നിക്കോളാസ് മഡുറൊ വെനസ്വേലയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഹൂഗോ ഷാവേസ് ആരംഭിച്ച വെനസ്വേലന്‍ വിപ്ലവം പുതിയ ഒരു ഘട്ടത്തിലേക്ക് നീങ്ങുകയാണ്. പ്രതിപക്ഷ സ്ഥാനാര്‍ഥി ഹെന്റിക് കാപ്രിലെസിന്റെ പിന്നിലുണ്ടായിരുന്നത് വോള്‍സ്ട്രീറ്റും ആഗോള കോര്‍പറേഷനുകളുമായിരുന്നു.
ഇത് ഒരു പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാത്രമായിരുന്നില്ല; ഒരു ജനഹിത പരിശോധനയും കൂടെയായിരുന്നു. ഷാവേസ് വെട്ടിത്തെളിച്ച പുതിയ സോഷ്യലിസ്റ്റ് പാതയിലൂടെ മുന്നോട്ടുപോകണമോ എന്നുള്ളതിനെപ്പറ്റിയുള്ള ഹിതപരിശോധന. സോഷ്യലിസമാണ് വേണ്ടത്, മുതലാളിത്തമല്ല, വെനസ്വേലന്‍ ജനത വിധിയെഴുതി.
ഷാവേസിന് തന്റെ പിന്‍ഗാമിയാരായിരിക്കണമെന്നതില്‍ വ്യക്തതയുണ്ടായിരുന്നു. അതുകൊണ്ട് തെരഞ്ഞെടുപ്പ് വിജയം മഡുറൊയെ സംബന്ധിച്ചിടത്തോളം ഒരു നിയോഗത്തിന്റെ അംഗീകാരമായിരുന്നു. കഴിഞ്ഞ പതിനാലു വര്‍ഷങ്ങളിലെ വിപ്ലവയാത്രയില്‍ പ്രതിസന്ധികളുണ്ടായപ്പോഴൊക്കെ ഷാവേസിനോടൊത്തുനിന്ന് പൊരുതിയത് മഡുറൊ ആയിരുന്നു.
തെരഞ്ഞെടുപ്പ് വിജയത്തിലെ നേരിയ ഭൂരിപക്ഷം മഡുറൊ നേരിടാന്‍ പോകുന്ന വെല്ലുവിളികളെയും പ്രതിലോമശക്തികളുടെ വളര്‍ച്ചയെയും സൂചിപ്പിക്കുന്നു. ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് മഡുറൊയുടെ മുമ്പില്‍. ഷാവേസിന്റെ പിന്‍ഗാമിയെന്ന നിലയില്‍ മഡുറൊ ഉയര്‍ത്തുന്ന പ്രതീക്ഷകള്‍ വലുതാണ്. ആ പ്രതീക്ഷകള്‍ സഫലീകരിക്കുമോ എന്നതിനോടൊപ്പം പരിശോധിക്കേണ്ടത് അത്തരം പ്രതീക്ഷകള്‍ യാഥാര്‍ഥ്യബോധത്തിന് നിരക്കുന്നതാണോ എന്നുള്ളതത്രെ.
ചരിത്രത്തില്‍ വല്ലപ്പോഴുമൊരിക്കല്‍ അവതരിക്കുന്ന അപൂര്‍വവും അതുല്യവുമായ വ്യക്തിത്വങ്ങളിലൊന്നാണ് ഷാവേസ്. ലാറ്റിന്‍ അമേരിക്കന്‍ ചരിത്രത്തില്‍ ബൊളിവര്‍, ചെഗുവേര, കാസ്‌ട്രോ എന്നിവരോടൊപ്പം സ്ഥാനം നേടിയ നേതാവാണ് ഷാവേസ്.ഷാവേസ് കാട്ടിയ വഴിയിലൂടെ പോകാനും നേട്ടങ്ങള്‍ പരിരക്ഷിക്കുവാനും മഡുറൊ ശ്രമിക്കുമെന്ന് തീര്‍ച്ചയാണ്.
നവലിബറല്‍ സമ്പദ്‌വ്യവസ്ഥിതിക്കു ബദലായുള്ളത് സോഷ്യലിസമാണെന്നും അവിടെയെത്തുന്നതിന് മുമ്പുതന്നെ സാമൂഹ്യനീതി ഉറപ്പാക്കാന്‍ കഴിയുമെന്നും ഷാവേസ് കാണിച്ചു. എല്ലാം ആഗോളവിപണിയുടെ കീഴിലാക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ ശ്രമിക്കുമ്പോള്‍, ഒരു ദേശത്തിന് സാമ്പത്തിക സ്വയം നിര്‍ണായാവകാശമുണ്ടെന്ന് തെളിയിക്കുകയായിരുന്നു ഷാവേസ്. ഇപ്പോഴത്തെ സമ്പദ് വ്യവസ്ഥിതിക്കു ബദലില്ലെന്ന് പറയുന്നവര്‍, ബദലുകളുടെ അന്വേഷണത്തെപ്പോലും ഭയപ്പെടുത്തുന്നുവെന്ന് ഷാവേസ് വ്യക്തമാക്കി. ബദലുകള്‍ക്കുള്ള ശ്രമങ്ങളെ അടിച്ചമര്‍ത്തുന്ന ആഗോള മൂലധനശക്തികള്‍ക്കെതിരെ തന്നെയായിരുന്നു ഷാവേസിന്റെ വിപ്ലവം. ഈ പാതയിലൂടെയാണ് മഡുറൊ നീങ്ങേണ്ടത്.
