെയ്ത രീതി. പ്രധാനപത്രങ്ങളില്‍ എപ്പോഴും അത് തരൂർ വിവാദമാണ്. അഴിമതി, അധികാര ദുര്‍വിനിയോഗം എന്ന വാക്കുകള്‍ക്കൊന്നും റിപ്പോര്‍ട്ടില്‍ ഇടംനല്‍കാതിരിക്കുന്നതിന് ഇവരെല്ലാവരും പ്രത്യേകം ശ്രദ്ധിച്ചു.

അഴിമതി നിരോധനനിയമത്തിന്റെ 13(1)(ഡി) വകുപ്പ് അനുസരിച്ച് തരൂര്‍ നടത്തിയത് അഴിമതിയാണ്. ഈ വകുപ്പ് അനുസരിച്ച് തന്റെ ഔദ്യോഗികസ്ഥാനം ദുരുപയോഗപ്പെടുത്തി തനിക്കോ മറ്റുള്ളവര്‍ക്കോ സാമ്പത്തികമായോ വിലപിടിപ്പുള്ള മറ്റേതെങ്കിലും തരത്തിലോ നേട്ടമുണ്ടാക്കുന്നത് അഴിമതിയാണ്. ഇവിടെ പ്രതി കുറ്റം സമ്മതിച്ചിരിക്കുന്നു. മന്ത്രി എന്ന നിലയിലുള്ള പദവി റൊന്ദേവു കൺസോര്‍ഷ്യത്തിനുവേണ്ടി തരൂര്‍ ദുരപയോഗപ്പെടുത്തി. ഈ കൺസോര്‍ഷ്യത്തില്‍ സുനന്ദയൊഴികെ മറ്റാരുമായി തനിക്ക് പരിചയമില്ലെന്ന് തരൂര്‍ സമ്മതിച്ചു.

ഒരു രൂപപോലും മുടക്കാതെ ഇപ്പോഴത്തെ നിരക്കില്‍ 70 കോടി രൂപ വരുന്ന 19 ശതമാനം ഓഹരി സുനന്ദയ്ക്ക് ലഭിച്ചു. ഇതുവഴി ശശി തരൂര്‍ എന്ന മന്ത്രിയുടെ ഇടപെടലിന് സുനന്ദ എന്ന സുഹൃത്തിന് സാമ്പത്തികമായ നേട്ടമുണ്ടായി. ഇതിനായി കമ്പനിനിയമത്തിലെ വ്യവസ്ഥകളെപ്പോലും മറികടന്നു. ഓഹരി തിരിച്ചുനല്‍കുകവഴി സുനന്ദയും കുറ്റം സമ്മതിച്ചു.

ഇത്രയും പ്രകടമായ അഴിമതിക്കേസില്‍ എന്തേ മാധ്യമങ്ങള്‍ പ്രശ്‌നം അങ്ങനെതന്നെ അവതരിപ്പിക്കുന്നില്ല. എന്നാല്‍, പിണറായി വിജയന്‍ സാമ്പത്തികമായി നേട്ടമുണ്ടാക്കിയതിനു തെളിവില്ലെന്ന് അസന്ദിഗ്ധമായി സിബിഐ തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ വാര്‍ത്തയിലും മനോരമ ലാവ്‌ലിന്‍ ഇടപാടെന്നാണ് എഴുതിയത്. ദൃശ്യമാധ്യമങ്ങളിലും ലാവ്‌ലിന്‍ ഇടപാടെന്നുതന്നെയായിരുന്നു തലവാചകം. ലാവ്‌ലിന്‍ കരാറെന്ന് എഴുതാനും പറയാനും എന്താണ് ഇവര്‍ക്ക് മടി.

സിബിഐ ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മാത്രമല്ല പ്രതിയാക്കിയ റിപ്പോര്‍ട്ടിലും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തികനേട്ടം പിണറായി ഉണ്ടാക്കിയതായി പറയുന്നില്ല. അഴിമതിനിരോധനനിയമത്തിലെ ഒരു വകുപ്പിന്റെ പരിധിയിലും ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട ഒരു കാര്യവും വരുന്നില്ല എന്നത് അഡ്വക്കറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ലാവ്‌ലിന്‍ കരാറില്‍ പിണറായി വിജയന്‍ ഒരു തരത്തിലുള്ള അഴിമതിയും നടത്തിയിട്ടില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കിയത്.

തരൂര്‍ കേരളത്തിന്റെ നേട്ടത്തിനായി നടത്തിയ നീക്കമാണ് ഇതെന്നും അതിനായി അദ്ദേഹത്തെ കുറ്റക്കാരനാക്കരുതെന്നുമാണ് ചില മാധ്യമങ്ങള്‍ എഴുതിയത്. എന്നാല്‍, പിണറായി വിജയന്‍ മലബാറില്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങുന്നതിനു മുന്‍കൈ എടുത്തത് ഇക്കൂട്ടര്‍ക്ക് അഴിമതിയാണ്. വാതുവയ്പിന്റെയും പണം വെളുപ്പിക്കലിന്റെയും വേദിയായ ഐപിഎല്‍വഴി കൊച്ചിയിലെയും കേരളത്തിലെയും മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും എന്തു നേട്ടമാണുണ്ടാകുന്നത്!

രാജസ്ഥാന്റെ പേരില്‍ ഐപിഎല്‍ വന്നിട്ട് അവിടെനിന്ന് പുതിയ കളിക്കാരുപോലും ഉയര്‍ന്നുവന്നില്ല. എന്നാല്‍, ക്യാന്‍സര്‍ സെന്റര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസം എത്രമാത്രം വലുതാണ്. വിവാദമുണ്ടാക്കി കേരളത്തിനു ലഭിച്ച ഐപിഎല്‍ ടീമിനെ നഷ്ടപ്പെടുത്തരുതെന്നാണ് പ്രധാനപത്രത്തിന്റെ ഉപദേശം. സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ പേരില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ തകര്‍ക്കുന്നതിനായി നടത്തിയ നീക്കത്തെ പിന്താങ്ങിയവരുടെ ഈ നിലപാട് അവരുടെ രാഷ്ട്രീയമാണ് തുറന്നുകാണിക്കുന്നത്.

സംസ്ഥാനത്തെ വൈദ്യുതിരംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തുന്നതിന് നേതൃത്വം നല്‍കിയ പിണറായിയുടെ ഭരണവുമായി താരതമ്യമുണ്ടോ തരൂരിന്റെ സംഭാവനയ്ക്ക്. ഒരുതരത്തിലുമുള്ള സാമ്പത്തികനേട്ടം ഉണ്ടാക്കിയില്ലെന്ന് സിബിഐതന്നെ സമ്മതിക്കുകയും തന്റെ നാട്ടില്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനു ശ്രമിച്ചതാണ് കുറ്റമെന്നു പറയുകയും ചെയ്യുന്ന ലാവ്‌ലിന്‍കേസും പ്രകടമായി അഴിമതി നടന്ന തരൂരിന്റെ ഇടപാടും തമ്മില്‍ താരതമ്യംപോലുമില്ല.

കായികമേഖലയുടെ വളര്‍ച്ചയ്ക്ക് വിവാദങ്ങളിലൂടെ തടസ്സം സൃഷ്ടിക്കരുതെന്നും ചിലര്‍ ഉപദേശിക്കുന്നുണ്ട്. നായനാര്‍ ഫുട്ബോളുമായി ബന്ധപ്പെട്ട് സൃഷ്ടിച്ച വിവാദങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. കേരളത്തിന്റെ കായികവിനോദം ഫുട്ബോളാണെന്ന് കഴിഞ്ഞ ദിവസം വയലാര്‍ രവി പറഞ്ഞു. അത് പ്രോത്സാഹിപ്പിക്കുന്നതിനു സംഘടിപ്പിച്ച ടൂര്‍ണമെന്റിന്റെ വരവു ചെലവ് കണക്ക് പൂര്‍ണമായും പൊതുജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചു. എന്നിട്ടും വിടാതെ കഥകള്‍ ചമച്ചവരാണ് പുതിയ വാക്യവുമായി ഇറങ്ങിയിരിക്കുന്നത്.

