അസുഖബാധിതനായി പൊതുജീവിതത്തില്‍ നിന്ന് വിരമിച്ച മാര്‍ക്വേസ് കുറിച്ചിട്ട വിടവാങ്ങല്‍ കത്ത്
കുറേക്കൂടി സമയം ഈ ലോകത്ത് ലഭിക്കുമായിരുന്നെങ്കില്‍ അതു ഞാന്‍ കഴിവിെന്‍റ പരാമവധി ഉപയോഗപ്പെടുത്തുമായിരുന്നു. എെന്‍റ മനസ്സിലുള്ളതെല്ലാം പറയുമായിരുന്നില്ലെങ്കിലും, പറയുന്നത് കൂടുതല്‍ ചിന്താമൃതമാക്കുമായിരുന്നു. സംഗതികള്‍ എന്താണ് എന്ന നിലയിലല്ല, അവ എന്ത് ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നു എന്ന നിലയില്‍ അവയ്ക്ക് മൂല്യം കല്‍പിക്കുമായിരുന്നു. ഞാന്‍ കുറച്ചുറങ്ങും, കൂടുതല്‍ സ്വപ്നം കാണും. കാരണം നാം കണ്ണടക്കുന്ന ഓരോ നിമിഷവും വെളിച്ചത്തിെന്‍റ അറുപതു സെക്കന്റുകള്‍ നഷ്ടമാകുകയാണല്ലോ. മറ്റുള്ളവര്‍ നില്‍ക്കുമ്പോള്‍ ഞാന്‍ നടക്കും. അവര്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കും. എനിക്ക് കുറേക്കൂടി സമയം ജീവിക്കാന്‍ ലഭിക്കുമായിരുന്നെങ്കില്‍, ഞാന്‍ ലളിത വസ്ത്രധാരിയായി സൂര്യനു മുമ്പില്‍ നില്‍ക്കുമായിരുന്നു.
എെന്‍റ ശരീരം മാത്രമല്ല, ആത്മാവ് മുഴുവന്‍ സവിതാവിെന്‍റ കാരുണ്യത്തിനായി തുറന്നു വെയ്ക്കുമായിരുന്നു. എല്ലാവര്‍ക്കുമായി ഞാന്‍ കൂട്ടിച്ചേര്‍ക്കട്ടെ, പ്രായമാകുന്നതോടെ പ്രേമം നിലയ്ക്കുന്നുവെന്ന് കരുതുന്നവര്‍ മഠയന്മാരാണ്. പ്രേമിക്കാതെ ഊഷരമായിത്തീരുമ്പോഴാണ് പ്രായം പിടികൂടുന്നതെന്ന് അവര്‍ അറിയുന്നില്ലല്ലോ. ഞാന്‍ കുഞ്ഞുങ്ങള്‍ക്ക് ചിറകുകള്‍ നല്‍കും. സ്വയം പറന്നു പരിശീലിക്കാനായി അതവര്‍ക്ക് സ്വന്തമായി നല്‍കും. വൃദ്ധജനങ്ങളോട് പറയും, പ്രായമാകുന്നതിനുസരിച്ചല്ല മരണം വന്നെത്തുന്നത്, മറിച്ച് ഓര്‍മകള്‍ക്ക് നാശം നേരിടുമ്പോഴാണ്.
