അര ലക്ഷം സമര വളന്റിയര്‍മാര്‍ക്കൊപ്പം സിഐടിയു ഭാരവാഹികളായ 11 പേര്‍ രണ്ടു ദിവസത്തെ ഉപവാസവും ആരംഭിച്ചു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ഡോ. കെ ഹേമലത, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിയമ്മ, വിവിധ സംസ്ഥാന ഭാരവാഹികളായ വരലക്ഷ്മി (കര്‍ണാടകം), ഉമാമഹേശ്വരറാവു (ആന്ധ്രപ്രദേശ്), തപന്‍ ശര്‍മ (അസം), ഗജേന്ദ്ര ഝാ (ഛത്തീസ്ഗഢ്), സുരീന്ദര്‍ശര്‍മ (ഹരിയാന), പ്രമോദ് പ്രധാന്‍ (മധ്യപ്രദേശ്), രാധാ സാരംഗി (ഒറീസ), പ്രേംനാഥ് റോയ് (ഉത്തര്‍പ്രദേശ്), ദേബേന്‍ പട്ടേല്‍ (ഛത്തീസ്ഗഢ്) എന്നിവരാണ് നിരാഹാരസത്യഗ്രഹം ആരംഭിച്ചത്. സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ ഇവരെ ഹാരമണിയിച്ചു. മഹാപടാവ് ചൊവ്വാഴ്ച വൈകിട്ട് സമാപിക്കും. ആവശ്യങ്ങളടങ്ങുന്ന നിവേദനം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും.
Tuesday, November 27, 2012
തലസ്ഥാനം പിടിച്ചടക്കി അരലക്ഷം "ക്ഷേമ"ത്തൊഴിലാളികള്‍
അര ലക്ഷം സമര വളന്റിയര്‍മാര്‍ക്കൊപ്പം സിഐടിയു ഭാരവാഹികളായ 11 പേര്‍ രണ്ടു ദിവസത്തെ ഉപവാസവും ആരംഭിച്ചു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ഡോ. കെ ഹേമലത, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിയമ്മ, വിവിധ സംസ്ഥാന ഭാരവാഹികളായ വരലക്ഷ്മി (കര്‍ണാടകം), ഉമാമഹേശ്വരറാവു (ആന്ധ്രപ്രദേശ്), തപന്‍ ശര്‍മ (അസം), ഗജേന്ദ്ര ഝാ (ഛത്തീസ്ഗഢ്), സുരീന്ദര്‍ശര്‍മ (ഹരിയാന), പ്രമോദ് പ്രധാന്‍ (മധ്യപ്രദേശ്), രാധാ സാരംഗി (ഒറീസ), പ്രേംനാഥ് റോയ് (ഉത്തര്‍പ്രദേശ്), ദേബേന്‍ പട്ടേല്‍ (ഛത്തീസ്ഗഢ്) എന്നിവരാണ് നിരാഹാരസത്യഗ്രഹം ആരംഭിച്ചത്. സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ ഇവരെ ഹാരമണിയിച്ചു. മഹാപടാവ് ചൊവ്വാഴ്ച വൈകിട്ട് സമാപിക്കും. ആവശ്യങ്ങളടങ്ങുന്ന നിവേദനം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും.
Tuesday, November 20, 2012
ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിബോര്‍ഡ്
ഇഴയുന്ന പദ്ധതികള്‍
പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, തോട്ടിയാര്‍, ചാത്തങ്കോട്ടുനട, വിലങ്ങാട് എന്നിങ്ങനെ നാം നടപ്പാക്കിവന്ന ഒട്ടുമിക്ക പദ്ധതികളും മുടങ്ങിയ അവസ്ഥയിലോ ഇഴഞ്ഞുനീങ്ങുകയോ ആണ്. ജീവനക്കാരുടെയോ ഓഫീസര്‍മാരുടെയോ വീഴ്ചയല്ല ഇതിനു കാരണം. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ബോര്‍ഡ് തലത്തിലുണ്ടാകുന്ന കാലതാമസവും ചിലഘട്ടങ്ങളില്‍ ഒരു തീരുമാനവും എടുക്കാതിരിക്കലുമാണ് പദ്ധതികള്‍ മുടങ്ങാന്‍ കാരണം. പള്ളിവാസല്‍ എക്സ്റ്റന്‍ഷനിലെ ടണല്‍ നിര്‍മാണം മണ്ണിടിച്ചില്‍മൂലം മുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. ഇത് പരിഹരിക്കാന്‍ ബോര്‍ഡിലേക്ക് സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ തീരുമാനമുണ്ടാകാത്തത് പദ്ധതിപ്രവര്‍ത്തനം നിശ്ചലമാക്കി. പുതിയ ഉല്‍പ്പാദനപദ്ധതികള്‍ കണ്ടെത്താന്‍ വേണ്ട പ്രവര്‍ത്തനങ്ങളും സ്തംഭനത്തിലാണ്. കുറെ പ്രകൃതിവാതകനിലയങ്ങളുടെ പേര് പറയുന്നതല്ലാതെ ജലവൈദ്യുതപദ്ധതികള്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനോ ബൈഥരണി കല്‍ക്കരിപ്പാലം വികസിപ്പിക്കലടക്കം പുതിയ സാധ്യതകള്‍ തേടുന്നതിനോ ഒരു ശ്രമവും ബോര്‍ഡിന്റെ ഭാഗത്തുനിന്നില്ല.
പ്രസരണരംഗത്തും സ്തംഭനം
പ്രസരണ- വിതരണ മേഖലകളിലും ഇതേ അവസ്ഥയാണ്. പ്രസരണമേഖലയില്‍ 2012-13 സാമ്പത്തികവര്‍ഷത്തില്‍ ലക്ഷ്യമിട്ട ഒരു പദ്ധതിപോലും പൂര്‍ത്തിയാകില്ലെന്ന സ്ഥിതിയാണ്. 2011-12 കാലത്ത് പൂര്‍ത്തിയാകേണ്ട സബ്‌സ്റ്റേഷനുകളുടെ നിര്‍മാണംപോലും എങ്ങുമെത്തിയില്ല. ടാര്‍ജറ്റ് അനുസരിച്ച് പണി പൂര്‍ത്തിയാക്കുന്നതിന് ഒട്ടേറെ മാതൃക നാം സൃഷ്ടിച്ചിരുന്നു. എന്നാല്‍, ആ നേട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തുന്ന സ്ഥിതിയാണ് കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് സംജാതമായത്. ഒന്നരവര്‍ഷത്തിനിടയില്‍ പണിപൂര്‍ത്തിയായത് 13 സബ്‌സ്റ്റേഷനാണ്. ഇതാകട്ടെ, 2011 മാര്‍ച്ചില്‍ പൂര്‍ത്തിയായി തെരഞ്ഞൈടുപ്പായതിനാല്‍ ഉദ്ഘാടനം നടക്കാതിരുന്ന നാല് സബ്‌സ്റ്റേഷന്‍ ഉള്‍പ്പെടെയാണ്. ഇടതുമുന്നണി ഭരണകാലത്ത് പ്രതിവര്‍ഷം ശരാശരി 19 സബ്‌സ്റ്റേഷന്‍വീതം കമീഷന്‍ ചെയ്തിരുന്നു.
തകരുന്ന വിതരണരംഗം
ഉപഭോക്താക്കളുടെ സംതൃപ്തി കൈവരിക്കുന്നതിന് ഒട്ടേറെ നൂതന ആശയങ്ങള്‍ നടപ്പാക്കാന്‍ കെഎസ്ഇബിക്ക് കഴിഞ്ഞിരുന്നു. ബില്ലിങ് കംപ്യൂട്ടറൈസേഷന്‍, മോഡല്‍ സെക്ഷന്‍, വോള്‍ട്ടേജ് അദാലത്ത്, 24 മണിക്കൂറും വാഹനസൗകര്യത്തോടെയുള്ള ബ്രേക്ക്ഡൗണ്‍ ടീം... ഇങ്ങനെ നിരവധി പദ്ധതികളിലൂടെയാണ് പരാതിരഹിത വൈദ്യുതിബോര്‍ഡ് സങ്കല്‍പ്പത്തിലേക്ക് നാം എത്തിയത്. സമ്പൂര്‍ണ വൈദ്യുതീകരണം, സിഎഫ്എല്‍ വിതരണം, ഊര്‍ജ സംരക്ഷണക്യാമ്പയിനുകള്‍, ജനകീയ അദാലത്തുകള്‍ തുടങ്ങിയ ഒട്ടേറെ ഇടപെടലുകള്‍ക്ക് വൈദ്യുതിബോര്‍ഡ് നേതൃത്വം നല്‍കി. എന്നാല്‍, സൗജന്യ വൈദ്യുതി കണക്ഷന്‍ എടുത്തുകളഞ്ഞതടക്കം ഈയടുത്തകാലത്ത് വൈദ്യുതിബോര്‍ഡ് സ്വീകരിച്ച നടപടികളെല്ലാം ഉപയോക്താക്കളെ ബോര്‍ഡിന് എതിരാക്കുന്നവയാണ്. മോഡല്‍ സെക്ഷന്‍ സങ്കല്‍പ്പംപോലും ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. വാഹന ഉപയോഗത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഉപഭോക്തൃസേവനം താറുമാറാക്കി. മാത്രമല്ല, സെക്ഷനുകളുടെ ചുമതല നിര്‍വഹിക്കേണ്ട അസിസ്റ്റന്റ് എന്‍ജിനിയര്‍ തസ്തിക പലയിടത്തും ഒഴിഞ്ഞുകിടക്കുകയാണ്.
തൊഴിലവകാശങ്ങള്‍ നിഷേധിക്കുന്നു
ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുന്നു. നീണ്ട കാത്തിരിപ്പിനുശേഷം ഡിഎ കുടിശ്ശിക അനുവദിക്കപ്പെട്ടെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതനുസരിച്ച് വൈദ്യുതിബോര്‍ഡിലും ഡിഎ കിട്ടും എന്നതിന് ഉറപ്പില്ലെന്ന് ബോധ്യപ്പെടുത്തുന്നതായി ഈ കാലതാമസം. സാധാരണനിലയില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കേണ്ട ജനറല്‍ ട്രാന്‍സ്ഫര്‍ പരമാവധി ജൂണ്‍വരെ നീണ്ടുപോയ ചരിത്രമാണുള്ളത്; അതും തെരഞ്ഞെടുപ്പുപോലുള്ള പ്രത്യേക സന്ദര്‍ഭങ്ങളില്‍. എന്നാല്‍, ഇത്തവണ ഉത്തരവുകള്‍ വന്നുതുടങ്ങിയത് ജൂലൈ അവസാനത്തിലാണ്. അത് ഇനിയും പൂര്‍ത്തിയായിട്ടില്ല. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാരുടെ പൊതുസ്ഥലംമാറ്റ ഉത്തരവ് ഇങ്കുബേറ്ററില്‍ കിടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവുകളില്‍ മാനദണ്ഡങ്ങളുടെ ലംഘനം അനവധിയാണ്. അവ തിരുത്തുന്നതിന് നടപടിയുണ്ടാകുന്നില്ല. നികത്താത്ത ഒഴിവുകള്‍ ഒഴിവുകള്‍ നികത്തപ്പെടാതെ പ്രൊമോഷനുകള്‍ അനിശ്ചിതമായി നീളുകയാണ്. ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍മാരിലേക്കുള്ള പ്രൊമോഷന് അഞ്ചു മാസത്തോളം കാലതാമസം വന്നെങ്കില്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ തസ്തികയിലേക്ക് വീണ്ടും നാലഞ്ച് മാസം കഴിഞ്ഞിട്ടും ഒരു നടപടിയുമായില്ല. നൂറില്‍പ്പരം സെക്ഷന്‍ ഓഫീസുകളില്‍ എഇഒമാരില്ല. സബ് എന്‍ജിനിയര്‍മാരില്‍നിന്നുള്ള പ്രൊമോഷന്‍ അനിശ്ചിതമായി നീളുന്നതാണ് കാരണം. സെക്ഷനുകളിലെ റവന്യൂ പ്രവര്‍ത്തനങ്ങളുടെ തലവന്‍ സീനിയര്‍ സൂപ്രണ്ടാണ്. ഈ തസ്തികയിലും നിരവധി ഒഴിവുകളാണ്.