ഇതൊന്നും മാധ്യമപ്രതിനിധികള്‍ക്ക് അറിയാത്ത കാര്യമല്ല. ലാവ്‌ലിന്‍ ഇടപാടാകുന്നതും തരൂര്‍ വിവാദമാകുന്നതും യാദൃച്ഛികമല്ല. പൊതുബോധ നിര്‍മിതിക്കായുള്ള വാക്കിന്റെ പ്രയോഗമാണ്. പിണറായിയെയും സിപിഐ എമ്മിനെയും വേട്ടയാടുന്നവര്‍ക്ക് തരൂരിന് കുറച്ചു സഹതാപമെങ്കിലും നല്‍കേണ്ടതുണ്ട്! തെളിവുകള്‍ എല്ലാം എതിരായി വന്നപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ രാജിനല്‍കേണ്ടി വന്നപ്പോള്‍ മാധ്യമങ്ങള്‍ അവതരണരീതി മാറ്റിയത് തങ്ങള്‍ നിഷ്പക്ഷമാണെന്നു വരുത്തിത്തീര്‍ക്കുന്നതിനുവേണ്ടിയാണ്.

****

പി രാജീവ്

9 comments:

വര്‍ക്കേഴ്സ് ഫോറം said...

ലാവ്‌ലിന്‍ ഇടപാടാകുന്നതും തരൂര്‍ വിവാദമാകുന്നതും യാദൃച്ഛികമല്ല. പൊതുബോധ നിര്‍മിതിക്കായുള്ള വാക്കിന്റെ പ്രയോഗമാണ്. പിണറായിയെയും സിപിഐ എമ്മിനെയും വേട്ടയാടുന്നവര്‍ക്ക് തരൂരിന് കുറച്ചു സഹതാപമെങ്കിലും നല്‍കേണ്ടതുണ്ട്! തെളിവുകള്‍ എല്ലാം എതിരായി വന്നപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ രാജിനല്‍കേണ്ടി വന്നപ്പോള്‍ മാധ്യമങ്ങള്‍ അവതരണരീതി മാറ്റിയത് തങ്ങള്‍ നിഷ്പക്ഷമാണെന്നു വരുത്തിത്തീര്‍ക്കുന്നതിനു വേണ്ടിയാണ്.

ജിവി/JiVi said...
This comment has been removed by the author.
ജിവി/JiVi said...

ലാവ്ലിന്‍ ഇടപാടില്‍ ആരോപണങ്ങളുടെ കുത്തൊഴുക്കാണുണ്ടായത്. ജനാധിപത്യപരമായി നേരിടും എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഓരോ ആരോപണത്തിനും സി പി എം മറുപടി നല്‍കുകയുണ്ടായി. അതും മാദ്ധ്യമങ്ങളുടെ കണ്ണില്‍ മഹാപരാധമാണ്. ഐ പി എല്‍ വിഷയത്തില്‍ തരൂരിനും കോണ്‍ഗ്രസ്സിനും ഒറ്റ ചോദ്യത്തിനു ഉത്തരം നല്‍കിയാല്‍ മതി - സുനന്ദ പുഷ്കരിനു ഓഹരി നല്‍കിയത് നിയമവിധേയമായിട്ടാണോ എന്ന് മാത്രം. ഒക്കെ അന്വേഷിക്കണം, തെറ്റുണ്ടെങ്കില്‍ നടപടിയുണ്ടാ‍വണം എന്നാണ് അവരുടെ നിലപാട്. അത് ഉദാത്തം! തെരെഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ എല്ലാ കോണ്‍ഗ്രസ്സ് നേതാക്കളെയും മാനേജ്മെന്റ് വിദഗ്ധരായിട്ടാണ് മാദ്ധ്യമങ്ങള്‍ അവതരിപ്പിക്കുന്നത് . പക്ഷെ ഇപ്പോള്‍ അവര്‍ മാവിലായിക്കാരാണ്.

സുനന്ദ പുഷ്കറിന് സ്വെറ്റ് ഇക്വിറ്റി നല്‍കിയാല്‍ കൊച്ചി മെട്രോയും ആതിരപ്പള്ളി പദ്ധതിയുമൊക്കെ വരില്ലേ?

Haree said...

