Wednesday, October 6, 2010

കേരള ടൂറിസം വളര്‍ച്ചയുടെ പടവില്‍

ആഗോള സമ്പദ്ഘടനയെ പിടിച്ചുലച്ച മാന്ദ്യകാലത്തും വളര്‍ച്ച കൈവരിച്ച് ലോകത്തെ അമ്പരപ്പിച്ച കേരളാ ടൂറിസം ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. കേരളാ ട്രാവല്‍ മാര്‍ട്ടിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കൊച്ചിയിലെത്തിയ ടൂറിസം മേഖലയിലെ വിദഗ്ധരും ഈ വ്യവസായത്തെപ്പറ്റി ശുഭസൂചനകളാണ് നല്‍കിയത്. കേരളത്തില്‍ല്‍കഴിഞ്ഞ നാലുവര്‍ഷം നടപ്പാക്കിയ പശ്ചാത്തല സൌകര്യ വികസന പദ്ധതികളെ ശ്ളാഘിക്കുന്നതിലുംഅവര്‍ക്ക് ഏകമനസ്സായിരുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ടൂറിസ്റ് കേന്ദ്രമാണ് കേരളമെന്നന്നവസ്തുത എല്ലാവരും അംഗീകരിക്കുന്നു. ക്രമസമാധാന പാലനത്തിലും സുരക്ഷാക്രമീകരണങ്ങളിലും നാം പുലര്‍ത്തുന്ന ബദ്ധശ്രദ്ധ ലോകം തിരിച്ചറിയുന്നുവെന്നാണ് ഇതു കാണിക്കുന്നത്.

ടൂറിസം വ്യവസായമായി അംഗീകരിച്ച് വികസനപദ്ധതികള്‍ ആവിഷ്കരിച്ച പ്രഥമ സംസ്ഥാനമെന്ന ബഹുമതി കേരളത്തിനാണ്. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഈ വ്യവസായത്തിന്റെ നേതൃസ്ഥാനത്ത് നമ്മെ എത്തിച്ചത്. വിനോദസഞ്ചാരികളുടെ വരവിലും ടൂറിസത്തില്‍നിന്നുള്ള വരുമാനത്തിലും ഓരോ വര്‍ഷവും വര്‍ധനയുണ്ടാക്കാന്‍ സാധിച്ചു.

വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു മേഖലയാണെന്ന് തിരിച്ചറിഞ്ഞിട്ടും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ടൂറിസം വികസനത്തിനായി ചെലവഴിച്ച തുക പര്യാപ്തമായിരുന്നില്ല. ഈ അവഗണനമൂലം നമുക്ക് നഷ്ടമായ സാധ്യതകള്‍ ഏറെ. 2004-05ല്‍ല്‍ കേവലം 74 കോടി 60 ലക്ഷം രൂപയാണ് യുഡിഎഫ് സര്‍ക്കാര്‍ ടൂറിസത്തിന് നീക്കിവച്ചത്. തൊട്ടടുത്ത വര്‍ഷം ഈ തുകയില്‍തന്നെ 35 ലക്ഷം രൂപ കുറവുവരുത്തുകയും ചെയ്തു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം പദ്ധതി തുക കുത്തനെ വര്‍ധിപ്പിച്ചു. ഈ സാമ്പത്തിക വര്‍ഷം 130.25 കോടി രൂപയാണ് ബജറ്റില്‍ല്‍ വകയിരുത്തിയിട്ടുള്ളത്. ഇതു കൂടാതെയാണ് വിവിധപദ്ധതികള്‍ക്കായി നിരന്തര സമ്മര്‍ദത്തിലൂടെ കേന്ദ്രസര്‍ക്കാരില്‍നിന്ന് വാങ്ങിക്കാനായ തുക.

ഇതിന്റെ ഫലമായി ടൂറിസ്റുകളുടെ വരവിലും വര്‍ധനയുണ്ടായി. 2005ല്‍ കേരളം സന്ദര്‍ശിച്ചത് 62,92,922 ടൂറിസ്റുകളാണ്. 2009ല്‍ ഇത് 84,70,795 ആയി വര്‍ധിച്ചു. വരുമാനത്തിലും തൊഴിലസരങ്ങളിലും വന്‍ വര്‍ധനയാണുണ്ടായത്. യുഡിഎഫ് അധികാരത്തിലിരുന്ന 2001-05കാലത്ത് ടൂറിസം മേഖലയില്‍നിന്നു ലഭിച്ച വരുമാനവും തുടര്‍ന്ന് എല്‍ഡിഎഫ് ഭരണകാലത്തെ വരുമാനവും താരതമ്യത്തിനായി പട്ടിക 1ല്‍ ചേര്‍ത്തിരിക്കുന്നു.

