Saturday, December 26, 2009

മുതലാളിത്ത പ്രതിസന്ധി പരിഹൃതമായോ.......!

അമേരിക്കയില്‍ നിന്നും ലോകമാകെ പടര്‍ന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായെന്നും സമ്പദ്ഘടനകള്‍ വീണ്ടും വളര്‍ച്ചയുടെ പാതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നുമാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കന്‍ സമ്പദ്ഘടന രണ്ടുവര്‍ഷത്തിന് ശേഷം ആദ്യമായി കഴിഞ്ഞ പാദത്തില്‍ സാമ്പത്തികവളര്‍ച്ച കൈവരിച്ചു എന്നതാണ് ഇതിനുള്ള പ്രധാന വാദഗതിയായി അവര്‍ നിരത്തുന്നത്. അതുകൊണ്ടുതന്നെ അമേരിക്കയെ മുന്‍നിര്‍ത്തിക്കൊണ്ട് പ്രതിസന്ധിക്ക് പരിഹാരമായോ എന്നാണ് ഇവിടെ പരിശോധിക്കാന്‍ മുതിരുന്നത്.
പെരുകുന്ന തൊഴിലില്ലായ്‌മ, തുടരുന്ന ബാങ്ക് തകര്‍ച്ചകള്‍, തകരുന്ന വ്യവസായ സ്ഥാപനങ്ങള്‍, പ്രതിസന്ധിയിലമര്‍ന്ന ഭവനനിര്‍മ്മാണ മേഖല, വര്‍ദ്ധിച്ചുവരുന്ന രാജ്യത്തിന്റെ കടഭാരം, ഡോളറിന്റെ ദുര്‍ബ്ബലപ്പെടല്‍ തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാല്‍ അമേരിക്കന്‍ സമ്പദ്ഘടന പ്രതിസന്ധിയില്‍ നിന്ന് കരകയറിയിട്ടില്ല എന്ന് വ്യക്തമാകുന്നു.

അമേരിക്കയില്‍ തൊഴിലില്ലായ്‌മ ചരിത്രത്തിലാദ്യമായി 10 ശതമാനം കടന്നിരിക്കുന്നു. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ 18 ശതമാനം വരുമത്രെ. ശാസ്‌ത്ര സാങ്കേതികരംഗത്തെ കുതിച്ചുചാട്ടങ്ങള്‍ പൂര്‍ണ്ണമായും മുതലാളിത്തം ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനല്ല കുറയ്ക്കുന്നതിനാണ് വഴിവെച്ചത്. മാന്ദ്യത്തെ തുടര്‍ന്ന് തൊഴിലുണ്ടായിരുന്നവര്‍ക്കു പോലും തൊഴില്‍ നഷ്‌ടമാവുകയാണ്. എല്ലാ മാസവും ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്‌ടമായിക്കൊണ്ടിരിക്കുന്നത്. കൂലിക്കുറവും തൊഴില്‍ നഷ്‌ടവും ജനങ്ങളുടെ വാങ്ങല്‍ ശേഷി ഇടിക്കുകയാണ്. സമ്പദ്ഘടനയുടെ സ്ഥായിയായ വളര്‍ച്ചയ്‌ക്ക് തൊഴില്‍ സാര്‍വ്വജന്യമാകണം. മാന്ദ്യത്തെ തുടര്‍ന്ന് നടപ്പിലാക്കിയ രക്ഷാപദ്ധതികളിലൊന്നും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പരിപാടിയില്ല. ജനങ്ങളുടെ വരുമാനം കുറഞ്ഞതും, ആസ്തികളുടെ വില ഇടിഞ്ഞതും ബാങ്കുകളിലെ കിട്ടാക്കടം പെരുകുന്നതിന് വഴിവെച്ചു. ഇതേതുടര്‍ന്ന് ഈ വര്‍ഷം മാത്രം 106 ബാങ്കുകളാണവിടെ തകര്‍ന്നത് (കഴിഞ്ഞ വര്‍ഷം 25 ബാങ്കുകള്‍ തകര്‍ന്നിരുന്നു).

