രാജ്യം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ നേരിടുമ്പോള്‍ രക്ഷയ്ക്കുള്ള കരുതല്‍ ശക്തിയെന്ന നിലയില്‍ ആണവകരാറിനെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് രാഹുല്‍ ഗാന്ധി ഉപയോഗിച്ച കലാവതിയുടെ യഥാര്‍ത്ഥ കഥ പട്ടിണിയുടെയും ദുരിതത്തിന്റെയും.
ആണവോര്‍ജ്ജത്തെയും പട്ടിണിയെയും കൂട്ടിക്കെട്ടി പാര്‍ലിമെന്റില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തിലെ നായികയായ കലാവതി കഴിഞ്ഞ രണ്ട് ദിവസമായി നേരെ ചൊവ്വെ ഭക്ഷണം കഴിച്ചിട്ട്. രാജ്യത്തെ പട്ടിണിയില്‍ നിന്നും കരകയറ്റാന്‍ ഉതകുന്നതാണ് ആണവ കരാര്‍ എന്നതിന് ഉദാഹരണമായി രാഹുല്‍ പറഞ്ഞ കലാവതിയുടെ പോരാട്ടത്തിന്റെ കഥയുടെ യഥാര്‍ത്ഥ വശം കാണാനായി ചെന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ക്കൂരയില്ലാത്ത വീട്ടിലിരുന്ന് പട്ടിണിയെ പഴിക്കുന്ന കലാവതിയെയാണ് കാണാനായത്.
വിദര്‍ഭയിലെ ഭവന സന്ദര്‍ശനത്തിനിടയില്‍ കണ്ടെത്തിയ കലാവതിയെ കോണ്‍ഗ്രസുകാര്‍ യുവരാജാവെന്ന് വിളിക്കുന്ന രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ എത്തിച്ചതിന് പിന്നാലെത്തന്നെ മാധ്യമങ്ങള്‍ ജാല്‍ക്കയിലെ അവരുടെ വസതിയിലെത്തി. പട്ടിണിയില്‍ നിന്നും പടപൊരുതി കയറുന്നതിനും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനുമുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായി രാഹുല്‍ അവതരിപ്പിച്ച വീട്ടമ്മയെ അത്യന്തം വ്യത്യസ്തമായ സാഹചര്യങ്ങളിലാണ് മാധ്യമങ്ങള്‍ കണ്ടെത്തിയത്.
ആണവോര്‍ജ്ജം ഇന്ത്യയില്‍ എത്തുവാന്‍ വര്‍ഷങ്ങളെടുത്താലും യഥാര്‍ത്ഥത്തില്‍ കലാവതിക്ക് ഒന്നുമില്ല. കാരണം കലാവതിയുടെ വീട്ടില്‍ വൈദ്യുതകണക്ഷന്‍ പോലും ഇല്ല. കണക്ഷനെടുക്കാന്‍ കലാവതിയുടെ കയ്യില്‍ കാശുമില്ല. ജീവിതവൃത്തിയുടെ പാതയായ കാര്‍ഷിക ജോലിക്കാകട്ടെ ഒന്‍പത് ഏക്കര്‍ വരുന്ന ഭൂമി നനയ്ക്കാന്‍ കലാവതിക്ക് ഒരു പമ്പു പോലുമില്ല. അതുകൊണ്ടു തന്നെ രാഹുലിന്റെ ആണവ കരാര്‍ എത്രമാത്രം വൈദ്യുതി ഉല്പാദിപ്പിച്ചാലും കലാവതിയെപ്പോലുള്ള പാവപ്പെട്ടവര്‍ക്ക് പ്രത്യക്ഷ നേട്ടങ്ങളൊന്നും ഇല്ലായെന്നതാണ് യാഥാര്‍ത്ഥ്യം.
