Thursday, September 4, 2008

നുണ പറയുന്നതാരാണ്, മന്‍‌മോഹനോ ഇടതുപക്ഷമോ ?

തന്ത്രപ്രധാനമായ ആണവ സാങ്കേതികവിദ്യയൊന്നും ഇന്ത്യക്ക് കൈമാറില്ലെന്നും ഇന്ത്യ ആണവപരീക്ഷണം നടത്തിയാല്‍ ആണവകരാര്‍ റദ്ദാക്കുമെന്നും ബുഷ് ഭരണകൂടം അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളെ അറിയിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ ഉന്നയിച്ച സംശയത്തിന് മറുപടിയായി അയച്ച 26 പേജുള്ള കത്തിലാണ് വിവരം.

ഇന്ത്യ-അമേരിക്ക ആണവകരാര്‍ സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പാര്‍ലമെന്റിലും പുറത്തും നടത്തിയ അവകാശവാദത്തെയെല്ലാം നിരാകരിക്കുന്നതാണ് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ വിദേശകാര്യ സമിതി ചെയര്‍മാന്‍ ഹൊവാര്‍ഡ് എല്‍ ബര്‍മാന്‍ പുറത്തുവിട്ട രഹസ്യരേഖ. ആണവകരാറിനെക്കുറിച്ച് ഇടതുപക്ഷം പ്രകടിപ്പിച്ച വിയോജിപ്പെല്ലാം രേഖ ശരിവയ്ക്കുന്നു. "ഇന്ത്യയുടെ ആണവ റിയാക്ടറുകള്‍ക്ക് തടസ്സമില്ലാതെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ആണവ ഇന്ധനം എക്കാലവും നല്‍കാമെന്ന ഒരുറപ്പും അമേരിക്ക നല്‍കിയിട്ടില്ല. ഇനിയൊരിക്കലും ആണവ പരീക്ഷണം നടത്തില്ലെന്ന ഇന്ത്യയുടെ ഉറപ്പിന്മേലാണ് ആണവ കരാര്‍. കരാര്‍ എപ്പോള്‍ വേണമെങ്കിലും സസ്പെന്‍ഡ് ചെയ്യാനോ റദ്ദുചെയ്യാനോ ഉള്ള വിവേചനാധികാരം അമേരിക്കയ്ക്കുണ്ട്. ആണവ ഇന്ധനവിതരണത്തില്‍ തടസ്സമുണ്ടായാല്‍ മറ്റ് പരിഹാരമാര്‍ഗം തേടാന്‍ ഇന്ത്യക്ക് അവകാശമില്ല. ഇന്ത്യ-അമേരിക്ക ആണവകരാര്‍ പൂര്‍ണമായും ഹൈഡ് ആക്ടിന്റെ വ്യവസ്ഥയ്ക്ക് വിധേയമായിരിക്കും. ആണവസംസ്കരണം, പുനഃസംസ്കരണം തുടങ്ങി തന്ത്രപ്രധാന ആണവ സാങ്കേതികവിദ്യയുടെ രൂപകല്‍പ്പന, അതുപ്രകാരമുള്ള നിര്‍മാണം, നടത്തിപ്പ് എന്നിവ സംബന്ധിച്ച വിവരം ഇന്ത്യക്ക് കൈമാറില്ല''-ഇവയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അമേരിക്കന്‍ ഭരണകൂടം നല്‍കിയ കത്തിലുള്ള പ്രധാന വിവരം.

ബുഷ് ഭരണകൂടത്തിന്റെ രഹസ്യകത്ത് പുറത്തായതോടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പാര്‍ലമെന്റിനെയും തെറ്റിദ്ധരിപ്പിച്ചുവെന്ന് വ്യക്തമായി. ഇന്ത്യയുടെ ആണവപരീക്ഷണം തടയുന്ന ഒന്നുംതന്നെ കരാറിലില്ല എന്നാണ് മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ പറഞ്ഞത്. ആണവകരാറിനെക്കുറിച്ചുള്ള ചര്‍ച്ചക്കു മറുപടിയായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും 2007 ആഗസ്ത് 13 ന് നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. ആണവ കരാര്‍ ഇന്ത്യക്ക് ഏറെ ഗുണകരമാണെന്നും ആണവപരീക്ഷണം നടത്താനുള്ള പരമാധികാരം ഇന്ത്യക്ക് ഉണ്ടായിരിക്കുമെന്നും സ്വതന്ത്ര വിദേശനയം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

"ആണവപരീക്ഷണം തടയുന്ന ഒന്നുംതന്നെ കരാറിലില്ല. ഇന്ത്യയുടെ സുരക്ഷാ-പ്രതിരോധ ആവശ്യങ്ങളെ സംരക്ഷിക്കുന്നതില്‍നിന്ന് ഭാവിയില്‍ ഗവമെന്റിനെ നിയമപരമായി തടയുന്ന ഒന്നും കരാറിലില്ല. തന്ത്രപ്രധാന പദ്ധതിയുടെ സ്വയംഭരണ സ്വഭാവം നിലനില്‍ക്കും. മൂന്ന് ഘട്ടങ്ങളിലായുള്ള ഇന്ത്യയുടെ ആണവ പദ്ധതിയെ കരാര്‍ തടസ്സപ്പെടുത്തില്ല. സിവിലിയന്‍ ആണവരംഗത്തെ സഹകരണം പൂര്‍ണമായിരിക്കും''- ഇതാണ് മന്‍മോഹന്‍സിങിന്റെ അവകാശവാദങ്ങളുടെ ചുരുക്കം.

നിര്‍ദിഷ്ട കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യക്ക് പ്രത്യേക ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കാന്‍ ആണവ വിതരണ രാജ്യങ്ങളുടെ (എന്‍എസ്‌ജി) യോഗം വ്യാഴാഴ്ച വിയന്നയില്‍ ചേരാനിരിക്കെയാണ് അമേരിക്കന്‍ നിയമനിര്‍മാതാക്കള്‍ രേഖ പുറത്തുവിട്ടത്. മന്‍മോഹന്‍സിങ് സര്‍ക്കാരിനെ ഇത് പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. വിയന്നയില്‍ എന്‍എസ്‌ജി ചര്‍ച്ചയ്ക്കു പോയ ആണവോര്‍ജ കമീഷന്‍ ചെയര്‍മാന്‍ അനില്‍ കാകോദ്കറെ സര്‍ക്കാര്‍ അടിയന്തരമായി ഡല്‍ഹിയിലേക്ക് തിരിച്ചുവിളിച്ചു. കോണ്‍ഗ്രസ് നേതൃത്വവും അടിയന്തര കൂടിയാലോചനയിലാണ്.

ആണവപരീക്ഷണമടക്കം ഇന്ത്യയുടെ തന്ത്രപ്രധാന ആണവപരിപാടിക്ക് ആണവകരാര്‍ ഒരു വിലക്കും ഏര്‍പ്പെടുത്തുന്നില്ലെന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി 2007 ആഗസ്തില്‍ പാര്‍ലമെന്റിലും പിന്നീട് പുറത്തും പറഞ്ഞത്. എന്നാല്‍, ആണവപരീക്ഷണം നടത്തിയാല്‍ കരാര്‍ റദ്ദാക്കുമെന്നും ആണവസംസ്കരണം, പുനഃസംസ്കരണം എന്നിവയുടെ സാങ്കേതികവിദ്യ കൈമാറില്ലെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നാണ് കത്തില്‍ പറഞ്ഞിട്ടുള്ളത്. നാല്‍പ്പത്തഞ്ച് പ്രധാന സാങ്കേതിക ചോദ്യമാണ് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം അമേരിക്കന്‍ പ്രസിഡന്റിനോട് ചോദിച്ചത്. ഇതിനു നല്‍കിയ ഉത്തരം പരസ്യപ്പെടുത്തരുതെന്ന് നേരത്തെ അമേരിക്കന്‍ ഭരണകൂടം ബര്‍മാനോട് അഭ്യര്‍ഥിച്ചു. ആണവകരാറിന്റെ പേരില്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലായ ഘട്ടത്തില്‍ രഹസ്യവിവരം പുറത്തുവിടരുതെന്നാണ് ബുഷ് അഭ്യര്‍ഥിച്ചിരുന്നത്.

ഇന്ത്യക്ക് പ്രത്യേക ഇളവ് അനുവദിക്കുന്നതു സംബന്ധിച്ച് എന്‍എസ്‌ജി രാജ്യങ്ങള്‍ ചില തടസ്സവാദം ഉന്നയിച്ച സാഹചര്യത്തിലാണ് രഹസ്യമായ കത്ത് പുറത്തുവിട്ടത് . എന്‍എസ്‌ജി അംഗീകാരം ലഭിച്ചാല്‍ കരാര്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പരിഗണനയ്ക്കെത്തുമെന്നും അതിനുമുമ്പ് കോണ്‍ഗ്രസിനു മുന്നില്‍ ശരിയായ വിവരം ഉണ്ടാകണമെന്ന് കരുതിയാണ് കത്ത് പുറത്തുവിടുന്നതെന്ന് ബര്‍മാന്റെ വക്താവ് ലിന്‍ വീല്‍ പറഞ്ഞു.

ദേശവിരുദ്ധമായ ഇന്ത്യ-അമേരിക്ക ആണവ കരാറിന്റെ എല്ലാ തുടര്‍നടപടിയും ഉടന്‍ റദ്ദാക്കാന്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ യുപിഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ ഭരണകൂടവും അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളും തമ്മില്‍ നടന്ന കത്തിടപാട് പുറത്തായതോടെ കരാര്‍ സംബന്ധിച്ച് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പകല്‍പോലെ വ്യക്തമായെന്ന് പിബി പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്കന്‍ കോണ്‍ഗ്രസിലെ വിദേശസമിതിയുടെ ചെയര്‍മാന്‍ ഹൊവാര്‍ഡ് എല്‍ ബര്‍മനാണ് കത്ത് പുറത്തുവിട്ടത്. ഇന്ത്യന്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ആണവകരാറിനെക്കുറിച്ച് പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളമാണെന്ന് തെളിയുമെന്നതുകൊണ്ട് ഇതുവരെ അവയെല്ലാം രഹസ്യമായി സൂക്ഷിച്ചിരിക്കയായിരുന്നു. ആണവപരീക്ഷണം നടത്തിയാല്‍ കരാര്‍ റദ്ദാക്കുമെന്ന് വ്യക്തമാക്കുന്നതാണ് രേഖ. ഇക്കാര്യങ്ങള്‍ യുപിഎ-ഇടത് ഏകോപനസമിതിക്ക് ഇടതുപാര്‍ടികള്‍ നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നതാണ് . ഇടതുപക്ഷം നല്‍കിയ മുന്നറിയിപ്പും വിമര്‍ശനവുമെല്ലാം ശരിയാണെന്ന് ഇപ്പോഴുള്ള വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നു. ആണവകരാറിനെക്കുറിച്ച് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നല്‍കിയ എല്ലാ ഉറപ്പും ലംഘിക്കപ്പെട്ടുവെന്നും തെളിഞ്ഞു. ഇന്ത്യയുടെ പരമോന്നത താല്‍പ്പര്യങ്ങള്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അമേരിക്കയ്ക്ക് അടിയറവച്ചത് പുറത്തുവന്നിരിക്കയാണ്. ഇനിയും കരാറുമായി മുന്നോട്ടുപോകുന്നത് ഇന്ത്യയുടെ പരമാധികാരത്തെ പണയപ്പെടുത്തും. വരുന്ന നാല്‍പ്പതു വര്‍ഷം ആണവകരാറിന്റെ പേരുപറഞ്ഞ് ഇന്ത്യയെ അമേരിക്ക ഭീഷണിപ്പെടുത്തുമെന്നുംപൊളിറ്റ് ബ്യൂറോ പറഞ്ഞു.

ഇതിനിടയില്‍ പുറത്തുവന്ന മറ്റൊരു പ്രസ്താവന ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് സി മുള്‍ഫോര്‍ഡിന്റേതാണ്. അമേരിക്കന്‍ സ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ കത്തിലുള്ള കാര്യം ഇന്ത്യയെ നേരത്തെ അറിയിച്ചിട്ടുള്ളതാണെന്നും കത്തില്‍ പുതിയ വിവരമൊന്നുമില്ലെന്നും അമേരിക്കയും ഇന്ത്യയും സുതാര്യമായാണ് കരാര്‍ സംബന്ധിച്ച ആശയവിനിമയം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അപ്പോള്‍ ഉയരുന്ന ചോദ്യമിതാണ്. ബോധപൂര്‍വമാണോ മന്‍‌മോഹന്‍‌സിംഗ് ഈ നുണ പറഞ്ഞത്? എന്തായിരിക്കാം അദ്ദേഹത്തെ ഇതിനു പ്രേരിപ്പിച്ചത് ?

കൂടുതല്‍ വിവരങ്ങള്‍ക്ക് :

1) Manmohan Singh and UPA government exposed on Nuclear Deal, betrayed by the US administration .

2) ആണവ കരാര്‍: ഇന്ത്യക്കാരെ വഞ്ചിച്ചത് ആരാണ്

37 comments:

വര്‍ക്കേഴ്സ് ഫോറം said...

തന്ത്രപ്രധാനമായ ആണവ സാങ്കേതികവിദ്യയൊന്നും ഇന്ത്യക്ക് കൈമാറില്ലെന്നും ഇന്ത്യ ആണവപരീക്ഷണം നടത്തിയാല്‍ ആണവകരാര്‍ റദ്ദാക്കുമെന്നും ബുഷ് ഭരണകൂടം അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളെ അറിയിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ ഉന്നയിച്ച സംശയത്തിന് മറുപടിയായി അയച്ച 26 പേജുള്ള കത്തിലാണ് വിവരം.

ഇന്ത്യ-അമേരിക്ക ആണവകരാര്‍ സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പാര്‍ലമെന്റിലും പുറത്തും നടത്തിയ അവകാശവാദത്തെയെല്ലാം നിരാകരിക്കുന്നതാണ് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ വിദേശകാര്യ സമിതി ചെയര്‍മാന്‍ ഹൊവാര്‍ഡ് എല്‍ ബര്‍മാന്‍ പുറത്തുവിട്ട രഹസ്യരേഖ. ആണവകരാറിനെക്കുറിച്ച് ഇടതുപക്ഷം പ്രകടിപ്പിച്ച വിയോജിപ്പെല്ലാം രേഖ ശരിവയ്ക്കുന്നു..

ഈ സമയത്ത് ആ പഴയ ചോദ്യം വീണ്ടും ഉയര്‍ന്നു വരുന്നു...നുണ പറയുന്നതാര്? ?

The Prophet Of Frivolity said...

അപ്പോള്‍ ഉയരേണ്ട ചോദ്യം അതാണോ? അല്ല. എന്തിന്ന് വേണ്ടി മന്മോഹന്‍ ഇത് ചെയ്തു എന്നതിനേക്കാള്‍, ഒരു ജനാധിപത്യരാജ്യത്തിന്റെ പരമാധികാരപദവിയിലിരിക്കുന്ന ആള്‍ സഭയേയും ജനങ്ങളേയും കബളിപ്പിക്കുകയും, ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയും ചെയ്താല്‍ ഇന്ത്യയില്‍ എന്തു നടക്കും? ഇമ്പീച്ച് ചെയ്യാന്‍ വല്ല വകുപ്പുമുണ്ടോ? അല്ലെങ്കില്‍ സുപ്രീം കോടതിയില്‍ ഒരു കേസുകൊടുക്കാന്‍?