13 ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ടൂറിസം മേഖല സൃഷ്ടിച്ചത്. ഈ വിജയക്കുതിപ്പിനായി മുന്‍ യുഡിഎഫ് സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായി എല്‍ഡിഎഫ് കൈക്കൊണ്ട നടപടികള്‍ എന്തൊക്കെയാണ് ? ബഹുജനങ്ങളെയും പ്രാദേശിക ഭരണകൂടങ്ങളെയും വിശ്വാസത്തിലെടുത്ത് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയും സംസ്ഥാന ടൂറിസം വകുപ്പ് മുന്‍കൈയെടുത്ത് അന്താരാഷ്ട്രതലത്തില്‍ ഓരോ കേന്ദ്രത്തിനും ആവശ്യമായ പ്രചാരണം നല്‍കുകയുംചെയ്തു. സംസ്ഥാനത്തുടനീളം പുതിയ കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയും നിലവിലുള്ള പ്രമുഖ കേന്ദ്രങ്ങളില്‍ കൂടുതല്‍ സൌകര്യങ്ങളേര്‍പ്പെടുത്തുകയുംചെയ്തു. ടൂറിസം വകുപ്പിന്റെ പദ്ധതികള്‍ നടപ്പാക്കാത്ത ഒരു ജില്ലയും കേരളത്തിലില്ല.

ഓരോ ടൂറിസം കേന്ദ്രവും വികസിപ്പിക്കാന്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഡെസ്റിനേഷന്‍ മാനേജ്മെന്റ് കൌൺസിലുകള്‍ രൂപീകരിച്ചു. ഇത്തരം 37 കൌൺസിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

ഗുണമേന്മയുള്ള മനുഷ്യവിഭവം ഏതു വ്യവസായത്തിന്റെയും വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ ശാസ്ത്രീയ പരിശീലനം നല്‍കാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിയത് ഈ പശ്ചാത്തലത്തിലാണ്. ദേശീയ നിലവാരമുള്ള ഹോസ്പിറ്റാലിറ്റി ഇന്‍സ്റിറ്റ്യൂട്ട് കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരത്തെ കേരള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ആന്‍ഡ് ടൂറിസം സ്റഡീസ്, വിവിധ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റിറ്റ്യൂട്ടുകള്‍ എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി.

കൊച്ചിയിലെ മറീന പദ്ധതി എടുത്തു പറയേണ്ട നേട്ടമാണ്. തിരുവനന്തപുരത്ത് പാര്‍ക്ക് വ്യൂവില്‍ ഒരു പൈതൃക മ്യൂസിയം സജ്ജീകരിച്ചിട്ടുണ്ട്. കാസര്‍കോട് റാണിപുരം, കണ്ണൂരിലെ പൈതല്‍മല, മുഴപ്പിലങ്ങാട് ബീച്ച്, വടകര സാന്‍ഡ് ബാങ്ക്സ്, പാതിരാമണല്‍ല്‍ ബയോ പാര്‍ക്ക്, ആക്കുളം കൺവന്‍ഷന്‍ സെന്റർ, മലമ്പുഴ, മംഗലം, പീച്ചി, വാഴാനി, നെയ്യാര്‍ ഡാമുകളോട് ചേര്‍ന്നുള്ള പാര്‍ക്കുകള്‍ തുടങ്ങി ഒട്ടനവധി പദ്ധതികള്‍ ഈ സര്‍ക്കാരിന്റെ ആത്മാര്‍ഥമായ സമീപനത്തിന് സാക്ഷ്യങ്ങളാണ്. രണ്ടു ദശാബ്ദമായി മുങ്ങിക്കിടന്ന സരോവരം ബയോപാര്‍ക്ക് പദ്ധതിയും ബേക്കല്‍ പദ്ധതിയും ചുവപ്പുനാടക്കുരുക്കില്‍നിന്ന് രക്ഷപ്പെട്ട് നിര്‍മാണഘട്ടത്തിലായത് ഇടതു മുന്നണി സര്‍ക്കാരിന്റെ നടപടി വഴിയാണ്. ബേക്കലില്‍ല്‍ 17 കോടി രൂപ ചെലവിൽ ജലസേചന പദ്ധതി പൂര്‍ത്തിയാക്കി. ഈ മേഖലയില്‍ല്‍ 5 പ്രധാന റോഡ് നിര്‍മിക്കാന്‍ നടപടി സ്വീകരിച്ചു. ഒരു റിസോര്‍ട്ട് ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചു. ബേക്കല്‍ ബീച്ച് പാര്‍ക്കും റെസ്റ്ഹൌസും നവീകരിച്ചു. വിഴിഞ്ഞത്തും ഇരിങ്ങലിലും ക്രാഫ്റ്റ് വില്ലേജുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.

