Thursday, January 8, 2009

ഇസ്രയേലല്ല; അസ്രയേല്‍

പരസ്‌പരം വേര്‍പിരിക്കാനാവാത്തവിധം അമേരിക്കന്‍ സാമ്രാജ്യത്വവും ഇസ്രയേല്‍-ഭീകരതയും ഒട്ടിച്ചേരുമ്പോഴാണ്‌, രാഷ്‌ട്രീയ ചരിത്രത്തില്‍, ''അസ്രയേല്‍'' എന്ന പുതിയൊരു പേര്‌ അനിവാര്യമാകുന്നത്‌. ബുഷ്‌ പോയി ഒബാമ വന്നാലും അമേരിക്കന്‍ വിദേശനയം, സയണിസവും ആയുധ വ്യവസായ ശക്‌തികളും സംയുക്‌തമായി തീരുമാനിക്കും ! 'ബുഷ്‌ ചത്താലും അമേരിക്ക ചീയില്ല' എന്നാണു പുതിയ ചൊല്ല് ‌!

സയണിസം ജൂതമതമല്ല, സാമ്രാജ്യത്വ രാഷ്‌ട്രീയത്തിന്റെ ഇസ്രയേല്‍ പതിപ്പായ ജൂത മതമൗലികവാദമാണ്‌. ഇസ്രയേലില്‍ ഇന്നും നിലനില്‍ക്കുന്ന, 'മടങ്ങിവരല്‍ നിയമ'മനുസരിച്ച്‌ ലോകത്തിലെവിടെയുമുള്ള ജൂത മതവിശ്വാസികള്‍ക്കുമുമ്പില്‍, ഇസ്രയേല്‍ പ്രതീക്ഷാപൂര്‍വം വാതില്‍ തുറന്നുവച്ചിരിക്കുകയാണ് ‌! തിരിച്ചു ചെല്ലുന്നവര്‍ക്കൊക്കെയും ആ രാജ്യത്തിന്റെ പൗരത്വം ലഭിക്കും!

അമേരിക്കന്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണ വേളകളില്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും, ഡെമോക്രാറ്റിക്‌ പാര്‍ട്ടിയും, ഇസ്രയേല്‍ ആഭിമുഖ്യം പ്രകടിപ്പിക്കുന്നതില്‍ പരസ്‌പരം മത്സരിക്കുന്ന പതിവിന്‌ ഇന്നും ഒരു മാറ്റവുമില്ല.

അസ്രയേലിന്‌ ഇന്നു നല്‍കുന്നതിനെക്കാള്‍ അധികം സഹായം നാളെ ഞങ്ങള്‍ നല്‍കും എന്നു പറഞ്ഞാണവര്‍ ഏറ്റുമുട്ടാറുള്ളത് ‌! മധ്യപൗരസ്‌ത്യ ദേശത്തെ സാമ്രാജ്യത്വ താത്‌പര്യങ്ങളെ നഗ്നമായി സേവിക്കുന്ന ഇസ്രയേലിന്‌ അമേരിക്ക നല്‍കുന്നത്‌ നിരുപാധിക സഹായമാണ്‌. സാര്‍വദേശീയ രോഷത്തില്‍നിന്ന്‌ എന്നുമവരെ രക്ഷിച്ചു പോരുന്നതും അമേരിക്കയാണ്‌.

ബര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെട്ടപ്പോള്‍, സ്വാതന്ത്ര്യത്തിന്റെ നവ സൂര്യനുദിച്ചെന്നാര്‍ത്തു വിളിച്ചു നടന്നവരാണ്‌ ഇപ്പോള്‍ പലസ്‌തീനില്‍ ഇസ്രയേല്‍ കെട്ടുന്ന വന്‍ മതിലിന്റെ മുമ്പില്‍നിന്നും, 'ഞങ്ങളൊന്നും കണ്ടില്ലെന്നമട്ടില്‍' മുഖംതിരിച്ചു നില്‍ക്കുന്നത്‌. അവരാണ്‌ മിനിട്ടില്‍ മുന്നൂറുവട്ടം, ഭീകരതക്കെതിരേ ജനാധിപത്യം' എന്നു സൃഗാല പ്രമുഖരെ പിറകിലാക്കുംവിധം ഓരിയിടുന്നത് ‌!

ഇസ്രയേല്‍ ഒരു പരമാധികാര സ്വതന്ത്ര രാഷ്‌ട്രമല്ല. ആ രാജ്യത്തിനൊരു ഭരണഘടനയില്ല. സാര്‍വദേശീയമായി അംഗീകരിക്കപ്പെട്ട ഒരതിര്‍ത്തിപോലും 'അസ്രയേ'ലിനില്ല. ഇന്നും തങ്ങള്‍മാത്രം ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനതയാണെന്ന അര്‍ഥശൂന്യമായ 'മിത്ത് ‌' ഔദ്യോഗിക സമീപനമായി ഉയര്‍ത്തിപ്പിടിക്കുന്നതിന്‌ അവര്‍ക്കൊരു ജാള്യവുമില്ല. അതിലേറെ നടുക്കം കൊള്ളിക്കേണ്ടത്‌ അധിനിവേശത്തിലൂടെ സൃഷ്‌ടിക്കപ്പെട്ട, ഒരു കൃത്രിമ കൊളോണിയല്‍ രാഷ്‌ട്രം, ആ രാഷ്‌ട്രം രൂപംകൊള്ളുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കുമുന്‍പ്‌, നിലനിന്നുപോരുന്ന പലസ്‌തീനിലെ മനുഷ്യനെ ഭീകരരായി മുദ്രകുത്തുന്നതിലുള്ള അസംബന്ധമാണ്‌.

പലസ്‌തീന്‍കാരെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍, നിരന്തര മാധ്യമ പ്രചാരണത്തിലൂടെ അവര്‍ നേടിയ വന്‍ വിജയംകൊണ്ടു കൂടിയാണ്‌, ഇന്നു ലോകരാഷ്‌ട്രങ്ങളുടെയൊക്കെ കണ്‍മുന്നില്‍വച്ച്‌ ഗാസ കത്തിത്തീരുമ്പോഴും അതിലെ സമാനതകളില്ലാത്ത ഭീകരതയുടെ ആഴം പലര്‍ക്കും അര്‍ഹിക്കുംവിധം ബോധ്യമാകാത്തത്‌. സാമ്രാജ്യത്വാനുകൂല സമ്പദ്‌ നിര്‍മാണ' ചെലവിലാണവര്‍ക്ക്‌ ഈവിധം സൈനിക ശക്‌തി പ്രയോഗിക്കാന്‍ കഴിയുന്നത്‌.

