Showing posts with label ആണ്ടലാട്ട്. Show all posts
Showing posts with label ആണ്ടലാട്ട്. Show all posts

Tuesday, February 4, 2014

പുസ്തകത്തില്‍ കാണാത്ത ജീവിതം

പുതിയ തലമുറയുടെ മിനുങ്ങിയ ചിന്തകളില്‍ ആഴമേറിയ വഴിതുറന്നവയായിരുന്നു ആണ്ടലാട്ടിന്റെ പല രചനകളും. അക്കാദമിക ലോകവും സാമൂഹ്യ ചിന്തകരും രാഷ്ട്രീയ വിദ്യാര്‍ഥികളും ഡോക്യുമെന്റേഷന്‍ വിദഗ്ധരുമെല്ലാം അദ്ദേഹത്തെ തേടിയെത്തുമായിരുന്നു. നവോത്ഥാനത്തിന്റെ പടര്‍ന്നു വളര്‍ന്ന ചില്ലകള്‍. ആദ്യകാല തൊഴിലാളി-കര്‍ഷക മുന്നേറ്റത്തിന്റെ കൈവഴികള്‍. അധ്യാപക-സാഹിത്യ സംഘാടനത്തിന്റെ ഉണര്‍വുകള്‍. അവയിലെയെല്ലാം ചെറുവ്യക്തിത്വങ്ങളും നിസ്സാര സന്ദര്‍ഭങ്ങളുംവരെ അദ്ദേഹം മുങ്ങിയെടുത്തു. പി കൃഷ്ണപ്പിള്ളയുടെ ജീവിതവും സമരചിന്തകളുമായി ബന്ധപ്പെട്ട പല രേഖകളും വെളിച്ചംകണ്ടത് അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടായിരുന്നു. കേരളത്തിലെ തൊഴിലാളി വര്‍ഗത്തിന്റെ പിറവിപോലുള്ള ലഘുകൃതികള്‍ അതിന്റെ അനുബന്ധവും.

രേഖയില്ലാത്ത ചരിത്രം എന്ന ശീര്‍ഷകം ആണ്ടലാട്ടിന്റെ ചരിത്രാന്വേഷണ സമീപനത്തിന്റെ മാനിഫെസ്റ്റോ തന്നെയാണ്. ആ കൃതി നല്‍കിയ സംഭാവനയും എഴുതിച്ചേര്‍ത്ത വിഛേദവും ഡോ. കെ എന്‍ പണിക്കരെ പോലുള്ള വിശ്രുത ചരിത്രകാരന്‍ ബഹുമാനാദരങ്ങളോടെയാണ് വിലയിരുത്തിയിട്ടുള്ളത്. സിംബാബ്വെയിലെ മനുഷ്യാവകാശ പ്രവര്‍ത്തക തിന മച്ചിഡയുടെ ആത്മകഥാസ്പര്‍ശമുള്ള എഴുത്തുകള്‍ കൗതുകങ്ങളും വിസ്മയങ്ങളും നിറഞ്ഞ അനുഭവ ഖനിയാണ്. അന്നാട്ടില്‍ നിലവിലുണ്ടായിരുന്ന ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ചടങ്ങുകളെയുംകുറിച്ച് അമ്പരപ്പിക്കുന്ന വസ്തുതകള്‍ നിറഞ്ഞതാണത്. പ്രസവിക്കാത്ത സ്ത്രീകള്‍ മരിച്ചാല്‍ അവരുടെ ശവപ്പെട്ടിക്കുമേലെ എലിയെ വയ്ക്കുമായിരുന്നത്രെ! പ്രസവം സ്ത്രീയുടെ ഏറ്റവും പ്രധാന ഉത്തരവാദിത്തമാണെന്നും അതിന് അവസരവും ശേഷിയുമില്ലാത്തവര്‍ ദുശ്ശകുനമാണെന്നും സൂചിപ്പിക്കുന്നതാണ് മച്ചിഡ സൂചിപ്പിച്ച എലി ചടങ്ങ്. ആന്ധ്രപ്രദേശില്‍ തൊഴിലാളി - കര്‍ഷക മുന്നേറ്റത്തെ ത്രസിപ്പിച്ച കലാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ രോമാഞ്ചജനകങ്ങളായ എത്രയോ ഏടുകള്‍ ഉണ്ടായിട്ടുണ്ട്. ഒരു നടി ഗര്‍ഭിണിയുടെ വേഷം അവതരിപ്പിച്ചപ്പോള്‍ യഥാര്‍ഥത്തില്‍ സ്റ്റേജില്‍ പ്രസവിക്കുകപോലുമുണ്ടായി. പഴയ തിരുവിതാംകൂറില്‍ താഴ്ന്ന ജാതിയില്‍പ്പെട്ട വിദ്യാര്‍ഥികളെ ഗുരുകുല ആശാന്മാര്‍ കൈയില്‍ കാഞ്ഞിരത്തിന്‍ ഇല ഇറുക്കിയാണ് ചെവിപിടിച്ച് ശിക്ഷിച്ചിരുന്നത്. രാജപത്നിക്കുമുന്നില്‍ നാടകത്തില്‍ സ്ത്രീവേഷം കെട്ടിയ പുരുഷന്റെ പെണ്ണത്ത ചിഹ്നം ഊരിവീണപ്പോള്‍ ഒരു തിട്ടൂരമുണ്ടായി. ഇനി പെണ്‍വേഷം സ്ത്രീകള്‍ മാത്രം ചെയ്താല്‍ മതി.

പഴയ കാസര്‍കോടന്‍ പ്രദേശത്തെ മടിക്കൈയില്‍നിന്നും നാം പരിചയപ്പെട്ട കാരിച്ചിയുടെ വിശേഷണം കാരിച്ചിതപാലാപ്പീസ്. ജെ ശാരദാമ്മ ജയിലില്‍ പ്രസവിച്ച മകന് നല്‍കിയ പേര് ജയില്‍കുമാരന്‍ എന്നായിരുന്നു. ഇങ്ങനെ നേര്‍രേഖാ ചരിത്രം ഒരിക്കലും ബഹുമാനിക്കാത്ത എത്രയോ അനുഭവങ്ങളാല്‍ നിറഞ്ഞതാണ് മനുഷ്യന്റെ കുതിപ്പുകള്‍. ചരിത്രം എഴുതാന്‍ ഉപയോഗിച്ച മഷി ദ്രവരൂപത്തിലുള്ള മുന്‍വിധികളാണെന്ന് പറഞ്ഞത് മാര്‍ക് ട്വയിന്‍. ഫലിതപ്രിയനായ ആ അമേരിക്കന്‍ എഴുത്തുകാരന്‍ സാമുവല്‍ ലാന്‍ഘോര്‍നെ ക്ലെമെന്‍സ് എന്ന പേരില്‍നിന്നാണ് മാര്‍ക് ട്വയിന്‍ എന്ന തൂലികാനാമത്തിലെത്തിയത്. ഫലിതംനിറഞ്ഞ നീണ്ടകഥ കളിലൂടെ പേരെടുത്ത അദ്ദേഹം യാത്രാവിവരണങ്ങളിലൂടെയും ശ്രദ്ധേയനായി.

1876ല്‍ പ്രാദേശിക പത്രത്തിന്റെ ധനസഹായ പിന്തുണയില്‍ നടത്തിയ മെഡിറ്ററേനിയന്‍ സഞ്ചാരങ്ങളാണ് പിന്നീട് "ദി ഇന്നസെന്റ്സ് അബ്രോഡ്" എന്ന ശീര്‍ഷകത്തില്‍ സമാഹരിക്ക പ്പെട്ടത്. സുദീര്‍ഘങ്ങളായ യാത്രകളും വിവിധ ജനങ്ങളുമായുള്ള സമ്പര്‍ക്കങ്ങളും അപരിചിത ഭൂഖണ്ഡങ്ങളിലൂടെയുള്ള പര്യവേക്ഷണങ്ങളും ചേര്‍ന്നുള്ള പാഠങ്ങളാണ് മാര്‍ക് ട്വയിനിന്റെ ചരിത്രസമീപനം രൂപപ്പെടുത്തിയത്. ദ്രവരൂപത്തിലുള്ള മുന്‍വിധികള്‍ എന്ന രൂപകം എഴുതപ്പെട്ട ചരിത്രത്തിലെ വിഭാഗീയതയെയാണ് കടന്നാക്രമിച്ചതും. വേട്ടപ്പട്ടികള്‍ ചരിത്രമെഴുതുംവരെ ചരിത്രം വേട്ടക്കാരുടേത് മാത്രമായിരിക്കുമെന്ന നിക്കരാഗ്വന്‍ ചൊല്ലും ഏകപക്ഷീയതകളെ യാണ് അടിവരയിട്ടത്. കേരള ചരിത്ര ത്തിലെ അക്കാദമിക് കപടനാട്യത്തിനും വരേണ്യവാദ സമീപന ങ്ങള്‍ക്കും ബദല്‍ നിരത്തിയാണ് ആണ്ടലാട്ട് വ്യത്യസ്തനായതെന്ന് പറയാം. ഔദ്യോഗിക സ്ഥാപന ങ്ങള്‍ അന്ധത നടിച്ച മേഖല കളില്‍ നഗ്നപാദനായും സാഹസികമായും നടന്ന് പുതിയ ഉപാദാനം കണ്ടെടുക്കുകയായിരുന്നു അദ്ദേഹം. തിരസ്കൃതമായ ചരിത്രത്തിന് അതിലൂടെ മുഖവുരയെഴുതി ആണ്ടലാട്ട്. ചീകിയൊതുക്കാത്ത മുടിയും അലസമായിട്ട മീശയും നച്ചുവെളുപ്പിക്കാത്ത വസ്ത്രവും നീളന്‍ തുണി സഞ്ചിയുമെടുത്ത് നാടന്‍ കുണ്ടിടവഴികളിലും തിരക്കൊഴിയാത്ത ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും നിശ്ശബ്ദനായിനിന്നും നടന്നുമായിരുന്നു ആ യാത്രകള്‍.

വ്യാവസായിക വിപ്ലവത്തെ പുത്തന്‍ മുതലാളിമാരുടെ ലാഭവിഹിതത്തിന്റെയും അക്കാലത്ത് ചതഞ്ഞരഞ്ഞ സ്ത്രീതൊഴിലാളികളുടെയും വീക്ഷണത്തിലും മതസ്വാതന്ത്ര്യത്തെ ചാപ്പലിലെ സ്വര്‍ണകരണ്ടിയുടെ വലിപ്പത്തിലും പട്ടിണിതിന്നുന്ന സാധാരണ വിശ്വാസികളുടെ ദൈന്യതയിലും സ്വാതന്ത്ര്യപ്രതിമയെ വാള്‍സ്ട്രീറ്റിന്റെ പളപളപ്പിലും വെടിയുണ്ട തിന്നേണ്ടിവരുന്ന പ്രക്ഷോഭകരുടെ ചോരയുടെ നിറത്തിലും വായിച്ചെടുക്കാമെന്നത് രണ്ട് ധാരയാണ്. അതിനാല്‍ നിഷ്പക്ഷത കയ്യാലപ്പുറത്തെ തേങ്ങയല്ല. ആട്ടിന്‍കുട്ടിക്കും ചെന്നായ്ക്കും ഒരേ നീതി പകത്തുനല്‍കുന്നതുമല്ലെന്ന് ആണ്ടലാട്ട് വളരെമുമ്പേ ബോധ്യപ്പെട്ടിരുന്നു. രാഷ്ട്രീയം ഞായറാഴ്ചവിനോദമായി സുഖിച്ച ധനിക നേതൃത്വത്തിന്റെ ചൂതുകളിയല്ല ചരിത്ര മെന്ന് പണ്ഡിതന്മാര്‍ പലവട്ടം ഓര്‍മപ്പെടുത്തിയത് ആണ്ടലാട്ട് പ്രയോഗത്തിലൂടെ തെളിയിക്കുകയായിരുന്നു.

തിരുവനന്തപുരത്തെ എ കെ ജി പഠന ഗവേഷ ണ കേന്ദ്രത്തെ ജനകീയ റഫറന്‍സ് വിഭാഗമായി വിപുലമാക്കുന്നതില്‍ ക്ഷമാപൂര്‍ണമായ ആ സന്നദ്ധത വഹിച്ച പങ്ക് വലുതാണ്. ഇഴയറ്റുനിന്ന ചരിത്ര സന്ദര്‍ഭങ്ങള്‍ കൂട്ടിയോജിപ്പിക്കാന്‍ ദ്രവിച്ചുതീര്‍ന്ന താളിയോലകളിലും പൊടിഞ്ഞുതീര്‍ന്ന കടലാസുകളിലും കെട്ടുപൊട്ടിയ സുവനീറുകളിലും ആണ്ടലാട്ട് പരിഭവങ്ങ ളേതുമില്ലാതെയാണ് മണിക്കൂറുകള്‍ ചെലവഴിച്ചത്. വലിയ നാട്യത്തോടെയായിരുന്നില്ല അതെല്ലാം എന്നതും എടുത്തു പറയേണ്ടതാണ്. ചിന്ത പബ്ലിഷേഴ്സ്, ദേശാഭിമാനി, ചിന്ത വാരിക തുടങ്ങിയ കമ്യൂണിസ്റ്റ് പ്രസിദ്ധീകരണ വിഭാഗങ്ങള്‍ക്കെല്ലാം അദ്ദേഹം നല്‍കിയ സംഭാവനകളും മറക്കാവുന്നതല്ല. ദേശാഭിമാനിയുടെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും രൂപപരിണാമങ്ങള്‍ അടയാളപ്പെടുത്തുന്ന പ്രദര്‍ശനങ്ങള്‍ക്കുപിന്നിലെ ആദ്യ പ്രേരകശക്തിയും അദ്ദേഹമായിരുന്നു. അപ്രശ സ്തങ്ങളായ നാടന്‍ ഗ്രന്ഥശാല കളില്‍നിന്നും വ്യക്തികളുടെ പുസ്തക ശേഖരങ്ങളില്‍നിന്നും തെരുവോരങ്ങളിലെ പഴയ പുസ്തകച്ചന്തകളില്‍നിന്നും അലഞ്ഞു കണ്ടെത്തിയവയെല്ലാം സ്വന്തമാക്കാതെ പൊതുസ്വത്താക്കി നിലനിര്‍ത്തുന്നതിലും ആ ശ്രദ്ധയുണ്ടായി.

പുതിയ തലമുറയുടെ മിനുങ്ങിയ ചിന്തകളില്‍ ആഴമേറിയ വഴിതുറന്നവയായിരുന്നു ആണ്ടലാട്ടിന്റെ പല രചനകളും. അക്കാദമിക ലോകവും സാമൂഹ്യ ചിന്തകരും രാഷ്ട്രീയ വിദ്യാര്‍ഥികളും ഡോക്യുമെന്റേഷന്‍ വിദഗ്ധരുമെല്ലാം അദ്ദേഹത്തെ തേടിയെത്തുമായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ അവര്‍ക്കെല്ലാം മുന്നില്‍ എത്രനേരം ഇരിക്കാനും അദ്ദേഹത്തിന് മടിയുണ്ടാകാറില്ല. നവോത്ഥാനത്തിന്റെ പടര്‍ന്നു വളര്‍ന്ന ചില്ലകള്‍. ആദ്യകാല തൊഴിലാളി - കര്‍ഷക മുന്നേറ്റത്തിന്റെ കൈവഴികള്‍. അധ്യാപക - സാഹിത്യ സംഘാടനത്തിന്റെ ഉണര്‍വുകള്‍. അവയിലെയെല്ലാം ചെറുവ്യക്തിത്വങ്ങളും നിസ്സാര സന്ദര്‍ഭങ്ങളുംവരെ അദ്ദേഹം മുങ്ങിയെടുത്തു. കമ്യൂണിസ്റ്റ് പ്രസ്ഥാന സ്ഥാപകന്‍ പി കൃഷ്ണപ്പിള്ളയുടെ ജീവിതവും സമരചിന്തകളുമായി ബന്ധപ്പെട്ട പല രേഖകളും വെളിച്ചം കണ്ടത് ആണ്ടലാട്ടിന്റെ ശ്രമഫലമായിട്ടായിരുന്നു. കേരളത്തിലെ തൊഴിലാളി വര്‍ഗത്തിന്റെ പിറവിപോലുള്ള ലഘുകൃതികള്‍ അതിന്റെ അനുബന്ധവും. രേഖയില്ലാത്ത ചരിത്രം എന്ന ശീര്‍ഷകം ആണ്ടലാട്ടിന്റെ ചരിത്രാന്വേഷണ സമീപനത്തിന്റെ മാനിഫെസ്റ്റോ തന്നെയാണ്. ആ കൃതി നല്‍കിയ സംഭാവനയും എഴുതിച്ചേര്‍ത്ത വിഛേദവും ഡോ. കെ എന്‍ പണിക്കരെ പോലുള്ള വിശ്രുത ചരിത്രകാരന്‍ ബഹുമാനാദരങ്ങളോടെയാണ് വിലയിരുത്തിയിട്ടുള്ളത്. എറിക് ഹോബ്സ്ബാമിന്റെ "ദി എയ്ജ് ഓഫ് റവല്യൂഷന്‍ 1789-1848", മാര്‍ ബ്ലോക്കിന്റെ "ഫ്യൂഡല്‍ സൊസൈറ്റി", ഇ പി തോംസണിന്റെ "മെയ്കിങ് ഓഫ് ദി ഇംഗ്ലീഷ് വര്‍ക്കിങ് ക്ലാസ്", ഫസലിന്റെ "ദി ഇംഗ്ലീഷ് കണ്‍ട്രിമാന്‍" തുടങ്ങിയ കൃതികളോട് തുലനം ചെയ്യാവുന്ന മലയാളത്തിന്റെ സംഭാവനയാണ് അത്. മാര്‍ ബ്ലോക്കും ഹോബ്സ്ബാമും ഫസലും അതുവരെ അപരിചിതങ്ങളായ രേഖകള്‍ തേടിപ്പോയാണ് സ്ഫോടനാത്മകങ്ങളായ നിഗമനങ്ങളിലേക്ക് ചേക്കേറിയത്. കോടതി രേഖകള്‍, പൊതു പ്രസംഗങ്ങള്‍, സംഭവ നോട്ടീസുകള്‍, പഴഞ്ചൊല്ലും പുരാവൃത്തവും, രാജകീയ വിളംബരങ്ങള്‍, ഭൂരേഖകള്‍ തുടങ്ങിയവയെല്ലാം അവര്‍ക്ക് വലിയ പിന്തുണയായിരുന്നു. വീട്ടില്‍ പുറംജോലിക്ക് വന്ന അസ്പൃശ്യ സ്ത്രീയിലും ഇടവഴിയിലെ കല്ലിലും ഓട്ടമുക്കാലിന്റെ ലോഹക്കൂട്ടിലും നാടന്‍ കൈനോട്ടക്കാരിലും ഗ്രാമമൂല യിലെ ദൈവപ്രതിമയിലും സൂക്ഷ്മ ശ്രദ്ധ പതിപ്പിച്ച് ഇന്ത്യാചരിത്രം തന്നെ നേരെവായിച്ച ദാമോദര്‍ ധര്‍മാനന്ദ് കൊസാംബിയെ ഓര്‍മിപ്പിക്കുംവിധം ആണ്ടലാട്ടും ചെറിയ സംഭാവന നല്‍കി. ഇതെല്ലാം സ്വന്തം പേര് അച്ചടിച്ചുവരാനുള്ള സൂത്രപ്പണിയായല്ല അദ്ദേഹം കണ്ടിരുന്നത്. മറിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ സംഘടിതാക്രമണ വേളകളിലെല്ലാം വസ്തുതകളും സത്യങ്ങളും നിരത്തി പ്രതിരോധത്തിന്റെ വഴി തുറക്കാന്‍ മുന്നിട്ടിറങ്ങുകയുമുണ്ടായി. താത്ത്വികാപഗ്രഥനങ്ങള്‍ക്ക് പിന്‍ബലവും ഉള്ളടക്കവും മൂര്‍ച്ചയും ഉള്‍ക്കനവും നല്‍കാനുള്ള കൂട്ടിച്ചേര്‍ക്കലുകളായിരുന്നു അവയില്‍ പലതും. പരശുരാമന്‍ മഴു എറിഞ്ഞാണ് കേരളം ഉണ്ടാക്കിയതെന്ന മിത്തില്‍ വിശ്രമിക്കുകയല്ല ജനാധിപത്യവാദിയായ ഒരു ചരിത്രാന്വേഷകന്‍ ചെയ്യേണ്ടത്. മറിച്ച് പുതിയ വ്യാഖാനങ്ങള്‍ ഉണര്‍ത്തുകയാണ് ആവശ്യമെന്ന് ആണ്ടലാട്ടിന് നല്ല ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടാണ് ജനങ്ങളെയും അവരുടെ ഭക്ഷണ സമ്പാദന രീതിയെയും അതിനായുള്ള പോരാട്ടങ്ങളെയും അദ്ദേഹം ബഹുമാനപൂര്‍വം നോക്കിക്കണ്ടത്. പുസ്തകത്തില്‍ കാണാത്ത ചരിത്രം എന്ന ലഘു പഠനം ലളിതമെങ്കിലും അക്കാദമിക സൗകര്യക്കാര്‍ക്ക് ചിന്തിക്കാന്‍പോലുമാവാത്ത വിതാനത്തിലുള്ളതാണ്. വാദി പ്രതിയായ കഥ, ഒരു ഗ്രന്ഥം; സാഹിത്യചരിത്രകാരന്‍ കാണാതെ, ഓര്‍മ സാഹിത്യത്തിലെ പിഴവ്, കവിത രചിച്ചതിന് ഒമ്പത് മാസം ജയിലില്‍, വിഡ്ഢിവേഷത്തിന് കിരീടമണിയുമ്പോള്‍ തുടങ്ങിയ ഉപശീര്‍ഷകങ്ങള്‍ ബദല്‍ പാരായണത്തിന്റെ സാധ്യതയും ബാധ്യതയും ഏറ്റെടുത്തതാണ്.