Anonymous said...

ഈ കരാര്‍ ഒപ്പിട്ടാലും ഒപ്പിട്ടില്ലെങ്കിലും ഇന്ത്യ ഇനി ആണവ പരീക്ഷണം നടത്താന്‍ ലൊക രാജ്യങ്ങള്‍ അനുവദിക്കില്ല അത്ര തലതിരിഞ്ഞ ആരെങ്കിലും പ്രധാനമന്ത്രി ആകുമ്പോഴേ ഇങ്ങിനെ ഒരു തീരുമാനം ഉണ്ടാകു, ഒരു ബോംബ്‌ ഉണ്ടാക്കാനും അതിണ്റ്റെ വ്യാപനം എത്രയുണ്ടെന്നു മനസ്സിലാക്കാനും ആണൂ പരീക്ഷണമെങ്കില്‍ അതിനുള്ള ഡാറ്റ നമ്മുടെ കയ്യില്‍ ഉണ്ട്‌ സൂപ്പര്‍ കമ്പ്യൂട്ടറില്‍ സിമുലേറ്റു ചെയ്യാം ക്രേയെ വെല്ലുന്ന പരം സീരീസ്‌ സൂപ്പര്‍ കമ്പ്യൂട്ടറും നമുക്കുണ്ട്‌, എന്തിനു ഇനി ഒരു ആണവ പരീക്ഷണം എന്തു നേടാന്‍, വാജ്പേയി ഒരു ഇലക്ഷണ്‍ സ്റ്റണ്ടായി ഉപയോഗിച്ച ആണവപരീക്ഷണം കൊണ്ട്‌ എന്തു നേടി? പിറ്റെ ദിവസം പാകിസ്ഥാന്‍ മൂന്നെണ്ണം പൊട്ടിച്ചു. പാകിസ്ഥാന്‍ ഡെല്‍ഹിയില്‍ ഇട്ടാലല്ലാതെ നമ്മള്‍ ഒരിക്കലും അവിടെ ഒരു ബോംബ്‌ കൊണ്ടിടന്‍ പോകുന്നില്ല കാരണം നമ്മള്‍ ജനാധിപത്യ രാജ്യമാണൂ പാര്‍ലമണ്റ്റ്‌ ആക്റമിച്ച അഫസല്‍ ഗുരുവിനെ തൂക്കികൊല്ലാന്‍ പോലും നമുക്കു നിരവധി നടപടിക്റമം ഉണ്ട്‌

എന്‍ എസ്‌ ജീ പല രാജ്യ്ങ്ങള്‍ ചേരുന്ന ഒരു സംഘടനയാണു അതിണ്റ്റെ അംഗീകാരം ഈ കരാറിനു കിട്ടിയാല്‍ നമുക്കു ഫ്റഞ്ചു സംകേതിക വിദ്യ അല്ലെങ്കില്‍ ജറ്‍മ്മന്‍ സങ്കെതിക വിദ്യ കിട്ടാന്‍ പ്റയാസമില്ല , ഈ ട്റീറ്റിക്കെതിരെ അമേരിക്കയിലും വലിയ എതിറ്‍പ്പുണ്ട്‌ വെറുതെ ഇന്ത്യക്കു ടെക്നോളജി നല്‍കെണ്ട എന്ന വാദം അവിടെ ഉണ്ട്‌ , വാജ്പേയി തന്നെ ആണവപരീക്ഷണം ഇനി നടത്തുന്നതിനു മൊറൊട്ടോറിയം പ്റഖ്യാപിച്ചിരിക്കുകയാണു


ബോംബുണ്ടാക്കല്‍ നമ്മുടെ ലക്ഷ്യമല്ല അതിനു ഇന്ദിരാഗാന്ധിയുടെ കാലത്തു തന്നെ കഴിയുമായിരുന്നു നമുക്കു ഒരു മീറ്റര്‍ റെസല്യൂഷനില്‍ നില്‍ക്കുന്ന ഒരാളീനെയോ വസ്തുവിനെയോ കണ്ടെന്ത്താനും വാച്ചു ചെയ്യാനുമുള്ള ഉപഗ്രഹ സാങ്കേതിക വിദ്യ ഉണ്ട്‌, പത്തു സാറ്റലൈറ്റു ഒരുമിച്ചു വിട്ടവരാണൂ നമ്മള്‍ പക്ഷെ കാശ്മീരിലെ നുഴഞ്ഞു കയറ്റം കണ്ടെത്താന്‍ നമുക്കു കഴിയുന്നില്ല കോസി നദി വഴി മാറുന്നു എന്നു മനസ്സിലാക്കാനോ അതിനെതിരെ പ്രീ കോഷന്‍ എടുക്കാനോ കഴിയുന്നില്ല പിന്നെ ഊര്‍ജ്ജം ഉണ്ടാക്കാന്‍ ഈ കരാര്‍ ഉപകരിക്കുമെങ്കില്‍ നല്ലത്‌ അതിനെ സ്വാഗതം ചെയ്യണം

അതല്ല അമേരിക്കയുടെ ഒന്നും വെണ്ടാ റഷ്യക്കു ഒന്നും തരാനുമില്ല ചൈനയെ വിശ്വസിക്കാന്‍ പറ്റുകയുമില്ല നമ്മള്‍ക്കു നമ്മളു കൊയ്യും വയലെല്ലാം നമ്മടെതാകും പൈങ്കിളിയേ എന്നു പാടി ഒരു പുരോഗതിയുമില്ലതെ ദേശാഭിമാനിയും വായിച്ചു കട്ടന്‍ ചായയും കുടിച്ചു പരിപ്പുവടയും തിന്നു കഴിഞ്ഞാല്‍ മതി എന്നൊക്കെ പറഞ്ഞു വരട്ടു തത്വവാദം കൊണ്ടിരുന്നാല്‍ ഈ രാജ്യത്തു ഒന്നും നടക്കില്ല

ഏതായാും ഈ കരാറ്‍ ഒപ്പിട്ടാലും ഈ ഗവണ്‍മെണ്റ്റിനു യുറേനിയം വാങ്ങാനോ റിയാക്ടറ്‍ വാങ്ങാനോ അവസരമില്ല സമയമില്ല പിന്നെ മാന്‍ മോഹന്‍ സിംഗിനെ എന്തിനു ശംശയത്തിണ്റ്റെ മുനയില്‍ നിറ്‍ത്തുന്നു? പുതിയ ഗവണ്‍ മെണ്റ്റിനു ആണവോറ്‍ജം വേണ്ട എന്നു വയ്ക്കാമല്ലോ

Every international treaty is open to interpretation and there is a machinery to deal with these problems. As long as the prime minister's assurances are embodied in the 123 Agreement, we do not need to quarrel with an internal document of the United States. The State Department is, as someone said, dancing around certain provisions of the 123 Agreement. As for reprocessing, we know well that it has to be negotiated and agreed in the future.

The publication of the State Department just before the NSG meeting may be a blessing, because it may allay some fears among the NSG countries, generated by Indian statements on testing, the Hyde Act and an unconditional waiver. China, having failed to use the proxies effectively, has now come out in the open with its opposition to the deal. The stage is now set for the NSG to take a decision and if it clears the waiver, we can go ahead with greater clarity to operationalise the deal. If not, the deal has to go to the drawing board again with all its attendant risks.

simy nazareth said...

Left opposition was more against any alliance to USA than to do with atomic energy. Now, you should remember that communist parties have condemned both our nuclear experiments. Prakash karat himself had been a vocal critic of Pokhran experiements at that time. So why these tears restriction on conducting more nuclear tests?

Now Prakash karat is comparing Pakistan with India, and lamenting that India would meet the same fate as Pakistan. He should realize his countrie's inherent strength and potential, and should not think that India is small or weak like Pakistan. It is high time the communists realize the giant that India is.

ഭൂമിപുത്രി said...

അല്ലെങ്കിലേ അങ്ങേരുടെ മുഖത്തെപ്പൊഴുമൊരു
അബദ്ധംപറ്റിയ മട്ടാൺ..ഇനിയിപ്പോൾ പറയുകേം വേണ്ട.:))

deepak said...

aarushi,

iny anavapareekshanam nadathunnathu buddhimuttaanenkil athu nerittu parayaathe, aanavapareekshanam nadatheruthennu ee karaar parayunnilla ennu manmohan enthinu paranju? kattanchayayum, deshabhimaniyum thammil ee vishayathinenthu bandham? Manmohan paranjathu, Indiakku aanavapareekshanam nadathaam ennaanello. Ippol America vipareetham parayunnu. athinutharam parayaathe, chayayum, deshabhimaaniyum, parippivadem eduthidunnathil entharthamaanullathu?

deepak

Anonymous said...

ആയിരം നുണ പറഞ്ഞും ഒരു കല്യാണം നടത്താം എന്ന് പഴമൊഴി.

deepak said...

ithu kalyaanamaano, aathmahathya aano ennathum oru chodyamaanello

Anonymous said...

ആണവ പരീക്ഷണം എപ്പൊള്‍ വേണമെങ്കിലും നടത്താം, നടത്തരുതെന്നു ആരും പറഞ്ഞില്ല പറയാന്‍ പറ്റുകയുമില്ല കാരണം ഇന്ത്യക്കു ഇന്ത്യന്‍ മണ്ണില്‍ എന്തും ചെയ്യാം , വാജ്പേയിയുടെ കാലത്തു നടത്തിയ പരീക്ഷണം നര സിംഹ റവുവിനു നടത്താമായിരുന്നു പക്ഷെ അന്നു സാമ്പത്തിക നില പരുങ്ങലില്‍ ആയിരുന്നു ലൊക രാജ്യങ്ങള്‍ ഒന്നിച്ചു നമുക്കെതിരെ കച്ചവട ഉപരോധം ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ പരുങ്ങലില്‍ അകുമായിരുന്നു, ഇപ്പോള്‍ വേണമെങ്കിലും ആണവ പരീക്ഷണം നടത്താം പക്ഷെ ഭവിഷ്യത്തു കൂടി ആലോചിക്കണം എന്നെയുള്ളു, മാന്‍ മോഹന്‍ സിംഗ്‌ പറഞ്ഞതു അത്രയെ ഉള്ളു അമേരിക്ക ആരാണൂ നമ്മള്‍ നടത്തരുതെന്നു പറയാന്‍ , നടത്തിയാല്‍ അവര്‍ വേറെ വഴി നോക്കും അമേരിക്കയുമായി ബന്ധം പാടില്ല പാടില്ല എന്നു പറയാന്‍ മാത്റം അറിയാം ബംഗാളോ കേരളമോ മര്യാദക്കു ഒന്നു ഭരിച്ചു കാണിക്കാന്‍ അറിയില്ല ആദ്യം എന്തെങ്കിലും ഒരു എക്സാമ്പിള്‍ കാണിക്കു ഒരു കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി എങ്കിും മര്യാദക്കു മാത്റുക ആയി ഒന്നു ഭരിച്ചു കാണിക്കു സമ്മതിക്കാം , വിപ്ളവ വായാടിത്തമല്ലാതെ മറ്റെന്തുണ്ടു കയ്യില്‍ ?

deepak said...

aadyathe kaaryam, njaan communistukaaranalla.. ithuvarey CPMinu vote cheythittumilla.. athu kondu bengalindem mattum kaaryam enteyaduthu parayunnathil arthamilla..

pinne, manmohan paranjathu, aanava karaaril indiayude aanavapareekshanam thadayunnathaayittonnumilla ennaane.. pully athu veendum veendum paranjatha.. athaa parayunne, ayaalkke kallam paranju karaar nadappilaakkunnathil entho gooda uddheshyamundenne..

americakku innu uparodham erppeduthaavunna korey mekhalakalundaakum.. indayude oorjamekhala athilonnalla, ippol thalkaalam.. ee karaariloode varunna aanavorjam kande reactorukal thodangi ellaathinum aanavorjam ondaakkaan thodangiyaal, america parayunnathenthum nammal kelkkendivarum.. allenkil, avarkku, nammude saadharanakkaarane iruttilaakkam.. aanava pareekshanam maathramalla.. ellaa kaaryathilum nammal US parayunnathu kelkkendivarum..

viplavavaayaadithamalla.. thanthraparamaaya meghalayaaya oorjathil mattoru raajyathine aashrayikkendivarunna avasthayilekke veroru raajyavum kooppukuthiyathaayi kettittilla.. athinde aashanka maathram..

ee vishayathekkurichu samsaarikkumbol, ee vishayathekkurichu maathram samsaarikkoo.. ee vishayathil utharam muttuvaanel, ningal bengalum, co-op societyum, orissayum, vietnamum ennalla, asianet murdock vareyeduthittolu.. charchayil ningalkku jayichu enna oru thonnal ondaaye theeru ennundenkil..

Anonymous said...

ആണവ പരീക്ഷണം അല്ല പ്രധാന പ്രശ്നം. 6 ലക്ഷം കോടി രൂപയുടെ ആണവ റിയാക്റ്ററുകള്‍ കാങ്ങിക്കൂട്ടിയതിനു ശേഷം അതില്‍ ഉപയോഗിക്കാനുള്ള ഇന്ധനത്തിനു വേണ്ടി നമ്മള്‍ എല്ലാവര്‍ഷവും അമേരിക്കന്‍ പ്രസിഡന്റിന്റെ ദയവിനു വേണ്ടി കാത്തിരിക്കേണ്ടിവരും.
ഒരു ആണവ നിലത്തിന്റെ പണം കൊണ്ട് 4 താപനിലയങ്ങള്‍ പണിയാം. പിന്നെ എന്തിനു വേണ്ടിയാണീ കസര്‍ത്തുകളൊക്കെ?
http://mljagadees.wordpress.com/2008/09/04/cancel-the-indo-us-nuclear-deal/

Anonymous said...

No One from BJP and Left can reach near below figures in Dreams also.
Dr Manmohan Singh Achievements

1. 1991 economic liberisation
2. Nuclear power deal with USA
3. 9% - 10% GDP Growth
4. Millions of Jobs created in India fastest in the world.
5. US$350billion foreign exchange reserves
6. Opening 20 new IIT's and IIM's.
7. 40% Increment in salary of Government employes.
8. Rs 60,000 crore relief to farmers
9. 36 Billion of FDI in 2007

Anonymous said...

ഇന്ത്യ ആണവ പരീക്ഷണം നടത്തരുതെന്നു കരാറില്‍ പറഞ്ഞിട്ടില്ല എന്നാണൂ മാന്‍ മോഹന്‍ സിംഗ്‌ പറഞ്ഞത്‌ ശരിയല്ലെ പറഞ്ഞിട്ടില്ല.

ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്‌ സെനറ്റര്‍മാറ്‍ക്കു ബുഷ്‌ നല്‍കിയ ഒരു പഴയ നോട്ടാണു അതു അയാളൂടെ ഇന്‍ റ്റന്‍ഷനു സമ്മതം കിട്ടാന്‍ എന്തുകൊണ്ടാണു മൂന്നു മാസം മുന്‍പു എഴുതിയ ഈ നോട്‌ ഇപ്പോള്‍ പുറത്തു വന്നത്‌ എന്നു ചിന്തിക്കൂ? ഈ ഡീല്‍ ഉണ്ടാവാതിരിക്കാനുള്ള ചൈനീസ്‌ പാകിസ്റ്റാന്‍ ലോബികള്‍ ആയിരിക്കും ഇതിനെ പിന്നില്‍. അമേരിക്കയില്‍ അല്ല യുറേനിയം കൂടുതല്‍ ആസ്റ്റ്രേലിയയില്‍ ആണൂ റഷ്യയില്‍ നിന്നും വാങ്ങാം ഫ്രാന്‍സില്‍ നിന്നും വാങ്ങാം പക്ഷെ അതിനെല്ലാം ഈ ഉടമ്പടി എന്‍ എസ്‌ ജീ രാജ്യങ്ങള്‍ അംഗീകരിക്കണം അമേരിക്ക സ്വന്തം ഇഷ്ടം ഇമ്പോസ്‌ ചെയ്യുന്നത്‌ ഇതാദ്യമാണോ? ഇന്നലെ പാകിസ്റ്റാനില്‍ കയറി അവര്‍ അറ്റാക്കു ചെയ്തില്ലേ? പാകിസ്താനോടു വല്ലതും ചോദിച്ചോ?

റഷ്യയിലെ ഖനികള്‍ വിലക്കു വാങ്ങാന്‍ ഒരു ഇന്ത്യക്കാരനു കഴിയുമെങ്കില്‍ അമേരിക്ക തരാതിരുന്നല്‍ യുറേനിയം വാങ്ങാന്‍ നമുക്കു കഴിവില്ലെഇതെല്ലാം സാധ്യമാക്കിയത്‌ നമ്മുടെ പുത്തന്‍ സാമ്പത്തിക നയങ്ങള്‍ അല്ലേ? അതു മാന്‍ മോഹന്‍ സിംഗിനെ തലയില്‍ ഉദിച്ചതല്ലെ ? ഒരു രൂപ മാത്റമല്ലെ അദ്ദേഹം ശമ്പളം അന്നു വാങ്ങിയിരുന്നത്‌?

ഏേ ഡീ ബിക്കാറ്‍ ലോണ്‍ തന്നതു വാങ്ങിച്ചപ്പോള്‍ അവറ്‍ വന്നു ഫയല്‍ പരിശോധിച്ചത്‌ മറന്നോ? ഇപ്പോഴും ആ ഡീ ബിക്കാര്‍ സെക്രട്ടേറിയെറ്റില്‍ വരുന്നുണ്ടല്ലോ?

Anonymous said...

ഭൂമി പുത്രിക്കൊരു മറുപടി മാന്‍ മോഹന്‍ സിംഗിനെ മുഖത്തെ ഭാവം, ഈ ഇന്ത്യന്‍ വിഡ്ഡികളെ എങ്ങിനെ ഒരു കാര്യം പറഞ്ഞു മനസ്സിലാക്കും എന്നതായിരിക്കാം, ബങ്കിംഗ്‌ മേഖലയും ജീവനക്കാരും ഒന്നടങ്കം എതിര്‍ത്തതല്ലേ തൊണ്ണൂറ്റി ഒന്നിലെ പുതന്‍ സാമ്പതിക നയങ്ങള്‍ ഇപ്പോള്‍ എന്തു പറയുന്നു പുരോഗതി ആണോ അധോഗതി ആണോ? സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയൊ ആണു ഇന്ത്യ ഇപ്പോള്‍ ഭരിച്ചിരുന്നതെങ്കില്‍ ഇതുപോലെ ഗവേണ്‍ ചെയ്യാന്‍ കഴിയുമെന്നു കരുതുന്നുണ്ടോ? അദ്ദേഹം ഒരു പൊളിറ്റീഷ്യന്‍ അല്ല ലാലുവിനെപോലെ അല്ലെങ്കില്‍ കാഷ്മീര്‍ പ്രശ്നത്തില്‍ ഇപ്പൊള്‍ ഒരു കാര്‍ഗില്‍ വാര്‍ നടത്തിയാല്‍ കൂളായി അടുത്തവട്ടം ജയിച്ചു വന്നുകൂടെ? ആനവ നിരായുധീകരണം അമേരിക്കന്‍ നയം ആണു പണ്ടേ അതിനു വിരുധമായതൊന്നും അവര്‍ ചെയ്യില്ല, അമോണിയം നൈട്രേറ്റു ഒരു വളം ആണൂ അതുകൊണ്ട്‌ ബോംബ്‌ ഉണ്ടാക്കാം അമോണിയം നൈട്രേറ്റു വില്‍ക്കുന്നവന്‍ അതു വളം ചേറാനാണോ ബോംബ്‌ ഉണ്ടാക്കാനാണോ എന്നു പരിശോധിക്കാന്‍ കഴിയുമായിരുന്നെങ്കീല്‍ ഗുജറത്തില്‍ ബോംബുകള്‍ പൊട്ടുമോ? അതുപോലെ കിട്ടാന്‍ ദൌര്‍ലഭ്യമായ ഒരു സാധനം യുറേനിയം തരുമ്പോള്‍ അതുകൊണ്ട്‌ ബോംബാണോ ഉണ്ടാക്കുന്നതെന്നറിയാന്‍ അമേരിക്കക്കു അവകാശം ഇല്ലേ? തോറിയത്തില്‍ നിന്നും ഊര്‍ജ്ജം ഉണ്ടാക്കാനുള്ള ടെക്നൊളജി ബ്രന്ദ കാരാട്ടും പ്രകാശ കാരാട്ടും കൂടി അല്ലെങ്കില്‍ മറ്റു സഖാക്കള്‍ സയണ്റ്റിസ്റ്റുകളുമായി ചേറ്‍ന്നു കണ്ടുപിടിച്ചു ഇന്ത്യക്കു നല്‍കൂ? ഇല്ലെങ്കില്‍ നാവടക്കൂ പത്തുകൊല്ലം വെയിറ്റ്‌ ചെയ്യൂ തെറ്റാണെങ്കില്‍ അന്നു തിരുത്താം

Anonymous said...

The letter shows the US negotiated in bad faith. The 123 agreement says exactly what it does. It is not up to one of the parties, the U.S., arbitrarily to now define phrases used therein. For example, the letter says "fuel supply disruptions" mean disruptions which occur because of events beyond India's control. From this arbitrary redefinition, they go on to say they will not stick to the fuel supply assurances contained if India were to test and that were to cause a disruption. Well, the agreement does not say that. And India has certainly not agreed to that. So the US is trying to renege on an agreement, and move the goalposts once again. Neither Bush nor Manmohan is "lying". But the US has shown it is not a trustworthy partner. Manmohan, at a minimum, needs to say this.

The change of original draft will be problem for India, if they put some conditions to get wavier. do you think at this juncture it helps India? what should central government do? we need to go ahead or withdraw or not accept the change of draft? if they accept the word given to parliament by Dr. sign is worng, if we don't go with deal, till now what happen will be drama and people will loose the confidence in congress

The answers are , India should stick to its stand on a clean and unconditional waiver. If the NSG does not agree, it should walk away. The collapse of the deal under such circumstances would not be a tragedy except that the Manmohan Singh [Images] government acted rashly in going slow or even rejecting other energy options it had in hand (such as the Iran pipeline) because it had so much faith in the Bush administration's ability and inclination to deliver on its promise.

ജിവി/JiVi said...

"ഭൂമി പുത്രിക്കൊരു മറുപടി മാന്‍ മോഹന്‍ സിംഗിനെ മുഖത്തെ ഭാവം, ഈ ഇന്ത്യന്‍ വിഡ്ഡികളെ എങ്ങിനെ ഒരു കാര്യം പറഞ്ഞു മനസ്സിലാക്കും എന്നതായിരിക്കാം"

കളളം പറയുക എന്ന ഒരു മാര്‍ഗ്ഗമാണ് അതിനു പറ്റിയതെന്ന് അദ്ദേഹത്തിന് പറഞ്ഞുകൊടുത്ത അമേരിക്കന്‍ യജമാനനെയാണ് നമ്മള്‍ കുറ്റപ്പെടുത്തേണ്ടത്.

“ബങ്കിംഗ്‌ മേഖലയും ജീവനക്കാരും ഒന്നടങ്കം എതിര്‍ത്തതല്ലേ തൊണ്ണൂറ്റി ഒന്നിലെ പുതന്‍ സാമ്പതിക നയങ്ങള്‍ ഇപ്പോള്‍ എന്തു പറയുന്നു പുരോഗതി ആണോ അധോഗതി ആണോ?“

പുരോഗതിയാണോ അധോഗതിയാണോ ഉണ്ടായതെന്ന് ലോകബാങ്കിന്റെ തന്നെ പുതിയ കണക്കുകള്‍ വന്നിട്ടുണ്ട്. പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ഗുണഭോക്താവായ ഒരു മധ്യവര്‍ഗ്ഗക്കാരനാണ് ഞാന്‍. എനിക്ക് ഗുണമുണ്ടായതുകൊണ്ട് രാജ്യത്തിനുമൊത്തം ഗുണമാണുണ്ടായതെന്ന് വിശ്വസിക്കാനുള്ള അല്പബുദ്ധിയല്ല എനിക്കുള്ളത്.

മന്മോഹന്‍ സിംഗിനെ നമുക്ക് താ‍രതമ്യം ചെയ്യാവുന്നത് ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞന്‍ മുഹമ്മദ് യൂനുസുമായാണ്. അദ്ദേഹവും പാശ്ചാത്യലോകത്ത് സാമ്പത്തീക പഠനം നടത്തിയ ആളാണ്. മന്മോഹന്‍ സിംഗിനെപ്പോലെ.

ഡോ. യൂനിസ് ബംഗ്ലാദേശില്‍ ചെന്ന് തുടങ്ങിയ ബാങ്ക് താന്‍ പഠിച്ച ബാങ്കിംഗ് തിയറികളെ മൊത്തം നിരാകരിച്ചാണ് പ്രവര്‍ത്തിപ്പിച്ചത്. ഫലം മുഴുപ്പട്ടിണിയിലായിരുന്ന അവിടുത്തെ കര്‍ഷകന്‍ ഒരുനേരമെങ്കിലും ഉണ്ണാന്‍ തുടങ്ങി.

സിംഗ് താന്‍ പുസ്തകത്തില്‍ പഠിച്ച കാര്യങ്ങള്‍, പഠിപ്പിച്ച യജമാനന്മാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്
ഇവിടെ നടപ്പാക്കി. ഫലമോ, മര്യാദക്ക് മൂന്നുനേരം സുഭിക്ഷമായി കഴിച്ച് ജീവിച്ച ഇന്ത്യന്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു തുടങ്ങി. ഇപ്പോഴും അത് തുടരുന്നു.

Anonymous said...

മുഹമ്മദ്‌ യൂനിസ്‌ ചെറിയ ലോണ്‍ ഗ്രൂപ്പിനു കൊടുത്തു പലിശയും മുതലും വാങ്ങി എടുക്കുകയും ചെയ്തു, ഇന്ത്യയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒഴികെ വാന്‍ വ്യവസായിയും ചെറുകിട ആയാലും വാന്‍ കിട ആയാലും കര്‍ ഷകരും എങ്ങിനെ പണം തിരിച്ചു കൊടുക്കാതിരിക്കാം എന്നതാണു ശ്രമിക്കുന്നത്‌, മുഹമ്മദ്‌ യൂനിസിണ്റ്റെ ആത്മകഥ ഞാന്‍ വായിച്ചു അതു കൊണ്ട്‌ ഈ പറയുന്ന വലിയ പുരോഗതി ഒന്നും ബംഗ്ളാദേശില്‍ ഉണ്ടായിട്ടില്ല അതിപ്പോഴും ഒരു ദരിദ്ര രാജ്യം തന്നെ ലോക ബാങ്കിണ്റ്റെ റിപ്പോര്‍ട്ടില്‍ പറയുന്നു എന്നു പറഞ്ഞതല്ലാതെ എന്താണു പറഞ്ഞതെന്നു പറയുന്നില്ലല്ലോ? ഒരു കര്‍ഷകനും നാഷണലൈസ്ഡ്‌ ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത പേരില്‍ മരിക്കേണ്ടി വരില്ല അതെല്ലം എഴുതി തള്ളി അല്ലെങ്കില്‍ ഇനിയും തള്ളും ഹുണ്ടി പലിശക്കാരുടെ കയ്യില്‍ നിന്നും വാങ്ങുന്നവരാണൂ കടക്കെണീ കാരണം ആത്മഹത്യ ചെയ്യുന്നത്‌. പുത്തന്‍ സാമ്പത്തിക നയങ്ങള്‍ കൊണ്ടു എന്താണു ഇന്ത്യക്കു മോശം സഭവിച്ചത്‌ ക്ളീയര്‍ ആയി പറയു മറുപടി തരാം.

Anonymous said...

This is what World bank says

Global Estimates: Using this new data, the paper finds that poverty levels across the globe have declined, with 1.4 billion people (one in four) in the developing world living below US$1.25 a day in 2005, down from 1.9 billion (one in two) in 1981. In other words, global poverty rates fell from 52% in 1981 to 26% in 2005.

India Estimates: estimates for India also indicate a continuing decline in poverty. The revised estimates suggest that the percentage of people living below $1.25 a day in 2005 (which, based on India’s PPP rate, works out to Rs 21.6 a day in urban areas and Rs 14.3 in rural areas in 2005 ) decreased from 60% in 1981 to 42% in 2005. Even at a dollar a day ( Rs 17.2 in urban areas and Rs 11.4 in rural areas in 2005 ) poverty declined from 42% to 24% over the same period.

Both the dollar a day and $1.25 measures indicate that India has made steady progress against poverty since the 1980s, with the poverty rate declining at a little under one percentage point per year. This means that the number of very poor people who lived below a dollar a day in 2005 has come down from 296 million in 1981 to 267 million in 2005.

However, the number of poor people living under $1.25 a day has increased from 421 million in 1981 to 456 million in 2005. This indicates that there are a large number of people living just above this line of deprivation (a dollar a day) and their numbers are not falling.

To achieve a higher rate of poverty reduction, India will need to address the inequalities in opportunities that impede poor people from participating in the growth process.

deepak said...

aarushi,

ningalude comment is based on the argument that "nuclear energy is the sole rakshamargam".. athinodu thanne njaan yojikkunnilla.. pinne, entho khani vaangiya indiakkaaranum, russiayum, manmohande shambalavum muthalaya vishayangalum anavakaraarum thammilulla bandham enikku manassilaavunnumilla.. ningalude vishwaasam ningale rekshikkatte.. uparivargathinde valarcha mothan rajyathinde purogathiyaayikkaanunna aalaanu ningal ennu baakkiyulla ningalude commentil ninnum manassilaayi.. yaatharthyathinu mukham thirichu nilkkunnavarodonnum paranjittu kaaryamilla.. urangunnavane unartham, pakshe, urakkam abhinayikkunnavane onnum cheyyaan saadhikkilla..

Anonymous said...

സുഹ്ര്‍ത്തേ കേരളത്തില്‍ ആണോ ജീവിക്കുന്നത്‌ ? അവിടെ വന്‍ വ്യവാസയമില്ല കറണ്ടു കൊണ്ടു പമ്പുസെറ്റ്‌ പ്രവത്തിപ്പിക്കുന്ന കര്‍ഷകനില്ല ഉള്ളതു കുറെ പെന്‍ഷന്‍ കാരും ഗള്‍ഫില്‍ പോയവരുടെ കുടുംബങ്ങളും സര്‍ക്കാര്‍ ജീവനക്കാരും മാത്രം എ സീ തന്നെ വളരെ കുറവ്‌ അപ്പോള്‍ ഇപ്പോള്‍ കര്‍ക്കടകം കഴിഞ്ഞതെ ഉള്ളു എന്താ ഊര്‍ജ്ജത്തിണ്റ്റെ ഗതി ? എത്ര മണിക്കൂറ്‍ ആണു പവര്‍ കട്ട്‌? അപ്രഖ്യാപിതം എത്ര മണിക്കൂറ്‍? ഓണത്തിനു കറണ്റ്റില്ലാത്ത അവസ്ഥ ഇതുവരെ വന്നിട്ടൂണ്ടോ?