പലസ്‌തീന്‍ വിമോചന സമരപക്ഷത്തു നിന്നതിന്റെ പേരില്‍ പ്രശസ്‌ത സാംസ്‌കാരിക വിമര്‍ശകനായ എഡ്വേഡ്‌ സൈദിന്‌ അമേരിക്കയില്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ മറക്കാറായിട്ടില്ല. 1986-ല്‍ 'പലസ്‌തീന്‍ സ്വത്വത്തെക്കുറിച്ച്‌ സല്‍മാന്‍ റഷ്‌ദിയും, എഡ്‌വേഡ്‌ സൈദും തമ്മില്‍ നടന്ന ശ്രദ്ധേയമായ ഒരഭിമുഖത്തില്‍ വ്യക്‌തമായ പലസ്‌തീന്‍ ഭീകരവാര്‍പ്പ്‌ മാതൃകയുടെ അവിശ്വസനീയമായ കാഴ്‌ചകണ്ടാല്‍, മുന്‍വിധികള്‍ സൃഷ്‌ടിക്കുന്ന മുറിവിന്റെ ആഴംകണ്ട്‌ നാം അമ്പരന്നുപോകും.

ലോകപ്രശസ്‌ത സാംസ്‌കാരിക വിമര്‍ശകനും ചിന്തകനുമായ എഡ്‌വേഡ്‌ സൈദിനൊപ്പം ഇസ്രയേല്‍ അംബാസഡറായ നെതാനിആള്ള, ഒരേ മുറിയിലിരുന്ന്‌ ഒരു ടെലിവിഷന്‍ സംവാദത്തില്‍ പങ്കെടുക്കാന്‍പോലും സന്നദ്ധനായില്ല. എന്തുകൊണ്ടാണ്‌ ഇതുപോലുള്ളൊരു ടെലി സംവാദത്തില്‍പോലും നിങ്ങള്‍ സൈദിനൊപ്പം ഒന്നിച്ചിരിക്കാത്തതെന്നു ചോദിച്ചപ്പോള്‍, അംബാസഡറായിരുന്ന നെതാനിആള്ള പറഞ്ഞത്‌, അയാള്‍, അതായത്‌ സൈദ്‌ എന്നെ കൊല്ലാന്‍ സാധ്യതയുണ്ട്‌ എന്നത്രേ! പാവങ്ങളായ ഇസ്രേലികളെ മുഴുവന്‍ ക്രൂരരായ പലസ്‌തീന്‍കാര്‍ ദിനേനയെന്നോണം കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു! അയാള്‍ സൈദിനൊപ്പം സംവാദത്തിനുവേണ്ടി ഒരു മുറി പങ്കിടാത്തത്‌ എത്ര നന്നായി.

സ്വസ്‌ഥമായി ഒന്ന്‌ അന്തിയുറങ്ങാന്‍പോലും കഴിയാത്തവിധം ഏതു സമയവും ആക്രമിക്കപ്പെടാവുന്ന അഭയാര്‍ഥി ക്യാമ്പുകളില്‍ ജീവിതം കഴിച്ചുകൂട്ടേണ്ടിവരുന്ന ഒരു ജനതയെയാണ്‌ ഇസ്രയേല്‍ ഇവ്വിധം ദുഷ്‌ടരായി ചിത്രീകരിക്കുന്നത്‌. സൈദിനെപ്പോലുള്ള മനുഷ്യസ്‌നേഹികളായ ചിന്തകരെയാണിവര്‍ ചതിയന്‍ പ്രൊഫസര്‍ എന്നും ഭീകരവാദിയെന്നും വിളിക്കുന്നത്‌! എവിടെയെങ്കിലും ഒരു ബോംബാക്രമണം നടന്നാല്‍ ഉടനേ 'ഭീകരവാദത്തിന്റെ ഒരു പ്രതിനിധിയെന്നോണം, അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെ ഫോണില്‍ വിളിക്കുക പതിവായിരിക്കുകയാണെന്നു മുന്‍പ്‌ സൈദ്‌ പറഞ്ഞത്‌, ചിരിച്ചു കേള്‍ക്കാനുള്ളതല്ല, 'കരുതിയിരിക്കുക, നിങ്ങളും സംശയിക്കപ്പെട്ടേക്കാം' എന്ന്‌ യു.ആര്‍.അനന്തമൂര്‍ത്തി പറഞ്ഞത്‌ ഈയിടെയാണ്‌.

ഒരു പാവം തമാശയുടെ പേരിലാണ്‌ കഴിഞ്ഞ ദിവസം ഒരമേരിക്കന്‍ വിമാനത്തില്‍നിന്നും ചില യാത്രക്കാരെ ഇറക്കിവിട്ടത്‌. അമേരിക്കന്‍ വിമാനത്തില്‍നിന്ന്‌ ഇന്ത്യന്‍ മുസ്ലിം കുടുംബത്തെ ഇറക്കിവിട്ടു എന്ന പത്രവാര്‍ത്ത മുഴുവന്‍ വായിച്ചാല്‍, അമേരിക്കയ്‌ക്ക് 'വട്ടു പിടിച്ചോ' എന്നു തോന്നിപ്പോകും. ‘ഭീകരഭീതി’ ബാധിച്ച ഭരണകൂടങ്ങള്‍ എന്തും ചെയ്യും.

അനാഥമായ ഒരു ബാഗിനുപോലും പോലീസ്‌ കാവല്‍ ആവശ്യമായിത്തീരുംവിധമുള്ള ഒരവസ്‌ഥയിലൂടെയാണ്‌ ഇന്നും നാം കടന്നുപോകുന്നത്‌. ഇന്നു യാത്രകള്‍ക്കിടയില്‍ ബാഗ്‌ മാത്രമല്ല, നമ്മളെത്തന്നെയും 'ചങ്ങല'യ്‌ക്കിടേണ്ട സ്‌ഥിതിയാണ്‌. അപരിചിതരുമായി ട്രെയിന്‍ യാത്രക്കിടയില്‍ സൗഹൃദത്തിനൊപ്പം ഭക്ഷണവും സ്‌നേഹപൂര്‍വം പങ്കു വയ്‌ക്കുന്നതൊക്കെ ഇന്ന്‌ സൂക്ഷിച്ചുവേണം.

