Sunday, October 31, 2010

കട്‌ലേറ്റും കട്ടൌട്ടും

ലോനപ്പന്‍ നമ്പാടന്‍ വിശ്രമത്തിലാണ്. ഒന്നരവര്‍ഷമായി ഇടപ്പള്ളിയിലെ വാടകവീട്ടില്‍. അമൃത ആശുപത്രിയില്‍ വൃക്കരോഗചികിത്സ. പ്രസംഗവേദികളിലും നിയമസഭയിലും ചിരിയുടെ മത്താപ്പ് കത്തിച്ചിരുന്ന അദ്ദേഹം വായിച്ചും എഴുതിയും സന്ദര്‍ശകരോട് കുശലം പറഞ്ഞുമൊക്കെ കഴിയുകയാണ്.

നമ്പാടന്റെ രണ്ടു പുസ്‌തകം ഉടന്‍ പുറത്തിറങ്ങും. ഒന്ന്: ആത്മകഥ. മറ്റേത് 'നമ്പാടന്റെ നമ്പറുകള്‍' നര്‍മസമാഹാരം. ഇനിയും ഒരുപാട് വായനക്കാരെ അറിയിക്കാനുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. നമ്പാടനുമായി പലപ്പോഴായി നടത്തിയ സംഭാഷണങ്ങളില്‍നിന്ന്:

യേശുവും ബൈബിളും

ഏറ്റവും വലിയ കമ്യൂണിസ്‌റ്റ് യേശുവാണ്. അതിന് ഉപോല്‍ബലകമായ വസ്‌തുതകള്‍ ബൈബിളിലുണ്ട്. ക്രിസ്‌തു പാവങ്ങളുടെ പക്ഷത്തായിരുന്നു. 'അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും പിറകെ വരുവിന്‍' എന്ന് ഉപദേശിച്ചു'. പ്രധാന ശിഷ്യര്‍ മീന്‍പിടിത്തക്കാരായിരുന്നു. മത്സ്യത്തൊഴിലാളികളെ ആദ്യം സംഘടിപ്പിച്ചത് ക്രിസ്‌തുവാണെന്നു പറയാം. സമ്പന്നരോടും സാധാരണക്കാരെ ചൂഷണംചെയ്‌ത പുരോഹിതരോടും കടുത്ത എതിര്‍പ്പായിരുന്നു. 'വെള്ളപൂശിയ കുഴിമാടങ്ങളേ, സര്‍പ്പസന്തതികളേ' എന്നൊക്കെയാണ് ഇത്തരക്കാരെ വിശേഷിപ്പിച്ചത്. സമ്പന്നര്‍ക്ക് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കല്‍ ഒട്ടകത്തിന് സൂചിക്കുഴയില്‍ കടക്കുന്നതിനേക്കാള്‍ പ്രയാസമാണെന്നും പറഞ്ഞിട്ടുണ്ട്. കള്ളക്കച്ചവടക്കാരെ ചാട്ടവാറുകൊണ്ടാണ് നേരിട്ടത്.

ക്രിസ്‌തു ചെയ്‌തതുതന്നെയാണ് ഇടതുപക്ഷവും നടപ്പാക്കുന്നത്. അതുകൊണ്ടാണല്ലോ കേരള കോണ്‍ഗ്രസുകാരനും വിശ്വാസിയുമായ ഞാന്‍ ഇടതുപക്ഷത്തിന്റെ കൂടെക്കൂടി അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ചത്. പാവപ്പെട്ടവന്റെ പക്ഷം പിടിച്ചതുകൊണ്ടാണ് ക്രിസ്‌തുവിന് എതിര്‍പ്പ് നേരിടേണ്ടിവന്നത്. അദ്ദേഹം ഭരണവര്‍ഗത്തിന്റെയും പുരോഹിതവിഭാഗത്തിന്റെയും നീതികേടുകള്‍ക്കെതിരെ പ്രതികരിച്ചപ്പോഴാണ് ക്രൂശിക്കപ്പെട്ടത്. ഏതായാലും ക്രിസ്‌ത്യാനികള്‍ ഏറെയുള്ള കേരളത്തിലാണ് കമ്യൂണിസ്‌റ്റുകാരും കൂടുതലുള്ളത്. 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഞാന്‍ ഒന്നേകാല്‍ലക്ഷം വോട്ടിന് മുകുന്ദപുരത്ത് ജയിച്ചത് വിശ്വാസികള്‍ കൂട്ടത്തോടെ തുണച്ചതുകൊണ്ടല്ലേ. അന്ന് അങ്കമാലിയില്‍ അഭിവാദനങ്ങളേറ്റുവാങ്ങാന്‍ ചെന്നപ്പോള്‍ കന്യാസ്‌ത്രീകള്‍ സിന്ദാബാദ് വിളിച്ച് ആഹ്ളാദം പ്രകടിപ്പിച്ചത് രോമാഞ്ചമുണ്ടാക്കി.

അരിവാളും ചുറ്റികയും

യേശുവിന്റെ മാതാപിതാക്കളുടെ പണിയായുധങ്ങളായിരുന്നു ചുറ്റികയും അരിവാളുമൊക്കെ. വിശുദ്ധ ജോസഫ് മരപ്പണിക്കാരനായിരുന്നല്ലോ. പുല്‍ക്കൂട്ടില്‍ പിറന്ന യേശുവിനെ കാണാന്‍ പുറപ്പെട്ട രാജാക്കന്മാര്‍ക്കു വഴികാട്ടിയത് നക്ഷത്രവും. പിശാചും വിശ്വാസിയായിരുന്നുവെന്നതിന് വേദപുസ്‌തകത്തില്‍ സൂചനയുണ്ട്. പണ്ട് കെ കരുണാകരന്‍ എല്ലാ ഒന്നാം തീയതിയും ഗുരുവായൂര്‍ പോകുന്നതിനെപ്പറ്റി ഞാന്‍ ഇതു പറയുമായിരുന്നു: ലീഡര്‍ക്ക് രണ്ട് അപ്പന്മാരെയാണ് പേടി- ഗുരുവായൂരപ്പനെയും ലോനപ്പനെയും. തൃശൂരിലെ അപ്പന്മാര്‍ തിരുവിതാംകൂറില്‍ അച്ചന്മാരാകും. തിരുവിതാംകൂറിലാണ് ജനിച്ചിരുന്നതെങ്കില്‍ ഞാനൊരു 'ലോനാച്ചനാ'യേനേ. ഞങ്ങടെ ചാക്കപ്പനും വാറപ്പനും തെക്കോട്ടുചെന്നാല്‍ ചാക്കോച്ചനും വറീച്ചനുമാകും. എന്റെ അപ്പനും ഒരപ്പനാണ്- കുര്യപ്പന്‍. അമ്മ പ്ളമേന. തെക്കോട്ടൊക്കെ ഫിലോമിന. എന്റെ നാലാം വയസ്സില്‍ അപ്പന്‍ മരിച്ചു. അദ്ദേഹം നല്ല കൃഷിക്കാരനായിരുന്നു. ഞാന്‍ രണ്ടാം വിവാഹത്തിലെ മകനാണ്; ഏറ്റവും ഇളയവന്‍. എനിക്കേറ്റവും സ്‌നേഹം അമ്മയോടായിരുന്നു.

സഞ്ചരിക്കുന്ന വിശ്വാസി

നമ്പാടന്‍ എന്നാല്‍ 'സഞ്ചരിക്കുന്ന വിശ്വാസി' എന്നാണര്‍ഥം. എന്റെ ആത്മകഥക്കിട്ട തലക്കെട്ടും അതുതന്നെ. 'നമ്പുക' എന്നാല്‍ വിശ്വസിക്കുക. 'ആടുക' എന്നാല്‍ സഞ്ചരിക്കുക എന്നും. ഞാന്‍ ഗതാഗതമന്ത്രിയായിരുന്നപ്പോള്‍ പേര് അന്വര്‍ഥമായി. ഭവനവകുപ്പ് കിട്ടിയപ്പോള്‍ ലോനപ്പനെ (ഹൌസിങ്) ലോണെടുക്കുന്നവരുടെ അപ്പന്‍ എന്നും വ്യാഖ്യാനിച്ചു. ഒരിക്കല്‍ പി പി തങ്കച്ചന്‍ നിയമസഭയില്‍ പറഞ്ഞത് നാല് 'ന'കളെ സൂക്ഷിക്കണമെന്നാണ്- നമ്പൂതിരി, നായനാര്‍, നമ്പാടന്‍, നവാബ് !

എന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ദിനം 1982 മാര്‍ച്ച് 15 ആണ്. അന്നാണ് കരുണാകരന്റെ 'കാസ്‌റ്റിങ് ' മന്ത്രിസഭയ്‌ക്കുള്ള പിന്തുണ പിന്‍വലിച്ച് രാജ്‌ഭവനില്‍ പോയി ഗവര്‍ണര്‍ക്ക് കത്തുകൊടുത്തത്. അന്നൊരു മീനം ഒന്നായിരുന്നു. കരുണാകരന്‍ ഗുരുവായൂര്‍ക്ക് പോകുന്ന ദിവസം. ഒരുതുള്ളി മഷിയും തുണ്ടു കടലാസുംകൊണ്ടാണ് കരുത്തനായ കരുണാകരനെ പുറത്താക്കിയത്. ഞാന്‍ സ്വയം എടുത്ത തീരുമാനം. പലരും കരുതിയിട്ടുള്ളതുപോലെ മറ്റാര്‍ക്കും കയ്യില്ല. ഇക്കാര്യം രണ്ടുപേരോടു മാത്രമാണ് പറഞ്ഞത്. പി വി കുഞ്ഞിക്കണ്ണനോടും എം വി രാഘവനോടും. രാജ്‌ഭവനിലേക്കു പോകുമ്പോള്‍ പി കെ വിയും ബേബിജോണും കെ ചന്ദ്രശേഖരനും എ സി ഷണ്‍മുഖദാസും കൂടി. മന്ത്രിസഭ മറിച്ചിട്ടതിനു കിട്ടിയ 'പ്രതിഫലം' നിയമസഭ ക്യാന്റീനില്‍നിന്ന് പി വി കുഞ്ഞിക്കണ്ണന്‍ വാങ്ങിത്തന്ന ചായയും രണ്ടു ദോശയും!!

പി സി ചാക്കോയുടെ കാറില്‍ നാട്ടിലേക്കുമടങ്ങുമ്പോള്‍ പിറകേ രണ്ടു കാറുകളില്‍ സി ജി ജനാര്‍ദനന്റെയും കാട്ടായിക്കോണം ശ്രീധറിന്റെയും നേതൃത്വത്തില്‍ അംഗരക്ഷകരും. കാറുകള്‍ മാറിക്കേറി നാട്ടിലെത്തിയപ്പോള്‍ വീടിനു മുമ്പില്‍ ആയിരക്കണക്കിനാളുകള്‍. രാമനിലയത്തിലേക്കു ചെന്നപ്പോള്‍ അവിടെയുമുണ്ട് ആള്‍ക്കൂട്ടം. രഹസ്യമായി സീതാറാം ഗസ്‌റ്റ്ഹൌസിലേക്ക്. അന്ന് അവിടെയാണ് തങ്ങിയത്. പിന്നാലെ കരുണാകരന്‍ രഹസ്യപൊലീസുകാരെ വിട്ടിരുന്നു.

രാഷ്‌ട്രീയത്തില്‍ പി ടി ചാക്കോയെ വലിയ സ്‌നേഹവും ബഹുമാനവുമായിരുന്നു. അന്നത്തെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ ആര്‍ ശങ്കര്‍ അദ്ദേഹത്തെ ചതിക്കുകയായിരുന്നു. ആദ്യ തെരഞ്ഞെടുപ്പില്‍ വലതുമുന്നണിയിലായിരുന്നപ്പോള്‍ കരുണാകരന്‍ തന്ന ഉപദേശം ഇതാണ്: സ്ഥാനാര്‍ഥി കൂടുതല്‍ സംസാരിക്കരുത്. കൈകൂപ്പി സുസ്‌മേരവദനനായി വോട്ടു ചോദിച്ചാല്‍ മതി. എന്തെങ്കിലും പറഞ്ഞാല്‍ പിന്നീടത് വിമര്‍ശത്തിനു വഴിവയ്‌ക്കും. മറുപടിക്ക് സമയംകിട്ടില്ല. കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ ആദ്യം എംഎല്‍എ ആയപ്പോള്‍ കെ എം മാണി തന്ന ഉപദേശമുണ്ട്. നല്ല എംഎല്‍എ ആവണമെങ്കില്‍ എല്ലാദിവസവും സഭയില്‍ എത്തി കാര്യങ്ങള്‍ ശ്രദ്ധിച്ചുപഠിക്കണം. നല്ല വക്കീലാവാന്‍ ദിവസവും കോടതിയില്‍ പോകണം എന്നതുപോലെ. അത് രണ്ടും അക്ഷരംപ്രതി പാലിച്ചു. 14-ആം ലോക്‌സഭയില്‍ കൂടുതല്‍ ദിവസം ഹാജരായ കേരളത്തില്‍നിന്നുള്ള എംപി ഞാനായിരുന്നു.

നിയമസഭയില്‍ സീതിഹാജിയും ഞാനുമൊക്കെ എണീറ്റുനിന്നാല്‍ എന്തെങ്കിലും തമാശ പ്രതീക്ഷിച്ച് എല്ലാവരും കാതുകൂര്‍പ്പിക്കും. ഇപ്പോള്‍ സഭയില്‍ തമാശ കുറവാണ്. പദ്ധതിവിഹിതം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നിവേദനം നല്‍കാന്‍ പോയ മുഖ്യമന്ത്രി എ കെ ആന്റണി നിരാശനായി സഭയിലെത്തിയപ്പോള്‍ 'അണ്ടി പോയ അണ്ണാനെപ്പോലെയാണിരിക്കുന്നതെ'ന്ന് ഞാന്‍ പറഞ്ഞു. അത് സ്‌പീക്കര്‍ രേഖയില്‍നിന്നു നീക്കി. നമ്പാടന്റെ പ്രസംഗം രേഖയില്‍നിന്നു നീക്കിയതായി പത്രങ്ങളില്‍. ഞാന്‍ വിട്ടില്ല. പിറ്റേദിവസം 'ഡാഷ് പോയ അണ്ണാനെപ്പോലെയാണിരിക്കുന്നതെ'ന്ന് ആവര്‍ത്തിച്ചുപറഞ്ഞു.

വീഴ്ത്തപ്പെട്ട കള്ളനും വാഴ്ത്തപ്പെട്ട കുള്ളനും

ഏറ്റവുമധികം കളിയാക്കിയിട്ടുള്ളത് കെ കരുണാകരനെയും എ കെ ആന്റണിയെയുമാണ്. എന്നാല്‍ അവര്‍ക്കെന്നോട് വിരോധമില്ലെന്നാണ് വിശ്വാസം. കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചശേഷം ഡല്‍ഹിയില്‍നിന്ന് ആന്റണി വന്നു മുഖ്യമന്ത്രിയായപ്പോള്‍ ഞാന്‍ പ്രതികരിച്ചത് 'വീഴ്ത്തപ്പെട്ട കള്ളനും വാഴ്ത്തപ്പെട്ട കുള്ളനും' എന്നാണ്. പിന്നൊരിക്കല്‍ മനുഷ്യര്‍രണ്ടുതരത്തിലാണെന്നും പറഞ്ഞു. വയലന്റും സൈലന്റും. കരുണാകരന്‍ വയലന്റും ആന്റണി സൈലന്റും. ആന്റണി നിര്‍ഗുണനും കരുണാകരന്‍ ദുര്‍ഗുണനുമാണെന്ന് പണ്ട് ആനി തയ്യില്‍ പറഞ്ഞിട്ടുണ്ട്. കരുണാകന്റെ മക്കള്‍ ഇപ്പോള്‍ തമ്മിലടിക്കുന്നതില്‍ അത്ഭുതമില്ല. അച്ഛന്‍ കൂട്ടുകക്ഷികളെയും കൂടെനില്‍ക്കുന്നവരെയും തമ്മിലടിപ്പിക്കുന്നതില്‍ അതിവിദഗ്ധനായിരുന്നു.

എന്റെ അപ്പന്‍ വലിയ തമാശക്കാരനൊന്നുമായിരുന്നില്ല. പക്ഷേ നാട്ടുകാര്‍ അങ്ങനെയല്ല. 1987ലെ തെരഞ്ഞെടുപ്പുകാലത്ത് എന്റെ കൈയും കാലും ഒടിഞ്ഞ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഇരിങ്ങാലക്കുട ചന്തയിലെ ചില ഇറച്ചിവെട്ടുകാര്‍ ആശ്വസിപ്പിച്ചു. 'മാഷിന്റെ കട്‌ലറ്റ് ഉണ്ടാക്കി ഞങ്ങള്‍ മാര്‍ക്കറ്റിലും മറ്റും വയ്‌ക്കും. പറഞ്ഞതുപോലെത്തന്നെ ചെയ്‌തു. ഉണ്ടാക്കിവച്ചത് എന്റെ 'കട്ടൌട്ട്' ആയിരുന്നുവെന്നുമാത്രം!

മീശ കണ്ടില്ല, സെക്യൂരിറ്റി തടഞ്ഞു

ഇരുപത്തിയെട്ടോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് നമ്പാടന്‍. കൂടാതെ അശ്വത്ഥാമാവ്, എ കെ ജി സിനിമകളിലും നാരായണീയം ടെലിഫിലിമിലും. എ കെ ജി സിനിമയില്‍ ജ്യോതിബസുവിന്റെ ഭാഗമായിരുന്നു. മീശവടിച്ച് ഷൂട്ടിങ്ങിന് പാര്‍ലമെന്റ് ഹൌസിലേക്കു പോയപ്പോള്‍ സെക്യൂരിറ്റിക്കാര്‍ തടയുകയുണ്ടായി. പഞ്ചായത്ത് അംഗവും എംഎല്‍എയും മന്ത്രിയും എംപിയുമൊക്കെ ആയെങ്കിലും 'മുഖ്യമന്ത്രി'യാകാത്ത കുറവ് ഇതോടെ പരിഹരിക്കപ്പെട്ടു. ടെലിഫിലിമില്‍ കെപിഎസി ലളിതയോടൊപ്പം സൂപ്രണ്ടിന്റെ ഭാഗവും അശ്വത്ഥാമാവില്‍ പ്രൊഫസറുടെ റോളിലുമാണ് അഭിനയിച്ചത്.

"എനിക്ക് ടെന്‍ഷനൊന്നുമില്ല, പെന്‍ഷനേയുള്ളു. മാസംതോറും മൂന്ന് പെന്‍ഷനും വാങ്ങി ആഴ്‌ചതോറും മൂന്ന് ഡയാലിസിസും നടത്തി കഴിയുന്നു''.

രോഗികള്‍ ഡോൿടര്‍മാരെ സമീപിക്കുന്നതുപോലെയാണ് നാട്ടുകാര്‍ ജനപ്രതിനിധികളുടെ അടുത്തെത്തുന്നത്. അവരെ ആശ്വസിപ്പിച്ച് അയക്കേണ്ട ചുമതല നേതാക്കള്‍ക്കുണ്ട്. രണ്ടുകാര്യം ശ്രദ്ധിക്കണം. ജനപ്രതിനിധികളുടെ വീടിന് ഗേറ്റ് നിര്‍ബന്ധമാക്കരുത്. ഉണ്ടെങ്കില്‍ത്തന്നെ അത് അടച്ചിടരുത്. വീട്ടില്‍ പട്ടിയെ വളര്‍ത്താന്‍ പാടില്ല. ജനങ്ങള്‍ക്ക് ഏതു സമയത്തും ഭയരഹിതരായി അവിടെ എത്താനാവണം.

*****

പി പ്രകാശ്, കടപ്പാട് : ദേശാഭിമാനി വാരാന്തപ്പതിപ്പ്

Eminences of the Bench

Ponderous But Vulnerable

I

There is that vignette in Marquez’s Autumn of the Patriarch where the protagonist looks idly out of the window at the bay below and seems to see an array of ships lined there, not all the same but their make and model spanning the centuries gone by.

“Magical Realism” everybody said. Including the best and brightest of teachers in the universities of the world. All except the author himself.

Same was the pedagogic fate that befell the opening fare of A Hundred Years of Solitude—two Latino rampagers visiting an Indian village (Indian as in South America), and beguiling the natives with the mysteries of a magnet and a compass. “Magical Realism” yet again.

Till Marquez in an elaborate interview confessed to doing or meaning nothing magical but being squarely within the realms of the mimetic/realist tradition of fiction-writing. But just how?

On the first count, the composite image of ships spanning the centuries meant to suggest how in Latin American history, accreted layers of colonial oppression were ever embedded in the political semi-consciousness of the average perceiver as one historical whole—the gone-by never quite gone-by.

And on the second count, how the colonizing metropolitan West took hegemony to the hinterlands through technologies (magnet/compass) by claiming magical powers of redress for them, whereas at bottom meant to be deployed as mere instruments of domination. Nostromo, Nostromo?

Most instructive both these contexts, methinks, for those of us who seek to unravel the qualities of change and the complex of perceptions accompanying them now here in India.

II

The second first: haven’t we heard every day, every damn day you might say, for the last two decades since the Washington Consensus came to be embraced by our well-meaning nationalist avant gardes how the market, driven, deepened and rendered ever more sophisticated by infusions of gitzmos and gadgetries is guaranteed to annihilate our inherited ills of penury and perverse backwardness?

Only to find that this magical embrace has indeed remedied the penury of the mere millionaires, rendering them billionaires, and elevated some ten percent Indians to world metropolitan standards, while consigning millions more of mere indians to enhanced levels of hunger, disease, and desperation. To wit, the magnet and the compass have all pointed away from the well-being of those in whose name these were adopted, and towards those for whom they were actually meant.

Give unto Caesar what is Caesar’s. Those that have shall get. For the meek there is always heaven. As in the myriad Astha (faith) channels on television.

Now to the first: the just concluded Commonwealth Games saga has brought to light, if it ever needed to be so brought to light, the fact India continues to live and jostle among many centuries simultaneously. The slave-driver with the feudal lord with the colonial bureaucrat with the private entrepreneur with the latest whiz kid and his comprador buddies on Wall Street, the turfs now so rattled by the rough and tumble of democratic glare that none of these seems any longer self-sufficient, self-contained, or entirely safe from contention.

III

To a point where lately the Eminencies of the Bench, even on the Supreme Court of India seem open to question, and not wholly able to hold to the legacies of the past, as leveling agents of critique and resistance nibble at their grandeur of old.

On the positive side, the times press on many of them to raise an egalitarian voice in favour of mere rickshaw pullers, common vendors, children in slavery, dalits in thrall, women snuffed out in the womb, and in support of those who argue that laws of contempt are at bottom calculated to muzzle even expressions of the plain truth of things (Justice Shailendra Kumar, we salute you.)

For this our thanks and deep admiration. For we know that such transformations of the psyche, once they begin to happen even in some far corner and from some non-metropolitan Bench, may not be easily reversed. Much of this of course for the reason that increased doses of oppression in India are now also accompanied by a larger constituency for justice among vox populi. Can’t put down those NGOs, Rights activists, whistle-blowers, however you may try. The need for legitimacy requires that they exist.

But on the negative side, very negligible initiatives yet to address the bold questions that have been raised by the likes of Shanti Bhushan and Prashant Bhushan, the first an erstwhile law minister and Senior Advocate of the Supreme Court, and the latter an admirable Senior Counsel on behalf of a spectrum of inequities that plague the common citizen in city and hinterland.

It is to be noted that this father-son duo have actually submitted on affidavit to the highest court listings of what they consider to be substantive evidences of corruption engaged in by no less than eight or so past Chief Justices of that august body. And even raised questions about some determinations made by the current Chief Justice in relation to a corporate house.

An extraordinary circumstance in modern India, truly, glossed with his usual aplomb and magnificence of articulaltion by the redoubtable ex-Chief Justice, V.R.Krishna Iyer, who at ninety plus may yet be our most un-put-downable rebel. I quote him:

“Now it is left to the nation to move on this matter of paramount importance. This is an astonishing event—the rarest of the rare kind (justice Iyer’s dark humour in evidence in that phrase, since it is most associated with the law that stipulates that only the ‘rarest of the rare’ homicides qualify for capital punishment.) If India is not a coward, if its swaraj is not merely soft and formal but firm and phenomenal, an appropriately high-level investigation, with consequential follow-up action that is punitive and reformatory, is imperative. This is no time to hesitate or involve in an exchange of rhetoric. Nor is this the time for a guarded and diplomatic reaction. This is unprecedented: a succession of Chief Justices have been publicly accused by a Senior Advocate of standing, risking his career” (The Hindu, September, 21, 2010).

