ബാങ്ക് എംപ്ളോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ(ബെഫി) എട്ടാം അഖിലേന്ത്യാ സമ്മേളനം ഭുവനേശ്വറില് ശനിയാഴ്ച ആരംഭിച്ചു. സമ്മേളനത്തിന് തുടക്കമിട്ട് വൈകിട്ട് ആയിരക്കണക്കിനു ബാങ്ക് ജീവനക്കാരുടെ പ്രകടനം നടന്നു. ഞായറാഴ്ച രാവിലെ പ്രതിനിധി സമ്മേളനം തുടങ്ങും. പൊതുസമ്മേളനം സിഐടിയു അഖിലേന്ത്യാ ജനറല് സെക്രട്ടറി തപന്സെന് ഉദ്ഘാടനംചെയ്തു. ധനമേഖലയിലെ അന്താരാഷ്ട്ര ഊഹക്കച്ചവടക്കാരായ കുത്തകകളുടെ താല്പ്പര്യത്തിന് ഇന്ത്യന് ബാങ്കിങ് മേഖലയെ വിട്ടുകൊടുക്കാനാണ് യുപിഎ സര്ക്കാര് ശ്രമിക്കുന്നതെന്ന് തപന്സെന് പറഞ്ഞു. നാലു ദശാബ്ദംമുമ്പ് ബാങ്കിങ് മേഖലയെ കൊള്ളയടിക്കുകയും തകര്ക്കുകയുംചെയ്ത മൂലധനശക്തികളെ വീണ്ടും കുടിയിരുത്താനാണ് സ്വകാര്യ പങ്കാളിത്തത്തിന്റെ പേരില് കേന്ദ്രസര്ക്കാര് ലക്ഷ്യമിടുന്നത്. മൈക്രോ ഫിനാന്സിങ് പാവപ്പെട്ടവര്ക്ക് വായ്പാസൌകര്യം ലഭ്യമാക്കാനാണെന്നാണ് അവകാശപ്പെടുന്നത്. എന്നാല്, എന്ജിഒകളെ ഉപയോഗിച്ച് ഈ മേഖലയിലും മൂലധനശക്തികള് ചൂഷണം നടത്തുന്നു. ഈ പേരില് ഗ്രാമീണബാങ്കുകളെയും കൈയടക്കാനാണ് നീക്കം. വന്കിട കുത്തകകളെ സംരക്ഷിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കുന്നതുകൊണ്ടാണ് വിലക്കയറ്റം പിടിച്ചുനിര്ത്താന് യുപിഎ സര്ക്കാരിന് കഴിയാത്തതെന്ന് തപന്സെന് പറഞ്ഞു.
പൊതുസമ്മേളനത്തില് ബെഫി അഖിലേന്ത്യാ പ്രസിഡന്റ് പി സദാശിവന്പിള്ള അധ്യക്ഷനായി. എഐബിഇഎ ജനറല് സെക്രട്ടറി സി എസ് വെങ്കിടാചലം, സുകോമള്സെന്, കേന്ദ്ര ജീവനക്കാരുടെ കോഫെഡറേഷന് ജനറല് സെക്രട്ടറി കെ കെ എന് കുട്ടി, എല്ഐസിഇയു സെക്രട്ടറി കെ വേണുഗോപാല്, സിപിഐ എം ഒഡീസ സംസ്ഥാന സെക്രട്ടറി ജനാര്ദന്പതി എന്നിവര് സംസാരിച്ചു. സ്വാഗതസംഘം ചെയര്മാനും ഭുവനേശ്വര് കോര്പറേഷന് മേയറുമായ എ എന് ജന സ്വാഗതം പറഞ്ഞു. പി രാമമൂര്ത്തി സ്മാരക പഠനകേന്ദ്രത്തിനായുള്ള ബെഫിയുടെ സംഭാവനയായ അഞ്ചു ലക്ഷം രൂപ ജനറല് സെക്രട്ടറി പ്രദീപ് ബിശ്വാസ് സിഐടിയു ജനറല് സെക്രട്ടറി തപന്സെന്നിനെ ഏല്പ്പിച്ചു. ഞായറാഴ്ച പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന നരേഷ്പാല് സ്മാരക പ്രഭാഷണപരിപാടിയില് സാമ്പത്തിക ശാസ്ത്രജ്ഞന് പ്രൊഫ. പ്രഭാത് പട്നായിക് സംസാരിക്കും.
Sunday, January 23, 2011
Subscribe to:
Post Comments (Atom)
1 comment:

Post a Comment