Monday, July 21, 2008

ആണവ മറിമായങ്ങള്‍

ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാറിനായി വാദിക്കുന്നവര്‍ മുന്നോട്ട് വയ്ക്കുന്ന ഒരു ആവശ്യം യൂറേനിയത്തിന്റെ കാര്യത്തില്‍ ഇന്നനുഭവപ്പെടുന്ന ദൌര്‍ലഭ്യം ഇറക്കുമതിയിലൂടെ പരിഹരിക്കണമെന്നതാണ്. ഈയിടെ ഒരു ടി വി ഇന്റര്‍വ്യൂവില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ശ്രീ കപില്‍ സിബല്‍ ഇങ്ങനെ പറഞ്ഞു:

“ഈ കരാര്‍ യൂറേനിയത്തെ സംബന്ധിച്ചുള്ളതാണ് എന്നത് വളരെ സ്പഷ്ടമാണ്. ഉല്‍‌പാദന ശേഷിയുടെ പകുതി മാത്രം ഉപയോഗിക്കുന്ന നമ്മുടെ റിയാക്ടറുകള്‍ക്ക് ജീവ വായു പ്രദാനം ചെയ്യുന്ന ഒന്ന്. യൂറേനിയത്തിന്റെ ലഭ്യത ഉറപ്പു വരുത്തിയില്ലെങ്കില്‍ അവയുടെയെല്ലാം പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കേണ്ടി വരും. ”

ആണവ നിര്‍വ്യാപന കരാറിന്റെ (Nuclear Non-Proliferation Treaty) മറവില്‍ അടിച്ചേല്‍പ്പിച്ച ആണവ വ്യവസ്ഥയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യാപാരനിരോധനങ്ങള്‍ മൂലം ഭാരതത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ലോക ആണവ മാര്‍ക്കറ്റിലേക്ക് കടന്നുചെല്ലാന്‍ ഈ കരാര്‍ ലക്ഷ്യമാക്കുന്നുണ്ട് എന്നത് വസ്തുതയാണെങ്കിലും, ശ്രീ കപില്‍ സിബല്‍ പറഞ്ഞ പോലെയല്ല കാര്യങ്ങളുടെ കിടപ്പ്. യൂറേനിയത്തിന്റെ കാര്യത്തില്‍ ഇന്നനുഭവപ്പെടുന്ന ദൌര്‍ലഭ്യം വളരെ താല്‍ക്കാലികം മാത്രമാണ്, നമ്മുടെ യൂറേനിയം ഖനികളില്‍ നിന്നുള്ള സപ്ലൈയും വികസിച്ചുകൊണ്ടിരിക്കുന്ന ദേശീയ ആണവപരിപാടികളുടെ ഡിമാന്‍ഡും തമ്മിലുള്ള പൊരുത്തമില്ലായ്മയാണതിന് (mismatch)കാരണം.

വിഭവങ്ങളുടെ വിഭജനം

ഇന്ത്യന്‍ ആണവപരിപാടിക്ക് മൂന്ന് ഘട്ടങ്ങളാണുള്ളത്.

പ്രകൃതിദത്ത യുറേനിയത്തില്‍( natural uranium‍) 0.07 ശതമാനം വിഘടനയോഗ്യമായ യുറേനിയം -235 (fissile) അടങ്ങിയിട്ടുണ്ടാകും. ആദ്യത്തെ ഘട്ടത്തില്‍ 61000 ടണ്‍ പ്രകൃതിദത്ത യുറേനിയം ഉപയോഗിച്ച് ഉയര്‍ന്ന സമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന ഘന ജല റിയാക്ടറുകളിലൂടെ (Pressurised Heavy Water Reactors)10000 മെഗാവാട്ട് ഊര്‍ജ്ജം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇത്തരം റിയാക്ടറുകള്‍ക്ക് ഏതാണ്ട് 40 വര്‍ഷത്തെ ആയുസ്സാണ് കണക്കുകൂട്ടിയിരിക്കുന്നത്. ഓരോ 1000 മെഗവാട്ട് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനും 150 ടണ്‍ യൂറേനിയം അയിര് ആവശ്യമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൂട്ടല്‍. ഇന്ത്യയില്‍ യൂറേനിയം അയിര് നിക്ഷേപത്തിന്റെ സാന്ദ്രത കുറവാകയാല്‍ ഓരോ കിലോ യൂറേനിയത്തിന്റെയും ഉല്പാദനച്ചിലവ് വളരെ ഉയര്‍ന്നതാണ്, അത് ഏതാണ്ട് 100-130 ഡോളര്‍ വരും.

യൂറേനിയത്തിന്റെ കാര്യത്തില്‍ ഇന്നനുഭവപ്പെടുന്ന ദൌര്‍ലഭ്യം വളരെ ഗൌരവമേറിയ വിഷയമാണ്. ഇന്നിപ്പോള്‍ തദ്ദേശീയമായി നാം വികസിപ്പിച്ചെടുത്ത നമ്മുടെ 15 അതിസമ്മര്‍ദ വാട്ടര്‍ റിയാക്ടറുകളുടെ (Pressurised Heavy Water Reactors ) പൂര്‍ണ്ണമായ പ്രവര്‍ത്തന ശേഷി (capacity factor) നമുക്ക് ഉപയോഗപ്പെടുത്തുവാനാകുന്നില്ല. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അറ്റോമിക് എനര്‍ജിയുടെ കീഴിലുള്ള ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ 2006-ല്‍ ഇവയുടെ കപ്പാസിറ്റി ഫാക്ടറിന്റെ 60-65 % ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ഇന്നവയുടെ 48-50 % ശേഷിയെങ്കിലും ഉപയോഗിക്കാന്‍ പെടാപ്പാട് പെടുകയാണ്. (ഡിപ്പര്‍ട്ട്മെന്റ് ഓഫ് അറ്റോമിക് എനര്‍ജി ഊര്‍ജ്ജ താരിഫുകള്‍ നിശ്ചയിച്ചിട്ടുള്ളത് കപ്പാസിറ്റി ഫാക്ടര്‍ ശരാശരി 65% എങ്കിലും ആയിരിക്കും എന്നതിന്റെ അടിസ്ഥാ‍നത്തിലാണ്.)