ഏഴു പെണ്‍കുട്ടികളുടെയും രണ്ട് ആണ്‍കുട്ടികളുടെയും അമ്മയായ കലാവതി ഭര്‍ത്താവ് നഷ്ടപ്പെട്ടിട്ടും ജീവിതത്തോട് പൊരുതിയ സ്ത്രീ തന്നെയാണ്. കൃഷിഭൂമി സ്വന്തമായി ഇല്ലായെന്ന കാരണത്താല്‍ കാര്‍ഷിക കടം മൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്തിട്ടും കലാവതിക്ക് സര്‍ക്കാര്‍ സഹായമൊന്നും ലഭിച്ചില്ല. എന്നിട്ടും സോയാബീനും പരുത്തിയും കൃഷി ചെയ്ത് അവര്‍ അഞ്ച് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയച്ചു.
രാഹുല്‍ ഗാന്ധി വിദര്‍ഭയില്‍ കണ്ട കഥ ഇവിടെ വരെ യാഥാര്‍ത്ഥ്യമാണ്.
എന്നാല്‍ കനത്ത മഴയില്‍ കൃഷി നഷ്ടമായിട്ടും നൂറുശതമാനം കൃഷി നഷ്ടമായിട്ടില്ലായെന്ന ന്യായീകരണവുമായി വിള നഷ്ടമായതിന്റെ നഷ്ടപരിഹാരം ലഭിക്കാതെ പോയ കലാവതിയാണ് ഇന്ന് ജാല്‍ക്കയില്‍ ജീവിക്കുന്നത്. കൃഷിഭൂമിക്ക് 20,000 രൂപ വര്‍ഷത്തില്‍ പാട്ടമായി നല്‍കേണ്ടി വരുന്ന ദുസ്ഥിതിയെക്കുറിച്ച് ഇന്ദിരാഗാന്ധിയുടെ കൊച്ചുമകനായ രാഹുലിനോട് അന്ന് കലാവതി പരാതിപ്പെട്ടിരുന്നുവെങ്കിലും ഇന്നും ആ അവസ്ഥക്ക് മാറ്റമൊന്നുമില്ല.
തങ്ങളെപ്പോലുള്ള പാവപ്പെട്ടവരെ സര്‍ക്കാര്‍ സഹായിക്കണമെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയുമ്പോഴും അടുത്തയാഴ്ച റേഷന്‍ വാങ്ങാന്‍ വഴിയെന്തെന്ന് പാവപ്പെട്ട കലാവതിക്ക് അറിയില്ല.
ഇത്തരത്തിലുള്ള ദരിദ്രനാരായണന്മാരെ കരകയറ്റുന്നതിനാണ് ആണവകരാര്‍ എന്ന് ലോക്‍സഭയില്‍ പറഞ്ഞുവെച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗം എഴുതിക്കൊടുത്തവര്‍ കാണാതെ പോകുന്ന ഒന്നാണ് കലാവതിയുടെ ഇന്നത്തെ അവസ്ഥ.
*
കടപ്പാട്: ജനയുഗം ദിനപ്പത്രം. ചിത്രത്തിനു കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ
അധിക വായനയ്ക്ക്
Rahul's concern is good but Sasikala wants action
Kalavati's neighbour waits for his 'Rahul moment'
Kalawati, the woman Rahul spoke of in Lok Sabha
Subscribe to:
Post Comments (Atom)
6 comments:
രാജ്യം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ നേരിടുമ്പോള്‍ രക്ഷയ്ക്കുള്ള കരുതല്‍ ശക്തിയെന്ന നിലയില്‍ ആണവകരാറിനെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് രാഹുല്‍ ഗാന്ധി ഉപയോഗിച്ച കലാവതിയുടെ യഥാര്‍ത്ഥ കഥ പട്ടിണിയുടെയും ദുരിതത്തിന്റെയും.
ആണവോര്‍ജ്ജത്തെയും പട്ടിണിയെയും കൂട്ടിക്കെട്ടി പാര്‍ലിമെന്റില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തിലെ നായികയായ കലാവതി കഴിഞ്ഞ രണ്ട് ദിവസമായി നേരെ ചൊവ്വെ ഭക്ഷണം കഴിച്ചിട്ട്. രാജ്യത്തെ പട്ടിണിയില്‍ നിന്നും കരകയറ്റാന്‍ ഉതകുന്നതാണ് ആണവ കരാര്‍ എന്നതിന് ഉദാഹരണമായി രാഹുല്‍ പറഞ്ഞ കലാവതിയുടെ പോരാട്ടത്തിന്റെ കഥയുടെ യഥാര്‍ത്ഥ വശം കാണാനായി ചെന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ക്കൂരയില്ലാത്ത വീട്ടിലിരുന്ന് പട്ടിണിയെ പഴിക്കുന്ന കലാവതിയെയാണ് കാണാനായത്.
