Tuesday, February 3, 2009

രാജ്യം ആവശ്യപ്പെടുന്നത് ഒരു 'റിക്രൂട്ട്മെന്റ് ഉത്സവം'

കമ്പോളതകര്‍ച്ചയില്‍ ലോകം കടുത്ത വറുതിയിലേക്ക് നടന്നടുക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ തൊഴില്‍ നഷ്‌ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വന്‍ വ്യവസായമാന്ദ്യത്തില്‍ അമേരിക്കന്‍-യൂറോപ്യന്‍-ഏഷ്യന്‍ രാഷ്‌ട്രങ്ങള്‍ ഒരുപോലെ മുടന്തുകയാണ്. 'കയറ്റുമതി ചെയ്‌ത് വളരാന്‍' പഠിപ്പിച്ചവര്‍, ഇറക്കുമതി ചെയ്യാന്‍ കഴിയാതെ നട്ടംതിരിയുമ്പോള്‍ കമ്പോളവ്യവസ്ഥയുടെ മറ്റൊരു 'ഒറ്റമൂലി' കൂടി വ്യാജമായിരുന്നുവെന്ന് തെളിഞ്ഞിരിക്കുന്നു.

115 കോടി മനുഷ്യരുള്ള ഇന്ത്യയുടെ ആഭ്യന്തരകമ്പോളം കുത്തകകള്‍ക്ക് പിടിച്ചടക്കാന്‍ വേണ്ടിയായിരുന്നു ഈ മുദ്രാവാക്യമെന്ന് നമ്മള്‍ തിരിച്ചറിഞ്ഞേ പറ്റൂ. അതായത് കമ്പോളതകര്‍ച്ചയുടെ ഒന്നാമത്തെ പാഠം ആഭ്യന്തരകമ്പോളത്തെ വികസിപ്പിക്കുകയും, തദ്ദേശീയ ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യണമെന്നുള്ളതാണ്. ഇത് ഇന്ത്യയ്ക്കെന്നല്ല, അമേരിക്കക്കും യൂറോപ്പിനും ചൈനയ്ക്കും ബാധകമാണെന്ന് പറയുന്നത് വേറാരുമല്ല, അമേരിക്കയുടെ പുതിയ പ്രസിഡന്റ് ബാരക് ഒബാമ തന്നെ. അതൊരുപക്ഷെ അദ്ദേഹത്തിന്റെ ചരിത്രനിയോഗമാവാം. എന്നാല്‍ ഇതേ വഴി തന്നെയാണ് ചൈനയും യൂറോപ്പും ഗൌരവപൂര്‍വ്വം ആലോചിക്കുന്നതത്രെ. പക്ഷെ ഇന്ത്യയാവട്ടെ, കൂടുതല്‍ കൂടുതല്‍ കമ്പോളവല്‍ക്കരിക്കാനും, വിദേശമൂലധന ഉടമകള്‍ക്ക് രാജ്യഭാരം ഏല്‍പ്പിച്ചുകൊടുക്കുവാനുമാണ് തിരക്കുകൂട്ടുന്നത്. എന്തുകൊണ്ടാണ് ഇന്‍ഷൂറന്‍സ് മേഖല അന്താരാഷ്ട്രകുത്തകകള്‍ക്കായി തുറന്നിടുന്നത് ? എല്ലാ എതിര്‍പ്പുകളും പാഠങ്ങളും മറന്ന് 49 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി നല്‍കുന്ന നിയമനിര്‍മ്മാണം നടത്തുന്നത് ?

18 വര്‍ഷം നിരന്തരം ഉദാരവല്‍ക്കരിച്ചിട്ടും ഇന്ത്യയിലെ 80% ബാങ്കിംഗ് ബിസിനസ്സും, അത്ര തന്നെ ഇന്‍ഷൂറന്‍സ് കമ്പോളവും പൊതുമേഖലയുടെ നിയന്ത്രണത്തിലാണ്. ഫലത്തില്‍ ആഗോളമൂലധന സഞ്ചയത്തിലെ ഇന്ത്യയുടെ വിഹിതം, ശക്തമായ തൊഴിലാളിവര്‍ഗ്ഗ ചെറുത്തുനില്‍പ്പും ഇടതുപക്ഷപ്രതിരോധവും കാരണം വര്‍ദ്ധിപ്പിക്കാനാവാത്തതിന്റെ വിഷമമാണ്, രാജ്യഭരണം നിയന്ത്രിക്കുന്ന കോണ്‍ഗ്രസ്സിനും ഉദാരവല്‍ക്കരിക്കാന്‍ അവര്‍ക്കൊപ്പം ചേരുന്ന ബി.ജെ.പിക്കുമുള്ളത്. വരാന്‍പോകുന്ന ദേശീയ തിരഞ്ഞെടുപ്പിന് ധനമൂലധനഉടമകളുടെ ധാര്‍മ്മികവും സാമ്പത്തികവുമായ പിന്തുണ ഉറപ്പുവരുത്തുവാനാണ് ഇന്‍ഷൂറന്‍സ് നിയമങ്ങള്‍ക്ക് അവസാനമണിക്കൂറില്‍ അവരൊന്നിച്ച് കൈപൊക്കിയതെന്നുവേണം കരുതാന്‍. ഉദാരവല്‍ക്കരണവും, വിദേശനിക്ഷേപവും, കമ്പോളവ്യവസ്ഥയുടെ ദയനീയ പരാജയവും ജനഹിത പരിശോധനക്ക് വിധേയമാക്കുവാനുള്ള അവസരമാണ് ഇതുവഴി ഇടതുപക്ഷത്തിന് ലഭിച്ചിരിക്കുന്നത്. ഇനി എന്നും തങ്ങളാവും ലോകത്തെ നയിക്കുകയെന്ന് വീമ്പിളക്കിയ മൂലധന ഉടമകള്‍, അതിദരിദ്രര്‍ മുതല്‍ അതിസമ്പന്നര്‍ വരെയുള്ള സമസ്‌ത ജനതയുടെയും സമ്പാദ്യങ്ങള്‍ തട്ടിയെടുത്തുകൊണ്ട് 'പാതാളം'പൂകിയിട്ട് അഞ്ചുമാസം പിന്നിടുന്നു. അവശേഷിക്കുന്ന കുത്തകകള്‍ക്ക് ദേശീയഖജനാവുകള്‍ മുഴുവന്‍ വീതിച്ചുകൊടുക്കുന്നതിനുള്ള മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്.

