അമേരിക്കന്‍ ഐക്യനാടിന്റെ സാര്‍വദേശീയ സ്വാധീനത്തിനും പ്രസിഡന്റ് ജോര്‍ജ് ബുഷിനും അദ്ദേഹത്തിന്റെ റിപ്പബ്ളിക്കന്‍ പാര്‍ടിക്കും ഏറ്റവും വലിയ വിനയായിത്തീര്‍ന്നത് ബുഷിന്റെ ഇറാഖും അഫ്ഗാനിസ്ഥാനും ഇറാനും സംബന്ധിച്ച നയങ്ങളാണ്. 2003ല്‍ പ്രസിഡന്റ് ബുഷ് ഇറാഖിനെതിരെ ആരംഭിച്ച യുദ്ധവും താലിബാനെ തോല്‍പ്പിക്കാനും ബിന്‍ലാദനെ പിടിക്കാനും ആണെന്നുപറഞ്ഞ് അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയച്ചതും അവതാളത്തില്‍ കലാശിച്ചു. ഇറാനെതിരെ സൈന്യത്തെ അയച്ചില്ലെങ്കിലും അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അതിന്റെ മുന്നോടിയായി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
ഈ മൂന്ന് നടപടിയും തെറ്റായിപ്പോയെന്നും അവ തിരുത്തുമെന്നും വാഗ്ദാനം ചെയ്തത് ബറാക്ക് ഒബാമയുടെ തെരഞ്ഞെടുപ്പ് വിജയത്തെ കൂടുതല്‍ തിളക്കമുള്ളതാക്കിത്തീര്‍ത്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷവും ആ വാഗ്ദാനങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചെങ്കിലും അതനുസരിച്ചുള്ള നടപടികള്‍ അത്യന്തം മന്ദഗതിയിലായിരുന്നു. ഇനിയും അവയൊന്നും നടപ്പായിട്ടില്ല. മാത്രമല്ല അഫ്ഗാനിസ്ഥാനിലേക്ക് അമേരിക്കന്‍ നേതൃത്വത്തില്‍ നാറ്റോ സൈനികരെ കൂടുതല്‍ നിയോഗിക്കുകയും ചെയ്തു. ഇറാനും അമേരിക്കയുമായി ഇറാന്റെ ആണവസംരംഭത്തെക്കുറിച്ചുള്ള തര്‍ക്കം സമാധാനപരമായി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ഒബാമ വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തില്‍ വന്നതിനുശേഷം ഇറാന്‍ ആണവയത്നങ്ങള്‍ ഉപേക്ഷിച്ചാല്‍ മാത്രമേ ചര്‍ച്ച നടത്തൂവെന്ന പ്രസിഡന്റ് ബുഷിന്റെ പിടിവാശി താനുപേക്ഷിക്കുന്നതായും ഒബാമ വ്യക്തമാക്കി. പക്ഷേ അതൊന്നും നടന്നില്ല. മാത്രമല്ല ബുഷിന്റെ നിലപാട് ആവര്‍ത്തിക്കാന്‍ ഒബാമ തുടങ്ങുകയും ചെയ്തിരിക്കുന്നു. ചില നിരീക്ഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത് ഒബാമ ഗോള്‍പോസ്റ്റുതന്നെ മാറ്റുന്നുവെന്നാണ്.