രക്ഷാപദ്ധതികളുടെ ഭാഗമായി TARP (Troubled Asset Relief Programme) വഴി 700 ബില്യണ്‍ ഡോളര്‍ (35 ലക്ഷം കോടി രൂപ) സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് മൂലധനമായി നല്‍കിയിട്ടും 2008 സെപ്തംബറിനു ശേഷം 131 ബാങ്കുകള്‍ അവിടെ തകര്‍ന്നു. ബാങ്കുകള്‍ക്ക് മൂലധനം നല്‍കിയതു കൂടാതെ ഏകദേശം 5 ട്രില്യണ്‍ ഡോളറിന്റെ (250 ലക്ഷം കോടി രൂപ) ഡെറിവേറ്റീവ് ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടിയും നല്‍കുകയുണ്ടായി. എന്നിട്ടും പ്രതിസന്ധി തരണം ചെയ്യാന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് ആകുന്നില്ല എന്നതില്‍ നിന്നുതന്നെ പ്രതിസന്ധിയുടെ ആഴം എത്രയുണ്ടെന്ന് വെളിവാകുന്നു.

ബാങ്കുകള്‍ മാത്രമല്ല, എ.ഐ.ജി. പോലെയുള്ള ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും ഐ.ടി. വ്യവസായസ്ഥാപനങ്ങളും വന്‍കിട കാര്‍കമ്പനികളുമൊക്കെ തകരുകയോ പാപ്പരാക്കപ്പെടുകയോ ചെയ്തു. അമേരിക്കയിലെ പ്രമുഖ കാര്‍ കമ്പനികളായ ക്രിസ്‌റ്റ്‌ലര്‍, ഫോര്‍ഡ്, ജനറല്‍ മോട്ടോര്‍സ് തുടങ്ങിയവയെല്ലാം തകര്‍ന്നുകഴിഞ്ഞു. വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ആയിരക്കണക്കിന് തൊഴിലാളികളെ പറഞ്ഞുവിട്ടുകൊണ്ടിരിക്കുകയാണ്.
ഭവനനിര്‍മ്മാണ മേഖലയിലുണ്ടായ തകര്‍ച്ച അതിഭീമമാണ്. ലോകമാകെ റിയല്‍ എസ്റേറ്റ് രംഗത്തെ ആസ്തികളിലുണ്ടായ നഷ്‌ടം 11 ട്രില്യണ്‍ ഡോളറില്‍ (550 ലക്ഷം കോടി രൂപ) അധികം വരുമെന്ന് കണക്കാക്കപ്പെടുന്നു. ലോകത്താകമാനം ഓഹരിവിപണിയില്‍ ഉണ്ടായിട്ടുള്ള നഷ്‌ടം 30 ട്രില്യണ്‍ ഡോളര്‍ (1500 ലക്ഷം കോടി രൂപ) വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓഹരിവിപണിയിലും, റിയല്‍ എസ്റേറ്റ് രംഗത്തും മാത്രമുണ്ടായിട്ടുള്ള ആസ്തിയുടെ ഇടിവ് ലോകരാജ്യങ്ങളുടെ ആകെ ജി.ഡി.പി.യുടെ 75 ശതമാനം വരുമത്രെ. ഇത്രയും ഭീകരമായ ഒരു പതനത്തില്‍ നിന്ന് ഈ മേഖലകള്‍ കരകയറിവരാന്‍ ഏറെ സമയമെടുക്കും.

ഇതിനേക്കാളെല്ലാം ഉപരിയായി അമേരിക്കയെ പിടിച്ചുകുലുക്കാന്‍ പോകുന്ന പ്രശ്നം ഡോളറിന്റെ മൂല്യശോഷണമാണ്. ഏതാണ്ട് എല്ലാ കറന്‍സികളുമായും ഡോളറിന്റെ മൂല്യം 10 ശതമാനം മുതല്‍ 30 ശതമാനം വരെ ഇടിഞ്ഞുകഴിഞ്ഞു. ഡോളറില്‍ തങ്ങളുടെ സമ്പാദ്യവും കച്ചവടവും നടത്തിയിരുന്നവര്‍ 'യൂറോ'യിലേക്കും മറ്റു കറന്‍സികളിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ് (ഡോളറിന്റെ വിലയിടിവാണ് ഇപ്പോള്‍ സ്വര്‍ണ്ണത്തിന്റെ വിലവര്‍ദ്ധനവിന് കാരണമായിട്ടുള്ളത്). വന്‍കിടക്കാര്‍ തങ്ങളുടെ സമ്പാദ്യം ഡോളറില്‍ നിന്നും സ്വര്‍ണ്ണത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ALBA 2010 മുതല്‍ 'ഡോളറിനു' പകരം 'സൂക്രെ' എന്ന കറന്‍സി ഇറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതെല്ലാം ഡോളറിനെ കൂടുതല്‍ ദുര്‍ബ്ബലപ്പെടുത്തുകയാണ്. ഇങ്ങനെ പോയാല്‍ വലിയ താമസമില്ലാതെ അന്താരാഷ്‌ട്ര കറന്‍സി എന്ന സ്ഥാനം ഡോളറിന് നഷ്‌ടമായേക്കും. ഇത് അമേരിക്കന്‍ സമ്പദ്ഘടനയുടെ തകര്‍ച്ചയ്‌ക്ക് വഴിവെക്കും. അതിനാല്‍ അവര്‍ തങ്ങളുടെ സൈനികശേഷി ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തിനു മേല്‍ അപ്രമാദിത്വം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്. കൂടുതല്‍ സഖ്യകക്ഷികളെ കണ്ടെത്താനും, അധിനിവേശം വ്യാപിപ്പിച്ചുകൊണ്ട് വിഭവങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനുമാണവര്‍ ശ്രമിക്കുന്നത്.

ഇതെല്ലാം ചേര്‍ത്തുവെച്ച് വായിക്കുമ്പോള്‍ ബുഷും, ഒബാമയുമൊക്കെ നടപ്പിലാക്കിയ രക്ഷാപദ്ധതികളും മറ്റു നടപടികളും അമേരിക്കയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയിട്ടില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ അമേരിക്കയ്‌ക്ക് വക്കാലത്ത് പിടിച്ചുകൊണ്ട് ലോകം പ്രതിസന്ധിയില്‍ നിന്ന് കരകയറി എന്ന് പ്രചരിപ്പിക്കുന്നത്. സാമ്രാജ്യത്വ-ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ലോകരാജ്യങ്ങളിലെല്ലാം പ്രതിഷേധം വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രചാരണങ്ങള്‍ ശക്തിപ്പെട്ടിട്ടുള്ളത് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

*
സജി വര്‍ഗ്ഗീസ്, ബാങ്ക് വർക്കേഴ്‌സ് ഫോറം

6 comments:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്കയില്‍ നിന്നും ലോകമാകെ പടര്‍ന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായെന്നും സമ്പദ്ഘടനകള്‍ വീണ്ടും വളര്‍ച്ചയുടെ പാതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നുമാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കന്‍ സമ്പദ്ഘടന രണ്ടുവര്‍ഷത്തിന് ശേഷം ആദ്യമായി കഴിഞ്ഞ പാദത്തില്‍ സാമ്പത്തികവളര്‍ച്ച കൈവരിച്ചു എന്നതാണ് ഇതിനുള്ള പ്രധാന വാദഗതിയായി അവര്‍ നിരത്തുന്നത്. അതുകൊണ്ടുതന്നെ അമേരിക്കയെ മുന്‍നിര്‍ത്തിക്കൊണ്ട് പ്രതിസന്ധിക്ക് പരിഹാരമായോ എന്നാണ് ഇവിടെ പരിശോധിക്കാന്‍ മുതിരുന്നത്.
പെരുകുന്ന തൊഴിലില്ലായ്‌മ, തുടരുന്ന ബാങ്ക് തകര്‍ച്ചകള്‍, തകരുന്ന വ്യവസായ സ്ഥാപനങ്ങള്‍, പ്രതിസന്ധിയിലമര്‍ന്ന ഭവനനിര്‍മ്മാണ മേഖല, വര്‍ദ്ധിച്ചുവരുന്ന രാജ്യത്തിന്റെ കടഭാരം, ഡോളറിന്റെ ദുര്‍ബ്ബലപ്പെടല്‍ തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാല്‍ അമേരിക്കന്‍ സമ്പദ്ഘടന പ്രതിസന്ധിയില്‍ നിന്ന് കരകയറിയിട്ടില്ല എന്ന് വ്യക്തമാകുന്നു.