The all-important question is who will bell the cat?

Under the present constitutional dispensation in India, judges of the superior courts may only be impeached by parliament upon, first, at least 50 members of the Rajya Sabha making such a request to the Vice President of India. And after all due process, the removal from the bench by a 2/3rds majority of parliamentarians in both houses.

Such a thing was tried once; it did not work.

There is simply no other redress for now.

Here is the further fact: we know that whereas in that land of our “strategic partnership,” America, nominees suggested by the President have first to pass the test of severe grilling by the House and the Senate, wherein everything about the candidate, down to the colour of the undergarments is up for scrutiny, here in India of many simultaneous centuries, our Lordships happily and in close quarters appoint themselves through the secret proceedings of a Collegium which comprises just three brethren of the fraternity. And none of those proceedings open to question, or to the provisions of the Right to Information Act. A sort of Masonic conclave which thinks it is none of anybody’s business how one or the other brother—sister most rarely—is elevated.

This then remains one of those most ancient of ships in the harbour, resisting the transformative gadgetries of modern India. Like all modern gadgetries, of course, the concerns of India’s judiciary rarely bear upon the lives of the disenfranchised millions, since they have no wherewithal even to approach this august institution. But if ten percent India now makes a pitch for finding ways to clean those Augean stables, some day, some distant day, vox populi might be encouraged to mumble that the blind-folded Lady with the even-scales has come to some life, and the pronouncements that fall from her lips may be free of fear, favour, or taint.

Clearly, something has got to give. The accusers must either be proved wrong, or the wrongs they underscore be righted. And righted not just in the cases under question, but in ways that can bring the Institution of the Judiciary somewhat more into the ambit of a just and non-discriminatory democracy of which we are so proud.

These are days when the oldest of ships wrecked centuries ago are vulnerable to disturbance on behalf of inquisitive scuba divers and national agencies. And the findings reflect on the quality of lives then lived, and their times are often then evaluated and held accountable by modern day historians. Nor may the magnet and the compass these days entirely beguile whole populations.

Nothing would be more honourable and altruistic and wholly in the “national interest” than for the Eminencies on the Bench to recognize the signs of the times and to proceed as per the law and the requirements of transparency. Some may be hurt thereby, but India will surely stand to gain.

Tailpiece

This writer, at the end of a talk on India given in 1984 to a group of American citizens in the suburb of Berabou, was asked the question: “how may we know the real Indian? Since there is no end of languages, religions, castes, regions, ethnicities, colours of skin, what-have-you.”

I recall saying that any real Indian will be heard to say two things: one, “I know, I know”; and, two, “not my fault, not my fault.” This across the length and breadth of the subcontinent, and across all communities and classes.

Who else but the unimpeachable brotherhood on the Bench may rescue us from this most Brahminical of legacies?


*****

Economics, Ideology, and Imperialism

Prabhat Patnaik Interviewed by CESP-JNU Students

Prof. Prabhat Patnaik, eminent Marxist economist, taught in CESP-JNU (Centre for Economic studies and Planning, Jawaharlal Nehru University) over the last four decades. He has been one of the most outstanding economists in India and a great teacher. He has retired from JNU recently. On the occasion of his farewell, the students of CESP published an interview of Prof. Patnaik, which is reproduced here.

1. Do you think that the experience of the global economic crisis of 2008/2009 raises fundamental questions vis-à-vis mainstream economic theory?

Yes it does. Current mainstream economic theory has never reckoned with the possibility of "involuntary unemployment" a la Keynes, while the chief hallmark of the crisis is the existence of extraordinarily high levels of "involuntary unemployment" all over the advanced capitalist world. If the most palpable economic problem of our time is incapable of being cognized by current mainstream economic theory, then something is surely wrong with the subject. Indeed because of this infirmity of current mainstream economic theory, there is even an attempt in the US to argue that the present unemployment is not "involuntary unemployment", i.e. not caused by inadequate demand, but reflects a skill or regional mismatch. But, for this to be true, there must be some trades, some regions that must show excess demand for labour or at least tightness in the labour market. This is not the case. It is necessary therefore to make the current mainstream theory, which is dominated by monetarism, into a sideshow, and to bring what has been sidelined till now to the mainstream.

2. Did Keynes mark a 'revolutionary' break in modern economic theory? Do you see the need and possibility of a similar 'revolution' today?

As my previous answer suggests, Keynes did mark a "revolutionary break" in economic theory. But of course any science has to be open-ended, where nobody has the last word, not even Keynes. But this does not mean that Keynes has become passé and we need a revolutionary break today of the sort that Keynes had introduced. I think we have to proceed along the route shown by Keynes, and, I would add Marx before that (since Marx in my view anticipated the Keynesian revolution but relegated this aspect of his work to a secondary position). In other words mainstream economic theory had sidestepped Keynes. The need today is to revive Keynes and develop from there.

3. Does more emphasis on 'heterodoxy' solve the problem of economic theory? How can one distinguish 'science' from 'ideology' in economics?

I would distinguish ideology from apologetics. Ideology is the basis of pre-scientific cognition and the post-scientific formulation of an agenda for social change. A science-ideology totality in other words constitutes the thought of any social thinker. What is important however is that different social thinkers, having different such totalities, nonetheless agree on certain scientific propositions, and the reason for this lies of course in the scientific validity of these propositions. Joan Robinson has an extremely interesting essay called "Marx, Marshall and Keynes" in which she argues that each of these authors has a scientific core to his contributions, but with an admixture of ideology. The hallmark of a scientific contribution is that people belonging to different ideologies can nonetheless come to the same scientific truths. The example of Keynes and Kalecki is striking. Kalecki was a Marxist and an engineer by training who, on the basis of his perception of reality, came to the same theoretical positions as Keynes, who started from an entirely different ideological tradition. There can of course be genuine differences about the perception of reality, and hence contending propositions, each claiming scientific validity, but that is the way that science develops. The problem arises when the element of honesty disappears from the perception of reality, i.e. theory becomes apologetics. Apologetics has to be avoided at all costs. Related to it is the issue of closedness. The science-ideology totality I have mentioned above must be informed by an open-endedness, i.e. each such totality must have the capacity to look at itself afresh, to reconstitute itself anew in the light of scientific advances, which can come from science-ideological totalities of other traditions.

4. Should we continue to study the theories of Smith, Ricardo, Marx and Sraffa? What is living and what is dead in "Classical Political Economy"?

Samuelson once sought to show economics as having a linear development, so that Smith, Ricardo, and Marx were the mere precursors (misguided in many respects but with insights nonetheless) of "modern economics". This obviously is wrong, and Sraffa's work is precisely what makes this point. We have two entirely different alternative approaches to economics, not a transition from one to the other. For instance we have two very different notions of the price-system. In classical economics the price system, which gets determined only when the wage rate is given, plays the role of allocating the surplus among capitalists; in neo-classical economics there is no notion of a surplus at all and the price system allocates "scarce resources among alternative uses" in accordance with preferences expressed through market demand. Since the classical and neo-classical approaches are two alternative approaches, and one is not the mere rudimentary form of the other, we must study both in order to understand the subject properly. My problem both with classical economics and with neo-classical economics is that they treat capitalism as a closed, self-contained system, while in reality it is impossible to understand capitalism without locating it within the context of colonialism and imperialism. Marx shows an acute awareness of this in his writings on colonialism, but in Capital he takes over a Ricardian universe. The reason for this lies in my view in his belief at the time he was writing Capital in the imminence of a European revolution.

5. You have emphasised, in your books on accumulation and stability under capitalism and the value of money, the importance of a theory of imperialism. What is that theory in essence?

Any money-using economy, where money is a store of value and hence a form in which wealth is held, can function only on the basis of a relative stability in the exchange ratio between money and commodities in general. This typically requires that the values of some commodities be fixed in terms of money in any period and be slowly-changing across periods. Marx took the value of commodities in general to be fixed in terms of money in any period (this was the essence of the Labour Theory of value); Keynes took the value of labour-power, i.e. wages, to be fixed in money and slowly-changing across periods. Capitalism must therefore be in a core sense a fix-price system (it is instructive that all theories that see capitalism as entirely flex-price have had difficulty developing a consistent theory of money). But then two questions immediately arise: first, if price is a weapon in the social struggle over distribution, then how can we have fix-price, since the slightest change in the relative bargaining strengths should then give rise either to wage-price spirals or to changes in unemployment to maintain price stability (as NAIRU theories would suggest)? And secondly, if the system at its core is fix-price, then how does it manage to maintain a reasonable level of activity? The answer to both these questions lies in the fact that capitalism has always functioned surrounded by and ensconced within pre-capitalist structures which it modifies and adapts to its own needs. The supplanting of producers within these structures and the snatching of their markets provides it with the exogenous stimulus for growth and hence a high level of activity. And the consequent unemployment it generates within these economies ensures that the producers located there who sell primary commodities to capitalism lack adequate bargaining strength and hence have compressible ex ante claims on the capitalist sector's product. This provides price stability to the capitalist sector and explains how it can remain fix-price. We therefore have to see capitalism not as a closed, self-contained system but as part of a totality. This is what the theory of imperialism emphasizes. I would say that some of the more recent travails of capitalism arise from the fact that this role which the pre-capitalist environment had traditionally played in the functioning of capitalism has become less feasible today.

6. How do you see the future of this theory?

What globalization has ensured is that instead of the capitalist-"pre-capitalist" divide being predominantly between countries, it now runs within countries like ours. There is a segment of the economy that is apparently flourishing because of its integration with the capitalist world. And there is another segment of the country consisting of petty producers, craftsmen, fisherfolk, agricultural labourers, and the tribal population that is also integrated into the world economy but is being squeezed by globalized capital. This segment is the victim of a particularly intensified form of what Marx had called "primitive accumulation of capital". The kind of stabilizing role for capitalism that the "pre-capitalist" sector traditionally played can now only be played by certain commodity-producers like the oil-exporting countries (which explains the contemporary imperialist aggrandizement against the oil-producing economies); but this new phase of "primitive accumulation" that we see today takes the form of snatching resources, including especially land, from those against whom it is directed. This also constitutes, however, a problem for capitalism for at least three reasons: first, the assault on petty production (of which the peasant suicides in India are a manifestation) deprives it of valuable political support (much the way that capitalism in the 1930s, as Schumpeter had argued, had lost the support of the urban intelligentsia); second, the vastly growing inequalities in income distribution in the world entail a tendency towards under-consumption at the global level which portends a perpetuation of the current crisis; and thirdly, since its capacity to stabilize itself economically by making use of the "pre-capitalist" segment is greatly weakened, the current crisis is not only likely to persist but even get converted into a crisis of inflationary recession. We are in short on the threshold of major economic and political developments, and an enriching of the theory of imperialism will not only be needed for this, but will also happen in response to this need.

7. What do you think has been the strength of the Centre for Economic Studies and Planning as a centre of learning?

I consider JNU as one of the finest achievements of post-independence India, and I see the CESP within it as a specially valuable institution. The strength of CESP in my view lies in the fact that right from the beginning it decided not to pursue only one theoretical tradition as most other institutions do, but to incorporate all major traditions within its curriculum: the classical (including Marxian), neo-classical (including the Walrasian) and the Keynesian traditions. Likewise it decided to give equal emphasis to theoretical, historical as well as statistical modes of analysis, without arbitrarily prioritizing only one of these over the others. As a result, it introduced students to the richness and depth of the subject, instead of inculcating in them a facile superciliousness towards "non-mainstream" traditions and non-theoretical modes of analysis. This approach, together with the fact, as a senior JNU Professor once put it, of having "teachers who want to teach and students who want to study" is what has made CESP such a special place.

8. How can the past and present generations of CESP students carry forward its legacy?

As I mentioned earlier, I believe that we are on the threshold of major political and economic contestations, which will be marked by intense theoretical discussions and major theoretical advances. I would like CESP to be in the forefront of such advances, not just at the national level but in the world as a whole. And I think CESP is uniquely qualified to play this role because, for reasons I just mentioned, it has not got ossified into a supercilious and closed-minded acceptance of what has till now passed as mainstream economics. But, for the CESP to play this role, the CESP fraternity must work with enormous intensity, diligence and broad-mindedness. It is impossible to become a good Marxist without knowing Walrasian economics thoroughly; it is impossible to be a good Walrasian without knowing Keynesian economics thoroughly; it is impossible to be a good Keynesian without knowing Marxian economics thoroughly; and so on. So, we must continue with our broad and somewhat unique approach to economics. At the same time we must never become victims of the comprador attitude towards the subject that says: "real economics happens and can happen only 'out there'; our job is merely to learn what is happening 'out there' and impart it to our students". The commoditization of education puts strong pressures on institutions like the CESP to imbibe this comprador attitude. The pressure comes not only from the government that is uncomfortable with any critical thinking on contemporary globalization and its implications for the people; it may also come from students who have to be evaluated by the global market-place. But this pressure has to be resisted if the CESP is to do its social duty of advancing knowledge.


Prabhat Patnaik is an Indian economist, who has achieved international acclaim with his incisive analyses of various aspects of economics and politics. He is a professor at the Centre for Economic Studies and Planning in the School of Social Sciences at Jawaharlal Nehru University in New Delhi. Patnaik is currently Vice-Chairman of the Planning Board of the Indian state of Kerala. This interview was made available the Pragoti Web site on 20 October 2010; it is reproduced here for non-profit educational purposes

Saturday, October 30, 2010

യന്ത്രദൈവത്തിന്റെ സങ്കേത മിശ്രണം

വമ്പിച്ച വിജയവിസ്‌മയം തീര്‍ത്ത പുതിയ തമിഴ് സിനിമയായ എന്തിരന്‍ ഏതൊക്കെ ഘടകങ്ങളുടെ സവിശേഷമിശ്രണത്തിലൂടെയാണ് ജനപ്രിയതയിലും സാമ്പത്തികലാഭത്തിലുമുള്ള നേട്ടങ്ങള്‍ കൊയ്‌തെടുത്തതെന്ന് അന്വേഷിക്കുന്നത് കൌതുകകരമായിരിക്കും. ആഗോള സാമ്രാജ്യത്വ അധിനിവേശത്തിന്റെ സാംസ്‌ക്കാരിക ബാന്റു വാദ്യ സംഘമായി അടയാളപ്പെടുത്തപ്പെടുന്ന ഹോളിവുഡ് സിനിമയുടെ വിജയയാത്രകളെ ഒരു പരിധി വരെ നേര്‍ക്കു നേര്‍ അഭിമുഖീകരിക്കുകയും സ്വന്തമായ സ്വാധീനമേഖലകള്‍ രാജ്യത്തിനകത്തും പുറത്തുമായി വ്യാപിപ്പിച്ചെടുക്കുകയും ചെയ്യുന്ന ഒന്നായി ഇന്ത്യന്‍ സിനിമക്ക് വിശേഷിച്ച് ബോളിവുഡ് എന്നു വിളിക്കപ്പെടുന്ന ഹിന്ദി സിനിമക്ക് കഴിഞ്ഞ ദശകത്തില്‍ വളരാന്‍ സാധിച്ചിട്ടുണ്ട്. ബോളിവുഡിന്റെ ഈ വിജയങ്ങളെ പോലും കവച്ചു വെക്കുന്ന മുന്നേറ്റമാണ് എന്തിരന്‍ പോലുള്ള സിനിമകളിലൂടെ കോളിവുഡ് എന്നു വിളിക്കപ്പെടുന്ന തമിഴ് സിനിമ ഉന്നമിടുന്നതെന്ന് കരുതാനാവുമോ?. അച്ഛനും മകനുമായി ബച്ചന്‍മാരും ഖാന്‍ മാരും മറ്റും കോടികള്‍ മറിക്കുന്ന ബോളിവുഡിനെ രജനീകാന്തും ഷങ്കറും റഹ്‌മാനും കലാനിധി മാരനും ചേര്‍ന്ന് അട്ടിമറിക്കുമോ എന്നത് കാത്തിരുന്നു കാണാം.

തമിഴ് സിനിമയില്‍ മുമ്പു കാണാത്ത വിധത്തില്‍, 162 കോടി രൂപ ചിലവിട്ടാണ് എന്തിരന്‍ നിര്‍മിച്ചിരിക്കുന്നത് എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തിയറ്റര്‍ വരുമാനമായി(ഗ്രോസ് കളക്ഷന്‍) ആദ്യ മൂന്നു ദിവസങ്ങള്‍ കൊണ്ട് 62 കോടി നേടിയ ചിത്രം ആദ്യ ആഴ്‌ച പൂര്‍ത്തിയാക്കിയപ്പോള്‍ 117 കോടി രൂപയാണ് വാരിയെടുത്തത്. തമിഴ് നാട്ടില്‍ നിന്ന് 60 കോടി, ആന്ധ്ര പ്രദേശില്‍ നിന്ന് 30 കോടി, കര്‍ണാടകയില്‍ നിന്ന് 8 കോടി, കേരളത്തില്‍ നിന്ന് 4 കോടി, വടക്കേ ഇന്ത്യയില്‍ നിന്ന് 15 കോടി എന്നിങ്ങനെ ഇന്ത്യക്കകത്തു നിന്നു മാത്രമായാണ് 117 കോടി വസൂല്‍ ചെയ്‌തതെന്ന് നിര്‍മാതാവായ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള ദിനകരന്‍ പത്രം റിപ്പോര്‍ട് ചെയ്യുന്നു. അടുത്ത ആഴ്‌ചകളില്‍ ഇതേ കേന്ദ്രങ്ങളില്‍ നിന്ന് കിട്ടാന്‍ പോകുന്നതിനു പുറമെ; വിദേശ രാജ്യങ്ങളിലെ റിലീസ്, സാറ്റലൈറ്റ് വില്‍പന, ഡി വി ഡി വില്‍പന, ഓഡിയോ വില്‍പന എന്നിങ്ങനെയുള്ള കച്ചവടങ്ങളില്‍ നിന്നുമായി കോടികള്‍ വരാനിരിക്കുന്നതേ ഉള്ളൂ.

ബോളിവുഡിലെ അടുത്ത കാലത്തെ എല്ലാ ഹിറ്റു ചിത്രങ്ങളുടെ കണക്കുകളെയും എന്തിരന്‍ അട്ടിമറിച്ചിരിക്കുന്നു. സല്‍മാന്‍ ഖാന്റെ ദബാംഗ്(ഇന്ത്യന്‍ വിപണി ആരംഭം 48 കോടി, ആഗോള വിപണി ആരംഭം 90 കോടി), ആമിര്‍ ഖാന്റെ ത്രീ ഇഡിയറ്റ്സ് (ഇന്ത്യന്‍ വിപണി ആരംഭം 38 കോടി, ആഗോള വിപണി ആരംഭം 90 കോടി), ഷാറൂഖ് ഖാന്റെ മൈ നെയിം ഈസ് ഖാന്‍(ഇന്ത്യന്‍ വിപണി ആരംഭം 30 കോടി, ആഗോള വിപണി ആരംഭം 85 കോടി) എന്നീ ചിത്രങ്ങളെ പുറന്തള്ളി ഇന്ത്യന്‍ വിപണി ആരംഭം 56 കോടി, ആഗോള വിപണി ആരംഭം 160 കോടി, എന്നീ നേട്ടങ്ങളാണ് എന്തിരന്‍ കൊയ്‌തെടുത്തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് തന്നെ റിപ്പോര്‍ട് ചെയ്‌തു. ചെന്നൈ നഗരത്തിന്റെ ഹൃദയമായ അണ്ണാശാലൈ(മൌണ്ട് റോഡ്)യിലെ തിയറ്ററുകളിലേതെങ്കിലുമൊന്നില്‍ മാത്രമാണ് ശിവാജി ഗണേശന്റെയും എം ജി ആറിന്റെയും ചിത്രങ്ങള്‍ റിലീസ് ചെയ്‌തിരുന്നത്. കമലിന്റെയും രജനിയുടെയും കാലം വന്നപ്പോള്‍ ഇത് രണ്ടായി മാറുകയും ശിവാജി ദ ബോസ് അഞ്ചു തിയറ്ററില്‍ കളിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ എല്ലാ റെക്കോഡുകളും തകര്‍ത്തു കൊണ്ട്; മൌണ്ട് റോഡിലുള്ള സത്യം, ശാന്തി, സീസണ്‍സ്, എസ്‌കേപ്പ് സ്‌പോട്ട്, എസ്‌കേപ്പ് സ്‌ട്രീക്ക്, എസ്‌കേപ്പ് പ്ളഷ്, ഐനോക്‌സ് 1, ഐനോക്‌സ് 2, ദേവി, ദേവി പാരഡൈസ്, അണ്ണ, വുഡ് ലാന്റ്സ്, മെലഡി, ആല്‍ബര്‍ട്, ബേബി ആല്‍ബര്‍ട് എന്നിങ്ങനെ പതിനഞ്ചു സ്‌ക്രീനുകളിലാണ് ആദ്യ ആഴ്‌ച എന്തിരന്‍ കളിച്ചത്. ഇതിലൂടെ രജനിക്ക് 'മൌണ്ട് റോഡ് മഹാരാജ' എന്ന ഒരു പുതിയ ചെല്ലപ്പേരും വീണു കഴിഞ്ഞു.

അടിസ്ഥാനപരമായി ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന എന്തിരന്‍; ടെര്‍മിനേറ്റര്‍, അനക്കോണ്ട, ജൂറാസിക് പാര്‍ക്ക്, മാട്രിക്‌സ്, ബാറ്റ്മാന്‍, അവതാര്‍, ദ പ്രെഡേറ്റര്‍, ഗോഡ്‌സില്ല, മമ്മി, മെന്‍ ഇന്‍ ബ്ളാക്ക് അടക്കമുള്ള ഹോളിവുഡ് വിസ്‌മയ ചിത്രങ്ങളിലെ പല രംഗങ്ങളും സങ്കേതങ്ങളും ഭാവനകളും പകര്‍ത്തിയ ഒന്നാണെങ്കില്‍ പോലും, ഇതിവൃത്തത്തിലും ആഖ്യാനത്തിലും അത് പുലര്‍ത്തുന്ന ഇന്ത്യന്‍/തമിഴ് സ്വഭാവം കൊണ്ട് വ്യത്യസ്‌തതയും നൂതനത്വവും ഒരു പരിധി വരെ ഉള്ള സിനിമയായി മാറിത്തീര്‍ന്നിട്ടുണ്ട്. പ്രേമം, ത്രികോണ പ്രേമം, കുടിലനും നിഷ്‌ഠൂരനുമായ വില്ലന്‍, ഡബിള്‍ റോള്‍, ആണ്‍ നോട്ടത്തിന് കീഴ്പ്പെടുത്തിയ സ്‌ത്രീശരീരം, സവര്‍ണത എന്നിങ്ങനെയുള്ള സവിശേഷ ഘടകങ്ങളിലൂടെയാണ് എന്തിരന്‍ ഇന്ത്യക്കാരുടെയും തമിഴരുടെയും ഇഷ്‌ട ചിത്രമായി മാറുന്നത്.