തുടര്‍ന്ന് സംസ്കരിച്ചു കിട്ടുന്ന യുറേനിയം ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകളില്‍ ഉപയോഗിക്കും; അന്തിമമായി പ്ലൂട്ടോണിയം - തോറിയം മിശ്രിതം അഡ്വാന്‍സ്‌ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്നു.

എന്നാല്‍, ഇറക്കുമതിചെയ്യുന്നവയില്‍ സമ്പുഷ്ട യുറേനിയം മാത്രമാണ് ഇന്ധനം. ഇത്തരം റിയാക്ടറുകളില്‍ ധാരാളമായി യുറേനിയം വേണ്ടിവരും. വന്‍തോതില്‍ തുടര്‍ച്ചയായി യുറേനിയം ഇറക്കുമതി അനിവാര്യമാകും. എന്നാല്‍, ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകളിലും അഡ്വാന്‍സ്‌ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളിലും നാം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ആവശ്യമായി വരുന്ന ഇന്ധനത്തിന്റെ അളവ് വളരെ കുറവായിരിക്കും. ഇറക്കുമതിചെയ്യുന്ന റിയാക്ടറുകള്‍ നല്‍കുന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന ഊര്‍ജസുരക്ഷ ഇതിലൂടെ ഉറപ്പാകും.

ആണവ വൈദ്യുതിക്കായി ഇന്ത്യ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍ വികസിപ്പിച്ചെടുക്കുന്നതിനു പകരം, ലൈറ്റ് വാട്ടര്‍ റിയാക്ടറുകളുടെ പെട്ടെന്നുള്ള ലഭ്യത ഉറപ്പാക്കുകയാണ് ആണവകരാറിലൂടെ അമേരിക്ക ലക്ഷ്യമിടുന്ന കാര്യങ്ങളില്‍ ഒന്ന്. ആണവോര്‍ജ വകുപ്പിന് ‍(Department of Atomic Energy ) അതിസമ്മര്‍ദ വാട്ടര്‍ റിയാക്ടറുകളുടെ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുക്കാനും 540 മെഗാവാട്ടുവരെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും കഴിഞ്ഞപ്പോഴാണ് റിയാക്ടറുകളുടെയും ഇന്ധനങ്ങളുടെയും കാര്യത്തിലുള്ള ഉപരോധം നീക്കാമെന്ന വാഗ്ദാനം അമേരിക്ക മുന്നോട്ടുവച്ചതെന്നത് ശ്രദ്ധേയമാണ്. നാം ഒരിക്കല്‍ എളുപ്പവഴി സ്വീകരിച്ചാല്‍, ഇന്ധനങ്ങളുടെയും സാങ്കേതികവിദ്യയുടെയുംമേലുള്ള നിയന്ത്രണംവഴി അവര്‍ക്ക് നമ്മെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ കഴിയും. അതുകൊണ്ട് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകളുടെയും ആഭ്യന്തര റിയാക്ടര്‍ സാങ്കേതികവിദ്യയുടെയും വികസനം ഉറപ്പാക്കുകയാണ് ഊര്‍ജസുരക്ഷ നേടാനുള്ള ഭദ്രമായ മാര്‍ഗം.

അപര്യാപ്തമായ ഫണ്ടുകള്‍

എന്തുകൊണ്ടാണീ ദൌര്‍ലഭ്യം എന്നു പരിശോധിക്കുമ്പോഴാണ് ചില അപ്രിയ സത്യങ്ങള്‍ പുറത്തുവരുന്നത്.

ഈ ദൌര്‍ലഭ്യം യഥാര്‍ത്ഥത്തില്‍ ശ്രീ നരസിംഹറാവുവിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന മന്‍‌മോഹന്‍സിങ്ങും അദ്ദേഹത്തിന്റെ കീഴില്‍ , 1993 മുതല്‍ '98 വരെ ധനകാര്യ സെക്രട്ടറിയുമായിരുന്ന മൊണ്ടേക്ക് സിങ് അഹ്‌ലുവാലിയയും (ഇപ്പോള്‍ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനാണ്) ഇന്ത്യന്‍ ആണവോര്‍ജമേഖലയെ അവഗണിച്ചതിന്റെ പരിണിതഫലമാണ്‌‍. ഇവര്‍ അനുവദിച്ച ഫണ്ടുകള്‍ അപര്യാപ്തമായതിനാല്‍ ആണവോര്‍ജ വകുപ്പിന് യൂറേനിയം പര്യവേക്ഷണത്തിനും, ഖനനത്തിനും സംസ്ക്കരണത്തിനുമുള്ള പരിശ്രമങ്ങള്‍ വിപുലീകരിക്കാനായില്ല. സത്യം പറയുകയാണെങ്കില്‍ ആണവ വകുപ്പിന് ഇക്കാലഘട്ടത്തില്‍ ജാഡുഗുഡ(ജാര്‍ഖണ്ഡ്) യിലുള്ള ചില പഴയ യൂറേനിയം ഖനികള്‍ അടച്ചിടേണ്ടി വരിക കൂടി ചെയ്തു. യൂറേനിയം ലഭിക്കാന്‍ സാദ്ധ്യതയുണ്ടായിരുന്ന ആന്ധ്രപ്രദേശിലേയും മേഘാലയയിലേയും മറ്റു ചില പ്രദേശങ്ങളിലാവട്ടെ ഫണ്ടുകള്‍ അപര്യാപ്തമായതിനാലും പരിസ്ഥിതിപരമായ എതിര്‍പ്പുകള്‍ മൂലവും പര്യവേക്ഷണം മുന്നോട്ടു പോകാനായില്ല. ഇതു കൂടാതെ ആണവ നിലയങ്ങളുടെ നിര്‍മ്മാണത്തിന് മുന്‍‌കാലങ്ങളെ അപേക്ഷിച്ച് കുറച്ച് സമയം ( ഏതാണ്ട് 5 വര്‍ഷം വരെ കുറവ്) മതി എന്നതും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അതിസമ്മര്‍ദ വാട്ടര്‍ റിയാക്ടറുകളുടെ (PHWR) പ്രവര്‍ത്തന ശേഷി 90% വരെ പരിഷ്ക്കരിക്കാനായതും ആണ് നമ്മുടെ യൂറേനിയം ഖനികളില്‍ നിന്നുള്ള സപ്ലൈയും വികസിച്ചുകൊണ്ടിരിക്കുന്ന ദേശീയ ആണവപരിപാടികളുടെ ഡിമാന്‍ഡും തമ്മിലുള്ള പൊരുത്തമില്ലായ്മയ്ക്ക് കാരണം.

ഡോക്ടര്‍ അനില്‍ കകോദ്കര്‍ 2007 ഒക്ടോബറിലെ ഫൌണ്ടേര്‍‌സ് ഡേ പ്രസംഗത്തില്‍ പറഞ്ഞ പോലെ

“ ജാഡുഗുഡയില്‍ ഡോ.ഭാഭയുടെ നേതൃത്വത്തില്‍ ഖനനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച നാളുകളിലെ അതേ ആവേശവുമായി നാം മുന്നോട്ട് പോയിരുന്നുവെങ്കില്‍ ഇന്നിപ്പോള്‍ ഇന്ധനത്തിനു വേണ്ടിയുള്ള ഡിമാണ്ടും അതിന്റെ സപ്ലൈയും തമ്മിലുള്ള പൊരുത്തമില്ലായ്‌മ ഉണ്ടാകുമായിരുന്നില്ല....നമ്മുടെ യൂറേനിയം പര്യവേഷണ പരിപാടികള്‍ വളരെ വിപുലമായിരിക്കയാണ്..യൂറേനിയം കണ്ടെത്താനാവുകയാണെങ്കില്‍ ഇന്നിപ്പോള്‍ 10000 മെഗവാട്ട് ഊര്‍ജ്ജം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുക, ആ ലക്ഷ്യത്തെ കവച്ചുവെയ്ക്കുക എന്നതൊക്കെ സാദ്ധ്യമാണ്. നമ്മുടെ രാഷ്ട്രത്തിലെ യൂറേനിയം ജിയോളജിസ്റ്റുകളുടെ പ്രാഗത്ഭ്യം കണക്കിലെടുക്കുകയാണെങ്കില്‍ എന്തു കൊണ്ട് നമുക്കീ നേട്ടം കൈവരിച്ചു കൂടാ? ”

തീര്‍ച്ചയായും നമുക്ക് ധാരാളം സാദ്ധ്യതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവ നേടിയെടുക്കാന്‍ വേണ്ട ഖനനത്തിനും പര്യവേഷണങ്ങള്‍ക്കുമായി നടത്തിയ നിക്ഷേപങ്ങള്‍ അപര്യാപ്തമായിരുന്നു എന്നു പറയാതെ വയ്യ. 1990 കളില്‍ മാത്രമല്ല 2000-2006 കാലയളവിലും പൊതു മേഖലാ സ്ഥാപനമായ യൂറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡും ആണവോര്‍ജ വകുപ്പും ഖനനത്തിനും പര്യവേഷണങ്ങള്‍ക്കുമായി നടത്തിയ നിക്ഷേപങ്ങളില്‍ പ്രകടമായ വര്‍ദ്ധനവുണ്ടായില്ല എന്നതാണ് വസ്തുത. 2007-08 ലെയും 2008-09 ലെയും ബജറ്റിലാണ് എന്തെങ്കിലും വര്‍ദ്ധനവ് കാണാന്‍ കഴിയുന്നത്.

ആണവ കരാര്‍ ഒപ്പുവെയ്ക്കുവാന്‍ തെരഞ്ഞെടുത്തിരിക്കുന്ന ഈ മര്‍മ്മ പ്രധാന മുഹൂര്‍ത്തത്തില്‍, ഈ കരാറിനു വേണ്ടി വാദിക്കുന്ന മാദ്ധ്യമ വിശാരദന്മാരെല്ലം ഒന്നിച്ചൊന്നായി തദ്ദേശീയമായ ഇന്ധന ദൌര്‍ലഭ്യം എന്ന വിഷയം ഉയര്‍ത്തികൊണ്ടു വരികയാണ്. ഈ വാദങ്ങളെല്ലാം ഇടത്-യുപി‌എ പഠന സമിതി രൂപീകരിയ്ക്കപ്പെട്ട കഴിഞ്ഞ ആഗസ്റ്റിലും ഉയര്‍ന്നതാണ്. അന്ന് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഇറക്കിയ ഒരു പത്രക്കുറിപ്പ് ഇങ്ങനെ പറഞ്ഞു,

”ഇന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഖനികളില്‍ നിന്നുള്ള സപ്ലൈയും വികസിച്ചുകൊണ്ടിരിക്കുന്ന ദേശീയ ആണവപരിപാടികളുടെ ഡിമാന്‍ഡും തമ്മിലുള്ള പൊരുത്തമില്ലായ്മയ്ക്ക് ഝാര്‍ഖണ്ഡിലുള്ള ബന്ധുരംഗിലും ടുറാമീധിലും (Banduhurang and Turamdih) പുതിയ ഖനികള്‍ കമ്മീഷന്‍ ചെയ്യുന്നതോടെ പരിഹാരമുണ്ടാകും. ഇവിടെ നിന്ന് വളരെ പെട്ടെന്ന് തന്നെ യൂറേനിയം ലഭ്യമാകുകയും നമ്മുടെ പ്ലാന്റുകളുടെ പ്ലാന്റ് ലോഡ് ഫാക്ടര്‍ (plant load factors - PLF) ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഉയരുകയും ചെയ്യും.