അപരിചിതര്‍ നല്‍കുന്ന ഭക്ഷണം കഴിക്കരുതെന്ന ഔദ്യോഗിക മുന്നറിയിപ്പാണ്‌, പ്ലാറ്റ്‌ഫോം തോറും യാത്രയ്‌ക്കിടയില്‍ ഇപ്പോള്‍ നാം കേട്ടുകൊണ്ടിരിക്കുന്നത്‌. ഒരുവിധേനയും പരസ്‌പരം അടുക്കാത്ത, അടുക്കാനുള്ള സര്‍വ അവസരങ്ങളും ഇല്ലാതാക്കുന്ന, സമൂഹത്തെയാകെ അപരിചിതരുടെ ഒരു കോളനിയാക്കുന്ന, ഈയൊരു അജന്‍ഡ തന്നെയാണ്‌ തമാശകളുടെപോലും തലവെട്ടുന്ന, ദേശരക്ഷാ ഭ്രാന്തുകള്‍ക്കു പിറകിലുള്ളതെന്നു തിരിച്ചറിയാതിരിക്കുന്നത്‌ അപകടകരമാണ്‌. മനുഷ്യാവകാശങ്ങള്‍ക്കു കീഴ്‌പ്പെടാത്ത, 'ഭ്രാന്തന്‍ദേശീയത' ജനാധിപത്യത്തിന്റെ മുറിച്ചെടുത്ത ശിരസുമായിട്ടായിരിക്കും മനുഷ്യത്വത്തിന്റെ ശവക്കൂമ്പാരങ്ങള്‍ക്കു മുകളിലൂടെ നാളെ മാര്‍ച്ച്‌ ചെയ്യാന്‍ പോകുന്നതെന്ന്‌ ആരും മറക്കരുത്‌.

പലസ്‌തീന്‍കാര്‍ക്ക്‌ യാതൊരുവിധ മനുഷ്യാവകാശങ്ങളും അനുവദിക്കാത്ത ഭ്രാന്തന്‍ ദേശീയതയുടെ ഇളകിയാട്ടമാണ്‌, അസ്രയേലിന്റെ രുധിരാധിപത്യമായി ഇന്ന്‌ ഗാസയെ ഇല്ലായ്‌മ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. ഇങ്ങനെ, 'ഗാസ'യെന്നൊരു പ്രദേശമേ പലസ്‌തീനില്‍ ഉണ്ടായിരുന്നില്ലെന്ന്‌ നാളെയിവര്‍ നിര്‍ബന്ധമായും ഒരു പ്രസ്‌താവനയിറക്കാനും ഇടയുണ്ട് ‌!

മഹാത്മാഗാന്ധി മുതല്‍ നെഹ്‌റുവരെ പലസ്‌തീന്‍ വിമോചനപക്ഷത്ത്‌ ചേര്‍ന്നുനിന്നവരാണ്‌. എന്നാല്‍ ബാബറി പള്ളി പൊളിക്കുമ്പോള്‍, ഏതോ ഒരു സംസ്‌കൃത ശ്ലോകത്തിന്റെ ഉറപ്പില്‍ തരിച്ചിരുന്ന നരസിംഹറാവുവിന്റെ കാലം മുതലാണ്‌ ഇന്ത്യ, പലസ്‌തീന്‍പക്ഷത്തുനിന്നും ഇസ്രയേല്‍പക്ഷത്തേക്കു ചെരിഞ്ഞത്‌.

ഐക്യരാഷ്‌ട്രസഭയില്‍ നിവര്‍ന്നുനിന്ന വി.കെ.കൃഷ്‌ണമേനോനില്‍നിന്ന്‌, 'തൊട്ടതിനും പിടിച്ചതിനും' പരാതിയും 'തെളിവ്‌ പെട്ടി'യുമായി അമേരിക്കയിലേക്ക്‌ പായുന്ന മന്‍മോഹന്‍ സിംഗിലേക്കുള്ള മാറ്റം പൂര്‍ത്തിയായതോടെ പൊളിഞ്ഞത്‌ ഇന്ത്യയുടെ സാമ്രാജ്യത്വ വിരുദ്ധ കാഴ്‌ചപ്പാടിലധിഷ്‌ഠിതമായ ചേരിചേരാനയമാണ്‌.

1998-ലാണ്‌ സംഘപരിവാര്‍ നേതൃത്വത്തില്‍ ഇന്ത്യാ-ഇസ്രയേല്‍ അച്ചുതണ്ട്‌ ശക്‌തിയാര്‍ജിക്കാനാരംഭിച്ചത്‌. രണ്ടായിരമാണ്ടില്‍ അദ്വാനിയും ജസ്വന്ത്‌ സിംഗും ഇസ്രയേല്‍ സന്ദര്‍ശിച്ചു. 'മുസ്ലിം വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയം' ഇനിമുതല്‍ ഇന്ത്യാ-ഇസ്രയേല്‍ ബന്ധത്തെ ഒരുവിധത്തിലും ബാധിക്കുകയില്ലെന്ന്‌ അവര്‍ ആവേശപൂര്‍വം പ്രഖ്യാപിച്ചു. ഇന്നും ഒരു വലിയ പരിധി വരെ മൂര്‍ത്തമായ സാമൂഹ്യ രാഷ്‌ട്രീയ പ്രശ്‌നങ്ങളെ മുസ്ലിം-ഹിന്ദു പ്രശ്‌നമായാണ്‌ പ്രതിഭാശാലികളില്‍ ഒരു വലിയ വിഭാഗംപോലും പരിഗണിക്കുന്നത്‌.

ഇന്ത്യാ-ഇസ്രയേല്‍ ബന്ധത്തെ മതാടിസ്‌ഥാനത്തിലേക്ക്‌ സങ്കോചിപ്പിച്ച സംഘപരിവാര്‍ സമീപനത്തെ പിന്തുണയ്‌ക്കുകയാണ്‌ പിന്നീടുവന്ന യു.പിഎ യുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവായ ജെ.എന്‍. ദീക്ഷിത്തും ചെയ്‌തത്‌. അദ്ദേഹവും ആവര്‍ത്തിച്ചത്‌, മുസ്‌ലിം വോട്ട്‌ ബാങ്ക്‌ എന്നു ജ്വസ്വന്ത്‌സിംഗ്‌ പറഞ്ഞതില്‍ സത്യമുണ്ട്‌ എന്നാണ്‌.

ഇന്ദ്രപ്രസ്‌ഥത്തില്‍ കാഷായം ധരിച്ച സന്യാസിമാരെ കാണാന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നു. എന്നാല്‍ നമ്മുടെ രാഷ്‌ട്രീയക്കൊടിമരത്തില്‍ കാവിക്കൊടി കയറ്റിക്കാണാന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല. അതു നടക്കുന്ന ഭാരതം എന്റെ ജന്മദേശവുമായിരിക്കില്ല എന്നു ധീരമായി പ്രഖ്യാപിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ഒ.വി.വിജയന്‍ പോലും പലസ്‌തീന്‍ വിമോചനസമരത്തെ അപകീര്‍ത്തിപ്പെടുത്തുംവിധം ഇസ്രയേല്‍ പക്ഷപാതിയായിത്തീരുന്നതാണ്‌ നാം പിന്നീട്‌ കണ്ടത്‌. 'ഇസ്രയേലിന്റെ ദുഃഖത്തെ നാം അറബി വര്‍ഗീയതയ്‌ക്ക് അടിയറവച്ചു' എന്നുവരെ അദ്ദേഹം വാദിച്ചു.