പാളിപ്പോയ സംയുക്തസംരംഭം
ഇറാനെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്ര രക്ഷാസമിതിയും പ്രസിഡന്റ് ഒബാമയും അദ്ദേഹത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി റോതം ക്ളിന്റനും കൊണ്ടുപിടിച്ച് ശ്രമിച്ചത് ഒരതിര്‍ത്തിവരെ വിജയിച്ചിരിക്കുന്നു എന്നായിരുന്നു ഹിലാരി ക്ളിന്റന്‍ ഒരുമാസംമുമ്പ് പ്രഖ്യാപിച്ചത്. ഈ സംയുക്ത ഉപരോധത്തിന് റഷ്യയുടെയും ചൈനയുടെയും പിന്തുണയുണ്ടെന്ന ക്ളിന്റന്റെ പ്രഖ്യാപനം റഷ്യയും ചൈനയും നിഷേധിച്ചതുമില്ല. പൊതുവെ ഇറാനെതിരായ അമേരിക്കന്‍ ആക്രോശങ്ങളെയും നടപടികളെയും എതിര്‍ത്തുവന്ന റഷ്യക്കും ചൈനക്കും മനംമാറ്റം വന്നോ എന്നുകൂടി പലരും ആശങ്കപ്പെടാന്‍ തുടങ്ങി. ഇറാന് ആണവോര്‍ജോല്‍പ്പാദനത്തിന് റിയാക്ടറും ഇന്ധനവും നല്‍കിയ റഷ്യ എന്തുകൊണ്ടിങ്ങനെ കുട്ടിക്കരണംമറിയുന്നു. ഇറാനുമായി പ്രകൃതിവാതകം സംബന്ധിച്ച കരാറില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും ഇറാനെതിരെ അമേരിക്ക ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വാദിക്കുകയും ചെയ്ത ചൈന എന്തുകൊണ്ട് പറഞ്ഞതൊക്കെ വിഴുങ്ങി. അമേരിക്കയുടെ ഉപരോധശ്രമത്തിന് കൂട്ടുനില്‍ക്കുന്നു?
അടിസ്ഥാനപരമായി തങ്ങളുടെ ഇറാന്‍ നയത്തില്‍ പുതിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സാര്‍ഗി ലാവറോവും ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോയും ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നു. ആണവയത്നങ്ങള്‍ സംബന്ധിച്ച പൊതുനയങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സാര്‍വദേശീയനടപടികള്‍ കൈക്കൊള്ളാമെന്ന തത്വം മാത്രമേ തങ്ങള്‍ അംഗീകരിച്ചിട്ടുള്ളൂവെന്നും ഇറാന്‍ അതിന് വിപരീതമായി എന്തെങ്കിലും ചെയ്തതായി അറിവില്ലെന്നും ആണ് ഇപ്പോള്‍ ഇരുരാഷ്ട്രങ്ങളുടെയും വിശദീകരണം. അതോടെ ഒബാമയുടെയും ക്ളിന്റന്റെയും സംയുക്ത ഉപരോധശ്രമം പാളിപ്പോയിരിക്കുന്നു.
പുതിയ ഒരു ശക്തികേന്ദ്രം
ഇതിനിടയില്‍ വളരെ സാര്‍വദേശീയപ്രാധാന്യമുള്ള മറ്റൊരു സംഭവം ഒബാമയ്ക്കും ക്ളിന്റനും കനത്ത പ്രഹരമായി. ഇക്കഴിഞ്ഞ മെയ് 17ന് തുര്‍ക്കിയും ബ്രസീലും ഇറാനും തെഹറാനില്‍ പതിനെട്ട് മണിക്കൂര്‍ നീണ്ടചര്‍ച്ചയ്ക്കുശേഷം ഇറാനെ അനുകൂലിച്ചും അമേരിക്കന്‍ നിലപാടിനെ എതിര്‍ത്തും അംഗീകരിച്ച് ഒപ്പുവച്ച ഉടമ്പടിയാണ് ഈ പ്രഹരം.