കരുണാനിധിയില്‍ നിന്ന് കലാനിധി മാരനിലേക്ക്

തമിഴ് സിനിമയിലെ ഒരു തിരക്കഥാരചയിതാവ് എന്ന നിലക്കാണ് മുത്തുവേല്‍ കരുണാനിധി തന്റെ പൊതു ജീവിതം ആരംഭിക്കുന്നത്. തമാശയും പ്രാസവും കലര്‍ന്ന സംഭാഷണങ്ങള്‍, പിന്നീട് രാഷ്‌ട്രീയ പ്രസംഗങ്ങളിലും അദ്ദേഹത്തിന് വിജയപീഠങ്ങള്‍ നിഷ്‌പ്രയാസം കയറാന്‍ സഹായമായിതീര്‍ന്നു. ദ്രാവിഡ പ്രസ്ഥാനത്തിന്റെ അടിസ്ഥാനാശയങ്ങളായ സോഷ്യലിസ്‌റ്റ് ചിന്ത, നിരീശ്വര വാദം എന്നിവ പ്രചരിപ്പിക്കുന്നതിനു വേണ്ടി തയ്യാര്‍ ചെയ്‌ത ചരിത്ര-സാമൂഹിക കഥകളാണ് കരുണാനിധിയുടെ തിരക്കഥകളായി തമിഴ് സിനിമയില്‍ അമ്പതുകളിലാരംഭിച്ചത്. കരുണാനിധിക്കു മുമ്പ് സി എന്‍ അണ്ണാദുരൈ തിരക്കഥ രചിച്ച ഏതാനും സിനിമകളിലൂടെ(നല്ല തമ്പി, വേലൈക്കാരി, ഒരു ഇരവ് ) ഈ പ്രവണത ആരംഭിച്ചിരുന്നുവെങ്കിലും കരുണാനിധി രചിച്ച പരാശക്തി(1952)യാണ് ഈ ജനുസ്സിലുള്ള ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട പ്രധാന ചിത്രം. ഈ ചിത്രത്തിലെ നായകനായി അഭിനയിച്ച ശിവാജി ഗണേശന്‍ പിന്നീട് സൂപ്പര്‍ താരമായി മാറി. തിയറ്ററുകളിലോടി കഴിഞ്ഞപ്പോള്‍ പരാശക്തി ഒരു വിപ്ളവം തന്നെ സൃഷ്‌ടിച്ചു എന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. കടുത്ത തോതില്‍ ബ്രാഹ്മണ വിരുദ്ധമായ ഇതിവൃത്തവും ജാതി വ്യവസ്ഥയെ തുറന്നാക്രമിക്കുന്ന കിടിലന്‍ സംഭാഷണങ്ങളുമുള്ള പരാശക്തി ദ്രാവിഡ പ്രസ്ഥാനവും തമിഴ് സിനിമയും തമ്മിലുള്ള ഗാഢബന്ധത്തിന് തുടക്കം കുറിച്ചു.

പുരാണ കഥകളും ദേശീയോദ്ഗ്രഥന ആഖ്യാനങ്ങളും നിറഞ്ഞു നിന്നിരുന്ന തമിഴ് സിനിമ, ദ്രാവിഡ പ്രസ്ഥാനത്തിന്റെ കടന്നു വരവിനെ തുടര്‍ന്ന് മാറിയ ദിശാബോധത്താല്‍ വളരെ വലിയ ജനപ്രിയതരംഗങ്ങള്‍ സൃഷ്‌ടിച്ചു. തമിഴ് സംസ്‌ക്കാരത്തിന്റെ അതിസമ്പന്നമായ ഭൂതകാലവും സാമൂഹ്യ നീതി നിറഞ്ഞു നില്‍ക്കുന്ന ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും ചേര്‍ന്ന ഒരു മിശ്രണമായിരുന്നു അന്നത്തെ തമിഴ് സിനിമ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വിധവാ വിവാഹം, അയിത്തോച്ചാടനം, സ്വാഭിമാന വിവാഹങ്ങള്‍, സമീന്ദാരി വ്യവസ്ഥ അവസാനിപ്പിക്കാനുള്ള ആഹ്വാനങ്ങള്‍, മതാധിഷ്‌ഠിത ആത്മവഞ്ചനകളെ തുറന്നു കാണിക്കല്‍, ബ്രാഹ്മണ വിരുദ്ധത, ജാതിവിമര്‍ശനം, കോണ്‍ഗ്രസ് വിരോധം എന്നിങ്ങനെയുള്ള പൊതു ഘടകങ്ങള്‍ ഈ ചിത്രങ്ങളില്‍ നിറഞ്ഞു നിന്നു. ഈ ഘടകങ്ങളുടെയും സിനിമകളുടെ ആഖ്യാനങ്ങളുടെയും ജനപ്രിയ തലങ്ങള്‍ പരസ്‌പരം ആശ്ളേഷിച്ചു എന്നും പറയാവുന്നതാണ്. 1949-50 വരെ തമിഴ് സിനിമയില്‍ നിലനിന്നിരുന്ന ബ്രാഹ്മണ/സംസ്‌കൃത സ്വാധീനങ്ങളുള്ള തമിഴ് സംഭാഷണ ഭാഷയെ അണ്ണാദുരൈയും കരുണാനിധിയും ചേര്‍ന്ന് മുച്ചൂടും മാറ്റി മറിച്ചു. കെ ആര്‍ രാമസ്വാമി, എന്‍ എസ് കൃഷ്‌ണന്‍, എം ആര്‍ രാധ, ശിവാജി ഗണേശന്‍, എസ് എസ് രാജേന്ദ്രന്‍, എം ജി രാമചന്ദ്രന്‍, ജെ ജയലളിത എന്നീ താരങ്ങളൊക്കെയും ദ്രാവിഡ പ്രസ്ഥാനത്തിന്റെ ആശീര്‍വാദത്തോടെ തമിഴ് സിനിമയെ കീഴടക്കിയവരായിട്ടാണ് ഗണിക്കപ്പെടുന്നത്. ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ വിജയപതാക ഉയരത്തില്‍ പാറിച്ചത് മക്കള്‍ തിലകം എം ജി ആര്‍ തന്നെ. നാടോടി മന്നന്‍, എങ്ക വീട്ടു പിള്ളൈ, നാം നാട്, അടിമൈ പെണ്‍, എങ്കള്‍ തങ്കം തുടങ്ങിയ സിനിമകളാണ് കരുണാമയനും അനീതികളെ തുറന്നെതിര്‍ക്കുന്നവനും ഭരണാധികാരിയായി തീരുന്ന വിപ്ളവകാരിയും എന്ന സ്‌റ്റീരിയോ ടൈപ്പിനെ രൂപീകരിക്കുന്നത്. പിന്നീട് എം ജി ആറിന്റെ പതാക ദ്രാവിഡപ്രസ്ഥാനത്തിനും മുകളില്‍ പാറാന്‍ തുടങ്ങുകയും പ്രസ്ഥാനം പിളരുകയും ചെയ്‌തതും മറ്റും ചരിത്രത്തിന്റെ ഭാഗം.

ദ്രാവിഡ പ്രസ്ഥാനം പലതായി പിളരുകയും സംസ്ഥാന രാഷ്‌ട്രീയത്തിലും ഒരു പരിധി വരെ ദേശീയ രാഷ്‌ട്രീയത്തിലും നിര്‍ണായക ശക്തി(കളാ)യായി തീരുകയും ചെയ്‌തു. ഇന്ന് ജനപ്രിയത വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി രാഷ്‌ട്രീയാഹ്വാനപരമായ തിരക്കഥകളെഴുതുന്ന രീതി ഏതായാലും അവര്‍ പുലര്‍ത്തുന്നില്ല. ദ്രാവിഡ പ്രസ്ഥാനത്തിന്റെ അടിസ്ഥാനാശയങ്ങളില്‍ ഏതെങ്കിലുമൊന്നിനോട് അവര്‍ക്ക് പ്രതിപത്തിയുണ്ടെന്നും തോന്നുന്നില്ല. കോടികള്‍ മറിക്കുന്ന അധികാര-കച്ചവട രാഷ്‌ട്രീയത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായി മാറിക്കഴിഞ്ഞ ദ്രാവിഡ പാര്‍ടിയുടെ ആധുനിക പ്രതീകം തന്നെയാണ് കരുണാനിധിയുടെ മരുമകനും, പ്രമുഖ ഡി എം കെ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന മുരശൊലി മാരന്റെ മകനുമായ കലാനിധി മാരന്‍. തെന്നിന്ത്യയെ വിനോദത്തിലും പാട്ടിലും വാര്‍ത്തയിലും എഫ് എം റേഡിയോയിലും ഡിടിഎച്ചിലും കേബിള്‍ ശൃംഖലകളിലുമായി നിയന്ത്രിക്കുന്ന സണ്‍ ഗ്രൂപ്പിന്റെ അധിപനാണ് കലാനിധി മാരന്‍. ഏഷ്യയിലെ തന്നെ ഏറ്റവും ലാഭകരമായ ടെലിവിഷന്‍ നെറ്റ് വര്‍ക്കാണ് സണ്‍ ടി വി എന്നാണ് റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. സ്‌പൈസ് ജെറ്റ് വിമാനക്കമ്പനിയുടെയും ഉടമയായ മാരന്‍, ദിനകരന്‍ ദിനപത്രവും കുങ്കുമം ഗ്രൂപ്പിലുള്ള നിരവധി മാസികകളും നടത്തി വരുന്നു. 2008ല്‍ കുറഞ്ഞ മുതല്‍ മുടക്കിലുള്ള സിനിമകളുടെ നിര്‍മാണവുമായി അദ്ദേഹം ആരംഭിച്ച സണ്‍ പിക് ‌ചേഴ്‌സ് ഇപ്പോള്‍ നിര്‍മാണവും വിതരണവും സ്‌റ്റുഡിയോ സംവിധാനവും നടത്തുന്ന ഒരു പടുകൂറ്റന്‍ കമ്പനിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കാതലില്‍ വിഴുന്തേന്‍ എന്ന ചെറു ചിത്രവുമായി ആരംഭിച്ച സണ്‍ പിക് ‌ചേഴ്‌സ് 2009-2010 ആയപ്പോള്‍ അയന്‍, വേട്ടൈക്കാരന്‍, സുറ, സിങ്കം അടക്കമുള്ള സൂപ്പര്‍ ഹിറ്റുകളുടെ വിതരണം ഏറ്റെടുത്തു. അതിനു പുറകെയാണ് തമിഴ് സിനിമാവ്യവസായത്തില്‍ ചരിത്രം സൃഷ്‌ടിച്ചുകൊണ്ട് എന്തിരന്‍ ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈറോസ് ഇന്റര്‍നാഷണലും അയ്ങ്കരന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മാണം തുടങ്ങിയ എന്തിരന്‍ സമര്‍ത്ഥമായ നീക്കത്തിലൂടെ സണ്‍ പിക് ‌ചേഴ്‌സ് കൈക്കലാക്കുകയായിരുന്നു എന്നും വ്യവസായ നിരീക്ഷകര്‍ പറയുന്നു.

ദ്രാവിഡ പ്രസ്ഥാനം അധികാരത്തിലും പണക്കൊഴുപ്പിലും മുങ്ങിത്താഴുകയും അതു വഴി പുതിയ കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെയും ബ്രാഹ്മണാധീശത്വപരവും വംശീയവുമായ ദേശീയതാ നാട്യങ്ങളുടെയും വക്താക്കളായി പരിണമിക്കുകയും ചെയ്യുന്നു എന്നാണ് പരാശക്തിയില്‍ നിന്ന് എന്തിരനിലെത്തുന്ന തമിഴ് സിനിമയുടെ മാറ്റം നിര്‍ണയിക്കുന്നത്. യന്ത്ര മനുഷ്യനായ ചിട്ടി(രജനി)യെ ഒന്നാം ഘട്ടത്തില്‍ അവസാനിപ്പിച്ച് മാലിന്യക്കൂമ്പാരത്തില്‍ തള്ളിയതിനു ശേഷം കാമുകിയോടൊത്ത് മറന്നുല്ലസിക്കാന്‍ പോകുന്ന വസീഗരന്റെ(രജനി)യും സന(ഐശ്വര്യാ റായ് ബച്ചന്‍)യുടെയും എതിരാളിയായി പ്രതിഷ്‌ഠിക്കപ്പെടുന്നത് ദളിതനായ കലാഭവന്‍ മണി അവതരിപ്പിക്കുന്ന കള്ളു ചെത്തുകാരനാണ് (സല്ലാപത്തില്‍ നിന്ന് കടന്നു വരുന്ന കഥാപാത്രം). ഇയാള്‍ സംസ്‌ക്കാരശൂന്യനായി വെളുത്തു തുടുത്ത നായികയെ കടന്നു പിടിക്കുന്ന കാമഭ്രാന്തനാണെന്നു മാത്രമല്ല, ഇയാളുടെ ഇഷ്‌ട വിഭവങ്ങളായ തെങ്ങിന്‍ കള്ളും ഉണക്കമീന്‍ ചുട്ടതും നായികയിലുളവാക്കുന്ന അറപ്പ് പ്രത്യേകം ചിത്രീകരിച്ചിരിക്കുന്നു. പ്രധാന കഥാപാത്രമായ ഡോ. വസീഗരന്റെ വിവാഹച്ചടങ്ങില്‍ ബ്രാഹ്മണ്യം മഹത്വവത്ക്കരിക്കപ്പെടുന്നതിലൂടെ നായകത്വവും ബുദ്ധികേന്ദ്രിതത്വവും ബ്രാഹ്മണ്യമാണെന്ന യാഥാസ്ഥിതിക ചിന്താഗതി കൂടുതല്‍ ഊട്ടിയുറപ്പിക്കപ്പെടുന്നു. ഈ യാഥാസ്ഥിതികത്വത്തെയാണ് പരാശക്തിയടക്കമുള്ള ദ്രാവിഡ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച പഴയ തമിഴ് സിനിമ ജനപ്രിയതയിലൂടെ ചെറുത്തു തോല്‍പ്പിച്ചതെന്ന് മറക്കാതിരിക്കുക.

ജെന്റില്‍മാനില്‍ നിന്ന് എന്തിരനിലെത്തുമ്പോള്‍

ജെന്റില്‍ മാന്‍, കാതലന്‍, ഇന്ത്യന്‍, ജീന്‍സ്, മുതല്‍വന്‍, നായക്-ദ റിയല്‍ ഹീറോ, ബോയ്‌സ്, അന്യന്‍, ശിവാജി ദ ബോസ് എന്നീ ഒമ്പതു ചിത്രങ്ങള്‍ക്കു ശേഷമാണ് ഷങ്കര്‍ എന്തിരന്‍ സംവിധാനം ചെയ്യുന്നത്. ഷങ്കറിന്റെ മിക്ക ചിത്രങ്ങളിലും ജീവിതയാഥാര്‍ത്ഥ്യത്തെക്കാള്‍ എത്രയോ മടങ്ങ് വലുതായ ശക്തി സംഭരിച്ച് നന്മ പുന:സ്ഥാപിക്കുന്ന നായകപരിവേഷങ്ങളാണുള്ളത്. ചെറിയ കച്ചവടക്കാരനായി നാട്ടില്‍ അറിയപ്പെടുന്ന കിച്ച(അര്‍ജുന്‍) ഒളിവേഷമണിഞ്ഞ് കൂറ്റന്‍ കൊള്ള നടത്തി സമ്പാദിച്ച പണം കൊണ്ട് പാവപ്പെട്ടവര്‍ക്ക് പഠിക്കാനുള്ള വിദ്യാലയങ്ങള്‍ കെട്ടിപ്പൊക്കുന്ന വീരകഥയാണ് ഷങ്കറിന്റെ ആദ്യ സിനിമയായ ജെന്റില്‍ മാനി(1993)ലുള്ളത്. കാക്കര്‍ലാല്‍ സത്യനാരായണ (ഗിരീഷ് കര്‍ണാഡ്) എന്ന ഗവര്‍ണര്‍ തന്നെ നാടിനെ നശിപ്പിക്കുന്ന ബോംബ് സ്‌ഫോടനങ്ങളും മറ്റ് കുറ്റകൃത്യങ്ങളും ഭീകരതകളും സഹായികളെ വെച്ച് ഗൂഢോദ്ദേശ്യത്തോടെ നിര്‍വഹിക്കുമ്പോള്‍, അയാളുടെ മകളായ ശ്രുതി (നഗ്‌മ) യുടെ കാമുകനായ പ്രഭു (പ്രഭുദേവ) അയാളുടെ ശ്രമങ്ങളെ വിഫലമാക്കി നാടിനെയും നാട്ടാരെയും രക്ഷിക്കുന്ന അത്ഭുതകഥയാണ് കാതലന്‍(1995). കമലഹാസന്‍ അഛനും മകനുമായി ഇരട്ടവേഷമണിഞ്ഞ ഇന്ത്യന്‍(1996) അഴിമതിക്കാരായ ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരെ വധിക്കുന്ന സ്വാതന്ത്ര്യസമരസേനാനിയുടെ കഥയാണ് പറയുന്നത്. സംശയമില്ലാത്തവിധം സ്വേഛാധിപത്യത്തെയും ജനാധിപത്യവിരുദ്ധതയെയും മഹത്വവത്ക്കരിക്കുന്ന അപകടകരമായ സിനിമയാണ് ഇന്ത്യന്‍ എന്ന് കമലഹാസന്‍ തന്നെ ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി. പുകഴേന്തി (അര്‍ജുന്‍) എന്ന ടി വി ക്യാമറാമാന്‍ സംസ്ഥാനമുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഒറ്റ ദിവസത്തേക്ക് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതാണ് മുതല്‍വനി(1999)ലെ പ്രമേയം. ടി വി യിലെ അഭിമുഖത്തില്‍ താങ്കളും ജനങ്ങളും വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല ഭരണം എന്നും ജനങ്ങള്‍ക്കു വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടാണെന്നും മുഖ്യമന്ത്രിയായ അരംഗനാഥന്‍ (രഘുവരന്‍) നിസ്സഹായത പ്രകടിപ്പിക്കുമ്പോഴാണ് പുകഴേന്തി വെല്ലുവിളിക്കുന്നത്. വെല്ലുവിളി യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് ഒരൊറ്റ ദിവസം കൊണ്ട് അഴിമതിക്കാരെ മുഴുവന്‍ തുറുങ്കിലടക്കുകയും ജനങ്ങള്‍ക്കനുകൂലമായ കാര്യങ്ങള്‍ മുഴുവനും നടത്തിക്കൊടുക്കുകയുമാണയാള്‍. തുടര്‍ന്ന് അതിശക്തമായ ജനവികാരം അയാള്‍ക്കനുകൂലമായി പടരുകയും അടുത്ത തെരഞ്ഞെടുപ്പില്‍ അയാള്‍ ജയിച്ച് അധികാരത്തിലേറുകയുമാണ്. കേരളമടക്കമുള്ള പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും രാഷ്‌ട്രീയത്തെ ജനപ്രിയത നിയന്ത്രിക്കുന്നതും അത്തരത്തില്‍ നിയന്ത്രിക്കപ്പെടാന്‍ പാകമായ ജനപ്രിയത മാധ്യമങ്ങളാല്‍ നിര്‍മിച്ചെടുക്കപ്പെടുന്നതും മറ്റുമായ ഏകമുഖ പ്രയാണങ്ങള്‍ മുതല്‍വന്‍ എന്ന സിനിമയുടെ നേര്‍പകര്‍പ്പുകള്‍ പോലെ തന്നെ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നിരിക്കുന്നു. നായക്-ദ റിയല്‍ ഹീറോ, മുതല്‍വന്റെ ഹിന്ദി റിമേക്കാണ്.

ബഹുമുഖ വ്യക്തിത്വ വൈകല്യ (മള്‍ട്ടിപ്പിള്‍ പെഴ്‌സണാലിറ്റി ഡിസോർഡര്‍) മെന്ന സവിശേഷ രോഗത്തിനടിമയായ രാമാനുജം അംബി അയ്യങ്കാര്‍ (വിക്രം) എന്ന അന്യനി(2005)ലെ ബ്രാഹ്മണ നായകനെ നിസ്സഹായനും കേവലപ്രതികരണക്കാരനുമായ വക്കീലായിട്ടാണ് നാം ആദ്യം പരിചയപ്പെടുന്നത്. എന്നാലയാള്‍ക്ക് മറ്റ് രണ്ട് മുഖങ്ങള്‍ കൂടിയുണ്ട്.www.anniyan.com എന്ന വെബ്‌സൈറ്റിലൂടെ ജനങ്ങളുടെ പരാതികള്‍ സ്വീകരിച്ച് ആ പരാതിക്കാധാരമായ പ്രശ്‌നത്തില്‍ ആക്രാമകമായ തീര്‍പ്പുകള്‍ സാധിച്ചുകൊടുക്കുന്ന അതിശക്തിമാനുമാണയാള്‍. ഇതിനും പുറമെ കാമുകന്റെ മുഖവും ശരീരവുമുള്ള റെമോ എന്ന മൂന്നാമതൊരു വേഷവൈകല്യവും അയാള്‍ക്കുണ്ട്. ഗരുഡപുരാണം എന്ന സംഹിത അനുസരിക്കുന്ന അയാള്‍ തെരുവില്‍ അപകടത്തില്‍ പെട്ട് ബോധമറ്റുകിടക്കുന്നയാളെ രക്ഷിക്കാത്ത സമ്പന്നനെയും, തീവണ്ടി യാത്രക്കാര്‍ക്ക് കേടുവന്ന ഭക്ഷണം വിതരണം ചെയ്യുന്ന കരാറുകാരനെയും, നിലവാരം കുറഞ്ഞ മോട്ടോര്‍ സ്‌പെയര്‍പാര്‍ട്ടുകളുണ്ടാക്കുന്ന ഫാക്‌ടറി ഉടമയെയും യഥാക്രമം അന്ധകൂപം, കുംഭിപാകം, ക്രിമിഭോജനം എന്നീ വിചിത്രമായ വിധിപ്രയോഗങ്ങളിലൂടെ നിഷ്‌ഠൂരമായി കൊലപ്പെടുത്തുന്നു. 2005ല്‍ മലയാളത്തിലിറങ്ങിയ എല്ലാ സിനിമകളെയും കവച്ചുവെക്കുന്ന വാണിജ്യവിജയം അന്യന് കേരളത്തില്‍ തന്നെ ലഭിക്കുകയുണ്ടായി. തമിഴ്‌നാട്ടിലെയും മറ്റും കാര്യം പറയുകയും വേണ്ട. യാഥാര്‍ത്ഥ്യത്തെ അതിശയിക്കുന്ന താരദൈവങ്ങളെ സൃഷ്‌ടിക്കുന്ന സിനിമയുടെ മായികലോകം തമിഴ്നാടിനെയും തെന്നിന്ത്യയെയും തുടര്‍ന്നുള്ള കാലത്തും കീഴടക്കിക്കൊണ്ടിരിക്കുക തന്നെ ചെയ്യും എന്നു തെളിയിച്ച ശിവാജി ദ ബോസിനു ലഭിച്ച മാധ്യമപരിലാളന അതിശയകരമായിരുന്നു. രസികര്‍ മണ്‍റങ്ങളിലൂടെയും കൂര്‍ത്ത സംഭാഷണശകലങ്ങളിലൂടെയും ശാരീരിക ചേഷ്‌ടകളിലൂടെയും നായകവിജയം എന്ന സ്ഥിരം ആഖ്യാനത്തിലൂടെയും തമിഴ്‌മക്കളുടെ ആരാധനാപുരുഷനായി മാറിക്കഴിഞ്ഞ രജനീകാന്തിന്റെ രാഷ്‌ട്രീയ പ്രവേശത്തിനുവരെ സഹായകമാകുന്ന കഥാഗതിയും നാടകീയ മുഹൂര്‍ത്തങ്ങളും ചേര്‍ന്ന് സവിശേഷമാക്കിയ ശിവാജി ദ ബോസ് പക്ഷെ ഇതിനകം വിസ്‌മൃതിയിലായിക്കഴിഞ്ഞു എന്നത് മറ്റൊരു കാര്യം.

ഇത്തരത്തിലുള്ള അത്യന്തം അപകടകരവും അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവുമായ രാഷ്‌ട്രീയ ആശയങ്ങള്‍ അശ്ളീലമയമായ ഗാന-നൃത്ത രംഗങ്ങളുടെ മേമ്പൊടിയോടെ വിജയകരമായ ഫോര്‍മുലയായി ചലച്ചിത്രവത്ക്കരിക്കുന്നതില്‍ ഷങ്കറിനെ വെല്ലാന്‍ ഒരു പക്ഷെ വര്‍ത്തമാന കാല ഇന്ത്യന്‍ സിനിമയില്‍ തന്നെ ആരുമുണ്ടെന്നു തോന്നുന്നില്ല.