Anonymous said...

ഇതിലിത്ര സന്തോഷിക്കാനെന്തിരിക്കുന്നു അമേരിക്കയിലെ തൊഴിലാളിക്കു തൊഴില്‍ പോയാല്‍ അവന്‍ കഷ്ടപ്പെടില്ലെ അമേരിക്കയിലെ തൊഴിലാളി തൊഴിലാളി അല്ലേ ? അതോ അമേരിക്കക്കാരെല്ലം കാപിറ്റലിസ്റ്റുകള്‍ ആണെന്നാണോ സജിയുടെ വിചാരം തൊഴില്‍ പോകുന്ന ഏതൊരാളും നിരവധി പ്രതിസന്ധികള്‍ അഭ്മുഖീകരിക്കുകയാണു അതു അമേരിക്കയില്‍ ആയാലും റഷ്യയില്‍ ആയാലും ഇന്ത്യയില്‍ ആയാലും അമേരിക്ക ആണു ഇന്ത്യല്‍ ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവ്‌ അപ്പോള്‍ അവന്‍ നശിച്ചാല്‍ നമുക്കു നഷ്ടമില്ലേ? അമേരിക എന്നു കേട്ടാല്‍ ഹാലിളകും പാകിസ്താന്‍ അഫ്ഗാനിസ്ഥാന്‍ എന്നു കേട്ടാല്‍ പൂടാഞ്ചം , മഹാത്മ ഗാന്ധിയോടു പുഛം , മദനിയോടു ആദരവു സൂഫിയാ മദനി ആധുനിക കസ്തൂറ്‍ബാ കൊള്ളം സഖാക്കളെ , മുന്നോട്ടൂ മുന്നോട്ടു മുന്നോട്ട്‌

Unknown said...

narendra modi ennu kettal thangale polullavr pulgam kollarundallo madani vargiyam parangadeyullu .modi etreyu niraparadigale konnodukkiyille.tettu aru cheyidalum tettayi kanaan pttunna 2kannum oru manasum undakkan sramikuga.

ramachandran said...

ഭീകരതയ്ക്കെതിരായ പോരാട്ടത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്, മതവല്‍ക്കരിക്കരുത്


രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വമാണ്. അതെ, അത് ഭീകരതക്ക് വളരാന്‍ പറ്റിയ മണ്ണാണ്. ഇന്ന് രണ്ട് തരത്തിലുള്ള ഇന്ത്യ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു വശത്ത് സഹസ്രകോടിപതികളുടെ എണ്ണത്തില്‍ നാം ഏഷ്യയില്‍ ഏറ്റവും മുന്നിലാണ്. താമസിക്കാനുള്ള വീടിനായി 4000 കോടി രൂപ ചിലവഴിക്കാന്‍ കഴിവുള്ളവരാണിവര്‍. മറുവശത്താകട്ടെ 77 ശതമാനം ഇന്ത്യക്കാരും ഒരു ദിവസം 20 രൂപയില്‍ താഴെ വരുമാനത്തില്‍ ജീവിക്കുന്നവരാണ്. ഇത്തരത്തിലുള്ള സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുകയാണെങ്കില്‍, തീര്‍ച്ചയായും അതു തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്, നാം നമുക്ക് താ‍ങ്ങാനാവാത്ത ഭീകരവാ‍ദം പോലുള്ള പ്രവര്‍ത്തങ്ങള്‍ക്ക് തഴച്ചുവളരാനുള്ള വളക്കൂറുള്ള മണ്ണൊരുക്കിക്കൊടുക്കുകയായിരിക്കും ചെയ്യുന്നത്. അതുകൊണ്ട് തന്നെ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വളര്‍ച്ച എന്നത് ഭീകരവാദത്തിനെതിരെ പോരാടുന്നതിന് ആവശ്യം വേണ്ട ഒന്നാണ്. ആയതിനാല്‍ മതത്തിന്റെയോ മറ്റെന്തിന്റെയെങ്കിലും പേരില്‍ ജനങ്ങളെ വിഭജിക്കാതിരിക്കുകയും എല്ലാവര്‍ക്കും വികസനപ്രക്രിയയില്‍ സ്ഥാനം ലഭിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് വേണ്ടത്. ഭീകരതക്കെതിരെ പോരാടുവാനും, അതിനെതിരെ പോരാടുവാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുവാനും ഈ രണ്ടു സഹചര്യങ്ങളാണ് നാം സൃഷ്‌ടിക്കേണ്ടത്.