ചരിത്രത്തിലാദ്യമായി കെടിഡിസിക്ക് വരുമാനം 60 കോടി കവിയുകയും കോര്‍പറേഷന്‍ ലാഭത്തിലാകുകയുംചെയ്തു. മുടങ്ങിക്കിടന്ന ചെന്നൈ ഹോട്ടല്‍ പദ്ധതി പുനരാരംഭിച്ചു. 12 നിലകളിലായി 91 മുറി ഉള്‍ക്കൊള്ളുന്ന ചെന്നൈ കേരളാ ഹൌസ് നിര്‍മാണത്തിന്റെ അന്തിമഘട്ടത്തിലാണ്. കോവളത്ത് കൺവന്‍ഷന്‍ സെന്റര്‍ നിര്‍മാണ ഘട്ടത്തിലാണ്. കണ്ണൂരിലെ മുഴപ്പിലങ്ങാട്ട് ഒരു ബീച്ച് റിസോര്‍ട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. മുംബൈ കേരളാ ഹൌസ് പ്രവര്‍ത്തനം ആരംഭിച്ചു. തിരുനെല്ലി, കൊണ്ടോട്ടി, കാലടി, മണ്ണാര്‍ക്കാട്, ഗുരുവായൂർ, മങ്ങാട്ടുപറമ്പ് എന്നിവിടങ്ങളില്‍ ടാമറിന്റ് ബ്രാന്‍ഡ് കെടിഡിസി ഹോട്ടലുകള്‍ ആരംഭിച്ചു.

സംസ്ഥാനത്തെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമായ തെന്മലയില്‍ കൂടുതല്‍ വികസന പദ്ധതികള്‍ നടപ്പാക്കി. ഇവിടെ രണ്ട് ബോട്ട് വാങ്ങാന്‍ അനുമതി നല്‍കി. കൂടുതല്‍ സാഹസിക വിനോദങ്ങളും തുടങ്ങി. കണ്ടല്‍ക്കാടുകളെ ഏകോപിപ്പിച്ച് ആരംഭിച്ച മലബാര്‍ മാംഗ്രൂവ്സ് പദ്ധതി ഇക്കോ ടൂറിസം പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ്.

മനുഷ്യ സംസ്കാരത്തെയും നാഗരികതയെയുംകുറിച്ച് വെളിച്ചം വീശുന്ന പ്രദേശങ്ങളെ സംരക്ഷിക്കാനും അവ ചരിത്ര കുതുകികളുടെ തീര്‍ഥാടന കേന്ദ്രമാക്കി മാറ്റാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ ദിശയിലുള്ള കേരളത്തിന്റെ ഏറ്റവും വലിയ ചുവടുവയ്പാണ് മുസിരിസ് പൈതൃക സംരക്ഷണ പദ്ധതി. തൃശൂര്‍ - എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പ്രാചീന സംസ്കാരത്തിന്റെ മഹാ ശേഷിപ്പുകളെ വരും തലമുറയ്ക്കായി സംരക്ഷിക്കാനുള്ള ചരിത്രദൌത്യമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നത്.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂർ, തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ നഗരസഭകളും എറണാകുളം ജില്ലയിലെ ചേന്ദമംഗലം, ചിറ്റാറ്റിന്‍കര, വടക്കേക്കര, പള്ളിപ്പുറം തൃശൂര്‍ ജില്ലയിലെ മതിലകം, എസ്എന്‍പുരം, ഏറിയാട്, മേത്തല ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്ന സ്ഥലമാണ് പദ്ധതിയുടെ കീഴില്‍ വരുന്നത്. ചരിത്രപ്രസിദ്ധമായ കോട്ടപ്പുറം കോട്ട, പറവൂര്‍ ജൂതപ്പള്ളി, പാലിയം ഡച്ച് കൊട്ടാരം, പാലിയം നാലുകെട്ട്, പള്ളിപ്പുറം കോട്ട, വൈപ്പിന്‍കോട്ട സെമിനാരി, അബ്ദുറഹിമാന്‍ സാഹിബിന്റെ വീട്, കോട്ടയിൽ കോവിലകം, കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രം, ചേരമാന്‍ ജുമാമസ്ജിദ്, ചേരമാന്‍ പറമ്പ്, ചേരമംഗലം ജൂതപ്പള്ളി, തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം, കീഴ്ത്താലി ശിവക്ഷേത്രം, പട്ടണത്തും കോട്ടപ്പുറത്തുമുള്ള പുരാതന ഗവേഷണകേന്ദ്രം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി സംരക്ഷിക്കും. പദ്ധതി പ്രദേശത്തെ റോഡുകളും, ജലപാതകളും, ബോട്ടുജട്ടികളും മെച്ചപ്പെടുത്തും.

