അഫ്‌ഗാനിലെ യുദ്ധരംഗത്തേക്ക് തിരിച്ചുപോകേണ്ടിയിരുന്ന അമേരിക്കന്‍ സൈനികനായിരുന്നു 26കാരനായ റോബര്‍ട് മര്‍ക്കിസണ്‍. എന്നാല്‍ രക്തം തളംകെട്ടിക്കിടക്കുന്ന യുദ്ധമുഖത്തേക്ക് പോകാന്‍ ആ ചെറുപ്പക്കാരന് ഒരു താല്‍പര്യവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ തോളില്‍ സ്വയം വെടിവച്ച് അഫ്‌ഗാന്‍ യാത്രയില്‍നിന്നും ആ പട്ടാളക്കാരന്‍ രക്ഷപ്പെട്ടു. റോബര്‍ട്ട് അമേരിക്കയിലേക്ക് ലീവിന് തിരിക്കുന്നതിന് തൊട്ട് മുമ്പാണ് അവനുള്‍പ്പെട്ട ബറ്റാലിയനിലെ പത്തുപേര്‍ കൊല്ലപ്പെട്ടത്. ഒരൊറ്റ ഏറ്റുമുട്ടലിലായിരുന്നു ഏഴ് സഹസൈനികര്‍ കൊല്ലപ്പെട്ടത്. തിരിച്ചുപോയാല്‍ തന്റെ ഗതിയും മറ്റൊന്നാകില്ലെന്ന് റോബര്‍ടിന് നല്ല ഉറപ്പായിരുന്നു.
അതെ അഫ്‌ഗാനിസ്ഥാനില്‍ ഒരു വിയത്നാം ആവര്‍ത്തിക്കുമോ എന്ന ചോദ്യം അമേരിക്കന്‍ മനസ്സില്‍ വീണ്ടും ഉയര്‍ന്നിരിക്കുന്നു. പാശ്ചാത്യ മാധ്യമങ്ങളില്‍ പ്രത്യേകിച്ചും അമേരിക്കന്‍ മാധ്യമങ്ങളിലാണ് ഇത്തരമൊരു ചര്‍ച്ച സജീവമായത്. വിയറ്റ്നാമിലെ ചെറിയ മനുഷ്യര്‍ക്കുമുമ്പില്‍ പരാജയം ഏറ്റുവാങ്ങിയ അമേരിക്ക ഇപ്പോള്‍ അഫ്‌ഗാനിസ്ഥാനിലെ പഷ്തുകള്‍ക്ക് മുമ്പിലും തോല്‍വിയടയുകയാണ്. അഫ്‌ഗാനില്‍ അമേരിക്ക പരാജയപ്പെട്ടിരിക്കുകയാണെന്ന ചിന്ത ലോകമെങ്ങും വളര്‍ന്നു കഴിഞ്ഞുവെന്നതാണ് സത്യം. എട്ട് വര്‍ഷമായി അമേരിക്ക അഫ്‌ഗാനില്‍ യുദ്ധം ചെയ്യുകയാണ്.
അമേരിക്കയിലെ ലോകവ്യാപാര കേന്ദ്രത്തിന് നേരേയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് 2001 ഒക്ടോബര്‍ ഏഴിനാണ് അമേരിക്ക അഫ്‌ഗാനെതിരെ യുദ്ധം ആരംഭിച്ചത്. വെസ്റ്റ്പോയന്റ് മിലിട്ടറി അക്കാദമിയില്‍ നടത്തിയ പ്രസംഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് 30000 സൈനികരെ കൂടി അഫ്‌ഗാനിസ്ഥാനിലേക്ക് അയക്കാന്‍ തീരുമാനിച്ചത് ഈ യുദ്ധം ഇനിയും നീളുമെന്ന് സൂചിപ്പിക്കുന്നു. 2011 ജൂലൈയോടെ സേനാപിന്മാറ്റം നടത്തുമെന്നും ഈ പ്രസംഗത്തില്‍ തന്നെ ഒബാമ വ്യക്തമാക്കുന്നുണ്ടെങ്കിലും അത് പാലിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് കരുതുന്നില്ല. ഒന്നും രണ്ടും ലോകമഹായുദ്ധത്തിലേതിനേക്കാള്‍— ദീര്‍ഘമായ യുദ്ധമാണ് അഫ്‌ഗാനിലേതെന്നര്‍ഥം. ഇനിയും ഈ യുദ്ധത്തിന് ഒരു അന്ത്യം കാണാനുമായിട്ടില്ല. സ്ഫോടകവസ്തുക്കളുടെ വന്‍ ഉപയോഗം കാലാവസ്ഥാമാറ്റത്തിന് പോലും കാരണമാകുകയും ചെയ്യുന്നു. പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള പഞ്ചാബിലെ ഗ്രാമങ്ങളില്‍ പോലും ഇതിന്റെ ഫലങ്ങള്‍ കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തു. എന്നാല്‍ കോപ്പന്‍ഹേഗനില്‍ ആരംഭിച്ച കാലാവസ്ഥാമാറ്റം സംബന്ധിച്ച ഉച്ചകോടിയില്‍ ഈ വിഷയം ചര്‍ച്ചചെയ്യില്ലെന്ന് ഉറപ്പാണ്. കാരണം സ്ഫോടകവസ്തുക്കള്‍ വര്‍ഷിക്കുന്നത് ഏകധ്രുവലോകനായകനാണല്ലോ.
ഈയിടെ അമേരിക്കയില്‍ നടന്ന ഒരു അഭിപ്രായവോട്ടെടുപ്പില്‍ 53 ശതമാനം ജനങ്ങളും അമേരിക്കന്‍ സേന അഫ്‌ഗാനിസ്ഥാനില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. 2002 ല്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചവര്‍ വെറും ആറ് ശതമാനം മാത്രമായിരുന്നു എന്നതില്‍നിന്ന് അഫ്‌ഗാന്‍ യുദ്ധത്തോടുള്ള അമേരിക്കന്‍ ജനതയുടെ വികാരം എന്താണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇറാഖില്‍ നിന്നുള്ളതിനേക്കാള്‍ അമേരിക്കന്‍ ‘ഭടന്മാരുടെ ശവപ്പെട്ടികള്‍ വാഷിങ്ങ്ടണിലേക്ക് വരാന്‍ തുടങ്ങിയതാണ് ജനവികാരം മാറാനുള്ള ഒരു കാരണം. 2005 ല്‍ അഫ്‌ഗാനില്‍ കൊലചെയ്യപ്പെട്ട അമേരിക്കന്‍ സൈനികരുടെ എണ്ണം 99 ആണെങ്കില്‍ 2008 ല്‍ അത് 155 ആയി. ഇതിനകം 850 സൈനികരെയാണ് അമേരിക്കക്ക് മാത്രം നഷ്ടമായത്. കഴിഞ്ഞ ജൂലൈ വരെ കൊല്ലപ്പെട്ട നാറ്റോ സൈനികരുടെ എണ്ണമാകട്ടെ 1180ഉം. അതായത് കൊല്ലപ്പെട്ട നാറ്റോ സൈനികരില്‍ മുക്കാല്‍ ഭാഗവും അമേരിക്കന്‍ സൈനികരെന്നര്‍ഥം. നാറ്റോ സൈന്യത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ അഫ്‌ഗാനിലേക്ക് ഏറ്റവും കൂടുതല്‍ സൈനികരെ അയച്ചത് ബ്രിട്ടനാണ്. 8000 പേര്‍. ബ്രിട്ടനിലും 59 ശതമാനം ജനങ്ങളും ക്രിസ്മസിന് മുമ്പ് അഫ്‌ഗാനില്‍നിന്ന് സൈനികരെ പിന്‍വലിക്കണമെന്ന് അഭിപ്രായപ്പെടുകയുണ്ടായി.
പ്രസിദ്ധ കോളമിസ്റ്റും റിപ്പബ്ളിക്കന്‍ പാര്‍ടിയുടെ സഹയാത്രികനുമായ ജോര്‍ജ് എഫ് വില്‍ അടുത്തയിടെ “വാഷിങ്ങ്ടണ്‍പോസ്റ്റില്‍’ എഴുതിയ ലേഖനത്തില്‍ ഒബാമ ഭരണകൂടത്തോട് ആവശ്യപ്പെട്ടത് അഫ്‌ഗാനില്‍നിന്ന് അമേരിക്കന്‍ സേനയോട് പിന്‍വാങ്ങാനാണ്. “അഫ്‌ഗാനില്‍നിന്ന് പുറത്ത് കടക്കാന്‍ സമയമായി’എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. കൂടുതല്‍ സൈനികരെ കൊലക്ക് കൊടുക്കുന്നതിന് പകരം പൈലറ്റില്ലാ വിമാനമായ ഡ്രോണും മറ്റും അയച്ച് താലിബാനും അല്‍-ഖ്വയ്ദക്കുമെതിരെ പൊരുതാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സി ഹെഗല്‍ എന്ന കോളമിസ്റ്റും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. രക്തം ഒഴുക്കുന്നത് അനാവശ്യമെന്നാണ്’ സൈനിക വിദഗ്ധനായ റാല്‍ഫ് പീറ്റേഴ്സിന്റെ ഉപദേശം. നാറ്റോ സേനയുടെ പ്രസക്തി ബോധ്യപ്പെടുത്താന്‍ മാത്രമായാണ് അഫ്‌ഗാനില്‍ പാശ്ചാത്യ സേന നിലകൊള്ളുന്നതെന്നാണ് തീവ്രവാദ വിരുദ്ധ വിദഗധന്‍ ഡേവിഡ് കെ കുല്ലേന്റെ അഭിപ്രായം. ബര്‍ലില്‍ മതില്‍ തകര്‍ന്നതോടെതന്നെ നാറ്റോ സേനയുടെ പ്രസക്തിയില്ലാതായിരുന്നു. എന്നിട്ടും ഈ സേനയെ നിലനിര്‍ത്താനാണ് ഇറാഖിലും അഫ്‌ഗാനിലും മറ്റും അമേരിക്കന്‍ സേന ആക്രമണം നടത്തുന്നതെന്നാണ് ഈ വിദഗ്ധന്റെ സുചിന്തിതമായ അഭിപ്രായം. അമേരിക്കന്‍ അധിനിവേശംകൊണ്ട് മാത്രമാണ് അഫ്‌ഗാനികള്‍ യുദ്ധം ചെയ്യുന്നതെന്ന് പറഞ്ഞ് അമേരിക്കന്‍ അധികൃതര്‍ക്ക് രൂക്ഷമായ ഭാഷയില്‍ കത്തെഴുതിയാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പിലെ സീനിയര്‍ ഓഫീസറായ മാത്യു ഹോ അടുത്തയിടെ രാജിവച്ചത്. ഇറാഖ്, അഫ്‌ഗാന്‍ യുദ്ധങ്ങളെ പൂര്‍ണമായും പിന്തുണച്ച റിപ്പബ്ളിക്കന്‍ പാര്‍ടിയില്‍ നിന്നുതന്നെ ഭിന്ന സ്വരം ഉയരാന്‍ തുടങ്ങിയത് വര്‍ധിച്ച ജനവികാരത്തിന്റെ പ്രതിഫലനം കൂടിയാണ്.
അമേരിക്കയുടെ നഷ്ടം നികത്താന്‍ എത്രയും പെട്ടെന്ന് അഫ്‌ഗാനിസ്ഥാനില്‍നിന്ന് പിന്മാറുകയാണ് നല്ലതെന്ന് “ന്യൂയോര്‍ക്ക് ടൈംസില്‍’ എഴുതിയ ലേഖനത്തില്‍ പുരോഗമനവാദിയായ ബോബ് ഹെര്‍ബര്‍ടും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വൈസ് പ്രസിഡന്റ് ജോയ്ബിഡന്റെ അഭിപ്രായം ശ്രവിക്കാന്‍ പ്രസിഡന്റ് ഒബാമ തയ്യാറാകണമെന്നും അദ്ദേഹം തന്റെ ലേഖനത്തില്‍ ആവശ്യപ്പെട്ടു. കൂടുതല്‍ അമേരിക്കന്‍ ജീവന്‍ അഫ്‌ഗാനില്‍ ഹോമിക്കപ്പെടുന്നത് രാജ്യത്തിന് താങ്ങാനാവില്ലെന്ന മുന്നറിയിപ്പാണ് ജോയ് ബിഡന്‍ നല്‍കുന്നത്. അഫ്‌ഗാനില്‍ അമേരിക്കന്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നത് മദ്യപിച്ചതിനുശേഷം തിരക്കുപിടിച്ച ഒരു റോഡിലൂടെ കാര്‍ ഓടിക്കുന്നതിന് സമാനമാണെന്നാണ് ബോബ് ഹെര്‍ബര്‍ടിന്റെ അഭിപ്രായം.
ജനറല്‍ ഡേവിഡ് മക്കിയേര്‍ണനെ മാറ്റി അഫ്‌ഗാനിലെ നാറ്റോ സേനയുടെ മേധാവിയായി തീവ്രവാദ വിരുദ്ധ വിദഗ്ധനായ ജനറല്‍ സ്റ്റാന്‍ലി മക്ക്രീസ്റ്റലിനെ നിയമിച്ചത് അടുത്തയിടെയായിരുന്നു. അദ്ദേഹത്തിന്റെ ആവശ്യമനുസരിച്ച് കൂടുതല്‍ സേനയെ അഫ്‌ഗാനിലേക്ക് അയക്കാന്‍ പ്രസിഡന്റ് ഒബാമ കരുക്കള്‍ നീക്കിക്കൊണ്ടിരിക്കവെയാണ് അഫ്‌ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന മുറവിളി അമേരിക്കയില്‍ ശക്തമായത്. മാര്‍ച്ചിലാണ് 21,000 സൈനികരെ അയക്കാന്‍ പ്രസിഡന്റ് ഒബാമ ഉത്തരവിട്ടത്. ഇതോടെ അമേരിക്കന്‍ സൈനിക സാന്നിധ്യം 68,000 ആവും. ഇതിനുംപുറമെ നാല്‍പതിനായിരം സൈനികരെ കൂടി അഫ്‌ഗാനിലേക്ക് അയക്കാന്‍ തയ്യാറാകണമെന്നാണ് മക്ക്രീസ്റ്റലിന്റെ ആവശ്യം. 30,000 പേരെ അയക്കാന്‍ ഒബാമ ഭരണകൂടം തയാറാവുകയും ചെയ്യും. ഈ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം ഒരു ലക്ഷത്തിലധികമാകും. കൂടുതല്‍ വിഭവങ്ങള്‍ കൊണ്ട് യുദ്ധം ജയിക്കാമെന്ന വിയത്നാം യുദ്ധകാലത്തെ പ്രസിഡന്റ് ലിന്‍ഡന്‍ ബി ജോണ്‍സണിന്റെ പരാജയപ്പെട്ട തന്ത്രം തന്നെയാണ് ഒബാമയും പരീക്ഷിക്കുന്നത്.