മനുഷ്യന്‍, ദൈവത്തെ തന്റെ പ്രതിരൂപമായി സൃഷ്‌ടിച്ചു എന്നു പറയാറുള്ളതു പോലെ യന്ത്രമനുഷ്യനെ(ഹ്യൂമനോയ്‌ഡ് റോബോട്ട്)യും അവന്റെ പ്രതിരൂപമായി സൃഷ്‌ടിക്കുന്നതായാണ് എന്തിരന്‍ ആഖ്യാനം ചെയ്യുന്നത്. ഡോ. വസീഗരന്‍ (രജനീകാന്ത്) പത്തു വര്‍ഷത്തോളം കാലം മുടിയും താടിയും മുറിക്കാന്‍ പോലും പുറത്തിറങ്ങാതെയാണ് എന്തിരനെ നിര്‍മ്മിച്ചെടുക്കുന്നത്. തന്റെ ശരീരത്തെ മുഴുനീളത്തില്‍ സ്‌കാന്‍ ചെയ്‌താണ് റോബോട്ടിന്റെ മോള്‍ഡ് പാകപ്പെടുത്തുന്നത്. യന്ത്ര സംസ്‌ക്കാരം എല്ലാത്തിനെയും നിയന്ത്രിക്കുന്ന പുതിയ കാലത്തെ ദൈവമായിരിക്കും റോബോട്ട്, എന്നാണ് സംവിധായകന്റെ ഭാവന പറയുന്നത്. ഇപ്രകാരം നിര്‍മ്മിക്കപ്പെടുന്ന ചിട്ടി എന്ന സഹോദരതുല്യനായ റോബോട്ടിന് മാനുഷിക വികാരങ്ങളുടെ കൂടി ചരിത്രവും പശ്ചാത്തലവും ആവശ്യകതയും കഷ്‌ടപ്പെട്ട് പഠിപ്പിച്ചെടുക്കുമ്പോള്‍ അയാള്‍ സ്രഷ്‌ടാവിനു തന്നെ ഒരു ബാധ്യതയായി തീരുകയാണ്. ശാസ്‌ത്രവും സാങ്കേതിക വിദ്യയും മനുഷ്യകുലത്തിനു തന്നെ ബാധ്യതയും തിരിച്ചടിയുമായിത്തീരും എന്ന പരിശുദ്ധി വാദമാണോ സാങ്കേതികത നിറഞ്ഞു കവിയുന്ന എന്തിരന്‍ ആത്യന്തികമായി ഉദ്ഘോഷിക്കുന്നത്?

താന്‍ സൃഷ്‌ടിച്ച മനുഷ്യസമാനനായ റോബോട്ടിനെ ഇന്ത്യന്‍ ആര്‍മിക്ക് സംഭാവന ചെയ്യാനായിരുന്നു ഡോ. വസീഗരന്‍ ഉദ്ദേശിച്ചിരുന്നത്. ആര്‍മിയും സൈനിക-കാക്കിവത്ക്കരണവും ആണ് എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം എന്ന ഫാസിസ്‌റ്റ്-സാമ്രാജ്യത്വ-അധിനവേശ-യുദ്ധോത്സുക ചിന്തയെയാണ് സംവിധായകനും അദ്ദേഹത്തിന്റെ അപരവ്യക്തിത്വമായ ശാസ്‌ത്രജ്ഞനും മുന്നോട്ടുവെക്കുന്നതെന്ന് സാരം. എന്നാല്‍, വസീഗരന്റെ കാമുകിയായ സന(ഐശ്വര്യാ റായ് ബച്ചന്‍)യിലാകൃഷ്‌ടനായ ചിട്ടി എന്ന എന്തിരന്‍ ഗ്രനേഡിനു മുകളില്‍ പനിനീര്‍ പുഷ്‌പത്തെ പ്രതിഷ്‌ഠിച്ച് യുദ്ധത്തിനും ആക്രമണത്തിനും പകരം സ്‌നേഹത്തെക്കുറിച്ച് വാചാലനായി വസീഗരനെ സൈനിക മേധാവികള്‍ക്കു മുമ്പില്‍ നാണം കെടുത്തുന്നു. ഇത് തന്റെ പരാജയമായെണ്ണുന്ന വസീഗരന്‍ കടുത്ത നിരാശയിലാഴുന്നതായി ചിത്രീകരിക്കുന്നതോടെ സൈനികവത്ക്കരണത്തിനും യുദ്ധ മുന്നേറ്റങ്ങള്‍ക്കും വേണ്ടിയാണ് ശാസ്‌ത്ര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തേണ്ടതെന്ന അധിനിവേശ ചിന്താഗതി ഉയര്‍ന്നു നില്‍ക്കുന്നു.

രജനി മുതല്‍ രജനി വരെ

ഏഷ്യയില്‍, ജാക്കിച്ചാനു ശേഷം ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സൂപ്പര്‍ താരമായി രജനീകാന്ത് മാറിയത് കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തെ വിസ്‌മയാവഹമായ വളര്‍ച്ചയിലൂടെയാണ്. 1950 ഡിസംബര്‍ 12ന് കര്‍ണാടകയില്‍ ജനിച്ച മറാത്തി മാതൃഭാഷയായുള്ള ശിവാജിറാവ് ഗെയ്‌ക്ക് വാദ് കര്‍ണാടക സംസ്ഥാന ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനില്‍ കണ്ടക്‌ടറായി ജോലി ചെയ്യവേ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. അഭിനയം പഠിക്കാനായി ഇരുപത്തഞ്ചാമത്തെ വയസ്സില്‍ അഡയാര്‍ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നുവത്രെ ശ്രീനിവാസന്‍. 1976ല്‍ പുട്ടണ്ണ കനഗല്‍ സംവിധാനം ചെയ്‌ത കന്നട സിനിമയായ കഥാ സംഗമയില്‍ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം സിനിമയിലെത്തുന്നത്. പിന്നീട് പ്രസിദ്ധ സംവിധായകനായ കെ ബാലചന്ദറിന്റെ അപൂര്‍വരാഗങ്ങളില്‍(1975) ഒരു ക്യാന്‍സര്‍രോഗിയുടെ ചെറുവേഷമണിയവെ രജനീകാന്ത് എന്ന പേരിലേക്ക് സ്വയം മാറുകയാണ് അദ്ദേഹം ചെയ്‌തത്. നിരവധി സിനിമകളില്‍ ചെറുവേഷങ്ങളിലും അതിലധികവും പ്രതിനായകവേഷങ്ങളിലുമാണ് അക്കാലത്ത് രജനീ കാന്ത് അഭിനയിച്ചിരുന്നത്. കെ ബാലചന്ദറിനെ തന്റെ ഗുരുവായി രജനീകാന്ത് വിശേഷിപ്പിക്കുന്നു. സംവിധായകന്‍ എസ് പി മുത്തുരാമന്‍, 1979ല്‍ ഭുവന ഒരു കേള്‍വിക്കുറി എന്ന തന്റെ സിനിമയില്‍ ആദ്യമായി ഒരു മുഴുനീള നായക കഥാപാത്രത്തെ രജനിക്ക് കൊടുത്തു. എണ്‍പതുകളില്‍ പലതരം നായകവേഷങ്ങളില്‍ അഭിനയിച്ച അദ്ദേഹം ഹിന്ദു സന്യാസിയായി ശ്രീ രാഘവേന്ദ്രയിലൂടെ നൂറാമത്തെ സിനിമ തികച്ചു. ഇതിനകം സമകാലികനായ കമലാഹാസനെ കടത്തിവെട്ടി തമിഴ് സിനിമയിലെ ഒന്നാമനായി മാറിക്കഴിഞ്ഞിരുന്ന രജനിയെക്കാത്ത് നിരവധി ആക്ഷന്‍-മസാല സിനിമകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.

ബില്ല, അന്‍പുക്കു നാന്‍ അടിമൈ, കാളി, ജോണി, നാന്‍ പോട്ട സവാല്‍, എല്ലാം ഉന്‍ കൈരാശി, പൊല്ലാതവന്‍, മുരട്ടുക്കാളൈ, തീ, കഴുക്, തില്ലുമുല്ല്, ഗര്‍ജ്ജനൈ, നെറ്റിക്കണ്‍, റാണുവവീരന്‍, പോക്കിരിരാജ, തനിക്കാട്ടുരാജ, രങ്ക, മൂന്റുമുഖം, പായുംപുലി, തുടിക്കും കരങ്ങള്‍, തായ്വീട്, ശികപ്പു സൂര്യന്‍, തങ്കമകന്‍, നാന്‍ മഹാന്‍ അല്ലൈ, തമ്പിക്ക് എന്ത ഊര്, അന്‍പുള്ള രജനീകാന്ത്, നല്ലവനുക്കു നല്ലവന്‍, നാന്‍ ശികപ്പു മനിതന്‍, പഠിക്കാതവന്‍, മിസ്‌റ്റര്‍ ഭാരത്, വിടുതലൈ, മാവീരന്‍, വേലൈക്കാരന്‍, ഊര്‍ക്കാവലന്‍, മനിതന്‍, ഗുരുശിഷ്യന്‍, ധര്‍മത്തിന്‍ തലൈവന്‍, കൊടി പറക്ക്ത്, ശിവ, രാജ ചിന്ന റോജ, മാപ്പിളൈ, പണക്കാരന്‍, എന്നിവയൊക്കെയും എണ്‍പതുകളില്‍ പുറത്തിറങ്ങിയ രജനി ചിത്രങ്ങളാണ്. ഇവയില്‍ ഭൂരിഭാഗവും മികച്ച വാണിജ്യവിജയം കരസ്ഥമാക്കി. മൂന്റുമുഖം ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായി മാറിയ കള്‍ട്ട് സിനിമയാണ്. ഇതില്‍ രജനി പറയുന്ന ഠീക്ക് ഹേ (ശരി) എന്ന സംഭാഷണശകലം ആരാധകര്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഈ കാലഘട്ടത്തോടെ തമിഴ് സിനിമയുടെ ചരിത്രത്തില്‍ മുമ്പ് കണ്ടിട്ടില്ലാത്തവിധത്തിലുള്ള സൂപ്പര്‍സ്‌റ്റാര്‍ പ്രതിഭാസം രജനീകാന്തിനു ചുറ്റുമായി നിലവില്‍ വന്നു കഴിഞ്ഞിരുന്നു.

മക്കള്‍ തിലകം എം ജി രാമചന്ദ്രനും നടികര്‍ തിലകം ശിവാജി ഗണേശനും മറ്റ് നിരവധി നായകതാരങ്ങളും തകര്‍ത്താടിയ തമിഴ് സിനിമാ ചരിത്രത്തില്‍ പക്ഷെ സമാനതകളില്ലാത്ത വിജയരഥയാത്രകളാണ് രജനീകാന്ത് നടത്തിയത്. ശരീര ചേഷ്‌ടകളും കൂര്‍ത്ത സംഭാഷണശകലങ്ങളും (പഞ്ച് ഡയലോഗ്) കൊണ്ട് ജനമനസ്സില്‍ രജനി പ്രതിഭാസം സ്ഥിരം ഇടം വളച്ചു കെട്ടിയെടുത്തു. സിഗരറ്റ് കൈയില്‍ നിന്ന് തെറിപ്പിച്ച് കൃത്യമായി ചുണ്ടുകള്‍ക്കിടയിലേക്ക് എത്തിക്കുന്നതും ഗുരുത്വാകര്‍ഷണനിയമം ബാധകമല്ലാത്തവിധം അന്തരീക്ഷത്തില്‍ ഉയര്‍ന്നു ചാടിയുള്ള സംഘട്ടനരംഗങ്ങളും ആരാധകരെ ആവേശം കൊള്ളിക്കുന്നു. വരേണ്യ സാമ്പത്തിക വര്‍ഗത്തിനെതിരെ നിലകൊള്ളുന്ന പാവപ്പെട്ടവന്റെ ഒപ്പമാണ് മുന്‍കാല തമിഴ് നായകന്മാരെന്നതുപോലെ രജനിയും എന്നു വ്യക്തമാകുന്ന നിരവധി സിനിമകളുണ്ട്. വേലൈക്കാരന്‍ മികച്ച ഉദാഹരണം. ഐ കാന്‍ വാക്ക് ഇംഗ്ളീഷ്, ഐ കാന്‍ ടാക്ക് ഇംഗ്ളീഷ് എന്ന വേലൈക്കാരനിലെ രജനി കഥാപാത്രത്തിന്റെ ഡയലോഗ് അധ:സ്ഥിതരും നിരക്ഷരരുമായ ഒട്ടനവധി ദരിദ്രര്‍ക്ക് അനല്‍പമായ ആശ്വാസം പകര്‍ന്നു നല്‍കി. താന്‍ നേടിയെടുത്ത സൂപ്പര്‍സ്‌റ്റാര്‍ പദവി പോലും അനവധി വര്‍ഷത്തെ അധ്വാനം കൊണ്ടാണെന്ന് എപ്പോഴും ഓര്‍മിപ്പിക്കുന്നതിലൂടെ അധ്വാനത്തിന്റെ മഹത്വവും രജനി എടുത്തുകാട്ടി. കഷ്‌ടപ്പെടാമാ എതുവും കിടൈക്കാത്, അപ്പടിയാ കിടൈച്ചാലും നെലച്ച് നിക്കാത് (കഷ്‌ടപ്പെടാതെ ഒന്നും നേടാനാവില്ല. അഥവാ അങ്ങിനെ നേടിയെടുത്താലും അത് നിലനില്‍ക്കില്ല-വീര).

തൊണ്ണൂറുകളില്‍ ഇറങ്ങിയ എല്ലാ രജനി ചിത്രങ്ങളും വന്‍ വിജയം കൊയ്‌തു. അണ്ണാമലൈ (1992) പത്തു കോടി രൂപ മൊത്തം കലക്ഷന്‍ നേടിയ ആദ്യത്തെ രജനി ചിത്രമാണ്. നാന്‍ ശൊല്‍റാത്തെയും ശെയ്വേന്‍, ശൊല്ലാത്തതിയും ശെയ്വേന്‍ (ഞാന്‍ പറയുന്നത് അതേ പടി പ്രവര്‍ത്തിക്കുന്നവനാണ്, അതിലുപരിയും പ്രവര്‍ത്തിക്കുന്നവനാണ്) എന്ന രജനി ഡയലോഗ് ജനലക്ഷങ്ങളെ ആഹ്ളാദത്തിലാറാടിച്ചു. യജമാന്‍, ഉഴൈപ്പാളി, മുത്തു, ബാഷ, അരുണാചലം എന്നിവയും തൊണ്ണൂറുകളില്‍ വന്‍ ഹിറ്റുകളായി മാറിയവയാണ്. ആണ്ടവന്‍ ശൊല്‍റാന്‍, അരുണാചലം ശെയ്റാന്‍ (പടച്ചവന്‍ കല്‍പിക്കുന്നു, അരുണാചലം അനുസരിക്കുന്നു/അരുണാചലം) എന്ന ന്യായവാദത്തോടെ ദൈവത്തിന്റെ കൈയൊപ്പ് തന്റെ ചെയ്‌തികള്‍ക്കു പുറകിലുണ്ടെന്ന അവകാശവാദവും രജനികഥാപാത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി. മോഹചിന്തയില്ലാത്ത ത്യാഗമയിയാണ് താന്‍ എന്ന പ്രതീതി ഇതിനു തുടര്‍ച്ചയായി അദ്ദേഹം സൃഷ്‌ടിക്കാന്‍ ശ്രമിച്ചു. പൊണ്‍, പൊന്‍, പദവി പിന്നാടി നമ്മ പോകക്കൂടാത്, നമ്മ പിന്നാടി ഇതെല്ലാം വരണം(പെണ്ണ്, സ്വര്‍ണം, പദവി ഇവ കിട്ടാന്‍ വേണ്ടി നാം പിറകെ നടക്കരുത്, ഇവയെല്ലാം നമ്മെ തേടി വരണം-ബാഷ) എന്ന ആശയത്തിലൂടെ പുരുഷനാണ് ത്യാഗത്തിന്റെയും സമൂഹത്തിന്റെയും കേന്ദ്രബിന്ദു എന്ന യാഥാസ്ഥിതിക വിശ്വാസത്തെ ഊട്ടിയുറപ്പിച്ചു. നാന്‍ ഒരു തടവ ശൊന്നാ, നൂറു തടവ ശൊന്ന മാതിരി (ഞാന്‍ ഒരു തവണ പറഞ്ഞാല്‍ അതിന് നൂറു തവണ പറയുന്ന ഫലമാണ്-ബാഷ) എന്ന പ്രഖ്യാപനത്തിലൂടെ തന്റെ അമാനുഷ പരിവേഷം അദ്ദേഹം ഉറപ്പിച്ചെടുത്തു.

പഞ്ച് ഡയലോഗുകളും മാനറിസങ്ങളും ഇല്ലാത്ത കഥാപാത്രങ്ങളാണ് രജനീകാന്ത് എന്തിരനില്‍ അവതരിപ്പിക്കുന്നത്. മനുഷ്യനായ ഡോ. വസീഗരന്‍ അതിമാനുഷനല്ലെങ്കിലും യന്ത്രമനുഷ്യനായ ചിട്ടി നൂറായി പെരുകുകയും ഒരേ സമയം അമ്പതു തോക്കുകളില്‍ നിന്ന് ഉണ്ടയുതിര്‍ക്കുകയും ചെയ്യുന്ന അത്ഭുതാതിശയന്‍ തന്നെ. സിനിമക്ക് പുറത്ത് കഷണ്ടിക്കാരനും വയസ്സനുമായി പ്രത്യക്ഷപ്പെടുന്ന യഥാര്‍ത്ഥ രജനിയെ പരിഹസിക്കുന്ന ഒരു സംഭാഷണശകലവും ഇതിലുണ്ട്. തന്നെ പ്രേമിക്കുന്നതാണ് സനക്ക് നല്ലത് എന്നു പറയുന്നതിനു വേണ്ടി വസീഗരനെ ചൂണ്ടി ചിട്ടി പറയുന്നു: ഈ തല നലച്ച വയസ്സനെ എന്തിനു കൊള്ളാം! രജനീ കാന്ത് എന്ന മില്യന്‍ ഡോളര്‍ വിലമതിക്കുന്ന സൂപ്പര്‍ താര പ്രഭാവത്തെ ഫലപ്രദമായി വിറ്റഴിക്കാന്‍ ഷങ്കറിനും കലാനിധി മാരനും ചേര്‍ന്ന് സാധ്യമായിരിക്കുന്നു എന്നതില്‍ തര്‍ക്കമില്ല.

സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ സൌന്ദര്യാത്മക ന്യായീകരണ വ്യവസ്ഥയായി സ്ഥാനപ്പെടുത്തപ്പെട്ടിട്ടുള്ള ഹോളിവുഡ് സിനിമയുടെ വൈപുല്യത്തെപ്പോലും കവച്ചുവെക്കുന്ന ഒന്നായി ഇന്ത്യയിലെ പ്രാദേശിക സിനിമകളിലൊന്നു മാത്രമായ തമിഴ് സിനിമ മാറിത്തീര്‍ന്നുവോ? അതോ ഇത് വല്ലപ്പോഴും ഒരിക്കല്‍, കൃത്യമായി പറഞ്ഞാല്‍ രജനീകാന്തിന്റെ കാര്യത്തില്‍ മാത്രം സംഭവിക്കുന്ന ഒരു അത്ഭുതമാണോ? തമിഴ് വംശജരുടെ ലോകവ്യാപനത്തിനു (തമിഴ് ഡയസ്‌പോറ) ശേഷവും അവരെ ഏകോപിപ്പിച്ചു നിര്‍ത്തുന്ന ഏതൊക്കെ സാംസ്‌ക്കാരിക സവിശേഷ ഘടകങ്ങളാണ് രജനീകാന്ത് പ്രതിനിധാനം ചെയ്യുന്നത് എന്നും അവ കൃത്രിമമായി നിര്‍മിക്കപ്പെട്ടതാണോ എന്നുമുള്ള ആലോചനകള്‍ ഇതിന്റെ തുടര്‍ച്ചയായി നടത്തേണ്ടതുണ്ട്.

ആഗോള തമിഴത്തത്തിന്റെ നേര്‍ പ്രതീകമായി വ്യാഖ്യാനിക്കപ്പെടുന്ന രജനീകാന്ത് എന്തിരന്റെ ഗംഭീര വിജയത്തിനു ശേഷം ശിവസേന തലവന്‍ ബാല്‍ ഠാക്കറെയെ സന്ദര്‍ശിച്ച് അനുഗ്രഹം നേടിയിരിക്കുന്നു. ബാന്ദ്രയിലുള്ള ഠാക്കറെയുടെ വസതിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച രജനീകാന്ത് ഠാക്കറെയെ ദൈവത്തോടാണ് ഉപമിച്ചിരിക്കുന്നത്. ബാലാസാഹെബ് എനിക്ക് ദൈവത്തിനു തുല്യനാണ്. മഹാരാഷ്‌ട്ര മറാത്തികളുടേതാണ് എന്ന അടിസ്ഥാന ഭൂമിപുത്ര ആശയത്തില്‍ വളര്‍ന്നു പൊന്തിയ തീവ്ര വലതുപക്ഷ ഹൈന്ദവ കക്ഷിയായ ശിവസേന അത് രൂപപ്പെട്ട അറുപതുകളില്‍ കമ്യൂണിസ്‌റ്റുകാര്‍ക്കെതിരെയെന്നതു പോലെ മദ്രാസികള്‍ക്കെതിരെയുമായിരുന്നു വംശഹത്യ ആഹ്വാനം ചെയ്‌തിരുന്നത് എന്ന് ഇന്ന് നാം തെക്കെ ഇന്ത്യക്കാര്‍ രജനി ഇഫക്‌ടില്‍ മറന്നു പോയിരിക്കുന്നു! ശിവാജി ദ ബോസ് എന്ന ഷങ്കറിനോടൊപ്പം ചേര്‍ന്ന് രജനീ കാന്ത് ഇതിനു മുമ്പ് പൂര്‍ത്തിയാക്കിയ സിനിമയില്‍ വീരശിവജിയുടെ പടം ആരാധനയോടെ പ്രദര്‍ശിപ്പിച്ചിരുന്നു. ദ്രാവിഡസംസ്‌ക്കാരത്തോടൊപ്പം തമിഴ് സ്വാഭിമാനത്തെയും ഉയര്‍ത്തിപ്പിടിച്ച തമിഴ് സിനിമ, ഒരു കാലത്ത് തമിഴരെയും മുഴുവന്‍ തെന്നിന്ത്യക്കാരെയും വേട്ടയാടിയ ബാല്‍ ഠാക്കറെയുടെ കാല്‍ക്കീഴില്‍ കൊണ്ടു ചെന്നര്‍പ്പിച്ചിരിക്കുന്ന ഈ കാഴ്‌ചയുടെ അശ്ളീലം പൂമാലക്കൂമ്പാരം കൊണ്ടും പാലഭിഷേകം കൊണ്ടും രജനി രസികര്‍ക്ക് മായ്ച്ചുകളയാനാവുമോ?

*
ജി. പി. രാമചന്ദ്രന്‍

ആര്‍ക്കുവേണം ഈ കേരകേദാരഭൂമി?

ബസ് സ്റ്റോപ്പിനെതിരെയുള്ള കുട്ടന്റെ ചായക്കടയ്‌ക്കരികിലായി റോഡിന്റെ കിഴക്കേ വശത്ത് രണ്ടു സെന്റോളം ഭൂമി ഒഴിഞ്ഞുകിടപ്പുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പു വന്നപ്പോള്‍ അവിടെയാണ് എല്ലാ കക്ഷികളും പോസ്റ്റര്‍ നാട്ടാന്‍ തിരഞ്ഞെടുത്തത്. ചായക്കടയില്‍ എല്ലാ വിഭാഗക്കാരും വരാറുള്ളതുകൊണ്ട് ആരെയും മുഷിപ്പിക്കാന്‍ കുട്ടന്‍ തയ്യാറായില്ല. അതുകൊണ്ട് കുട്ടന്റെ ആ രണ്ടു സെന്റ് ഭൂമി പോസ്റ്ററുകള്‍കൊണ്ടു നിറഞ്ഞു.

കുട്ടന്റെ പറമ്പിന്‍തുണ്ടു മാത്രമല്ല, കഴിഞ്ഞ ഒരു മാസത്തോളമായി കേരളമാകെ പോസ്റ്ററുകള്‍കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ആകെ 70,915 മുഖങ്ങള്‍. അതില്‍ത്തന്നെ പകുതിയോ അതിലധികമോ പെണ്ണുങ്ങളുടേത്. ഇത്രയധികം സുന്ദരികളും സുന്ദരന്‍മാരും നമ്മുടെ ഇടയിലുണ്ടോ എന്ന് അദ്ഭുതപ്പെടാന്‍ തക്കവണ്ണം അവര്‍ നമ്മളെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്നു. ഉഷാ ഉതുപ്പിന്റെ ''എന്റെ കേരളം, എത്ര സുന്ദരം'' എന്ന പാട്ട് കനത്ത ശബ്ദത്തില്‍ മൂളിപ്പോവും നമ്മളറിയാതെ.
വോട്ടെടുപ്പുകഴിഞ്ഞു, ഫലവും വന്നു. ആ മുഖങ്ങളൊന്നും ഇപ്പോഴും ആരും നീക്കം ചെയ്തിട്ടില്ല. വോട്ടെടുപ്പു കഴിഞ്ഞയുടന്‍ അവ നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ അനുശാസിച്ചിട്ടുണ്ടെങ്കിലും പ്രചാരണം കഴിഞ്ഞതിന്റെ ആലസ്യത്തില്‍ ആരും അതൊന്നും കൃത്യമായി പാലിച്ചിട്ടില്ല.