ചരിത്രഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ടൂറിസ്റുകള്‍ക്കും ഉപയുക്തമായ തരത്തില്‍ നിരവധി മ്യൂസിയങ്ങള്‍ സജ്ജീകരിക്കും. കൊടുങ്ങല്ലൂരില്‍ അബ്ദുറഹിമാന്‍ സാഹിബിന്റെ വസതിയില്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചരിത്ര മ്യൂസിയം, ഇസ്ളാമിക് പൈതൃക മ്യൂസിയം, കേരള സാഹിത്യ മ്യൂസിയം, പള്ളിപ്പുറത്ത് മിലിട്ടറി മ്യൂസിയം, പട്ടണത്ത് ഉല്‍ഖനനം നടന്ന പ്രദേശത്ത് സൈറ്റ് മ്യൂസിയം, മാരിടൈം മ്യൂസിയം എന്നിവ സജ്ജീകരിക്കും. കയര്‍ - കൈത്തറി എന്നിവ സംബന്ധിച്ച രണ്ട് മ്യൂസിയവും ഒരുക്കുന്നുണ്ട്.

ഗോതുരുത്തില്‍ല്‍ചവിട്ടുനാടക കേന്ദ്രം ആരംഭിക്കും. പറവൂർ, കോട്ടപ്പുറം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ ടൂറിസ്റുകള്‍ക്കായി ഇന്റര്‍പ്രിട്ടേഷന്‍ സെന്ററുകള്‍ ആരംഭിക്കും. തലശേരി പൈതൃക സര്‍ക്യൂട്ടിന് രൂപം നല്‍കിക്കഴിഞ്ഞു. കായംകുളം -അമ്പലപ്പുഴ ടൂറിസം സര്‍ക്യൂട്ട് മധ്യ കേരളത്തിന് മുതല്‍ക്കൂട്ടാകും. ഇതിനകം 30 കേന്ദ്രത്തില്‍ ബീച്ച് ടൂറിസം വികസന പദ്ധതികള്‍ നടപ്പാക്കി. തലശേരി സീ വ്യൂ പാര്‍ക്കും ഓവര്‍ബറീസ് ഫോളിയും ഉദ്ഘാടനം ചെയ്തു. വര്‍ക്കല, ചാവക്കാട്, ചെറായി ടൂറിസം പദ്ധതികള്‍ക്ക് രൂപം നല്‍കി. മൂന്നാര്‍ മാസ്റര്‍ പ്ളാന്‍ തയ്യാറാക്കി വരുന്നു. ഇത് ഉടന്‍ നടപ്പാകും. മൂന്നാറില്‍ ടൌൺഷിപ്പിന് രൂപം നല്‍കുന്നതാണ്.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം മലബാര്‍ മേഖലയുടെ മാത്രമല്ല സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്ക് വഴിവയ്ക്കുന്ന ബൃഹത് പദ്ധതിയാണ്. വിമാനത്താവള നിര്‍മാണത്തോടൊപ്പം അനുബന്ധ സൌകര്യങ്ങളും അടിസ്ഥാന സൌകര്യങ്ങളുമായ റോഡ്, വൈദ്യുതി, വെള്ളം എന്നിവ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ക്കും രൂപം നല്‍കിവരുന്നു. എയര്‍പോര്‍ട്ടിലേക്കുള്ള 8 റോഡ് വികസിപ്പിക്കും. ഇടതുമുന്നണി സര്‍ക്കാര്‍ ആവിഷ്കരിച്ച ഗ്രാന്‍ഡ് കേരളാ ഷോപ്പിങ് ഫെസ്റിവൽ എടുത്തുപറയാവുന്നന്ന മറ്റൊരു പദ്ധതിയാണ്. ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റിവല്‍ ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ല്‍ ജനപ്രിയമായി വരുന്നു.