ചത്ത കമ്പോളത്തെ ശവക്കുഴിയില്‍ നിന്ന് പിടിച്ചുയര്‍ത്തി ഓൿസിജന്‍ കൊടുത്ത് നിലനിര്‍ത്തി ആഗോള ചൂഷണവ്യവസ്ഥയെ ആശ്ലേഷിക്കുവാനുള്ള ആക്രാന്തമാണ് ദല്ലാള്‍ഭരണകൂടങ്ങള്‍ കാട്ടികൂട്ടുന്നത്. ലോകജനതയെ ഒരു നൂറ്റാണ്ട്കാലം തീറ്റിപോറ്റാനുള്ള പണം (30 ട്രില്ല്യന്‍ ഡോളര്‍) 150 ദിവസം കൊണ്ട് കമ്പോളഭീമന്‍മാര്‍ക്ക് വാരിവിളമ്പിയെന്നാണ് ഈ ദാര്‍ശിനകര്‍ ഉളുപ്പില്ലാതെ സമ്മതിക്കുന്നത്. അതില്‍ ഇന്ത്യയുടെ വിഹിതം മൂന്നര ട്രില്ല്യന്‍ രൂപയാണത്രെ ! 2 ലക്ഷംകോടി രൂപ. ബാങ്കിംഗ് മേഖലയില്‍ നിന്നും കൊടുത്തു. 7000 പോയിന്റിലേക്ക് കൂപ്പുകുത്തിയ ഓഹരികമ്പോളത്തിലേക്ക് ഇന്ത്യന്‍ പൊതുമേഖലാ ഇന്‍ഷൂറന്‍സ് വാരിചൊരിഞ്ഞത് 50,000 കോടി രൂപയാണ് ! വന്‍കിട പദ്ധതികള്‍ക്കും കയറ്റുമതി പ്രോത്സാഹനത്തിനുമായി ഖജനാവില്‍ നിന്ന് വേറൊരു 50,000 കോടി നല്‍കിയിട്ടുണ്ട്.

പക്ഷെ രാജ്യത്തെ കയറ്റുമതി 40 ശതമാനം കണ്ട് കുറഞ്ഞു. ഈ മേഖലയില്‍ നിന്ന് ഒന്നരകോടി തൊഴിലാളികള്‍ തെരുവിലെറിയപ്പെട്ടിരിക്കുന്നു. ഒന്നര ലക്ഷം വിദഗ്ധ ഐ.ടി. തൊഴിലാളികളുടെ ഭാവി ത്രിശങ്കുവിലാക്കികൊണ്ട് ഐ.ടി. വളര്‍ച്ച 40 ശതമാനം പിറകോട്ട് സഞ്ചരിക്കുന്നു. നാണ്യവിളകളുടെ കയറ്റുമതി 28 ശതമാനം താണു. 30 ലക്ഷം തൊഴിലാളികള്‍ പട്ടിണിയിലായി. ടെൿസ്‌റ്റൈല്‍ മേഖലയില്‍ സമാനമായ അളവില്‍ തൊഴില്‍ചോര്‍ച്ച സംഭവിച്ചുകഴിഞ്ഞു. ഐ.ടി. അധിഷ്ഠിത ചെറുകിട യൂണിറ്റുകള്‍ കടുത്ത പ്രതിസന്ധിയിലായി. ഇന്റര്‍നെറ്റ് കഫേകള്‍ മുതല്‍ ബി.പി.ഒ. സെന്ററുകള്‍ വരെ അടച്ചുപൂട്ടുമ്പോള്‍, സ്വയം തൊഴില്‍ കണ്ടെത്തിയ ലക്ഷക്കണക്കിനാളുകള്‍ തൊഴില്‍ രഹിതരാവുകയാണ്. ടയര്‍, വാഹനം, വിനോദസഞ്ചാരം, റിയല്‍ എസ്റേറ്റ് മേഖലകളുടെ വിഹിതം സമ്പദ്ഘടനയില്‍ കുത്തനെ താണുകഴിഞ്ഞു. വിദേശ ജോലികള്‍ വെറും കെട്ടുകഥയാവുകയാണ്. ലക്ഷങ്ങള്‍ വായ്‌പ വാങ്ങി കമ്പോളവക്താക്കള്‍ നിര്‍ദ്ദേശിച്ചതുനസരിച്ച് ഐ.ടി.-എഞ്ചിനീയറിംഗ് ബിരുദങ്ങളുമായി പഠിച്ചിറങ്ങുന്നവര്‍ തെരുവോരങ്ങളില്‍ 'പ്ലേസ്' ചെയ്യപ്പെടുന്നു! വന്‍വേതന സാധ്യതകള്‍ക്ക് കാത്തിരുന്ന ഇവരിന്ന് ജീവിതത്തില്‍ ആദ്യമായി 'ടെന്‍ഷന്‍' അനുഭവിച്ചുതുടങ്ങിയിരിക്കുന്നു... ആത്മഹത്യാ മുനമ്പിലേക്ക് തങ്ങളെ വലിച്ചിഴക്കുന്ന കമ്പോളത്തെയും അതിനെ താങ്ങിനിര്‍ത്തുന്നവരെയും, അവരില്‍ ചിലരെങ്കിലും രോഷത്തോടെ വിചാരണ ചെയ്യുന്നു ! വെറും 30,000 പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ട് അത് 56,000ആക്കി പെരുപ്പിച്ച 'സത്യം' കമ്പ്യൂട്ടേഴ്സിന്റെ വഞ്ചനകള്‍ സ്വന്തം കമ്പനികളില്‍ നിന്ന് കേള്‍ക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് 'ഡോട്ട്കോം മക്കള്‍' തെരുവിലെ തട്ടുകടയില്‍ നിരന്നിരുന്ന് ദോശ തിന്ന് ശീലിക്കുന്നു!

