Showing posts with label ബദലുകള്‍. Show all posts
Showing posts with label ബദലുകള്‍. Show all posts

Sunday, November 4, 2012

“ചെയ്ഞ്ച്" വരുന്ന വഴി

തന്റെ മുനിസിപ്പാലിറ്റിയിലെ 44 വാര്‍ഡുകളില്‍പ്പെട്ട വീടുകളില്‍ വിവാഹം, ചരടുകെട്ട്, വിവാഹ നിശ്ചയം, പേരിടല്‍, ചോറൂണ് തുടങ്ങി ഏത് ആഘോഷം നടക്കുന്നുണ്ടെങ്കിലും ചെയര്‍പേഴ്സണ്‍ കെ ശാന്ത നിര്‍ബന്ധമായും ഒരു ആശംസാകത്ത് അവര്‍ക്ക് മുന്‍കൂട്ടി നല്‍കും. ആശംസയ്ക്കൊപ്പം ഒരു നിര്‍ദേശവും; "പ്ലാസ്റ്റിക് മാലിന്യം പരമാവധി കുറയ്ക്കുക, പ്ലാസ്റ്റിക് ഇതര മാലിന്യം സംസ്കരിക്കാന്‍ നഗരസഭ ഏര്‍പ്പെടുത്തിയ സംവിധാനവുമായി സഹകരിക്കുക." കൊയിലാണ്ടി നഗരസഭാ അതിര്‍ത്തിയിലുള്ളവര്‍ ഈ സംവിധാനവുമായി ഏറെക്കുറെ പൊരുത്തപ്പെട്ടു കഴിഞ്ഞു. ഇനി കത്ത് കിട്ടിയില്ലെങ്കിലും മാലിന്യത്തിന്റെ കാര്യത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നു. കാരണം, അതിനായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധിയുടെയും നഗരസഭയുടെയും ഇടപെടല്‍ അവഗണിക്കാനാവില്ല. പറയലല്ല പ്രവര്‍ത്തിക്കലാണ് ശാന്തയുടെ ശൈലി.

ചെയര്‍പേഴ്സന്റെ നേതൃത്വത്തില്‍ ആരംഭിച്ച "ചെയ്ഞ്ച് കൊയിലാണ്ടി പദ്ധതി" വിജയത്തിലേക്ക് നീങ്ങുമ്പോള്‍ ചെയ്ഞ്ചിന്റെ ചെയര്‍പേഴ്സണ്‍ എന്തു പറയുന്നു? ""പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുളെള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഞങ്ങള്‍ ഇത്തരത്തില്‍ ഒരു ആശംസാ കത്ത് വീട്ടുകാര്‍ക്ക് നല്‍കാന്‍ തുടങ്ങിയത്. കത്ത് കിട്ടുന്നതോടെ ഇത്തരം ചടങ്ങുകളില്‍ പ്ലാസ്റ്റിക് കപ്പുകളും മറ്റുല്‍പ്പന്നങ്ങളും വീട്ടുകാര്‍ ഒഴിവാക്കിത്തുടങ്ങി. വലിയൊരു മാലിന്യപ്രശ്നം ഏറെക്കുറെ ഇല്ലാതാവുകയായിരുന്നു നഗരസഭയില്‍. ഇത്തരം ചടങ്ങുകള്‍ കഴിയുമ്പോള്‍ അവ കൂട്ടിയെടുത്ത് മുനിസിപ്പാലിറ്റിയുടെ ജനവാസകേന്ദ്രങ്ങളില്‍ അലസമായി നിക്ഷേപിക്കുന്ന പതിവും അതോടെ നിലച്ചു."" "നവഹരിത ഭൂമിക്ക് ജനജാഗ്രത" എന്ന മുദ്രാവാക്യമാണ് ചെയ്ഞ്ച്  പദ്ധതിയിലൂടെ വിഭാവനംചെയ്തത്. നഗരസഭയുടെ ജൈവ-അജൈവ മാലിന്യങ്ങളുടെ സംസ്കരണത്തിനും പുനരുപയോഗത്തിനുമുള്ള കര്‍മപദ്ധതിയാണിത്. രണ്ടുവര്‍ഷമാണ് പദ്ധതി നടത്തിപ്പ് കാലാവധി.

പ്ലാസ്റ്റിക്കിനെതിരെ ജനബോധവല്‍ക്കരണമാണ് പദ്ധതി ആത്യന്തികമായി ലക്ഷ്യമിട്ടത്. പ്രാദേശികപഠനത്തിനും ഗവേഷണത്തനുമായി പ്രവര്‍ത്തിക്കുന്ന "ക്ലിയര്‍" സംഘടനയാണ് ഇതിനായി മുനിസിപ്പാലിറ്റിക്ക് പദ്ധതി സമര്‍പ്പിച്ചത്. പദ്ധതി ആദ്യം മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാമിന് സമര്‍പ്പിച്ചു. പിന്നീട് അദ്ദേഹത്തെ ഡല്‍ഹിയില്‍ പോയി കണ്ടു. പദ്ധതി അദ്ദേഹത്തിന് ഏറെ ഇഷ്ടമായി. ചില നിര്‍ദേശങ്ങള്‍ അദ്ദേഹവും വച്ചു. അതും പദ്ധതിക്കായി പരിഗണിക്കപ്പെട്ടു. ഉദ്ഘാടനം താന്‍തന്നെ നിര്‍വഹിക്കാമെന്ന് അദ്ദേഹം വാക്ക് നല്‍കി. അങ്ങനെ 2010 ഫെബ്രുവരി 11ന് കൊയിലാണ്ടിയില്‍വച്ച് ജനസഹസ്രങ്ങളെ സാക്ഷിയാക്കി പദ്ധതി എ പി ജെ ഉദ്ഘാടനംചെയ്തു. എന്താണ് ചെയ്ഞ്ച്? പദ്ധതി നടത്തിപ്പിനു മുന്നോടിയായി കൃത്യമായ റൂട്ട്മാപ്പുണ്ടാക്കി. നഗരസഭയെ ആദ്യം കടലോരം, നഗരം, കിഴക്കന്‍ ഗ്രാമീണ മേഖല എന്നിങ്ങനെ മൂന്ന് ഭാഗമാക്കി തിരിച്ചു. പ്രചാരണം, ബോധവല്‍ക്കരണം, നിര്‍വഹണം എന്നിങ്ങനെ വ്യത്യസ്ത ഘട്ടങ്ങളുണ്ടാക്കി. ഓരോരുത്തരും ഉണ്ടാക്കുന്ന മാലിന്യം ഓരോരുത്തരും ഇല്ലാതാക്കുക. അതിന് വീടുകളില്‍ത്തന്നെ ആവശ്യമായ നടപടിയെടുക്കുക. പ്ലാസ്റ്റിക് ക്യാരിബാഗുകളുമായി സഞ്ചരിക്കുന്ന ആള്‍ ഭൂമിയുടെ അന്തകനാണ് എന്ന സന്ദേശം ജനങ്ങളിലേക്ക് ആദ്യംതന്നെ എത്തിച്ചു. കടലോരമേഖലയില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഖര-ദ്രവമാലിന്യങ്ങള്‍, നഗരത്തില്‍നിന്ന് ഒഴുകിയെത്തുന്ന അഴുക്കുജലം, നഗരത്തില്‍ വ്യാപാര സമുച്ചയങ്ങള്‍, ഹോട്ടലുകള്‍, ഓഫീസുകള്‍, ആശുപത്രി, മത്സ്യമാര്‍ക്കറ്റ്, ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പുകള്‍, മദ്യശാലകള്‍ എന്നിവയില്‍നിന്ന് ഉണ്ടാകുന്ന മാലിന്യം, ഇ-വെയിസ്റ്റ്, ആഘോഷ-ഉത്സവ സ്ഥലങ്ങളില്‍നിന്നുണ്ടാകുന്ന വിവിധതരത്തിലുള്ള മാലിന്യങ്ങള്‍, നഗരസഭയ്ക്കു ചുറ്റുമുള്ള പഞ്ചായത്തുകളില്‍നിന്ന് ബോധപൂര്‍വവും അല്ലാതെയും നഗരസഭയില്‍ നിക്ഷേപിക്കുന്ന എല്ലാ മാലിന്യങ്ങളും ഇല്ലാതാക്കുക എന്നതായിരുന്നു ആദ്യ ദൗത്യം. ആദ്യം പ്രാചരണം ഇതിനായി "ചെയ്ഞ്ചി"ന്റെ ലക്ഷ്യം ജനങ്ങളിലെത്തിക്കാനുള്ള പ്രചാരണം സജീവമായി നടപ്പാക്കി. പോസ്റ്ററുകള്‍, നോട്ടീസുകള്‍, ലഘുലേഖകള്‍, ടെലിഫിലിം, തെരുവുനാടകങ്ങള്‍ തുടങ്ങി വിവിധതരത്തിലുള്ള പ്രചാരണ പരിപാടികള്‍. കൂടാതെ പ്രാദേശിക ചാനലുകള്‍, ഇതര ദൃശ്യ -ശ്രവ്യ മാധ്യമങ്ങള്‍ തുടങ്ങിയവുടെ സഹായം ഉപയോഗിച്ചു. ചുവരെഴുത്തുകള്‍, പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വിവിധ തരത്തിലുള്ള പ്രചാരണ മത്സരങ്ങള്‍, വളന്റിയര്‍ പരേഡ് എന്നിവ നടത്തി. സെമിനാറുകള്‍, സിമ്പോസിയങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേകമായി ബോധവല്‍ക്കരണം. കുടുബശ്രീ, അയല്‍ക്കൂട്ട ക്യാംപുകള്‍ പരിസ്ഥിതി സംഘടനകളുടെ സംഘാടനം, കൂടാതെ ഹോട്ടലുകള്‍, പച്ചക്കറി വില്‍പ്പനശാലകള്‍ മത്സ്യ-മാംസ വിപണനകേന്ദ്രങ്ങള്‍, തുടണിക്കടകള്‍, മറ്റു വ്യാപാരകേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുണ്ടാകുന്ന മാലിന്യങ്ങള്‍ ഉല്‍പ്പാദനകേന്ദ്രങ്ങളില്‍ത്തന്നെ ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള സംവിധാനമൊരുക്കി. ഇത് വിപുലമാക്കാന്‍ പദ്ധതിയിട്ടു.

വിവാഹം, ഉത്സവം, സമ്മേളന കേന്ദ്രങ്ങളിലും മാലിന്യസംസ്കരണ സംവിധാനമൊരുക്കിക്കൊടുത്തു. ഇപ്പോഴും തുടരുന്നു. ആഘോഷകേന്ദ്രങ്ങളില്‍ ഉപയോഗിക്കാവുന്ന മൊബൈല്‍ ടോയ്ലറ്റുകള്‍ നിര്‍മിച്ചുകൊടുത്തു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഭഭീമന്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തുടങ്ങി. ബസ് സ്റ്റാന്‍ഡിലടക്കം ഇതില്‍ മൂന്നെണ്ണം സ്ഥാപിച്ചുകഴിഞ്ഞു. ശേഖരിക്കപ്പെടുന്ന മാലിന്യം പരമാവധി കുറയ്ക്കുക, ശേഖരിക്കുന്നവ സംസ്കരിക്കാന്‍ സംവിധാനമുണ്ടാക്കുക, ഇതാണ് നഗരസഭയുടെ ഊന്നല്‍. ആഘോഷങ്ങള്‍ക്കാവശ്യമായ പന്തല്‍, പാത്രം കഴുകല്‍, ഭക്ഷണവിതരണം എന്നിവ കരാര്‍ അടിസ്ഥാനത്തില്‍ നിര്‍വഹിക്കുന്ന കുടുംബശ്രീകള്‍ക്ക് രൂപംകൊടുത്തു. നഗരസഭ ആഗ്രഹിക്കുന്നതുപോലെ മാലിന്യം കൈകാര്യം ചെയ്യാന്‍ ഈ സംവിധാനം സഹായിച്ചു. ഗ്രാമീണ ജലാശയങ്ങള്‍, നീര്‍ത്തടങ്ങള്‍, കാവുകള്‍ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കി.

വീടുകള്‍ക്ക് സബ്സിഡിയോടെ കമ്പോസ്റ്റ് കുഴി, മണ്ണിര കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ്, മഴവെള്ള സംഭരണി എന്നിവ നിര്‍മിച്ച് ഉപയോഗിക്കാന്‍ അവസരമൊരുക്കി. വളം കര്‍ഷകര്‍ക്ക് സംസ്കരിക്കപ്പെട്ട മാലിന്യങ്ങളില്‍ നേരിട്ട് ജൈവവളമായി ഉപയോഗിക്കാന്‍ പറ്റുന്നവ കര്‍ഷകര്‍ക്ക് നിത്യേന നേരിട്ട് വിതരണംചെയ്യുന്നു. തെങ്ങ്, കമുക് തുടങ്ങിയവയ്ക്ക് തടമെടുത്തിട്ട കര്‍ഷകര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ഈ വളം നഗരസഭയുടെ സ്വന്തം ചെലവില്‍ തടത്തിലിട്ട് മൂടികൊടുക്കുന്നു. ഇതിലൂടെ ഒരു ടണ്‍ വളമെങ്കിലും കര്‍ഷകര്‍ക്ക് നിത്യേന നല്‍കി വരുന്നതായാണ് കണക്ക്. ശേഖരിക്കേണ്ടി വരുന്ന ജൈവമാലിന്യം അങ്ങനെ തീരുന്നു. കുടുംബശ്രീ മുഖാന്തരം സംസ്കരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗം നടത്തുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കും വിലയ്ക്ക് വില്‍ക്കുന്നു. നഗരസഭയുടെ പ്ലാസ്റ്റിക് റീ സൈക്ലിങ് യൂണിറ്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇവിടെത്തന്നെ പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കാനാകും.

കരുതലോടെ സംഘാടനം പദ്ധതി ഏതായാലും, അത് വിജയിക്കണമെങ്കില്‍ കക്ഷിഭേദമെന്യേയുള്ള സഹകരണവും അംഗീകാരവും ആവശ്യമാണെന്ന് തിരിച്ചറിഞ്ഞത് "ചെയ്ഞ്ചി"ന്റെ സുഗമമായ മുന്നോട്ടുപോകലിന് സഹായകരമായി. അതിനായി വിവിധ രാഷ്ട്രീയപാര്‍ടി, സന്നദ്ധ സംഘടനാ പ്രതിനിധികളും വിദഗ്ധരും അടങ്ങുന്ന ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതില്‍നിന്ന് കോര്‍ കമ്മിറ്റിയും ഉണ്ടാക്കി. ചെയര്‍പേഴ്സന്റെ നേതൃത്വത്തില്‍ മൂന്നുദിവസം മുഴുവന്‍ കൗണ്‍സിലര്‍മാരും നഗരസഭയില്‍ കാല്‍നട പ്രചാരണയാത്ര നടത്തി. കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ യാത്ര ഉപകരിച്ചു. പരിസ്ഥിതി ജാഥയും കര്‍ഷകകൂട്ടായ്മയും സംഘടിപ്പിച്ചത് മാലിന്യം കുന്നുകൂടുന്നതിന്റെ ആപത്ത് വിളിച്ചറിയിച്ചു- ശാന്ത പറഞ്ഞു. തിരുവങ്ങൂര്‍ ഹൈസ്കൂള്‍ അധ്യാപികയായ ശാന്ത അവധിയെടുത്താണ് നഗരസഭാ സാരഥ്യം ഏറ്റെടുത്തത്. കേരളമാകെ നേരിടുന്ന മാലിന്യപ്രശ്നം കൊയിലാണ്ടി നഗരസഭയിലെങ്കിലും മാതൃകാപരമായി പരിഹരിക്കപ്പെടുമ്പോള്‍ അതില്‍ ശാന്തയെന്ന അധ്യാപികയുടെ കൈയൊപ്പു കാണാം.


*****

രാധാകൃഷ്ണന്‍ ഒള്ളൂര്‍, കടപ്പാട് :ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

Saturday, November 3, 2012

Does the Left Have an Alternative?

SOME people say that the Left does not really have an alternative to the economic policy being pursued in India in the current conjuncture. If it was only the critics of the Left who said this, then the matter could be ignored: they after all are bound to say such things. But such a view exists even among some who are otherwise sympathetic to the Left, which is why it needs to be discussed.

KIND OF ALTERNATIVE THE LEFT PROPOSES 

The crucial point here is: what does one mean by an “alternative”, or a “practical alternative” (the other term often used)? Any economic policy is based on a certain correlation of class forces; it is reflective, within an overall bourgeois setting, of the balance of class strengths. The fact that the Manmohan Singh government has allowed FDI in multi-brand retail, introduced massive price hikes in the midst of an inflationary upsurge, and is opening up crucial sectors like insurance and pension funds to globalised finance capital, is reflective of its desperate desire to appease global capital, the need for which arises because of the trajectory it is following. This trajectory, in turn, reflects the international correlation of class forces and the Indian bourgeoisie’s relation to it. The pursuit of any alternative policy therefore must mean breaking out of this correlation, of initiating a change in it which will set up an alternative dialectic. Hence any alternative must mean a disturbance of the given situation, a struggle within it with a view to breaking out of it.

If the term “alternative” is used to refer to something which is “practical” in the sense that it can be pursued without any disturbance of the given situation, that it can only be a substitute for what the Manmohan Singh government is doing within the given situation, without causing “disruptions” that might “rock the boat,” then it is true that the Left does not have an alternative in this sense. And we should be glad that it does not, for if this was the mindset with which the Left was proposing alternatives, then the Left would have ceased to be Left; it would have become a “Blairite” (after Tony Blair) camp-follower of international finance capital, “gazing with awe upon the posterior of international finance capital” (to paraphrase Plekhanov’s memorable words).

The alternative proposed by the Left cannot of course be just a call for socialism, for that would be empty rhetoric (as the correlation of class forces required to achieve it does not exist at present and has to be built up); the alternative will be in the nature of what Lenin had called a “transitional demand” which does not go beyond the system but which the ruling classes are incapable of fulfilling in the given situation. Such a transitional demand necessarily means not internalising the constraints accepted by the ruling classes. For if the Left accepted those very constraints within which the ruling classes operate, then it would merely end up replicating the very same policies that the ruling classes are following. The Left’s alternative therefore, while not asking for any immediate overthrow of the system and hence being in principle realisable within the system, must visualise a trajectory that is different from the one being pursued by the ruling classes, but that carries forward the interests of the people, and hence strikes a chord with them, besides also being credible from their point of view. The Bolshevik slogan of “land, peace and bread” was such a transitional demand. It did not ask for socialism but was incapable of being realised by the Kerensky government, even though it was exactly what the people wanted and believed to be capable of realisation.

UNIVERSAL ACCESS TO A SET OF BASIC MINIMUM PROVISIONS

Transitional demands, while being instruments of struggle, do not necessarily have to be such that the system cannot realistically implement them. But, if perchance the ruling classes themselves accede to these transitional demands, or if the Left can implement some of these demands with the limited access to power that is allowed to it within the system, then so much the better: the benefits that come to the people through such implementation will only embolden them to raise their transitional demands even further. And the Left can place before them, in the event of the realisation of one set of transitional demands, an even more radical pro-people agenda, around which they can be mobilised for further struggles.

The real question therefore is: does such an alternative programme of the Left which can both strike a chord with the people and be accepted by them as a credible programme, around which they can be mobilised for struggle, exist today? The answer is obviously yes. The Left has over the last several months raised a number of demands which together amount to an alternative economic agenda. Indeed its criticisms of the “reform” measures announced by the Manmohan Singh government are integrally linked to this agenda which it has been demanding. Its position therefore is not just one that rejects these reforms; while it rejects these reforms, it puts forward at the same time as an alternative, a “transitional demand” whose initial character is the institutionalisation of universal access of every citizen to a set of basic minimum provisions. The Left has demanded universal access to food (on which it has carried out powerful agitations), universal access to employment (with the Left-led governments taking the initiative to introduce urban employment guarantee schemes), free and compulsory primary education, and free and universal access to healthcare, old-age pensions and care for the handicapped and disabled (where it has occasionally shared platforms with other organisations for pressing these demands).