ഞാന്‍ നിങ്ങളുടെ കൂടെ ജീവിച്ച് ധാരാളം കാര്യങ്ങള്‍ പഠിച്ചു. എല്ലാവരും പര്‍വതങ്ങള്‍ക്കു നെറുകെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവിടെ എത്താന്‍ എടുത്ത യാത്രയാണ് യഥാര്‍ഥ സന്തോഷം നല്‍കുന്നതെന്ന് അവര്‍ അറിയുന്നില്ല. കുന്നിനു മുകളില്‍ എത്താന്‍ എന്തു രൂപമാണ് കൈകൊണ്ടത് എന്നതാണ് ജീവിതത്തിനു സന്തോഷം നല്‍കുന്നത് എന്ന് ഓര്‍ക്കുന്നുമില്ല. കുഞ്ഞ് അതിെന്‍റ കൈ കൊണ്ട് അച്ഛെന്‍റ വിരലുകള്‍ പിടിക്കുമ്പോള്‍, ശിഷ്ട കാലം അതിന്മേല്‍ കുടുങ്ങിപ്പോകുകയാണെന്ന് അറിയുന്നില്ല.ഊഴിയില്‍ നിന്ന് ഉയരാന്‍ ഒരാള്‍ക്ക് സഹായം വേണ്ടപ്പോള്‍ അത് നല്‍കുക ഒരാളുടെ അവകാശവും കര്‍ത്തവ്യവുമാണെന്ന് ഞാന്‍ പഠിച്ചു. നിങ്ങള്‍ ചിന്തിക്കുന്നതല്ല, ഹൃദയത്തില്‍ അനുഭവിക്കുന്നതാണ് പുറത്തു പറയേണ്ടത്. ഈ നിമിഷം നിങ്ങളുടെ അവസാനമാണ് എന്ന് അറിയാന്‍ എനിക്ക് കഴിഞ്ഞെന്നിരിക്കട്ടെ, എങ്കില്‍ ഞാന്‍ നിങ്ങളെ സര്‍വശക്തിയുമെടുത്ത് ആശ്ലേഷിച്ച് നിങ്ങളുടെ രക്ഷാ മാലാഖയായി എന്നെ മാറ്റാന്‍ പ്രാര്‍ഥിക്കുമായിരുന്നു. ഇതാണ് നിങ്ങളെ ഞാന്‍ അവസാനമായി കാണുന്ന നിമിഷമെങ്കില്‍, ഞാന്‍ പറയുമായിരുന്നു, നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നുവെന്ന്.
എല്ലായ്പ്പോഴും ഒരു നാളെയുണ്ട്. ജീവിതം നമുക്ക് ശരിയായി കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഒരവസരം തരുന്നു. എന്നാല്‍ ഞാനീ പറയുന്നത് തെറ്റാണെങ്കില്‍, ഇന്നീ ദിനം മാത്രമാണ് ശേഷിക്കുന്നത് എങ്കില്‍, ഞാന്‍ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും ഒരിക്കലും നിങ്ങളെ ഞാന്‍ മറക്കില്ല എന്നും പറയാന്‍ ഇഷ്ടപ്പെടുമായിരുന്നു. ചെറുപ്പക്കാര്‍ക്കാകട്ടെ, പ്രായം ചെന്നവര്‍ക്കാകട്ടെ, നാളെ ഒന്നും ഉറപ്പു നല്‍കുന്നില്ല. ഇന്നാകും നിങ്ങള്‍ സ്നേഹിക്കുന്നവരെ കാണാനുള്ള അവസാന അവസരം. അതുകൊണ്ട് കാത്തിരിക്കരുത്. ചെയ്യാനുള്ളത് ഇന്നു തന്നെ പൂര്‍ത്തിയാക്കുക. നാളെ ഒരിക്കലും വന്നു ചേര്‍ന്നില്ല എന്നു വരാം.