എവിടെ നിങ്ങളുടെ ആള്‍ട്ടര്‍നേറ്റ്‌ എനര്‍ജി?
സൂര്യപ്രകാശം, കാറ്റു, ഗോബര്‍ ഗ്യാസ്‌, കരിമ്പിന്‍ ചണ്ടി , വിഴിഞ്ഞത്തെ തിരമാലകള്‍ എല്ലാം ഉപയോഗിച്ചു ഒന്നു കാണിച്ചാട്ടെ അടി തൊഴാം ഫ്രാന്‍സില്‍ അറുപതു ശതമാനം ന്യൂക്ളിയര്‍ എനര്‍ജി ആണു നമുക്കും അതു സാധിക്കും ഇടങ്കോല്‍ ഇടല്ലേ ദിനേശാ

deepak said...

aarushi,

ivdethe chodyam oorjaprathisandhiyundo ennalla, ondennellaavarkkum ariyaam.. oorjaprathisandhi pariharikkaan ettavum nalla maargam american dependencyum, thaapavaidyuthiyekkaalum ereyonnum menma(muthalmudakkinde kaaryathilum, maintenancinde kaaryathilum, mattum) avakaashappedaanillaatha american aanava indhanam aano ennaanu..

deepak said...

francil 60% nuclear aanenkil, nammalum athu thanne cheyyanam ennaano? francil 99% aalukalum frenchaanu samsaarikkunnathu! oro kaaryathinem athinde menmayum, praayogikavashavum mattumokke vechittu venam alakkaan.. paashchaathya raajyangale andhamaayi anukarikkunnathu verum mandatharamaane

ഭൂമിപുത്രി said...

ആരൂഷി,മന്മോഹൻസിങ്ങിന്റെ credentialsനെയല്ല ഉദ്ദേശ്യിച്ചതു.
Anil Kakodkar(Chairman, Atomic Energy Commission)ഇതാ പറയുന്നു
Washington Postൽ വന്ന കത്തിലെ വിവരങ്ങൾ നേരത്തെ അറിയാമായിരുന്നുവെന്ന്.ഇൻഡ്യയുടെ രാഷ്ട്രിയാന്തരീക്ഷം കണക്കിലെടുത്താൺ ഇത് നേരത്തെ പരസ്യമാക്കാത്തതെന്ന് അമേരിയ്ക്ക പറയുന്നു.പക്ഷെ,രാജ്യത്തിന്റെ പ്രധാനമന്ത്രി മറച്ചുവെച്ചതു?
ഇതെങ്ങിനെ മന്മോഹൻസിങ് വിശദീകരിയ്ക്കാൻ/
ന്യായീകരിയ്ക്കാൻ പോകുന്നു?

The Prophet Of Frivolity said...

എന്തിനാണ് സുഹൃത്തുക്കളേ ഒരു ലേഖനത്തെ ഹൈജാക്ക് ചെയ്യുന്നത്? ആണവോര്‍ജ്ജം നല്ലതാണോ അല്ലയോ, അതിന്നുവേണ്ടി
അമേരിക്കയുമായി ഉടമ്പടിയുണ്ടാക്കുന്നത് തെറ്റാണോ, അടുത്ത ഓണത്തിന്ന് പവര്‍ക്കട്ട് ഉണ്ടാവുമോ എന്നുതുടങ്ങുന്ന നൂറായിരം
കാര്യങ്ങളെക്കുറിച്ച് എണ്ണമറ്റപോസ്റ്റുകളും, ചര്‍ച്ചകളും നടന്നു കഴിഞ്ഞില്ലേ? ഈ ലേഖനത്തിന്റെ വിഷയം അതാണോ? വാഷിംഗ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധപ്പെടുത്തിയ കത്തില്‍ അസന്ദിഗ്ദമായിപ്പറയുന്ന ഒരു കാര്യം മന്മോഹന്‍ ചേട്ടന്‍ എന്തിന്ന് ഒരു ജനാധിപത്യരാജ്യത്തിന്റെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും മറച്ചുവെച്ച് സംസാരിച്ചു - അതാണ് ചോദ്യം.
മന്മോഹന്‍സിങ്ങ് കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ ഇന്ത്യയെ സൂപ്പര്‍പവറാക്കിയോ, കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നത് വിവരദോഷം
കൊണ്ടാണോ, കോഫി ഡേയിലെ കാപ്പിക്ക് 45 രൂപ തീരെക്കുറവാണോ എന്നതൊക്കെ ഈ ചര്‍ച്ചയില്‍ ഒതുങ്ങാത്ത കാര്യമല്ലേ?

പരിപ്പുവടയും, കട്ടന്‍കാപ്പിയും അത്രമോശമൊന്നുമല്ല (കഫേ ലാറ്റെയുടെയും, ചിക്കന്‍ റോളിന്റെയും അത്രേം വരില്ലെങ്കിലും).

വേണാടന്‍ said...

അന്ധമായ അമേരിക്കന്‍ വിരോധം, അതു മാത്രമാണു ആണവക്കരാറിനെ എതിര്‍ക്കുന്നവര്‍ക്കു പറയാനുള്ളത്. ഇതൊക്കെ കാ‍ലം തെളിയിക്കും, അന്നും ഇതുപോലെ വരട്ടുവാദവും പറഞ്ഞു കരാറിന്റെ ഗുണഭോക്താക്കളായി ഞെളിഞ്ഞു നടക്കും.
പൊക്രാനിലെ ഇന്ത്യന്‍ ആണവപരീക്ഷ്ണത്തെ എതിര്‍ത്ത സഖാക്കള്‍, ഭാവിയില്‍ ഇന്ത്യന്‍ ആണവപരീക്ഷ്ണത്തെ തടയുന്ന ഇന്തൊ-അമേരിക്കന്‍ കരാറിനെ തീര്‍ച്ചയായും അനുകൂലിക്കുകയല്ലേ വേണ്ടത്? കെട്ടിയിട്ട കുറ്റിക്കുചുറ്റും കറങ്ങുന്ന കന്നിനെപ്പോലെയാണു അമേരിക്കന്‍ വിരോധം എന്ന കുറ്റിക്കു ചുറ്റും കറങ്ങുന്ന കാരാട്ട് പ്രഭ്രുതികള്‍.

രാവുണ്ണി said...

“കഫേ ലാറ്റെയുടെയും, ചിക്കന്‍ റോളിന്റെയും അത്രേം വരില്ലെങ്കിലും“". കഫേ ലാറ്റെയും ചിക്കന്‍ റോളും പരിപ്പുവടയുടെയും ചായയുടെയും അടുത്തു നില്‍ക്കില്ല. ഇപ്പറഞ്ഞ ലാറ്റെയും റോളും സഹിക്കുന്നവന്റെ ഒരഭിപ്രായമാണ്. അനന്തമായ കോമ്പ്ലക്സും കൊണ്ടു നടക്കുന്ന മധ്യവര്‍ഗക്കാരന് അല്പനേരത്തേയ്ക്ക് ഞെളിയാന്‍ ലാറ്റെയും മറ്റും കൊള്ളാം.

എന്തിനും മറുപടി കമ്യൂണിസ്റ്റുകാരെ കുറെ ചീത്തവിളിക്കലാ‍ണെന്ന് ചിലര്‍ ധരിച്ചപോലെയുണ്ട്. വിഷയത്തിലൂന്നി യുക്തിസഹമായി സംസാരിക്കുന്നതിനു പകരം സോവിയറ്റ് യൂണിയനും, ചൈനയും, ബംഗാളും, കേരളവും, കെ പി ഏ സി നാ‍ടകഗാ‍നങ്ങളുമെല്ലാം ചേര്‍ത്ത് പരസ്പരബന്ധമില്ലാതെ വല്ലതും പറയുന്നതുകൊണ്ട് ഒരു നിലപാടും സാധൂകരിക്കപ്പെടുന്നില്ല.

deepak said...

oru kaaryathe ethirkkunnu ennathinartham, aa karyathe ethirkkunnathineyellaam anukoolikkanam ennaano artham? athaano venadan manassilaakkiyirikkunnathu?

manmohan enthokke kalavu paranjaalum, athokke pakal poley vyakthamaayaalum, adhdheham cheyyunnathellaam sheri ennu vishwasikkunnathinalle andhamaaya vishwaasam ennu parayendathu? enthokke vrithikedukal ondenkilum, americaye aashrayiche njangal jeevikkoo ennu parayunnathalle andhamaya vishwaasam?

ജിവി/JiVi said...

Prophet പറഞ്ഞതുപോലെ ഈ ലേഖനത്തെ ഹൈജാക്ക് ചെയ്യുന്ന രീതിയില്‍ ചര്‍ച്ച മുന്നോട്ട് പോവുകയാണ്.

ആണവകരാറില്‍ ആണവോര്‍ജ്ജം ഉള്ളത് പേരില്‍ മാത്രമാണ്. ഫ്രാന്‍സിലേതുപോലെ 60% വൈദ്യുതിഉല്‍പ്പാദനം ആണവോര്‍ജ്ജം വഴി ഉണ്ടാക്കാന്‍ ഈ കരാര്‍ വഴി കഴിയും എന്നു ആരുഷിയല്ലാതെ മറ്റാരും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. ഈ നുണയത്രയും പറഞ്ഞ മന്മോഹന്‍സിംഗ് പോലും അത്രയും കടത്തിപറഞ്ഞിട്ടില്ല. ഇനി വിഡ്ഡികള്‍ക്ക് മനസ്സിലാവാത്തതുകൊണ്ടാണോ എന്നറിയില്ല.

ഇനി മുഹമ്മദ് യൂനിസിനെപ്പറ്റി, അങ്ങേര്‍ മുതലും പലിശയും തിരിച്ചുപിടിച്ചത് പ്രകൃതിദുരന്തങ്ങള്‍ നിത്യസംഭവമായ ഒരു രാജ്യത്ത് കര്‍ഷകരെക്കോണ്ട് ലാഭകരമായി കൃഷി നടത്തിച്ചിട്ടാണ്. ഗുണ്ടായിസം കൊണ്ടല്ല. ബംഗ്ലാദേശ് സമ്പല്‍ സമൃദ്ധിയായി എന്നൊന്നും ആരും പറയുന്നില്ല. നിലവിലുള്ള സ്ഥിതി യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ട്കൊണ്ടുള്ള സാമ്പത്തീക സമീപനങ്ങളിലൂടെ മെച്ചെപ്പെടുത്തി എന്നാണ് പറഞ്ഞത്.

കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാതിരിക്കാന്‍ ശ്രമിക്കുക എന്നിട്ട് ആത്മഹത്യ ചെയ്യുക. അങ്ങനെയൊരു ആറ്റിറ്റ്യൂഡ് ഒരു സമൂഹത്തിനു ഒന്നായി പിടിപെടുകയാണെങ്കില്‍ പ്രത്യേക പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. എന്തിനാണ് സുഹൃത്തെ, കണ്ണടച്ച് ഇരുട്ടാക്കുന്നത്? പണം കടം വാങ്ങിയത് തിരിച്ചുകൊടുക്കാന്‍ പറ്റാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്തത്. ബ്ലേഡില്‍നിന്നും പണമെടുത്തിട്ടുണ്ടാകാം, വകമാറ്റി ചെലവുചെയ്തിട്ടുണ്ടാകാം. തങ്ങളുടെ വിളകള്‍ക്ക് വിലകിട്ടിയിരുന്നെങ്കില്‍ അവരത് തിരിച്ച് കൊടുക്കുമായിരുന്നു. ഇതൊന്നും പുത്തന്‍ സാമ്പത്തീക നയങ്ങളുമായി ഒട്ടും ബന്ധമില്ലാത്ത ഔട്ട് കം ആണെന്ന് പറയുവാന്‍ കഴിയുമോ?

ലോകബാങ്കിന്റെ റിപ്പോര്‍ട്ട് എന്താണു പറയുന്നത്? PPP താരതമ്യേന തൃപ്തികരം എന്നു പറയാവുന്ന ഒരു ഇന്റക്സ് വച്ച് അളന്ന് നോക്കിയപ്പോള്‍ ദാരിദ്ര്യം 18% കണ്ട് കുറഞ്ഞിട്ടുണ്ട്. ഈ ഇന്റക്സിനു തൊട്ട് മുകളില്‍ കിടക്കുന്ന ഒരു വലീയ ശതമാനം ഇവിടെയുണ്ടെന്നും പറയുന്നു. PPPയുടെ ഒരു പത്തു ശതമാനം കൂട്ടിയെടുത്താല്‍($1.4) ഞെട്ടിക്കുന്ന കണക്കായിരിക്കുംകിട്ടുക.

വര്‍ക്കേഴ്സ് ഫോറം said...

വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി ആദ്യമേ അറിയിക്കട്ടെ

പ്രിയ പ്രോഫറ്റ്,

“ഒരു ജനാധിപത്യരാജ്യത്തിന്റെ പരമാധികാരപദവിയിലിരിക്കുന്ന ആള്‍ സഭയേയും ജനങ്ങളേയും കബളിപ്പിക്കുകയും, ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയും ചെയ്താല്‍ ഇന്ത്യയില്‍ എന്തു നടക്കും”എന്ന താങ്കളുടെ ചോദ്യം വളരെ പ്രസക്തം തന്നെ. ഇതിനുള്ള ഉത്തരം വരാനിരിക്കുന്ന ദിനങ്ങളില്‍ ഇന്ത്യയില്‍ അരങ്ങേറാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ ലഭിക്കും എന്നു കരുതാം. വെറും ഒരു സാങ്കേതിക പ്രശ്നം എന്നതില്‍ നിന്നും രാഷ്ട്രത്തെ ബാധിക്കുന്ന ഒന്ന് എന്ന തലത്തിലേക്ക് ഈ പ്രശ്നത്തെ ഉയര്‍ത്താന്‍ കഴിഞ്ഞത് തന്നെ പ്രശ്നാധിഷ്ഠിത രാഷ്ട്രീയത്തില്‍ കൂടുതല്‍ ആള്‍ക്കാര്‍ ആകൃഷ്ടരാവുന്നുണ്ട് എന്നതിന് തെളിവായി കരുതുന്നു. പ്രാധാന മന്ത്രി അടുത്ത പാര്‍ലിമെന്റ് സമ്മേളനത്തില്‍ ഒരു പിടി ചോദ്യങ്ങള്‍ക്ക് ( സഭയുടെ അവകാശം ലംഘിച്ചതിനുള്‍പ്പെടെ) ഉത്തരം പറയേണ്ടി വരുമെന്നു തന്നെ തോന്നുന്നു.

sebastian paul said today: 123 കരാര്‍ പോലെ ഒന്ന് നയ തന്ത്രജ്ഞര്‍ക്കും സാങ്കേതിക വിദഗ്ദര്‍ക്കും മാത്രമായി വിട്ടുകൊടുക്കേണ്ട ഒന്നല്ല. അതിന്റെ രാഷ്ട്രീയം തുറന്നു കാട്ടുക എന്ന ചരിത്രപരമായ കടമ ഇടതുപക്ഷത്തിനുണ്ട്. അത് നിറവേറ്റുകയും ചെയ്യും.