ഇത് വലിയൊരു പാഠമാണന്നെതുപോലെ വലിയൊരു സാമൂഹ്യ പ്രതിസന്ധിയുമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. പ്രതിസന്ധികള്‍ അതിജീവിക്കുകയും കപടകമ്പോളത്തെ നിരാകരിക്കുകയും ചെയ്യാതെ നമുക്കിനി മുന്നോട്ട് പോകാനാവില്ല. തൊഴിലാളികളെ പിരിച്ചയച്ചും കൂലി വെട്ടികുറച്ചും ഉല്‍പാദനം വേണ്ടെന്നുവെച്ചും പ്രവര്‍ത്തിസമയം കുത്തനെ ഉയര്‍ത്തിയും തൊഴിലില്ലാപടയെ സൃഷ്‌ടിച്ചും (ചത്തുകൊണ്ടിരിക്കുന്ന) വ്യവസ്ഥക്ക് ജീവന്‍ നല്‍കാനാണ് ദ്രുതഗതിയില്‍ നീക്കങ്ങള്‍ നടക്കുന്നത്. ഖജനാവുകള്‍ മുതല്‍ മനുഷ്യാധ്വാനം വരെ കവര്‍ന്നെടുക്കുന്ന കമ്പോളത്തിന്റെ ശാസനകള്‍ തള്ളികളഞ്ഞുകൊണ്ടുള്ള ഒരു ബദലിന് സാദ്ധ്യതയുണ്ടെന്നാണ് നമുക്ക് തെളിയിക്കേണ്ടത്. അതിനുപക്ഷെ, മൂലധനഉടമകള്‍ക്ക് മുമ്പില്‍ കുഴഞ്ഞ് വീഴുന്ന രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കാവില്ല. പുറത്ത് കമ്പോളവിരുദ്ധമുദ്രാവാക്യവും അകത്ത് അതിനോട് അഭിനിവേശവുമായി സ്വകാര്യമൂലധനത്തിന് വേണ്ടി വിലപിക്കുന്ന ലിബറല്‍ ഇടതുപക്ഷക്കാരെകൊണ്ടും അത്തരമൊരു ബദല്‍ സാദ്ധ്യമല്ല. ധനമൂലധനത്തിന്റെ ചിറകില്‍ തന്നെ സഞ്ചരിച്ചുകൊണ്ട്, അതിന്റെ സ്വാധീനത്തില്‍ നിന്നും ലോകത്തെ മോചിപ്പിക്കുവാനുള്ള ഏതൊരു ശ്രമവും പ്രായോഗികമല്ലെന്ന് തെളിഞ്ഞിരിക്കുന്നതുകൊണ്ടാണ് സ്‌റ്റിഗ്ളിസിനും, പോള്‍ ക്രുഗ്‌മാനും വരെ ഇങ്ങനെ പറയേണ്ടിവരുന്നത്.

അതെ, 80 ശതമാനം സാമ്പത്തിക വിഭവസമാഹരണം ഇപ്പോഴും പൊതുമേഖലയില്‍ നിലനില്‍ക്കുന്ന ഇന്ത്യയ്ക്ക്; സംഘടിതതൊഴില്‍ശക്തിയുടെ 60 ശതമാനവും പൊതുമേഖലയിലുള്ള ഇന്ത്യയ്ക്ക്, കമ്പോളതകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ പ്രതിരോധം പൊതുമേഖല ശക്തിപ്പെടുത്തുകയും ആധുനികവല്‍ക്കരിക്കുകയും ഉയര്‍ന്ന സാങ്കേതിക പരിജ്ഞാനമുള്ള ചെറുപ്പക്കാരുടെ കര്‍മ്മശേഷി അതിനുപയോഗിക്കുകയും ചെയ്യുന്ന ഒരു ബൃഹദ് പദ്ധതി മുന്നോട്ട് വയ്ക്കുക എന്നതാണ്.

