1957-ലെ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉത്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് അവതരിപ്പിക്കാന്‍ രചിച്ചതാണ് ഈ ഗാനം. പൊന്‍കുന്നം വര്‍ക്കിയുടെ ചുമതലയില്‍ കമ്മിറ്റി; ഗാനരചനയ്ക്കു വയലാര്‍ ഇരുന്നത് കോട്ടയത്തെ ബെസ്റ്റ് ഹോട്ടലില്‍. ദേവരാജന്റെ സംഗീതസംവിധാനത്തില്‍ അറുപതുപേരാണ് അന്ന് വിജെടി ഹാളിലെ സമ്മേളനത്തില്‍ ഗായകരായത്; അതില്‍ പ്രമുഖര്‍ : കെ.എസ്. ജോര്‍ജ്, സുലോചന, എല്‍.പി.ആര്‍. വര്‍മ, സി.ഒ. ആന്റോ, കവിയൂര്‍ പൊന്നമ്മ, ജോസ് പ്രകാശ്, കൊടുങ്ങല്ലൂര്‍ ഭാഗീരഥിയമ്മ, സുധര്‍മ, ബിയാട്രീസ്, വിജയകുമാരി, ആന്റണി എലഞ്ഞിക്കല്‍.
മണ്ഡപം ഉത്ഘാടനം ചെയ്തത് രാഷ്ട്രപതി രാജേന്ദ്രപ്രസാദ് തിയതി: 14.08.1957 കെ.പി.എ.സി യുടെ അവതരണഗാനമായി ഇത് പിന്നീട് ഉപയോഗിക്കുവാന്‍ തുടങ്ങി.
ബലികുടീരങ്ങളേ! ബലികുടീരങ്ങളേ!
സ്മരണകളിരമ്പും രണസ്മാരകങ്ങളേ!
ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍
സമരപുളകങ്ങള്‍തന്‍ സിന്ദൂരമാലകള്‍... (ബലി...)
ഹിമഗിരിമുടികള്‍ കൊടികളുയര്‍ത്തീ
കടലുകള്‍ പടഹമുയര്‍ത്തി
യുഗങ്ങള്‍ നീന്തിനടക്കും ഗംഗയില്‍
വിരിഞ്ഞു താമരമുകുളങ്ങള്‍
ഭൂപടങ്ങളിലൊരിന്ത്യ നിവര്‍ന്നു
ജീവിതങ്ങള്‍ തുടലൂരിയെറിഞ്ഞു
ചുണ്ടില്‍ഗാഥകള്‍ കരങ്ങളിലിപ്പൂ-
ച്ചെണ്ടുകള്‍; പുതിയ പൌരനുണര്‍ന്നൂ... (ബലി...)
തുടിപ്പു നിങ്ങളില്‍ നൂറ്റാണ്ടുകളുടെ
ചരിത്രമെഴുതിയ ഹൃദയങ്ങള്‍
കൊളുത്തി നിങ്ങള്‍ തലമുറ തോറും
കെടാത്ത കൈത്തിരി നാളങ്ങള്‍
നിങ്ങള്‍ നിന്ന സമരാങ്കണഭൂവില്‍-
നിന്നണഞ്ഞ കവചങ്ങളുമായി
വന്നു ഞങ്ങള്‍ മലനാട്ടിലെ മണ്ണില്‍
നിന്നിതാ പുതിയ ചെങ്കൊടി നേടി.... (ബലി..)
*
കടപ്പാട്: ബീം (BEAME - Bank Employees' Arts Movement Ernakulam) സൂവനീര്‍
Subscribe to:
Post Comments (Atom)
5 comments:
1957-ലെ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉത്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് അവതരിപ്പിക്കാന്‍ രചിച്ചതാണ് ഈ ഗാനം. പൊന്‍കുന്നം വര്‍ക്കിയുടെ ചുമതലയില്‍ കമ്മിറ്റി; ഗാനരചനയ്ക്കു വയലാര്‍ ഇരുന്നത് കോട്ടയത്തെ ബെസ്റ്റ് ഹോട്ടലില്‍. ദേവരാജന്റെ സംഗീതസംവിധാനത്തില്‍ അറുപതുപേരാണ് അന്ന് വിജെടി ഹാളിലെ സമ്മേളനത്തില്‍ ഗായകരായത്; അതില്‍ പ്രമുഖര്‍ : കെ.എസ്. ജോര്‍ജ്, സുലോചന, എല്‍.പി.ആര്‍. വര്‍മ, സി.ഒ. ആന്റോ, കവിയൂര്‍ പൊന്നമ്മ, ജോസ് പ്രകാശ്, കൊടുങ്ങല്ലൂര്‍ ഭാഗീരഥിയമ്മ, സുധര്‍മ, ബിയാട്രീസ്, വിജയകുമാരി, ആന്റണി എലഞ്ഞിക്കല്‍.
മണ്ഡപം ഉത്ഘാടനം ചെയ്തത് രാഷ്ട്രപതി രാജേന്ദ്രപ്രസാദ് തിയതി: 14.08.1957 കെ.പി.എ.സി യുടെ അവതരണഗാനമായി ഇത് പിന്നീട് ഉപയോഗിക്കുവാന്‍ തുടങ്ങി.
നന്ദി :))
അഭിമാനം തോന്നുന്ന വരികൾ !
വരികള്‍ ഉച്ചത്തില്‍ പാടിക്കൊണ്ടാണ് വായിച്ചത്. നന്ദി.
മലയാളവും മലയാളിയും ഉള്ളിടത്തോളം കാലം ഈ ഗാനവും ഉണ്ടാവും.
Post a Comment