2007 മദ്ധ്യത്തില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അറ്റോമിക് എനര്‍ജി ടുറാമീധില്‍ ഖനനം ചെയ്തെടുക്കുന്ന യൂറേനിയം സംസ്ക്കരിക്കാനായി ഒരു പുതിയ മില്ല് കമീഷന്‍ ചെയ്യുകയുണ്ടായി. ജാഡുഗുഡയില്‍ നിലവിലുള്ള മില്ലിന് പ്രതിദിനം 2190 ടണ്‍ അയിര് സംസ്ക്കരിക്കാനും വര്‍ഷം ഏകദേശം 175 ടണ്‍ യൂറേനിയം ഉല്‍പ്പാദിപ്പിക്കാനും ശേഷിയുണ്ട്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അറ്റോമിക് എനര്‍ജി ജനുവരി 2007ല്‍ ഇന്റര്‍നാഷണല്‍ അറ്റോമിക്ക് ഏജന്‍സിക്ക് സമര്‍പ്പിച്ച കണക്കുകാലനുസരിച്ച് ടുറാമീധിലെ മില്ലിന്റെ പ്രതിദിന സംസ്ക്കരണ ശേഷി 3000 ടണ്ണും വാര്‍ഷിക ഉല്‍പ്പാദന ശേഷി 190 ടണ്ണുമാണ്. യൂറേനിയം ദൌര്‍ലഭ്യം കണക്കിലെടുത്ത് ഈയിടെയായി പ്രതി വര്‍ഷം 230 ടണ്‍ എന്ന നിലയിലേയ്ക്ക് ഉല്‍പ്പാദനം ഉയര്‍ത്തിയിട്ടുണ്ട്. അതു പോലെ തന്നെ പ്രതിദിനം 2400 ടണ്‍ അയിര് സംസ്ക്കരിക്കാന്‍ ശേഷിയുള്ള ഒരു ഓപ്പണ്‍ കാസ്റ്റ് ഖനി ബന്ധുരംഗില്‍ തുറന്നു കഴിഞ്ഞു. കൂടാതെ 500 ടണ്‍ സംസ്ക്കരണ ശേഷിയുള്ള മറ്റൊരു ഖനിക്ക് മോഹുല്‍ധീയില്‍ (Mohuldih) ശിലാസ്ഥാപനം ചെയ്യുകയുണ്ടായി. മുകളില്‍ പറഞ്ഞ എല്ലാ ഖനികളുടേയും സംസ്ക്കരണ ശേഷി കൂട്ടാനുള്ള നടപടികളും എടുത്തു കൊണ്ടിരിക്കുകയാണ്. ആന്ധ്രപ്രദേശിലെ തുമ്മലപ്പള്ളിയില്‍ (Tummalapalli) പുതിയ ഖനി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നതോടു കൂടി കാര്യങ്ങള്‍ കൂടുതല്‍ മെച്ചമാകും. ഝാര്‍ഖണ്ഡ്, മേഖാലയ, ആന്ധ്രപ്രദേശ് എന്നീ പ്രദേശങ്ങളില്‍ പുതിയ ഖനികള്‍ കമ്മീഷന്‍ ചെയ്യാന്‍ ഏകദേശം 3100 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഝാര്‍ഖണ്ഡില്‍ ഏകദേശം 650 കോടി രൂപയുടെ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ആന്ധ്ര പ്രദേശില്‍ രണ്ട് മില്ലുകള്‍ സ്ഥാപിക്കാന്‍ ഏകദേശം 1800 കോടി രൂപ ചെലവഴിക്കേണ്ടി വരും. ഇതു കൂടാതെ കര്‍ണാടകയിലും രാജസ്ഥാനിലും മറ്റു ചില സ്ഥലങ്ങളിലും പുതിയ മില്ലുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ദീര്‍ഘവീക്ഷണത്തോടെ ആവശ്യമായ ഫണ്ടുകള്‍ ശരിയായ സമയത്ത് അനുവദിച്ചിരുന്നുവെങ്കില്‍ ഇവിടെയൊക്കെ എത്രയോ മുമ്പേ പ്രവര്‍ത്തനം ആരംഭിക്കാമായിരുന്നു.

ആയിരം മെഗാവാട്ട് ഊര്‍ജ്ജം ഉല്പാദിപ്പിക്കാന്‍ 150 ടണ്‍ യൂറേനിയം റീചാര്‍ജ്ജ് വേണമെന്ന് കണക്കു കൂട്ടിയാല്‍ നമ്മുടെ ഇന്നത്തെ സ്ഥാപിത ശേഷിയായ (installed capacity ) 4100 മെഗ വാട്ട് ഉല്പാദിപ്പിക്കാന്‍ 600 ടണ്‍ യൂറേനിയം റീചാര്‍ജ്ജ് ആവശ്യമുണ്ട്. ടുറാമീധിലെ മില്ല് ചില സാങ്കേതിക കാരണങ്ങളാല്‍ ഉല്‍പ്പാദനം ആരംഭിച്ചിട്ടില്ല എന്നതിനാല്‍ നമ്മുടെ വാര്‍ഷിക ആവശ്യത്തിന്റെ ഏകദേശം 45-50 ശതമാനം യൂറേനിയം മാത്രമാണ് ഇപ്പോഴത്തെ ഉല്‍പ്പാദനം. എന്നാല്‍, ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്റെ സി.എം.ഡി , ഡോ. എസ് കെ ജെയിന്‍ പറയുന്നത് ഈ സാങ്കേതികമായ കുഴപ്പങ്ങള്‍ വളരെ വേഗം പരിഹരിക്കുമെന്നും പൂര്‍ണ്ണതോതിലുള്ള ഉല്‍പ്പാദനം എത്രയും പെട്ടെന്ന് ആരംഭിക്കാന്‍ കഴിയുമെന്നുമാണ്.

അങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ ആണവ പ്ലാന്റുകള്‍ക്കാവശ്യമായ ഇന്ധനത്തില്‍ 40-45 % കുറവുണ്ടാകും. ഇപ്പോള്‍ നാം സ്ഥാപിച്ചിട്ടുള്ളതും പതിനൊന്നാം പദ്ധതിയില്‍ നാം ലക്ഷ്യമിട്ടിരിക്കുന്നതുമായ മുഴുവന്‍ ഖനികളും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ മാത്രമേ ദേശീയമായി ഇന്ധന ദൌര്‍ലഭ്യം പരിഹരിക്കാന്‍ നമുക്കാവുകയുള്ളു. ഇന്തോ അമേരിക്കന്‍ ആണവ കരാര്‍- ഇടതു പക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് നടപ്പാവുകയാണെങ്കില്‍ , ആഗോള ആണവ വിതരണ രാജ്യങ്ങള്‍ നിബന്ധനകളും നിയന്ത്രണങ്ങളും ഒഴിവാക്കിയാല്‍, ഇറക്കുമതിയിലൂടെ ഇന്ധനം നേടാനായേക്കും. എന്നാല്‍ ഉടന്‍ തന്നെ ഇന്ധനം ലഭിക്കുമെന്ന പ്രതീക്ഷ വേണ്ട. യൂറേനിയം കയറ്റി അയക്കുന്ന രാഷ്ടങ്ങള്‍ക്കൊക്കെ ധാരാളം ഓര്‍ഡറുകള്‍ കൊടുത്തു തീര്‍ക്കാനായുണ്ട്. ഉയര്‍ന്ന ഡിമാന്‍ഡ് കണക്കിലെടുത്ത് യൂറേനിയത്തിന്റെ വിപണി വില അനുദിനം വര്‍ദ്ധിക്കുകയുമാണ്.അതിപ്പോള്‍ പൌണ്ടിന് ഏകദേശം 85 $ ആണ്. ഇക്കാരണത്താല്‍ തന്നെയാണ് ദേശീയമായി ഉത്പാദിപ്പിക്കുന്നത് ആദായകരമായി മാറുന്നത്.

പതിനൊന്നാം പദ്ധതി കാലയളവില്‍ ( 2012 വരെ ) ആരംഭിക്കാനുദ്ദേശിക്കുന്ന യൂണിറ്റുകളില്‍ പ്രതിദിനം 3,000 ടണ്‍ സംസ്ക്കരണ ശേഷിയുള്ള തുമ്മലപ്പള്ളി മില്‍ 2010 ല്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. പ്രതിവര്‍ഷം 217 ടണ്‍ ആയിരിക്കും ഇവിടെ ഉല്പാദനം. ആന്ധ്ര പ്രദേശിലെ ലംബപ്പൂര്‍-പെഡഗാട്ടു ഖനിയും അതിനോടനുബന്ധിച്ച് സെരിപ്പള്ളിയിലുള്ള ഖനിയും (പ്രതിദിനം 1250 ടണ്‍ സംസ്ക്കരണ ശേഷി) 2012 ല്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്ന് (പ്രതി വര്‍ഷം 130 ടണ്‍‍) കരുതപ്പെടുന്നു; അതു പോലെ മേഘാലയയിലെ Kylleng-Pyndengsohiong-Mawthabah (KPM) ഖനി (പ്രതിദിനം 2000 ടണ്‍ സംസ്ക്കരണ ശേഷി) 2012 ല്‍ ഉല്പാദനം (340 ടണ്‍) ആരംഭിക്കും. ചുരുക്കത്തില്‍ ഇന്നുള്ള വാര്‍ഷിക ഉല്‍പ്പാദന ശേഷിയായ 365 ടണ്‍ കൂടാതെ ഈ പദ്ധതി കാലയളവില്‍ 687 ടണ്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

അതായത് , ഈ പദ്ധതി കാലയളവ് അവസാനിക്കുമ്പോഴേക്കും നമ്മുടെ യൂറേനിയം ഉല്‍പ്പാദനം പ്രതി വര്‍ഷം 1050 ടണ്‍ ആയി വര്‍ദ്ധിക്കും. അത് ഈ പദ്ധതി കാലയളവില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന 2 x 220 മെഗാ വാട്ട് ഉല്പദിപ്പിക്കുന്ന അതിസമ്മര്‍ദ വാട്ടര്‍ റിയാക്ടറുകളുടെ ആവശ്യവും തൃപ്തിപ്പെടുത്താനുതകും.

ചുരുക്കത്തില്‍, പദ്ധതി വിഭാവനം ചെയ്യുന്നതു പോലെ തടസ്സങ്ങളേതുമില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോകുകയാണെങ്കില്‍ 2010 ഓടെ ഇന്ധനത്തിന്റെ ഡിമാന്‍ഡും സപ്ലൈയും തമ്മിലുള്ള പൊരുത്തമില്ലായ്മയ്ക്ക് പരിഹാരമാകും. എന്നാല്‍ പന്ത്രണ്ടാം പദ്ധതി കാലയളവില്‍ (2017 വരെ )സ്ഥാപിക്കുവാനുദ്ദേശിക്കുന്ന 8x700-MWe PHWR കളുടെ ഇന്ധാ‍നാവശ്യം പൂര്‍ത്തീകരിക്കാന്‍ ഇവ അപര്യാപ്തമാണ്. എന്നാല്‍ ഓരോ വര്‍ഷവും 500 ടണ്‍ പുതിയതായി കണ്ടെത്താനും ഖനനം ചെയ്യാനുമുള്ള പദ്ധതികളും ആണവോര്‍ജ്ജ വകുപ്പിനുണ്ടെന്നാണ് അറിയുന്നത്.