ദസ്തയേവ്സ്കി "ഒളിവില്‍നിന്നുള്ള കുറിപ്പുകളില്‍" എഴുതിയത് പോലെ, നീ മരിച്ച് കഴിഞ്ഞാല്‍ അപരിചിതമായ ഏതോ കൈകള്‍ അക്ഷമയോടെ മുറുമുറത്തുകൊണ്ട് നിന്നെ പുറത്തേയ്ക്ക് വലിച്ചിടും. ആരും നിന്നെ അനുഗ്രഹിക്കില്ല ആരും നിന്നെയോര്‍ത്ത് ഒരു നെടുവീര്‍പ്പുപോലുമിടില്ല, അവര്‍ക്ക് വേണ്ടത് കഴിയാവുന്നത്ര വേഗത്തില്‍ നിന്നെ ഒഴിവാക്കുകയാണ്; അവര്‍ ഒരു ശവപ്പെട്ടി വാങ്ങിക്കും. എന്നിട്ട് ആ പാവം സ്ത്രീയെ കൊണ്ടുപോയതുപോലെ ശ്മശാനത്തിലേക്ക് എടുക്കും. എന്നിട്ട് നിന്റെ ഓര്‍മകള്‍ അവര്‍ ഒരു സത്ര ത്തില്‍ വെച്ച് ആഘോഷിക്കും. ചെളിനിറഞ്ഞതും, ഇപ്പോള്‍ നവുമുള്ളതുമായ ശ്മശാനത്തില്‍ - നിനക്ക് വേണ്ടി മറ്റൊന്നും അവര്‍ക്ക് ചെയ്യേണ്ടതില്ല എന്നതാണ് പൊതുനില. ഇത്തരം വരേണ്യ രീതികള്‍ക്കെതിരെ ജനപക്ഷ ആഖ്യാനവും വ്യാഖ്യാനവും സാധ്യമാക്കുകയായിരുന്നു ആണ്ടലാട്ട്.

ഇന്നത്തെ കേരളത്തിന്റെ സര്‍വതോമുഖങ്ങളായ പുരോഗതിക്കും കുതിപ്പിനും തെളിഞ്ഞ മുഖത്തിനും പിന്നില്‍ അസംഖ്യം പോരാട്ടങ്ങളുടെയും മനുഷ്യരുടെയും ചോരയോട്ടമുണ്ടായിരുന്നെന്ന് ആണ്ടലാട്ട് പറയാറുള്ളത് വികാരത്തിന്റെ ഭാഷയിലായിരുന്നില്ല. മറിച്ച് വസ്തുതകളുടെ പിന്‍ബലത്തിലായിരുന്നു. ജാതിചിന്തകളും അയിത്തവും ചൂഷണവും ഏതെല്ലാം രൂപങ്ങളില്‍ നിലനിന്നിരുന്നുവെന്നതിന്റെ എത്രയോ ജീവിത സത്യങ്ങള്‍ നിരത്താനും അദ്ദേഹത്തിനായി. ഒരു വിദ്യാര്‍ഥിയായിരുന്ന ഞാന്‍ വടക്കേ മലബാറിലെ ചില യാത്രകളില്‍ ആണ്ടലാട്ടിനൊപ്പം കൂടിയത് എന്റെ കാഴ്ച കളിലും വ്യത്യസ്തകള്‍ നിറച്ചിരുന്നു.

ചന്തു ഓഫീസറും വെള്ളുങ്ങയും ടി എസ് തിരുമുമ്പും പയ്യന്നൂര്‍ സമ്മേളനവും കണ്ടോത്തെ കുറുവടിയും സ്വാമി ആനന്ദതീര്‍ഥനുമെല്ലാം ആദ്യം കേള്‍ക്കുന്നത് ആണ്ടലാട്ടില്‍നിന്നാണ്. സൗകര്യങ്ങളുടെ കൂമ്പാരത്തില്‍ തലപൂഴ്ത്തുന്ന ചില സിംഹഗവേഷകര്‍ അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ സമര്‍ഥമായി സ്വന്തമാക്കിയതും എനിക്കറിയാം. അക്കാദമിക ഭാഷയില്‍ ഒരു ഫൂട്ട്നോട്ട് കൊടുത്താല്‍ അതെല്ലാം അവരുടേതാകും. ഇത്രയും കടപ്പെട്ടിട്ടും പലരും ആ പേരിനോടും അദ്ദേഹത്തിന്റെ വിശ്രമരഹിതങ്ങളായ പ്രവര്‍ത്തന ങ്ങളോടും പുച്ഛംകലര്‍ന്ന സമീപനമാണ് എടുത്തതെന്നത് സങ്കടത്തിന്റെ ആഴം കൂട്ടുന്നു. വീണ്ടും ദസ്തയോവ്സ്കിയെ വായിക്കാം: ഞാന്‍ കണ്ണാടിയില്‍ നോക്കാനിടയായി പീഡിതമായ എന്റെ മുഖം വിളറിയതും കോപം നിറഞ്ഞതും പാറിപ്പറന്ന മുടിയും എല്ലാം കൂടി ഒരു ജാതി വൃത്തികെട്ടത്! സാരമില്ല എനിക്കതില്‍ സന്തോഷമേയുള്ളൂ ഞാന്‍ വിചാരിച്ചു അവള്‍ക്കെന്നെ കാണുമ്പോള്‍ ഒരകല്‍ച്ച മാത്രമേ തോന്നുകയുള്ളൂ; അതെ, അതാണെനിക്കിഷ്ടം. ആണ്ടലാട്ടും പറയാതെ സൂചിപ്പിച്ചത് ഇതുതന്നെയാവണം.

*
അനില്‍കുമാര്‍ എ വി ദേശാഭിമാനി വാരിക

Monday, February 3, 2014

വേട്ടയാടപ്പെടുന്നവരുടെ ചരിത്രം

ഷണ്‍മുഖന്‍ ആണ്ടലാട്ട് എന്ന എസ് ആണ്ടലാട്ടിനെ പുരോഗമന രാഷ്ട്രീയരംഗത്തെ പുതുതലമുറയില്‍ എത്രപേര്‍ക്കറിയാം എന്നാലോചിക്കുമ്പോള്‍ ഒരല്‍പ്പം ആശങ്കതന്നെ എനിക്കുണ്ടാകുന്നുണ്ട്. 1970-കള്‍ മുതല്‍ ചിന്ത പബ്ലിഷേഴ്സിന്റെ എഡിറ്റോറിയല്‍ വിഭാഗത്തിലും 1982 മുതല്‍ എ കെ ജി പഠനഗവേഷണ കേന്ദ്രത്തിന്റെ ലൈബ്രറിയിലും പ്രവര്‍ത്തിച്ച ആണ്ടലാട്ട് നിശ്ശബ്ദനായിരുന്നുകൊണ്ട് ഒട്ടനവധി ചരിത്രപഠനവും ഗവേഷണവും നിര്‍വഹിച്ച വ്യക്തിയായിരുന്നു. ഒരുപക്ഷേ വരുംകാലം കമ്യൂണിസ്റ്റ് പാര്‍ടിയെയും പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങളെയും സംബന്ധിച്ച് വസ്തുതാപരമായ അറിവുകള്‍ക്ക് നമുക്ക് ഈ കഴിഞ്ഞ ജനുവരി 18ന് (2014) അന്തരിച്ച ഈ നിശ്ശബ്ദനായ ഗവേഷകനിലേക്ക് നിരന്തരം തിരിച്ചുപോകേണ്ടിവരും.

ചരിത്രം നിര്‍മിക്കുന്നതാരാണെന്ന സത്യം തിരിച്ചറിഞ്ഞുകൊണ്ട് ചരിത്ര ഗവേഷണരംഗത്ത് പ്രവര്‍ത്തിച്ച ആണ്ടലാട്ട് വേട്ടയാടപ്പെടുന്നവരുടെ ചരിത്രമാണ് തികഞ്ഞ പക്ഷപാതത്തോടെ രേഖപ്പെടുത്തിവച്ചത്. ചരിത്രത്തിലെ എഴുത്തുകളെല്ലാം "പേച്ചെഴുത്തു"കളാണെന്നും നവയുഗം സൃഷ്ടിക്കുന്ന തൊഴിലാളി വര്‍ഗമാണ് അതെല്ലാം "മായ്ച്ചെഴുതു"ന്നതെന്നുമുള്ള ചരിത്രബോധ്യം ആണ്ടലാട്ടിനുണ്ടായിരുന്നു. (""പേച്ചെഴുതിയതൊക്കെയും മണ്ണില്‍/മായ്ച്ചെഴുതിയ നവയുഗഹസ്തം"" എന്ന് വൈലോപ്പിള്ളി). വാങ്മയ ചരിത്രം (ഛൃമഹ ഒശെേീൃ്യ) എന്ന് ഇപ്പോള്‍ ഒരുവിധം അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ചരിത്രരചനാ രീതിശാസ്ത്രത്തിന്റെ കരുത്തുറ്റ ഉപാസകനായിരുന്നു ആണ്ടലാട്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ചരിത്രത്തില്‍നിന്ന് അപ്രത്യക്ഷമായിപ്പോയേക്കും എന്ന് താന്‍ ഭയപ്പെട്ട ഒട്ടനവധി വസ്തുതകള്‍ തേടിപ്പിടിച്ച് പകര്‍ത്തിയെഴുതി വരുംതലമുറയ്ക്കുവേണ്ടി സൂക്ഷിച്ചതിന് കമ്യൂണിസ്റ്റ് പ്രസ്ഥാനം ആണ്ടലാട്ടിനോട് അത്രമേല്‍ കടപ്പെട്ടിരിക്കുന്നു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരു ചരിത്രരേഖാകേന്ദ്രം (ആര്‍ക്കൈവ്സ്) ഉണ്ടാകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ആണ്ടലാട്ട് ഏറെ ഉത്കണ്ഠപ്പെട്ടിരുന്നു. ഒരു ബ്രാഞ്ച് കമ്മിറ്റിയുടെ അപ്രധാനമെന്നു പ്രത്യക്ഷത്തില്‍ തോന്നാവുന്ന മിനുട്സ് പോലും ഒരു വലിയ ചരിത്രരേഖയായി നാളെ മാറിയേക്കാം എന്ന തിരിച്ചറിവ് ആണ്ടലാട്ടിനുണ്ടായിരുന്നു. ഒരു പഴയ പാവം പാര്‍ടിപ്രവര്‍ത്തകന്റെ അനുഭവാവിഷ്ക്കാരത്തിന് ഭാവിയില്‍ വലിയ ചരിത്രപ്രാധാന്യം ഉണ്ടാകാം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അത്തരം അമൂല്യരേഖാ സഞ്ചയങ്ങള്‍ എ കെ ജി പഠനകേന്ദ്രത്തില്‍ സമാഹരിക്കാന്‍ ആണ്ടലാട്ട് വ്യഗ്രത പ്രകടിപ്പിച്ചത് അക്കാരണത്താലാണ്. ഇത് വെള്ളിവെളിച്ചത്തില്‍ നിന്നുകൊണ്ടുള്ള ജനശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു പ്രവര്‍ത്തനമല്ല - കാണാമറയത്തുള്ള പ്രവൃത്തികള്‍ക്കും പാര്‍ടിക്ക് ആള്‍ വേണമെന്ന ബോധ്യം ആണ്ടലാട്ടിനെ മുന്നോട്ടു നയിച്ചു. ""രേഖയില്ലാത്ത ചരിത്ര""ത്തിന്റെ ക്രോഡീകരണം എന്ന നിരാകര്‍ഷകവും എന്നാല്‍ സുപ്രധാനവുമായ പ്രവൃത്തിയാണ് ദീര്‍ഘകാലം ആണ്ടലാട്ട് കൈകാര്യം ചെയ്തത്. ആണ്ടിറങ്ങിച്ചെല്ലുന്ന വേരിറങ്ങിച്ചെന്ന് കണ്ടെത്തുന്ന ജൈവസ ത്യങ്ങളാണ് മരങ്ങളില്‍ പൂക്കളും തളിരുകളുമായി പ്രത്യക്ഷപ്പെടുന്നത്. ആ വേരുകളാണ് മരത്തെ ഭൂമിയില്‍ ഉറപ്പിച്ചുനിര്‍ത്തുന്നത്.

ആണ്ടിറങ്ങിപ്പോകുന്ന വേരുകളുടെ വേവലാതിയിലാണ് ആണ്ടലാട്ട് ജീവിച്ചത്. അക്കാദമിക ഗവേഷണത്തിന്റെ യാന്ത്രികവും ഫലേച്ഛയോടുകൂടിയതുമായ രീതിശാസ്ത്രത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു ആണ്ടലാട്ടിന്റെ ഗവേഷണശൈലി. പക്ഷേ അക്കാദമികമല്ലാതിരുന്ന ആണ്ടലാട്ടിന്റെ ചരിത്രരീതിശാസ്ത്രത്തെ അക്കാദമിക ഗവേഷണങ്ങള്‍ക്ക് നിരന്തരം ആശ്രയിക്കേണ്ടിവരും എന്നാണ് അനുഭവം തെളിയിക്കുന്നത്. അതുകൊണ്ട് പ്രായോഗിക രാഷ്ട്രീയരംഗത്തെ ഒരു മുന്നണിപ്പോരാളിയുടെ മൂലധനമൂല്യം തന്നെ ഈ ചരിത്ര ഗവേഷകന് ഉണ്ട്. ആണ്ടലാട്ട് രൂപപ്പെടുത്തിയ ചരിത്ര ഗവേഷണ ശൈലികളുടെ പിന്തുടര്‍ച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കൂടുതല്‍ ആവശ്യമായിത്തീരുന്ന ഒരു കാലമാണിത്. ചരിത്രത്തിന്റെ അന്ത്യം എന്ന കാഴ്ചപ്പാടില്‍നിന്ന് ചരിത്രമാണ് എല്ലാം എന്ന കാഴ്ചപ്പാടിലേക്ക് ഒരു ജനതയെ നയിക്കേണ്ട ബാധ്യതയാണ് പുതിയ പുരോഗമന പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നത്. അവിടെ എപ്പോഴും ഊര്‍ജദായകമായ ഒരു സ്മരണയായി ആണ്ടലാട്ട് ഉണ്ടാകും. ആണ്ടലാട്ടിന്റെ സ്മരണയ്ക്ക് വാരികയുടെ അഭിവാദ്യങ്ങള്‍.