To be sure, these do not constitute the core of the Left’s alternative agenda where radical land redistribution and other similar structural measures occupy the place of pride. But the alternative only starts with the institutionalisation of universal access to a set of basic provisions. Public discussions in India have come to demand these in any case, with the Manmohan Singh government trying desperately to water them down to inconsequentiality. But the Left’s initial agenda begins with these. The institutionalisation of universal access to a set of provisions is immediately realisable though not within the constraints accepted by the ruling classes.

The proposition that the ruling classes cannot provide universal access to a minimum bundle of goods and services, of the sort suggested above, may be contested by some: Have they not introduced the Mahatma Gandhi National Rural Employment Guarantee Scheme (MGNREGS), the Rashtriya Swasthya Vikas Yojana (RSVY, National Health Development Scheme), and the Right to Education, and are they not at this very moment engaged in working out a food security legislation? Not only are none of these measures introduced by the ruling classes universal, but the effort in each case has been to cripple the measure sufficiently to make it inconsequential. Despite enactment of the right to education, for instance, a huge proportion of children continue to be out of school, doing odd menial jobs for survival, as can be ascertained at every traffic intersection in our metros. The RSVY, far from being a means of universal access to healthcare, is actually a means of siphoning government resources to private hospitals and insurance companies. And even the MGNREGS --- which the UPA-1 government, dependent on the Left support, had introduced with a degree of immediate success --- is now being strangled to a point where it has become a shadow of its former self. The trajectory of the ruling classes in short does not allow universal access to such provisions, and if perchance they are forced to introduce some limited measures of this sort, they also take steps to dismantle them with alacrity, the moment the spotlight is off.

EMINENTLY REALISABLE EXPENDITURE TARGETS

The Left’s alternative can begin with the immediate realisation of universal access to a set of minimum provisions, whose importance is recognised by all including the spokesmen of the ruling classes. Let us just consider the following: universal access to foodgrains at the rate of 35 kilograms per household per month at Rs 2 per kg; universal access to employment through a strengthening of the MGNREGS and its supplementing by an Urban Employment Guarantee Scheme; the effective implementation of free and compulsory primary education through the setting up of a sufficient number of neighbourhood schools by the government with appropriate provision of meals to children; universal access to free healthcare through a National Health Service of the kind that even Social Democratic governments had introduced in Britain and the Scandinavian countries (let alone what prevailed in the Soviet Union); and a universal old-age pension plan and support for the handicapped and disabled. Let us make a rough estimate of the expenditure required for ensuring universal access to these provisions.

The food subsidy required for ensuring the provision of 35 kg of grains per month to every family at Rs 2 per kg was estimated a couple of years ago at Rs 1,00,000 crore per annum. If allowance is made for inflation, this may increase to Rs 1,20,000 crore. Universal Employment Guarantee, properly implemented, will cost another Rs 80,000 crore. (This is just double the union budget’s allocation, of which only over half was spent, for 2010-11; since then the allocation itself has been reduced). The implementation of the Right to Education Act was estimated by the Ministry of Human Resource Development to cost Rs 1,73,000 crore over the period 2010-15, which, allowing for inflation, would come to around Rs 40,000 crore annually. A comprehensive healthcare coverage is likely to cost Rs 1,00,000 crore annually and a universal old age pension scheme, which provides a pension of Rs 2,000 per person per month for around eight crore beneficiaries, will cost an additional Rs 1,92,000 crore. The total comes to Rs 5,32,000 crore. If State support for the handicapped is also taken into account (on which we have hardly any data) then the figure may be around Rs six lakh crore per annum.

We should remember, however, that some expenditure, such as on food subsidy, on MGNREGS, and on the Sarva Shiksha Abhiyan is already being incurred, so that the additional annual expenditure for institutionalising these universal access schemes will come to no more than around Rs five lakh crore annually, which is roughly five per cent of the GDP. An expenditure target of this order of magnitude is entirely realisable. Indeed over the last few Union budgets the total tax concessions handed out to the rich and the corporate sector have been estimated at Rs five lakh crore. Institutionalising universal access to food, employment, healthcare, primary education and old-age pension and disability support therefore is likely to cost no more per annum than the largesse given to the rich and the corporates over the last few Union budgets.

But that is precisely the reason why the ruling classes will not implement these schemes of universal provisioning. You cannot both give tax concessions to the rich and also implement schemes for universal provisioning. One precludes the other; each is part of a different economic trajectory. The Manmohan Singh government which has put the economy on one trajectory, the neo-liberal trajectory, will necessarily deny these universal provisioning schemes; on the contrary it will increase the burden on the people. The Left trajectory, the alternative trajectory, that will begin by ensuring such universal provisioning, can sustain itself only if it reverses the neo-liberal policies, puts capital controls in place, and also puts trade restrictions to curtail the burgeoning current account deficit (instead of having to entice financial inflows from abroad to finance such deficits). The Left trajectory, however, can supplant the neo-liberal one only through a process of struggle. One can consider it “impractical” only if one abandons the perspective of struggle.
 
*****


Prabhat Patnaik, People's Democracy

Thursday, September 27, 2012

സ്ഥായിയായ കേരള വികസനത്തിനു് ശരിയായ ആരോഗ്യ പരിപാടി വേണം

സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടേയും പുരോഗമന പ്രസ്ഥാനങ്ങളുടേയും
ഇടപെടലിലൂടെ കേരളം ആരോഗ്യ രംഗത്തു് ഒട്ടേറെ മുന്നിലെത്തി
ഉയര്‍ന്ന ആയുര്‍ ദൈര്‍ഖ്യം, കുറഞ്ഞ ശിശു മരണ നിരക്കു്,
ഉയര്‍ന്ന സ്ത്രീ പുരുഷ അനുപാതം തുടങ്ങി
പല രംഗങ്ങളിലും കേരളം ലോകോത്തര നിലവാരത്തിലെത്തി.

ആരോഗ്യ രംഗത്തു് ധനമൂലധനാധിപത്യത്തിന്റെ കടന്നു് കയറ്റം
കേരളീയരെ ജീവിത ശൈലീ രോഗങ്ങളുടെ ഇരകളാക്കി മാറ്റി.

രോഗ ചികിത്സ ലാഭ മാര്‍ഗ്ഗമായി കണ്ട ധന മൂലധനം
രോഗത്തിനു് ചികിത്സിക്കാനാവശ്യമായ മരുന്നു് നിര്‍മ്മിക്കുക മാത്രമല്ല
മരുന്നുകളുടെ ഉപഭോക്താക്കളായ രോഗികളെ സൃഷ്ടിക്കുക കൂടി ചെയ്യുന്നു.

കേരളീയരിന്നു് പ്രമേഹത്തിന്റേയും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന്റേയും
അമിത കൊഴുപ്പിന്റേയും കിഡ്നി രോഗങ്ങളുടേയും
കരള്‍ രോഗങ്ങളുടേയും തൈറോയിഡ് അസന്തുലിതാവസ്ഥയുടേയും
നീരാളി പിടുത്തത്തിലായിരിക്കുന്നു.

ഭരണാധികാരികളുടെ കേവല ധാരണകളുടേയും
ധന മൂലധനത്തിന്റെ ലാഭക്കൊതിയുടേയും നേര്‍ തെളിവും അനുഭവവുമാണു്
കേരളീയരില്‍ വര്‍ദ്ധിച്ചു് വരുന്ന തൈറോയിഡ് രോഗങ്ങളും
കേരളത്തില്‍ പെരുകുന്ന തൈറോയിഡ് സ്പെഷ്യാലിറ്റി ക്ലിനിക്കുകളും.

രാജീവ് ഗാന്ധിയുടെ ഭരണകാലത്തു് അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം
കൊണ്ടുവന്നതാണു് ഉപ്പില്‍ അയഡിന്‍ ചേര്‍ത്തു് മാത്രമേ വില്കാവൂ എന്ന നിയമം
അയഡിന്റെ കുറവു് തൈറോയിഡ് രോഗങ്ങള്‍ക്കു് കാരണമാകാം
അതിനു് പരിഹാരം എല്ലാവര്‍ക്കും അയഡിന്‍ നല്കുകയല്ല.
അയഡിന്‍ കൂടിയാലും തൈറോയിഡ് തകരാറുകളുണ്ടാകും

ഈ വൈരുദ്ധ്യാത്മകത കാണാതെ കേവലമായ ധാരണയോടെ
ഭരണാധികാരികള്‍ എടുക്കുന്ന നിലപാടുകളാണു് കുഴപ്പം
ഇത്തരം കേവല യുക്തിയാണു് ധന മൂലധനാശ്രിതത്വം വലിച്ചു് വെക്കുന്നതിലും
നിക്ഷേപത്തിനെന്നു് പറഞ്ഞു് ബാധ്യത സൃഷ്ടിക്കുന്നതിലും കാണുന്നതു്.

മിതവും സമീകൃതവുമായ ആഹാരവും
അതില്‍ തന്നെ പരമാവധി (സാധ്യമായേടത്തോളം) വേവിക്കാത്ത കായ്-കനികളും
ബാക്കി മാത്രം ഉണക്കി സൂക്ഷിച്ച ധാന്യങ്ങളും പയറു് വര്‍ഗ്ഗങ്ങളും പച്ചക്കറികളും വേവിച്ചതുമായ ഭക്ഷണവും
സാദ്ധ്യമായത്ര അദ്ധ്വാനവും
മതിയായതും ശരിയായതുമായ വ്യായാമവുമാണു്
ആരോഗ്യ പരിപാലനത്തിനുള്ള മാര്‍ഗ്ഗം

'ആഹാരമാണു് ഔഷധം, ഔഷധമാണു് ആഹാരം'
'നല്ലതു് പോലെ വിയര്‍ക്കുന്നതു് വരെ നടക്കുകയാണു് ഏറ്റവും മെച്ചപ്പെട്ട വ്യായാമം'
'അന്നാദ്ധ്വാനമാണു് ആരോഗ്യ പരിപാലനത്തിന്റെ മുഖ്യ ഘടകം'
'ശാരീരിക-മാനസികാരോഗ്യത്തിനു് കലാ-കായിക മത്സരങ്ങള്‍'
തുടങ്ങിയ ആപ്ത വാക്യങ്ങള്‍ ഓര്‍മ്മിച്ചെടുത്തു് ആസൂത്രണം ചെയ്യുന്ന ആരോഗ്യ പരിപാടിയാണു് സ്ഥായിയായ കേരള വികസനത്തിന്റെ അടിയന്തിരാവശ്യം.

*
Courtesy: '99% against 1%' (99% ജനങ്ങള്‍ ആഗോള ധന മൂലധനാധിപത്യത്തിനെതിരെ)

Wednesday, September 14, 2011

ഇന്ത്യന്‍ അനുഭവത്തില്‍ നിന്നുള്ള പാഠങ്ങള്‍

സാമ്പത്തിക ഉദാരവല്‍ക്കരണം ആരംഭിച്ചതിനുശേഷമുള്ള ഇന്ത്യയുടെ സാമ്പത്തികരംഗത്തെ അനുഭവങ്ങള്‍ , ബൂര്‍ഷ്വാ (മുഖ്യധാരാ) വികസനസിദ്ധാന്തത്തെ വ്യക്തമായിത്തന്നെ തള്ളിക്കളയുന്നതാണ്. ഈ കാലഘട്ടത്തിലെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ജിഡിപിയുടെ വളര്‍ച്ചാനിരക്ക് ദ്രുതഗതിയിലാണ് വര്‍ദ്ധിച്ചത്. എന്നാല്‍ അതോടൊപ്പംതന്നെ കേവലമായ ദാരിദ്ര്യം വലിയതോതില്‍ വര്‍ദ്ധിക്കുകയും ചെയ്തു. ബൂര്‍ഷ്വാ സിദ്ധാന്തത്തിന്റെ ഒരു കൈവഴിക്കും വിശദീകരിക്കാന്‍ കഴിയാത്ത ഒരു സംയുക്ത പ്രതിഭാസമാണത്. നമുക്ക് ആദ്യംതന്നെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിക്കാം. എന്നാല്‍ വളര്‍ച്ചാ നിരക്കിനെ സംബന്ധിച്ച് ചര്‍ച്ചചെയ്ത് നാം സമയം കളയേണ്ടതില്ല. വളര്‍ച്ചാനിരക്ക് ദ്രുതഗതിയില്‍ വര്‍ധിച്ചിരിക്കുന്നു എന്ന നിഗമനത്തെ സംബന്ധിച്ചിടത്തോളം രണ്ട് അഭിപ്രായം ഉണ്ടാവേണ്ട ആവശ്യമില്ല.

കണക്കുകളെ സംബന്ധിച്ച് ചില പ്രശ്നങ്ങളുണ്ടായെന്നുവരാം; എന്നാല്‍ അതില്‍നിന്നുള്ള നിഗമനങ്ങളെ സംബന്ധിച്ച് സംശയങ്ങളൊന്നുമില്ല. എന്നാല്‍ ദാരിദ്ര്യത്തെ സംബന്ധിച്ച ഗവണ്‍മെന്‍റിെന്‍റ കണക്കുകള്‍ (ആസൂത്രണക്കമ്മീഷെന്‍റ കണക്കുകള്‍) നിഗമനങ്ങളില്‍ എത്തിച്ചേരുന്ന കാര്യത്തില്‍ , ഒട്ടുംതന്നെ സത്യസന്ധമല്ല എന്നതാണ് വസ്തുത. അതിനാല്‍ അതിനെക്കുറിച്ച് ചര്‍ച്ച ആവശ്യമാണ്. ഇന്ത്യയില്‍ ദാരിദ്ര്യത്തെ സംബന്ധിച്ച കണക്കുകള്‍ തയ്യാറാക്കാന്‍ ആരംഭിച്ചകാലംതൊട്ട്, ദാരിദ്ര്യത്തെ സംബന്ധിച്ച നിര്‍വചനം താഴെപറയുന്ന വിധത്തിലാണ: ഗ്രാമീണ മേഖലയില്‍ 2400 കലോറി ഊര്‍ജ്ജത്തിനുവേണ്ട ഭക്ഷണം പ്രതിദിനം പ്രതിശീര്‍ഷം ലഭ്യമല്ലാത്തവരും നഗരപ്രദേശങ്ങളില്‍ 2100 കലോറി ഊര്‍ജ്ജത്തിനുവേണ്ട ഭക്ഷണം പ്രതിദിനം പ്രതിശീര്‍ഷം ലഭ്യമല്ലാത്തവരും ദരിദ്രരാണ്. ഇന്ന് ഓരോവര്‍ഷവും ഇക്കാര്യത്തില്‍ ചെറിയ തോതിലുള്ള സാമ്പിള്‍ സര്‍വെയും അയ്യഞ്ചുകൊല്ലം കൂടുമ്പോള്‍ കൂടുതല്‍ വിപുലമായ സാമ്പിള്‍ സര്‍വ്വെയും നടത്തപ്പെടുന്നുണ്ട്. അതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് നമുക്ക് പ്രത്യക്ഷത്തില്‍ത്തന്നെ വിവരങ്ങള്‍ ലഭ്യമാണ്. ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് നേരിട്ടുതന്നെ ദാരിദ്ര്യത്തിെന്‍റ അളവ് കണക്കാക്കാം. (ഇത് കേവലമായ ദാരിദ്ര്യത്തിന്റെ കണക്കാണ്).

വളര്‍ച്ചാനിരക്ക് ദ്രുതഗതിയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് കണക്കാക്കപ്പെടുന്ന കാലഘട്ടത്തിലും ഈ കണക്കുകൂട്ടല്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ പ്രശ്നത്തില്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ഗവണ്‍മെന്‍റ് ചെയ്യുന്നത്. ദാരിദ്ര്യത്തിെന്‍റ അനുപാതം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് കാണിക്കുന്നതിനുള്ള പലതരത്തിലുള്ള പരോക്ഷ മാര്‍ഗ്ഗങ്ങളും അവര്‍ അവലംബിക്കുന്നു. "ജനങ്ങളുടെ ദാരിദ്ര്യം കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കില്‍പിന്നെ, അവര്‍ക്കു ലഭ്യമാകുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവും കലോറി ഊര്‍ജ്ജത്തിെന്‍റ അളവും കുറഞ്ഞുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്" എന്ന് സര്‍ക്കാരിനോട് ചോദിച്ചുവെന്നിരിക്കട്ടെ. അവരുടെ ഉത്തരം ഇതായിരിക്കും: "ജനങ്ങളുടെ സ്ഥിതി ഭേദപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ ഭക്ഷ്യധാന്യങ്ങളില്‍നിന്ന് മറ്റ് ചെലവിനങ്ങളിലേക്ക് അവര്‍ മാറിക്കൊണ്ടിരിക്കുന്നു. അവരുടെ ചെലവുകള്‍ വൈവിധ്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് അവര്‍ക്ക് ലഭിക്കുന്ന കലോറി ഊര്‍ജ്ജം കുറഞ്ഞുകൊണ്ടിരിക്കുന്നത്." മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ സര്‍ക്കാരിന്റെ വാദഗതിയനുസരിച്ച് കലോറി ഊര്‍ജ്ജം കുറയുന്നത് ആളുകള്‍ കൂടുതല്‍ ദരിദ്രരായിത്തീരുന്നതുകൊണ്ടല്ല, മറിച്ച് അവരുടെ സ്ഥിതി മെച്ചപ്പെടുന്നതിന്റെ പ്രതിഫലനമാണത്. എന്നാല്‍ ആസൂത്രണക്കമ്മീഷന്‍തന്നെ തുടക്കത്തില്‍ ദാരിദ്ര്യം അളക്കുന്നതിന് ആവിഷ്കരിച്ച ഉപാധികളുടെ അടിയില്‍ കിടക്കുന്ന ധാരണകള്‍ക്ക് കടകവിരുദ്ധമാണത്. എന്നുതന്നെയല്ല, സാമാന്യബുദ്ധിയേയും സാര്‍വദേശീയ അനുഭവങ്ങളെയും അത് കൊഞ്ഞനം കുത്തുകയും ചെയ്യുന്നു.

വരുമാനവിതരണം കൂടുതല്‍ വഷളാകുന്നു ഗ്രാഫിന്റെ x ആക്സിസില്‍ പ്രതിശീര്‍ഷ യഥാര്‍ഥ വരുമാനവും y ആക്സിസില്‍ പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉപഭോഗവും (പ്രത്യക്ഷ ഉപഭോഗവും പരോക്ഷ ഉപഭോഗവും രണ്ടും കണക്കിലെടുത്തുകൊണ്ട്. അതില്‍ പരോക്ഷ ഉപഭോഗം എന്നതില്‍ സംസ്കരിക്കപ്പെട്ട ഭക്ഷ്യ വിഭവങ്ങളും മാംസവിഭവങ്ങളും ഉള്‍പ്പെടുന്നു) പ്രതിനിധാനംചെയ്തുകൊണ്ട് വരുമാന-ഉപഭോഗ ഗ്രാഫ് വരച്ചുവെന്നിരിക്കട്ടെ. അപ്പോള്‍ വരുമാന വര്‍ദ്ധനയ്ക്കനുസരിച്ച് ഭക്ഷ്യധാന്യ ഉപഭോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതും വളരെ ഉയര്‍ന്ന ഒരു വരുമാനത്തില്‍ എത്തിക്കഴിയുമ്പോള്‍ (ഇന്ത്യയിലെ മഹാ ഭൂരിപക്ഷവും നേടുന്ന വരുമാനത്തേക്കാള്‍ എത്രയോ ഉയര്‍ന്നതായിരിക്കും അത്) ഉപഭോഗവര്‍ദ്ധന നിലയ്ക്കുകയും ചെയ്യുന്നതായി കാണാം. അപ്പോള്‍ ഗ്രാഫ് നേര്‍രേഖയിലായിത്തീരുന്നു. ഇത് സാര്‍വ്വദേശീയമായിത്തന്നെയുള്ള അനുഭവമാണ്. ഉപഭോഗത്തിന്റെ കാര്യത്തിലെന്നപോലെ ആളുകള്‍ സ്വീകരിക്കുന്ന കലോറി ഊര്‍ജ്ജത്തിന്റെ കാര്യത്തിലും ഇത് ശരിയാണ്. എന്നുതന്നെയല്ല ഭക്ഷ്യധാന്യ ഉപഭോഗത്തിന്റെ അളവ് നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകം വരുമാനംതന്നെയാണെന്ന് കാണാം. വിവിധ രാജ്യങ്ങളിലെ ഉപഭോഗ വ്യത്യാസത്തിന് കാരണം അതാണ് എന്നു കാണാം. മറ്റൊരു ഘടകവും അത്രമാത്രം നിര്‍ണായകമല്ല. അതുകൊണ്ട്, ലോകത്തിലെവിടെയും ദൃശ്യമാകുന്ന വ്യക്തമായ ഒരു നിയമമായിത്തന്നെ അതിങ്ങനെ പ്രസ്താവിക്കാം:

ജനങ്ങളുടെ വരുമാനം വര്‍ദ്ധിക്കുമ്പോള്‍ അവരുടെ മൊത്തം ഭക്ഷ്യധാന്യ ഉപഭോഗവും അതോടൊപ്പം കലോറി ഊര്‍ജ്ജ ഉപഭോഗവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ഉയര്‍ന്ന ഒരു വരുമാനതലത്തിലെത്തിക്കഴിഞ്ഞാല്‍ അത് നേര്‍രേഖയിലായിത്തീരുംവരെ ഈ വളര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. മറിച്ച് ചില രാജ്യങ്ങളില്‍ ചില കാലയളവുകളില്‍ കലോറി ഊര്‍ജ്ജത്തിന്റെ ഉപഭോഗവും അതോടൊപ്പം പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉപഭോഗവും കുറയുന്നതായി കാണുകയാണെങ്കില്‍ (ഇക്കാര്യത്തില്‍ ഇന്ത്യയില്‍ സംശയാതീതമായ വിധത്തില്‍ത്തന്നെ ഔദ്യോഗിക കണക്കുകള്‍ ലഭ്യമാണ്) ജനസംഖ്യയില്‍ ഭൂരിഭാഗത്തിെന്‍റയും സാമ്പത്തിക സ്ഥിതി യഥാര്‍ത്ഥത്തില്‍ മോശമായിട്ടുണ്ടായിരിക്കണം; അതായത് ആ കാലയളവില്‍ ആ രാജ്യത്തിലെ ജനങ്ങള്‍ കൂടുതല്‍ ദരിദ്രരായിട്ടുണ്ടാവണം. ഇതുതന്നെ മറ്റൊരുവിധത്തില്‍ പറയുകയാണെങ്കില്‍ , ഒരു രാജ്യത്ത് യഥാര്‍ത്ഥ പ്രതിശീര്‍ഷ വരുമാനം വര്‍ദ്ധിക്കുന്നതോടൊപ്പംതന്നെ, പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉപഭോഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കില്‍ , ആ രാജ്യത്തിലെ വരുമാന വിതരണം ആ കാലയളവില്‍ വളരെയേറെ വഷളായിക്കൊണ്ടിരിക്കുകയാണെന്നും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വെറുമൊരു ശരാശരി സംഖ്യയായ പ്രതിശീര്‍ഷ വരുമാനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണെങ്കില്‍ത്തന്നെ ജനസംഖ്യയില്‍ മഹാഭൂരിപക്ഷത്തിെന്‍റയും സ്ഥിതി കേവലമായിത്തന്നെ വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നും വ്യക്തമാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇന്ത്യയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. ഇതൊരു പ്രഹേളികയാണ്-ബൂര്‍ഷ്വാ വികസന സിദ്ധാന്തത്തിന് വിശദീകരിക്കാന്‍ കഴിയാത്ത ഒരു പ്രഹേളിക. ഏറ്റവും പരുക്കന്‍ ഭാഷയില്‍ പറഞ്ഞാല്‍ , ഈ സിദ്ധാന്തം പ്രസ്താവിക്കുന്നത് ഇതാണ്. പ്രതിശീര്‍ഷവരുമാനം വര്‍ദ്ധിക്കുന്നതുകൊണ്ട് എല്ലാവരുടെയും സ്ഥിതി മെച്ചപ്പെടുന്നവിധത്തിലുള്ള "കിനിഞ്ഞിറങ്ങല്‍" പ്രക്രിയ നടക്കുന്നുണ്ട്; അങ്ങനെ വരുമ്പോള്‍ പ്രതിശീര്‍ഷവരുമാനം ഉയരുന്നതിനനുസരിച്ച് ദാരിദ്ര്യം കുറഞ്ഞുകൊണ്ടിരിക്കണം.

ഈ സിദ്ധാന്തത്തിെന്‍റ കൂടുതല്‍ പരിഷ്കൃതമായ ഒരു ഭാഷാന്തരത്തില്‍നിന്നും ഇതേ നിഗമനം ഉരുത്തിരിച്ചെടുക്കാവുന്നതാണ്. ദാരിദ്ര്യത്തെ അത് ഒരു "കെണി"യായിട്ടാണ് കാണുന്നത്. രാജ്യങ്ങള്‍ ദാരിദ്ര്യത്തിന്റെ "കെണിയില്‍ ചെന്നകപ്പെ"ടുന്നു; അതില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയുന്നില്ല. അവരുടെ ദാരിദ്ര്യത്തിന്റെ അവസ്ഥയില്‍ , അത്തരം ദാരിദ്ര്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തിലുള്ള വര്‍ത്തുള ശക്തികളും സംയുക്ത കാര്യകാരണ ബന്ധങ്ങളും നിലനില്‍ക്കുന്നതാണ് അതിനുകാരണം. ഉദാഹരണത്തിന് ഒരു രാജ്യത്തിലെ പ്രതിശീര്‍ഷ മൂലധനം കുറവാണെങ്കില്‍ തൊഴില്‍ ഉല്‍പാദനക്ഷമതയും കുറവായിരിക്കും; അതുകാരണം അധ്വാനിക്കുന്ന തൊഴിലാളികളുടെ കൂലി കുറവായിരിക്കും; അത് അവരെ ദരിദ്രരാക്കിത്തീര്‍ക്കുന്നു. എന്നാല്‍ അവര്‍ക്ക് ഈ ദാരിദ്ര്യത്തില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയില്ല. കാരണം പ്രതിശീര്‍ഷ ഉപഭോഗത്തിന് (നിലനില്‍പ്പിന്റേതായ) ഒരു താഴ്ന്നതലം ഉള്ളതുകൊണ്ട്, പ്രതീശീര്‍ഷ ഉല്‍പാദനം (അഥവാ തൊഴില്‍ ഉല്‍പാദനക്ഷമത) താഴ്ന്നതാകുമ്പോള്‍ അതില്‍നിന്നുണ്ടാകുന്ന സമ്പാദ്യവും നിക്ഷേപവും വളരെ തുച്ഛമായിത്തീരുന്നു; അതുകൊണ്ട് പ്രതിശീര്‍ഷ മൂലധനത്തിന്റെ അളവ് വളരെ താഴ്ന്ന നിലവാരത്തില്‍ തുടര്‍ച്ചയായി നിലനില്‍ക്കുന്നു; അതുമൂലം പ്രതിശീര്‍ഷ ഉല്‍പാദനത്തിന്റെ അളവും വളരെ താഴ്ന്ന നിലവാരത്തില്‍ത്തന്നെ തുടര്‍ച്ചയായി നിലനില്‍ക്കുന്നു. ചുരുക്കത്തില്‍ ദാരിദ്ര്യം ദാരിദ്ര്യത്തെ ജനിപ്പിക്കുന്നു; അതൊരു കെണിയായിത്തീരുന്നു; അതില്‍നിന്ന് രാജ്യങ്ങള്‍ക്ക് രക്ഷപ്പെടുന്നതിന് കഴിയുകയില്ല. "വിദേശ സഹായം" സ്വീകരിക്കുന്നതിനുള്ള ഒരു ന്യായീകരണമായി ഈ വാദമുഖത്തെ പലപ്പോഴും ഉപയോഗപ്പെടുത്താറുണ്ട്. ദാരിദ്ര്യത്തിന്റെ കെണിയില്‍നിന്ന് രക്ഷപ്പെടുന്നതിന് രാജ്യങ്ങളെ പ്രാപ്തമാക്കുന്ന ഒരു ബാഹ്യശക്തിയാണ് വിദേശസഹായം എന്നാണ് വാദം. പക്ഷേ ഒരു രാജ്യത്തിന്റെ പ്രതിശീര്‍ഷ ഉല്‍പാദനം വര്‍ദ്ധിക്കണമെങ്കില്‍ , ആ രാജ്യത്തിന് ദാരിദ്ര്യത്തിന്റെ കെണിയില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയണം എന്നുതന്നെയാണ് ഈ വാദവും പ്രസ്താവിക്കുന്നത്. പരുക്കന്‍ രീതിയിലുള്ള "കിനിഞ്ഞിറങ്ങല്‍ സിദ്ധാന്തം" പ്രസ്താവിക്കുന്നതിനോട് തികച്ചും സമാനമായ ഒരു നിഗമനം തന്നെയാണിത്. വളര്‍ച്ചാവര്‍ദ്ധനയും ദാരിദ്ര്യവും ഒരേ സമയം സംഭവിക്കുന്നു എന്നാല്‍ ഒരു പ്രത്യേക കാലയളവില്‍ വളര്‍ച്ചാനിരക്ക് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നതും അതേ അവസരത്തില്‍ത്തന്നെ കേവലമായ ദാരിദ്ര്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതും എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് വിശദീകരിക്കാന്‍ ഈ പ്രഖ്യാപനങ്ങള്‍ക്കൊന്നും കഴിയുന്നില്ല. ദാരിദ്ര്യത്തിന്റെ കെണി എന്ന വാദമുഖം രാജ്യങ്ങള്‍ക്ക് ബാധകമാക്കുന്നതിനുപകരം ഒരു രാജ്യത്തിനുള്ളിലെ വിവിധ വിഭാഗങ്ങള്‍ക്ക് ബാധകമാകുംവിധം വിശദീകരിക്കാം എന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെ വരുമ്പോള്‍ വളര്‍ച്ചാനിരക്ക് വര്‍ദ്ധനയും ദാരിദ്ര്യത്തിന്റെ നിലനില്‍പ്പും ഒരേസമയം സംഭവിക്കുന്നതിനെ വിശദീകരിക്കുന്നതിനായി, താഴെപറയുന്ന വിധത്തിലുള്ള ഒരു വാദമുഖം ആവിഷ്കരിക്കാവുന്നതാണ്:

ഒരു രാജ്യത്തിനുള്ളില്‍ത്തന്നെ, ദാരിദ്ര്യത്തിെന്‍റ കെണിയില്‍ അകപ്പെട്ടിട്ടുള്ള പ്രത്യേക വിഭാഗങ്ങള്‍ ഉണ്ടായിരിക്കാം. അത്തരം കെണികളില്‍നിന്ന് രാജ്യം മൊത്തത്തില്‍ രക്ഷപ്പെടുന്ന അവസ്ഥയില്‍ത്തന്നെ ഈ വിഭാഗങ്ങള്‍ ദരിദ്രരായിത്തന്നെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഈ വാദമുഖത്തെ സംബന്ധിച്ചിടത്തോളം പ്രകടമായ മൂന്ന് പ്രശ്നങ്ങളുണ്ട്. ഒന്നാമത്, വളര്‍ച്ചാനിരക്ക് വര്‍ദ്ധനയും ദാരിദ്ര്യം നിലനില്‍ക്കുന്നതും ഒരേ സമയത്ത് സംഭവിക്കുന്നതിനെ വിശദീകരിക്കാന്‍ അതുകൊണ്ട് കഴിയുമെങ്കിലും ഒരേസമയത്ത് വളര്‍ച്ചാനിരക്ക് വര്‍ദ്ധിക്കുന്നതും ദാരിദ്ര്യം വര്‍ധിക്കുന്നതുമായ പ്രതിഭാസത്തെ വിശദീകരിക്കാന്‍ അതിന് കഴിയുകയില്ല (ദാരിദ്ര്യത്തിന്റെ വര്‍ദ്ധന ഈ രാജ്യങ്ങളിലെ ഈ വിഭാഗങ്ങളുടെ ദീര്‍ഘകാല പ്രവണതയല്ലെങ്കില്‍ . എന്നാല്‍ ഇന്ത്യയിലെ സ്ഥിതി അങ്ങനെയല്ലല്ലോ. ഇന്ത്യയില്‍ ഈ വിഭാഗങ്ങള്‍ പാപ്പരായിക്കൊണ്ടിരിക്കുന്നത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ കാലയളവിനുള്ളിലാണല്ലോ).

രണ്ടാമത്, ഏറിക്കവിഞ്ഞാല്‍ ചില ഒറ്റപ്പെട്ട ചെറിയ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഈ വാദമുഖം ശരിയാണെന്നു വരാം; എന്നാല്‍ രാജ്യത്തിലെ ജനസംഖ്യയില്‍ മഹാ ഭൂരിപക്ഷത്തിനും അത് ബാധകമാവാന്‍ വഴിയില്ല. (ഉദാഹരണത്തിന് ഗ്രാമീണ ഇന്ത്യയില്‍ പ്രതിദിനം പ്രതിശീര്‍ഷ കലോറി ഉപഭോഗം 2,400-ല്‍ കുറവായ ആളുകളുടെ ശതമാനം 1993-94ല്‍ 74.5 ആയിരുന്നത് 2004-05 ആയപ്പോഴേക്ക് 87 ആയി ഉയര്‍ന്നു എന്ന കാര്യം നാം ഓര്‍ക്കണം. കൂട്ടത്തോടെയുള്ള വ്യാപകമായ പാപ്പരീകരണത്തെയാണത് സൂചിപ്പിക്കുന്നത്; ഏതെങ്കിലും ചില പ്രത്യേക വിഭാഗത്തിന്റെ മാത്രം പാപ്പരീകരണമല്ല).

മൂന്നാമത്, രാജ്യം മൊത്തത്തില്‍ വളര്‍ച്ച പ്രാപിക്കുകയും അതേ അവസരത്തില്‍ ചില വിഭാഗങ്ങള്‍ ദരിദ്രരായിത്തന്നെ നിലനില്‍ക്കുകയും ചെയ്യുന്ന അവസ്ഥയില്‍ , ഈ വിഭാഗങ്ങള്‍ ചെന്നകപ്പെട്ടിട്ടുള്ള ദാരിദ്ര്യത്തിന്റെ കെണിയില്‍നിന്ന് അവരെ മോചിപ്പിക്കാന്‍ ഗവണ്‍മെന്‍റ് എന്തുകൊണ്ടാണ് ഇടപെടാത്തത് എന്ന കാര്യത്തെപ്പറ്റിയും ഈ വാദമുഖം വിശദീകരിക്കുന്നില്ല. നാം ആരംഭിച്ച അടിസ്ഥാനപരമായ കാര്യത്തില്‍ത്തന്നെ ഇത് നമ്മെ തിരിച്ചുകൊണ്ടത്തിക്കുന്നു.

കഴിഞ്ഞ രണ്ടുപതിറ്റാണ്ട് കാലയളവില്‍ ഇന്ത്യയിലുണ്ടായ അനുഭവത്തെ വിശദീകരിക്കുന്നതിന്, "മുഖ്യധാരാ" വികസന സിദ്ധാന്തത്തിന്റെ പാഠഭേദങ്ങള്‍ക്കൊന്നും കഴിയുന്നില്ല. നമ്മുടെ അനുഭവത്തിന് വിശദീകരണം ലഭിക്കുന്നതിന് നാം മാര്‍ക്സിയന്‍ സിദ്ധാന്തങ്ങളിലേക്കുതന്നെ തിരിയേണ്ടിയിരിക്കുന്നു. മുതലാളിത്ത മേഖലയും പ്രാങ് മുതലാളിത്ത മേഖലയും ഒരേസമയം നിലനില്‍ക്കുന്ന ഒരു സമ്പദ്വ്യവസ്ഥയില്‍ , പ്രത്യേകിച്ചും ഗ്രാമീണ ദരിദ്ര കൃഷിക്കാരടങ്ങുന്ന കാര്‍ഷിക സമ്പദ്വ്യവസ്ഥയില്‍ , മുതലാളിത്ത മേഖലയുടെ വളര്‍ച്ചയ്ക്ക്, പ്രാങ് മുതലാളിത്ത മേഖലയില്‍നിന്ന് (ഭൂമിപോലെയുള്ള) വിഭവങ്ങള്‍ മാത്രമല്ല ചരക്കുകളും (ഭക്ഷ്യധാന്യങ്ങള്‍ . ഭൂമിയുടെ വൈവിധ്യവല്‍ക്കരണം അവയുടെ ഉല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നുണ്ട്) ലഭിക്കണമെന്ന ആവശ്യം കൂടുതല്‍ കൂടുതല്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഉല്‍പന്നം വേണ്ടത്ര അളവില്‍ വര്‍ദ്ധിക്കുന്നില്ലെങ്കില്‍ മുതലാളിത്തമേഖലയില്‍നിന്നുള്ള ഡിമാന്‍റ് വര്‍ധന നിറവേറ്റപ്പെടുന്നത്, നിലവിലുള്ള ഉല്‍പന്നം മാത്രം കൊണ്ടുതന്നെയാണ്. മൂലധനത്തിന്റെ ആദിമ സഞ്ചയത്തിന്റെ വിവിധ മാര്‍ഗങ്ങളിലൂടെ അതിലൊരു ഭാഗം ബലംപ്രയോഗിച്ച് പിടിച്ചെടുത്തുകൊണ്ടാണ് അത് സാധിക്കുന്നത്. പ്രാങ് മുതലാളിത്ത മേഖലയില്‍നിന്ന് (ഗ്രാമീണ ദരിദ്ര കൃഷിക്കാരടങ്ങുന്ന കാര്‍ഷിക സമ്പദ്മേഖല) കൂടുതല്‍ ഉല്‍പന്നം മുതലാളിത്ത മേഖല ബലംപ്രയോഗിച്ച് പിടിച്ചെടുക്കുന്നതിനോടൊപ്പംതന്നെ, പ്രാങ് മുതലാളിത്ത മേഖലയില്‍നിന്ന് മുതലാളിത്തമേഖലയിലേക്ക് തൊഴില്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ പ്രാങ് മുതലാളിത്ത മേഖലയിലെ പ്രതിശീര്‍ഷചരക്ക് ലഭ്യത ചുരുങ്ങുകയില്ല. മറിച്ച് അങ്ങനെ തൊഴില്‍ കൈമാറ്റം ചെയ്യപ്പെടുന്നില്ലെങ്കില്‍ , പ്രാങ് മുതലാളിത്ത മേഖലയിലെ പ്രതിശീര്‍ഷചരക്ക് ലഭ്യത ചുരുങ്ങുകതന്നെ ചെയ്യും; അതുവഴി പ്രാങ് മുതലാളിത്ത മേഖലയുടെ കേവലമായ പാപ്പരീകരണം സംഭവിക്കുകയും ചെയ്യും. അത്തരം കേവലമായ പാപ്പരീകരണം, മുതലാളിത്തമേഖലയിലെതന്നെ തൊഴിലാളികളുടെ യഥാര്‍ത്ഥ വേതനത്തെ താഴ്ത്തി നിര്‍ത്തുകയും കുറയ്ക്കുകയും ചെയ്യും. തൊഴിലാളികളുടെ വിലപേശല്‍ കഴിവ് കുറയ്ക്കുന്നതിലൂടെയാണത്.