ഊര്‍ജ്ജോല്‍പ്പാദനത്തിന്റെ മൊത്തം സ്ഥാപിത ശേഷിയുടെ 2.9 % മാത്രം സംഭാവന ചെയ്യുന്ന ഈ ഇന്ധനത്തിന്റെ ദൌര്‍ലഭ്യം ‍, സമീപ ഭാവിയില്‍ തന്നെ പരിഹരിക്കാനാവുന്നതേ ഉള്ളൂ. നമ്മുടെ ദേശീയമായ വിഭവങ്ങളെ സ്വരുക്കൂട്ടുകയായിരിക്കും അവിഹിതമായ ഒരു കരാറിലൂടെ ഇറക്കുമതി ചെയ്യുന്നതിലും എന്തുകൊണ്ടും അഭികാമ്യം. ഇന്നിപ്പോള്‍ ഈ കരാറിനു വേണ്ട് വാദിക്കുന്നവര്‍ 2012-2020 കാലയളവിലെ ഇന്ധനത്തിന്റെ ഇറക്കുമതി മാത്രമല്ല, 40,000 മെഗാ വാട്ട് ഊര്‍ജ്ജത്തിന്റെ ഇറക്കുമതിയെക്കുറിച്ചും ദീര്‍ഘ കാല ഊര്‍ജ്ജ സുരക്ഷയെക്കുറിച്ചുമെല്ലാം സംസാരിച്ചു തുടങ്ങിയിരിക്കുന്നു. വാസ്തവത്തില്‍ ഇത് കൂടുതല്‍ ഗൌരവമാര്‍ന്ന വിഷയമാണ്.

*

ആര്‍ രാമചന്ദ്രന്‍ ദി ഹിന്ദു ദിനപ്പത്രത്തില്‍ എഴുതിയ Better shore up domestic uranium resources എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

8 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാറിനായി വാദിക്കുന്നവര്‍ മുന്നോട്ട് വയ്ക്കുന്ന ഒരു ആവശ്യം യൂറേനിയത്തിന്റെ കാര്യത്തില്‍ ഇന്നനുഭവപ്പെടുന്ന ദൌര്‍ലഭ്യം ഇറക്കുമതിയിലൂടെ പരിഹരിക്കണമെന്നതാണ്. ഈയിടെ ഒരു ടി വി ഇന്റര്‍വ്യൂവില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ശ്രീ കപില്‍ സിബല്‍ ഇങ്ങനെ പറഞ്ഞു:

“ഈ കരാര്‍ യൂറേനിയത്തെ സംബന്ധിച്ചുള്ളതാണ് എന്നത് വളരെ സ്പഷ്ടമാണ്..ഉല്‍‌പാദന ശേഷിയുടെ പകുതി മാത്രം ഉപയോഗിക്കുന്ന നമ്മുടെ റിയാക്ടറുകള്‍ക്ക് ജീവ വായു പ്രദാനം ചെയ്യുന്ന ഒന്ന്. യൂറേനിയത്തിന്റെ ലഭ്യത ഉറപ്പു വരുത്തിയില്ലെങ്കില്‍ അവയുടെയെല്ലാം പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കേണ്ടി വരും. ”

ആണവ നിര്‍വ്യാപന കരാറിന്റെ (Nuclear Non-Proliferation Treaty) മറവില്‍ അടിച്ചേല്‍പ്പിച്ച ആണവ വ്യവസ്ഥയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യാപാരനിരോധനങ്ങള്‍ മൂലം ഭാരതത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ലോക ആണവ മാര്‍ക്കറ്റിലേക്ക് കടന്നുചെല്ലാന്‍ ഈ കരാര്‍ ലക്ഷ്യമാക്കുന്നുണ്ട് എന്നത് വസ്തുതയാണെങ്കിലും, ശ്രീ കപില്‍ സിബല്‍ പറഞ്ഞ പോലെയല്ല കാര്യങ്ങളുടെ കിടപ്പ്. യൂറേനിയത്തിന്റെ കാര്യത്തില്‍ ഇന്നനുഭവപ്പെടുന്ന ദൌര്‍ലഭ്യം വളരെ താല്‍ക്കാലികം മാത്രമാണ്, നമ്മുടെ യൂറേനിയം ഖനികളില്‍ നിന്നുള്ള സപ്ലൈയും വികസിച്ചുകൊണ്ടിരിക്കുന്ന ദേശീയ ആണവപരിപാടികളുടെ ഡിമാന്‍ഡും തമ്മിലുള്ള പൊരുത്തമില്ലായ്മയാണതിന് (mismatch)കാരണം.

ഇന്ധന ദൌര്‍ലഭ്യത്തിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന ശ്രീ ആര്‍ രാമചന്ദ്രന്റെ ലേഖനത്തിന്റെ പരിഭാഷ

Anonymous said...

Sorry Guys , Times up, UPA is going to win Confidence motion and even Vajpayee is abstaining, so Atom Treaty is going to be signed and soon we can expect some staunch reforms in Banking Sector, more free economy, you have ample scope for writing intellectual articles on all those aspects.

Comrade Karat, you can now form third front and try to make Mayavathy PM of India and all your utopian dreams too. Till now only people of Kerala and Bengal were knowing that how foolish and impractical are Communists, but now whole country comes to know whats your ideology, how easily you switch loyalties from Manmohan to Mayawathi, but sorry lads, a collossal electoral defeat is waiting for you in next Loksabha election, which may happen in November

Congress has been ruling this country since independence and even if you say horse trading they know very well to handle it, like governing this country, you fools dont know that and instead you go behind Mayavathi like Thanthya Topi with Jhansi Rani, ha ha ha,
Karat , poor foolish guy, your model turned wife could have advised you better, your JNU studies are not enough competent to grassroot leaders like Lalu, Veerappa Moily especially in a situation where you want to topple a government. At least you should have read EMS books and noted how cleverly he used his opportunistic approaches and gave an ideology colour to curb his enemies and critiques and implement his agenda. Only Achuthamenon he under estimated and who ruled Kerala for a good period of good governance.

Sorry poor guys,now the slogan changes, Workers of the world unite, you have nothing to loose than MP seats but will get vibrant most corrput Mayavathi as your matinee idol.

Anonymous said...

