Monday, January 31, 2011

സമൂഹ മനസാക്ഷിക്കു നേരെ ചോദ്യശരങ്ങളുമായി പെൺപിറവി

ഉടയാടകളും ചമയങ്ങളും ചാർത്തപ്പെട്ട് എന്നാൽ ഉടലിന്റെ തടവറയിൽ എന്നന്നേക്കും തളയ്‌ക്കപ്പെട്ട് സ്‌ത്രീ നമ്മുടെ മുന്നിൽ നിൽക്കുന്നു. നമ്മുടെ അമ്മയായും ഭാര്യയായും സഹോദരിയായും മകളായും സുഹൃത്തായും അവൾ നമുക്കൊപ്പം ജീവിക്കുന്നു. തുണ്ടം തുണ്ടമാക്കപ്പെട്ട അവയവങ്ങൾ മാത്രമായി, നമ്മുടെ ആവശ്യങ്ങൾ യഥാസമയം നിറവേറ്റാനുള്ള ഉപകരണമായി അവൾ അവളുടെ വ്യഥകൾ കുടിച്ചു തീർത്തു ജീവിക്കുന്നു. സമൂഹം അളന്നു തിരിച്ചിട്ട കളങ്ങളിൽ നിന്നുകോണ്ട് സമൂഹം നിശ്ചയിച്ച വേഷങ്ങൾ മാത്രം ആടാൻ കല്പിക്കപ്പെട്ട സ്‌ത്രീ വർഗം പെൺപിറവിയിലൂടെ മനുഷ്യസമൂഹത്തിനു നേരെ ആയിരം ചോദ്യങ്ങൾ നിരത്തുകയാണ്. ഈ സമൂഹത്തിൽ സ്‌ത്രീയായി ജീവിക്കുക എന്ന ഭയാനകമായ അവസ്ഥയെ അവൾ ഇവിടെ തുറന്നുകാട്ടുകയാണ് ഈ നാടകത്തിലൂടെ. ക്യാപ്‌ടൻ ലക്ഷ്മിയും ഈറോം ശർമിളയും മാധവിക്കുട്ടിയും ഗൌരിയമ്മയും മയിലമ്മയും ഒക്കെ ജീവിച്ചു കാണിച്ച ഈ മണ്ണിൽ സ്‌ത്രീവർഗം ഇന്നും പരമ്പരാഗത മൂല്യ സങ്കല്പങ്ങളുടെയും വിശ്വാസങ്ങളുടെയും തടവറയ്‌ക്കുള്ളിൽ തന്നെയാണെന്നു ഓർമപ്പെടുത്തുന്നു.

ഈ നാടകത്തിലെ കാഴ്‌ചകൾ കാലത്തിന്റെ നിഴൽ‌പ്പാടുകളാണ്. ഈ കാഴ്‌ചകൾ കാണുന്ന പുരുഷൻ മാപ്പിരക്കുന്നത് തങ്ങളുടെ ദൌർബല്യങ്ങളുടെ പേരിലാണ് എന്നാൽ സ്‌ത്രീയോ അവളുടെ ശക്തിയെക്കുറിച്ചോർത്തും. നിഷയെന്ന അവാർഡ് ജേതാവു കൂടിയ പത്രപ്രവർത്തക നേരിൽക്കാണുന്ന സ്‌ത്രീയുടെ വിവിധ മുഖങ്ങളും അത് അവളുടെ ജീവിതത്തിൽ സ്വാധീനിക്കുന്ന കഥാതന്തുവിലൂടെ നാടകം പുരോഗമിക്കുന്നു. മുഴുക്കുടിയനായ പിതാവിന്റെ പുത്രിക്കു നേരെയുള്ള സമൂഹത്തിന്റെ പരിഹാസവും, ഒറ്റയ്‌ക്കു ബസ് സ്റ്റോപ്പിൽ നിൽക്കുന്ന കുട്ടി നേരിടേണ്ടി വരുന്ന ദുരിതവും പീഡിപ്പിക്കപ്പെട്ട കുട്ടിക്കു നേരെ പോലീസും മാധ്യമങ്ങളും കാണിക്കുന്ന ക്രൂരതകളും, കമ്പനി ജോലിക്കിടെ അനുഭവിക്കേണ്ടി വരുന്ന പീഡനവുമൊക്കെ അടുത്തു കാണുന്ന നിഷയിലൂടെ കാലിക ജീവിതങ്ങളുടെ നേർക്കാഴ്‌ചയാണ് നാടകം വരച്ചു കാട്ടുന്നത്. ഇതിനൊക്കെയുപരി തന്റെ വീട്ടിൽ അവൾക്ക് ലഭിക്കാതെ പോകുന്ന സ്നേഹവും തണലും അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ ദു:ഖമായി പുറത്തു വരുന്നു. ഈ ഭൂമിയിൽ പിറക്കാൻ ഭയപ്പെടുന്ന പെൺകുഞ്ഞായി അവൾ സമൂഹമനസാക്ഷിക്കു നേരെ ദീനരോദനമുയർത്തുന്നു.

പുരുഷന്റെ ദൌർബല്യങ്ങളെ ഒന്നൊന്നായി പെൺപിറവി പിച്ചിചീന്തുന്നു. പെൺശരീരത്തെ നോട്ടം കൊണ്ടും മൊബൈൽ തോക്കുകൊണ്ടും ആക്രമിക്കുന്ന പുതു സമൂഹവും ആണായതുകൊണ്ടു അടുക്കളപ്പണി അമ്മ പഠിപ്പിച്ചില്ലയെന്ന അവന്റെ അഹങ്കാരവും, സ്‌ത്രീശാക്തീകരണത്തിനു നേരെയുള്ള പുച്ഛവുമൊക്കെ പല സന്ദർഭങ്ങളിലൂടെ നാടകം പുരുഷമനസാക്ഷിയെ കളിയാക്കി ഉയർത്തുന്നുണ്ട്.

തമസിൻ തുരുമ്പിച്ച കൂടാരമൊന്നിൽ

തളച്ചിട്ട ദു:ഖങ്ങൾ ഞങ്ങൾ

കവാടം തകർത്തെത്തുമൊരുസുപ്രഭാതത്തെ

കാത്തസ്‌തമിക്കുവോർ ഞങ്ങൾ

സ്നേഹവും നന്മയും നിറഞ്ഞ ഒരു ലോകം സാധ്യമാണെന്നും, ഈ കുഞ്ഞിനു അതു കാണിച്ചുകൊടുക്കുവാൻ സമൂഹത്തോടു ആ‍ഹ്വാനം ചെയ്തുകൊണ്ട് നാടകം അവസാനിക്കുന്നു. സ്‌ത്രീകളുടെ വളരുന്ന ആത്മാവബോധങ്ങൾക്കും തിരിച്ചറിവുകൾക്കും പുത്തൻ സ്വാതന്ത്ര്യബോധത്തിനും അനുസരിച്ച് സ്വയം തിരുത്താൻ കൂട്ടാക്കാതെ നിൽക്കുന്ന കേരളീയ പുരുഷാവബോധങ്ങൾ നേരീടാൻ പോകുന്നത് വളരെ കടുത്ത വെല്ലുവിളികളാണെന്നു നാടകം ഓർമപ്പെടുത്തുന്നു.

പകുതിയാകാശവും പകുതിമണ്ണും

പകുതി നഗരം, പകുതി നാടുമെന്റേത്.

പകുതിചരിത്രവും പകുതി വിജയങ്ങളും

പകുതി രാവും പകുതി പകലുമെന്റേത്

പകുതി നദികൾ, പകുതി മലകളെന്റേത്..

കാടുപകുതി,ക്കടലു പകുതിയെന്റേത്..

കരയില്ല, ശിലയായ്ത്തപം ചെയ്യുകില്ലിനി

തളിരിലും പൂവിലുമുയർത്തെണീക്കും…

കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് കഴിഞ്ഞ ഒരാഴ്‌ചക്കാലമായി കേരളത്തിലൂടനീളം അവതരിപ്പിച്ചു വരുന്ന പെൺപിറവി നാടകം ഒരു വലിയ സംവാദത്തിനു തന്നെ വഴി തുറക്കുകയാണ്. വേദിയും സദസും അരങ്ങായി മാറുന്ന പുത്തൻ നാടക അവതരണവും സാങ്കേതികത്വവും സംഭാഷണങ്ങളും പ്രേക്ഷകരെ വളരെയേറെ ആകർഷിക്കുന്നു. നാടകാവതരണ ശേഷം പ്രേക്ഷകരിൽ നിന്നുയരുന്ന സംവാദങ്ങളും അഭിപ്രായങ്ങളും നാടകനവോത്ഥാനത്തിന്റെ വെളിപാടാകുന്നു.

അന്താരാഷ്ട്ര വനിതാദിനത്തിന്റെ ശതാബ്ദി വർഷാചരണത്തോടനുബന്ധിച്ച് തയ്യാറാക്കിയ പെൺപിറവി നാടകാവതരണം ജനുവരി 31നു തിരുവനന്തപുരം ഗാന്ധിപാർക്കിൽ സമാപിക്കും. പ്രശസ്ത നാടകപ്രവർത്തകയായ ശ്രീജ ആറങ്ങോട്ടുകരയുടെ ‘ചരിത്രവഴികളിലെ സ്‌ത്രീകൾ’ എന്ന രചനയെ അധികരിച്ചും ഒപ്പം എൻ വേണുഗോപാലന്റെ ‘പിറവികൊണ്ടേ മുറിവേറ്റവർ’ എന്ന നാടകത്തിൽ നിന്നും തയ്യാറാക്കിയതാണ് ഈ നാടകം. സജിത മഠത്തിൽ, ബി എസ് ശ്രീകണ്ഠൻ, എം എം സചീന്ദ്രൻ എന്നിവര് കൂടിച്ചേർന്നാണ് പെൺപിറവി നാടകം രചിച്ചത്. സാംകുട്ടി പട്ടംകരിയാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രൊഫഷണൽ നാടകകലാകാരന്മാരും വിദ്യാർത്ഥിനികളും അടങ്ങിയ അഭിനയനിരയാണ് നാടകം അരങ്ങിലെത്തിക്കുന്നത്.

നാടകത്തിൽ നിന്ന്*****

കടപ്പാട് : കേരള ശാസ്‌‌ത്ര സാഹിത്യ പരിഷത്ത്, ചിത്രങ്ങൾ: തുളസി കക്കട്ട്

സിവില്‍ സര്‍വീസ് പരിഷ്കരണം കാര്യപരിപാടി വേണം

കേരളത്തിന്റെ വികസനത്തിന് ഒരു രേഖ ഉണ്ടാക്കുന്നതിനായി എകെ ജി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര കേരള പഠന കോൺഗ്രസില്‍ നടന്ന സമാപന പ്രസംഗമാണ് സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ആധാരമായത്. രേഖ മുന്നോട്ടു വയ്ക്കുന്ന വികസനനേട്ടങ്ങള്‍ കൈവരിക്കണമെങ്കില്‍ അതിന് അനുയോജ്യമായ ഭരണയന്ത്രം അനിവാര്യമാണെന്നും അതിനുള്ള ഇടപെടല്‍ ഉയര്‍ന്നുവരേണ്ടതിന്റെ പ്രാധാന്യവുമാണ് അതില്‍ പറഞ്ഞിരുന്നത്. പഠന കോൺഗ്രസിന്റെ രേഖയില്‍ ചൂണ്ടിക്കാണിച്ച കാര്യം ഒന്നുകൂടി ഊന്നിപ്പറയുകയാണ് സമാപന പ്രസംഗത്തില്‍ ചെയ്തത്.

നിര്‍വഹണം ശരിയായ രീതിയില്‍ നടന്നില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്തിന് നിരവധി അനുഭവങ്ങള്‍ കേരളത്തിന് അകത്തും പുറത്തും ഉണ്ട്. ഉദാഹരണമായി 1961ല്‍ 13.28 കോടി രൂപ മതിപ്പുചെലവില്‍ തുടങ്ങിയ കല്ലട പദ്ധതി ലക്ഷ്യംവച്ച നേട്ടം പകുതി പോലും കൈവരിക്കാതെ കഴിഞ്ഞ വര്‍ഷം അവസാനിപ്പിക്കേണ്ടിവന്നു. അപ്പോഴേക്കും ചെലവായതാവട്ടെ 763 കോടി രൂപയും. ഈ രീതിക്ക് ഒരു തിരുത്തലുണ്ടാവുക എന്നത് പ്ളാനിങ്ങിന് അനുസരിച്ച് കാര്യങ്ങള്‍ നീങ്ങുന്നതിന് അനിവാര്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

ഈ വസ്തുതകള്‍ ഉള്‍ക്കൊണ്ട് സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട് ദേശാഭിമാനി സംഘടിപ്പിച്ച ചര്‍ച്ചയില്‍ ക്രിയാത്മകമായ രീതിയില്‍ വിവിധ മേഖലയില്‍പെട്ടവര്‍ പ്രതികരിച്ചിരുന്നു. ഇതില്‍ ഉയര്‍ന്നുവന്ന പല നിര്‍ദേശങ്ങളും ഭാവിയില്‍ കേരളത്തിന്റെ സിവില്‍ സര്‍വീസ് മെച്ചപ്പെടുത്തുന്നതിന് സഹായകമായിത്തീരും. അത് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

സിവില്‍ സര്‍വീസിലെ പ്രശ്‌നങ്ങള്‍ക്ക് നിലനില്‍ക്കുന്ന വ്യവസ്ഥയാണ് കാരണം എന്ന് പലരും വ്യക്തമാക്കുകയുണ്ടായി. എല്ലാ ബന്ധങ്ങളെയും പണത്തിന്റെ അടിസ്ഥാനത്തില്‍ കാണുന്ന മുതലാളിത്ത വ്യവസ്ഥയെ ശരിയായ രീതിയില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിന് ചര്‍ച്ചയില്‍ പലരും തയ്യാറായി. നിലനില്‍ക്കുന്ന ബൂര്‍ഷ്വ-ഭൂപ്രഭു വ്യവസ്ഥ സിവില്‍ സര്‍വീസിനെ ജനവിരുദ്ധമാക്കിത്തീര്‍ക്കുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ആ വ്യവസ്ഥ മാറുംവരെ ഒന്നും മാറ്റാന്‍ കഴിയില്ല എന്ന നിരാശാബോധത്തിലേക്ക് നാം എത്തിക്കൂടാ. അങ്ങനെ വന്നാല്‍ വര്‍ത്തമാനകാലത്ത് ഇടപെടാനുള്ള സാധ്യതകളെ അത് സ്വയം ഇല്ലാതാക്കും. നിലനില്‍ക്കുന്ന വ്യവസ്ഥ മാറ്റാനുള്ള സമരത്തോടൊപ്പം അതിനെ ക്രിയാത്മകമായി പരിവര്‍ത്തിപ്പിക്കാനുള്ള സമീപനവും അനിവാര്യമാണ് എന്ന് കാണണം. എങ്കിലേ ജനജീവിതത്തില്‍ ക്രിയാത്മകമായി ഇടപെട്ട് നമുക്ക് മുന്നോട്ട് പോകാനാവൂ. സൈദ്ധാന്തികമായ ചര്‍ച്ചകള്‍ക്കൊപ്പം അതിനെ പ്രയോഗവുമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ള ഇടപെടല്‍കൂടി നടത്താന്‍ നമുക്കാകണം.

ഈ വ്യവസ്ഥയ്ക്കെതിരായ പോരാട്ടം തുടരുമ്പോള്‍ത്തന്നെ ഇന്നത്തെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അകത്തുനിന്നുകൊണ്ടും അതോടൊപ്പം അവയില്‍ അടിയന്തരമായി മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കഴിയണം. വ്യവസ്ഥ മാറ്റപ്പെടുന്നതിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂ എന്ന സമീപനം ഉയര്‍ത്തിപ്പിടിക്കുന്നത് ഫലത്തില്‍ വര്‍ത്തമാനകാലത്ത് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ നിന്ന് പിന്മാറിപ്പോകുന്നതിലേക്ക് മാത്രമേ നയിക്കുകയുള്ളൂ.

ഈ സമീപനത്തോടുകൂടി ഇടപെടുമ്പോള്‍ രാഷ്ട്രീയപ്പാര്‍ടികള്‍ക്ക് സിവില്‍ സര്‍വീസിലെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണം എന്നതിനെ സംബന്ധിച്ച് കാഴ്ചപ്പാട് ഉണ്ടാവണം എന്ന ചര്‍ച്ചയിലെ അഭിപ്രായം ഏറെ ശരിയാണ്. അത്തരം ഒരു വ്യക്തതയ്ക്ക് വേണ്ടിയുള്ള ശ്രമം എന്ന നിലയിലാണ് ഈ ചര്‍ച്ചകളെ നാം കാണേണ്ടത്. ആ ചര്‍ച്ചകളില്‍നിന്ന് പൊതുസമീപനം ഉണ്ടാക്കാന്‍ ശ്രമിക്കുകയും വേണം. എന്നാല്‍, പൊതുസമീപനം ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തമ്മില്‍ ഉണ്ടാവും എന്ന നല്ല ധാരണയും ഉണ്ടാവേണ്ടതുണ്ട്. ഇത് മനസിലാക്കണമെങ്കില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സിവില്‍ സര്‍വീസിനെ സമീപിച്ച രീതിയും എല്‍ഡിഎഫ് സര്‍ക്കാര്‍ സമീപിച്ച രീതിയും തമ്മിലുള്ള വ്യത്യാസം പരിശോധിച്ചാല്‍ മതിയാകും. ഭരണപരിഷ്കാര കമീഷനുകള്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിയല്ല യുഡിഎഫ് ശ്രമിച്ചത്. ഭരണനവീകരണത്തിന് കസള്‍ട്ടന്റുമാരെ നിയമിക്കുന്നതിനാണ് അവര്‍ താല്‍പ്പര്യമെടുത്തത്. ആഗോളവല്‍ക്കരണസമീപനത്തെ പിന്‍പറ്റി സിവില്‍ സര്‍വീസിനെ ദുര്‍ബലപ്പെടുത്തുക എന്ന നയമായിരുന്നു ആ സമീപനത്തിന്റെ ആകത്തുക. ഇതിന്റെ ഭാഗമായി ഏകദേശം 11,658 തസ്തികകള്‍ ഇല്ലാതാക്കുകയും ജീവനക്കാരുടെ വേതനംതന്നെ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഭരണപരിഷ്കാരത്തിന്റെ സമീപനം എന്നാല്‍ ഓഫീസ് മോടിപിടിപ്പിക്കല്‍ മാത്രമാണ് എന്ന നിലയില്‍ അവര്‍ എത്തിച്ചേരുകയും ചെയ്തു. ഇത്തരം നയങ്ങള്‍ സിവില്‍ സര്‍വീസ് രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല, കൂടുതല്‍ സങ്കീര്‍ണമാക്കാനേ ഇടയാക്കുകയുള്ളൂ. അതുകൊണ്ടാണ് അന്ന് ജീവനക്കാര്‍ ഒന്നടങ്കം പ്രതിഷേധത്തിനിറങ്ങിയത് എന്നും തിരിച്ചറിയേണ്ടതുണ്ട്.

മറ്റെല്ലാ രംഗത്തും എന്നപോലെ ഈ നയത്തില്‍നിന്ന് വ്യത്യസ്തമായ നയമാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. 30,000 തസ്തികകള്‍ പുതുതായി സൃഷ്‌ടിച്ചു. തസ്തികകള്‍ സൃഷ്‌ടിക്കുന്നതില്‍ നിയന്ത്രണം വേണം എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. എന്നാല്‍ അത് കാര്യക്ഷമതയെ തകര്‍ക്കുന്ന വിധത്തില്‍ ആവരുത്. ജീവനക്കാരുടെ ആനുകൂല്യം പുനഃസ്ഥാപിക്കുന്നതിനും അവര്‍ക്ക് അര്‍ഹതപ്പെട്ട സേവനവേതന വ്യവസ്ഥ കൊണ്ടുവരുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംതൃപ്തരായ ജീവനക്കാര്‍ എന്നത് സിവില്‍ സര്‍വീസിന്റെ മെച്ചപ്പെടുത്തലിന് അനിവാര്യമാണെന്ന കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കാന്‍ ഈ സര്‍ക്കാരിനായി.

ഭരണനവീകരണത്തില്‍ ഇ-ഗവേണന്‍സിന്റെ ഇടപെടല്‍ വേണമെന്നുള്ളത് ഈ ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാന നിര്‍ദേശമാണ്. ഈ കാഴ്ചപ്പാട് പ്രായോഗികമാക്കുന്നതിനുള്ള നിരവധി നടപടികള്‍ ഈ ഭരണകാലയളവില്‍ നടക്കുകയുണ്ടായി. ട്രഷറി, രജിസ്ട്രേഷന്‍, ഗതാഗതം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം തുടങ്ങി ഏതാണ്ട് എല്ലാ വകുപ്പിലും കംപ്യൂട്ടര്‍വല്‍ക്കരണം വലിയ ഒരളവോളം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. സര്‍ക്കാര്‍ രേഖകളുടെ ഡിജിറ്റല്‍ രൂപം തയ്യാറാക്കല്‍, ഇ-പേമെന്റ് സംവിധാനം, ഇന്റഗ്രേറ്റഡ് ഗവമെന്റ് സര്‍വീസ് ഗവേണന്‍സ്, കേരള ഇന്നവേഷന്‍ ഫൌണ്ടേഷന്‍, തദ്ദേശസ്വയംഭരണ സ്ഥാപന ഇ-ഗവേണന്‍സ് പരിപാടി എന്നിവ ഇതില്‍പെടുന്നു. വാണിജ്യനികുതി, ജനന-മരണ രജിസ്ട്രേഷന്‍, ഹയര്‍സെക്കന്‍ഡറി ഏകജാലക പ്രവേശനം, പിഎസ് സി പരീക്ഷകളുടെ അപേക്ഷ നടപടികള്‍ തുടങ്ങിയവ ഇ-ഗവേണന്‍സ് സഹായത്തോടെ നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

ഫയലുകള്‍ സംബന്ധിച്ച വിവരം ജനങ്ങള്‍ക്ക് അറിയുന്നതിനും ഫയല്‍നീക്കം ചിട്ടപ്പെടുത്തുന്നതിനുമായി ഐഡിയാസ് എന്ന സോഫ്‌റ്റ് വെയര്‍ സെക്രട്ടറിയറ്റിലും മറ്റു ചില വകുപ്പുകളിലും നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ ഗുണനിലവാരം ഉയര്‍ത്തുന്നതിന് ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. അതിന് ഉതകുന്ന തരത്തിലുള്ള ജനകീയ ഇടപെടല്‍ പിടിഎ കമ്മിറ്റികളും ആശുപത്രി ഡവലപ്മെന്റ് കമ്മിറ്റികളും പുനഃസംഘടിപ്പിച്ചതിലൂടെ സാധ്യമായിട്ടുണ്ട്. വിവിധ ഡിപ്പാര്‍ട്മെന്റുകളില്‍ നടത്തിയ ചില പരിഷ്കാരങ്ങള്‍ ഇന്ത്യയ്ക്കു തന്നെ മാതൃകാപരമായി. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ജനമൈത്രി പോലീസ്. ട്രഷറി വകുപ്പ് പൌരവകാശ രേഖ പ്രസിദ്ധീകരിച്ച് അതിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളിലും സോഷ്യല്‍ ഓഡിറ്റിങ് നടപ്പാക്കിയത് ഇന്ത്യയിലെ ആദ്യത്തെ അനുഭവമാണ്. പൊതുജനങ്ങളുടെ താല്‍പ്പര്യാര്‍ഥം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഓഫീസുകളിലും മറ്റും റിസപ്‌ഷന്‍ കൌണ്ടറുകള്‍ സ്ഥാപിച്ചതും ജനസൌഹാര്‍ദ ഇടപെടലിന്റെ ഭാഗമാണ്. അഴിമതി രഹിത വാളയാര്‍ പരിപാടി, അഴിമതി ഒരിക്കലും ഒഴിവാക്കാനാവില്ല എന്നുകരുതിയ സ്ഥലത്തുപോലും അത് നടപ്പാക്കാനാകും എന്നതിന്റെ തെളിവാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള നിരവധി പരിഷ്കാരങ്ങള്‍ ഈ രംഗത്ത് നടപ്പാക്കിയിട്ടുണ്ട് എന്നത് അഭിമാനകരമായ കാര്യമാണ്. ഇതോടൊപ്പം ചില മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. കാലാനുസൃതമായ മാറ്റം റൂള്‍സ് ഓഫ് ബിസിനസില്‍ വരുത്തേണ്ടതുണ്ട്. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റില്‍ പത്ത് തലങ്ങളിലാണ് ഉദ്യോഗസ്ഥ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഇത് നാലോ അഞ്ചോ തട്ടായി കുറയ്ക്കണം എന്ന നിര്‍ദേശം പരിശോധിക്കപ്പെടേണ്ടതുണ്ട്.

സെന്‍ കമ്മിറ്റി ശുപാര്‍ശപ്രകാരം വിവിധ വകുപ്പുകളില്‍ അധികമെന്നു കണ്ട ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിക്കാന്‍ കഴിയേണ്ടതുണ്ട്. അത് പൂര്‍ത്തീകരിക്കുക എന്നത് പ്രധാനമാണ്. ചില ഓഫീസുകളില്‍ ജോലികള്‍ തീരെ കുറവാണ്. മറ്റു ചിലയിടത്ത് വളരെ കൂടുതലുമാണ്. നിലവിലുള്ള സേവന-വേതന വ്യവസ്ഥകള്‍ സംരക്ഷിച്ച് പുനര്‍വിന്യാസത്തെക്കുറിച്ച് ആലോചിക്കേണ്ടതാണ്. ഭരണനിര്‍വഹണത്തിനായി കംപ്യൂട്ടര്‍ സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തണം എന്ന നിര്‍ദേശവും സ്വാഗതാര്‍ഹമാണ്.

ഉദ്യോഗസ്ഥരെ കുറ്റമറ്റനിലയില്‍ പ്രവര്‍ത്തിക്കുന്നതിന് ശക്തമായ ഇടപെടല്‍ മേല്‍ത്തട്ടുകളില്‍നിന്ന് ഉണ്ടാകേണ്ടതുണ്ട് എന്ന കാര്യവും ശരിയാണ്. അത്തരം ഇടപെടല്‍ നടത്തുന്നവര്‍ക്ക് ഭരണനേതൃത്വത്തിലുള്ളവര്‍ പ്രോത്സാഹനവും പ്രേരണയും നല്‍കിയാല്‍ പ്രശ്‌നങ്ങള്‍ ചിലത് പരിഹരിക്കാനാകും എന്നതും വസ്തുതയാണ്.

സംഘടനകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചില വിമര്‍ശങ്ങളും ക്രിയാത്മകമായ നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ജനസൌഹൃദപരമായി സിവില്‍ സര്‍വീസ് മാറേണ്ടതിന്റെ ആവശ്യകതയും അതിനായി ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള നിര്‍ദേശങ്ങളും സംഘടനാ നേതാക്കള്‍ മുന്നോട്ടു വയ്ക്കുകയുണ്ടായി. ഇത്തരം കാര്യങ്ങള്‍ മുഴുവന്‍ ഗൌരവകരമായി പരിഗണിക്കേണ്ടതുണ്ട്. ക്രമക്കേടുകള്‍ക്കും അഴിമതിക്കും ഗുരുതരമായ കുറ്റാരോപണങ്ങള്‍ക്കും വിധേയരാകുന്ന ഉദ്യോഗസ്ഥരെ ഒരു കാരണവശാലും ഒരു സംഘടനയും പിന്തുണയ്ക്കരുത് എന്നത് പൊതുവായ കാഴ്ചപ്പാടായി വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.

ചില ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ വരേണ്ട മാറ്റങ്ങളെ സംബന്ധിച്ച് ചര്‍ച്ചയില്‍ ഉയര്‍ന്ന പല കാര്യങ്ങളും ശരിയാണ്. പലരും അവരുടെ മുന്നില്‍ എത്തുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ തള്ളിക്കളയാം എന്നാണ് ചിന്തിക്കുന്നത്. ഈ മനോഭാവം തീര്‍ച്ചയായും തിരുത്തപ്പെടേണ്ടതാണ്. കൂടുതല്‍ സമയം ജോലിചെയ്ത് ഫയല്‍ തീര്‍പ്പാക്കുന്ന സംസ്കാരം വളര്‍ന്നുവരണം. ഫയലുകള്‍ ചുവപ്പുനാടയില്‍ കുടുങ്ങാതിരിക്കാന്‍ താഴെതലം മുതല്‍ മേലുദ്യോഗസ്ഥന്മാരുടെ നിരീക്ഷണം അനിവാര്യമാണ്. നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും പഠിക്കാന്‍ നല്ലൊരു ശതമാനം ജീവനക്കാരും തയ്യാറാകുന്നില്ല എന്ന വിമര്‍ശവും ശരിയാണ്. ഇക്കാര്യത്തില്‍ ഒരു പരിശീന പരിപാടി സംഘടിപ്പിക്കുന്ന കാര്യവും പരിഗണിക്കേണ്ടതാണ്. മാസത്തിലൊരിക്കൽ ജീവനക്കാരുടെ പ്രവർത്തനം ഓഫീസിൽ പരിശോധനയ്‌ക്ക് വിധേയമാക്കണം. നൂറു ജീവനക്കാരിൽ കൂടുതൽ ഉള്ളിടത്ത് പഞ്ചിങ്ങ് സംവിധാനം ഏർപ്പെടുത്തണം എന്നത് ആലോചിക്കേണ്ടതാണ്. ചില ഓഫീസുകളിൽ നടപ്പിലാക്കിയ മാതൃകാപരമമായ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ചയിൽ പരാമർശമുണ്ടായി. ഇവ പഠിച്ച് മറ്റു ഓഫീസുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്.
ആത്യന്തികമായി സിവിൽ സർവീസ് ജനങ്ങൾക്ക് സേവനം നൽകാനാണെന്നുള്ള ബോധം പൊതുവിൽ വളർന്നുവരേണ്ടതുണ്ട്. അതിന് അനുയോജ്യമായ സംവിധാനമായി മാറ്റുന്നതിനുള്ള പരിഷ്‌കാരമാണ് ഉണ്ടാവേണ്ടത്.

