എഴുത്തില്‍ സംഖ്യകള്‍, നമ്പറുകള്‍, ഉപയോഗിക്കേണ്ട ആവശ്യം വരുമ്പോള്‍ അക്കത്തെ ആശ്രയിക്കണോ അതോ അക്ഷരത്തെത്തന്നെ ക്ഷണിക്കണോ എന്ന കാര്യത്തില്‍ ഒഎഴുത്തില്‍ സംഖ്യകള്‍, നമ്പറുകള്‍, ഉപയോഗിക്കേണ്ട ആവശ്യം വരുമ്പോള്‍ അക്കത്തെ ആശ്രയിക്കണോ അതോ അക്ഷരത്തെത്തന്നെ ക്ഷണിക്കണോ എന്ന കാര്യത്തില്‍ ഒരു തീര്‍ച്ചയില്ലായ്മ മിക്കവര്‍ക്കുമുണ്ട്.
I have 2 brothers and 1 sister എന്ന് എഴുതാന്‍പാടുണ്ടോ? അതോ I have two brothers and one sister എന്നുവേണമോ എഴുതാന്‍? ഈവക സംശയങ്ങളാണ് പലര്‍ക്കും. ഇക്കാര്യങ്ങളില്‍ വ്യാകരണം നിരോധനാജ്ഞകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍, ചിലguide-lines/ മാര്‍ഗരേഖകള്‍, ചില വഴക്കങ്ങള്‍, ചില പതിവുകള്‍ നിലവിലുണ്ടുതാനും. മുന്‍ചൊന്ന വാക്യങ്ങളില്‍Five, two, oneഎന്നീ ലെറ്റര്‍ രൂപങ്ങളാണ് കാമ്യം. ഒന്നാം ലോകയുദ്ധം 1914ല്‍ പൊട്ടിപ്പുറപ്പെട്ടു.The First World War broke out in 1914. ഇക്കാര്യത്തില്‍ figure അഥവാ അക്കംതന്നെയാണ് ഉചിതം.
It was fifteen years ago. (ഇവിടെ അക്കമല്ല, അക്ഷരമാണ് യോജിക്കുക). സാങ്കേതികമായ എഴുത്തില്‍ (technical writingല്‍), റിപ്പോര്‍ട്ടുകളില്‍ വാര്‍ത്തകളില്‍, വ്യാപാരസംബന്ധമായ കത്തിടപാടുകളില്‍, figure(അക്കം) ആണ് താരം. വ്യക്തതയ്ക്കുവേണ്ടി ആദ്യം അക്കവും പിന്നെ ബ്രാക്കറ്റില്‍ അക്ഷരവും ഉപയോഗിക്കുന്ന പതിവുണ്ട്. ബാങ്ക് ചെക്കുകളില്‍, മണിഓര്‍ഡറുകളില്‍, രേഖകളില്‍ ഇതാണ് രീതി. സര്‍ഗരചനകളില്‍ അക്കം പലപ്പോഴും അരോചകമാണ്. He was 8 years old when he lost his mother (അമ്മ മരിക്കുമ്പോള്‍ അവന് 8 വയസ്സായിരുന്നു). ഇതാണ് ഒരു കഥയിലെ (ചെറുകഥയാവാം, ജീവിതാഖ്യാനമാവാം) വാചകമെന്നിരിക്കട്ടെ. 8ന് ഒരംഭംഗിയുണ്ടെന്ന് നമുക്കുതോന്നും. അവിടെ eight തന്നെയാണ് വരേണ്ടത്.
എഴുത്തില്‍ ഔചിത്യബോധം എന്നൊന്നുണ്ട്. അത് വളരെ പ്രധാനവുമാണ്. അക്കം വേണോ അക്ഷരം വേണോ എന്നു തീരുമാനിക്കാന്‍ മറ്റെന്തിനെക്കാളും നിങ്ങളെ സഹായിക്കുക ഈ ഔചിത്യബോധമാണ്. Sense of the appropriate.