വാര്‍ത്തയുടെ മറുവശത്തെക്കുറിച്ചൊരല്പം...
ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെന്തെന്നു ഈ 'ഗര്‍ഭശ്രീമാന്നു' അറിയുമോ? തലയിലെഴുതി കിട്ടിയ പ്രധാമന്ത്രി പദത്തിലെത്തുവാനുള്ള കപട നാടകങ്ങളല്ലേ ഗ്രാമീണരോടൊത്തുള്ള ഈ തീറ്റയും കുടിയും ആട്ടവും പട്ടുമെല്ലാം. ആത്മാര്‍ത്ഥമെങ്കില് ഒരു ഗ്രാമീണ കര്‍ഷക പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ അഭിനവ രാജകുമാരന്‍ തയ്യാറാവട്ടെ....!
കലാവതിക്കു വീട്ടില്‍ വൈദ്യുതി ഇല്ലെന്കില്‍ ജെനറേറ്റര്‍ ഉപയൊഗിച്ചുകൂടെ?
രാഹുല്‍ സഞ്ചരിച റോഡ് ഷോ വാഹനത്തിലും വൈദ്യുതി കണക്ഷന്‍ ഇല്ലഞ്ഞതിനാല്‍ ജെനറേറ്ററല്ലെ ഉപയ്യോഗിച്ചതു?
ഈ ദാരിദ്ര്യവാസികളുടെ ഒരു കാര്യം !!
ഹ ഹ കറ്‍ഷക പെണ്‍കൊടിയെ രാഹുല്‍ കല്യാണം കഴിച്ചാല്‍ ഇന്ത്യയില്‍ സോഷ്യലിസ്ം നടപ്പാകുമോ? ഈ എം എസിണ്റ്റെ മകള്‍ രാധ ഒരു പ്റേമത്തില്‍ അകപ്പെട്ടു എന്നറിഞ്ഞു ബേജാറായ ഈ എം എസിനോട് ഒരു ആള്‍ "ഗുപ്തന്‍ എന്ന പേരു എന്നു കേള്‍ക്കണു" ഈ എം എസ് : "ഗുപ്തനോ ഏതു ഗുപ്തന്‍ എന്തു ഗുപ്തന്‍?" ആ ആള്‍ " "പ്പേടിക്കേണ്ട നമ്മുടെ ആള്‍ തന്നെ" ഈ എം എസ് : "ഹാവൂ സമാധനമായി!" ഈ കഥയിലെ ഗുപ്തന്‍ ആനൂ ഇന്നു ദേവസ്വം ബോറ്‍ഡ് കുട്ടിച്ചോറാക്കി ആനന്ദന്റ്‍ത്തം ആടുന്ന മഹാന്‍ പണ്ടു ട്റാന്‍സ്പോറ്‍ട്ടിലും ഇതുതന്നെ ആയിരുന്നു എവിടെ പോയോ അവിടെ എല്ലാം നശിപ്പിക്കും എന്ന ഒര്‍ ക്വാളിഫിക്കേഷന്‍ ഉണ്ട് അപ്പോള്‍ പറഞ്ഞു വന്നത് സമ നിരപ്പിലുള്ള വിവാഹം ആണു നല്ലത്, പുരോഗമനം കാണിക്കാന്‍ ഹരിജനങ്ങളെ കല്യാണം കഴിച്ച മേല്‍ജാതിക്കാറ്‍ പിന്നീട് പൊരുത്തപ്പെടാന്‍ കഴിയാത്തതാണൂ കണ്ടിട്ടുള്ളത്, രാഹുലിനു ഒരു കൊളംബിയക്കാരി ഗേള്‍ ഫ്രണ്ട് ഉണ്ട്, പലപ്പോഴും ഡല്‍ഹിയില്‍ നൈറ്റ് ക്ളബ്ബുകളീല്‍ പല പെണ്‍കുട്ടികളോടൊപ്പം ഡാന്‍സു ചെയ്യാറുണ്ട്, അത്റ ഗാന്ധിയന്‍ ഒന്നും അല്ല, ആണെന്നു ക്ളെയിം ചെയ്യുന്നുമില്ല, കുമരകത്തു വന്നപ്പോള്‍ ഈ ഗേള്‍ ഫ്റണ്ട് ഉണ്ടായിരുന്നല്ലോ. ഇന്ത്യ ഭരിക്കാനുള്ള യോഗം രാജീവ് ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ദൈവീകമായി കിട്ടുന്നതാണു ഒരിക്കലും അവര്‍ അതിനു ആഗ്രഹിച്ചു നടക്കുന്നില്ല , സോണീയ ഒരു വെയിറ്റ്റസ് ആയി ജോലി ചെയ്യുമ്പോഴാണു രാജീവ് ഗാന്ധി അവരെ പ്രേമിക്കുന്നത്, പക്ഷെ കൊടിയേരി ബാലക്രിഷ്ണണ്റ്റെ മകന്‍ കെട്ടിയത് ആരെ/ ഒരു കമ്യൂണിസ്റ്റു കല്യാണം ആയിരുന്നോ അതു? വിവാഹ മാമാങ്കം ആയിരുന്നില്ലേ? അപ്പോള്‍ തമ്മില്‍ ഭേദം തൊമ്മന്‍ അല്ലേ