പ്രിയ ആരുഷി,

താങ്കളുടെ വാദങ്ങള്‍ക്ക് പോസ്റ്റില്‍ നല്‍കിയിട്ടുള്ള ശ്രീ സിദ്ധാര്‍ഥ വരദരാജന്റെ ലിങ്കില്‍ മറുപടിയുണ്ട്. അദ്ദേഹം പറയുന്നു,

..Was the releasing of the State Departmen's answers on September 2 an act of unilateral disclosure by the HFRC's Howard Berman (a known critic of the India-US agreement) or a bilateral provocation by Berman and the State Department to ensure the NSG does not approve terms more favourable than what the US has accorded to India? Either way, the consequences are devastating -- for India's chances at the NSG, for the political standing of Prime Minister Manmohan Singh, and for the bilateral relationship between New Delhi and Washington.

Why? Because the answers/clarifications show there is such a huge gap between the Indian and American perception of the 123's provisions that no Indian government can afford to buy even one cent's worth of nuclear equipment from the United States without first resolving these differences. The only insurance still left in India's hand if the Americans push ahead with their interpretation on fuel supply assurances is to build a strategic reserve (of non-American fuel) to guard against supply disruptions caused by U.S.-led sanctions.

At a minimum, it is clear that the bilateral aspect of the US-India nuclear agreement is dead. Repeat. Dead. But if the bilateral part is dead, what chance is there for the multilateral part to survive?

In a nutshell, there are two scenarios from now.

Scenario 1: The NSG will demand a third draft waiver be produced in line with the formulations of the State Department document. An essential feature of this document will be automatic termination of all supplies by all NSG members if India were to break its testing moratorium. Plus other things that India also will be unwilling to accept. Result: Sudden death of the deal.

Scenario 2: The NSG approves the second draft as it stands (with perhaps minor changes) but India will not be able to proceed with the 123 agreement unless the conflicting interpretations are sorted out. Result: India will not buy American.

Scenario 3: NSG approves second draft, Congress approves 123 but India will simply not buy American because of the restrictions and dangers involved in developing a dependence on U.S. supplies.

Of these three scenarios, #1 is the most likely. If India likes, it can choose to make the deal's 'sudden death' a more slow and painful process. But let us also be clear that there is politically no space in India for the Manmohan Singh government to engage in a third round of negotiations with the U.S. over the NSG draft waiver. Levels of distrust of the Americans are running incredibly high in political and bureaucratic circles as a result of the August 21-22 NSG fiasco.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ സിമി,

താങ്കള്‍ ഈ ലിങ്ക് ഒന്നു കൂടി വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. താങ്കള്‍ മാത്രമല്ല, പലരും ഉയര്‍ത്തുന്ന ഒട്ടേറെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി ഇവിടെ ലഭ്യമാണ് എന്നാണ് വിശ്വാസം.

ഈ പോസ്റ്റിന്റെ വിഷയം ഇടത് പക്ഷത്തിന്റെ എതിര്‍പ്പ് എന്തിനോടൊക്കെ ആയിരുന്നുവെന്നോ അതിലവര്‍ മാറ്റം വരുത്തിയോ എന്നല്ലല്ലോ. പുറത്ത് വന്ന രേഖകള്‍ എന്തെങ്കിലും സംശയാസ്പദമായ സൂചനകള്‍ തരുന്നുണ്ടോ? ഇടത് പക്ഷം പറഞ്ഞിരുന്നതിനെ ശരിവെക്കുന്നുണ്ടോ? സംശയാസ്പദമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അതെന്തുകൊണ്ട്? അതിനോടുള്ള പ്രതികരണം എന്തായിരിക്കണം എന്നൊക്കെ അല്ലേ? അതിനുത്തരം പറയാതെ, വീണ്ടും പ്രകാശ് കാരാട്ടിലേക്കും, പൊഖ്രാനിലേക്കും പോകുന്നത് വിഷയത്തില്‍ നിന്നുള്ള വഴുതിമാറലായിരിക്കും എന്ന് തോന്നുന്നു. ആണവ പരീക്ഷണത്തോടുള്ള എതിര്‍പ്പും, അത്തരത്തിലുള്ള പരീക്ഷണം നടത്തുന്നതിനുള്ള പരമാധികാരം ആര്‍ക്കെങ്കിലും അടിയറവെക്കുന്നതിനോടുള്ള എതിര്‍പ്പും രണ്ടായി തന്നെ കാണേണ്ടതുണ്ട്. രണ്ടാമത്തേതിനെതിരായ ഉത്തരമല്ല നിങ്ങള്‍ അല്ലെങ്കിലും ആണവപരീക്ഷണത്തിനെതിരാണല്ലോ എന്നത്. So why these tears restriction on conducting more nuclear tests? എന്ന താങ്കളുടെ ചോദ്യം അസ്ഥാനത്താണെന്ന് തോന്നുന്നു. ഇടത് കക്ഷികളുടെ നോട്ടിലെ ആശങ്കകളും കാരാട്ട് പറഞ്ഞ കാര്യങ്ങളും ശരിയായി വരികയാണെന്ന് തോന്നുന്നു.

ഇന്നലെ ശ്രീ സിദ്ധാര്‍ഥ വരദരാജനുമായുള്ള ചാറ്റിലെ ഒരു ചോദ്യവും ഉത്തരവും താഴെ കൊടുക്കുന്നു.

Naresh asked, Hi Siddharth, Why do we need more nuclear weapons. I think we already have nuclear weapons which are many times more powerful then wat were used in Hiroshima/Nagasaki.. I dont see any need to spend so much money in nuclear weapons, and make them as a major issue..

Siddharth Varadarajan chat answers, We don't need more nuclear weapons and I don't think we need more tests. But these are sovereign decisions Indians must take on the basis of their own assessment and debate. They cannot be imposed through a trade deal.

അതാണതിന്റെ കാര്യം..ആണവ നിരായുധീകരണ കരാറില്‍ ഒപ്പിടണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് ഒരു വ്യാപാര കരാറിലൂടെ ആയിക്കൂടാ.

ആണവ നിരായുധീകരണത്തെക്കുറിച്ചുള്ള സിപിഐ എം നയം വ്യക്തമാക്കിക്കൊണ്ട് കാരാട്ട് പറയുകയാണ്,

“ജോണ്‍ ബ്രിട്ടാസ് : സിപിഐ എം എപ്പോഴും ചൈനക്കാരെ സഹായിക്കാന്‍ പറ്റിയ നിലപാടാണ് സ്വീകരിക്കുന്നത് എന്നാണ് താങ്കളുടെ പാര്‍ടിക്കെതിരെ ഉയര്‍ന്നുവരുന്ന മുഖ്യ ആരോപണങ്ങളിലൊന്ന്. താങ്കളുടെ സമീപനത്തിലാകെ ചൈന അനുകൂല നിലപാടാണുള്ളത്. ഈ കരാറിന്റെ കാര്യത്തില്‍ പോലും....

പ്രകാശ് കാരാട്ട് : വളരെ സൌമ്യമായ ഭാഷയില്‍ പറഞ്ഞാല്‍, നിരക്ഷര കുക്ഷികളായ കുറേ കോണ്‍ഗ്രസുകാരാണ് അങ്ങനെ പറയുന്നത്. ഇന്ത്യയിലെ ആണവ പ്രശ്നത്തെ സംബന്ധിച്ച് ഞങ്ങളുടെ നിലപാട് ചൈനീസ് സര്‍ക്കാരിന്റെ നിലപാടില്‍നിന്നും വ്യത്യസ്തമാണ്. ഇന്ത്യ ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ചേരണം എന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യ എന്‍പിടിയില്‍ ചേരുന്നതിന് ഞങ്ങള്‍ എക്കാലവും എതിരാണ്. ചൈന ആണവായുധ രാഷ്ട്രമാണ്. ആണവായുധ രാജ്യങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് അഞ്ച് രാജ്യങ്ങളാണ്. ചൈന, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍ - ഈ അഞ്ച് രാഷ്ട്രങ്ങള്‍ക്കും പ്രത്യേക പദവിയാണ്. എന്‍പിടി പ്രകാരം നമ്മള്‍ ആണവ ആയുധ രഹിത രാജ്യമാണ്. അന്താരാഷ്ട്ര സമൂഹം നമ്മെ രണ്ടാംകിട പൌരന്മാരായാണ് പരിഗണിക്കുന്നത്. അതുകൊണ്ട്, തുടക്കം മുതല്‍തന്നെ ഞങ്ങള്‍ പറയുന്നത് ഇത് വിവേചനമാണ് എന്നാണ്... ഇത് ലോകത്തെ ആണവായുധങ്ങള്‍ ഉള്ളവരെന്നും ആണവായുധരഹിതരെന്നും രണ്ടായി തിരിക്കുന്നു. അമേരിക്കയ്ക്കുള്ള, മുമ്പ് സോവിയറ്റ് യൂണിയന് ഉണ്ടായിരുന്ന സൌകര്യങ്ങള്‍ ചൈനയ്ക്കുമുണ്ട്. അതുകൊണ്ടുതന്നെ ചൈന അമേരിക്കയുമായി ഇടപെടുമ്പോള്‍, അത് സമന്മാര്‍ തമ്മിലുള്ള ഇടപാടാണ്. രണ്ടുകൂട്ടരും ആണവായുധ രാഷ്ട്രങ്ങളാണ്. നമുക്കുള്ള നിയന്ത്രണങ്ങളൊന്നും അവര്‍ക്കില്ല. ചൈനക്ക് അവരുടെ ഒരു ആണവ റിയാക്ടറിനെ സുരക്ഷാ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്താം. അടുത്ത ദിവസം തന്നെ അവര്‍ക്കുവേണമെങ്കില്‍ ഇതുപറ്റില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങാം. നമുക്ക് അങ്ങനെ ചെയ്യാന്‍ കഴിയില്ല. നാം ഒപ്പിടുന്ന സുരക്ഷാ മാനദണ്ഡ കരാറില്‍ പോലും, നാം ഒപ്പിടുന്നത് ശാശ്വതമായാണ്. അതുകൊണ്ട്, അമേരിക്കയും ചൈനയും തമ്മിലുള്ള 123 കരാറിനെയും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള 123 കരാറിനെയും കുറിച്ച് ഒന്നുപോലെ പറയുന്നത് മണ്ടത്തരമാണ്. ചൈനയും അമേരിക്കയും ആണവായുധ രാഷ്ട്രങ്ങളാണ്. അന്താരാഷ്ട്ര ഉടമ്പടികളിലും നിയമങ്ങളിലും അവരെ (ചൈന) വ്യത്യസ്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം നമ്മളെ മറ്റൊരു വിഭാഗമായാണ് കാണുന്നത്. അപ്പോള്‍ അമേരിക്കയുമായി നാം ഒരു കരാറില്‍ ഏര്‍പ്പെടുമ്പോള്‍ അതിനെ ചൈനീസ് നിലപാടുമായി എങ്ങനെയാണ് നാം താരതമ്യപ്പെടുത്തുന്നത്? ചൈനയും അമേരിക്കയും ഒരു പ്രത്യേക വിഭാഗത്തിലാണ് പെടുന്നത്. അതുകൊണ്ട് ചൈനയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അവരുടേതായ താല്‍പര്യങ്ങളും മുന്‍ഗണനകളും ഉണ്ട്; അതേപോലെ നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ സ്വതന്ത്ര നിലപാട് ഉയര്‍ത്തിപ്പിടിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതില്‍ എവിടെയാണ് ചൈനയെ അനുകൂലിക്കുന്ന പ്രശ്നം വരുന്നത്? ചൈനയും അമേരിക്കയും ചെയ്യുന്നതിനെ പിന്തുടരരുത് എന്നാണ് ഞങ്ങള്‍ പറയുന്നത്. അഥവാ എല്ലാ ആണവായുധ രാജ്യങ്ങളും കൂടി സംയുക്തമായി ഇക്കാര്യം പറഞ്ഞാലും അത് അംഗീകരിക്കരുതെന്നാണ് ഞങ്ങള്‍ പറയുന്നത്.

ജോണ്‍ ബ്രിട്ടാസ് : മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ പോരാടുന്നത് ചൈനീസ് മേധവിത്വത്തിനെതിരെയും കൂടിയാണെന്നാണോ?

പ്രകാശ് കാരാട്ട് : ചൈനയുടെ മേധാവിത്വത്തിനെതിരെയെന്നല്ല. അന്യായവും വിവേചനപരവുമായ അന്താരാഷ്ട്ര ആണവ വ്യവസ്ഥക്കെതിരായ പോരാട്ടമാണിത്.

ജോണ്‍ ബ്രിട്ടാസ് : ചൈനയുമായിപ്പോലും കിടപിടിക്കത്തക്ക വിധത്തിലുള്ള ഒരു ശക്തിയായി ഇന്ത്യയെ മാറ്റാന്‍ അമേരിക്ക സഹായിക്കുമെങ്കില്‍ അത് എന്തുകൊണ്ടായിക്കൂടാ എന്നതാണ് ഇടത്തരക്കാരുടെ മാനസികാവസ്ഥ.

പ്രകാശ് കാരാട്ട് : ഏത് ഇടത്തരക്കാരാണ് ഇങ്ങനെ പറയുന്നത്? സര്‍വോപരി ഇതേ ഇടത്തരക്കാരാണ് നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ അതിപ്രധാനമായ പങ്ക് വഹിച്ചിട്ടുള്ളത്. അവരാണ് ദേശീയതയുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുകയും സ്വാതന്ത്ര്യസമരത്തെ നയിക്കുകയും ചെയ്തത്. ഇതില്‍ പല വിഭാഗങ്ങളും ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്നു. ഇപ്പോള്‍ ഇതേ ഇടത്തരക്കാര്‍ നമ്മുടെ പരമാധികാരം പണയപ്പെടുത്താനോ നമ്മുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താനോ നാം ജൂനിയര്‍ പങ്കാളികളായി അമേരിക്കയുമായി കരാറുണ്ടാക്കാനോ ആലോചിക്കുമെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയില്ല. ഇതാണ് ഇടത്തരക്കാരുടെ അഭിപ്രായമെന്ന് എനിക്ക് തോന്നുന്നില്ല. അമേരിക്കയുമായും ബഹുരാഷ്ട്ര കമ്പനികളുമായും ബന്ധപ്പെടുന്നത് കൊണ്ടുള്ള നേട്ടങ്ങള്‍ നേരിട്ടനുഭവിക്കുന്ന നമ്മുടെ രാജ്യത്തിലെ ഇടത്തരക്കാരിലെ ചെറിയൊരു വിഭാഗം ഇങ്ങനെ ഉണ്ടാകാം. ശരിയാണ്, അങ്ങനെയൊരു വിഭാഗമുണ്ട്. അവര്‍ സ്വാധീനശക്തിയുള്ള വിഭാഗവുമാണ്. ഇടത്തരക്കാരുടെ പൊതുവായ അഭിപ്രായത്തിന്റെ പ്രതിഫലനമാണ് ഇതെന്ന് ഞാന്‍ കരുതുന്നില്ല. കാരണം ഞങ്ങളും ഇടത്തരക്കാരുമായി ഇടപെടാറുണ്ട്. വിവിധ സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇടത്തരം തലങ്ങളിലുള്ള ജോലികള്‍ ചെയ്യുന്ന ജീവനക്കാരുമായി ഞങ്ങള്‍ നിത്യവും ബന്ധപ്പെടാറുണ്ട്. അവര്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. അവര്‍ ഞങ്ങളോട് സംസാരിക്കാറുണ്ട്. ഇന്ത്യ ഒരു വിധത്തിലും നമ്മുടെ സ്വാതന്ത്ര്യമോ പരമാധികാരമോ പരിമിതപ്പെടുത്താന്‍ പാടില്ലെന്നതാണ് അവരുടെ വികാരം. അമേരിക്ക നമ്മളോട് പറയുന്നത്, കോണ്ടലീസ റൈസ് ഇന്ത്യയില്‍ വന്ന് പറഞ്ഞത്, ഇന്ത്യയെ ഒരു വന്‍ശക്തിയാക്കാന്‍ വേണ്ട സഹായം നല്‍കാന്‍ അമേരിക്ക തീരുമാനിച്ചതായാണ്. മറ്റൊരു വന്‍ശക്തിയുടെ സഹായത്തോടുകൂടി ആരും ഇതേവരെ വന്‍ശക്തിയായി മാറിയിട്ടില്ല; കോളനിവല്‍ക്കരിക്കപ്പെടുകയേയുള്ളൂ.