ഇതില്‍നിന്ന് മനസ്സിലാക്കാവുന്നത് ഇതാണ്. മുതലാളിത്തത്തിന്‍ കീഴിലെ വളര്‍ച്ചയോടൊപ്പംതന്നെ കടുത്ത ആദിമ മൂലധനസഞ്ചയ പ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന, മാന്ദ്യത്തിലകപ്പെട്ട പ്രാങ് മുതലാളിത്ത മേഖല നിലനില്‍ക്കുന്ന അവസ്ഥയില്‍ , മുതലാളിത്ത മേഖലയില്‍ത്തന്നെ തൊഴില്‍ അവസരങ്ങള്‍ വലിയതോതില്‍ വര്‍ധിക്കാത്ത അവസ്ഥയില്‍ , അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ കേവലമായ പാപ്പരീകരണം വര്‍ദ്ധിക്കാതിരിക്കുകയില്ല. പ്രാങ് മുതലാളിത്തമേഖലയില്‍ മാത്രമല്ല, മുതലാളിത്ത മേഖലയില്‍പോലും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഈ പാപ്പരീകരണം സംഭവിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ മുതലാളിത്ത മേഖലയിലെ വളര്‍ച്ചാനിരക്കിലെ വര്‍ദ്ധനയോടൊപ്പം (ഈ വളര്‍ച്ചാനിരക്ക് സമ്പദ്വ്യവസ്ഥയുടെതന്നെ വളര്‍ച്ചാനിരക്ക് ആയിട്ടാണ് സ്വയം പ്രകാശിതമാകുന്നത്) കേവലമായ ദാരിദ്ര്യവും വര്‍ദ്ധിക്കുകതന്നെ ചെയ്യും.

വളര്‍ച്ചാവര്‍ദ്ധനയോടൊപ്പംതന്നെ ദാരിദ്ര്യത്തിന്റെ വര്‍ധനയും ഒരേസമയത്ത് സംഭവിക്കുന്ന ഈ സ്ഥിതിവിശേഷംതന്നെയാണ് സാമ്പത്തിക ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. കോര്‍പ്പറേറ്റുകളുടെയും ഫിനാന്‍ഷ്യല്‍ താല്‍പര്യങ്ങളുടെയും കടുംപിടിത്തം സ്റ്റേറ്റിനുമേല്‍ വര്‍ധിച്ചതോതില്‍ ഉണ്ടാക്കുന്ന ഇത്തരമൊരു ഉദാരവല്‍ക്കരണം, ദരിദ്രരായ കൃഷിക്കാര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതിനെ തടയുന്നതും അതിെന്‍റ ഫലമായി മാന്ദ്യം ഉണ്ടാകുന്നതും ഇന്ത്യയിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ വേണ്ടത്ര വ്യക്തമാക്കപ്പെടുന്ന വസ്തുതയാണ്. ഇതും ഇതോടൊപ്പം ഭക്ഷ്യധാന്യ കൃഷിയില്‍നിന്ന് ഭൂമി മറ്റ് ഉപയോഗങ്ങള്‍ക്കായി വഴി തിരിച്ചുവിടുന്നതും ഉല്‍പാദനവര്‍ദ്ധന കൈവരിക്കുന്നതിനുള്ള നവീകരണപ്രക്രിയകളുടെ അഭാവവും (ഈ നവീകരണ പ്രക്രിയയ്ക്കും സര്‍ക്കാരിന്റെ സഹായം ആവശ്യമാണ്) കാരണമായിട്ടാണ്, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ കുറവുണ്ടായിക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം കൈവരിച്ച വളര്‍ച്ചാ പ്രക്രിയയെ നേര്‍ വിപരീതമാക്കിത്തീര്‍ക്കുന്ന സ്ഥിതിയാണിത്. അതേ അവസരത്തില്‍തന്നെ വളര്‍ന്നുകൊണ്ടിരിക്കുന്ന മുതലാളിത്ത മേഖല വളരെ കുറച്ച് തൊഴിലാളികളെ മാത്രമേ ഉള്‍ക്കൊണ്ടിട്ടുള്ളു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലം ആകെയെടുത്താല്‍ , സംഘടിത മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിച്ചിട്ടില്ല എന്നുതന്നെ പറയാം. മാത്രമല്ല, 2001നും 2008നും ഇടയില്‍ (2008നുശേഷമുള്ള കണക്കുകള്‍ ലഭ്യമായിട്ടില്ല) തൊഴില്‍ അവസരങ്ങള്‍ കേവലമായ കണക്കില്‍ കുറയുകതന്നെയാണ് ഉണ്ടായിട്ടുള്ളത്. ഏറെയൊന്നും തൊഴിലാളികളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവാത്ത മുതലാളിത്ത മേഖലയും അതോടൊപ്പം മൂലധനത്തിന്റെ ആദിമ സഞ്ചയരീതിയും ചേര്‍ന്ന ഒരു അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത് എന്ന് അതില്‍നിന്ന് സിദ്ധിക്കുന്നു.

വളര്‍ച്ചാനിരക്ക് വര്‍ദ്ധിക്കുന്ന അവസരത്തില്‍ത്തന്നെ കേവലമായ പാപ്പരീകരണവും സംഭവിക്കുന്നത് അതുകൊണ്ടാണ്. ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി തൊട്ട് താഴോട്ടുള്ള ഗവണ്‍മെന്‍റ് വക്താക്കളുടെ ഒരു നീണ്ടനിരതന്നെ നമ്മുടെ മുന്നിലുണ്ട്. പന്ത്രണ്ടാം പദ്ധതിയെക്കുറിച്ച് ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ , വളര്‍ച്ചാനിരക്കിനെക്കുറിച്ചുള്ള ഈ സംഘഗാനം ഇപ്പോള്‍ കൂടുതല്‍ ഉച്ചത്തിലായിത്തീര്‍ന്നിട്ടുമുണ്ട്. എന്നാല്‍ കൂടുതല്‍ ഉയര്‍ന്ന വളര്‍ച്ചയോടൊപ്പംതന്നെ രാജ്യത്തെ കേവലമായ ദാരിദ്ര്യത്തിന്റെ അളവ് ഇനിയും കൂടാതെ തരമില്ല എന്ന് മേല്‍പ്പറഞ്ഞതില്‍നിന്ന് വ്യക്തമാകുന്നു. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ , പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങള്‍ മാറ്റേണ്ടതുണ്ട്; അതിനാകട്ടെ സ്റ്റേറ്റിന്റെ വര്‍ഗാഭിമുഖ്യത്തില്‍ത്തന്നെ മാറ്റം വരുത്തേണ്ടതുമുണ്ട്.

*
പ്രഭാത് പട്നായിക്, ചിന്ത വാരിക 16 സെപ്തംബര്‍ 2011

Sunday, March 13, 2011

'ജാംസ്' ഒരു ബ്രാന്‍ഡാണ്

'ജാംസ്' ഒരു ബ്രാന്‍ഡാണ്. ബഹുരാഷ്ട്രകുത്തകകള്‍ വിപണി കീഴടക്കിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ വിജയകരമായി മുന്നേറുന്ന ഒരു പ്രാദേശിക ബ്രാന്‍ഡ്! ഈ ബ്രാന്‍ഡിന്റെ പിന്നിലെ കഥ തേടിച്ചെന്നാല്‍ നമ്മള്‍ എത്തുന്നത് മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍. ഒരു ഓടിട്ട കൊച്ചുകെട്ടിടം. അതിനുള്ളില്‍ ഒമ്പത് സ്ത്രീകള്‍ ഒറ്റമനസ്സോടെ ജോലിചെയ്യുന്നു. ചിലര്‍ പൊടിക്കുന്നു, മറ്റുചിലര്‍ വറക്കുന്നു, വേറെ ചിലര്‍ പായ്ക്കുചെയ്യുന്നു. അങ്ങനെ ജാംസ് ധാന്യ മാവുകള്‍ തയ്യാറാകുന്നു. സാധാരണ ധാന്യമാവുകളില്‍നിന്ന് ജാംസ് വ്യത്യസ്തമാകുന്നത് അവര്‍ തങ്ങളുടെ ഭാവനയില്‍ കുതിര്‍ത്തെടുക്കുന്ന ചില നവീന ഉല്‍പ്പന്നങ്ങളിലൂടെയാണ്. ജാംസ് പ്രാതല്‍കിറ്റാണ് അതില്‍ പ്രധാനം. പത്തിരിപ്പൊടി, പുട്ടുപൊടി, ഗോതമ്പുപൊടി, ഉപ്പുമാവ് റവ എന്നിങ്ങനെ നാലുതരം പൊടികള്‍ ആകര്‍ഷകമായ ചെറുബാഗില്‍. ഒരു ചെറുകുടുംബത്തിന് ഒരാഴ്ചത്തേക്കുള്ള പ്രതല്‍വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഇത് ധാരാളം. പഴംപൊരി മിക്സും ബജിധൂളുംപോലെയുള്ള പുതുമയാര്‍ന്ന ഉല്‍പ്പന്നങ്ങളിലൂടെ ജാംസ് പ്രിയങ്കരമാകുന്നു. ജാംസിന് ഇന്ന് സ്വന്തമായി ഒരു പിക്കപ്വാനും ഉണ്ട്. സംഘത്തിന്റെ സെക്രട്ടറിയായ സിസിലിക്കുള്‍പ്പെടെ വണ്ടി ഓടിക്കാനും അറിയാം. തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിപണനം അങ്ങനെ എളുപ്പത്തിലാക്കിമാറ്റാനും ഈ ഒമ്പതംഗസംഘത്തിന് കഴിയുന്നു.
കുടുംബശ്രീയുടെ പതിനായിരക്കണക്കിനു സംരംഭങ്ങളിലൊന്നാണ് 'ജാംസ്'. മാറുന്ന കാലത്തിനനുസരിച്ച് മാറാന്‍ തയ്യാറായ പുത്തന്‍ സ്ത്രീത്വത്തിന്റെ പ്രതീകമായി കുടുംബശ്രീ ഇന്ന് മാറിയിരിക്കുന്നു. അച്ചാറും പപ്പടവുംപോലും വ്യത്യസ്തമായി ഉല്‍പ്പാദിപ്പിക്കാനും വിപണിയിലെ മത്സരത്തില്‍ ഒരിഞ്ച് പിന്നോട്ടുപോകാതിരിക്കാന്‍ പായ്ക്കിങ് ആകര്‍ഷകമാക്കിയും കുടുംബശ്രീ വനിതകള്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുന്നു. പൊതുവിപണിയില്‍ കുടുംബശ്രീതന്നെ ഒരു ബ്രാന്‍ഡായി മാറിയിരിക്കുന്നു. അതിന്റെ സ്വീകാര്യത ഇന്ന് നിരവധി സാധാരണ കുടുംബങ്ങളുടെ കുടുംബജറ്റില്‍ അനുകൂലമായ ചലനം സൃഷ്ടിച്ചിരിക്കുന്നു. മാസം ശരാശരി അയ്യായിരം രൂപ ഉണ്ടാക്കാന്‍ കുടുംബശ്രീ സംരംഭകര്‍ക്കാകുന്നുണ്ട്. പരമ്പരാഗതമായി സ്വയംസഹായ സംഘങ്ങള്‍ ഉല്‍പ്പാദിപ്പിച്ചുവന്നിരുന്ന പലഹാരങ്ങളും അച്ചാറുകളും ഇന്നില്ലാതായി എന്നല്ല. പക്ഷേ, കോട്ടയം ജില്ലയിലെ മുത്തുക്കുടയും പനംപാനിയും പാലക്കാട്ടെ 'സൃഷ്ടി' എന്ന ബ്രാന്‍ഡിലുള്ള മുളഘടികാരവും വയനാട്ടിലെ 'സ്പാരോ' കറിക്കൂട്ടുകളും മാറി ചിന്തിച്ചുകൊണ്ട് വിജയപാതയില്‍ എത്തിയവയാണ്.

കോഴിക്കോട് നല്ലളം ചെറുവത്തൂര്‍ ഗ്രാമത്തിലെ നിര്‍മാല്യം കുടുംബശ്രീയുടെ ഒരു മാതൃകായൂണിറ്റാണെന്നുപറയാം. ഒരു ഗ്രാം സ്വര്‍ണാഭരണങ്ങളാണ് ഇവര്‍ നിര്‍മിക്കുന്നത്. അതീവ മനോഹരമായ ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ക്ക് ആവശ്യക്കാരും ഏറെ. വിപണനം ഒരു പ്രശ്നമായി ഇവര്‍ കരുതുന്നതേയില്ല. സ്വര്‍ണവില കുതിച്ചുപൊങ്ങുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമേകാനും നിര്‍മാല്യത്തിനു കഴിയുന്നു.

തിരുവനന്തപുരം ജില്ലയിലെ ആര്യനാട് പഞ്ചായത്തില്‍ 'ഗൃഹശ്രീ' എന്ന സംരംഭം ശ്രദ്ധേയമാകുന്നത് അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഡയബറ്റിക് ഫുഡ് മൂലമാണ്. പ്രമേഹരോഗികള്‍ക്കായി ഇവര്‍ 18 കൂട്ടം ചേര്‍ത്തുണ്ടാക്കുന്ന ധാന്യമാവ് പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ഗംഭീരം. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഡയബറ്റിക് ലഡുവും ഇവര്‍ ഉണ്ടാക്കി വിപണിയിലെത്തിക്കുന്നു. കേട്ടറിഞ്ഞും വായിച്ചറിഞ്ഞും ഗൃഹശ്രീയെത്തേടി അന്യജില്ലകളില്‍നിന്ന് നിരവധിപേര്‍ എത്തുന്നു.

പ്രാദേശികമായി ലഭ്യമാകുന്ന കേരളത്തിന്റെ സ്വന്തം വിഭവങ്ങള്‍ പാഴായി പോകാതിരിക്കാന്‍ കുടുംബശ്രീ സംരംഭകര്‍ ശ്രദ്ധിക്കുന്നുണ്ട്. വയനാട്ടിലെ പനമരം പഞ്ചായത്തിലെ വൈഷ്ണവി അത്തരമൊരു സംഘമാണ്. 65 തരം ചക്കവിഭവങ്ങള്‍ ഉണ്ടാക്കാന്‍ 'വൈഷ്ണവി'യുടെ അംഗങ്ങള്‍ക്കറിയാം. ചക്ക ധാരാളമായി കിട്ടുന്ന മാസങ്ങളില്‍ വ്യത്യസ്തവിഭവങ്ങള്‍ ഉണ്ടാക്കി ഇവര്‍ സൂക്ഷിക്കുന്നു. ഈ പാചകവിധികളൊന്നും ആധുനികമാണെന്നുപറയാനാകില്ല. പരമ്പരാഗതമായി നമ്മുടെ മുത്തശ്ശിമാര്‍ക്ക് അറിയാവുന്നതും ഇന്ന് പുത്തന്‍തലമുറയ്ക്ക് അറിയാത്തതുമായ 'റസിപ്പി'കളാണ് ഇവ. ആ അര്‍ഥത്തില്‍ നമ്മുടെ സംസ്കാരത്തിന്റെ അജ്ഞാതരായ സൂക്ഷിപ്പുകാരികള്‍കൂടിയായി ഈ സ്ത്രീകള്‍ മാറിയിരിക്കുന്നു. വൈഷ്ണവിയുടെ പ്രശസ്തമായ ചക്കപപ്പടം ഇത്തരത്തില്‍ മുത്തശ്ശിമാരില്‍നിന്ന് കൈമാറിക്കിട്ടിയ അറിവാണ്. കോട്ടയത്തെ നീണ്ടൂര്‍ പഞ്ചായത്തിലെ കുടുംബശ്രീക്കാര്‍ ഉണ്ടാക്കുന്ന പനംപാനിയും ഒരു പാരമ്പര്യവിഭവമാണ്. പൊതുവിപണിയില്‍ ലഭ്യമല്ലാത്ത പനംപാനിയെക്കുറിച്ച് പലര്‍ക്കും അറിയില്ല. പനംകള്ളില്‍നിന്ന് നീണ്ട പ്രക്രിയയിലൂടെ ഉണ്ടാക്കിയെടുക്കുന്ന തേനിനു സമാനമായ പാനി മധ്യതിരുവിതാംകൂറിലെ പഴയകാല സദ്യകളില്‍ ഒഴിച്ചുകൂടാനാകാത്തതായിരുന്നുപോലും!

പഞ്ചായത്തുകളുടെ പ്രാദേശിക സാമ്പത്തിക വികസന പരിപാടികള്‍ക്ക് ആക്കംകൂട്ടാനും സ്ത്രീകളുടെ കൊച്ചുസംരംഭങ്ങള്‍ക്കാകുന്നുണ്ട്. ഒരു കുടക്കീഴില്‍ നിരവധി സംരംഭങ്ങള്‍ എന്ന ആശയമാണ് കൊല്ലത്തെ 'സഹ്യ' പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. നൂറോളം സംരംഭകര്‍ക്ക് ഒത്തുകൂടാനും ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനും പഞ്ചായത്ത് നല്‍കിയ കൂറ്റന്‍കെട്ടിടം സഹായകരമായിരിക്കുന്നു. ഒരു സംഘം കുടയുണ്ടാക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ നോട്ടുബുക്കും പേപ്പര്‍ബാഗും ഉണ്ടാക്കുന്നു. പലഹാരങ്ങള്‍ ഉണ്ടാക്കുന്നവരും 'സഹ്യ'യിലുണ്ട്. സ്ത്രീകളുടെ വസ്ത്രങ്ങള്‍ തുന്നിക്കൊടുക്കുന്ന തയ്യല്‍യൂണിറ്റും ഒരു കൂരയ്ക്കുതാഴെത്തന്നെയുണ്ട്.

കരകൌശലവസ്തുക്കള്‍, ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി നൂറിലേറെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് കുടുംബശ്രീ അയല്‍ക്കൂട്ട സഹോദരിമാര്‍ ഉണ്ടാക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നത്. കടലാസ്, മുള, കയര്‍, ചകിരിനാര്, ഉണങ്ങിയ പുല്ല്, പൂക്കള്‍, വിത്തുകള്‍, തഴ, ചൂരല്‍ തുടങ്ങി എന്തും സ്ത്രീകളുടെ കരവിരുതും ഭാവനയ്ക്കും വഴങ്ങുന്നു. പ്ളാസ്റിക്കിനെതിരെ കേരളം ചിന്തിക്കുമ്പോള്‍ പോംവഴിയായി മുന്നില്‍നില്‍ക്കുന്നത് കുടുംബശ്രീ വനിതകളുടെ കരുത്തുതന്നെയാണ്.

ഒറ്റയ്ക്ക് വീടിനുപുറത്തിറങ്ങാന്‍ മടിച്ചിരുന്ന സ്ത്രീകള്‍ ഇന്ന് തങ്ങളുടെ സംരംഭത്തിന്റെ വിജയത്തിനായി മുഖ്യധാരയിലേക്കുവരാന്‍ തയ്യാറാകുന്നു. അസംസ്കൃത വസ്തുക്കള്‍ ലാഭകരമായി ലഭിക്കുമെങ്കില്‍ എത്ര ദൂരെയും അവര്‍ യാത്രചെയ്യുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന വിപണനവേളകളില്‍ ഇവര്‍ പങ്കെടുക്കുന്നു. ബീജിങ്ങില്‍ നടന്ന അന്താരാഷ്ട്ര വിപണനമേളയില്‍ എറണാകുളം ജില്ലയിലെ ഷൈജയും മേരിയും പങ്കെടുത്തുവെന്നത് നിസ്സാരമായി കാണാനാകില്ല. അമ്പതിലേറെ വ്യത്യസ്തയിനം അച്ചാറുകള്‍ (ഈര്‍ക്കില്‍ ഉള്‍പ്പെടെ) ഉണ്ടാക്കുന്ന മിജയും ബ്രഹ്മികൂട്ടും പായസവും ഉണ്ടാക്കുന്ന ബിന്ദുവും മുടിയെണ്ണയുടെ വിദഗ്ധയായ ഹീരയും വിവിധതരം കഞ്ഞി വില്‍ക്കുന്ന ജയന്തിയും വൈയ്ക്കോലില്‍ അപൂര്‍വകലാരൂപങ്ങള്‍ സൃഷ്ടിക്കുന്ന വാസന്തിയും കുടുംബശ്രീയുടെ അഭിമാനങ്ങളാണ്. നന്നായി അധ്വാനിക്കുകയും തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കുകയും ചെയ്യുന്ന ഈ സ്ത്രീകള്‍ കുടുംബശ്രീയുടെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ യത്നിക്കുന്നു. സ്ത്രീകൂട്ടായ്മയുടെ കരുത്തോടെ ഇവര്‍ മുന്നേറുന്നു, ശാക്തീകരണത്തിന്റെ പാതയില്‍.

