ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കൊബ്രഗഡെയെ വിസാചട്ടലംഘനമാരോപിച്ച് അറസ്റ്റുചെയ്ത് പീഡിപ്പിച്ച അമേരിക്കന്‍ നടപടി പ്രതിഷേധക്കൊടുങ്കാറ്റാണുയര്‍ത്തിയത്. 1963 ലെ വിയന്ന ചട്ടത്തിലെ 43-ാം വകുപ്പ് അനുസരിച്ച് നയതന്ത്ര പ്രതിനിധികള്‍ക്ക് ഉറപ്പാക്കേണ്ട പരിരക്ഷ പൂര്‍ണമായും നിഷേധിക്കുന്നതാണ് അമേരിക്കയുടെ സമീപനം. ഇന്ത്യയുടെ പരമാധികാരത്തിനെതിരെ ഉയര്‍ന്ന ഈ വെല്ലുവിളിക്കെതിരെ പാര്‍ലമെന്റിലും ശക്തമായ വികാരമാണുണ്ടായത്. ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പാര്‍ലമെന്റംഗങ്ങളെ കാണാന്‍ മുന്‍ ഐഎഫ്എസ് ഓഫീസര്‍കൂടിയായ ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ വിസമ്മതിച്ചു. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, ദേശീയ സുരക്ഷാ ഉപദേശകന്‍ ശിവശങ്കര്‍ മേനോന്‍ തുടങ്ങിയവരും അമേരിക്കന്‍ സംഘത്തെ കാണാന്‍ തയ്യാറായില്ല. ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസിക്ക് നല്‍കിവന്ന സുരക്ഷാസംവിധാനങ്ങള്‍ ഇന്ത്യ പിന്‍വലിച്ചു. അമേരിക്കന്‍ എംബസിയിലെ ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡ് തിരിച്ചുവാങ്ങുകയും അവര്‍ക്കുള്ള വിമാനത്താവള പാസ് റദ്ദാക്കുകയുംചെയ്തു. പരിരക്ഷ ഉറപ്പുവരുത്താന്‍ ദേവയാനിയെ യുഎന്‍ സ്ഥിരം മിഷന്‍ ഓഫീസിലേക്ക് മാറ്റി. അമേരിക്കയുടെ അഹന്ത നിറഞ്ഞ സമീപനത്തിനെതിരെ ആദ്യമായാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.
സ്വാഭാവികമായും അമേരിക്കയ്ക്ക് ഖേദപ്രകടനം നടത്തേണ്ടി വന്നു. മാറിവരുന്ന ലോകസാഹചര്യത്തില്‍ പ്രത്യേകിച്ച് ഏഷ്യയില്‍ രൂപപ്പെട്ടുവരുന്ന അമേരിക്ക- ചൈന ചേരിതിരിവില്‍ അമേരിക്കയ്ക്ക് അത്യാവശ്യമായി കൂടെനിര്‍ത്തേണ്ട ശക്തിയാണ് ഇന്ത്യ. ദേവയാനിപ്രശ്നത്തില്‍ ഉടക്കി ഇന്ത്യ അകന്നാല്‍ അത് ഏഷ്യയില്‍ ചൈനയ്ക്ക് ഗുണകരമാകുമെന്നതിനാലാണ് ഇന്ത്യയുടെ വികാരം തണുപ്പിക്കാന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍കെറിതന്നെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ ഫോണില്‍ വിളിച്ച് ഖേദപ്രകടനം നടത്തിയത്. എന്നാല്‍, നയതന്ത്ര പ്രതിനിധികള്‍ അമേരിക്കന്‍ നിയമത്തിന് അനുസരിച്ച് തന്നെ ജീവിക്കണമെന്ന് മുന്നറിയിപ്പ് നല്‍കാനും അദ്ദേഹം മറന്നില്ല.
ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയോട് അമേരിക്ക ഈ രീതിയില്‍ പെരുമാറിയത് വര്‍ഷങ്ങളായി ഇന്ത്യ തുടരുന്ന ദാസ്യ മനോഭാവം കാരണമാണെന്ന്് പറയാതിരിക്കാന്‍ വയ്യ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായിട്ടും ഏഷ്യയിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായിട്ടും അമേരിക്കയ്ക്ക് മുമ്പില്‍ മുട്ടിലിഴയുന്ന സമീപനമാണ് മാറിമാറിവന്ന കേന്ദ്ര സര്‍ക്കാരുകള്‍ സ്വീകരിച്ചത്. ഇന്ത്യക്കാരോട് അമേരിക്ക മോശമായി പെരുമാറിയ ഘട്ടത്തിലൊക്കെ ദാസ്യഭാവത്തോടെയുള്ള പ്രതികരണമാണ് ഇന്ത്യയില്‍നിന്നുണ്ടായത്. രാഷ്ട്രപതിയായിരുന്ന എ പി ജെ അബ്ദുള്‍ കലാമിനെ അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ സുരക്ഷാ അധികൃതരും പിന്നീട് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ അമേരിക്കന്‍ വിമാനക്കമ്പനിക്കാരും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ തണുത്ത പ്രതികരണമാണ് ഇന്ത്യയില്‍നിന്നുണ്ടായത്. പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ അമേരിക്കയിലെ ഡള്ളസ് വിമാനത്താവളത്തില്‍ വസ്ത്രമുരിഞ്ഞ് പരിശോധിച്ചത് ഇന്ത്യക്കാര്‍ അറിയുന്നതുപോലും മാസങ്ങള്‍ക്കുശേഷം അമേരിക്കന്‍ ഡെപ്യൂട്ടി സെക്രട്ടറി സ്ടോബ് താല്‍ബോട്ട് പുസ്തകമെഴുതിയപ്പോഴാണ് (എന്‍ഗേജ് ഇന്ത്യ- ഡിപ്ലോമസി, ഡെമോക്രസി ആന്‍ഡ് ബോംബ്). മറ്റൊരിക്കല്‍ ബ്രസീലിലേക്ക് അമേരിക്ക വഴി പോകുമ്പോഴും ഫെര്‍ണാണ്ടസിന് ദേഹപരിശോധനയ്ക്ക് വിധേയനാകേണ്ടിവന്നു. അന്ന് വാജ്പേയി സര്‍ക്കാരും മൗനം പാലിച്ചു. ഇന്ത്യയുടെ മുന്‍ അമേരിക്കന്‍ അംബാസഡര്‍ മീരശങ്കര്‍, യുഎന്നിലെ സ്ഥിരം പ്രതിനിധി ഹര്‍ദീപ് പുരി, മന്ത്രിമാരായ ശരദ്പവാര്‍, പ്രഫുല്‍ പട്ടേല്‍, യുപി മന്ത്രി അസംഖാന്‍, സിനിമാനടന്മാരായ ഷാറൂഖ് ഖാന്‍, മമ്മൂട്ടി, ഇര്‍ഫാന്‍ ഖാന്‍, ജോണ്‍ എബ്രഹാം എന്നിവരെല്ലാം അമേരിക്കന്‍ അവഹേളനത്തിന് വിധേയരായിട്ടുണ്ട്. ഈ ഘട്ടത്തിലൊന്നും ശക്തമായ പ്രതികരണത്തിനു ഇന്ത്യ തയ്യാറായില്ല.