''നമുക്കു സോഷ്യലിസത്തെ വീണ്ടെടുക്കേണ്ടിയിരിക്കുന്നു- ഒരു പുതിയ സോഷ്യലിസം, മനുഷ്യമുഖത്തുള്ള ഒന്ന്. എല്ലാറ്റിനും മുകളില്‍ യന്ത്രങ്ങളേയോ, ഭരണകൂടങ്ങളേയോ അല്ലാത്തത് പ്രതിഷ്ഠിക്കുക. ഈ സംവാദമാണ് ലോകമെങ്ങും വളരേണ്ടത്'', ഷാവേസ് നിര്‍വചിച്ചു. വിപ്ലവം എളുപ്പമാണെന്നൊന്നും ഷാവേസ് വിചാരിച്ചിരുന്നില്ല. ''കടല്‍ ഉഴുതിമറിക്കുന്നത്ര ശ്രമകരമാണതെന്ന്'' ബോളിവര്‍ പറഞ്ഞത് അദ്ദേഹം ഉദ്ധരിക്കുമായിരുന്നു.
സുവ്യക്തമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ഷാവേസിനുണ്ടായിരുന്നു. ഇതിന് ഇനിയും വേണ്ടത്ര വിശകലനമുണ്ടായിട്ടില്ല. ചരിത്രത്തിന്റെയും ക്രിസ്ത്രീയതയുടെയും മാര്‍ക്‌സിസത്തിന്റെയും മൗലികമായ ഒരു കൂടിവരവാണ് ഈ പ്രത്യയശാസ്ത്രത്തില്‍. ചരിത്രമെന്ന് പറയുമ്പോള്‍ ബൊളിവാറിയന്‍ വിപ്ലവചരിത്രമായിരുന്നു. ക്രിസ്തീയത വിമോചന ദൈവശാസ്ത്രജ്ഞന്മാര്‍ ഉയര്‍ത്തിക്കാട്ടുന്ന ദരിദ്രരോടു പ്രത്യേക ആഭിമുഖ്യമുള്ള ക്രിസ്തീയതയായിരുന്നു. മാര്‍ക്‌സിസത്തില്‍ ഏറ്റവും പ്രധാനമായി ഷാവേസ് കണ്ടത് വര്‍ഗസമരമാണ്. വെനസ്വേലന്‍ വിപ്ലവത്തിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറ ഇളകാതെ സൂക്ഷിക്കാന്‍ കഴിയുമോ എന്നതാണ് മഡുറൊയുടെ മുമ്പിലെ ഒരു പ്രധാന വെല്ലുവിളി.
ഒരു ദേശത്തിന്റെ വിഭവങ്ങള്‍ ആ ദേശത്തെ ജനങ്ങള്‍ക്കു അവകാശപ്പെടുന്നതാണെന്നും ആ സ്വത്ത് അനുഭവിക്കാനും അതിന്റെ വിനിയോഗം നിര്‍ണയിക്കുവാനുമുള്ള അധികാരം ആ ജനതയുടേതാണെന്നും വരേണ്യവര്‍ഗത്തിനോ, ബഹുരാഷ്ട്ര 'കോര്‍പറേഷനുകള്‍'ക്കോ ഉള്ളതല്ലെന്നുമുള്ള ദേശീയതയുടെ പുതിയ മാനം ഉയര്‍ത്തിക്കാട്ടുവാന്‍ ഷാവേസിന് കഴിഞ്ഞു. വെനസ്വേലയുടെ എണ്ണ സമ്പത്തിന്റെ പുനര്‍വിനിയോഗത്തിലൂടെയാണ് ഷാവേസ് ദാരിദ്ര്യനിര്‍മാര്‍ജനം ചെയ്തതും സാമൂഹ്യനീതി നേടിയെടുത്തതും. ഇവിടെയും ഷാവേസിന്റെ പാത പിന്തുടരാന്‍ മഡുറൊ പ്രതിജ്ഞാബദ്ധനാണ്.
