Wednesday, October 1, 2008

ആണവകരാറിന്റെ യഥാര്‍ഥ നിറം

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് രാജ്യത്തിനു നല്‍കിയ ഉറപ്പിനു കടകവിരുദ്ധമായ രീതിയില്‍ ഇന്ത്യ-അമേരിക്ക ആണവകരാറിനെ അംഗീകരിക്കുന്ന ബില്‍ (എച്ച്ആര്‍ 7081) അമേരിക്കന്‍ ജനപ്രതിനിധിസഭ പാസാക്കി. സമാനമായ മറ്റൊരു ബില്‍ വോട്ടെടുപ്പിനായി സെനറ്റിനു മുമ്പിലുണ്ട്. ഇന്ത്യയെ തൃപ്തിപ്പെടുത്തുംവിധം ബില്‍ പാസാക്കുന്നതിനായി സെപ്തംബര്‍ 26നും ഇന്ത്യന്‍ പ്രധാനമന്ത്രി കാത്തിരിക്കുകയായിരുന്നു. അത് നടന്നില്ല. എന്നാല്‍, ജനപ്രതിനിധിസഭ ബില്‍ പാസാക്കിയതിനെ ഇന്ത്യാ ഗവമെന്റും മാധ്യമങ്ങളും ഇത് ഇന്ത്യയുടെ വിജയമായി അവതരിപ്പിക്കുന്നു. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ഭരണനേതൃത്വം അതൃപ്തിയിലാണ്. ബില്ലിന്റെ ഭാഷയില്‍ മാത്രമല്ല, ഏകപക്ഷീയസ്വഭാവമുള്ള അതിന്റെ ഉള്ളടക്കത്തിലും അതൃപ്തിയുണ്ട്.

ജനപ്രതിനിധിസഭ പാസാക്കിയ ബില്‍ എന്തുകൊണ്ട് അസംതൃപ്തിയുണ്ടാക്കുന്നു? 'അമേരിക്ക-ഇന്ത്യ ആണവ സഹകരണ അംഗീകാരവും നിരായുധീകരണം ശക്തിപ്പെടുത്തലും' എന്നാണ് ബില്ലിന്റെ തലക്കെട്ട്. ആണവ നിരായുധീകരണത്തിന് ഇന്ത്യക്കുമേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തുകയെന്നതാണ് അമേരിക്കയുടെ അജന്‍ഡയെന്ന് ഈ തലക്കെട്ട് സൂചിപ്പിക്കുന്നു. ആണവകരാറിന്റെ യഥാര്‍ഥ നിറത്തെ വ്യക്തമായും തുറന്നുകാട്ടുന്ന നിരവധി കാര്യം ഈ ബില്ലിലുണ്ട്.

1. ഇന്ത്യ-അമേരിക്ക ആണവ സഹകരണകരാര്‍ ഹൈഡ് ആക്ടിലെ വ്യവസ്ഥയ്ക്കും ആണവോര്‍ജനിയമത്തിനും അനുരോധമായിരിക്കും. ഈ നിയമത്തെയോ വ്യവസ്ഥയെയോ അതിലംഘിക്കാന്‍ കരാറിനു കഴിയില്ല.

ഇത് പല രൂപത്തിലും ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. സെക്ഷന്‍ 101 (പേജ് 3, 16 മുതല്‍ 21 വരെയുള്ള വരികള്‍) പറയുന്നു, '1954ലെ ആണവോര്‍ജനിയമത്തിലെ വ്യവസ്ഥകള്‍, 2006ലെ അമേരിക്ക-ഇന്ത്യ സമാധാനപരമായ ആണവോര്‍ജ സഹകരണ നിയമം എന്ന ഹെന്റി ജെ ഹൈഡ് നിയമം, അമേരിക്കയ്ക്കു ബാധകമാകുന്ന മറ്റ് നിയമങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായിരിക്കും കരാര്‍'.