കുതിരക്കച്ചവടത്തിന് തെളിവായി നോട്ടുകെട്ടുകള്‍ പാര്‍ലമെന്റില്‍
ന്യൂഡല്‍ഹി: വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാരിനെ അനുകൂലിക്കാന്‍ പണം നല്‍കിയെന്നാരോപച്ച് ബിജെപി അംഗം അശോക് അഗര്‍വാള്‍ നോട്ട് കെട്ടുകളുമായി സഭയിലെത്തി. സിപിഐ എം നേതാവ് ബസുദേവ് ആചാര്യ സംസാരിച്ചുകൊണ്ടിരിക്കെയാണ് ബിജെപി അംഗങ്ങള്‍ നോട്ട്കെട്ടുമായി സഭയിലെത്തിയത്. മധ്യപ്രദേശിലെ മൂന്ന് അംഗങ്ങളെ പണംകൊടുത്ത് സ്വാധീനിക്കാന്‍ സമാജ്വാദി പാര്‍ട്ടി ശ്രമിച്ചെന്ന് ബിജെപി ആരോപിച്ചു. ഇവര്‍ക്ക് മൂന്നുകോടി രൂപവീതം നല്‍കി സ്വാധീനിക്കുന്നതിന്റെ വിഡിയോ ചിത്രം ഒരു സ്വകാര്യ ചാനല്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇതിന്റെ രേഖകള്‍ സ്പീക്കര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ബിജെപി നേതാവ് എല്‍ കെ അദ്വാനി പറഞ്ഞു. ഇതിനെതുടര്‍ന്നുണ്ടായ ബഹളത്തെതുടര്‍ന്ന് സഭ നിര്‍ത്തിവെച്ചിരിക്കുകയാണ്. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നോട്ടുകെട്ടുകളുമായി അംഗങ്ങള്‍ സഭയിലെത്തുന്നത്. നോട്ടുകെട്ടുകള്‍ ലോക്സഭ സെക്രട്ടറി ഏറ്റുവാങ്ങി.

Anonymous said...

Handling notes as well as giving promises of future postings is also crime. So in this regard you may refer previous history when CPM bribed Lonappan Nampadan to topple Karunakaran's casting vote govt. Anyone can waddle notes and if its true we should blame CPM for making Samajwadi party to come for support of UPA and make its claims for pound of flesh later.

If Prakash Karat can go for Mayavathis support, Samajwadi can bribe BJP MPS, in politics and war everything is fair as long as you are on the winning side.

Whats CPMs gain in this fianso? They made a normally functioning secular government to depend on more shylocks over some fear that America may force us to inspect our reactors! Fools you should ask any Keralaite working in Atomic plants and know whats inside, and despite of spending a lot of money we are unable to generate enough power because of America's ban on enriched uranium and technology.

The whole article is based on here and there statistical reports, why dont you consult scients working in the plants and form your opinion.

You said all these funda in 1986 when Rajiv Gandhi introduced computer. Now your Pinarayi cannot travel without laptop, you have done datamining how to win panchayat seat by feeding the information about Nair, Xian Ezhava Muslim votes in each ward and ERP modelling how to tilt balance, so intelligent CPM guys, but unfortunatley your leaders like Achuthanandan Karat are non practical fools. I think Pinarayi may support Atom deal like Somnath Chattergy who scolded NN Krishnadas for howling in parliament. He knows only that, he cannot speack good English or Hindi, so he howl in parliament, but his own party speaker silences him. Ha Ha ha

Anonymous said...

fools fools ennu itakkite parayunnavan ethu thantha yillaathavana?

Anonymous said...

ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞണം കുത്തുക, തന്തക്കു വിളിക്കുക, മുണ്ടുപൊക്കി കാണിക്കുക ഇതൊക്കെ വര്‍ ഷങ്ങളായി മാര്‍ക്സിസ്റ്റുകാര്‍ നടത്തുന്ന പരിപാടികള്‍ അല്ലേ, തന്തയുള്ളവര്‍ അതിനു പ്രതികരിക്കാറില്ല , രാത്രിയില്‍ ജന്നലിനു കല്ലെറിയുക, പറ്റിയാല്‍ ഒളിച്ചിരുന്നു കുതികാല്‍ വെട്ടുക എന്നിങ്ങനെ കണ്ണൂറ്‍ വേര്‍ഷനും ഉണ്ട്‌, പക്ഷെ നിങ്ങളുടെ ഒക്കെ വിഷമം മനസ്സിലാക്കാന്‍ കഴിവുള്ളതിനാല്‍ ക്ഷമിച്ചിരിക്കുന്നു വെറുതെ ദേശാഭിമാനിയും ചിന്തയും മാത്രം വായിക്കാതെ ഒട്ടകപ്പക്ഷിയെ പോലെ മണലില്‍ തല പൂഴ്ത്തി നില്‍ക്കാതെ ഈ ലോകം എങ്ങോട്ടാണു പോകുന്നതെന്നു നോക്കുക പ്രോഗ്രസീവ്‌ ആയി ചിന്തിക്കുക സംസ്കാരമായി പെരുമാറുക അനോണീ സഖാക്കളേ

Anonymous said...

We have large reserves of coal but even these are inadequate to meet all our needs by 2050. But more use of coal will have an adverse impact on pollution and climate. We can develop hydro-power and we must. But many of these projects hurt the environment and displace large number of people. We must develop renewable sources of energy particularly solar energy. But we must also make full use of atomic energy which is a clean environment friendly source of energy. All over the world, there is growing realization of the importance of atomic energy to meet the challenge of energy security and climate change.


India's atomic scientists and technologists are world class. They have developed nuclear energy capacities despite heavy odds. But there are handicaps which have adversely affected our atomic energy programme. First of all, we have inadequate production of uranium. Second, the quality of our uranium resources is not comparable to those of other producers.Third, after the Pokharan nuclear test of 1974 and 1998 the outside world has imposed embargo on trade with India in nuclear materials, nuclear equipment and nuclear technology. As a result, our nuclear energy programme has suffered. Some twenty years ago, the Atomic Energy Commission had laid down a target of 10000 MW of electricity generation by the end of the twentieth century. Today, in 2008 our capacity is about 4000 MW and due to shortage of uranium many of these plants are operating at much below their capacity.