"ഈ വകുപ്പ് അനുസരിച്ച് തന്റെ ഔദ്യോഗികസ്ഥാനം ദുരുപയോഗപ്പെടുത്തി തനിക്കോ മറ്റുള്ളവര്‍ക്കോ സാമ്പത്തികമായോ വിലപിടിപ്പുള്ള മറ്റേതെങ്കിലും തരത്തിലോ നേട്ടമുണ്ടാക്കുന്നത് "
“...മന്ത്രി എന്ന നിലയിലുള്ള പദവി റൊന്ദേവു കണ്‍സോര്‍ഷ്യത്തിനുവേണ്ടി തരൂര്‍ ദുരപയോഗപ്പെടുത്തി.”- എങ്ങിനെയാണ് തരൂര്‍ തന്റെ ഔദ്യോഗികസ്ഥാനം ദുരുപയോഗപ്പെടുത്തിയത്?

“ഈ കണ്‍സോര്‍ഷ്യത്തില്‍ സുനന്ദയൊഴികെ മറ്റാരുമായി തനിക്ക് പരിചയമില്ലെന്ന് തരൂര്‍ സമ്മതിച്ചു.” - ഇങ്ങിനെയല്ലല്ലോ! ‘കണ്‍സോര്‍ഷ്യത്തില്‍ ചിലരുമായി പരിചയമുണ്ട്, സുനന്ദയെ നന്നായറിയും, നേരിട്ട് അറിയാത്തവരുമുണ്ട്.’ ഇങ്ങിനെയല്ലേ തരൂര്‍ പറഞ്ഞത്? ഇതെങ്ങിനെ സുനന്ദയൊഴികെ മറ്റാരുമായി തനിക്ക് പരിചയമില്ല എന്ന തരൂരിന്റെ സമ്മതിക്കലാവുന്നത്?

“ഒരു രൂപപോലും മുടക്കാതെ ഇപ്പോഴത്തെ നിരക്കില്‍ 70 കോടി രൂപ വരുന്ന 19 ശതമാനം ഓഹരി സുനന്ദയ്ക്ക് ലഭിച്ചു.” - ആ ഓഹരികള്‍ക്ക് നിയമ സാധുതയില്ല എന്നതൊരു വശം. 19% ഓഹരി സുനന്ദയ്ക്ക് ഓഫര്‍ ചെയ്തിട്ടേയുള്ളൂ ലഭിച്ചിട്ടില്ല. ആ ഓഹരികള്‍ തരൂരിന്റേത് എന്നുറപ്പിക്കുവാന്‍ കാരണം? രണ്ട് പ്രമുഖ ക്രിക്കറ്റ് കളിക്കാര്‍ക്കുള്ള ഓഹരിയാണെന്ന മറ്റൊരു വാദവും മാധ്യമങ്ങളില്‍ വന്നിരുന്നു.

ഐ.പി.എല്‍. ടീം കൊണ്ട് കേരളത്തിന് കാര്യമായൊരു നേട്ടവും ഉണ്ടാവില്ല; അത് ക്രിക്കറ്റിന്റെ വളര്‍ച്ചയെ സഹായിക്കുകയുമില്ല. - ഈ വാദങ്ങളോട് യോജിക്കുന്നു.
--

Anonymous said...

പിണറായി കുറ്റ വിമുക്തന്‍ ആയ സ്ഥിതിക്കു ഇനി അച്യുതാനന്ദനെ മാറ്റി പിണറായി തന്നെ മുഖ്യമന്ത്റി ആയി ഇരുന്നുകൂടെ?
അച്യുതാനന്ദന്‍ കസേരയില്‍ നാലു വറ്‍ഷം ഇരുന്നു കൊതി മാറിക്കാണുമല്ലോ വെറുതെ ഭരണത്തില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതല്ലാതെ ഒരു കോണ്ട്റിബ്യൂഷനും ഇല്ല താനും ഒരു മന്ത്റിസഭാ റീ ഷഫിള്‍ കുറെ അലവലാതി സീ പീ ഐ മന്ത്റിമാരെ ഒഴിവാക്കല്‍ എന്നിവ ചെയ്ത്‌ പിണറായി തന്നെ ഒരു കൊല്ലം ഭരിച്ചാല്‍ മാറ്‍ക്സിസ്റ്റ്‌ പാറ്‍ട്ടിക്കു തിരിച്ചു വരവിനു സാധ്യത ഉണ്ട്‌ പ്റത്യേകിച്ചും വയലാറ്‍ രവിയെ കോണ്‍ഗ്രസ്‌ മുഖ്യമന്ത്റി ആക്കി കൊണ്ടുവരാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ , പിണറായി വയലാറ്‍ജിയെക്കാള്‍ എന്തുകൊണ്ടും ബെറ്ററ്‍ ആണു