'അറബികളെ രാഷ്‌ട്രാന്തരീയ ഇടതുപക്ഷത്തിന്റെ ഭാഗമായും ഇസ്രയേലിനെ വലതുപക്ഷത്തിന്റെ കരുവായും കണക്കാക്കുന്ന രാഷ്‌ട്രീയ നിരക്ഷരതയില്‍, ഇന്നും കുടുങ്ങിക്കിടക്കുകയാണ്‌'. ഒ.വി.വിജയന്റെ കാഴ്‌ചപ്പാടില്‍, ശരാശരി മലയാളി 'ഓരോ പൗരന്റെയും ശ്രമത്തിലും സഹനത്തിലും മാത്രം നിന്നുപോകുന്ന ഈ ചെറുരാഷ്‌ട്രത്തിന്‌ ഒരു കുത്തക മുതലാളിത്തമായി വളരാന്‍ സാദ്ധ്യമല്ലെന്നതാണ്‌ വാസ്‌തവം' എന്നും ഒ.വി.വിജയന്‍ സാക്ഷ്യപ്പെടുത്തുന്നു! എന്നാല്‍ ഒ.വി.വിജയന്‍ കണ്ട ഇസ്രയേലല്ല, അധിനിവേശ ശക്‌തിയായ 'അസ്രയേലെ'ന്നതാണ്‌ സത്യമെന്നും ഇനിയും തിരിച്ചറിഞ്ഞിട്ടും 'പൊട്ടന്‍കളി' തുടരുന്നത്‌ ക്രൂരതയാണ്‌.

'അസ്രയേല്‍' നേതൃത്വത്തില്‍ നടക്കുന്ന ഭീകരതയ്‌ക്കു മുമ്പില്‍നിന്നു കോരിത്തരിക്കുന്ന സാമ്രാജ്യത്വത്തിന്റെ കൊമ്പുകള്‍ മനുഷ്യത്വത്തിന്റെ നെഞ്ചകമാണിന്നു കുത്തിപ്പിളര്‍ക്കുന്നത്‌. 'ഉദാരമനുഷ്യ സ്‌നേഹികള്‍' അപ്പോഴും ഊഷ്‌മള മൗനത്തിന്റെ കരിയടുപ്പില്‍ വാലും ചുരുട്ടിക്കിടക്കുകയാണ്‌. 'ഗാസ' ഒരു നിലവിളിയോടെ അവസാനിക്കുമ്പോഴും, സാമ്രാജ്യത്വ സംവിധാനത്തിനൊത്തുള്ള ഭീകരതാവിരുദ്ധ അന്വേഷണത്തിന്റെ വാല്‌മീകങ്ങളില്‍ അവര്‍ അഗാധമായി തപസനുഷ്‌ഠിക്കുകയാണ്‌. ഗാസയിലിപ്പോള്‍ 'അസ്രയേല്‍' ഭീകരര്‍ നഴ്‌സറികള്‍ മുതല്‍ ആശുപത്രികള്‍വരെ ഇടിച്ചു നിരത്തുന്ന തിരക്കിലാണ്‌. പിഞ്ചുകുഞ്ഞുങ്ങള്‍മുതല്‍ വൃദ്ധര്‍വരെ, അവരെറിഞ്ഞുകൊണ്ടേയിരിക്കുന്ന തീഗോളങ്ങള്‍ക്കിടയില്‍ വെന്തുകരിയുകയാണ്‌.

ഗാസയ്‌ക്കു മുകളിലെ ആകാശങ്ങളില്‍ ഇപ്പോള്‍ പറക്കുന്നത്‌ പറവകളല്ല, ഉടല്‍ക്കെട്ട്‌ പൊട്ടിച്ചിതറുന്ന മനുഷ്യരുടെ അസ്‌ഥികളാണ്‌. അവിടെയൊരിക്കലും കുത്തിയൊഴുകുന്ന ചോരയില്‍ ഒലിച്ചുപോകാതെ അപ്പോഴും കുതറിനില്‍ക്കുന്നത്‌ ഗാസയുടെ സങ്കടങ്ങളും സമരവീര്യങ്ങളുമാണ്‌. ഗാസ ഇപ്പോള്‍ വില്‍ക്കുന്നത്‌, മുഹമ്മൂദ്‌ ദാര്‍വിഷ്‌ മുമ്പ്‌ പാടിയപോലെ ചുവന്ന ഓറഞ്ചുകളല്ല, ടിന്നുകളിലാക്കിയ അവളുടെ ചോരയാണ്‌.

പാബ്ലോ നെരുദയുടെ പഴയ ചിലിയിലെന്നപോലെ ഇന്ന്‌ യാസര്‍ അറാഫത്തിന്റെ ഗാസയും ഹൃദയവ്യഥയോടെ പറയുന്നത്‌, സുഹൃത്തേ, സഹോദരാ, ഈ തെരുവില്‍ തളംകെട്ടിക്കിടക്കുന്ന 'ചോര കാണൂ. ചോര കാണൂ എന്നത്രേ. പിറന്ന നാട്ടില്‍ അഭയാര്‍ഥികളായി കഴിയേണ്ടിവരുന്ന ഒരു നിസഹായ ജനതയ്‌ക്കുമേല്‍, 'അസ്രയേല്‍' നടത്തുന്ന വംശഹത്യ ഒരാഴ്‌ച കഴിഞ്ഞിട്ടും അവസാനമില്ലാതെ തുടരുന്നതു കാണുമ്പോള്‍, എന്തിന്‌ ഇനിയുമിങ്ങനെയൊരു ഐക്യരാഷ്‌ട്ര സംഘടന എന്നാരും ചോദിച്ചുപോകും.

ആ പഴയ സോവിയറ്റ്‌ യൂണിയന്‍ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന്‌ ആരും കൊതിച്ചുപോകും!.

*****


കെ.ഇ.എന്‍. കടപ്പാട് : മംഗളം

13 comments:

വര്‍ക്കേഴ്സ് ഫോറം said...

പരസ്‌പരം വേര്‍പിരിക്കാനാവാത്തവിധം അമേരിക്കന്‍ സാമ്രാജ്യത്വവും ഇസ്രയേല്‍-ഭീകരതയും ഒട്ടിച്ചേരുമ്പോഴാണ്‌, രാഷ്‌ട്രീയ ചരിത്രത്തില്‍, ''അസ്രയേല്‍'' എന്ന പുതിയൊരു പേര്‌ അനിവാര്യമാകുന്നത്‌. ബുഷ്‌ പോയി ഒബാമ വന്നാലും അമേരിക്കന്‍ വിദേശനയം, സയണിസവും ആയുധ വ്യവസായ ശക്‌തികളും സംയുക്‌തമായി തീരുമാനിക്കും ! 'ബുഷ്‌ ചത്താലും അമേരിക്ക ചീയില്ല' എന്നാണു പുതിയ ചൊല്ല് ‌!