ജോണ്‍ ബ്രിട്ടാസ് : നമ്മുടെ ജനങ്ങളില്‍ ഗണ്യമായ ഒരു വിഭാഗം ചിന്തിക്കുന്നത് അമേരിക്കയുമായോ പാശ്ചാത്യ ശക്തികളുമായോ സഹകരിക്കുന്നതുകൊണ്ട് ലഭിക്കുന്ന സൌകര്യങ്ങള്‍, സാങ്കേതിക തലത്തിലുള്ള സഹകരണമല്ലെങ്കില്‍പ്പോലും നല്ലതാണെന്നാണ്....

പ്രകാശ് കാരാട്ട് : കൃത്യമായും ഇതാണ് ആണവക്കരാറുമായുള്ള പ്രശ്നം. നമ്മുടെ ആണവ വികസനത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്കുവേണ്ടിയുള്ള എല്ലാ സാങ്കേതിക വിദ്യയും ഈ ആണവ സഹകരണ കരാറിലൂടെ അമേരിക്ക നമുക്ക് നല്‍കുകയാണെന്നാണ് നമ്മളോട് അവര്‍ പറഞ്ഞത്. പക്ഷേ, ഹൈഡ് ആക്ട് പാസാക്കിയതോടെ, ഇപ്പോള്‍ 123 കരാര്‍ ഒപ്പിട്ടതോടെയും അവര്‍ നമുക്ക് പുനഃസംസ്കരണത്തിന്റെയോ സമ്പുഷ്ടീകരണത്തിന്റെയോ സമ്പൂര്‍ണ്ണ ആണവ പരിവൃത്തിയുടെയോ സാങ്കേതിക വിദ്യയൊന്നും തരാന്‍ തയ്യാറല്ല. അതേപോലെ ഇരട്ട ഉപയോഗ സാങ്കേതിക വിദ്യയും അവര്‍ നമുക്ക് നിഷേധിക്കുകയാണ്. സൈനികാവശ്യങ്ങള്‍ക്കോ സിവിലിയന്‍ ആണവാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാവുന്ന ഏത് സാങ്കേതിക വിദ്യയും അവര്‍ നമുക്ക് നിഷേധിക്കുകയാണ്. നമുക്കെതിരെ ഉപരോധങ്ങളും നിലവിലുണ്ട്. ഇവിടെയുള്ള നമ്മുടെ ചില സ്ഥാപനങ്ങള്‍ക്ക് നിയമവിരുദ്ധമായി സാങ്കേതിക വിദ്യ നല്‍കിയതിന് അമേരിക്കയിലെ ജയിലുകളില്‍ ചിലരെ അവര്‍ അടച്ചിരിക്കുകയാണ്. അതുകൊണ്ട് അതിനെക്കുറിച്ചൊന്നും വലിയ വ്യാമോഹം നമുക്ക് വേണ്ട. സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് നേരെ ചൊവ്വെയുള്ള കരാറായിരുന്നെങ്കില്‍, നമ്മുടെ പരമാധികാരത്തിന്മേലോ നമ്മുടെ വിദേശനയം സംബന്ധിച്ചോ വ്യവസ്ഥകളൊന്നും ഉണ്ടാകുമായിരുന്നില്ല. ഞങ്ങള്‍ അതിനെ എതിര്‍ക്കുകയുമില്ലായിരുന്നു.

ജോണ്‍ ബ്രിട്ടാസ് : നിങ്ങള്‍ക്കെതിരെയുള്ള പ്രചരണത്തില്‍ കോണ്‍ഗ്രസ് ലക്ഷ്യമാക്കാന്‍ ശ്രമിക്കുന്ന ഒരു മേഖല പ്രധാനമന്ത്രിയുടെ മറുപടിയില്‍ വ്യക്തമായി കാണാം. താന്‍ തന്നെ തുടക്കം കുറിച്ച ഉദാരവല്‍ക്കരണത്തെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്; കമ്പ്യൂട്ടറുകളെക്കുറിച്ചും ടെലികോം വിപ്ലവത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. "ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ക്ഷണിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് നിങ്ങളെപ്പോലുള്ളവര്‍ പറയുകയായിരുന്നു. ഇപ്പോള്‍ എന്തുണ്ടായി? ഇന്ത്യ അഭിവൃദ്ധിപ്പെട്ടു''. ഈ വാദഗതിയെക്കുറിച്ചുള്ള താങ്കളുടെ പ്രതികരണം എന്താണ്?

പ്രകാശ് കാരാട്ട് : ശരിയാണ്, ഇന്ത്യ 'അഭിവൃദ്ധി'പ്പെടുകയാണ്. നാം 500 ശതകോടീശ്വരന്മാരെ ഇപ്പോള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്. നാം അഭിമാനം കൊള്ളേണ്ടത് അതാണെങ്കില്‍, പ്രധാനമന്ത്രിക്ക് ഈ തരത്തിലുള്ള വളര്‍ച്ചയെക്കുറിച്ച് അഭിമാനം കൊള്ളാം. ഈ 9% ജിഡിപി വളര്‍ച്ചാ നിരക്ക് ശതകോടീശ്വരന്മാരുടെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് ഇടവരുത്തുന്നതോടൊപ്പം മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക് ദാരിദ്ര്യവും ദുരിതവുമാണ് നല്‍കുന്നത്. ഞങ്ങള്‍ ആ തരത്തിലുള്ള വളര്‍ച്ചയ്ക്കുവേണ്ടിയല്ല നില്‍ക്കുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് വളര്‍ച്ചയെക്കുറിച്ച് സുവ്യക്തമായ ഒരു ബദല്‍ മാതൃകയുണ്ടെന്ന് ഞങ്ങള്‍ പറയുന്നത്. അതുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത് ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. പിന്നെ, സാങ്കേതിക വിദ്യയുടെ കാര്യം. സാങ്കേതിക വിദ്യ ആര്, എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നതാണ് പ്രശ്നം. ഞങ്ങളാരും സാങ്കേതിക വിദ്യയ്ക്ക് എതിരല്ല. സാങ്കേതിക വിദ്യ ഒരു ചെറിയ ന്യൂനപക്ഷം വരുന്ന ആളുകളെ പരിപോഷിപ്പിക്കാന്‍ വേണ്ടിയുള്ളതാണെങ്കിലാണ്, മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും ഗുണം ചെയ്യുന്നതല്ലെങ്കിലാണ്, ഞങ്ങള്‍ സാങ്കേതിക വിദ്യയുടെ പ്രയോഗത്തെ വിമര്‍ശിക്കുന്നത് - അല്ലാതെ, സാങ്കേതികവിദ്യയെയല്ല. ഞങ്ങള്‍ ആണവ സാങ്കേതിക വിദ്യയ്ക്ക് എതിരല്ല. ഞങ്ങള്‍ പറയുന്നത്, അമേരിക്കയുടെ ഉപരോധമെല്ലാം ഉണ്ടായിരുന്നിട്ടും, 1950കളില്‍ ഡോ. ഹോമി ഭാഭയുടെ കാലത്തുതന്നെ നമ്മുടെ രാജ്യത്ത് ആണവ സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു എന്നാണ്. മൂന്നുഘട്ടങ്ങളുള്ള ആണവ വികസന പരിപാടി നമുക്കുണ്ട്; അമേരിക്കയുമായി ഇതുപോലുള്ള ഒരു കരാറുണ്ടാക്കി അതിനെ അപകടപ്പെടുത്തരുതെന്നും നശിപ്പിക്കരുതെന്നുമാണ് ഞങ്ങള്‍ പറയുന്നത്. ഞാന്‍ സര്‍ക്കാരിനോട് ഒരു കാര്യം ചോദിക്കട്ടെ; ഐഎഇഎയില്‍ നിന്നുള്ള അനുമതി ലഭിച്ചു കഴിഞ്ഞാല്‍, നേരെ ആണവ വിതരണ സംഘത്തിനെ സമീപിച്ചാല്‍ ഉടന്‍ ആണവ സാങ്കേതിക വിദ്യ നമുക്ക് ലഭിക്കുമെന്നും റഷ്യയില്‍നിന്നും ഫ്രാന്‍സില്‍നിന്നും ഇന്ധനം ലഭിക്കുമെന്നുമാണ് സര്‍ക്കാര്‍ ഞങ്ങളോട് പറഞ്ഞത്. അതാണ് കാര്യമെങ്കില്‍, കഴിഞ്ഞ നവംബറില്‍ മോസ്കോ സന്ദര്‍ശിച്ച അവസരത്തില്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി റഷ്യയുമായി കൂടങ്കുളം റിയാക്ടറുകള്‍ക്കുവേണ്ടിയുള്ള ആണവ സഹകരണത്തിന് തയ്യാറാക്കിവെച്ചിരുന്ന കരട് കരാറില്‍ ഒപ്പിടാതിരുന്നത്? അമേരിക്ക ഒരു വ്യവസ്ഥ മുന്നോട്ടു വെച്ചിരുന്നതാണ് അതിനു കാരണം. ഞങ്ങള്‍ ഈ അനുവാദം (എന്‍എസ്‌ജിയില്‍നിന്ന്) തരപ്പെടുത്തി തരാം, പക്ഷേ ആദ്യത്തെ കരാര്‍ ഞങ്ങളുമായിട്ടായിരിക്കണം; ഞങ്ങള്‍ക്കായിരിക്കണം ആദ്യ പരിഗണന ലഭിക്കേണ്ടത് - ഇതാണ് അമേരിക്ക മുന്നോട്ടുവെച്ച വ്യവസ്ഥ. അതുകൊണ്ട് റഷ്യയും ഫ്രാന്‍സും പിന്നീട് മാത്രമേ വരൂ. ആദ്യം നമ്മള്‍ ആ റിയാക്ടറുകള്‍ വാങ്ങിയേ പറ്റൂ. സാങ്കേതിക വിദ്യയെക്കുറിച്ച് അവര്‍ ഏറെ പറയുമ്പോള്‍ നമുക്ക് കാര്യങ്ങളാകെ നോക്കാം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അമേരിക്ക ഒരൊറ്റ ആണവ റിയാക്ടര്‍ പോലും സ്ഥാപിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകളില്‍ ഒന്ന് പറയുന്നത് വാഷിങ്ടണില്‍ നിന്നുള്ള റിയാക്ടറുകള്‍ നിലവാരം കുറഞ്ഞവയാണെന്നാണ്. ഇത് ഒരമേരിക്കന്‍ ഏജന്‍സിയുടെ തന്നെ റിപ്പോര്‍ട്ടാണ്. അതുകൊണ്ട് ഫ്രഞ്ച് റിയാക്ടറുകള്‍ വാങ്ങുന്നതിന് മുന്‍ഗണന നല്‍കണം എന്നാണ് എന്റെ അഭിപ്രായം. പക്ഷേ, അതിനും അമേരിക്കയുമായി കെട്ടുപാടുണ്ടാക്കണം. പക്ഷേ, അത്തരത്തിലുള്ള ഒരു കരാര്‍ ഉണ്ടാക്കുന്നതിന് ഞാന്‍ എതിരാണ്.

ജോണ്‍ ബ്രിട്ടാസ് : കമ്പ്യൂട്ടര്‍ വന്നപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ അതിനെതിരായിരുന്നു, ടെലികോം വിപ്ലവമുണ്ടായപ്പോഴും നിങ്ങള്‍ അതിനെ എതിര്‍ത്തു. എന്നാല്‍ ഇപ്പോള്‍ നിങ്ങളും കമ്പ്യുട്ടര്‍ ഉപയോഗിക്കുന്നു, ഇതാണ് ഇടതുപാര്‍ടികളെ സംബന്ധിച്ച പൊതു വിമര്‍ശനം.

പ്രകാശ് കാരാട്ട് : ഞങ്ങള്‍ സാങ്കേതിക വിദ്യയ്ക്ക് എതിരല്ലെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞു കഴിഞ്ഞു. സാങ്കേതിക വിദ്യ നടപ്പിലാക്കുമ്പോള്‍, മുതലാളിത്ത വ്യവസ്ഥ ആ സാങ്കേതിക വിദ്യ ഉപയോഗിച്ച് തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കിയാല്‍ ഞങ്ങള്‍ അതിനെ എതിര്‍ക്കും. സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് സവിശേഷമായ ഉയര്‍ന്ന പദവി സര്‍ക്കാര്‍ നല്‍കുകയാണ്. ടെലികോമില്‍ നിങ്ങള്‍ക്ക് 74% എഫ്‌ഡിഐ അനുവദിക്കാനാവില്ല. ആവശ്യമുള്ള വിഭവങ്ങളുണ്ട്. നമുക്ക് തന്നെ സാങ്കേതിക വിദ്യ വികസിപ്പിക്കാം, സാങ്കേതിക വിദ്യ ലഭിക്കുകപോലും ചെയ്യും, പക്ഷേ, എന്തിനാണ് നാം 74 ശതമാനം നിയന്ത്രണം കൈമാറുന്നത്? അതിന്റെ അര്‍ത്ഥം പരിപൂര്‍ണമായ വിദേശ പങ്കാളിത്തം എന്നാണ്. വോഡഫോണ്‍ ഒരു ഇന്ത്യന്‍ ടെലികോം കമ്പനിയെ പൂര്‍ണ്ണമായി ഏറ്റെടുത്തിരിക്കുകയാണ്. അതിനാല്‍ ഇനി അതിവേഗം ടെലികോം മേഖലയില്‍ ബഹുരാഷ്ട്ര കമ്പനികള്‍ പരിപൂര്‍ണ്ണമായ ആധിപത്യം സ്ഥാപിക്കുന്നത് നമുക്ക് കാണാം. ടെലികോം കമ്പനികളുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചായിരുന്നു ഞങ്ങളുടെ വിമര്‍ശനം. ടെലികോം സാങ്കേതിക വിദ്യയിലുള്ള സ്വയംപര്യാപ്തമായ നമ്മുടെ തദ്ദേശീയ വികസനത്തെയും നമ്മുടെ ഇന്ത്യന്‍ കമ്പനികളെയും വിദേശ മൂലധനം വിഴുങ്ങാതിരിക്കാനാണത്.