18 വര്‍ഷമായി രാജ്യത്ത് റിക്രൂട്ട്മെന്റുകള്‍ നിലച്ചിട്ട്. കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളില്‍ മാത്രം 8 ലക്ഷം തസ്‌തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. 200ലധികം കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിലും ബാങ്ക് ഇന്‍ഷൂറന്‍സ് മേഖലകളിലുമായി കുറഞ്ഞത് 16 ലക്ഷം സ്ഥിരതയും സുരക്ഷിതത്വവുമുള്ള തസ്‌തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. 26 സംസ്ഥാനസര്‍ക്കാരുകളില്‍ അപൂര്‍വ്വം ചില സംസ്ഥാനങ്ങള്‍ മാത്രമാണ് ഈ കാലത്ത് പുതിയ തൊഴില്‍ നല്‍കിയിട്ടുള്ളത്. മൊത്തം 30 ലക്ഷം തസ്‌തികകളാണത്രെ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴില്‍ ഒഴിഞ്ഞുകിടക്കുന്നത്. അങ്ങനെ ആകെ 54 ലക്ഷം പേര്‍ക്ക് അടിയന്തിരമായി തൊഴില്‍ നല്‍കുന്ന ഒരു മാസ് റിക്രൂട്ട്മെന്റ് ഉടനെ ആരംഭിക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളെയാകെ രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക വളര്‍ച്ചക്ക് സൃഷ്ടിപരമായി ഉപയോഗിക്കുവാനും മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനും അത് അവസരമൊരുക്കും. ആഭ്യന്തര ഉല്‍പാദനവും ഉപഭോഗവും പുതിയ തൊഴിലവസരങ്ങളുടെ പ്രവാഹവും ഈ പ്രക്രിയയില്‍ സൃഷ്‌ടിക്കപ്പടും.

54 ലക്ഷം തൊഴിലാളികളിലൂടെ, അവരുടെ ആത്മവിശ്വാസത്തിലൂടെ പച്ചപിടിക്കുന്ന ആഭ്യന്തര ഉല്‍പാദന സേവനമേഖലകള്‍ കുത്തകമൂലധനത്തിന് തകര്‍ക്കാനാവില്ല. കമ്പോളത്തിന്റെ ധിക്കാരത്തിന് ഇങ്ങനെ മറുപടിപറയാനും, മാന്ദ്യത്തെ വളര്‍ച്ചയുടെ ആയുധമാക്കാനും രാജ്യം ഭരിക്കുന്ന രാഷ്‌ട്രീയക്കാര്‍ക്ക് കഴിയുമോ എന്നതാണ് ചോദ്യം. അതിനവര്‍ തയ്യാറാവുന്നില്ലെങ്കില്‍ ഒരു ദേശീയ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഈ വേളയില്‍, ഈ വിഷയം ഇന്ത്യന്‍ ജനതയ്ക്ക് മുമ്പില്‍ അവതരിപ്പിച്ചുകൊണ്ട്, കമ്പോളവ്യവസ്ഥ ചവച്ചുതുപ്പിക്കൊണ്ടിരിക്കുന്ന പുതിയതും പഴയതുമായ തലമുറകളെ രാഷ്‌ട്ര പുനര്‍നിര്‍മ്മാണത്തിനായി അണിനിരത്തുകയും ചെയ്യുവാന്‍ ഇന്ത്യയിലെ ഇടതുപക്ഷം മുന്നോട്ടുവരണം.

ഇതൊരു മുതലാളിത്തപരിഹാരമാണെങ്കിലും സംഘടിത തൊഴില്‍ മേഖലയിലേക്ക് പുതിയ തലമുറയെ കൈപിടിച്ച് ആനയിക്കാനുള്ള 'റിക്രൂട്ട്മെന്റ് ഉത്സവം' തീര്‍ച്ചയായും, ഈ ഘട്ടത്തില്‍, തൊഴിലാളി വര്‍ഗ്ഗം ഉയര്‍ത്തേണ്ട മുദ്രാവാക്യമാണ്.

*****

അജയ്ഘോഷ്, കടപ്പാട് : പി എ ജി ബുള്ളറ്റിൻ

18 comments:

വര്‍ക്കേഴ്സ് ഫോറം said...

ചത്ത കമ്പോളത്തെ ശവക്കുഴിയില്‍ നിന്ന് പിടിച്ചുയര്‍ത്തി ഓൿസിജന്‍ കൊടുത്ത് നിലനിര്‍ത്തി ആഗോള ചൂഷണവ്യവസ്ഥയെ ആശ്ലേഷിക്കുവാനുള്ള ആക്രാന്തമാണ് ദല്ലാള്‍ഭരണകൂടങ്ങള്‍ കാട്ടികൂട്ടുന്നത്. ലോകജനതയെ ഒരു നൂറ്റാണ്ട്കാലം തീറ്റിപോറ്റാനുള്ള പണം (30 ട്രില്ല്യന്‍ ഡോളര്‍) 150 ദിവസം കൊണ്ട് കമ്പോളഭീമന്‍മാര്‍ക്ക് വാരിവിളമ്പിയെന്നാണ് ഈ ദാര്‍ശിനകര്‍ ഉളുപ്പില്ലാതെ സമ്മതിക്കുന്നത്. അതില്‍ ഇന്ത്യയുടെ വിഹിതം മൂന്നര ട്രില്ല്യന്‍ രൂപയാണത്രെ ! 2 ലക്ഷംകോടി രൂപ. ബാങ്കിംഗ് മേഖലയില്‍ നിന്നും കൊടുത്തു. 7000 പോയിന്റിലേക്ക് കൂപ്പുകുത്തിയ ഓഹരികമ്പോളത്തിലേക്ക് ഇന്ത്യന്‍ പൊതുമേഖലാ ഇന്‍ഷൂറന്‍സ് വാരിചൊരിഞ്ഞത് 50,000 കോടി രൂപയാണ് ! വന്‍കിട പദ്ധതികള്‍ക്കും കയറ്റുമതി പ്രോത്സാഹനത്തിനുമായി ഖജനാവില്‍ നിന്ന് വേറൊരു 50,000 കോടി നല്‍കിയിട്ടുണ്ട്.