ബ്രസീലിന്റെ കരുത്തനായ ഇടതുപക്ഷ പ്രസിഡന്റ് ലുയി ഇഗ്നേഷ്യോ ലുല ഡാ-സില്‍വയുടെയും തുര്‍ക്കിയുടെ ജനപ്രീതി നേടിയ പ്രധാനമന്ത്രി റിസെപ്പ് തയിബ് എര്‍ദോഗന്റെയും അമേരിക്കന്‍ ഇടപെടലിനെ ധീരമായി ചെറുത്തുനില്‍ക്കുന്ന ഇറാനിയന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നെജാദിന്റെയും നേതൃത്വത്തില്‍ അമേരിക്കയ്ക്കെതിരെ ഒപ്പുവച്ച ഈ ഉടമ്പടി അമേരിക്കയെയും പശ്ചിമയൂറോപ്പിനെയും പിന്‍തള്ളിക്കൊണ്ട് ഒരു പുതിയ സാര്‍വദേശീയ ശക്തികേന്ദ്രത്തിന്റെ ഉദയത്തെക്കുറിക്കുന്നുവെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
റഷ്യ ഈ ഉടമ്പടിയെ സര്‍വാത്മനാ സ്വാഗതംചെയ്യുന്നുവെന്ന് വിദേശകാര്യമന്ത്രി സര്‍ഗിലാവറോവ് ഇക്കഴിഞ്ഞ ഇരുപത്തേഴാംതീയതി മോസ്കോയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ചൈനയും ആ നിലപാടുതന്നെ ആവര്‍ത്തിച്ചിരിക്കുന്നു.
തുര്‍ക്കി നാറ്റോയിലെ ഒരംഗരാഷ്ട്രമാണെന്ന് മാത്രമല്ല പൊതുവെ പടിഞ്ഞാറന്‍ ചായ്വുള്ള ഒരു ഏഷ്യന്‍ രാഷ്ട്രമാണ്. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടാനുള്ള തുര്‍ക്കിയുടെ പരിശ്രമം ഇപ്പോഴും ശക്തമായി തുടരുകയാണ്. ഇങ്ങനെയിരിക്കെ തുര്‍ക്കിയും ഇറാന്‍ കാര്യത്തില്‍ ബ്രസീലിന്റെയും റഷ്യയുടെയും ചൈനയുടെയും കൂടെ നില്‍ക്കുന്നുവെന്നത് പടിഞ്ഞാറന്‍കോട്ടയുടെ വളരുന്ന ഒരു വിള്ളലായി കരുതാം.
ഇന്ത്യയുടെ ചാഞ്ചാട്ടം
ഈ സാര്‍വദേശീയ പശ്ചാത്തലത്തില്‍ അടിപതറുന്നത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഭരിക്കുന്ന ഇന്ത്യയ്ക്കാണ്. പ്രസിഡന്റ് ബുഷിന്റെ കല്‍പ്പനയനുസരിച്ച് ഇറാനെതിരെ സ്വന്തം ദേശീയതാല്‍പ്പര്യങ്ങള്‍കൂടി ബലികഴിച്ചുകൊണ്ട് ഇറാനെതിരെ ഒരേഷ്യന്‍ കരിങ്കാലിയായി പ്രവര്‍ത്തിച്ച ഡോ.മന്‍മോഹന്‍സിങ്ങിന്റെ അവസ്ഥ പരിഹാസ്യമായിരിക്കുന്നു. ഈ അടുത്തിടെ ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഇറാനുമായുള്ള പ്രകൃതിവാതകക്കുഴല്‍പദ്ധതി പുനരുദ്ധരിക്കാനും ചില ശ്രമങ്ങള്‍ ഇന്ത്യാഗവണ്‍മെന്റ് നടത്തിയിട്ടുണ്ടെങ്കിലും അതെല്ലാം വളരെ മന്ദഗതിയിലാണ്. മന്‍മോഹന്‍സിങ്ങിന്റെ ഒന്നാം യുപിഎ സര്‍ക്കാരിന്റെകാലത്ത് ഇറാന്‍-പാകിസ്ഥാന്‍ - ഇന്ത്യ പ്രകൃതിവാതകക്കുഴല്‍ സംബന്ധിച്ച നടപടികള്‍ക്ക് നേതൃത്വം നല്‍കിയതിന് അന്നത്തെ ചുമതലപ്പെട്ട മന്ത്രി മണിശങ്കര്‍ അയ്യരെ ബുഷിനെ തൃപ്തിപ്പെടുത്താന്‍ പിരിച്ചുവിട്ട ആളാണ് ഡോ. മന്‍മോഹന്‍സിങ്.