സെക്ഷന്‍ 102 (പേജ് 6, എട്ട് മുതല്‍ 12 വരെ വരികള്‍) വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: 'ഹൈഡ് ആക്ടിനെയോ 1954ലെ ആണവോര്‍ജനിയമത്തെയോ അതിലംഘിക്കുന്ന വിധം ഒരു വ്യാഖ്യാനവും കരാറില്‍ ഉണ്ടാകാന്‍ പാടില്ല'. അതിനാല്‍, 123 കരാറിന്റെ ഉള്ളടക്കം സംബന്ധിച്ച് ഒരു തര്‍ക്കത്തിനും അവകാശമില്ല. ഇന്ത്യ ഏത് നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്നെന്നു പറഞ്ഞാലും അമേരിക്ക അവരുടെ നിയമത്തിനകത്തുനിന്നു മാത്രമേ കരാര്‍ പ്രാവര്‍ത്തികമാക്കുകയുള്ളൂ. അതിനെ അതിലംഘിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. നമുക്ക് ആണവപരീക്ഷണം നടത്തണമെന്നിരിക്കട്ടെ. അമേരിക്ക അവരുടെ നിയമത്തിനുള്ളില്‍നിന്ന് പ്രവര്‍ത്തിക്കുകയും കരാര്‍ ഇല്ലാതാവുകയും ചെയ്യും.

2. അമേരിക്കയില്‍നിന്ന് ആണവഇന്ധധനവിതരണം നിലച്ചാല്‍ മറ്റേതെങ്കിലും രാജ്യത്തുനിന്ന് ഇന്ധനം എത്തിക്കാന്‍ അമേരിക്കയ്ക്ക് ബാധ്യതയില്ല.

123 കരാറിന്റെ ആര്‍ട്ടിക്കിള്‍ 5 (ബി-iv) പറയുന്നു, 'ആണവ ഇന്ധനവിതരണത്തിന് എന്തെങ്കിലും തടസ്സമുണ്ടായാല്‍ മറ്റ് സുഹൃദ്‌രാജ്യങ്ങളില്‍നിന്ന് ഇന്ധനം എത്തിക്കാന്‍ അമേരിക്ക സഹായിക്കും'. എന്നാല്‍, ജനപ്രതിനിധിസഭ പാസാക്കിയ ബില്ലില്‍ ഇതില്ല. ഇന്ധനവിതരണം തടസ്സപ്പെട്ടാല്‍ മറ്റ് രാജ്യങ്ങളില്‍നിന്ന് അത് ലഭ്യമാക്കാന്‍ അമേരിക്ക സഹായിക്കില്ലെന്നു മാത്രമല്ല, എന്‍എസ്‌ജി രാജ്യങ്ങളില്‍നിന്നോ മറ്റേതെങ്കിലും സ്രോതസ്സില്‍നിന്നോ ആണവ ഉപകരണങ്ങള്‍, ഇന്ധനം, സാങ്കേതികവിദ്യ എന്നിവ ഇന്ത്യക്ക് നല്‍കുന്നതിനെ തടയുകയും ചെയ്യുമെന്ന് ബില്ലിന്റെ സെക്ഷന്‍ 102 (പേജ് അഞ്ച്, നാലുമുതല്‍ 12 വരെയുള്ള വരി) വളരെ വ്യക്തമായി പറയുന്നു. 123 കരാറില്‍ ഈ വാചകമില്ലാത്തതുകൊണ്ട് ഇന്ത്യക്ക് അത് ബാധകമല്ലെന്നാണ് ഇന്ത്യ പറയുന്നത്. ഏതെങ്കിലും കാരണവശാല്‍ അമേരിക്കയില്‍നിന്ന് ഇന്ധനവിതരണത്തില്‍ തടസ്സമുണ്ടായാല്‍ മറ്റെവിടെയെങ്കിലുംനിന്ന് അത് ലഭ്യമാക്കാനുള്ള ശ്രമത്തെ അമേരിക്ക എതിര്‍ക്കുമെന്ന് ഉറപ്പാണ്.

3. സമ്പുഷ്ടീകരണ സാങ്കേതികവിദ്യ കൈമാറില്ലെന്നു മാത്രമല്ല ഇറക്കുമതിചെയ്യുന്ന ഇന്ധനത്തിന്റെ പുനഃസംസ്കരണത്തിനുള്ള അനുമതിപോലും നല്‍കില്ല.