എന്നാല്‍ മക്ക്രീസ്റ്റലിന്റെ ആവശ്യത്തിന് വഴങ്ങരുതെന്നാണ് “ന്യൂയോര്‍ക്ക് ടൈംസിന്റെ കോളമിസ്റ്റ് ഫ്രാങ്ക്റിച്ച് ഒബാമയോട് ആവശ്യപ്പെട്ടത്. വിയത്നാം യുദ്ധം ആരംഭിക്കുന്നത് ജോണ്‍ എഫ് കെന്നഡി പ്രസിഡന്റായപ്പോഴാണ്. അന്നും യുദ്ധം ജയിക്കാന്‍ സൈന്യത്തിന്റെ അംഗബലം കൂട്ടണമെന്ന മുറവിളി ഉയര്‍ന്നിരുന്നു. കെന്നഡി വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ പല സൈനിക ഉദ്യോഗസ്ഥരും സര്‍ക്കാരിന്റെ മൃദുസമീപനത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ തുടങ്ങി. കെന്നഡിയും ഇതേ തന്ത്രം കൊണ്ട് തിരിച്ചടിച്ചു. ഏതായാലും “ദക്ഷിണേഷ്യന്‍ സ്വാതന്ത്യ്രത്തിന്റെ ആണിക്കല്ല്വിയത്നാമായിരിക്കുമെന്ന് പ്രഖ്യാപിച്ച കെന്നഡി കൂടുതല്‍ സേനയെ അയക്കാന്‍ തയ്യാറായില്ല. 1961 നവംബറില്‍ കെന്നഡി കൊല്ലപ്പെട്ടതിന്ശേഷം അധികാരമേറിയ ലിന്‍ഡന്‍ ബി ജോണ്‍സണാണ് കൂടുതല്‍ സേനയെ അയക്കാന്‍ തീരുമാനിച്ചതും പരാജയപ്പെട്ടതും. ഈ ചരിത്രം മറക്കരുതെന്നാണ് ഫ്രാങ്ക് റിച്ച് ഒബാമയെ ഓര്‍മപ്പെടുത്തുന്നത്. മറ്റൊരു വിയത്നാം ആവര്‍ത്തിക്കാതിരിക്കാനാണ് അഫ്‌ഗാനില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന മക്ക്രിസ്റ്റലിന്റെ വാദത്തെ നേരിടാന്‍ കൂടിയാണ് ഫ്രാങ്ക്റിച്ച് ഈ ചരിത്രം വിവരിക്കുന്നത്. എന്നാല്‍ ഒബാമ ഈ ഉപദേശത്തിന് വഴങ്ങിയില്ലെന്ന് മാത്രം. എങ്കിലും സേനാപിന്മാറ്റത്തിനുള്ള പദ്ധതി ഒബാമ പ്രഖ്യാപിച്ചത് ഈ വിഭാഗത്തെ തൃപ്തിപ്പെടുത്താനാണെന്നും കരുതപ്പെടുന്നു.
താലിബാനും അല്‍-ഖ്വയ്ദക്കുമെതിരെ പൊരുതുന്നതിനേക്കാള്‍ പ്രധാനം ആവാസകേന്ദ്രങ്ങള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തി ജനങ്ങളുടെ പിന്തുണ തേടുകയെന്ന തന്ത്രത്തിന്റെ ‘ഭാഗമായാണ് “ചിന്തിക്കുന്ന’ കമാന്‍ഡര്‍ എന്ന് അറിയപ്പെടുന്ന മക്ക്രീസ്റ്റല്‍ കൂടുതല്‍ സൈന്യത്തെ ആവശ്യപ്പെട്ടത്. ഇവിടെ വ്യക്തമായ ഒരു നയംമാറ്റം ദൃശ്യമാണ്. അല്ലെങ്കില്‍ വിയത്നാം ‘ഭീതി അമേരിക്കന്‍ ‘ഭരണകൂടത്തെയാകെ പിടികൂടിയിട്ടുണ്ടെന്നതിന്റെ പരസ്യപ്രഖ്യാപനം കൂടിയായണ് ഇത്. താലിബാനെ തകര്‍ക്കുക, ഒബാമ ബിന്‍ ലാദനെ പിടികൂടുക, അഫ്‌ഗാന്റെ വികസനം ഉറപ്പ് വരുത്തുക, മയക്ക്മരുന്ന് ഉല്‍പാദനത്തില്‍ അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥ മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളാണ് എട്ട് വര്‍ഷംമുമ്പ് ജോര്‍ജ് ബുഷ് അഫ്‌ഗാനിലേക്ക് സൈന്യത്തെ നീക്കുമ്പോള്‍ പറഞ്ഞിരുന്നത്. “ഹിന്ദുസ്ഥാന്‍ ടൈംസിന്റെ’ നേതൃ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാന അതിഥിയായി ഇന്ത്യയിലെത്തിയ ബുഷ് ന്യൂഡല്‍ഹിയില്‍ പറഞ്ഞത് ഒബാമ ബിന്‍ ലാദന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നാണ്. അതായത് പ്രധാന ലക്ഷ്യം ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ലെന്നര്‍ഥം. അല്ലെങ്കില്‍ താലിബാനെതിരെയുള്ള അമേരിക്കന്‍ നീക്കം പാളിയെന്നര്‍ഥം. അത് വളഞ്ഞ വഴിയില്‍ സമ്മതിക്കുന്ന ഒരു പ്രഖ്യാപനം പുതിയ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയില്‍ നിന്നുണ്ടാവുകയുംചെയ്തു. ഒബാമ തന്റെ അഫ്‌ഗാന്‍ നയത്തില്‍ പറയുന്നത് താലിബാനെ പരാജയപ്പെടുത്തുകയല്ല മറിച്ച് അഫ്‌ഗാനിസ്ഥാനെ സുരക്ഷിത താവളമായി ഉപയോഗിച്ച് അമേരിക്കക്കെതിരെ ആക്രമണം നടത്തുന്നതില്‍നിന്ന് അല്‍ ഖ്വായ്ദയെ തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ്. ജൂലൈ രണ്ടിന് അസോസിയേറ്റ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ ഇങ്ങനെ പറഞ്ഞത്. ഇതോടൊപ്പംതന്നെ താലിബാനുമായി രഹസ്യ ചര്‍ച്ച നടത്താന്‍ പാകിസ്ഥാനിലെയും അഫ്‌ഗാനിസ്ഥാനിലെയും സൌദി അറേബ്യയിലെയും രഹസ്യാന്വേഷണ വിഭാഗത്തോടും അമേരിക്ക ആവശ്യപ്പെട്ടു. അതായത് എട്ട് വര്‍ഷത്തെ അമേരിക്കന്‍ യുദ്ധത്തിന്ശേഷം അവര്‍ക്ക് ഏറെ സ്വാധീനമുള്ള പാകിസ്ഥാനായി ഈ ഭീകരവാദ സംഘടനകളുടെ സുരക്ഷിത സ്വര്‍ഗം. അഫ്‌ഗാനില്‍ സൈന്യത്തിന്റെ എണ്ണം വര്‍ധിപ്പിക്കുന്ന അമേരിക്ക, പാകിസ്ഥാന് കോടിക്കണക്കിന് ഡോളറിന്റെ സഹായം നല്‍കുകയുമാണ്.