അതോടൊപ്പം, ജീവനക്കാർ എന്ന നിലയിലുള്ള അവരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നൽകുക എന്നതും പ്രധാനമാണ്. ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്‌തുകൊണ്ട് ഇതിനായുള്ള കർമ്മപരിപാടി തയ്യാറാക്കാനാവണം.


*****

പിണറായി വിജയന്‍, കടപ്പാട് : ദേശാഭിമാനി

കേഴുക പ്രിയനാടേ

അഴിമതിക്കാരുടെയും പിടിച്ചുപറിക്കാരുടെയും കരാളഹസ്‌തങ്ങളില്‍ അമര്‍ന്നിരിക്കുകയാണ് ഇന്ത്യ. അഴിമതിയെ ദേശവല്‍ക്കരിച്ച കോൺ‌ഗ്രസും കൂട്ടാളികളും ജനങ്ങളെ ഒന്നിനുപിന്നാലെ മറ്റൊന്നുകണക്കില്‍ ദ്രോഹനടപടികളിലൂടെ വെല്ലുവിളിക്കുകയാണ്.

2010ല്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട അഴിമതികളുടെ വേലിയേറ്റം ഇവരുടെ തനിസ്വരൂപം മനസ്സിലാക്കിത്തരുന്നു. ഏതാണ്ട് 4 ലക്ഷം കോടിരൂപയുടെ കുംഭകോണം നടന്നതായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അശോക് ചവാന്‍, ബി എസ് യെദ്യൂരപ്പ, സുരേഷ് കല്‍മാഡി, മുലായംസിങ് യാദവ്, എ രാജ, ആര്‍മി ചീഫ് ദീപക് കപൂര്‍, മേജര്‍ ജനറല്‍ ആര്‍ കെ ഗൂഢ, ഡോ. കേദര്‍ ദേശായി തുടങ്ങി ഒട്ടേറെ പേരുകള്‍ ചര്‍ച്ചചെയ്യപ്പെട്ടു. കോൺ‌ഗ്രസ് മുഖ്യമന്ത്രിയായിരുന്ന അശോക് ചവാന്‍ ആദര്‍ശ് ഫ്ളാറ്റ് അഴിമതിയില്‍ കുടുങ്ങി അധികാരം നഷ്‌ടപ്പെട്ടയാളാണ്. 1.76 ലക്ഷം കോടിരൂപ ഖജനാവിന് നഷ്‌ടം വരുത്തിയതാണ് 2ജി സ്പെക്‌ട്രം അഴിമതി. ഇന്ത്യയിലെ 60 കോടി ജനങ്ങള്‍ക്ക് ആഴ്‌ചയില്‍ 30 കിലോ വീതം അരി രണ്ടുരൂപയ്‌ക്ക് അഞ്ചുവര്‍ഷം കൊടുക്കാന്‍ ഈ പണം മതിയാകുമായിരുന്നു. കോൺ‌ഗ്രസാകട്ടെ ഈ അഴിമതിയെ തള്ളിപ്പറയുകയും രാജയെ ന്യായീകരിക്കുകയും ചെയ്യുന്നു. 500 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് കര്‍ണാടക മുഖ്യമന്ത്രിയും മക്കളും കൈക്കലാക്കിയത്.

കോമൺവെല്‍ത്ത് അഴിമതി ഞെട്ടിക്കുന്ന മറ്റൊരു കൊള്ളയായിരുന്നു. 2003ല്‍ 1620 കോടിരൂപയ്‌ക്ക് നടത്താന്‍ കഴിയുമെന്നു കണക്കാക്കിയ ഈ ഗെയിംസ് നടന്നുകഴിഞ്ഞപ്പോള്‍ 70,000 കോടി ചെലവായതത്രേ! ഇന്ത്യന്‍ മെഡിക്കല്‍ കൌൺസില്‍ പ്രസിഡന്റ് കേതന്‍ദേശായി ചില്ലറക്കാരനല്ല. ഡല്‍ഹി, പഞ്ചാബ്, മുംബൈ, അഹമ്മദാബാദ് എന്നീ സ്ഥലങ്ങളിലായി 10 രമ്യഹര്‍മ്യങ്ങളും ഏക്കര്‍കണക്കിന് ഭൂമിയും അദ്ദേഹത്തിനുണ്ട്. അരക്കോടിരൂപ വിലമതിക്കുന്ന സ്വര്‍ണം റെയ്‌ഡില്‍ പിടിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് സീറ്റുകളും കോഴ്സും അനുവദിക്കാന്‍, കോടികളാണ് ദേശായി കൈപ്പറ്റിയിരുന്നത്. കേതന്‍ ദേശായിക്ക് ഒറ്റയ്‌ക്ക് ഇത്രയും വലിയ അഴിമതി നടത്താന്‍ ധൈര്യംവരുമോ?

ക്രിക്കറ്റ് ലേലംവിളി 20,000 കോടിക്കുമേല്‍ ഉയര്‍ന്നു. അടിമകളെ ലേലംകൊള്ളുന്നതുപോലെയാണ് ലോകപ്രശസ്‌തരായ കളിക്കാരെ സമ്പന്നര്‍ വിലപേശിപ്പിടിച്ചത്. ലളിത് മോഡി 473 കോടിരൂപയുടെ അവിഹിതസമ്പാദ്യവും ഉണ്ടാക്കി. ശശി തരൂരിന്റെ കേന്ദ്രമന്ത്രിപദവി തെറിച്ചതും ഇതേ തുടര്‍ന്നാണ്. സാമ്പത്തികസ്ഥാപനങ്ങളില്‍ നടക്കുന്ന കൊള്ള മറനീക്കി പുറത്തുവന്നതാണ് എല്‍ഐസി ഭവനനിര്‍മാണ ലോണില്‍ പ്രതിഫലിച്ചത്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി (ജിഎഫ്ഐ) കണക്കാക്കിയത് 500 ബില്യൺ ഡോളര്‍ (22.5 ലക്ഷം കോടി രൂപ) ഇന്ത്യക്കുപുറത്ത് ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ്. നികുതി കൊടുക്കാതെ, ഇന്ത്യയിലെ പൊതുമുതല്‍ കൊള്ളയടിച്ച് രാഷ്ട്രീയനേതൃത്വവും ബ്യൂറോക്രാറ്റുകളുമാണ് ഈ പണം വിദേശബാങ്കുകളില്‍ വ്യാജപേരില്‍ നിക്ഷേപിച്ചിട്ടുള്ളത്.

ഈ പണം ആരുടേതെന്ന് ഇന്ത്യാഗവൺമെന്റിന് അറിയാം. അവരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന ആവശ്യം കോൺ‌ഗ്രസ് ചെവിക്കൊള്ളുന്നില്ല. ഈ പണം വിദേശബാങ്കുകളില്‍നിന്ന് തിരികെ പിടിച്ച് ഇന്ത്യയില്‍ ചെലവാക്കിയാല്‍ നമ്മുടെ രാജ്യം അമേരിക്കയേക്കാള്‍ വികസനം നേടും. ഈ പണം ഇന്ത്യയിലെ പാവപ്പെട്ട 40 കോടി ജനങ്ങള്‍ക്ക് വിതരണംചെയ്‌താല്‍ ഒരാള്‍ക്ക് 56,250 രൂപ കിട്ടും. ഇവിടെയും കോൺ‌ഗ്രസും അതിന്റെ നേതാക്കളും തന്നെയാണ് പ്രതിക്കൂട്ടില്‍.

സുപ്രീംകോടതിയില്‍ അടുത്തകാലത്ത് സമര്‍പ്പിച്ച ഒരു അന്യായത്തില്‍ വ്യക്തമാക്കിയത് ഇന്ത്യയിലെ 16 മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരില്‍ എട്ടുപേര്‍ അഴിമതിക്കാരായിരുന്നു എന്നാണ്. ഹോങ്കോങ്ങിലെ ഒരു കടലാസ് കമ്പനിയുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 1976ല്‍ 2.2 കോടിരൂപയുടെ കരാര്‍ ഒപ്പിട്ട സംഭവം ഏറെ വിവാദം സൃഷ്‌ടിച്ചതായിരുന്നു. എ ആര്‍ ആന്തുലെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്റെ സ്വകാര്യട്രസ്റ്റിന് 30 കോടിരൂപ കമ്പനികളെക്കൊണ്ട് ഷെയര്‍ എടുപ്പിച്ച അഴിമതി ഏറെ ചര്‍ച്ചചെയ്‌തെങ്കിലും കോൺ‌ഗ്രസ് പതിവുപോലെ ആ അഴിമതിക്കാരനെ സംരക്ഷിച്ചു.

1987ല്‍ ജര്‍മന്‍ മുങ്ങിക്കപ്പല്‍ വാങ്ങിയ വകയില്‍ ഇടനിലക്കാരന്‍ 20 കോടി രൂപ കൈപ്പറ്റിയ സംഭവത്തില്‍ കോൺ‌ഗ്രസ് നേതൃത്വത്തിനും പങ്കുണ്ടായിരുന്നു. കല്‍പ്പനാഥ്റായ് കേന്ദ്ര ഭക്ഷ്യമന്ത്രിയായിരുന്നപ്പോള്‍ കൂടിയ വിലയ്‌ക്ക്പഞ്ചസാര ഇറക്കുമതിചെയ്‌തവകയില്‍ 650 കോടിരൂപ സര്‍ക്കാരിന് നഷ്‌ടമായി.

1992ല്‍ ഇന്ത്യന്‍ ബാങ്ക് 1300 കോടിയുടെ ലോൺ കള്ളപ്പേരില്‍ അനുവദിച്ചസംഭവം കേന്ദ്രസര്‍ക്കാരിലേക്കാണ് വിരല്‍ചൂണ്ടിയത്. നരസിംഹറാവുവിന്റെ മന്ത്രി സഭയെ രക്ഷിക്കാൻ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ എംപിമാരെ വിലയ്‌ക്കെടുക്കാന്‍ 30 ലക്ഷം രൂപവീതം ഓരോരുത്തര്‍ക്കും നല്‍കിയ സംഭവവും കോൺ‌ഗ്രസിന്റെ തനിസ്വരൂപം വ്യക്തമാക്കുന്നതുതന്നെ.

പേപ്പര്‍ പള്‍പ്പ് കരാര്‍ ഉറപ്പിക്കാന്‍ ചന്ദ്രസ്വാമിക്കും നരസിംഹറാവുവിനും 10 ലക്ഷം രൂപ വീതം നല്‍കി എന്ന് ലക്ഷ്മീഭായി പഥക് എന്ന വ്യാപാരി നാര്‍കോ പരിശോധനവേളയില്‍ വെളിപ്പെടുത്തിയത് 1996ല്‍ ആണ്. 16 കോടിരൂപയുടെ അഴിമതിയാണ് 1996ല്‍ സുഖറാം കേന്ദ്രടെലിംകോം മന്ത്രിയായിരുന്നപ്പോള്‍ നടത്തിയത്. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്തുതന്നെ (1996ല്‍)യാണ് യൂറിയ ഇറക്കുമതിയില്‍ 133 കോടി രൂപ അപഹരിച്ച കേസും ഉയര്‍ന്നുവന്നത്. സഞ്ജയ് അഗര്‍വാളിന് മഹാരാഷ്ട്ര സഹകരണബാങ്കില്‍നിന്ന് 600 കോടിരൂപ അപഹരിക്കാന്‍ അവസരം ഉണ്ടാക്കിയതും കോൺ‌ഗ്രസ് നേതാക്കള്‍ തന്നെ.

2005ല്‍ നട്‌വര്‍സിങ്ങും മകനും ഉള്‍പ്പെട്ട അഴിമതി, അബ്ദുള്‍കരീം തെല്‍ഗി വ്യാജമുദ്രപ്പത്രവും സ്റ്റാമ്പും അച്ചടിച്ച് 43,000 കോടിരൂപയുടെ അവിഹിതകച്ചവടം നടത്തിയ സംഭവം, സത്യം കംപ്യൂട്ടേഴ്സ് അഴിമതി (24,000 കോടിരൂപ), 1987ല്‍ രാജീവ്ഗാന്ധിയുടെ കാലത്തുനടന്ന ബൊഫോഴ്സ് തോക്കിടപാട് ഇതെല്ലാം കോൺ‌ഗ്രസ് നേതൃത്വത്തിന് നേരിട്ടുബന്ധമുള്ളതാണ്.

1996ലെ ഹവാല ഇടപാട് 810 കോടിയുടേതായിരുന്നു. എല്‍ കെ അദ്വാനി, വി സി ശുക്ള, പി ശിവശങ്കര്‍ തുടങ്ങിയവരായിരുന്നു ആരോപണവിധേയര്‍. എല്ലാം തേച്ചുമാച്ചുകളയുകയാണ് കോൺ‌ഗ്രസ് ചെയ്‌തത്. 2006ലെ ഐപിഒ സ്കാമില്‍ 61 കോടിരൂപയുടെ ആക്ഷേപം ഉയര്‍ന്നു. 4,000 കോടിരൂപയുടെ സെക്യൂരിറ്റി അഴിമതി 1992ലേതായിരുന്നു.

യുടിഐ ചെയര്‍മാനും കൂട്ടരും ഉള്‍പ്പെട്ട ഷെയര്‍ കച്ചവടത്തില്‍ 32 കോടിരൂപയാണ് മറിഞ്ഞത്. മ്യൂച്ചല്‍ഫണ്ടില്‍ കേതന്‍ പരേഖും കൂട്ടരും തട്ടിയത് 1300 കോടി രൂപയാണ്. 2001ലാണ് ഇത് പുറംലോകം അറിഞ്ഞത്. 2009ലാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി മധുകോഡയുടെ 4,000 കോടി രൂപയുടെ കവര്‍ച്ച പുറത്തായത്. ഒരു പൊതുമേഖല സ്ഥാപനത്തിന്റെ അധിപനായിരുന്ന ചെയില്‍രൂപ് ദന്‍സായിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ (1995) 1200 കോടിരൂപയാണ് മോഷ്‌ടിക്കപ്പെട്ടത്.

2010ല്‍ 178 രാജ്യങ്ങളെക്കുറിച്ച് നടന്ന പഠനം കാണിക്കുന്നത് അഴിമതിക്കാര്യത്തില്‍ ഇന്ത്യ 87-ാം സ്ഥാനത്താണെന്നാണ്. ഒരു അന്തര്‍ദേശീയ പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചത് ഇന്ത്യയിലെ 50 ശതമാനം ജനങ്ങള്‍ക്കും ന്യായവും അര്‍ഹവുമായ കാര്യങ്ങള്‍ നേടാന്‍ കൈക്കൂലി കൊടുക്കേണ്ടിവരുന്നു എന്ന സത്യവും. സംസ്ഥാന അതിര്‍ത്തിയില്‍ പ്രതിവര്‍ഷം കടന്നുപോകുന്ന ലോറികള്‍ക്ക് പൊലീസ്, എക്സൈസ്, റവന്യൂ-ടാക്സ് ജീവനക്കാര്‍ക്ക് 22,500 കോടിരൂപയുടെ കോഴ കൊടുക്കേണ്ടിവരുന്നു എന്നതാണ് മറ്റൊരു പഠന റിപ്പോര്‍ട്ട്. അഴിമതി സംബന്ധിച്ച വേറൊരു പഠനം വ്യക്തമാക്കുന്നത് പട്ടിണിരേഖയ്‌ക്കു താഴെയുള്ള ജനങ്ങള്‍തന്നെ 2007ല്‍ 900 കോടിരൂപയുടെ കൈക്കൂലി നല്‍കിയെന്നാണ്.

*****

കെ വരദരാജൻ

Sunday, January 30, 2011

നേപ്പാളില്‍ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിക്കുമോ?

നേപ്പാള്‍ രാഷ്ട്രീയത്തില്‍ ജനുവരി 15 സുപ്രധാനമായ രണ്ട് സംഭവവികാസങ്ങളുടെ ദിവസമായിരുന്നു. ഒന്ന് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ഒറ്റയാള്‍ മല്‍സരത്തില്‍നിന്ന് പിന്മാറാന്‍ നേപ്പാളി കോണ്‍ഗ്രസ് തീരുമാനിച്ചതായിരുന്നു. രണ്ടാമത്തേത്, കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഐക്യരാഷ്ട്ര ദൌത്യസംഘം നേപ്പാളില്‍നിന്ന് വിടപറഞ്ഞതും.

കഴിഞ്ഞ മെയ് മാസം മുതല്‍ നേപ്പാളില്‍ അക്ഷരാര്‍ത്ഥത്തില്‍ ഭരണമില്ലാത്ത അവസ്ഥയാണ്. 16 തവണ പിന്നിട്ടിട്ടും ഒരു പ്രധാനമന്ത്രിയെ കണ്ടെത്താന്‍ ആയില്ല. കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ളിയിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയായ മാവോയിസ്റ്റുകള്‍ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ല. മറ്റു കക്ഷികളുടെയൊന്നും പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് ഏഴാമത്തെ ഘട്ടത്തില്‍ തന്നെ അവര്‍ മല്‍സരരംഗത്തുനിന്ന് പിന്മാറി. തുടര്‍ന്ന് മല്‍സരരംഗത്ത് നേപ്പാളി കോണ്‍ഗ്രസിന്റെ രാമചന്ദ്ര പൌദേല്‍ മാത്രമായി. 601 അംഗ അസംബ്ളിയില്‍ 124 അംഗങ്ങളുടെ മാത്രം പിന്തുണ ഉള്ള നേപ്പാളി കോണ്‍ഗ്രസ് വാശിയോടെ മല്‍സരരംഗത്തുനിന്നതിനാലാണ് മറ്റു മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കാനാകാതെ നേപ്പാളില്‍ അനിശ്ചിതത്വം തുടര്‍ന്നത്. സിപിഎന്‍ (യുഎംഎല്‍) തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വോട്ട് ചെയ്യേണ്ടതില്ലെന്ന നിലപാടായിരുന്നു ഇതേവരെ സ്വീകരിച്ചിരുന്നത്. 17-ാം തവണ മല്‍സരം നടക്കുമ്പോള്‍ നേപ്പാളി കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യാന്‍ സിപിഎന്‍ (യുഎംഎല്‍) തീരുമാനിച്ചതാണ് മല്‍സരത്തില്‍നിന്ന് പിന്മാറാന്‍ നേപ്പാളി കോണ്‍ഗ്രസിനെ നിര്‍ബന്ധിതരാക്കിയത്. മാവോയിസ്റ്റുകളും യുഎംഎല്‍ഉം ഒന്നിച്ചുനിന്നാല്‍ കേവല ഭൂരിപക്ഷം ആവുകയും നേപ്പാളി കോണ്‍ഗ്രസിന് പരാജിതരായി മല്‍സരത്തില്‍നിന്ന് പുറത്താകേണ്ടതായി വരുകയും ചെയ്യും. നേപ്പാള്‍ രാഷ്ട്രീയത്തില്‍ അവര്‍ ഒറ്റപ്പെടുന്നതിന് ഇത് ഇടയാക്കുമായിരുന്നു. അതാണ് നേപ്പാളി കോണ്‍ഗ്രസ് മല്‍സരത്തില്‍നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. ഇതോടെ സമവായത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താന്‍ അവസരം ഒരുങ്ങിയിരിക്കുന്നു.

മാവോയിസ്റ്റുകളും സിപിഎന്‍ (യുഎംഎല്‍)ഉം നേപ്പാളി കോണ്‍ഗ്രസും ചേര്‍ന്ന് ദേശീയ ഐക്യ ഗവണ്‍മെന്റ് രൂപീകരിക്കുകയും 2011 മെയ് 31 നകം പുതിയ ഭരണഘടനയ്ക്ക് രൂപം നല്‍കുകയുമാണ് നേപ്പാളിലെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കാനുള്ള കരണീയമായ മാര്‍ഗം. മാവോയിസ്റ്റുകളെ ഒറ്റപ്പെടുത്താന്‍ മറ്റുകക്ഷികളും സ്വന്തം അഭിപ്രായങ്ങളും തീരുമാനങ്ങളും മറ്റുള്ളവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ മാവോയിസ്റ്റുകളും ശ്രമിക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാന്‍ മാത്രമേ സഹായകമാകൂ. മൂന്ന് മുഖ്യകക്ഷികള്‍ക്കും സ്വീകാര്യനായ ആളെ പ്രധാനമന്ത്രി ആയി തീരുമാനിക്കാനുള്ള പക്വതയും രാഷ്ട്രതന്ത്രജ്ഞതയും സ്വീകരിക്കുന്നതാണ് നേപ്പാളിന്റെ ജനാധിപത്യപ്രക്രിയ ശക്തിപ്പെടാന്‍ ഉപകരിക്കുക. എന്തായാലും അതിനുള്ള ചര്‍ച്ചകളാണ് അവിടെ നടക്കുന്നത്. അതിന്റെ ഫലം എന്താവുമെന്ന് കണ്ടറിയണം.

സമാധാനപ്രക്രിയ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സംയുക്ത കരാര്‍പ്രകാരം 19,000ല്‍ അധികം അംഗസംഖ്യയുള്ള മാവോയിസ്റ്റ് സേനയുടെയും ഔദ്യോഗിക നേപ്പാള്‍ സൈന്യത്തിന്റെയും സംയോജനം നടക്കുന്നതുവരെ അവയുടെയാകെ മേല്‍നോട്ടവും നിയന്ത്രണവും ആയുധങ്ങളുടെ സൂക്ഷിപ്പും ആയിരുന്നു യുഎന്‍ ദൌത്യസംഘത്തിന് നിര്‍വഹിക്കാനുണ്ടായിരുന്നത്. എന്നാല്‍ ആ ദൌത്യം പൂര്‍ത്തിയാകുന്നതിനുമുമ്പ്, തങ്ങളുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് യുഎന്‍ സംഘത്തിന് നേപ്പാള്‍ വിടേണ്ടതായി വന്നിരിക്കുകയാണ്. യുഎന്‍ സംഘത്തിനുപകരമായി നേപ്പാളിലെ മുഖ്യരാഷ്ട്രീയ ശക്തികളുടെ സംയുക്ത സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ടെങ്കിലും അതെത്രത്തോളം ഫലപ്രദമാകും എന്ന കാര്യം വ്യക്തമല്ല.

നേപ്പാളില്‍ യുഎന്‍ ദൌത്യസംഘം വരുന്നതിന് തുടക്കം മുതല്‍ ഇന്ത്യയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ ഇന്ത്യ അത് അംഗീകരിക്കുകയാണുണ്ടായത്. നേപ്പാളിലാണെങ്കില്‍ ഔദ്യോഗികസേന തങ്ങള്‍ക്കുമേല്‍ യുഎന്‍ സംഘത്തിന്റെ നിയന്ത്രണം വരുന്നതിനെ ഇഷ്ടപ്പെട്ടിരുന്നില്ല. മാവോയിസ്റ്റുകള്‍ തങ്ങള്‍ക്ക് അത്തരം ഒരു സംരക്ഷണം ആവശ്യമാണെന്നതിനാല്‍ അതിനായി വാദിച്ചു. മുഖ്യരാഷ്ട്രീയ കക്ഷികളാകട്ടെ, നേപ്പാളിലെ ഔദ്യോഗികസേനയുടെ കൂറ് രാജാവിനോടായതിനാല്‍ അതില്‍നിന്നുള്ള കലാപ ഭീഷണി കണക്കിലെടുത്ത് യുഎന്‍ ദൌത്യസംഘത്തിന്റെ നിയന്ത്രണത്തെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ഔദ്യോഗികസേനയില്‍നിന്ന് ഒരു കലാപ ഭീഷണി ഉണ്ടാകില്ല എന്ന കണക്കുകൂട്ടലില്‍ നേപ്പാളി കോണ്‍ഗ്രസ് എത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് യുഎന്‍ ദൌത്യസംഘത്തിന്റെ പിന്മാറ്റത്തെ കാണേണ്ടത്.

അമേരിക്കയുടെയും മറ്റ് പാശ്ചാത്യശക്തികളുടെയും ഒപ്പം ഇന്ത്യയുടെയും താല്‍പര്യം, നേപ്പാളിലെ അധികാര രാഷ്ട്രീയത്തില്‍നിന്നും മാവോയിസ്റ്റുകളെ അകറ്റിനിര്‍ത്തണമെന്നാണ്. അതിനായുള്ള ചരടുവലികള്‍ നടത്തുന്നത് ഇന്ത്യാ ഗവണ്‍മെന്റുമാണ്. നിലവിലുള്ള കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ളിയുടെ കാലാവധി കഴിയുന്നതുവരെ ഭരണഘടനാ നിര്‍മ്മാണമോ സര്‍ക്കാര്‍ രൂപീകരണമോ നടക്കാതിരിക്കണമെന്നും ഇരുസൈന്യങ്ങളുടെയും ലയനം നടപ്പിലാകാന്‍ പാടില്ലെന്നുമാണ് ഇന്ത്യന്‍ ഭരണാധികാരികള്‍ ആഗ്രഹിക്കുന്നത്. അതിനായി യുഎന്‍ ദൌത്യസംഘത്തിന്റെ സാന്നിധ്യം അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെയും പാശ്ചാത്യ സാമ്രാജ്യത്വശക്തികളുടെയും താല്‍പര്യമാണ് ഇപ്പോള്‍ വിജയിച്ചത്. ദൌത്യസംഘത്തിന്റെ കാലാവധി നീട്ടണമെന്നായിരുന്നു യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണിന്റെ അഭിപ്രായം. എന്നാല്‍ ഇന്ത്യന്‍ താല്‍പര്യവും ഇടപെടലുമാണ് അതിനെ തടഞ്ഞത്.

മാവോയിസ്റ്റുസേനയും ഔദ്യോഗികസേനയും ലയിക്കാതിരിക്കുകയും മാവോയിസ്റ്റുകളെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്ത് നേപ്പാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ നീക്കം യഥാര്‍ത്ഥത്തില്‍ തീക്കൊള്ളികൊണ്ട് തലചൊറിയലാണ്. ഇതിനകം തെളിയിക്കപ്പെട്ടതുപോലെ നേപ്പാളില്‍ ഏറ്റവും അധികം ജനപിന്തുണയുള്ള മാവോയിസ്റ്റ് പ്രസ്ഥാനത്തിന്, അവര്‍ പാര്‍ലമെന്ററി സംവിധാനത്തിനുള്ളില്‍നിന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായിട്ടും സാമ്രാജ്യത്വശക്തികളുടെയും ഇന്ത്യയുടെയും ആഭ്യന്തര പിന്തിരിപ്പന്മാരുടെയും ഇടങ്കോലിടലുകളിലൂടെ ജനകീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്നില്ല എന്ന് വരുന്നത് മാവോയിസ്റ്റുകള്‍ക്കുള്ളിലെ തീവ്രവാദികള്‍ക്ക് വീണ്ടും ആഭ്യന്തര കലാപത്തിലേക്ക് നീങ്ങണമെന്ന് വാദിക്കാനും അവര്‍ക്ക് കരുത്ത് പകരാനും മാത്രമേ സഹായകമാകൂ. മാത്രമല്ല, നേപ്പാള്‍പോലെ തന്ത്രപ്രധാനമായ ഒരു മേഖലയില്‍ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നത് ഇന്ത്യന്‍ ജനതാല്‍പര്യത്തിനും ഹാനികരമായിരിക്കും; അത് സാമ്രാജ്യത്വത്തിനു മാത്രമേ സഹായകമാകൂ. നേപ്പാള്‍ വീണ്ടും കലാപകലുഷിതമാകുന്നത് ഇന്ത്യയിലെ തീവ്രവാദശക്തികള്‍ക്കും കരുത്ത് പകരും എന്ന കാര്യവും ഇന്ത്യന്‍ ഭരണാധികാരികള്‍ വിസ്മരിക്കുകയാണ്.

*
ജി വിജയകുമാര്‍ കടപ്പാട്: ചിന്ത വാരിക 28 ജനുവരി 2011

അറബ് ലോകത്തില്‍ ജനകീയ മുന്നേറ്റത്തിന്റെ വിജയം

ഉത്തരാഫ്രിക്കയിലെ ടുണീഷ്യയെ കഴിഞ്ഞ 23 വര്‍ഷമായി സ്വേച്ഛാധിപതിയായി അടക്കി ഭരിച്ചിരുന്ന സയ്ന്‍ എല്‍ അബിദിന്‍ ബെന്‍ അലി ഒടുവില്‍ ജനരോഷത്തില്‍നിന്ന് രക്ഷനേടുന്നതിനായി സകുടുംബം ഒളിച്ചോടി, സൌദിഅറേബ്യയില്‍ അഭയംതേടി. ജനുവരി 14നാണ് ഈ ഏകാധിപതി പരാജയം സമ്മതിച്ച് നാടുവിട്ടോടിയത്. അതിന് തലേദിവസം രാജ്യത്തെ ജനങ്ങളെ അഭിസംബോധനചെയ്ത് പ്രസ്താവിച്ചത് 2014ല്‍ തന്റെ കാലാവധി കഴിയുന്നതോടെ അധികാരം ഒഴിയുമെന്നും പിന്നീട് അധികാരത്തില്‍ തുടരാന്‍ ശ്രമിക്കില്ല എന്നും രാജ്യത്ത് കൂടുതല്‍ പരിഷ്കരണങ്ങളും സ്വാതന്ത്ര്യങ്ങളും അനുവദിക്കുമെന്നുമാണ്. എന്നാല്‍ പ്രക്ഷോഭത്തിന്റെ ഉച്ചാവസ്ഥയില്‍ എത്തിയിരുന്ന രാജ്യത്തെ പിന്നോട്ടടിപ്പിക്കാനോ ആളിക്കത്തിയിരുന്ന ജനവികാരത്തെ തണുപ്പിക്കാനോ ബെന്‍ അലിയുടെ ഈ പ്രലോഭനങ്ങള്‍ക്ക് കഴിഞ്ഞില്ല. ടുണീഷ്യയിലെ നാടും നഗരവും ഒന്നുപോലെ രാജവീഥികളിലും തെരുവുകളിലുമാകെ രോഷാകുലരായ ജനങ്ങള്‍ - പ്രത്യേകിച്ചും യുവാക്കളും വിദ്യാര്‍ത്ഥികളും തൊഴിലാളികളും-ആര്‍ത്തിരമ്പിയെത്തി. തലസ്ഥാനമായ ടുണീസില്‍ ജനങ്ങള്‍ ആഭ്യന്തരമന്ത്രാലയം വളഞ്ഞു. പട്ടാളത്തില്‍തന്നെ ചേരിതിരിവുണ്ടായി. ഒരുവിഭാഗം ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ വിസമ്മതിച്ചു. ടുണീഷ്യന്‍ സൈനികമേധാവി ജനറല്‍ റഷീദ് അമ്മാര്‍ പ്രതിഷേധപ്രകടനക്കാര്‍ക്കുനേരെ ബലപ്രയോഗം നടത്താന്‍ ഉത്തരവ് നല്‍കാന്‍ തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ് അബിദിന്‍ ബെന്‍ അലി നാടുവിട്ടോടിയത്.