സ്വകാര്യവല്‍ക്കരണ സമ്മര്‍ദം
രാജ്യമാകെ വൈദ്യുതി വിതരണമേഖല കടുത്ത പ്രതിസന്ധിയിലാണ്. മിക്കവാറും യൂട്ടിലിറ്റികള്‍ കടക്കെണിയിലാണ്. ഇത് പരിഹരിക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക രക്ഷാപാക്കേജ് ഈ മേഖലയില്‍ സ്വകാര്യവല്‍ക്കരണം നിര്‍ബന്ധിതമാക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. ബോര്‍ഡിന്റെ വിഭജനവും സ്വകാര്യവല്‍ക്കരണവും ലക്ഷ്യംവച്ചുള്ള ശക്തമായ സമ്മര്‍ദമാണ് കേന്ദ്രസര്‍ക്കാര്‍ ചെലുത്തുന്നത്. വൈദ്യുതിബോര്‍ഡിന്റെ പുനഃസംഘടന കാലതാമസമില്ലാതെ നടപ്പാക്കണമെന്ന നിലപാട് സംസ്ഥാനസര്‍ക്കാരും പ്രഖ്യാപിച്ചുകഴിഞ്ഞു. പൊതുമേഖലയില്‍ ഒറ്റസ്ഥാപനം എന്ന മുന്‍സര്‍ക്കാരിന്റെ സമീപനം തുടരുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്്. എന്നാല്‍, വിതരണമേഖലയില്‍ സ്വകാര്യവല്‍ക്കരണം നിര്‍ബന്ധമാക്കി കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയെടുത്ത തീരുമാനം കേരളത്തിന്റെ നിലപാടുകളെയും ഗുരുതരമായി ബാധിക്കുമെന്നത് കാണിക്കാതിരിക്കാനാകില്ല. ബോര്‍ഡിന്റെ കൂപ്പുകുത്തല്‍ വൈദ്യുതി ബോര്‍ഡിന്റെ പുനഃസംഘടന അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ചെലുത്തിയ സമ്മര്‍ദങ്ങളെ ഒരു ബദല്‍നയത്തിന്റെ അടിസ്ഥാനത്തില്‍ ചെറുത്തുനിന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ വൈദ്യുതിബോര്‍ഡിനെ രാജ്യത്തിനാകെ മാതൃകയാക്കി മാറ്റിയത്. ജീവനക്കാരെയും ഓഫീസര്‍മാരെയും വിശ്വാസത്തിലെടുത്ത് ഉല്‍പ്പാദന-വിതരണ-പ്രസരണ മേഖലകളിലെല്ലാം വലിയ മുന്നേറ്റമുണ്ടാക്കാനും ഇക്കാലത്ത് ബോര്‍ഡിനായി.
കേന്ദ്രപൂളില്‍നിന്നുള്ള വൈദ്യുതിവിഹിതം കുറഞ്ഞതടക്കമുള്ള കടുത്ത പ്രതിസന്ധിയിലും ഊര്‍ജ സംരക്ഷണപ്രവര്‍ത്തനങ്ങളും ഫലപ്രദമായ ഊര്‍ജ മാനേജ്മെന്റ് മുഖാന്തരവും പ്രതിസന്ധികളെ അതിജീവിക്കുന്നതിന് നമുക്ക് കഴിഞ്ഞു. വൈദ്യുതി താരിഫ് വര്‍ധിപ്പിക്കാതെ ബോര്‍ഡിന്റെ കടബാധ്യത 4500 കോടി രൂപയില്‍നിന്ന് 1100 കോടിയായി കുറയ്ക്കാന്‍ കഴിഞ്ഞു. ഇതേകാലത്തുതന്നെ 3400 കോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍, ഈ സ്ഥിതിയാകെ മാറി. വൈദ്യുതി പ്രതിസന്ധിയുടെ സാഹചര്യം മറികടക്കുന്നതിനുപോലും ക്രിയാത്മകമായി ഇടപെടാന്‍ ബോര്‍ഡിന് കഴിയുന്നില്ല. ലോഡ് ഷെഡിങ്, പവര്‍കട്ട് എന്നിവയിലൂടെ വൈദ്യുതിപ്രതിസന്ധി പരിഹരിക്കുക, സാമ്പത്തികബാധ്യത താരിഫിലൂടെ ഈടാക്കുക എന്നീ മാര്‍ഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ബോര്‍ഡ് ആരായുന്നത്. ഊര്‍ജസംരക്ഷണ ക്യാമ്പയിനുകള്‍പോലും അനാവശ്യചെലവാണ് എന്ന നിലപാടാണ് സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന സ്വകാര്യവല്‍ക്കരണ അജന്‍ഡയ്ക്ക് ന്യായം ഉണ്ടാക്കാനുള്ള ശ്രമമാണോ ഇന്നത്തെ വൈദ്യുതിബോര്‍ഡിന്റെ പോക്ക് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വൈദ്യുതിബോര്‍ഡിനെ രക്ഷിക്കാന്‍ ജനങ്ങളുടെ നിതാന്ത ജാഗ്രത അനിവാര്യമാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
*****
എം ജി സുരേഷ്കുമാര്‍
Tuesday, January 10, 2012
മെസി ചക്രവര്‍ത്തി
പന്തടക്കത്തിലും എതിരാളികളെ വെട്ടിച്ചുള്ള മുന്നേറ്റങ്ങളിലും മെസിയോളം മികവ് പുലര്‍ത്താന്‍ മറ്റാരുമില്ല. എല്ലാറ്റിനുമുപരി ഒരു "ടീം പ്ലെയറാണ്" മെസി. കഴിഞ്ഞ സീസണില്‍ നേടിയ ഗോളുകളുടെ എണ്ണത്തില്‍ മെസിയും റൊണാള്‍ഡോയും തമ്മില്‍ വലിയ അന്തരമില്ല. എന്നാല്‍ ഗോളവസരമൊരുക്കുകയും മറ്റുള്ളവരെകൊണ്ട് അടിപ്പിക്കുകയും ചെയ്യുന്നതില്‍ ഈ അര്‍ജന്റീനക്കാരന്‍ തന്നെ മുന്നില്‍ . കഴിഞ്ഞ സീസണില്‍ 17 ഗോളുകള്‍ക്ക് മെസി അവസരമൊരുക്കിയപ്പോള്‍ റൊണാള്‍ഡോ അസിസ്റ്റ് ചെയ്തത് ഏഴെണ്ണത്തിന് മാത്രം. ഇതു തന്നെയാണ് ഇരുവരും തമ്മിലുള്ള പ്രധാന വ്യത്യാസവും. 2010വരെ ഫിഫയുടെ ലോകതാരത്തിനുള്ള അവാര്‍ഡും ബാലണ്‍ ഡി ഓര്‍ അവാര്‍ഡും വേറെവേറെയാണ് നല്‍കിയിരുന്നത്. 2009ല്‍ ഈ രണ്ട് അവാര്‍ഡും മെസി സ്വന്തമാക്കി. 2010ല്‍ രണ്ട് അവാര്‍ഡും ഒന്നിച്ച് ഫിഫ ബാലണ്‍ ഡി ഓര്‍ അവാര്‍ഡായി മാറിയപ്പോഴും മെസിതന്നെയായിരുന്നു ജേതാവ്.ലാറ്റിനമേരിക്കയിലെ ഫുട്ബോള്‍ ഭ്രാന്തിന്റെ മൂര്‍ത്ത രൂപമായി ദ്യേഗോ മാറഡോണ മാറിവരുന്ന കാലത്താണ് മെസിയുടെ ജനനം. അര്‍ജന്റീനയിലെ റൊസാരിയോയില്‍ ഫാക്ടറി തൊഴിലാളിയായ ജോര്‍ജ് ഹൊരാസിയോ മെസിയുടെയും തൂപ്പുജോലിക്കാരിയായ സീലിയ മരിയ കുസിറ്റിനിയുടെയും നാലു മക്കളില്‍ ഒരാളായിരുന്നു ലയണല്‍ മെസി. അഞ്ചാം വയസ്സില്‍ത്തന്നെ കുഞ്ഞു മെസി ഫുട്ബോള്‍ തട്ടിത്തുടങ്ങി. അച്ഛന്‍ ജോര്‍ജായിരുന്നു ആദ്യ പരിശീലകന്‍ . ലോകത്തെ കാല്‍ക്കീഴിലാക്കാന്‍പോന്ന ഫുട്ബോള്‍ മാന്ത്രികന്റെ പിറവിയായിരുന്നു അത്. പക്ഷേ, മെസിക്ക് വളര്‍ച്ചാഹോര്‍മോണിന്റെ കുറവുണ്ടെന്ന് 11-ാം വയസ്സില്‍ കണ്ടെത്തി. മെസിയെ ടീമിലെടുക്കാന്‍ അര്‍ജന്റീനയിലെ റിവര്‍പ്ലേറ്റ് ക്ലബ് സജീവമായി ആലോചിച്ചിരുന്ന സമയമായിരുന്നു അത്. എന്നാല്‍ , മെസിയുടെ ചികില്‍സയ്ക്ക് പ്രതിമാസംവേണ്ട 900 ഡോളര്‍ ചെലവഴിക്കാനുള്ള സാമ്പത്തികസ്ഥിതി റിവര്‍പ്ലേറ്റിനുണ്ടായിരുന്നില്ല.
മെസിയുടെ ജീവിതം അനിശ്ചിതത്വത്തിലെ നൂല്‍പ്പാലത്തിലൂടെ കടന്നുപോകവെയാണ് സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയുടെ ഇടപെടല്‍ . മെസി എന്ന അത്ഭുതബാലനെക്കുറിച്ച് ബാഴ്സയുടെ സ്പോര്‍ടിങ് ഡയറക്ടര്‍ കാള്‍സ് റെക്സാച് പലരില്‍നിന്നും കേട്ടിരുന്നു. മെസിയുടെ കളി നേരിട്ട് കാണാന്‍ റെക്സാച് തീരുമാനിച്ചു. കൊച്ചുപയ്യന്റെ കളി കണ്ട റെക്സാച് അത്ഭുതപ്പെട്ടുപോയി. കരാറൊപ്പിടാനുള്ള പേപ്പറോ മറ്റു രേഖകളോ റെക്സാച്ചിന്റെ കൈയിലുണ്ടായിരുന്നില്ല. അവിടെനിന്ന് ലഭിച്ച ഒരു നാപ്കിന്‍ പേപ്പറില്‍ മെസിയും ബാഴ്സയും തമ്മിലുള്ള കരാറില്‍ ഒപ്പുവച്ചു. ബാഴ്സയില്‍ ചേര്‍ന്നാല്‍ മെസിയുടെ മുഴുവന്‍ ചികില്‍സാച്ചെലവും വഹിക്കാമെന്ന് റെക്സാച് വാഗ്ദാനംചെയ്തു. മെസിയും കുടുംബവും ആ വാഗ്ദാനം സ്വീകരിച്ചു. ഒരു നാപ്കിന്‍ പേപ്പറില്‍ എഴുതിയ കരാറില്‍നിന്ന് ബാഴ്സയുടെ ഹൃദയത്തിലേക്കും ലോക ഫുട്ബോളിന്റെ ചക്രവര്‍ത്തിപദത്തിലേക്കും മെസി പറന്നുയര്‍ന്നുവെന്നത് പില്‍ക്കാലചരിത്രം.