സൈനിക വിജയത്തേക്കാള്‍ പ്രധാനം സിവിലിയന്മാരുടെ സുരക്ഷയാണെന്ന് അമേരിക്കന്‍ കമാന്‍ഡര്‍ പറയുമ്പോഴാണ് അഫ്‌ഗാനിസ്ഥാനിലെ കാന്‍ഡുസ് പ്രവിശ്യയിലെ ചാര്‍ധാര ജില്ലയില്‍ താലിബാന്‍ തട്ടിക്കൊണ്ട് പോയതെന്ന് ആരോപിക്കുന്ന രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെ അമേരിക്കന്‍ എഫ്-15 വിമാനങ്ങള്‍ ബോംബാക്രമണം നടത്തിയത്. സൌജന്യമായി എണ്ണ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ടാങ്കറിന് ചുറ്റും ഓടിക്കൂടിയ നിരവധി സിവിലിയന്മാരും കൊലചെയ്യപ്പെട്ടു. മൊത്തം 125 പേരാണ് ഇവിടെ മരിച്ചുവീണത്. മനുഷ്യജീവന് ഒരുവിലയും കല്‍പിക്കാന്‍ നാറ്റോ സൈന്യത്തിന് താല്‍പര്യമില്ലെന്ന് കാണിക്കുന്ന സംഭവം കൂടിയാണിത്. ജര്‍മന്‍ സേനയുടെ ഒരു ചാരന്‍ ഫോണില്‍ നല്‍കിയ വിവരമനുസരിച്ചാണ് 500 പൌണ്ട് ബോംബ് അമേരിക്കന്‍ വിമാനം കാന്‍ഡുസില്‍ വര്‍ഷിച്ചത്. ജര്‍മന്‍ സേന 2000 പൌണ്ട് വര്‍ഷിക്കാനാണ് ഉത്തരവിട്ടതത്രെ. ചാരന്‍ നല്‍കിയ വിവരം ശരിയാണോ എന്ന് തിരക്കുകപോലും ചെയ്യാതെയാണ് ഈ ബോംബിങ്. സിവിലിയന്മാര്‍ ഏറെ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പരന്നതോടെ ജര്‍മന്‍കാര്‍ വേണ്ടത്ര വീണ്ടു വിചാരമില്ലാതെ നടത്തിയ ആക്രമണമാണിതെന്ന് പറഞ്ഞ് അമേരിക്ക കൈകഴുകാന്‍ നോക്കി. തൊട്ടടുത്ത ദിവസം ആക്രമണം നടന്നിടത്തെ പടം എടുക്കാന്‍ ഒരു നാറ്റോ വിമാനം പോയപ്പോള്‍ അമേരിക്ക അതില്‍ “വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ’ ഫോട്ടോഗ്രാഫറെകൂട്ടി ഉള്‍പ്പെടുത്തിയത് ജര്‍മന്‍കാരെ ചൊടിപ്പിച്ചു. വേണ്ടത്ര ആലോചനയില്ലാതെ ജര്‍മന്‍കാര്‍ നടത്തിയ ആക്രമണത്തെ ഇകഴ്ത്തിക്കാണിക്കാനാണ് അമേരിക്കന്‍ സേനയുടെ ശ്രമം. അഫ്‌ഗാനില്‍ യുദ്ധം ചെയ്യാനല്ല മറിച്ച് അവിടുത്തെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനാണ് ജര്‍മന്‍ സൈനികര്‍ അഫ്‌ഗാനിലേക്ക് പോയതെന്ന സര്‍ക്കാര്‍ വാദമാണ് ചാര്‍ധര്‍ ആക്രമണത്തോടെ പൊളിഞ്ഞത്. ഇതൊരുദാഹരണം മാത്രം. നാറ്റോ ആക്രമണത്തിന്റെ പൊതുരീതി തന്നെയാണിത്. കൊല്ലപ്പെട്ടത് ‘ഭീകരവാദികളാണെന്ന് അമേരിക്കയും നാറ്റോയും അവകാശപ്പെടുമ്പോഴും അതിലധികവും താലിബാനുമായോ അല്‍ ഖ്വയ്ദയുമായോ ബന്ധമൊന്നുമില്ലാത്ത സാധാരണക്കാരാണെന്നതാണ് വാസ്തവം.
കാന്‍ഡുസിലെ ഈ ആക്രമണം ജര്‍മനിയിലും അഫ്‌ഗാനില്‍ നിന്ന് സേനയെ പിന്‍വലിക്കുക എന്ന ആവശ്യത്തിന് ശക്തി പകര്‍ന്നിട്ടുണ്ട്. അഫ്‌ഗാനിലെ നാറ്റോ സേനയിലെ മൂന്നാമത്തെ ഏറ്റവും വലിയ കക്ഷിയാണ് ജര്‍മനി. 4200 ജര്‍മന്‍ സൈനികരാണ് അഫ്‌ഗാനിലുള്ളത്. സെപ്തംബര്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്ന ജര്‍മനിയില്‍ പ്രധാന പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും “അഫ്‌ഗാനില്‍ നിന്ന് പിന്‍വാങ്ങുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. സോഷ്യലിസ്റ്റ് ചാന്‍സലര്‍ ഗെറാഡ ്ഷ്റോഡറുടെ കാലത്താണ് നാറ്റോയുടെ ഭാഗമായി ജര്‍മന്‍ സേനയെ അഫ്‌ഗാനിലേക്ക് അയച്ചത് എന്നതിനാല്‍ പ്രധാന പ്രതിപക്ഷമായ എസ്പിഡിയുടെ ആക്രമണത്തിന് മൂര്‍ഛപോരെങ്കിലും മാധ്യമങ്ങള്‍ ശക്തമായ ആക്രമണമാണ് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്ക് യൂണിയന്‍ സര്‍ക്കാരിനെതിരെ നടത്തിയത്. ഈ വിമര്‍ശനത്തിന് മൂര്‍ഛ കുറക്കാനെന്നോണം സിവിലിയന്മാരുടെ നേരേ നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ചാന്‍സലര്‍ മെര്‍ക്കല്‍ ഉത്തരവിട്ടു. കാന്‍ഡുസ് പ്രവിശ്യയിലെ കിരാതമായ ആക്രമണത്തെ തുടര്‍ന്ന് അഫ്‌ഗാനില്‍ നിന്നുള്ള പിന്മാറ്റം ഉടന്‍തന്നെ പ്രഖ്യാപിക്കണമെന്ന് ജര്‍മനിയിലെ വാര്‍ത്താ മാസികയായ “ഡെര്‍സ്പീഗല്‍’ ആവശ്യപ്പെട്ടു. സെഡ്യൂഷേ സെയതുങ്ങ്, ഫൈനാന്‍ഷ്യല്‍ ടൈംസ്, ഡ്യൂഷ്ലാന്റ് എന്നീ പത്രങ്ങളും അഫ്‌ഗാനില്‍നിന്ന് പിന്‍വാങ്ങണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ്.
കൂടുതല്‍ സേനയെ അയക്കാനുള്ള തീരുമാനത്തെ യാഥാസ്ഥിതിക പക്ഷം-പ്രധാനമായും റിപ്പബ്ളിക്കന്‍ പാര്‍ടിക്കാര്‍- അമേരിക്കയില്‍ പിന്തുണക്കുകയാണ്. അഫ്‌ഗാനില്‍ അമേരിക്കന്‍ സേനയെ പിന്‍വലിച്ചാല്‍ ആ രാജ്യത്തെ ഇസ്ളാമിക തീവ്രവാദികള്‍ക്ക് വിട്ടുകൊടുക്കലായിരിക്കും ഫലമെന്നും അഫ്‌ഗാന്‍ അല്‍ഖ്വയ്ദയുടെ സ്വര്‍ഗമായി മാറുമെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. എന്നാല്‍ നേരത്തെ ബ്രിട്ടീഷുകാരും പിന്നീട് സോവിയറ്റ് യൂണിയനും ഇക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്നും അതിനാല്‍ അമേരിക്കക്ക് മാത്രമായി ഇക്കാര്യത്തില്‍ ജയിക്കാന്‍ കഴിയില്ലെന്നും സൈന്യത്തെ പിന്‍വലിക്കണമെന്ന വിഭാഗം വാദിക്കുന്നു. ഏതായാലം ബ്രിട്ടീഷ് പ്രധാനമന്ത്രി 500 സൈനികരെ കൂടി അഫ്‌ഗാനിസ്ഥാനിലേക്ക് അയക്കാന്‍ തീരുമാനിച്ചത് മക്ക്രീസ്റ്റലിന് കരുത്ത് പകര്‍ന്നിട്ടുണ്ട്.
ഇറാഖ് യുദ്ധത്തെക്കാളും അമേരിക്കക്ക് ചെലവേറിയ യുദ്ധമാണ് അഫ്‌ഗാനിലേത്. ഇറാഖ് യുദ്ധത്തേക്കാള്‍ 30 ശതമാനം ചെലവ് അഫ്‌ഗാനില്‍ വര്‍ധിക്കുമെന്ന് ഹാര്‍വാര്‍ഡ് പ്രൊഫസര്‍ ലിന്‍ഡ ബ്ളിംസും നോബല്‍ സമ്മാന ജേതാവ് ജോസഫ്സ്ളിഗിറ്റ്സും കണക്കാക്കുകയുണ്ടായി. കുന്നും മലകളും നിറഞ്ഞ അഫ്‌ഗാന്റെ ‘ഭൂമിശാസ്ത്രമാണ് ചെലവ് വര്‍ധിക്കാന്‍ പ്രധാന കാരണം. അതുകൊണ്ട്തന്നെ ‘ഭൂരിപക്ഷം സാധനങ്ങളും വിമാനമാര്‍ഗം വിതരണം ചെയ്യേണ്ടി വന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ 22300 കോടി ഡോളര്‍(പത്ത്ലക്ഷം കോടിയിലധികം രൂപ അഥവാ ഇന്ത്യയുടെ ഒരു വര്‍ഷത്തെ മൊത്തം വാര്‍ഷിക ബജറ്റിന്റെ തുക) അമേരിക്ക അഫ്‌ഗാന്‍ യുദ്ധത്തിനായി ചെലവഴിച്ചു. 2009 ലെ ചെലവ് 300 ബില്യണ്‍ ഡോളറായി വര്‍ധിച്ചുവെന്നാണ് അവസാന കണക്കുകളില്‍ കാണുന്നത്.
