കഥ ഒരു കോളേജ് കുമാരനെയും അയാളുടെ കാമുകിയെയും ചുറ്റിപ്പറ്റിയാണ്. കാമുകിക്കൊരു കുഞ്ഞ് ജനിക്കുന്നു. അവന്‍ അച്ഛനെത്തേടി നടക്കുന്നു. ആ നടപ്പില്‍ ഒരു പാട്ടുവേണം. വയലാറിനെവരുത്തി എറണാകുളത്ത് താമസിപ്പിച്ചു. വയലാര്‍ എഴുതി-
തുമ്പീ, തുമ്പീ വാ വാ-ഈ
തുമ്പത്തണലില്‍ വാ വാ
പട്ടുറുമാലും കെട്ടി-ഒരു
പച്ചക്കമ്പിളി ചുറ്റി
എത്തറ നാളുകളെത്തറ കാടുകള്‍
ഇത്തറനാളും കണ്ടു
കൊച്ചീക്കോട്ടകള്‍ കണ്ടോ-ഒരു
കൊച്ചെറണാകുളമുണ്ടോ
കാഴ്ചകള്‍ കണ്ടു നടന്നപ്പോളെ-
ന്റച്ഛനെയവിടക്കണ്ടോ?
പീലിച്ചുരുള്‍മുടി ചീകി;ഒരു
നീലക്കണ്ണട ചൂടി
കൊച്ചെലിവാലന്‍ മീശയുമായെ-
ന്നച്ഛനെയവിടെക്കണ്ടോ?
കരളുപുകഞ്ഞിട്ടമ്മ-എന്‍
കവിളില്‍ നല്‍കിയൊരുമ്മ
കരിവാളിച്ചൊരു മറുകുണ്ടാക്കിയ
കാരിയമച്ഛനറിഞ്ഞോ?
ഒത്തിരി നാളായ് ചുണ്ടില്‍-ഒരു
കിക്കിളിയുമ്മയുമായി
അമ്മ കരഞ്ഞിട്ടച്ഛനെനോക്കി
കണ്ണു നെറഞ്ഞു തൂമ്പീ
പച്ചക്കുതിരയിലേറി എ-
ന്നച്ഛനുറങ്ങണ തൊട്ടില്‍
കൊണ്ടുവരാമോ കാലില്‍ തൂക്കി
കൊണ്ടുവരാമോ തുമ്പീ...

കൊച്ചിയില്‍ എത്രയോ തവണ വന്നു പോയി. അപ്പോഴെല്ലാം കവിയുടെ മനസ്സില്‍ ഈ ആദ്യഗാനം അലയടിച്ചിരുന്നുവോ? എറണാകുളം നഗരത്തിലെ രാത്രി- ഏഴ് രാത്രികള്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം- സീലോഡ് ഹോട്ടലിന്റെ മുകളില്‍ നിന്നുള്ള വീക്ഷണം വയലാറിന്റെ ഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു."രാത്രി, രാത്രി യുഗാരംഭശില്പിതന്‍ മാനസപുത്രി, മദാലസഗാത്രീ, മനോഹരഗാത്രീ, രാത്രീ'' ഇന്നും നിയോണ്‍വെളിച്ചത്തിലെ നഗരരാത്രി "നിശാചര നര്‍ത്തകിയും സംഹാരമൂര്‍ത്തിയു''മാണ്.
കൊച്ചിയുടെ സാംസ്കാരിക ചരിത്രത്തില്‍ വയലാറിന്റെയും വിരല്‍മുദ്രപതിഞ്ഞിട്ടുണ്ട് എന്നറിയുമ്പോള്‍ നാം അഭിമാനപുളകിതരാകുന്നില്ലേ?
****
രവികുറ്റിക്കാട്, കടപ്പാട് : ബീം രജത ജൂബിലി സ്‌മരണിക
1 comment:
ഗന്ധര്‍വഗീതങ്ങളുടെ മാസ്മരികത മലയാളിക്ക് അനുഭവമാക്കി മാറ്റിയ വയലാര്‍ രാമവര്‍മയ്ക്ക് കൊച്ചിയുമായും ബന്ധമുണ്ടെന്ന് എത്ര പേര്‍ക്കറിയാം. സിനിമാ ഗാനരചയിതാവായി വയലാര്‍ തുടക്കം കുറിച്ചത് കൊച്ചിയില്‍ നിന്നാണ്. അതും എറണാകുളത്തിന്റെ അന്തരീക്ഷവുമായി ബന്ധപ്പെട്ട ഒരു പാട്ടിലൂടെ...
Post a Comment