പക്ഷെ രാജ്യത്തെ കയറ്റുമതി 40 ശതമാനം കണ്ട് കുറഞ്ഞു. ഈ മേഖലയില്‍ നിന്ന് ഒന്നരകോടി തൊഴിലാളികള്‍ തെരുവിലെറിയപ്പെട്ടിരിക്കുന്നു. ഒന്നര ലക്ഷം വിദഗ്ധ ഐ.ടി. തൊഴിലാളികളുടെ ഭാവി ത്രിശങ്കുവിലാക്കികൊണ്ട് ഐ.ടി. വളര്‍ച്ച 40 ശതമാനം പിറകോട്ട് സഞ്ചരിക്കുന്നു. നാണ്യവിളകളുടെ കയറ്റുമതി 28 ശതമാനം താണു. 30 ലക്ഷം തൊഴിലാളികള്‍ പട്ടിണിയിലായി. ടെൿസ്‌റ്റൈല്‍ മേഖലയില്‍ സമാനമായ അളവില്‍ തൊഴില്‍ചോര്‍ച്ച സംഭവിച്ചുകഴിഞ്ഞു. ഐ.ടി. അധിഷ്ഠിത ചെറുകിട യൂണിറ്റുകള്‍ കടുത്ത പ്രതിസന്ധിയിലായി. ഇന്റര്‍നെറ്റ് കഫേകള്‍ മുതല്‍ ബി.പി.ഒ. സെന്ററുകള്‍ വരെ അടച്ചുപൂട്ടുമ്പോള്‍, സ്വയം തൊഴില്‍ കണ്ടെത്തിയ ലക്ഷക്കണക്കിനാളുകള്‍ തൊഴില്‍ രഹിതരാവുകയാണ്. ടയര്‍, വാഹനം, വിനോദസഞ്ചാരം, റിയല്‍ എസ്റേറ്റ് മേഖലകളുടെ വിഹിതം സമ്പദ്ഘടനയില്‍ കുത്തനെ താണുകഴിഞ്ഞു. വിദേശ ജോലികള്‍ വെറും കെട്ടുകഥയാവുകയാണ്. ലക്ഷങ്ങള്‍ വായ്‌പ വാങ്ങി കമ്പോളവക്താക്കള്‍ നിര്‍ദ്ദേശിച്ചതുനസരിച്ച് ഐ.ടി.-എഞ്ചിനീയറിംഗ് ബിരുദങ്ങളുമായി പഠിച്ചിറങ്ങുന്നവര്‍ തെരുവോരങ്ങളില്‍ 'പ്ലേസ്' ചെയ്യപ്പെടുന്നു! വന്‍വേതന സാധ്യതകള്‍ക്ക് കാത്തിരുന്ന ഇവരിന്ന് ജീവിതത്തില്‍ ആദ്യമായി 'ടെന്‍ഷന്‍' അനുഭവിച്ചുതുടങ്ങിയിരിക്കുന്നു... ആത്മഹത്യാ മുനമ്പിലേക്ക് തങ്ങളെ വലിച്ചിഴക്കുന്ന കമ്പോളത്തെയും അതിനെ താങ്ങിനിര്‍ത്തുന്നവരെയും, അവരില്‍ ചിലരെങ്കിലും രോഷത്തോടെ വിചാരണ ചെയ്യുന്നു ! വെറും 30,000 പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ട് അത് 56,000ആക്കി പെരുപ്പിച്ച 'സത്യം' കമ്പ്യൂട്ടേഴ്സിന്റെ വഞ്ചനകള്‍ സ്വന്തം കമ്പനികളില്‍ നിന്ന് കേള്‍ക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് 'ഡോട്ട്കോം മക്കള്‍' തെരുവിലെ തട്ടുകടയില്‍ നിരന്നിരുന്ന് ദോശ തിന്ന് ശീലിക്കുന്നു!