*
വി ബി പരമേശ്വരന്‍ ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
9 comments:
അഫ്‌ഗാനിലെ യുദ്ധരംഗത്തേക്ക് തിരിച്ചുപോകേണ്ടിയിരുന്ന അമേരിക്കന്‍ സൈനികനായിരുന്നു 26കാരനായ റോബര്‍ട് മര്‍ക്കിസണ്‍. എന്നാല്‍ രക്തം തളംകെട്ടിക്കിടക്കുന്ന യുദ്ധമുഖത്തേക്ക് പോകാന്‍ ആ ചെറുപ്പക്കാരന് ഒരു താല്‍പര്യവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ തോളില്‍ സ്വയം വെടിവച്ച് അഫ്‌ഗാന്‍ യാത്രയില്‍നിന്നും ആ പട്ടാളക്കാരന്‍ രക്ഷപ്പെട്ടു. റോബര്‍ട്ട് അമേരിക്കയിലേക്ക് ലീവിന് തിരിക്കുന്നതിന് തൊട്ട് മുമ്പാണ് അവനുള്‍പ്പെട്ട ബറ്റാലിയനിലെ പത്തുപേര്‍ കൊല്ലപ്പെട്ടത്. ഒരൊറ്റ ഏറ്റുമുട്ടലിലായിരുന്നു ഏഴ് സഹസൈനികര്‍ കൊല്ലപ്പെട്ടത്. തിരിച്ചുപോയാല്‍ തന്റെ ഗതിയും മറ്റൊന്നാകില്ലെന്ന് റോബര്‍ടിന് നല്ല ഉറപ്പായിരുന്നു.
അതെ അഫ്‌ഗാനിസ്ഥാനില്‍ ഒരു വിയത്നാം ആവര്‍ത്തിക്കുമോ എന്ന ചോദ്യം അമേരിക്കന്‍ മനസ്സില്‍ വീണ്ടും ഉയര്‍ന്നിരിക്കുന്നു. പാശ്ചാത്യ മാധ്യമങ്ങളില്‍ പ്രത്യേകിച്ചും അമേരിക്കന്‍ മാധ്യമങ്ങളിലാണ് ഇത്തരമൊരു ചര്‍ച്ച സജീവമായത്. വിയറ്റ്നാമിലെ ചെറിയ മനുഷ്യര്‍ക്കുമുമ്പില്‍ പരാജയം ഏറ്റുവാങ്ങിയ അമേരിക്ക ഇപ്പോള്‍ അഫ്‌ഗാനിസ്ഥാനിലെ പഷ്തുകള്‍ക്ക് മുമ്പിലും തോല്‍വിയടയുകയാണ്. അഫ്‌ഗാനില്‍ അമേരിക്ക പരാജയപ്പെട്ടിരിക്കുകയാണെന്ന ചിന്ത ലോകമെങ്ങും വളര്‍ന്നു കഴിഞ്ഞുവെന്നതാണ് സത്യം. എട്ട് വര്‍ഷമായി അമേരിക്ക അഫ്‌ഗാനില്‍ യുദ്ധം ചെയ്യുകയാണ്.
താലിബാന്‍ ഇന്നു ലോക സമാധാനത്തിനാകെ ഭീഷണി ആണു ഭസ്മാസുരനെ വളറ്‍ത്തി വിട്ട പാകിസ്ഥാന്‍ ഇന്നു അതിണ്റ്റെ ഇരയായിരിക്കുന്നു ഏതു സ്ഥലത്തും എപ്പോള്‍ വേണമെങ്കിലും ബോംബ് പൊട്ടാം അമേരിക്കന്‍ സൈനികരെക്കാള്‍ എണ്ണത്തില്‍ എത്റ അധികം പാകിസ്ഥാന്‍ പൌരന്‍മാറ്‍ കൊല്ലപ്പെട്ടു കഴിഞ്ഞു കുടത്തില്‍ നിന്നും തുറന്നു വിട്ട ഒരു ഭൂതമാണു ഈ താലിബാന്‍ ഇന്ത്യയിലെ അഭ്യസ്ത വിദ്യരായ മുസ്ളീങ്ങള്‍ പോലും ഇന്നു മനസ്സില്‍ താലിബാനികള്‍ ആണു എന്താണു ഇവര്‍ക്കു വേണ്ടത് എന്താണു ഇവരുടെ ഐഡിയോളജി ഇസ്ളാം ഫണ്ടമേണ്റ്റലിസം ഒരു ഇന്‍ ഡിവിജ്വലിനോ ഒരു മുസ്ളീം സ്ത്റീക്കോ ആത്യന്തികമായി മത മൌലിക അടിമത്തം അല്ലാതെ എന്താണു നല്‍കുന്നത് പരമേശ്വരന്‍ കൈറ്റ് റണ്ണറ്‍ എന്ന നോവല്‍ വായിച്ചിടുണ്ടോ അഫ്ഗാനിസ്ഥനിണ്റ്റെ ഒരു യഥാറ്‍ത്ത ചിത്റം അതില്‍ നിന്നും കിട്ടും എന്നും എവിടെയും എപ്പോഴും ബോംബ് പൊട്ടുന്ന ഒരു രാജ്യത്ത് ജീവിച്ചാലേ ആ ഭീകരത മനസ്സിലാകു കേരളത്തില്‍ ഈ കുഴപ്പം ഒന്നുമില്ല അതാണു നിങ്ങള്‍ക്കു നിസ്സംഗത അതണു നിങ്ങള്‍ക്കു മദനിയും തടിയണ്റ്റവിട നസീറും സൂഫിയ മദനിയും വലിയ മഹാന്‍മാരായി തോന്നുന്നത് ആളുകള്‍ക്കു സമാധാനമായി ജീവിക്കണം എപ്പോഴും എവിടെയും ബോംബ് പൊട്ടം എന്ന അവസ്ഥ ഒരു ജാതികും മതത്തിനും സമൂഹത്തിനും ഭൂഷണമല്ല
നിങ്ങള്‍ മാര്‍ക്സ്റ്റിസ്റ്റു പാറ്‍ട്ടിക്കു തിമിരം പിടിച്ചു കഴിഞ്ഞു അമേരിക്കന്‍ വിരോധത്തിണ്റ്റെ പേരില്‍ നിങ്ങള്‍ താലിബാനിസത്തെ സപ്പോറ്‍ട്ടു ചെയ്യുന്നത് വങ്കത്തം ആണു പീ ഡീ പിയുടെ പത്തു വോട്ടിനു വേണ്ടി നിങ്ങള്‍ എറ്റ്ന്തു വ്റ്‍ത്തികേടും കാണിക്കും മത മൌലിക വാദം സപ്പോറ്‍ട്ടൂ ചെയ്യും പാലസ്തീനിലോ ഇറാക്കിലോ പാകിസ്ഥനിലോ അഫ്ഗാനിസ്ഥനിലോ നിങ്ങള്‍ പോയിട്ടില്ല അമേറിക്ക ഇങ്ങിനെ ഇടപെട്ടില്ലെങ്കില്‍ ഈ താലിബാനികള്‍ കാഷ്മീരിലേക്കു കയറും നമ്മുടെ സൈനികരോ ടെക്നോളജിയോ ഈ ജിഹാദികളെ നേരിടാന്‍ പര്യാപ്തമല്ല ദാരിദ്ര്യം കാരണം താന്‍ മരിച്ചാലും തണ്റ്റെ കുടുംബത്തിനു അഞ്ചു ലക്ഷം കിട്ടുമെങ്കില്‍ കിട്ടട്ടെ എന്നു കരുതി കഠിന പരിശീലനം നടത്തി ചോരത്തിളപ്പുള്ള പ്റായത്തില്‍ കലാഷ്നിക്കോവ് റൈഫിള്‍ കളിത്തോക്കു പോലെ ഹാന്‍ഡില്‍ ചെയ്യാന്‍ കഴിയുന്ന കസബുമാറ്‍ നമ്മുടെ ഇത്യയില്‍ ഏതു പട്ടണത്തിലും തുരുതുരെ വെടിയുതിറ്‍ക്കാം അപ്പോല്‍ നിരപരാധിയായ നിങ്ങളോ നിങ്ങളൂടെ മകനോ വേണ്ടപ്പെട്ടവരോ തെരുവില്‍ പിടഞ്ഞു വീഴം നമ്മുടെ കുടുംബത്തിലെ ഒരു സന്ദീപ് ഉണ്ണിക്റിഷ്ണന്‍ വെടിയേറ്റു വീഴാം എന്തിനു എന്തു നേടാന്‍ ഫണ്ടമെണ്റ്റലിസം ഒതുക്കാന്‍ അമേറിക്കക്കു മാത്റമെ കഴിയും റാണയും മറ്റും പിടിയിലായിട്ടല്ലെ തടിയണ്റ്റവിടയെ ബംഗ്ഗ്ളാദേശില്‍ പിടികൂടിയത് ഇല്ലെങ്കില്‍ ഈ തടിയണ്റ്റവിട ഏതെല്ലാം സ്റ്റേറ്റില്‍ പോയി ബോംബ് വെക്കുമായിരുന്നു നിങ്ങള്‍ക്കു ഇതൊന്നും പ്റശ്നമല്ല നിങ്ങള്‍ക്കൊ നിങ്ങ്ളൂടെ നേതാക്കള്‍ക്കോ രാജ്യം സമാധാനമയ ജീവിതം ഇതൊന്നും പ്റശ്നമല്ല ഒബാമ അഫ്ഗാനിസ്ഥനില്‍ ഇടുന്ന ഓരോ ബോംബും ഇന്ത്യക്കു സഹായമാണു അതു കൊണ്ടാണൂ കാഷ്മീരില്‍ ഈയിടെ നുഴഞ്ഞുകയറ്റം കുറഞ്ഞിരിക്കുന്നത് ഇനി ന്യൂ ഈയറിനു എവിടെ ഒക്കെ ബോംബ് പൊട്ടുമെന്നു കണ്ടറിയണം തലയില്‍ തീട്ടം ഇരിക്കുന്നവനു മാത്റമേ ഇങ്ങിനെ താലിബാനിസം സപ്പൊറ്‍ട്ടു ചെയ്യാന്‍ കഴിയു
ഈ പുംഗന്‍ ആരുഷിയോട് മൂന്നു നാലു ദിവങ്ങള്‍ക്കു മുമ്പ് വര്‍ക്കേര്‍സ് ഫോറത്തിന്റെ മറ്റൊരു പോസ്റ്റില്‍ ഇങ്ങനെ പറഞ്ഞിരുന്നു.
(((ലോകസഭാ ഇലക്ഷന് മുമ്പ് ഒരു ഉഗ്രന്‍ ഹൈക്കോടതി നിരീക്ഷണം ഓര്‍മ്മയുണ്ടോ ആരുസി മാമൂനു.അതിങ്ങനെ
" കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നൂ എന്ന് കോടതി നിരീക്ഷിച്ചു. ഇത് സര്‍ക്കാരിന് തിരിച്ചടി ആണ്...പിന്നെ തന്റെ മാധ്യമങ്ങള്‍ അല്ലെ,ബ്ളാ,ബ്ളാ, ബ്ളാ.."
ഒന്നര മാസം മാത്രേ കഴിഞ്ഞുള്ളൂ മേല്ക്കൊടതി,എന്ന് വച്ചാ ഏതു കോടതി ?സുപ്രീം കോടതി നിരീക്ഷണം വന്നു. അതിങ്ങനെ
" ക്രമസമാധാനം തകര്‍ന്നു എന്ന ഹൈക്കോടതി നിരീക്ഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു,അങ്ങനെ ഒരു നിരീക്ഷണം നിലനില്‍ക്കാത്തതാണെന്ന് കോടതി അഭിപ്രായപ്പെട്ടു."..... തന്റെ വലതു മാധമങ്ങള് അത് "ഒതുക്കി" ))))
പിന്നെ ഒരു കാര്യം കൂടി ഈ പഹയനോടു പറഞ്ഞു "വിചാരം ഇല്ലാത്തിടത്ത് വികാരം കേറി മേയും" .കോടതിയില്‍ നിന്ന് ലവ് ജിഹാദ് പരാമര്‍ശം വന്ന പാെട വിവരക്കേട് വിളിച്ചു പറഞ്ഞ ഈ ഡുംബനോടു അന്ന് തന്നെ ഇത് സൂചിപ്പിച്ചിരുന്നു. ഇപ്പൊ ഇതാ ജസ്റ്റിസ് ശശിധരന്‍ ഇങ്ങനെ ഉത്ടരവിട്ടതായി (സുപ്രീം കോടതി വരെയൊന്നും എത്തിയില്ല ഹൈക്കോടതിയില്‍ തന്നെ)മനോരമയും മാതൃഭൂമിയും എഴുതുന്നു.സത്യം പറയണമല്ലോ,മനോരമ കുറച്ചുകൂടി വ്യക്തമായി എഴുതി,പറഞ്ഞു പ്രചരിപിച്ച ജാള്യം മറക്കാന്‍ മാതൃഭൂമി മുക്കി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു.
///വിവാഹ വാഗ്ദാനം നല്‍കി മത പരിവര്‍ത്തനം നല്‍കി എന്ന കേസില്‍ തുടരന്വേഷണം കോടതി തടഞ്ഞു.കുറ്റപത്രം രദ്ധാക്കാന്‍ കുറ്റാരോപിതര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ശശിധരന്‍ ഈ വിധി പുറപ്പെടുവിച്ചത്. പോലീസ് പെണ്‍കുട്ടികളെ കൊണ്ട് മൊഴിയില്‍ ഒപ്പിടുവിച്ച്ചത് തെറ്റാണെന്നും കോടതി പറഞ്ഞു.(എന്ന് വച്ചാ,മൊഴിയില്‍ ഒപപിടുവിക്കേണ്ട കാര്യമില്ലെന്നും മൊഴി മാറ്റാന്‍ പോലുമുള്ള സ്വാതന്ത്രമുണ്ടെന്നു ..)പോലീസിനു ഇതില്‍ നിക്ഷിപ്ത താല്പര്യം ഉണ്ടാകാന്‍ പാടില്ല എന്ന് കോടത് അഭിപ്രായപ്പെട്ടു. (അപ്പൊ ആ കോടിയേരിക്ക് ഇന്ത്യാ today അവാര്‍ഡ് കൊടുത്തതില്‍ തെറ്റില്ല.എത്ര കര്‍ശനമാണ് പോലീസ് നിലപാട്!!)ഇങ്ങനെ ഒരു വിഭാഗത്തെ മൊത്തം കുറ്റാരോപിതര്‍ ആക്കുന്നത് ശരിയല്ല എന്നും കോടതി പറഞ്ഞു///
നോക്കൂ എന്തായി,രണ്ടു ദിവസത്തെ ആയുസ്സേ ഉണ്ടായുള്ളൂ ലവ്ജിഹാദ് കൂടുതല്‍ അന്വേഷണം വേണമെന്ന കോടതിയ്ടെ തന്നെ മുന്‍ നിരീക്ഷണത്തിനു(as reported by main stream-right wing media). പാവം, പൊട്ടന്‍ ആരുഷി. ചുരുക്കി പറഞ്ഞാ തന്തയും തളളയുമില്ലാത്ത തരം വാര്ത്തകള് വലതു മാധ്യമങ്ങളില്‍ കൊഴുപ്പിച്ചു വരുന്ന ആ അഴുക്കെടുത്തു വായിലട്ടാല്‍ ആരുഷി ഒരു കൊമേഡിയന്‍ ആകും എന്ന് ചുരുക്കം,ഇന്ന് പറയുന്ന ഗീര്‍വാണം നാളെ മാറ്റേണ്ടി വരും എന്നും മനസ്സിലാക്കിയാല്‍ നന്ന്.എവിടെ, ചില മൃഗങ്ങള്‍ക്ക് കാമം കരഞ്ഞല്ലേ തീര്‍ക്കാന്‍ അറിയൂ.