There was no news so far about Rahul Gandhi produced kids where he stayed with villagers etc, but all our Communist leaders are notorious for producing children to poor innocent harijan families who provided shelter for them and got beating from police.
P.Krishnapillai , MN Govindan Nair , TV Thomas etc etc have all sex relations with woman whereever they stayed . Dont be jealous of Rahul, he or Priyanka will definitely become PM oneday.
Why did commies join ministry and do good for poor people? They preferred to support from outside and blame MMS for everything. They underestimated MMS and now got egg on their face. Now they want to make Mayavathi PM
ഇന്നത്തെ മാധ്യമത്തില്‍ കണ്ട വാര്‍ത്ത
ന്യൂദല്‍ഹി: വിദര്‍ഭ കാര്‍ഷിക പ്രതിസന്ധിയുടെ ജീവിക്കുന്ന രക്തസാക്ഷി കലാവതി ഭണ്ഡൂര്‍ക്കര്‍ സര്‍ക്കാര്‍ സഹായമെത്താത്തതിനെത്തുടര്‍ന്ന് ആത്മഹത്യാ ഭീഷണി മുഴക്കി. 'എനിക്കും കുട്ടികള്‍ക്കും ജീവിക്കാന്‍ വേണ്ട പണം കിട്ടിയില്ലെങ്കില്‍ ജീവനൊടുക്കാന്‍ നിര്‍ബന്ധിതമാവും. അതോടെ കുട്ടികള്‍ അനാഥരാവും.
സര്‍ക്കാറില്‍ നിന്ന് ഇതുവരെ ഒരു സഹായവും എനിക്ക് കിട്ടിയിട്ടില്ല' ^കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി ലോക്സഭയിലെ വിശ്വാസ വോട്ട് ചര്‍ച്ചക്കിടെ പുതിയ ഗ്രാമീണ ഇന്ത്യയുടെ പ്രതീകമായി അവതരിപ്പിച്ച വിധവ പറഞ്ഞു. തന്നെപ്പോലുള്ള വിധവകളെ സഹായിക്കാന്‍ സര്‍ക്കാര്‍ മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളണമെന്നും 1500 കര്‍ഷകര്‍ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്യവെ ഒമ്പതു കുട്ടികളുടെ മാതാവായ അവര്‍ ആവശ്യപ്പെട്ടു. കര്‍ഷകനായ കലാവതിയുടെ ഭര്‍ത്താവ് കടം കയറി ആത്മഹത്യ ചെയ്യുകയായിരുന്നു.
Post a Comment