ജനപ്രതിനിധിസഭ പാസാക്കിയ ബില്ലിലെ ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന ഭാഗം ഇതാണ്. കരാര്‍ പ്രാവര്‍ത്തികമാകുംമുമ്പ് യുറേനിയം സമ്പുഷ്ടീകരണം, ഉപയോഗിച്ച ഇന്ധനത്തിന്റെ പുനഃസംസ്കരണം എന്നിവ സംബന്ധിച്ച സാങ്കേതികവിദ്യയും ഉപകരണങ്ങളും കൈമാറുന്നത് നിയന്ത്രിക്കാന്‍ എന്‍എസ്‌ജി രാജ്യങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് സാക്ഷ്യപ്പെടുത്തണമെന്ന് ബില്ലിന്റെ സെക്ഷന്‍ 204ല്‍ പറയുന്നു(പേജ് 14, 11 മുതല്‍ 19 വരെ വരി). എന്‍എസ്‌ജി ഇളവില്‍നിന്നും 123 കരാറില്‍നിന്നും കിട്ടുമെന്നു പ്രതീക്ഷിച്ച വലിയ നേട്ടങ്ങള്‍ ഇതുമൂലം ഉണ്ടാകാന്‍ പോകുന്നില്ല.

പുനഃസംസ്കരണം സംബന്ധിച്ച് ഭാവിയില്‍ അമേരിക്കന്‍ കോണ്‍ഗ്രസിനു മുന്നില്‍ അപേക്ഷ വന്നാല്‍ അത് നിരസിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസിന് അധികാരമുണ്ടാകുമെന്ന് സെക്ഷന്‍ 201ല്‍ (പേജ് 13, ഒന്നുമുതല്‍ നാലുവരെ വരി) വ്യക്തമായി പറയുന്നു. ഇത് പുതിയ വ്യവസ്ഥയാണ്. വളരെ അപകടകരവുമാണ്. ഇന്ത്യയെ പൂര്‍ണമായും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് യാചിക്കുന്ന അവസ്ഥയിലേക്കു മാറ്റുന്നതാണ് ഈ വ്യവസ്ഥ.

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇന്ധനം പുനഃസംസ്കരണം ചെയ്യുന്നതിന് അതതു രാജ്യം ഇത്തരം വ്യവസ്ഥ ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിക്കണമെന്ന് അമേരിക്ക ആ രാജ്യങ്ങളോട് നിര്‍ദേശിക്കുകയുംചെയ്യും. കൂടംകുളംനിലയത്തിന് റഷ്യ നല്‍കുന്ന സഹായങ്ങള്‍ക്കും ഇത്തരം വ്യവസ്ഥ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമെന്നു സാരം. ഇന്ത്യക്ക് ഇന്ധനവും ഉപകരണങ്ങളും നല്‍കുന്ന മറ്റ് രാജ്യങ്ങളോടും ഈ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കാന്‍ അമേരിക്ക നിര്‍ദേശിക്കും. ഇന്ത്യയുടെ തന്ത്രപരമായ സഖ്യരാഷ്ട്രമാകുന്നതിനു പകരം ഇന്ത്യയുടെ ആണവപദ്ധതിയെ തകര്‍ക്കാനാണ് അമേരിക്ക ശ്രമിക്കുകയെന്നുവ്യക്തം. ഇന്ത്യയെ തുല്യമായി കണക്കാക്കുകയില്ലെന്ന് ഒരിക്കല്‍ക്കൂടി ഇത് വ്യക്തമാക്കുന്നു. ദശകങ്ങള്‍ നീണ്ടുനിന്ന പ്രവര്‍ത്തനത്തിലൂടെ ഇന്ത്യ സ്വന്തം യുറേനിയം സമ്പുഷ്ടീകരണ സാങ്കേതികവിദ്യ വികസിപ്പിക്കുകയും ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍ക്ക് ആവശ്യമായ പ്ലൂട്ടോണിയം ഉല്‍പ്പാദിപ്പിക്കുകയും അന്തര്‍വാഹിനിയുടെ റിയാക്ടറിന് ആവശ്യമായ യുറേനിയം സമ്പുഷ്ടീകരിക്കുകയും ചെയ്തിരുന്നെന്ന് ഓര്‍ക്കുമ്പോഴാണ് ഈ വഞ്ചനയുടെ ആഴം ബോധ്യപ്പെടുക.