അക്ഷരത്തെ പുണര്‍ന്ന്

ജെസി തോമസും ഒരു സംരംഭകയാണ്. പക്ഷേ, ജെസി വിപണിയില്‍ എത്തിക്കുന്നത് അച്ചാറും പപ്പടവും ഒന്നുമല്ല. സ്വന്തമായെഴുതിയ നോവലും കഥകളുമാണ്. തൃശൂര്‍ കോര്‍പറേഷന്‍ എസ്ജിഎസ്ആര്‍വൈ പദ്ധതി പ്രകാരം നല്‍കിയ വായ്പ ഉപയോഗിച്ചാണ് ജെസി ആദ്യപുസ്തകം അച്ചടിച്ചത്. താനെഴുതി അച്ചടിച്ച പുസ്തകം തോള്‍സഞ്ചിയില്‍ കൊണ്ടുനടന്നുവില്‍ക്കുന്നു. കുടുംബശ്രീയുടെ മാസച്ചന്തകളില്‍ ജെസിയുടെ പുസ്തകങ്ങളും ഇടംനേടാറുണ്ട്.

ഒമ്പതാംക്ളാസില്‍ പഠിത്തം നിര്‍ത്താന്‍ നിര്‍ബന്ധിതയായ ജെസി ആദ്യകഥ എഴുതിയത് 13 വയസ്സിലാണെങ്കിലും പുസ്തകമിറക്കിയത് 45-ാം വയസ്സിലാണ്. ഇപ്പോള്‍ ആറ് പുസ്തകം ജെസി എഴുതി. കുട്ടികള്‍ക്കുള്ള കഥകളും ഇതില്‍ ഉള്‍പ്പെടുന്നു.—

*
ആര്‍ പാര്‍വതീദേവി കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

Sunday, February 27, 2011

കേരളത്തിന്റേത് ബദല്‍ നയം: പ്രഭാത് പട്നായിക്

കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരവുമായി സെമിനാര്‍

അര്‍ഥവത്തും ഫലപ്രദവുമായ വിഷയങ്ങള്‍, സംവാദാത്മകമായ അന്തരീക്ഷം, രാജ്യം അറിയുന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരുടെ ലളിതമായ അവതരണം. ബത്തേരി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന ദേശീയ സെമിനാര്‍ വയനാടിന്റെ മാത്രമല്ല, രാജ്യത്തിന്റെ കാര്‍ഷികപ്രതിസന്ധിയുടെ കാരണങ്ങളിലേക്കും ബദല്‍മാര്‍ഗം ചൂണ്ടിക്കാണിച്ചും അക്ഷരാര്‍ഥത്തില്‍ അര്‍ഥവത്തായി.

കാര്‍ഷിക മേഖലയിലെ യഥാര്‍ഥ പ്രതസിന്ധിക്ക് കാരണം സര്‍ക്കാരിന്റെ പിന്‍മാറ്റമാണെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ അടിവരയിട്ട് പറഞ്ഞു. ബഹുരാഷ്ട്ര കോര്‍പറേറ്റ് കമ്പനികള്‍ ലാഭം മുഴുവന്‍ തട്ടിയെടുക്കുമ്പോള്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാകുകയാണ്. നെഹ്റു യുഗത്തില്‍നിന്ന് വ്യത്യസ്തമായ നയം കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത് കര്‍ഷകരെ പാപ്പരീകരിക്കുന്നതാണ്. ഇതിന് ബദലായി കേരളം മുന്നോട്ടുവെക്കുന്ന ജനകീയബദലിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് സെമിനാര്‍ സമാപിച്ചത്. ജനകീയ കൂട്ടായ്മയില്‍ സ്ഥാപിതമാകുന്ന ബ്രഹ്മഗിരി മാംസ സംസ്കരണ വ്യവസായ ശാലയുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കുന്ന സാഹചര്യത്തിലായിരുന്നു ദേശീയ സെമിനാര്‍. വിദേശ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികളും ക്ഷണിക്കപ്പെട്ടവരും ഉള്‍ക്കൊള്ളുന്ന പ്രൌഢമായ സദസ്സ് സെമിനാറിന്റെ പ്രത്യേകതയാണ്. ഉദ്ഘാടനച്ചടങ്ങില്‍ പ്രൊഫ. തോമസ് തേവര അധ്യക്ഷനായി. പി കൃഷ്ണപ്രസാദ് എംഎല്‍എ സംസാരിച്ചു. സി എസ് ശ്രീജിത്ത് സ്വാഗതവും ബ്രഹ്മഗിരി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സി കെ ശിവരാമന്‍ നന്ദിയും പറഞ്ഞു. ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി ചെയര്‍മാന്‍ പി വി വര്‍ഗീസ് വൈദ്യര്‍, വൈസ്ചെയര്‍മാന്‍ ടി സുരേഷ്ചന്ദ്രന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും സെമിനാറില്‍ സംബന്ധിച്ചു.

കേരളത്തിന്റേത് ബദല്‍ നയം: പ്രഭാത് പട്നായിക്

കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരമായി കേരളം മുന്നോട്ടുവെക്കുന്ന ബദല്‍നയം മാതൃകാപരമാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു. ബത്തേരിയില്‍ ബ്രഹ്മഗിരി അഗ്രിഫെസ്റ്റിന്റെ ഭാഗമായി നടന്ന ദേശീയ സെമിനാറില്‍ സാമ്രാജ്യത്വ കാലഘട്ടത്തിലെ കാര്‍ഷികപ്രശ്നങ്ങളും ജനകീയബദലിന്റെ പ്രാധാന്യവും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യപ്രതിസന്ധി സംബന്ധിച്ച് ജോര്‍ജ് ബുഷും അമേരിക്കയും കുറ്റപ്പെടുത്തുന്നത് ചൈനയേയും ഇന്ത്യയേയുമാണ്. ഇരുരാജ്യങ്ങളും വന്‍സാമ്പത്തിക ശക്തിയായി വളര്‍ന്നതിനാല്‍ ഭക്ഷ്യോപഭോഗം വര്‍ധിച്ചതാണ് കാരണമത്രെ. ഇതുതന്നെയാണ് ആസൂത്രണ കമീഷന്‍ വൈസ്ചെയര്‍മാന്‍ മൊണ്ടേക്സിങ് അലുവാലിയയും പറയുന്നത്. വസ്തുതകള്‍ ഇതിനുവിരുദ്ധമാണ്. രാജ്യത്തെ ഭക്ഷ്യോല്‍പാദനവും ഭക്ഷ്യോപഭോഗവും കുറയുകയാണെന്നതാണ് കണക്ക്. ഇന്ധനവരവില്‍ വന്‍കുറവുണ്ടായപ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ ജൈവഇന്ധനമാക്കി മാറ്റുകയാണ് അമേരിക്ക. ഇത് മറച്ചുവെക്കാനാണ് ഇന്ത്യക്കും ചൈനക്കും എതിരെ തിരിയുന്നത്. ഇന്ത്യയാകട്ടെ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം ബിപിഎല്‍ ലിസ്റ്റിലുള്ളവര്‍ക്ക് നല്‍കുന്ന വിലയേക്കാള്‍ കുറച്ചാണ് കയറ്റുമതിചെയ്യുന്നത്. ഇത് ജപ്പാനിലും മറ്റും പന്നിക്കും കോഴിക്കും ഭക്ഷണമാകുന്നു. വയനാട്ടിലെ കാപ്പിയുടെ വില കുറയുമ്പോഴും കാപ്പിപ്പൊടിയുടെയും പരിപ്പിന്റെയും വിലകുറയുന്നില്ല. വന്‍കിട കോര്‍പറേറ്റുകളാണ് ലാഭംമുഴുവന്‍ കൊണ്ടുപോകുന്നത്. ഇത് തടയണമെങ്കില്‍ സര്‍ക്കാരിന്റെ നിയന്ത്രണവും ഇടപെടലും ഉണ്ടാകണം. ബഹുരാഷ്ട്ര കുത്തകക്കമ്പനികളുടെ സഹായത്തോടെയല്ല ഉല്‍പ്പാദനം വര്‍ധിപ്പിക്കേണ്ടത്. പാപ്പരീകരിക്കപ്പെടുന്ന കര്‍ഷകരെ സംരക്ഷിച്ചും സഹായിച്ചുമാണ് ഇത് നിര്‍വഹിക്കേണ്ടത്.

കാര്‍ഷികമേഖലയില്‍ ചെലവ് വര്‍ധിക്കുകയും വരുമാനം കുറയുകയുമാണ്. ഇത്തരം സാഹചര്യത്തില്‍ കര്‍ഷകര്‍ പണത്തിന് ഹുണ്ടികക്കാരെ ആശ്രയിക്കും. ഇങ്ങനെ കടക്കെണിയില്‍ അകപ്പെട്ടതാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിപ്പിച്ചത്. ജനകീയ കൂട്ടായ്മ പ്രതിസന്ധിക്ക് ബദലായി ഉയര്‍ന്നുവരണം. കേരളം ഇക്കാര്യത്തില്‍ മാതൃകയാണെന്നും പ്രൊഫ. പട്നായിക് പറഞ്ഞു. രാജ്യത്താകെ നെല്‍വയലുകളുടെ വിസ്തൃതി കുറഞ്ഞുവരുമ്പോള്‍ കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം വലിയമുന്നേറ്റമുണ്ടായി. നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചും സബ്സിഡിയും വിത്തും വളവും നല്‍കിയും ഉല്‍പാദനമേഖലയില്‍ സര്‍ക്കാര്‍ ഇടപെട്ടതിനാലാണ് ഇത് സാധ്യമായത്. പുറമെ വയല്‍ നികത്തുന്നതിനെതിരെ നിയമവും കര്‍ശനമാക്കി. എല്ലാ ജില്ലകളിലും അരി മില്ലുകള്‍ തുറക്കാനും നടപടിയായിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.

ഉദാരവല്‍കൃത നയത്തിലൂടെ കേന്ദ്രം കര്‍ഷകരെ വെടിവെക്കുന്നു: പ്രൊഫ. ഉത്സ

കാലാവസ്ഥാ വ്യതിയാനവും വിളനാശവുമാണ് കാര്‍ഷിക പ്രതിസന്ധിക്ക് കാരണമെന്ന് പറഞ്ഞ് പ്രശ്നത്തെ നിസ്സാരവല്‍ക്കരിക്കരുതെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞ പ്രൊഫ. ഉത്സ പട്നായിക് പറഞ്ഞു. പ്രതിസന്ധിയുടെ യഥാര്‍ഥ കാരണമായ ഉദാരവല്‍കൃത സാമ്പത്തിക നയം വെടിയുണ്ടകള്‍പോലെയാണ് കര്‍ഷകര്‍ക്കുനേരെ ചീറിവരുന്നത്. ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി സംഘടിപ്പിക്കുന്ന അഗ്രിഫെസ്റ്റിനോടനുബന്ധിച്ച് 'ഭക്ഷ്യസുരക്ഷയും സാമ്പത്തിക പ്രതിസന്ധിയും ജനകീയ ബദലും' എന്ന വിഷയത്തില്‍ നടന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍.

ആഭ്യന്തര ഉല്പാദനവളര്‍ച്ചാനിരക്ക് വര്‍ധിച്ചു എന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടുകൊണ്ടിരിക്കുന്നതില്‍ വാസ്തവമില്ല. ജനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യധാന്യം കിട്ടാതിരിക്കുകയും ഉല്‍പാദനം കുറയുകയുംചെയ്യുമ്പോള്‍ എങ്ങനെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയാകുക- സെമിനാറില്‍ 'ഇന്ത്യന്‍ കര്‍ഷകരും കാര്‍ഷികപ്രതിസന്ധിയുടെ കാരണങ്ങളും' എന്ന വിഷയം അവതരിപ്പിച്ച് പ്രൊഫ. ഉത്സ ചോദിച്ചു. കാര്‍ഷികരംഗത്ത് നെഹ്റുവിന്റെ നയം അട്ടിമറിക്കപ്പെട്ടത് ഇന്ത്യയിലെ പ്രതിസന്ധിക്ക് ഒരു കാരണമാണ്. പഞ്ചവത്സര പദ്ധതികളിലൂടെ കാര്‍ഷികമേഖലയുടെ പുരോഗതിക്ക് മുന്‍ഗണന നല്‍കിയെങ്കില്‍ കഴിഞ്ഞ 15 വര്‍ഷമായി ഈ മേഖലയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയാണ്. സ്വാതന്ത്യ്രത്തിന് മുമ്പ് 136 കിലോഗ്രാമായിരുന്നു പ്രതിശീര്‍ഷ ഭക്ഷ്യവരുമാനം. ഇത് പിന്നീട് 180 കിലോവരെ എത്തി. 1950 മുതല്‍ 90 വരെ പഞ്ചവത്സര പദ്ധതികളിലൂടെയുണ്ടാക്കിയ നേട്ടമാണ് സര്‍ക്കാര്‍ നയത്തിന്റെ ഫലമായി പിറകോട്ടുപോയത്. ഇപ്പോള്‍ 115 കിലോഗ്രാമാണ് നമ്മുടെ പ്രതിശീര്‍ഷ ഭക്ഷ്യലഭ്യത. പോഷകാഹാരലഭ്യതയിലും കുറവുണ്ടായി. ഉല്‍പാദനം വര്‍ധിച്ചു എന്നുപറയുമ്പോഴും ഇന്ത്യയില്‍ പട്ടിണികിടക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് എങ്ങനെയെന്ന് സര്‍ക്കാര്‍ പറയണം.

നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന ഇന്ത്യയില്‍ വാണിജ്യവല്‍കരണത്തിന്റെയും വ്യവസായപ്രീണനത്തിന്റെയും അനന്തരഫലങ്ങളാണ് ഇപ്പോള്‍ അനുഭവഭേദ്യമാകുന്നത്. സര്‍ക്കാര്‍ സബ്സിഡി നല്‍കിയും കര്‍ഷകരെ പരമാവധി സഹായിച്ചും ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കണം. വിളവില മാറിക്കൊണ്ടിരിക്കുന്നതും കര്‍ഷകരെ ദുരതത്തിലാക്കി. സേവനമേഖലയില്‍നിന്ന് പൂര്‍ണമായും മാറിനില്‍ക്കുക എന്നത് നെഹ്റുവിന്റെ നയമല്ല. കാര്‍ഷികോത്പാദനം കുറയുന്നതോടൊപ്പം മൃഗസമ്പത്തും കുറയും. അനിയന്ത്രിതമായ കയറ്റുമതിയും പ്രതിസന്ധിക്ക് കാരണമാണെന്ന് പ്രൊഫ. ഉത്സ പട്നായിക് പറഞ്ഞു.

*
കടപ്പാട്: ദേശാഭിമാനി ദിനപത്രം 27 ഫെബ്രുവരി 2011

Thursday, October 7, 2010

ബഹുരാഷ്‌ട്ര കോര്‍പറേഷനുകളുടെ കൊലക്കളങ്ങള്‍

മനുഷ്യചരിത്രത്തിലെ ഏറ്റവും ഭയാനകമായ വ്യാവസായിക അപകടമായിരുന്നു ഭോപ്പാല്‍ വാതകദുരന്തം. 25000 ആളുകളാണ് കൊല്ലപ്പെട്ടത്. അഞ്ചുലക്ഷം പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ 25 വര്‍ഷമായി ഭോപ്പാല്‍ ദുരന്തത്തിലെ ഇരകളോട് കാണിച്ച കടുത്ത അനീതി ഇന്നേവരെ നീതിന്യായ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും ഹീനമായതാണ്. 1984 ഡിസംബറില്‍ യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാലിലുള്ള കീടനാശിനി നിര്‍മ്മിക്കുന്ന പ്ളാന്റില്‍ നിന്നാണ് വാതകം ചോര്‍ന്നത്. പൊതുവെ പരുത്തിച്ചെടികള്‍ക്ക് ഉപയോഗിക്കുന്ന "കാർബാറില്‍'' (വിപണിയിലെ പേര് 'സെവിന്‍') എന്ന കീടനാശിനി ആയിരുന്നു അവിടെ നിര്‍മ്മിച്ചിരുന്നത്.

വാസ്‌തവത്തില്‍, ഭോപ്പാല്‍ വാതകദുരന്തവും പഞ്ചാബിലെ തീവ്രവാദി അക്രമദുരന്തവും ആണ് കൃഷി ഒരു യുദ്ധമേഖലയാണെന്ന തിരിച്ചറിവ് എന്നില്‍ ഉണ്ടാക്കിയത്. കീടനാശിനികള്‍ യുദ്ധ രാസവസ്‌തുക്കളാണ്. ലോകവ്യാപകമായി കീടനാശിനികള്‍ മൂലം ഓരോ വര്‍ഷവും കൊല്ലപ്പെടുന്നത് 2,20,000 ആളുകളാണ്. ഗവേഷണത്തെ തുടര്‍ന്ന് എനിക്ക് ബോധ്യമായത് മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും കൊന്നൊടുക്കുന്ന വിഷമയമായ കീടനാശികനികള്‍ നമുക്ക് ആവശ്യമില്ല എന്നാണ്. കീടനാശിനികള്‍ കീടങ്ങളെ നിയന്ത്രിക്കുന്നില്ല; വാസ്‌തവത്തില്‍ അവ മിത്രകീടങ്ങളെ കൊന്നൊടുക്കി അപകടകാരികളായ കീടങ്ങളെ സൃഷ്‌ടിക്കുകയാണ് ചെയ്യുന്നത്.

വേപ്പിനെപ്പോലെയുള്ള അപകടരഹിതമായ ബദലുകള്‍ നമുക്കുണ്ട്. അതുകൊണ്ടാണ് ഭോപ്പാല്‍ ദുരന്തത്തിന്റെ സമയത്ത്, "ഇനിയും ഭോപ്പാലുകള്‍ വേണ്ടേ വേണ്ട, ഒരു വേപ്പ് നടുക'' എന്ന പ്രചരണത്തിന് ഞാന്‍ തുടക്കം കുറിച്ചത്. വേപ്പിനെ സംബന്ധിച്ച ഈ പ്രചരണമാണ് എന്നെ 1994-ല്‍ വേപ്പിന്റെ ജൈവ ചോരണത്തെ വെല്ലുവിളിക്കുന്നതിന് ഇടയാക്കിയത്. ഡബ്ള്യു ആര്‍ ഗ്രേസ് എന്ന അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനി വേപ്പിനെ കീടനാശിനിയായും കളനാശിനി ആയും ഉപയോഗിക്കാന്‍ പേറ്റന്റ് രജിസ്‌റ്റര്‍ ചെയ്യുകയും കര്‍ണാടകത്തിലെ തുങ്കൂറില്‍ വേപ്പെണ്ണ വാറ്റിയെടുക്കുന്നതിനുള്ള ഒരു പ്ളാന്റ് സ്ഥാപിക്കുകയും ചെയ്‌തിട്ടുള്ളതായി ഞാന്‍ കണ്ടെത്തിയത് ഈ പ്രചരണത്തിനിടയിലാണ്. ഈ ജൈവമോഷ കേസിനുവേണ്ടി ഞങ്ങള്‍ 11 വര്‍ഷം പോരാട്ടം നടത്തി. അതിന്റെ ഫലമായി ജൈവ മോഷണം നടത്തി ചെടികളെ പേറ്റന്റ് ചെയ്യുന്നത് അവസാനിപ്പിക്കുന്നതില്‍ വിജയം വരിക്കാന്‍ കഴിഞ്ഞു.