കഴിഞ്ഞ ഒരു മാസമായി തുടരുന്ന ജനകീയ കലാപമാണ് ഒടുവില്‍ വിജയം വരിച്ചത്. 2010 ഡിസംബര്‍ 17നായിരുന്നു തുടക്കം. തൊഴില്‍ ലഭിക്കാതെ ജീവിക്കാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ പച്ചക്കറി കച്ചവടം നടത്തിയിരുന്ന സര്‍വ്വകലാശാലാ ബിരുദം നേടിയ ഒരു യുവാവിനെ, അയാള്‍ കച്ചവടം ചെയ്യാനുള്ള ലൈസന്‍സ് എടുത്തിട്ടില്ലെന്നപേരില്‍, അധികാരികള്‍ അയാളുടെ ഉപജീവനമാര്‍ഗ്ഗമായ ഉന്തുവണ്ടിയും പച്ചക്കറിയും പിടിച്ചെടുക്കുകയും അയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇതില്‍ മനംനൊന്ത ആ യുവാവ് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത് സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ടായിരുന്നു. സ്വയം തീകൊളുത്തി മരണത്തെ വരിച്ച ആ യുവാവ് യഥാര്‍ത്ഥത്തില്‍ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന, പാശ്ചാത്യ സാമ്രാജ്യത്വശക്തികളുടെ ഒത്താശയുണ്ടായിരുന്ന ജനവിരുദ്ധ മര്‍ദ്ദകവാഴ്ചയ്ക്കെതിരായ പോരാട്ടത്തിനാണ് തീകൊളുത്തിയത്. ഈ സംഭവം നടന്നത് ടുണീഷ്യയിലെ പടിഞ്ഞാറന്‍ പട്ടണങ്ങളിലൊന്നായ സിദി ബൌസെയ്ദിലായിരുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയും അക്രമവാഴ്ചയുംകൊണ്ട് പൊറുതിമുട്ടിയിരുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ സംഭവം വീണുകിട്ടിയ അവസരമായി മാറുകയാണുണ്ടായത്. ഉണങ്ങി വരണ്ട പുല്‍പ്പരപ്പില്‍ വീണ തീപ്പൊരിപോലെയാണ് ആദ്യം സിദി ബൌസെയ്ദിലും തുടര്‍ന്ന് രാജ്യമെമ്പാടും പ്രക്ഷോഭം ആളിക്കത്തിയത്. സമരത്തിന്റെ മുന്‍നിരയില്‍ നിന്നിരുന്ന സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെയും അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ യുവാക്കളെയും പ്രക്ഷോഭത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായി അടച്ചിട്ടു. രാജ്യത്താകെ കര്‍ഫ്യു ഏര്‍പ്പെടുത്തി.

അടിച്ചമര്‍ത്താന്‍ ആകാത്തവിധം സമരം ശക്തമായപ്പോള്‍ അടുത്തത് പ്രലോഭനങ്ങളായി, വാഗ്ദാനങ്ങളുടെ പെരുമഴയായി-അടുത്ത രണ്ട് വര്‍ഷത്തിനകം മൂന്നുലക്ഷം ആളുകള്‍ക്ക് തൊഴില്‍ ഉറപ്പാക്കും എന്നതായിരുന്നു പ്രധാന വാഗ്ദാനം. പക്ഷേ, അതെങ്ങനെ നടപ്പാക്കും എന്നതിന് പരിപാടികളൊന്നും മുന്നോട്ടുവെച്ചില്ല. പൊലീസ് അക്രമങ്ങള്‍ക്ക് ഉത്തരവാദി എന്ന പേരില്‍ ആഭ്യന്തരമന്ത്രി റഫീക് ബെല്‍ഹാജ് കാസിമിനെ പുറത്താക്കി. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും ശക്തമായ നടപടിയും വാഗ്ദാനം ചെയ്യപ്പെട്ടു. പക്ഷേ, ജനങ്ങള്‍ അതുകൊണ്ടൊന്നും തൃപ്തരായില്ല. കാരണം ഏറ്റവും വലിയ അഴിമതിക്കാര്‍, അഴിമതിയുടെ ആകെ ഉറവിടം, ബെന്‍ അലിയും കുടുംബാംഗങ്ങളുമാണെന്ന് ജനങ്ങള്‍ക്കറിയാമായിരുന്നു. ബെന്‍ അലിയുടെ ഭാര്യ ലൈല ട്രാബെല്‍സി അഴിമതിയുടെ പര്യായമായാണ് കണക്കാക്കപ്പെടുന്നത്. ട്രാബെല്‍സി കുടുംബാംഗങ്ങള്‍ രാജ്യത്തെയാകെ കട്ടുമുടിക്കുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഏതെങ്കിലും ചില ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടികള്‍ കൊണ്ടുമാത്രം ജനങ്ങള്‍ തൃപ്തരാകാത്തത്. പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെപേരില്‍ തടവിലാക്കപ്പെട്ടവരെ വിട്ടയക്കാമെന്ന വാഗ്ദാനവും ജനങ്ങളെ തൃപ്തരാക്കിയില്ല. എല്‍ ജനറല്‍ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന, പ്രക്ഷോഭത്തിന് ജനങ്ങളെ പ്രേരിപ്പിച്ചിരുന്ന, ഒരു സംഗീതജ്ഞനെ തടവില്‍നിന്ന് മോചിപ്പിച്ചെങ്കിലും ബെന്‍ അലിയുടെ വാഗ്ദാനങ്ങളെ നിരാകരിച്ചുകൊണ്ട്, ഭരണനേതൃത്വത്തെ മാറ്റുന്നതിന് സമരരംഗത്ത് ഉറച്ചുനില്‍ക്കാന്‍ ജനങ്ങളെ ആഹ്വാനംചെയ്ത കമ്യൂണിസ്റ്റ് നേതാവ് ഹമ്മ ഹമ്മാമിയെ വീട്ടുതടങ്കലിലാക്കുകയാണുണ്ടായത്.

ഒരു മാസത്തോളം നീണ്ടുനിന്ന ജനകീയ കലാപത്തില്‍ രണ്ട് ഡസന്‍ ആളുകള്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടെങ്കിലും നൂറോളംപേര്‍ കൊല്ലപ്പെട്ടതായാണ് പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ട്രേഡ്യൂണിയനുകളും പറയുന്നത്. ഏഴുപേര്‍ സ്വയം ജീവനൊടുക്കിയതായും വാര്‍ത്തകളുണ്ട്. ഈ ആത്മ ത്യാഗങ്ങളാണ് പ്രസ്ഥാനത്തിന് ഊര്‍ജ്ജം പകര്‍ന്നത്. എന്നാല്‍ ജനകീയ സമരം അരാജകത്വത്തിലേഷക്ക് നീങ്ങാതിരിക്കുന്നതിന് അയല്‍കൂട്ട സംഘങ്ങള്‍ രൂപീകരിക്കുകയും കൊള്ളിവെയ്പും കൊള്ളയും തടയുന്നതിന് അവ ജാഗ്രത പുലര്‍ത്തുകയും ചെയ്തിരുന്നു.

മര്‍ദ്ദന നടപടികളും പ്രലോഭനങ്ങളും ഒന്നുംകൊണ്ട് ജനങ്ങളെ പിന്തിരിപ്പിക്കാനാവാതെ വന്നപ്പോഴാണ് ഗത്യന്തരമില്ലാതെ ബെന്‍ അലി സൌദി അറേബ്യയില്‍ അഭയംതേടിയത്. ആദ്യം ഫ്രാന്‍സിലേക്ക് പോകാനാണ്, ഫ്രാന്‍സിലെ സര്‍ക്കോസി സര്‍ക്കാരിന്റെ സുഹൃത്തായ ബെന്‍ അലി (ടുണീഷ്യ പഴയ ഫ്രഞ്ച് കോളനിയുമാണ്) ശ്രമിച്ചത്. എന്നാല്‍ അതിന് അവസാന നിമിഷം ഫ്രാന്‍സ് അനുമതി നിഷേധിക്കുകയാണുണ്ടായത്. അമേരിക്കയുടെയും മറ്റു സാമ്രാജ്യത്വ ശക്തികളുടെയും ആഫ്രിക്കയിലെ വിശ്വസ്തരില്‍ ഒരാളായിരുന്നു ബെന്‍ അലി. ടുണീഷ്യയിലെ കലാപത്തെ അടിച്ചമര്‍ത്താന്‍, അതില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ ഫ്രഞ്ച് പൊലീസുകാരെ അയച്ചുകൊടുക്കാമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി മിഷേല്‍ അലിയോ-മാരി പ്രസ്താവിക്കുകപോലുമുണ്ടായി. യഥാര്‍ത്ഥത്തില്‍ അലിയുടെ തകര്‍ച്ച പാശ്ചാത്യ ശക്തികള്‍ക്കും തിരിച്ചടിയായി.

പാശ്ചാത്യ ശക്തികളെ മാത്രമല്ല അറബിമേഖലയിലെയാകെ ഭരണാധികാരികളെ ടുണീഷ്യയിലെ ജനകീയ വിപ്ളവം അങ്കലാപ്പിലാക്കിയിരിക്കുകയാണ്. വില നിലവാരം കുറയ്ക്കുന്നതിന്റെ ഭാഗമായി പഞ്ചസാരയുടെയും ഭക്ഷ്യ എണ്ണകളുടെയും മറ്റും നികുതി ഗണ്യമായി വെട്ടിക്കുറയ്ക്കാന്‍ തിരക്കിട്ട് നൈജീരിയയിലെ സര്‍ക്കാര്‍ തീരുമാനിച്ചത്, ടുണീഷ്യയിലെ ജനകീയ പോരാട്ടത്തിന്റെ അനന്തരഫലങ്ങളിലൊന്നാണ്. ഈജിപ്തിലടക്കം പല അറബിരാജ്യങ്ങളിലും ജനകീയ ശക്തികള്‍ക്ക് ടുണീഷ്യയിലെ പോരാട്ടം പ്രചോദനം നല്‍കുന്നതായും വാര്‍ത്തയുണ്ട്. ഭരണാധികാരികളാകട്ടെ അങ്കലാപ്പിലും.

അറബിമേഖലയില്‍ നടക്കുന്ന ആദ്യത്തെ പുരോഗമനപരമായ ജനകീയ മുന്നേറ്റം എന്ന് നിസ്സംശയം പറയാവുന്ന ഒന്നാണ് ടുണീഷ്യയിലെ സമരം. 1950കളിലും 1960കളിലും പല ഏകാധിപതികളും അറബി രാജ്യങ്ങളില്‍ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടത് യുവ സൈനിക ഓഫീസര്‍മാര്‍ നടത്തിയ അട്ടിമറികളിലൂടെയായിരുന്നു. 1979ല്‍ ഇറാനില്‍ ഷായുടെ സ്വേച്ഛാധിപത്യത്തിന് എതിരായ സമരത്തിന് ഇതുമായി സമാനതകള്‍ ഉണ്ടെങ്കിലും ഇറാനില്‍ സമരത്തിന് നേതൃത്വം നല്‍കിയത് മതമൌലികവാദികളായിരുന്നു എന്ന വ്യത്യസ്തത എടുത്തുപറയേണ്ടതുണ്ട്. മതമൌലികവാദ ശക്തികള്‍ക്ക് കാലുറപ്പിക്കാന്‍ കഴിയാത്ത അറബിമേഖലകളില്‍ ഒന്നാണ് ടുണീഷ്യ. ഫ്രാന്‍സില്‍നിന്ന് സ്വാതന്ത്യ്രംനേടിയ കാലത്ത് അവിടെ അധികാരത്തിലെത്തിയ, സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ സോഷ്യലിസ്റ്റുപാര്‍ടി നേതാവ് ഹബീബ് ബുര്‍ഗിബയുടെ ഭരണകാലത്ത് സാര്‍വത്രികവും സൌജന്യവുമായ വിദ്യാഭ്യാസം നടപ്പിലാക്കിയതും ബഹുഭാര്യത്വം നിരോധിച്ചതും സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും പരിഗണനയും നല്‍കിയതും വ്യാപകമായ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കിയതും ഉള്‍പ്പെടെയുള്ള നടപടികള്‍ ടുണീഷ്യയെ മറ്റ് അറബിരാജ്യങ്ങളില്‍നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമാക്കിയിരുന്നു. മതമൌലികവാദികളുടെ കണ്ണിലെ കരടായിരുന്നു ഹബീബ് ബുര്‍ഗിബയുടെ ഭരണം. 1987ല്‍ ഹബീബ് ബുര്‍ഗിബയെ പാശ്ചാത്യ ശക്തികളുടെ പിന്‍ബലത്തോടെ അട്ടിമറിച്ചാണ് ഡെമോക്രാറ്റിക് റാലി പാര്‍ടിനേതാവ് ബെന്‍ അലി അധികാരം പിടിച്ചെടുത്തത്. ജനാധിപത്യവും പൌരാവകാശങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെങ്കിലും ബെന്‍ അലി ടുണീഷ്യയെ അക്ഷരാര്‍ത്ഥത്തില്‍ ഒരു പൊലീസ് സ്റ്റേറ്റാക്കുകയാണുണ്ടായത്. സോഷ്യലിസ്റ്റ് പാര്‍ടി ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ പാര്‍ടികളുടെയും പ്രവര്‍ത്തനവും പത്രസ്വാതന്ത്ര്യവും നിരോധിച്ചു. ഹബീബ് ബുര്‍ഗിബ അധികാരത്തില്‍ ഇരുന്ന കാലത്തെ ക്ഷേമ പദ്ധതികളില്‍നിന്ന് പിന്നോട്ടുപോകുകയും പാശ്ചാത്യശക്തികള്‍ക്ക് പ്രിയങ്കരമായ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. പൊതുവെ സമ്പന്നവും 4.5 ശതമാനം വളര്‍ച്ചാനിരക്കുമുള്ള ഈ രാജ്യം തൊഴിലില്ലായ്മയും വിലക്കയറ്റവും ദാരിദ്ര്യവും പട്ടിണിയുംകൊണ്ട് പൊറുതിമുട്ടുന്ന അവസ്ഥയില്‍ എത്തിച്ചത് ഈ നയങ്ങളായിരുന്നു.

ബെന്‍ അലി നാടുവിട്ടോടിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി മുഹമ്മദ് ഗനൌഷി രൂപംനല്‍കിയ ഇടക്കാല സര്‍ക്കാരില്‍ പഴയ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന, ബെന്‍ അലിയുടെ ശിങ്കിടികള്‍ക്ക് വിദഗ്ധന്മാരെന്നപേരില്‍ ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം, ധനകാര്യം എന്നീ വകുപ്പുകള്‍ നല്‍കിയതിനെ തുടര്‍ന്ന് ജനകീയ സമരം തുടരുകയാണ്. സമരത്തിന് നേതൃത്വം നല്‍കുന്ന പ്രധാന സംഘടനയായ ജനറല്‍ യൂണിയന്‍ ഓഫ് ടുണീഷ്യന്‍ വര്‍ക്കേഴ്സിന്റെ പ്രതിനിധികള്‍ മന്ത്രിസഭയില്‍നിന്ന് പിന്‍മാറുകയും ചെയ്തു. ഇടതുപക്ഷ നേതാക്കളിലൊരാളായ മൊന്‍സെഫ് മര്‍സൌക്കി പറഞ്ഞത്, 90 പേര്‍ കൊല്ലപ്പെട്ട, ഒരു മാസം നീണ്ട ജനകീയ പോരാട്ടം പഴയ ഏകാധിപത്യവാഴ്ചയുടെ തുടര്‍ച്ചയ്ക്കുവേണ്ടി ആയിരുന്നില്ല എന്നാണ്. അങ്ങനെ ടുണീഷ്യയിലെ ജനകീയ വിപ്ളവം ശരിയായ ദിശയില്‍തന്നെ മുന്നോട്ടുപോവുകയാണ്.

സാമ്രാജ്യത്വശക്തികള്‍ക്കും നവലിബറല്‍ നയങ്ങള്‍ക്കും തിരിച്ചടി ഏല്‍പിച്ച, മതമൌലികവാദികള്‍ക്ക് ഇടപെടാന്‍ അവസരം നല്‍കാത്ത, 21-ാം നൂറ്റാണ്ടിലെ ജനകീയ മുന്നേറ്റങ്ങളില്‍ ഒന്നായി ടുണീഷ്യയിലെ ജനകീയ വിപ്ളവത്തെ അടയാളപ്പെടുത്താവുന്നതാണ്.

*
ജി വിജയകുമാര്‍ കടപ്പാട്: ചിന്ത വാരിക 28 ജനുവരി 2011

The Malegam Committee Report:Implications for Women

THE report of the Malegam Committee to study the “Issues and Concerns in the Microfinance Sector” released on January 20, 2011, makes several important recommendations that will impact on the future of women borrowers and self help groups (SHGs) which form a bulk of the clientele of the microfinance sector. It also needs to be analysed in the context of the aborted attempt of the government of India to bring in the Microfinance Sector (Regulation and Development) Bill in 2008. At that time the democratic and other progressive women’s groups, had highlighted the exclusion of NBFC’s and MFIs from the ambit of the bill. They had pointed out that the issue was not merely one of regulation, but how such a system would impact the lives of women who formed the bulk of the borrowers in this sector. Hence the question of registration of all institutions doing lending in the microfinance sector, capping of interest rates, and the need to evolve a locally responsive framework of monitoring and compliance was raised in the campaign for bringing about meaningful changes within the bill. However despite the political mobilisation by the Left which had provided outside support to the UPA, these issues were ignored by the central government.

The political impasse created by the movement resulted in the stalling of that bill because the government was not able to reconcile the interests of the end users (namely urban and rural poor) and the microfinance institutions (MFIs) who had begun to increase their penetration rapidly. Seen in this context, the increasing penetration and control of the microfinance sector by the MFIs has been a result of the effort of the government to resolve the long-term contradiction between the interests of the SHGs and lending institutions. Several policy measures were undertaken to make women borrowers more and more dependent on the MFIs. This has resulted in adverse impact on the lives of women as seen in the case of the suicides by borrowers in Andhra Pradesh. In the light of this, any regulatory framework, including the one proposed by the Malegam Committee, needs to be assessed from the bench mark of increasing the women’s access to low interest bank credit and reducing their dependence on private for profit companies. Though their recommendation to prevent private institutions from collecting thrift is a very welcome one, the rest of their proposals are quite detrimental to the immediate and long term interests of the poor borrowers whose concerns this committee seeks to address.

DEFINING THE SCOPE OF REGULATION

Voices for women borrowers in the debate on regulation, have been arguing that all entities indulging in micro-lending should be brought under the ambit of regulation. In the main, there are three broad categories of institutions that do micro-lending to women: first is the banks (both public, cooperative, rural and private sector), the second the microfinance institutions, and the third several institutions, trusts, societies, and cooperatives which are meant to be not for profit and do some amount of micro-lending. Of these, the committee identifies the second category as needing the maximum amount of regulation and in order to cover such institutions it creates a new category called NBFC-MFI (that is a special category for a non-banking financial company operating in this sector). The report explains that the creation of this category has become essential because MFIs deal with vulnerable groups and their fate is intimately linked to the Bank-Linkage Programme.

Because of this, the committee defines the MFI as “a company (other than one licensed under Section 25 of Companies Act) which provides financial services predominantly to low income borrowers with loans of small amounts, for short terms on unsecured basis, mainly for income generating activities with repayment schedules which are more frequent than those normally stipulated by commercial banks..”. Under such a definition an MFI should be providing loans to people who do not have an annual income higher than Rs 50,000 and whose individual loans do not exceed an upper limit of Rs 25,000 per person. Apart from this, the 90 per cent of the assets of the organisation should be in terms of their loan portfolio (termed as ‘qualifying assets” by the committee).

What is most noticeable about this definition is the fact that it leaves out many institutions (trusts, societies, federations and Section 25 companies) who do microfinance on the side even though their main vocation may be to provide health or educational services. Some of these organisations have also been involved in microfinance on a not-for profit basis and have had a significant role in the SHG- Bank Linkage Programme. However, even in this situation there are instances where not for profit organisations used their leverage with the bank linkage programme and accumulated wealth to turn themselves into MFIs. Experience on the ground, especially amongst the urban poor shows that such organisations need regulation, for if no rules are set for them, their practices can be fairly exploitative. Hence it is important to regulate even not for profit institutions. In order to be successful in this objective, monitoring has to start from below. Hence it may be suggested that a mandatory committee of RBI, NABARD, lead banks and concerned lending organisations be formed under the district level bankers committee. In their current form, the recommendations of the committee will only encourage organisations to register small micro lending businesses as NGOs which will not need any regulation.

INTEREST RATES AND CREATION OF COMPETITION

One of the main features of the report and its recommendations is that it starts with the assumption that the interest of banks and MFIs is complementary to each other. It notes that about 75 per cent of the funding of the MFIs comes from SIDBI and the banking sector. As of now, the total outstanding amount owed by these MFIs to SIDBI was Rs 13,800 crores and to the banks was Rs 4,200 crore. This interdependence of the MFIs and the banking sector has to be recognised while determining the roadmap for this sector. Hence one of its main recommendations is that “bank lending to the microfinance sector both through the SHG-Bank Linkage programme and directly should be significantly increased” and bank lending to the MFIs should remain in the “priority sector”. In this understanding, the competition between the banks to lend to the MFIs would lead to the decreasing cost of the loans and therefore result in a “decreasing rate of interest”. The logic of this argument has to be seen in the context of the fact that providing bulk loans to MFIs reduces the risk and the operational costs of the bank as compared to reaching out to women borrowers and SHGs directly. Hence, the maintenance of the “priority sector status to MFIs” will further the direct link between SHGs and banks and have an adverse impact on the bank-linkage model which has the potential to provide loans to women’s groups at lower interest rates. People are forced to go to MFIs because bank’s are not providing adequate credit to the poor. Even SIDBI, which had earlier partnered many not for profit NGOs, is today routing the bulk of its credit through MFIs.

The committee recommendations on interest rates need to be seen in this context, where the focus of the report is not to ensure low interest rates, but to determine fair method of determining the interest rate. However an analysis of the proposals shows that it is going to rely on market mechanisms to decrease the interest rates for borrowers. The committee goes into details about how the rate of interest may be determined on the basis of the actual cost of loans. It recommends MFIs with an outstanding loan of Rs 100 Cr should operate at a margin cap of 10 per cent , where as the MFIs with outstanding loans of Rs 15 Cr to Rs 100 Cr should operate at a margin cap of 12 per cent. These margins (or we can say the percentage of interest charged over actual cost of loan) will be determined on the basis of the determination of their “actual cost of loans” which is based on the annual returns of the MFIs. The committee hopes that this measure will ensure competition between banks which will lead to a decline in interest rates. Further the proposal for the creation of a “Domestic Social Capital Fund” with “social investors” from which the MFIs can source funding will also create competition to ensure that the banks are forced to keep interest rates down when they lend to the MFIs. In the end this will only give the MFIs an incentive to increase both, their bargaining power with banks as well as their operations. More and more MFIs will become the intermediaries between banks and women’s SHGs, thus increasing rather than decreasing the dependence of women on the MFIs.

SHORT CHANGING INDIVIDUAL BORROWERS

The emphasis on the determination of interest rates on the basis of “margin caps” is followed by a recommendation that micro-lending should only be done only in groups ie, through SHGs or joint liability groups. Social pressure and liability is seen as a vital mechanism by which a person will be forced to repay loans in a scheduled time, as well as seek loans. This means that the power equations within a social group will play a major role in determining who can get a loan, and this may work to the detriment of the most needy and vulnerable sections that needs a loan. Since no interest caps have been recommended for group loans, the committee has given a license to MFIs to fudge their accounts and charge high rates of interest to SHGs and JLGs. Thus, the replacement of “collateral” with social liability has potential to be disadvantageous to the economically and socially vulnerable people in the group.

In addition to this, the report puts a cap of 24 per cent on individual loans, which itself is a very high rate of interest for poor women borrowers. It is thus ironical that the poor alone are being expected to pay 24 per cent interest apart from insurance premium and processing charges under these recommendations. Women’s groups have been demanding loans to SHGs at 4 per cent with inter subvention from the government. This is not an urealistic proposal as it has been implemented by the states like West Bengal, Kerala, Tripura and Andhra Pradesh for providing subsidised credits to SHGs in their own regions.

The report states at the very beginning that microfinance is a tool for poverty alleviation and that 75 per cent of the total loan portfolio of an MFI has to be for income generating purposes. However the loan ceiling of Rs 25,000 for every individual borrower is insufficient to meet the needs of any income generation effort. Further consumptive loans at times of social and economic distress will become more and more difficult, especially for individual poor women borrowers. In this context, women’s groups need to reiterate their demand for special income generation and credit facilities for SHGs formed by the poorest and most vulnerable sections of the society.

NEED TO REGULATE THE SECTOR

While the committee recommends that the RBI should be the regulator for the sector, it also emphasises on the need for self regulation of the MFIs. Ironically this is the same argument that the microfinance network has been making in the wake of the Andhra Pradesh crisis. Some of these MFIs give gold coins to the staff who are in charge of recovery who in turn coerce the borrowers. The committee goes a step further and says that state governments do not need to make laws to cover such institutions, a mere amendment to the RBI act is enough to ensure regulation. It also states that money lenders acts should not be applicable to MFIs and also states that the Andhra Pradesh Act should be repealed. Hence the committee has virtually said that that no new legislation is needed to regulate this sector. Thus, if the recommendations of this report are accepted there seems to be a remote possibility of the enactment of a socially just overarching law. In order to widen the base for this struggle there is need for a dialogue with the representatives from SHGs and the organisations fighting for their rights. Only then can we launch an effective broad based initiative to challenge the neo-liberal model whose interests the Malegam Committee report seeks to further.


*****


Archana Prasad and Franco

Saturday, January 29, 2011

മകരവിളക്കും ശാസ്‌ത്രസാഹിത്യ പരിഷത്തും

മനസ്സുള്ള മുഴുവന്‍ മനുഷ്യരെയും ഞെട്ടിച്ച ദുരന്തമാണ് വണ്ടിപ്പെരിയാറിനടുത്തുള്ള പുല്ലുമേട്ടില്‍ നടന്നത്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വന്ന നിരപരാധികളായ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. സാധാരണ, നൂറില്‍പരം ആളുകള്‍ ഒന്നിച്ചുമരിക്കുന്നത് വന്‍പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോഴോ തീവണ്ടിയോ വിമാനമോ അപകടത്തില്‍പെടുമ്പോഴോ ആണ്. ഇവിടെ അങ്ങനെയൊന്നുമുണ്ടായില്ല. തിരക്കില്‍പ്പെട്ടു വീണവരെ, പ്രാണനുംകൊണ്ട് ഓടിയ മറ്റുള്ളവര്‍ ചവിട്ടിക്കൊല്ലുകയായിരുന്നു. അയ്യപ്പന്മാരാണെന്നുള്ള വെജിറ്റേറിയന്‍ ബോധമൊന്നും അപ്പോള്‍ അവരെ സ്വാധീനിച്ചില്ല. പുണ്യവസ്‌തുവായി പൂജിച്ചണിയുന്ന തുളസിമാലയോ പുണ്യപാപച്ചുമടുകളെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഇരുമുടിക്കെട്ടുകളോ ജീവനുംകൊണ്ടുള്ള ഓട്ടത്തില്‍ വിഷയമായില്ല.

ബഹുമാനപ്പെട്ട കോടതി ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്, മകരവിളക്ക് മനുഷ്യനിര്‍മ്മിതമാണോ എന്ന് തുറന്നുപറയണമെന്നാണല്ലൊ. അത്രയും നന്നായി. ഇനിയെങ്കിലും കാര്യങ്ങള്‍ക്ക് ഒരു വ്യക്തതയുണ്ടാകുമല്ലോ.

മകരവിളക്കിന് വലിയ പഴക്കമില്ല. സാഹിത്യകൃതികളില്‍ മകരവിളക്കിന്റെ പ്രകാശം തീരെയില്ല. ആധുനിക കേരളത്തിലെ പുരോഗമനവാദികള്‍ ഒക്കെത്തന്നെ മകരവിളക്ക് കത്തിക്കുന്നതാണെന്നു പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിയും സുഗതകുമാരിയും മുന്‍ ഡി ജി പി എന്‍ കൃഷ്ണന്‍നായരും മാത്രമല്ല ഒരു തന്ത്രിപോലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എഴുപതുകളില്‍ത്തന്നെ യുക്തിവാദികള്‍ പൊന്നമ്പലമേട്ടില്‍ പോയി നിരവധി പ്രകാശങ്ങളുണ്ടാക്കി മകരവിളക്കിനെ അപ്രസക്തമാക്കിയിട്ടുണ്ട്. കൈരളി ചാനലിന്റെ റിപ്പോര്‍ട്ടറായ മനോജ് കെ പുതിയവിള, റഷീദ് അന്‍സാരി എന്ന ക്യാമറാമാനോടൊപ്പം പൊന്നമ്പലമേട്ടിലെത്തി രണ്ടായിരത്തില്‍ത്തന്നെ കത്തിക്കുന്ന സ്ഥലം ചൂണ്ടിക്കാട്ടിത്തന്നിട്ടുണ്ട്. രണ്ടായിരത്തിയെട്ടില്‍ മകരവിളക്കിന്റെ ചലനചിത്രമെടുത്ത് ബ്ലോഗില്‍ കൊടുത്ത സിനോഷ് എന്ന യുവാവ് അര്‍ഥവത്തായ സംവാദങ്ങള്‍ സൃഷ്ടിക്കുകയും അന്ധവിശ്വാസികളുടെ കണ്ണുരുട്ടലുകള്‍ക്ക് വിധേയനാവുകയും ചെയ്‌തിരുന്നു. ഇനി നമ്മള്‍ക്കു കോടതിയെ ശ്രദ്ധിക്കാം. ദുരന്തങ്ങള്‍ ഒഴിവാക്കുന്ന വിധത്തിലുള്ള അന്വേഷണവും വിശകലനവും നിര്‍ദ്ദേശവും പ്രതീക്ഷിക്കുകയും ചെയ്യാം.