ആണവകരാറിന്റെ അപകടത്തെക്കുറിച്ച് ഏറെക്കാലമായി മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്ന ഞങ്ങളെപ്പോലുള്ളവര്‍ പറയുന്നതിനെ ഒന്നുകൂടി ഉറപ്പിക്കുന്നതാണ് അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ പാസാക്കിയ ബില്ലിലെ ഉള്ളടക്കം. ആണവകരാര്‍ ഹൈഡ് ആക്ട് വ്യവസ്ഥയ്ക്ക് അനുസൃതമായിരിക്കുമെന്നു മാത്രമല്ല, ജനപ്രതിനിധിസഭ അംഗീകരിച്ച ബില്ലില്‍ ഇന്ത്യയെ ഞെരുക്കുന്ന കൂടുതല്‍ വ്യവസ്ഥ കൊണ്ടുവന്നിരിക്കുകയാണ്.

2005 ജൂലൈയിലെ സംയുക്ത പ്രഖ്യാപനത്തിനു കടകവിരുദ്ധമായ കാര്യം ഇപ്പോള്‍ അമേരിക്കന്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യയെ മുന്‍നിര ആണവസാങ്കേതികവിദ്യ കൈവശമുള്ള രാഷ്ട്രമായി പരിഗണിക്കുമെന്ന വാഗ്ദാനം തകര്‍ന്നിരിക്കുന്നു. യുറേനിയം സമ്പുഷ്ടീകരണം, പുനഃസംസ്കരണം എന്നിവയ്ക്കുള്ള സാങ്കേതികവിദ്യാ സഹകരണം ആണവകരാര്‍മൂലം ഉണ്ടാകില്ല. ആണവ ഇന്ധനവിതരണം ഉറപ്പുവരുത്താനോ ആണവ ഇന്ധനശേഖരം ഉണ്ടാക്കാനോ ആണവകരാര്‍ സഹായിക്കില്ല. ഇന്ധനവിതരണം ഉറപ്പുവരുത്താതെയും ആണവചക്രത്തിന്റെ കാര്യത്തില്‍ സാങ്കേതികസഹകരണമില്ലാതെയും സിവില്‍ ആണവോര്‍ജവികസനത്തിന്റെ കാര്യത്തില്‍ പൂര്‍ണസഹകരണം അര്‍ഥശൂന്യമാണ്.

നിലവിലുള്ള ആണവ നിരായുധീകരണവാഴ്ച ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് അമേരിക്ക ശ്രമിക്കുകയെന്ന് ബില്‍ വ്യക്തമാക്കുന്നു. ഇന്ത്യയെ അത്യാധുനിക ആണവ സാങ്കേതികവിദ്യയുള്ള രാജ്യമായി അംഗീകരിക്കാനും അവര്‍ തയ്യാറല്ല. പ്രസിഡന്റ് ബുഷ് ധാരാളം വാഗ്ദാനം ഇന്ത്യക്ക് നല്‍കിയിട്ടുണ്ടാകാം. എന്നാല്‍, അവയൊന്നും യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല അദ്ദേഹം. ആണവമേഖലയില്‍ നമുക്ക് തുല്യപദവി കിട്ടാന്‍പോകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ആണവ ഇന്ധനവിതരണ കച്ചവടകൂട്ടുകെട്ടിനു മുന്നില്‍ ഇന്ത്യയെ യാചിച്ചുനില്‍ക്കാന്‍ ഇടയാക്കുന്നതും നമ്മുടെ തന്ത്രപരമായ ആണവപദ്ധതിയെ തകര്‍ക്കുന്നതുമായി കരാര്‍ മാറും.

റഷ്യയുമായുള്ള ആണവസഹകരണത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷാ മാര്‍ഗനിര്‍ദേശപ്രകാരം കൂടംകുളം റിയാക്ടറില്‍നിന്നുള്ള ഉപയോഗിച്ച ഇന്ധനം പുനഃസംസ്കരിക്കാന്‍ കഴിയും. പ്ലൂട്ടോണിയം വേര്‍തിരിക്കുന്നതും ആണവോര്‍ജ ഏജന്‍സിയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ്. ഇത് മനസ്സിലാക്കാവുന്നതാണ്. ഇന്ത്യ അംഗീകരിച്ചതുമാണ്. എന്നാല്‍, കൂടുതല്‍ അടുത്ത സുഹൃത്തെന്ന് അവകാശപ്പെടുന്ന അമേരിക്കയുമായുള്ള സഹകരണത്തില്‍ ഈ സൌകര്യം ഇന്ത്യക്ക് കിട്ടാത്തതെന്തുകൊണ്ടാണ്?

ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിനാലില്‍ അത്ര വികസിതമല്ലാത്ത ഇന്ത്യ ഇന്ദിരാഗാന്ധിയുടെ ഉറച്ച നേതൃത്വത്തില്‍ തന്ത്രപരമായ ആണവപരിപാടിയിലെ സുപ്രധാനമായ നീക്കം നടത്തി. 2008ല്‍ സാമ്പത്തികമായും രാഷ്ട്രീയമായും കുറെക്കൂടി ശക്തമായ ഇന്ത്യ നക്കാപ്പിച്ച ഡോളറുകള്‍ക്കുവേണ്ടി ഇന്ദിരയുടെ പാരമ്പര്യത്തെ വഞ്ചിക്കുകയാണ്.

***

പി കെ അയ്യങ്കാര്‍
(അണുശക്തി കമീഷന്റെ മുന്‍ അധ്യക്ഷനാണ് ലേഖകന്‍)

ശ്രീ പി കെ അയ്യങ്കാര്‍ രചിച്ച True colours of the nuclear deal എന്ന ഇംഗ്ലീഷ് ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

6 comments:

വര്‍ക്കേഴ്സ് ഫോറം said...

സമ്പുഷ്ടീകരണ സാങ്കേതികവിദ്യ കൈമാറില്ലെന്നു മാത്രമല്ല ഇറക്കുമതിചെയ്യുന്ന ഇന്ധനത്തിന്റെ പുനഃസംസ്കരണത്തിനുള്ള അനുമതിപോലും നല്‍കില്ല.

ജനപ്രതിനിധിസഭ പാസാക്കിയ ബില്ലിലെ ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന ഭാഗം ഇതാണ്. കരാര്‍ പ്രാവര്‍ത്തികമാകുംമുമ്പ് യുറേനിയം സമ്പുഷ്ടീകരണം, ഉപയോഗിച്ച ഇന്ധനത്തിന്റെ പുനഃസംസ്കരണം എന്നിവ സംബന്ധിച്ച സാങ്കേതികവിദ്യയും ഉപകരണങ്ങളും കൈമാറുന്നത് നിയന്ത്രിക്കാന്‍ എന്‍എസ്‌ജി രാജ്യങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് സാക്ഷ്യപ്പെടുത്തണമെന്ന് ബില്ലിന്റെ സെക്ഷന്‍ 204ല്‍ പറയുന്നു(പേജ് 14, 11 മുതല്‍ 19 വരെ വരി). എന്‍എസ്‌ജി ഇളവില്‍നിന്നും 123 കരാറില്‍നിന്നും കിട്ടുമെന്നു പ്രതീക്ഷിച്ച വലിയ നേട്ടങ്ങള്‍ ഇതുമൂലം ഉണ്ടാകാന്‍ പോകുന്നില്ല.

പുനഃസംസ്കരണം സംബന്ധിച്ച് ഭാവിയില്‍ അമേരിക്കന്‍ കോണ്‍ഗ്രസിനു മുന്നില്‍ അപേക്ഷ വന്നാല്‍ അത് നിരസിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസിന് അധികാരമുണ്ടാകുമെന്ന് സെക്ഷന്‍ 201ല്‍ വ്യക്തമായി പറയുന്നു. ഇത് പുതിയ വ്യവസ്ഥയാണ്. വളരെ അപകടകരവുമാണ്. ഇന്ത്യയെ പൂര്‍ണമായും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് യാചിക്കുന്ന അവസ്ഥയിലേക്കു മാറ്റുന്നതാണ് ഈ വ്യവസ്ഥ.