ഇതിനപ്പുറത്തേക്ക് ഷാവേസ് ഉജ്വല നേതൃത്വം നല്‍കിയ രണ്ടു മണ്ഡലങ്ങളില്‍ എന്തു പങ്ക് വഹിക്കാന്‍ വെനസ്വേലയിലെ പുതിയ ഭരണാധികാരിക്കു കഴിയുമെന്ന ചോദ്യം പ്രസക്തമാണ്. ഒന്ന്, ലാറ്റിന്‍ അമേരിക്കന്‍ ഐക്യവും ഉല്‍ഗ്രഥനവും, രണ്ട്, സാമ്രാജ്യത്വവിരുദ്ധ പോരാട്ടം.
ലാറ്റിന്‍ അമേരിക്കന്‍ വന്‍കരയില്‍ മുഴുവന്‍ ഷാവേസിന് സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞു. വ്യക്തമായ ഒരു ഇടതുപക്ഷ ചായ്‌വ് ലാറ്റിന്‍ അമേരിക്കയിലുണ്ടായതില്‍ ഷാവേസിന്റെ പങ്കു വലുതാണ്. ഷാവേസ് നല്‍കിയ, ബൊളിവാരിയല്‍ വിപ്ലവത്തിന്റെ സമകാലിക പ്രസക്തിയുടെ സന്ദേശം, ഷാവേസിന്റെ സാമ്പത്തിക നയങ്ങളെ പൂര്‍ണമായി പിന്തുണക്കാതിരുന്ന ബ്രസില്‍ തുടങ്ങിയ രാജ്യങ്ങളും സ്വീകരിച്ചു. ഷാവേസ് വിഭാവനം ചെയ്ത, വളര്‍ത്തിയെടുക്കാന്‍ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ ഉല്‍ഗ്രഥനത്തിന്റെ അടിസ്ഥാനം ഇതായിരുന്നു. ഇതിനായി പല സ്ഥാപനങ്ങളും അദ്ദേഹം തുടങ്ങി. യൂണിയന്‍ ഓഫ് സൗത്ത് അമേരിക്കന്‍ നേഷന്‍സ്, ഗ്രേറ്റ് സതേണ്‍ കോമണ്‍ മാര്‍ക്കറ്റ് മുതലായവ. ഈ സ്ഥാപനങ്ങളെ നിലനിര്‍ത്താനും ലാറ്റിന്‍ അമേരിക്കന്‍ ഉല്‍ഗ്രഥനത്തിന്റെ പ്രക്രിയയ്ക്ക് നേതൃത്വം നല്‍കാനും വെനസ്വേലയ്ക്ക് ഇനിയും കഴിയുമോയെന്ന ചോദ്യവും പ്രസക്തമാണ്.
സാമ്പ്രാജ്യത്വത്തിന്റെ അക്രമാസക്തമായ ഒരു പുതിയ ഘട്ടത്തിലാണ് ഷാവേസ് ലോകവേദിയിലേക്ക് വരുന്നത്. 2001 സെപ്തംബര്‍ 11 ന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബുഷിന്റെ നേതൃത്വത്തില്‍ സാമ്പ്രാജ്യത്വ യുദ്ധങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും അമേരിക്ക തയാറായി. ഇതിനെതിരെ ധീരമായി നിലകൊണ്ട ഏകഭരണാധികാരി ഷാവേസായിരുന്നു. പ്രസിഡന്റ്ബുഷിനെതിരെ യു എന്‍ പൊതുസഭാ വേദിയില്‍ അദ്ദേഹം നടത്തിയ വിമര്‍ശനം വെനസ്വേലക്കു വേണ്ടി മാത്രമായിരുന്നില്ല, എല്ലാ രാജ്യങ്ങളുടേയും പരമാധികാരത്തിനു വേണ്ടിയായിരുന്നു. സാമ്പ്രാജ്യത്വ യുദ്ധങ്ങളുടെ ലക്ഷ്യവും സാമ്രാജ്യത്വ സമ്പദ്ക്രമത്തിന്റെ ഇന്ധനവുമായ എണ്ണ ഉപയോഗിച്ചുകൊണ്ടുതന്നെ സാമ്രാജ്യത്വ പരിപാടികളെ പ്രിരോധിക്കുവാന്‍ ഷാവേസിന് കഴിഞ്ഞു. ഷാവേസിന്റെ തിരോധാനം ഏറ്റവും വലിയ വിടവുണ്ടാക്കിയിരിക്കുന്നതു സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലാണ്.
വെനസ്വേലന്‍ വിപ്ലവത്തെയും മഡുറൊയെയും അട്ടിമറിക്കാന്‍ അകത്തുനിന്നും പുറത്തുനിന്നും ശ്രമമുണ്ടാകുമ്പോള്‍ അതിനെ ചെറുത്തുനില്‍ക്കാന്‍ ഷാവേസിന്റെ വിപ്ലവസന്ദേശം ആ ജനതയ്ക്ക് പ്രചോദനമാകുമെന്ന് പ്രത്യാശിക്കാം.
*
നൈനാന്‍ കോശി ജനയുഗം

No comments:
Post a Comment