*
കെ പി മോഹനന്‍ ( പത്രാധിപര്‍ ദേശാഭിമാനി വാരിക)

Monday, January 20, 2014

ചരിത്രത്തിന്റെ ആള്‍രൂപം

ജീവിക്കുന്ന റഫറന്‍സ്

1977ല്‍ സിഡിഎസില്‍ പഠിക്കാന്‍ പോയനാള്‍ മുതലാണ് ആണ്ടലാട്ടിനെ പരിചയം. ഏതാണ്ട് അക്കാലത്താണ് അദ്ദേഹം ചിന്താ പബ്ലിഷേഴ്സിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ വന്നത്. അന്നും പിന്നീടും ആ പ്രകൃതത്തില്‍ വലിയ വ്യത്യാസമുണ്ടായിട്ടില്ല. വാരികകളുടെയും പത്രങ്ങളുടെയും കൂമ്പാരങ്ങള്‍ക്കിടയിലല്ലാതെ അദ്ദേഹത്തെ കണ്ടിട്ടില്ല. ഇന്നും എ കെ ജി സെന്റര്‍ ലൈബ്രറിയില്‍ ആണ്ടലാട്ട് സ്വന്തം കൈപ്പടയില്‍ പകര്‍ത്തിയെഴുതിയ ലേഖനങ്ങളുടെ വാല്യങ്ങളുണ്ട്. ചിലതെല്ലാം പ്രസിദ്ധീകരിക്കപ്പെടാത്തതാണ്. ഇന്ന് ഇപ്രകാരം കൈപ്പടയില്‍ എഴുതേണ്ടതില്ല. സ്കാനിങ്ങിന്റെയും ഫോട്ടോകോപ്പിയുടെയും സൗകര്യമുണ്ട്. അക്കാലത്ത് പകര്‍ത്തിയെഴുതലല്ലാതെ മാര്‍ഗമില്ല. നീലമഷി വടിവൊത്ത അക്ഷരത്തില്‍ ഒന്നുംവിട്ടുപോകാതെ അക്ഷരത്തെറ്റില്ലാതെ തപസ്പോലെ ആയിരക്കണക്കിന് പേജുകള്‍ അദ്ദേഹം പകര്‍ത്തിയിട്ടുണ്ട്.

സിപിഐ ലൈബ്രറി, ദേശാഭിമാനി ഓഫീസ്, ഗ്രാമീണ ഗ്രന്ഥശാലകള്‍, പലരുടെയും വീടുകള്‍- എന്നിവിടങ്ങളിലെല്ലാം അദ്ദേഹം അലഞ്ഞു. സമാഹരിച്ച ലേഖനങ്ങള്‍ കാലക്രമത്തില്‍ നേതാക്കളോട് ബന്ധപ്പെടുത്തി ക്രമീകരിച്ചു. അങ്ങനെയാണ് സഖാക്കളെ മുന്നോട്ട് എന്ന കൃഷ്ണപിള്ളയുടെ തെരഞ്ഞെടുത്ത ലേഖനങ്ങളും വേഗം പോരാ എന്ന സിഎച്ചിന്റെ സമാഹാരവും മറ്റും ഇറങ്ങിയത്. അടിക്കുറിപ്പുകളിലൂടെയും വിശദീകരണങ്ങളിലൂടെയും കൂടുതല്‍ വ്യക്തത നല്‍കാന്‍ ശ്രമിച്ചിരുന്നു. ഈ കുറിപ്പുകള്‍ ആണ്ടലാട്ടിന്റെ തനത് സംഭാവനകളാണ്. ഇവ ക്രോഡീകരിച്ചാണ് രേഖയില്ലാത്തചരിത്രം, പി കൃഷ്ണപിള്ള, സഖാവ്, രണഭൂമികളില്‍നിന്ന്, സഖാവിന്റെ കത്തുകള്‍, എം എസ് ദേവദാസിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, നവയുഗപ്പിറവി തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാന ചരിത്രത്തിലേക്ക് ഉള്‍ക്കാഴ്ച നല്‍കുന്ന ഒട്ടേറെ ഗ്രന്ഥങ്ങള്‍ നമുക്ക് ലഭ്യമായി. വാമൊഴിയെ ഇത്രമാത്രം ആശ്രയിച്ച ചരിത്രകാരന്മാര്‍ കുറവാണ്. സുവനീറുകള്‍, വാര്‍ഷിക റിപ്പോര്‍ട്ടുകള്‍, പ്രാദേശിക ചരിത്രപ്രസിദ്ധീകരണങ്ങള്‍ തുടങ്ങി വിലകൊടുത്ത് വാങ്ങാന്‍ പറ്റാത്ത, അതുകൊണ്ടുതന്നെ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടില്ലാത്ത അമൂല്യ രേഖാസഞ്ചയം ആണ്ടലാട്ട് സമാഹരിച്ചു. ആണ്ടലാട്ടിന്റെ വിശകലന രീതി പല പ്രത്യേകതകളും നിറഞ്ഞതാണ്. ഏതെങ്കിലൂം ഒരു സംഭവമോ തീയതിയോ സംബന്ധിച്ച ജീവിത സ്ത്രോസുകളില്‍നിന്നുള്ള പ്രസ്താവനകള്‍ ഒരുമിച്ച് അണിനിരത്തി വ്യത്യസ്തതകളും സാമ്യങ്ങളും വൈരുധ്യങ്ങളും അനാവരണം ചെയ്യും. അങ്ങനെ യുക്തിപൂര്‍വമായി തനതായ നിഗമനത്തിലെത്തുന്നു.

ഇത്ര തലനാരിഴ കീറി പരിശോധിക്കേണ്ടതുണ്ടോ എന്ന് വായനക്കാര്‍ സംശയിച്ചേക്കാം. കൃത്യതകളില്‍ ഒത്തുതീര്‍പ്പിന് തയ്യാറല്ലായിരുന്നു. പുരോഗമന സാഹിത്യചരിത്രത്തിലും ആണ്ടലാട്ടിന് അവഗാഹമുണ്ടായിരുന്നു. കെ പി ജി ജീവിതവും പ്രവര്‍ത്തനവും, കാവ്യവും ദര്‍ശനവും, ജീവിതദര്‍ശനം സൗന്ദര്യബോധം, പുരോഗമന സാഹിത്യവും കമ്യൂണിസ്റ്റുകാരും തുടങ്ങി പല ലഘുഗ്രന്ഥങ്ങളും എഴുതി. 1957 ഏപ്രില്‍ അഞ്ചിന്റെ പൊരുള്‍ സ്വന്തം അനുഭവത്തിന്റെകൂടി അടിസ്ഥാനത്തില്‍ എഴുതിയതാണ്. എന്റെ "വിമോചനസമരത്തിന്റെ കാണാപ്പുറങ്ങള്‍" കമ്യൂണിസ്റ്റുകാര്‍ക്കെതിരായ അതിക്രമങ്ങള്‍ വേണ്ടത്ര തുറന്നുകാട്ടിയില്ല എന്ന വിമര്‍ശം അദ്ദേഹത്തിനുണ്ടായി. ഇത് മനസില്‍ വച്ചായിരുന്നു അത് സംബന്ധിച്ച ഗ്രന്ഥം അദ്ദേഹം തയ്യാറാക്കിയത്. അക്കാദമിക ചരിത്രകാരന്മാര്‍ ആണ്ടലാട്ടിന്റെ സംഭാവനകളെ വേണ്ടവിധത്തില്‍ മാനിച്ചിട്ടില്ല. പക്ഷേ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെക്കുറിച്ചുള്ള അക്കാദമിക് പഠനങ്ങളില്‍ ആണ്ടലാട്ടിന്റെ ഗ്രന്ഥങ്ങള്‍ അനിവാര്യമായ റഫറന്‍സ് സാമഗ്രിയാണ്.

*
ഡോ. തോമസ് ഐസക്


ചരിത്രത്തിന്റെ ആള്‍രൂപം

ചരിത്രം എഴുതാന്‍ ഉപയോഗിച്ച മഷി ദ്രവരൂപത്തിലുള്ള മുന്‍വിധികളാണെന്ന് പറഞ്ഞത് മാര്‍ക് ട്വയിന്‍. ഫലിത പ്രിയനായ ആ അമേരിക്കന്‍ എഴുത്തുകാരന്‍ സാമുവല്‍ ലാന്‍ഘോര്‍നെ ക്ലെമെന്‍സ് എന്ന പേരില്‍നിന്നാണ് മാര്‍ക് ട്വയിന്‍ എന്ന തൂലികാനാമത്തിലെത്തിയത്. ഫലിതം നിറഞ്ഞ നീണ്ടകഥകളിലൂടെ പേരെടുത്ത അദ്ദേഹം യാത്രാവിവിവരണങ്ങളിലൂടെയും ശ്രദ്ധേയനായി. 1876ല്‍ പ്രാദേശിക പത്രത്തിന്റെ ധനസഹായ പിന്തുണയില്‍ നടത്തിയ മെഡിറ്ററേനിയന്‍ സഞ്ചാരങ്ങളാണ് പിന്നീട് "ദി ഇന്നസെന്റ്സ് അബ്രോഡ്" എന്ന ശീര്‍ഷകത്തില്‍ സമാഹരിക്കപ്പെട്ടത്. സുദീര്‍ഘങ്ങളായ യാത്രകളും വിവിധ ജനങ്ങളുമായുള്ള സമ്പര്‍ക്കങ്ങളും അപരിചിത ഭൂഖണ്ഡങ്ങളിലൂടെയുള്ള പര്യവേക്ഷണങ്ങളും ചേര്‍ന്നുള്ള പാഠങ്ങളാണ് മാര്‍ക് ട്വയിനിന്റെ ചരിത്രസമീപനം രൂപപ്പെടുത്തിയത്. ദ്രവരൂപത്തിലുള്ള മുന്‍വിധികള്‍ എന്ന രൂപകം എഴുതപ്പെട്ട ചരിത്രത്തിലെ വിഭാഗീയതയെയാണ് കടന്നാക്രമിച്ചതും. വേട്ടപ്പട്ടികള്‍ ചരിത്രമെഴുതുംവരെ ചരിത്രം വേട്ടക്കാരുടേത് മാത്രമായിരിക്കുമെന്ന നിക്കരാഗ്വന്‍ ചൊല്ലും ഏകപക്ഷീയതകളെ യാണ് അടിവരയിട്ടത്.

കേരള ചരിത്രത്തിലെ അക്കാദമിക് കപടനാട്യത്തിനും വരേണ്യവാദ സമീപനങ്ങള്‍ക്കും ബദല്‍ നിരത്തിയാണ് ആണ്ടലാട്ട് വ്യത്യസ്തനായതെന്ന് പറയാം. ഔദ്യോഗിക സ്ഥാപനങ്ങള്‍ അന്ധത നടിച്ച മേഖലകളില്‍ നഗ്നപാദനായും സാഹസികമായും നടന്ന് പുതിയ ഉപദാനം കണ്ടെടുക്കുകയായിരുന്നു അദ്ദേഹം. തിരസ്കൃതമായ ചരിത്രത്തിന് അതിലൂടെ മുഖവുരയെഴുതി ആണ്ടലാട്ട്. ചീകിയൊതുക്കാത്ത മുടിയും അലസമായിട്ട മീശയും നനച്ചുവെളുപ്പിക്കാത്ത വസ്ത്രവും നീളന്‍ തുണി സഞ്ചിയുമെടുത്ത് നാടന്‍ കുണ്ടിടവഴികളിലും തിരക്കൊഴിയാത്ത ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും നിശ്ശബ്ദനായിനിന്നും നടന്നുമായിരുന്നു ആ യാത്രകള്‍. രാഷ്ട്രീയം ഞായറാഴ്ച വിനോദമായി സുഖിച്ച ധനിക നേതൃത്വത്തിന്റെ ചൂതുകളിയല്ല ചരിത്രമെന്ന് പണ്ഡിതന്മാര്‍ പലവട്ടം ഓര്‍മപ്പെടുത്തിയത് ആണ്ടലാട്ട് പ്രയോഗത്തിലൂടെ തെളിയിക്കുകയായിരുന്നു. തിരുവനന്തപുരത്തെ എ കെ ജി പഠന ഗവേഷണ കേന്ദ്രത്തെ ജനകീയ റഫറന്‍സ് വിഭാഗമായി വിപുലമാക്കുന്നതില്‍ ക്ഷമാപൂര്‍ണമായ ആ സന്നദ്ധത വഹിച്ച പങ്ക് വലുതാണ്. ഇഴയറ്റുനിന്ന ചരിത്ര സന്ദര്‍ഭങ്ങള്‍ കൂട്ടിയോജിപ്പിക്കാന്‍ ദ്രവിച്ചുതീര്‍ന്ന താളിയോലകളിലും പൊടിഞ്ഞുതീര്‍ന്ന കടലാസുകളിലും കെട്ടുപൊട്ടിയ സുവനീറുകളിലും ആണ്ടലാട്ട് പരിഭവങ്ങളേതുമില്ലാതെയാണ് മണിക്കൂറുകള്‍ ചെലവഴിച്ചത്. വലിയ നാട്യത്തോടെയായിരുന്നില്ല അതെല്ലാം എന്നതും എടുത്തു പറയേണ്ടതാണ്.

ചിന്ത പബ്ലിഷേഴ്സ്, ദേശാഭിമാനി, ചിന്തവാരിക തുടങ്ങിയ കമ്യൂണിസ്റ്റ് പ്രസിദ്ധീകരണ വിഭാഗങ്ങള്‍ക്കെല്ലാം അദ്ദേഹം നല്‍കിയ സംഭാവനകളും മറക്കാവുന്നതല്ല. ദേശാഭിമാനിയുടെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും രൂപപരിണാമങ്ങള്‍ അടയാളപ്പെടുത്തുന്ന പ്രദര്‍ശനങ്ങള്‍ക്കുപിന്നിലെ ആദ്യ പ്രേരകശക്തിയും അദ്ദേഹമായിരുന്നു. അപ്രശസ്തങ്ങളായ നാടന്‍ ഗ്രന്ഥശാലകളില്‍നിന്നും വ്യക്തികളുടെ പുസ്തക ശേഖരങ്ങളില്‍നിന്നും തെരുവോരങ്ങളിലെ പഴയ പുസ്തകച്ചന്തകളില്‍നിന്നും അലഞ്ഞു കണ്ടെത്തിയവയെല്ലാം സ്വന്തമാക്കാതെ പൊതുസ്വത്താക്കി നിലനിര്‍ത്തുന്നതിലും ആ ശ്രദ്ധയുണ്ടായി. പുതിയ തലമുറയുടെ മിനുങ്ങിയ ചിന്തകളില്‍ ആഴമേറിയ വഴിതുറന്നവയായിരുന്നു ആണ്ടലാട്ടിന്റെ പല രചനകളും. അക്കാദമിക ലോകവും സാമൂഹ്യ ചിന്തകരും രാഷ്ട്രീയ വിദ്യാര്‍ഥികളും ഡോക്യുമെന്റേഷന്‍ വിദഗ്ധരുമെല്ലാം അദ്ദേഹത്തെ തേടിയെത്തുമായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ അവര്‍ക്കെല്ലാം മുന്നില്‍ എത്രനേരം ഇരിക്കാനും അദ്ദേഹത്തിന് മടിയുണ്ടാകാറില്ല.
നവോത്ഥാനത്തിന്റെ പടര്‍ന്നു വളര്‍ന്ന ചില്ലകള്‍. ആദ്യകാല തൊഴിലാളി - കര്‍ഷക മുന്നേറ്റത്തിന്റെ കൈവഴികള്‍. അധ്യാപക - സാഹിത്യ സംഘാടനത്തിന്റെ ഉണര്‍വുകള്‍. അവയിലെയെല്ലാം ചെറുവ്യക്തിത്വങ്ങളും നിസ്സാര സന്ദര്‍ഭങ്ങളുംവരെ അദ്ദേഹം മുങ്ങിയെടുത്തു. കമ്യൂണിസ്റ്റ് പ്രസ്ഥാന സ്ഥാപകന്‍ പി കൃഷ്ണപ്പിള്ളയുടെ ജീവിതവും സമരചിന്തകളുമായി ബന്ധപ്പെട്ട പല രേഖകളും വെളിച്ചം കണ്ടത് അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടായിരുന്നു. കേരളത്തിലെ തൊഴിലാളി വര്‍ഗത്തിന്റെ പിറവി പോലുള്ള ലഘുകൃതികള്‍ അതിന്റെ അനുബന്ധവും. രേഖയില്ലാത്ത ചരിത്രം എന്ന ശീര്‍ഷകം ആണ്ടലാട്ടിന്റെ ചരിത്രാന്വേഷണ സമീപനത്തിന്റെ മാനിഫെസ്റ്റോ തന്നെയാണ്. സ്വന്തം പേര് അച്ചടിച്ചുവരാനുള്ള സൂത്രപ്പണിയായല്ല അദ്ദേഹം എഴുത്തിനെ കണ്ടിരുന്നത്. മറിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ സംഘടിതാക്രമണ വേളകളിലെല്ലാം വസ്തുതകളും സത്യങ്ങളും നിരത്തി പ്രതിരോധത്തിന്റെ വഴി തുറക്കാന്‍ മുന്നിട്ടിറങ്ങുകയുമുണ്ടായി. താത്ത്വികാപഗ്രഥനങ്ങള്‍ക്ക് പിന്‍ബലവും ഉള്ളടക്കവും മൂര്‍ച്ചയും നല്‍കാനുള്ള കൂട്ടിച്ചേര്‍ക്കലുകളായിരുന്നു അവയില്‍ പലതും. ഇന്നത്തെ കേരളത്തിന്റെ സര്‍വതോന്മുഖങ്ങളായ പുരോഗതിക്കും കുതിപ്പിനും തെളിഞ്ഞ മുഖത്തിനും പിന്നില്‍ അസംഖ്യം പോരാട്ടങ്ങളുടെയും മനുഷ്യരുടെയും ചോരയോട്ടമുണ്ടായിരുന്നെന്ന് ആണ്ടലാട്ട് പറയാറുള്ളത് വികാരത്തിന്റെ ഭാഷയിലായിരുന്നില്ല. മറിച്ച് വസ്തുതകളുടെ പിന്‍ബലത്തിലായിരുന്നു. ജാതിചിന്തകളും അയിത്തവും ചൂഷണവും ഏതെല്ലാം രൂപങ്ങളില്‍ നിലനിന്നിരുന്നുവെന്നതിന്റെ എത്രയോ ജീവിത സത്യങ്ങള്‍ നിരത്താനും അദ്ദേഹത്തിനായി.

*
അനില്‍കുമാര്‍ എ വി

Sunday, May 1, 2011

"മുതലാളിമാരേ! കൂലി പണമായി തരവേണം! "

കേരളത്തില്‍ കയര്‍ ഫാക്ടറി തൊഴിലാളികള്‍ ഉണ്ടാവുന്നത് 1859നു ശേഷമാണ് - ജെയിംസ് ഡേറാ എന്ന ഇംഗ്ലീഷുകാരന്‍ "ഡേറാസ് മെയില്‍ കമ്പനി" എന്ന പേരില്‍ ഒരു കയര്‍ ഫാക്ടറി തുടങ്ങിയതോടെ. ജന്മിമാരുടെ പറമ്പുകളിലെ കുടികിടപ്പുകാരും കൃഷിപ്പണിക്കാരുമാണ് ഫാക്ടറിയില്‍ ജോലിക്ക് പോയത്. ഫാക്ടറി പണിക്ക് അന്ന്ദിവസക്കൂലി നാലണയായിരുന്നു (ഇന്നത്തെ 25 പൈസ) കിട്ടിയിരുന്നത്. ഇത് കൃഷിപ്പണിയില്‍നിന്നു കിട്ടുന്നതിനേക്കാള്‍ കൂടുതലായിരുന്നു. ഫാക്ടറി പണിക്കുള്ള മറ്റൊരു പ്രത്യേകത ഞായറാഴ്ച ഒഴിച്ചുള്ള ദിവസങ്ങള്‍ തുടര്‍ച്ചയായി പണികിട്ടുമെന്നതായിരുന്നു. മഴയും വെയിലും കൊള്ളാതെ പണിയെടുക്കുകയും ചെയ്യാം.

