നെയ്റോബി: 2004 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ കെനിയന്‍ പരിസ്ഥിതി പ്രവര്‍ത്തക വങ്കരി മാതായി(71) അന്തരിച്ചു. കാന്‍സര്‍രോഗബാധമൂലം തിങ്കളാഴ്ചയായിരുന്നു അന്ത്യം. നോബല്‍ സമ്മാനം നേടിയ ആദ്യ ആഫ്രിക്കന്‍ വനിതയാണ്.

ഈ ജീവിതം ഒരു മരത്തണല്‍
ഒരു ജനതക്ക് തണലും സന്ദേശവുമായിരുന്ന, അന്തരിച്ച വങ്കാരി മാതായിയെക്കുറിച്ച് ...
ആദ്യമായി നൊബേല്‍ സമ്മാനം നേടിയ കറുത്തവംശക്കാരയെന്നുമാത്രമല്ല വങ്കരി മാതായിയുടെ പ്രത്യേകത. വന്‍കിടകുത്തക കമ്പനികള്‍ അവസാനതുള്ളി ഭൂഗര്‍ഭജലം വരെ ചോര്‍ത്തിയ ഒരുവന്‍കരയിലെ ജനങ്ങളെ അവര്‍ ജലസാക്ഷരാക്കി. വര്‍ഷങ്ങള്‍ക്കു മുന്‍പ് അധിനിവേശകാലത്ത് യൂറോപ്പിലേക്ക് കപ്പലേറിപ്പോയ വന്‍മരങ്ങളുടെ അവഷിപ്തങ്ങള്‍ക്കുമേലെ അവര്‍ പ്രതീക്ഷയുടെ പുതുവിത്തുകളിട്ടു. കിലോമീറ്ററുകള്‍ സഞ്ചരിച്ച് തലച്ചുമടായി കൊണ്ടുപോയ വെള്ളവും ആഫ്രിക്കന്‍ ജനതയുടെ അവസാനിക്കാത്ത സഹിഷ്ണുതയും ഊര്‍ജമായപ്പോള്‍ ഈ മണ്ണില്‍ തഴച്ചുവളര്‍ന്നത് പുതിയൊരു സംസ്കാരമായിരുന്നു. വെട്ടിവീഴ്ത്തപ്പെട്ട മരച്ചുവടുകളില്‍ നിന്നെല്ലാം പ്രതീക്ഷയുടെ പുതുനാമ്പുകള്‍ തളിരിട്ടു. ഒരു പാഴ്ചെടിപോലും തളിരിടാത്ത ഊഷരമായ മണ്ണില്‍ കോടിക്കണക്കിനു മരങ്ങള്‍ നട്ടുപിടിപ്പിച്ച് അവര്‍ ലോകത്തിനു തന്നെ മാതൃകയായി. വന്‍കിട കോര്‍പറേറ്റുകള്‍ നദികള്‍ വിലക്കു വാങ്ങിയപ്പോള്‍ വാഗ്ദാനം ചെയ്ത ഒരിറ്റു കുടിവെള്ളത്തിനായി വഴിയോരങ്ങളില്‍ കാത്തിരുന്ന കെനിയന്‍ ജനതയെ ജലസമൃദ്ധമായ ഭൂതകാലത്തേക്ക് അവര്‍ മടക്കിക്കൊണ്ടുപോയി.

നെയ്റോബിയിലെ കെനിയാത്ത സര്‍വകലാശാലയിലെ വെറ്റിനറി അനാട്ടമി പ്രൊഫസറായിരുന്നു. എഴുപതുകളില്‍ കെനിയന്‍ റെഡ്ക്രോസ് മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ യൂണിയന്റെ സാമ്പത്തിക, സാമൂഹിക, സാംസ്ക്കാരിക കേന്ദ്രത്തിന്റെ പ്രസിഡന്റായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. പ്രസിഡന്റ് ഡാനിയല്‍ ആപ്മോയിയുടെ ഏകാധിപത്യത്തില്‍ നിന്ന് കെനിയയെ ജനാധിപത്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു വങ്കാരി. 1984ല്‍ റൈറ്റ് ലവ്ലിഹുഡ് അവാര്‍ഡ് നേടിയ വാങ്കായി 2003 മുതല്‍ 2005 വരെ കെനിയയയിലെ പരിസ്ഥിതി സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ്യാന്തര ധാരണയ്ക്കുള്ള ജവഹര്‍ലാല്‍ നെഹ്റു പുരസ്ക്കാരം, 2006 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്ക്കാരം എന്നിവയും വാങ്കാരിയെ തേടിയെത്തി. കെനിയയുടെ സുസ്ഥിരവികസനത്തിനും ജനാധിപത്യത്തിനും സമാധാനത്തിനും നിര്‍ണ്ണായക പങ്കുവഹിച്ചതിനാണ് വങ്കാരിയ്ക്ക് നോബല്‍ സമ്മാനം ലഭിച്ചത്. എഴുപതാം വയസില്‍ അര്‍ബുദം ബാധിച്ച് മാതായി വിടപറഞ്ഞപ്പോള്‍ കടപുഴകിവീണത് ഒരു വന്‍മരമാണ്. ഊഷരമായ മണ്ണില്‍ മുളച്ച് ഒരു വന്‍കരക്ക് ജീവിതം കൊണ്ട് തണലൊരുക്കിയ പച്ചപ്പിന്റെ വന്‍മരം.