അങ്ങനെ ഇറാനെ ഒറ്റപ്പെടുത്താനുള്ള അമേരിക്കന്‍ കുത്സിതശ്രമത്തെ അനുകൂലിച്ചതിന്റെ ഫലമായി ഒറ്റപ്പെട്ടത് ഇന്ത്യയാണ്. ഇപ്പോള്‍ വിവരിച്ച ഈ പുതിയ സാഹചര്യമെങ്കിലും ഡോ. മന്‍മോഹന്‍സിങ്ങിനെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുമോ എന്ന കാര്യം രാഷ്ട്രവും ലോകവും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്.
*
പി ഗോവിന്ദപ്പിള്ള കടപ്പാട്: ദേശാഭിമാനി
Saturday, May 29, 2010
ഒറ്റപ്പെടുത്തലിനെ അതിജീവിക്കുന്ന ഇറാന്‍
Subscribe to:
Post Comments (Atom)
3 comments:
അമേരിക്കന്‍ ഐക്യനാടിന്റെ സാര്‍വദേശീയ സ്വാധീനത്തിനും പ്രസിഡന്റ് ജോര്‍ജ് ബുഷിനും അദ്ദേഹത്തിന്റെ റിപ്പബ്ളിക്കന്‍ പാര്‍ടിക്കും ഏറ്റവും വലിയ വിനയായിത്തീര്‍ന്നത് ബുഷിന്റെ ഇറാഖും അഫ്ഗാനിസ്ഥാനും ഇറാനും സംബന്ധിച്ച നയങ്ങളാണ്. 2003ല്‍ പ്രസിഡന്റ് ബുഷ് ഇറാഖിനെതിരെ ആരംഭിച്ച യുദ്ധവും താലിബാനെ തോല്‍പ്പിക്കാനും ബിന്‍ലാദനെ പിടിക്കാനും ആണെന്നുപറഞ്ഞ് അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയച്ചതും അവതാളത്തില്‍ കലാശിച്ചു. ഇറാനെതിരെ സൈന്യത്തെ അയച്ചില്ലെങ്കിലും അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അതിന്റെ മുന്നോടിയായി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
Iran is definitely an evil government exploiting religion to keep the masses in control. World will not be a good place to live with these religious BIGOTS in power and influencing to spread their communcal cancer across the world.
having said that, I do not think America and west has any interest in intervening in Iran other than Self preservation. If they are *really* concerned about democracy or free speech they should first try the vast areas of Africa where people are getting killed and suffering. They should reduce their resource consumption so that the poor can eat, they should work on creating an equal world, not just protecting their own economic state.
Even if for argument sake (I know CPIM members will agree) that democracy is the answer to people's problem, then America is trying to subvert a legally elected government by encouraging opposition. If this is the model they are trying then it can tomorrow be done in India (like the vimochana samaram in Kerala) or against any other elected government that does not toe American vision of world. BJP can start a nation wide agitation opposing Indian election (like Thai model) and definitely they will get a lot of support and the government will not be able to rule.
To conclude I want to again tell that Iran is an evil government exploiting religious sentiments to create hatred across the world. If party controlled media is only trying to show one side of the issue (imperialistic intervention) without showing the evil that Iran is spreading, then I can only say that it is all for some petty votes. If that is the case - SHAME
*free* views കാട്ടിലാണ് ജീവിക്കുന്നത്. അതാണ് കാടടച്ച് വെടിവയ്ക്കുന്നത്. ചുമ്മ എന്തെങ്കിലും പറഞ്ഞാല്‍ സത്യമാവുമോ, സ്വന്തം വിവരക്കേട് വെളിവാകുന്നതല്ലാതെ .. ?
Post a Comment