Unknown said...

പിണറായിയടക്കമുള്ള ജനസ്വാധീനശേഷിയുള്ള പല നേതാക്കളെയും, എസ്.രാമചന്ദ്രൻപിള്ളയും,കാരാട്ടുദമ്പതികളും,മറ്റുമടങ്ങുന്ന ദുഷ്ഠമുതലാളിത്ത കൂട്ടിക്കൊടുപ്പുകാരായ സവർണ്ണമേലാളജാതിലോബികൾ ദുഷ്ഠമുതലാളിത്ത ചെകുത്താൺ കെണിയിൽ അകപ്പെടുത്തിയതിന്റെ തെളിവാണ് ലാവ്ലിൻ അഴിമതി.ഇതേ തുരുപ്പുചീട്ടുപയോഗിച്ചാണ് തെറ്റിദ്ധരിപ്പിച്ചും, ബ്ലാക്ക്മെയിൽ ചെയ്തും പിണറായിയടക്കമുള്ള ചിലരെക്കൊണ്ടു മുസ്ലിംവിരുദ്ധ പ്രസ്ഥാവനകളിറക്കിച്ചും,മറ്റും കേരളത്തിൽ നിന്ന് ദുഷ്ഠമുതലാളിത്തപ്രധിനിധികളെ ഇന്ത്യൻ അധികാരത്തിലെത്തിക്കാൻ സഹായിച്ചത്.
പിണറായിയെ,ലാവ്ലിൻ അഴിമതിക്കേസിൽനിന്നും മോചിപ്പിച്ച് അടുത്ത മുഖ്യമന്ത്രിയാക്കാമെന്ന വ്യാമോഹക്കരാർ കൂടി കൊടുത്താണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പിണറായിയേയും കൂട്ടരേയും ദുഷ്ഠമുതലാളിത്ത ചെകുത്താൻ സേവകവിടുപണിക്കാരായ പാർട്ടിസവർണ്ണലോബി രംഗത്തിറക്കിയത്.എല്ലാ സംസ്ഥാനങ്ങളിലുംഇടതുപക്ഷപാർട്ടികൾ ദുഷ്ഠമുതലാളിത്ത സവർണ്ണജാതികളുടെ കടുത്തനിയന്ത്രണത്തിലാണ്.
ദുഷ്ഠമുതലാളിത്തത്തിന്റെ, ഇന്ത്യയിലെ രാജ്യസ്നേഹമുഖമൂടി ധരിപ്പിച്ച ഭീകരസംഘമായ ആർ എസ് എസ് മേലാള സവർണ്ണലോബിയുടെ കേരളത്തിലെ ആസൂത്രണസംവിധായകരായ എൻ എസ് എസ് നോമിനീ സവർണ്ണരാണ് ഇടതിലായാലും,വലതിലായാലും പാർട്ടി കാര്യങ്ങളും,ഭരണകാര്യങ്ങളും മറ്റും നിയന്ത്രിക്കുന്നത്.

Unknown said...

