Friday, December 25, 2009

ആപദോദ്ധാരണം

മുന്‍പാണ്..

ഏതാണ്ട് പത്തിരുപതു വര്‍ഷമായിക്കാണും..

കൌണ്ടറില്‍ നല്ല തിരക്കുള്ള ഒരു പകല്‍. സാമാന്യം നീണ്ട ക്യൂവാണ് ക്യാഷില്‍.

“അബ്‌ദു റഹിമാന്‍ ശര്‍മ്മാ......അബ്‌ദു റഹിമാന്‍ ശര്‍മ്മാ“

പാസ്‌ബുക്കും കാട്ടി നീട്ടിവിളിക്കുകയാണ് ദഫ്‌താരി...

ആദ്യമാരും ശ്രദ്ധിച്ചില്ല..

പക്ഷെ, രണ്ടാമത്തെ വിളിയും കഴിഞ്ഞ് ലേലം ഉറപ്പിക്കും എന്ന മട്ടില്‍ മൂന്നാമത്തെ വിളി ഉയരുന്നതിനു മുന്‍പ് ദഫ്‌താരിയുടെ വായ മൂടാനായി കൈയും കാലും കാട്ടേണ്ടി വന്നു.

പാതിത്തൊണ്ടയില്‍ വാക്ക് കുടുങ്ങി അയാള്‍ ചുമയ്ക്കുകയായിരുന്നു.

പാതി പറന്നും, പാതി നടന്നും പാസ്‌ബുക്ക് വാങ്ങി ഞാനൊന്ന് തുറന്നു നോക്കി.

നേരാണ്..നല്ല ഒന്നാംതരം കൈപ്പടയില്‍ എഴുതിവെച്ചിരിക്കുകയാണ്..

അബ്‌ദു റഹിമാന്‍ ശര്‍മ്മ, 5362 , ചാലപ്പുറം, കോഴിക്കോട്...

മതമൈത്രി ലക്ഷ്യം വെച്ച് ഏതെങ്കിലുമൊരു ശര്‍മ്മാജി മകന് അബ്‌ദു റഹിമാന്‍ എന്ന് പേരിട്ടോ?

ജിജ്ഞാസയകറ്റാ‍ന്‍ ഞാന്‍ പഴയ ലെഡ്‌ജര്‍ തുറന്നു പരിശോധിച്ചു...

ശ്രീധരന്‍ മാസ്റ്ററുടെ കൈപ്പടയില്‍ അതങ്ങനെ കിടന്ന് തിളങ്ങുകയാണ്. മാസ്റ്റര്‍ ഞങ്ങള്‍ക്കൊക്കെയും മാസ്റ്ററായതുകൊണ്ടാണ് ആ പേരിലറിയപ്പെട്ടത്. ഗുരുഗുരോ വന്ദനം! തൊട്ടു മുന്നിലെ പേജ് തനിയെ മറിഞ്ഞു വീണപ്പോള്‍ കണ്ണ് അതിലുടക്കിപ്പോയി..ന്റീശോയേ...

കൈപ്പട കുറുകിക്കുറുകി ആപദോദ്ധാരണ ശര്‍മ്മ അബ്‌ദു റഹിമാന്‍ ശര്‍മ്മയായി മാറിയിരിക്കുകയാണ്. കൈയക്ഷരം മുഷിഞ്ഞാല്‍ ഇങ്ങനെയൊക്കെ മതം മാറ്റമായി രൂപാന്തരപ്പെടുമോ? ഏതെങ്കിലുമൊരു അശോക് സിംഗാളോ കുമ്മനം രാജശേഖരനോ ഈ വിവരമറിഞ്ഞാല്‍....?


****

നാരായണസ്വാമി, കടപ്പാട് ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം

3 comments:

വര്‍ക്കേഴ്സ് ഫോറം said...

മുന്‍പാണ്..

ഏതാണ്ട് പത്തിരുപതു വര്‍ഷമായിക്കാണും..

കൌണ്ടറില്‍ നല്ല തിരക്കുള്ള ഒരു പകല്‍. സാമാന്യം നീണ്ട ക്യൂവാണ് ക്യാഷില്‍.

“അബ്‌ദു റഹിമാന്‍ ശര്‍മ്മാ......അബ്‌ദു റഹിമാന്‍ ശര്‍മ്മാ“

പാസ്‌ബുക്കും കാട്ടി നീട്ടിവിളിക്കുകയാണ് ദഫ്‌താരി...

webworkers said...

Hi Workers forum,

Can you pls mail me today's Deshabhimani's Editorial (25th Dec, 2009) my email id is bijoy.franco@gmail.com. This is for me to reproduce it in my blog http://idathupaksham.wordpress.com. It would be agreat help for me. thanks Bijoy

പട്ടേപ്പാടം റാംജി said...

ഇത്തരം അബദ്ധങ്ങള്‍ ശ്രദ്ധയില്ലായ്മകൊണ്ടും സംഭാവിക്കാറുണ്‍ട്.