ഇന്നൊരു പുഞ്ചിരി സമ്മാനിക്കാന്‍, ചുംബനം നല്‍കാന്‍, ആശ്ലേഷം പകരാനുള്ള അവസരം നഷ്ടപ്പെടുത്തുകയാണെങ്കില്‍; അവര്‍ക്ക് അവരുടെ അവസാനത്തെ ആഗ്രഹം നിറവേറ്റാനാവാത്തവിധം നിങ്ങള്‍ ധൃതി കൈകൊള്ളുകയാണെങ്കില്‍, തീര്‍ച്ചയായും ഖേദിക്കേണ്ടി വരും. നിങ്ങളുടെ ഇഷ്ട ഭാജനങ്ങളെ അടുത്തു നിര്‍ത്തുക. എത്രമാത്രം അവരെ നിങ്ങള്‍ക്ക് ആവശ്യമാണെന്നും എത്രമാത്രം നിങ്ങളവരെ സ്നേഹിക്കുന്നുവെന്നും അവരുടെ ചെവിയില്‍ മന്ത്രിക്കുക. അവരെ സ്നേഹിക്കുക, പരിചരിക്കുക. എന്നോട് ക്ഷമിക്കുമല്ലോ, ഞാന്‍ ഖേദിക്കുന്നു, ദയവായി മനസ്സിലാക്കുക, നന്ദി... തുടങ്ങി നിങ്ങള്‍ക്ക് അറിയാവുന്ന എല്ലാ സ്നേഹ വാക്കുകളും പറയാനായി എപ്പോഴും സമയം കണ്ടെത്തുക. നിങ്ങളുടെ രഹസ്യചിന്തകളെച്ചൊല്ലി ആരും നിങ്ങളെ അറിയുന്നില്ല. അവ ആവിഷ്കരിക്കാനുള്ള ശക്തിയും വിവേകവും ഉണ്ടാകുമാറാകട്ടെ. നിങ്ങള്‍ സ്നേഹിക്കുന്നവര്‍ക്ക് എെന്‍റ ഈ കത്ത് ഇന്നു തന്നെ അയക്കുക. ഇന്ന് ഇത് ചെയ്യുന്നില്ലെങ്കില്‍, നാളെയും ഇന്നലത്തെപ്പോലെയാകും. നിങ്ങള്‍ ഒരിക്കലും അത് ചെയ്യുന്നില്ലെങ്കില്‍ പ്രശ്നമില്ല. എന്നാല്‍ ഇപ്പോള്‍ തന്നെയാണ് അത് നിര്‍വ്വഹിക്കേണ്ട സമയം.
ഫിദലിനോട് ആദരപൂര്‍വം
ഫിദല്‍ കാസ്ട്രോയുടെ അടുത്ത സൃഹുത്തും ആരാധകനുമായിരുന്നു മാര്‍ക്വേസ്. പരന്ന വായനക്കാരനായ ഫിദലിനെ എപ്പോഴും ബഹുമാനപൂര്‍വമാണ് ഓര്‍ത്തിരുന്നത്. തെന്‍റ രചനകളുടെ കൈയെഴുത്തുപ്രതികള്‍ പ്രസിദ്ധീകരണത്തിനു നല്‍കും മുമ്പ് അദ്ദേഹം കാസ്ട്രോവിനെ കാണിക്കുമായിരുന്നു. പലരും തള്ളിപ്പറഞ്ഞപ്പോഴും ക്യൂബയ്ക്കും അതിെന്‍റ നായകനുമൊപ്പം മാര്‍ക്വേസ് ഉറച്ചു നില്‍ക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള അഗാധമായ ബന്ധം മുന്‍നിര്‍ത്തി രണ്ടു സ്പാനിഷ് ഗവേഷകര്‍ പുസ്തകമെഴുതിയിട്ടുണ്ട്. 1982ല്‍ മാര്‍ക്വേസിനു നോബല്‍ സമ്മാനം കിട്ടിയപ്പോള്‍ കാസ്ട്രോ കപ്പലില്‍ സമ്മാനങ്ങള്‍ കൊടുത്തുവിടുകയും ഹവാനയില്‍ വസതി നിര്‍മിച്ചു നല്‍കുകയും ചെയ്തിരുന്നു. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാര്‍ക്വിസ് ചുവടുറപ്പിക്കുന്നത് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ടാണ്. ക്യൂബന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പ്രസ്ന ലാറ്റിനയുടെ പ്രതിനിധിയായി ബൊഗോട്ടയിലും ന്യൂയോര്‍ക്കിലും പ്രവര്‍ത്തിച്ചു. ക്യൂബന്‍ വിപ്ലവത്തിന് എക്കാലത്തും മാര്‍ക്വേസ്് പിന്തുണ നല്‍കിപ്പോന്നപ്പോള്‍, തെന്‍റ ജീവിതാഭിലാഷം അദ്ദേഹത്തെപ്പോലെ എഴുത്തുകാരനാവുകയാണെന്ന് കാസ്ട്രോ പറയുമായിരുന്നു. കാസ്ട്രോയുടെ നേതൃത്വത്തില്‍ നടന്ന ഗറില്ലാ പോരാട്ടം റിപ്പോര്‍ട് ചെയ്യാനാണ് പത്രപ്രവര്‍ത്തകനായ മാര്‍ക്വേസ് ക്യൂബയിലെത്തുന്നത്. വിപ്ലവ വിജയത്തിനു ശേഷം അദ്ദേഹം കാസ്ട്രോയുമായി കൂടിക്കാഴ്ച നടത്തി.