ദുഷ്ഠമുതലാളിത്തതാല്പര്യസംരക്ഷകരായ സവർണ്ണജാതികൂട്ടിക്കൊടുപ്പുകാരുടെ ഭരണ നിയന്ത്രണത്തിൽ മാത്രമേ ചൂഷണങ്ങൾ സാദ്ധ്യമാകൂ എന്നതിനാലാണ്,
സകല പാർട്ടികളും സർക്കാരുകളും ഒന്നിച്ചൊരുമിച്ചു ചേർന്ന്, ഇന്ത്യയുടെ യദാർത്ഥ രാജ്യാവകാശികളായ ആദിവാസിദളിത്തീഴവ പിന്നോക്ക ജനവിഭാഗങ്ങളെ ചതിച്ചുകൊണ്ട്, യദാർത്ഥ ജനസംഖ്യാകണക്കും,സ്ഥാനമാന അനുപാതവും മൂടിവെച്ച്,അവകാശാധികാരങ്ങളിൽ നിന്നകറ്റി, സാധാരണക്കാരും പാവപ്പെട്ടവരുമായ ആദിവാസിദളിത്തീഴവ പിന്നോക്ക ജനവിഭാഗങ്ങളെ, അവർക്കവകാശപ്പെട്ട യദാർത്ഥ വിഹിതം കൊടുക്കാതെ, ഏറ്റവും താഴേക്കിട സ്ഥാനങ്ങളിലും,ജോലികളിലുമായി ചവിട്ടിത്താഴ്ത്തി കള്ളക്കണക്കുകൊണ്ടവരെ കഭളിപ്പിച്ച് അടിമകളാക്കിക്കൊണ്ടിരിക്കുന്നത്. ദുഷ്ഠമുതലാളിത്ത സവർണ്ണജാതികളുടെ കരാളഹസ്തത്തിലമർന്ന സകല പാർട്ടികളും സർക്കാരുകളും ഇക്കാലമത്രയും ചെയ്തുകൊണ്ടിരിക്കുന്നത്, ഈ കൊടും പാതകങ്ങളാണ്.

ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന സെൻസസ് മാമാങ്ക പ്രഹസനത്തിൽ പോലും, കല്ല് കരട് കാഞ്ഞിരക്കുറ്റി മുതൽ മുള്ളു മുരിക്കു മൊട്ടുസൂചി വരേയുള്ള ആവശ്യവും അനാവശ്യവുമായ നിരവധി കണക്കുകൾ സെൻസസ് പ്രക്രിയയിൽ ഉൾപ്പെടുത്തിയ സർക്കാർ അത്രത്തോളം പോലും സങ്കീർണമല്ലാത്ത എന്നാൽ വളരെ അത്യാവശ്യവും അനിവാര്യവുമായ ജാതിമതംതിരിച്ച സ്ഥാനമാനക്കണക്കുകൾ സെൻസസ് സംരംഭത്തിൽ ചേർക്കാതെ സത്യങ്ങൾ മൂടിവെക്കുന്ന വഞ്ചനകൾ നിറഞ്ഞ കള്ളക്കണക്കുകൾ അടിസ്ഥാനക്കണക്കുകളാക്കി പ്രചരിപ്പിക്കുന്നു.തെറ്റിദ്ധരിപ്പിക്കുന്നു. ഇന്ത്യയുടെ യദാർത്ഥ രാജ്യാവകാശികളായ ആദിവാസിദളിത്തീഴവ പിന്നോക്ക ജനവിഭാഗങ്ങളെ ക്രൂരമായി വഞ്ചിക്കുന്നു.
നമ്മുടെ കേരളത്തിലും,ഇന്ത്യയിൽ മൊത്തത്തിലും സർക്കാർ സ്ഥാപനങ്ങളുടെ പതിന്മടങ്ങ് ശമ്പളം കൊടുക്കുന്ന വൻ കിട സ്വകാര്യസ്ഥാപനങ്ങളിൽ എൺപതു ശതമാനത്തിലേറെയാണ് മേലാളപണജാതികൾ, അതിൽ തന്നെ ഉയർന്ന തസ്ഥികകളിൽ നൂറുശതമാനവും മേലാളജാതികൾക്കാണ് സ്ഥാനമാനങ്ങൾ.ഇത്തരം വിവേചനങ്ങൾ സംവിധാനം ചെയ്യുന്നത് ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാരും പണജാതി മേലാളസവർണ്ണലോബിയും ചേർന്നാണ്.

Tinylogo said...

Support Sree Lakshmi: Create a link to tiny logo from your blog

for more info visit: http://tinylogo.blogspot.com/

Mohamed Salahudheen said...

മാധ്യമങ്ങള്ക്കും രാഷ്ട്രീയമുണ്ടേ