Unknown said...

ആരുഷിക്ക് ഇഗ്ലീഷും പുരിയാത്,ഇപ്പൊ വന്നു വന്നു മലയാളവും.അമേരിക്കയില്‍ തൊഴില് പോയാല് ആര്‍ക്കെങ്കിലും സന്തോഷം എന്ന് ആരും എഴുതിയിട്ടില്ല. അമേരിക്കയില്‍ പോലും ഇതിന്റെ ഡിബെറ്റു നടക്കുന്നുണ്ട്.ഈയിടെ ഒരു ചര്‍ച്ച ഫോക്സ് ന്യൂസില്‍ കണ്ടു.ജനങ്ങളുടെ നികുതിപ്പണം എടുത്തു വ്യവസായ കുബെരന്മാര്‍ മുടിച്ച സ്ഥാപനങ്ങളെ സഹായിക്കണോ വേണ്ടയോ എന്ന് രണ്ടു വ്യത്യസ്ത വാദഗതി മുന്നോട്ടു വെക്കുന്നവര് സംവദിക്ക്‌ന്നത് കേട്ടു.അത് തീരെ ആവശ്യമില്ലെന്നും,മുങ്ങുന്നവര്‍ മുങ്ങട്ടെ എന്നും ശേഷിയുള്ളവര് ഉയര്‍ന്നു വരും എന്ന് ഒരു കൂട്ടരും അതല്ല,രാജ്യം നിലനിര്‍ത്താന്‍ സ്റ്റിമുലസ് പാക്കേജ് ആവശ്യമെന്ന് മറ്റൊരു കൂട്ടരും വാദിക്കുന്നു.അവിടുത്തെ സ്വകാര്യ മേഖലയിലെ കെടുകാര്യസ്ഥത,എഫിഷന്സി ഇല്ലാത്ത മുരടിപ്പ് ,ജീര്‍ണ്ണത അവര്‍ ചര്‍ച്ച ചെയ്യുന്നുമുണ്ട്.അവര്‍ക്ക് പോലുമില്ലാത്ത ദണ്ഡം മണ്ടന്‍ ആരുഷി തനിക്കു വേണോ ?

Unknown said...

" മഹാത്മ ഗാന്ധിയോടു പുഛം .."

മഹാത്മാഗാന്ധിയോടു പുശ്ചം 'ഇല്ലാത്ത' ആരുഷി പറയുന്നു,രാജ്മോഹന്‍ ഉണ്ണിത്താന്‍ ചെയ്തതില്‍ തെറ്റൊന്നുമില്ല,കൊണ്ഗ്രെസ്സുകാര്‍ അങ്ങനെതന്നെ ആണ്. ഇപ്പൊ തിവാരിയും അങ്ങനെ എന്നും. "സപ്ളയര്‍" രാധിക പറയുന്നു തിവാരി രാജ്ഭാവനെ വേശ്യാലയമാക്കിന്നു.
ആരുഷി പറയുന്നു രാജ്മോഹന്‍ !!തിവാരി സിന്ദാബാദ്,ഗാന്ധി സിന്ദാബാദ്ന്നു,എടോ വിടാ ആരുഷി ആ പാവം ഗാന്ധിയെ വിട്ടു പിടിച്ചൂടെ,കൊല്ലിച്ച്ചിട്ടും വീണ്ടും ഇങ്ങനെ കൊല്ലാക്കൊല ചെയ്യണോ,ഉപകാരം ചെയ്യില്ലെങ്കിലും അപമാനിച്ചു ഇങ്ങനെ ഉപദ്രവിക്കണോ ?എന്താടോ വാര്യരെ, താനിങ്ങനെ ?