The nuclear agreement that we wish to negotiate will end India's nuclear isolation, nuclear apartheid and enable us to take advantage of international trade in nuclear materials, technologies and equipment. It will open up new opportunities for trade in dual use high technologies opening up new pathways to accelerate industrialization of our country. Given the excellent quality of our nuclear scientists and technologists, I have reasons to believe that in a reasonably short period of time, India would emerge as an important exporter of nuclear technologies, and equipment for civilian purposes.


When I say this I am reminded of the visionary leadership of Shri Rajiv Gandhi who was a strong champion of computerization and use of information technologies for nation building. At that time, many people laughed at this idea. Today, information technology and software is a sun-rise industry with an annual turnover soon approaching 50 billion US dollars. I venture to think that our atomic energy industry will play a similar role in the transformation of India's economy.


The essence of the matter is that the agreements that we negotiate with USA, Russia, France and other nuclear countries will enable us to enter into international trade for civilian use without any interference with our strategic nuclear programme. The strategic programme will continue to be developed at an autonomous pace determined solely by our own security perceptions. We have not and we will not accept any outside interference or monitoring or supervision of our strategic programme. Our strategic autonomy will never be compromised. We are willing to look at possible amendments to our Atomic Energy Act to reinforce our solemn commitment that our strategic autonomy will never be compromised.


I confirm that there is nothing in these agreements which prevents us from further nuclear tests if warranted by our national security concerns. All that we are committed to is a voluntary moratorium on further testing. Thus the nuclear agreements will not in any way affect our strategic autonomy. The cooperation that the international community is now willing to extend to us for trade in nuclear materials, technologies and equipment for civilian use will be available to us without signing the NPT or the CTBT.


This I believe is a measure of the respect that the world at large has for India, its people and their capabilities and our prospects to emerge as a major engine of growth for the world economy. I have often said that today there are no international constraints on India's development. The world marvels at our ability to seek our social and economic salvation in the framework of a functioning democracy committed to the rule of law and respect for fundamental human freedoms. The world wants India to succeed. The obstacles we face are at home, particularly in our processes of domestic governance.


I wish to remind the House that in 1998 when the Pokharan II tests were undertaken, the Group of Eight leading developed countries had passed a harsh resolution condemning India and called upon India to sign the NPT and CTBT. Today, at the Hokkaido meeting of the G-8 held recently in Japan, the Chairman's summary has welcomed cooperation in civilian nuclear energy between India and the international community. This is a measure of the sea change in the perceptions of the international community our trading with India for civilian nuclear energy purposes that has come about in less than ten years.


Our critics falsely accuse us, that in signing these agreements, we have surrendered the independence of foreign policy and made it subservient to US interests. In this context, I wish to point out that the cooperation in civil nuclear matters that we seek is not confined to the USA. Change in the NSG guidelines would be a passport to trade with 45 members of the Nuclear Supplier Group which includes Russia, France, and many other countries.


We appreciate the fact that the US has taken the lead in promoting cooperation with India for nuclear energy for civilian use. Without US initiative, India's case for approval by the IAEA or the Nuclear Suppliers Group would not have moved forward.


But this does not mean that there is any explicit or implicit constraint on India to pursue an independent foreign policy determined by our own perceptions of our enlightened national interest. Some people are spreading the rumours that there are some secret or hidden agreements over and above the documents made public. I wish to state categorically that there are no secret or hidden documents other than the 123 agreement, the Separation Plan and the draft of the safeguard agreement with the IAEA. It has also been alleged that the Hyde Act will affect India's ability to pursue an independent foreign policy. The Hyde Act does exist and it provides the US administration the authorization to enter into civil nuclear cooperation with India without insistence on full scope safeguards and without signing of the NPT. There are some prescriptive clauses but they cannot and they will not be allowed to affect in any way the conduct of our foreign policy. Our commitment is to what has been agreed in the 123 Agreement. There is nothing in this Agreement which will affect our strategic autonomy or our ability to pursue an independent foreign policy. I state categorically that our foreign policy, will at all times be determined by our own assessment of our national interest. This has been true in the past and will be true in future regarding our relations with big powers as well as with our neighbours in West Asia, notably Iran, Iraq, Palestine and the Gulf countries.


We have differed with the USA on their intervention in Iraq. I had explicitly stated at a press conference at the National Press Club in Washington DC in July 2005 that intervention in Iraq was a big mistake. With regard to Iran, our advice has been in favour of moderation and we would like that the issues relating to Iran's nuclear programme which have emerged should be resolved through dialogue and discussions in the framework of the International Atomic Energy Agency.


I should also inform the House that our relations with the Arab world are very good. Two years ago, His Majesty, King Abdullah of Saudi Arabia was the Chief Guest at our Republic Day. More recently, we have played host to the President of Iran, President of Syria, the King of Jordan, the Emir of Qatar and the Emir of Kuwait. With all these countries we have historic civilisational and cultural links which we are keen to further develop to our mutual benefit. Today, we have strategic relationship with all major powers including USA, Russia, France, UK, Germany, Japan, China, Brazil, Nigeria and South Africa. We are Forging new partnerships with countries of East Asia, South East Asia and Africa.

Unknown said...

ഞാൻ സ്വകാര്യ ശമ്പളക്കാരനായ ഷാർബത്ത് ഷാനവാസ്, റിയൽ എസ്റ്റേറ്റ് കോർപ്പറേറ്റ് ധനകാര്യവും ബിസിനസ്സ് ഫിനാൻസിംഗും പോലുള്ളവയാണ്. വ്യക്തികൾ, സ്ഥാപനങ്ങൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് മൂന്നു ശതമാനം വാർഷിക പലിശയും 0.5 ശതമാനം പലിശനിരക്കും പ്രതിമാസ അടിസ്ഥാനത്തിൽ വായ്പ നിർണ്ണയിക്കുന്നതും ഞാൻ വായ്പ വാഗ്ദാനം ചെയ്യുന്നു. shahnaz9983@gmail.com ഇപ്പോള് പ്രയോഗിക്കുക


shahnaz9983@gmail.com