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇന്ധനം പുനഃസംസ്കരണം ചെയ്യുന്നതിന് അതതു രാജ്യം ഇത്തരം വ്യവസ്ഥ ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിക്കണമെന്ന് അമേരിക്ക ആ രാജ്യങ്ങളോട് നിര്‍ദേശിക്കുകയുംചെയ്യും. കൂടംകുളംനിലയത്തിന് റഷ്യ നല്‍കുന്ന സഹായങ്ങള്‍ക്കും ഇത്തരം വ്യവസ്ഥ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമെന്നു സാരം. ഇന്ത്യക്ക് ഇന്ധനവും ഉപകരണങ്ങളും നല്‍കുന്ന മറ്റ് രാജ്യങ്ങളോടും ഈ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കാന്‍ അമേരിക്ക നിര്‍ദേശിക്കും. ഇന്ത്യയുടെ തന്ത്രപരമായ സഖ്യരാഷ്ട്രമാകുന്നതിനു പകരം ഇന്ത്യയുടെ ആണവപദ്ധതിയെ തകര്‍ക്കാനാണ് അമേരിക്ക ശ്രമിക്കുകയെന്നുവ്യക്തം. ഇന്ത്യയെ തുല്യമായി കണക്കാക്കുകയില്ലെന്ന് ഒരിക്കല്‍ക്കൂടി ഇത് വ്യക്തമാക്കുന്നു. ദശകങ്ങള്‍ നീണ്ടുനിന്ന പ്രവര്‍ത്തനത്തിലൂടെ ഇന്ത്യ സ്വന്തം യുറേനിയം സമ്പുഷ്ടീകരണ സാങ്കേതികവിദ്യ വികസിപ്പിക്കുകയും ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍ക്ക് ആവശ്യമായ പ്ലൂട്ടോണിയം ഉല്‍പ്പാദിപ്പിക്കുകയും അന്തര്‍വാഹിനിയുടെ റിയാക്ടറിന് ആവശ്യമായ യുറേനിയം സമ്പുഷ്ടീകരിക്കുകയും ചെയ്തിരുന്നെന്ന് ഓര്‍ക്കുമ്പോഴാണ് ഈ വഞ്ചനയുടെ ആഴം ബോധ്യപ്പെടുക.

Shankar said...

രണ്ടായിരത്തിലെ ഇന്ത്യന്‍ നാസിമാതൃകയെ ഒരു സംസ്‌കൃത പാണ്ഡിത്യത്തിനും സംരക്ഷിക്കാന്‍ കഴിയില്ല. ഒന്നാം ന്യൂറംബര്‍ഗിനുശേഷം ജര്‍മനിയില്‍ രണ്ടാം ന്യൂറംബര്‍ഗും സംഭവിക്കുകയുണ്ടായി. അവിടെ വച്ചാണ്‌ നരാധമരായ നാസികള്‍ വിചാരണചെയ്യപ്പെട്ടത്‌. ചില മനുഷ്യസ്‌നേഹികള്‍ കരുതുന്നതു പോലെ നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ടിനെ സ്വീകരിക്കാനുള്ള ഭാഗ്യം ചവറ്റുകുട്ടകള്‍ക്കുണ്ടാവില്ല അതിനുമുമ്പേയത്‌, ഇരകളുടെ ഹൃദയവ്യഥകളുടെ ആഴം കാണാത്ത തീയില്‍ ചാരമായിക്കഴിഞ്ഞിട്ടുണ്ടാവും.!

Anonymous said...

മായാവി എന്ന മമ്മൂട്ടി സിനിമയില്‍ ഇടക്കിടെ വിജയ റഘവന്‍ പറയുന്ന ഒരു ഡയലോഗുണ്ട്‌ "നീ ജയിലില്‍ കിട്‌ന്നു ഗോതമ്പുണ്ട തിന്നും " അതിനു ബദലായി മമ്മൂട്ടി അടിക്കുന്ന ഡയലോഗിതാണു "ജയിലില്‍ ഗോതമ്പുണ്ട ഇല്ലെന്നു എത്ര തവണ നിന്നോടു എത്ര പ്രാവശ്യം ഞാന്‍ പറഞ്ഞെടാ " ശേഷം നല്ല ഇടിയും കൊടുക്കും

ഇതാണു ആണവക്കാര്യം പിന്നെയും പിന്നെയും പൊക്കിക്കൊണ്ടു വരുന്ന ആള്‍ക്കാരോടു പറയാനൂള്ളത്‌, ഇന്നലെ ഫ്രഞ്ച്‌ ഗവണ്‍മെണ്റ്റുമായി ഇത്യ ആണവ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു ഇന്ത്യയെ സംബന്‍ഹിച്ചിടത്തോളാ ആണവ രംഗത്തു നിലനിന്ന അപ്പാര്‍ത്തീഡീല്‍ നിന്നും മോചനം കിട്ടി, ഫ്രഞ്ച്‌ സാങ്കേതിക വിദ്യ ആണൂ ചെലവു കുറഞ്ഞതു വിശ്വസിക്കാന്‍ കൊള്ളവുന്നതും റഷ്യയുമായി യുറേനിയം വാങ്ങാനുള്ള കരാറും ഉടനെ ആകും റഷ്യ തരാന്‍ നേരത്തെ തയ്യാറായിരുന്നു പക്ഷെ ഈ എന്‍ എസ്‌ ജി കരാറ്‍ അതിനു മുന്‍പു വേണ്ടിയിരുന്നു