അല്ലെങ്കില്‍ എന്തിനാണ് അവ അത്ര തിരക്കിട്ട് നീക്കം ചെയ്യുന്നത്? കഴിഞ്ഞ ഇരുപത്തഞ്ചുകൊല്ലമായി ഒരേ സിനിമാതാരങ്ങളുടെ പോസ്റ്ററുകള്‍ കണ്ടുകണ്ട് മടുത്തിരിക്കുന്ന സമയത്താണ് ഈ സുന്ദരീസുന്ദരന്മാരുടെ രംഗപ്രവേശം. അതെത്ര ആശ്വാസമായെന്നു പറഞ്ഞറിയിക്കാന്‍ വയ്യ. ഇനി കുറച്ചുകാലം ഇവരെ കണ്ടുകൊണ്ടിരിക്കാമല്ലോ. മാത്രമല്ല, ബസ്സില്‍ പുറത്തേയ്‌ക്കു നോക്കിയിരുന്നാല്‍ ഇറങ്ങേണ്ട സ്ഥലം എത്തുന്നതറിയില്ല. വാര്‍ഡുതോറും മുഖങ്ങള്‍ മാറിമാറി വരികയല്ലേ!

പക്ഷേ ഇത് അധികകാലം നില്‍ക്കില്ലല്ലോ. കാലംതെറ്റിപ്പെയ്യുന്ന ഈ മഴയില്‍ എല്ലാം നനഞ്ഞുകുതിര്‍ന്ന് 'നാനായിധ'മാവും. എനിക്കു സങ്കടം തോന്നി.

അപ്പോഴാണ് കൂട്ടുകാരന്‍ സദാനന്ദന്‍ പറയുന്നത് അവ അങ്ങനെയൊന്നും പോവില്ല എന്ന്. ഈ മുഖങ്ങളെല്ലാം ഒന്നാംതരം പി. വി. സി. കൊണ്ട് ഉണ്ടാക്കിയതാണത്രേ. വെയിലത്തുകിടന്ന് തിളങ്ങുന്നതു കണ്ടില്ലേ?

തീയില്‍ക്കുരുത്തതല്ലെങ്കില്‍പ്പോലും വാടില്ല. മഴയത്ത് കുതിരുകയുമില്ല. അതിനെ താങ്ങിനിര്‍ത്തുന്ന ചട്ട ഒടിഞ്ഞുവീണുവെന്നുതന്നെയിരിക്കട്ടെ, 'വീണിതല്ലോ കിടക്കുന്നു ധരണിയില്‍' എന്ന കവിവിലാപത്തിനപ്പുറം ഒന്നും സംഭവിക്കില്ല. ഇനി അത് മണ്ണില്‍ പൂണ്ടുപോയാലും വിഷമിക്കേണ്ട. മണ്ണിന്നടിയില്‍ ഇതേപോലെ ചിരിച്ചുകൊണ്ടുതന്നെ കിടക്കും കല്‍പ്പാന്തകാലത്തോളം.

ആശ്വാസമായി. നശിക്കാത്തതായി ചിലതെങ്കിലുമുണ്ടല്ലോ! കല്‍പ്പാന്തമൊന്നും വേണ്ട, ഒരാറുമാസം നില്‍ക്കണമെന്നേ എനിക്കുണ്ടായിരുന്നുള്ളു. അതുകഴിഞ്ഞാല്‍ നിയമസഭയിലേയ്‌ക്കുള്ള തിരഞ്ഞെടുപ്പു വരും. ഇത്രയേറെ സുന്ദരികളും സുന്ദരന്‍മാരുമൊന്നും ഉണ്ടാവില്ലെങ്കിലും വിമതന്‍മാരും അപരന്‍മാരുമൊക്കെയായി ഭേദപ്പെട്ട വിധത്തില്‍ പുതിയവരുണ്ടാവും. വികസനവിരോധികളും വിഘടനവാദികളും വിപ്ലവകാരികളുമൊക്കെയായി വേറെയുമുണ്ടാവും. അതുമതി. ഞാന്‍ സന്തോഷത്തോടെ ചിരിച്ചു.

പക്ഷേ സദാനന്ദന്‍ ചിരിച്ചില്ല. ക്ഷോഭംകൊണ്ട് അവന്‍ വിറയ്‌ക്കുകയായിരുന്നു. ''നമ്മുടെ നാട് ഏറെ വൈകാതെ നശിക്കും,'' അവന്‍ അറിയിച്ചു.

എനിക്ക് മനസ്സിലായില്ല. അതുകൊണ്ട് എന്താണ് കാര്യമെന്ന് ചോദിക്കേണ്ടിവന്നു.

''നിനക്കറിയില്ല അല്ലേ,'' എന്നെ അവിശ്വാസത്തോടെ നോക്കിക്കൊണ്ട് അവന്‍ തുടര്‍ന്നു: ''കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ക്കുള്ള വിജ്ഞാപനമായപ്പോള്‍ ഒപ്പം തിരഞ്ഞെടുപ്പു കമ്മിഷന്റെ പെരുമാറ്റച്ചട്ടങ്ങളും വന്നിരുന്നു. അവയില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ ഫ്‌ളെക്‌സ് ബോഡുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നുള്ളത്. മലിനീകരണനിയന്ത്രണബോഡിന്റെ ശുപാര്‍ശ അനുസരിച്ചായിരുന്നു അത്. ഫ്‌ളെക്‌സ് ബോഡുകള്‍ അന്തരീക്ഷമലിനീകരണത്തിനു വഴിവെയ്‌ക്കുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? കത്തിയ്‌ക്കാന്‍ ശ്രമിച്ചാല്‍ ഡയോക്‌സിന്‍ എന്ന അതിമാരകമായ വാതകം പരത്തും. മണ്ണില്‍ അലിയുകയുമില്ല. പ്രചാരണത്തിന് അനുവദിക്കപ്പെട്ട ഇരുപതു ദിവസങ്ങള്‍ക്കകം കേരളത്തിന്റെ മണ്ണ് പോളി വിനൈല്‍ ക്ലോറൈഡിന്റെ വിഷപ്പുതപ്പുകൊണ്ട് മൂടും.''

കാര്യങ്ങള്‍ എനിയ്‌ക്കപ്പോള്‍ ഓര്‍മ്മ വന്നു. നിരോധനത്തിനെതിരെ ഫ്‌ളെക്‌സ് നിര്‍മ്മാണക്കമ്പനികള്‍ രംഗത്തുവന്നിരുന്നു. അവര്‍ ടിവിയിലൂടെ വിവരങ്ങള്‍ അറിയിച്ചിരുന്നു: ''ഫ്‌ളെക്‌സ് എന്നു പറയുന്നത് പ്ലാസ്റ്റിക് അല്ല. അവയുടെ അടിസ്ഥാനഘടകങ്ങള്‍ തുണിയും കാല്‍സിയം പൗഡറുമാണ്. പി.വി.സി. നാമമാത്രമായേ ഉപയോഗിക്കുന്നുള്ളു. അത് പ്രതലത്തിനു തിളക്കം കൂട്ടാനാണ്. മാത്രമല്ല ഫ്‌ളെക്‌സ് മണ്ണില്‍ ലയിക്കുന്നതുമാണ്. പിന്നെ എന്തിനാണ് ഈ നിരോധനം ?''

തികച്ചും ന്യായമായ ചോദ്യം. എന്നിട്ടും അവര്‍ കൊടുത്ത ഹര്‍ജി തിരഞ്ഞെടുപ്പുകമ്മീഷന്‍ അപ്പാടെ നിരാകരിച്ചു. അപ്പോഴാണ് ഒരു ഗതിയുമില്ലാതെ അവര്‍ ഹൈക്കോടതിയില്‍ പോയത്. വോട്ടെടുപ്പിന് പന്ത്രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കേ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ വിധിയും വന്നു: 'ഫ്‌ളെക്‌സ് ഉപയോഗിക്കാം.' പറഞ്ഞ പ്രധാനപ്പെട്ട കാരണങ്ങള്‍ രണ്ടാണ്:

ഒന്ന്) ഫ്‌ളെക്‌സ് അന്തരീക്ഷമലിനീകരണമുണ്ടാക്കുന്നുണ്ടെങ്കില്‍ അത് തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ മാത്രം നിരോധിച്ചാല്‍പ്പോരാ.

രണ്ട്) നിരോധനം തിരഞ്ഞെടുപ്പുകമ്മിഷന്റെ അധികാരപരിധിയില്‍ വരുന്നതല്ല.

ഏതായാലും വിധിവന്ന് മിനിട്ടുകള്‍ക്കകം കേരളത്തിലെ തെരുവുകളില്‍ ഫ്‌ളെക്‌സ് ബോഡുകള്‍ ഉയര്‍ന്നുതുടങ്ങി. തായ്‌വാന്‍ സ്റ്റിക്കര്‍ എന്ന ബദല്‍ സംവിധാനത്തില്‍ മങ്ങിക്കണ്ടിരുന്ന മുഖങ്ങള്‍ കൂടുതല്‍ തെളിച്ചത്തോടെ വഴിയരികുകളില്‍ സ്ഥലംപിടിച്ചു.

കോടതിവിധിയില്‍ ഒന്നുകൂടി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ഫ്‌ളെക്‌സ് നിര്‍മ്മാതാക്കള്‍ ലക്ഷക്കണക്കിനു വിലവരുന്ന അസംസ്‌കൃതവസ്‌തുക്കള്‍ ശേഖരിച്ചുവെച്ചിട്ടുണ്ട്. നിരോധനംകൊണ്ട് അവര്‍ക്കു വന്നേയ്‌ക്കാവുന്ന നഷ്ടം കണക്കിലെടുക്കണം.

പിന്നെ വേണ്ടേ? പെട്ടെന്നുണ്ടാവുന്ന ഹര്‍ത്താലുകള്‍കൊണ്ട് എന്റെ ഒരു ബന്ധുവിന്റെ ഹോട്ടലില്‍ പിറ്റേന്നത്തെ ഉപയോഗത്തിനുവേണ്ടി അരച്ചുവെച്ച അരിമാവു മുഴുവന്‍ അവരുടെ പറമ്പില്‍ ഒഴുക്കിക്കളയുകയാണ് പതിവ്. അതിനൊരു ന്യായമുണ്ട്. വെറുതെയല്ലല്ലോ. ഹര്‍ത്താലിനു വേണ്ടിയല്ലേ? അതുപോലെയാണോ തിരഞ്ഞെടുപ്പ്? അത് അഞ്ചുകൊല്ലം കൂടുമ്പോഴേ വരൂ. ഇനി നിയമസഭാ തിരഞ്ഞെടുപ്പ് ഉണ്ടെന്നുതന്നെ വെയ്‌ക്കുക. വാങ്ങിവെച്ച ഈ അസംസ്‌കൃതവസ്‌തുക്കള്‍ ആറുമാസം കേടുകൂടാതെ ഇരിക്കുമെന്നതിന് എന്താണുറപ്പ് ? ദോശമാവു പോലെ പറമ്പിലൊഴുക്കിക്കളയാന്‍ പറ്റുമോ? അത്രയ്‌ക്കു വിലയില്ലാത്തതല്ലല്ലോ അത്. കോടതി പറയുന്നത് അക്ഷരംപ്രതി ശരിയാണ്: ഭരണഘടനയില്‍ ഉറപ്പുതരുന്ന ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും വാണിജ്യം ചെയ്യാനുള്ള അവകാശത്തിനും മേലുള്ള കടന്നുകയറ്റമാണ് ഈ നിരോധനം.

ഇതൊന്നും പക്ഷേ സദാനന്ദന്‍ സമ്മതിച്ചുതന്നില്ല. ഈ വിധിപ്രസ്‌താവം അവനെ ഞെട്ടിച്ചുവത്രേ. ഏതാനും പേരുടെ താല്‍ക്കാലികമായ വാണിജ്യലാഭത്തിനപ്പുറം കോടതിക്ക് മറ്റൊന്നും പരിഗണിയ്‌ക്കേണ്ട ബാധ്യതയില്ലേ എന്ന് അവന്‍ ചോദിച്ചു. നമ്മുടെ മണ്ണിന് എന്തു സംഭവിക്കുമെന്നതിനേക്കുറിച്ച് കോടതിക്ക് യാതൊരു ഉല്‍ക്കണ്ഠയുമില്ലല്ലോ എന്ന് അവന്‍ ഖേദിച്ചു.

അതെനിക്ക് ഒട്ടും മനസ്സിലായില്ല. എന്തിനാണ് കോടതി അതിനൊക്കെ വേവലാതിപ്പെടുന്നത്? നാളത്തെ കാര്യമൊക്കെ നാളെ. അതുവിട്ടു ചിന്തിയ്‌ക്കേണ്ടതുണ്ടോ കോടതിയ്‌ക്ക് ? കോടതിയില്‍ ഇരിക്കുന്നവരും നമ്മളേപ്പോലെ മനുഷ്യര്‍ തന്നെയല്ലേ? പാവങ്ങള്‍, കറുത്ത കോട്ടിട്ടിട്ടുണ്ട് എന്നല്ലേ ഉള്ളൂ?

ഇനി അതിന്റെ ഗുണവശം കാണണം. നമ്മുടെ രാജ്യത്തെ ആകെമൊത്ത ഉല്‍പ്പാദനത്തിന്റെ സൂചിക മുകളിലേയ്‌ക്കു കുതിക്കുകയില്ലേ? മൊത്തം വിറ്റുവരവും അങ്ങനെത്തന്നെ. ആളോഹരിവരുമാനത്തിന്റെ കാര്യം പറയുകയും വേണ്ട. അതൊക്കെയല്ലേ ഒരു രാജ്യത്തിന്റെ അഭിവൃദ്ധിയുടെ അളവുകോല്‍? അതൊക്കെയല്ലേ ഒരു കോടതി നോക്കേണ്ടത്?

സംശയമെന്താ? സര്‍ക്കാരും അതുതന്നെയാണ് നോക്കേണ്ടത്. ഈ മാസം തന്നെയല്ലേ സ്റ്റോക്‌ഹോമില്‍ ചേര്‍ന്ന രാജ്യാന്തരകണ്‍വെന്‍ഷനില്‍ നമ്മുടെ സര്‍ക്കാരിന്റെ പ്രതിനിധി വാദിച്ചത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട കാര്യമില്ലെന്ന്. കേരളസര്‍ക്കാരും പരിസ്ഥിതിവാദികളും ഇവിടെനിന്ന് എഴുതിക്കൊണ്ടുപോയ വാദങ്ങളൊന്നും അവിടെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി ഉന്നയിച്ചില്ലത്രേ. എന്തിന് ഉന്നയിക്കണം? കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രതിനിധി ഛദ്ദ ചൗധരി വാദിച്ചത് എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചില്ലെങ്കില്‍ അവിടത്തെ കൃഷി മുഴുവന്‍ നശിക്കുമെന്നാണ്. രാജ്യത്തിന് കോടിക്കണക്കിനുള്ള വരുമാനം നഷ്ടപ്പെടും.

രാജ്യം കുട്ടിച്ചോറാവാന്‍ വേറെ എന്തുവേണം? കേന്ദ്രസഹമന്ത്രി കെ. വി. തോമസ്സിനും കൂടി അതറിയാം. പക്ഷേ ഇതൊന്നും ഈ പരിസ്ഥിതിവാദികള്‍ക്കു മനസ്സിലാവില്ല. മന്‍മോഹന്‍ സിംഗ് കുത്തുപാളയെടുത്താലേ അവര്‍ക്കു തൃപ്‌തിയാവൂ. രാജ്യം ഭരിക്കേണ്ട ഭാരമൊന്നും അവര്‍ക്കില്ലല്ലോ. രാവിലെയായാല്‍ ജുബ്ബയും മുണ്ടുമായി ഇറങ്ങണം. രണ്ടു സെമിനാറില്‍ പങ്കെടുക്കണം. കൂട്ടത്തില്‍ രണ്ടു പുസ്‌തകം വില്‍ക്കാനായാല്‍ അതുമായി.

സദാനന്ദന്‍ സമ്മതിച്ചില്ല. ''നിനക്കറിയാഞ്ഞിട്ടാണ്,'' അവന്‍ വീണ്ടും പറഞ്ഞു: ''പി. വി. സി.യുടെ പാടകള്‍കൊണ്ട് മേല്‍മണ്ണ് പലപല തട്ടുകളാവും. അതിലൂടെ ജലം ഒലിച്ചിറങ്ങാതാവും. മണ്ണില്‍ വിത്തുപാവിയാല്‍ മുളയ്‌ക്കാതാവും. മുളച്ചാല്‍ത്തന്നെ പൊടിയ്‌ക്കാതാവും. വേരുകളാഴ്ത്തി വളരാന്‍ കഴിയാതെ ചെടികള്‍ ഉണങ്ങും. നമ്മുടെ മണ്ണ് മരുഭൂമിയാവും.''

''അതിനു നമുക്ക് കൃഷി ചെയ്യേണ്ടതുണ്ടെങ്കിലല്ലേ?'' ഞാന്‍ ചോദിച്ചു.

സദാനന്ദന് അതിഷ്ടപ്പെട്ടില്ല. അവന്‍ എഴുന്നേറ്റുനിന്നു: ''നീ ഈ ശ്ലോകം കേട്ടിട്ടുണ്ടോ?

ഉത്തമം കാര്‍ഷികം വൃത്തി
മധ്യമം വ്യവസായികം
അധമം സേവനം വൃത്തി
നീചം പരോപജീവനം.

കുറേക്കാലം മുമ്പ് ആരോ എഴുതിവെച്ചതാണ്. ഇപ്പോളിതൊക്കെ തലകീഴായി. ഏറ്റവും നീചം ഇപ്പോള്‍ കാര്‍ഷികവൃത്തിയായിട്ടുണ്ട്.''

ഉണ്ടാവാം. അതുകൊണ്ട് നമുക്കെന്ത് ? പച്ചക്കറി ഇഷ്ടംപോലെയല്ലേ എന്നും രാവിലെ ചന്തയില്‍ വന്നുകുമിയുന്നത് ! എവിടെനിന്നാണെന്ന് നമ്മള്‍ അന്വേഷിക്കുന്നതെന്തിന് ? അദ്ധ്വാനിക്കാതെത്തന്നെ രണ്ടുനേരവും തിന്നാനുള്ളതു കിട്ടുന്നുണ്ടെങ്കില്‍പ്പിന്നെ നമ്മുടെ ഭൂമി എന്തായാലെന്ത് ? അതു മാന്തിവിറ്റാല്‍ത്തന്നെ തോനെ കിട്ടില്ലേ പണം? അതില്‍ പി.വി.സി. ഉണ്ടെങ്കിലെന്ത്, ഇല്ലെങ്കിലെന്ത്? അല്ലെങ്കില്‍ത്തന്നെ മാളിക പണിയാനും മലകള്‍ ഇടിക്കാനും മരം മുറിക്കാനും മണല്‍ ഊറ്റാനും മണ്ണ് മറിച്ചുവില്‍ക്കാനുമല്ലെങ്കില്‍പ്പിന്നെ എന്തിനാണ് നമുക്കീ ഭൂമി?

ചിലര്‍ക്കിതൊന്നും ഒരിക്കലും മനസ്സിലാവില്ല. അക്ഷരാഭ്യാസം കൂടുതലുള്ളവര്‍ക്ക് പ്രത്യേകിച്ചും. സദാനന്ദന്‍ അക്കൂട്ടത്തില്‍പ്പെട്ട ഒരാളാണ്. അതുകൊണ്ടാണ് പോവുന്ന പോക്കില്‍ പറഞ്ഞത്: ''ഒരു ഇരുപതുകൊല്ലം കൂടി കഴിഞ്ഞാല്‍ ഇങ്ങനെ പറയാന്‍ ഞാനുണ്ടാവില്ല. ഞാനെന്നല്ല, ഈ ഭൂമിതന്നെ ബാക്കിയുണ്ടാവില്ല. അപ്പോഴേയ്‌ക്കും വല്ലാതെ വൈകിപ്പോയിരിക്കും.''

രാവിലെ കുറച്ചു നേരത്തെത്തന്നെ ഇറങ്ങി. ബസ് സ്റ്റോപ്പിലേയ്‌ക്കു നടന്നത് അവിടെ നാട്ടിയിട്ടുള്ള പോസ്റ്ററുകള്‍ കാണാമല്ലോ എന്ന സന്തോഷത്തിലാണ്. പക്ഷേ അവിടെയെത്തിയപ്പോള്‍ കണ്ടത് ആ സുന്ദരീസുന്ദരന്മാരൊക്കെ ആടിയുലയുന്നതാണ്. അപ്പോഴാണ് ശ്രദ്ധിച്ചത്. കുട്ടന്‍ തൂമ്പയെടുത്ത് മണ്ണില്‍ ആഞ്ഞുകിളയ്‌ക്കുന്നു. പോസ്റ്റര്‍ നാട്ടിയ കാലുകള്‍ പുഴക്കിയെടുക്കാന്‍ ശ്രമിയ്‌ക്കുകയാണ്. സഹായിക്കാന്‍ അനിതയുമുണ്ട്.

''എന്താ കുട്ടാ ഇത്,'' ഞെട്ടലോടെ ഞാന്‍ ചോദിച്ചു. ''ഇതൊക്കെ ഇളക്കിയെടുക്കുകയായോ ഇത്ര വേഗം?''

''മാഷേ, ഇതു നാട്ടിയവരെയൊന്നും ഇപ്പൊ കാണാനില്ല,'' തൂമ്പ തൂക്കിപ്പിടിച്ച് കുട്ടന്‍ കിതച്ചു. ''കൊര്‍ച്ചു ഞാലിപ്പൂവന്റെ കന്ന് കിട്ടീണ്ട്. ഇദൊക്കെ ഒന്ന് പറിച്ചെട്ത്ത് ആ കന്ന്വോള് വെച്ചാലോന്ന് വിജാരിയ്‌ക്ക്ാ. കടേല് വല്യെ ഡിമാന്റാപ്പൊ ഞാലിപ്പൂവന്.''

''അവിവേകം കാണിയ്‌ക്കരുത്,'' ഞാന്‍ കുട്ടന്റെ പുറത്തുതട്ടി. ''അതൊക്കെ അവിടെത്തന്നെ നില്‍ക്കട്ടെ കുട്ടാ. ഈ ചിരിക്കുന്ന മുഖങ്ങള്‍ എന്നും രാവിലെ കാണാന്‍ പറ്റുന്നത് ഒരൈശ്വര്യമാണ്.''

കുട്ടനും അനിതയ്‌ക്കും ഞാന്‍ പറഞ്ഞതു തീരെ മനസ്സിലായില്ലെന്നു തോന്നുന്നു. രണ്ടുപേരും അമ്പരപ്പോടെ എന്നെ നോക്കുകയാണ്. ഞാലിപ്പൂവനൊക്കെ പിന്നെ വെയ്‌ക്കാം എന്നു പറഞ്ഞാല്‍ മനസ്സിലാവണ്ടെ? തീരെ അക്ഷരാഭ്യാസമില്ലാത്ത വർഗമാണ്. പോരാത്തതിനു കയ്യില്‍ തൂമ്പയും. പതുക്കെപ്പതുക്കെ പറഞ്ഞുമനസ്സിലാക്കണം. ഇപ്പോള്‍ സമയമില്ല. ബസ്സു വരാറായി.


*****


അഷ്ടമൂര്‍ത്തി, കടപ്പാട് : ജനയുഗം

യു ഡി എഫിന്റേത് രാഷ്‌ട്രീയ വിജയമല്ല

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്ക് നടന്ന തിരഞ്ഞെടുപ്പില്‍, കോഴിക്കോട് ഒഴികെ പതിമൂന്ന് ജില്ലകളിലെ ഫലം പൂര്‍ണമായി പുറത്തുവന്നിരിക്കുന്നു. എല്‍ ഡി എഫ് ആശിച്ചതും പ്രതീക്ഷിച്ചതുമായ വിജയം ഉണ്ടായില്ലെന്ന വസ്‌തുത ഇടതു നേതാക്കള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുള്ള കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുവാന്‍ ഇടതുമുന്നണി നേതൃത്വം ശ്രമിക്കുമെന്ന കാര്യം അവിതര്‍ക്കിതമാണ്.