ടൂറിസം പദ്ധതികള്‍ കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിലേക്കെത്തിക്കുന്നതിനാണ് എന്റെ ഗ്രാമം ടൂറിസം സൌഹൃദഗ്രാമം പദ്ധതി ആവിഷ്കരിച്ചത്. ഓരോ പഞ്ചായത്തിലും ഒരു ടൂറിസം പദ്ധതി എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉത്തരവാദിത്ത ടൂറിസം എന്ന നയത്തിന്റെ ഭാഗമായി കുമരകം, തേക്കടി, വയനാട്, കോവളം എന്നിവിടങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ല്‍ നടത്തുകയുണ്ടായി. സ്വയംസഹായ സംഘങ്ങളും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും വഴിയുള്ള സംരംഭങ്ങളിലൂടെ കുമരകത്തു മാത്രം അരക്കോടി രൂപയുടെ വരുമാനം ഗ്രാമീണജനങ്ങള്‍ക്ക് നേടിക്കൊടുക്കാന്‍ കഴിഞ്ഞു. ജൈവകൃഷി പ്രോത്സാഹനം, പ്ളാസ്റിക് നിരോധനം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ മേഖലകളിലും ഉത്തരവാദിത്ത ടൂറിസം ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്.

ആഗോള പ്രതിസന്ധിക്കിടയിലും കേരളാ ടൂറിസത്തിന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞത് ടൂറിസം വകുപ്പ് ആവിഷ്കരിച്ച ഫലപ്രദമായ മാര്‍ക്കറ്റിങ് നടപടികള്‍ മൂലമാണ്. വിവിധ രാജ്യങ്ങളില്‍ റോഡ് ഷോകള്‍ സംഘടിപ്പിച്ചു. സ്റോക്ഹോം, സിഡ്നി, മെൽബൺ, ആംസ്‌റ്റർഡാം, പാരീസ് , ജനീവ തുടങ്ങിയ വിദേശ നഗരങ്ങളിൽ മാത്രമല്ല അഹമ്മദാബാദ്, ഡൽഹി, ബാംഗളൂർ, ചെന്നൈ, പൂണെ, മുംബെ , ഹൈദരാബാദ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലും റോഡ് ഷോകൾ സംഘടിപ്പിച്ചു .ദില്ലിയിൽ നിന്ന് കേരളം വരെ സഞ്ചരിക്കുന്ന രാജധാനി എക് ‌സ്‌പ്രസ് കേരള ടൂറിസത്തിന്റെ ബ്രാൻഡ് വെഹിക്കിളായി രൂപകൽ‌പ്പന ചെയ്ത് അവതരിപ്പിച്ചത് വ്യാപകമായ് പ്രശംസ പിടിച്ചു പറ്റുകയുണ്ടായി.


*****

കോടിയേരി ബാലകൃഷ്ണന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആഗോള സമ്പദ്ഘടനയെ പിടിച്ചുലച്ച മാന്ദ്യകാലത്തും വളര്‍ച്ച കൈവരിച്ച് ലോകത്തെ അമ്പരപ്പിച്ച കേരളാ ടൂറിസം ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. കേരളാ ട്രാവല്‍ മാര്‍ട്ടിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കൊച്ചിയിലെത്തിയ ടൂറിസം മേഖലയിലെ വിദഗ്ധരും ഈ വ്യവസായത്തെപ്പറ്റി ശുഭസൂചനകളാണ് നല്‍കിയത്. കേരളത്തില്‍ല്‍കഴിഞ്ഞ നാലുവര്‍ഷം നടപ്പാക്കിയ പശ്ചാത്തല സൌകര്യ വികസന പദ്ധതികളെ ശ്ളാഘിക്കുന്നതിലുംഅവര്‍ക്ക് ഏകമനസ്സായിരുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ടൂറിസ്റ് കേന്ദ്രമാണ് കേരളമെന്നന്നവസ്തുത എല്ലാവരും അംഗീകരിക്കുന്നു. ക്രമസമാധാന പാലനത്തിലും സുരക്ഷാക്രമീകരണങ്ങളിലും നാം പുലര്‍ത്തുന്ന ബദ്ധശ്രദ്ധ ലോകം തിരിച്ചറിയുന്നുവെന്നാണ് ഇതു കാണിക്കുന്നത്.