ഹവാനയിലെ മാര്‍ക്വേസിന്റെ വസതിയില്‍ ഏതുനേരത്തും പ്രതീക്ഷിക്കാവുന്ന വിശിഷ്ടാതിഥിയായിരുന്നു കാസ്ട്രോ. രാത്രിയുടെ അന്ത്യയാമങ്ങളില്‍പോലും അദ്ദേഹം വാതിലില്‍മുട്ടും. ഇരുവരും നേരം മായ്ച്ചുകളഞ്ഞ് സംഭാഷണങ്ങളില്‍ ഏര്‍പ്പെടും. സംസാരിച്ച് തളരുന്ന കാസ്ട്രോ പിന്നെ വിശ്രമിച്ചാവും ഭാഷണം തുടരുക. ക്യൂബയോടുള്ള അമേരിക്കയുടെ ശത്രുതാ മനോഭാവം മാര്‍ക്വേസിനെ പലപ്പോഴും ദുഃഖിപ്പിച്ചിരുന്നു. ബന്ധത്തിലെ പിരിമുറുക്കത്തിന് അയവുവരുത്താന്‍ അദ്ദേഹം അമേരിക്കന്‍ നേതൃത്വവുമായി കൂടിയാലോചന നടത്തി. 1994ല്‍ ബില്‍ ക്ലിന്റനുമായി കുടിയേറ്റ പ്രശ്നം ചര്‍ച്ചചെയ്യാന്‍ പ്രത്യേക ദൂതനായി നിന്നത് അതില്‍ പ്രധാനം. മൂന്നുവര്‍ഷത്തിന്ശേഷം ഭീകരതയ്ക്കെതിരായ നീക്കങ്ങളില്‍ ക്യൂബന്‍ സഹകരണം വാഗ്ദാനം ചെയ്തുള്ള കാസ്ട്രോയുടെ കത്ത് ക്ലിന്റണ് കൈമാറി. 2008ല്‍ മാര്‍ക്വേസിനെയും ഭാര്യ മെര്‍സിഡെസിനെയും കാസ്ട്രോ ഹവാനയില്‍ സ്വീകരിച്ച് സല്‍ക്കാരം നല്‍കിയത് മറ്റൊരു ആദരവ്. വരുംകാലത്തിന്റെ മനുഷ്യന്‍ എന്നാണ് മാര്‍ക്വേസിനെ കാസ്ട്രോ വിശേഷിപ്പിച്ചിരുന്നത്. കഥപറയാനായി ജീവിച്ച ആ എഴുത്തുകാരനോട് ലോകം എപ്പോഴും നന്ദി കാണിക്കണം. ഞങ്ങളുടെ സൗഹൃദം പതിറ്റാണ്ടുകള്‍കൊണ്ട് പുഷ്പിച്ചതാണ്. നൂറ് കണക്കിന് കൂടിക്കാഴ്ചകളും അവയിലെ സംഭാഷണങ്ങളും അത് ബലിഷ്ടമാക്കി. ഇതെല്ലാം എനിക്ക് എക്കാലവും ആനന്ദത്തിന്റെ അനുഭൂതിയാണ് നല്‍കിയത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ദേശാഭിമാനി)

1 comment:
ജീവിതത്തിലെ ഓരോ നിമിഷങ്ങലുടെ യും വില എത്റ അമൂല്യമാണെന്ന് ഓര്മ്മിപ്പിക്കുന്ന വരികൾ. മനുഷ്യ സ്നേഹിയും കാസ്ററോയുടെ പ്റിയ സുഹൃത്തും ആയ ആ വലിയ സാഹിത്യ കാരന് ആദരാഞ്ജ ലികൾ
Post a Comment