പക്ഷേ യു ഡി എഫിനുണ്ടായ വിജയം രാഷ്‌ട്രീയമായ വിജയമാണെന്ന് അവകാശപ്പെടാന്‍ അവര്‍പോലും ധൈര്യപ്പെടുന്നില്ല. വര്‍ഗീയ ശക്തികളെയും മതഭീകരവാദ സംഘടനകളെയും ഒപ്പം കൂട്ടി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച കോണ്‍ഗ്രസും അവര്‍ നേതൃത്വം നല്‍കുന്ന യു ഡി എഫും തങ്ങളുടെ വിജയത്തെക്കുറിച്ച് വാചാലമാകാന്‍ തയ്യാറാവാത്തത് മറ്റൊന്നും കൊണ്ടല്ല. ആര്‍ എസ് എസും ബി ജെ പിയും എസ് ഡി പി ഐയുമായെല്ലാം തരാതരം പോലെ സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസിനും ലീഗിനും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനുമൊന്നും വിജയത്തിന്റെ ക്രഡിറ്റ് അവകാശപ്പെടാന്‍ ധാര്‍മ്മികമായി കഴിയാത്തതുകൊണ്ടാണ്. ആര്‍ എസ് എസും എസ് ഡി പി ഐയുമൊക്കെ തങ്ങളുടെ അവകാശവാദത്തെ ഖണ്ഡിക്കുവാനായി രംഗത്തുവരുമോ എന്ന ആശങ്കയും അവര്‍ക്കുണ്ടാവും.

എല്‍ ഡി എഫിന്റെ പരാജയത്തിന് കാരണങ്ങള്‍ പലതാവാം. ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ എണ്ണമറ്റ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനസമക്ഷം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാത്തതും മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ സംഘടിതമായ നിലയില്‍ നടത്തിയ പ്രചാരണവും തിരഞ്ഞെടുപ്പ് വേദിയിലെ മുഖ്യ വിഷയം മാറിപ്പോയതുമൊക്കെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ടാവാം. സൂക്ഷ്‌മമായ വിശകലനത്തിനു ശേഷമേ അക്കാര്യങ്ങള്‍ വിലയിരുത്താനും വിശദീകരിക്കുവാനും കഴിയുകയുള്ളൂ.

പക്ഷേ ഒരു കാര്യം വ്യക്തമാണ്. മതമൗലികവാദികളും വര്‍ഗീയ ശക്തികളുമായി തിരഞ്ഞെടുപ്പ് സഖ്യം സ്ഥാപിക്കുവാന്‍ യു ഡി എഫ് മുന്നിട്ടിറങ്ങിയെന്നതാണ് വസ്‌തുത. വോട്ടിംഗ് നിലവാരം അത് അടിവരയിട്ട് തെളിയിക്കുന്നുണ്ട്. ബി ജെ പി വിജയിച്ച മഹാഭൂരിപക്ഷം ഇടങ്ങളിലും യു ഡി എഫ് തുച്‌ഛമായ വോട്ടുനേടി സംതൃപ്‌തിയടഞ്ഞു. ബി ജെ പി രണ്ടാം സ്ഥാനത്തെത്തിയ മേഖലകളിലാകട്ടെ മൂന്നാം സ്ഥാനം കൊണ്ട് യു ഡി എഫ് തൃപ്‌തിപ്പെട്ടു. യു ഡി എഫ് വിജയിച്ച പലയിടങ്ങളിലും തുച്‌ഛമായ വോട്ടുമാത്രം നേടി ബി ജെ പിയും സായൂജ്യമടഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തന്നെ യു ഡി എഫ് വിജയിച്ച പല വാര്‍ഡുകളിലും ബി ജെ പിക്ക് നാമമാത്രമായ വോട്ടു മാത്രമേയുള്ളൂ. ബി ജെ പി രണ്ടാം സ്ഥാനത്തെത്തിയ ഒമ്പതു വാര്‍ഡുകളില്‍ യു ഡി എഫ് മൂന്നാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെട്ടു. ബി ജെ പി വിജയിച്ച നെട്ടയം, പൊന്നുമംഗലം, ശ്രീകണ്‌ഠേശ്വരം, വാര്‍ഡുകളിലൊക്കെ കോണ്‍ഗ്രസ് വിശ്വാസികളെ തന്നെ അതിശയിപ്പിക്കുന്ന നിലയില്‍ കുറഞ്ഞ വോട്ടുകള്‍ മാത്രമേ യു ഡി എഫിനു ലഭിച്ചുള്ളൂ. കോണ്‍ഗ്രസ് വിജയിച്ച ഇടങ്ങളില്‍ ബി ജെ പിക്കും ബി ജെ പി വിജയിച്ച വാര്‍ഡുകളില്‍ യു ഡി എഫിനും നാമമാത്ര വോട്ടുകളാവുന്നതിന്റെ രഹസ്യം മനസ്സിലാക്കുവാന്‍ കഴിയാത്തവര്‍ അധികമുണ്ടാവുകയില്ല.

ഇടതുപക്ഷത്തെ തോല്‍പിക്കുവാന്‍ ഏതു ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന സമീപനമാണ് പ്രാദേശിക ഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്വീകരിച്ചത്. എല്ലാ ജാതി-മത ശക്തികളെയും ഒപ്പം ചേര്‍ക്കുക മാത്രമല്ല വര്‍ഗീയ വികാരം ഉണര്‍ത്തിവിടാനും യു ഡി എഫ് പരിശ്രമിച്ചു. അത് തിരഞ്ഞെടുപ്പ് കാലത്തു മാത്രമായി ആരംഭിച്ചതല്ല. മത വിശ്വാസികള്‍ക്കും മതത്തിനും ദൈവത്തിനും വൈദികര്‍ക്കും ഇടതുപക്ഷം എതിരാണെന്ന പ്രചരണം ഏറെ നാളായി അവര്‍ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു. യു ഡി എഫ് നടത്തിയ ഉപജാപകങ്ങളില്‍ പെട്ടുപോയവരാണ് ഇടതുപക്ഷത്തിനെതിരെ ഇടയ ലേഖനങ്ങളും വിശ്വാസികള്‍ക്കു മാത്രമേ വോട്ടു രേഖപ്പെടുത്താവൂ എന്നുള്ള ആഹ്വാനങ്ങളും പുറപ്പെടുവിച്ചത്.

രാഷ്‌ട്രീയ പ്രശ്‌നങ്ങളോ ഭരണ വികേന്ദ്രീകരണവും സ്‌ത്രീ ശാക്തീകരണവുമടക്കമുള്ള ജനകീയ വിഷയങ്ങളോ ജനങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യാന്‍ ത്രാണിയില്ലാതിരുന്ന ഐക്യ ജനാധിപത്യ മുന്നണി മതം പ്രധാന രാഷ്‌ട്രീയ ചര്‍ച്ചാവിഷയമാക്കി. മാധ്യമങ്ങളും അതിനുപിന്നാലെ പാഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ നടപടികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുത്ത് നടപ്പില്‍ വരുത്തിയ ജനകീയ പദ്ധതികളും അതുവഴി വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോയി.

ബി ജെ പിയുമായുള്ള അവിശുദ്ധ സഖ്യം മാത്രമല്ല ഇത്തവണ കോണ്‍ഗ്രസ് പരീക്ഷിച്ചത്. അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയതിലൂടെ കേരളത്തെ ഞെട്ടിച്ച എസ് ഡി പി ഐയുമായും സഖ്യം സ്ഥാപിച്ചു. കുപ്രസിദ്ധമായ കോണ്‍ഗ്രസ്-ലീഗ്-ബി ജെ പി മുന്നണി പോലെ കോണ്‍ഗ്രസ്-ലീഗ്-ബി ജെ പി-എസ് ഡി പി ഐ സഖ്യം അവതരിപ്പിച്ചു. എസ് ഡി പി ഐയെയും ബി ജെ പിയെയും പോലെയുള്ള കുത്സിത ശക്തികള്‍ക്ക് അക്കൗണ്ട് തുറക്കുവാനും നിലമെച്ചപ്പെടുത്തുവാനും കോണ്‍ഗ്രസ് സഹായിക്കുകയായിരുന്നൂ.

കോ-ലീ-ബി-എസ് സഖ്യം അവതരിപ്പിക്കുന്നതിനായി കോണ്‍ഗ്രസ് സ്വന്തം ചിഹ്നമായ കൈപ്പത്തിയും ലീഗ് ഏണിയും ബി ജെ പി താമരയും ഉപേക്ഷിച്ചു. പലയിടത്തും സ്വതന്ത്ര ചിഹ്നങ്ങളെ അഭയം പ്രാപിച്ചു.

കോണ്‍ഗ്രസ് ഒരു മതേതര കക്ഷിയാണെന്നാണ് അവകാശപ്പടുന്നത്. പക്ഷേ മതേതരത്വത്തില്‍ തരിമ്പെങ്കിലും വിശ്വാസമുള്ള രാഷ്‌ട്രീയ കക്ഷി നാല് വോട്ടിനു വേണ്ടി ഇത്തരം അവിശുദ്ധ സഖ്യങ്ങള്‍ സ്ഥാപിക്കുകയില്ല. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നാനാവിധ കാരണങ്ങളെക്കുറിച്ച് എല്‍ ഡി എഫ് സ്വാഭാവികമായും ചര്‍ച്ച ചെയ്യും. പക്ഷേ മതേതര കേരളത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ വരുത്തിവെയ്‌ക്കുന്ന വിഷലിപ്‌തമായ രാഷ്‌ട്രീയ സഖ്യങ്ങളെ കാണാതിരുന്നൂ കൂട. മത ഭീകരവാദവും വര്‍ഗീയതയും ശക്തിപ്പെട്ടുവരുന്ന വര്‍ത്തമാനകാല ഭാരതീയ സാഹചര്യത്തില്‍ പ്രത്യേകിച്ചും ഇത്തരം അവിശുദ്ധ സഖ്യങ്ങള്‍ മതേതരത്വത്തിനും ജനാധിപത്യ വ്യവസ്ഥിതിയ്‌ക്കും വിനാശം വിതയ്‌ക്കും ഇത്തരം സഖ്യങ്ങളിലൂടെ താല്‍ക്കാലിക തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിഞ്ഞേയ്‌ക്കും. പക്ഷേ ആ താല്‍ക്കാലിക നേട്ടങ്ങള്‍ കനത്ത നാശനഷ്ടങ്ങളുടെയും ദുരന്തങ്ങളുടെയും മുന്നോടിയാണെന്നുള്ള വലിയ പാഠം കോണ്‍ഗ്രസും ലീഗും വിസ്മരിച്ചുപോകുന്നു. മനപ്പൂര്‍വമുളള ഇത്തരം മറവികളെയും അതിഗൂഢ സഖ്യങ്ങളെയും കേരളീയ സമൂഹം തിരിച്ചറിയേണ്ടതുണ്ട്.


*****

വി പി ഉണ്ണികൃഷ്ണന്‍ , കടപ്പാട് : ജനയുഗം

Thursday, October 28, 2010

തുണ എന്ന കെണി

കഴിഞ്ഞ ദിവസത്തെ പത്രവാര്‍ത്തയാണ്: ഭാര്യയുടെ ഒന്നാം ബന്ധത്തിലുണ്ടായ കുഞ്ഞിനോടുള്ള അമിതലാളനയില്‍ ദേഷ്യം മൂത്ത രണ്ടാനച്ഛന്‍ കുഞ്ഞിനെ തല്ലിച്ചതച്ചുവത്രേ. ഇത്തരമൊരു ഭര്‍ത്താവിന്റെ കൂടെ എങ്ങനെയാണൊരു ഭാര്യ മനസ്സമാധാനത്തേടേ കഴിയുക? മറ്റൊരു വാര്‍ത്ത രണ്ടാനച്ഛനെപ്പറ്റിയല്ല. ജന്മദാതാവായ സാക്ഷാല്‍ പിതാവിനെപ്പറ്റിയാണ്. സ്വന്തം മകളെ 'പീഡിപ്പിക്കാന്‍' ശ്രമിച്ച ആ നരാധമനെ കുട്ടി തന്നെ പാരയ്ക്കടിച്ചു വീഴ്ത്തി. രണ്ടാമച്ഛനെയും ഒന്നാമച്ഛനെയും പേടിച്ച് വീട്ടില്‍ നില്‍ക്കാന്‍ കഴിയാതെ ഓടിപ്പോന്ന പെണ്‍കുട്ടികള്‍ അഭയം തേടിയെത്തുന്നത് ഒട്ടും അസാധാരണമല്ലെന്നു കവയത്രി സുഗതകുമാരി പറയുന്നു.

തിരുവനന്തപുരത്ത് വീട്ടുവേലയ്ക്കു വരുന്ന സ്ത്രീകളില്‍ നല്ലൊരു പങ്ക് ഒന്നോ രണ്ടോ കുട്ടികളുണ്ടായ ശേഷം ഭര്‍ത്താവ് 'ഉപേക്ഷിച്ചു' പോയവരാണ്. പഹയന്‍മാര്‍ മറ്റുവല്ല സ്ത്രീകളോടൊപ്പം 'സുഖമായി' കഴിയുന്നുണ്ടാവാം. ഈ പാവങ്ങളാണ് വീട്ടുവേലയെടുത്ത് കുടുംബം പുലര്‍ത്തേണ്ടത്. ഒരര്‍ഥത്തില്‍ ഇവര്‍ ഭാഗ്യവതികളാണ് എന്നു പറയാം. കുഞ്ഞുങ്ങളുടെയും തന്റെയും (പ്രായമായ അച്ഛനമ്മമാര്‍ ഉണ്ടെങ്കില്‍ അവരുടെയും) ചെലവു നോക്കിയാല്‍ മതിയല്ലോ. മറ്റു ചില കൂട്ടരുടെ കാര്യമിതിനേക്കാള്‍ കഷ്ടമാണ്. അവര്‍ക്ക് ഭര്‍ത്താവിനു കൂടി ചെലവിനു കൊടുക്കേണ്ട ബാധ്യതയുണ്ട്. അപകടമോ രോഗമോ മൂലം അവശനായതുകൊണ്ടല്ല, 'അയാളങ്ങനെയാണ് ' എന്നാണവര്‍ പറയുക. ഒരു പണിക്കും പോവില്ല. അല്ലെങ്കില്‍ ഒരു പണിയിലും ഉറച്ചുനില്‍ക്കില്ല. അതിനു പുറമേ മദ്യപാനവും. അതിന്റെ കൂടെ 'വൃശ്ചികദംശനം' എന്നു പറഞ്ഞപോലെ ഭാര്യാതാഡനവും കൂടി ഉണ്ടെങ്കില്‍ ദുരിതം പൂര്‍ത്തിയായി. പിന്നെ ചിലര്‍ ഒരുപകാരം ചെയ്തു കൊടുക്കും. വല്ല അടിപിടിയിലോ അപകടത്തിലോപെട്ട്, അല്ലെങ്കില്‍ കുടിച്ചു കുടിച്ച് കരള്‍ ദ്രവിപ്പിച്ച് വേഗം ചത്തുകൊടുക്കും. അതോടെ കുടുംബം രക്ഷപ്പെട്ട സംഭവങ്ങള്‍ കുറവൊന്നുമല്ല. അതിയാനൊന്നു ചത്തു കിട്ടിയാല്‍ പിന്നെ അദ്ദേഹത്തിന്റെ നല്ല ഗുണങ്ങള്‍ മാത്രമേ കുടുംബക്കാര്‍ ഓര്‍ക്കാറുള്ളൂ എന്ന ഗുണവുമുണ്ട്. പേരിന് ഒരു സര്‍ക്കാരുദ്യോഗം ഉള്ള ആളായിരുന്നെങ്കില്‍ പിന്നെയുമുണ്ടു നേട്ടം. ആശ്രിതര്‍ക്കു ജോലി ഉറപ്പ്. ഭര്‍ത്താവു മുഴുക്കുടിയനും പീഡകനും ആണെങ്കില്‍, പിന്നെ കുടിയെ പ്രോത്സാഹിപ്പിക്കുന്നതാണ് ബുദ്ധി എന്നു തോന്നിപ്പോകുന്നു!

ഇത്തരത്തിലുള്ള ഇനിയും മരിക്കാത്ത ഭര്‍ത്താവുള്ള, ഒരു സ്ത്രീയോട് ഇങ്ങനെയുള്ള ഒരാളിനെ എന്തിനാണു സഹിക്കുന്നതെന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയാണ് വാസ്തവത്തില്‍ ഇതെഴുതാന്‍ പ്രേരണയായത്. സാധാരണ ഗതിയില്‍ നാം പ്രതീക്ഷിക്കുന്ന ഉത്തരം ''പോകാനിടമില്ലാഞ്ഞിട്ട് '' എന്നാണ്. എന്നാല്‍ ഈ സ്ത്രീയുടെ അവസ്ഥ വ്യത്യസ്തമായിരുന്നു. താരതമ്യേന ഭേദം എന്നു പറയാം. പ്രായമായ അച്ഛനോടും അമ്മയോടുമൊപ്പം അവരുടെ വീട്ടിലാണ് താമസം. കേറിക്കിടക്കാനൊരിടമുണ്ട് എന്നര്‍ഥം. പക്ഷേ അവരുടെ ഉത്കണ്ഠ മറ്റൊന്നായിരുന്നു. പ്രായമായി വരുന്ന മകള്‍. പഠിക്കാന്‍ മിടുക്കി. അവളെ പഠിപ്പിച്ചു നല്ലനിലയില്‍ 'പറഞ്ഞയയ്ക്കണം'. സാമ്പത്തികമല്ല പ്രശ്‌നം. ''വീട്ടുവേലയെടുത്താണെങ്കില്‍ പോലും ഞാനവളെ പഠിപ്പിക്കും. പക്ഷേ കല്യാണം നടത്താന്‍ നേരം അച്ഛനെന്നു പറഞ്ഞു നിര്‍ത്താനൊരാളു വേണ്ടേ?''

പല ദുഃഖ പുത്രിമാരുടെയും കഥ കേള്‍ക്കുമ്പോള്‍ ഇതൊരു ഒറ്റപ്പെട്ട അവസ്ഥയല്ലെന്നാണു തോന്നുന്നത്. ഭര്‍ത്താവ് കുടിയന്‍; അലസന്‍; ദ്രോഹി. വേണമെങ്കില്‍ ഇറക്കിവിടാം. അല്ലെങ്കില്‍ സ്വന്തം വീട്ടിലേക്കു പോകാം. കഴിഞ്ഞുകൂടാനുള്ള വകയുണ്ട്. അല്ലെങ്കില്‍ അധ്വാനിച്ചു ജീവിക്കാമെന്ന തന്റേടമുണ്ട്. എങ്കിലും ബന്ധനത്തിലേയ്ക്ക് പിടിച്ചുനിര്‍ത്തുന്ന എന്തോ ഒരു ശങ്ക; ''ഒരു ആണ്‍തുണ ഇല്ലാതെ എങ്ങനെ ജീവിക്കും?'' ആട്ടും തൊഴിയും അവമതിയും സഹിച്ച്, എല്ലാം ഉള്ളിലൊതുക്കിക്കഴിയാന്‍ പല ഭാര്യമാരെയും നിര്‍ബന്ധിതരാക്കുന്നത് ഈ ഭയമാണെന്നെനിക്കു തോന്നുന്നു.

സാമ്പത്തിക സ്വാശ്രയത്വമാണ് ഇതിനുള്ള മറുമരുന്ന് എന്ന് ഒരുകാലത്തു തോന്നിയിരുന്നു. തീര്‍ച്ചയായും സാമ്പത്തികം പ്രധാനമാണ്. സാമ്പത്തികശേഷി ഇല്ലാത്തവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ പോലും ധൈര്യം ഉണ്ടാവില്ലല്ലോ. പക്ഷേ അതു മാത്രം പോരാ എന്നാണ് നാമിപ്പോള്‍ തിരിച്ചറിയുന്നത്. ആണ്‍തുണയില്ലാത്ത ജീവിതം, പ്രത്യേകിച്ച് ചെറുപ്പക്കാരോ മധ്യവയസ്‌കരോ ആയ സ്ത്രീകള്‍ക്ക്, അസാധ്യമാക്കുന്ന ഒരു സമൂഹമാണ് നാം ഉണ്ടാക്കിവച്ചിരിക്കുന്നത്. ചെറുപ്പക്കാരികളാണെങ്കില്‍ അവരെപ്പറ്റി ഇല്ലാത്ത കഥകളെല്ലാം പറഞ്ഞുണ്ടാക്കും. സഹായം വാഗ്ദാനം ചെയ്ത് അടുത്തുകൂടുന്നവരെപ്പോലും വിശ്വസിക്കാന്‍ പറ്റില്ല. ഒരിക്കല്‍ അടുപ്പം ഭാവിച്ചിരുന്നവര്‍ തന്നെ പിന്നീട് ശത്രുക്കളായി മാറാം. ബന്ധംകൊണ്ടോ തൊഴില്‍ കൊണ്ടോ അടുപ്പമുള്ള മറ്റു സ്ത്രീകള്‍ പോലും സംശയത്തോടെ നോക്കുന്ന അവസ്ഥ. ഭര്‍ത്താവ് ഉപേക്ഷിച്ചവളാണെങ്കിലും ഭര്‍ത്താവിനെ ഉപേക്ഷിച്ചവളാണെങ്കിലും സംശയം തന്നെ. ആദ്യത്തേതാണെങ്കില്‍, ''എന്തെങ്കിലും തക്കതായ കാരണം കാണാതിരിക്കുമോ?'' എന്നാവും വാദം. രണ്ടാമത്തേതാണെങ്കിലോ ''ഇതിനേക്കാളൊക്കെ എന്തെല്ലാം അവമതി സഹിച്ചാണ് ഞങ്ങളൊക്കെ കുടുംബം പുലര്‍ത്തുന്നത്! പിന്നെ ഇവര്‍ക്കെന്താ സ്വല്‍പം അഡ്ജസ്റ്റുചെയ്താല്‍?'' എന്നായിരിക്കും ആക്ഷേപം. രണ്ടാണെങ്കിലും കുറ്റം ഇലയ്ക്കുതന്നെ! ഇതിനൊക്കെപുറമേ പലരും പുറത്തുപറയാനും (ചിലര്‍ പറഞ്ഞെന്നുമിരിക്കും) മറ്റൊരു ഭീതിയും കാണും. ഇങ്ങനത്തെ 'സ്വതന്ത്ര ഇലക്‌ട്രോണുകള്‍' സമൂഹത്തില്‍ വിഹരിക്കുന്നത് മറ്റു കുടുംബങ്ങള്‍ക്കു ഭീഷണിയാണല്ലോ. ഈ അഴിഞ്ഞാട്ടക്കാരി എങ്ങാനും തങ്ങളുടെ കുടുംബത്തിലെ നൂക്ലിയസ്സിനെ ആകര്‍ഷിച്ചെടുത്താലോ? അതുകൊണ്ട് അവളെ എത്രയും പെട്ടെന്ന് മറ്റെവിടെയെങ്കിലും കുടുക്കേണ്ടത് അവരുടെ കൂടെ ആവശ്യമായി മാറുന്നു. ഒറ്റപ്പെട്ടു ജീവിക്കാന്‍ ധൈര്യം കാണിക്കുന്ന സ്ത്രീകളെപ്പറ്റി കഥകള്‍ മെനയുന്നതില്‍ കുടുംബിനികള്‍ (പലപ്പോഴും) കാണിക്കുന്ന അമിത താല്‍പര്യത്തിന് അങ്ങനെയും ഒരുവശം ഉണ്ടാകാം.

എന്തായാലും ഒരുകാര്യം ഉറപ്പാണ്. ഒറ്റയ്ക്കു ജീവിക്കാന്‍ ധൈര്യം കാണിക്കുന്ന സ്ത്രീകളെ വേട്ടയാടുന്നതില്‍ നമ്മുടെ സമൂഹം അതിയായ ഔത്സുക്യം കാണിക്കുന്നുണ്ട്. സഹായമോ സഹാനുഭൂതിയോ കാണിച്ചില്ലെങ്കിലും അവരെ ജീവിക്കാന്‍ അനുവദിക്കുകയെങ്കിലും ചെയ്യണ്ടേ? സ്ത്രീ വിമോചനത്തെപ്പറ്റിയും ലിംഗസമത്വത്തെപറ്റിയും ഒരുപാടു ചര്‍ച്ച നടക്കുന്ന ഈ സമയത്ത് അടിയന്തര ശ്രദ്ധ അര്‍ഹിക്കുന്ന ഒരടിസ്ഥാന പ്രശ്‌നം ഇതാണെന്നു ഞാന്‍ കരുതുന്നു. പഞ്ചായത്തിരാജ് സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കു മുന്‍തൂക്കം കിട്ടുന്ന ഈ സന്ദര്‍ഭം ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള ഒരവസരമാണ്. എന്താണു ചെയ്യാന്‍ കഴിയുക? എങ്ങനെയാണതു ചെയ്യേണ്ടത് ?

ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍

അടുത്ത കാലത്തായി ആരംഭിച്ചിട്ടുള്ള സ്ത്രീകള്‍ക്കായുള്ള ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ വളരെ നല്ല ഒരു തുടക്കമാണ്. അവിചാരിതമായുണ്ടാകുന്ന പ്രകോപനങ്ങള്‍ കൊണ്ടോ ആകസ്മികമായുണ്ടായ ഭീഷണി കൊണ്ടോ വീടുവിട്ടോടേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അഭയം പ്രാപിക്കാനൊരിടം. പലപ്പോഴും അങ്ങനെയുള്ളവരെത്തേടി ഭീഷണി പിന്നാലെ എത്തുമെന്നുള്ളതുകൊണ്ട് ഈ അഭയകേന്ദ്രം നടത്തുന്നവര്‍ക്ക് പൊലീസുമായി നല്ല ബന്ധവും വനിതാ പൊലീസിന്റെ സംരക്ഷണവും ഉണ്ടാകണം. പക്ഷേ ''ഓടിപ്പോന്നവര്‍ക്കു'' മാത്രമായി ഒരു കേന്ദ്രം എന്നതിനു നിലനില്‍ക്കാനാവില്ല. അതുകൊണ്ട് ജോലി സംബന്ധമായി യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്കും അവിചാരിതമായ കാരണങ്ങളാല്‍ യാത്ര മുടങ്ങുന്നവര്‍ക്കും സുരക്ഷിതമായി ഒന്നോ രണ്ടോ ദിവസം തങ്ങാനുള്ള ഇടമായും അതുവര്‍ത്തിക്കണം. അതിന്റെ കൂടെ ഒരു വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലും കൂടിയുണ്ടെങ്കില്‍ സാമ്പത്തികമായും അതിനു സുരക്ഷ കിട്ടും. എല്ലാ പട്ടണങ്ങളിലും ഇത്തരം കേന്ദ്രങ്ങള്‍ ഉണ്ടാവുകയും അത് എവിടെയാണ്, എങ്ങനെയാണവിടെ എത്തുക തുടങ്ങിയ കാര്യങ്ങള്‍ക്ക് നല്ല പബ്ലിസിറ്റി കൊടുക്കുകയും വേണം. ഇവ നടത്തുന്നതിന്റെ ചുമതല വനിതാ സംഘടനകള്‍ക്കോ കുടുംബശ്രീയ്‌ക്കോ ഏറ്റെടുക്കാവുന്നതാണ്. ആരംഭ ചെലവ് പഞ്ചായത്തിന്റെയോ മുനിസിപ്പാലിറ്റിയുടെയോ പദ്ധതി വിഹിതമായി കണ്ടെത്തണം. സ്ഥാപനത്തിന്റെ നടത്തിപ്പിലും പ്രാദേശിക ഭരണകൂടത്തിന്റെയും പൗരസമൂഹത്തിന്റെയും മോണിട്ടറിംഗ് ഉറപ്പാക്കണം.

ഒറ്റപ്പെട്ടവരുടെ കൂട്ടായ്മകള്‍

സമൂഹം ഒറ്റപ്പെടുത്തുകയും വേട്ടയാടുകയും ചെയ്യുന്നവര്‍ക്ക് സാമ്പത്തിക പിന്തുണയേക്കാളും പലപ്പോഴും ആവശ്യമായി വരുന്നത് വൈകാരികമായ പിന്തുണയും ആശ്വാസവുമാണ്. ഒറ്റപ്പെട്ടവരുടെ ഒരുമിച്ചു നില്‍ക്കല്‍ പ്രധാനമാണെങ്കിലും അത് യഥാര്‍ഥത്തില്‍ അവരുടെ മാത്രം പ്രശ്‌നമല്ല. അതുകൊണ്ടുതന്നെ സാമൂഹികമായ പിന്തുണ ഉണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലും പ്രധാനമാണ്.

ജാഗ്രതാ സമിതികള്‍, വനിതാ സംഘടനകള്‍, കുടുംബശ്രീ, അയല്‍കൂട്ടങ്ങള്‍ തുടങ്ങിയവയ്ക്ക് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കാന്‍ കഴിയും. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ഇത്തരം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ മനോഭാവം തന്നെ 'കുടുംബപ്രശ്‌ന'ത്തിലേക്ക് കടക്കുമ്പോള്‍ വളരെ പ്രതിലോമപരം ആണെന്നതാണ് അനുഭവം. നമ്മുടെ സമൂഹത്തിലെ കുടുംബ ബന്ധം അടിസ്ഥാനപരമായി അസമത്വം നിറഞ്ഞതും നിലനിര്‍ത്തുന്നതും ആണെന്ന അസുഖകരമായ അവസ്ഥയെ നേരിടാതെ ഈ മനോഭാവം മാറില്ല. പക്ഷേ ഈ അടിസ്ഥാന പ്രശ്‌നത്തെ നേരിടാന്‍ പല ലിംഗപദവി ചര്‍ച്ചകളും ഒരുങ്ങാറില്ല എന്നതാണ് വാസ്തവം.

കുടുംബത്തിനകത്തെ അസമത്വത്തെ ചോദ്യം ചെയ്യുക എന്നാല്‍ കുടുംബം തകര്‍ക്കുക എന്നല്ല. അസമത്വം ഇല്ലാത്ത, തുല്യ പങ്കാളിത്തവും തുല്യ ഉത്തരവാദിത്തവും ഉള്ള കുടുംബം സാധ്യമാണ്. പക്ഷേ അതിന് ഇരു കൂട്ടരും തയ്യാറാകണം. കുടുംബം നിലനിര്‍ത്തുക എന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമോ ആവശ്യമോ താല്‍പര്യമോ ആകരുത്. ഇപ്പോള്‍ അങ്ങനെയാണു കാര്യങ്ങള്‍. അതുമാറണം. മാറ്റണം. അതിനുവേണ്ടത് അതിനു തയ്യാറല്ലാത്ത പുരുഷനോട് ''താന്‍ തന്റെ പാടുനോക്കി പോകൂ'' എന്നു പറയാനുള്ള ചങ്കൂറ്റവും സാഹചര്യവും സ്ത്രീയ്ക്ക് ഉണ്ടാക്കിക്കൊടുക്കുകയാണ്. അതിനുവേണ്ട ഭൗതിക സാഹചര്യങ്ങളാണ് നാം ചര്‍ച്ച ചെയ്യേണ്ടതും ഒരുക്കിക്കൊടുക്കേണ്ടതും. ബാക്കിയുള്ള കാര്യം അവരവര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്.


*****

ആര്‍ വി ജി മേനോന്‍, കടപ്പാട് : ജനയുഗം

ഫ്രാന്‍സിലെ പ്രക്ഷോഭം ഒരു ചൂണ്ടു പലക

ഇന്ത്യയിലെ വലതുപക്ഷ മാധ്യമങ്ങള്‍ ബോധപൂര്‍വം തമസ്‌കരിച്ചൊരു സംഭവം ഫ്രാന്‍സില്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. പെന്‍ഷന്‍ പരിഷ്‌ക്കരണത്തിനെതിരെ ഫ്രഞ്ച് തൊഴിലാളികള്‍ നടത്തുന്ന പ്രക്ഷോഭം. ഇതിനെ കേവലം, അകലെ ഏതോ ഒരു രാജ്യത്തെ തൊഴിലാളികളുടെ പ്രശ്‌നമായി തള്ളിക്കളയാനാവില്ല. കാരണം അത് ഉയര്‍ത്തുന്ന മുദ്രാവാക്യം ലോകത്തെ മുഴുവന്‍ സാധാരണക്കാരെയും ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ജനങ്ങളുടെ ഉപജീവനത്തിന്റെ ഉറവ വറ്റിച്ചുകൊണ്ട് മുന്നോട്ടുനീങ്ങുന്നത് മൂലം ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍. തല്‍ഫലമായി തൊഴിലാളികള്‍ക്ക് സമരം ചെയ്യുക അല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലാതായിരിക്കുന്നു. അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നും ഇല്ലാത്ത അവസ്ഥ.

രാജ്യത്തെ ഇരുപത് ശതമാനത്തോളം വരുന്ന തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് സമരത്തിനു മുന്നില്‍. എലിമെന്ററി സ്‌കൂള്‍ അദ്ധ്യാപകര്‍, റയില്‍വേ തൊഴിലാളികള്‍, പോസ്റ്റല്‍ സര്‍വ്വീസില്‍ പ്രവര്‍ത്തിക്കുന്നവര്‍, എണ്ണക്കമ്പനികളില്‍ പണിയെടുക്കുന്നവര്‍. വിദ്യാര്‍ഥികളും പ്രക്ഷോഭത്തില്‍ പങ്കെടുത്ത് തുടങ്ങിയിരിക്കുന്നു. ഇതിനോടകം തന്നെ നാല് പൊതുപണിമുടക്കുകള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനും ഇരുപത്തിമൂന്നിനും ഒക്‌ടോബര്‍ രണ്ടിനും പന്ത്രണ്ടിനും. ഇരുപത്തി എട്ടിനും നവംബര്‍ ആറിനും ഇതിനെക്കാള്‍ വലിയ ദേശീയ പണിമുടക്കുകള്‍ക്ക് തൊഴിലാളി-ബഹുജന സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.

ഏറ്റവും ശ്രദ്ധേയമായ കാര്യം ഇതിലെ ജനപങ്കാളിത്തമാണ്. പല മുന്‍കാല പ്രക്ഷോഭങ്ങളെയും അപേക്ഷിച്ച് ഇക്കുറി അതിന്റെ അലകള്‍ ഗ്രാമങ്ങളിലും കണ്ട് തുടങ്ങിയിരിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഇതിന് ലഭിക്കുന്നു എന്നതും ഇവിടെ പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. പണിമുടക്കുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സ്റ്റെതസ്‌കോപ് ഏന്തിയ ഡോക് ‌ടര്‍മാര്‍, വെള്ള വസ്ത്രമിട്ട നഴ്‌സുമാര്‍, ഹെല്‍മറ്റ് അണിഞ്ഞ ഫയര്‍മാന്‍മാര്‍, സൂട്ടും ടൈയും അണിഞ്ഞ വെള്ളക്കോളര്‍ ജീവനക്കാര്‍. ഇവരെല്ലാം തെരുവീഥികളില്‍ പ്രകടനം നടത്തുന്നത് ഏതാണ്ട് ഒരു സ്ഥിരം കാഴ്ചയാണ്. പ്രകടനക്കാര്‍ കൊച്ചുകുട്ടികള്‍ ഉള്‍പ്പടെയുള്ള തങ്ങളുടെ കുടുംബാംഗങ്ങളെയും ഇതില്‍ പങ്കെടുപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഒരു സമ്പന്ന രാഷ്ട്രത്തിലെ അപൂര്‍വ്വകാഴ്ച. 1995 ല്‍ മൂന്നാഴ്ച നീണ്ടുനിന്ന പൊതുപണിമുടക്കിനു ശേഷം, ഫ്രാന്‍സില്‍ അരങ്ങേറുന്ന ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇത് മൂലം രാജ്യത്തെ ഭൂരിപക്ഷം പെട്രോള്‍ പമ്പുകളും അടഞ്ഞ്കിടക്കുന്നു. ഓയില്‍ റിഫൈനറികളില്‍ നല്ലൊരു പങ്ക് പ്രവര്‍ത്തിക്കുന്നുമില്ല. പൊതുജീവിതം ഏതാണ്ട് താറുമാറായ മട്ട്. ജനങ്ങള്‍ക്ക് പെട്രോള്‍ ക്ഷാമം നിമിത്തം സ്വന്തം കാറുകള്‍ നിരത്തില്‍ ഇറക്കാനാവുന്നില്ല. തിരക്ക്മൂലം ട്രെയിനുകളില്‍ ടിക്കറ്റ് ലഭ്യവുമല്ല. പ്രതിസന്ധിയുടെ ആഴം മനസിലാക്കാന്‍ വിര്‍ജിനി കോട്ട എന്ന വീട്ടമ്മയുടെ വാക്കുകള്‍ ശ്രവിച്ചാല്‍ മതി. ''സ്‌കൂളുകള്‍ അടഞ്ഞ് കിടക്കുന്നു. വീട്ടിലാണെങ്കില്‍ കുഞ്ഞുങ്ങളെ നോക്കാന്‍ ജോലിക്കാരിയുമില്ല. തന്മൂലം അവധിയെടുത്ത് വീട്ടില്‍ ഇരിക്കുകയെ നിവൃത്തിയുള്ളൂ''.

ഫ്രഞ്ച് സര്‍ക്കാര്‍ പക്ഷേ ഇതൊന്നും കണ്ട് കുലുങ്ങുന്ന മട്ടില്ല. സമരത്തെ കരിനിയമങ്ങള്‍ ഉപയോഗിച്ച് (സമരത്തിന്റെ നിരോധനം) നേരിടുവാനാണ് അത് ശ്രമിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഇതിനെ (നിയമത്തെ) അസാധുവായി പ്രഖ്യാപിച്ചിട്ടുപോലും സര്‍ക്കാര്‍ പിന്തിരിയുന്ന ലക്ഷണമില്ല. പൊലീസിനെ വിട്ട് സമരക്കാരെ അടിച്ചമര്‍ത്താനും പുത്തന്‍ നിയമങ്ങള്‍ കൊണ്ടുവരാനുമുള്ള തത്രപ്പാടിലാണ് പ്രസിഡന്റ് സര്‍ക്കോസി. എത്ര ആലോചിച്ചിട്ടും മനസിലാവാത്ത ഒന്നാണ് അദ്ദേഹത്തിന്റെ ഈ പിടിവാശി. തൊഴിലാളികളുടെ ആവശ്യം വളരെ മിതമാണെന്ന വസ്തുതയും ഇവിടെ നാം ഓര്‍ക്കേണ്ടതുണ്ട്. സി എഫ് സി ടി തൊഴിലാളി സംഘടനയുടെ നേതാവ് ഫ്രാന്‍ക്കോയ്‌സ് ഷിറാക്ക് പറയുന്നതുപോലെ, ''പരിഷ്‌കാരത്തെ അപ്പാടെ പിന്‍വലിക്കണമെന്നല്ല ഞങ്ങള്‍ ആവശ്യപ്പെടുന്നത്. പിന്നയോ, അതിലെ അപാകതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്നുമാത്രമാണ്''.

എന്തുകൊണ്ട് ഇത്രയും മിതമായൊരാവശ്യത്തിനു പോലും ഫ്രഞ്ച് സര്‍ക്കാര്‍ വഴങ്ങുന്നില്ലെന്ന ചോദ്യം ഇത്തരുണത്തില്‍ പ്രസക്തമാണ്, പ്രത്യേകിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയില്‍ (2012). ഇവിടെയാണ് നവലിബറല്‍ സാമ്പത്തിക നയങ്ങളും അതിന്റെ പിന്നുന്തായി വര്‍ത്തിക്കുന്ന ശക്തികളും നമ്മുടെ സര്‍ക്കാരുകളെ ഏതുവിധം നിയന്ത്രിക്കുന്നു എന്ന വസ്തുത നാം മനസിലാക്കേണ്ടത്. ഇറ്റലിയും ഫ്രാന്‍സും ഗ്രീസും ഇംഗ്ലണ്ടും ജര്‍മനിയും പോര്‍ട്ടുഗലുമൊക്കെ തൊഴിലാളി വിരുദ്ധ നയങ്ങളുമായി മുന്നേറുകയാണ്. കാര്യം എന്തെന്നല്ലേ? രാജ്യത്തിന്റെ ഋണ ബാധ്യത ജി ഡി പിയുടെ 60 ശതമാനത്തില്‍ താഴെ ആയിരിക്കണമെന്ന് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. തന്മൂലം പെന്‍ഷനും മിനിമം കൂലിയുമടക്കം സാമൂഹ്യ മേഖലയില്‍ ചിലവഴിക്കുന്ന തുക ഭരണകൂടങ്ങള്‍ വന്‍തോതില്‍ വെട്ടികുറച്ചു തുടങ്ങിയിരിക്കുന്നു. ഇംഗ്ലണ്ടില്‍ മാത്രം ഈ വിധം വെട്ടിക്കുറച്ച തുക 2010-11ല്‍ 83 ബില്യണ്‍ പൗണ്ടാണ്. ജര്‍മ്മനിയുടെ കാര്യത്തില്‍ ഇത് 80 ബില്യണ്‍ മാര്‍ക്കും.

ഇന്ത്യന്‍ ഭരണകൂടവും ഇതേ പാതതന്നെയാണ് പിന്തുടരുന്നത്. രണ്ടാം യു പി എ സര്‍ക്കാര്‍ ഇത്തരം സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ആക്കം വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാമെങ്കിലും രാഷ്ട്രപിതാവിന്റെ പേരില്‍ ആവിഷ്‌കരിച്ച ഈ പദ്ധതിയെ നമ്മുടെ ഭരണവര്‍ഗം 1948 ല്‍ നടപ്പിലാക്കിയ മിനിമം കൂലിയെ സംബന്ധിക്കുന്ന നിയമത്തെ പരോക്ഷമായി അട്ടിമറിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്നു! ഗ്രാമ വികസന മന്ത്രാലയം 2009 ജനുവരിയില്‍ ഇറക്കിയ ഉത്തരവനുസരിച്ച് തൊഴില്‍ ഉറപ്പു പദ്ധതിയില്‍ പണിയെടുക്കുന്നവര്‍ക്ക് മിനിമം കൂലി കേവലം 100 രൂപ മാത്രമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മിനിമം കൂലിക്കുതാഴെ മറ്റൊരു മിനിമം കൂലി. ഈ നീക്കം ഭരണഘടനയുടെ 23-ാം വകുപ്പിന്റെ ലംഘനവും അടിമപ്പണിക്ക് തുല്യവുമാണെന്ന സുപ്രിംകോടതി വിധി നിലനില്‍ക്കുമ്പോഴാണ് ഭാരത സര്‍ക്കാര്‍ ഇതിന് തുനിഞ്ഞിരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.

ഏറ്റവും രസകരമായ മറ്റൊരു വസ്തുത, നിയമത്തിനെതിരെ ആന്ധ്രാ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണമാണ്. ''മിനിമം വേതനം ഉറപ്പാക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരുകളുടേതാണ്''. ഈ വിധം സാമൂഹ്യ ക്ഷേമവുമായി ബന്ധപ്പെട്ട സകലകാര്യങ്ങളും നോക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കാണെങ്കില്‍, കേന്ദ്ര സര്‍ക്കാരിന്റെ ചുമതല എന്താണെന്ന ചോദ്യം ഉയരുന്നു. ക്രമസമാധാന പരിപാലനവും രാജ്യരക്ഷയും മാത്രമാണോ അതിന്റെ പ്രവര്‍ത്തനത്തില്‍പ്പെടുന്നത്?

തൊഴിലുറപ്പ് പദ്ധതിയില്‍ മിനിമം വേതനം ഈ വിധം നിജപ്പെടുത്തിയത് പണമില്ലാത്തത് മൂലമാണെന്ന് വിശ്വസിക്കുവാന്‍ നന്നേ പ്രയാസമാണ്. മറിച്ച് പ്രത്യയ ശാസ്ത്രപരമായ നിലപാടിന്റെ ഭാഗവും ജന്മി-പ്രഭുത്വ വര്‍ഗങ്ങള്‍ക്ക് കുറഞ്ഞ കൂലിക്ക് ജോലിക്കാരെ ലഭ്യമാക്കാനുമുള്ള കുറുക്കുവഴിയുമായെ ഇതിനെ വീക്ഷിക്കാനാവൂ.

ഭരണ വര്‍ഗങ്ങള്‍ക്ക് എപ്പോഴും പഥ്യം ജനങ്ങള്‍ അര്‍ദ്ധ പട്ടിണിയില്‍ കഴിയുന്നതാണല്ലോ. എങ്കില്‍ മാത്രമേ അവര്‍ സദാ അന്നത്തെക്കുറിച്ച് ചിന്തിച്ചും അനുസരണക്കേടിനുള്ള പ്രലോഭനം ഇല്ലാതെയും ജീവിക്കുകയുള്ളൂ. നമ്മുടെ ഭരണകര്‍ത്താക്കളുടെ ലക്ഷ്യവും വിഭിന്നമല്ലെന്നാണ് അവരുടെ വാക്കും പ്രവര്‍ത്തിയും വിളിച്ചോതുന്നത്. അടുത്ത സമയത്ത് മന്‍മോഹന്‍ സിംഗും ധനമന്ത്രി ചിദംബരവും പറഞ്ഞ ചില കാര്യങ്ങള്‍ ഇതിലേക്കുള്ള ചൂണ്ടുപലകയാണ്. ''ദരിദ്രര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാന്‍ നമ്മുടെ രാജ്യത്തിന് കഴിയില്ലെന്നും, ദാരിദ്ര്യം സ്വാഭാവികമാണെന്ന് നാം കരുതണം എന്നുമാണ് പ്രധാനമന്ത്രി പറഞ്ഞതെങ്കില്‍, ധനമന്ത്രി ഒരു ചവട് കൂടി മുന്നോട്ടുപോയി. തന്റെ ഹാര്‍വാഡ് പ്രസംഗത്തില്‍ (ഒക്‌ടോബര്‍ 2007) അദ്ദേഹം പറഞ്ഞത് ഇങ്ങനെ, ''സമ്പദ്ഘടന മുന്നോട്ട് കുതിക്കുമ്പോള്‍ വികസനത്തിന്റെ വെല്ലുവിളികള്‍ കുറയുമെന്ന് കരുതുന്നെങ്കില്‍- പ്രത്യേകിച്ച് ജനാധിപത്യ രാജ്യങ്ങളില്‍- നിങ്ങള്‍ക്ക് തെറ്റുപറ്റി. യാഥാര്‍ഥ്യം തുലോം വിഭിന്നമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജനാധിപത്യവും സോഷ്യലിസ്റ്റ് പൈതൃകവും വികസനത്തിന്റെ വെല്ലുവിളികള്‍ വര്‍ധിപ്പിക്കുകയാണ് ഉണ്ടായത്''. അദ്ദേഹം തുടര്‍ന്ന് പറഞ്ഞു: ''സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ആദ്യത്തെ മൂന്ന് ദശകങ്ങള്‍ നഷ്ടപ്പെട്ട സംവല്‍സരങ്ങളാണ്''.

നാഴികയ്ക്ക് നാല്‍പതുവട്ടം നെഹ്‌റുവിനെ പിടിച്ച് ആണ ഇടുകയും അദ്ദേഹത്തിന്റെ ചിത്രം ആണി അടിച്ചു തൂക്കുകയും അതിന് താഴെ ഇരുന്ന് നെഹ്‌റുവിയന്‍ നയങ്ങള്‍ ഹിമാലയന്‍ വിഡ്ഢിത്തമായിരുന്നെന്ന് വിലയിരുത്തുകയും ചെയ്യുകയാണ് ഇന്ത്യന്‍ ഭരണവര്‍ഗം. നാം ഇവിടെ ഒരുകാര്യം വിസ്മരിക്കുന്നു- സാമ്പത്തിക നയങ്ങള്‍ക്ക് , പ്രത്യേകിച്ച് ദരിദ്ര രാഷ്ട്രങ്ങളുടെ- ഉല്‍പാദനക്ഷമതയെക്കാള്‍ ആവശ്യം ഉന്നതമായ ധാര്‍മ്മികതയാണ്. ഈ ധാര്‍മ്മികത കൈമോശം വരുമ്പോഴാണ് തൊഴിലാളികളും സാധാരണ ജനങ്ങളും തെരുവില്‍ ഇറങ്ങുന്നത്. ഫ്രാന്‍സിലെയും മറ്റ് പല പടിഞ്ഞാറന്‍ രാജ്യങ്ങളിലെയും തൊഴിലാളികളുടെ അവസ്ഥ ഇതാണ്. ലക്കും ലഗാനുമില്ലാതെ നവലിബറല്‍ സാമ്പത്തിക നയങ്ങളുമായി മുന്നോട്ടുപോകുന്ന ഇന്ത്യന്‍ ഭരണകൂടം മനസ്സിലാക്കേണ്ട വസ്തുതയാണിത്.


*****

ഡോ. ജെ പ്രഭാഷ്, കടപ്പാട് : ജനയുഗം

തദ്ദേശ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരെഞ്ഞെടുപ്പ്

തദ്ദേശ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരെഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി മുന്നിലെത്തിയിരിക്കയാണല്ലോ. ജനോപകരപ്രദമായ, അഴിമതി മുക്തമായ ഭരണം കഴ്‌ച വച്ചിട്ടും ഇപ്രകാരമൊരു ജനവിധിയുണ്ടായതിനു കാരണം ഇടതു പക്ഷ ജനാധിപത്യമുന്നണി വസ്‌തുനിഷ്ഠമായി പരിശോധിയ്ക്കുമെന്നും ജനങ്ങളുടെ അംഗീകാരം വീണ്ടെടുക്കുവാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും വര്‍ക്കേഴ്‌ഫോറം ആശിക്കുന്നു. ഈ വിഷയത്തില്‍ വന്ന ചില പ്രതികരണങ്ങളും വിശകലനങ്ങളും ചുവടെ.

എല്‍ഡിഎഫിന്റെ അടിത്തറ ശക്തം

തദ്ദേശഭരണസ്ഥാപനങ്ങളുടെ ഫലം ഇതെഴുതുമ്പോള്‍ പൂര്‍ണമായും പുറത്തുവന്നുകഴിഞ്ഞിട്ടില്ല. കിട്ടിയിടത്തോളം ഫലം പരിശോധിക്കുമ്പോള്‍ 2004, 2005, 2006 തെരഞ്ഞെടുപ്പിന്റെയോ 2009ലെ ലോക്സഭാതെരഞ്ഞെടുപ്പിന്റെയോ ഫലത്തിന്റെ ആവര്‍ത്തനമല്ല എന്ന് വ്യക്തമാണ്. 2009ലെ ലോക് സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 16 സീറ്റ് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് നാലുസീറ്റ് മാത്രമേ ലഭിച്ചുള്ളൂ. എല്‍ഡിഎഫിന് ലഭിച്ചതിന്റെ നാലിരട്ടിയാണ് യുഡിഎഫിന്റെ വിജയം

2005ല്‍ അഞ്ച് കോര്‍പറേഷനും എല്‍ഡിഎഫാണ് ഭരിച്ചത്. ഇപ്പോള്‍ നാലില്‍ രണ്ടില്‍ എല്‍ഡിഎഫും രണ്ടില്‍ യുഡിഎഫും ഭരണത്തിലെത്തിയിരിക്കുന്നു. തൃശൂര്‍ കോര്‍പറേഷനില്‍ തൂത്തുവാരിയ യുഡിഎഫ് ആ ജില്ലയില്‍ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും പിറകിലാണ്. ലോക് സഭാതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കൊല്ലം ജില്ലയില്‍ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാപഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയിലെല്ലാം എല്‍ഡിഎഫ് നല്ലരീതിയില്‍ ജയിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ എല്‍ഡിഎഫിന്റെ വിജയം എല്ലാംകൊണ്ടും തിളക്കമാര്‍ന്നതാണ്. സുധാകരനും അബ്ദുള്ളക്കുട്ടിയും ജയിച്ച കണ്ണൂര്‍ ജില്ലയില്‍ ജില്ലാപഞ്ചായത്തിലും നാല് മുനിസിപ്പാലിറ്റിയിലും എല്‍ഡിഎഫ് നല്ല നിലയില്‍ ജയിച്ചു. കണ്ണൂര്‍ ജില്ലയിലായിരുന്നു യുഡിഎഫിന്റെ കേന്ദ്രീകരണം. അവിടെ ബൂത്തുപിടിത്തം, കള്ളവോട്ട് തുടങ്ങിയ യുഡിഎഫിന്റെ ആവനാഴിയിലെ അമ്പുകളോരോന്നും മുനയൊടിഞ്ഞ് വീഴുന്നതാണ് കാണാന്‍ കഴിഞ്ഞത്.

ത്രിതല പഞ്ചായത്തില്‍ ഇടതുപക്ഷം യുഡിഎഫുമായി ഒപ്പത്തിനൊപ്പം മുന്നേറിയതായി കാണാന്‍ കഴിയും. മൊത്തത്തില്‍ 2009ലെ ലോക്സഭാതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍നിന്ന് എല്‍ഡിഎഫ് മോചിതമായിരിക്കുന്നു എന്നുറപ്പിച്ച് പറയാന്‍ കഴിയും. 39 മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോള്‍ 18 എണ്ണത്തില്‍ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചിട്ടുണ്ട്. 14 മുനിസിപ്പാലിറ്റിയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.

എല്‍ഡിഎഫ് പ്രകടനത്തിന്റെ തിളക്കം അറിയണമെങ്കില്‍ മറുപക്ഷത്തിന്റെ ശക്തിദൌര്‍ബല്യങ്ങള്‍ എന്തായിരുന്നു എന്ന് തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ ഭരണഘടനയില്‍ ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. മതനിരപേക്ഷതയെന്നാല്‍, രാഷ്ട്രീയവും മതവും വേര്‍പെടുത്തലാണെന്ന് സുപ്രീംകോടതി തന്നെ വിധി പ്രസ്താവിച്ചതാണ്. അതായത് മതമേധാവികള്‍ രാഷ്ട്രീയത്തിലോ രാഷ്ട്രീയക്കാര്‍ മതത്തിലോ ഇടപെടാന്‍ പാടില്ലെന്നാണ്. എന്നാല്‍, മെത്രാന്‍സമിതിയിലെ ഏതാനും മതമേധാവികള്‍ വ്യക്തമായും രാഷ്ട്രീയത്തില്‍ ഇടപെടുകയാണുണ്ടായത്. തെരഞ്ഞെടുപ്പില്‍ മതവിശ്വാസവും ദൈവവിശ്വാസവും മുഖ്യവിഷയമായി അവതരിപ്പിച്ചു.

അവിശ്വാസികള്‍ക്കോ അവിശ്വാസികള്‍ പിന്തുണയ്ക്കുന്ന വിശ്വാസികളായ സ്വതന്ത്രര്‍ക്കോ വോട്ടുചെയ്യുന്നതില്‍നിന്ന് സമ്മതിദായകരെ വിലക്കിക്കൊണ്ടുള്ള ഇടയലേഖനം പള്ളികളില്‍ വായിച്ചു. ഇത് ശരിയായിരുന്നില്ലെന്ന് അവസാന നിമിഷത്തിലാണെങ്കിലും വര്‍ക്കി വിതയത്തില്‍ തിരുമേനിയെപ്പോലുള്ള ബിഷപ്പുമാര്‍ പ്രസ്താവിച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, കെസിബിസി (കേരള കത്തോലിക് ബിഷപ് കൌസില്‍) വക്താവ് സ്റ്റീഫന്‍ ആലത്തറയുടെ പ്രതികരണം ഞങ്ങളുടെ വിമര്‍ശം തികച്ചും ശരിയായിരുന്നു എന്ന് തെളിയിക്കുന്നതാണ്. ഇടയലേഖനം ഫലംകണ്ടു എന്നും, ബിഷപ്പുമാര്‍ പറഞ്ഞാല്‍ അനുയായികള്‍ കേള്‍ക്കില്ല എന്ന ധാരണയ്ക്ക് മറുപടിയാണെന്നും സഭയെ ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണെന്നുമൊക്കെ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ സന്തോഷത്തോടെ പ്രതികരിച്ചിരിക്കുകയാണ്.

ഇടയലേഖനം മതനിരപേക്ഷതയുടെയും തെരഞ്ഞെടുപ്പുചട്ടങ്ങളുടെയും ലംഘനമാണെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ തന്നെ വ്യക്തമാക്കിയതാണ്. അതുപോലെതന്നെ പ്രധാനമാണ് യുഡിഎഫും ബിജെപി, പോപ്പുലര്‍ഫ്രണ്ട്, വിപ്ളവ വായാടികള്‍ തുടങ്ങിയവരുമായുണ്ടാക്കിയ അവിഹിതമായ ബന്ധം. മാധ്യമങ്ങളുടെ ശക്തമായ നുണപ്രചാരണം യുഡിഎഫിന് തുണയായതും അവഗണിക്കാന്‍ കഴിയുന്നതായിരുന്നില്ല.

മുമ്പ് എല്‍ഡിഎഫിനൊപ്പമുണ്ടായിരുന്ന ജോസഫ് കേരളയിലെ ഒരുവിഭാഗത്തെ പള്ളിമേധാവികള്‍ ഇടപെട്ടുകൊണ്ടാണല്ലോ മാണി കേരളയില്‍ ലയിപ്പിച്ചത്. മുസ്ളിംലീഗ് ഉറപ്പുകൊടുത്തുകൊണ്ടാണ് ഐഎന്‍എല്ലിനെ ഒപ്പം നിര്‍ത്തിയത്. ഇത്തരം മാറ്റങ്ങള്‍ എല്‍ഡിഎഫിന്റെ വിജയത്തെ വളരെ ചെറിയതോതിലെങ്കിലും ബാധിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ നാം കാത്തുസൂക്ഷിച്ച മതനിരപേക്ഷതയ്ക്കാണ് പോറലേല്‍ക്കാന്‍ ഇടയായത്.

ന്യൂനപക്ഷവര്‍ഗീയതയുടെ നഗ്നമായ ഇടപെടല്‍ ഭൂരിപക്ഷവര്‍ഗീയതയുടെ ശക്തി വര്‍ധിപ്പിക്കാന്‍ എത്രത്തോളം സഹായിച്ചു എന്നതും പരിശോധിക്കേണ്ടതാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ ആറുസീറ്റില്‍ ബിജെപി ജയിക്കാനിടയായതും പാലക്കാട് മുനിസിപ്പാലിറ്റിയില്‍ രണ്ടാമത്തെ കക്ഷിയായി മാറിയതും ഉള്‍പ്പെടെ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. എങ്കില്‍മാത്രമേ ക്രിസ്ത്യന്‍, മുസ്ളിം മതവിഭാഗങ്ങളെ ഏകീകരിക്കാന്‍ നടത്തിയ തെറ്റായ കരുനീക്കത്തിന്റെ യഥാര്‍ഥ ഭവിഷ്യത്ത് തിരിച്ചറിയാന്‍ കഴിയുകയുള്ളൂ.

തദ്ദേശഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ലോക്സഭാതെരഞ്ഞെടുപ്പിന്റെ ഫലത്തില്‍നിന്ന് ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ടെന്നത് തര്‍ക്കമറ്റ സംഗതിയാണ്. ഈ നേട്ടങ്ങളില്‍ കാലുറപ്പിച്ചുകൊണ്ട് എല്‍ഡിഎഫിന് ഇനിയും മുന്നേറാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. കേരളത്തിലെ ബഹുജനങ്ങളോടൊപ്പം നിലയുറപ്പിച്ചുകൊണ്ട് ജനോപകാരപ്രദമായ നടപടികള്‍ അനുസ്യൂതം തുടര്‍ന്നുകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഇനിയും വിജയം കൈവരിക്കാനുള്ള ആത്മവിശ്വാസം പ്രദാനംചെയ്യുന്നതാണ് തെരഞ്ഞെടുപ്പുഫലം. എല്‍ഡിഎഫിന്റെ അടിത്തറ ശക്തമാണെന്ന് തെരഞ്ഞെടുപ്പുഫലം സംശയരഹിതമായി തെളിയിച്ചിരിക്കുന്നു.

*****

ദേശാഭിമാനി മുഖപ്രസംഗം : 28-10-2010

ജനവിധിയെ തള്ളിപ്പറയുന്നില്ല: പിണറായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെതിരായുണ്ടായ ജനവിധിയെ തള്ളിപ്പറയുന്നില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തെരഞ്ഞെടുപ്പു പരാജയത്തിനു ശേഷം ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് പിണറായി ഇങ്ങനെ പ്രതികരിച്ചത്.

ഏതു ജനവിധിയും അംഗീകരിക്കും. വിജയമായാലും പരാജയമായാലും അതിനെ അംഗീകരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തുകയാണ് സാധാരണയായി ഇടതുപക്ഷം, പ്രത്യേകിച്ച് കമ്യൂണിസ്റ്റുപാര്‍ട്ടി ചെയ്യുക. അല്ലാതെ, തോല്‍‌വി പിണഞ്ഞാലുടനെ ജനവിധി ശരിയല്ലെന്നു പറയുന്ന രീതി കമ്യൂണിസ്റ്റുകാര്‍ക്കില്ല - പിണറായി വ്യക്തമാക്കി.

2009ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെക്കുറിച്ച് എല്‍ ഡി എഫ് പരിശോധിച്ചിരുന്നു. ആ പരിശോധനയുടെ ഫലമായി കണ്ടെത്തിയ കുറവുകള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടുകൂടി എല്‍ ഡി എഫ് എഴുതിത്തള്ളപ്പെട്ടു എന്നു കരുതിയവരുടെ മുന്നില്‍ അങ്ങനെ എഴുതിത്തള്ളാനാകുന്ന ഒന്നല്ല ഇടതുമുന്നണിയെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയിക്കാനായി. ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ എല്‍ ഡി എഫിന് കഴിഞ്ഞിട്ടുണ്ട് - പിണറായി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫ് പിറകിലായിരുന്നു. ഇക്കുറി അതില്‍ രണ്ടിടത്ത് എല്‍ഡിഎഫ് വിജയം നേടി. ഒന്നിന്റെ ഫലം വരാനിരിക്കുന്നതേയുള്ളൂ. തിരുവനന്തപുരം കോര്‍പറേഷനില്‍ അന്ന് 50,000 വോട്ടുകള്‍ക്കായിരുന്നു എല്‍ഡിഎഫ് പിന്നില്‍പ്പോയത്. ഇപ്പോള്‍ അവിടെ ഭൂരിപക്ഷം സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞു. 2009ല്‍ 15 മുനിസിപ്പാലിറ്റികളില്‍ മാത്രമായിരുന്നു എല്‍ഡിഎഫിന് ലീഡ്. ഇപ്പോള്‍ അത് 19 ആയി വര്‍ധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിന്നില്‍പ്പോയ ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫ് മികച്ച നേട്ടം ഉണ്ടാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പ് ഒരു യാഥാര്‍ഥ്യമായിരുന്നു. അവിടെനിന്നാണ് എല്‍ഡിഎഫ് ഇത്രയും മുന്നേറിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസം കൂടിയുണ്ട്. അതിനിടയില്‍ എല്‍ഡിഎഫ് ഘടകകക്ഷികളില്‍ ഇപ്പോഴുണ്ടായ ഐക്യവും യോജിപ്പും കൂടുതല്‍ ശക്തിപ്പെടുത്തി മികച്ച പ്രവര്‍ത്തനം നടത്താനാകും. അതുവഴി 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥിതി പുനഃസ്ഥാപിക്കാനും കഴിയും- പിണറായി പറഞ്ഞു.

മത-സാമുദായിക ധ്രുവീകരണം ജനവിധിയെ സ്വാധീനിച്ചു: വെളിയം

മത-സാമുദായിക ശക്തികളുടെ ആശാസ്യകരമല്ലാത്ത നിലപാട് ജനവിധിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പു ഫലം എല്‍ഡിഎഫ് ഗൌരവത്തോടെയും സൂക്ഷ്മതയോടെയും പരിശോധിക്കുമെന്ന് വെളിയം പ്രസ്താവനയില്‍ പറഞ്ഞു. എല്‍ഡിഎഫ് പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിന്റെ കാരണം പരിശോധിക്കും. പാളിച്ചകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും.

മത- സാമുദായിക ശക്തികളും വര്‍ഗീയസംഘടനകളുമായി കൈകോര്‍ത്താണ് യുഡിഎഫ് എല്‍ഡിഎഫിനെ നേരിട്ടത്. സാമുദായിക ധ്രുവീകരണത്തിന് യുഡിഎഫ് മുന്‍കൈ എടുത്തു. ഇത് ജനാധിപത്യത്തിനും രാഷ്ട്രഭാവിക്കും അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്നും വെളിയം പറഞ്ഞു.

തെരെഞ്ഞെടുപ്പ് ഫലം ജാതിമത സംഘടനകളുടെ സ്വാധീനം മൂലം : ഷണ്‍മുഖദാസ്

ജാതിമത സംഘടനകളുടെ സ്വാധീനം കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമാണെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പു ഫലമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് എ സി ഷണ്‍മുഖദാസ് പറഞ്ഞു. കേരളത്തിലെ മതേതര രാഷ്ട്രീയശക്തിയെ തകര്‍ക്കാനുള്ള പ്രതിപക്ഷ പിന്തുണയോടുകൂടിയുള്ള ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയ ശക്തികളുടെ നീക്കങ്ങളെ തടയാനും ജനാധിപത്യ പുരോഗമന മതേതര രാഷ്ട്രീയത്തിന്റെ അടിത്തറ വികസിപ്പിക്കുന്നതിന്റെ അനിവാര്യതയിലേക്കുമാണ് ഫലം വിരല്‍ചൂണ്ടുന്നത്.

വര്‍ഗീയ കാര്‍ഡില്‍ നിറംകെട്ട വിജയം

ഭൂരിപക്ഷ വര്‍ഗീയശക്തികളെയും ന്യൂനപക്ഷ വര്‍ഗീയവിഭാഗങ്ങളെയും ഒരുപോലെ ഉപയോഗപ്പെടുത്തിയാണ് പ്രാദേശിക തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിയ മുന്‍തൂക്കം നേടിയത്. ഈ വിജയത്തില്‍ യുഡിഎഫിന് അഭിമാനിക്കാന്‍ ഒന്നുമില്ല. ജാതി-മത പിന്തിരിപ്പന്‍ ശക്തികളെ എല്‍ഡിഎഫിന് എതിരായി വലിയതോതില്‍ തിരിച്ചെങ്കിലും ലോക്സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ കണ്ണഞ്ചിപ്പിക്കുന്ന വിജയമോ തരംഗമോ അവര്‍ക്ക് ആവര്‍ത്തിക്കാനായില്ല. എല്‍ഡിഎഫിന്റെ അടിത്തറ ശക്തമാണെന്ന് ഫലം വ്യക്തമാക്കുന്നു.

2009ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫ് സംസ്ഥാനത്താകെ നില മെച്ചപ്പെടുത്തിയെന്നത് ചെറിയ കാര്യമല്ല. തെക്കന്‍ കേരളത്തിലും ഉത്തരകേരളത്തിലെ നിരവധി ജില്ലകളിലും എല്‍ഡിഎഫ് മേല്‍ക്കൈ നേടി. കോഴിക്കോട്ട് ഫലം വരാനിരിക്കുന്നതേയുള്ളൂ. നാല് കോര്‍പറേഷനില്‍ രണ്ട് എല്‍ഡിഎഫിനാണ്. ഒരുവര്‍ഷത്തിനുള്ളില്‍ എല്‍ഡിഎഫിന്റെ ജനപിന്തുണ ക്രമാനുഗതമായി വളര്‍ന്നു. ലോക്സഭാതെരഞ്ഞെടുപ്പില്‍ പ്രകടമായ വിരുദ്ധവികാരം ഈ തെരഞ്ഞെടുപ്പില്‍ കണ്ടില്ല.

മതനിരപേക്ഷകേരളത്തിന് ആശങ്കയുണര്‍ത്തുന്ന ചില ഘടകങ്ങള്‍ ഈ തെരഞ്ഞെടുപ്പിലുണ്ടായിട്ടുണ്ട്. ക്രിസ്ത്യന്‍ സഭകളെ തെരഞ്ഞെടുപ്പില്‍ ഇടപെടുവിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അങ്ങേയറ്റം പരിശ്രമിച്ചു. പരസ്യമായിത്തന്നെ. മറുവശത്ത് മുസ്ളിം വര്‍ഗീയശക്തികളെയും തീവ്രവാദപ്രസ്ഥാനങ്ങളെയും അവര്‍ കൂട്ടുപിടിച്ചു. ഇത് ഹിന്ദുവര്‍ഗീയശക്തികള്‍ക്ക് പ്രോത്സാഹനമായി. തിരുവനന്തപുരം കോര്‍പറേഷനിലടക്കം ബിജെപി സീറ്റുകള്‍ നേടിയത് യുഡിഎഫിന്റെ ഈ നയത്തിന്റെ ഫലമായാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് ജയിക്കാന്‍ പല സ്ഥലങ്ങളിലും ബിജെപിയുമായും യുഡിഎഫ് കൂട്ടുകെട്ടുണ്ടാക്കി.

സംസ്ഥാനത്ത് ഇതിന് മുമ്പുനടന്ന ഏഴ് പ്രാദേശിക തെരഞ്ഞെടുപ്പിലും ഇപ്പോഴത്തെ പോലെ ഭീതിജനകമായ തോതില്‍ വര്‍ഗീയ രാഷ്ട്രീയക്കളി നടന്നിട്ടില്ല. ആദ്യമായി തെരഞ്ഞെടുപ്പിന് എത്തിയ ജമാഅത്തെ ഇസ്ളാമി, എസ്‌ഡിപിഐ എന്നിവയെല്ലാം എല്‍ഡിഎഫിന് എതിരെ വീറോട് രംഗത്തുവരുകയും യുഡിഎഫ് അവര്‍ക്ക് മാന്യതനല്‍കി മറയില്ലാത്ത വോട്ടിടപാട് നടത്തുകയും ചെയ്തു. 1991ല്‍ തുടക്കമിട്ട ബേപ്പൂര്‍-വടകര മോഡല്‍ യുഡിഎഫ്-ബിജെപി സഖ്യം ഇത്തവണ ന്യൂപക്ഷ വര്‍ഗീയ തീവ്രവാദികളെ കൂടി ചേര്‍ത്ത് വിപുലമാക്കി. അന്ന് തോറ്റിടത്ത് ഇന്ന് വര്‍ഗീയശക്തികള്‍ ജയിച്ചു. യുഡിഎഫ് സഹകരണത്തിന്റെ ഫലമായി ബിജെപിക്കും ജമാഅത്തെ ഇസ്ളാമിക്കും എസ് ഡിപിഐക്കും ചില സ്ഥലങ്ങളില്‍ ആദ്യമായി അക്കൌണ്ട് തുറന്നുകിട്ടി.

ചില ക്രിസ്ത്യന്‍ സഭകളെയും പുരോഹിതന്മാരെയും പള്ളിയെയും വോട്ടുപിടിക്കാന്‍ ഇറക്കിയതിന്റെ അപകടവും ചെറുതല്ല. ഇടയലേഖനം ഫലം ചെയ്തെന്നും പുരോഹിതര്‍ പറഞ്ഞാല്‍ വിശ്വാസികള്‍ കേള്‍ക്കുമെന്നും യുഡിഎഫ് വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് കാത്തലിക് കൌണ്‍സില്‍ പ്രതികരിച്ചിട്ടുണ്ട്. മതനിരപേക്ഷസമൂഹത്തിന് ഇതൊരു മുന്നറിയിപ്പാണ്. തീവ്രവാദ രാഷ്ട്രീയത്തിനും വര്‍ഗീയതയ്ക്കും ജനകീയമുഖം നല്‍കുകയാണ് യുഡിഎഫ് ചെയ്തത്.

യുഡിഎഫ് ജയത്തിന് വീരന്‍-അലി ഘടകമാണെന്ന വിലയിരുത്തല്‍ അസംബന്ധമാണ്. 2005ലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍നേട്ടമുണ്ടാക്കിയപ്പോള്‍ കെ കരുണാകരന്‍ നയിച്ച ഡിഐസി ഇടതുപക്ഷത്തിന് ഒപ്പമായിരുന്നു. അവര്‍ ചില ജില്ലകളില്‍ 11 ശതമാനംവരെ വോട്ട് നേടിയിരുന്നു. ഇക്കൂട്ടര്‍ യുഡിഎഫ് പക്ഷത്തായി. ലോക്സഭാതെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷത്തുനിന്ന് ജോസഫും കൂട്ടരും മാണിയോടൊപ്പം പോയി. ഐഎന്‍എല്ലിന്റെ ഒരുഭാഗവും യുഡിഎഫില്‍ എത്തി. ഇങ്ങനെ കക്ഷിബാഹുല്യമുള്ള യുഡിഎഫിനെ തികഞ്ഞ മതനിരപേക്ഷ രാഷ്ട്രീയത്തിലും ഭരണനേട്ടത്തിലും ഊന്നിയാണ് എല്‍ഡിഎഫ് നേരിട്ടത്.