1850കളില്‍ സാധാരണ കൂലിപ്പണിക്ക് ദിവസക്കൂലി ഒരണയായിരുന്നു (16 ണ ഒരു രൂപ. 12 പൈ ഒരണ) അത് 1870കളില്‍ നാലണയായി ഉയര്‍ന്നു. കര്‍ഷക തൊഴിലാളികള്‍ക്ക് തിരുവിതാംകൂറിലാകെ ആ കൂലി കിട്ടിയിരുന്നില്ല. ഉദാഹരണമായി 1880-85 വരെ അഗസ്തീശ്വരം താലൂക്കില്‍ 2 ണ 3 പൈയും കല്‍ക്കുളം താലൂക്കില്‍ 1 ണ 10 പൈയും ചെങ്കോട്ട താലൂക്കില്‍ 1ണ 8 പൈയും ആയിരുന്നു. അത് 1890-95 ആകുമ്പോള്‍ 2 ണ 6 പൈ ആയി വര്‍ധിച്ചു. എന്നാല്‍ നെടുമങ്ങാട് താലൂക്കില്‍ 1880-85ല്‍ തന്നെ ദിവസക്കൂലി അഞ്ചണക്ക് മീതെയായി വര്‍ധിച്ചിരുന്നു. ഈ കൂലി 1890 ആകുമ്പോള്‍ ആറും 1890-95 ആകുമ്പോള്‍ ഏഴും അണയില്‍ കവിയുന്നു. തിരുവനന്തപുരം താലൂക്കില്‍ 1880-85ല്‍ 2 ണ 10 പൈ, 1885-90ല്‍ 3 ണ. 1890-95ല്‍ 5 ണ.

ഇതേ കാലയളവില്‍ കരുനാഗപ്പള്ളിയില്‍ മൂന്നണയില്‍നിന്നു അഞ്ചണയായി വര്‍ധിച്ചു. കണ്ണൂര്‍ ജില്ലയില്‍ കര്‍ഷകതൊഴിലാളികള്‍ക്ക് കൂലി കൊടുത്തിരുന്നത് സാധനമായിട്ടായിരുന്നു. സ്ട്രോക്കിന്റെ തെക്കന്‍ കാനറ മാനുവല്‍ പ്രകാരമുള്ള കൂലി (1895). പുരുഷന്‍ 1 മുതല്‍ 2 വരെ സേര്‍ നെല്ല്. സ്ത്രീ: 2/3 മുതല്‍ 2 വരെ. കുട്ടികള്‍ 2/3 മുതല്‍ 1 വരെ. (എ ശ്രീധരമേനോന്‍, കണ്ണൂര്‍ ജില്ലാ ഗസറ്റിയര്‍).

1917ല്‍ പഴയ കൊച്ചിയില്‍ കിട്ടിയിരുന്ന കൂലി ശ്രീധരമേനോന്‍ കൊടുത്തിട്ടുണ്ട്. ഒരു മരാശാരിക്ക് ചുരുങ്ങിയ കൂലി ആറണ. കൂടിയ കൂലി ഒരു രൂപ. ഗ്രാമപ്രദേശങ്ങളില്‍ അവര്‍ക്ക് മികച്ച കൂലി 8 അണ. കൂലിപ്പണിക്ക് നാലണ മുതല്‍ പത്തണ വരെ. ഗ്രാമപ്രദേശത്ത് അത് ആറണ. ഇതിലും കുറഞ്ഞ കൂലിയാണ് സ്ത്രീകള്‍ക്ക് കിട്ടിയിരുന്നത്.

തിരുവിതാംകൂറില്‍ 1931ല്‍ പ്രധാനപ്പെട്ട വ്യവസായങ്ങളില്‍ നിലനിന്നിരുന്ന കൂലിനിരക്ക് നോക്കുക.

കയര്‍ ഫാക്ടറി: പുരുഷന്‍ 21 ചക്രം. സ്ത്രീ 9 ചക്രം. കുട്ടി: 10മ്മ ച.
ഓയില്‍മില്‍: പുരുഷന്‍ 15മ്മ ചക്രം. കുട്ടി: 9 ചക്രം.
ടൈല്‍ ഫാക്ടറി: പുരുഷന്‍ 13 ചക്രം. സ്ത്രീ: 9 ചക്രം. കുട്ടി: 5 1/4
തീപ്പെട്ടി കമ്പനി: പുരുഷന്‍: 14 ചക്രം. കുട്ടി: 7 ചക്രം.
പ്രിന്റിംഗ് പ്രസ്: പുരുഷന്‍ 14മ്മ ചക്രം. കുട്ടി: 7 ചക്രം.
തേയിലകൃഷി: പുരുഷന്‍ 12മ്മ ചക്രം. സ്ത്രീ: 9 ചക്രം. കുട്ടി: 7 ചക്രം.
തേയില ഉല്‍പന്നം: പുരുഷന്‍ 15മ്മ ചക്രം. സ്ത്രീ 8മ്ല ചക്രം. കുട്ടി: 7 ചക്രം.
റബര്‍: പുരുഷന്‍: 10മ്മ ചക്രം. (ടി കെ വേലപിള്ള ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവല്‍ വോള്യം.3)

ഫാക്ടറികള്‍ തുടങ്ങിയപ്പോള്‍ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനുവേണ്ടി ആര്‍ഷകമായ കൂലിയാണ് മുതലാളിമാര്‍ വെച്ചുനീട്ടിയത്. തൊഴിലാളികള്‍ വര്‍ധിച്ചതോടെ പല പുതിയ സമ്പ്രദായങ്ങളും അവിടെ പിറവിയെടുത്തു. പാടത്ത് പണിയെടുക്കുന്നവര്‍ക്ക് കൂലി കൊടുത്തിരുന്നത് സാധനമായിട്ടായിരുന്നു. തൊഴില്‍ശാലകളിലും മുതലാളിമാര്‍ ഇതേ സമ്പ്രദായം നടപ്പാക്കി. കുറഞ്ഞ കൂലി കൊടുക്കുക; ആ കൂലിതന്നെ പണമായി കൊടുക്കാതെ അമിതവില ചുമത്തി സാധനമായി കൊടുക്കുക. അങ്ങനെ തൊഴിലാളിയെ പിന്നെയും പിഴിയുക. അതായിരുന്നു സ്ഥിതി. പി കൃഷ്ണപിള്ള മാതൃഭൂമിയില്‍ 1935 ജൂണ്‍ 9ന് എഴുതിയ "ആലപ്പുഴയിലെ തൊഴില്‍വഴക്ക്" എന്ന ലേഖനത്തില്‍ ഈ സ്ഥിതിവിശേഷം എടുത്തുകാട്ടിയിട്ടുണ്ട്.

“കമ്പനി ഉടമസ്ഥന്മാരില്‍ പലരും വിശേഷിച്ച് നാടന്‍ കമ്പനി ഉടമസ്ഥന്മാര്‍, അവരുടെ സ്വന്തം വകയായും മറ്റും അരിസാമാനങ്ങളുടെ കച്ചവടങ്ങള്‍ നടത്തിക്കൊണ്ടുവരുന്നുണ്ട്. പണിക്കാര്‍ക്ക് കൂലിക്ക് പകരം സാമാനങ്ങളാണ് ഇവര്‍ കൊടുത്തുവരാറ്. ഇവരുടെ വക ലാഭം എടുക്കുന്നതിനുവേണ്ടി ചായക്കടകളും ബാര്‍ബര്‍ ഷാപ്പു കൂടിയും നടത്തിവരുന്നുണ്ടെന്നാണറിയുന്നത്. ഇത്തരത്തില്‍ കൂലി പണമായി കിട്ടായ്കയാലും പ്രവൃത്തിക്കാര്‍ക്ക് കിട്ടുന്ന കാശുതന്നെ ആവശ്യത്തിനു ശരിയായി ഉപയോഗിക്കാന്‍ കഴിയുന്നില്ല". (പി കൃഷ്ണപിള്ള: സഖാക്കളേ മുന്നോട്ട് വാല്യം 2).

വയനാട്ടിലെ തോട്ടങ്ങളിലെ കൂലിവിതരണ സമ്പ്രദായവും ഇതേപോലെ തന്നെയായിരുന്നു. "കൂലി പണമായി കിട്ടുകയില്ല. കടയിലേക്ക് മേസ്ത്രിമാര്‍ ശീട്ടു കൊടുക്കും" എന്ന് ഇതേകാലത്ത് രാമചന്ദ്രന്‍ നെടുങ്ങാടിയും എഴുതുകയുണ്ടായി. (മാതൃഭൂമി, മെയ് 14. 1938).

ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളില്‍ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ ആലപ്പുഴ വച്ചു ദിവാന് ഒരു മെമ്മോറാണ്ടം കൊടുക്കുകയുണ്ടായി. ആ മെമ്മോറാണ്ടത്തെപ്പറ്റി കേസരി ബാലകൃഷ്ണപിള്ള പ്രസിദ്ധീകരിച്ച ലേഖനത്തില്‍, "കൂലി പണമായി കൊടുക്കാതെ സാധനങ്ങളായി തൊഴിലാളികളുടെമേല്‍ കെട്ടിവെക്കുന്ന ഉച്ചനീചമായ സമ്പ്രദായം ദിവാന്‍ജിയുടെ കഠിനമായ ആക്ഷേപത്തിനു വിധേയമായതില്‍ ഞങ്ങള്‍ അത്ഭുതപ്പെടുന്നില്ല" എന്നാണ് രേഖപ്പെടുത്തിയത്. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ എട്ടാമത് വാര്‍ഷിക റിപ്പോര്‍ട്ടില്‍ അന്നത്തെ സ്ഥിതി ഇങ്ങനെ വിവരിക്കുന്നു: "കൂലി സാധനങ്ങളായി മാര്‍ക്കറ്റു വിലക്കതീതമായി കൊടുക്കുക, അപൂര്‍വം കമ്പനികളില്‍ മാത്രമേ കൂലിയായി നാണയം കൊടുത്തിരുന്നുള്ളൂ." ദീര്‍ഘകാലം യൂണിയന്റെ നേതൃസ്ഥാനത്തിരുന്ന് പ്രവര്‍ത്തിച്ച കെ കെ കുഞ്ഞനായിരുന്നു അന്നു ജനറല്‍ സെക്രട്ടറി. കമ്പനി ഉടമകള്‍ നേരിട്ടു ഇങ്ങനെ ചെയ്യാത്തിടങ്ങളില്‍ മൂപ്പന്‍മാര്‍ക്ക് അത് ചെയ്യാന്‍ അനുവാദം കൊടുക്കുന്നു. "കൂലിക്ക് പകരം സാധനങ്ങള്‍ അമിതമായ വില ചുമത്തി തൊഴിലാളികളെ അടിച്ചേല്‍പ്പിച്ചു ആദായമുണ്ടാക്കുവാനും അവര്‍ക്ക് അനുമതി നല്‍കിയിരുന്നു" എന്ന് കെ കെ കുഞ്ഞന്‍ കുറിച്ചുവച്ചു.

യൂണിയന്റെ മറ്റൊരു ജനറല്‍ സെക്രട്ടറിയായിരുന്ന കെ സി ഗോവിന്ദനും അന്നു നടന്നിരുന്ന ഈ സമ്പ്രദായത്തെപ്പറ്റി എഴുതിയിട്ടുണ്ട്. "അങ്ങനെ വളരെ കാലമായി നിലനിന്നുവന്ന ഒരു തട്ടിപ്പറ്റി സമ്പ്രദായത്തെപ്പറ്റിയാണ് ദിവാനുള്ള മെമ്മോറാണ്ടത്തില്‍ പറഞ്ഞിരുന്നത്. ആ സമ്പ്രദായം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ദിവാന്‍ ഈ സമ്പ്രദായത്തെ കഠിനമായി അധിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ ആ അധിക്ഷേപം കേവലം ഔപചാരികം മാത്രമായിരുന്നു. നയജ്ഞനായ ഭരണാധികാരിയുടെ ആശ്വാസ സ്വരം. അതിനപ്പുറമൊന്നും ഉണ്ടായില്ല. അത് നിര്‍ത്തലാക്കാന്‍ അദ്ദേഹം നടപടിയൊന്നും സ്വീകരിച്ചില്ല". അതു തുടര്‍ന്നുകൊണ്ടേയിരുന്നു. മെമ്മോറാണ്ടം കൊടുത്തു ഇരുപത്തിയൊന്നുമാസം കഴിഞ്ഞപ്പോള്‍ വി കെ പുരുഷോത്തമന്‍ എഴുതിയ "തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി തൊഴിലാളികളും പൊതുപണിമുടക്കവും" എന്ന ലേഖനത്തില്‍ അതേ അവസ്ഥതന്നെ ചൂണ്ടിക്കാട്ടി. "വിശ്രമമില്ലാതെ വേല ചെയ്താല്‍ അവര്‍ക്ക് ഒരു മാസത്തില്‍ ശരാശരി ആറുറുപ്പികയില്‍ കൂടുതല്‍ കിട്ടുകയില്ല. ഈ തുച്ഛമായ വേലക്കൂലി തന്നെ പണമായി പല ഫാക്ടറിക്കാരും കൊടുക്കുന്നില്ല. ഇരട്ടി വില ചുമത്തി സാധനങ്ങള്‍ കെട്ടിയേല്‍പിക്കുന്നു. ചില ഫാക്ടറിക്കാര്‍ ക്ഷൗരക്കടകള്‍പോലും സ്ഥാപിച്ച് നടത്തിവരുന്നു. ഇതാരും വിശ്വസിക്കുകയില്ലായിരിക്കാം. പക്ഷെ പരമാര്‍ഥമാണ്".

(തൊഴിലാളി, ചിങ്ങം 9, 1114).

തിരുവിതാംകൂര്‍ കയര്‍ ഫാക്ടറിവര്‍ക്കേഴ്സ് യൂണിയന്റെ "തൊഴിലാളി" പത്രത്തിലെ മുഖപ്രസംഗത്തില്‍നിന്ന് ഒരു ഭാഗംകൂടി ഉദ്ധരിക്കട്ടെ. ".... ഉള്ള തൊഴില്‍ അത്യാശയോടെ ചെയ്തുതീര്‍ത്തു കാത്തിരുന്നാലും അതിനുള്ള കൂലി യഥാകാലം കിട്ടുകയില്ല. അതും പണമായി കിട്ടുന്ന കാര്യം വളരെ പ്രയാസം. മുതലാളിമാരുടെ പാര്‍ശ്വവര്‍ത്തികളായ ചില കച്ചവടക്കാരുടെ കടയില്‍നിന്ന് ആവശ്യമുള്ള സാധനങ്ങള്‍ അവര്‍ കൊടുക്കുന്ന വിലയ്ക്ക് വാങ്ങിക്കൊള്ളണമെന്നാണ് ചില മുതലാളിമാര്‍ ഈ സാധുക്കളോട് കല്‍പ്പിച്ചിരിക്കുന്നത്. ക്ഷുരകന്‍, രജകന്‍ മുതലായവരെപ്പോലും ചില മുതലാളിമാര്‍ തൊഴിലാളികള്‍ക്കുവേണ്ടി ഏര്‍പ്പാട് ചെയ്തിരിക്കുന്നു". (തൊഴിലാളി ഇടവം 16. 1110).

ജോര്‍ജ് കമ്മിറ്റി റിപ്പോര്‍ട്, കയര്‍ തൊഴിലാളികളുടെ സ്ഥിതി അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിറ്റി പഠിച്ചു തയ്യാറാക്കിയതാണ്. രസകരങ്ങളായ ധാരാളം കാര്യങ്ങള്‍ അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ബാര്‍ബര്‍ഷാപ്പിലേക്ക് "ചിറ്റ്" കൊടുക്കുന്ന രീതി അവര്‍ക്ക് കാണാന്‍ കഴിഞ്ഞു. ഈ ക്ഷുരകന്മാര്‍ക്കും തങ്ങളുടെ പണിക്ക് കിട്ടുന്നത് പണമല്ല. ഫാക്ടറിയുടമയുടെ കടയില്‍നിന്നു ചിറ്റിലെ തുകക്കുള്ള അരിയും പലചരക്കും വാങ്ങാം. ഒരു ഫാക്ടറി ഉടമ കള്ളുഷാപ്പു കോണ്‍ട്രാക്ടറായിരുന്നു. അയാള്‍ തൊഴിലാളിക്ക് കൂലിയായി കൊടുത്തിരുന്നത് കള്ളും! മുപ്പതുകളില്‍ തൊഴിലാളി പാടിക്കൊണ്ടുനടന്ന ഒരു പാട്ടുണ്ട്.

"മുതലാളിമാരേ! കൂലി പണമായ് തരവേണം
കൂലി നാം ചോദിച്ചാല്‍ തല്ലുമോ? മുതലാളിമാരേ! കൂലി പണമായ് തരവേണം..."

സുഗതന്‍സാര്‍ എഴുതിയ പാട്ട്. കാലം പിടിച്ചാലും തൊഴിലാളി നേടിയെടുക്കുക തന്നെചെയ്തു - കൂലി പണമായിത്തന്നെ.


*****


ആണ്ടലാട്ട്, കടപ്പാട് :ദേശാഭിമാനി വാരിക

Sunday, April 17, 2011

ഊഴിയം വേല

ഏഴജാതികളെ ചൂഷണംചെയ്യാനും കൊള്ളയടിക്കാനും മര്‍ദിക്കാനും എന്തൊക്കെ ന്യായങ്ങള്‍, അന്ന്.

നിയമങ്ങള്‍! സംവിധാനങ്ങള്‍ !

ഇന്നവ പലതും അവിശ്വസനീയമായിത്തോന്നും. പലതും ശ്വാസംമുട്ടിക്കുന്നവയാണ്. കാലത്തിന്റെ മുദ്രപതിഞ്ഞ വികാര പ്രപഞ്ചമാണവ. അവയുടെ യഥാര്‍ഥ രൂപം ചരിത്രപുസ്തകങ്ങളില്‍ കാണില്ല.