ഇനി നമ്മള്‍ ഒരിക്കലും അമേരിക്കയില്‍ ഡിപെന്‍ഡണ്റ്റ്‌ അല്ല അമേരിക്ക നമ്മൌടെ ഒരു കോണ്ട്റാക്ടിനായി കാതുകെട്ടിക്കിടക്കുന്ന ഒരു അവസ്ഥയാണു വരാന്‍ പോകുന്നത്‌, ഇതുവരെ കണ്ടിഠത്തോളം ഒബാമ അമേരിക്കന്‍ പ്റസിഡണ്റ്റാകാനാണു സാധ്യത ഒബാമ ബുഷിനെ പോലെ നമ്മോടു അത്റ സൌഹ്റദം കാണിക്കുന്നില്ല, ഒബാമയുടെ പരിചയക്കുറവും സാമ്പ്തിക അരക്ഷിതാവസ്ഥയും കാരണം ഇന്ത്യ ഇപ്പോള്‍ കരാറ്‍ ഒപ്പിട്ടിരുന്നില്ലെങ്കില്‍ ഒരിക്കലും ഇതു നടക്കുമായിരുന്നില്ല ആണവ രംഗത്തെ അപ്പാറ്‍ത്തീഡ്‌ തുടരുകയും ചെയ്യും ,

ഇതിപ്പോള്‍ പത്തു വറ്‍ഷം പോകണ്ട രണ്ടു വറ്‍ഷത്തിനുള്ളില്‍ തന്നെ താരപ്പൂറ്‍ അതിണ്റ്റെ നൂറു ശതമാനം പ്റവറ്‍ത്തന ക്ഷമത കൈവരിക്കുമ്പോള്‍ ഈ കരാറിണ്റ്റെ ഗുണം ഇത്യക്കാറ്‍ക്കെല്ലാം അറിയാന്‍ കഴിയും

ജയിലില്‍ ഗോതമ്പുണ്ട നിറ്‍ത്തി അയ്യങ്കാരേ, ഉപയോഗമില്ലാത്ത ഒരു ആണവ പരീക്ഷണം നമുക്കെന്തിനു , നടത്താം പക്ഷെ ഇനിയും അപ്പാറ്‍ത്തീഡ്‌ ലോക രാജ്യങ്ങള്‍ പ്രഖാപിക്കും

നമ്മള്‍ക്കു ഇന്ത്യക്കകത്തു അമോണീയം നൈട്റേറ്റ്‌ വച്ചു ഇഷ്ടം പോലെ ബോംബുണ്ടാക്കന്‍ കഴിയുന്ന ആള്‍ക്കരുള്ളപ്പോള്‍ ആറ്റം ബോംബൊക്കെ എന്തിനു? ഹ ഹ

Anonymous said...

Kalam described how the nuclear deal is good for India, what more does he foresee apart from the waiver and the final pact and on any possible Pokharan III. He also spoke about what he told Mulayam Singh and others that saved the present UPA government and about his relationship with the PM.

The former President said that political groups should come forward, leaving behind their political inclination. They must see to it that the Uranium mines of the country are opened so that our scientists use the Uranium materials what is available within the country, he said.

Here are the excerpts of what Dr Kalam's told NDTV's Science Editor Pallava Bagla in an interview:

On politicians

I have not only told them but many other political leaders. They met me and I told them that India-US nuclear pact is very important in national interest. It is going to help the nation and particularly in the power sector and we should do everything as a nation we should go ahead.

Of course, it is of national interest since I am looking like this. So far India was not in the so called nuclear cub, so we became a part of the nuclear house. So, certainly it is an endorsement to that situation.

And second thing is, I look at it in a different way - we have number of nuclear reactors and all of them are Uranium based reactors. So Uranium, of course, we have shortage even though our many states have got a potential. compared to Thorium we have a limited resource.