ഇത് വലിയൊരു പാഠമാണന്നെതുപോലെ വലിയൊരു സാമൂഹ്യ പ്രതിസന്ധിയുമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. പ്രതിസന്ധികള്‍ അതിജീവിക്കുകയും കപടകമ്പോളത്തെ നിരാകരിക്കുകയും ചെയ്യാതെ നമുക്കിനി മുന്നോട്ട് പോകാനാവില്ല. തൊഴിലാളികളെ പിരിച്ചയച്ചും കൂലി വെട്ടികുറച്ചും ഉല്‍പാദനം വേണ്ടെന്നുവെച്ചും പ്രവര്‍ത്തിസമയം കുത്തനെ ഉയര്‍ത്തിയും തൊഴിലില്ലാപടയെ സൃഷ്‌ടിച്ചും (ചത്തുകൊണ്ടിരിക്കുന്ന) വ്യവസ്ഥക്ക് ജീവന്‍ നല്‍കാനാണ് ദ്രുതഗതിയില്‍ നീക്കങ്ങള്‍ നടക്കുന്നത്. ഖജനാവുകള്‍ മുതല്‍ മനുഷ്യാധ്വാനം വരെ കവര്‍ന്നെടുക്കുന്ന കമ്പോളത്തിന്റെ ശാസനകള്‍ തള്ളികളഞ്ഞുകൊണ്ടുള്ള ഒരു ബദലിന് സാദ്ധ്യതയുണ്ടെന്നാണ് നമുക്ക് തെളിയിക്കേണ്ടത്. അതിനുപക്ഷെ, മൂലധനഉടമകള്‍ക്ക് മുമ്പില്‍ കുഴഞ്ഞ് വീഴുന്ന രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കാവില്ല. പുറത്ത് കമ്പോളവിരുദ്ധമുദ്രാവാക്യവും അകത്ത് അതിനോട് അഭിനിവേശവുമായി സ്വകാര്യമൂലധനത്തിന് വേണ്ടി വിലപിക്കുന്ന ലിബറല്‍ ഇടതുപക്ഷക്കാരെകൊണ്ടും അത്തരമൊരു ബദല്‍ സാദ്ധ്യമല്ല. ധനമൂലധനത്തിന്റെ ചിറകില്‍ തന്നെ സഞ്ചരിച്ചുകൊണ്ട്, അതിന്റെ സ്വാധീനത്തില്‍ നിന്നും ലോകത്തെ മോചിപ്പിക്കുവാനുള്ള ഏതൊരു ശ്രമവും പ്രായോഗികമല്ലെന്ന് തെളിഞ്ഞിരിക്കുന്നതുകൊണ്ടാണ് സ്‌റ്റിഗ്ളിസിനും, പോള്‍ ക്രുഗ്‌മാനും വരെ ഇങ്ങനെ പറയേണ്ടിവരുന്നത്.

Anonymous said...

കഴിഞ്ഞ കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി സാമ്പത്തിക വിഷയങ്ങളില്‍ ജനങ്ങള്‍ക്കുള്ള അറിവ് വര്‍ദ്ധിച്ചു വരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്‌. ലോക സാമ്പത്തിക രംഗത്തെ വന്‍ തകര്‍ച്ചയിലേക്ക് നയിച്ച കാരണങ്ങള്‍, മുതലാളിത്ത രാജ്യങ്ങള്‍ ഇന്ത്യ ഉള്പ്പെടെ ഉള്ള മൂന്നാം ലോക രാജ്യങ്ങളില്‍ നടത്തിയിരുന്ന അധാര്‍മികമായ ചൂഷണങ്ങള്‍ എന്നിവയെകുറിച്ച് ഓരോ വ്യക്തിക്കും അറിവ് പകരേണ്ട ഈ സമയം വ്യക്തി പൂജകള്‍ക്കും വ്യക്തി ഹത്യകള്‍ക്കും മറുപടിയും വിശദീകരണങ്ങളും നല്കി പാഴാക്കാനുള്ളതല്ല. ചില നേതാക്കള്‍ക്ക് ചുറ്റുമായി ഇടതുപക്ഷ രാഷ്ട്രീയത്തെ കറക്കാനുള്ള മാധ്യമങ്ങളുടെ ശ്രമത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അവഗണിക്കണം.

Anonymous said...

ലക്ഷങ്ങള്‍ വായ്‌പ വാങ്ങി കമ്പോളവക്താക്കള്‍ നിര്‍ദ്ദേശിച്ചതുനസരിച്ച് ഐ.ടി.-എഞ്ചിനീയറിംഗ് ബിരുദങ്ങളുമായി പഠിച്ചിറങ്ങുന്നവര്‍ തെരുവോരങ്ങളില്‍ 'പ്ലേസ്' ചെയ്യപ്പെടുന്നു! വന്‍വേതന സാധ്യതകള്‍ക്ക് കാത്തിരുന്ന ഇവരിന്ന് ജീവിതത്തില്‍ ആദ്യമായി 'ടെന്‍ഷന്‍' അനുഭവിച്ചുതുടങ്ങിയിരിക്കുന്നു... ആത്മഹത്യാ മുനമ്പിലേക്ക് തങ്ങളെ വലിച്ചിഴക്കുന്ന കമ്പോളത്തെയും അതിനെ താങ്ങിനിര്‍ത്തുന്നവരെയും, അവരില്‍ ചിലരെങ്കിലും രോഷത്തോടെ വിചാരണ ചെയ്യുന്നു ! വെറും 30,000 പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ട് അത് 56,000ആക്കി പെരുപ്പിച്ച 'സത്യം' കമ്പ്യൂട്ടേഴ്സിന്റെ വഞ്ചനകള്‍ സ്വന്തം കമ്പനികളില്‍ നിന്ന് കേള്‍ക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് 'ഡോട്ട്കോം മക്കള്‍' തെരുവിലെ തട്ടുകടയില്‍ നിരന്നിരുന്ന് ദോശ തിന്ന് ശീലിക്കുന്നു!

സത്യം:(

Anonymous said...

ശമ്പളം ആരു കൊടുക്കും എ കേ ജീ സെണ്റ്ററീന്നു കൊടുക്കുമോ? ഫാനിണ്റ്റെ കീഴില്‍ ഇരുന്നു ജനങ്ങളെ ഉപ്ദ്രവിക്കാനും കൊടിപിടിക്കാനും കുറെക്കൂടി ബാബുമാറ്‍ ? ഇതാണൊ വല്യ ബുധി?

riyaz ahamed said...