ഊഴിയംവേലയെപ്പറ്റിയുള്ള വിവരം ഹൃദയമുള്ളവരില്‍ ഒരു നീറ്റലോ ശ്വാസംമുട്ടലോ ഉണ്ടാക്കും. അത്രക്ക് ഭയങ്കരമായിരുന്നു അത്. “അതിന്റെ ഭയങ്കരത 1038ലെ രാജ്യഭരണ റിപ്പോര്‍ട്ടില്‍ സര്‍ ടി മാധവറാവുതന്നെ പറഞ്ഞിട്ടുണ്ട്. ഊഴിയമെന്നാല്‍ പ്രതിഫലമില്ലാതെ ഈഴവര്‍ മുതലായ ജാതിക്കാരെക്കൊണ്ടു ചെയ്യിച്ചുവന്ന ജോലികളായിരുന്നു. 990ലെ വിളംബരം ഇതിനു ശമനം വരുത്തിയില്ല. 1038ല്‍ 10,000 രൂപ ഊഴിയം നിറുത്തുന്നതിന് ചെലവില്‍ കൊള്ളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു." (സി കേശവന്‍, ജീവിതസമരം)

ഇതിന്റെ വ്യാപ്തി വളരെ വലുതായിരുന്നു.നിര്‍ബന്ധം വലുതായിരുന്നു. ഒഴിഞ്ഞുമാറിയാല്‍ ശിക്ഷ വലുതായിരുന്നു. ചുരുക്കത്തില്‍ ഒരുഗ്രമൂര്‍ത്തിയായി ഏഴജാതികളുടെ മുമ്പിലും പിറകിലും അതുനിന്നു.

"ഊഴിയംവേലയും വിരുത്തിയേര്‍പാടും ഒരുതരം അടിമവൃത്തി തന്നെയായിരുന്നു. ഇവിടെയുള്ള കോവിലകങ്ങളുടെയും ക്ഷേത്രങ്ങളുടെയും സര്‍ക്കാര്‍ വക സത്രങ്ങളുടെയും കെട്ടിടങ്ങളുടെയും കല്ലും മരവും പണിയും വിരുത്തിയും ഊഴിയവും പ്രകാരം നടന്നതാണെന്നറിയണം. സര്‍ക്കാരിനുമുണ്ടായിരുന്നു നല്ലൊരു അടിമ ശേഖരം. അതിന് പുറമെയാണ് ഈ വക ഏര്‍പ്പാടുകള്‍. ക്രിസ്തുമത വിശ്വാസികളായ ഇംഗ്ലീഷുകാരുടെ മേല്‍കോയ്മക്ക്ശേഷം ക്രിസ്തുമതത്തിലേക്ക് മതംമാറ്റപ്പെട്ട അധഃകൃതര്‍ക്കാണ് തെല്ലൊരാശ്വാസം ലഭിച്ചത്. അതിനുമുണ്ടായിരുന്നു നിബന്ധനകള്‍-പൊതുസ്ഥാപനങ്ങളില്‍ ഞായറാഴ്ച ദിവസങ്ങളില്‍ പണിയെടുക്കേണ്ടെന്നേയുള്ളൂ. മറ്റൊന്ന് ഹിന്ദുമത സംബന്ധമായ പുറംജോലികള്‍ക്ക് ക്രിസ്ത്യാനികളെക്കൊണ്ട് ഊഴിയംവേല നടത്തേണ്ടെന്നും! ഇവിടെ ദേശക്ഷേത്രങ്ങളും ക്ഷേത്രസദസ്സുകളും നിത്യവും ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്തായി നടക്കുകയും അതിനാവശ്യമായ നെല്ലും അരിയും പച്ചക്കറി സാമാനങ്ങളും വിറകും "ഫ്രീ"യായി കൊടുക്കേണ്ടിവരികയും ചെയ്യുന്ന ഒരവസ്ഥയെക്കുറിച്ച് ഒന്നാലോചിക്കൂ-ഈ അടിമയും അടിമപ്പണിയും അടിമക്കച്ചവടവും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ തണലില്‍ തഴച്ചുവളര്‍ന്ന മിഷണറിമാരുടെ മനുഷ്യകാരുണ്യപരമായ പ്രവര്‍ത്തനങ്ങളുടെ അനുബന്ധമായാണ് ഒരു ചിന്താവിഷമായി ഭരണകര്‍ത്താക്കളുടെ ഓര്‍മയില്‍ എത്തിയതുപോലും! എത്രതവണ നിയന്ത്രണങ്ങളും നിരോധന ഉത്തരവുകളും ഉണ്ടായിട്ടും ഫലമുണ്ടായില്ല. ഞായറാഴ്ച ജോലിക്ക് വരേണ്ട, സര്‍ക്കാര്‍വക അടിമകളുടെ സന്താനങ്ങള്‍ക്ക് സ്വാതന്ത്ര്യം-പിന്നെ നിലം പുരയിടം ഉടമകളുടെ അപ്രീതി എന്തൊക്കെ വിടവുകളും കാരണങ്ങളും നിയമങ്ങളെത്തന്നെ നിയന്ത്രിക്കാനും സംഹരിക്കാനുമുണ്ടായി. അടിമവ്യാപാരത്തിന് കമ്പനി സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയപ്പോഴും സവര്‍ണ പ്രഭുക്കള്‍ക്ക് അടിമകളെ വാങ്ങാനും നിര്‍ത്താനുമുള്ള സൗകര്യം ഒരു പാരമ്പര്യാവകാശമെന്ന നിലയില്‍ അനുവദിച്ചിരുന്നു."(പി ഭാസ്കരനുണ്ണി: പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം)

ഈ പണി എവിടെയെല്ലാം നടത്തി; എന്തെല്ലാം ചെയ്തു തുടങ്ങിയ കാര്യങ്ങളൊന്നും കാര്യമായി അറിയാന്‍ വഴിയില്ല. അഥവാ അതിനുള്ള ശ്രമങ്ങള്‍ നടന്നതായിട്ടറിയില്ല. ഒരു തോടുവെട്ടിെന്‍റ കഥ പറയുന്നുണ്ട്, സി കേശവന്‍, ജീവിതസമരത്തില്‍. "കൊല്ലം-പരവൂര്‍ തോട് ആയിരാമാണ്ടോ മറ്റോ പാര്‍വതീഭായിയുടെ കാലത്താണ് ആദ്യം വെട്ടിയത്. അത് ഇരവിപുരത്തുനിന്ന് പുത്തന്‍വീടന്റെ തോപ്പും മറ്റും കടന്നു മങ്ങാട്ടുകൂടി കായലില്‍ വീണിരുന്നു. അത് പഴയാറാണ്. പിന്നെയാണ് ഈ പുതിയ തോട് വെട്ടിയത്. പഴയാറു നികന്നുപോയി. പഴയാറുവെട്ടിയ കഥ കുഞ്ഞുനാളില്‍ ഞാന്‍ കേട്ടിട്ടുണ്ട്. വളരെ രസമാണ്. ഇന്നൊക്കെ സര്‍ക്കാര്‍ തോടോ റോഡോ വെട്ടുംപോലുള്ള വെട്ടല്ല അന്ന്. സര്‍ക്കാര്‍ റിക്കാര്‍ഡ് നോക്കിത്തന്നെ ഞാന്‍ പറകയാണ്".

നാട്ടില്‍ ഏഴജാതികളായിട്ടുള്ള ഈഴവര്‍, ചാന്നാര്‍, വണ്ണാന്‍, കാവത, മുക്കുവന്‍, പറയര്‍, പുലയര്‍ ഈ ആളുകള്‍ വെട്ടിയതാണ്. അഥവാ അവരെക്കൊണ്ട് പേടിപ്പിച്ച് വെട്ടിച്ചതാണ്.

അധികാരികൾ

സ്ഥാനങ്ങള്‍വഴി ഏഴജാതികളെക്കൊണ്ട് കൂലിയില്ലാതെ പണിചെയ്യിക്കാന്‍ സര്‍ക്കാര്‍ കണ്ടുപിടിച്ച ഒരു വിദ്യയാണ് ചിലര്‍ക്ക് "സ്ഥാനങ്ങൾ" കൊടുത്തിരുന്നത്. അതിന് രണ്ടുണ്ടായിരുന്നു പ്രയോജനം, സര്‍ക്കാരിന്. സര്‍ക്കാരിന്റെ പണികള്‍ നടത്തിക്കാന്‍ റോഡ് വെട്ട്, തോട് വെട്ട്, പുകയിലച്ചിപ്പം ചുമക്കല്‍, ഖജനാവിലേക്കുള്ള പണം ചുമക്കല്‍ തുടങ്ങി ഒട്ടേറെയുണ്ടത്-ആളായി. സര്‍ക്കാരിന് ചില്ലിക്കാശ് ചെലവില്ല. വരവുണ്ടുതാനും. ഈ സ്ഥാനികള്‍"ആണ്ടുകാഴ്ച"" വെക്കണം സര്‍ക്കാരിന്. അങ്ങനെ ചെലവില്ലാതെ വരവ് ഉണ്ടാക്കുന്ന എളുപ്പ വിദ്യ. ഇതാ ഒരു തിട്ടൂരം. കൊ. വര്‍ഷം 994ലേതാണിത്.

"... കൊച്ചിയില്‍ അഴിക്കും തെക്കോട്ട് കപ്പിയാകുളത്തിനും വടക്കോട്ട് കായലിനും പടിഞ്ഞാട്ടു കടല്‍ക്ക് കിഴക്കോട്ട് ഇതിന്നകത്ത് മുമ്പെനാലെ കുടി പതിവായിട്ട് പാര്‍ത്തുവരുന്ന ഈഴവരെക്കൊണ്ടും പുറംദിക്കില്‍നിന്നും വന്നുപാര്‍ക്കുന്ന ഈഴവരെക്കൊണ്ടും വേലന്മാരെക്കൊണ്ടും ഊഴിയംവേല അടിയന്തിരങ്ങള്‍ നടത്തേണ്ടതിന് മേല്‍ പുനമ്പനായിട്ട് നിന്നെ കല്‍പ്പിച്ചിരിക്കകൊണ്ടു വളയും കടുക്കനും പൊന്നുകെട്ടിയ വടിയും കൊണ്ടു നടക്കാനാണ് തിട്ടൂരം."

ഇതിനുമുണ്ട് ആണ്ടുകാഴ്ച.

"ആണ്ടുകാഴ്ച കല്‍പ്പിച്ച പുത്തന്‍ 12ഉം ആണ്ടുതോറും കൊച്ചി പ്രവൃത്തിയില്‍ അടച്ചുമുടങ്ങാതെ രസീതുവാങ്ങിച്ച് സൂക്ഷിച്ചുകൊള്ളണമെന്നാണ് കല്‍പ്പന."

അതിക്രമങ്ങള്‍

ഇതിന്റെ പേരില്‍ നടന്നിട്ടുള്ള അതിക്രമങ്ങള്‍ക്ക് കണക്കും കൈയുമില്ല. അവയ്ക്കും രേഖയില്ല. അതെത്രമാത്രം കണ്ണില്‍ ചോരയില്ലാതെയായിരുന്നുവെന്ന് കാണിക്കാന്‍ സി കേശവന്‍ രേഖപ്പെടുത്തിയ രണ്ട് സംഭവങ്ങള്‍ താഴെചേര്‍ക്കുന്നു.

"കൊച്ചുപിലാംമൂടു പാലം കെട്ടുകയാണ്.പാറ പൊട്ടിച്ചത് ആനകളാണ് വലിച്ചിട്ടുകൊടുക്കുന്നത്. പക്ഷേ ആനകള്‍ക്ക് തീറ്റ മുറക്ക് എത്തിക്കണം. അതിന് നിശ്ചയിച്ചത് ഭാഗ്യംകെട്ട മയ്യനാട്ടുകാരന്‍ ഒരീഴവനെയായിരുന്നു. അയാള്‍ക്ക് കഴിഞ്ഞില്ല ഓലയും മടലും കൈതയും കണിശത്തിനെത്തിക്കാന്‍. അയാളെ കുനിച്ചു കല്ല് മുതുകത്ത് കയറ്റി നിര്‍ത്തിപോല്‍ വളരെനേരം.

ഈ അധികാരി അങ്ങുന്നന്മാരുടെ അന്നത്തെ അധികാരവലിപ്പത്തിന് ഒരു സംഭവം കൂടി പറയാം.

ഞങ്ങളുടെ കുടുംബത്തിലെ ഒരു ശാഖയാണ് പൊട്ടിയഴീകം. അത് വടക്കുംഭാഗത്താണ്. അവിടെനിന്നും സാവധാനത്തില്‍ തെക്കോട്ട് സംക്രമിച്ച് മയ്യനാട്ടു ആധിപത്യം ഉറപ്പിക്കുകയാണ് മൂന്നു ചാന്നാന്‍മാര്‍ ചെയ്തത്. ആ കുടുംബത്തിലുണ്ടായി ആയിരാമാണ്ടടുപ്പിച്ചു യമസേവകന്മാരെപ്പോലെ ഒരു ആറു സഹോദരന്മാര്‍. ഇന്നും പാട്ടുണ്ട് അവരെപ്പറ്റി.

പട്ടന്‍, കുത്തത, കുന്തക്കാലന്‍, കറുകിറുകേന്‍ എലവാലന്‍ പക്കി ....

ഈ കുത്തത മൂപ്പില കുത്തതപ്പണം ശരിയായി പിരിയാതിരുന്നതിന് ഒരു സന്ദര്‍ഭത്തില്‍ അങ്ങു വടക്കുനിന്ന് പാവപ്പെട്ട "ചോത്തികളുടെ" നാഴൂരിമിന്നു അടിച്ചുപറിച്ചുകൊണ്ടുവന്ന വീരാഗ്രണിയാണ്..."

ഊഴിയംവേലയും മതംമാറ്റവും

പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ മതപ്രചാരണ ശ്രമങ്ങളുടെ ഫലത്തെപ്പറ്റി കേണല്‍ മണ്‍റോയുടെ ചോദ്യത്തിന് റിംഗിള്‍ടാബ് നല്‍കിയ മറുപടിയില്‍ മതംമാറ്റത്തിന്റെ സ്ഥിതി സൂചിപ്പിക്കുന്നുണ്ട്. 1813ല്‍ ആണ് റിംഗിള്‍ടാബ് കത്തെഴുതിയത്:

"ഈ നാട്ടിലെ സ്ഥിതിഗതികള്‍ എല്ലാം കുഴപ്പത്തിലായിരുന്നതിനാല്‍, നാട്ടുകാരില്‍ മിക്കവരും മിഷണറിമാരുടെ സഹായത്താല്‍ വലുതായ ലാഭം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. മേലാല്‍ തലവരി, ഊഴിയം മുതലായവ കൊടുക്കേണ്ടിവരികയില്ലെന്നുള്ള വിചാരത്തോടുകൂടി ഈ സഭയില്‍ ചേരാന്‍ 5000 പേരോളം ഒരുങ്ങുന്നുണ്ട്" (പി ഭാസ്കരനുണ്ണി പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം)

അടിമയില്‍നിന്ന് കൂലിക്കാരനിലേക്ക്

നിയമങ്ങള്‍ ഉണ്ടായാലും ഫലം കിട്ടില്ല എന്ന അനുഭവത്തിന് മാറ്റംവന്നത് തിരുവിതാംകൂറില്‍ പൊതുമരാമത്ത് വകുപ്പിന്റെ പിറവിയോടെയാണ്-1860 ഓടുകൂടി. ഊഴിയം വേലകൊണ്ട് പണിനടക്കില്ലെന്ന അവസ്ഥ വന്നപ്പോള്‍ ചീഫ് എന്‍ജിനിയര്‍ ബാര്‍ട്ടന്‍ അവരെ നാലണ ദിവസക്കൂലിക്ക് പണിക്ക്ചേര്‍ത്തു.1865-66 കാലത്ത് ഈഴവരും അടിമജാതിയില്‍പെട്ടവരുമായി പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ 10000 പേരുണ്ടായിരുന്നു. 1875ലെ സെന്‍സസ്പ്രകാരം മൊത്തം ജനസംഖ്യയുടെ 18 ശതമാനം "തൊഴിലാളി"കളാണ്.

കൂലിയില്‍ വര്‍ധനവാണ് പൊതുമരാമത്ത് വകുപ്പിന്റെ പിറവിയോടെ ഉണ്ടായത്. മുമ്പു ഗ്രാമപ്രദേശങ്ങളില്‍ കിട്ടിയിരുന്നത് ഒന്നരയണയും ഒരുനേരത്തെ ആഹാരവുമായിരുന്നു. 1875ല്‍ നാലരയണയും ഒരു നേരത്തെ ആഹാരവും കൊടുക്കാതെ ഒരാളെ പണിക്ക് കിട്ടുകയില്ല എന്ന സ്ഥിതിയായി. അതോടൊപ്പം വേലസമയവും കുറഞ്ഞു. പൊതുമരാമത്ത് വകുപ്പ് നിലവില്‍ വന്നതോടെ "ഊഴിയം" വേരോടെതന്നെ അന്തര്‍ധാനം ചെയ്തു എന്നതാണ് എടുത്തുപറയാനുള്ളത്.



*****


ആണ്ടലാട്ട്, കടപ്പാട് :ദേശാഭിമാനി വാരിക

Tuesday, February 15, 2011

നീതിയുടെ പേരില്‍ ക്രൂരതകള്‍

14-16 നൂറ്റാണ്ടുകളില്‍ കേരളത്തില്‍ നിലനിന്നിരുന്ന ദണ്ഡ നീതിയെപ്പറ്റി വി ആര്‍ പരമേശ്വരന്‍പിള്ള (ജീവിതകാലം മുഴുവന്‍ പ്രാചീന ലിഖിതങ്ങള്‍ പഠിക്കാന്‍ വിനിയോഗിച്ച പണ്ഡിതനാണ് അദ്ദേഹം) എഴുതിയപ്പോള്‍ അന്ന് നീതിയുടെ പേരില്‍ നടപ്പാക്കിയിരുന്ന ക്രൂരതകളിലെ വേദനയാണ് പകര്‍ന്നുതന്നത്.

അദ്ദേഹം എഴുതി:

"നാട്ടുകാരായ ഭരണാധിപന്മാരും വിദേശികളായ ഭരണാധിപന്മാരും നടത്തിവന്ന നീതിനിര്‍വഹണരീതി അറിയുമ്പോള്‍ ആരുടെ ഹൃദയവും അത്യധികം വേദനപ്പെടാതിരിക്കയില്ല. ന്യായത്തിന്റെ പേരില്‍ നടത്തിവന്ന ക്രൂരകൃത്യങ്ങള്‍ അനന്തമാണ്. കുറ്റക്കാരെ ശിക്ഷിക്കുന്നതില്‍ ജാതിക്കും സ്ഥാനമുണ്ടായിരുന്നു. മനുസ്മൃതി, വ്യവഹാരമാല മുതലായവയിലെ വിധികളെയാണ് പ്രാസ്വിപാകന്മാര്‍ പിന്തുടര്‍ന്നിരുന്നത്.''

വിധികര്‍ത്താക്കള്‍ മുഴുവന്‍ ബ്രാഹ്മണര്‍. അല്ലെങ്കില്‍ അവരുടെ ഹിതംമാത്രം നടപ്പിലാക്കാന്‍ ബദ്ധശ്രദ്ധരായ രാജാക്കന്മാരോ പ്രഭുക്കന്മാരോ.

അവരൊഴികെയുള്ള സാധാരണക്കാരുടെ താല്‍പ്പര്യങ്ങളോ സത്യാവസ്ഥയോ പരിഗണിക്കപ്പെട്ടിരുന്നില്ലെന്ന് ചുരുക്കം. അന്നത്തെ വിധികള്‍ പരിശോധിച്ചാല്‍ കാണാവുന്ന യാഥാര്‍ഥ്യമാണിത്.

എത്രതന്നെ വലിയ കുറ്റംചെയ്താലും ഈ വിധികര്‍ത്താക്കളുടെ വംശക്കാരെ തൊടാന്‍പോലും നോക്കിയില്ല എന്നത് അന്നത്തെ അവസ്ഥയുടെ ഭീകരമുഖമാണ് കാട്ടിത്തരുന്നത്. ബാര്‍ബോസ കേരളത്തിലെ ശിക്ഷാസമ്പ്രദായങ്ങളെപ്പറ്റി പറയുന്നതിതാണ്:

"പരമ്പരാഗതമായി ആചരിച്ചുവരുന്ന നീതിന്യായ വ്യവസ്ഥകളനുസരിച്ചാണ് കുറ്റക്കാര്‍ക്കുള്ള ശിക്ഷകള്‍ നല്‍കിയിരുന്നത്. അതിന് പ്രത്യേക ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരേ കുറ്റംതന്നെ വ്യത്യസ്ത മതക്കാരും ജാതിക്കാരും ചെയ്യുന്നതായാല്‍ ശിക്ഷകളുടെ രൂപത്തിന് വ്യത്യാസം വരും. താഴ്ന്ന ജാതിയില്‍പ്പെട്ട ഒരാള്‍ കളവുകുറ്റത്തിന് പിടിക്കപ്പെട്ടാല്‍ ഉടന്‍ വധശിക്ഷ ലഭിക്കുകയായി. അവന്റെ ശിരസ് അറുത്ത് കഴുവിന്മേല്‍ പുറംചേര്‍ത്ത് കുത്തിനിര്‍ത്തി കൈകാലുകള്‍ നാലുകുറ്റികളിന്മേല്‍ വലിച്ച് അകത്തിക്കെട്ടിയിട്ട് തല കഴുവിന്റെ തലയ്ക്കല്‍ കുത്തിനിര്‍ത്തുകയാണ് പതിവ്. ക്രിസ്ത്യാനിയാണ് കുറ്റക്കാരനെങ്കില്‍ കുത്തിക്കൊല്ലുകയാണ് പതിവ്, കഴിവേറ്റില്ല. കണ്ടെടുക്കുന്ന കളവുമുതലിനവകാശി ഉടമസ്ഥനല്ല; കാര്യക്കാരനാണ്. കളവു മുതല്‍ കിട്ടിയിട്ടും കള്ളനെ കിട്ടിയില്ലെങ്കില്‍ ആ മുതല്‍ കുറേക്കാലം സൂക്ഷിച്ചുവെക്കും. ഒരു നിശ്ചിത കാലയളവിനുള്ളില്‍ കള്ളനെ പിടിച്ചു ശിക്ഷിക്കാന്‍ കഴിയാതെ വന്നാല്‍ കളവുമുതലിന്റെ മുക്കാല്‍ഭാഗം ഉടമസ്ഥന് ഏല്‍പ്പിച്ചുകൊടുക്കും. കാല്‍ഭാഗം കാര്യക്കാരനും എടുക്കും. കള്ളന്‍ കുറ്റം സമ്മതിക്കാതെ വരികയാണെങ്കില്‍ തടവില്‍ പാര്‍പ്പിച്ച് ഭേദ്യംചെയ്യും. എന്നിട്ടും കുറ്റം സമ്മതിക്കാത്ത പക്ഷം അന്യായക്കാരനെ വരുത്തും. പ്രതിയെ വിട്ടയക്കണോ അതോ സത്യപരീക്ഷ നടത്തണോ എന്ന് തീരുമാനിക്കേണ്ടത് അന്യായക്കാരനാണ്. സത്യപരീക്ഷ നടത്താനാണ് അയാളാവശ്യപ്പെടുന്നതെങ്കില്‍ കുറ്റവാളിയെ കുളിപ്പിച്ച് പ്രധാന ക്ഷേത്രസന്നിധിയിലേക്ക് കൊണ്ടുപോകുന്നു. ക്ഷേത്രനടയില്‍വെച്ചാണ് സത്യപരീക്ഷ നടത്തുക.''

കുറ്റവാളി മുസ്ളിം ആണെങ്കില്‍ തിളച്ച എണ്ണയില്‍ മുക്കുന്നതിന് പകരം പഴുപ്പിച്ച ഇരുമ്പ് നക്കിക്കും. നാക്ക് പൊള്ളിയാല്‍ കൊല്ലും; ഇല്ലെങ്കില്‍ വിട്ടയക്കും. മോഷണത്തിനും വ്യഭിചാരത്തിനും കൊലപാതകത്തിനും കുറ്റവാളിയുടെ തലവെട്ടിയിരുന്നു. കള്ളസാക്ഷി പറയുന്നവര്‍ക്കും മരണശിക്ഷ നല്‍കിയിരുന്നു.

ഒരു പാക്ക് മോഷ്ടിച്ചതിന് ഒരാളെ വധിച്ചു എന്ന് ഇബന്‍ബതൂത്ത രേഖപ്പെടുത്തി. മൂന്ന് തേങ്ങ മോഷ്ടിച്ചവനെ കഴുവേറ്റിയെന്ന് ബര്‍ത്തലോമ്യോയും രേഖപ്പെടുത്തിയിട്ടുണ്ട്. തേങ്ങയുടെ ഉടമസ്ഥന്‍ ശൂദ്രനായിരുന്നു. മോഷ്ടാവ് ഈഴവനും. ശൂദ്രന്‍ പരാതിപ്പെട്ടു. ആറ് വൈദികര്‍ സ്മൃതികളും ധര്‍മസൂത്രങ്ങളും സസൂക്ഷ്മം പരിശോധിച്ച് വിധികല്‍പ്പിച്ചു; തൂക്കിലേറ്റാന്‍.

ചില്ലറ മോഷണങ്ങള്‍ക്കുള്ള ശിക്ഷ അടിയാണ്. മുക്കാലിയില്‍ കെട്ടിയുള്ള അടി-കരക്കുടിശ്ശിക, ആട്മോഷണം, കോഴി മോഷണം മുതലായവക്ക് ശിക്ഷ നടപ്പാക്കുന്നത് പൊതുസ്ഥലത്ത് വെച്ചോ നാല്‍ക്കവലകളില്‍ വെച്ചോ. കുറ്റത്തിന്റെ സ്വഭാവം നോക്കിയാണ് അടി-ഏറിയും കുറഞ്ഞുമിരിക്കും.

നേരത്തെ പൊതുജനങ്ങളെ അറിയിച്ചാണ് ശിക്ഷ നടപ്പാക്കുന്നത്. കുറ്റവാളിയെ ഒരു മുക്കാലിയില്‍ പുറംതിരിച്ച് കെട്ടിയശേഷം ഇതിന് പ്രത്യേകം പരിശീലനം നേടിയവരാണ് അടിശിക്ഷ നടപ്പാക്കുന്നത്. മുതുകിലാണ് അടി വീഴുന്നത്. ഓരോ അടിക്കും തൊലി പൊളിയും.കുറ്റവാളി തളര്‍ന്നുവീഴുമ്പോള്‍ കെട്ടഴിച്ചു കുറച്ച് വിശ്രമം കൊടുക്കും, വീണ്ടും തുടരും. അടി കൂടാനോ കുറയാനോ പാടില്ല. അത് നോക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥനുണ്ട്.

കഠിനമായ കുറ്റങ്ങള്‍ക്ക് ആനക്കാലില്‍ കെട്ടിവലിപ്പിക്കുന്ന പതിവുണ്ടായിരുന്നു. ഏത് അവയവം കൊണ്ടാണോ കുറ്റം ചെയ്തത് ആ അവയവം നശിപ്പിക്കുകയായിരുന്നു മറ്റൊരു ശിക്ഷാക്രമം. നാക്ക്, മൂക്ക്, ചെവി, വിരല്‍ എന്നിവ ഛേദിച്ചുകളയല്‍ അസാധാരണമായിരുന്നില്ല. നില്‍ക്കാനോ ഇരിക്കാനോ കഴിയാത്തവിധം ഇടുങ്ങിയ അഴിക്കൂട്ടില്‍ ആണ് തടവുകാരെ അടച്ചിരുന്നത്.

ഈ പറഞ്ഞ ശിക്ഷകളൊക്കെ ശൂദ്രന്മാര്‍ക്കും അടിയാന്മാര്‍ക്കുമായിരുന്നു. പ്രഭുക്കന്മാരെയും ബ്രാഹ്മണരെയും അടിശിക്ഷക്കോ തടവുശിക്ഷക്കോ വിധേയരാക്കിയിരുന്നില്ല. ഉയര്‍ന്ന ജാതിക്കാര്‍ ധര്‍മവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ഭ്രഷ്ട് കല്‍പ്പിക്കും. അത്രമാത്രം.

എന്ത് കുറ്റം ചെയ്താലും ബ്രാഹ്മണനെ പീഡിപ്പിക്കാന്‍ പാടില്ല. രാജാവിന് അയാളെ തൊടാന്‍ അധികാരമില്ല. പരമാവധി ചെയ്യാവുന്നത് തന്റെ രാജ്യത്തുനിന്നും പുറത്താക്കല്‍ മാത്രമാണ്. ബ്രാഹ്മണരെ ശിക്ഷിക്കാനുള്ള അധികാരം ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ക്കാണ്.

സമുദായം അയാളെ മറ്റുള്ളവരുമായി കൂടിക്കഴിയുന്നതിനെ വിലക്കുമായിരുന്നു. ഒരേ കുറ്റത്തിന് അന്ന് വിധിച്ചിരുന്ന ശിക്ഷ നോക്കുക. ഒരു ശൂദ്രന്‍ ബ്രാഹ്മണ സ്ത്രീയെ പ്രാപിച്ചാല്‍ അയാളെ നപുംസകമാക്കി വിടണമെന്ന് വിധി. വൈശ്യന്‍ ബ്രാഹ്മണസ്ത്രീയെ പ്രാപിച്ചാല്‍ അവനെ ഒരു വര്‍ഷം കാരാഗൃഹത്തില്‍ പാര്‍പ്പിക്കും. അതിന്ശേഷം അവന്റെ സര്‍വസ്വവും കണ്ടുകെട്ടും. അതേ കുറ്റം ക്ഷത്രിയന്‍ ചെയ്താല്‍ ആയിരം പണം പിഴനല്‍കണം, പിന്നെ കഴുതമൂത്രം തലയില്‍ പുരട്ടി മുണ്ഡനം ചെയ്യും.

"14-ാം നൂറ്റാണ്ടിലെ വേണാട്ടില്‍നിന്നു ലഭിക്കുന്ന ചില രേഖകളില്‍ പുറത്തുനിന്ന് കുടിയിരുത്തിയ ബ്രാഹ്മണരെ പലതരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ഊരായ്മയും സംബന്ധവും ഒഴിവാക്കി പുറത്താക്കിയതായി പറയുന്നുണ്ട്. ബ്രാഹ്മണരെ ക്ഷേത്രങ്ങളുടെ മാനേജ്മെന്റിനായി കൊണ്ടുവന്നു കുടിയിരുത്തുമ്പോള്‍ അവര്‍ക്ക് നല്‍കിയിരുന്ന അവകാശങ്ങളായിരുന്നു ഊരായ്മ'' (ഡോ. കെ എന്‍ ഗണേശ്, കേരളത്തിന്റെ ഇന്നലെകള്‍).

കേട്ടാല്‍ ആരും ഞെട്ടിപ്പോകും വേലുത്തമ്പിയുടെ നടപടി എന്നാണ് "തിരുവിതാംകൂര്‍ ചരിത്ര''ത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഞെട്ടിക്കുന്ന കുറെ സംഭവങ്ങള്‍ അദ്ദേഹം വിവരിച്ചിട്ടുമുണ്ട്.

നോക്കുക:

"ഏതെല്ലാം തരത്തിലുള്ള ശിക്ഷകളായിരുന്നു അഴിമതി തെളിയിക്കപ്പെട്ടാല്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് ഈ കഠിന ചിത്തനായ ദളവ നല്‍കിയിരുന്നതെന്ന് വിവരിക്കുക പ്രയാസംതന്നെ. ചിലതുമാത്രം ഇവിടെ സൂചിപ്പിക്കാം. സര്‍ക്കാര്‍ പണാപഹരണത്തിന് നല്‍കിയിരുന്ന ശിക്ഷ ദീര്‍ഘകാല തടങ്കലായിരുന്നു. ചിലപ്പോള്‍ വധശിക്ഷയും നല്‍കും; കൂടാതെ കുറ്റകൃത്യത്തിന്റെ അളവ് വ്യത്യാസം നോക്കാതെ കുറ്റവാളിയുടെ കുടുംബസ്വത്ത് മുഴുവന്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ രേഖകളില്‍ കൃത്രിമം കാണിച്ചിരുന്നവരുടെ വലതുകൈയോ വലതുകൈയിലെ വിരലോ മുറിച്ചുകളഞ്ഞിരുന്നു. കൈക്കൂലി വാങ്ങുന്നവരെ പൊതുനിരത്തിലോ കമ്പോളങ്ങളിലോ വെച്ച് പുറത്തുചാട്ടകൊണ്ടടിക്കുകയായിരുന്നു പതിവ്. കള്ളസാക്ഷി പറയുകയോ കള്ളസത്യം ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് കൊടുത്തിരുന്ന ശിക്ഷ മൂക്കും ചെവിയും ഛേദിക്കുകയെന്നതാണ്. കൃഷിക്കാരെ ദ്രോഹിക്കുന്നവര്‍ക്ക് ദേഹദണ്ഡനശിക്ഷയാണ്. അവരുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്യും. ഉദ്യോഗസ്ഥന്മാരുടെ പേരില്‍ തെളിയുന്ന ഏത് കേസിനും ശരീരദണ്ഡനവും സ്വത്ത് കണ്ടുകെട്ടലും സര്‍വസാധാരണമായിരുന്നു. മനുസ്മൃതിയിലും മുസ്ളിം നിയമങ്ങളിലും അപാര പാണ്ഡിത്യമുണ്ടായിരുന്ന ദളവ നീതിന്യായ നിര്‍വഹണം നടത്തിയിരുന്നത് ഇവക്കനുസൃതമായിട്ടായിരുന്നു. കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കുമിതുപോലെതന്നെ ഏറ്റവും കഠിന ശിക്ഷകളാണ് നല്‍കിയിരുന്നത്. പോക്കറ്റടി, പൂട്ടുകള്‍ തുറന്നുള്ള മോഷണം എന്നിവയ്ക്ക് കുറ്റക്കാരുടെ കൈയോ അഥവാ വിരലോ മുറിച്ചുകളയുകയായിരുന്നു ചെയ്തിരുന്നത്. സ്ത്രീകളെ അപമാനിക്കുകയോ, ബലാല്‍സംഗം നടത്തുകയോ ചെയ്യുന്നവര്‍ വധശിഷക്ക് വിധേയരായിരുന്നു. ഫലമൂലാദികള്‍ കളവുനടത്തുന്നവര്‍ക്ക് ലഭിച്ചിരുന്ന ശിക്ഷ ദേഹദണ്ഡനം, ചില പ്രത്യേക അംഗഛേദം, ശൂലത്തില്‍ തറയ്ക്കല്‍ അല്ലെങ്കില്‍ പൊതുസ്ഥലങ്ങളിലുള്ള വൃക്ഷങ്ങളില്‍ ആണിയടിച്ചു നിര്‍ത്തല്‍ എന്നിവ.

ഇത്തരം ക്രൂരവും ഭയാനകവുമായ ശിക്ഷാനടപടികള്‍കൊണ്ട് ഭീകരമായ ഒരു ഭരണസംവിധാനം അദ്ദേഹം സൃഷ്ടിക്കുകയും അതിന്റെ ഫലമായി സര്‍ക്കാരുദ്യോഗസ്ഥന്മാരോ, ജനങ്ങള്‍ തന്നെയോ, കുറ്റകൃത്യങ്ങള്‍ ചെയ്യുക എന്നത് കേള്‍ക്കാനില്ലാത്ത കാര്യമായിത്തീര്‍ന്നു. ഉദ്യോഗസ്ഥന്മാരുടെയും തെമ്മാടികളുടെയും കുറ്റവാളികളുടെയും മനസ്സുകളില്‍ ദളവയുടെ പൊക്കമേറിയതും കരുത്തുറ്റതുമായ പ്രൌഢരൂപം ഒരു പേടിസ്വപ്നംപോലെ എപ്പോഴും തങ്ങിനിന്നു.''

കാന്റര്‍ വിഷര്‍ 1723ല്‍ ചൂണ്ടിക്കാട്ടി; ജാതി ഭ്രഷ്ടരും ഗുരുത്വമുള്ള തെറ്റുകള്‍ ചെയ്തവരുമായ നായന്മാരെയും ചോകന്മാരെയും മറ്റും രാജാക്കന്മാര്‍ അടിമകളാക്കിയിരുന്നു!