അതേസമയം തന്നെ പഴയ കീടനാശിനി വ്യവസായം ജൈവസാങ്കേതിക വിദ്യാ വ്യവസായമായും ജനിതക എഞ്ചിനിയറിങ്ങ് വ്യവസായമായും പരിവര്‍ത്തനം ചെയ്യപ്പെട്ടു. ജനിത എഞ്ചിനീയറിങ്ങ് കീടനാശിനികള്‍ക്കുള്ള ഒരു ബദലായി പ്രോത്സാഹിക്കപ്പെട്ടപ്പോള്‍ ജൈവ സാങ്കേതിക വിദ്യ പ്രകാരം മാറ്റപ്പെട്ട പരുത്തി കീടനാശിനികളുടെ ഉപയോഗം അവസാനിപ്പിക്കാന്‍ കഴിയുന്ന ഒന്നായി അവതരിപ്പിക്കപ്പെട്ടു. എന്നാല്‍ ജൈവ പരുത്തി ബോള്‍വോഷിനെ (പരുത്തിച്ചെടിയെ നശിപ്പിക്കുന്ന കീടം) നീയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു എന്നുമാത്രമല്ല അത് പുതുതായി അപകടകാരികളായ കുറെ കീടങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുകയും ചെയ്‌തു. തല്‍ഫലമായി കീടനാശിനിയുടെ ഉപയോഗം വീണ്ടും വര്‍ധിച്ചു.

ജനിതകമാറ്റം വരുത്തിയ വിത്തുകളുടെയും കീനാശിനികളുടെയും പൊള്ളുന്ന വില കര്‍ഷകരെ കടക്കെണിയില്‍ അകപ്പെടുത്തി. കടം വീട്ടാനാവാതെ വലഞ്ഞ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ചു. ഭോപ്പാലില്‍ കൊല്ലപ്പെട്ട 25,000 ആളുകള്‍ക്കൊപ്പം ആത്മഹത്യ ചെയ്‌ത രണ്ട് ലക്ഷം കര്‍ഷകരുടെ എണ്ണം കൂടി കൂട്ടിയാല്‍ വന്‍തോതിലുള്ള കോര്‍പ്പറേറ്റ് വംശഹത്യക്കായിരിക്കും നാം സാക്ഷ്യം വഹിക്കുന്നത് - കൊള്ളലാഭം അടിക്കുന്നതിന് ആളുകളെ കൊന്നൊടുക്കലാണിത്. ഈ കൊള്ളലാഭം നിലനിര്‍ത്തുന്നതിനായി, പ്രചരിപ്പിക്കുന്നതത്രയും പച്ചക്കള്ളങ്ങളാണ് - കീടനാശിനികളും ജനിതക വ്യതിയാനം വരുത്തിയ വിത്തിനങ്ങളും കൂടാതെ ഭക്ഷ്യസാധനങ്ങള്‍ ലഭിക്കില്ല എന്നാണ് പ്രചരണം. വാസ്‌തവത്തില്‍, ഐക്യരാഷ്‌ട്ര സഭയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വികസനത്തിനായുള്ള കൃഷിശാസ്‌ത്ര - സാങ്കേതിക വിദ്യയെ സംബന്ധിച്ച അന്താരാഷ്‌ട്ര വിലയിരുത്തല്‍ എത്തിച്ചേര്‍ന്ന നിഗമനം വെളിപ്പെടുത്തിയത് പാരിസ്ഥിതികമായ ജൈവ കാര്‍ഷികോല്‍പ്പന്നങ്ങള്‍ രാസകൃഷിയില്‍ നിന്നും ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്നതിനേക്കാള്‍ അധികം ഭക്ഷണസാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നും അത് ഗുണനിലവാരം കൂടിയതാണെന്നും അതിന്റെ ചെലവും കുറവാണ് എന്നുമാണ്.

കാര്‍ഷിക-രാസവസ്‌തു വ്യവസായവും(Agro-Chemical Industry) അതിന്റെ പുതിയ അവതാരമായ ജൈവ സാങ്കേതിക വിദ്യാ വ്യവസായവും വിജ്ഞാനത്തെയും ശാസ്‌ത്രത്തെയും പൊതുനയത്തെയും വളച്ചൊടിക്കുകയും അവിഹിതമായി സ്വാധീനിക്കുകയും മാത്രമല്ല ചെയ്യുന്നത്. അവ നിയമത്തെയും നീതിന്യായ വ്യവസ്ഥയേയും കൂടി ചൊല്‍പ്പടിക്ക് ആക്കുകയും ചെയ്യുന്നു. കോര്‍പ്പറേഷനുകള്‍ക്ക് ബാധ്യതയില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി മാത്രമാണ് ഭോപ്പാലിലെ ഇരകള്‍ക്ക് നീതി നിഷേധിച്ചത്. വാസ്‌തവത്തില്‍, ബാധ്യതകളില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്നാണ് "സ്വതന്ത്ര വ്യാപാരം'' എന്നതിന്റെ ശരിക്കുള്ള അര്‍ഥം. ഭോപ്പാല്‍ ദുരന്തം രണ്ട് വിധത്തിലാണ്. "സ്വതന്ത്ര വ്യാപാരം'', "വ്യാപാര ഉദാരല്‍ക്കരണം'', "ആഗോളവല്‍ക്കരണം'' എന്നീ ഉപകരണങ്ങളിലൂടെ ബാധ്യതകളില്‍ നിന്നും സ്വാതന്ത്ര്യം നേടാനും നിയന്ത്രണങ്ങളില്‍ നിന്നും ചട്ടങ്ങളില്‍ നിന്നും രക്ഷപ്പെടാനും കോര്‍പ്പറേഷനുകള്‍ നീക്കം നടത്തിക്കൊണ്ടിരുന്ന അതേ ഘട്ടത്തില്‍ തന്നെയാണ് കൃത്യമായും ഭോപ്പാല്‍ ദുരന്തവും സംഭവിച്ചത് എന്നതാണ് ഏറെ രസകരം. ലോക വ്യാപാര സംഘടനയുടെ സൃഷ്‌ടിക്ക് ഇടയാക്കിയ ഗാട്ടിന്റെ ഉറുഗ്വേ വട്ട ചര്‍ച്ചകളിലൂടെയും ഉഭയകക്ഷി സമ്മർദ്ദങ്ങളിലൂടെയും അവര്‍ തങ്ങള്‍ക്ക് ആവശ്യമായ ഈ സ്വാതന്ത്ര്യം നേടിയെടുക്കുകയും ചെയ്‌തു.

കോര്‍പ്പറേറ്റുകള്‍ക്ക് ആളുകളെ കൊന്നിട്ട് ശിക്ഷിക്കപ്പെടാതെ കടന്നുകളയാമെന്ന് സ്ഥാപിക്കുന്നു എന്നതാണ് ഭോപ്പാലിനെ സംബന്ധിച്ചുള്ള അനീതി. ഡൌ കെമിക്കല്‍സിനോട് പ്രമുഖ ഭരണ രാഷ്‌ട്രീയക്കാര്‍ പറഞ്ഞിരിക്കുന്നത് ഇതാണ്. ഭോപ്പാല്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ഇന്ത്യയില്‍ ഉടനീളം മുറവിളി ഉയര്‍ന്ന പശ്ചാത്തലത്തില്‍ 2010 ജൂണ്‍ 11-ന് പരിസ്ഥിതി സഹകരണത്തിനായുള്ള ഇന്ത്യ-അമേരിക്ക കമ്മിഷന്‍ പ്രസ്‌താവിച്ചത് ഇതാണ്. ഒരു പത്രം പ്രതികരിച്ചതുപോലെ, ഭോപ്പാല്‍ "വ്യാപാരത്തിന് പ്രതിബന്ധമായിരിക്കുന്നതായാണ് , വഴിമുടക്കുകയാണെന്നാണ്വീക്ഷിക്കപ്പെടുന്നത്... വ്യാപാരത്തിനുള്ള തടസങ്ങളെല്ലാം തട്ടിനീക്കേണ്ടതാണ് എന്നും ആണവബാധ്യത സംവിധാനം അംഗീകരിക്കണം എന്നും ഉള്‍പ്പെടെ ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നു''.

ജൈവ പരുത്തിയുടെ കാര്യത്തിലായാലും ഡൂ പോണ്ടിന്റെ നൈലോണ്‍ പ്ളാന്റിന്റെ കാര്യത്തിലായാലും സിവില്‍ ആണവ ബാധ്യതാ ബില്ലിന്റെ കാര്യത്തിലായാലും ഭോപ്പാല്‍ മുതലുള്ള വിഷമയമായ എല്ലാ നിക്ഷേപങ്ങളുടെയും അടിത്തറ ഭോപ്പാലിന് നീതി നിഷേധിക്കുക എന്നതാണ്. ഭോപ്പാല്‍ ദുരന്തത്തിലെ ഇരകള്‍ക്ക് വെറും 12,000 രൂപ (ഏകദേശം 250 ഡോളര്‍) വീതം നല്‍കിയതു പോലെ നിര്‍ദിഷ്‌ട ആണവബാധ്യത ബില്ല്, ആണവ അപകടം ഉണ്ടായാല്‍ ആ ആണവ വൈദ്യുത പ്ളാന്റ് പ്രവര്‍ത്തിപ്പിക്കുന്ന സ്വകാര്യ കമ്പനി വെറും 10 കോടി ഡോളറിന്റെ ബാധ്യത ഏറ്റെടുത്താല്‍ മതിയെന്ന് പരിധി നിശ്ചയിച്ചിരിക്കുകയാണ്. ആളുകളെ കൊല്ലാമെന്നും കോര്‍പ്പറേറ്റുകള്‍ നഷ്‌ടപരിഹാരമൊന്നും കൊടുക്കേണ്ടതില്ലെന്നും ഒരിക്കല്‍ക്കൂടി വ്യക്തമാക്കുകയാണ്.

ജനിതക വ്യതിയാനം വരുത്തിയ സസ്യങ്ങളെയും ജീവികളെയും സംബന്ധിച്ച് ഇന്ത്യയില്‍ തീവ്രമായ ചര്‍ച്ചകള്‍ നടക്കുകയാണ്. ജനിതക വഴുതന ഇവിടെ അവതരിപ്പിക്കാന്‍ മൊണ്‍സാന്റോയുടെ/ മഹികൊയുടെ ഭാഗത്തുനിന്ന് 2009-ല്‍ ഒരു നീക്കം നടന്നിരുന്നു. തല്‍ഫലമായി രാജ്യത്തുടനീളം പൊതുചര്‍ച്ച നടന്നതിനെ തുടര്‍ന്ന്, ജനിതക വഴുതനയുടെ വാണിജ്യവല്‍ക്കരണത്തിന് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അങ്ങനെ മൊറട്ടോറിയം പ്രഖ്യാപിച്ച ഉടന്‍തന്നെ, ബയോ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിക്കുന്നതിനായി ഒരു ബില്‍ അവതരിപ്പിക്കപ്പെട്ടു. ഈ ബില്ല് ജൈവ സാങ്കേതിക വിദ്യാ വ്യവസായത്തെ ബാധ്യതകളില്‍ നിന്ന് ഒഴിവാക്കുക മാത്രമല്ല; ജനിതക മാറ്റം വരുത്തിയ ജീവികളുടെയും സസ്യങ്ങളുടെയും ആവശ്യമുണ്ടോ എന്നും സുരക്ഷ ശക്തമാണോ എന്നും ചോദ്യം ചെയ്യുന്ന ആളുകളെ അറസ്‌റ്റ് ചെയ്യാനും അവര്‍ക്ക് പിഴ ചുമത്താനും സര്‍ക്കാരിന് അധികാരം നല്‍കുന്ന വകുപ്പും അതിലുണ്ട്.

ഭോപ്പാലില്‍ നിന്ന് തുടങ്ങി കീടനാശിനികളും ജനിതക വ്യത്യാനം വരുത്തിയ ജീവജാലങ്ങളും ആണവ പ്ളാന്റുകളും വരെയുള്ള കാര്യങ്ങളില്‍ നിന്ന് നമുക്ക് രണ്ട് പാഠങ്ങള്‍ പഠിക്കാനുണ്ട്. ഒന്ന്, കോര്‍പ്പറേഷനുകള്‍ തങ്ങള്‍ക്ക് കൊള്ളലാഭമടിക്കുന്നതിനായി കീടനാശിനികളെയും ജനിതക മാററം വരുത്തിയ സസ്യങ്ങളെയും ജീവജാലങ്ങളെയും മറ്റും പോലുള്ള ആപല്‍ക്കരമായ സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നു - അവര്‍ക്ക് ലാഭത്തില്‍ മാത്രമേ നോട്ടമുള്ളു. രണ്ടാമത്തെ പാഠം വ്യാപാരവുമായി ബന്ധപ്പെട്ടതാണ്. കോര്‍പ്പറേഷനുകള്‍ വിപണി വിപുലീകരിക്കാന്‍ ശ്രമിക്കുകയാണ്; അപകടസാധ്യതയുള്ളതും പാരിസ്ഥിതികമായി ആപല്‍ക്കരവുമായ സാങ്കേതിക വിദ്യകള്‍ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനാണ് തക്കം നോക്കുന്നത്.

ഉല്‍പ്പാദനത്തെ ആഗോളവല്‍ക്കരിക്കാനാണ് കോര്‍പ്പറേറ്റുകള്‍ ശ്രമിക്കുന്നത്. എന്നാല്‍ നീതിയും ന്യായവും അവകാശങ്ങളും ആഗോളവല്‍ക്കരിക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ല. ഭോപ്പാലിന്റെ പശ്ചാത്തലത്തില്‍ യൂണിയന്‍ കാര്‍ബൈഡിനോടും ഡൌ കെമിക്കല്‍സിനോടും സ്വീകരിച്ച നിലപാടും മെക്സിക്കന്‍ ഉള്‍ക്കടലിലെ എണ്ണചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പെട്രോളിയത്തിനോടുള്ള നിലപാടും തമ്മിലുള്ള വ്യത്യാസം വെളിപ്പെടുത്തുന്നത് വര്‍ണവിവേചനം സൃഷ്‌ടിക്കപ്പെടുന്നത് എങ്ങനെയെന്നാണ്. മൂന്നാം ലോക രാജ്യങ്ങളിലെ ജനങ്ങളുടെ ജീവനും പരിസ്ഥിതിക്കും വില കല്‍പ്പിക്കാത്തതാണ് ആഗോളവല്‍ക്കരണ പദ്ധതി. അന്തരീക്ഷ മലിനീകരണത്തെ മൂന്നാം ലോകത്തേക്ക് ഔട്ട്സോഴ്സ് ചെയ്യാനാണ് ആഗോളവല്‍ക്കരണം നീങ്ങുന്നത്. ആഗോളവല്‍ക്കരണത്തിന്റെ ആത്മാവ് തന്നെ ഇതാണ് - വംശഹത്യയുടെ സമ്പദ് ഘടനയാണിത്.

ലോക ബാങ്കിന്റെ മുന്‍ മുഖ്യ സാമ്പത്തിക വിദഗ്ധനും ഇപ്പോള്‍ ഒബാമ സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവും ആയ ലോറന്‍സ് സമ്മേഴ്സ് 1991 ഡിസംബര്‍ 12-ന് ലോകബാങ്കിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇങ്ങനെ എഴുതി "ഞാനും നിങ്ങളും മാത്രം അറിയാനാണ്; അല്‍പ്പവികസിത രാജ്യങ്ങളിലേക്ക് വൃത്തികെട്ട വ്യവസായങ്ങളില്‍ ചിലതിനെ കയറ്റി അയക്കുന്നതിനെ ലോകബാങ്ക് പ്രോത്സാഹിക്കുമോ?''

മൂന്നാം ലോകത്ത് കൂലി വളരെ കുറവായതിനാല്‍, രോഗങ്ങള്‍ വര്‍ധിച്ചു വരാനും മരിക്കുന്നവരുടെ എണ്ണം കൂടുന്നതിനും ഇടയാക്കുന്നു. അന്തരീക്ഷ മലിനീകരണച്ചെലവ് ദരിദ്രരാജ്യങ്ങളില്‍ തീരെ കുറവാണ്. സമ്മേഴ്സിന്റെ അഭിപ്രായത്തില്‍ "അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വസ്‌തുക്കള്‍ കൂലി ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിന്റെ യുക്തി കുറ്റമറ്റതാണ്; അത് നാം നേരിടണം.''

ഭോപ്പാലും ഈ എല്ലാ കാര്യങ്ങളും നമ്മെ പഠിപ്പിക്കുന്നത് സാര്‍വത്രികവും പൊതുവിലുള്ളതുമായ മാനവരാശിയെ വീണ്ടെടുക്കണമെന്നാണ്. എല്ലാവരെയും സമന്മാരായി കാണുന്ന ഒരു ഭൌമ ജനാധിപത്യത്തെ കെട്ടിപ്പടുക്കണം. ജനങ്ങള്‍ക്കും ഈ ഭൂഗോളത്തിനും തന്നെയും വിപത്തുണ്ടാക്കിയിട്ട് കടന്നുകളയുന്നതിന് കോര്‍പ്പറേഷനുകളെ അനുവദിക്കാന്‍ പറ്റില്ല.


*****

വന്ദന ശിവ, കടപ്പാട് : സി ഐ ടി യു സന്ദേശം

Wednesday, September 22, 2010

റേഷന്‍ സംവിധാനത്തിനുമേലുള്ള കൈയേറ്റം ചെറുക്കുക

ഭക്ഷ്യ സബ്‌സിഡി എപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ പാടില്ലെന്ന സുപ്രീംകോടതിവിധി സ്‌റ്റാറ്റ്യൂട്ടറി റേഷന്‍സംവിധാനത്തെ പൂര്‍ണമായും ഇല്ലാതാക്കുക എന്ന ആഗോളവല്‍ക്കരണനയത്തിന്റെ കാഴ്‌ചപ്പാടുകള്‍ക്ക് സമാനമാണ്. ഇത് രാജ്യത്തെ റേഷന്‍സംവിധാനത്തെ തകര്‍ക്കും. ഇതിനെതിരെ കേരളത്തില്‍ എല്ലാ വില്ലേജ് കേന്ദ്രത്തിലും സെപ്‌തംബര്‍ 22ന് കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ പ്രത്യക്ഷസമരം നടത്തുകയാണ്.

ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സാധാരണക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും നിലകൊള്ളുമെന്ന് രാജ്യത്തിന്റെ ഭരണഘടന ആണയിട്ടു പറയുന്നു. ഈ കാഴ്‌ചപ്പാടിനെ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടല്ല കോടതികള്‍ പലപ്പോഴും സ്വീകരിക്കുന്നത്. ആഗോളവല്‍ക്കരണനയങ്ങള്‍ രാജ്യത്ത് നടപ്പാക്കാന്‍ തുടങ്ങിയതോടെ അതിന് അനുകൂലമായ നയസമീപനമാണ് പല കോടതിവിധിയിലും കാണാനാകുന്നത്. ബന്ദ് നിരോധിക്കുക, വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് അനുകൂലമായ വിധികള്‍ നല്‍കുക, തൊഴിലാളിവിരുദ്ധ വിധികള്‍ പുറപ്പെടുവിക്കുക തുടങ്ങിയവ ഈ വസ്‌തുത ബോധ്യപ്പെടുത്തുന്നുണ്ട്. ഈ പരിമിതി തുറന്നുകാട്ടുക എന്നത് ജനാധിപത്യപരമായ രാജ്യത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്.