"പുറത്ത് കമ്പോളവിരുദ്ധമുദ്രാവാക്യവും അകത്ത് അതിനോട് അഭിനിവേശവുമായി സ്വകാര്യമൂലധനത്തിന് വേണ്ടി വിലപിക്കുന്ന ലിബറല്‍ ഇടതുപക്ഷക്കാരെകൊണ്ടും അത്തരമൊരു ബദല്‍ സാദ്ധ്യമല്ല!"

വര്‍ക്കേഴ്സ് ഫോറം said...

രിയാസ്,

"ഒരു ദേശീയ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഈ വേളയില്‍, ഈ വിഷയം ഇന്ത്യന്‍ ജനതയ്ക്ക് മുമ്പില്‍ അവതരിപ്പിച്ചുകൊണ്ട്, കമ്പോളവ്യവസ്ഥ ചവച്ചുതുപ്പിക്കൊണ്ടിരിക്കുന്ന പുതിയതും പഴയതുമായ തലമുറകളെ രാഷ്‌ട്ര പുനര്‍നിര്‍മ്മാണത്തിനായി അണിനിരത്തുകയും ചെയ്യുവാന്‍ ഇന്ത്യയിലെ ഇടതുപക്ഷം മുന്നോട്ടുവരണം."

ഇതാണ് ലേഖനത്തിന്റെ മുഖ്യപ്രമേയം. ഒപ്പം ഇടതു പക്ഷ കക്ഷികൾ വലതുപക്ഷവൽക്കരിക്കപ്പെടാതിരിക്കാനുള്ള നിതാന്ത ജാഗ്രത വേണമെന്ന് ആവർത്തിച്ചുകൊണ്ടിരിക്കുകയും തൊഴിലാളിവർഗത്തിനു മുമ്പിലുള്ള കടമയാണ്

riyaz ahamed said...
This comment has been removed by the author.
Anonymous said...

ഹ ഹ ഹ... സെയ്തിയുടെ ആ സാമ്രാജ്യത്വ വിരുദ്ധ ചെരുപ്പ് ഇത്ര വേഗം കേര്‍ളത്തിലെ സാമ്രാജ്യ വാദിക്കു നേരെ ഉയരു എന്നു കരുതിയില്ല അല്ലേ...

Anonymous said...

ലാവലിന്‍ വിവാദത്തില്‍ നിയമം, കോടതി, ഭരണഘടന, സമൂഹത്തിന്റെ അഭിപ്രായത്തിനോട് ചേര്‍ന്ന് പോകേണ്ട ബാധ്യത, ഭരണഘടനാപരമായ ചുമതലയെ (പാര്‍ട്ടിയെക്കാളേറെ) പ്രധാനമായിക്കരുതേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് വാചാലനായത് “ശരി“യായ ഇടതന്മാരിലൊരാളായ മുന്‍ സീപീയംകാരന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ആയിരുന്നുവെന്നത് ഇടത് ‘നശിക്കുന്നതില്‍‘ ദുഃഖിക്കുന്ന വലതനെപ്പോലൊരു ദമാശ.

Anonymous said...

"നന്ദിഗ്രാം- ഫ്രീ സോണ്‍ പരിപ്രേക്ഷ്യങ്ങള്‍ക്കിടയില്‍ അതിനു വലിയ പ്രസക്തിയുണ്ട്..."

മൂലമ്പള്ളി,പിന്നെ മര്‍ഡോക്നെറ്റ് 'വികാരപരമായി' കുറച്ചു ആഴ്ചകള്‍ക്ക് മുമ്പ് കാണിച്ച ആ വിഴിഞ്ഞം ഒഴിപ്പിക്കലും ലിസ്റ്റില്‍ ഉണ്ടോ സാര്‍..ഏയ് ചുമ്മാ ചോദിച്ചതാ..'ജാഗ്രത'യും 'പരിപ്രേശ്യവും' എടുര്ര്ചു വീശുന്നത് കണ്ടു കോള്‍മയിര്‍ കൊണ്ടു ചോയ്ച്ചതാ സാര്‍..നര്‍മ്മദ തീരത്തു നിന്നു മോഡി തൂക്കി എറിഞ്ഞു ചണ്ടി ആക്കിയ 'ബചാവോ ആന്ദോളന്‍'കാരെ മേധാപട്കര്‍ പോലും ഒയ് വാക്കി,...ഏയ് 'വല്തുവല്‍ക്കരണം'ആ ആപത്തു പാടില്ല..അത് കടന്നു വരാതെ കാവല്‍ നിക്കണ്ടേ..ജമാത്തിനും, പ്രഗ്യാസിങ്ങ്ത്നും, മാത്തുച്ചായനും,...പിന്നെ ഞാനും.

Anonymous said...

"... സെയ്തിയുടെ ആ സാമ്രാജ്യത്വ വിരുദ്ധ ചെരുപ്പ്...."

സെയ്തിയും കള്ളുകുടിയന്‍ ബാബുവും ഞമ്മക്ക്‌ ഒരുപോലെയാ.ബാബുനു തൂക്കം അല്‍പ്പം കൂടും..ധര്‍മ സംസ്ഥാപനത്തില്‍ ഗോട്സെയും ഗാന്ധിയും ഒരുപോലെ എന്നപോലെ..ഗോട്സേക്ക് തൂക്കം അല്പം കൂടും..പ്രഗ്യാസിന്ഘും ഭഗത്സിന്ഘും ഒരുപോലെയാ, പ്രഗ്യക്ക് അല്‍പ്പം കനം കൂടും..