*****

ആണ്ടലാട്ട്, കടപ്പാട് : ദേശാഭിമാനി വാരിക

Wednesday, February 9, 2011

സത്യപരീക്ഷ

പണ്ടുകാലത്ത് കേരളത്തില്‍ കുറ്റം തെളിയിക്കുന്നതിന് നാലുവിധം സത്യപരീക്ഷകള്‍ നിലനിന്നിരുന്നു. ബ്രാഹ്മണര്‍ക്ക് തൂക്കുപരീക്ഷ. ത്രാസിന്റെ ഒരു തട്ടില്‍ കുറ്റം ആരോപിക്കപ്പെട്ടവനെ ഇരുത്തി തൂക്കമെടുക്കും. പിന്നീട് കുറ്റത്തിന്റെ വിവരങ്ങള്‍ എഴുതിയ ഓല കെട്ടിയിട്ടു തൂക്കമെടക്കും. രണ്ടുവട്ടം ഒരേ തൂക്കമാണെങ്കില്‍ അയാള്‍ നിരപരാധി. തൂക്കം കൂടിയിട്ടുണ്ടെങ്കില്‍ അപരാധി.

അഗ്നിപരീക്ഷ ക്ഷത്രിയര്‍ക്ക്. തിളച്ച എണ്ണയിലോ നെയ്യിലോ കൈ മുക്കുന്നു. പിന്നീട് കൈ കെട്ടുന്നു. മൂന്നു ദിവസം കഴിഞ്ഞ് കെട്ട് അഴിച്ചുനോക്കുന്നു. കൈ പൊള്ളിയിട്ടില്ലെങ്കില്‍ നിരപരാധി. പൊള്ളിയിട്ടുണ്ടെങ്കില്‍ അപരാധി. ശുചീന്ദ്രത്തെ കൈമുക്ക് പ്രസിദ്ധമായിരുന്നു. ജലപരീക്ഷ: ചീങ്കണ്ണിയും മുതലയും നിറഞ്ഞ ജലാശയത്തില്‍ കുറ്റക്കാരന്‍ നീന്തി മറുകരയില്‍ സുരക്ഷിതനായി എത്തിയാല്‍ നിരപരാധി. അല്ലെങ്കില്‍ കുറ്റവാളി. വൈശ്യര്‍ക്കാണ് ജലപരീക്ഷ. ശൂദ്രര്‍ക്ക് വിധിച്ചിട്ടുള്ളത് 'വിഷപരീക്ഷ'യാണ്. മൂന്നു നെല്ലിടവിഷം 32 ഇരട്ടി നെയ്യില്‍ കഴിക്കുക, വിഷസര്‍പ്പത്തെ ഇട്ടടച്ചിട്ടുള്ള കുടത്തില്‍ കൈയിടുക മുതലായവയാണത്്. വിഷബാധയേറ്റാല്‍ അപരാധി. അല്ലെങ്കില്‍ നിരപരാധി.

ശുചീന്ദ്രത്തെ കൈമുക്ക് ബ്രാഹ്മണര്‍ക്കുവേണ്ടിയുള്ളതായിരുന്നു. മറ്റുള്ളവര്‍ക്ക് കാര്‍ത്തികപ്പിള്ളിയിലെ ക്ഷേത്രവുമായിരുന്നു.

അഗ്നിപരീക്ഷകള്‍ മറ്റു പ്രകാരത്തിലും നടത്തപ്പെട്ടിരുന്നു. ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്നിരുന്നു സത്യപരീക്ഷ. ഗോപുരത്തിന്റെ ഉള്ളിലായി തറയ്ക്കു താഴെ ഒരു ദ്വാരത്തില്‍ വിരല്‍ തിരുകി ഗോപുരപടിമേല്‍ നിന്ന് സത്യം ചെയ്യണം. കള്ള സത്യം ചെയ്താല്‍ വിരലില്‍ പാമ്പുകടിയേറ്റു മരിക്കുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ നമ്പൂതിരിമാര്‍ മാത്രമല്ല അവിടെച്ചെന്ന് സത്യം ചെയ്യുന്ന പതിവ് എല്ലാ സമുദായക്കാരുടെ ഇടയിലും ഉണ്ടായിരുന്നുവെന്ന് വിത്തര്‍ പരമേശ്വരന്‍പിള്ള എഴുതുന്നു. എന്നാല്‍ തിളയ്ക്കുന്ന നെയ്യില്‍ കൈമുക്കുന്ന പതിവ് നമ്പൂതിരിമാര്‍ക്കിടയില്‍ മാത്രമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി (പ്രാചീന ലിഖിതങ്ങള്‍).

എ ശ്രീധരമേനോനും ഇതെടുത്തു പറയുന്നുണ്ട്. അദ്ദേഹം അതിന്റെ ആഗമനത്തെപ്പറ്റിയും പറയുന്നു:

"വേണാട് തെക്കന്‍ തിരുവിതാംകൂറില്‍ ആധിപത്യം ഉറപ്പിച്ചപ്പോള്‍ ശുചീന്ദ്രത്ത് കുടിയേറിപ്പാര്‍ത്ത നമ്പൂതിരി ബ്രാഹ്മണരാണ് കൈമുക്ക് (തിളയ്ക്കുന്ന നെയ്യില്‍ കൈ മുക്കുക) ഏര്‍പ്പെടുത്തിയത്്. 13-ാം ശതകത്തിലോ അല്‍പം കൂടി കഴിഞ്ഞോ ആണ് ശുചീന്ദ്രം ക്ഷേത്രത്തില്‍ കൈമുക്ക് ഏര്‍പ്പെടുത്തിയതെന്ന് ലക്ഷ്മീദാസത്തെ ശുകസന്ദേശത്തില്‍ അതിനെക്കുറിച്ചുള്ള പരാമര്‍ശം കൊണ്ടും മറ്റു പല തെളിവുകൊണ്ടും മനസ്സിലാക്കാം.

ശുചീന്ദ്രത്തെ കൈമുക്ക് നമ്പൂതിരി സമുദായത്തിന്റെ സത്യപരീക്ഷയായിരുന്നു. ഈ പരീക്ഷകളിലധികവും നടന്നത്, നമ്പൂതിരി സ്ത്രീകളുടെ സദാചാര ലംഘനത്തെ സംബന്ധിച്ചായിരുന്നുവെന്ന് ശുചീന്ദ്രം ക്ഷേത്രത്തിലെ രേഖകള്‍കൊണ്ട് കാണുന്നു. മിക്കവാറും സ്മാര്‍ത്തവിചാരത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്.

പൊല്ലന ഭട്ടതിരി ആയിരുന്നു ശുചീന്ദ്രം കൈമുക്കിന്റെ വിധികര്‍ത്താവ്. ശുചീന്ദ്രം കൈമുക്ക് ബ്രാഹ്മണര്‍ക്കുവേണ്ടി മാത്രമായിരുന്നെങ്കിലും കേരളത്തിന്റെ പല ഭാഗത്ത് മറ്റു ഹിന്ദുക്കള്‍ മാത്രമല്ല, ക്രിസ്ത്യാനികള്‍, മുസ്ളിങ്ങള്‍, ജൂതന്മാര്‍ തുടങ്ങിയ അഹിന്ദുക്കളും ചിലപ്പോള്‍ ഈ സത്യപരീക്ഷക്ക് വിധേയരാക്കപ്പെട്ടിട്ടുണ്ട്.'' (കേരള ചരിത്രം)

വളയനാട്, ഏറ്റുമാനൂര്‍ മുതലായ ക്ഷേത്രങ്ങളിലും സത്യപരീക്ഷകള്‍ നിലനിന്നിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും മാത്രമല്ല ഈ സത്യപരീക്ഷാ സമ്പ്രദായം നിലനിന്നിരുന്നത്. മലബാറില്‍ നിലനിന്നിരുന്ന സമ്പ്രദായം പ്രൊഫ. പി കെ കെ മേനോന്‍ വിവരിക്കുന്നു:

"കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവരെ അഗ്നിപരീക്ഷക്ക് വിധേയരാക്കുന്ന സമ്പ്രദായം തലശേരിയില്‍ നടപ്പുണ്ടായിരുന്നു. കമ്പനിയുമായി കരാറിലേര്‍പ്പെട്ടിട്ട് പിന്നീട് വഴക്കുണ്ടാക്കുന്നവര്‍ക്ക് ഇത് ബാധകമാക്കേണമെന്ന് 1710ല്‍ തന്നെ സാമൂതിരി പറഞ്ഞിരുന്നു. ഒരു വലിയ പാത്രത്തില്‍ എണ്ണ നിറച്ച് തിളയ്ക്കുമ്പോള്‍ ഒരു മോതിരം അതില്‍നിന്നെടുക്കുന്നതിന്റെ ഫലമായി കൈവിരലുകള്‍ പൊള്ളിപ്പോകുന്നവന് മരണശിക്ഷ വിധിച്ചു. ചിലപ്പോള്‍ മൂന്നു പ്രാവശ്യം കൈ മുക്കണം. യാതൊരു പൊള്ളലുമില്ലാതെ രക്ഷപ്പെടുന്ന വ്യക്തികളും ഇല്ലാതിരുന്നില്ല. അഗ്നിപരീക്ഷ തിരുവങ്ങാട് ക്ഷേത്രത്തിലും വളപട്ടണം കോട്ടയിലും വച്ചാണ് നടത്തിയിരുന്നത്. തിരുവങ്ങാട്ടുവച്ച് നടത്തുമ്പോള്‍ കക്ഷികളില്‍നിന്ന് ഒരു സംഖ്യ പിരിക്കണമെന്ന് കോലത്തിരി നിര്‍ദേശിച്ചുവെങ്കിലും അത് കമ്പനി അംഗീകരിക്കുകയുണ്ടായില്ല.''

പണമിടപാടുകളിലെ കുറ്റക്കാരെയും തിളച്ച എണ്ണയില്‍ കൈമുക്കി സത്യം ചെയ്യിക്കുന്നതിന് സാമൂതിരി കമ്പനിക്കാരെ അനുവദിച്ചിരുന്നു.

കേണല്‍ മണ്‍ട്രോ തിരുവിതാംകൂറില്‍ റസിഡണ്ടായിരുന്നപ്പോള്‍ (1810-1819) നീതിന്യായവകുപ്പ് സംഘടിപ്പിച്ച അവസരത്തില്‍ അഗ്നിപരീക്ഷപോലുള്ള പ്രാകൃത പരീക്ഷകള്‍ അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെടുകയുണ്ടായി. പക്ഷേ അന്നത്തെ റാണിയും പണ്ഡിതന്മാരും അതിനെ ശക്തിയായി എതിര്‍ക്കുകയാണുണ്ടായത്. അവസാനം ദിവാന്റെ മുന്‍ അനുവാദത്തോടുകൂടി അത്യാവശ്യത്തിന് നടത്താമെന്ന വ്യവസ്ഥ ഉണ്ടാക്കി. കേരളത്തില്‍ അവസാനമായി അഗ്നിപരീക്ഷ നടത്തിയത് ശുചീന്ദ്രത്ത് വച്ചാണ്. 1844-45ല്‍.

കൊലക്കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്നതിന് കൈ മുക്കാന്‍ സ്മാര്‍ത്തന്‍ കൊടുക്കുന്ന അനുമതിപത്ര(പമ്പ് )ത്തിന്റെ പകര്‍പ്പ് കാണുക.

"കൊല്ലം എണ്ണൂറ്റിത്തൊണ്ണൂറ്റൊമ്പതാമത് ചിങ്ങ ഞായര്‍ അഞ്ചാം തീയതി വ്യാഴാഴിച നാള്‍ വള്ളുവക്കോന്നതികാരി കരുവായൂരമുമ്പാടെ പെങ്കൊടെ വാല്‍മാടത്തിരുന്ന എണങ്ങരും മീമാംസകന്മാരും കൂടി പറഞ്ഞിണങ്ങി കാവനാട്ട ചാകരന്‍ ചാകരന്‍ നമ്പി എഴുതിച്ച പമ്പോലക്കരണമാവിത്

പെരിങ്ങോട്ടു നാരായണന്‍ നാരായണനെ കല്ലൂര്‍ നാരായണന്‍ ദാമോദരന്‍ കൊന്നൂ എന്നുള്ള ശങ്കക്ക് പ്രതിജ്ഞ. ഞാന്‍ പെരിങ്ങോട്ടു നാരായണന്‍ നാരായണനെ കൊന്നതും കൊല്ലുന്നതിനു മനസ്സറിവും ഇല്ലാ എന്നു കല്ലൂര്‍ നാരായണന്‍ ദാമോദരന്‍ ഉത്തര പ്രതിജ്ഞ. ഇശ്ശങ്കോത്തരങ്ങള്‍ തൊട്ടു ഇതിനടുത്ത മേട ഞായര്‍ എട്ടാതീയതിയിലകത്ത് ശുചീന്ദ്രത്ത് മുക്കാല്‍വട്ടത്ത് ചെന്നു അവിടത്തെ കഴകമൂട്ടും തീര്‍ത്തു അവിടെ ഒക്കും ചുഴറ്റവുമൊപ്പിച്ചു കൊലും പാലികയും ആറുംമുമ്പെ കാരകയില്‍ പരല്‍ പിറക്കിക്കൊള്ളു. കല്ലൂര്‍ നാരായണന്‍ ദാമോദരന്‍ ഇപ്പടിക്ക്''

മൂത്തമനപ്പട്ടേരിയുടെ ഗ്രന്ഥത്തില്‍നിന്ന്.

(കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്, എന്റെ സ്മരണകള്‍)

കുലധര്‍മം

കുലധര്‍മം

കുലത്തിന് പ്രത്യേകമായിട്ടുള്ള ധര്‍മം.

കുലത്തില്‍ പരമ്പരയാ അനുഷ്ഠിച്ചുപോരുന്ന ധര്‍മം. വംശാചാരം

(മലയാളം ലെക്സിക്കണ്‍)

പണ്ടു നിലനിന്നിരുന്ന ധര്‍മവും നിയമവുമെന്തായിരുന്നു? ദേശക്കാരായ ഓരോരുത്തരും അവരവര്‍ക്ക് വിധിച്ചിട്ടുള്ള തൊഴില്‍ (കുലധര്‍മം) മാത്രം ചെയ്തു ജീവിക്കുക; പരധര്‍മം ചെയ്യാന്‍ പാടില്ലതന്നെ. ഓരോ ദേശത്തും ഉണ്ടാക്കിയ ഉല്‍പ്പന്നമേ ആ ദേശക്കാര് ഉപയോഗിക്കാന്‍ പാടുള്ളൂ, മറ്റൊരു ദേശത്തുപോയി പണിയെടുക്കരുത്- ഇങ്ങനെയൊക്കെയായിരുന്നു വ്യവസ്ഥ.

എന്നുവച്ചാല്‍ അന്ന് നിലനിന്നിരുന്ന ജാതിനിയമങ്ങള്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ അനുസരിച്ച് ജീവിച്ചുകൊള്ളണമെന്ന്. ഇത് താഴെ തട്ടില്‍ മാത്രമാണ് നടപ്പാക്കിയത്. കര്‍ശനമായി നടപ്പാക്കിയത്.

അതൊന്ന് ലംഘിച്ചാലോ? കഠിനവും ക്രൂരവുമായ ശിക്ഷയാണ് കിട്ടുക.

ശിക്ഷകള്‍ പലവിധമുണ്ട്.

ചിലപ്പോള്‍ കൊല്ലുകതന്നെ ചെയ്യാറുണ്ട്. അതുപോലെ ഭയങ്കരമായ ഒരു ശിക്ഷയാണ് "ഈറ്റും മാറ്റും മുടക്കുക'' എന്നത്. സമുദായ ഭ്രഷ്ടിന് തുല്യമാണത്.

പ്രസവം കഴിഞ്ഞാല്‍, മാസം തോറുമുള്ള ആര്‍ത്തവം മുതലായവ കഴിഞ്ഞാല്‍ മണ്ണാത്തി അലക്കി കൊടുക്കുന്ന അലക്കിയ മുണ്ടുകൊണ്ടേ ശുദ്ധമാകാന്‍ കഴിയൂ. അത് വിലക്കിയാല്‍ അശുദ്ധിയില്‍ത്തന്നെ കഴിയണം. പുലകുളി മുതലായ ചടങ്ങുകളില്‍ ഇണങ്ങന്മാര്‍ സഹകരിക്കാതിരിക്കുക തുടങ്ങി അവര്‍ക്കുവേണ്ടിയും അവരുമായി ബന്ധപ്പെട്ടുമുള്ള ഒന്നിലും സഹകരിക്കാതിരിക്കുക.

അങ്ങനെ സമൂഹത്തില്‍ അവരെ ഒറ്റപ്പെടുത്തുക. അന്നത്തെ സമൂഹത്തില്‍ ആ ഒറ്റപ്പെടല്‍ എത്രമാത്രം ദുസ്സഹമായിരുന്നു എന്ന് ഇക്കാലത്ത് ഊഹിക്കാന്‍ കഴിയില്ല. കാരണം ഓരോ വ്യക്തിയുടെയും ജീവിതം ഇതര വ്യക്തികളുടെ ജീവിതവുമായി ഇണപിരിഞ്ഞാണ് അന്ന് കിടന്നിരുന്നത്. അതില്‍നിന്ന് വേര്‍പെട്ടാല്‍ അവന് ശ്വാസംമുട്ടും, കണ്ണില്‍ ഇരുള്‍ പകരും, ജീവിതം തന്നെ തകരും.

ഇതിന് പുറമെ സമുദായനിയമം ലംഘിച്ചവരെ മരണശിക്ഷയ്ക്ക്തന്നെ വിധേയരാക്കിയിരുന്നു.

ഇതാ സമുദായനിയമം ലംഘിച്ചതിന് പിടികൊടുക്കാതെ ഒളിവില്‍പ്പോയ ചില നാടാന്‍മാരെ കാണുന്നിടത്തുവച്ച് കൊല്ലാന്‍ ആജ്ഞാപിക്കുന്ന ഒരു രേഖ താഴെ ചേര്‍ക്കട്ടെ.