സയണിസം ജൂതമതമല്ല, സാമ്രാജ്യത്വ രാഷ്‌ട്രീയത്തിന്റെ ഇസ്രയേല്‍ പതിപ്പായ ജൂത മതമൗലികവാദമാണ്‌. ഇസ്രയേലില്‍ ഇന്നും നിലനില്‍ക്കുന്ന, 'മടങ്ങിവരല്‍ നിയമ'മനുസരിച്ച്‌ ലോകത്തിലെവിടെയുമുള്ള ജൂത മതവിശ്വാസികള്‍ക്കുമുമ്പില്‍, ഇസ്രയേല്‍ പ്രതീക്ഷാപൂര്‍വം വാതില്‍ തുറന്നുവച്ചിരിക്കുകയാണ് ‌! തിരിച്ചു ചെല്ലുന്നവര്‍ക്കൊക്കെയും ആ രാജ്യത്തിന്റെ പൗരത്വം ലഭിക്കും!

അമേരിക്കന്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണ വേളകളില്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും, ഡെമോക്രാറ്റിക്‌ പാര്‍ട്ടിയും, ഇസ്രയേല്‍ ആഭിമുഖ്യം പ്രകടിപ്പിക്കുന്നതില്‍ പരസ്‌പരം മത്സരിക്കുന്ന പതിവിന്‌ ഇന്നും ഒരു മാറ്റവുമില്ല.

അസ്രയേലിന്‌ ഇന്നു നല്‍കുന്നതിനെക്കാള്‍ അധികം സഹായം നാളെ ഞങ്ങള്‍ നല്‍കും എന്നു പറഞ്ഞാണവര്‍ ഏറ്റുമുട്ടാറുള്ളത് ‌! മധ്യപൗരസ്‌ത്യ ദേശത്തെ സാമ്രാജ്യത്വ താത്‌പര്യങ്ങളെ നഗ്നമായി സേവിക്കുന്ന ഇസ്രയേലിന്‌ അമേരിക്ക നല്‍കുന്നത്‌ നിരുപാധിക സഹായമാണ്‌. സാര്‍വദേശീയ രോഷത്തില്‍നിന്ന്‌ എന്നുമവരെ രക്ഷിച്ചു പോരുന്നതും അമേരിക്കയാണ്‌.

Muneer said...

വളരെ നല്ല ഒരു പോസ്റ്റ്..
മിക്ക ആളുകളും ഫലസ്തീന്‍ പ്രശ്നത്തെ മുസ്ലിം-ജൂത മതങ്ങള്‍ തമ്മിലുള്ള പ്രശ്നമായി ചുരുക്കി കെട്ടുന്നു. യഥാര്‍ത്ഥത്തില്‍ ആ രണ്ടു മതങ്ങളുമായി ഒരു ബന്ധവുമില്ല ഈ പ്രശ്നത്തിന്. ഒരു ദേശത്ത് താമസിക്കുന്ന ജനതയെ അവിടെ നിന്നും അടിച്ച് പുറത്താക്കി അവിടെ ഒരു രാഷ്ട്രം സ്ഥാപിക്കുക, ലോകത്തുള്ള മുഴുവന്‍ ജൂതന്മാരെയും വിളിച്ചു വരുത്തി അവിടെ താമസിപ്പിക്കുക. ഈ അക്രമത്തെ എതിര്‍ക്കുന്ന തദ്ദേശ വാസികളെ തീവ്രവാദികള്‍ ആക്കി മുദ്ര അടിക്കുക, എന്നിട്ട് അവരെ അവരുടെ അഭയാര്‍ഥി ക്യാമ്പുകളില്‍ പോലും താമസിക്കാന്‍ അനുവദിക്കാതെ ക്രൂരമായി വേട്ടയാടുക. ഇതാണ് ഫലസ്തീന്‍ പ്രശ്നത്തിന്റെ രത്ന ചുരുക്കം.
പോസ്റ്റിനു ഒരിക്കല്‍ കൂടി നന്ദി.

saa said...

മതം മനുഷ്യനെ അടിച്ചേല്‍പ്പിക്കുന്ന മതപണ്ഡിതന്മാര്‍.

ഗാസയില്‍ നടക്കുന്ന ഇസ്രയേലിന്റെ കടന്നാക്രമണമാണ്‌ ഇന്ന ലോകത്താകമാനം ചര്‍ച്ചചെയ്യപ്പെടുന്നത്‌. പക്ഷെ ഇതിനെല്ലാം പുറകിലുള്ള കള്ളകളികള്‍ നമ്മള്‍ മനസ്സിലാക്കുന്നില്ല എന്ന്‌ മാത്രം.


യുദ്ധം ചെയ്യാന്‍ കെല്‌പുള്ളവരും മൂന്നു രാജ്യങ്ങളോട്‌ ഒരേ സമയം പൊരുതി ജയിക്കുകയും ചെയ്‌ത ഇസ്രായേലിന്റെ അടുത്തേക്ക്‌ കല്ലുകള്‍ മാത്രം ആയുധമാക്കി കടന്നചെല്ലാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്ന മുസ്ലീം മത പണ്ഡിതന്മാരെയും നേതാക്കന്മാരെയുമാണ്‌ ആദ്യം മര്യാദ പഠിപ്പിക്കേണ്ടത്‌. തീ തുപ്പുന്ന ടാങ്കുകളുടെ അടുത്തേക്ക്‌, മരിക്കാന്‍ തയ്യാറാക്കി വിടുന്ന കൗമാരജീവിതത്തെ ഓര്‍ത്ത്‌ വേവലാതിപ്പെടുന്നത്‌ അമ്മമാര്‍ മാത്രം. അവര്‍ക്ക്‌ സ്വര്‍ഗ്ഗം വാഗ്‌ദാനം ചെയ്യുന്നത്‌ മതപണ്ഡിതന്മാര്‍. ഒരുമനുഷ്യന്‌ അവന്റെതല്ലാത്ത ഒരു സ്വര്‍ഗ്ഗം എങ്ങനെ മറ്റൊരുവന്‌ വാഗ്‌ദാനം ചെയ്യാന്‍ കഴിയും?


സ്വര്‍ഗ്ഗം നന്മ നിരൂപിക്കുകയും ചെയ്യുകയും ചെയ്യുന്നവര്‍ക്ക മാത്രമുള്ളതാണ്‌, അല്ലാതെ പ്രത്യേകമായ്‌ ഒരു മതവിഭാഗത്തിനായ്‌ വാഗ്‌ദാനം ചെയ്യപ്പെട്ടതല്ല. ഞങ്ങളുടെ മതത്തില്‍ ചേര്‍ന്നാല്‍ ചുമ്മാ സ്വര്‍ഗ്ഗം കിട്ടും എന്ന്‌ പഠിപ്പിക്കുന്നവര്‍ വെറുതെ ആളുകളെ ഓടിച്ചിട്ടുപിടിക്കുന്നവരാണ്‌, അങ്ങനെ വിശ്വിസിക്കുന്നവര്‍ വേദങ്ങള്‍ ശരിയായ ദിശയില്‍ പഠിക്കാത്തവരും വിഢികളുമാണ്‌. അതിനുപിന്നിലുള്ള ലാക്ക്‌ എന്താണ്‌? ഒന്ന്‌ ഉറപ്പാണ്‌, ഒരു വലിയസമൂഹത്തെ വഴിതെറ്റിച്ചതിന്‌ തീര്‍ച്ചയായും സ്വര്‍ഗ്ഗം അവര്‍ക്ക്‌ നഷ്ടപ്പെടുക തന്നെ ചെയ്യും.