Soha Shameel said...

ആരുഷി അനോനിമസിന്റെ രൂപത്തില്‍ എത്തിയോ?

Anonymous said...

നിലപാടിലെ വ്യത്യാസങ്ങളെ ഈ രീതിയില്‍ അധിക്ഷേപിക്കുന്നത് ശരിയല്ല സൂരജ്.

Suraj said...

അല്ലേ...ഈ പോസ്റ്റില്‍ ഒരു വാക്ക് കമന്റെഴുതാത്ത അടിയനെ ദാണ്ട യാരോ ഒരുവന്‍ വന്ന് മോളില് തോണ്ടിയിരിക്കുന്നു:

ഞാൻ തന്നെ said...

നിലപാടിലെ വ്യത്യാസങ്ങളെ ഈ രീതിയില്‍ അധിക്ഷേപിക്കുന്നത് ശരിയല്ല സൂരജ്.”

അണ്ണാ.... എന്തരണ്ണാ...കണ്ണും പിടിയും കണ്ടൂടാതായാ..? പോസ്റ്റ് മാറിപ്പോയണ്ണാ !
ഇവടെയല്ല...ലോണ്ട ലവുട പോയി പറ ;)))))))

Anonymous said...

യെന്റെ പൊന്നേ, ഇതെന്തര്? യെന്തിനു കണ്ട സിങുമാരുടെഅത്രേം പോണത്? ഭഗത് സിംഗോക്കെ എവിടെയോ കെടക്കണ്? സഖാവ് കോടിയേരിയും ഫാര്യയും മോനും ദുഫായില്‍ വന്നാല്‍ എന്തരു സിംഗ്? പ്രഗ്യവരെയൊന്നും പോവണ്ട അണ്ണാ. രഘൂന്റെ ഡാന്‍സ്ബാര്‍ മതിയണ്ണാ. അവിടെ സൊയമ്പന്‍ പെണ്‍ പിള്ളേരൊണ്ട്.

ബര്ദുഫായീലെ വെടിഹോട്ടലുകളില്ലേ. അതിന്റെ മൊയലാളിമാരാ അണ്ണാ രാജാക്കന്‍മാര്‍. അവിടത്തെ വെയിറ്ററിന്റെ മൊഫൈല്‍ ക്യാമറയില്‍ന്നു യെപ്പൊഴാണോ എന്തോ ഇദെല്ലാം ഒന്നു യൂറ്റൂബില്‍ കേറുന്നത് യെന്റെ പൊന്നേ. കൈരളീടെ ഷെയറു ചേര്‍ക്കലും പാര്‍ട്ടി ഫണ്ടും ദുഫായില്‍ മഠത്തില്‍ രഘു ഇല്ലാതെ എന്തോന്ന് പരിപാടി? പിണറായി വന്നാലും കാണാന്‍ പറ്റീലെന്ന് നമ്മടെ ദലേടെ സ്വന്തം മൂസമാഷ് കരയും- അദാണു മഠത്തില്‍ രഘു. യേത്?

രഘൂന്റെ പങ്കാളിയല്ലേ അണ്ണാ ദോണ്ടെ, ആ അറബി ലവന്‍ വന്ന് ആക്രാന്തം കാണിച്ചത്. ലവന്മാര്‍ ഇവിടെ വരുന്നതെന്തിനാ? വെറും പ്രാഥമിക കര്‍മ്മത്തിനു. ഇണചേരല്‍ പ്രാഥമിക കര്‍മ്മമാണെന്ന് ഫ്രായിഡല്ലേ അണ്ണാ പറഞ്ഞത്? കുറ്റം പറയാന്‍ ഒക്കുകേല. ആ അണ്ണന്റെ ആക്രാന്തം കുറച്ച് കൂടിപ്പോയി.

ദേ, മഠത്തില്‍ രഘൂനേം ഹുസൈനേം നാരായണനേം അറിയില്ലാന്നു ലവന്മാര്‍ പറഞ്ഞാല്‍ ലവര്‍ ശിരസു പിളര്‍ന്ന് അന്തരിക്കും കെട്ടാ. പ്രഗ്യാ സിംഗൊക്കെ വിട്ടേരു അണ്ണാ. നര്‍മ്മദാതീരത്തൊന്നും പോവണ്ട കെട്ടാ. ക്രീക്ക്സൈഡിലെ വെടിഹോട്ടലില്‍ പോയേച്ചാ മതി.ചെല്ലക്കിളി ചെല്ല്.

Anonymous said...

ഇതൊറിജിനൽ ഞാനല്ലലോ..കാണാപുറം ഞാനാണോ?

Anonymous said...

ഓഡഡാ അനോണിമസ്സേ. ഞാന്‍ ഒറിജിനൽ അല്ലാന്നോ. പിന്നെ നീയാണോ ഒറിജിനല്‍.

Anonymous said...

നകുലന്‍ (കാണാപ്പുറം ബ്ലോഗര്‍) അല്ല ഈ ഞാന്‍ .

അനോനിമസ്സേ, ഞാനാരാണെന്നറിയില്ലെങ്കില്‍ എന്നോടു ചോദിക്ക് ഞാനാരാണെന്ന്.