അടുത്തിടെ പുറത്തുവന്ന അമേരിക്കയുടെ ചാരവൃത്തിക്കെതിരെ യൂറോപ്യന്‍ സഖ്യകക്ഷികളും ബ്രസീലും ശക്തമായി പ്രതിഷേധിക്കവെ ഇന്ത്യയുടെ പ്രതികരണം അത്ഭുതമുളവാക്കുന്നതും കീഴടങ്ങുന്നതുമായിരുന്നു. ഇമെയിലിന്റെ ഉള്ളടക്കമൊന്നും പരിശോധിച്ചില്ലെന്ന ജോണ്‍കെറിയുടെ വാക്ക് അപ്പടി വിശ്വസിക്കുകയായിരുന്നു ഇന്ത്യ. വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിയിലെ വിവരങ്ങള്‍ ചോര്‍ത്തിയ കാര്യം പുറത്തുവന്നപ്പോള്‍ ഇന്ത്യന്‍ പ്രതികരണം, അത് യഥാര്‍ഥ ചോര്‍ത്തലല്ലെന്നായിരുന്നു. ലോകനേതാക്കളെ അമേരിക്ക നിരീക്ഷിക്കുകയാണെന്ന വാര്‍ത്ത വന്നപ്പോള്‍ പ്രധാനമന്ത്രികാര്യാലയത്തിന്റെ വിശദീകരണം, പ്രധാനമന്ത്രി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നും അതിനാല്‍ ചോര്‍ത്താനുള്ള സാധ്യതയില്ലെന്നുമായിരുന്നു. എന്നാല്‍, ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസേഫിന്റെയും അടുത്ത അനുയായികളുടെയും ഫോണ്‍ എന്‍എസ്എ ചോര്‍ത്തിയെന്നറിഞ്ഞതോടെ, നിശ്ചയിച്ച അമേരിക്കന്‍ സന്ദര്‍ശനം അവര്‍ റദ്ദാക്കി. അമേരിക്കന്‍ വിസ തേടുന്ന ബ്രസീലുകാരുടെ കൈവിരലടയാളവും ഫോട്ടോഗ്രാഫും നിര്‍ബന്ധമാക്കിയപ്പോള്‍ ബ്രസീലിലെത്തുന്ന എല്ലാ അമേരിക്കാരുടെയും വിരലടയാളവും ഫോട്ടോഗ്രാഫും വേണമെന്ന് ബ്രസീല്‍ ശഠിച്ചു. ഇതൊന്നും കാണാനും പാഠം ഉള്‍ക്കൊള്ളാനും തയ്യാറാകാത്ത ഇന്ത്യ വൈകിയാണെങ്കിലും രാജ്യത്തിന്റെ പരമാധികാരം വീണ്ടെടുക്കാനായി ചില നീക്കങ്ങള്‍ നടത്തിയത് സ്വാഗതാര്‍ഹംതന്നെ; നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ ഫലമായുണ്ടായ നീക്കമാണോ ഇതെന്ന സംശയം ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും. ദേവയാനിയെ അന്തസ്സോടെ രാജ്യത്ത് എത്തിക്കുമെന്ന് വിദേശമന്ത്രി ഖുര്‍ഷിദ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ ഞങ്ങളും വിശ്വാസം അര്‍പ്പിക്കുന്നു. എന്നാല്‍, ദേവയാനി അമേരിക്ക ആക്ഷേപിക്കുന്നതുപോലെ വിസാചട്ടലംഘനം നടത്തിയോ എന്ന കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കാരണം ദേവയാനിക്കെതിരെ പരാതി ഉന്നയിച്ചതും ഇന്ത്യക്കാരിയാണ്; മലയാളിയാണ്. നല്ല ജോലി ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗാസിയാബാദില്‍ താമസക്കാരിയായ സംഗീത റിച്ചാഡ്സ് ദേവയാനിയുടെ വീട്ടുവേലക്കാരിയായി ന്യൂയോര്‍ക്കിലേക്ക് പോയത്. ദേവയാനി ഇവര്‍ക്കായി സമര്‍പ്പിച്ച വിസ അപേക്ഷയില്‍ മാസം 4500 ഡോളറാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍, 573 ഡോളറാണ് ശമ്പളമായി നല്‍കിയതെന്നും അത് അമേരിക്കയിലെ മിനിമം വേതനത്തേക്കാളും കുറവാണെന്നും വാദിക്കപ്പെടുന്നു. എന്നാല്‍, തന്നെ വഞ്ചിച്ചും ഭീഷണിപ്പെടുത്തിയും പണം പിടുങ്ങാന്‍ സംഗീത ശ്രമിച്ചുവെന്നാണ് ദേവയാനിയുടെ പരാതി. ദേവയാനി പ്രശ്നത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇത്തരം കാര്യങ്ങളില്‍ക്കൂടി നീതിയുക്തമായ പരിശോധനയ്ക്ക് ഇന്ത്യാ സര്‍ക്കാര്‍ തയ്യാറാകണം.
*

Deshabhimani Editorial

No comments:
Post a Comment