ജോണ്‍ ബ്രിട്ടാസ് : നിങ്ങള്‍ക്ക് ഉദാരവല്‍ക്കരണ പ്രക്രിയയെ തടയാനാവില്ല എന്നാണ് സ്വതന്ത്ര നിരീക്ഷകര്‍പോലും പറയുന്നത്. ഇടതുപക്ഷ സര്‍ക്കാരുകള്‍പോലും അതാണ് പിന്തുടരുന്നത്. പ്രധാനമന്ത്രി അതാണ് സൂചിപ്പിച്ചതെന്ന് തോന്നുന്നു. 1991ലെ സര്‍ക്കാരിനുശേഷം വന്ന ഒരു സര്‍ക്കാരും ഇത് മുറിച്ചു കടന്നില്ല...

പ്രകാശ് കാരാട്ട് : ഉദാരവല്‍ക്കരണ നയത്തെ ഏതെങ്കിലും ഒരു സംസ്ഥാന സര്‍ക്കാരിന് തടയാനോ മാറ്റാനോ പറ്റില്ലെന്നത് വസ്തുത തന്നെയാണ്. അതില്‍ ചില ഭേദഗതികള്‍ വരുത്താനേ അവയ്ക്കു പറ്റൂ. ആ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ചില ബദല്‍ നടപടികള്‍ സ്വീകരിക്കാനേ പറ്റൂ. ഉദാരവല്‍ക്കരണനയങ്ങള്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനേ കഴിയൂ. ഇപ്പോള്‍ അതൊരു ഇടതുപക്ഷ സര്‍ക്കാരല്ല. കേന്ദ്രത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ബദല്‍ നടപടി കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് കഴിയും.

ജോണ്‍ ബ്രിട്ടാസ് : ഉദാരവല്‍ക്കരണത്തിന്റെ ശക്തികളെ കെട്ടഴിച്ചുവിടാനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം എന്നാണ് തോന്നുന്നത്. ഇപ്പോള്‍ തന്നെ പ്രോവിഡന്റ് ഫണ്ട് സ്വകാര്യ കമ്പനികളില്‍ നിക്ഷേപിക്കാന്‍ പോവുകയാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം നടപടികളുടെ ഒരു തള്ളിക്കയറ്റം താങ്കള്‍ പ്രതീക്ഷിക്കുന്നുണ്ടോ?.....

പ്രകാശ് കാരാട്ട് : ഇതേവരെ അവര്‍ക്ക് നടപ്പാക്കാന്‍ കഴിയാതിരുന്ന നവലിബറല്‍ നയങ്ങളും അതിനുള്ള പല നിയമനിര്‍മ്മാണങ്ങളുമായി ഇനി മുന്നോട്ടു നീങ്ങാം എന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് തോന്നുന്നു. ആ വെല്ലുവിളിയെ രണ്ടുവിധത്തില്‍ നേരിടാനാവും എന്നാണ് ഞാന്‍ കരുതുന്നത്. അതില്‍ ഒന്നാമത്തെ നടപടി, അവര്‍ ഇത്തരം നയങ്ങള്‍ കൊണ്ടുവരുന്ന ഓരോ മേഖലയിലും ഇത്തരം നയങ്ങള്‍ക്കെതിരെ വമ്പിച്ച ജനമുന്നേറ്റങ്ങള്‍ സംഘടിപ്പിക്കലാണ്; രണ്ടാമത്തെ നടപടി പാര്‍ലമെന്റിനുള്ളിലാണ്. ആഗസ്ത് 11ന് അവര്‍ പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കട്ടെ. എന്നിട്ട് ഈ നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് വോട്ടിനിടട്ടെ. അവര്‍ക്ക് ലോക് സഭയിലുള്ള ഭൂരിപക്ഷം ഏത് തരത്തിലുള്ളതാണെന്ന് അപ്പോള്‍ നമുക്ക് കാണാം. അവര്‍ക്ക് സപ്ലിമെന്ററി ബജറ്റിനുള്ള വ്യവസ്ഥ കൊണ്ടുവരേണ്ടതായി വരുമെന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ ചെന്നെത്തിയിരിക്കുന്ന അപകടാവസ്ഥ അത്തരത്തിലാണ്. രണ്ടാമതായി, രാജ്യസഭയെ സംബന്ധിച്ചിടത്തോളം യുപിഎയ്ക്ക് അങ്ങനെയൊരു ഭൂരിപക്ഷം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അവിടെയും അവര്‍ക്ക് ഭൂരിപക്ഷം തട്ടിക്കൂട്ടിയെടുക്കേണ്ടതായി വരും. ഇരു സഭകളിലും ഈ നിയമനിര്‍മ്മാണങ്ങളെ പരാജയപ്പെടുത്താന്‍ അവസാന നിമിഷം വരെ പോരാട്ടം തുടരും എന്ന് ഞങ്ങള്‍ ഉറപ്പാക്കും.“

ഈ വിലയിരുത്തല്‍ ശരിയായി വരികയാണെന്നു തോന്നുന്നു.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ ഭൂമിപുത്രി,

Anil Kakodkar(Chairman, Atomic Energy Commission)ഇതാ പറയുന്നു Washington Postൽ വന്ന കത്തിലെ വിവരങ്ങൾ നേരത്തെ അറിയാമായിരുന്നുവെന്ന്.ഇൻഡ്യയുടെ രാഷ്ട്രിയാന്തരീക്ഷം കണക്കിലെടുത്താൺ ഇത് നേരത്തെ പരസ്യമാക്കാത്തതെന്ന് അമേരിയ്ക്ക പറയുന്നു.പക്ഷെ,രാജ്യത്തിന്റെ പ്രധാനമന്ത്രി മറച്ചുവെച്ചതു?

ഇതെങ്ങിനെ മന്മോഹൻസിങ് വിശദീകരിയ്ക്കാൻ/ന്യായീകരിയ്ക്കാൻ പോകുന്നു? ഇതായിരുന്നു ഈ പോസ്റ്റ് ഉയര്‍ത്തിയ ചോദ്യം..ഇത്ര സരളമായ ചോദ്യം പോലും പലര്‍ക്കും മനസ്സിലാവുന്നില്ല.
:)

ആരുഷിയും വേണാടനും ഉയര്‍ത്തിയ ഈ പോസ്റ്റിന്റെ മുഖ്യ വിഷയവുമായി ബന്ധമില്ലാത്ത പരാമര്‍ശങ്ങള്‍ക്കു പോലും ദീപക്, രാവുണ്ണി, ജിവി എന്നിവര്‍ സമര്‍ത്ഥമായി മറുപടി പറഞ്ഞിട്ടുണ്ട് എന്ന് കരുതുന്നു. മാത്രമല്ല ഈ വിഷയങ്ങളൊക്കെ ഒന്നിലേറെത്തവണ ഈ ബ്ലോഗില്‍ത്തന്നെ ചര്‍ച്ചാ വിഷയമായിട്ടുമുള്ളതിനാല്‍ വിസ്താര ഭയത്താല്‍ ആവര്‍ത്തിക്കുന്നില്ല.

(ദീപക് താങ്കളുടെ എത്രയും ലോജിക്കലായ ചോദ്യങ്ങള്‍ മലയാളത്തിലായിരുന്നെങ്കില്‍ എന്നു ആശിച്ചു പോയി..)

ജഗദീശിന്റെ അഭിപ്രായങ്ങള്‍ക്കും ലിങ്കുകള്‍ക്കും നന്ദി. ഇതോടനുബന്ധിച്ച വിഷയത്തില്‍ ഒരു പുതിയ പോസ്റ്റ് ഇവിടെ

Anonymous said...

ഇന്നത്തെ മാദ്ധ്യമത്തില്‍ വന്ന വിശകലനം ഇങ്ങനെ
കത്ത് മന്‍മോഹന് ഇരുട്ടടി; ബുഷിന് ആയുധം
ന്യൂദല്‍ഹി: ഒന്‍പതു മാസം മുമ്പ് അമേരിക്കന്‍ ഭരണകൂടം എഴുതിയ കത്ത് ഇപ്പോള്‍ പുറത്തു വന്നതില്‍ ഒളിഞ്ഞിരിക്കുന്നത് തന്ത്രം. ഇന്ത്യയുടെ അണുപരീക്ഷണ അവകാശം ഇല്ലാതാകുമെന്ന് വെളിപ്പെടുത്തുന്ന കത്ത് രാജ്യത്തിനുള്ളില്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാറിനെ വെട്ടിലാക്കി. എന്നാല്‍ ആണവ സാമഗ്രി ദാതാക്കളായ ചില രാജ്യങ്ങളുടെ എതിര്‍പ്പ് മറികടക്കാന്‍ കത്ത് അമേരിക്കക്ക് ആയുധമാകും.

ഇന്ത്യയെ ആണവ വ്യാപാരത്തിന് അനുവദിക്കുന്ന കാര്യത്തില്‍ എന്‍.എസ്.ജി രാജ്യങ്ങള്‍ തീരുമാനമെടുക്കാന്‍ യോഗം ചേരുന്നതിന് തൊട്ടു മുമ്പു മാത്രമാണ് ഒന്‍പതു മാസം പഴക്കമുള്ള 'രഹസ്യം' അമേരിക്കന്‍ പത്രം പുറത്തുവിട്ടത്.

ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പിടാത്ത ഇന്ത്യയെ ആണവ വ്യാപാരത്തിന് അനുവദിക്കുന്നതിനെ ഓസ്ട്രിയ, ന്യൂസിലന്റ് തുടങ്ങിയ രാജ്യങ്ങള്‍ എന്‍.എസ്.ജിയില്‍ എതിര്‍ക്കുകയാണ്. പുറത്തുവന്ന കത്തു പ്രകാരം, ഭാവിയില്‍ ഇന്ത്യ അണുപരീക്ഷണം നടത്തിയാല്‍ ഉപരോധം വീണ്ടും ഏര്‍പ്പെടുത്തും. ഇതില്‍ കൂടുതല്‍ ഒരു ഉറപ്പും എതിര്‍പ്പുയര്‍ത്തുന്ന രാജ്യങ്ങള്‍ ആവശ്യപ്പെടുന്നില്ല. ഇതോടെ ആഗോള ആണവ രാജ്യങ്ങള്‍ക്കിടയില്‍ തന്ത്രപരമായി മുഖം രക്ഷിക്കാന്‍ ബുഷിനും അമേരിക്കക്കും കഴിഞ്ഞു. ഇന്ത്യയാകട്ടെ ഇനി ഒരിക്കലും അണു പരീക്ഷണം നടത്താനാവില്ലെന്ന നിബന്ധനയില്‍ കുരുങ്ങുകയും ചെയ്തു.

ആണവകരാര്‍ വിഷയത്തില്‍ ഇന്ത്യയില്‍ ഉയര്‍ന്ന ആശങ്കകള്‍ ശരിയാണെന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ് കത്ത്. അതിനപ്പുറത്തെ പുതുമ കത്തിനില്ല. ഇന്ത്യ^അമേരിക്ക ആണവ കരാര്‍ അമേരിക്കയുടെ ഹൈഡ് നിയമത്തിന് വിധേയമാണ്. അണുപരീക്ഷണം ഇന്ത്യക്ക് നടത്താം. പക്ഷേ, തുടര്‍ന്നങ്ങോട്ട് ആണവ സാമഗ്രികള്‍ കിട്ടില്ല. അണുപരീക്ഷണത്തിന് ഇന്ത്യക്ക് അവകാശമുണ്ടെങ്കില്‍, സാമഗ്രികള്‍ നല്‍കേണ്ട എന്ന് തീരുമാനിക്കാന്‍ അമേരിക്കക്കുമുണ്ട് അവകാശം. ആണവ ഇന്ധനം മുടക്കം കൂടാതെ നല്‍കാന്‍ അമേരിക്കക്കോ മറ്റ് എന്‍.എസ്.ജി രാജ്യങ്ങള്‍ക്കോ ബാധ്യതയൊന്നുമില്ല. ഊര്‍ജ സുരക്ഷയാണ് പ്രധാനമെങ്കില്‍ അണുപരീക്ഷണത്തില്‍ നിന്ന് സ്വമേധയാ വിട്ടുനില്‍ക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാവും. മറ്റു മാര്‍ഗങ്ങളില്ല. സുപ്രധാനമായ ആണവ സാങ്കേതിക വിദ്യകള്‍ ഒന്നും അമേരിക്ക ഇന്ത്യക്ക് കൈമാറുകയുമില്ല.

ആണവ കരാര്‍ വിവാദത്തില്‍ ഉടനീളം ചൂണ്ടിക്കാണിക്കപ്പെട്ട ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കപ്പെടുകയാണ് ഇപ്പോള്‍. ഇതാവട്ടെ മന്‍മോഹന്‍സിംഗ് സര്‍ക്കാറിനെ വീണ്ടുമൊരു പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുകയാണ്. അണുപരീക്ഷണ അവകാശത്തില്‍ അടക്കം ഇന്ത്യയുടെ പരമാധികാരം നിലനിര്‍ത്തിയാണ് മുന്നോട്ടു പോകുന്നത് എന്നാണ് മന്‍മോഹന്‍സിംഗ് ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി പാര്‍ലമെന്റിനെത്തന്നെ തെറ്റിദ്ധരിപ്പിച്ചു എന്ന്് ഇപ്പോള്‍ വ്യക്തമായി.

ഈ പ്രതിസന്ധിയില്‍ പറഞ്ഞുനില്‍ക്കാന്‍ ഉപായം കണ്ടെത്താന്‍ ഉറക്കമൊഴിഞ്ഞ കൂടിയാലോചനകളാണ് ഇന്നലെ ദല്‍ഹിയില്‍ നടന്നത്. വിശ്വാസ്യത നല്‍കുന്ന വിശദീകരണങ്ങളൊന്നും നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. എന്‍.എസ്.ജി അംഗീകാരത്തിന് ഇനി വിഷമമില്ല. എന്നാല്‍ പരിക്കേല്‍ക്കാതെ മുന്നോട്ടു പോകാന്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാറിന് വിഷമമാവും.

കത്തില്‍ പറയുന്ന വാക്കുകള്‍ എന്‍.എസ്.ജി വ്യവസ്ഥകളില്‍ എഴുതിച്ചേര്‍ക്കണമെന്ന് ചില രാജ്യങ്ങള്‍ ആവശ്യപ്പെട്ടേക്കാം. അങ്ങനെ വന്നാല്‍ എന്തുചെയ്യുമെന്ന ആശയക്കുഴപ്പമാണ് കേന്ദ്രസര്‍ക്കാറിനെ ഭരിക്കുന്നത്. പുറത്തുവന്നിരിക്കുന്ന 'രഹസ്യ' വിവരം എന്തായാലും ഇന്ത്യ^അമേരിക്ക കരാറിലെ വ്യവസ്ഥകള്‍ മാത്രമാണ് ഇന്ത്യക്ക് ബാധകമാവുക എന്ന വിശദീകരണം നല്‍കി പ്രതിസന്ധി മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

എ.എസ്. സുരേഷ്കുമാര്‍

വര്‍ക്കേഴ്സ് ഫോറം said...

Anonymous said...
No One from BJP and Left can reach near below figures in Dreams also.
Dr Manmohan Singh Achievements

1. 1991 economic liberisation
2. Nuclear power deal with USA
3. 9% - 10% GDP Growth
4. Millions of Jobs created in India fastest in the world.
5. US$350billion foreign exchange reserves
6. Opening 20 new IIT's and IIM's.
7. 40% Increment in salary of Government employes.
8. Rs 60,000 crore relief to farmers
9. 36 Billion of FDI in 2007

For answers please read
അതെ, ഓര്‍മകളുണ്ടായിരിക്കണം
http://workersforum.blogspot.com/2008/09/blog-post_05.html

Anonymous said...

