Sunday, May 11, 2014

ആലീസിനോട്

കളിമുറ്റങ്ങള്‍...
നെല്ലിക്കാത്തുണ്ട്...
പലനിറവളകള്‍...
കുസൃതികള്‍...
സംശയങ്ങള്‍
ഓര്‍മ്മപ്പെടുത്തലുകള്‍
അന്വേഷണങ്ങള്‍ കുഞ്ഞു ചോദ്യങ്ങള്‍...
അല്ലയോ ആലീസ്;
തുറന്നുപിടിച്ച ജീവിതത്തിലേക്ക്
അടഞ്ഞുകയറുന്ന ജനാലകളെ...
എത്ര കിനാക്കളാല്‍ നീ നീക്കിപ്പിടിക്കും...
വാതുവയ്പ്പുകാരുടെ കൗശലങ്ങളില്‍,
അഴിഞ്ഞുപോയ മടിക്കുത്തില്‍,
അടയാളമൊഴിച്ചു പോയോരുടെ കാലടികളില്‍,
എപ്പോഴാണൊരു സൂചിയാകാനാകുക.
വസന്തത്തേക്കാള്‍ വരള്‍ച്ചയെ സ്നേഹിക്കാം.
ഒറ്റ നോട്ടത്താല്‍ കരിച്ചിടാമല്ലോ...
തുളഞ്ഞുകയറിയ മാംസപിണ്ഡത്തെ...
ഭയപ്പെടുത്തുന്ന നോട്ടങ്ങളെ...
വിലങ്ങുകളെ...
വിലാപങ്ങളെ പൂട്ടിയിട്ട ചങ്ങലകളെ...
അടിമപ്പെടുത്തിയ ചാരിത്രത്തെ...
അവര്‍ക്കായ് മാത്രം പ്രകാശിക്കും സൂര്യനെ...
ഭാഷയെ... പ്രയോഗങ്ങളെ... പ്രായോജകരെ...
അവരുടെ ചിഹ്നങ്ങളെ...
ആലീസ്, നിന്റെ സ്വപ്നങ്ങളില്‍ ഒരു തീക്കാറ്റു വീശുന്നുണ്ടോ...!

*
സോഫിയ കണ്ണേത്ത് ദേശാഭിമാനി വാരിക

No comments: