Saturday, May 10, 2014

നെരൂദയുടെ ജാതി

മാപ്പിളമാര്‍ക്ക് കവിത എഴുതേണ്ട
വല്ല കാര്യവുമുണ്ടോ
അവര്‍ക്ക് ആട് അറുക്കുകയോ
ദുബായില്‍ പോവുകയോ ചെയ്താല്‍ പോരെ
അശ്രീകരങ്ങള്‍ എല്ലാം അശുദ്ധമാക്കാനായിട്ട്...

തീയന്‍മാര്‍ക്കും കവിത എഴുതണന്നു വെച്ചാല്‍...
അവര്‍ക്ക് കള്ളു ചെത്തിയാല്‍ പോരെ
കഷ്ടം എന്നല്ലാതെ എന്താ പറയാ...
മീന്‍ പിടിച്ചിരുന്നോരും കുട്ടയും മുറവും
ഉണ്ടാക്കിയിരുന്നവരും കവിത എഴുതുന്നു...
ആരെയും പേടിക്കണ്ടല്ലോ
ആശ്രീകരങ്ങള്‍...
നമ്മുടെ മഹാകവികളൊക്കെ എങ്ങിനെയാണാവോ
ഇവറ്റകളുടെ ഇടയില്‍ ജീവിക്കുന്നത്...?
അല്ല കുട്ട്യേ ...
ഈ നെരൂദടെ ജാതി ഏതാണ്...?

*
ഉസ്മാന്‍ മുഹമ്മദ് ദേശാഭിമാനി വാരിക

No comments: