Monday, May 24, 2010

നവലിബറലിസം കാല്‍നൂറ്റാണ്ട്

കമ്പോളത്തകര്‍ച്ചയെ തുടര്‍ന്ന് അമേരിക്കന്‍ സര്‍ക്കാരും ഫെഡറല്‍ റിസര്‍വും ചേര്‍ന്ന് ഒഴുക്കിയത് 9,70,000 കോടി ഡോളറായിരുന്നു. 90 ശതമാനം ഭവന വായ്പയും ഇടപാട് തീര്‍ന്ന് ക്ളോസ് ചെയ്യാന്‍ ഈ തുക മതിയാവുമായിരുന്നു.

*തകര്‍ന്നു വീണതും വീഴാതെ പിടിച്ചുനിന്നതും ഭാഗികമായി വീണതുമൊക്കെയായും ബാങ്കിങ്-നിക്ഷേപ സ്ഥാപനങ്ങള്‍ക്കെല്ലാമായി, ട്രഷറിയും ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും 18 മാസം കൊണ്ട് 3,00,000 കോടി ഡോളര്‍ ചെലവഴിച്ചു. 5,70,000 കോടിയുടെ ഗ്യാരണ്ടി നിന്നു. അമേരിക്കന്‍ സര്‍ക്കാര്‍ പറയുന്നത് 70,000 കോടിയേ നല്‍കിയിട്ടുള്ളൂവെന്നാണ്. 8 ലക്ഷം കോടി ആരാണ് കൊണ്ടുപോയത്.

*സ്റ്റിമുലസായി നല്‍കിയ 9.7 ട്രില്യന്‍ ഡോളറെന്നാല്‍ 2009ലെ അമേരിക്കന്‍ ജിഡിപിയുടെ മൂന്നില്‍ രണ്ട് എന്നര്‍ഥം. പക്ഷെ 2009 ഫെബ്രുവരി വരെ ഖജനാവില്‍ തിരിച്ചടച്ചത് 9.7 ട്രില്യന്റെ ഒരു ശതമാനം മാത്രം!

*ബോണസും അതിനുമേല്‍ ബോണസും നല്‍കുന്നതില്‍ മുഴുകിയിരിക്കുന്ന ബാങ്കുകളും കാര്‍ കമ്പനികളും 18 മാസം കഴിഞ്ഞിട്ടും ഒരു ഡോളര്‍ പോലും ഖജനാവിലെ കടം വീട്ടാന്‍ മാറ്റിവെച്ചിട്ടില്ല. അന്താരാഷ്ട്ര കൊള്ളയെന്നല്ലാതെ, ഈ ധിക്കാരത്തിന് പേരിടാനാവുമോ?

49.7 ട്രില്യന്‍ ഡോളര്‍ എന്നാല്‍ 650 കോടി മനുഷ്യര്‍ക്ക് 1430 ഡോളര്‍ വീതം വീതിച്ചു നല്‍കാനുള്ള പണമുണ്ട്. ഇറാക്കിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക ചെലവിട്ട അധികച്ചെലവിന്റെ 13 മടങ്ങുണ്ട് ഈ തുക. 10,50,000 കോടി ഡോളര്‍ വരുന്ന അമേരിക്കക്കാരുടെ മൊത്തം ഭവനവായ്പയും എഴുതിത്തള്ളി ജനങ്ങളെ മുഴുവന്‍ വീട്ടുടമകളാക്കാന്‍ ഈ തുക മതിയാവുമായിരുന്നുവെന്നും വെബ് സൈറ്റ് പറയുന്നു!

നവലിബറലിസം കാല്‍നൂറ്റാണ്ട്

സൌന്ദര്യ വര്‍ധക സാധനങ്ങള്‍ക്കായി അമേരിക്കന്‍ ജനത പ്രതിവര്‍ഷം ചെലവിടുന്നത് 800 കോടി ഡോളര്‍
ഐസ്ക്രീമിനുവേണ്ടി തണുപ്പിന്റെ രാജ്ഞി (യൂറോപ്പ്) ചെലവഴിക്കുന്നത് 11,000 കോടി ഡോളര്‍
അമേരിക്കയും യൂറോപ്പും ചേര്‍ന്ന് വളര്‍ത്തുമൃഗങ്ങള്‍ക്കായി ചെലവഴിക്കുന്നത് 17,000 കോടി ഡോളര്‍
കച്ചവട-വിനോദത്തിനായി ജപ്പാന്‍ ചെലവിടുന്നത് 35,000 കോടി ഡോളര്‍
യൂറോപ്പ് പ്രതിവര്‍ഷം സിഗററ്റ് വലിക്കാന്‍ ചെലവിടുന്നത് 50,000 കോടി ഡോളര്‍
മദ്യത്തിനായി യൂറോപ്പ് പ്രതിവര്‍ഷം ചെലവിടുന്നത് 10,500 കോടി ഡോളര്‍
ലോകത്തിന്റെ പ്രതിവര്‍ഷ പട്ടാള-പ്രതിരോധ ചെലവ് 78,000 കോടി ഡോളര്‍
ലോകത്തിലെ മയക്കുമരുന്ന് ചെലവ് പ്രതിവര്‍ഷം 40,000 കോടി ഡോളര്‍

എന്നാല്‍

650 കോടി ലോക ജനതയില്‍ അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാത്തവര്‍ക്ക് അത് നല്‍കാന്‍ വെറും 600 കോടി ഡോളര്‍ മതിയാകും. ശുദ്ധജലവും/ശുചിത്വ സംവിധാനവും സമ്പൂര്‍ണമാക്കാന്‍ 900 കോടി ഡോളര്‍ മതി. മുഴുവന്‍ സ്ത്രീകള്‍ക്കും (റീപ്രോഡക്ടീവ് ഹെല്‍ത്ത്) നല്‍കാന്‍ 1200 കോടി ഡോളറിന്റെ ആവശ്യമേയുള്ളു. അടിസ്ഥാന ആരോഗ്യ സംവിധാനങ്ങളും പോഷകവും എത്തിക്കുന്നതിന് 1300 കോടി ഡോളറേ വേണ്ടതുള്ളു. (യുഎന്‍ഡിപി റിപ്പോര്‍ട്ടുകള്‍)

നവലിബറലിസം അസമത്വത്തിന്റെ അവതാരം

ആഗോള ഉപഭോഗത്തിന്റെ 76.6 ശതമാനവും ലോക ജനസംഖ്യയില്‍ സമ്പന്നരായ 20 ശതമാനത്തിന് സ്വന്തം. അതിദരിദ്രരായ 20 ശതമാനമാവട്ടെ വെറും 1.5 % മാത്രമേ ഉപഭോഗം ചെയ്യുന്നുള്ളു. വേറൊരു രൂപത്തില്‍ പറഞ്ഞാല്‍ - അടിത്തട്ടിലെ 60% ജനങ്ങള്‍ മൊത്തം ഉപഭോഗത്തിന്റെ 21.9% നടത്തുമ്പോള്‍ മുകള്‍ത്തട്ടിലെ 10% സമ്പന്നര്‍ 59% ഉപഭോഗിക്കുന്നു.

അതായത് - അടിത്തട്ടിലെ 30% ജനങ്ങളുടെ ഉപഭോഗവിഹിതം വെറും 2.9 ശതമാനമാണെങ്കില്‍ മുകള്‍ത്തട്ടിലെ 30 ശതമാനത്തിന്റെ ഉപഭോഗ വിഹിതം 84.7% ആണ്. ഇങ്ങനെ അസമത്വത്തിന്റെ കൂടായി ലോകത്തെ പരിവര്‍ത്തനപ്പെടുത്തിയത് നിയോ ലിബറലിസമാണ്. (ബ്ളൂംബര്‍ഗിന്റെ കണക്ക്).

ഇറച്ചി ഉപഭോഗത്തിന്റെ 45 ശതമാനം - 10 ശതമാനം വരുന്ന അതിസമ്പന്നരുടെ മാത്രം കണക്കിലാണ്. ഊര്‍ജ ഉപഭോഗത്തിന്റെ 58% ഇതേ പത്ത് ശതമാനത്തിന് സ്വന്തം. ടെലിഫോണിന്റെ 74 ശതമാനവും പേപ്പറിന്റെ 84 ശതമാനവും വാഹനങ്ങളുടെ 87 ശതമാനവും 10 ശതമാനം വരുന്ന അതിസമ്പന്നരുടെ സ്വന്തം. (ഹ്യൂമന്‍ ഡവലപ്പ്മെന്റ് റിപ്പോര്‍ട്ട് 1998).

*
കടപ്പാട്: സി.ഐ.ടി.യു സന്ദേശം

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സൌന്ദര്യ വര്‍ധക സാധനങ്ങള്‍ക്കായി അമേരിക്കന്‍ ജനത പ്രതിവര്‍ഷം ചെലവിടുന്നത് 800 കോടി ഡോളര്‍
ഐസ്ക്രീമിനുവേണ്ടി തണുപ്പിന്റെ രാജ്ഞി (യൂറോപ്പ്) ചെലവഴിക്കുന്നത് 11,000 കോടി ഡോളര്‍
അമേരിക്കയും യൂറോപ്പും ചേര്‍ന്ന് വളര്‍ത്തുമൃഗങ്ങള്‍ക്കായി ചെലവഴിക്കുന്നത് 17,000 കോടി ഡോളര്‍
കച്ചവട-വിനോദത്തിനായി ജപ്പാന്‍ ചെലവിടുന്നത് 35,000 കോടി ഡോളര്‍
യൂറോപ്പ് പ്രതിവര്‍ഷം സിഗററ്റ് വലിക്കാന്‍ ചെലവിടുന്നത് 50,000 കോടി ഡോളര്‍
മദ്യത്തിനായി യൂറോപ്പ് പ്രതിവര്‍ഷം ചെലവിടുന്നത് 10,500 കോടി ഡോളര്‍
ലോകത്തിന്റെ പ്രതിവര്‍ഷ പട്ടാള-പ്രതിരോധ ചെലവ് 78,000 കോടി ഡോളര്‍
ലോകത്തിലെ മയക്കുമരുന്ന് ചെലവ് പ്രതിവര്‍ഷം 40,000 കോടി ഡോളര്‍

എന്നാല്‍

650 കോടി ലോക ജനതയില്‍ അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാത്തവര്‍ക്ക് അത് നല്‍കാന്‍ വെറും 600 കോടി ഡോളര്‍ മതിയാകും. ശുദ്ധജലവും/ശുചിത്വ സംവിധാനവും സമ്പൂര്‍ണമാക്കാന്‍ 900 കോടി ഡോളര്‍ മതി. മുഴുവന്‍ സ്ത്രീകള്‍ക്കും (റീപ്രോഡക്ടീവ് ഹെല്‍ത്ത്) നല്‍കാന്‍ 1200 കോടി ഡോളറിന്റെ ആവശ്യമേയുള്ളു. അടിസ്ഥാന ആരോഗ്യ സംവിധാനങ്ങളും പോഷകവും എത്തിക്കുന്നതിന് 1300 കോടി ഡോളറേ വേണ്ടതുള്ളു

Anonymous said...

നായനാറ്‍ സ്മാരകവും ടീ കേ സ്മാരകവും മറ്റും നിറ്‍മ്മിക്കാതെ പാവപ്പെട്ട വീടില്ലാത്ത സഖാക്കള്‍ക്കു അല്ലെങ്കില്‍ മറ്റു പാറ്‍ട്ടിക്കാരുടെ വെട്ടേറ്റു മരിച്ച പാറ്‍ട്ടി അനുഭാവികളുടെ കുടുംബങ്ങള്‍ക്കു നൂറ്‍ ലക്ഷം വീടു നിറ്‍മ്മിച്ചു കൊടുത്തുകൂടെ?