പ്രവാസിക്ഷേമപദ്ധതിയില്‍ അംഗങ്ങളായ വിദേശമലയാളികള്‍ക്ക് ആയിരംരൂപയും അന്യ സംസ്ഥാനത്തുള്ള മലയാളികള്‍ക്ക് 500രൂപയും പെന്‍ഷന്‍ ലഭിക്കുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ചില്‍ അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഒപ്പം കോഴിക്കോട്ടും എറണാകുളത്തും മേഖലാ ഓഫീസുകള്‍ തുറക്കും.
അഞ്ചു വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശദായം അടച്ച 60 വയസ്സ് പൂര്‍ത്തിയായ അംഗങ്ങള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. മരിച്ചവരുടെ ആശ്രിതര്‍ക്ക് 500രൂപ കുടുംബപെന്‍ഷന്‍ നല്‍കും. മൂന്നുവര്‍ഷത്തില്‍ കുറയാതെ അംശദായം അടച്ച, ശാരീരിക വൈകല്യമുള്ള അംഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പെന്‍ഷന്റെ 40 ശതമാനം തുക അവശതാപെന്‍ഷനായി നല്‍കും അസുഖം മൂലമോ അപകടത്തിലോ മരിക്കുന്ന വിദേശ മലയാളികളുടെ ആശ്രിതര്‍ക്ക് 50,000രൂപയും അന്യ സംസ്ഥാനങ്ങളിലുള്ളവരുടെ ആശ്രിതര്‍ക്ക് 30,000രൂപയും നല്‍കും.
വിദേശത്തുനിന്ന് മടങ്ങി നാട്ടില്‍ താമസിക്കുന്ന പ്രവാസികളുടെ ആശ്രിതര്‍ക്ക് 25,000രൂപ നല്‍കും. കൂടാതെ, 50,000രൂപ ചികിത്സാസഹായവും നല്‍കും. പെണ്‍മക്കളുടെ വിവാഹച്ചെലവിനും വിധവകളുടെ പുനര്‍വിവാഹത്തിനും 5000രൂപ നല്‍കും. 3000രൂപ നിരക്കില്‍ രണ്ടുതവണ പ്രസവാനുകൂല്യവും ലഭിക്കും. ഭവനവായ്പയും സ്വയംതൊഴില്‍വായ്പയും നല്‍കും. 55 വയസ്സ് കഴിഞ്ഞവരെ ക്ഷേമപദ്ധതിയില്‍ അംഗങ്ങളാക്കാനുള്ള പദ്ധതിയും നടപ്പാക്കും.
പ്രവാസി ക്ഷേമനിധി അംഗത്വത്തിന് യോഗ്യരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ക്ഷേമനിധി ഓഫീസില്‍നിന്നും നോര്‍ക്കാ റൂട്സിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അറ്റസ്റ്റേഷൻ കേന്ദ്രങ്ങളില്‍നിന്നും അപേക്ഷാഫോറംലഭിക്കും. www.pravasiwelfarefund.org എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൌൺ ലോഡ് ചെയ്യാം. അപേക്ഷകരുടെ പ്രായം 18നും 55നും മധ്യേയാകണം. പൂരിപ്പിച്ച അപേക്ഷകള്‍ 200രൂപ രജിസ്ട്രേഷന്‍ഫീസ് സഹിതം ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, പ്രവാസി ക്ഷേമപദ്ധതി, മണികണ്ഠ ടവേഴ്സ്, ജവഹര്‍ നഗര്‍, കവടിയാര്‍ (പി ഒ), തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ നല്‍കണം. ഫോൺ: 0471 3013401, 3013402.
അംഗത്വം ലഭിച്ചാല്‍ വിദേശത്തുള്ളവര്‍ പ്രതിമാസം 300രൂപയും മറ്റുള്ളവര്‍ 100രൂപയും അംശദായം അടയ്ക്കണം.
Subscribe to:
Post Comments (Atom)
3 comments:
പ്രവാസിക്ഷേമപദ്ധതിയില്‍ അംഗങ്ങളായ വിദേശമലയാളികള്‍ക്ക് ആയിരംരൂപയും അന്യ സംസ്ഥാനത്തുള്ള മലയാളികള്‍ക്ക് 500രൂപയും പെന്‍ഷന്‍ ലഭിക്കുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ചില്‍ അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഒപ്പം കോഴിക്കോട്ടും എറണാകുളത്തും മേഖലാഓഫീസുകള്‍ തുറക്കും.
shafeeque salman said...
can i publish my article in your blog?? if you are interested, please make a visit to my blog, http://www.shafeeksalman.blogspot.com/. though i am not sure that it's worthy of getting published here, i expect your criticisms and observations on my article. i hope to hear from you..
Post a Comment