This book tells you a lot about the turbulent 80's (ക്ഷബ്ധമായ എണ്‍പതുകളെക്കുറിച്ച് ഈ പുസ്തകം ഒരുപാടു പറയുന്നുണ്ട്). ഇവിടെ 80"െ എന്നfugureല്‍ പറയുന്നതില്‍ ഒരു അപാകതയുമില്ല.Eighties എന്ന് അക്ഷരത്തിലും പറയാം. അതും അവതാളമല്ല. ഏതാണ്ട് കൂടുതല്‍ നല്ലതെന്നു നിശ്ചയിക്കേണ്ടത് നിങ്ങള്‍തന്നെയാണ്. ജന-മരണ വര്‍ഷങ്ങള്‍ (തീയതി, മാസം) ഇത്യാദിയൊക്കെ figureല്‍ത്തന്നെയാണ് വേണ്ടത്. അക്കത്തില്‍ പറഞ്ഞതിന്റെ സ്ഥിരീകരണമെന്ന നിലയില്‍ അക്ഷരത്തിലും പറയുന്നത് ഔദ്യോഗിക രേഖകളിലും ആധാരങ്ങളിലും ചെക്കുകളിലും ഒക്കെയാണ്. സാധാരണ എഴുത്തില്‍ അത് വളരെ കൃത്രിമമായി അനുഭവപ്പെടും. സമയം സൂചിപ്പിക്കുമ്പോള്‍ അക്ക/അക്ഷര പ്രശ്നം ഉദിക്കുന്നുണ്ട്. അതിനു പൊതുവായ ചില ചിട്ടകളൊക്കെയുണ്ട് എന്ന് ധരിക്കുക. The train leaves at 14 hrs sharp.. (കൃത്യം ഉച്ചയ്ക്ക് രണ്ടിന് ട്രെയിന്‍ സ്റ്റേഷന്‍ വിടും). ഇവിടെ 14 തന്നെയാണ് നല്ലത്. Fourteen ഒഴിവാക്കണം.
Breakfast is served at 7.30(പ്രാതല്‍ 7.30ന് വിളമ്പും). കുറച്ചുകൂടി formalആയിthe breakfast is served at half past seven എന്നു പറയുന്ന രീതിയുണ്ട്. അതുകൊള്ളാം. എന്നാല്‍, halfpast 7എന്ന് എഴുതരുത്. മറ്റൊരു രൂപമുള്ളത് This 30 mts എന്നാണ്. അതും ആവാം.
എം ടി എണ്‍പതിന്റെ നറവില്‍ (M T in the fulness of eighty)എന്നതുതന്നെയാണ് ഭംഗി.in the fulness of 80 അല്ല. ഇതാണ് നേരത്തെ പറഞ്ഞത്. ഗ്രാമര്‍ എന്തുപറയുന്നു എന്നതല്ല കാര്യം. നിങ്ങളുടെ ഔചിത്യവും ഭാഷാബോധവും എന്തുപറയുന്നു എന്നതാണ്.Fewer, more, less എന്നിവയൊക്കെ വലിയ കുഴപ്പക്കാരാണ്. അവരെ കൈകാര്യംചെയ്യുന്നത് വളരെ ശ്രദ്ധിച്ചുവേണം. ചവിട്ടും കുത്തുമൊക്കെയുള്ള വകയാണ്.Less guests came to the reception ceremony than the hosts expected. (ആതിഥേയര്‍ പ്രതീക്ഷിച്ചതിലും കുറവ് അതിഥികള്‍ മാത്രമേ സ്വീകരണച്ചടങ്ങിനെത്തിയുള്ളു). ഇവിടെ less ന്റെ ഉപയോഗം വ്യാകരണദൃഷ്ട്യാ തെറ്റാണ്. Fewer guests എന്നാണ് വേണ്ടത്.
ഷേക്സ്പിയറെപ്പറ്റി അദ്ദേഹത്തിന്റെ സഹജീവിയും മഹാപണ്ഡിതനുമായിരുന്ന Ben Jonsonതെല്ലൊരു പുച്ഛത്തോടെ ഇങ്ങനെ പറഞ്ഞു: He knew little Latin and less Greek (അയാള്‍ക്ക് ലത്തീന്‍ കഷ്ടിയായിരുന്നു. അതിലും കഷ്ടിയായിരുന്നു അതിയാന്റെ ഗ്രിക്). ഇവിടെ less ന്റെ കിറുകൃത്യമായ പ്രയോഗം ശ്രദ്ധിക്കുക. ബഹുവചനാമങ്ങളുടെ-Plural nouns ന്റെ കൂടെ fewer ഉപയോഗിക്കണമെന്നാണ് വയ്യാകരണന്മാരുടെ കല്‍പ്പന. less ഉപയോഗിക്കേണ്ടത്uncountable singularനാമപദങ്ങളുടെ കൂടെയാണെന്ന് വിധിച്ചിട്ടുണ്ട്. My knowledge in computer science is less than that of my school - going son. (കംപ്യൂട്ടര്‍ സയന്‍സില്‍ സ്കൂളില്‍ പഠിക്കുന്ന എന്റെ മകനോളം അറിവ് എനിക്കില്ല). എന്നിരിക്കിലും പലരും ഗ്രാമറിനെ കൂസാതെ ഹless plural നാമങ്ങളുടെ മുന്നില്‍ ഉപയോഗിക്കുന്നതു കാണാറുണ്ട്. We saw less people on the town square. . (നഗരചത്വരത്തില്‍ ഞങ്ങള്‍ കുറച്ചാളുകളെ മാത്രമേ കണ്ടുള്ളു). ഇത് ഗ്രാമറിന്റെ കണ്ണില്‍ തെറ്റാണ്. We saw fewer people എന്നാണ് ശരി. sukukumudam@gmail.com.
*
വി സുകുമാരന്‍

No comments:
Post a Comment