Monday, October 4, 2010

വിശ്വാസമല്ല, തെളിവുകളാവണം നിയമവ്യവസ്ഥയുടെ അടിസ്ഥാനം : റോമില ഥാപ്പർ

വർത്തമാനകാലത്തിന്റെ രാഷ്‌ട്രീയത്തെ ന്യായീകരിക്കാനായി ഭൂതകാലത്തെ മാറ്റാനാവില്ല
അയോധ്യാക്കേസിലെ അലഹാബാദ് ഹൈകോടതിയുടെ തീർപ്പ് ഒരു രാഷ്‌ട്രീയ ന്യായവിധിയാണു; അതാകട്ടെ ഭരണകൂടത്തിനു തന്നെ വർഷങ്ങൾക്ക് മുൻപേ എടുക്കാമായിരുന്നതും. ഭൂമിയുടെ ഉടമസ്ഥതയും, തകർത്ത പള്ളിക്കു പകരം പുതിയ അമ്പലം അവിടെ പണിയുന്നതും ആണ് അതിന്റെ കാതൽ. മതപരമായ സ്വത്വങ്ങളെ സംബന്ധിച്ച സമകാലിക രാഷ്‌ട്രീയത്തിൽ കുരുങ്ങിക്കിടക്കുമ്പോഴും ചരിത്രത്തിലെ തെളിവുകളിൽ അടിസ്ഥാനമുള്ളതെന്ന് അവകാശവാദമുയർന്നിരുന്ന ഒരു പ്രശ്‌നമായിരുന്നു ഇത്. ചരിത്രത്തെ സംബന്ധിച്ച ഈ രണ്ടാമത്തെ കാര്യമാകട്ടെ കോടതിവിധിയിൽ ഉയർത്തിക്കാട്ടപ്പെട്ട ശേഷം അവഗണിച്ചിരിക്കുന്നു.

ഒരു പ്രത്യേകസ്ഥലത്തെ ഒരു ദൈവീക വ്യക്തിയുടെ ജന്മസ്ഥാനമായും ആ ഓർമ്മയ്‌ക്കായി ഒരു പുതിയ അമ്പലം പണിയേണ്ട സ്ഥലമായും കോടതി പ്രഖ്യാപിച്ചിരിക്കുന്നു. ഇതാകട്ടെ ഹൈന്ദവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെ ഹർജിയോടുള്ള പ്രതികരണവുമാണ്. ഈ അവകാശവാദത്തെ പിന്തുണയ്‌ക്കുന്ന തെളിവുകൾ ഇല്ലാതിരിക്കെ ഇങ്ങനെയൊരു വിധി ഒരു നീതിന്യായ കോടതിയിൽ നിന്ന് നാം പ്രതീക്ഷിക്കുന്നില്ല.

രാമനെ ദൈവമായി ഹിന്ദുക്കൾ ആരാധിക്കുന്നുണ്ട്. പക്ഷേ ഇത് ഒരു ജന്മസ്ഥാനത്തെ സംബന്ധിച്ച അവകാശവാദത്തെയും ഭൂമിയുടെ ഉടമസ്ഥതയെയും ആ ഉടമസ്ഥത കൈയ്യാളാനായി ഒരു ചരിത്രസ്‌മാരകത്തിന്റെ മനഃപൂർവ്വം നശിപ്പിച്ചതിനെയും സംബന്ധിച്ച നിയമപരമായ തീർപ്പിന് ഉപോൽബലകമാകുന്നതെങ്ങനെ ?

കോടതിവിധിയിൽ അവകാശപ്പെടുന്നത് 12-ആം നൂറ്റാണ്ടിൽ ഒരു ക്ഷേത്രം നിന്നിരുന്നുവെന്നും അതു തകർത്താണു പള്ളി പണിതത് എന്നുമാണ് - പുതിയ അമ്പലം പണിയാനുള്ള ന്യായവും അതുതന്നെ.

‘ആർക്കിയോളജിക്കൽ സർവ്വേ ഒഫ് ഇന്ത്യ’യുടെ (എ.എസ്.ഐ) ഖനനങ്ങളെയും അതിന്റെ വായനകളെയും പൂർണമായും അംഗീകരിച്ചിരിക്കുകയാണു വിധിയിൽ. മറ്റ് പുരാവസ്‌തുഗവേഷകരും ചരിത്രകാരന്മാരും ശക്തമായി അവയെ എതിർത്തിരുന്നുവെങ്കിലും. കടുത്ത അഭിപ്രായവ്യത്യാസങ്ങളുള്ള, തൊഴിലധിഷ്‌ഠിത വൈദഗ്ധ്യവുമായി ബന്ധപ്പെട്ട, ഒരു വിഷയമായിട്ടുകൂടി, അതിലൊരു പക്ഷത്തിന്റെ കാഴ്‌ചപ്പാടിനെ പരിപൂർണമായി -- അതും വളരെ ഋജുവായ രീതിയിൽ -- അംഗീകരിച്ച നടപടി ഏതായാലും ഈ കോടതിവിധിയിൽ വിശ്വാസമുണ്ടാക്കാൻ ഒട്ടും സഹായകമല്ല.

താനൊരു ചരിത്രകാരനല്ലാത്തതുകൊണ്ട് ചരിത്രകാര്യങ്ങൾ ചികയാനുദ്ദേശിക്കുന്നില്ല എന്ന് ഒരു ജഡ്‌ജി വിധിയിൽ പ്രസ്‌താവിച്ചിട്ടുണ്ട്, പക്ഷേ അതേയാൾ തന്നെ പറഞ്ഞിരിക്കുന്നു, ചരിത്രവും പുരാവസ്‌തുഗവേഷണവുമൊന്നും ഈ കേസുകൾ പരിഗണിക്കാൻ അത്യാവശ്യമല്ലെന്ന് ! എന്നിട്ടും കഴിഞ്ഞയൊരു സഹസ്രാബ്‌ദത്തിന്റെ ചരിത്ര എടുപ്പുകളും ചരിത്രത്തെ സംബന്ധിച്ച അവകാശവാദങ്ങളും തന്നെയാണ് മുഖ്യപ്രശ്‌നം.

ഏകദേശം 500 വർഷങ്ങൾക്ക് മുൻപ് നിർമ്മിക്കപ്പെട്ടതും നമ്മുടെ സാംസ്‌കാരികപൈതൃകത്തിന്റെ ഭാഗമായതുമായ ഒരു പള്ളിയെ ഒരു രാഷ്‌ട്രീയ നേതൃത്വത്തിന്റ് ആഹ്വാനപ്രകാരം മനഃപൂർവ്വം ഒരു ആൾക്കൂട്ടം തകർത്തു. മനഃപൂർവ്വമായ ഈ നശീകരണത്തെ, പൈതൃകത്തിനോടുള്ള കുറ്റകൃത്യത്തെ, അപലപിക്കുന്നതായി ഒന്നുമില്ല ഈ വിധിന്യായത്തിന്റെ രത്നച്ചുരുക്കത്തിൽ. പുതിയ അമ്പലത്തിന്റെ ശ്രീകോവിൽ, രാമന്റെ ജന്മസ്ഥാനം എന്ന് ഊഹിക്കപ്പെടുന്ന ഇടത്തിൽ - പള്ളിയുടെ അവശിഷ്‌ടങ്ങളുള്ള ഇടത്തിൽ - ആയിരിക്കും.

അവിടെയുണ്ടായിരുന്നെന്ന് വിശ്വസിക്കപ്പെടുന്ന അമ്പലം തകർത്തത് അപലപനീയവും പുതിയ അമ്പലം പണിയാനുള്ള ന്യായവും ആയി അവതരിപ്പിക്കപ്പെടുമ്പോഴും പള്ളിതകർത്ത പ്രവർത്തിയെ ഇതിനൊന്നും പാത്രമാകുന്നില്ല - അത് സൌകര്യപൂർവ്വം കേസിന്റെ പരിഗണനാവൃത്തത്തിനു പുറത്തേക്ക് മാറ്റിനിർത്തപ്പെട്ടു.

പുതിയ കീഴ്വഴക്കം സൃഷ്‌ടിക്കൽ

ഒരു സമുദായമെന്ന് സ്വയം നിർവചിക്കുന്ന ഏതെങ്കിലും സംഘത്തിനു ഭൂമിക്ക് മേൽ അവകാശമുന്നയിക്കാൻ ഒരു ദിവ്യ മൂർത്തിയുടെ ജന്മസ്ഥാനമാണതെന്ന് പ്രഖ്യാപിച്ചാൽ മതിയാകും എന്ന ഒരു പുതിയ നീതിന്യായ കീഴ്വഴക്കം സൃഷ്‌ടിക്കുകയാണ് കോടതി ഈ വിധിയിലൂടെ ചെയ്‌തിരിക്കുന്നത്. പറ്റിയ സ്ഥലങ്ങൾ കണ്ടെത്തുകയും ആവശ്യമായ ‘തർക്ക’ങ്ങൾ ഉല്പാദിപ്പിക്കുകയും ചെയ്‌തുകഴിഞ്ഞാൽ ഇനി ഇതുപോലെ അനവധി “ജന്മസ്ഥാന”ങ്ങൾ പിറവിയെടുക്കും. ചരിത്രസ്‌മാരകങ്ങളെ വേണമെന്നുവച്ചു നശിപ്പിക്കുന്ന പ്രവർത്തിയെ അപലപിക്കാത്തിടത്തോളം അവ നശിപ്പിക്കുന്നതിൽ നിന്ന് ജനത്തെ തടയുന്നതായി എന്താണിനി ഉള്ളത് ? ആരാധനാസ്ഥാനങ്ങളുടെ തൽ‌സ്ഥിതി മാറ്റുന്നതിനെതിരേ 1993ൽ ഉണ്ടായ നിയമം തീരെ ഫലപ്രദമല്ല എന്ന് അടുത്തകാലത്തു നാം കണ്ടതാണ്.

ചരിത്രത്തിൽ സംഭവിച്ചത് സംഭവിച്ചുകഴിഞ്ഞതാണ്. അതു മാറ്റാനാവില്ല. എന്നാൽ എന്താണു സംഭവിച്ചതെന്ന് അതിന്റെ ആകെത്തുകയിൽ പഠിക്കാനും അവലംബിക്കാവുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ അതിനെ കാണാനും നമുക്ക് പരിശ്രമിക്കാം. വർത്തമാനകാലത്തിന്റെ രാഷ്‌ട്രീയത്തെ ന്യായീകരിക്കാനായി ഭൂതകാലത്തെ മാറ്റാനാവില്ല. ചരിത്രത്തോടുള്ള ആദരം ഉപേക്ഷിക്കുന്ന ഈ കോടതിവിധി അതിനു പകരം അവിടെ മതവിശ്വാസത്തെ കൊണ്ടുവയ്‌ക്കാനാണു ഉദ്യമിക്കുന്നത്. മതത്തിലും വിശ്വാസങ്ങളിലുമല്ല, തെളിവുകളിലാണ് രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനം എന്ന ബോധ്യത്തിലേ യഥാർത്ഥ അനുരഞ്ജനം സാധ്യമാകൂ.

(പ്രാചീന ഭാരതത്തിന്റെ ചരിത്രത്തിൽ വിദഗ്ധയാണ് ചരിത്രകാരിയും എഴുത്തുകാരിയുമായ ശ്രീമതി റോമില ഥാപ്പർ.)


*****

കടപ്പാട് : ദി ഹിന്ദു

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ചരിത്രത്തില്‍ സംഭവിച്ചത് സംഭവിച്ചുകഴിഞ്ഞതാണ്. അതു മാറ്റാനാവില്ല. എന്നാല്‍ എന്താണു സംഭവിച്ചതെന്ന് അതിന്റെ ആകെത്തുകയില്‍ പഠിക്കാനും അവലംബിക്കാവുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ അതിനെ കാണാനും നമുക്ക് പരിശ്രമിക്കാം. വര്‍ത്തമാനകാലത്തിന്റെ രാഷ്‌ട്രീയത്തെ ന്യായീകരിക്കാനായി ഭൂതകാലത്തെ മാറ്റാനാവില്ല. ചരിത്രത്തോടുള്ള ആദരം ഉപേക്ഷിക്കുന്ന ഈ കോടതിവിധി അതിനു പകരം അവിടെ മതവിശ്വാസത്തെ കൊണ്ടുവയ്‌ക്കാനാണു ഉദ്യമിക്കുന്നത്. മതത്തിലും വിശ്വാസങ്ങളിലുമല്ല, തെളിവുകളിലാണ് രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനം എന്ന ബോധ്യത്തിലേ യഥാര്‍ത്ഥ അനുരഞ്ജനം സാധ്യമാകൂ.

Anonymous said...

അലഹബാദ്‌ ഹൈക്കോടതി വിധിയില്‍ മുസ്ളീം സംഘടനകള്‍ക്കു പ്രശ്നമില്ല മുസ്ളീം ജഡ്ജാണു രാം ലല്ല ഇപ്പോള്‍ ഇരിക്കുന്നിടത്തു തന്നെ ഇരിക്കട്ടെ എന്നു വിദിച്ചത്‌ ഹിന്ദുക്കളെയും മുസ്ളീങ്ങളെയും കൂട്ടി അടിപ്പിച്ചു ചോരകുടിക്കാന്‍ കാത്തിരുന്ന ലെഫ്റ്റ്‌ കുറുനരികള്‍ക്കാണൂ ഇപ്പോള്‍ ആകെ വെപ്രാളം , ഇനി കേന്ദ്രത്തിനെതിരെ തിരിക്കാന്‍ അജണ്ട ഒന്നും ഇല്ല, കോമണ്‍ വെല്‍ത്‌ ഗെയിംസ്‌ എന്ത്ര മനോഹരമായാണു ഉല്‍ഘാടനം നടന്നത്‌, ഇന്ത്യ എത്ര പുരോഗമിച്ചു എന്നു അത്കൊണ്ട്‌ മനസ്സിലാക്കാം , ബംഗാളില്‍ വരെ ഒന്നു ട്രെയില്‍ പോയി രണ്ടു ദിവസം അവിടെ താമസിച്ചു ഒന്നു അനുഭവിച്ചാല്‍ അറിയാം ഇടതു ഭരണത്തിണ്റ്റെ ഗുണം, വെരുതെ ഇനി മുസ്ളീങ്ങളെ ഇളക്കാന്‍ ശ്രമിക്കാതെ പണി നോക്കു കുട്ടന്‍ മാരേ ജീ പീ രാമചന്ദ്രന്‍ മാരെ

ഇന്ത്യ ഈ കുതിപ്പു തുടറ്‍ന്നാല്‍ രണ്ടായിരത്തി മുപ്പതില്‍ ഒരു വാന്‍ ശക്തി ആകും, പള്ളിയും അമ്പലവും ഒന്നുമല്ല ഇന്നതെ യുവതലമുറക്കു ആവശ്യം മികച്ച വിദ്യാഭ്യാസവും പുതിയ സാങ്കേതികവിദ്യ പഠിക്കലും ചൈനക്കു ബദലായി ഉയറ്‍ന്നു വരികയുമാണു സുപ്റീം കോടതിയില്‍ പോകാന്‍ തന്നെ മുസ്ളീം സംഘടനകള്‍ വിസമ്മതിക്കുന്നു, ഇടത്‌ പക്ഷം വേറെ അജണ്ട വല്ലതും കണ്ടു പിടിക്കാന്‍ നോക്കു സഖാക്കളെ?

മലമൂട്ടില്‍ മത്തായി said...

The judges had to decide on the matter of ownership of the land and the structures which stood there. They did not have any brief to decide on the demolition of the mosque. So why is the historian so earnestly trying to berate the judges for something they did not have to decide in the first place?

Also, one of the Judges in his order has mentioned that no party could prove the ownership of the mosque. That is the basis for him to divide the property among all the parties.

About the relationship between history and judgement - it would be nice to remember what Winston Churchill told when he was asked how would History judge him - "History will judge me fairly; for I will write it myself.". In this case, it was Babar who got his way in 1528.

All religions have their myths - the virgin birth, the sermon on the mount, the divine revelation of the Koran, the proletarian paradise of the Marxists are all myths. Add to that the myth about the birth place of Ram. Or are you folks going on prove all of these wrong and risk alienating your own vote banks?

Anonymous said...

In the judgement it is clearly said that they were unable to come to any conclusion who built this mosque, whether its Babar or Arangaseeb, justice Khan in his verdict has written that, Baber's autobiogrpahy "Babar Nama" has a lot of missing pages and the architecture contains some Urdu scripts written on the wall is not the Arabian script which was in practice during Baber' time, also the story that Mir Baki leader of Army had done the demolishion of temple is also have no proof.

The entire history of this masjid temple fued is included in judgement, its avilable in many sites, even Madhyamam which is a hardcore Muslim has published the judgement, they also support that Muslims cannot consider it as a mosque as 'Wulu' was not there, and without water any Muslim cannot do namas.

Still these people want to make confusion, try to ignite Muslims, one should read the judgement before spreading lies.