കൊച്ചി ശാസ്ത്രങ്കേതിക സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ സെമിനാര്‍ ഹാളില്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍ ശ്രീ ദിനേശ് മണി എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച്, വൈസ് ചാന്‍സലര്‍ ഡോ. ഗംഗന്‍ പ്രതാപ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദേശീയ സമ്മേളനത്തിന്റെ വെബ്‌സൈറ്റ് ഉല്‍ഘാടനം ചെയ്തു. സമ്മേളനം ഉയര്‍ത്തുന്ന സ്വതന്ത്ര സോഫ്റ്റ് വെയര്‍, സ്വതന്ത്രമായ അറിവ് , സ്വതന്ത്രമായ സമൂഹം എന്ന മുദ്രാവാക്യത്തിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ പഠിച്ച കാലത്ത് സ്വതന്ത്രമായ സോഫ്റ്റ് വെയര്‍ മാത്രമാണ് പഠിക്കാനുണ്ടായിരുന്നതെന്നും പിന്നീട് 1980 കളില്‍ മാത്രമാണ് സോഫ്റ്റ് വെയര്‍ പേറ്റന്‍റിങ്ങ് രൂപപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്‍ സ്വതന്ത്രനായാണ് ജനിക്കുന്നതെങ്കിലും അവനു ചുറ്റും കെട്ടുപാടുകളാണെന്ന പ്രസിദ്ധമായ ചൊല്ലു പോലെ സ്വതന്ത്രമായി പിറന്ന സോഫ്റ്റ് വെയറുകള്‍ സ്വകാര്യമാക്കപ്പെടുകയാണുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്മേളനത്തിന് അദ്ദേഹം എല്ലാ വിധ മംഗളങ്ങളും ആശംസിച്ചു.
അദ്ധ്യക്ഷന്‍ ശ്രീ ദിനേശ് മണി സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ സാമുഹ്യ പ്രസക്തി ചൂണ്ടിക്കാട്ടി. സ്വാഗതമാശംസിച്ചുകൊണ്ട് സംസാരിച്ച സിന്‍ഡിക്കേറ്റ് അംഗവും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ഡോ: ജോയ് ജോബ് കുളവേലി സമ്മേളനത്തിന്റെ തീയതികള്‍ നവമ്പര്‍ 15 , 16 ആയിരിക്കുമെന്ന് അറിയിച്ചു.
സമ്മേളനം ചര്‍ച്ചകള്‍ക്ക് മാത്രമുള്ള വേദിയായിരിക്കില്ലെന്നും മറിച്ച് സ്വതന്ത്ര സോഫ്റ്റ് വെയര്‍ സംബന്ധമായ മൂര്‍ത്തമായ പഠനങ്ങള്‍ക്കും സ്വതന്ത്ര സോഫ്റ്റ് വെയര്‍ സംബന്ധിച്ച അവബോധം കൂടുതല്‍ കൂടുതല്‍ ആളുകളിലെത്തിക്കുന്നതിനുള്ള പരിപാടികള്‍ക്കും സമ്മേളനം രൂപം നല്‍കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. തുടര്‍ന്ന് സംഘാടക സമിതിയുടെ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് സബ്‌കമ്മിറ്റികളുടെ പ്രവര്‍ത്തന പരിപാടികള്‍ക്ക് പൊതുരൂപം നല്‍കി.
വെബ്‌സൈറ്റ് ഇവിടെ
Subscribe to:
Post Comments (Atom)
2 comments:
കൊച്ചി ശാസ്ത്രങ്കേതിക സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ സെമിനാര്‍ ഹാളില്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍ ശ്രീ ദിനേശ് മണി എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച്, വൈസ് ചാന്‍സലര്‍ ഡോ. ഗംഗന്‍ പ്രതാപ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദേശീയ സമ്മേളനത്തിന്റെ വെബ്‌സൈറ്റ് ഉല്‍ഘാടനം ചെയ്തു. സമ്മേളനം ഉയര്‍ത്തുന്ന സ്വതന്ത്ര സോഫ്റ്റ് വെയര്‍, സ്വതന്ത്രമായ അറിവ് , സ്വതന്ത്രമായ സമൂഹം എന്ന മുദ്രാവാക്യത്തിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
വളരെ നിര്‍ഭാഗ്യകരമായി തോന്നുന്നത്, മലയാളത്തിലെ സ്വതന്ത്ര കമ്പ്യൂട്ടിങ്ങിന് വളരെയേറെ സംഭാവനകള്‍ തന്ന (മറ്റാരെങ്കിലും എന്തെങ്കിലും സംഭാവനകള്‍ കൊടുത്തിട്ടുണ്ടോ?) സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ പറ്റി ഇവിടെ ഒന്നും പറഞ്ഞ് കണ്ടില്ല എന്നതാണ്....
Post a Comment