കേരള ശാസ്‌ത്രസാഹിത്യപരിഷത്ത് ഈ വിഷയത്തില്‍ ഇടപെട്ടതാണ് ശ്രദ്ധേയമായ ഒരുകാര്യം. പുല്ലുമേട് ദുരന്തത്തിന്റെ മറവില്‍ ഇനിയും കാടുവെട്ടലിന് അവസരം നല്‍കരുതെന്ന് പരിഷത്ത് ആവശ്യപ്പെട്ടിരിക്കുന്നു. അതില്‍ അദ്ഭുതമില്ല. കാടുവെട്ടരുതെന്നൊക്കെ സാമാന്യഗതിയില്‍ ആര്‍ക്കും പറയാന്‍ കഴിയും. കാടുവെട്ടുന്നവരുടെ പോലും മുദ്രാവാക്യം വെട്ടരുതെന്നാണല്ലോ. എന്നാല്‍ മറ്റു സംഘടനകള്‍ പറയാന്‍ വിമുഖത കാട്ടുന്ന ഒരു പ്രധാനപ്പെട്ട കാര്യം പരിഷത്തു പറഞ്ഞു. മകരവിളക്ക് ദിവസം തെളിയുന്ന പ്രകാശം മനുഷ്യനിര്‍മിതമല്ലെന്ന സത്യം മറച്ചുവച്ച് ക്ഷേത്രത്തിലേയ്‌ക്ക് നിഷ്‌ക്കളങ്കരായ ഭക്തരെ ആകര്‍ഷിക്കുന്ന പ്രവര്‍ത്തനം ശാസ്‌ത്രബോധമുള്ള പരിഷ്‌കൃത സമൂഹത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ്. ഇക്കാര്യത്തില്‍ സത്യം തുറന്നുപറയണമെന്നാണ് കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത് ആവശ്യപ്പെട്ടിട്ടുള്ളത്.

ശാസ്‌ത്രാവബോധമുള്ള ഒരു സമൂഹസൃഷ്ടിക്കുവേണ്ടി ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചാണ് ശാസ്‌ത്രസാഹിത്യ പരിഷത്ത് കേരളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. തെരുവുനാടകങ്ങളും ലാളിത്യം നിറഞ്ഞ പാട്ടുകളുമായാണ് അവര്‍ കേരളീയരെ സമീപിച്ചത്. പുകയില്ലാത്ത അടുപ്പ് ചൂടാറാപ്പെട്ടി തുടങ്ങിയ അവരുടെ കരുതലുകള്‍ പാവങ്ങള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്‌തു. അടുത്തകാലത്ത് കേരളത്തിലെമ്പാടുമായി പരിഷത്ത് അവതരിപ്പിച്ച ഗലീലിയോനാടകം മനുഷ്യപുരോഗതിക്കെതിരേ മതമെടുത്ത മലിന നിലപാടിനെ ഓര്‍മ്മയില്‍ എത്തിച്ചിരുന്നു. അതിനാല്‍ പരിഷത്തിന്റെ ആവശ്യപ്പെടലില്‍ ആത്മാര്‍ഥതയുണ്ടെന്നു കരുതാം.

അങ്ങനെയെങ്കില്‍ കേരളശാസ്‌ത്ര സാഹിത്യപരിഷത്തിനു ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. ഒന്ന്, മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതു തന്നെയെന്നതിനുള്ള തെളിവുകളുമായി കോടതിയില്‍ പോവുക. മറ്റൊന്ന് ഓരോ ജില്ലയിലും നൂറു ബോധവല്‍ക്കരണ ക്ലാസുകളെങ്കിലും ഈ വിഷയത്തില്‍ സംഘടിപ്പിക്കുക. കൈരളിയിലും മറ്റും കാണിച്ച ദൃശ്യങ്ങളും ഒപ്പം കൂട്ടാമല്ലൊ.

മകരവിളക്ക് തട്ടിപ്പ് സംബന്ധിച്ച ഏറ്റവും വലിയ ബോധവല്‍ക്കരണ പരിശ്രമം വേണ്ടത് അയല്‍ നാടുകളിലാണ്. ഈ വിഷയത്തില്‍, മലയാളത്തില്‍ ഇടമറുകടക്കമുള്ളവരുടെ പുസ്‌തകങ്ങളുണ്ട്. അവകൂടി പരിശോധിച്ച് അയല്‍ ഭാഷകളില്‍ ചെറുപുസ്‌തകങ്ങളും ചലനചിത്രങ്ങളും തയ്യാറാക്കി അവിടെയുള്ള പുരോഗമന പ്രസ്ഥാനങ്ങളുമായിചേര്‍ന്ന് ബോധവല്‍ക്കരണം നടത്താവുന്നതാണ്.

ശബരിമലയില്‍ അമ്പതിലധികം ആളുകള്‍ മകരവിളക്കുകണ്ട് മരിച്ചുവീണ കാലത്തുതന്നെ പ്രതിക്രിയകള്‍ ചെയ്‌തിരുന്നെങ്കില്‍ പുല്ലുമേട് ദുരന്തം ഒഴിവാക്കാമായിരുന്നു. ഇപ്പോഴെങ്കിലും തിരുവാഭരണമണിയിച്ചു കഴിഞ്ഞാല്‍ പ്രത്യക്ഷപ്പെടുന്ന സിറിയസ് നക്ഷത്രമല്ല മകരവിളക്കെന്നും അത് വിവിധ വകുപ്പുകള്‍ചേര്‍ന്ന് ഒപ്പിക്കുന്ന തട്ടിപ്പാണെന്നും ഉറക്കെപ്പറയേണ്ടതുണ്ട്. അല്ലെങ്കില്‍ ഇപ്പോള്‍ത്തന്നെ ആളുകള്‍ കൂട്ടംകൂടി നില്‍ക്കാറുള്ള പരുന്തുപാറയിലും പാഞ്ചാലിമേട്ടിലും ഗവിയിലുമൊക്കെ ഭാവികാലത്ത് വേദനിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടായേക്കും.

മകരവിളക്ക് തെളിയാന്‍ വൈകിയതും അപകടത്തിനുകാരണമായിയെന്ന് പ്രധാനപ്പെട്ട ഒരു പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടല്ലൊ. അങ്ങനെയെങ്കില്‍ ഇക്കുറി മകരവിളക്ക് മരണവിളക്കാകാന്‍ വേണ്ടി വൈകിച്ചതാരാണ് ? കൊച്ചുപമ്പയ്‌ക്കടുത്തുള്ള പൊന്നമ്പലമേട്ടിലേക്ക് ജനങ്ങളെ പ്രവേശിപ്പിക്കാത്തത് എന്തുകൊണ്ടാണ്? ഒരു രഹസ്യത്തിന്റെ ആവരണമെന്തിനാണ് ? ഇത്രയും കാലം കത്തിച്ചവരാരെങ്കിലും സത്യം തുറന്നുപറയുമോ? എന്തായാലും തട്ടിപ്പിലൂടെ പാവം മനുഷ്യരെ ദുരിതത്തിലേക്കും അന്ധവിശ്വാസത്തിലേക്കും നയിക്കുന്നത് പ്രബുദ്ധകേരളത്തിന് അഭിമാനകരമല്ല.


*****


വര്‍ത്തമാനം/കുരീപ്പുഴ ശ്രീകുമാര്‍, കടപ്പാട് : ജനയുഗം

'ഹൈന്ദവ ഭീകരത'യുടെ തെളിവുകള്‍

അറുപത്തി എട്ടുപേരുടെ മരണത്തിനിടയാക്കിയ സംത്സൗത എക്‌സ്പ്രസ് ട്രെയിനിലുണ്ടായ സ്‌ഫോടനത്തില്‍ ആര്‍ എസ് എസ് നേതാവും ഗുജറാത്തിലെ വന്‍വാസി കല്യാണ്‍ ആശ്രമത്തിന്റെപ്രമുഖനുമായ അസീമാനന്ദയുടെ പങ്ക് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. ഇന്ത്യയിലെ ബന്ധുക്കളെ സന്ദര്‍ശിച്ചശേഷം രാജ്യത്തേയ്‌ക്ക് തിരിച്ചുപോകുകയായിരുന്ന പാകിസ്ഥാന്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. ഇത്തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളില്‍ ആര്‍ എസ് എസ്, ബി ജെ പി എന്നീ സംഘടനകളുടെ പങ്ക് വ്യക്തമാക്കുന്ന കണ്ടത്തലുകളാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചത്. സംഭവം നടന്ന രീതിയും ഗൂഡാലോചനയും ലഷ്‌കര്‍, ജെയ്‌ഷെ തുടങ്ങിയ മുസ്ലീം ഭീകരവാദികളില്‍ നിന്നും തികച്ചും വ്യത്യസ്‌തമായിരുന്നു. അപ്പോള്‍ത്തന്നെ ഹിന്ദുത്വ ഭീകരതയുടെ മുഖം സംത്സൗത സ്‌ഫോടനത്തില്‍ വ്യക്തമായിരുന്നു.

സ്‌ഫോടനത്തില്‍ ഉപയോഗിച്ച ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും ഭീകരസംഘടനകള്‍ വഴിയായിരുന്നു അസീമാനന്ദക്കും കൂട്ടര്‍ക്കും ലഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ ഹിന്ദു തീവ്രവാദികളുടെ പങ്ക് വ്യക്തമാക്കുന്ന പല സൂചനകളും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. അസീമാനന്ദ എന്ന് അറിയപ്പെടുന്ന ജോതിന്‍ ചാറ്റര്‍ജിയുടെ നേതൃത്വത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌തതിന്റേയും വിവിധ ഗൂഢാലോചനാ ക്യാമ്പുകള്‍ സംഘടിപ്പിച്ചതിന്റേയും തെളിവുകളും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിരുന്നു. 2006ല്‍ ഡാംഗ് ജില്ലയിലെ ശബരി ക്യാമ്പില്‍ ആര്‍ എസ് എസ് നേതാവ് കെ സുദര്‍ശന്‍ പങ്കെടുത്തിരുന്നു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ നടക്കുന്ന തീവ്രവാദി ആക്രമണങ്ങളില്‍ ആര്‍ എസ് എസ് എന്ന സംഘടനയുടെ പങ്ക് വ്യക്തമാണ്. ഇക്കാര്യവും ദേശീയ അന്വേഷണ ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സുദര്‍ശനെ കൂടാതെ അന്നത്തെ ആര്‍ എസ് എസ് ഉപാധ്യക്ഷനും ഇപ്പോഴത്തെ അധ്യക്ഷനുമായ മോഹന്‍ ഭാഗവത്, മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാന്‍, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയ നേതാക്കളും ശബരി ക്യമ്പില്‍ പങ്കെടുത്തതിനുള്ള തെളിവുകളും ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ സംത്സൗത സ്‌ഫോടനത്തെക്കുറിച്ച് വ്യക്തമായ പങ്കും അറിവും ഈ ഹിന്ദുത്വ വര്‍ഗീയത പേറുന്ന നേതാക്കള്‍ക്കുണ്ട്. രാമായണത്തില്‍ പ്രതിപാദിച്ചിട്ടുള്ള രാമന് മുന്നില്‍ ജീവിതമര്‍പ്പിച്ച ആദിവാസി സ്‌ത്രീയായ ശബരിയുടെ പേരില്‍ ആദിവാസികളെ ഹിന്ദുത്വ അജണ്ടകളിലേയ്‌ക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അസീമാനന്ദ ശബരി ക്യാമ്പ് സംഘടിപ്പിച്ചത്.

ഭാരത സംസ്‌കാരത്തിന്റേയും നാഗരികതയുടേയും അന്തസത്ത ഉള്‍ക്കൊള്ളുന്ന രാമായണം, ഭഗവദ്ഗീത തുടങ്ങിയവയെ സങ്കുചിതമായ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സമീപനമാണ് ആര്‍ എസ് എസ് ഉള്‍പ്പെടുന്ന ബി ജെ പിക്കാര്‍ അവംലബിക്കുന്നത്. സംത്സൗത സ്‌ഫോടനത്തിന് വളരെ നാളുകള്‍ക്ക് മുമ്പ്തന്നെ രാമഭക്തരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവര്‍ സംഭവ സ്ഥലത്ത് എത്തിയിരുന്നു. സുനില്‍ ജോഷി, പ്രഗ്യാ സിംഗ് ഠാക്കൂര്‍, രാംജി കല്‍സംഗര, ലോകേഷ് ശര്‍മ്മ, ദേവേന്ദ്ര ഗുപ്ത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവസ്ഥലത്ത് വളരെ നാളുകള്‍ക്കുമുമ്പ് ക്യാമ്പ് ചെയ്‌തിരുന്നത്. ഇതില്‍ സുനില്‍ ജോഷിയെ പിന്നീട് തന്റെ കൂടെയുള്ളവര്‍ തന്നെ കൊന്നു. ഈ സംഭവത്തിലും അസീമാനന്ദയ്‌ക്കും കൂട്ടാളിയായ ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാറിനും പങ്കുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇക്കാര്യം അസീമാനന്ദയുടെ കൂട്ടാളിയായ ഭരത് ഭായ് രഥേശ്വര്‍ തന്നെ അന്വേഷണ സംഘത്തിനെ അറിയിച്ചിരുന്നു. രാമഭക്തരെന്ന് നടിക്കുന്ന ഹിന്ദു തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ ഇതൊന്നും കൊണ്ട് അവസാനിക്കുന്നില്ല. രാമഭക്ത വിഭാഗത്തിലുണ്ടായിരുന്ന രാമപ്രസാദ് കലോഡ് കൊലചെയ്യപ്പെട്ട നിലയില്‍ ഇന്‍ഡോറിലെ ഗൗതമപുര പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വരുന്ന റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. സുനില്‍ ജോഷിയുടെ അടുത്ത കൂട്ടാളിയായിരുന്നു കൊല്ലപ്പെട്ട രാമപ്രസാദ് കലോഡ്. ഇവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സംത്സൗത, മെക്ക, അജ്‌മീര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍മാര്‍.

സംഭവങ്ങളെക്കുറിച്ച് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. രാജസ്ഥാന്‍ ഭീകരവിരുദ്ധ ഏജന്‍സി നടത്തിയ അനേഷണത്തിലാണ് ജോഷിയേയും കൊലോടിനേയും തങ്ങളുടെ കൂട്ടാളികള്‍ തന്നെ വകവരുത്തി എന്ന് വ്യക്തമായത്. ആര്‍ എസ് എസിന്റെ സമുന്നത നേതാക്കള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളിലെ പങ്ക് മറച്ച്‌വയ്‌ക്കാനാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. അജ്‌മീര്‍ സ്‌ഫോടനത്തെ ക്കുറിച്ച് അന്വേഷിച്ച ഭീകര വിരുദ്ധ സംഘത്തിന് ഇത് സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ലഭിച്ചു. സുനില്‍ ജോഷിയുടെ നിര്‍ദ്ദേശ പ്രാകരം രാംജിയുടെ വീട്ടിലുള്ള കാലിതൊഴുത്തിലാണ് സ്‌ഫോടക വസ്‌തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഗുജറാത്ത് സ്വദേശിയും ആര്‍ എസ് എസ് നേതാവുമായ ഹര്‍ഷിദ് സോളങ്കിയേയും അജ്‌മീര്‍ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംത്സൗത സ്‌ഫോടനത്തിന് ഉപയോഗിച്ച അതേ വസ്‌തുക്കള്‍തന്നെയാണ് ഹൈദരാബാദിലെ മെക്ക സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നും ഹരിയാനയിലെ ഭീകര വിരുദ്ധ സ്‌ക്വാഡ് കണ്ടെത്തി. സ്‌ഫോടക വസ്‌തുക്കള്‍ കടത്താന്‍ ഉപയോഗിച്ച സ്യൂട്ട് കെയ്‌സുകള്‍ ഇന്‍ഡോര്‍ ആസ്ഥാനമായ അഭിനവ് ഭാരത് എന്ന സംഘടയില്‍ നിന്നാണ് ലഭിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി. ഈ സംഘനയില്‍ അസീമാനന്ദയും പട്ടാള ഉദ്യോഗസ്ഥനായ ശ്രീകാന്ത് പുരോഹിതും അംഗങ്ങളാണ്. സ്‌ഫോടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രഗ്യാ സിംഗും അഭിനവ് ഭാരത് എന്ന ഹിന്ദുത്വ സംഘനയിലെ അംഗമാണ്. പ്രയാഗിലെ സാധുസന്യസിയായ ബ്രഹ്മചാരി ഈ മാസം അഞ്ചിന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഈ സന്യാസി സംത്സൗത, മലേഗാവ് എന്നീ സ്‌ഫോടനകേസുകളിലെ മുഖ്യസൂത്രധാരനെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന മൊഴിയാണ് അസീമാനന്ദ കോടതിയില്‍ നല്‍കിയത്.

നേരത്തെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ എതിരാളികളെ ഒതുക്കാനുള്ള ആയുധമായാണ് ആര്‍ എസ് എസ്, ബി ജെ പി നേതാക്കള്‍ ഉപയോഗിച്ചിരുന്നത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വിഷം തുപ്പുന്ന പ്രസ്‌താവനകളാണ് ആര്‍ എസ് എസ് മുഖപത്രങ്ങളായ ഓര്‍ഗനൈസര്‍, പാഞ്ചജന്യം തുടങ്ങിയവയിലൂടെ പുറത്ത് വരുന്നത്. തീവ്രവാദത്തിനെതിരെ പോരാടുന്നതിന് പകരം ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളായി മുദ്രകുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ആര്‍ എസ് എസ്, ബി ജെ പി നേതാക്കള്‍ സ്വീകരിച്ചത്. ഒരു പ്രത്യേക മതത്തേയും സമുദായത്തേയുമാണ് ഇതിനായി ഇവര്‍ ഉപയോഗിച്ചത്. രാജ്യത്തിന്റെ ഏത് ഭാഗത്ത് നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളേയും ന്യൂനപക്ഷങ്ങളുടെ മേല്‍ ആരോപിക്കാനാണ് ബി ജെ പി, ആര്‍ എസ് എസ് നേതൃത്വം ശ്രമിച്ചിരുന്നത്. മുംബൈ ഭീകരാക്രമണത്തിന് ശേഷം വര്‍ഗീയ വിദ്വേഷം വളര്‍ത്താനാണ് ആര്‍ എസ് എസ് ശ്രമിച്ചത്. മുംബൈ ഭീകരാക്രമണത്തെ ജനങ്ങള്‍ക്കിടയില്‍ ഗീബല്‍സിയന്‍ തന്ത്രമായിട്ടാണ് ഉപയോഗിച്ചത്. അയോധ്യ വിധിയിലൂടെയും ഇതേ തന്ത്രമാണ് ഇവര്‍ ഉപയോഗിച്ചത്. എന്നാല്‍ തന്ത്രപ്രധാനമായ വിധി അവരുടെ ലക്ഷ്യങ്ങളെ തകര്‍ത്തു. ഹിന്ദുത്വ ഭീകരവാദം എന്നൊരു പദപ്രയോഗം പോലും അടിസ്ഥാനരഹിതമെന്ന നിലപാടാണ് ആര്‍ എസ് എസ് കൈക്കൊണ്ടത്. എന്നാല്‍ മെക്ക, സംത്സൗത, മലേഗാവ്, അജ്‌മീര്‍ തുടങ്ങിയ സ്‌ഫോടന സംഭവങ്ങളില്‍ ആര്‍ എസ് എസ്, ബി ജെ പി തീവ്രവാദികളുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്.

വര്‍ഗീയതയും തീവ്രവാദവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. മതവിദ്വേഷം വളര്‍ത്തി ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ആര്‍ എസ് എസ് , ബി ജെ പി നേതൃത്വം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍. ഇതേ ആയുധം രാജ്യത്തെ ഫ്യൂഡല്‍ പ്രഭുക്കന്‍മാരും വ്യവസായ രാജാക്കന്‍മാരും വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ യഥാര്‍ഥ അവസ്ഥ മറയ്‌ക്കാനാണ് ഇക്കൂട്ടര്‍ മതവിദ്വേഷം എന്ന ആയുധം ഉപയോഗിക്കുന്നത്. ഹിന്ദു-മുസ്ലിം ഐക്യത്തിന് വേണ്ടി നിലകൊണ്ടു എന്ന ഒറ്റക്കാരണത്താല്‍ ഹിന്ദു വര്‍ഗീയ വാദികള്‍ രാഷ്‌ട്രപിതാവായ മഹാത്മ ഗാന്ധിയെ കൊന്നു. ഗാന്ധി കൊല്ലപ്പെടുന്നതിന് മുമ്പ് ആറ് തവണയാണ് ആര്‍ എസ് എസ്സിനൊപ്പം അഭിനവ് ഭാരത് എന്ന തീവ്രവാദി സംഘടനാ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിച്ചത്. പാകിസ്ഥാന്റെ വിഭജനത്തിനായി ആദ്യം ശബ്‌ദമുയര്‍ത്തിയവര്‍ ഹിന്ദു ഭീകരവാദികളെന്നത് ചരിത്ര സത്യം. ബി ജെ പി നേതാവായ അദ്വാനി മുഹമ്മദലി ജിന്നയെ മതേതരത്വത്തിന്റെ വക്താവായാണ് വിലയിരുത്തിയത്. മുസ്ലീം വര്‍ഗീയത പരത്തിയ വില്ലനാണ് ജിന്നയെന്നാണ് ആര്‍ എസ് എസ്സിന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ മുസ്ലിം വര്‍ഗീയത ഇന്ത്യ പാകിസ്ഥാന്‍ വിഭജനത്തിന് കാരണമായതായും ആര്‍ എസ് എസ് എക്കാലവും പറഞ്ഞുകൊണ്ടിരിക്കുന്നു. ഈ രണ്ട് അഭിപ്രായങ്ങളും എങ്ങനെയാണ് ഒന്നാകുന്നത്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുത്വ ഭീകര സംഘടനകള്‍ രൂപീകരിക്കാനാണ് ആര്‍ എസ് എസ് ശ്രമം. ഒരു തരത്തില്‍ അമേരിക്കന്‍ സ്വേച്‌ഛാധിപത്യത്തിന്റെ മാതൃകയില്‍ മത സ്വേച്‌ഛാധിപത്യം നടപ്പാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ നാഗരികതകളെ തമ്മിലടിപ്പിക്കുന്നു. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്ന പ്രവണതയാണ് ആര്‍ എസ് എസ് സ്വീകരിക്കുന്നത്. ഇത്തരം പ്രവത്തനങ്ങള്‍ താലിബാന്‍ മാതൃകയിലും.വര്‍ഗീയതയാണ് ആത്യന്തികമായി ഭീകരവാദത്തില്‍ സമൂഹത്തെ എത്തിക്കുന്നത്. ഫാസിസത്തിന്റേയും വര്‍ഗീയതയുടേയും മുഖ്‌മുദ്രയായ ഇരട്ടമുഖമാണ് ഇന്ത്യയില്‍ ആര്‍ എസ് എസ് അവലംബിക്കുന്നത്. ഇതിനെയാണ് നാം ചെറുത്ത് തോല്‍പ്പിക്കേണ്ടത്.


*****


കടപ്പാട് : ജനയുഗം

ചുവന്ന ദശകത്തില്‍ ആവുന്നത്ര ഉച്ചത്തില്‍

കേരളത്തില്‍ പുതിയ കാലത്തിന്റെ തുയിലുണര്‍ത്തുമായി യുവാക്കളായ ഒരു സംഘം കവികള്‍ ആയിരത്തിത്തൊള്ളായിരത്തി നാല്‍പ്പതുകളില്‍ രംഗത്തുവന്നു. പി ഭാസ്‌കരന്‍, വയലാര്‍, ഒ എന്‍ വി, പുനലൂര്‍ ബാലന്‍, തിരുനല്ലൂര്‍ കരുണാകരന്‍ എന്നിവരോടൊപ്പം 'ചുവന്ന ദശകത്തിലെ' ആ കവി സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളാണ് പുതുശ്ശേരി രാമചന്ദ്രന്‍.

1928 സെപ്തംബറിലാണ് ജനനം. കന്നി എട്ട്. കവിയുടെ ഭാഷയില്‍ പറഞ്ഞാല്‍, ശ്രീനാരായണഗുരുവിന്റെ സമാധി കഴിഞ്ഞ് മൂന്നാം ദിവസം. അപ്പൂപ്പന്റെ വീട്ടില്‍ വച്ചാണ് അമ്മ പ്രസവിച്ചത്. ആ സമയത്ത് അവിടെ രാമായണം വായിച്ചിരുന്നു. 'രാമചന്ദ്രന്‍' എന്ന പേര് കേട്ടപ്പോള്‍ത്തന്നെ അപ്പൂപ്പന്‍ കുഞ്ഞിന് പേരിട്ടു. അച്‌ഛന്‍ സ്വന്തമായി നിര്‍മിച്ച വീടിനിട്ട പേരാണ് പുതുശ്ശേരി. കവിയുടെ ജന്മസ്ഥലം ചോദിച്ചപ്പോള്‍ മറുപടി വന്നു. കൊല്ലം ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ വള്ളിക്കുന്നം. ഒപ്പം ഒരു ശ്ളോകവും.

"ഭള്ളേലുന്ന കഷണ്ടിയാല്‍

കുടവയര്‍ തുള്ളിച്ച

പാഴ്‌ക്കുന്നുകള്‍,

വെള്ളിപ്പൂങ്കസവിട്ട

പുഞ്ചവയലില്‍

തുള്ളും പുലക്കള്ളികള്‍,

വള്ളിക്കെട്ടുകള്‍ നീളെ

വായ്‌ക്കുരവയി-

ട്ടാര്‍ക്കും കിളിച്ചാര്‍ത്തുകള്‍

വള്ളിക്കുന്നമതിന്‍

വയല്‍ക്കരകളില്‍

പൂക്കുന്നു ഹര്‍ഷോന്മാദം''

(വള്ളിക്കുന്നത്തെ സായാഹ്നങ്ങൾ ‍)

മധ്യകേരളത്തിലെ മാവേലിക്കരയെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ആ സ്ഥലപ്പേരുതന്നെ ചരിത്രവും പുരാണങ്ങളും ഓര്‍മിപ്പിക്കുന്നു. വിശദീകരിക്കുമോ?

മാവേലിക്കര എ ആര്‍ രാജരാജവര്‍മയുടെ ജന്മസ്ഥലമാണ്. എണ്ണയ്‌ക്കാട്ട് കോവിലകത്തെ തമ്പുരാക്കന്മാര്‍, ചുനക്കര രാമവാരിയര്‍ - അദ്ദേഹം എ ആറിന്റെ ഗുരുവായിരുന്നല്ലോ-തുടങ്ങിയവരുടെ നാട്. പ്രസിദ്ധ സംസ്‌കൃത പണ്ഡിതനായിരുന്ന വേലുക്കുട്ടി അരയന്‍, സി എസ് സുബ്രഹ്മണ്യന്‍ പോറ്റി, പന്നിശ്ശേരി നാണുപിള്ള ഇവരെല്ലാം അവിടെ അടുത്ത കരുനാഗപ്പള്ളിക്കാരാണ്. പഴയ മാവേലിക്കര സംസ്‌കൃതസാഹിത്യത്തിന്റെയും പാണ്ഡിത്യത്തിന്റെയും നാടായിരുന്നു; ഒപ്പം ദേശീയ പ്രബുദ്ധതയും അവിടെ ആഴത്തില്‍ വേരോടിയിരുന്നു. 'മറ്റുള്ളവര്‍ക്കായുഴാനും നടുവാനും കറ്റ കൊയ്യാനും മെതിക്കാനും' വിധിക്കപ്പെട്ടിരുന്ന കര്‍ഷകത്തൊഴിലാളികള്‍ ചേറ്റില്‍നിന്ന് തലയുയര്‍ത്താന്‍ കഴിയാതെ ഇരുകാലിമാടുകളെപ്പോലെ കഴിഞ്ഞ ഒരു കാലമായിരുന്നു അത്.

രാഷ്‌ട്രീയത്തിലേക്ക് തിരിയാന്‍ കുട്ടിക്കാലത്തെ ഒരു സംഭവം ഓര്‍ത്തെടുക്കാമോ?

ഗാന്ധിജിയും കോണ്‍ഗ്രസുമായിരുന്നു ആദ്യ ആകര്‍ഷണം. ഒരിക്കല്‍ ഓച്ചിറയില്‍ എത്തിയ ഗാന്ധിജിയെ കാണാന്‍ അച്‌ഛന്‍ പോയി. മടങ്ങിവന്നത് ഗാന്ധിജിയെ കണ്ട ആവേശത്തിലായിരുന്നു. ദേശീയ നേതാക്കന്മാരുടെ കുറെ ചിത്രങ്ങളും അച്‌ഛന്‍ വാങ്ങിക്കൊണ്ടുവന്നിരുന്നു. ലാലാ ലജ്‌പത്റായ്, ഗാന്ധിജി, നെഹ്രു, ബാലഗംഗാധരതിലകന്‍, ഗോഖലെ, സുഭാഷ്‌ചന്ദ്രബോസ്.... അച്‌ഛന്‍ അവരെപ്പറ്റി ധാരാളം കഥകള്‍ പറഞ്ഞുകേള്‍പ്പിച്ചു.

വള്ളിക്കുന്നമെന്ന കുഗ്രാമത്തിലെ ഒരു കുട്ടിയുടെ മനസ്സില്‍ ഇന്ത്യയുടെ ദേശീയഭൂപടം നിവര്‍ന്നുവീണു. ചില വീരപുത്രന്മാര്‍; അവരുടെ ത്യാഗങ്ങള്‍. എല്ലാം ചിന്തകളുടെയും വികാരങ്ങളുടെയും വിത്തുകള്‍ വിതയ്‌ക്കാന്‍ പറ്റിയവയായിരുന്നു.

ഖദര്‍ കിട്ടണമെങ്കില്‍ അന്ന് സ്വന്തമായി നൂല്‍നൂല്‍ക്കണം. തക്ളിയിലും ചര്‍ക്കയിലും നൂല്‍നൂറ്റ് കായങ്കുളത്തുപോയി അത് വിറ്റ് ഖദര്‍ വാങ്ങി. ഖദര്‍ ഉടുത്ത് ഗാന്ധിത്തൊപ്പിവച്ച് ഗ്രാമപാതയിലൂടെ സ്‌കൂളിലേക്ക് നടന്നുപോയി. ഒരു ഗാന്ധിത്തൊപ്പിക്ക് അന്ന് മൂന്ന് ചക്രം.