ഇതാ പുതിയ വാര്‍ത്ത,പ്രണയത്തില്‍ ജാതി മതം നിറം, കുലീനത്വം (കട് : കെ.പി.സുമാരന്‍)എന്നിവ മാധ്യമങ്ങള്‍ അന്വേഷിച്ചു തുടങ്ങുന്നു..അരുഷികളും. ഹിന്ദു, ക്രിസ്ത്യന്‍,മുസ്ലീം ആരുഷികള്‍ എല്ലാം ഒരുപോലെ.ചെറിയ വാര്‍ത്ത ഒന്നുമല്ല മനോരമയുമായി ബന്ധപ്പെട്ട വാര്‍ത്ത ആണ്.
ഇനി വാര്‍ത്തയിലേക്ക് : എഫ്.എം അവതാരകന്‍ യുവതിയെ പ്രണയത്തില്‍ കുടുക്കി.
റെഡിയോ മാന്ഗോവിലെ മുത്തുഗവു(മുത്തം തരുമോ) അവതാരകന്‍ 35 കാരന്‍ മലയന്‍കീഴ് ദേവീപ്രസാദത്തില്‍ സജു ആണ് പത്തൊമ്പത് കാരിയെ പ്രണയക്കുടുക്കില്‍ പെടുത്തി വിവാഹം കഴിച്ചത്.റെഡിയോ മാന്ഗോവിലെ മുത്തുഗവു പരിപാടിയില്‍ പങ്കെടുത്ത മുസ്ലീം യുവതിയെ അവതാരകന്‍ നിരന്തരം വിളിച്ചു വളച്ചു വശീകരിക്കയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു.വീട്ടില്‍ നിന്ന് ഈ മാസം ഏഴിന് ഡിഗ്രി സര്‍ട്ടിഫിക്കറ്റും ആഭരണങ്ങളുമായി മുങ്ങിയ യുവതിയെയും അവതാരകനെയും എഫ്.എം ഓഫീസില്‍ നിന്ന് കിട്ടിയ വിവരം അനുസരിച്ചു പോലീസ് കസ്ട്ടഡിയില്‍ എടുക്കയായിരുന്നു. കുന്ദംകുളം രജിസ്റ്റര്‍ ഓഫീസില്‍ നിന്ന് വിവാഹം കഴിച്ച രേഖ ഹാജരാക്കിയതിനെ തുടര്‍ന്നു യുവതിയെ സജുവിനൊപ്പം വിട്ടയച്ചു.
ഗതികേട് നോക്കൂ,പ്രണയിക്കുന്നതിനു പോലും മുസ്ലീം,ഹിന്ദു,ക്രിസ്ത്യന്‍ എന്ന രീതിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇനി ഹോട്ടല്‍, ആശുപത്രി,രജിസ്ട്രാപീസ് റെയില്‍വേസ്റേഷന്‍ ....എല്ലായിടത്തും ഈ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീക്ക്യാല്‍ കേരളം, ഭാരതം രക്ഷപ്പെടും.
ഒട്ടി: കുത്തക വലതു മാധ്യമങ്ങളിലെ ചിന്ന ഏഴാംകൂലി,അരക്കോളം വാര്‍ത്ത. രാജമോഹന്‍ ഉണ്ണിത്താനും ലവ് കര്സേവക്ക് പിടിയലായി,രാത്രി പത്തരയോടെ ആണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോടിയേരിക്കെതിരെ ആരുഷിമാരും 'ജനാധിപത്യ' രാജ്യസ്നേഹികളും പോര്‍ക്കളത്തില്‍ ഇറക്കിയ ഈ പോരാളി "ലവ് കര്സേവക്കിടയില്‍" യുവതിയോടൊപ്പം നാട്ടുകാരാല്‍ നാറിയത്, സോറി പിടിയിലായത്.
(മാധ്യമ അടുക്കളയില്‍ കേടത്: കഴിയുന്നതും ഇതിനു പ്രചരണം കൊടുക്കണ്ടാ എന്ന് മുനീര്‍ വിഷന്‍, മര്‍ഡോക് ചാനല്‍,മാത്തു,വീരപത്രം എന്നിവ യോഗം ചേര്‍ന്ന് മുന്കൂരായി തീരുമാനിച്ചു)
ഒരു ആണു ഒരു പെണ്ണിണ്റ്റെ കൂടെ കിടക്കണമെന്നു നിര്‍ബന്ധം ഇല്ല ഉണ്ണിത്താനെ പീഡീപിക്കാരും മറ്റും ചേറ്‍ന്നു കുടുക്കിയതല്ലെ കള്ളന്‍ പവിത്റന്‍ സിനിമയിലെപോലെ സുചരിത ആയ ഭാര്യ ഉണ്ടായിരിക്കെ കണ്ണീല്‍ കണ്ട അവളുടെ പിറകെ പോകുന്ന എല്ലാ അവനും അപകടം ഫലം
ഉഭയ സമ്മതം ഉണ്ടെങ്കില്‍ രണ്ടു പേറ്‍ ഒരു മുറിയില്‍ കയറി കതകടച്ചാല്‍ അവിടെ എത്തിനോക്കേണ്ട കാര്യം പോലീസിനോ നാട്ടുകാറ്‍ക്കോ ഇല്ല , അപ് പീ സി അനുസരിച്ചു ഉണ്ണിത്താന്‍ കുറ്റം ഒന്നും ചെയ്തിട്ടില്ല പെണ്ണു ബന്ധം ഒഴിഞ്ഞതാണു അല്ലെങ്കില്‍ ഭറ്‍ത്താവിണ്റ്റെ സമ്മതം വാങ്ങണം അത്റയെ ഉള്ളു വ്യഭിചാരമല്ല അതിനു പണം നല്‍കിയതായി തെളിയണം
ഇതിത്റ പാടി നടക്കാന്‍ ഒന്നുമില്ല ഉണ്ണിത്താണ്റ്റെ ഒരു എം എല്‍ എ സ്വപ്നം തട്ടിത്തെറിപ്പിക്കാന്‍ ചെന്നിത്തലയും മറ്റും ഇതു ഉപയോഗിച്ചേക്കാം ഉണ്ണിത്താനോടു സഹതപിക്കുന്നു
ഒന്നു ചോദിക്കട്ടെ ആരാ ഇവിടെ പുണ്യവാന്‍ ഒരു ആണും ഇല്ല തരം കിട്ടിയാല്‍ എല്ലാവരും കട്ടുതിന്നും
പക്ഷെ നമ്മള്‍ അഫ്ഗാനിസ്ഥനെ പറ്റി ആണല്ലോ ഇവിടെ പറഞ്ഞു കൊണ്ടിരുന്നത്,
ലവ് ജിഹാദ് ഉണ്ട് മുസ്ളീം മാത്റമല്ല ഉയറ്‍ന്ന ജാതിയില്‍ പെട്ട പെണ്ണുങ്ങളെ പ്റത്യേകിച്ചും നായറ്‍ പെണ്ണുങ്ങളെ മറ്റു പിന്നോക്കക്കാറ്‍ വ്യാപകമായി പ്റേിമിച്ചു വളച്ചു കെട്ടുന്നുണ്ട്
ഏതു സൈബള്‍ സെല്ലില്‍ അന്വേഷിച്ചാലും ഈ സത്യം മനസ്സിലാകും
കോടതി കണ്‍സിസ്റ്റണ്റ്റ് അല്ല ശങ്കരന്‍ ഒന്നു പറയും ശശിധരന്‍ വേറൊന്നു പറയും കമാല്‍ പാഷ വേറെ പറയും ദിനകരന്‍ അവണ്റ്റ് രീതിയില്‍ വിധി വരുമ്പോള്‍ വറ്‍ ഷങ്ങള്‍ കഴിയും
കോണ്‍ഗ്രസുകാരന്‍ വലിയ സദാചാരം ഒന്നും ക്ളെയിം ചെയ്യാറില്ല ചെയ്യുന്നവര്‍ പറയുമ്പോഴാണു പ്റതികരിക്കുന്നത്
ശാരി എങ്ങിനെ മരിച്ചു അത് ആദ്യം ഒന്നു തെളിയിക്കു
athe free voice paranjathu aanu shari.innu(21/12 ravile muthal vaarthakal pinthudarunna enikku kaanaan kazhinjathu(മാധ്യമ അടുക്കളയില്‍ കേടത്: കഴിയുന്നതും ഇതിനു പ്രചരണം കൊടുക്കണ്ടാ എന്ന് മുനീര്‍ വിഷന്‍, മര്‍ഡോക് ചാനല്‍,മാത്തു,വീരപത്രം എന്നിവ യോഗം ചേര്‍ന്ന് മുന്കൂരായി തീരുമാനിച്ചു)ithu thenneyanu dubayil radio vaarthayil prekshakar aavashyapettitum unnithan vishayam charcha cheyyan thayyarayilla.avarkku charcha cheyyanamenkil pinarayi vijayano maadaniyo prathi sthanathu venam ennu thonnunnu.