So, we need to power our nuclear power reactors for full capacity we need Uranium, this waiver and the pact that we are going to sign is definitely going to assist us in the electricity generation using nuclear reactors.

Well, you see supreme national interest, ok, every country got supreme national interest, any pact or any treaty when the national interest comes in, becomes the highest priority.

On nuclear fuel

We already have a certain reserve of Uranium and this will be the power our nuclear reactors, all of them and future reactors also. But I am pushing, our nuclear scientists are working very hard on Thorium-based nuclear reactor, even then we need some Uranium.

Even then, even Thorium based nuclear reactors that Uranium that we have will become a reserve till then, we buy.

On energy independence

My only interest is energy independence. This is going to help us. This is going to assist us. This energy waiver and the pact will assist us. My only mission is how do you make nuclear power that is electricity using nuclear reactors by the 2030 say about 50,000 MW of power.

Any political system, any political party, the nation is of prime importance. All parties have to work for the nation that is my message. Does it meets your political requirements

On India's road ahead

We have not yet signed the pact but we got the NSG waiver, that is the first step.

Well I am happy, I am happy about the NSG waiver but I'll be more happier on two events if they take place in my country.

First event will be that all the states, there are a few states in our country that have got Uranium reserve. Irrespective of political inclination, they must see to it that the Uranium mines are opened so that our scientists use the Uranium materials what is available within the country.

Secondly, our nuclear scientists say it will take 10 years to become Thorium-based nuclear reactors, they must do it in 5-7 years in mission mode. They should be a number of fast breed and nuclear fast breed reactors.

That waiver, what I am saying, it will be available for us whom the nuclear reactor gets in. But this should be a reserve for us. But mines should be available. Of course, I always get good sleep, no problem.

Now whether we can do further test - you see there is always supreme national interest. When the supreme national interest is there, no pact no treaty nothing can come in between in a nation that is supreme sovereign interest.

So in that case suppose India decides it has to go for supreme sovereign, that means international situation made the nation to do a test.

It has to do a test then the question comes in - now there is a pact we have, they can see the reason why the international situation they are forcing us to the test. Well then the waiver, the pact may stay or the second thing is they may withdraw. but the national interest is always the highest priority.

India will do the test in the supreme national interest, nobody can stop, nobody can stop, but in that case, your question is - what happens to the pact - two things may happed, the may still stand, they may see why you have done the test. There is a reason why we did the test. Otherwise they'll say goodbye, and we'll say goodbye.

Supreme national interest of the nation is to be protected. I am happy there. I told you when supreme national interest comes in - India has to decide, because nothing can come in between.

Anonymous said...

ഇന്ത്യയില്‍ ആണവവിഷയത്തില്‍ പാര്‍ലിമെന്റ് ഇല്ലാത്തതുകൊണ്ട്, അതിന്റെ ഉയര്‍ന്ന സഭയായ യു.എസ്. കോണ്‍ഗ്രസ് അംഗീകരിച്ചാലും മതിയല്ലോ. മേല്‍ സഭയുടെ അംഗീകാരം ഉണ്ടെങ്കില്‍ പിന്നെ കീഴ് സഭക്ക് എന്ത് കാര്യം?

ജിവി/JiVi said...

മായാവി സിനിമയിലേത് വളിപ്പ് തമാശയായിരുന്നെങ്കില്‍ ആരുഷി എഴുതിയത് ടോപ്പ് തമാശ. അമേരിക്കയുമായി കരാറിലേര്‍പ്പെട്ടതോട് കൂടി ഇന്ത്യ അമേരിക്കന്‍ ഡിപ്പന്റന്റ് അല്ലാതായി മാറി!! കരാര്‍ സംബന്ധിച്ച് വീക്ഷണം പത്രത്തില്‍ വന്ന വീശദീകരണലേഖനത്തില്‍ കണ്ട അതേ കാര്യം. പണ്ട് WTC തകര്‍ന്ന സമയത്ത് ജോര്‍ജ്ജ് ബുഷിനെ ഒരു പമ്പര വിഡ്ഡിയായി ചിത്രീകരിച്ച് പലവിധ പ്രാങ്ക് തമാശകളിറങ്ങിയിരുന്നു. ആരുഷി എഴുതിയത് വായിച്ചപ്പോള്‍ സത്യമായും അങ്ങേര്‍ അതുതന്നെയാണോ എന്ന് സംശയിച്ചുപോകുന്നു.