രാഷ്‌ട്രീയ പശ്ചാത്തലവും കവിതാരചനയും ഇഴചേര്‍ന്ന് കിടക്കുന്നല്ലോ. അങ്ങനെ തുടങ്ങിയാലോ?

ശരിയാണ്. നഗരങ്ങളില്‍ ഉപരിപഠനത്തിനുപോയ വിദ്യാര്‍ഥികളാണ് അക്കാലത്ത് നാട്ടിന്‍പുറങ്ങളിലേക്ക് സ്വാതന്ത്ര്യസമരത്തിന്റെ സന്ദേശം കൊണ്ടുവന്നത്. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് അറസ്‌റ്റും മര്‍ദനവും ജയില്‍വാസവും കഴിഞ്ഞ് സംസ്‌കൃതകോളേജില്‍നിന്ന് ബഹിഷ്‌കൃതനായി കാമ്പിശേരി നാട്ടിലെത്തി. സ്‌റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തനത്തെ അദ്ദേഹം സജീവമാക്കി. സമ്പന്ന കുടുംബങ്ങളിലെ ചെറുപ്പക്കാരെക്കൂടി ആകര്‍ഷിക്കുവാനുള്ള പദ്ധതികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. യുവജനസമാജം, ഭാരത തൊഴിലാളി എന്ന പേരില്‍ കൈയെഴുത്ത് മാസിക, നാടകാഭിനയം, ഹരിജന സേവനം ഇങ്ങനെ ബഹുമുഖമായ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ പുതിയ ഉണര്‍വുണ്ടാക്കി. 1944ല്‍ കൈയെഴുത്തുമാസികയുടെ അച്ചടിച്ച ഒരു വിശേഷാല്‍ പതിപ്പിറങ്ങി. ഉള്ളൂര്‍, വള്ളത്തോള്‍, ചങ്ങമ്പുഴ, തോപ്പില്‍ഭാസി. അദ്ദേഹം അക്കാലത്ത് തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജ് വിദ്യാര്‍ഥിയാണ്. കാമ്പിശേരി തുടങ്ങിയവരുടെ കൃതികളോടൊപ്പം എന്റെയും രചന ആദ്യമായി അച്ചടിക്കപ്പെട്ടു. 'ഒന്നാന്ത്യക്കുറ്റം' എന്നായിരുന്നു കൃതിയുടെ പേര്. തുടര്‍ന്ന് കവിതകള്‍ രചിക്കാന്‍ ഉത്സാഹമായി.

1946ല്‍ സംസ്‌കൃത ശാസ്‌ത്രി പരീക്ഷ പാസായി ഭരണിക്കാവ് ഇംഗ്ളീഷ് ഹൈസ്‌കളില്‍ ചേര്‍ന്നു. അവിടത്തെ വിദ്യാര്‍ഥികോണ്‍ഗ്രസിന്റെ നേതൃത്വം എനിക്കായി. അന്ന് സ്വാതന്ത്ര്യസമരത്തിന് ജീവന്‍ നല്‍കിയത് പ്രധാനമായും വിദ്യാര്‍ഥിസമരങ്ങളായിരുന്നു. ബ്രിട്ടീഷുകാര്‍ ഭരണം നാട്ടുകാരെ ഏല്‍പ്പിച്ച് ഇന്ത്യ വിടുവാന്‍ ഒരുങ്ങിയപ്പോള്‍ 'സ്വതന്ത്ര തിരുവിതാംകൂര്‍' സ്ഥാപിക്കാന്‍ പുറപ്പെട്ട സി പിയുടെ നീക്കം അക്കാലത്ത് ജനരോഷമുയര്‍ത്തിയ സംഭവമായിരുന്നു. പുന്നപ്ര-വയലാറില്‍ നടത്തിയ വെടിവയ്‌പായിരുന്നു മറ്റൊരു സംഭവം. കോണ്‍ഗ്രസുകാര്‍ ആ സമരത്തെ തള്ളിപ്പറഞ്ഞതോടെ ജനങ്ങളുടെ ഇടയില്‍ ചേരിതിരിവിന് ആക്കം കൂടി. ഏതാനും മാസം കഴിഞ്ഞ് പേട്ടയിലുണ്ടായ വെടിവയ്‌പില്‍ രാജേന്ദ്രന്‍ എന്ന വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഇതിനോടെല്ലാം വിദ്യാര്‍ഥികള്‍ ശക്തമായി പ്രതിഷേധിച്ചു.ഈ സമരങ്ങളില്‍ പങ്കെടുത്ത ഞങ്ങളില്‍ ചിലര്‍ സ്‌കൂളിന് പുറത്തായി. ആ കാലങ്ങളില്‍ പലപ്പോഴായി എഴുതി വിദ്യാര്‍ഥി സമ്മേളനങ്ങളില്‍ വായിച്ചവയാണ് എന്റെ ആദ്യകാല കവിതകള്‍ ഏറെയും. പ്രൊഫ. എസ് ഗുപ്തന്‍നായരുടെ അവതാരികയോടെ എന്റെ ആദ്യത്തെ കവിതാ സമാഹാരം- ഗ്രാമീണ ശാലകള്‍-1948ല്‍ പ്രസിദ്ധപ്പെടുത്തി.

ജന്മിത്വത്തിനും ചൂഷണത്തിനും എതിരെ കര്‍ഷകത്തൊഴിലാളികളില്‍ ഉണ്ടായ ഉണര്‍വും 1949ലെ ശൂരനാട് സംഭവവുമെല്ലാം മധ്യകേരളത്തിലെ രാഷ്‌ട്രീയ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. വള്ളിക്കുന്നം പ്രദേശത്ത് കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടായി. കമ്യൂണിസ്‌റ്റ് പാര്‍ടി പ്രവര്‍ത്തനത്തിന് കര്‍ണാടകയില്‍ ജയില്‍ശിക്ഷ അനുഭവിച്ചു കഴിഞ്ഞ പുതുപ്പള്ളി രാഘവന്‍- അദ്ദേഹം എന്റെ അമ്മാവനാണ്- വള്ളിക്കുന്നത്ത് എത്തിയിരുന്നു. അക്കാലത്ത് എന്റെ ചിന്താഗതികളെ ഏറെ ആകര്‍ഷിച്ച വ്യക്തികളിലൊരാളാണ് പുതുപ്പള്ളി.

എന്തിന് ഏറെപ്പറയുന്നു 1949ല്‍ ഞാന്‍ കൊല്ലം എസ്എന്‍ കോളേജില്‍ വിദ്യാര്‍ഥിയായി ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു. തികച്ചും മാറിയ ഒരു വിദ്യാര്‍ഥിയായിട്ടായിരുന്നു. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായിരുന്നു അന്ന് ആ കോളേജ്. അവിടെ വിദ്യാര്‍ഥി സമരത്തില്‍ പങ്കെടുത്ത് ഞാന്‍ അറസ്‌റ്റിലാവുകയും പൊലീസ് മര്‍ദനത്തിനിരയാവുകയും ചെയ്‌തു. ആ ജയില്‍ശിക്ഷയുടെ ഒന്നാം വാര്‍ഷികത്തിന് എഴുതിയതാണ് "ആവുന്നത്ര ഉച്ചത്തില്‍' എന്ന കവിത.

'എന്തൊരു വീറെന്‍

സഖാക്കളേ, നാമന്ന്

ചിന്തിയ ചോര തന്‍ ഗാനം

രചിക്കുവാന്‍,

എന്തൊരു വീറാണെനിക്കി-

ന്നനീതിക്കൊ-

രന്തിമ ശാസനാലേഖം

കുറിക്കുവാന്‍!

ആ മര്‍ദനത്തിന്റെ യാ

ദ്യത്തെ വാര്‍ഷിക-

മാണി; ന്നുയരുക, രക്ത നക്ഷത്രമേ!

നീയെന്റെ കൈത്തിരിയാ,

ണെന്റെ ജീവിത-

യാനം നിയന്ത്രിച്ച കൈ

ചൂണ്ടിയാണ് നീ.''

ഈ കാഴ്‌ചപ്പാടില്‍ അക്കാലത്ത് വേറെയും കവിതകള്‍ എഴുതി. അവയെല്ലാം ചേര്‍ത്ത് ആവുന്നത്ര ഉച്ചത്തില്‍ എന്ന പേരില്‍ അതിന് ഹൃദ്യമായ ഒരു മുഖക്കുറിപ്പ് എഴുതിയിട്ടുണ്ട്.

എന്നെപ്പോലെ രാഷ്‌ട്രീയരംഗത്ത് സജീവമായി പ്രവര്‍ത്തിച്ച അധികം എഴുത്തുകാര്‍ വേറെ ഇല്ല. അന്നുണ്ടായിരുന്ന ചെറുകാട്, ഇന്ന് പി ജി എന്നിവര്‍ കാണും. മറ്റുള്ളവര്‍ രാഷ്‌ട്രീയ അനുഭാവികളാണ്. അന്‍പതുകളില്‍ ഞാന്‍ വള്ളിക്കുന്നത്തെ കര്‍ഷകത്തൊഴിലാളി യൂണിയന്‍ പ്രസിഡന്റ്. 51-53കാലത്ത് പാര്‍ടി പ്രവര്‍ത്തകന്‍.

ചങ്ങമ്പുഴക്ക് ഒരു തിരുത്തല്‍ നിര്‍ദേശിച്ചു എന്ന് കേട്ടിട്ടുണ്ട് - എന്താണ് സംഭവം.

ചങ്ങമ്പുഴയെ ഞാന്‍ ഒരിക്കലേ കണ്ടിട്ടുള്ളൂ. വള്ളിക്കുന്നത്ത് ഞങ്ങളുടെ വായനശാലയുടെ ഉദ്ഘാടനത്തിന് മംഗളപത്രവുമായി ചങ്ങമ്പുഴയും ടി എന്‍ ഗോപിനാഥന്‍നായരും എത്തിയിരുന്നു. സമ്മേളനം കഴിഞ്ഞ് അമ്മാവന്റെ വീട്ടില്‍ ഊണു കഴിക്കാനിരുന്ന ചങ്ങമ്പുഴയെ ഞാന്‍ വളരെനേരം നോക്കിനിന്നത് ഓര്‍മിക്കുകയാണ്. കൈ കഴുകി അദ്ദേഹം എന്റെ അടുക്കല്‍ വന്നു. സ്‌നേഹപൂര്‍വം എന്നെ സ്‌പര്‍ശിച്ചു.

ആ ഗ്രന്ഥശാലയില്‍ ഞങ്ങളെ ആകര്‍ഷിച്ച പ്രധാന വിഭവങ്ങളിലൊന്ന് ചങ്ങമ്പുഴയുടെ കവിതകളായിരുന്നു. അത് വായിക്കുവാനും ഉച്ചത്തില്‍ പാടുവാനും എനിക്ക് ആവേശമായിരുന്നു. വാഴക്കുല വായിച്ച് ആവേശംകൊണ്ട് മാര്‍ക്‌സിനെ മാനിക്കാന്‍ തുയിലുണര്‍ത്തിയ ചങ്ങമ്പുഴ സ്വാതന്ത്ര്യപ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടപ്പോള്‍ അതിനെക്കുറിച്ച് എഴുതിയില്ല. എനിക്ക് സങ്കടം തോന്നി. 45ല്‍ ഞാന്‍ 'കുയിലിനോട് ' എന്ന കവിത എഴുതി.

"മാമരത്തിന്‍ മറവിലിരുന്നിനി

ദീനഗാനമുതിര്‍ക്കാതിരിക്കു നീ

സര്‍വസമ്പല്‍സമൃദ്ധി വിരിക്കുമീ-

യുര്‍വരയെ യുറക്കാതിരിക്കു നീ

ഏകനായി തിരിഞ്ഞിരുന്നെപ്പൊഴും

ശോകസംഗീതമാലപിക്കാതെ നീ''

ഒരു നല്ല നാളെയെ സ്വപ്‌നം കണ്ട് ധീരമായി പോരാടുന്നവരെ വിഷാദഗാനങ്ങള്‍ പാടി തളര്‍ത്തുകയാണ് ചങ്ങമ്പുഴ എന്നായിരുന്നു അന്ന് പാര്‍ടിയുടെ നിലപാട്. പക്ഷേ, ചങ്ങമ്പുഴയുടെ ആ വിഷാദം ആ കാലഘട്ടത്തിന്റേതായിരുന്നു; പിന്തിരിപ്പനായിരുന്നില്ല. തൊഴിലില്ലായ്‌മ, ദാരിദ്ര്യം- ഇതിന്റെയൊക്കെ നടുവിലിരുന്നാണ് ചങ്ങമ്പുഴ എഴുതിയതെന്ന് പില്‍ക്കാലത്ത് തിരിച്ചറിവുണ്ടായി. കോട്ടയത്ത് നടന്ന സാഹിത്യപരിഷത്ത് സമ്മേളനത്തില്‍ കമ്യൂണിസത്തിന്റെ പ്രസക്തിയെപ്പറ്റി ചങ്ങമ്പുഴ വാചാലമായി പ്രസംഗിച്ചിരുന്നു. പക്ഷേ എം എസ് ദേവദാസും മറ്റും ചങ്ങമ്പുഴയെ വിമര്‍ശിക്കുകയാണുണ്ടായത്. ആ കവിയെ അനുഭാവപൂര്‍വം കാണാനായില്ല. ചങ്ങമ്പുഴ വളര്‍ന്നു. പാടുന്ന പിശാചില്‍ 'കമ്യൂണിസത്തിനാണിപ്പോള്‍ വിലക്കേറ്റം' എന്ന് എഴുതിപ്പോയതാണ്; മനഃപൂര്‍വമല്ല.

ചങ്ങമ്പുഴ മരിച്ചപ്പോള്‍ ഞാന്‍ വളരെ ദുഃഖിച്ചു.

'മുറയിട്ട് കേഴുക

താവക സംഗീത

മുരളി തകര്‍ന്നുപോയ്

കേരളമേ'

എന്നു തുടങ്ങുന്ന ഒരു വിലാപഗീതം ഞാന്‍ എഴുതി (ഗ്രാമീണ ഗായകന്‍ -1948)

സാറിന്റെ ചില കവിതകള്‍ വിമര്‍ശനങ്ങളോ വിയോജനക്കുറിപ്പുകളോ ശക്തമായ പ്രതികരണങ്ങളോ ആണ്.

എന്റെ ഹൃദയസ്‌പന്ദനങ്ങളും ആത്മസംഘര്‍ഷങ്ങളുമാണ് ഞാന്‍ കവിതകളിലൂടെ ആവിഷ്‌കരിക്കുന്നത്. വിമര്‍ശനം വീണ്ടുവിചാരമുണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ്. അങ്ങനെയുള്ള കവിതകളിലൊന്നാണ് 'കണ്ണട കളഞ്ഞപ്പോൾ ‍'.

'വളരെപ്പരിശോധിച്ച്

പലതും വച്ചുനോക്കവെ

ഒടുവില്‍ ശരിയായ് ത്തോന്നി

എടുത്തേനൊരു കണ്ണട'

എന്നത് അദ്ദേഹത്തിന്റെതാണ്. കണ്ണട പ്രത്യയശാസ്‌ത്രം തന്നെ. പക്ഷേ കണ്ണട വച്ചപ്പോള്‍ ദൂരെയുള്ള നക്ഷത്രങ്ങളെ ഞാന്‍ വലുതായിക്കണ്ടു. അടുത്തുനിന്ന അരയാല്‍ എനിക്ക് കാണാന്‍ കഴിയാതെയും പോയി. ഞാന്‍ ധര്‍മസങ്കടത്തിലായി. മാത്രമല്ല, ഡോക്ടര്‍മാര്‍ പറയുന്നതിനനുസരിച്ച് കൂടെക്കൂടെ കണ്ണടകള്‍ മാറ്റേണ്ടതായും വന്നു. താല്‍ക്കാലിക ലാഭത്തിനൂവേണ്ടി ഇടയ്‌ക്കിടെ നിലപാടുകള്‍ മാറ്റിക്കൊണ്ടിരിക്കുന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇത് എനിക്കാവുകയില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ കണ്ണട തന്നെ ഉപേക്ഷിച്ചാലോ എന്ന് തോന്നിപ്പോയി. കാഴ്‌ചക്ക് കണ്ണട ആവശ്യമില്ലെന്നല്ല, കാഴ്‌ച ശരിയായിരിക്കണം എന്നതിലാണ് ഊന്നല്‍ നല്‍കിയത്. അതിശക്തമായി ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോള്‍ ഇത്തരം ചില ഇടപെടലുകള്‍ ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയാണ് ഈ മാതിരി രചനകളുടെ പിന്നിലെ വികാരം.

കോളിളക്കമുണ്ടാക്കിയ ചന്ദനത്തോപ്പ് വെടിവയ്പ്പിന്റെ പശ്ചാത്തലത്തില്‍ എഴുതിയതാണ് 'തീപെയ്യരുതേ മഴമുകിലേ' എന്നത്. ഭൂനയ ബില്ലിന്റെ അപര്യാപ്‌തതയിലേക്ക് വിരല്‍ചൂണ്ടുന്ന രചനയാണ്. 'പുതുവീട്ടില്‍ കണക്ക് നാറാപിള്ളയുടെ ആത്മപുരാണം.' 'ജന്മിവര്‍ഗ'ത്തില്‍ കണ്ണീരും കൈയുമായി കഴിയുന്നവരും ഉണ്ടെന്ന് അതില്‍ ധ്വനിപ്പിക്കുന്നു. ചൈന ജനകീയ റിപ്പബ്ളിക്കായപ്പോള്‍ ആഹ്ളാദപൂര്‍വം ഞാന്‍ 'ഉദയം' എന്ന കവിതയെഴുതി. പക്ഷേ, ടിയാനന്‍മെന്‍ സ്‌ക്വയറിലെ വിദ്യാര്‍ഥി വേട്ടയില്‍ പ്രതിഷേധിക്കാതിരിക്കാനെനിക്കായില്ല. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ അതിനെ എതിര്‍ത്ത് 'ജൈത്രപടഹം' എന്ന കവിതയും ഞാനെഴുതി. മയക്കത്തിനിടയില്‍, കുഴല്‍വെള്ളം, ബലിദാനം തുടങ്ങിയ കവിതകള്‍ വിമര്‍ശനത്തിന്റെ സ്വരമുള്ളവയാണ്.

പുതിയ കൊല്ലനും പുതിയ ഒരാലയും- എന്താണ് അതിലെ സങ്കല്‍പ്പം?

ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെട്ട എന്റെ കവിതകളിലൊന്നാണ് അത്. ഇരുമ്പുകമ്പിയും താമരനൂലും, ഭൌതികതയും ആധ്യാത്മികതയും അഥവാ മാര്‍ക്‌സിസവും ഗാന്ധിസവും ഒന്നിച്ചാല്‍ -ആ സമസ്യയാണ് അതില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആധ്യാത്മികത വിട്ട് ഭൌതികവാദികളാവാന്‍ സാധാരണക്കാര്‍ക്ക് ആവുകയില്ല. കുടുംബജീവിതത്തിലെ ദുഃഖങ്ങള്‍- അതിനു സോഷ്യലിസത്തില്‍ പരിഹാരമില്ല. ദൈവത്തെ വിളിച്ചുപോകും. ദുഃഖം താങ്ങാന്‍ ശക്തമായ ഒരു കൈ വേണം. ഈശ്വരചിന്ത നിശ്ശേഷം തുടച്ചുകളയാനാവില്ല. ഇതിനെ അന്ധവിശ്വാസമായി കാണരുത്. പ്രകൃതിയുടെ ശക്തിവിശേഷത്തെയും മനുഷ്യന്റെ ഭൌതികവികാസത്തെയും കൂട്ടിയിണക്കുന്ന ഒരു ദര്‍ശനം- അതിനേ മനുഷ്യവര്‍ഗത്തെ ഒന്നിപ്പിക്കാന്‍ കഴിയൂ. നാട്ടിന്‍പുറത്തെ പ്രവര്‍ത്തകന്‍ അവകാശത്തിനുവേണ്ടി സമരം ചെയ്യുമ്പോള്‍ വിപ്ളവകാരിയാണ്. പക്ഷേ, ധര്‍മസങ്കടങ്ങളോട് ഏറ്റുമുട്ടുമ്പോള്‍ അവന്‍ പതറുന്നു. ഉയര്‍ച്ചക്ക് താങ്ങ് ഈശ്വരനാണെന്ന് അറിയുന്നു. വിശ്വാസങ്ങളെ പൂര്‍ണമായും തിരുത്താനാവില്ല. പ്രായോഗികതലത്തില്‍ മാര്‍ക്‌സിസവും ദാര്‍ശനികതലത്തില്‍ ഗാന്ധിസവും. നാഗരികതയുടെ വീര്‍പ്പുമുട്ടലില്‍ ലാളിത്യം, സഹാനുഭൂതി, നിരുപദ്രവകരമായ ജീവിതം, സമാധാനം, സ്‌നേഹം- ഇതൊന്നും കൈവിട്ടുപോകാന്‍ പാടില്ല; നിലനില്‍ക്കണം, വലിയ നേതാക്കളിലെല്ലാം ഗാന്ധിജിയുടെ സ്വാധീനമുണ്ട്- അവര്‍ പറയുന്നില്ലെങ്കിലും എ കെ ജി , ഇ എം എസ് , അച്യുതമേനോന്‍ ഇവരെല്ലാം ഉദാഹരണങ്ങള്‍. ഗാന്ധിയന്‍ ജീവിതമായിരുന്നു ആ മാര്‍ക്‌സിസ്‌റ്റ് ആചാര്യന്മാര്‍ നയിച്ചത്. ഗാന്ധിജിയുടെ ചര്യയില്‍നിന്ന് മാറാത്തതിനാലാണ് അവര്‍ വ്യത്യസ്‌തരായിരിക്കുന്നത്. ജനഹൃദയങ്ങളിലേക്ക് അനായാസം എത്തിച്ചേരാനായതിന്റെ മുഖ്യ കാരണം, ജീവിതശുദ്ധിയും ത്യാഗ നിര്‍ഭരതയുമാണ്. പി കൃഷ്‌ണപിള്ള എന്തുകൊണ്ട് ഉയരത്തില്‍ നില്‍ക്കുന്നു.

'പുറം' കവിതകള്‍പോലെ പുതുശ്ശേരിക്കവിതകളില്‍ കുറേ 'അകം' കവിതകളും കണാം. ആവുന്നത്ര ഉച്ചത്തില്‍ പുറം കവിതകള്‍ പാടുന്ന കവി തീവ്രമായ മാനസികവ്യഥയിലാണ് 'അകം' കവിതകള്‍ പാടുന്നത്. ദാരുണമായ തമസ്‌കരണത്തിനും മാനസികപീഡനത്തിനും ഇരയായ കവി നളന്‍, ദശപുഷ്‌പങ്ങള്‍, പ്രപഞ്ചസ്രഷ്‌ടാവായ സാക്ഷാല്‍ ബ്രഹ്മാവ് തുടങ്ങിയ ചില പ്രതീകങ്ങളില്‍ കയറിക്കൂടി സംസാരിക്കുന്നു.

കള്ളച്ചൂതില്‍ വഞ്ചിതനായി പ്രിയതമയെ നഷ്‌ടപ്പെട്ട് കാട്ടില്‍ കൂട്ടിനാളില്ലാതെ സര്‍പ്പദംശനത്തില്‍ സ്വന്തം വേഷം നഷ്‌ടപ്പെട്ട് തിരിച്ചറിയാന്‍പോലും നിവൃത്തിയില്ലാതെ കേഴുന്ന നളന്റെ അവസ്ഥ പലപ്പോഴും എന്റെയും അവസ്ഥയാണെന്ന് തോന്നാറുണ്ട്. ആ മാനസികാവസ്ഥയിലെഴുതിയതാണ് നളചരിതം.

എന്നെ ഞാന്‍ മാത്രം അറി-

യുന്നൊരീയറിവെനി-

യ്‌ക്കിന്നസഹ്യമായ് തീരു-

ന്നെന്നിതിനൊരു ശാന്തി?

എന്ന ചോദ്യവും അക്ഷഹൃദയത്താലാരെന്നെ ഏതുകാലത്തു തിരിച്ചറിയും എന്ന ഉത്കണ്ഠയും കവിതയില്‍ വായിക്കുമ്പോള്‍ നളചരിതവും ഒപ്പം ഒരു നരചരിതവും-കവിചരിതവും-വായനക്കാരനിലെത്തുന്നില്ലേ?

നിലംപനകള്‍, തിരുതാളികള്‍, മുയല്‍ച്ചെവികള്‍, ചെറൂളകള്‍ എന്നിങ്ങനെ അറിയപ്പെടുന്ന ദശപുഷ്പങ്ങള്‍ ആരും നട്ടുനനച്ചു വളര്‍ത്താതെ തന്നെ തൊടിയില്‍ പൊടിച്ചുവളരുന്നവയാണ്. നീറുകളരിക്കുന്ന മുള്‍ക്കാട്ടിലെ നോവുകളിലും അവ നിലംപറ്റി കഴിഞ്ഞുകൂടുന്നു. മാടിവിളിക്കുന്ന മദഗന്ധമോ തേടി വരത്തക്കവിധം മധുവോ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണശബളതയോ അവയ്‌ക്കില്ല. നോവിച്ച മുള്ളിനോടു പോലും അനുകമ്പയാണ്. വേലിത്തലപ്പില്‍ എത്തിപ്പിടിച്ച് പടരാന്‍ അവയ്‌ക്ക് ആവില്ല. അത്തപ്പൂക്കളം അലങ്കരിക്കുന്നവര്‍ക്ക് അവ ആവശ്യമില്ല. 'എന്തു മണം', 'എന്തു മണം' എന്ന് സുഗന്ധപുഷ്പങ്ങളെ തഴുകുന്ന കാറ്റിന്റെ പുന്നാരങ്ങളും അവയ്‌ക്ക് ലഭിക്കുന്നില്ല.

പക്ഷേ, വര്‍ണപുഷ്പങ്ങള്‍ക്കില്ലാത്ത ഒന്ന്ഈ ദശപുഷ്പങ്ങള്‍ക്കുണ്ട്. ഇവ ഔഷധവീര്യമുള്ളവയാണ്. വിഷദംശനത്തിന് ചികിത്സക്ക് ഇവ ഫലപ്രദമാണ്. നൂറായിരം പൂക്കള്‍ക്കിടയില്‍ ഇവയെ തിരിച്ചറിയാന്‍ ആരുമില്ലെങ്കിലെന്ത്, സിരാപടലങ്ങള്‍ ധാതുരസഭരിതങ്ങളായ ഇവയെ, വള്ളിപ്പടര്‍പ്പുകള്‍ പടന്നേറാതെ മണ്ണില്‍ വേരുറപ്പിച്ചു കഴിയുന്ന ഇവയെ, അനാസക്തരായ യോഗികള്‍ തിരിച്ചറിയുന്നു. അശ്വനീദേവകള്‍ തിരിച്ചറിയുന്നു.

നോവു തിന്നുന്ന ഒരു ഹൃദയത്തിന്റെ ദശ ഈ പുഷ്പങ്ങളില്‍ വിരിയുന്നില്ലേ?

'പ്രപഞ്ചാവസ്ഥ ഇങ്ങനെ' എന്ന കവിത സനാതനമായ ഒരു സൃഷ്‌ടിരഹസ്യം കൂടിയാണ്.

'സൃഷ്‌ടിചെയ്യുന്നവര്‍ക്കുള്ള

തല്ലല്ലോ സൃഷ്‌ടിയൊന്നുമേ!

കര്‍ഷകനെവിടെ ധാന്യം

കുശവനെവിടെ കുടം?

കവിത ആരംഭിക്കുന്നത് വാഗ്‌ദേവി ബ്രഹ്മാവിനോട് ഒരു സംശയം ചോദിക്കുന്നതോടെയാണ്. വളരെയേറെ പാടുപെട്ട് ഈ പ്രപഞ്ച സൃഷ്‌ടി നടത്തിയ അങ്ങേയ്‌ക്ക് ഇരിയ്‌ക്കാനൊരമ്പലമില്ലാതെ പോയതെന്തുകൊണ്ട്? ആരാധനയ്‌ക്ക് ചുറ്റും ആളില്ലാതെ പോയതെന്തുകൊണ്ട്? ബ്രഹ്മാവിന്റെ മന്ദസ്‌മിതപൂര്‍വകമായ മറുപടിയാണ് മുകളില്‍ കണ്ടത്.

നിഗ്രഹാനുഗ്രഹശക്തിയുള്ള വേറെ ഈശ്വരന്മാര്‍ അനേകരുണ്ട്. അവരാണ് തന്നെക്കാള്‍ കരുത്തര്‍. പ്രപഞ്ചാവസഥ അങ്ങനെയാണ്. മാത്രമല്ല, യഥാര്‍ഥ സ്രഷ്‌ടാവ് തന്നെത്താന്‍ അമ്പലം തീര്‍ത്ത് സ്വയം പൂജ നടത്തുവാന്‍ വിരുതുള്ളവരായിരിക്കുകയുമില്ല. സ്വന്തം സൃഷ്‌ടികള്‍ തന്നെ ആനന്ദം നല്‍കുമെന്നിരിക്കെ, വല്ലവരും തരുന്ന കാരുണ്യം കാത്തിരിക്കുന്നതാരാണ് ?

പ്രജാപതിയുടെ അനുഭവം പാഠമാക്കി കാട്ടിത്തരുന്നതിന്റെ മറുപുറം കവി അനുഭവിച്ച അവഗണനയാണ്. സത്യം പറഞ്ഞതിന് ക്ഷേത്രത്തിലെ ബലിക്കല്ലില്‍ തലവെട്ടി വീഴ്ത്തപ്പെട്ട പറയന്തരാളിയുടെ കഥ ഉത്സവബലിയില്‍. എന്റെ ആത്മാംശമാണ് പറയന്തരാളിയില്‍ കാണുന്നത്.

തെരുവിലെ പെങ്ങള്‍, കടലും മനുഷ്യനും, തുഞ്ചനെത്തേടി, ആശ്രമത്തിന്റെ കണ്ണുനീര്‍, ഞാറ്റുവേലപ്പൊടിപ്പുകള്‍ എന്നിങ്ങനെ ഇരുനൂറോളം കവിതകള്‍, പത്തു സമാഹാരങ്ങള്‍-സ്ഥലപരിമിതിമൂലം കവിതയെക്കുറിച്ച് ഒരു ചോദ്യംകൂടി ചോദിച്ച് നിര്‍ത്തുന്നു. മലയാളത്തിലെ പുതിയ കവിതയെക്കുറിച്ച്...