pinkuri:paarti kaaryangal charcha cheyyukayayirunnu unnithanum sthreeyum ennu kodathiyil.........
shiva shiva itharathil aanu paarti charchakal enkil nammal kuzhanjathu thanne
ഉണ്ണിത്താന്‍ ഏതായാലും ഇഷ്ടമുള്ള ഒരു പെണ്ണിനെ കൂടെ കൊണ്ടുപോയി ഇതില്‍ ബലാല്‍ക്കരം ഒന്നുമില്ല ഇപ്പോള്‍ സസ്പെന്‍ഡും ചെയ്തു അതേ സമയ്ം പേ ജേ ജോസഫിനെയും നീലലോഹിതദാസനാടാരെയും ഇടതു മുന്നണി സംരക്ഷിച്ചില്ലെ അവരുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റവുമായി കമ്പെയറ്‍ ചെയ്താല്‍ ഉണ്ണിത്താന്‍ എന്തു ചെയ്തു പുരുഷന്‍ ആയാല്‍ ചെളി കാണുന്നിടത്തു ചവിട്ടും വെള്ളം കാണുമ്പോള്‍ കഴുകും ഉണ്ണിത്താന്‍ കോണ്‍ഗ്രസിലെ വലിയ പുള്ളി ഒന്നുമല്ല നാക്കിനെല്ലില്ല എന്തും പറയാന്‍ ചങ്കൂറ്റം പിണറായിയെ പറ്റി അടിസ്ഥാനമില്ലാതെ പറഞ്ഞതു തെറ്റു തന്നെ.
തന്നോടു സഹതാപം പോലും പ്രകടിപ്പിക്കാന്‍ പറ്റുന്നില്ല,തന്റെ വാദങ്ങള്‍ പൊളിഞ്ഞു വീഴുന്നത് കാണുമ്പോള്‍. ശാരി എങ്ങനെ മരിച്ചു എന്ന് തന്റെ സ്വന്തം രാഷ്ട്രീയ നേതാക്കളോട് ചോദിക്കേടോ.ആരാണ് ശാരി കേസില്‍ ചാണ്ടി ഒന്നാംപ്രതി ആക്കിയ ലതാ നായര്‍.ലതാ നായര്‍ അറസ്റ്റിനു മുമ്പ് താമസിച്ചത് കലക്ടര്‍ ലത്തീഫിന്റെ വീട്ടില്‍ അല്ലെ.ലത്തീഫ് ഖദര്‍ മാത്രം ധരിക്കുന്ന ഒന്നാം തരം കൊണ്ഗ്രെസ്സ് പ്രാദേശിക നേതാവല്ലേ.ശാരി തന്നെ യു.ഡി.എഫ് വനിതാകമ്മിഷന് കൊടുത്ത മോഴിയി പറയുന്ന വലതു ചാനല്‍ മേധാവി മുന്‍ കെ.യെ.സ്യു നേതാവല്ലേ ? താടിക്കാരനല്ലേ ? ഇനി ഇതൊന്നും സത്യമല്ലെങ്കില്‍ ചാണ്ടിക്കും ചെന്നിത്തലക്കും കൂടി കൃത്യമായി ഏതു ഇടതു നേതാവിനേയോ,സില്‍ബന്ധിയെയോ കയ്യാമം വെക്കാമായിരുന്നില്ലേ? രാഷ്ട്രീയ മൈലേജ് എങ്കിലും കിട്ടില്ലായിരുന്നോ ? അങ്ങനെ ചെയ്തില്ലെങ്കില്‍ ചാണ്ടിക്കും എന്തോ ഒളിക്കാനുണ്ട് എന്ന് വരില്ലേ?എങ്കില്‍ താന്‍ ചാണ്ടിക്കെതിരെ, യു.ഡി.എഫിനെതിരെ കംമെന്റിടു ശുംഭാ .എന്തിനു എന്റെ മേല്‍ കുതിര കയറുന്നു.ഏറ്റവുമൊടുവില്‍ ചാണ്ടിയുടെ ചിദംബരത്തിന്റെ സി.ബി.ഐ തന്നെ അഘന വീട്ടില്‍ വെച്ചു തന്നെയാണ് പീഡിപ്പിക്കപ്പെട്ടതെന്നു കോടതിയില്‍ പറയുന്നു. എല്ലാ തെളിവും ചാണ്ടി പോലിസ് നശിപ്പിച്ചിരുന്നല്ലോ.
ഉണ്ണിത്താന്‍ കാര്യത്തില്‍ എനിക്കൊന്നും പറയണമെന്നില്ല. നാറി,മാധ്യമങ്ങളും തന്നെപോലുള്ള,സദാചാര,കപട ജനപക്ഷ, വാദികളും എന്നുമാത്രം. അത് തനിക്കു കൊള്ളെണ്ടിടത്തു കൊണ്ടത്‌കൊണ്ട് താന്‍ വലിയ ഒരു കമന്റിട്ടു ഉണ്ണിത്താനെ ന്യായീകരിക്കാന്‍ ശീര്‍ഷാസനം ചെയ്യുന്നു. ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം.
താന്‍ ഇങ്ങനെ എഴുതി "പ്റത്യേകിച്ചും നായറ്‍ പെണ്ണുങ്ങളെ മറ്റു പിന്നോക്കക്കാറ്‍ വ്യാപകമായി പ്റേിമിച്ചു വളച്ചു കെട്ടുന്നുണ്ട് " ...ലവ് ജിഹാദില്‍ തുടങ്ങി താന്‍ ഇപ്പൊ എവിടെ എത്തി എന്ന് സ്വയം എക്സ്പോസ് ചെയ്യപ്പെട്ടു. അത് എനിക്ക് സന്തോഷം തരുന്നു. ലവ് ജിഹാദില്‍ നിന്ന് sndp ജിഹാദിലേക്ക് തനിക്കു പത്തി ചുരുക്കേണ്ടി വന്നു. ഇത് തന്റെ കുഴപ്പമല്ല. താന്‍ കൊണ്ട് നടക്കുന്ന ആശയങ്ങളുടെ കുഴപ്പമാണ്. അത് തന്നെ വാദങ്ങളില്‍ കുഴപ്പത്തില്‍ ചാടിക്കുന്നു. ഇത് ഒരു തരം മാനസിക പ്രശ്നമാണ്.മറ്റുള്ളവന്റെ വീട്ടില്‍ കേറി മുറ്റത്തു സ്വയം തൂറിവെച്ചു താന്‍ തന്നെ, അമേദ്യം,അമേദ്യം എന്ന് കൂവി നടക്കുക. അത് അഭുംഗരം തുടരുക. അത് തുടരും എന്ന് താന്‍ ഒരു രാജ്മോഹന്‍ കൊണ്ണത്താന്‍ ഫാന്‍ ആണെന്നതില്‍ നിന്ന് തെളിയിച്ചുതരികയും ചെയ്തു. ലവ് sndp ക്കെതിരെ,തന്റെ നായര് പെണ്ണുങ്ങളെ ഇനിയും പിന്നാക്കക്കാരില്‍ നിന്ന് സംരക്ഷിക്കാന്‍ എല്ലാ ഭാവുകങ്ങളും.പറ്റുമെങ്കില്‍ സ്വന്തം വീട്ടില്‍ ഒരു വടക്ക്നോക്കി യാത്രം വാങ്ങി വേക്ക്.എന്തിനു ?താന്‍ അവിടെ ഇല്ലേ.
Post a Comment