വിശുദ്ധ യുദ്ധം എന്നത്‌ ഏതൊരു പ്രാദേശിക നേതാവിനും ഇറക്കാവുന്ന ഒരു ഫത്വയാണോ? എന്തുകൊണ്ട്‌ മുസ്ലീം പരമ്മോന്നത കമ്മറ്റി അത്‌ തങ്ങളുടേത്‌ അനുവാദമില്ലാതെ പ്രഖ്യാപിച്ചുകൂടാ എന്ന ഫത്വ പുറപ്പെടുവിക്കാത്തത്‌. അല്ലെങ്കില്‍ ഈ ഭൂമിമുഴുവന്‍ മുസ്ലീംവല്‍ക്കരിക്കാനുള്ള തീവ്രവാദികളുടെ അജണ്ടകളെ നമ്മുടേ നേതാക്കന്മാര്‍ പിന്‍താങ്ങുന്നുവോ? അമുസ്ലീങ്ങളെ രണ്ടാം തരം ആളുകളായ്‌ കാണാന്‍ പരിശുദ്ധ ഖുറാന്‍ പഠിപ്പിക്കുന്നില്ല എന്നിട്ടും മത നേതാക്കന്‍മാര്‍ അങ്ങനെ പഠിപ്പിക്കുന്നു. എന്തിന്‌? ഇതല്ലാതെ മുസ്ലീം സമൂഹത്തെ ഒറ്റകെട്ടായ്‌ നിര്‍ത്താന്‍ വേറെ ഒരു വഴിയുമില്ലേ?


കൊച്ചുകഞ്ഞുങ്ങള്‍ മരിക്കും എന്നു ഉറപ്പുള്ളപ്പോഴും, തോല്‍ക്കുമെന്ന്‌ അറിഞ്ഞിട്ടും പലസ്‌തീന്‍ യുദ്ധത്തിന്‌ ചെല്ലുന്നു. ഇസ്രായേല്‍ സൈന്യത്തിന്‌ മരണക്കെണിയാണ്‌ ഗാസ എന്ന്‌ അവര്‍ ആവര്‍ത്തിക്കുന്നു. എന്നിട്ട്‌ സൈന്യം വന്നു സാധാരണ ജനതകളെ കൊന്നൊടുക്കികഴിയുമ്പോള്‍ യുദ്ധത്തിന്‌ വെല്ലുവിളി നടത്തിയവര്‍ തന്നെ വിലപിക്കുന്നു. ആദ്യം രോക്ഷം നിറഞ്ഞതും തോക്കേന്തിയതുമായ പലസ്‌തീന്‍ പോരാളികളുടെ ചിത്രം പ്രസിദ്ധീകരിക്കുന്ന അറബ്‌ പത്രങ്ങള്‍ പിന്നെ മരിച്ചുകിടക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ആര്‍ക്കാണ്‌ ലാഭം? പലസ്‌തീന്‍ പോരാളികള്‍ക്ക്‌ തന്നെ. അവരുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ അവര്‍ അത്‌ ഉപയോഗിക്കുന്നു. ഇസ്രായേലിന്റെ പേരും പറഞ്ഞ്‌ ഒരു തരം കുരുതികൊടുപ്പ്‌.


ഹദിത്തുകളില്‍ പറഞ്ഞിട്ടുള്ള കാല്‌പനികതകള്‍ ആരാധനയാലയങ്ങളിലും മുസ്ലീം കൂട്ടായ്‌മകളിലും പ്രചരിപ്പിച്ച്‌, നാലുനേരം പരസ്യമായ്‌ നിസ്‌ക്കരിച്ച്‌ നെറ്റിയുരസി പാടുവരുത്തി പണ്ഡിതന്മാരായ്‌ ചമയുകയും, ജനതകളുടെ നേതാക്കന്മാരായ്‌ തീരുകയും ചെയ്യുന്ന ഇവര്‍ ഐതീഹങ്ങളെയും പ്രവചനങ്ങളെയും തീപ്പൊരി പ്രസംഗങ്ങളായ്‌ അവതരിപ്പിച്ച്‌ മതത്തിന്റെ പേരില്‍ യുവാക്കുളുടെ രക്തത്തിളപ്പിനെയാണ്‌ ചൂഷണം ചെയ്യുന്നത്‌. മുസ്ലീം മതത്തില്‍ വിദ്വേഷം കുത്തിവയ്‌ക്കുന്ന ഇത്തരം മൃഗങ്ങളെ പുറന്തള്ളുവാന്‍ സമയമായിരിക്കുന്നു. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെ സഹിഷ്‌ണതയുടെയും കഥ പറയുന്ന പരിശുദ്ധ ഖുറാനെ ആയുധമാക്കി മാറ്റുകയാണ്‌ ഇത്തരം കള്ളനാണയങ്ങള്‍, അവര്‍ എത്ര ആരാദ്യരായാലും, സമൂഹത്തിലെ എത്ര ഉന്നതരായാലും അവരുടെ മുഖം മൂടി വലിച്ചെറിയാന്‍ മുസ്ലീം ജനതയ്‌ക്കാകണം. പണ്ട്‌ ക്രിസ്‌ത്യന്‍ പുരോഹിതരാണ്‌ ക്രിസ്‌ത്യാനികളുടെ മതവികാരങ്ങളെ ചൂഷണം ചെയ്‌ത്‌ സുഖമായ്‌ ജീവിച്ചിരുന്നത്‌. അടിമപ്പണിയുടെയും, ഫ്യൂഡല്‍ വ്യവസ്‌ഥിതിയുടേയും കാലഘട്ടത്തില്‍ ശരിയെന്ന്‌ ഭൂരിഭാഗം പേര്‍ക്ക്‌ തോന്നിയത്‌ പിന്നീട്‌ ശരിയല്ലാതായ്‌, ജനം തള്ളിപറഞ്ഞു.


ഖുറാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന മുസല്‍മാന്‍ (കാണാപാഠം പഠിക്കുന്നവനല്ല) ആക്രോശങ്ങളും, വിദ്വേഷങ്ങളുമില്ലാതെ, ശാന്തമായ്‌ ജീവിക്കുന്നവനാണ്‌. അങ്ങനെ നോക്കിയാല്‍ പുരാണത്തിലെ കാരുണ്യവാന്മാരായ മഹര്‍ഷിമാരുടെയും, ക്രിസ്‌തീയ വിശുദ്ധനമാരുടേയും, പഴയകാല സൂഫിമാരുടെയും അന്തര്‍ലീന ഭാവം ഒന്നു തന്നെയാണ്‌. വേഷവിധാനങ്ങളിലും ആരാധനാചാരങ്ങളിലും മാത്രമെ വത്യാസമുള്ളൂ, മാനസിക ഭാവം ഒന്നു തന്നെ, അവര്‍ അനുഭവിക്കുന്ന ദൈവീക സന്തോഷം ഒന്നു തന്നെ. ആ ഒരു തലത്തില്‍ നിന്ന്‌ ഇന്നത്തെ മുസ്ലീം സമൂഹത്തെ മതനേതാക്കന്മാര്‍ മാറ്റിമറിച്ചിരിക്കുന്നു.


ബഹുഭാര്യത്തം പിരിശുദ്ധ ഖുറാന്‍ അനുവദിക്കുന്നു എന്നു വാദിക്കുന്ന ഒരു മഹാനെ ഇന്നലെ മാധ്യമങ്ങളില്‍ കാണാന്‍ ഇടയായ്‌. ഖുറാനില്‍ എഴുതപ്പെട്ടവ തെറ്റായ്‌ വ്യാഖാനിച്ച്‌ അപൂര്‍ണ്ണമാക്കുന്ന വലിയൊരു സമൂഹം മുസ്ലീം ജനതയെ ആകമാനം പൊതിഞ്ഞിരിക്കുന്നു. അവരുടെ തന്നെ സ്വാര്‍ത്ഥയ്‌ക്ക്‌ മറ പിടിക്കാനാണ്‌ അവര്‍ അങ്ങനെ ചെയ്യുന്നത്‌. അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ഒറ്റപ്പെടുകയൊ കൊല്ലപ്പെടുകയൊ ചെയ്യുന്നു. ഷരിയത്ത്‌ നിയമങ്ങള്‍ സംരക്ഷിക്കുന്ന സമതി എന്തുകൊണ്ട്‌ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ വീഴ്‌ച്ചകാണിക്കുന്നു. ഷരിയത്ത്‌ നിയമങ്ങള്‍ അതാത്‌ കാലഘട്ടങ്ങളുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്‌ മാഹാന്മാരായ മുസ്ലീം പണ്ഡിതന്മാരാല്‍ മാറ്റങ്ങള്‍ വരുത്തപ്പെട്ടവയാണ്‌. ഇന്നത്തെ കാലഘട്ടത്തിന്‌ അനുസരിച്ച അവ സുതാര്യമാക്കേണ്ടതാണ്‌. നേതാകന്മാരുടെ സാമൂഹ്യവും സാമ്പത്തികവുമായ സുരക്ഷിതത്ത്വത്തിനുവേണ്ടി, അണികളെ കരുവാക്കുന്നു. നിയമങ്ങളെ വളച്ചൊടിക്കുന്നു.


മുസ്ലീം സമൂഹത്തില്‍ വിപ്ലവങ്ങളുണ്ടാവേണ്ട കാലമായിരിക്കുന്നു. ചങ്കുറപ്പോടെ ഖുറാന്‍ ശരിയായ ദിശയില്‍ പഠിക്കേണ്ട കാലമായിരിക്കുന്നു, മത നേതാക്കന്മാരില്ലാതെയും ജീവിക്കാന്‍ കഴിയുന്ന ഒരു തലത്തിലേക്ക്‌ മുസ്ലീം ജനത എത്തേണ്ടിയിരിക്കുന്നു. എഴുതവാന്‍ തുടങ്ങേണ്ടകാലമായിരിക്കുന്നു.

Anonymous said...

സാ എഴുതിയതും കൂടെ ചേര്ത്തു വായിക്കേണ്ടത് തന്നെയല്ലേ?

Salu said...

SAA is Right. Not K E N.

Anonymous said...

ഇസ്രായേലു കാണിക്കുന്നതിനെ തെമ്മാടിത്തമെന്നേ വിശേഷിപ്പിക്കാന്‍ പാടൂ. ഹമാസ് ഓണത്തിനും വിഷൂനും പെരുന്നാളിനുമൊക്കെ ഓരോ കൊച്ചു റോക്കറ്റ് വിടും. നമ്മളു വിഷൂനും ദീപാവലിക്കുമൊക്കെ പടക്കം പൊട്ടിക്കില്ലേ അത്രയേ ഉള്ളൂ ഹമാസിനിതൊക്കെ. അതിനാണ് ഇസ്രായേലിന്റെ ഈ കാടടുച്ചുള്ള വെടി. ഹമാസിന്റെ റോക്കറ്റ് പ്രഹരശേഷി അവസാനിപ്പിക്കുമത്രേ. അതിനിച്ചിരി പുളിക്കും. രണ്ടൊ മൂന്നോ പേരു റോക്കറ്റ് വീണു ചത്താലെന്താ, ഇസ്രായേലിനു ഇന്ഡ്യയെക്കണ്ടു പഠിച്ചു കൂടെ. എപ്പോ പോയി ആളെക്കൊന്നാലും ഉടനേ ഇന്ഡ്യയുടെ വക ഒരു വാണിങ്ങ്. ഇനിയെങ്ങാലും ഞങ്ങടെ ആ‌‌ള്‍ക്കാരെ കൊന്നാലുണ്ടല്ലോ കാണിച്ചു തരാം. ഇസ്രായേലിനെന്താ ഇന്ഡ്യയെ മാതൃകയാക്കിയാല്‍. പാവം ഹമാസ്. വീരസ്യമൊക്കെ പറയുമെങ്കിലും പാവങ്ങളാ. അതല്ലേ ഇസ്രായേല്‍ ടാങ്കും കുന്തോം കൊടച്ചക്രോം കൊണ്ടു വന്നപ്പോ‌‌ള്‍ പെണ്ണുങ്ങളുടെയും പിള്ളേരുടെയും പിന്നിലൊളിക്കുന്നത്. അവരു വെറുതേ അങ്ങനെ ഒളിച്ചു നില്‍ക്കുകയൊന്നുമല്ല. ചാവുന്ന കൊച്ചു പിള്ളേരുടെ പടങ്ങളൊറ്റയൊരെണ്ണം വിടാതെ പെറുക്കിയെടുത്ത് ഇന്റര്നെറ്റിലാക്കുന്നുണ്ട്. അതൊക്കെ വച്ചല്ലേ നമ്മടെ മൗദൂദ് സഖാക്ക‌‌ള്‍ പെഴച്ചു പോണത്. കുറ്റം പറയാന്‍ പാടില്ല. പിന്നെ പാക്കിസ്ഥാനെ ഇന്ഡ്യ ഇപ്പൊ ആക്രമിക്കും ഉടനേ വിശുദ്ധയുദ്ധം ആക്രമിക്കണം എന്നു പറഞ്ഞോണ്ടു നിന്നിരുന്നു രണ്ടായിരം ജിഹാദിക‌‌ള്‍ ഇപ്പ വരും. അവര്‍ക്കിപ്പൊ ഇന്ഡ്യന്‍ അതിര്‍ത്തീലു പണിയൊന്നുമില്ലാത്രേ. അവരു വന്നിട്ടു വേണം ഇസ്രായേലിനെ പപ്പടപൊടിയാക്കാന്‍. പിന്നെ ഹമാസും ലഷ്കാറുമൊക്കെ ആരാന്നു വച്ചിട്ടാ നിങ്ങ‌‌ള്‍ സംസാരിക്കുന്നേ. അവരു മൂത്ത കമ്മ്യൂണിസ്റ്റുകളല്ലേ. റോക്കറ്റ് വിടുന്നതെന്തിനാണെന്ന് വിചാരിച്ചേ, അതു സാമ്രാജ്യത്തിനെതിരായ യുദ്ധമല്ലേ. ബോംബെയിലെന്താ നടന്നേന്നാ നിങ്ങളു പറയുന്നേ, അതു ആണവകരാറിനെതിരായ സ്വാഭാവിക പ്രതികരണമല്ലേ. സാമ്രാജ്യത്വം (എന്നു വച്ചാല്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും ജൂതന്മാരും) തുലയട്ടെ. ഹമാസിന്റെയും ലഷ്കാറിന്റെയും വിപ്ലവം വിജയിക്കട്ടെ.

അറബിക‌‌ള്‍ രാഷ്ട്രാന്തരീയ ഇടതുപക്ഷത്തിന്റെ ഭാഗമാണത്രേ... ത്ഫൂ....

Anonymous said...

കാണാത്ത പൂറത്തിരുന്നൊരു ഉണ്ണിപ്പിള്ള തുപ്പിയപ്പോഴും കേട്ട ശബ്ദം ഇങ്ങനേരുന്നു...ത്ഫൂ....

ഓരോരോ ശൈലികളേ! ത്ഫൂ....ശൈലി

Anonymous said...

Maananeeya Godse,Maananeeya Thalibaani, Maananeeya pavvatthils read this...
http://surajcomments.blogspot.com/2008/12/blog-post.html

Anonymous said...

വേട്ടക്കാരുടെ കൂടെ കൂടി ഇരകള്‍ക്കെതിരെ കല്ലെറിയാന്‍ എന്തൊരുല്‍സാഹം.
സ്ത്രീക്കു്‌ ലൈംഗികാവയവങ്ങള്‍ ഉള്ളതു കൊണ്ടാണു്‌ അവള്‍ ബലാത്സംഗം
ചെയ്യപ്പെടുന്നതു്‌ അല്ലാതെ അക്രമിയായ പുരുഷന്റെ ഭാഗത്തു്‌ തെറ്റൊന്നും
ആരോപിക്കാനാവില്ല എന്ന വാദം ഈ വിവരപടുക്കളുടെ സൈദ്ധാന്തിക അടിത്തറയാണു്‌

Anonymous said...

I want to strongly condemn the attack of Israel .....but Kashmir issue, Mumbai terrorist attacks, World trade center, Kandahar etc etc...also coming to my mind....so I am stopping here...

Anonymous said...

"I want to strongly condemn the attack of Israel .....but Kashmir issue, Mumbai terrorist attacks, World trade center, Kandahar etc etc..."

Maananeeyaa...I also want to strongly condemn....???
But preacher of "Ram raj" Mahathma Gandhi killers,Indira Gandhi killers,Rajiv Assassins,Deendayaal Upadyaya killers(?),...Yes,yes,all done by Palestinians..

Anonymous said...

1) കമ്യൂ‌ണിസത്തിന്റെ ഉപജ്ഞാതാക്കള്‍ എല്ലാവരും ജൂതര്‍,
2) പലസ്തീനില്‍ ജൂത രാഷ്ട്രം വേണമെന്ന് വാദിച്ചവരില്‍ കമ്യൂ‌ണിസത്തിന്റെ ഉപജ്ഞാതാക്കള്‍
3) സയണിസത്തിന്റെ അടിസ്ഥാനം തന്നെ കമ്യൂ‌ണിസം,
4) ഇസ്രായേലിലെ ഇടതുപക്ഷവും പലസ്തീനികളെ കൊന്നൊടുക്കുന്നതിന് വാദിക്കുന്നവര്‍
5) ചൈനയ്ക്ക് അത്യാധുനികായുധങ്ങളുടെ ബ്ലൂ‌പ്രിന്റ് (നീലച്ചിത്രമല്ല!) കൊടുത്ത് സഹായിയ്ക്കുന്നവര്‍ ഇസ്രയേല്‍
6) ചൈനയെ പ്രോക്സിയാക്കി പാക്കിസ്ഥാന് ആയുധം വില്‍ക്കുന്നത് ഇസ്രയേല്‍, അവിടുത്തെ ഇടതു പക്ഷത്തിന്റെ ഒത്താശയോടെ.

സഖാക്കളോട് ഒന്നു ചോദിക്കട്ടെ, നിങ്ങ ശെരിക്കും ആര്ടെ കൂടെയാണ്ട്ര ഡേഷിന്റെ മക്കളെ?

മൂര്‍ത്തി said...

അനോണിയുടെ പോയിന്റ് നമ്പര്‍ നാല് സത്യത്തില്‍ നിന്നും വളരെ ദൂരെയായിപ്പോയല്ലോ.

The Communist Party of Israel and Hadash (the Democratic Front for Peace and Equality) condemns today's deadly attack by the Israeli Air Force on the Gaza Strip, which resulted in the killing of over 150 Palestinians. The CPI calls on Communist and Workers parties and social movements throughout the world to mobilize against these Israeli war crimes and demands that the international community implement sanctions against Israel and indict Tzipi Livni, Ehud Barak, and other Israeli political and military leadership for these blatant war crimes, committed as part of Israel's election process.

Today's Israel's military attack is part of the ongoing siege of the Gaza Strip. Israel is exploiting the last moments of the Bush administration to implement the deadly but ineffective imperialist policy of utilizing military force to effect political change. Demonstrations against the Israeli assault on the Gaza Strip are planned in the major Israeli cities, and demonstrations will be held tonight in Tel Aviv, Haifa, and Nazareth. Yesterday (Friday), hundreds demonstrators attended a rally in central Tel Aviv to protest the expected Israeli military operation against Palestinian rocket attacks from Gaza. The rally was organized by the Coalition against the Gaza Siege and Hadash.

http://www.monthlyreview.org/mrzine/cpi271208.html