കേരളത്തിന്റെ മുക്കിലും മൂലയിലും പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി കളിച്ച നാടകമാണു പി.ജെ. ആന്റണിയുടെ 'ഇന്‍ക്വിലാബിന്റെ മക്കള്‍' ആന്റണിയുടെ അടിയുറച്ച രാഷ്ട്രീയ വീക്ഷണവും വര്‍ഗബോധവും പ്രകടിപ്പിക്കുന്ന നാടകം. ആ നാടകം പുസ്തകമാക്കിയപ്പോള്‍ ആമുഖത്തിലെഴുതിയ ആന്റണിയുടെ കരുത്തുറ്റ വാക്കുകള്‍ ഇന്നത്തെ സാംസ്കാരിക ഫാസിസ്റ്റ് ശക്തികള്‍ക്കും ബാധകമാണ്.
"മനുഷ്യന്‍, അവനെ വരിഞ്ഞു മുറുക്കി നിര്‍ത്തിയിരിക്കുന്ന ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചുകൊണ്ട് മുന്നോട്ടു പോകാനുള്ള ബോധവും വീര്യവും സമാര്‍ജിച്ചുതുടങ്ങിയപ്പോല്‍ മുതല്‍, അവന്റെ വിപ്ളവ സന്നദ്ധതയെ തല്ലിക്കെടുത്തി, ദൈവത്തിന്റെയും മോക്ഷത്തിന്റെയും നരകത്തിന്റെയും പേരില്‍ അവനെ ഭീഷണിപ്പെടുത്തി അടക്കിയൊതുക്കി നിര്‍ത്താന്‍ എല്ലാ മതവും അരയും തലയും മുറുക്കി അരങ്ങത്തിറങ്ങി. അതിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് കത്തോലിക്കാ തിരുസഭയാണ്. അദ്ധ്യാത്മിക കാര്യങ്ങള്‍ക്കു തീരെ അപ്രധാനമായ ഒരു സ്ഥാനം കല്‍പ്പിച്ചുകൊണ്ട് എല്ലാപുരോഗമന ശക്തികളെയും എതിര്‍ക്കുക എന്നുള്ളതു മാത്രമായിരിക്കുന്നു അതിന്റെ ഇന്നത്തെ സ്വഭാവം. ചിന്തയില്‍ അധിഷ്ഠിതമായ എല്ലാറ്റിനെയും കമ്മ്യൂണിസത്തിന്റെ പേരില്‍ തെറിപറയുക എന്നുള്ള രോഗം, ഒരു ഭൂതാവേശംപോലെ കത്തോലിക്കാ തിരുസഭയെ പിടികൂടിയിരിക്കുന്നു."
*
(അവലംബം : യവനിക; കെ.പിഎസി കനകജൂബിലി പ്രത്യേക പതിപ്പ്, ദേശാഭിമാനി, 2000)
Wednesday, December 9, 2009
Subscribe to:
Post Comments (Atom)
1 comment:

Post a Comment