സമസ്‌തമേഖലയില്‍നിന്നും സര്‍ക്കാര്‍ പിന്മാറുകയെന്നതാണ് ആഗോളവല്‍ക്കരണനയം. പിന്മാറിയ മേഖലകളെ സ്വകാര്യ മൂലധനത്തിന് വിട്ടുനല്‍കുകയാണ് അതിന്റെ തുടര്‍ച്ച. എല്ലാ സബ്‌സിഡിയും പടിപടിയായി മാറ്റി സാധാരണക്കാരന്റെ ജീവിതസുരക്ഷിതത്വം ഇല്ലാതാക്കുന്ന നിലയാണ് രൂപപ്പെടുന്നത്. സര്‍ക്കാരിന്റെ ഇടപെടല്‍ കമ്പോളത്തില്‍നിന്ന് ഇല്ലാതാക്കുന്ന രീതിയും നടപ്പാക്കപ്പെടുന്നു. റേഷന്‍സംവിധാനത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഇതിന്റെ ഭാഗമാണ്. വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ടതാണ് പൊതുവിതരണമേഖല. വിലക്കയറ്റം ഉണ്ടാക്കുന്ന രീതിയിലുള്ള നയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നു. അവധിവ്യാപാരവും ഊഹക്കച്ചവടവും നടത്തുന്നതിന് കുത്തകകള്‍ക്ക് അനുമതി നല്‍കുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന സ്ഥിതിഗതി രൂക്ഷമാക്കുന്നു. ഇതോടൊപ്പമാണ് പൊതുമേഖലയെയും തകര്‍ക്കുന്നത്.

ഈ നയത്തിന്റെ ഭാഗമായിത്തന്നെയാണ് എല്ലാവര്‍ക്കും ലഭ്യമായിരുന്ന റേഷന്‍സംവിധാനം തകര്‍ത്ത് ജനങ്ങളെ എപിഎല്‍- ബിപിഎല്‍ എന്ന് തരംതിരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. ആദ്യഘട്ടത്തില്‍ എപിഎല്‍ ലിസ്‌റ്റില്‍പ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ പടിപടിയായി നിഷേധിച്ചു. തുടര്‍ന്ന് ബിപിഎല്‍ രേഖതന്നെ താഴ്ത്തി വരച്ച് വലിയ വിഭാഗത്തെ എപിഎല്ലാക്കി മാറ്റി ആനുകൂല്യങ്ങള്‍ നിഷേധിച്ചു. ഈ സമീപനം ഭാവിയില്‍ കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെ അടിസ്ഥാനവിഭാഗങ്ങള്‍ക്കാണ് ഏറ്റവും ആപത്തുണ്ടാക്കാന്‍ പോകുന്നത്. കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം വിതരണംചെയ്യണമെന്ന് സുപ്രീംകോടതിവിധിയില്‍ സര്‍ക്കാരിനോട് പറയുന്നുണ്ട്. അതുപോലും നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല.

ഭക്ഷ്യസബ്‌സിഡിക്കായി ഇന്ത്യാ ഗവമെന്റ് ചെലവഴിക്കുന്നത് ജിഡിപിയുടെ ഏതാണ്ട് 1.8 ശതമാനമാണ്. മറ്റു പല രാജ്യങ്ങളും ജിഡിപിയുടെ ഏതാണ്ട് 2.7 ശതമാനം ഭക്ഷ്യമേഖലയ്‌ക്കായി നീക്കി വയ്‌ക്കുന്നുണ്ട്. പണം ഇല്ലെന്നാണ് ഇതിന് കാരണമായി പറയുന്നത്. എന്നാല്‍, കോര്‍പറേറ്റ് മേഖലയ്‌ക്കുമാത്രം നികുതി ഇളവിലായി കഴിഞ്ഞവര്‍ഷം നാലുലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. നികുതി ഇളവുകളും മറ്റ് സൌജന്യങ്ങളും പരിഗണിച്ചാല്‍ ജിഡിപിയുടെ എട്ട് ശതമാനമാണ് കോര്‍പറേറ്റുകള്‍ക്കായി നല്‍കിയിരിക്കുന്നതെന്നു കാണാം. ഇങ്ങനെ പാവപ്പെട്ടവനെ കൂടുതല്‍ ദുരിതത്തിലാക്കുകയും സമ്പന്നനെ കൂടുതല്‍ സമ്പന്നനാക്കുകയും ചെയ്യുന്ന നയമാണ് ഇവര്‍ മുന്നോട്ടുവയ്‌ക്കുന്നത്.

കാര്‍ഷികമേഖലയില്‍ ആഗോളവല്‍ക്കരണനയങ്ങള്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷതന്നെ അപകടപ്പെടുത്തുന്ന നില രൂപപ്പെട്ടു. കാര്‍ഷികമേഖല നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വിത്തിനും വളത്തിനും സബ്‌സിഡി നല്‍കുന്ന നയമാണ് ഇവിടെ ഉണ്ടായിരുന്നത്. ചുരുങ്ങിയ ചെലവില്‍ കാര്‍ഷികവായ്‌പ നല്‍കുന്ന നയം ബാങ്കിങ് മേഖലയില്‍ നടപ്പാക്കിയിരുന്നു. ഇത് തകര്‍ത്തു. വിത്തിനും വളത്തിനും കാര്‍ഷികോപകരണങ്ങള്‍ക്കുമുള്ള സബ്‌സിഡി നിര്‍ത്തലാക്കി.

സംഭരണം, വിപണനം, കരാര്‍കൃഷി എന്നിവയില്‍ കോര്‍പറേറ്റുകളുടെ ഇടപെടല്‍ വര്‍ധിക്കുകയാണ്. മോസാന്റോയുടെയും വാള്‍മാര്‍ട്ടിന്റെയും പ്രതിനിധികള്‍ ബോര്‍ഡ് അംഗങ്ങളായുള്ള ഇന്ത്യ-അമേരിക്കന്‍ കാര്‍ഷികവിജ്ഞാന മുന്‍കൈ സ്ഥാപനം നമ്മുടെ നയങ്ങളെ സ്വാധീനിക്കുന്ന നിലയിലേക്ക് വന്നു. കാര്‍ഷികമേഖലയോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഈ സമീപനം വന്‍കിട കുത്തകകളെ വളര്‍ത്തുന്നതും നമ്മുടെ ഭക്ഷ്യസുരക്ഷ പ്രതിസന്ധിയിലാക്കുന്നതുമാണ്. ഭക്ഷ്യോല്‍പ്പന്നങ്ങളെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുകയും ഭക്ഷ്യേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്ന ആഗോളവല്‍ക്കരണനയം ഭക്ഷ്യപ്രതിസന്ധിയിലേക്ക് നാടിനെ നയിക്കുകയാണ്.

കേരളമാണെങ്കില്‍ നാണ്യവിളയില്‍ ഊന്നിനില്‍ക്കുന്ന സംസ്ഥാനമാണ്. ഇതുവഴി രാജ്യത്തിന്റെ ഖജനാവില്‍ വലിയ പണം നികുതിയായി നല്‍കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന് റേഷന്‍ നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായത്. നിരവധി സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമാണ് കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഈ മേഖലയിലും ബദല്‍നയം ഉയര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 35.4 കോടി രൂപയാണ് പൊതുവിതരണത്തിനായി നീക്കിവച്ചത്. എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ കഴിഞ്ഞ വര്‍ഷംമാത്രം ചെലവഴിച്ച തുക 200 കോടിയാണ്. 35 ലക്ഷം കുടുംബത്തിന് രണ്ടു രൂപയ്‌ക്ക് അരി നല്‍കാന്‍ 500 കോടി രൂപ നീക്കിവച്ചു. അത് കൂടുതല്‍ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും തയ്യാറായി. സിവില്‍ സപ്ളൈസിന്റെയും കൺസ്യൂമര്‍ഫെഡിന്റെയും സഹകരണസ്ഥാപനങ്ങളുടെയും ശക്തമായ ഇടപെടലിലൂടെ ധാന്യങ്ങള്‍, പലവ്യഞ്ജനം, പയര്‍ വര്‍ഗങ്ങള്‍ എന്നിവയ്‌ക്ക് പൊതുമാര്‍ക്കറ്റില്‍നിന്ന് 40 മുതല്‍ 70 ശതമാനംവരെ വില കുറച്ച് നല്‍കുന്നതിന് കഴിയുന്ന സംസ്ഥാനമായി കേരളം മാറി.

പട്ടികവര്‍ഗവിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിന് ശ്രദ്ധേയമായ ഊന്നലാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഈ മേഖലയിലെ പദ്ധതിവിഹിതം 90 ശതമാനത്തിലധികം വിതരണംചെയ്‌തു. യുഡിഎഫിന്റെ കാലത്ത് ഇത് 76 ശതമാനംമാത്രമായിരുന്നു. പട്ടികജാതി - വര്‍ഗ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ്, സ്‌റ്റൈപെന്‍ഡ്, പോക്കറ്റ് മണി എന്നിവയില്‍ 50 ശതമാനം വര്‍ധനയുണ്ടായി. പ്രീ - മെട്രിക് ഹോസ്‌റ്റലുകളിലെ മെസ് അലവന്‍സ് 500 രൂപയില്‍നിന്ന് 1300 ആയും പോസ്‌റ്റ് മെട്രിക് ഹോസ്‌റ്റലുകളുടേത് 700 രൂപയില്‍നിന്ന് 1500 രൂപയുമായാണ് ഉയര്‍ത്തിയത്.

എല്ലാ ആദിവാസികള്‍ക്കും പൂര്‍ണമായും സൌജന്യമായി ചികിത്സ ലഭിക്കുന്ന ആരോഗ്യചികിത്സാ പദ്ധതി ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കി. ആദിവാസി വനാവകാശനിയമം നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. ഈ നിയമപ്രകാരം 7882 കുടുംബത്തിന് 7900 ഏക്കര്‍ ഭൂമി നല്‍കി. 7826 പട്ടികവര്‍ഗ കുടുംബത്തിന് 24.85 ഹെക്‌ടര്‍ ഭൂമി നല്‍കി. ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്ന കാര്യത്തില്‍ തികഞ്ഞ ശുഷ്‌കാന്തി സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തി. ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നതാണ് യുഡിഎഫ് മുത്തങ്ങ കൈകാര്യംചെയ്‌ത രീതിയും എല്‍ഡിഎഫ് ചെങ്ങറപ്രശ്‌നം കൈകാര്യംചെയ്‌ത രീതിയും. ചെങ്ങറസമരത്തോട് രാഷ്‌ട്രീയഭിന്നത ഉണ്ടായിട്ടും ഭൂപ്രശ്‌നം എന്നനിലയില്‍ ചര്‍ച്ചചെയ്‌ത് പരിഹരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്.

കേന്ദ്രസര്‍ക്കാരും പൊതുവില്‍ നീതിന്യായവ്യവസ്ഥയും ആഗോളവല്‍ക്കരണനയങ്ങളെ പിന്തുണയ്‌ക്കുന്ന നിലയാണ് നിലവിലുള്ളത്. ഇത് സാധാരണക്കാര്‍ക്ക് ദുരിതം വിതയ്‌ക്കുന്നതാണ്. എന്നാല്‍, ഈ സമീപനത്തിന് ബദലായി പാവപ്പെട്ടവരെ സംരക്ഷിക്കാനുതകുന്ന ബദല്‍നയമാണ് ഇടതുപക്ഷ മന്ത്രിസഭകള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനടപടികളെയും ആഗോളവല്‍ക്കരണനയങ്ങളെയും പ്രതിരോധിക്കുന്നതോടൊപ്പം ഇടതുപക്ഷനേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളെ സംരക്ഷിക്കുക എന്നതും പോരാട്ടത്തിന്റെ മുഖ്യധര്‍മമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.


*****

എം വി ഗോവിന്ദന്‍, കടപ്പാട് : ദേശാഭിമാനി

Sunday, August 29, 2010

Coping with Global Crises: A Tale of Two Countries

Even before the turmoil caused by the global financial crisis has been adequately dealt with in terms of the adverse effects on employment and living conditions, governments across the world are being told that fiscal consolidation is the most important macroeconomic policy to be addressed. The calamities resulting from sovereign debt crises are widely advertised by the example of Greece, which in turn is encouraging many developing countries to opt for measures of austerity and fiscal retrenchment in an effort to placate markets.

The danger is not only that such policies may be put in place prematurely, thereby threatening the currently fragile global recovery. There are several additional dangers. Such a strategy depends upon exports to provide the source of dynamism for the domestic economy, which obviously cannot work if all countries or even a large number of them try it at the same time. It also accentuates and worsens domestic economic inequalities, which can give rise to social tensions and political instability that also affect the economy. In extreme cases, it can generate a self-reinforcing economic free fall, in which market bearishness is compounded by government austerity.

Fortunately, this is not the only option available, nor is it the only actual experience that can be drawn upon to provide examples. In fact, even the very recent experience of several countries suggests that heterodox measures based on different kinds of state intervention can be more successful in allowing countries to deal with and escape the worst consequences of global volatility. This is illustrated by the contrasting experiences of Hungary (which opted for the standard model of adjustment) and Uzbekistan (which undertook a rather different and more creative pattern of adjustment based on active state involvement).

Hungary: The Perils of Pro-cyclical Adjustment Measures

Hungary was seen in the early part of the past decade as a star performer among the transition economies of Eastern and Central Europe, lauded by international organisations, financial media and markets for its far-reaching market-oriented reforms that began in the 1990s. The country joined the OECD in 1995, the WTO in 1996 and the European Union in 2004. Hungary's history of export orientation, highly educated workforce and strategic geographical position made it an attractive destination especially for mobile European capital.

Economic growth since 1995 was associated with sweeping economic measures, beginning with devaluation of the Hungarian forint to encourage exports, and followed by an extensive privatisation programme, in which most important public assets were sold, often to foreign buyers; restrictions on public sector wages and new employment; reduction or removal of state subsidies on higher education and medical treatment (including on drugs and dental care); welfare cuts including reduced family allowances, maternity benefits and child care payments.

The generous tax cuts and other implicit subsidies (for example on energy costs) offered to foreign investors were associated with a substantial inflow of export-oriented FDI, particularly in the automobile sector, which generated a process of export-led growth. Tourism also became a major source of foreign exchange, income and employment. Despite these, the current account remained significantly in deficit (at around 6 to 8 per cent of GDP), financed by a combination of direct investment and borrowing.

This growth trajectory was dramatically affected by the global crisis in 2007-2008, since it was associated with a sharp decline in exports and tourism receipts as well as a reversal of capital flows. The period of growth had also been associated with growing public and private indebtedness, which became more difficult to service after currency devaluation. The drying up of private capital markets led to severe liquidity problems.

In November 2008, Hungary signed a Stand-By Arrangement with the IMF for SDR 10.5 billion, as part of a joint rescue package worked out with the European Union. Various IMF reviews found that Hungary complied with all the very severely pro-cyclical conditions imposed, including a massive reduction of the fiscal deficit from more than 9 per cent of GDP in the last quarter of 2008 to around 3.8 per cent thereafter. At least partly as a result of this, real GDP declined by 6.2 per cent in 2009. In fact, Hungary did not actually take the remaining amount of around under the SBA 725 million.

Chart 1

The very harsh economic conditions led to social and political turmoil, with even policemen going on strike demanding their pay and arrears. The Social Democratic Party implementing these measures was thoroughly defeated in the elections, which delivered a resounding majority to the centre-right Fidesz Party that had campaigned on a promise of less austerity. However, once in power, in June this year the new government also announced that the fiscal situation was worse than they expected, and so even more severe fiscal measures would be required.

There were tax cuts for the wealthy, which were explicitly designed to encourage more private investment and spending, but more pain for workers and users of public services. Public sector wages are to be cut once again (in nominal terms in an inflationary environment) by around 15 per cent; redundancy payments are to be limited to two months' pay, with all other payments subject to a 98 per cent tax; pensions are to be further cut along with an increase in the retirement age. Coming after nearly five years of similar austerity measures, these policies are likely not only to add to material distress, but obviously prevent or delay any recovery in the economy.

It could be thought that all this would be enough even for the IMF to be satisfied, but apparently not! In mid-July, the visiting IMF team actually broke off discussions with the government and returned home, unhappy that more was not being done on the expenditure side to reduce the fiscal deficit, so as to ensure the planned 3.8 per cent of GDP for this year. The IMF demanded privatization of state-owned enterprises and further reductions in spending.

Given the IMF focus on fiscal consolidation, it is surprising to note that the team objected to a proposal of the Hungarian government that would actually help to reduce the deficit -- a proposed tax on the banking sector that is expected to raise nearly $1 billion. The IMF found this to be ''high'' and likely to ''adversely affect lending and growth''.

So it seems that not all deficit-reduction measures are apparently to the taste of the IMF! Anything that affects bankers and other forms of capital is obviously unacceptable, and the belt-tightening should focus on the public at large, especially workers. But this time, even the centre-right party realises that it really cannot afford to risk renewed public anger at even more such measures, at least until the municipal elections to be held in October.

So whose interests are being served by such demands by the IMF? While the pro-cyclical proclivities of the IMF are well known, it could be thought that that given the recent past and its own statements, it would at least be slightly shamefaced about insisting upon them. But it may be that it is being pushed further along this road by the EU, which has become increasingly insistent on a combined push towards austerity among all wayward European economies.

The likely devastation on the real economies of Europe is obvious to almost all observers, so such a policy appears inexplicable. The purpose right now, however, is to somehow save the banking system, which is deeply implicated in the more fragile economies. Thus, banks from just five countries (Austria, Germany, Italy, Belgium and France) hold more than $126 billion of Hungarian public debt. This entire exercise is essentially to save them from any diminution in the value of their assets. Already since the breakdown of IMF talks, the Hungarian forint has slumped to its lowest level in the past two years, and yields on bonds have risen, even though no ''fundamentals'' have changed.

Uzbekistan: A Case of Heterodox Response to Crisis

Unlike many other transition economies, Uzbekistan sought to move to a more market-based economic system with a gradualist and heterodox approach. Despite criticism from the IMF and other lending agencies, it adopted an import-substituting industrialization strategy in order to diversify out of heavy dependence on cotton exports and to utilize its domestic oil and gas reserves as well as gold and other mineral resources. It moved from importing 60 per cent of its oil production during the Soviet period to self-sufficiency in oil by 1995, without any reliance on foreign direct investment.

In the mid-1990s the country moved closer to adopting IMF-supported liberalization policies. But the collapse of world cotton prices in 1996 followed by the devaluation of the Russian rouble in 1998 precipitated a crisis, which was exacerbated by the suspension of the IMF Stand-By Agreement and the withdrawal of World Bank funds. Uzbekistan chose to intensify its import substitution and targeted credit policies, as well as to adopt a ''crawling peg'' system of exchange rate management to avoid sharp exchange rate shocks. It was rewarded with stable and then accelerating GDP growth over the past decade, based on rapidly increasing capital investment. GDP growth averaged 4 per cent annually in the early part of the decade and increased to 8-9 per cent before the global crisis (see chart).

Chart 2

This meant that the economy could face the global crises (the rising volatility of food and fuel prices followed by the financial crisis) in a relatively strong position. In any case, there was hardly any financial contagion since there had been only very limited financial liberalization. More importantly, it was able to cope with the fall in exports through countercyclical macroeconomic policies. The Uzbekistan government's ability to mobilize domestic revenues (which continue to account for 30 per cent of GDP) allowed it to keep its budget broadly in balance through most of the 2000s. It also has recently started to channel its current account surpluses into a new Fund for Reconstruction and Development.

These gave it ample fiscal and balance of payments space from which to initiate a large fiscal stimulus in the wake of the crisis, which was equivalent to around 5 per cent of GDP in 2009. Capital investment has increased very rapidly, counterbalancing the effects of export decline. Contrary to the pessimistic projections of the IMF, industrial growth accelerated from 2.7 per cent in 2008 to 9.1 per cent in the first half of 2009.

It is true that the pattern of growth in Uzbekistan has not been associated with sufficiently rapid employment generation or poverty reduction (McKinley and Weeks 2009). Nevertheless, its heterodox measures have meant that the economy could avoid the worst effects of the crisis and continue to grow, belying expectations of a sharp fall in GDP.

As a result, even those who were earlier critical of such policies have changed their minds. A mission of Executive Directors of the IMF who visited Uzbekistan in October 2009 noted that "Uzbekistan has remained mostly resilient to the global economic crisis as a result of the authorities' prudent policies that enabled them to accumulate considerable resources to support growth in this period and withstand the impact of the crisis and due to its cautious approach to participation in global financial markets" (IMF Press Release No 09/344).