*
കടപ്പാട്: ദേശാഭിമാനി
5 comments:
ആദ്യമായി നൊബേല്‍ സമ്മാനം നേടിയ കറുത്തവംശക്കാരയെന്നുമാത്രമല്ല വങ്കരി മാതായിയുടെ പ്രത്യേകത. വന്‍കിടകുത്തക കമ്പനികള്‍ അവസാനതുള്ളി ഭൂഗര്‍ഭജലം വരെ ചോര്‍ത്തിയ ഒരുവന്‍കരയിലെ ജനങ്ങളെ അവര്‍ ജലസാക്ഷരാക്കി. വര്‍ഷങ്ങള്‍ക്കു മുന്‍പ് അധിനിവേശകാലത്ത് യൂറോപ്പിലേക്ക് കപ്പലേറിപ്പോയ വന്‍മരങ്ങളുടെ അവഷിപ്തങ്ങള്‍ക്കുമേലെ അവര്‍ പ്രതീക്ഷയുടെ പുതുവിത്തുകളിട്ടു. കിലോമീറ്ററുകള്‍ സഞ്ചരിച്ച് തലച്ചുമടായി കൊണ്ടുപോയ വെള്ളവും ആഫ്രിക്കന്‍ ജനതയുടെ അവസാനിക്കാത്ത സഹിഷ്ണുതയും ഊര്‍ജമായപ്പോള്‍ ഈ മണ്ണില്‍ തഴച്ചുവളര്‍ന്നത് പുതിയൊരു സംസ്കാരമായിരുന്നു. വെട്ടിവീഴ്ത്തപ്പെട്ട മരച്ചുവടുകളില്‍ നിന്നെല്ലാം പ്രതീക്ഷയുടെ പുതുനാമ്പുകള്‍ തളിരിട്ടു. ഒരു പാഴ്ചെടിപോലും തളിരിടാത്ത ഊഷരമായ മണ്ണില്‍ കോടിക്കണക്കിനു മരങ്ങള്‍ നട്ടുപിടിപ്പിച്ച് അവര്‍ ലോകത്തിനു തന്നെ മാതൃകയായി. വന്‍കിട കോര്‍പറേറ്റുകള്‍ നദികള്‍ വിലക്കു വാങ്ങിയപ്പോള്‍ വാഗ്ദാനം ചെയ്ത ഒരിറ്റു കുടിവെള്ളത്തിനായി വഴിയോരങ്ങളില്‍ കാത്തിരുന്ന കെനിയന്‍ ജനതയെ ജലസമൃദ്ധമായ ഭൂതകാലത്തേക്ക് അവര്‍ മടക്കിക്കൊണ്ടുപോയി.
our world is in need of many more like her!
Itharam Thanal Marangal Veezhumbol puthu Marangalkayullla parisramamayi itharam postukal maratte ennashamsikkunnu...
Good article.
എന്തുകൊണ്ടാണ് നമ്മുടെ കൊച്ചു കേരളത്തില്‍ ഇത്തരം മുന്നേറ്റങ്ങള്‍ ഉണ്ടാവാത്തത്.
മാദ്യമങ്ങളും പര്ട്ടികാരും എല്ലാം വേര് കയ്യടിയുടെ പിന്നാലെ പോകുന്നത്.
ഞാന്‍ എന്‍റെ വീട്ടില്‍ രണ്ടു മരം വച്ച് എന്‍റെ ഭാഗം ഭൂമിക്ക് വേണ്ടി ചയ്യാന്‍ തീരുമാനിച്ചു
Post a Comment