കൊലച്ചതി

ഒമ്പതു മാസം മുമ്പ്, ഇന്ത്യയുമായി ആണവകരാര്‍ ഒപ്പിടാന്‍ അമേരിക്ക തീരുമാനിച്ചപ്പോള്‍തന്നെ ബുഷ് ഭരണകൂടം സെനറ്റര്‍മാര്‍ക്ക് അയച്ച 26 പുറം വരുന്ന കത്ത് 'വാഷിംഗ്ടണ്‍ പോസ്റ്റ്'പുറത്തുവിട്ടതോടെ മറ്റെന്തിലുപരി ഉടുവസ്ത്രം അഴിഞ്ഞുവീണിരിക്കുന്നത് മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റേതാണ്. അമേരിക്കയുമായി ഉണ്ടാക്കിയ 1 2 3 കരാര്‍ ഇന്ത്യയുടെ പരമാധികാരത്തെയും സ്വാതന്ത്യ്രത്തെയും ഹനിക്കുന്നതാണെന്ന് യു.പി.എ സര്‍ക്കാറിനെ പിന്താങ്ങുന്ന ഇടതുപക്ഷവും പ്രതിപക്ഷവും നേരെചൊവ്വെ ചിന്തിക്കുന്ന ശാസ്ത്രജ്ഞന്മാരും സാമ്രാജ്യത്വദാസ്യത്തെ എതിര്‍ക്കുന്ന എല്ലാ മനുഷ്യരും ചൂണ്ടിക്കാട്ടിയപ്പോഴൊക്കെ കണ്ണടച്ച് നിഷേധിക്കുകയും കരാറിനെ തീര്‍ത്തും ന്യായീകരിക്കുകയുമായിരുന്നു പ്രധാനമന്ത്രി. ഏറ്റവും ഒടുവില്‍ ഇടതുപക്ഷത്തിന്റെ പിന്തുണ തട്ടിമാറ്റി കരിങ്കാലികളുടെ 'വിലയേറിയ' പിന്‍ബലത്തോടെ വിശ്വാസവോട്ട് നേടാന്‍ പാര്‍ലമെന്റ് വിളിച്ചുകൂട്ടിയപ്പോള്‍പോലും സഭയോടും രാജ്യത്തോടും മന്‍മോഹന്‍സിംഗ് പറഞ്ഞത് ആണവകരാര്‍ രാജ്യത്തിന്റെ പരമാധികാരത്തെ ദോഷകരമായി ബാധിക്കുന്ന പ്രശ്നമേയില്ലെന്നാണ്. അമേരിക്ക നേരത്തേ പാസാക്കിയ ഹൈഡ് കരാര്‍ ഇന്ത്യക്ക് ബാധകമേ അല്ലെന്ന് ആവര്‍ത്തിക്കാനും പ്രധാനമന്ത്രിയോ സഹപ്രവര്‍ത്തകരോ കോണ്‍ഗ്രസ് പാര്‍ട്ടിയോ മറന്നില്ല.

ഇപ്പോഴോ? ഇന്ത്യ ആണവപരീക്ഷണം നടത്തിയാല്‍ ആണവ ഇന്ധന സാമഗ്രികളുടെ വ്യാപാരം നിര്‍ത്തുമെന്നും ആണവ സാങ്കേതികവിദ്യ വില്‍ക്കില്ലെന്നും ഹൈഡ് ആക്ട് പ്രകാരമുള്ള നിബന്ധനകള്‍ കരാറിന് ബാധകമാണെന്നും വിദേശകാര്യ മന്ത്രാലയം അസന്ദിഗ്ധമായി സെനറ്റര്‍മാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു എന്ന് സംശയാതീതമായി തെളിഞ്ഞിരിക്കുകയാണ്. ആണവനിര്‍വ്യാപന കരാര്‍ ഒപ്പുവെക്കാത്ത ഇന്ത്യക്ക് ആണവസാമഗ്രികള്‍ നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആണവ വിതരണ സംഘം (എന്‍.എസ്.ജി) വിയന്നയില്‍ വീണ്ടും സമ്മേളിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പാണ് ബുഷിന്റെ കത്ത്, അമേരിക്കന്‍ ജനപ്രതിനിധിസഭയുടെ വിദേശകാര്യ സമിതി ചെയര്‍മാന്‍ ഹോവാര്‍ഡ് എല്‍. ബെര്‍മാന്‍ 'വാഷിംഗ്ടണ്‍ പോസ്റ്റി'ന് കൈമാറിയതെന്നത് ഒട്ടും യാദൃച്ഛികമല്ല.

എന്‍.എസ്.ജി ചര്‍ച്ചകളില്‍ തന്റെ മുഖം രക്ഷിക്കാന്‍ പ്രസിഡന്റ് ബുഷ് ബോധപൂര്‍വം നടത്തിയ ഓപറേഷന്‍ എന്നേ അതേപ്പറ്റി കരുതാനാവൂ. എന്‍.പി.ടിയില്‍ ഒപ്പുവെക്കാത്ത ഇന്ത്യ ഇനിയും അണുപരീക്ഷണങ്ങള്‍ നടത്താനുള്ള സാധ്യത നിലനില്‍ക്കെ ആ രാജ്യത്തിന് ആണവസാമഗ്രികള്‍ വില്‍ക്കാനാവില്ലെന്ന് ആസ്ത്രിയ, ന്യൂസിലന്റ് പോലുള്ള രാജ്യങ്ങള്‍ എന്‍.എസ്.ജി യോഗത്തില്‍ ശഠിക്കുകയും ചൈന ഇന്ത്യക്ക് ആണവസാമഗ്രികള്‍ നല്‍കുന്നതിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ 1 2 3 കരാര്‍ ഇന്ത്യയുടെ അന്യായമായ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടുള്ളതല്ലെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത അമേരിക്കക്കുണ്ട്. അതിനാണ് ഇതേവരെ രഹസ്യമാക്കിവെച്ച കത്ത് പരസ്യമാക്കിയത്.

ഇക്കാര്യമൊന്നും കരാറിലെ കക്ഷിയായ ഇന്ത്യയുടെ പ്രധാനമന്ത്രിക്കോ സര്‍ക്കാറിനെ നിയന്ത്രിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കോ അവരുടെ ഉപജാപക സംഘത്തിനോ അറിയുമായിരുന്നില്ലെന്ന് വിശ്വസിക്കണമെങ്കില്‍ ഈ രാജ്യത്തെ ജനസമൂഹം മുഴുക്കെ മന്ദബുദ്ധികളാവണം. കരാറിന്റെ എല്ലാ വിശദാംശങ്ങളും ബന്ധപ്പെട്ടവര്‍ക്കൊക്കെ നന്നായറിയാമായിരുന്നു. അറിഞ്ഞുകൊണ്ടുതന്നെ ഇന്ത്യയെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആലയില്‍ കൊണ്ടുപോയി കെട്ടാന്‍ അവര്‍ പ്രതിജ്ഞാബദ്ധരുമായിരുന്നു. ഇതിന് തടസ്സം പുറമെനിന്ന് സര്‍ക്കാറിനെ പിന്തുണക്കുന്ന ഇടതുപക്ഷമാണെന്നു കണ്ടപ്പോള്‍ ആ ശല്യം ഒഴിവാക്കാന്‍ അമേരിക്കയുടെതന്നെ സഹായത്തോടെ കുറുക്കുവഴികള്‍ തേടി കുത്തകകളുടെ പോക്കറ്റില്‍ അന്തിയുറങ്ങുന്ന പാര്‍ട്ടികളെയും എം.പിമാരെയും വിലക്കെടുത്ത് വിശ്വാസവോട്ടിനെ അതിജീവിച്ചു. തുടര്‍ന്നിങ്ങോട്ട് ആണവകരാറിനെക്കുറിച്ച് രാജ്യത്തോട് പച്ചക്കള്ളം പറയാന്‍ തുടങ്ങി.

പക്ഷേ, വിശ്വസിച്ചവരെ ചതിച്ച ചരിത്രമേ നെറികേടിന്റെ പര്യായങ്ങളായ യാങ്കികള്‍ക്കുള്ളൂ എന്ന നഗ്നസത്യം ഇറാനിലെ ഷാ മുതല്‍ പാക്കിസ്ഥാനിലെ പര്‍വേസ് മുശര്‍റഫ് വരെയുള്ളവരുടെ അനുഭവങ്ങളില്‍നിന്ന് പഠിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് സാധിച്ചില്ല. യഥാര്‍ഥത്തില്‍ ആര്‍ ആരെയാണ് വഞ്ചിച്ചതെന്ന ചോദ്യമുണ്ട്. രഹസ്യം വെളിപ്പെടുത്തിക്കൊണ്ട് ബുഷ് മന്‍മോഹനെ വഞ്ചിച്ചിട്ടുണ്ടെങ്കില്‍ അതിനേക്കാള്‍ കൊലച്ചതിയാണ് ഇന്ത്യാ രാജ്യത്തോട് അതിന്റെ പ്രധാനമന്ത്രി ചെയ്തിരിക്കുന്നത്. ഹൈഡ് ആക്ട് അമേരിക്കക്ക് ബാധകമാണെങ്കില്‍ അത് ആ രാജ്യം കക്ഷിയായ കരാറിനും ബാധകമാണ്. 1 2 3 കരാര്‍ ഹൈഡ് വ്യവസ്ഥകള്‍ക്ക് വിധേയമാണെങ്കില്‍ ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാതെ ഇന്ത്യക്ക് അമേരിക്കയില്‍നിന്നോ എന്‍.എസ്.ജിയില്‍നിന്നോ ഒരു ചുക്കും കിട്ടാന്‍ പോവുന്നില്ല.

അമേരിക്കയെ സംബന്ധിച്ചിടത്തോളം കരാറിന്റെ ലക്ഷ്യംതന്നെ ആ നാട്ടിലെ കുത്തകകളുടെ വ്യാപാര താല്‍പര്യങ്ങളാണെന്ന് കത്തില്‍നിന്ന് സ്പഷ്ടമാണ്. അമേരിക്ക ഒരിക്കലും ഇന്ത്യയെ തന്ത്രപ്രധാന സാങ്കേതികവിദ്യകളുടെ നിര്‍മാണത്തിലോ രൂപകല്‍പനയിലോ പ്രവര്‍ത്തനത്തിലോ സഹായിക്കില്ലെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഒന്നുകില്‍ നമ്മുടെ സര്‍ക്കാര്‍ എന്‍.പി.ടി ഒപ്പിട്ട് മൂന്നുനാലു ശതമാനം ഇന്ധനത്തിനുവേണ്ടി രാഷ്ട്രത്തിന്റെ സ്വയംനിര്‍ണയാധികാരം അടിയറവെക്കണം. അല്ലെങ്കില്‍ വൈകിയ വേളയിലെങ്കിലും ആണവകരാറില്‍നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഊര്‍ജകമ്മിയടക്കമുള്ള പ്രതിസന്ധികളെ ആര്‍ജവത്തോടെ നേരിടണം. മൂന്നാമതൊരു വഴി യു.പി.എ സര്‍ക്കാറിന്റെ മുമ്പിലില്ല.

Madhyamam Editorial, 05/09/2008

Baiju Elikkattoor said...

വളരെ പ്രസക്തമായ പോസ്റ്റും ഗൗരവമുള്ള കമന്റുകളും (അരൂഷിയുടെ പതിവു കോലാഹലം ഒഴിച്ച്!)

Anonymous said...

chila puthu varthakal

അമേരിക്കയില്‍നിന്ന് പത്ത് റിയാക്ടര്‍ വാങ്ങാമെന്ന് ആണവകരാര്‍ ഒപ്പിടുംമുമ്പേ ഇന്ത്യ രേഖാമൂലം ഉറപ്പുനല്‍കി. ഈ റിയാക്ടറുകള്‍ക്ക് 2.8 ലക്ഷം കോടിരൂപ വിലവരും. കേന്ദ്ര ബജറ്റ് അടങ്കലിന്റെ പകുതിയോളം വരുമിത്. സര്‍ക്കാര്‍ രഹസ്യമാക്കിവച്ച വിവരം അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ അണ്ടര്‍ സെക്രട്ടറി വില്യംബേസാണ് പുറത്തുവിട്ടത്. കരാര്‍ ചര്‍ച്ചചെയ്യുന്ന സെനറ്റിന്റെ വിദേശബന്ധ സമിതിയിലാണ് ബേസിന്റെ വെളിപ്പെടുത്തല്‍. രണ്ട് ആണവനിലയം അമേരിക്കന്‍ കമ്പനികള്‍ക്ക് നല്‍കാമെന്ന് ഇന്ത്യ ഏറ്റിട്ടുണ്ടെന്നും ബേസ് അറിയിച്ചു. പതിനായിരം മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ റിയാക്ടറുകളാണ് അമേരിക്കയില്‍നിന്ന് ഇന്ത്യ വാങ്ങുന്നത്........

അമേരിക്കന്‍ കമ്പനികളായ വെസ്റ്റിങ് ഹൌസിന്റെയും ജനറല്‍ ഇലക്ട്രിക്കല്‍സിന്റെയും 1000-1100 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള റിയാക്ടര്‍ ഒന്നിന് 700 കോടി ഡോളര്‍ ചെലവുവരും. അതായത്, ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ 28 കോടിരൂപ. താപവൈദ്യുത നിലയങ്ങളുടെ ഉല്‍പ്പാദനച്ചെലവിന്റെ ഏഴിരട്ടി വരുമിത്. 10,000 മെഗാവാട്ടിന് 2,80,000 കോടിരൂപയുടെ ഇടപാടാണ് അമേരിക്കയുമായി നടക്കാന്‍ പോകുന്നത്.

kishanjishna said...

കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ഇന്ത്യയെ മനസിലാക്കാന്‍ കഴിവില്ലെന്നു മാത്രമല്ല അവര്‍ക്ക് മറ്റു താല്പര്യങ്ങളുമുണ്ടെന്നു വ്യക്തം. സ്വന്തം രാജ്യത്തെ പറ്റി അഭിമാനത്തോടെ ഒരു സഖാവും പറയുന്നില്ല. അവര്‍ക്കിന്നും മുഴുപട്ടിണി രാജ്യമായി മാത്രമെ ഇന്ത്യയെ കാണാന്‍ കഴിയു. ഭാവിയെപ്പറ്റി ഒരു ധാരണയുമില്ല അവര്‍ക്ക് എന്നത് ബംഗാളിലെ സ്ഥിതി വെച്ച് മനസിലാക്കാം. പൊട്ടകിണറ്റിലെ തവള എന്ന പ്രയോഗം അക്ഷരം പ്രതി ശരിയാണ് അവരുടെ കാര്യത്തില്‍.
മനക്കരുത്തും നിശ്ചയദാര്‍ഢ്യവും ഉള്ളവര്‍ക്കേ ഭരിക്കാന്‍ അര്‍ഹതയൊള്ളൂ.
മന്‍മോഹന്‍ സിംഗിന് ആ കഴിവുണ്ടന്നു പൂര്‍ണമായും ഇന്ത്യക്കാര്‍ക്ക് മനസിലായി.