*****

C.P. Chandrasekhar and Jayati Ghosh

( C.P. Chandrasekhar is Professor at the Centre for Economic Studies and Planning at Jawaharlal Nehru University. He also sits on the executive committee of International Development Economics Associates.

Jayati Ghosh is Professor of Economics at the Centre for Economic Studies and Planning at Jawaharlal Nehru University.

Chandrasekhar and Ghosh co-authored Crisis as Conquest: Learning from East Asia.

This article was first published by International Development Economics Associates on 10 August 2010; it is reproduced here for non-profit educational purposes.
)

Friday, August 27, 2010

ഇടയലേഖനങ്ങളും ക്രൂശിലെ ബദല്‍ രാഷ്‌ട്രീയവും

പതിവ് ആവര്‍ത്തനംകൊണ്ട് അര്‍ഥവും വിലയും നഷ്‌ടപ്പെട്ട ഇടയലേഖനങ്ങള്‍ രാഷ്‌ട്രീയപ്രസ്‌താവനകളായി അധഃപതിച്ചിരിക്കുന്നു. വളരെ വിരളമായും അവധാനപൂര്‍വവും ഉപയോഗിക്കേണ്ടവയാണ് അവ. സമരാഹ്വാനങ്ങള്‍ക്കും പോര്‍വിളികള്‍ക്കും ശക്തിപരീക്ഷണങ്ങള്‍ക്കുമപ്പുറത്ത് ധാര്‍മികമായ വിശകലനങ്ങള്‍ ഒന്നും ഈ ലേഖനങ്ങളില്‍ ഇല്ല. ഈശ്വരവിശ്വാസത്തെ തങ്ങള്‍ നേരിടുന്ന ഏതെങ്കിലും ധാര്‍മികപ്രശ്‌നവുമായി ബന്ധപ്പടുത്താനുളള ഒരു ശ്രമവും ഇടയലേഖനങ്ങളില്‍ കാണുന്നില്ല.

സര്‍വസാധാരണമായും സാര്‍വത്രികമായും അംഗീകരിച്ചുപോരുന്ന ഒരുതരം ഈശ്വരവിശ്വാസമുണ്ട്. അത് വിശദീകരണമില്ലാതെ വരുമ്പോഴും ലോകവ്യാപാരങ്ങള്‍ മനുഷ്യന്റെ കഴിവിനപ്പുറമാകുമ്പോഴും മുട്ടുശാന്തിക്കുവേണ്ടി നാം കൊണ്ടുവരുന്ന ഈശ്വരനിലുളളതാണ്. മനുഷ്യന്റെ അറിവിലെ വിടവിലും ബലഹീനതയിലും മാത്രമേ ഈ ഈശ്വരവിശ്വാസം പ്രസക്തമാകുന്നുളളൂ. ഇന്ന് അരങ്ങ് തകര്‍ക്കുന്ന റിയാലിറ്റി ഷോകളിലും അതുപോലെ കടുത്ത മത്സരം നിലനില്‍ക്കുന്ന പല രംഗങ്ങളിലും ഈ ഈശ്വരനാണ് പ്രസക്തമാകുന്നത്. ക്രൈസ്‌തവികമായ എന്തെങ്കിലും സവിശേഷത ഇത്തരം ഒരു ഈശ്വരവിശ്വാസത്തിലില്ല.

വര്‍ഗീയമായ സംഘാടനത്തിനുവേണ്ടി നടത്തുന്ന ഇത്തരം ഈശ്വരവിശ്വാസത്തെക്കുറിച്ചുളള പ്രലാപങ്ങളിലൂടെ തമസ്‌ക്കരിക്കപ്പെടുന്നത് സവിശേഷമായ ക്രൈസ്‌തവ ഈശ്വരദര്‍ശനവും അതിനോടുബന്ധപ്പെട്ട മതവിമര്‍ശനവും ഉത്തരവാദിത്തത്തിന്റേതും ആത്മപരിത്യാഗത്തിന്റേതുമായ ജീവിതശൈലിയുമാണ്. ക്രൂശിതനായ ക്രിസ്‌തുവിനെ ഉദ്ഘോഷിക്കുക”എന്ന ഒരു ക്രൈസ്‌തവന്റെ പരമപ്രധാനമായ ദൌത്യം ഇവിടെ അവഗണിക്കപ്പെടുന്നു. ഇത്തരത്തിലുളള വളരെ ഗുരുതരമായ കൃത്യവിലോപമാണ് ഇടയശ്രേഷ്‌ഠന്മാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുളളത്. ദൈവദൂഷണവും രാജ്യദ്രോഹവും ആരോപിച്ച് ഏറ്റവും നികൃഷ്‌ടമായ രീതിയില്‍ വ്യവസ്ഥാപിത ഭരണകൂടവും മതനേതൃത്വവും ചേര്‍ന്ന് തൂക്കിലേറ്റിയ ഒരുവനെയാണ് ക്രൈസ്‌തവര്‍ ക്രിസ്‌തു (കര്‍ത്താവ്, Lord) ആയി അംഗീകരിക്കുന്നത് എന്ന് ഓര്‍ക്കണം. യേശുവിന് എല്ലാ നാമത്തിനും മേലായ നാമം നല്‍കി ആദരിച്ചു; ക്രൂശിന്റെ വഴിയെ ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്കുളള ഏകപരിഹാരമായി സ്ഥിരീകരിച്ചു. ഈ വഴിയിലൂടെ സഞ്ചരിക്കാനും ഈ വഴിയുടെ മഹനീയത സ്വന്തം ജീവിതംകൊണ്ട് തെളിവുനല്‍കുന്നതിനും വിളിക്കപ്പെട്ടവരാണ് ക്രൈസ്‌തവര്‍. ഈ ക്രൂശിതനായ ക്രിസ്‌തുവിലാണ് ദൈവത്തിന്റെ സകല സമ്പൂര്‍ണതയും ദേഹരൂപമായി വസിക്കുന്നത്”എന്നതാണ് ക്രൈസ്‌തവവിശ്വാസം. ക്രിസ്‌തുവിന്റെ അന്ത്യം അതില്‍ത്തന്നെ വേറിട്ട ഒന്നല്ല; മറിച്ച്, താന്‍ ജീവിച്ച ജീവിതത്തിന്റെ സ്വാഭാവികവും അനിവാര്യവുമായ പരിണതഫലമായിരുന്നു എന്നതും ഊന്നിപ്പറയേണ്ടിയിരിക്കുന്നു. ക്രിസ്‌തുവിന്റെ ക്രൂശുമരണത്തെ താന്‍ ജീവിച്ച ജീവിതത്തില്‍നിന്ന് വേര്‍പെടുത്തി അതിനെ പാപപരിഹാരബലി സിദ്ധാന്തമായി അവതരിപ്പിക്കുകയും അങ്ങനെ ജനങ്ങളെ ചൂഷണത്തിനു വിധേയരാക്കുകയും ചെയ്യുന്നതിനും ഉളള ശ്രമം സഭാചരിത്രത്തിലുണ്ടായിട്ടുണ്ട്; അത് ഇന്നും തുടരുന്നു.

മനുഷ്യജീവിതത്തെ വികലമാക്കുകയും അപമാനവീകരിക്കുകയും ചുഷണം ചെയ്യുകയും സൃഷ്‌ടിയുടെയും ജീവന്റെയും സമഗ്രതയെ തകര്‍ക്കുകയും ചെയ്യുന്ന തിന്മയുടെ ശക്തികളെ (പൈശാചിക ശക്തികളെ) അമര്‍ച്ച ചെയ്‌തുകൊണ്ടാണ്, അവയെ നേരിട്ടുകൊണ്ടാണ് ക്രിസ്‌തു ദൈവഭരണം ആസന്നമായിരിക്കുന്നു എന്ന് വിളംബരം ചെയ്‌തത്. അത് ചെപ്പടിവിദ്യകളിലൂടെ ജനത്തെ ആകര്‍ഷിക്കാനും സ്വാധീനിക്കാനുമുളള അത്ഭുതങ്ങളായിരുന്നില്ല. ദൈവത്തെയും പിശാചിനെയും, ജീവനെയും മരണത്തെയും, നന്മയെയും തിന്മയെയും യഥാക്രമം പ്രതിനിധാനംചെയ്യുന്ന ഒരു ആശയലോകത്തില്‍, സൌഖ്യമാക്കുന്ന നടപടികളെ പൈശാചികശക്തികള്‍ക്ക് എതിരായ പോരാട്ടമായും ദൈവികശക്തിയുടെ അവയുടെ മേലുളള വിജയമായിട്ടും മാത്രമേ കാണാന്‍ സാധിക്കുകയുളളൂ. പിശാചുക്കളുടെ തലവനായ ബേല്‍സെബൂലിന്റെ രാജ്യത്തെ കീഴടക്കുന്നതിന്റെ സൂചകങ്ങളായിട്ടാണ് മനുഷ്യര്‍ക്ക് മോചനവും സമ്പൂര്‍ണതയും നല്‍കുന്ന പ്രവര്‍ത്തനങ്ങളെ ക്രിസ്‌തു അവതരിപ്പിച്ചത്. മനുഷ്യന്റെ ദുരിതങ്ങള്‍ എല്ലാം പിശാചിന്റെ സൃഷ്‌ടിയായി കണ്ടിരുന്ന ഒരു ആശയലോകത്തില്‍ ഇത്തരം ഒരു കാഴ്‌ചപ്പാട് ന്യായയുക്തവുമായിരുന്നു.

എന്നാല്‍, തന്റെ സൌഖ്യദായക ശുശ്രൂഷയിലൂടെ ക്രിസ്‌തു മനുഷ്യദുരിതങ്ങള്‍ക്ക് കാരണമായ മത-രാഷ്‌ട്രീയ സാമ്പത്തിക-സാമൂഹ്യഘടനകളിലെ തിന്മകളെത്തന്നെയാണ് നേരിട്ടത്. ജീവകാരുണ്യപരവും നിരുപദ്രവകരവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുജീവിച്ച ഒരാളായിരുന്നു ക്രിസ്‌തു എങ്കില്‍ എന്തുകൊണ്ട് മത-രാഷ്‌ട്രീയശക്തികള്‍ ഇത്ര ഭയാശങ്കകളോടുകൂടെ ക്രിസ്‌തുവിന്റെ പ്രവര്‍ത്തനങ്ങളെ നോക്കിക്കണ്ടു, അവനെ തീര്‍ത്തും വകവരുത്താന്‍ തീരുമാനിച്ചു? ശബ്ബത്തില്‍ സൌഖ്യമാക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ, സാമൂഹികമായ വേര്‍തിരിവുകളുടെ മതിലുകളെ അതിലംഘിക്കുന്നതിലൂടെ, ചൂഷണാധിഷ്‌ഠിതമായ മത-രാഷ്‌ട്രീയശക്തികളുടെ കാപട്യത്തെ തുറന്നുകാട്ടുന്നതിലൂടെ ക്രിസ്‌തു മനുഷ്യവിമോചനത്തോടും ദൈവഭരണത്തോടും ബന്ധപ്പെട്ട ശക്തികളോട് പക്ഷംചേര്‍ന്ന് ഒരു രാഷ്‌ട്രീയ ഇടപെടല്‍ നടത്തുകയായിരുന്നു. ഈ രാഷ്‌ട്രീയമാണ് ക്രിസ്‌തുവിന്റെ ക്രൂശിന് കാരണമായത്.

എന്‍ജിനിയറിങ്, മെഡിക്കല്‍ കോളേജുകളും തങ്ങളുടേതായ വിപുലമായ കോര്‍പറേറ്റ് ശൃംഖലകളുംകൊണ്ട് “ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ഭരണാധികാരികളുടെയും സമ്പന്നവര്‍ഗത്തിന്റെയും പ്രീതിക്കും ആദരവിനും പാത്രീഭൂതരാകുകയും അത്ഭുതസിദ്ധികള്‍കൊണ്ട് ജനങ്ങളുടെ കണ്ണുകള്‍ കെട്ടുകയും ചെയ്യുന്ന മനുഷ്യദൈവങ്ങളില്‍നിന്ന് ക്രിസ്‌തുവിനെ വിഭിന്നനാക്കുന്നത് ക്രൂശിന്റെ ഈ രാഷ്‌ട്രീയമാണ്.

അത് നിലവിലിരിക്കുന്ന സംഘട്ടനാത്മകമായ ചരിത്രത്തിലെ ശാക്തികചേരികളില്‍ ദരിദ്രന്റെയും ബലഹീനരുടെയും പുറന്തളളപ്പെടുന്നവരുടെയും പക്ഷത്തു നില്‍ക്കുന്നതും അവരോടുളള ഐക്യദാര്‍ഢ്യത്തില്‍ ജീവിക്കുന്നതുമാണ് ; അവരുടെ ജീവിതങ്ങളില്‍ വിമോചകമായി ഇടപെടുന്നതാണ്; അപമാനവീകരണത്തിന്റെയും ചൂഷണത്തിന്റെയും ശക്തികളെ നേരിടുന്നതാണ്. താന്‍ ബന്ധപ്പെട്ടിരുന്ന സാമൂഹ്യ ചുറ്റുപാടുകളില്‍ ദൈവരാജ്യത്തിന്റെ ഉപാന്ത്യമാതൃകകള്‍ (penultimate) സൃഷ്‌ടിച്ചുകൊണ്ട് നിലവിലുളള വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതായിരുന്നുഅത്. ഈ രാഷ്‌ട്രീയമാണ് ക്രിസ്‌തുവിനെ ക്രൂശിലെത്തിച്ചത്. ഇതായിരുന്നു, ക്രിസ്‌തുവിന്റെ പ്രേഷിതവൃത്തിയുടെ സ്വഭാവം; അല്ലാതെ, അവ വെറും ജീവകാരുണ്യപ്രവര്‍ത്തനമായിരുന്നില്ല.

ക്രൈസ്‌തവന്റെ ലോകത്തിലെ ഏതൊരു ഇടപെടലും ഈ പ്രേഷിതവൃത്തിയുടെ തുടര്‍ച്ചയായിരിക്കണം. എന്നാല്‍, ഇന്ന് സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളില്‍കൂടി നിര്‍വഹിക്കപ്പെടുന്നത് എന്താണ് ? അവര്‍ക്ക് ക്രിസ്‌തുവിന്റെ പ്രേഷിതവൃത്തിയുമായുളള ബന്ധം എന്താണ്? ഇടയലേഖനങ്ങളില്‍ ഇടയശ്രേഷ്‌ഠര്‍ പ്രത്യക്ഷപ്പെടുന്നത് നിലവിലിരിക്കുന്ന വ്യവസ്ഥിതിയുടെ സംരക്ഷകരായിട്ടാണ്. അതില്‍ ദൈവരാജ്യ പ്രഘോഷണത്തിന്റെ ഒരു സ്വഭാവവും ദ്യശ്യമല്ല. ക്രൂശിതനായ ക്രിസ്‌തുവില്‍നിന്ന് ഉരുത്തിരിയുന്ന ക്രൈസ്‌തവസംസ്‌ക്കാരത്തിന്റെ ഒരു ലാഞ്ഛനയും അവയിലില്ല. പിന്നെ എന്ത് സംസ്‌ക്കാരമാണാവോ അവര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ വരും തലമുറയ്ക്ക് പറഞ്ഞുകൊടുക്കാന്‍ പോകുന്നത് ?

വ്യക്തിബന്ധങ്ങള്‍ക്കപ്പുറത്ത് ശക്തിയുടെ പിന്‍ബലത്തില്‍ സ്‌നേഹം വിശാലമായ സമൂഹത്തില്‍ ആവിഷ്കരിക്കപ്പെടുമ്പോഴാണ് അത് നീതിപൂര്‍വകമായ ഒരു സമൂഹത്തിന്റെ ക്രമീകരണത്തിന് മുഖാന്തരമാകുന്നത്; അപ്പോഴാണ് സാമൂഹ്യനീതി ഉറപ്പാക്കപ്പെടുന്നത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സ്‌നേഹത്തിന്റെ ആവിഷ്കാരങ്ങളാണെങ്കില്‍ക്കൂടി അവ താല്‍ക്കാലികവും കാര്യക്ഷമമല്ലാത്തതും വ്യക്തിബന്ധങ്ങളിലും അടുത്ത ബന്ധങ്ങളിലും ചുരുക്കം ചിലരിലും ഒതുങ്ങിനില്‍ക്കുന്നതായിത്തീരുന്നു. ചില സന്ദര്‍ങ്ങളില്‍ അത് ആംബുലന്‍സ് സര്‍വീസ് എന്ന നിലയില്‍ അനുപേക്ഷണീയവും പ്രസക്തവുമാണ്. എന്നാല്‍, നീതിപൂര്‍വകമായ ഒരു സമൂഹത്തിന്റെ സൃഷ്‌ടിക്ക് അത് ഉപകരിക്കുകയില്ല. അതുകൊണ്ടുതന്നെ സാമൂഹ്യനീതിയെയും ഘടനാപരമായ തിന്മകളെയും അവഗണിച്ചുകൊണ്ട് ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പ്രശംസിക്കുന്ന സഭയുടെ നിലപാട് ക്രൂശിന്റെ നിഷേധമായിത്തീരും.

ക്രൂശില്‍ നാം കാണുന്നത് സ്‌നേഹത്തിന്റെ രാഷ്‌ട്രീയമാണ്; സ്‌നേഹത്തിന്റെ ആധ്യാത്മികതയാണ്. നിലവിലുളള ശാക്തികചേരികളില്‍ ഇടപെട്ടുകൊണ്ട് സ്‌നേഹത്തിന്റെ നിര്‍ബന്ധത്തില്‍ സമസൃഷ്‌ടങ്ങള്‍ക്കുവേണ്ടി ഉത്തരവാദിയായി, ദരിദ്രരോടും ചൂഷിതരോടും പീഡിതരോടും തളളപ്പെട്ടവരോടും ഉളള ഐക്യദാര്‍ഢ്യത്തില്‍ നിലവിലുളള ശക്തിഘടനകളെ എതിരിട്ടതിന്റെ അനിവാര്യമായ പരിണതഫലമായിരുന്നുìക്രൂശ്. ക്രിസ്‌തു തന്റെ സ്‌നേഹത്തിന്റെ രാഷ്‌ട്രീയത്തിന് നല്‍കിയ വിലയാണ് ക്രൂശ്. ഇതിന്റെ എബിസിഡി ഇനിയും ഇടയശ്രേഷ്‌ഠരുടെ ലേഖനങ്ങളില്‍ നിഴലിക്കുന്നില്ല; നിലവിലിരിക്കുന്ന ലോകവ്യവസ്ഥിതിയുടെ സംരക്ഷകരായിട്ടാണ് അവര്‍ പ്രത്യക്ഷപ്പെടുന്നത്.

ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ തിന്മകളെക്കുറിച്ച് വാചാലമാകുന്നതില്‍മാത്രം കാര്യമില്ല; അതിന്റെ ഉപോല്‍പ്പന്നങ്ങളായ സാംസ്‌ക്കാരികപ്രക്രിയകളിലുളള തങ്ങളുടെ പങ്കാളിത്തത്തെ വിമര്‍ശനപരമായി വിലയിരുത്തുകകൂടി ചെയ്യണം സഭാനേതൃത്വം. സൃഷ്‌ടിയുടെ സമഗ്രതയെ തകര്‍ക്കുന്നതും മനുഷ്യ അന്തസ്സിനെ ഹനിക്കുന്നതും ജീവനെ നിഷേധിക്കുന്നതുമായ ശക്തികള്‍ക്ക് എതിരെ നിലപാടുകള്‍ എടുക്കാന്‍ സഭ തയ്യാറാണോ?

*****

റവ. തോമസ് ജോൺ

(ലേഖകന്‍ സിഎസ്ഐ സഭയിലെ വൈദികനും ആലുവ യുസി കോളേജിലെ സൈക്കോളജി വിഭാഗം റിട്ട. പ്രൊഫസറുമാണ്)