"സ്വസ്തി ശ്രീ. നന്റാക കൊല്ലം 628-ാമാണ്ട് ചിത്തിരൈമാതം 6ന് മുന്‍നാള്‍ നാട്ടിയ കല്ലു ഇരണ്ടാലും വെള്ളാഴരൈ വെള്ളനാടാര്‍ പിഴൈക്കയാലെ നാട്ടിയ കല്ലിന്‍പടി എടുത്തവണ്ണമെ ഇപ്പോതു വെള്ളാഴരൈ വെള്ളനാടാര്‍ പിഴൈക്കൈയാലെ വെള്ളനാടാര്‍ തമിഴ്പ്പാകത്ത് പെണ്ണൈ കെട്ടരുതെന്റും കൈയാളരുതെന്നും നമ്മോടുകൂട കൂലിച്ചെവകം ചെവിക്കരുതെന്റും കാരണപ്പട അരുതെന്റും കാരിയംപറൈയ അരുതെന്റും തേചം കൈയാള അരുതെന്റും കല്‍പ്പിച്ചു പിഴൈച്ചവര്‍ക്ക് പെര്‍വഴി പറുവത്തന്‍ ചുവങ്കരനും അയ്യപ്പന്‍ മാത്താണ്ടനും കുമരന്‍ രാമനും അയ്യപ്പാണ്ടയും മാത്താണ്ട മഴവരായനും തുമ്മിച്ചല്‍ മാത്താണ്ട മഴവരായനും നമ്പന്‍ തൊണ്ടൈമാനും ചെതൊ മാത്താണ്ടപണിക്കരും കാരൈ കന്റനും കൊട്ടൂര്‍ മുതലിയാനും പര്‍പ്പന്‍ പര്‍പ്പന്‍ മക്കള്‍ ഇരണ്ടുപേരും പടൈച്ചുല മുത്തൈയനും മാലമ്പി നിരപ്പര ജാച്ചമ്പി പെരൂര്‍ നായര അയ്യന്‍ പാപ്പനും മാത്താണ്ടനും ആരു ചെമ്പി പണിക്കനും ചടൈയന്‍ കൊതൈയും വളവന്‍ കണ്ണനും ഇമികം മുരുകനും തൂവത്തു ഇരമനും ആകപ്പെര്‍ (23) കണ്ടെടുത്തു കൊല്ലുമാറ് കല്‍പ്പിച്ചത്. (തിരുവിതാംകോട് വട്ടെഴുത്ത് രേഖ)

"ധര്‍മരാജ്യ''ത്തെ അന്നത്തെ ധര്‍മപരിപാലനത്തിന്റെ ജാഗ്രതയാണിത് കാട്ടിത്തരുന്നത്!

ജാത്യാചാരവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നായര്‍ സ്ത്രീകളെ രാജാവ് മറ്റു മതക്കാര്‍ക്കു വില്‍ക്കുകയായിരുന്നു പതിവ്. അവരുടെ ദോഷം രാജാവ് അറിയുന്നതിന് മുമ്പ് ബന്ധുക്കള്‍ അറിഞ്ഞാല്‍ അവരെ ഒരു മുറിക്കകത്ത് അടച്ചു കുന്തംകൊണ്ടോ കഠാരകൊണ്ടോ കുത്തിക്കൊല്ലുമായിരുന്നു-കുടുംബത്തിന്റെ മാനം കാക്കാന്‍.


*****


ആണ്ടലാട്ട്

Friday, January 21, 2011

ആചാരങ്ങളിലെ സ്‌ത്രീ

വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരം എ കെ ജി പഠന ഗവേഷണകേന്ദ്രത്തില്‍ സ്‌ത്രീകളെപ്പറ്റി ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ഗവേഷണം നടത്തുന്ന ഒരു പെൺകുട്ടി വന്നു. അവര്‍ക്കാവശ്യമുള്ള ഗ്രന്ഥങ്ങളും മറ്റും കൊടുത്തുകൊണ്ട് മനുസ്‌മൃതിയിലെ സ്‌ത്രീ സമ്പന്നവര്‍ഗത്തിലെ സ്‌ത്രീയാണെന്ന് ഞാന്‍ സംസാരിച്ചു. ഹേയ്, അത് ശരിയല്ല; ഒരു പുസ്‌തകത്തിലും അങ്ങനൊന്നും കണ്ടിട്ടില്ല എന്നായി ആ കുട്ടി. പുസ്‌തകത്തില്‍ കാണാത്തത് ജീവിതത്തില്‍ കാണും. ആധാരമാക്കേണ്ടത് ജീവിതംതന്നെ എന്നായി ഞാന്‍. അതൊന്നും ആ കുട്ടിക്ക് മനസ്സിലായില്ല; മനസ്സിലാക്കണമെന്ന താല്‍പ്പര്യവും കാട്ടിയില്ല. ഇത് ആ കുട്ടിയുടെ മാത്രം സ്വഭാവമല്ല. വര്‍ഗവിഭജനത്തിന്റെ ഫലം അധികംപേരും സൂക്ഷ്മമായി മനസ്സിലാക്കിയിട്ടില്ല. സമുദായത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന സാമാന്യജനതയെ മനുഷ്യരായിപ്പോലും ഗണിക്കാത്ത അവസ്ഥയാണതുണ്ടാക്കിയത്. അവരെ ചരിത്രത്തില്‍ എവിടെയും കാണില്ല. സ്‌ത്രീയെന്ന് പറയുന്നത് ചരിത്രമുള്ള സമൂഹത്തിലെ സ്‌ത്രീയെയാണ്. ചരിത്രമില്ലാത്തവള്‍ക്ക് അതിലേക്ക് കടക്കാനാവില്ല.

ഒക്ടോബര്‍ വിപ്ളവമാണ് ചരിത്രം സൃഷ്ടിക്കുന്ന ശക്തിയാക്കി മാറ്റി, അവരെ ചരിത്രത്തിലേക്ക് കടത്തിക്കൊണ്ടുവന്നത്. കേരളീയ ജീവിതം 'ആചാരമുറ'കളില്‍ കെട്ടിപ്പടുത്തതായിരുന്നു. അതില്‍ സ്‌ത്രീകള്‍ എങ്ങനെ ജീവിക്കണമെന്ന് നിഷ്കര്‍ഷിച്ച് വ്യവസ്ഥ ചെയ്തിരുന്നു.

ബ്രാഹ്മണസ്‌ത്രീകള്‍ സ്വന്തം ഭര്‍ത്താക്കന്മാരെയല്ലാതെ പരപുരുഷന്മാരെ കാണരുത്, ദാസിമാരുടെ അകമ്പടിയില്ലാതെ ബ്രാഹ്മണ സ്‌ത്രീകള്‍ പുറത്തിറങ്ങി നടക്കരുത്, വെളുത്ത വസ്‌ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ, വിധവകള്‍ സന്യാസധര്‍മം സ്വീകരിക്കണം, അന്തര്‍ജനങ്ങള്‍ക്ക് പുനര്‍വിവാഹം പാടില്ല, ഗര്‍ഭിണികള്‍ ഏഴാംമാസമാകുമ്പോള്‍ മുതല്‍ വയറ്റില്‍ വാലായ്മ തുടങ്ങുമെന്നുള്ളതിനാല്‍ ക്ഷേത്രത്തില്‍ നാലമ്പലക്കെട്ടിനകത്ത് പ്രവേശിച്ചുകൂടാ, കടിഞ്ഞൂല്‍ ഗര്‍ഭകാലത്ത് എപ്പോഴെങ്കിലും ഒരു മണ്ഡലക്കാലം ഏഴാംമാസംവരെ സ്‌ത്രീകള്‍ അവരവരുടെ കരയിലുള്ള ക്ഷേത്രത്തില്‍ ഭജനം പാര്‍ക്കണം.

തീണ്ടലും തൊടീലും ആചരിക്കാത്തവന്‍ പതിതനാകും. അവര്‍ണനാണെങ്കില്‍ വധിക്കപ്പെടുകപോലുമുണ്ടാവും. കാലം അതായിരുന്നു. 'കൊച്ചിരാജ്യചരിത്ര'ത്തില്‍ കെ പി പത്മനാഭമേനോന്‍ ഇങ്ങനെ വിവരിക്കുന്നു. 'ഈഴവര്‍ മുതല്‍ പറയന്‍ നായാടികള്‍വരെ കീഴ്‌ജാതിക്കാരെന്ന് പറഞ്ഞുവരുന്നവര്‍ (തീണ്ടലുള്ള ജാതിക്കാരുടെ സംഖ്യ 365753-അതായത് ആകെയുള്ള ഹിന്ദുക്കളില്‍ പകുതിയിലധികം -സെന്‍സസ് റിപ്പോര്‍ട്ട് ഓഫ് 1911) അവരുടെ നിത്യത കഴിച്ചുകൂട്ടുന്നതില്‍... ഇന്നും അശേഷം വ്യത്യാസപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍ വഴിമാറിയില്ലെന്നുവച്ച് നായന്മാര്‍, പുലയര്‍ മുതലായ കീഴ്‌ജാതിക്കാരെ ശിക്ഷാനിയമത്തെ ഭയന്ന് കൊല്ലുന്നില്ലെന്ന് മാത്രമേയുള്ളൂ. അവര്‍ക്ക് ഒരു വിധത്തിലുള്ള സ്വാതന്ത്ര്യവുമില്ല. രാജവഴികളില്‍ക്കൂടി സ്വാതന്ത്ര്യത്തോടെ നടന്നുകൂടാ. മേല്‍ജാതിക്കാര്‍ക്ക് വഴിമാറിക്കൊടുക്കുന്നതില്‍നിന്നുണ്ടാവുന്ന അസൌകര്യം ഹേതുവായി ആവശ്യംപോലെ എവിടെയും സഞ്ചരിക്കുവാന്‍ തരമില്ല.....അവരുടെ വാസസ്ഥലങ്ങള്‍ പാടങ്ങളിലും കാടുകളിലും ചളിപ്രദേശങ്ങളിലും മറ്റുമായിരിക്കുവാനേ നിവൃത്തിയുള്ളൂ..... അവര്‍ക്ക് ക്ഷേത്രങ്ങളുടെ സമീപത്തുവരുവാനോ സ്വാമി ദര്‍ശനം ചെയ്യുവാനോ പാടില്ല...'.

ഈ ചരിത്ര യാഥാര്‍ഥ്യവും ആചാരനിഷ്ഠകളും ഒത്തുനോക്കുമ്പോള്‍ എന്താണ് മനസ്സിലാവുക?

ആ നിയമങ്ങളൊക്കെ സമ്പന്നവിഭാഗത്തിലെ സ്‌ത്രീകള്‍ക്ക് മാത്രം ബാധകമായവയായിരുന്നു. തമ്പുരാട്ടിയുടെ തുണ പോകുന്ന ദാസിയുടെ കാര്യം തന്നെ സ്‌ത്രീകള്‍ രണ്ടുതട്ടിലായിരുന്നുവെന്ന് വ്യക്തമാക്കുന്നു. അതിനടിസ്ഥാനമാവട്ടെ സമ്പത്തും.


*****

ആണ്ടലാട്ട്, കടപ്പാട് : ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

Friday, January 14, 2011

ശിഷ്ടാചാരം

"ഉയര്‍ന്ന ജാതിക്കാരെ കാണുമ്പോള്‍ സ്ത്രീകള്‍ മാറുമറയ്ക്കുന്ന വസ്ത്രം എടുത്തുമാറ്റിയാണ് ബഹുമാനം കാണിക്കേണ്ടത്'' (റവ. മെറ്റിയര്‍)

ഇത് അന്നത്തെ അംഗീകൃത ശിഷ്ടാചാരം.

അത്ഭുതപ്പെടാനൊന്നുമില്ല. ഈ ശിഷ്ടാചാരത്തെപ്പറ്റി പറയുമ്പോള്‍ പ്രൊഫ. ഇളങ്കുളം കുഞ്ഞന്‍പിള്ള കാര്‍ത്തികപ്പള്ളി രാജാവിന്റെ ഒരു വിളംബരം എടുത്തുകാണിക്കുന്നു.

"നമ്മുടെ രാജ്യത്ത് സ്വജാതിയിലോ

ഉയര്‍ന്ന ജാതിയിലോപെട്ട പുരുഷന്

വശംവദയാകാത്ത സന്മാര്‍ഗഹീനകളായ

സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവരെ

ഉടന്‍ വധിക്കേണ്ടതാകുന്നു''

ഡച്ച്, പോര്‍ച്ചുഗീസ് ഗ്രന്ഥകാരന്മാരുടെ വിവരണങ്ങളില്‍ രാജകല്‍പ്പന എല്ലാവരും അനുസരിച്ചിരുന്നതായി കാണാമെന്നും അദ്ദേഹം പറയുന്നു.

ഇത് അന്നെത്രമാത്രം പ്രബലമായിരുന്നു. രണ്ടുദാഹരണങ്ങള്‍ നോക്കുക.

ആദ്യത്തേത് പതിനെട്ടാം ശതകത്തില്‍ നടന്നത്. കുറച്ചുകാലം ഒരു യൂറോപ്യന്‍ താവളത്തില്‍ താമസിച്ചിരുന്ന ഒരു സ്ത്രീ മാറുമറച്ചുകൊണ്ട് ആറ്റിങ്ങല്‍ റാണിയുടെ അരികിലെത്തി. സദാചാരബോധനിരതയായ റാണി അവളുടെ മുലകള്‍ മുറിച്ചുകളയാന്‍ ഉടന്‍ കല്‍പ്പിച്ചു.

മറ്റൊന്ന് കൊച്ചിയിലാണ്. തൃപ്പുണിത്തുറ ക്ഷേത്രത്തില്‍ കൊച്ചി രാജകുടുംബത്തിലെ ഒരു അമ്മറാണി ഉള്ള സമയം. പ്രഭുകുടുംബത്തില്‍പ്പെട്ട ഒരു നായര്‍യുവതി റവുക്കയും ധരിച്ചു ചെന്നു. രാജകിങ്കരന്മാര്‍ അവളോട് റവുക്ക അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. അവള്‍ തയാറായില്ല. അവര്‍ ഉടനെ അത് വലിച്ചുകീറി.

രാജാവിനോട് ഇക്കാര്യം അറിയിച്ചു; പരാതി പറഞ്ഞു. ഫലമുണ്ടായില്ല. മറുപടിപോലും കിട്ടിയില്ല. ശിഷ്ടാചാരം നടപ്പാക്കാന്‍ ബാധ്യസ്ഥനായ രാജാവ് അത് പാലിക്കാന്‍ കല്‍പ്പനയിറക്കി. ജാക്കറ്റിട്ടുകൊണ്ടു അമ്പലത്തില്‍വരുന്ന നായര്‍ യുവതികളെ കയറ്റണ്ടാ എന്നൊരു കല്‍പ്പന ക്ഷേത്രത്തില്‍ എത്തി. ജാക്കറ്റില്‍ റവുക്കയും പെടും എന്നുപറഞ്ഞു റവുക്ക അഴിപ്പിക്കാന്‍ വടിയുമായി ക്ഷേത്രഅധികാരികള്‍ കാവലിരുന്നു.

ഉദ്യോഗസ്ഥന്മാരെയും മറ്റും കാണുമ്പോള്‍ സ്ത്രീകള്‍ മേല്‍മുണ്ട്എടുത്തുമാറ്റണ്ട എന്ന് 1856ല്‍ ഒരു വിളംബരമുണ്ടായി. പക്ഷേ പിന്നെയും ആറേഴ് പതിറ്റാണ്ട് 'ശിഷ്ടാചാരം' നിലനിന്നു.

മുലക്കരം

അധികാരമുള്ളതിന്റെ ധൈര്യത്തില്‍ നടപ്പാക്കിയ അക്രമപ്പിരിവുകള്‍ക്കെതിരെ പ്രതിഷേധങ്ങളൊന്നും പ്രകടിപ്പിച്ചില്ലെ ഒരാളും? നമ്മുടെ ചരിത്രപുസ്തകങ്ങളിലൊന്നും അതിന്റെ സൂചന കാണാനില്ല. അതിനെപ്പറ്റി തിരക്കണമെന്ന് അവര്‍ക്ക് തോന്നിയിട്ടും ഉണ്ടാവില്ല. പൊന്നുതമ്പുരാക്കന്മാരെ വാഴ്ത്താനുണ്ടല്ലോ അവര്‍ക്കേറെ.

എതിര്‍പ്പുണ്ടായിരുന്നു . ശക്തമായ എതിര്‍പ്പ്.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുലക്കരത്തിനെതിരായി ചേര്‍ത്തലക്കാരി നടത്തിയ പ്രതിഷേധം. (അവരുടെ പേരുപോലും അറിയില്ല)

ഇതിലും വലിയൊരു പ്രതിഷേധം ആര്‍ക്കും കാട്ടാന്‍ കഴിയില്ല.

ആ പ്രതിഷേധം നന്മയുള്ള മനസ്സുകളില്‍ ഇന്നും ഒരു നീറ്റലുണ്ടാക്കും; അന്നത്തെ അധികാരിവര്‍ഗത്തിനുനേരെ ശക്തമായ രോഷമുണ്ടാക്കും.

ചേര്‍ത്തലയിലെ കാപ്പുന്തല കുടുംബത്തിലെ ഒരു ചെറുപ്പക്കാരിയാണ് അത് ചെയ്തത്.

മാത്തൂര്‍ പണിക്കന്മാര്‍ കുട്ടനാട് അടക്കിവാഴുന്ന കാലം. നാട്ടില്‍ എവിടെ ഒരു സ്ത്രീ പ്രസവിച്ചാലും ആ വിവരം മാത്തൂര്‍ പണിക്കരെ അറിയിക്കണം; മുലക്കരം ഒടുക്കണം. അതിനുശേഷം മാത്രമെ കുഞ്ഞിന് മുലയൂട്ടാന്‍പോലും പാടുള്ളൂ.

ഇതിന് അപ്പീലില്ല.

കാപ്പുന്തലയിലെ പെണ്ണ് പ്രസവിച്ചു. എന്നാല്‍ ആ വിവരം ആരെയും അറിയിച്ചില്ല. മാത്തൂര്‍ പണിക്കരെയും അറിയിച്ചില്ല.

പക്ഷേ ആ രഹസ്യം പുറത്തായി. പണിക്കരുടെ മുമ്പിലും വാര്‍ത്തയെത്തി. വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ അയാള്‍ നേരിട്ടുതന്നെ വന്നു.

കാപ്പുന്തലയിലെ പ്രസവിച്ച ചെറുപ്പക്കാരി പെണ്ണ് വാതില്‍പ്പടി ചാരിനിന്നു, തല ഉയര്‍ത്തി.

അവളുടെ വിവരം അറിയിക്കാതെയുള്ള ധിക്കാരവും കൂസാതെയുള്ള നില്‍പ്പും അയാളെ ചൊടിപ്പിച്ചു. അയാള്‍ കോപത്തോടെ ചോദിച്ചു.

"നീയ്യ് എന്താടി തോന്ന്യാസി, മുലക്കരം തരാണ്ടേ?

"തരാമേ...''

അവള്‍ അകത്തേക്ക് പോയി.

പുറത്തേക്കു വന്ന അവള്‍ ഒരു തൂശനില അയാളുടെ മുമ്പില്‍ വച്ചു. ചോരയില്‍ നനഞ്ഞ രണ്ടു മുലകള്‍! അവള്‍ ചങ്കുറപ്പോടെ പറഞ്ഞു.

"ഇതാ മുലക്കരം. കൊണ്ടുപോയാട്ടെ'' അവള്‍ അവിടെ മറിഞ്ഞുവീണു.


*****


ആണ്ടലാട്ട്, കടപ്പാട് : ദേശാഭിമാനി വാരിക