പുതിയ കവികളില്‍ ജീവിതത്തിന്റെ ചവിട്ടും അടിയും ഏറ്റവരുണ്ട്. അവരെഴുതിയത് പലതും ശക്തമായി അനുഭവപ്പെട്ടു. അയ്യപ്പന്‍ അതിലൊരാളാണ്. തെരുവുഗായകന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട കവിയുടെ ചിത്രം പലരും മുഖചിത്രമാക്കി. അയാളുടെ അനുഭവങ്ങള്‍ പുകഴ്ത്തിപ്പറഞ്ഞു. അത് ചെറിയ സംഭവമല്ല.

ഈ കാലഘട്ടത്തിലെ പല എഴുത്തുകാരും ഉയര്‍ന്ന രീതിയില്‍ പിടിച്ചുനില്‍ക്കുന്നത് പല കല്‍ച്ചിറകുകളുടെയും ബലത്തിലാണ്. സിനിമാഗാനങ്ങളുടെ ദൃശ്യാവിഷ്കാരം പല കവികളെയും ഉയര്‍ന്ന ശ്രദ്ധയില്‍ കൊണ്ടുവന്നു. കവിതയെക്കാള്‍ ചലച്ചിത്രഗാനങ്ങള്‍ പ്രാധാന്യം നേടുന്നു. കവിതയുടെ ഗഹനമായ ധ്വനിയിലേക്ക് ഇവര്‍ക്ക് ഇറങ്ങാന്‍ കഴിയുന്നില്ല. പലര്‍ക്കും സമയമില്ല, സന്നദ്ധതയുമില്ല. പക്ഷേ, ചിലര്‍ ഓര്‍മിക്കപ്പെടും. കാവ്യേതരഘടകങ്ങളും ഉണ്ട്. അയ്യപ്പന് ഇത് ഒന്നും താങ്ങായി ഇല്ലായിരുന്നു. അയ്യപ്പന്‍ ഒരു പുതിയ കാവ്യഭാഷതന്നെ ഉണ്ടാക്കി. യാതൊരു പ്രചാരണതന്ത്രവുമില്ലാതെ ഒരാള്‍ കാവ്യലോകത്ത് കടന്നുവരിക! വൃത്തമില്ല; സംഗീതമില്ല. പ്രതീകാത്മകവും ധ്വന്യാത്മകവുമാണ് കാവ്യഭാഷ. കവിത എന്താണെന്നുള്ള വിലയിരുത്തലിന് അയ്യപ്പനെപ്പോലുളളവരുടെ കവിത മനസ്സിരുത്തി പഠിക്കണം. ഈ തെരുവു കവിയുടെ കവിത കണ്‍തുറപ്പിക്കേണ്ടതാണ്. കവിക്ക് സ്വന്തം ഭാഷവേണം. അയ്യപ്പന് അതുണ്ടായിരുന്നു. എല്ലാവരും എടുത്ത് ഈമ്പിക്കുടിച്ച ശബ്‌ദങ്ങള്‍ വീണ്ടുംവീണ്ടും എടുത്ത് എഴുതുമ്പോഴുണ്ടാകുന്ന വൈരുധ്യം സമകാല കവിതയുടെ ഒരു ദോഷമാണ്. എല്ലാ വിശേഷാല്‍ പ്രതിക്കും എഴുതണമെന്നും ശഠിക്കരുത്.

ഭാഷാശാസ്‌ത്രപഠനം, ലോക മലയാള സമ്മേളനം നടത്തിപ്പ് എന്നിവയെപ്പറ്റി

ഡെക്കാന്‍ കോളേജ്, പുണെ കേന്ദ്രീകരിച്ച് ഭാഷാ ശാസ്‌ത്രപഠനത്തിന് സ്ഥാപിതമായ ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ലിങ്ഗ്വിസ്‌റ്റിൿസ് വിവിധ സര്‍വകലാശാലകളില്‍ സമ്മര്‍ സ്‌കൂളുകള്‍ സംഘടിപ്പിച്ചിരുന്നു. രണ്ടുമാസം നീണ്ടുനില്‍ക്കുമായിരുന്നു അത്. 1964ല്‍ തിരുവനന്തപുരത്തുവച്ചു നടന്ന സ്‌കൂളില്‍ ഞാനും പങ്കെടുത്തു. ഞാനന്ന് കൊല്ലം എസ്എന്‍ കോളേജ് അധ്യാപകനായിരുന്നു. 1971 ലും സമ്മര്‍ സ്‌കൂള്‍ ഇവിടെ നടന്നു. ഇന്ത്യയിലെ ദ്രാവിഡഭാഷാ പണ്ഡിതന്മാര്‍ ഉള്‍ക്കൊള്ളുന്ന വിപുലമായ ഒരു സമ്മേളനം തിരുവനന്തപുരത്തു നടന്നു. ഭാഷാശാസ്‌ത്രത്തില്‍ പ്രഗത്ഭരായ മുപ്പതോളം പ്രൊഫസര്‍മാര്‍ അതില്‍ പങ്കെടുത്തിരുന്നു. അന്ന് കേരള സര്‍വകലാശാലയിലെ ഭാഷാശാസ്‌ത്രവകുപ്പ് അധ്യക്ഷന്‍ പ്രൊഫ. വി ഐ സുബ്രഹ്മണ്യമാണ്. ഈ സമ്മേളനങ്ങളിലും ചര്‍ച്ചകളിലും പങ്കെടുത്തപ്പോള്‍, ഭാഷാശാസ്‌ത്രം എന്ന വിഷയം എന്നെ ആകര്‍ഷിച്ചു. വേണ്ടത്ര പഠനം നടക്കാത്ത മധ്യകാല മലയാളത്തില്‍ എന്റെ ശ്രദ്ധ പതിഞ്ഞു. കണ്ണശ്ശകവികളുടെ സംഭാവനകളെ മുന്‍നിര്‍ത്തിയുള്ള ഗവേഷണപഠനത്തിന് 1970ല്‍ എനിക്ക് കേരള സര്‍വകലാശാല ഡോക്ടറേറ്റ് ബിരുദം നല്‍കി. മലയാള അധ്യാപകനായ ഞാന്‍ കേരള സര്‍വകാശാലയുടെ സിന്‍ഡിക്കറ്റിലും പിന്നീട് അംഗമായി.

അപ്പോഴേക്കും തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകള്‍ ലോക സമ്മേളനങ്ങള്‍ നടത്തിക്കഴിഞ്ഞിരുന്നു. തിരുവനന്തപുരത്ത് ഒരു ലോക മലയാള സമ്മേളനം എന്ന ആശയം അങ്ങനെയാണുണ്ടായത്. ലോക തമിഴ് സമ്മേളനത്തില്‍ സുപ്രധാന പങ്കുവഹിച്ച പ്രൊഫ. സുബ്രഹ്മണ്യത്തിന്റെ അനുഭവപാഠങ്ങള്‍ എനിക്ക് കരുത്ത് പകരുകയും ചെയ്‌തു. സര്‍ക്കാറിന്റെ ഉദാരമായ പിന്തുണയും ലഭിച്ചു. അങ്ങനെയാണ് 1977 നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ നീണ്ട ആദ്യത്തെ ലോക മലയാള സമ്മേളനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുവാനായത്. ഇരുപത്തി ഏഴു വിദേശരാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും പ്രതിനിധികള്‍ എത്തി. ഒട്ടാകെ 1500 ഡലിഗേറ്റുകള്‍ റജിസ്‌റ്റര്‍ ചെയ്‌തു. ഓരോ ദിവസവും ഏഴ് സെഷനുകളിലായി നാല്‍പ്പത്തൊമ്പത് സമ്മേളനങ്ങള്‍, രാത്രികാല പരിപാടികള്‍ ഇങ്ങനെയായിരുന്നു ആസൂത്രണം.

സമ്മേളനത്തിന്റെ മുന്നോടിയായി കാസര്‍കോട് മുതല്‍ കന്യാകുമാരിവരെ കമ്മിറ്റികള്‍ രൂപീകരിച്ച് ഒരു 'നാടുണര്‍ത്തല്‍ പരിപാടി' സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു. മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും സന്ദേശം അടിത്തട്ടിലെത്തിക്കാനും ഭാഷാപരമായ ഒരുണര്‍വുണ്ടാക്കുവാനും ഈ പ്രവര്‍ത്തനങ്ങള്‍ ഉപകരിച്ചു. കെ പി കേശവമേനോന്‍, പ്രൊഫ. സുകുമാര്‍ അഴീക്കോട് തുടങ്ങിയ പ്രഗൽ‌ഭമതികള്‍ വിവിധ സ്ഥലങ്ങളില്‍ വരവേല്‍പ്പ് നല്‍കുവാന്‍ എത്തിയിരുന്നു.

ഇതിനെത്തുടര്‍ന്ന് മലയാള ഭാഷയുടെ ലോക സമ്മേളനങ്ങള്‍ വാഷിങ്ടണിലും ബര്‍ലിനിലും നടന്നു. ജര്‍മനിയില്‍നിന്ന് ഗുണ്ടര്‍ട്ടിന്റെ കൈയെഴുത്ത് പ്രതികള്‍ ശേഖരിക്കുവാന്‍ സാധിച്ചു. ലോക സമ്മേളനത്തിന്റെ ഫലമായി ഫൊക്കാനോ (Federation of Keralite in America and Canada) എന്ന ഒരു സംഘടന ഉണ്ടായി. രണ്ടുവര്‍ഷം കൂടുമ്പോഴാണ് അവരുടെ സമ്മേളനം. കേരള സര്‍വകലാശാലയുടെ കീഴില്‍ കേരള സംസ്‌കാര പഠനത്തിന് ഒരു അന്താരാഷ്‌ട്ര കേന്ദ്രം സ്ഥാപിതമായത് (International chair for kerala Studiesല) ഈ പശ്ചാത്തലത്തിലാണ്. അതിന്റെ ആദ്യത്തെ ഡയറക്ടറായി നിയോഗിക്കപ്പെട്ടത് ഞാന്‍ ആയിരുന്നു. 1971 ല്‍ തിരുവനന്തപുരത്ത് സ്ഥാപിതമായ ഡിഎല്‍എ (ദ്രവീഡിയന്‍ ലിങ്ഗ്വിസ്‌റ്റിൿസ് അസോസിയേഷന്‍)യുടെ ഓര്‍ഗനൈസിങ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുവാനും സാധിച്ചു. അവിടെ ഓണററി പ്രൊഫസറാണിപ്പോള്‍. ഒപ്പം മലയാള ഭാഷക്ക് ക്ളാസിക്കല്‍ പദവി നേടാന്‍ രൂപീകരിച്ച കമ്മിറ്റിയുടെ കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു. ക്വേന്ദ്രഗവണ്‍മെന്റിന് സമര്‍പ്പിക്കുവാനുള്ള റിപ്പോര്‍ട് തയാറാക്കിക്കഴിഞ്ഞു.

തര്‍ജമയിലേക്ക് ഒന്ന് കടന്നാലോ.

സ്വന്തമായി എഴുതാന്‍ കഴിയാത്ത ഒരു മാനസികാവസ്ഥയിലാണ് ഞാന്‍ വിവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. അടിയന്തരാവസ്ഥക്കാലത്ത് ഞാന്‍ വിവര്‍ത്തനത്തില്‍ മുഴുകി. യൂറിപ്പിഡിസിന്റെ മീഡിയ, ഹോചിമിന്റെ ജയില്‍ ഡയറികള്‍, കുലശേഖരന്റെ പെരുമാള്‍ തിരുമൊഴി, ഭര്‍തൃഹരി, ടാഗോര്‍ ഇവരുടെ ചില കൃതികള്‍ ഇവയോടൊപ്പം കുറേ ആഫ്രിക്കന്‍ കവിതകളും-കറുത്ത കവിതകള്‍-വിവര്‍ത്തനം ചെയ്‌തു. പെരുമാള്‍ തിരുമൊഴി മികച്ച വിവര്‍ത്തനത്തിനള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടി.

ഈ സംഭാഷണത്തില്‍ തികച്ചും നാടകീയമായ ഒരു അനുഭവമായിരുന്നു നിരൂപണത്തെക്കുറിച്ചുള്ള ചോദ്യം. കവി തികച്ചും വികാരഭരിതനായി. തമസ്‌കരണം നേരിട്ടു എന്ന തോന്നലാവാം കാരണം.

സൌമ്യവും ഉദാരവും അതേ സമയം അനന്യലബ്‌ധവുമായ അന്തര്‍ ദൃഷ്‌ടിയോടെ എന്റെ കവിതകള്‍ ആഴത്തില്‍ പഠിച്ച് എഴുതിയിട്ടുള്ളത് ഡോ. ലീലാവതിയാണ്. പല പ്രസംഗങ്ങളിലും അവര്‍ എന്റെ പേര് പ്രത്യേകം പരാമര്‍ശിച്ചതും ഞാന്‍ കൃതജ്ഞതയോടെ ഓര്‍ക്കുകയാണ്. അത്രയും ബഹുമാനം എനിക്ക് ആരോടും ഇല്ല. 'ഡോ. ലീലാവതിക്ക് എന്റെ സാഷ്‌ടാംഗ പ്രണാമം.' - ഇത് പ്രത്യേകം എഴുതണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. എന്നല്ല, ഈ സംഭാഷണം ആ വാക്യത്തിലൂടെ ആയിരിക്കണം അവസാനിക്കേണ്ടതെന്നും അദ്ദേഹത്തിനാഗ്രഹമുണ്ടായിരുന്നു. പക്ഷേ എഴുതി വന്നപ്പോള്‍ ഈ ഭാഗം ആദ്യമായിപ്പോയി.

മലയാള നിരൂപണത്തെക്കുറിച്ച് തുടര്‍ന്ന് ഇങ്ങനെ പറയുന്നു: മുണ്ടശ്ശേരിക്ക് ഭാരതീയ ദര്‍ശനങ്ങളോട് വലിയ മമത ഉണ്ടായിരുന്നില്ല. മലയാളത്തിലെ ദാര്‍ശനിക കവിതകള്‍ അദ്ദേഹം വിലയിരുത്തിയില്ല. ജിയോട് നീതി പുലര്‍ത്തിയില്ല. ആശാനെ വിപ്ളവത്തിന്റെ ശുക്രനക്ഷത്രയിട്ടാണ് കാണുന്നത്. ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും എഴുതിയ കവിയെയാണ് ഇഷ്‌ടപ്പെട്ടത്. മുണ്ടശ്ശേരി പരിമിതിയുള്ള വിമര്‍ശകനായിരുന്നു. ഭാരതീയ ദര്‍ശനങ്ങളുടെ ആഴത്തില്‍ ഇറങ്ങിയ കവികളെ ആഴത്തില്‍ കാണാന്‍ അദ്ദേഹത്തിനായില്ല. മാരാര്‍ക്കത് കഴിഞ്ഞു.പക്ഷേ, സാമൂഹിക പ്രതിജ്ഞാബദ്ധതയുള്ള കവികളെ കാണാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പ്രമുഖ വിമര്‍ശകരുടെ കാഴ്‌ചപ്പാടില്‍ പരിമിതികളും പക്ഷപാതങ്ങളും ഉണ്ട്- നിരൂപണം പക്ഷപാതപരമാണന്ന് രണ്ടുപേരും പറഞ്ഞു. കുരുടന്മാര്‍ ആനയെ കണ്ടപോലെ അവയവ ദര്‍ശനങ്ങളല്ലാതെ, സാവയവസാമഗ്ര്യം അനുഭവിച്ചാവിഷ്‌കരിക്കാന്‍ അധികം പേര്‍ക്ക് ആയില്ല. മലയാള സാഹിത്യത്തിന് ആ അനുഗ്രഹം കിട്ടിയിട്ടില്ല-പാര്‍ശ്വവീക്ഷണം മാത്രം. സ്വന്തം മനോഭാവത്തിനിണങ്ങുന്നത് തോളിലേറ്റും, അല്ലെങ്കില്‍ ചവിട്ടും. ഈ കടുത്ത പക്ഷപാതത്തില്‍നിന്ന് മലയാള വിമര്‍ശനം ഒരിക്കലും കരകയറിയിട്ടില്ല. ചെറിയ ഉദാഹരണം പറയാം: ബ്രാഹ്മണാധിപത്യത്തിനെതിരെ ധ്വന്യാത്മകമായി പ്രതികരിച്ച കണ്ണശ്ശക്കവികള്‍ മലയാള സാഹിത്യത്തിന്റെ കണ്ണില്‍പ്പെട്ടതേയില്ല. തിരിച്ചറിഞ്ഞ് ആദരിച്ച് ആചാര്യസ്ഥാനത്ത് പ്രതിഷ്‌ഠിച്ചത് എഴുത്തച്‌ഛന്‍ മാത്രമാണ്. എഴുത്തച്‌ഛനെത്തന്നെ നമ്മുടെ സാഹിത്യവിമര്‍ശനം ആഴത്തില്‍ അറിയുകയോ അനുഭവിക്കുകയോ ചെയ്‌തിട്ടില്ല. വരുന്ന തലമുറ അത് നിര്‍വഹിക്കുമെന്നതിന് സംശയമില്ല. പുതിയ തലമുറയില്‍ കരുത്തുറ്റവര്‍ പലഭാഗത്തുനിന്നും പൊന്തിവരുന്നുണ്ട്. മഹാകവി ശ്രീഹര്‍ഷന്‍ പറഞ്ഞതുപോലെ, ഒരു പുല്‍ക്കൂട്ടത്തിന് കരിമ്പിന്‍മുളകളെ മറച്ചുവയ്‌ക്കാന്‍ വളരെ നാളൊന്നും കഴിയില്ല.

"പലാലജാലൈഃ വിഹിതഃ

സ്വയം ഹി

പ്രകാശമാസാദയതി

ഇക്ഷുഡിംഭഃ:''

(നൈഷധീയ കാവ്യം, സര്‍ഗം 8)


പുല്‍ക്കൂട്ടത്തിന് കരിമ്പിന്‍ മുളകളെ എത്രനാള്‍ പൂഴ്ത്തിവയ്‌ക്കാന്‍ കഴിയും?


*****


പുതുശ്ശേരി രാമചന്ദ്രന്‍/ ഡോ. കെ എ വാസുക്കുട്ടന്‍, കടപ്പാട് : ദേശാഭിമാനി വാരിക

വീണ്ടുവിചാരങ്ങള്‍ക്ക് ഒരാമുഖം

ഒരുകാലത്ത് പുരോഗമനവാദികള്‍ ശൂന്യതാബോധത്തിന്റെയും പ്രത്യാശാരാഹിത്യത്തിന്റെയും സാഹിത്യമായി വ്യാഖ്യാനിച്ച ഫ്രാന്‍സ് കാഫ്‌കയുടെ രചനകള്‍ ഇന്ന് ന്യൂനപക്ഷമായി അമര്‍ച്ചചെയ്യപ്പെട്ടവരുടെ സര്‍ഗാത്മക ശക്തികളുടെ പ്രകാശനത്തിന്റെ ഉജ്വല മാതൃകയായി വാഴ്ത്തപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. (Kafka: Toward a Minor Literature: Gilles Deleuze and Félix Guattari:)കാഫ്‌കയുടെ രചനകളെ സ്‌നേഹിച്ച കമ്യൂണിസ്‌റ്റുകാരനായ വാള്‍ടര്‍ ബഞ്ചമിന്‍തന്നെ കാഫ്‌കയുടെ പരാജയബോധം അദ്ദേഹത്തിന്റെ രചനകളിലാകെ പ്രവര്‍ത്തിക്കുന്നു എന്നാണ് കണ്ടത്. എന്നാല്‍ ഇന്ന് കാഫ്‌കയുടെ രചനകള്‍ ഒരു ജനതയുടെ ഉയര്‍ന്ന രാഷ്‌ട്രീയ തൃഷ്‌ണയുടെയും സംഘബോധത്തിന്റെയും സംയുക്ത പ്രകാശനവും പ്രവചനവുമായി കണക്കാക്കപ്പെടുന്നു.

ഈ മാറ്റം ഏതെങ്കിലും ഒരു വിമര്‍ശകന്റെ വ്യക്തിപരമായ അഭിരുചി ഭേദത്തെയോ കൃതികളുടെ വ്യാഖ്യാന / പാരായണ ഭേദത്തെയോ ആശ്രയിച്ചുണ്ടായ ഉപരിപ്ളവമായ ഒന്നല്ല. മറിച്ച് വിപ്ളവത്തെയും സാഹിത്യത്തെയുംകുറിച്ച് ലോകമെങ്ങുമുള്ള പുരോഗമന വിപ്ളവകാരികള്‍ക്കിടയില്‍ പുലര്‍ന്നുപോന്ന ധാരണകള്‍ക്ക് സംഭവിച്ച അടിസ്ഥാനപരമായ പരിവര്‍ത്തനത്തിലൂടെയാണ് ഈ മാറ്റം സംഭവിച്ചിരിക്കുന്നത്.

വിപ്ളവരാഷ്‌ട്രീയത്തെയും വിപ്ളവകരമായ സാഹിത്യത്തെയും കുറിച്ച് കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകമെമ്പാടും നടന്ന ചൂടേറിയ ചര്‍ച്ചകളിലും വിവാദങ്ങളിലും കേരളീയരായ നമ്മളും സജീവം പങ്കെടുത്തിരുന്നു. പതിവുരീതികളില്‍നിന്ന് വ്യത്യസ്‌തമായി വിപ്ളവകരമായ രാഷ്‌ട്രീയ സൈദ്ധാന്തിക പ്രയോഗങ്ങളെക്കുറിച്ച് ഇന്നു നടക്കുന്ന വീണ്ടുവിചാരങ്ങളില്‍ നമുക്കും പങ്കെടുക്കേണ്ടിയിരിക്കുന്നു.

പതിവുരീതി എന്നു പറഞ്ഞത് വലതുപക്ഷ വ്യതിയാനത്തെയും ഇടതുപക്ഷ തീവ്രവാദത്തെയും ചൊല്ലി പരസ്‌പരം വിമര്‍ശിക്കുകയും ഓരോ പക്ഷവും തങ്ങള്‍ ശരിയായ പാതയിലാണെന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന രീതിയെക്കുറിച്ചാണ്. മാര്‍ക്‌സിസത്തെ മറികടന്നു എന്നവകാശപ്പെടുന്നവര്‍ മാര്‍ക്‌സിസത്തിനു പുറത്ത് ഇതേ അവ്യയ വൈരുധ്യത്തിന്റെ ചാക്രികതയെത്തന്നെ ആവര്‍ത്തിക്കുകയും അതില്‍ ഒരു പക്ഷത്തു ചേരുകയുമാണ് ചെയ്യുന്നത്. ഈ നിലയെ പാടേ പിന്‍തള്ളിക്കൊണ്ടുമാത്രമേ പുതിയ വീണ്ടുവിചാരങ്ങളിലേക്ക് നമുക്ക് കടക്കാനാവൂ.

ആധുനികയുഗത്തിന്റെ പരിഹാരമില്ലാത്ത വൈപരീത്യങ്ങള്‍

വിഛേദകമായ പുതിയ ഒരു വീണ്ടുവിചാരത്തിന് മുഖ്യതടസ്സം, ഒരുവശം താഴുമ്പോള്‍ മറുവശം പൊങ്ങുകയും മറിച്ചും അതുതന്നെ ആവര്‍ത്തിക്കുകയും ചെയ്യുന്ന ദ്വന്ദ്വാത്മക ചാക്രികതയുടെ കേളീമണ്ഡലം ഏതാണെന്ന് കൃത്യമായി അടയാളപ്പെടുത്തിക്കാണാന്‍ കഴിയാത്തതാണ് . 'ഇണ്ടനമ്മാവ'ന്റെ കാലിലെ ചെളിപോലെ ഉദാര ജനാധിപത്യവാദവും സായുധ തീവ്രവാദവും ഒരു വശത്തുനിന്ന് മറുവശത്തേക്ക് മാറിമാറി ചവിട്ടുന്ന രീതി കമ്യൂണിസ്‌റ്റ് പ്രസ്ഥാനങ്ങളുടെ ഒരാഭ്യന്തര നിയോഗം മാത്രമാണെന്ന് ഇന്ന് നമുക്ക് പറയാനാവില്ല. ഇന്ന് ഉദാര ജനാധിപത്യവും സായുധ ഭീകരതയും ലോകത്തെവിടെയും ഇറക്കുമതി ചെയ്യാനും കയറ്റുമതി ചെയ്യാനും കഴിയുന്ന ദ്വന്ദ്വങ്ങളാണ്. അതുകൊണ്ട് ജനാധിപത്യത്തിന്റെയും ജനാധിപത്യ ധ്വംസനത്തിന്റെയും വൈപരീത്യത്തോട് ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാര്‍ക്‌സിസത്തിനുള്ളില്‍ മാത്രം പരിശോധിക്കപ്പെടേണ്ടവയല്ല. അതായത്, വിപ്ളവ രാഷ്‌ട്രീയത്തെക്കുറിച്ചുള്ള ചിന്തയില്‍ പുതുവഴികള്‍ തുറക്കാന്‍ തടസ്സമായി നില്‍ക്കുന്ന അപരിഹാര്യ ദ്വന്ദ്വങ്ങളുടെ ആവര്‍ത്തനത്തിന്റെ ആവാസമണ്ഡലം മാര്‍ക്‌സിസത്തിനുള്ളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നായി കാണാനാവില്ല എന്നര്‍ഥം.

മാനവരാശിയെ ഒന്നാകെ ഉള്‍ക്കൊള്ളുന്ന ഒന്നാണെന്ന് കരുതപ്പെട്ട യൂറോപ്യന്‍ പ്രബുദ്ധത (Enlightenment) എന്ന സംഭവത്തിന്റെയും അതിന്റെ രാഷ്‌ട്രീയ സാംസ്‌കാരിക പദ്ധതിയായ ആധുനികതയുടെ (Modernity)യും ചരിത്രപരമായ പരിമിതികളിലേക്കോ അതിന് പിന്നിലേക്കോ നീളുന്നതാണ് നമ്മുടെ ചിന്തകളെ തളച്ചിടുന്ന പ്രശ്‌നമണ്ഡലം.

മതത്തിന്റെയും ദൈവത്തിന്റെയും ആശ്രിതത്വത്തില്‍നിന്ന് സാര്‍വലൌകികമായ മനുഷ്യയുക്തിയിലേക്കുള്ള ഉണര്‍വിനെയാണ് 'പ്രബുദ്ധത' എന്ന്പറയുന്നത്. അങ്ങനെ ഉണര്‍ന്നുകഴിഞ്ഞ മനുഷ്യന്റെ ഉത്തമ മാതൃക, സമൂഹത്തിന്റെ നിലനില്‍പ്പിനാധാരമായ നിയമങ്ങളെ അനുസരിക്കുന്ന ആധുനിക മുതലാളിത്ത പൌരസമൂഹത്തിലെ മാന്യ പൌരനാണ്. ആധുനിക പൌരനായി പരിണമിച്ച ആ മാന്യന്‍ ഇനിയും ആ പരിണാമത്തിന്റെ താണ പടവുകളില്‍ കിടക്കുന്ന മറ്റെല്ലാ ജനതകളെയും പ്രതിനിധീകരിക്കുന്ന വിശ്വമാനവികതയുടെ ഉത്തമ മാതൃകയാണ്. പാശ്ചാത്യ ആധുനികതയുടെ സൈദ്ധാന്തികവും രാഷ്‌ട്രീയവും ധാര്‍മികവുമായ ഈ നിലപാടുകളില്‍ പതിയിരിക്കുന്ന യൂറോപ്യന്‍ മുതലാളിത്തത്തിന്റെയും കൊളോണിയല്‍ മേധാവിത്വത്തിന്റെയും സങ്കുചിതത്വങ്ങള്‍ ഇന്നു തുറന്നുകാട്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ ഇന്നും ശക്തമായിത്തന്നെ ആധിപത്യം തുടരുന്ന ഈ മുതലാളിത്ത രാഷ്‌ട്രീയ-ധാര്‍മിക-താത്വിക പദ്ധതിയുടെ അപരിഹാര്യ വൈപരീത്യങ്ങളുടെ പ്രവര്‍ത്തന രീതികളെയും അവയുടെ സാമൂഹ്യ ഫലങ്ങളെയും നമുക്ക് പൂര്‍ണമായും കണക്കിലെടുക്കേണ്ടതുണ്ട്.

ആധുനിക യുഗത്തിലേക്ക് വഴിതുറന്ന പ്രത്യക്ഷ മഹാ സംഭവമായിരുന്നല്ലോ ഫ്രഞ്ച് വിപ്ളവം. പഴയ ലോകത്തിനെതിരെ പൌരാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും വേണ്ടി നടന്ന ജനാധിപത്യ വിപ്ളവമായിരുന്നു അത്. ഉദാര മാനവികതയുടെയും ആശയപ്രകാശന സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളില്‍നിന്ന് ആവേശമുള്‍ക്കൊണ്ട ആ വിപ്ളവം ഞൊടിയിടയില്‍ മനുഷ്യരുടെ തലകള്‍ കൊയ്‌തുകൂട്ടുന്ന യന്ത്രങ്ങളുടെ ഭീകരതയെയും പുറത്തെടുത്തു. ഫ്രഞ്ച് വിപ്ളവഗാനം ഏറ്റുപാടിക്കൊണ്ട്, കലാപംചെയ്‌ത ഫ്രഞ്ചുകോളനികളിലെ അടിമകളെ കൊന്നൊടുക്കിക്കൊണ്ട് വിപ്ളവസൈന്യം മുന്നേറുകയും ചെയ്‌തു. ഇതൊക്കെ നൂറ്റാണ്ടുകള്‍ക്ക് ശേഷവും ഇന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

ലിബറല്‍ ജനാധിപത്യ വിപ്ളവങ്ങളില്‍ മാത്രമല്ല സോഷ്യലിസ്‌റ്റ് വിപ്ളവങ്ങളിലും ഈ വൈപരീത്യം ആവര്‍ത്തിക്കപ്പെട്ടു. നേരത്തെ സൂചിപ്പിച്ചതുപോലെ, ഇന്ന് ജനാധിപത്യവും ഭീകരവാദവും മാറിമാറി കയറ്റുമതി ചെയ്യുകയോ ഇറക്കുമതി ചെയ്യുകയോ ആകാവുന്ന നിലയിലേക്ക് ഈ പരിഹാരമില്ലാത്ത വൈപരീത്യങ്ങളുടെ ചരിത്രം നീണ്ടുവന്നു രൂപാന്തരപ്പെട്ടിരിക്കുന്നു.

മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലും രാഷ്‌ട്രീയത്തിലും യുക്തിയിലും ധാര്‍മികതയിലും പുറത്തേക്ക് വഴിയില്ലാത്ത ഈ വിപരീതങ്ങളുടെ പ്രവര്‍ത്തനം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇവയെ പരിഹാരമില്ലാത്ത വൈപരീത്യങ്ങള്‍ എന്നല്ല, പരിഹാരം ആവശ്യമില്ലാത്ത വൈപരീത്യങ്ങള്‍ എന്നാണ് വിളിക്കേണ്ടത്. കാരണം, പരിഹരിക്കാനാവാത്ത ഈ വൈപരീത്യങ്ങളിലൂടെ നിലനില്‍ക്കുന്ന ഒരു വ്യവസ്ഥക്ക് അതിന്റെ പരിഹാരമല്ല ആവര്‍ത്തനമാണ് വേണ്ടത്.

അധ്വാനം/മൂലധനം, ജനാധിപത്യം/പരമാധികാരം, വ്യക്തി/സമൂഹം എന്നു തുടങ്ങി പദാര്‍ഥം/ചിന്ത, ശരീരം/മനസ്സ്, സിദ്ധാന്തം/പ്രയോഗം എന്നിവയിലേക്ക് നീളുന്ന ഗണങ്ങളെ വിപരീത ദ്വന്ദ്വങ്ങള്‍ (binary opposites)ആയി പ്രവര്‍ത്തിപ്പിക്കുന്ന മുതലാളിത്ത വ്യവസ്ഥക്ക് ആ വൈപരീത്യങ്ങളുടെ പരിഹാരമല്ല വേണ്ടത്,മറിച്ച് അവയുടെ അപരിഹാര്യതയുടെ ആവര്‍ത്തനമാണ്. അവയുടെ അപരിഹാര്യതയിലൂടെ പ്രവര്‍ത്തിക്കുന്ന ആ വ്യവസ്ഥയ്‌ക്കുള്ളില്‍ അവയ്‌ക്ക് പരിഹാരമില്ല. ആ വ്യവസ്ഥയുടെ അന്ത്യം മാത്രമാണ് അവയുടെ പരിഹാരം.

സമ്പദ്ശാസ്‌ത്രത്തിന്റെയും രാഷ്‌ട്രീയ മീമാംസയുടെയും യുക്തിശാസ്‌ത്രത്തിന്റെയും മണ്ഡലങ്ങളിലൂടെ മുതലാളിത്ത വ്യവസ്ഥയുടെ ഈ അപരിഹാര്യ വൈപരീത്യങ്ങളെ ആദ്യമായി തിരിച്ചറിഞ്ഞതും എടുത്തുകാണിച്ചതും മാർക്സാണ്. അതുകൊണ്ടാണ് മാര്‍ക്‌സിന്റെ ചിന്ത മുതലാളിത്തത്തിന്റെ പ്രശ്‌നമണ്ഡലത്തില്‍നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ മാത്രം സാധ്യമാവുന്ന ഒരു വിച്‌ഛേദമാണെന്ന് പറയപ്പെടുന്നത്. അതുകൊണ്ടാണ് മാര്‍ക്സ് ചരിത്രവിജ്ഞാനീയത്തിന്റെ ഒരു പുതിയ ഭൂഖണ്ഡം മനുഷ്യരാശിക്ക് തുറന്നുകൊടുക്കുകയാണ് ചെയ്‌തതെന്ന് പറയപ്പെടുന്നതും. ആഡംസ്‌മിത്തും തോമസ് ഹോബ്‌സും ഹെഗലും മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെയും ലിബറല്‍ മുതലാളിത്ത ജനാധിപത്യത്തിന്റെയും ലിബറല്‍ യുക്തിശാസ്‌ത്രത്തിന്റെയും വൈപരീത്യങ്ങളെ ശരിയായി തിരിച്ചറിയാതിരിക്കുകയോ തെറ്റായി മാത്രം തിരിച്ചറിയുകയോ ചെയ്‌ത ചിന്തകരാണ്. ആ നിലയ്‌ക്ക് അവര്‍ പാശ്ചാത്യ ആധുനിക മുതലാളിത്ത വ്യവസ്ഥക്കുള്ളില്‍ നിലകൊണ്ട, ആ വ്യവസ്ഥയുടെ ചിന്തകരാണ്.

കപട വൈപരീത്യത്തിന്റെ കളിയാട്ടം വ്യക്തി-സമൂഹ പരികല്‍പ്പനകളില്‍

ആധുനിക സിവില്‍ സമൂഹത്തിലെ വ്യക്തി-സമൂഹവൈരുധ്യത്തെ ഒരു ശാശ്വത മാതൃകയായിക്കണ്ട്, ആ സാങ്കല്‍പ്പിക വൈരുധ്യത്തിന്റെ പരിഹാരത്തിനായി ഒരു പരമാധികാര (sovereign) കേന്ദ്രത്തിന്റെ അനിവാര്യതയെ ഭാവനചെയ്‌ത തോമസ് ഹോബ്‌സിന്റെ സിദ്ധാന്തമാതൃക ആധുനിക പാശ്ചാത്യ രാഷ്‌ട്രമീമാംസയിലൂടെ ഇന്നും ശക്തമായി തുടരുകയാണ്. മുന്‍കൂര്‍ സിദ്ധമായ വ്യക്തി-സമൂഹ സത്തകളെക്കുറിച്ചുള്ള വിരുദ്ധ സങ്കല്‍പ്പത്തില്‍നിന്ന് തുടങ്ങി പരിഹാരത്തിന് പരതുന്ന ഒരു പദ്ധതിയാണിത്. വ്യക്തിയെയും സമൂഹത്തെയും കുറിച്ചുള്ള അതീത (transcendent) വിരുദ്ധ സത്താസങ്കല്‍പ്പത്തിന് താത്വികാടിസ്ഥാനം നല്‍കിയ ദെക്കാര്‍ത്തെയുടെ ദ്വൈതബുദ്ധിയെ സ്‌പിനോസ പിന്‍തള്ളിയതാണ്. എന്നാല്‍ സ്‌പിനോസയുടെ അന്തഃസ്ഥിതി (immanent) ഭൌതികവാദത്തെ പാശ്ചാത്യ ആധുനികതയുടെ ആത്മ/വസ്‌തു വൈരുധ്യ പ്രണയം നൂറ്റാണ്ടുകളോളം കുഴിച്ചുമൂടിവച്ചു. അങ്ങനെയാണ് വ്യക്തിയോ നിര്‍ണായകം സമൂഹമോ എന്ന പരിഹാരമില്ലാത്ത ചോദ്യത്തിന്റെ വൈരുധ്യചക്രം ആധുനിക ചിന്തയില്‍ വീണ്ടും കറങ്ങിക്കൊണ്ടിരിക്കുന്നത്.

കൈകള്‍കൊണ്ടും വാക്കുകള്‍കൊണ്ടും ചിന്തകൊണ്ടും ലോകത്തു മൂര്‍ത്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ജീവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയെ ആ പ്രവര്‍ത്തനത്തിനും ജീവിതത്തിനും മുമ്പ് അവയ്‌ക്കാധാരമായി നില്‍ക്കുന്ന ഒരു സത്തയായി കാണുന്നത് ജീവിതവും പ്രവര്‍ത്തനവും അവസാനിച്ചുകഴിഞ്ഞാലും ആ വ്യക്തിസത്ത നിലനില്‍ക്കുന്നു എന്ന് പറയുന്നതിന് സമാനമാണ്.

വ്യക്തി അഹംബോധത്തിലേക്ക് വാക്കുകളിലൂടെയും വസ്‌തുക്കളിലൂടെയും ചിന്തകളിലൂടെയുമുള്ള ശരീരത്തിന്റെ കൂര്‍ത്ത പ്രവര്‍ത്തനങ്ങളെ വെട്ടിച്ചുരുക്കുന്നതിന്റെ ഫലമാണ് ഈ മുന്‍കൂര്‍ വ്യക്തിസത്താ സങ്കല്‍പ്പം. അഹംബോധത്തിനും അപ്പുറത്തേക്ക്, വളരെ വളരെ അപ്പുറത്തേക്ക് വ്യാപിച്ചു വ്യാപരിക്കുന്നവയാണ് ശരീരത്തിന്റെ പ്രവൃത്തികള്‍. കൈകള്‍കൊണ്ടും വാക്കുകള്‍കൊണ്ടും ചിന്താന്തരങ്ങള്‍കൊണ്ടും ശരീരം പ്രത്യക്ഷമായും പരോക്ഷമായും എപ്പോഴും സമൂഹത്തിലും പ്രകൃതിയിലും വ്യാപരിച്ചുകൊണ്ടിരിക്കുന്നു; ഉണര്‍വിലും ഉറക്കത്തിലും സ്വപ്‌നത്തിലും.

ഓരോ സമൂഹവ്യവസ്ഥയിലും രൂപപ്പെടുന്ന കര്‍തൃത്വമാതൃകകളെ ആശ്രയിച്ചുമാത്രം നിലനില്‍ക്കുന്ന അടഞ്ഞ അഹംബോധത്തിന് കര്‍മംകൊണ്ടും വാക്കുകൊണ്ടും ചിന്തകൊണ്ടും മനുഷ്യശരീരം പ്രകൃതിയിലും സമൂഹത്തിലും മൂര്‍ത്തമായി അവിരാമമായി വ്യാപരിച്ചുകൊണ്ടിരിക്കുന്നത് അറിയാനാവില്ല. കാരണം, ഈ വ്യാപൃത ശരീരം പ്രവര്‍ത്തിക്കുന്ന കൈയും നാക്കും തലച്ചോറുമുള്ള ഒരു അടഞ്ഞ യന്ത്രമല്ല.

അഹംബോധത്തിനും അപ്പുറം വ്യാപരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യശരീരം അതുകൊണ്ടുതന്നെ അഹംബോധത്തിന് വിഷയമായ പ്രത്യക്ഷ ജൈവ ശരീരത്തിനപ്പുറം വ്യാപിച്ചുനില്‍ക്കുന്ന ഒരു ശരീരമാണ്. അതായത് ഓരോ മനുഷ്യശരീരവും കര്‍മങ്ങളിലൂടെയും വാക്കുകളിലൂടെയും ചിന്തകളിലൂടെയും ചുറ്റുപാടുകളുമായും പ്രകൃതിയുമായും ചില നിശ്ചിതരീതികളില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന, അങ്ങനെ ഒരു സംഘടിതമായി (Assemblage) പ്രവര്‍ത്തിക്കുന്ന ഒരു പരോക്ഷ (virtual) ശരീരം കൂടിയാണ്. ഈ പരോക്ഷ വ്യാപൃത ശരീരത്തിന്റെ പ്രവര്‍ത്തനത്തിലൂടെയാണ് ഓരോ മനുഷ്യവ്യക്തിയുടെയും ചേഷ്‌ടകളും വാക്കുകളും ഭാവനയും അവയുടെ അനന്യത (Singularity) സാക്ഷാത്കരിക്കുന്നത്. അതായത് ഓരോ മനുഷ്യ വ്യക്തിയും ഒരു സവിശേഷ വ്യക്തിത്വത്തിന്റെ പ്രകാശനമായിത്തീരുന്നത്.

അതിനാല്‍ ഓരോ വ്യക്തിയും മറ്റൊരുവനില്‍നിന്നു ഭിന്നനായിരിക്കുന്നത്, ഓരോരുത്തരും അവരവരെക്കുറിച്ച് ഭാവനചെയ്യുന്ന അഹംബോധത്തിലൂടെയല്ല. അഹംബോധത്തെ അതിലംഘിക്കുന്ന അബോധത്തിലേക്ക് വ്യാപിച്ചുനില്‍ക്കുന്നതാണ് ഓരോ ജീവിതവും. ഈ അബോധം ഒരു ശരീരമാണ്. പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും ഭാവനയിലൂടെയും ചിന്തയിലൂടെയും വിവിധ വസ്‌തുക്കളുടെയും വസ്‌തുസ്ഥിതികളുടെയും ഒരു നവ സംഘാതമായി പ്രവര്‍ത്തിക്കുന്ന ശരീരം.

ഈ അബോധശരീരം അടിച്ചമര്‍ത്തപ്പെട്ട തൃഷ്‌ണകളുടെ ഒരിരുണ്ട ലോകമല്ല. ഈ അബോധത്തിലൂടെയാണ് സമൂഹഘടനയില്‍ വ്യക്തി സംഘര്‍ഷാത്മകമോ സംവാദാത്മകമോ ആയ കര്‍തൃത്വം കൈവരിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ അഹംബോധത്തിന്റെ വ്യക്തിസങ്കല്‍പ്പവും സമൂഹവും തമ്മില്‍ ഉണ്ടെന്ന് കരുതപ്പെടുന്ന വൈപരീത്യം ഒരു സാമാന്യ ബുദ്ധിസങ്കല്‍പ്പമാണ്. കാരണം അഹംബോധത്തിന്റെ ഇച്‌ഛകളിലും തൃഷ്‌ണകളിലുമല്ല അബോധ ശരീരത്തിന്റെ ഇച്‌ഛകളിലും തൃഷ്‌ണകളിലുമാണ് ചരിത്രവും ജീവിതവും സന്ധിക്കുന്നത്.

അതിനാല്‍ ഈ അബോധം ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനമാണ്. അതിനാധാരമായ അബോധശരീരം അഥവാ വ്യാപൃതശരീരം നരവംശ ശാസ്‌ത്രത്തിന്റെയോ ഭാഷാശാസ്‌ത്രത്തിന്റെയോ സിരാപടല ശാസ്‌ത്രത്തിന്റെയോ ജനിതക ശാസ്‌ത്രത്തിന്റെയോ വിഷയമല്ല.

അഹംബോധത്തിനപ്പുറം അതായത് വ്യക്തിപരതക്കപ്പുറം അബോധ ശരീരം രാഷ്‌ട്രീയമായി വിന്യസിക്കപ്പെട്ടിരിക്കുകയാല്‍, ചരിത്രവുമായി സംഘടിപ്പിക്കപ്പെട്ടിരിക്കുകയാല്‍ രാഷ്‌ട്രീയം വ്യക്തിപരമാണോ സാമൂഹികമാണോ എന്ന മാതിരിയുള്ള ചോദ്യങ്ങള്‍ വിഡ്ഢിച്ചോദ്യങ്ങളായി പരിണമിക്കുന്നു.

ഇങ്ങനെ പറയുന്നതിനര്‍ഥം മനുഷ്യന്റെ ബോധം ഒരു പാഴ്വേലയാണെന്നല്ല. മനുഷ്യബോധത്തിന് പ്രത്യക്ഷ വ്യക്തി ശരീരത്തെക്കുറിച്ചുള്ള ബോധമായി, അഹംബോധമായി വര്‍ത്തിക്കാന്‍ മാത്രമല്ല, അഹത്തെക്കുറിച്ചുള്ള ബോധത്തില്‍നിന്നുവിട്ട് അതിന് മറ്റെന്തായും മറ്റാരായും ഭാവന ചെയ്യാന്‍ കഴിയും, പരിവര്‍ത്തിക്കാന്‍ കഴിയും. അതിനാല്‍ പ്രത്യക്ഷ ശരീരത്തെക്കുറിച്ചുള്ള ബോധമായ അഹംബോധത്തെ വിട്ട് പരോക്ഷമായ അബോധശരീരത്തെക്കുറിച്ചുള്ള അഹംബോധമായി, അതുകൊണ്ടുതന്നെ അഹംരഹിതമായ ബോധമായി മനുഷ്യബോധത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയും.

അങ്ങനെയാണ് വ്യക്തിജീവിതത്തിന്റെ അബോധ ശക്തികള്‍ക്ക് വ്യവസ്ഥയുടെ വിലക്കുകളിലും തടവുകളിലും നിന്ന് സഹജീവികളിലേക്കും പ്രകൃതിയിലേക്കുമുള്ള പരസംക്രമണങ്ങളില്‍ (becoming) ഏര്‍പ്പെടാന്‍ കഴിയുന്നത്. ആ പരസംക്രമണങ്ങളിലൂടെയാണ് മനുഷ്യജീവിതം സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും കലയുടെയും കലാപത്തിന്റെയും സര്‍ഗാത്മകമായ വിധ്വംസക യന്ത്രമായി തുറക്കപ്പെടുന്നത്.

വ്യക്തിയുടെ താല്‍പ്പര്യങ്ങളെയും സമൂഹത്തിന്റെ താല്‍പ്പര്യങ്ങളെയും പരിഹരിക്കാനാവാത്ത വൈപരീത്യങ്ങളുടെ തലമായി കാണുകയും ആ വൈപരീത്യത്തിന്റെ സന്തുലനത്തിനായി സാമൂഹ്യാധികാര സ്ഥാപനങ്ങള്‍ പ്രതിഷ്‌ഠിക്കപ്പെടുന്നതായി കരുതുകയും ചെയ്യുന്നതാണ് ആധുനിക പശ്ചാത്യ രാഷ്‌ട്രമീമാംസ. അത് വ്യക്തിജീവിതവും സമൂഹപ്രകൃതിയും തമ്മിലുള്ള പരസ്‌പര സംക്രമണത്തിന്റെ ബന്ധങ്ങളെ, അധികാര ബന്ധങ്ങളെ അവഗണിക്കുകയും ഭരണകൂടത്തിന്റെ അനിവാര്യതയെയും പാവനതയെയും സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്.

ആധുനിക യുഗത്തിന്റെ അധികാരസങ്കല്‍പ്പം

അധികാരബന്ധങ്ങള്‍ സമൂഹത്തിലെ ഉല്‍പ്പാദന ബന്ധങ്ങളുടെയും വംശ പുനരുത്പാദന ബന്ധങ്ങളുടെയും തൊഴില്‍ വിഭജനങ്ങളെ നിര്‍ണയിക്കുന്ന ഭൌതിക ബന്ധരൂപങ്ങളാണ്. ഇതിന് നേര്‍വിപരീതമാണ് ഭരണകൂടത്തെ പരമാധികാര കേന്ദ്രമായി സങ്കല്‍പ്പിക്കുന്ന ആധുനിക രാഷ്‌ട്രമീമാംസയുടെ അധികാരസങ്കല്‍പ്പം. ലോകത്തെ സൃഷ്‌ടിച്ച ഭരിക്കുന്ന ദൈവാധികാരത്തിന്റെ അമൂര്‍ത്ത മാതൃകയാണ് ഈ അധികാര സങ്കല്‍പ്പത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ദൈവത്തിലോ ദൈവത്തിന്റെ പ്രതിനിധിയായ രാജാവിലോ കേന്ദ്രീകരിക്കപ്പെട്ട അധികാരം മുകളില്‍നിന്നു താഴേക്ക് ഏകമുഖമായി പ്രയോഗിക്കപ്പെടുന്നതിനെക്കുറിച്ചുള്ള സങ്കല്‍പ്പമാണിത്.

അധികാരത്തെ ഭൌതികവും യഥാര്‍ഥവുമായ ജീവിതബന്ധരൂപങ്ങളുടെ പ്രവര്‍ത്തനങ്ങളായി കാണുക എന്നാല്‍, അധികാരത്തെ സംഘര്‍ഷാത്മകമായ ഒരു പരസ്‌പരബന്ധമായി കാണുക എന്നാണര്‍ഥം. അധികാര ബന്ധങ്ങള്‍ കീഴടങ്ങുന്നവന്റെ അധികാരവും കീഴടക്കുന്നവന്റെ അധികാരവും തമ്മിലുള്ള ബന്ധമാണ്. അതിനു കാരണം അധികാര ബന്ധങ്ങള്‍, മനുഷ്യ ബന്ധങ്ങള്‍, അതായത് മനുഷ്യരുടെ പരസ്‌പര ബന്ധങ്ങള്‍ ആണെന്നാണ്.

ഏതു മനുഷ്യനും സമൂഹപ്രകൃതിയില്‍ നിലനില്‍ക്കാനും അതിജീവിക്കാനുമുള്ള ജീവിതാധികാരത്തോടെയാണ് ജനിക്കുന്നത്. ഈ ജീവിതാധികാര ബന്ധങ്ങളുടെ, നിഷേധാത്മകമോ ധനാത്മകമോ ആയി മാറിയേക്കാവുന്ന ഉച്ചനീചശ്രേണീരൂപത്തിലുള്ള പരസ്‌പരബന്ധങ്ങളാണ് അധികാരബന്ധങ്ങള്‍. ഈ ഭൌതികബന്ധരൂപങ്ങളുടെ ഫലവും അതേസമയം അവയുടെ ഉപാധിയുമായി പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളാണ് അധികാരസ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങളുടെ നിഷേധാത്മകവും ഏകപക്ഷീയവുമായ ദൃഢീകരണ(ratification)ത്തിലൂടെയാണ് ഒരു സാമൂഹ്യവ്യവസ്ഥ സമൂഹത്തിനുമേല്‍ ആധിപത്യം നേടുന്നത്.

സ്ഥാപനങ്ങള്‍ ദൃഢീകരിക്കപ്പെടുന്നത് നിഷേധാത്മകമായ വിഭജനതന്ത്രങ്ങളിലൂടെയും ശ്രേണീകരണങ്ങളിലൂടെയും ആണ്.ആണിനും പെണ്ണിനും ഇടയില്‍, കീഴാളനും മേലാളനുമിടയില്‍, നേതാവിനും അനുയായികള്‍ക്കുമിടയില്‍, മുഖ്യധാരയ്‌ക്കും ന്യൂനധാരയ്‌ക്കുമിടയില്‍, കേന്ദ്രത്തിനും പ്രാന്തത്തിനുമിടയില്‍ സംഭവിക്കുന്ന നൂറുകണക്കായ വിഭജനങ്ങളുടെയും ശ്രേണീകരണങ്ങളുടെയും തന്ത്രങ്ങളിലൂടെയുമാണ് ജീവിതബന്ധങ്ങള്‍ ദൃഢീകരിക്കപ്പെടുന്നത്. ഈ വിഭജനങ്ങളുടെയും ശ്രേണീകരണങ്ങളുടെയും ജീവിതാധികാരനിഷേധിയായ യുക്തികളുടെ അവ്യാകൃത യന്ത്ര (Abstract machine)ത്തിന്റെ പ്രത്യക്ഷമാണ് ഭരണകൂടം. അതുകൊണ്ടാണ് പ്രത്യക്ഷ ഭരണകൂട സ്ഥാപനങ്ങളെ പിടിച്ചെടുക്കുകയോ തകര്‍ക്കുകയോ ചെയ്യുന്നതുകൊണ്ടുമാത്രം വിപ്ളവങ്ങള്‍ വിജയിക്കാതിരിക്കുന്നത്.

ഒരു പവര്‍സ്‌റ്റേഷനില്‍ എന്നപോലെ മുകളില്‍ കെട്ടിനിര്‍ത്തപ്പെട്ട് അധികാരം നേര്‍പ്പിച്ച് താഴേക്ക് വിതരണം ചെയ്യുന്നതിനെക്കുറിച്ചുള്ള അധികാര വികേന്ദ്രീകരണത്തിന്റെ നവലിബറല്‍ ധാരണകളും അധികാരികളും മേലാളന്മാരും കുത്തകയാക്കി കെട്ടിവച്ചിരിക്കുന്ന അധികാരത്തിന്റെ അര്‍ഹിക്കുന്ന വിഹിതം എല്ലാത്തരം കീഴാളര്‍ക്കും പകര്‍ന്നുകിട്ടണമെന്ന് വാദിക്കുന്ന നവരാഷ്‌ട്രീയ ചിന്തകളും ഒരേപോലെ ഹോബ്‌സിയന്‍ ഭരണകൂട സങ്കല്‍പ്പത്തെയാണ് പിന്‍തുടരുന്നത്.

ഈ അധികാരസങ്കല്‍പ്പം അധികാരത്തെ നിഷേധാത്മകമായ ഒരു ബാഹ്യശക്തിയായാണ് കാണുന്നത്. ജീവിക്കുന്ന മനുഷ്യരുടെ ബന്ധങ്ങളായി ഓരോ മനുഷ്യജീവിതത്തിലും അടങ്ങിയിരിക്കുന്ന ജീവിതാധികാര ബന്ധങ്ങളായി കാണുന്നില്ല. ഓരോ മനുഷ്യനും മനുഷ്യനായിരിക്കുന്നത് അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതാധികാരത്തിലൂടെയാണ്. അതിനാല്‍ അടിസ്ഥാനപരമായി ഒരു മനുഷ്യനും മറ്റൊരു മനുഷ്യന്റെ ഇരയല്ല. മറിച്ച്, മനുഷ്യര്‍ക്ക് അവരുടെ ജീവിതാധികാരങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടാനേ കഴിയൂ. ഈ ബന്ധങ്ങള്‍ വിവിധതരം മേലാളന്മാരും കീഴാളരും തമ്മിലുള്ള നിഷേധാത്മക ബന്ധങ്ങളുമായി മാറുന്നു. അതിനാല്‍ അത്തരം ചൂഷണ വ്യവസ്ഥകളെ അട്ടിമറിക്കാന്‍ ആ ബന്ധങ്ങളുടെ ബലതന്ത്രങ്ങള്‍ തന്നെ തകിടം മറിയണം. എല്ലാതരം കീഴാളരുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതാധികാരത്തെ, തടയപ്പെട്ട ജീവിത ഭാവനകളെ, ജീവിത ബലേച്‌ഛകളെ (Will to power) നാനാമുഖമായി തുറന്നുവിടുന്നതിലൂടെയാണ് ഇത് സാധ്യമാവുക. അതുകൊണ്ടാണ് മുതലാളിത്ത സിവില്‍ സമൂഹം തന്നെ കൊഴിഞ്ഞുപോകുന്നതിലൂടെയാണ് മുതലാളിത്ത ഭരണകൂടവും ഇല്ലാതാവുക എന്ന് പറയപ്പെടുന്നത്.

പാശ്ചാത്യ ആധുനികതയുടെ രാഷ്‌ട്രമീമാംസ മനുഷ്യരെ ജീവിതാധികാരമില്ലാത്ത പണിയെടുക്കുന്ന യന്ത്രങ്ങളായി, അടിമകളായി കാണുന്ന അടിമത്തത്തിന്റെ നിഷേധാത്മക സങ്കല്പത്തെയാണ് പിന്‍പറ്റുന്നത്. അതിനാല്‍ അതിന്റെ ജനാധിപത്യ സങ്കല്‍പ്പത്തിന് ജനങ്ങളെ മുകളില്‍നിന്ന് താഴേക്ക് വിതരണം ചെയ്യപ്പെടുന്ന അധികാരപ്പങ്കിന്റെ ഉപഭോക്താക്കളായി മാത്രമേ കാണാന്‍ കഴിയൂ.

ചുരുക്കത്തില്‍ ഈ സംക്ഷിപ്‌തവിവരണത്തിലൂടെ ഞാന്‍ പറയാന്‍ ശ്രമിക്കുന്ന വസ്‌തുത ഇതാണ്: മാര്‍ക്‌സിസ്‌റ്റ് രാഷ്‌ട്രീയ പരീക്ഷണങ്ങളുടെ പരാജയ കാരണങ്ങളായി പ്രധാനമായും ഉന്നയിക്കപ്പെട്ട കേന്ദ്രപ്രശ്‌നങ്ങള്‍, ജനാധിപത്യവും അധികാര കേന്ദ്രീകരണവും തമ്മിലും വ്യക്തി സ്വാതന്ത്ര്യവും സാമൂഹ്യഘടനയും തമ്മിലും നിലനിൽ‌ക്കുന്ന വൈരുധ്യങ്ങളോടനുബന്ധപ്പെട്ടതാണ്. മാര്‍ക്‌സിസത്തില്‍ അവ അപരിഹാര്യ വൈപരീത്യങ്ങളായിത്തീരുകയും ഫലത്തില്‍ ജനാധിപത്യത്തിനുമേല്‍ കേന്ദ്രീകരണവും വ്യക്തി സ്വാതന്ത്ര്യത്തിനുമേല്‍ സാമൂഹ്യഘടനയും ആധിപത്യം നേടുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രധാന നിഗമനങ്ങള്‍. ഈ നിഗമനങ്ങള്‍ വസ്‌തുതാപരമായി ശരിയായിരിക്കുമ്പോള്‍തന്നെ ഇതിനാധാരമായ അവ്യയവൈപരീത്യങ്ങളുടെ മൌലികഘടന പാശ്ചാത്യ ആധുനികതയുടെ സാമ്പത്തികവും രാഷ്‌ട്രീയവും ധാര്‍മികവും ദാര്‍ശനികവുമായ മണ്ഡലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത് എന്നു തിരിച്ചറിയേണ്ടതുണ്ട്. അതിനാല്‍ പാശ്ചാത്യ മുതലാളിത്ത മുഖ്യധാരാ ആധുനികതയുടെ പ്രശ്‌നമണ്ഡലത്തോടു വിടുതല്‍ പ്രഖ്യാപിക്കുന്നതിലൂടെ മാത്രം ആവിര്‍ഭവിക്കുന്ന മാര്‍ക്‌സിന്റെ ചരിത്ര വിജ്ഞാനീയത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ആദ്യം തിരിയേണ്ടത് ആധുനികതയുടെ ഇരട്ടത്താപ്പുകള്‍ക്കുനേരെയാണ്. ആധുനികതയുടെ അനിവാര്യമായ അവ്യയ വൈപരീത്യ കേളികള്‍ക്കുനേരെയാണ്.

നൂറ്റാണ്ടുകളിലൂടെ സാര്‍വലൌകിക സാമാന്യസത്യങ്ങളായി വിരാജിക്കുന്ന ആധുനിക മുതലാളിത്ത വ്യവസ്ഥയിലും കോളനി വാഴ്‌ചയിലും വേരോടി നില്ക്കുന്ന യൂറോപ്യന്‍ ആധുനികതയുടെ അടിസ്ഥാന തന്ത്രങ്ങളെ തുറന്നുകാട്ടുക എന്നത് വളരെ ഭാരിച്ചതും അപകടങ്ങള്‍ നിറഞ്ഞതുമായ ഒരു പദ്ധതിയാണ്. എന്നാല്‍ മാര്‍ക്‌സിസ്‌റ്റ് ചരിത്ര വിജ്ഞാനീയത്തിന്റെ നവഭൂഖണ്ഡത്തെ ആവേശിച്ച ഭൂതത്തെ ഒഴിപ്പിക്കാന്‍ അതു കൂടിയേ കഴിയൂ.

ഉത്തരാധുനിക ഭൌതികവാദം

വിമര്‍ശനത്തിന്റെ ഈ മാര്‍ഗംവളരെ അപകടം നിറഞ്ഞ ഒന്നാണെന്നു നേരത്തെ സൂചിപ്പിച്ചല്ലോ. അതിനെ കുറിച്ചുകൂടി ചിലതു പറയാനുണ്ട്.

ആധുനികതയുടെ വിമര്‍ശനത്തിലൂടെ ആധുനികതയെ മറികടക്കുന്നത് എന്ന അര്‍ഥത്തില്‍ ഉത്തരാധുനികം എന്നവകാശപ്പെടുന്ന വ്യത്യസ്‌ത ചിന്താരീതികള്‍ ഇന്നു നിലവിലുണ്ട്. അവയില്‍ ഏറ്റവും പ്രചാരമുള്ളതും മാധ്യമശ്രദ്ധ നേടിയിട്ടുള്ളതുമായ ചിന്തകള്‍ പലതും ആധുനികതയുടെതന്നെ വൈപരീത്യങ്ങളില്‍ തളഞ്ഞുനില്‍ക്കുന്നവയാണ്. ആധുനികത യുക്തിയില്‍ അധിഷ്‌ഠിതമാണെങ്കില്‍ ഉത്തരാധുനികത യുക്തിവിരുദ്ധമാണെന്നും ആധുനികത യാഥാര്‍ഥ്യനിഷ്‌ഠിതമാണെങ്കില്‍ ഉത്തരാധുനികത യാഥാര്‍ഥ്യത്തിന്റെ പകര്‍പ്പുകളിലൂടെയും പകര്‍പ്പിന്റെ പകര്‍പ്പുകളിലൂടെയും യാഥാര്‍ഥ്യത്തെ മറികടക്കുന്നതാണെന്നും കരുതുന്ന ഉത്തരാധുനികതാ ചിന്തയുടെ രൂപങ്ങള്‍ ആധുനികതയുടെ വിമര്‍ശനങ്ങള്‍ എന്ന പേരര്‍ഹിക്കുന്നില്ല. അവ ആധുനികതയുടെ യുക്തി/അയുക്തി, യാഥാര്‍ഥ്യം/പകര്‍പ്പ് തുടങ്ങിയ വിരുദ്ധ ദ്വന്ദ്വപരമ്പരയില്‍ ഒരു വശത്തേക്കു വീണുപോവുക മാത്രമാണ് ചെയ്യുന്നത്. അതിനാല്‍ ആധുനികതയെ വിമര്‍ശിക്കാന്‍ പോന്ന സ്വന്തമായ നിലപാടുതന്നെ ഇല്ലാത്ത ഉത്തരാധുനിക നാട്യങ്ങളാണ് അവയില്‍ പലതും.

എന്നാല്‍ പാശ്ചാത്യചിന്തയുടെ മുഖ്യധാരക്കെതിരെ പ്രവര്‍ത്തിച്ചുപോന്നതും എക്കാലവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു പോന്നതുമായ ചിന്തയുടെ ഒരു ധാര പാശ്ചാത്യലോകത്തുതന്നെയുണ്ട്. പഴയ ഗ്രീക്ക് ഭൌതികവാദികളിലും സ്‌റ്റോയിക്കുകളിലും തുടങ്ങി സ്‌പിനോസയിലൂടെ മാര്‍ക്‌സിലേക്കു നീളുന്നതാണ് ഈ ന്യൂനധാരാചിന്ത. മാര്‍ക്‌സില്‍ എത്തുമ്പോള്‍ അത്, മുതലാളിത്ത ആധുനികയുഗത്തിന്റെ ചിന്തയുമായി കണക്കുതീര്‍ക്കുന്ന വിമര്‍ശനത്തിന്റെയും വിച്‌ഛേദത്തിന്റെയും ചിന്തയായി ഉയരുന്നു. പാശ്ചാത്യ ആധുനികയുഗത്തിന്റെ പ്രശ്‌നമണ്ഡലത്തോടു കണക്കുതീര്‍ക്കുന്ന ചിന്തകനെന്ന നിലയില്‍ മാര്‍ക്‌സില്‍നിന്നുതന്നെയാണ് ഉത്തരാധുനിക ഭൌതികവാദത്തിന്റെ തുടക്കം. എന്നാല്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ആധുനികതയുടെ പ്രശ്‌നമണ്ഡലത്തില്‍നിന്നു വിടുതല്‍ നേടുക എന്നതു ഇരുപതാം നൂറ്റാണ്ടിലെ മാര്‍ക്‌സിസ്‌റ്റ് രാഷ്‌ട്രീയ പരീക്ഷണങ്ങളിലെങ്ങും വിജയം കണ്ടില്ല.

1968-ലെ ഫ്രഞ്ച് കലാപത്തെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ശക്തമായ വീണ്ടുവിചാര തരംഗങ്ങളിലൂടെയാണ് ഈ വിടുതല്‍ ശ്രമങ്ങള്‍ തത്വശാസ്‌ത്ര രംഗത്ത് ബോധപൂര്‍വം ആരംഭിക്കുന്നത്. ലൂയി അല്‍ത്തൂസറില്‍ ആരംഭിക്കുന്ന ഈ ബോധപൂര്‍വമായ ശ്രമങ്ങള്‍ മിഷേല്‍ ഫൂക്കോ, ഴീല്‍ ദെലേസ്, ഫെലിക് സ് ഗത്താരി, അന്റോണിയോനെ ഗ്രി, മാന്വല്‍ഡിലാന്റ തുടങ്ങിയ ഒട്ടു വളരെ നവഭൌതികവാദ ചിന്തകരിലൂടെ നാനാമുഖമായി വികസിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഈ ചിന്തകള്‍ ഒന്നും പഴയ സോഷ്യലിസ്‌റ്റ് പരീക്ഷണങ്ങളുടെ വിമര്‍ശനത്തിലൂടെ അവയുടെ പിഴവുകള്‍ തീര്‍ത്ത് ആവര്‍ത്തിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുന്നില്ല. മറിച്ച്, ആ പിഴവുകള്‍ക്കു നിദാനമായ പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ സര്‍ഗാത്മകമായ വിമര്‍ശന പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയാണ് ചെയ്യുന്നത്.

ദൈവമില്ലെങ്കില്‍ പ്രപഞ്ചത്തിനു നിലനില്പില്ലെന്നു കരുതുമ്പോലെ, രാജാവില്ലെങ്കില്‍ അരാജകത്വം വരുമെന്നു ഭയക്കുംപോലെ, ആധുനികയുഗം പിന്തുടര്‍ന്ന മതാത്മക സംഘസങ്കല്പത്തിന്റെ വിപരീതദിശയിലാണ് ഈ ചിന്തകള്‍ നീങ്ങുന്നത്. ബാഹ്യാധികാര കേന്ദ്രങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന, ജനസഞ്ചയത്തിന്റെ ജീവിതാധികാര മണ്ഡലത്തിന്റെ സ്വഛന്ദതയിലും ശക്തിയിലും പ്രതീക്ഷ പുലര്‍ത്തുന്ന ചിന്തകളാണിവ. ജനസഞ്ചയത്തെ എക്കാലവും പുറമെനിന്ന് ആട്ടിത്തെളിക്കപ്പെടേണ്ട പറ്റങ്ങളായല്ല ഈ ചിന്തകള്‍ കാണുന്നത്. മനുഷ്യരുടെ ജീവിതാധികാരത്തിന്റെ സ്വതന്ത്രശക്തികള്‍ ആവിഷ്‌കരിക്കുന്ന നൂതനമായ സാമൂഹ്യ സംഘാതങ്ങളുടെ (Assemblage) സാധ്യതകളിലാണ് അവ വിശ്വാസം അര്‍പ്പിക്കുന്നത്.

കലയെക്കുറിച്ചുള്ള വീണ്ടുവിചാരം

കലയെക്കുറിച്ചുള്ള വീണ്ടുവിചാരങ്ങളുടെ പശ്ചാത്തലവുംഇതുതന്നെയാണ്. പാശ്ചാത്യ മുഖ്യധാരാ കലാചിന്തകളുടെ, അതിന്റെ വികസിതരൂപമായ ആധുനികയുഗ സൌന്ദര്യശാസ്‌ത്രത്തിന്റെ പ്രശ്‌ന മണ്ഡലത്തില്‍നിന്ന് വിടുതല്‍ നേടുന്നതിന്റേതാണ് സമകാലിക കലാചിന്ത വിപ്ളവകരമാവാന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളി.

പ്ളേറ്റോ മുതല്‍ ഹെഗല്‍വരെയുള്ള പാശ്ചാത്യ മുഖ്യധാരാ കലാചിന്ത അടിസ്ഥാനപരമായി പ്രതിനിധാനാത്മകമാണ്. കലയില്‍ സംഭവിക്കുന്നത് യാഥാര്‍ഥ്യത്തിന്റെ പ്രവര്‍ത്തനമല്ല പ്രതിഫലനമാണ് എന്ന സങ്കല്പത്തെ ആധാരമാക്കുന്ന ചിന്തകളാണവ എന്നര്‍ഥം. പാശ്ചാത്യ മുഖ്യധാരാ ചിന്തയില്‍ ഉടനീളം യാഥാര്‍ഥ്യം പദാര്‍ഥവും ചൈതന്യവുമായി പിളര്‍ന്നു നില്‍ക്കുന്നതിന്റെ ഒഴിവാക്കാനാവാത്ത ഫലമാണിത്.

മാര്‍ക്‌സിസം രാഷ്‌ട്രീയത്തിന്റെയും തത്വചിന്തയുടെയും മണ്ഡലങ്ങളിലെന്നപോലെ കലാചിന്തയിലും ആധുനികതയുടെ സന്ദിഗ്ധതകളോടുള്ള ഏറ്റുമുട്ടലിലൂടെയാണ് മുന്നോട്ടുവന്നത്. ഒരു വശത്ത് കലയെ ആശയമണ്ഡലത്തിന്റെ, പ്രത്യയശാസ്‌ത്രത്തിന്റെ മേഖലയായി പ്രതിനിധാനാത്മകമായി കാണുന്നതിലൂടെ മാര്‍ക്‌സിസ്‌റ്റ് കലാചിന്ത പാശ്ചാത്യ മുഖ്യധാരാ കലാചിന്തയ്‌ക്കു കീഴ്‌പെട്ടുനിന്നു. എന്നാല്‍ മറുവശത്ത് ഭൌതിക ശക്തിയായി പ്രവര്‍ത്തിക്കുന്ന പ്രത്യയശാസ്‌ത്രത്തിന്റെ ശക്തിവിശേഷത്തെ അംഗീകരിക്കുന്നതിലൂടെ കലയെ രാഷ്‌ട്രീയ പ്രാധാന്യമുള്ള യാഥാര്‍ഥ്യത്തിന്റെ പ്രവര്‍ത്തന മണ്ഡലമായി തിരിച്ചറിയുകയും ചെയ്‌തു. ഇങ്ങനെ പാശ്ചാത്യ മുഖ്യധാരാ കലാസങ്കല്പത്തോട് എതിരിട്ടും കീഴ്പ്പെട്ടും നില്‍ക്കുന്നതിന്റെ സംഘര്‍ഷമാണ് മാര്‍ക്‌സിസ്‌റ്റ് കലാചിന്തയെ പരീക്ഷണാത്മകമായ അന്വേഷണങ്ങളിലൂടെ മുന്നോട്ടുനയിച്ചത് എന്നു പറയാം.

മാര്‍ക് സും ഏംഗല്‍സും ലെനിനും തുടങ്ങി കലയെക്കുറിച്ചു ചിന്തിച്ച എല്ലാ പ്രധാന മാര്‍ക്‌സിസ്‌റ്റുകളിലും ഈ സംഘര്‍ഷം വിവിധ രീതികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ആധുനികതയുടെ ആന്തരികമായ പിളര്‍പ്പിന്റെ അപരിഹാര്യതയോടനുബന്ധപ്പെട്ട ഈ സംഘര്‍ഷത്തില്‍നിന്നു കലാചിന്ത പുറത്തു കടക്കാന്‍ തുടങ്ങുന്നത് ആധുനികതയുടെ പ്രശ്‌നമണ്ഡലത്തെ തുറന്നുകാട്ടുന്ന പുതിയ വിമര്‍ശനങ്ങളോടെയാണ്.

ശാസ്‌ത്രത്തെ വസ്‌തുനിഷ്‌ഠതയുടെയും കലയെ ആത്മനിഷ്‌ഠതയുടെയും മേഖലകളിലേക്ക് പിളര്‍ത്തി മാറ്റുന്നതിലൂടെ ശാസ്‌ത്രത്തെ യാഥാര്‍ഥ്യത്തിന്റെയും വസ്‌തുനിഷ്‌ഠമായ ചിന്തയുടെയും, കലയെ വൈകാരികതയുടെയും പ്രതിഫലനത്തിന്റെയും വിപരീത ലോകങ്ങളിലേക്ക് വേര്‍തിരിച്ചു നിര്‍ത്താനും ആ വേര്‍തിരിവിനെ മറികടക്കാനുള്ള വൃഥാശ്രമങ്ങളില്‍ ഏര്‍പ്പെടാനുമാണ് ആധുനിക യുഗത്തിന്റെ കലാചിന്ത ശ്രമിച്ചുകൊണ്ടിരുന്നത്. ശാസ്‌ത്രം, കല, ചിന്ത, വികാരം, യാഥാര്‍ഥ്യം, ഭാവന തുടങ്ങിയ പരികല്പനകളെ പരസ്‌പര വിരുദ്ധമായ ദ്വന്ദ്വങ്ങളായി പ്രതിഷ്‌ഠിച്ചുകൊണ്ടാണ് ആധുനികത കലാചിന്തയെ ഒരു ചാക്രിക വ്യായാമമാക്കി മാറ്റിയത്. ശാസ്‌ത്രവും കലയും ചിന്തയും വികാരവും യാഥാര്‍ഥ്യവും ഭാവനയും വിരുദ്ധ ദ്വന്ദ്വങ്ങളായി വര്‍ത്തിക്കുന്നു എന്നു സങ്കല്പിക്കുന്നത് സാമാന്യബുദ്ധിയുടെ കേവലയുക്തിയാണ്. ഭൌതികവാദപരമായ വൈരുധ്യവാദമല്ല. ഭൌതികവാദം സിദ്ധമായ സ്വത്വത്തിന്റെ വിരുദ്ധതയിലല്ല സ്വത്വത്തിനു കാരണമായ ഭിന്നത (difference)യുടെ യാഥാര്‍ഥ്യത്തിലാണ് ഊന്നല്‍ നല്‍കുന്നത്.

അതിനാല്‍ ശാസ്‌ത്രവും കലയും മനുഷ്യര്‍ സമൂഹത്തിലും പ്രകൃതിയിലും വ്യത്യസ്‌ത സങ്കേതങ്ങളിലൂടെ നടത്തുന്ന സര്‍ഗാത്മക പ്രവര്‍ത്തനങ്ങളാണ്. ചിന്തയും വികാരവും മനുഷ്യശരീരം ചുറ്റുപാടുകള്‍ക്കൊത്തു പ്രവര്‍ത്തിക്കുന്നതിന്റെ, പ്രതികരിക്കുന്നതിന്റെ രണ്ടു വ്യത്യസ്‌ത രീതികളാണ്. വസ്‌തു യാഥാര്‍ഥ്യവും ഭാവനയും യാഥാര്‍ഥ്യത്തിന്റെ രണ്ടു വ്യത്യസ്‌താവസ്ഥകളാണ്. പ്രത്യക്ഷ യാഥാര്‍ഥ്യത്തിന്റെയും പരോക്ഷ യാഥാര്‍ഥ്യത്തിന്റെയും രണ്ടു ഭിന്നാവസ്ഥകളാണ്.

ഇങ്ങനെ അതീത (transcendent)മായ സ്വത്വങ്ങളുടെ ഭൌതികതയെക്കുറിച്ചുള്ള സങ്കല്പത്തില്‍നിന്ന് സ്വയം സിദ്ധമായ അന്തഃസ്ഥിത (immanent) ഭിന്നത (difference) കളുടെ യാഥാര്‍ഥ്യത്തിലേക്കുള്ള ഭൌതികവാദത്തിന്റെ പരിവര്‍ത്തനം ആധുനികതയുടെ അപരിഹാര്യ വൈപരീത്യങ്ങളെ നിര്‍വീര്യമാക്കിയിട്ടുണ്ട്. അതോടെ യാഥാര്‍ഥ്യവും പ്രതിബിംബവും തമ്മിലുള്ള, സ്വത്വവും പ്രതിനിധാനവും തമ്മിലുള്ള വൈപരീത്യവും അതിലടങ്ങിയിരിക്കുന്ന ഉച്ചനീചക്രമവും അപ്രസക്തമാകുന്നു.

ഈ പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ ചിന്തയുടെ ചരിത്രത്തിലാദ്യമായി കല സ്വയം യാഥാര്‍ഥ്യപദവിയുള്ള ഒരു മനുഷ്യ പ്രവര്‍ത്തനമായി പരിഗണിക്കപ്പെടുന്നത്. അതായത്, പ്രതിഫലനമോ പ്രത്യയശാസ്‌ത്രമോ പ്രതിനിധാനമോ എന്നതിലുപരി കല ഭൌതികമായ ഒരു പ്രവര്‍ത്തന രൂപമായി തിരിച്ചറിയപ്പെടുന്നു എന്നര്‍ഥം. യാഥാര്‍ഥ്യത്തെ അപേക്ഷിച്ച് പകര്‍പ്പിനെന്നപോലെ കലയ്‌ക്കു കല്പിക്കപ്പെട്ടിരുന്ന തരംതാണ നിലയാണ് ഇതോടെ മാറിപ്പോകുന്നത്. അങ്ങനെ ചില സവിശേഷമായ ഉപാധികളിലൂടെ ചില നിശ്ചിത ഉത്പന്നങ്ങള്‍ സൃഷ്‌ടിക്കുന്ന മനുഷ്യന്റെ മറ്റ് ഉത്പാദന പ്രവര്‍ത്തനങ്ങള്‍പോലെ കല യാഥാര്‍ഥ്യനിഷ്‌ഠമായ പ്രവര്‍ത്തനരൂപമായി പരിഗണന നേടുന്നു.

എന്നാല്‍ യാഥാര്‍ഥ്യ നിഷ്‌ഠമായ മനുഷ്യ പ്രവര്‍ത്തനമാണെങ്കില്‍ കലാസൃഷ്‌ടികള്‍ എന്തു യാഥാര്‍ഥ്യത്തിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്, ആ പ്രവര്‍ത്തനം എന്തു യാഥാര്‍ഥ്യഫലത്തെയാണ് ഉത്പാദിപ്പിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ അവശേഷിക്കുന്നു.

കല ഉത്പാദനപ്രവര്‍ത്തനമോ ശാസ്‌ത്രപ്രയോഗമോപോലെ പ്രത്യക്ഷ പദാര്‍ഥ നിഷ്‌ഠമായ ഒരു പ്രവര്‍ത്തനമാവുക സാധ്യമല്ല. അങ്ങനെ വന്നാല്‍ മറ്റു പ്രവര്‍ത്തനങ്ങളില്‍നിന്നു കലയ്‌ക്കുള്ള സവിശേഷമായ ഭിന്നത അപ്രസക്തമാകും.

കല പ്രത്യക്ഷ വസ്‌തുക്കളും വസ്‌തു സ്ഥിതികളും അടങ്ങുന്ന പ്രത്യക്ഷ ലോകത്താണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആ പ്രവര്‍ത്തനം പ്രത്യക്ഷലോകത്തുമാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. ഇതിനു കാരണം പ്രകൃതിയുടെയും ജീവിതത്തിന്റെയും യാഥാര്‍ഥ്യങ്ങള്‍ സ്ഥലകാലങ്ങളില്‍ വ്യാപിച്ചുനില്‍ക്കുന്ന പ്രത്യക്ഷ വസ്‌തുതക്കളില്‍മാത്രം ഒതുങ്ങുന്നില്ല എന്നതാണ്. വ്യാപ്തമുള്ള സ്ഥൂലവസ്‌തുക്കളായി ദൃഢീഭവിക്കാത്ത അവ്യാകൃതാ(abstract )വസ്ഥയിലും യാഥാര്‍ഥ്യങ്ങള്‍ വര്‍ത്തിക്കുന്നുണ്ട്. പ്രത്യക്ഷ ഭൌതികവസ്‌തു രൂപാന്തരങ്ങളില്‍മാത്രം ഭൌതികയാഥാര്‍ഥ്യം ദര്‍ശിക്കുന്ന ഭൌതികവാദത്തിന് വസ്‌തുക്കളെ അങ്ങനെ രൂപഭാവപ്പൊരുത്തത്തില്‍ നിലനിര്‍ത്തുന്ന ഒരു അതിഭൌതികശക്തിയുടെ അസന്നിഹിതമായ സാന്നിധ്യം ആവശ്യമാണ്. ഈ ലോകം ഒരു ഭൌതിക യാഥാര്‍ഥ്യമായിരിക്കുന്നത് അതിനെ ഭൌതിക വസ്‌തുക്കളെക്കൊണ്ടുതന്നെ ദൈവം സൃഷ്‌ടിച്ചതുകൊണ്ടാണെന്നു കരുതുംപോലെയാണിത്.

ഇത്തരം പ്രത്യക്ഷ വസ്‌തുവാദത്തെ മറികടന്ന ഭൌതികവാദത്തെ സംബന്ധിച്ചിടത്തോളം പ്രത്യക്ഷവസ്‌തുക്കള്‍ക്ക് രൂപഭാവങ്ങള്‍ നല്‍കുന്ന യാഥാര്‍ഥ്യങ്ങളുടെ സൂക്ഷ്‌മ (virtual) തീവ്ര (intense)അവസ്ഥകളുണ്ട്. സൂക്ഷ്‌മാവസ്ഥയിലുള്ള പദാര്‍ഥ ഭിന്നതകളുടെയും (differences) ബഹുലതകളുടെയും (multiplicities) പരസംക്രമണ (Becoming)ങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍നിന്ന് പ്രത്യക്ഷ വസ്‌തു സ്വത്വങ്ങള്‍ ആവിര്‍ഭവിക്കുകയാണ് ചെയ്യുന്നത്. മറിച്ചായാല്‍, അതായത് വസ്‌തു സ്വത്വങ്ങളില്‍നിന്നാണ് ഭിന്നതകളും ബഹുലതകളും പരസംക്രമണ ങ്ങളും സംഭവിക്കുന്നതെങ്കില്‍, സിദ്ധമായ വസ്‌തു സ്വത്വങ്ങള്‍ക്കു പിന്നില്‍ അവയെ സൃഷ്‌ടിക്കുന്ന ദൈവം വേണം.

പ്രത്യക്ഷ വസ്‌തുക്കളായി ദൃഢീഭവിക്കുന്നതിനു മുമ്പ്, ഭിന്നതകളിലും ബഹുലതകളിലും പരസംക്രമണങ്ങളിലും വര്‍ത്തിക്കുന്ന, യാഥാര്‍ഥ്യങ്ങളുടെ സൂക്ഷ്‌മ തീവ്രാവസ്ഥകളാണ് കലാസൃഷ്‌ടികളില്‍ പ്രവര്‍ത്തിക്കുന്ന യാഥാര്‍ഥ്യത്തിന്റെ തലം. പ്രത്യക്ഷ യാഥാര്‍ഥ്യത്തെ അപേക്ഷിച്ച് വേഗങ്ങളുടെയും ചലനങ്ങളുടെയും ഭിന്നമാനങ്ങള്‍ ഉള്ളതാണ് യാഥാര്‍ഥ്യത്തിന്റെ ഈ സൂക്ഷ്‌മതീവ്രതലം. ഈ തലത്തില്‍ വാക്കുകളുടെയോ വരകളുടെയോ വര്‍ണങ്ങളുടെയോ ചേഷ്‌ടകളുടെയോ ശബ്‌ദങ്ങളുടെയോ വിന്യാസ വിധങ്ങളിലൂടെ സൂക്ഷ്‌മ തീവ്ര യാഥാര്‍ഥ്യങ്ങള്‍കൊണ്ടു നിര്‍മിക്കപ്പെടുന്ന, പ്രവര്‍ത്തനം നിലയ്‌ക്കാത്ത യന്ത്രങ്ങളാണ് കലാസൃഷ്‌ടികള്‍. അതുകൊണ്ടാണ് അയ്യായിരം കൊല്ലം മുമ്പുണ്ടാക്കിയ നര്‍ത്തകിയുടെ ശില്പം ഇപ്പോഴും നൃത്തം ചെയ്‌തുകൊണ്ടു നില്‍ക്കുന്നത്.

കലാസൃഷ്‌ടികള്‍, മനുഷ്യര്‍ അവരുടെ ചരിത്രത്തിലും ജീവിതത്തിലുംനിന്നു സൃഷ്‌ടിക്കുന്നവയായതുകൊണ്ട് അവ ജീവിതത്തിന്റെ ശക്തികളുടെ സൂക്ഷ്‌മ തീവ്രയാഥാര്‍ഥ്യങ്ങള്‍കൊണ്ടു നിര്‍മിക്കപ്പെടുന്ന യന്ത്രങ്ങളാണ്.

യന്ത്രം എന്നു പറയുമ്പോള്‍ കലാസൃഷ്‌ടികള്‍ യാന്ത്രികമായ (Mechanical) വയാണെന്നു ധരിക്കരുത്. യാന്ത്രികമായ യന്ത്രം അതിനുള്ളില്‍ത്തന്നെ ഒതുങ്ങുന്ന ഒരു അടഞ്ഞ ഘടനയാണ്. കലാസൃഷ്‌ടികള്‍ യന്ത്രാത്മകമായ യന്ത്രങ്ങളാണ്. അവ അവയ്‌ക്കുപുറത്തുള്ള ഏതിനോടും ഘടിപ്പിക്കാവുന്ന തുറന്ന വ്യവസ്ഥകളാണ്.

കലാസൃഷ്‌ടികള്‍ മനുഷ്യജീവിതത്തോടു ഘടിപ്പിക്കുന്നതിലൂടെ സ്വയം പ്രവര്‍ത്തിക്കുന്ന തുറന്ന അറ്റങ്ങളുള്ള യന്ത്രങ്ങളാണ്. ജീവിതത്തോട് അനന്തവിധങ്ങളില്‍ ഘടിപ്പിക്കപ്പെടുന്നതിലൂടെ അനന്തരൂപങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കലാസൃഷ്‌ടികള്‍ക്കു കഴിയും. ഈ സാധ്യതയാണ് കലാസൃഷ്‌ടികളെ അനുക്ഷണം നൂതനമാക്കിക്കൊണ്ടിരിക്കുന്നത്.

ജീവിതത്തോടു ഘടിപ്പിക്കപ്പെടുന്നതിലൂടെ അനുക്ഷണം നൂതനമായി പ്രവര്‍ത്തിക്കുന്ന കലാസൃഷ്‌ടികള്‍ ജീവിതത്തെതന്നെയാണ് അനുക്ഷണം നവീകരിക്കുന്നത്. ജീവിതം, സ്വന്തം ശക്തികള്‍ നിരന്തരം നവീകരിക്കപ്പെടുന്നതിലൂടെ മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന ഒരു പ്രതിഭാസമാണ്. ജീവിതത്തിന്റെ നിലനില്പിനുതന്നെ അനിവാര്യമായ ഈ സ്വയം നവീകരണക്രിയ ജീവിതം നിര്‍വഹിക്കുന്നത് കലയിലൂടെയാണ്.എന്നാല്‍ ജീവിതം തടവുകളില്ലാത്ത അനായാസം നവീകരിക്കപ്പെടാവുന്ന ഒരു ഒഴുക്കല്ല. ജീവിതത്തിന്റെ ശക്തികള്‍ അമര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അത് പുതുരൂപഭാവങ്ങള്‍ കൈക്കൊള്ളാന്‍ കുതിക്കുന്നു. അങ്ങനെ മനുഷ്യജീവിതത്തിന്റെ ശക്തികള്‍ അവയുടെ സ്വയം നവീകരണത്തിനും പുറത്തേയ്‌ക്കുള്ള പുതിയ കുതിപ്പുകള്‍ക്കും വേണ്ടി കണ്ടെത്തിയ ഉപാധിയും ഉപലബ്‌ധിയുമാണ് കല. കലാസൃഷ്‌ടികളുടെ ധര്‍മം വിനോദമോ ആശയവിനിമയമോ അല്ല എന്നര്‍ഥം.

ചുരുക്കത്തില്‍, ജീവിതത്തിന്റെ ശക്തികള്‍ അവയുടെ നിലനില്പിനുള്ള അധികാരത്തിനായി, ജീര്‍ണതക്കെതിരായ പ്രതിരോധത്തിനായി നിത്യയൌവനത്തിനായി ഏര്‍പ്പെടുത്തിയ പരോക്ഷ തീവ്ര(intense) യാഥാര്‍ഥ്യത്തിന്റെ സങ്കേതങ്ങളാണു കലകള്‍. അതിനാല്‍ കല എന്നും വിപ്ളവകാരികള്‍ക്കൊപ്പമാണ്.

ഇങ്ങനെ ജീവിതത്തെ നവീകരിക്കുന്ന സൂക്ഷ്‌മ തീവ്ര യാഥാര്‍ഥ്യങ്ങളുടെ യന്ത്രങ്ങള്‍ എന്ന നിലയിലാണ് ഫ്രാന്‍സ് കാഫ്‌കയുടെ കൃതികള്‍ വിപ്ളവകരമാകുന്നത്. ഈ യന്ത്രം പ്രവര്‍ത്തിപ്പിക്കാനുള്ളതാണ്, വ്യാഖ്യാനിക്കാനുള്ളതല്ല. അതുകൊണ്ട് പ്രതിലോമകാരികള്‍ കാഫ്‌കയുടെ കൃതികള്‍ എന്തു പറയുന്നു എന്നന്വേഷിക്കുമ്പോള്‍ നാം അവ എന്തു ചെയ്യുന്നു എന്നാണന്വേഷിക്കേണ്ടത്.


*****


ബി രാജീവന്‍, കടപ്പാട് : ദേശാഭിമാനി വാരിക