2004ല്‍ ബാഴ്സയുടെ സീനിയര്‍ ടീമില്‍ പന്തു തട്ടിത്തുടങ്ങിയ മെസി പിന്നീട് കറ്റാലിയന്‍കാരുടെ ആവേശവും സ്വപ്നവും ആരാധനാമൂര്‍ത്തിയുമൊക്കെയായി നിറഞ്ഞു. വല്ലാത്തൊരു ഹൃദയബന്ധമായിരുന്നു മെസിയും ബാഴ്സയും തമ്മില്‍ . അതിനാല്‍ത്തന്നെ ദേശീയ ടീമിനുവേണ്ടി കളിക്കുമ്പോള്‍ പലപ്പോഴും മെസിക്ക് മികവിലേക്കുയരാന്‍ കഴിയുന്നില്ലെന്ന വിമര്‍ശശരമേല്‍ക്കേണ്ടിയും വന്നു. ബാഴ്സലോണയ്ക്കുവേണ്ടി 194 മത്സരങ്ങളില്‍നിന്ന് 136 ഗോളും അര്‍ജന്റീനയ്ക്കായി 66 കളിയില്‍ 19 ഗോളും നേടി. ലാ ലീഗയിലും ചാമ്പ്യന്‍സ് ലീഗിലും മെസിയുടെ ചിറകേറിയാണ് ബാഴ്സ നേട്ടങ്ങള്‍ കൊയ്തത്. 2011 ഡിസംബറില്‍ ക്ലബ് ലോകകപ്പ് ഫുട്ബോളില്‍ സാന്റോസിനെതിരെ രണ്ടു ഗോള്‍ നേടി ബാഴ്സയെ ചാമ്പ്യന്‍മാരാക്കിയതാണ് ആ മികവിന്റെ അവസാനസാക്ഷ്യം. അഞ്ച് സ്പാനിഷ് ലീഗ് കിരീടം, ഒരു സ്പാനിഷ് കപ്പ്, രണ്ട് ലോക ക്ലബ് കപ്പ്, ഒരു തവണ വീതം ഫിഫ അണ്ടര്‍ 20 ലോകകപ്പ്, ഒളിമ്പിക്സ് കിരീടം.... കൊതിച്ചതില്‍ മെസി ഇനി നേടാനുള്ളത് ലോകകപ്പ് മാത്രം. 2014ല്‍ ബ്രസീല്‍ ആതിഥേയത്വം വഹിക്കുന്ന അടുത്ത ലോകകപ്പ് മെസിക്ക് അതിനുള്ള അവസരമാകുമോ? കാത്തിരിക്കാം
*
ദേശാഭിമാനി 10 ജനുവരി 2012
Wednesday, November 9, 2011
ഹൃദയഭാഷയുടെ എഴുത്തച്ഛന്‍
ആധുനിക യാന്ത്രികജീവിതത്തിന്റെ ഭീഷണമായ മനുഷ്യവിരുദ്ധതകള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോഴും അസ്തമിച്ചുകൊണ്ടിരിക്കുന്ന ഗ്രാമീണ തരളതകളെയും നഷ്ടമായിപ്പോയ വിശുദ്ധസ്നേഹങ്ങളെയും കാപട്യങ്ങളുടെ ആഴക്കയങ്ങളില്‍ കാണാതായിപ്പോയ കണ്ണീരിന്റെ ലവണസത്തകളെയും എം ടി നമുക്ക് കാണിച്ചുതരുന്നു. കഥാകൃത്ത്, നോവലിസ്റ്റ്, പത്രാധിപര്‍ , തിരക്കഥാകൃത്ത്, സംവിധായകന്‍ , പ്രബന്ധകാരന്‍ , പ്രഭാഷകന്‍ തുടങ്ങിയ ബഹുമുഖ പ്രതിഭാശക്തിയാല്‍ ആറ് പതിറ്റാണ്ടിലേറെക്കാലമായി എം ടി ഒരു നിമിഷം വിടാതെ നമ്മോടൊപ്പമുണ്ട്. ലോകം മുഴുവനറിയപ്പെടുന്ന വിരലിലെണ്ണാവുന്ന ഇന്ത്യന്‍ എഴുത്തുകാരിലൊരാളാണ് എം ടി. ഏതാണ്ട് ലോകം മുഴുവന്‍ അദ്ദേഹം യാത്ര ചെയ്തെത്തിയിട്ടുമുണ്ട്. പക്ഷേ, അടിസ്ഥാനപരമായി തനി വള്ളുവനാടന്‍ ഗ്രാമീണനാണ് അദ്ദേഹം. ജീവിതസാഹചര്യങ്ങള്‍മൂലം ചെറുപ്പംമുതലേ ഗ്രാമംവിട്ടു താമസിക്കേണ്ടി വന്നുവെങ്കിലും എം ടി എന്നും തന്റെ കുടുംബ-ഗ്രാമബന്ധങ്ങളെയെല്ലാം ഹൃദയത്തില്‍ ചേര്‍ത്തുപിടിച്ചാണ് ജീവിച്ചത്. അറിപ്പെടാത്ത അത്ഭുതങ്ങള്‍ ഹൃദയത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ അറിയുന്ന സ്വന്തം നിളയെയാണ് സ്നേഹിച്ചത്. "ഈ നദിയിലെ ഉദയവും നരിമാളന്‍ കുന്നിലെ അസ്തമയവും പോലെ മനോഹരമായ മറ്റൊരു കാഴ്ചയും ലോകത്തിലില്ല" എന്ന് എം ടിയുടെ ഒരു കഥാപാത്രം ഒരിടത്തു പറയുന്നുണ്ട്. മറ്റൊരു കഥാപാത്രം ജീവിതവിജയം തേടി പലപല ആരോഹണങ്ങളും പിന്നിട്ടതിന് ശേഷം എല്ലാ വിജയവും ശൂന്യത മാത്രമാണെന്നറിഞ്ഞ് സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തുമ്പോള്‍ "എന്റെ ജീവിതം പുഴപോലെ വരണ്ടുപോയി" എന്ന് നിശ്വസിക്കുന്നു. ഗ്രാമത്തിന്റെ ഓര്‍മകള്‍ പ്രകാശം നിറഞ്ഞ ചില മിന്നല്‍പ്പിണരുകള്‍പോലെ എം ടിയുടെ വിനിമയങ്ങളില്‍ ചിലപ്പോള്‍ പൊടുന്നനെ വന്നുചേരുന്നതിന്റെ ലാവണ്യാത്മകമായ നിമിഷങ്ങള്‍ പലതും അടുത്തുനിന്നറിയാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്.ഗ്രാമത്തിന്റെ നേര്‍ത്ത ഗന്ധങ്ങള്‍ , സ്മൃതികള്‍ , വാക്കുകള്‍ -ഇവയൊക്കെയും എം ടിയെ ചിലപ്പോള്‍ അത്ഭുതകരമായ സര്‍ഗോന്‍മേഷങ്ങളിലേക്ക് പ്രചോദിപ്പിക്കും. അപ്പോള്‍ എം ടിയുടെ മുഖത്ത് കലര്‍പ്പില്ലാത്ത ചിരി പ്രകാശിക്കുന്നതും കണ്ടിട്ടുണ്ട്. ഒരിക്കലും മുറിച്ചുകളഞ്ഞിട്ടില്ലാത്ത ഈ വേരുകളുടെ അന്തര്‍ബലംതന്നെയാണ് ആകാശങ്ങളില്‍ വളര്‍ന്നുപടരുന്തോറും മണ്ണില്‍ ആഴത്തില്‍ വേരാഴ്ത്തി നില്‍ക്കാന്‍ ഈ വലിയ എഴുത്തുകാരനെ പ്രാപ്തനാക്കുന്നത്. കോഴിക്കോട്ടിരുന്ന് എം ടി കണ്ട കൂടല്ലൂര്‍ക്കിനാവുകളുടെയും സ്മൃതികളുടെയും സര്‍ഗഭൂപടം വളരെ വലുതാണ്. സമാനതകളില്ലാത്ത കഥകള്‍ , മലയാള നോവല്‍ചരിത്രത്തിന്റെതന്നെ ഗതിമാറ്റിയ നോവലുകള്‍ , മലയാള സിനിമയ്ക്ക് അക്ഷരത്തിന്റെ ആത്മബലം നല്‍കിയ എണ്ണംപറഞ്ഞ ചലച്ചിത്രരചനകള്‍ , യാത്രാവിവരണങ്ങള്‍ , പഠനങ്ങള്‍ -വാക്കുകളുടെ അവസാനിക്കാത്ത വിസ്മയങ്ങള്‍ നിറഞ്ഞ ഒരക്ഷയഖനിയാണത്. എം ടിയുടെ രചനകളിലൂടെ കടന്നുപോയവര്‍ക്ക് വായനയിലൂടെ കൈവന്ന അനുഭവലോകവും തങ്ങള്‍ ജീവിച്ചുകൊണ്ടിരിക്കുന്ന അനുഭവപരിസരവും വേര്‍തിരിച്ചറിയാനാകാത്ത വിധം ഒന്നായിത്തീര്‍ന്നു. അപ്പുണ്ണിയും ഗോവിന്ദന്‍കുട്ടിയും വേലായുധനും കോന്തുണ്ണിനായരും മീനാക്ഷ്യേടത്തിയും "ഞാനാണ് ഞാനാണ്" എന്ന് ഓരോ വായനക്കാരനും കഥാപാത്രങ്ങളോട് സാത്മ്യപ്പെട്ടു. ഒരു ഗ്രാമത്തിന്റെ ഭാഷയും വികാരവും ഭൂമിശാസ്ത്രവും ഒരു ജനതയുടെ മുഴുവന്‍ സാസ്കാരിക ചിഹ്നങ്ങളായി. കൂടല്ലൂര്‍ എന്ന പുഴയോരഗ്രാമം ലോകസാംസ്കാരിക ഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെട്ടു. കുടുംബകഥ പറഞ്ഞുകൊണ്ട് ഗ്രാമകഥ മെനയുകയും ഗ്രാമകഥകളിലൂടെ സാംസ്കാരികമായ ഒരു ദേശ-രാഷ്ട്ര സങ്കല്‍പ്പനം നമ്മുടെ ആഖ്യാന സംസ്കൃതിയില്‍ വികസിപ്പിക്കുകയാണ് എം ടി ചെയ്തത്.
പാരായണക്ഷമതയില്ലാത്ത ഒരു വാചകംപോലും എം ടി സാഹിത്യത്തിലില്ല. ആഖ്യാനത്തിന്റെ ലാളിത്യം നിറഞ്ഞ നേര്‍വിനിമയത്തിലൂടെ ഗ്രാമീണതയുടെ ശാലീനമായ ഒരു കഥപറച്ചില്‍ പാരമ്പര്യത്തെയാണ് എം ടി നമ്മുടെ ഭാഷയില്‍ നിലനിര്‍ത്തിയത്. വരുംകാലത്ത് നമുക്ക് നഷ്ടപ്പെട്ടുപോയ ഒരു ഭാഷാ-ശൈലീ നിഘണ്ടു രൂപപ്പെടുത്താന്‍ ഒരുപക്ഷേ ആഴത്തില്‍ ആശ്രയിക്കേണ്ടി വരിക എം ടി സാഹിത്യത്തെയാണ്്. നമ്മുടെ കൃഷി, ഗ്രാമീണഭൂപ്രകൃതി, ഞാറ്റുവേലകള്‍ , ഋതുവ്യതിയാനങ്ങള്‍ , മേച്ചില്‍പ്പുറങ്ങള്‍ , പുഴകള്‍ , വയലുകള്‍ , കുന്നുകള്‍ , ഇടവഴികള്‍ , തുടങ്ങി എണ്ണമറ്റ നാട്ടറിവുകളും അനുഭവങ്ങളും നാളെ ജീവിക്കുന്നതും എം ടിയുടെ കൃതികളിലൂടെയായിരിക്കും. എം ടി നേരിട്ട് ഒരു രാഷ്ട്രീയകഥയോ ചരിത്രമോ എഴുതിയില്ല. പകരം വ്യക്തിയിലും സമൂഹത്തിലും പ്രതിഫലിക്കുന്ന രാഷ്ട്രീയ ചരിത്രത്തിന്റെ അഗാധമായ മാനവികത അടയാളപ്പെടുത്തി. 1958ലാണ് എം ടിയുടെ "നാലുകെട്ട്" എന്ന കൃതി പുറത്തുവരുന്നത്. "നാലുകെട്ടി"ലെ അപ്പുണ്ണി തിരിച്ചുവരുന്നതും നാലുകെട്ട് വിലയ്ക്കുവാങ്ങുന്നതും പൊളിച്ചു പുതുക്കിപ്പണിയാന്‍ തീരുമാനിക്കുന്നതുമൊക്കെ വളരെ പ്രധാനപ്പെട്ട ചരിത്രസൂചനകളാണ്. അവഗണിക്കപ്പെട്ടവരും അടിമകളും നിന്ദിതരും നിഷ്കാസിതരുമായ ഒരു ഭൂരിപക്ഷജനത ബലവാന്‍മാരും വിജയികളുമായി തിരിച്ചുവരുന്നതിന്റെ സുവ്യക്തമായ പ്രഖ്യാപനമാണത്. തിരിച്ചുവരുന്ന മനുഷ്യരുടെ പ്രത്യാശകളെഴുതിയ "നാലുകെട്ട്" എന്ന നോവല്‍ നിറയെ എം ടി ആശിച്ച ഒരു പുതിയ സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചുള്ള സൂചനകളുണ്ട്. ജാതി-മതഭേദമില്ലാത്ത സമൂഹം, ചൂഷണമുക്തരായ ഗ്രാമീണ ജനത-ഇതെല്ലാം "നാലുകെട്ട്", "അസുരവിത്ത്" തുടങ്ങിയ എം ടിയുടെ നോവലുകളിലെ അന്തര്‍ഹിതമായ പ്രത്യാശയാണ്.
നാലുകെട്ടിന്റെ അവസാനത്തില്‍ വെളിച്ചത്തിന്റെ വാതില്‍ തുറന്നുപിടിച്ചു നില്‍ക്കുന്നത് തോല്‍ക്കാന്‍ മനസ്സില്ലാത്ത അടിസ്ഥാനവര്‍ഗ മനുഷ്യനാണ്. വ്യവസ്ഥകള്‍ക്കും പദവികള്‍ക്കും ജാതി, മത, ഗോത്ര വിഭാഗീയതകള്‍ക്കും അതീതമായുള്ള മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള കരുതലാണ് നാലുകെട്ടടക്കമുള്ള എം ടിയുടെ എല്ലാ രചനകളുടെയും സാമൂഹ്യജാഗ്രത. എം ടിയുടെ സര്‍ഗയാത്രകളത്രയും സ്നേഹത്തിലേക്കുള്ള മടക്കയാത്രകളാണ്. മടങ്ങിവരാന്‍മാത്രമുള്ള തട്ടകമായി കൂടല്ലൂരും മടക്കയാത്രയുടെ സംസ്കാരകേന്ദ്രമായ തുഞ്ചന്‍പറമ്പും എം ടിയുടെ സാംസ്കാരിക സ്വത്വത്തോട് ചേര്‍ന്നുകിടക്കുന്നത് അതുകൊണ്ടാണ്. മലയാളിയുടെ സാംസ്കാരിക നവോത്ഥാനത്തിന് ജാതി, മത, വര്‍ണ, ലിംഗ ഭേദമില്ലാത്ത ഒരു മാനവിക ഇടമായി പുതിയകാലത്ത് തുഞ്ചന്‍പറമ്പിനെ മാറ്റിത്തീര്‍ത്തത് എം ടിയാണ്. ഭാഷയുടെ ജന്മഗൃഹത്തെ അദ്ദേഹമിന്ന് മാനവികമായ എല്ലാ നന്മകളുടെയും ജന്മഗൃഹമാക്കിയിരിക്കുന്നു. അതിനാല്‍ "ഋതുവായ പെണ്ണിനും ഇരപ്പനും ദാഹകനും പതിതനും അഗ്നിയജനം ചെയ്ത ഭൂസുരനും" ഒരുപോലെ സ്വീകരിക്കാവുന്ന ഹൃദയഭാഷ തീര്‍ത്ത തുഞ്ചത്താചാര്യന്റെ പേരിലുള്ള പുരസ്കാരം എം ടിക്ക് ലഭിക്കുമ്പോള്‍ അതിനൊരു ചരിത്രസൗന്ദര്യമുണ്ട്.
*
ആലങ്കോട് ലീലാകൃഷ്ണന്‍ ദേശാഭിമാനി 09 നവംബര്‍ 2011
Thursday, October 6, 2011
ചരിത്രത്തിനു മുമ്പേ നടന്ന പ്രതിഭ
വിവര സാങ്കേതിക രംഗത്തെ നിര്‍ണ്ണായക ചുവടുവെപ്പുകളിലൊന്നായിരുന്ന കമ്പ്യൂട്ടറിനെ കൂടുതല്‍ ജനകീയമാക്കിയതില്‍ സ്റ്റീവിന്റെ പങ്ക് വളരെ വലുതാണ്. രണ്ടുമുറികളില്‍ കൊള്ളാവുന്ന ഭീമന്‍ യന്ത്രം മൊബൈലുകളില്‍പോലും ഉപയോഗിക്കാന്‍ തക്കരീതിയിലേക്ക് രൂപപ്പെടുത്തിയതില്‍ ആപ്പിളിനും സ്റ്റീവ് ജോബ്സിനും നിര്‍ണ്ണായക പങ്കുണ്ട്. ഇത്തരത്തില്‍ കമ്പ്യൂട്ടറുകളുടെ വളര്‍ച്ചയിലും വികാസത്തിലും നിര്‍ണായകമായ പങ്ക് വഹിച്ച സ്ഥാപനമാണ് ആപ്പിള്‍ . പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ ആദ്യമായി രംഗത്തിറക്കിയത് ആപ്പിളാണ്. സ്റ്റിവ് ജോബ്സ് ആപ്പിളിന്റെ തലപ്പത്തിരുന്നപ്പോഴാണ് കമ്പനി ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായി വളര്‍ന്നത്. 15 വര്‍ഷം ആപ്പിളിന്റെ തലപ്പത്തിരുന്ന സ്റ്റീവ് ജോബ്സ് പേഴ്സണല്‍ കമ്പ്യൂട്ടറിനു പുറമെ മാക്ക്, ഐ പാഡ്, ഐ ഫോണ്‍ , ഐ പോഡ് തുടങ്ങിയ നൂതന സംവിധാനങ്ങളും രംഗത്തിറക്കി ലോകത്തെ അത്ഭുതപ്പെടുത്തി. 1976ല്‍ സ്റ്റീവ് വോസ്നിയാക്കി, മൈക്ക് മര്‍ക്കുല എന്നിവര്‍ക്കൊപ്പമാണ് സ്റ്റീവ് ജോബ്സ് ആപ്പിളിന് തുടക്കം കുറിച്ചത്. പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെയും മൊബൈല്‍ ഫോണുകളുടെയും ലോകത്തെ അടിമുടി മാറ്റിമറിച്ച കമ്പനിയായി സ്റ്റീവ് ജോബ്സിന്റെ നേതൃത്വത്തില്‍ ആപ്പിള്‍ മാറി. ഇതോടെ വിനോദ വ്യവസായത്തിന്റെയും ടെക്ലോകത്തിന്റെയുംആശയവിനിമയത്തിന്റെയും അടിത്തറതന്നെ സ്റ്റീവ് ജോബ്സും ആപ്പിളും പുനര്‍നിര്‍ണ്ണയിച്ചു. 1985ല്‍ അധികാര വടംവലിയെ തുടര്‍ന്ന് ആപ്പിളില്‍ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം 1997ല്‍ കമ്പനി മേധാവിയായാണ് തിരിച്ചെത്തിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ ആപ്പിളിന്റെ മാത്രമല്ല കമ്പ്യൂട്ടര്‍ , മൊബൈല്‍ ഫോണ്‍ രംഗത്തെയും മാറ്റത്തിന്റെ കാലമായിരുന്നു. ആപ്പിളില്‍ നിന്ന് പുറത്തായ കാലത്ത് കമ്പ്യൂട്ടര്‍ പ്ലാറ്റ്ഫോമായ നെക്സ്റ്റും ആനിമേഷന്‍ കമ്പനിയായ പിക്സറും ആരംഭിച്ചു.
സ്റ്റീവ് ജോബസിന്റെ പ്രധാന 10 കണ്ടെത്തലുകള്‍
1) ആപ്പിള്‍1(1976)- കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍മാര്‍ക്കായി വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടര്‍ .
2) ആപ്പിള്‍2(1977)- നല്ല സ്വീകാര്യത ലഭിച്ച ആദ്യത്തെ പേഴ്സണല്‍ കമ്പ്യൂട്ടര്‍ .
3) ലിസ(1983)- വ്യാവസായികാടിസ്ഥാനത്തില്‍ വന്‍ സ്വീകാര്യത ലഭിച്ച കമ്പ്യൂട്ടര്‍ . മൗസ് ഉപയോഗിച്ചു
4) മാക്കിന്റോഷ്(1984)- കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ വിപ്ലവം സൃഷ്ടിച്ച ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ്(ജിയുഐ)
5) നെസ്റ്റ് കമ്പ്യൂട്ടര്‍(1989)- ആപ്പിളില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ ജോബ്സ് വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടര്‍ . ലോകത്തിലെ ആദ്യത്തെ വെബ് ബ്രോസര്‍ കമ്പ്യൂട്ടര്‍ .
6) ഐമാക്(1998)- 1996ല്‍ ആപ്പിളില്‍ തിരിച്ചെത്തിയ ശേഷമുള്ള ജോബ്സിന്റെ പ്രധാന കണ്ടുപിടുത്തങ്ങളിലൊന്ന്. ഇന്റര്‍നെറ്റ് സംവിധാനത്തോടെയുള്ള കമ്പ്യൂട്ടര്‍ .
7) ഐ പോഡ്(2001)- ഹാര്‍ഡ് ഡ്രൈവ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മ്യൂസിക് പ്ലയര്‍ .
8) ഐ ടൂണ്‍സ് സ്റ്റോര്‍(2003)- പാട്ടുകളും മറ്റും സൗകര്യപൂര്‍വം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാവുന്ന ഡിജിറ്റല്‍ മ്യൂസിക് പ്ലയര്‍ .
9) ഐ ഫോണ്‍(2007)- കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ വിപ്ലവം സൃഷ്ടിച്ച മാകിന്റോഷ് സംവിധാനം ഫോണില്‍ ഉപയോഗിച്ച് പുതുയുഗം തീര്‍ത്ത സ്റ്റീവിന്റെ കണ്ടുപിടിത്തം.
10) ഐ പാഡ്(2010)- ലോകവിപണിയില്‍ വന്‍ വിജയമായ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ .
1996ല്‍ നെക്സ്റ്റിനെ ആപ്പിള്‍ സ്വന്തമാക്കിയതോടെയാണ് സ്റ്റീവ് ജോബ്സ് ആപ്പിളില്‍ തിരിച്ചെത്തുന്നത്. നെക്സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ കുതിപ്പിന് കാരണമായതെന്നും കമ്പനി തന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ തനിക്ക് ഇതൊന്നും വികസിപ്പിക്കാനാകില്ലായിരുന്നെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ലൂക്കാസ് ഫിലിംസിനെ സ്വന്തമാക്കിയ ജോബ്സ് പിക്സറിനെ പിക്സര്‍ ആനിമേഷന്‍ സ്റ്റുഡിയോയാക്കി.പിക്സറിനെ പിന്നീട് വാള്‍ട്ട് ഡിസ്നി കമ്പനി ഏറ്റെടുത്തു. 1955ല്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ അബ്ദുല്‍ ഫത്താഹ് ജന്‍ഡാലിയുടെയും ജൊവാന്റെയും മകനായി ജനിച്ച സ്റ്റീവ് ജോബ്സിനെ പോള്‍ ജോബ്സ് ക്ലാര ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. ഉറങ്ങാന്‍ സ്ഥലമില്ലാതിരുന്നതിനാല്‍ കൂട്ടുകാരുടെ മുറിയില്‍ അന്തിയുറങ്ങിയും നിത്യവൃത്തിയ്ക്കായി കൊക്കക്കോളയുടെ കാലിക്കുപ്പികള്‍ ശേഖരിച്ചും ഹരേകൃഷ്ണ ക്ഷേത്രത്തിലെ സൗജന്യ ഭക്ഷണം കഴിച്ചും കടന്നുപോയ ഒരുകാലത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിന്നീട് കാലിഗ്രാഫി പഠിക്കാന്‍ റീഡ് കോളേജില്‍ ചേര്‍ന്നതാണ് വഴിത്തിരിവായത്. ഇരുപതാം വയസില്‍ കൂട്ടുകാര്‍ക്കൊപ്പം മാതാപിതാക്കളുടെ ഗാരേജില്‍ തുടങ്ങിയ ആപ്പിള്‍ 10 വര്‍ഷം കൊണ്ട്
20ലക്ഷം ഡോളര്‍ ആസ്തിയും 4000 ജീവനക്കാരുമുള്ള കമ്പനിയായി വളര്‍ന്നു. 2003മുതല്‍ ജോബ്സ് അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. എന്നാല്‍ അര്‍ബുദരോഗത്തെ മറികടന്നുകൊണ്ടുള്ള കണ്ടുപിടിത്തങ്ങളുമയി അദ്ദേഹം ലോകംകീഴടക്കുന്നതാണ് പിന്നീട് കണ്ടത്. 2009ല്‍ കരള്‍മാറ്റ ശസ്ത്രകൃയയെ തുടര്‍ന്ന് ദീര്‍ഘകാലം വിശ്രമത്തില്‍ പോകേണ്ടിവന്നതുമുതല്‍ അദ്ദേഹം ആപ്പിളിന്റെ നിത്യപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണസമയ ഇടപെടല്‍ കുറച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആപ്പിള്‍ പുറത്തിറക്കിയ സമാനതകളില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ചരിത്രത്തില്‍ ഇടംപിടിച്ചിരുന്നു. 2011 ആഗസ്ത് 24ന് ആപ്പിളിന്റെ സിഇഒ സ്ഥാനം ടിം കുക്കിനെ ഏല്‍പിച്ച് കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പിന്‍മാറ്റം ഒരുയുഗത്തിന്റെ അവസാനമായിരുന്നു. മരണം വരെ കമ്പനിയുടെ ചെയര്‍മാനായി സേവനമനുഷ്ഠിച്ച അദ്ദേഹം ചരിത്രത്തിന് മുമ്പേ നടന്ന അതുല്യ പ്രതിഭയായിരുന്നു.
*
ശരത് കടപ്പാട്: ദേശാഭിമാനി
Tuesday, May 24, 2011
തദ്ദേശ സ്വയംഭരണ വകുപ്പിനെ വിഭജിക്കരുത്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരും പുനര്‍വിന്യസിക്കപ്പെട്ട് വന്ന ജീവനക്കാരും തമ്മിലുള്ള ബന്ധം മോരും മുതിരയും പോലെയായിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ 15 വര്‍ഷത്തെ അധികാര വികേന്ദ്രീകരണ പ്രസ്ഥാനത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് രൂപീകരിക്കണമെന്ന നിലപാട് സ്വീകരിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി തയ്യാറായത്. ഇതിന്റെ ആദ്യ ഘട്ടമായാണ് തദ്ദേശ സ്വയംഭരണ എന്‍ജിനിയറിങ് സര്‍വീസ് രൂപീകരിച്ചത്. അതിന്റെ ഫലമായി ഇന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ സാങ്കേതികവിഭാഗം ജീവനക്കാര്‍ ആവശ്യത്തിന് ലഭ്യമാണ്. നേരത്തെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി കേവലം എണ്ണൂറോളം സാങ്കേതികവിഭാഗം ജീവനക്കാരാണുണ്ടായിരുന്നതെങ്കില്‍ ഇന്ന് അത് നാലായിരത്തിലേറെയാണ്. മുമ്പ് പഞ്ചായത്തുകളില്‍ ഒന്നില്‍പോലും ഒരു അസിസ്റ്റന്റ് എന്‍ജിനിയര്‍ ഇല്ലായിരുന്നു. പല പഞ്ചായത്തിലും ഒരു ഓവര്‍സിയര്‍പോലുമില്ലാത്ത അവസ്ഥയായിരുന്നു. അതിനെല്ലാം പരിഹാരം കാണാന്‍ കഴിഞ്ഞത് എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്മെന്റ് രൂപീകരിച്ചതിനെ തുടര്‍ന്നാണ്. എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്മെന്റിന്റെ വിജയകരമായ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പഞ്ചായത്ത് കോമണ്‍ സര്‍വീസ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, മുനിസിപ്പല്‍ കോമണ്‍ സര്‍വീസ്, നഗരകാര്യ ഡയറക്ടറേറ്റ്, ഗ്രാമവികസന കമീഷണറേറ്റ് എന്നിവയെ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്ത് 61/2011/തസ്വഭവ/26/02/11 പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. പൊതുസര്‍വീസിന്റെ ചട്ടങ്ങള്‍ സംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിക്കുന്നതിന് ഗവണ്‍മെന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആസ്ഥാനമന്ദിരമായി സ്വരാജ്ഭവനും നിര്‍മിച്ചു. സംസ്ഥാന നഗരസഭകളില്‍ ഇന്ന് രണ്ടുതരം ജീവനക്കാരാണുള്ളത്. എന്‍ജിനിയറിങ് വിഭാഗം സര്‍ക്കാര്‍ ജീവനക്കാരാണ്. അവരെ പഞ്ചായത്തുകളിലും നഗരസഭകളിലും മാറ്റി നിയമിക്കാവുന്നതാണ്. അവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും സര്‍ക്കാര്‍ നേരിട്ടാണ് നല്‍കുന്നത്. എന്നാല്‍ , റവന്യൂ മിനിസ്റ്റീരിയല്‍ , ഹെല്‍ത്ത് വിഭാഗം ജീവനക്കാര്‍ കോമണ്‍സര്‍വീസിലെ ജീവനക്കാരായി തുടരുന്നു. അവരുടെ ശമ്പളവും ആനുകൂല്യങ്ങളും നഗരസഭകളുടെ ഫണ്ടില്‍നിന്നാണ് നല്‍കുന്നത്. ഇത് വകുപ്പില്‍ ഒട്ടേറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിനെല്ലാം പരിഹാരം കാണാന്‍ കഴിയുന്നതാണ് പൊതുസര്‍വീസ്.
സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പിനെ വിഭജിച്ച് വ്യത്യസ്ത മന്ത്രിമാരുടെ കീഴിലാക്കാന്‍ തീരുമാനിച്ചത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു സര്‍വീസ് തീരുമാനം അട്ടിമറിക്കുന്നതും അധികാര വികേന്ദ്രീകരണ പ്രക്രിയയെ തുരങ്കം വയ്ക്കുന്നതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതുമാണ്. അതിനാല്‍ അടിയന്തരമായി തദ്ദേശസ്വയംഭരണ പൊതുസര്‍വീസിന്റെ ചട്ടങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്ത് പൊതുസര്‍വീസ് പൂര്‍ണതയിലെത്തിക്കാനും തദ്ദേശസ്വയംഭരണ വകുപ്പ് ഒരു മന്ത്രിയുടെ കീഴില്‍ കൊണ്ടുവരാനും തയ്യാറാകണം.
*****
കെ ജയദേവന്‍, (കെഎംസിഎസ്‌യൂ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
Sunday, May 15, 2011
വിലകള്‍ ആശങ്കാജനകമാംവിധം ഉയരും
2011 ഏപ്രില്‍ 15ന് അവസാനിച്ച വാരത്തില്‍, വിപണിക്ക് നേരിടേണ്ടി വന്ന പ്രതികൂല ഘടകം മൊത്ത വിലസൂചികയിലുണ്ടായ അപ്രതീക്ഷിത വര്‍ധനവായിരുന്നു. 2011-12 ധനകാര്യവര്‍ഷത്തില്‍ മാര്‍ച്ച് മാസം വരെ മൊത്ത വിലസൂചികയിലുണ്ടായ ശരാശരി വര്‍ധന പത്ത് ശതമാനത്തോളമായിരുന്നു. ഈ വര്‍ധന തുടക്കത്തില്‍ ഭക്ഷ്യോല്‍പ്പന്നങ്ങളെ മാത്രമാണ് ബാധിച്ചിരുന്നതെങ്കില്‍, പിന്നീട് ഇത് ഭക്ഷ്യേതര ഉല്‍പ്പനങ്ങളെ കൂടി ബാധിച്ചിരിക്കുകയാണ്.
വ്യാവസായികോല്‍പ്പാദന മേഖലയിലെ പണപ്പെരുപ്പനിരക്ക് ധനകാര്യവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ 1.4 ശതമാനമായിരുന്നു. ഇപ്പോള്‍ ഈ നിരക്ക് ഏഴു ശതമാനത്തിലെത്തി നില്‍ക്കുകയാണ്. ഇതിന് പുറമെ ഭക്ഷ്യ പണപ്പെരുപ്പവും കൂടി ചേര്‍ന്നതോടെ 2011 ഫെബ്രുവരി-മാര്‍ച്ച് കാലയളവില്‍ മൊത്തം പണപ്പെരുപ്പനിരക്ക് പത്ത് ശതമാനത്തോളമായി. അതായത്, ശരാശരി വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ആറുശതമാനത്തോളമാണെന്നും കാണുന്നു. ഈ തോത് തികച്ചുംഅപ്രതീക്ഷിതവും ആശങ്കാജനകവുമാണ്. കാരണം, സമീപകാലം വരെ നമ്മുടെ പ്രതീക്ഷ പണപ്പെരുപ്പനിരക്കില്‍ ക്രമേണ കുറവുണ്ടാകുമെന്നായിരുന്നു. കാര്‍ഷികോല്‍പ്പാദനത്തിലുണ്ടായെന്ന് അവകാശപ്പെടുന്ന വര്‍ധന ഭക്ഷ്യവിലനിലവാരം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന കണക്കുകൂട്ടലിന്റെ ഫലം കൂടിയായിരുന്നു ഈ പ്രതീക്ഷ. ഭക്ഷ്യേതര ഉല്‍പ്പാദനമേഖലയിലെ പണപ്പെരുപ്പ നിരക്ക് ഏഴു ശതമാനത്തിലെത്തിയതോടെ ഇത്തരം കണക്ക് കൂട്ടലുകളെല്ലാം അസ്ഥാനത്താവുകയായിരുന്നു. ഇതോടെ, ഭക്ഷ്യ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നതിന് പുറമെ, നിക്ഷേപമേഖലയിലെ തളര്‍ച്ച കൂടിയായപ്പോള്‍ വളര്‍ച്ചാരംഗത്ത് അപകടസാധ്യതകള്‍ കൂടുതല്‍ പ്രകടമായി തീരാനും ഇടയാക്കി.
ആഗോള വിപണിയില്‍ ചരക്കുകളുടെ വിലനിലവാരം അഭൂതപൂര്‍വമായ തോതിലാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇക്കൂട്ടത്തില്‍ വ്യാവസായികാവശ്യങ്ങള്‍ക്കുള്ള അസംസ്‌കൃത എണ്ണ അടക്കമുള്ള ചരക്കുകളും ഉള്‍പ്പെടുന്നു. ഇത്തരം സാഹചര്യങ്ങള്‍ നിക്ഷേപകാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നത് ഉറപ്പാണ്. വിലവര്‍ധന ഡിമാന്റിനേയും പ്രതികൂലമായി ബാധിക്കാതിരിക്കില്ല. അപ്പോള്‍ സ്വാഭാവികമായും സ്വകാര്യനിക്ഷേപകര്‍ മൂലധന ചെലവ് ഇതിനനുസൃതമായ തോതില്‍ കുറയ്ക്കുകയും ചെയ്യും. ചുരുക്കത്തില്‍ പുതിയ നിക്ഷേപം നടക്കില്ലെന്നു മാത്രമല്ല, നിലവിലുള്ള നിക്ഷേപത്തില്‍ വെട്ടിക്കുറവ് വരുത്തുകയും ചെയ്യുമെന്നത് ഉറപ്പാണ്. അതോടെ വളര്‍ച്ചാനിരക്കും കുറയും. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തരോല്‍പ്പന്നത്തിന്റെ വര്‍ധന എട്ടു ശതമാനത്തിലേറെയാകാന്‍ സാധ്യത കാണുന്നില്ല.
ഇത്തരം സാഹചര്യങ്ങളിലാണ് റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ മുന്‍കാലങ്ങളില്‍ സ്വീകരിച്ചുവന്നിരുന്ന നിസാരമായ നടപടികള്‍ക്കു പകരം കര്‍ക്കശമായ നടപടികള്‍ക്ക് നീങ്ങിയിരിക്കുന്നത്. 2010 മാര്‍ച്ച് മുതല്‍ എട്ടു തവണകളായി പലിശ നിരക്കുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന വര്‍ധനവുകള്‍ വെറും 'ബേബി സ്റ്റെപ്പുകള്‍' മാത്രമായിരുന്നെങ്കില്‍, ഏറ്റവുമൊടുവിലത്തെ ഇടപെടലും പലിശനിരക്ക് പരിഷ്‌കരണവും ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. ഇതിന് മുമ്പ് മാര്‍ച്ച് 2010 മുതല്‍ 25 പോയിന്റുകള്‍ വീതം എട്ടുതവണകളാക്കി റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തുകയാണ് ആര്‍ ബി ഐ ചെയ്തതെങ്കില്‍ ഇക്കുറി 50 പോയിന്റുകള്‍ ഒറ്റയടിക്കാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതായത് ആര്‍ ബി ഐ കമേഴ്‌സ്യല്‍ ബാങ്കുകള്‍ക്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പാനിരക്കും (റിപ്പോ നിരക്ക്) ആര്‍ ബി ഐ മറ്റു ബാങ്കുകളില്‍ നിന്നും വാങ്ങുന്ന ഹ്രസ്വകാലാ വായ്പാനിരക്കും (റിവേഴ്‌സ് റിപ്പോ നിരക്ക്) യഥാക്രമം 7.25 ശതമാനവും 6.25 ശതമാനവും വീതമായിരിക്കുന്നു.
ഈ നയം മാറ്റത്തിന്റെ ലക്ഷ്യം രണ്ടാണ്. ഒന്ന്, പണപ്പെരുപ്പ നിയന്ത്രണത്തിനാണ് ആര്‍ ബി ഐയുടെ മുന്‍ഗണനാപട്ടികയില്‍ ഒന്നാംസ്ഥാനം എന്ന് സ്ഥാപിച്ചെടുക്കുക. രണ്ട്, മൊത്തം ആഭ്യന്തരോല്‍പ്പന്ന(ജി ഡി പി)ത്തിന്റെ വളര്‍ച്ച അടി തെറ്റിപ്പോവില്ലെന്ന് ഉറപ്പാക്കുക. അതേ അവസരത്തില്‍ വിപണിയേയും സാമ്പത്തിക വിദഗ്ധരേയും തീര്‍ത്തും അത്ഭുതപ്പെടുത്തിയൊരു തീരുമാനമായിരുന്നു ഇത്. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയപ്പോഴും ബാങ്ക് നിരക്കിലോ ധന കരുതല്‍ ശേഖര അനുപാത(സി ആര്‍ ആര്‍)ത്തിലോ നേരിയ മാറ്റം പോലും വരുത്താതിരുന്നത് പണത്തിന്റെ ഒഴുക്കും ലഭ്യതയും തടസ്സപ്പെടാതിരിക്കുന്നതിന് വേണ്ടിയാണെന്നും അനുമാനിക്കാം. ഇത്തരം നടപടികളുടെ ഫലമായി ബാങ്കുകള്‍, ആര്‍ ബി ഐയില്‍ നിന്നും വാങ്ങുന്ന പണത്തിന് ഉയര്‍ന്ന പലിശനിരക്ക് നല്‍കേണ്ടി വരുമെന്നതിനാല്‍ ഭവനങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍ തുടങ്ങിയവയ്ക്കും ഉപഭോഗാവശ്യങ്ങള്‍ക്കും വായ്പ വാങ്ങുന്നവര്‍ അധികഭാരം പേറേണ്ടി വരും. അതേ അവസരത്തില്‍ ജി ഡി പി വര്‍ധന താളം തെറ്റാതിരിക്കണമെന്ന ഉദ്ദേശ്യം നടക്കില്ലെന്ന് മാത്രമല്ല, വളര്‍ച്ചാനിരക്കില്‍ നേരിയ ഇടിവുണ്ടാവുകയും ചെയ്യും. ഇതിന് പുറമെ ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയ്ക്ക് കനത്ത തോതിലുള്ള ഒരു തിരിച്ചടിയും പുതിയ വായ്പാനയത്തിന്റെ ഫലമായി ഉണ്ടാകുമെന്ന് ഉറപ്പായിട്ടുമുണ്ട്. നിക്ഷേപനിരക്കിനെ ഈ നയം പ്രതികൂലമായി ബാധിക്കുമെന്നതിനാലാണിത്. പ്രതീക്ഷിച്ചതിലുമേറെ ഉയര്‍ന്നനിരക്കുകളില്‍ റിപ്പോ, റിവേഴ്‌സ് റിപ്പോ മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടത് കാന്‍സര്‍ കണക്കെ വളര്‍ന്ന് വ്യാപിച്ച പണപ്പെരുപ്പമെന്ന വ്യാധി കീമോ തെറാപ്പിയിലൂടെ പ്രതിരോധിക്കാന്‍ കഴിയുമോ എന്ന പരീക്ഷണത്തിന്റെ ഭാഗമാണെന്നു കരുതുന്നതിലും തെറ്റില്ല.
ഭക്ഷ്യപണപ്പെരുപ്പം തടഞ്ഞുനിര്‍ത്തുന്നതിന് എത്ര കര്‍ക്കശമായ നടപടികള്‍ എടുത്താലും അതില്‍ അപാകതയില്ല. ഏഷ്യന്‍ വികസന ബാങ്ക് 2011 ഏപ്രില്‍ 26 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടത് ഭക്ഷ്യധാന്യങ്ങളുടെ രൂക്ഷമായ വിലവര്‍ധന ഏഷ്യന്‍ മേഖലയിലെ ജനതയെ മൊത്തത്തിലും ഇന്ത്യന്‍ ജനതയെ വിശേഷിച്ചും കടുത്ത ദാരിദ്ര്യത്തിലകപ്പെടുത്തുമെന്നു മാത്രമല്ല, സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ഏഷ്യന്‍ മേഖലാരാജ്യങ്ങള്‍ ഇപ്പോള്‍ വഹിക്കുന്ന നേതൃത്വപരമായ പങ്കിനെ പ്രതികൂലമായി ബാധിക്കുമെന്നുമാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ മേഖലാരാജ്യങ്ങളില്‍ 2011 ന്റെ ആദ്യത്തെ രണ്ട് മൂന്ന് മാസങ്ങള്‍ക്കിടയില്‍ ശരാശരി ഭക്ഷ്യവിലവര്‍ധന പത്ത് ശതമാനത്തോളമായിരുന്നു എന്ന് നമുക്കറിയാം. ആഗോള വിലനിലവാരമാണെങ്കില്‍ 30 ശതമാനത്തിലേറെയുമായിരുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ ഏഷ്യന്‍ ജനസംഖ്യ(330 കോടി)യുടെ രണ്ട് ശതമാനത്തോളം പേരെ 640 ലക്ഷം - കൂടുതലായി ദാരിദ്ര്യരേഖയ്ക്കുതാഴെ തള്ളിവിടുമെന്നത് നിസ്തര്‍ക്കമാണ്. ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ശരാശരി പ്രതിദിന വരുമാനം 1.25 ഡോളര്‍ മാത്രമാണെന്ന വസ്തുത ഇതുമായി ചേര്‍ത്തു കാണുകയും വേണം.
ഇന്ത്യയിലെ ഭക്ഷ്യപണപ്പെരുപ്പത്തിനിടയാക്കിയ സാഹചര്യങ്ങള്‍ ഏതു തന്നെയായാലും അവ പരിഹരിച്ചേ തീരു. സപ്ലൈയും വിതരണവുമായി ബന്ധപ്പെട്ട പ്രതിബന്ധങ്ങള്‍ അടിയന്തിരമായ സ്റ്റേറ്റ് ഇടപെടലുകളിലൂടെ, ഭക്ഷ്യധാന്യ ഇറക്കുമതിയെങ്കില്‍ അതങ്ങനെ, കൈകാര്യം ചെയ്യുന്നതോടൊപ്പം ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും ഉയര്‍ത്താനുള്ള മധ്യകാല-ദീര്‍ഘകാല നടപടികളും അനിവാര്യമാണ്. എഫ് സി ഐ യുടെ ധാന്യപ്പുരകളില്‍ കുന്നുകൂട്ടിയിട്ടിരിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പൊതുവിതരണ സംവിധാനത്തിലൂടെ പാവപ്പെട്ട ജനതക്കെത്തിക്കാനുള്ള മനുഷ്യത്വപരമായ സമീപനം യു പി എ ഭരണകൂടത്തിനില്ലെന്നതും ഒരു യാഥാര്‍ഥ്യമായി അവശേഷിക്കുന്നു.
ആര്‍ ബി ഐ 2010-11 ല്‍ പ്രതീക്ഷിച്ചിരുന്ന എട്ട് ശതമാനം പണപ്പെരുപ്പ നിരക്കാണ് ഇതിനകം പത്ത് ശതമാനത്തിലേറെ എത്തിയിരിക്കുന്നതെന്നോര്‍ക്കുക. ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളുടെ വിലനിലവാരം, വിശിഷ്യാ എണ്ണയുടെ ആഗോളതല വിലവര്‍ധനക്കു പുറമെ, അടിക്കടി പുതിയ തലങ്ങളിലേക്കു കടക്കുമെന്നതാണ് പൊതുവായ വിലയിരുത്തല്‍. ഡീസലിന്റെയും പെട്രോളിയത്തിന്റെയും തുടര്‍ച്ചയായ വിലവര്‍ധന ആഭ്യന്തര വിപണിവിലകളെ ഒരിക്കലും താഴോട്ട് നയിക്കില്ലെന്നുവേണം കരുതാന്‍. ഈ രണ്ടു ഇന്ധന വിഭവങ്ങള്‍ക്കും അത്രയേറെ ശൃംഖലാ പ്രത്യാഘാതങ്ങളാണുളവാക്കാന്‍ കഴിയുക. ചുരുക്കത്തില്‍ നടപ്പു ധനകാര്യവര്‍ഷാവസാനത്തോടെ ആഭ്യന്തര വിലനിലവാരം ആറ് ശതമാനത്തിലേക്കെത്തിക്കാന്‍ കഴിയുമെന്നു റിസര്‍വ് ബാങ്കിന്റെ കണക്കൂട്ടല്‍ അസ്ഥാനത്തായിരിക്കുമെന്ന് കരുതുന്നതാവും ശരിയായിരിക്കുക.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഡിമാന്റിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദം തടയാന്‍ ലക്ഷ്യമിട്ടുള്ള ഏതു നടപടിയും വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാതിരിക്കില്ല. വളര്‍ച്ചാനിരക്ക് വര്‍ധിപ്പിക്കുന്നതിലൂടെ മാത്രമേ ദീര്‍ഘകാല നേട്ടങ്ങളുണ്ടാക്കാനും സാധ്യമാകൂ. അതായത് വിലക്കയറ്റം സൃഷ്ടിക്കുന്ന ഹ്രസ്വകാല പ്രതികൂല സാഹചര്യങ്ങള്‍ ജനങ്ങള്‍ സഹിച്ചേ തീരൂ എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
*****
പ്രൊഫ. കെ അരവിന്ദാക്ഷന്‍, കടപ്പാട്: ജനയുഗം
Tuesday, May 3, 2011
പ്രശസ്തനാടകപ്രവര്‍ത്തകന്‍ വാസുപ്രദീപ് അന്തരിച്ചു
അരനൂറ്റാണ്ടുകാലം മലയാള നാടകവേദിയില്‍ സജീവമായിരുന്ന വാസുപ്രദീപ് അന്തരിച്ചു.82 വയസായിരുന്നു. കോഴിക്കോട് സഹകരണ ആശുപത്രിയില്‍ രാവിലെ ഒമ്പതരക്കായിരുന്നു മരണം. അരങ്ങും അണിയറയും ഒരുപോലെ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയ വാസുപ്രദീപ് മികച്ച ചിത്രകാരന്‍ കൂടിയായിരുന്നു. രചന, സംവിധാനം, അഭിനയം, രംഗസജ്ജീകരണം, ഗാനരചന, തുടങ്ങിയ രംഗങ്ങളിലും പ്രതിഭയായിരുന്നു. സ്മാരകം, കുടുക്കുകള്‍ , തൂക്കമൊക്കാത്ത തലമുറ, മല്‍സരം, കണ്ണാടിക്കഷ്ണങ്ങള്‍ , പിണക്കം, നിലവിളി, ദാഹിക്കുന്ന രാത്രി ഒരു ചിരി, തൂക്കമൊക്കാത്ത തലമുറ, ജീവനുള്ള മരണം, പിണക്കം, നിലവളി, മല്‍സരം, മരുപ്പച്ച" ചരിഞ്ഞ ഗോപുരം, കുടുക്കുകള്‍ തുടങ്ങിവയാണ് പ്രധാനനാടകങ്ങള്‍ . കേരള സംഗീത നാടക അക്കാദമി സമഗ്ര സംഭാവനാ പുരസ്കാരമടക്കം മുപ്പതോളം പുരസ്കാരങ്ങളും ലഭിച്ചു.1954ല്‍ "സ്മാരകം" മാണ് ആദ്യ നാടകം.രണ്ട് പ്രൊഫഷണല്‍ നാടകങ്ങള്‍ എഴുതി. ആഹ്വാന്‍ സെബാസ്റ്റ്യന്റെ മ്യൂസിക്കല്‍ തിയറ്ററിനു വേണ്ടി "കടലാസ് വിമാനവും" കോഴിക്കോട് സംഗമം തിയറ്റേഴ്സിനുവേണ്ടി "പെങ്കൊട"യും ആണ് അദ്ദേഹം എഴുതിയ രണ്ട് പ്രൊഫഷണല്‍ നാടകങ്ങള്‍ .ഇല്ലസ്ട്രേറ്റഡ് വീക്കിലിയിലും മാതൃഭൂമി വാരികയിലും ചിത്രം വരച്ചിരുന്ന അദ്ദേഹം മൂന്ന് പതിറ്റാണ്ടോളം കോഴിക്കോട്ടെ പത്രങ്ങളുടെ തലക്കെട്ടിന് രൂപഭംഗി നല്‍കി.നെല്ലിക്കോട് ഭാസ്കരനും ബാബുരാജും കോഴിക്കോട് അബ്ദുള്‍ ഖാദറും തിക്കോടിയനും ഒക്കെ ചേര്‍ന്നുള്ള സംഘത്തില്‍ വാസുപ്രദീപ് എന്ന ചിത്രകാരനും പങ്കുകാരനായി. തുടക്കത്തില്‍ ചിത്രകാരന്‍ മാത്രമായിരുന്നെങ്കില്‍ പിന്നീടയാള്‍ നാടകകൃത്തായും സംവിധായകനായും അരങ്ങിനു പിന്നില്‍ നിന്നു. പിന്നെപ്പിന്നെ കഥാപാത്രങ്ങളായി അരങ്ങിലെത്തി. 1930 നവംബര്‍ 26 ന് കണ്ണൂര്‍ ജില്ലയിലെ ചാലയില്‍ കുഞ്ഞമ്പുവിന്റെയും നാണിയുടെയും മകനായാണ് ജനനം. ഭാര്യ: പരേതയായ കമലം. മക്കള്‍ : സ്മിത, സീന. മരുമക്കള്‍ : വെങ്കിടേഷ്,ഗിരീഷ്. സഹോദരങ്ങള്‍ : പരേതനായ ബാലകൃഷ്ണന്‍ , ദേവയാനി, വിമല, ശിവകാമി, പ്രേമ.
വരയില്‍നിന്ന് അരങ്ങിലേക്ക്
ചിന്തയെ കൊളുത്തിവലിക്കുന്ന നിറങ്ങളുടെ സമന്വയത്തിനായി അവസാനകാലം വരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വിരലുകളായിരുന്നു വാസുപ്രദീപിന്റേത്. ചൊവ്വാഴ്ച അവസാന ശ്വാസം വലിക്കുംവരെ വരകളും വര്‍ണ്ണങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ആത്മാവ്. അറുപതുകളിലും എഴുപതുകളിലും എണ്‍പതുകളിലും ആനുകാലികങ്ങളുടെയും പത്രങ്ങളുടെയും തലക്കെട്ടിന്റെ വടിവുകളില്‍ വാസുപ്രദീപിന്റെ പ്രതിഭ നിഴലിച്ചു. അച്ചുനിരത്തുന്നതിന് മുമ്പ് മിഠായിത്തെരുവിലെ പ്രദീപ് ആര്‍ട്സിനു മുന്നില്‍ പത്രസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ കാത്തുനിന്നു. നൂറ്റമ്പതോളം ചിത്രങ്ങളാണ് ആ പ്രതിഭയില്‍ നിന്നും പിറന്നുവീണത്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. അക്കാലത്ത് പോര്‍ട്രെയ്റ്റുകളില്‍ വാസു പ്രദീപ് അവസാനവാക്കായി.
നെല്ലിക്കോട് ഭാസ്കരനും ബാബുരാജും കോഴിക്കോട് അബ്ദുള്‍ ഖാദറും തിക്കോടിയനും ഒക്കെ ചേര്‍ന്നുള്ള സംഘം കോഴിക്കോടിനെയും മലബാറിനെയാകെയും ഇളക്കി മറിച്ച കാലം. ആ സംഘത്തില്‍ വാസുപ്രദീപ് എന്ന ചിത്രകാരനും സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ പങ്കുകാരനായി. തുടക്കത്തില്‍ ചിത്രകാരന്‍ മാത്രമായിരുന്നെങ്കില്‍ പിന്നീടയാള്‍ നാടകകൃത്തായും സംവിധായകനായും അരങ്ങിനു പിന്നില്‍ നിന്നു. പിന്നെപ്പിന്നെ കഥാപാത്രങ്ങളായി അരങ്ങിലെത്തി. അരങ്ങൊരുക്കാനും അയാള്‍ തന്നെ ഇറങ്ങിയപ്പോള്‍ നാടകമെന്ന മഹാമരമായും അദ്ദേഹം മാറി.
പ്രൊഫഷണല്‍ നാടകക്കാരനാകരുതെന്ന് നിര്‍ബന്ധ ബുദ്ധിയുള്ളയാളായിരുന്നു വാസുപ്രദീപ്. കച്ചവടത്തിന് മാത്രം വിലകല്‍പിക്കുന്ന ആ മേഖല തനിക്ക് ചേരില്ലെന്ന വിശ്വാസമായിരുന്നു ആ നിര്‍ബന്ധ ബുദ്ധിക്ക് പിന്നില്‍ . എങ്കില്‍പോലും തന്റെ നാടക ജീവിതത്തിനിടയില്‍ അദ്ദേഹം രണ്ട് പ്രൊഫഷണല്‍ നാടകങ്ങള്‍ എഴുതി. ആഹ്വാന്‍ സെബാസ്റ്റ്യന്റെ മ്യൂസിക്കല്‍ തിയറ്ററിനു വേണ്ടി "കടലാസ് വിമാനവും" കോഴിക്കോട് സംഗമം തിയറ്റേഴ്സിനുവേണ്ടി "പെങ്കൊട"യും. കോഴിക്കോട് ആകാശവാണി നിലയം അന്ന് നാടകത്തെ വളരെയേറെ പ്രോത്സാഹിപ്പിച്ചിരുന്നു. മുപ്പതോളം വൈവിധ്യമാര്‍ന്ന നാടകങ്ങളാണ് വാസുപ്രദീപ് ആകാശവാണിക്കുവേണ്ടി ചെയ്തത്. വാസുപ്രദീപിന്റെ കലാപ്രവര്‍ത്തനം രചനയിലും സംവിധാനത്തിലും മാത്രമൊതുങ്ങുന്നതായിരുന്നില്ല. അരങ്ങിലും അദ്ദേഹം നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. "ഉടഞ്ഞ വിഗ്രഹ"ങ്ങളില്‍ പ്രൊഫഷണല്‍ നടനായി രംഗത്തെത്തിയ അദ്ദേഹം ഒട്ടനവധികഥാപാത്രങ്ങളെയാണ് തന്റെ അഭിനയ മികവുകൊണ്ട് അനശ്വരമാക്കിയത്. ഗാനരചനയിലും വാസുപ്രദീപ് കൈവെച്ചിരുന്നു. അവയില്‍ പല ഗാനങ്ങളും അക്കാലത്ത് പേരെടുക്കുകയും ചെയ്തു. വെള്ളിത്തിരയും ആ പ്രതിഭയ്ക്ക് അന്യമായിരുന്നില്ല. പതിനൊന്നു ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.
*
ദേശാഭിമാനി 03 മേയ് 2011
Wednesday, March 30, 2011
പുതിയ പെന്‍ഷന്‍ ബില്‍ ഗ്രാറ്റുവിറ്റിയും ഇല്ലാതാക്കും
പാര്‍ലമെന്റിന്റെ ഇരുസഭയിലും അവതരിപ്പിച്ച പെന്‍ഷന്‍ബില്‍ നിയമമാകുന്നതോടെ വിരമിക്കുന്നവര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാകും. നിലവില്‍, ജീവനക്കാര്‍ക്ക് സേവനകാലയളവനുസരിച്ച് വിരമിക്കുമ്പോള്‍ ഒരുതുക ഗ്രാറ്റുവിറ്റിയായി ലഭിക്കുമെങ്കില്‍ പുതിയ പെന്‍ഷന്‍പദ്ധതിയില്‍ ഇത് ഇല്ലാതാകും. ഒപ്പം ജനറല്‍ പ്രൊവിഡന്റ് ഫണ്ടും ഇല്ലാതാകുമെന്ന് പിഎഫ്ആര്‍ഡിഎ വെളിപ്പെടുത്തി. നിലവില്‍, ശമ്പളത്തിന്റെ 50 ശതമാനത്തോളം തുക പെന്‍ഷനായി ലഭിക്കുമെങ്കില്‍ പുതിയ പദ്ധതി പ്രകാരം ഈ തുക കിട്ടുമെന്ന് പറയാനാകില്ല. ഡിഎ മാനദണ്ഡമാക്കി പെന്‍ഷനിലുണ്ടാകുന്ന വര്‍ധനവും ആഘോഷ അലവന്‍സും നിഷേധിക്കപ്പെടും. പെന്‍ഷന്‍ കമ്യൂട്ട് ചെയ്യുന്നതിനുള്ള അവസരവും ഇല്ലാതാകും. പിഎഫില്‍നിന്ന് വായ്പയും എടുക്കാനാകില്ല.
വിരമിക്കുന്ന ജീവനക്കാരന്റെ അവസാന മാസത്തെ ശമ്പളത്തുകയില്‍നിന്ന് എച്ച്ആര്‍എയും ഇതര ചെറുആനുകൂല്യങ്ങളും ഒഴിവാക്കിയ തുകയെ പ്രവൃത്തിദിനങ്ങളായ 26 കൊണ്ട് ഹരിച്ചശേഷം ഈ തുകയെ 15 കൊണ്ടും സേവനവര്‍ഷംകൊണ്ടും ഗുണിച്ചാണ് ഗ്രാറ്റുവിറ്റി കണക്കാക്കുന്നത്. അതായത്, 10,000 രൂപ ശമ്പളമുള്ളയാള്‍ക്ക് ഒരുവര്‍ഷത്തേക്ക് 5760 രൂപ ഗ്രാറ്റുവിറ്റിയായി ലഭിക്കും. ഇയാള്‍ക്ക് 20 വര്‍ഷത്തെ സര്‍വീസുണ്ടെങ്കില്‍ 1,15,200 രൂപയാണ് ഗ്രാറ്റുവിറ്റി. ഇതാണ് പുതിയ പെന്‍ഷന്‍പദ്ധതിപ്രകാരം ഇല്ലാതാകുന്നത്. പുറമെ നിലവിലുള്ള പ്രൊവിഡന്റ് ഫണ്ടുകളും ഇല്ലാതാകും.
പെന്‍ഷന്‍ നല്‍കാനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണമായി പിന്മാറും എന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രധാന ദോഷം. പകരം ജീവനക്കാരില്‍നിന്ന് പെന്‍ഷന്‍ഫണ്ട് ശേഖരിച്ചാകും പെന്‍ഷന്‍വിതരണം. പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് വിഭിന്നമായി പെന്‍ഷന്‍ഫണ്ടിലേക്ക് സ്വീകരിക്കുന്ന തുകയുടെ 60 ശതമാനം മാത്രമേ വിരമിക്കുന്ന വേളയില്‍ തിരിച്ചുനല്‍കൂ. ബാക്കി തുക കടപ്പത്രത്തിലോ, ഓഹരിവിപണിയിലോ നിക്ഷേപിച്ച് ഇതില്‍നിന്നു ലഭിക്കുന്ന വരുമാനമാകും പെന്‍ഷനായി നല്‍കുക. ഓഹരിവിപണി തളര്‍ന്നാല്‍ പെന്‍ഷനും കുറയും. ഈ മേഖലയില്‍ വിദേശപങ്കാളിത്തത്തിനും അവസരമൊരുക്കും. ഇടതുപക്ഷം ഭരിക്കുന്ന കേരളം, ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളൊഴികെ 2004 ഏപ്രില്‍ ഒന്നുമുതല്‍ പുതിയ പെന്‍ഷന്‍പദ്ധതി നടപ്പാക്കും. തൊഴിലാളിവിരുദ്ധമായതിനാലാണ് ഇടതുസര്‍ക്കാരുകള്‍ പദ്ധതിയെ എതിര്‍ത്തത്. എന്നാല്‍, പാര്‍ലമെന്റില്‍ ബില്‍ പാസാക്കി ഇത് രാജ്യമാകെ അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഇതിനെതിരെ സംഘടനകളുടെ പ്രതിഷേധം വ്യാപകമാണ്.
*
ഷഫീഖ് അമരാവതി ദേശാഭിമാനി ദിനപത്രം 30 മാര്‍ച്ച് 2011
Sunday, February 27, 2011
കേരളത്തിന്റേത് ബദല്‍ നയം: പ്രഭാത് പട്നായിക്
അര്‍ഥവത്തും ഫലപ്രദവുമായ വിഷയങ്ങള്‍, സംവാദാത്മകമായ അന്തരീക്ഷം, രാജ്യം അറിയുന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരുടെ ലളിതമായ അവതരണം. ബത്തേരി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന ദേശീയ സെമിനാര്‍ വയനാടിന്റെ മാത്രമല്ല, രാജ്യത്തിന്റെ കാര്‍ഷികപ്രതിസന്ധിയുടെ കാരണങ്ങളിലേക്കും ബദല്‍മാര്‍ഗം ചൂണ്ടിക്കാണിച്ചും അക്ഷരാര്‍ഥത്തില്‍ അര്‍ഥവത്തായി.
കാര്‍ഷിക മേഖലയിലെ യഥാര്‍ഥ പ്രതസിന്ധിക്ക് കാരണം സര്‍ക്കാരിന്റെ പിന്‍മാറ്റമാണെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ അടിവരയിട്ട് പറഞ്ഞു. ബഹുരാഷ്ട്ര കോര്‍പറേറ്റ് കമ്പനികള്‍ ലാഭം മുഴുവന്‍ തട്ടിയെടുക്കുമ്പോള്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാകുകയാണ്. നെഹ്റു യുഗത്തില്‍നിന്ന് വ്യത്യസ്തമായ നയം കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത് കര്‍ഷകരെ പാപ്പരീകരിക്കുന്നതാണ്. ഇതിന് ബദലായി കേരളം മുന്നോട്ടുവെക്കുന്ന ജനകീയബദലിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് സെമിനാര്‍ സമാപിച്ചത്. ജനകീയ കൂട്ടായ്മയില്‍ സ്ഥാപിതമാകുന്ന ബ്രഹ്മഗിരി മാംസ സംസ്കരണ വ്യവസായ ശാലയുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കുന്ന സാഹചര്യത്തിലായിരുന്നു ദേശീയ സെമിനാര്‍. വിദേശ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികളും ക്ഷണിക്കപ്പെട്ടവരും ഉള്‍ക്കൊള്ളുന്ന പ്രൌഢമായ സദസ്സ് സെമിനാറിന്റെ പ്രത്യേകതയാണ്. ഉദ്ഘാടനച്ചടങ്ങില്‍ പ്രൊഫ. തോമസ് തേവര അധ്യക്ഷനായി. പി കൃഷ്ണപ്രസാദ് എംഎല്‍എ സംസാരിച്ചു. സി എസ് ശ്രീജിത്ത് സ്വാഗതവും ബ്രഹ്മഗിരി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സി കെ ശിവരാമന്‍ നന്ദിയും പറഞ്ഞു. ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി ചെയര്‍മാന്‍ പി വി വര്‍ഗീസ് വൈദ്യര്‍, വൈസ്ചെയര്‍മാന്‍ ടി സുരേഷ്ചന്ദ്രന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും സെമിനാറില്‍ സംബന്ധിച്ചു.കേരളത്തിന്റേത് ബദല്‍ നയം: പ്രഭാത് പട്നായിക്
കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരമായി കേരളം മുന്നോട്ടുവെക്കുന്ന ബദല്‍നയം മാതൃകാപരമാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു. ബത്തേരിയില്‍ ബ്രഹ്മഗിരി അഗ്രിഫെസ്റ്റിന്റെ ഭാഗമായി നടന്ന ദേശീയ സെമിനാറില്‍ സാമ്രാജ്യത്വ കാലഘട്ടത്തിലെ കാര്‍ഷികപ്രശ്നങ്ങളും ജനകീയബദലിന്റെ പ്രാധാന്യവും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യപ്രതിസന്ധി സംബന്ധിച്ച് ജോര്‍ജ് ബുഷും അമേരിക്കയും കുറ്റപ്പെടുത്തുന്നത് ചൈനയേയും ഇന്ത്യയേയുമാണ്. ഇരുരാജ്യങ്ങളും വന്‍സാമ്പത്തിക ശക്തിയായി വളര്‍ന്നതിനാല്‍ ഭക്ഷ്യോപഭോഗം വര്‍ധിച്ചതാണ് കാരണമത്രെ. ഇതുതന്നെയാണ് ആസൂത്രണ കമീഷന്‍ വൈസ്ചെയര്‍മാന്‍ മൊണ്ടേക്സിങ് അലുവാലിയയും പറയുന്നത്. വസ്തുതകള്‍ ഇതിനുവിരുദ്ധമാണ്. രാജ്യത്തെ ഭക്ഷ്യോല്‍പാദനവും ഭക്ഷ്യോപഭോഗവും കുറയുകയാണെന്നതാണ് കണക്ക്. ഇന്ധനവരവില്‍ വന്‍കുറവുണ്ടായപ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ ജൈവഇന്ധനമാക്കി മാറ്റുകയാണ് അമേരിക്ക. ഇത് മറച്ചുവെക്കാനാണ് ഇന്ത്യക്കും ചൈനക്കും എതിരെ തിരിയുന്നത്. ഇന്ത്യയാകട്ടെ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം ബിപിഎല്‍ ലിസ്റ്റിലുള്ളവര്‍ക്ക് നല്‍കുന്ന വിലയേക്കാള്‍ കുറച്ചാണ് കയറ്റുമതിചെയ്യുന്നത്. ഇത് ജപ്പാനിലും മറ്റും പന്നിക്കും കോഴിക്കും ഭക്ഷണമാകുന്നു. വയനാട്ടിലെ കാപ്പിയുടെ വില കുറയുമ്പോഴും കാപ്പിപ്പൊടിയുടെയും പരിപ്പിന്റെയും വിലകുറയുന്നില്ല. വന്‍കിട കോര്‍പറേറ്റുകളാണ് ലാഭംമുഴുവന്‍ കൊണ്ടുപോകുന്നത്. ഇത് തടയണമെങ്കില്‍ സര്‍ക്കാരിന്റെ നിയന്ത്രണവും ഇടപെടലും ഉണ്ടാകണം. ബഹുരാഷ്ട്ര കുത്തകക്കമ്പനികളുടെ സഹായത്തോടെയല്ല ഉല്‍പ്പാദനം വര്‍ധിപ്പിക്കേണ്ടത്. പാപ്പരീകരിക്കപ്പെടുന്ന കര്‍ഷകരെ സംരക്ഷിച്ചും സഹായിച്ചുമാണ് ഇത് നിര്‍വഹിക്കേണ്ടത്.കാര്‍ഷികമേഖലയില്‍ ചെലവ് വര്‍ധിക്കുകയും വരുമാനം കുറയുകയുമാണ്. ഇത്തരം സാഹചര്യത്തില്‍ കര്‍ഷകര്‍ പണത്തിന് ഹുണ്ടികക്കാരെ ആശ്രയിക്കും. ഇങ്ങനെ കടക്കെണിയില്‍ അകപ്പെട്ടതാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിപ്പിച്ചത്. ജനകീയ കൂട്ടായ്മ പ്രതിസന്ധിക്ക് ബദലായി ഉയര്‍ന്നുവരണം. കേരളം ഇക്കാര്യത്തില്‍ മാതൃകയാണെന്നും പ്രൊഫ. പട്നായിക് പറഞ്ഞു. രാജ്യത്താകെ നെല്‍വയലുകളുടെ വിസ്തൃതി കുറഞ്ഞുവരുമ്പോള്‍ കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം വലിയമുന്നേറ്റമുണ്ടായി. നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചും സബ്സിഡിയും വിത്തും വളവും നല്‍കിയും ഉല്‍പാദനമേഖലയില്‍ സര്‍ക്കാര്‍ ഇടപെട്ടതിനാലാണ് ഇത് സാധ്യമായത്. പുറമെ വയല്‍ നികത്തുന്നതിനെതിരെ നിയമവും കര്‍ശനമാക്കി. എല്ലാ ജില്ലകളിലും അരി മില്ലുകള്‍ തുറക്കാനും നടപടിയായിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
ഉദാരവല്‍കൃത നയത്തിലൂടെ കേന്ദ്രം കര്‍ഷകരെ വെടിവെക്കുന്നു: പ്രൊഫ. ഉത്സ
കാലാവസ്ഥാ വ്യതിയാനവും വിളനാശവുമാണ് കാര്‍ഷിക പ്രതിസന്ധിക്ക് കാരണമെന്ന് പറഞ്ഞ് പ്രശ്നത്തെ നിസ്സാരവല്‍ക്കരിക്കരുതെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞ പ്രൊഫ. ഉത്സ പട്നായിക് പറഞ്ഞു. പ്രതിസന്ധിയുടെ യഥാര്‍ഥ കാരണമായ ഉദാരവല്‍കൃത സാമ്പത്തിക നയം വെടിയുണ്ടകള്‍പോലെയാണ് കര്‍ഷകര്‍ക്കുനേരെ ചീറിവരുന്നത്. ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി സംഘടിപ്പിക്കുന്ന അഗ്രിഫെസ്റ്റിനോടനുബന്ധിച്ച് 'ഭക്ഷ്യസുരക്ഷയും സാമ്പത്തിക പ്രതിസന്ധിയും ജനകീയ ബദലും' എന്ന വിഷയത്തില്‍ നടന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍.
ആഭ്യന്തര ഉല്പാദനവളര്‍ച്ചാനിരക്ക് വര്‍ധിച്ചു എന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടുകൊണ്ടിരിക്കുന്നതില്‍ വാസ്തവമില്ല. ജനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യധാന്യം കിട്ടാതിരിക്കുകയും ഉല്‍പാദനം കുറയുകയുംചെയ്യുമ്പോള്‍ എങ്ങനെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയാകുക- സെമിനാറില്‍ 'ഇന്ത്യന്‍ കര്‍ഷകരും കാര്‍ഷികപ്രതിസന്ധിയുടെ കാരണങ്ങളും' എന്ന വിഷയം അവതരിപ്പിച്ച് പ്രൊഫ. ഉത്സ ചോദിച്ചു. കാര്‍ഷികരംഗത്ത് നെഹ്റുവിന്റെ നയം അട്ടിമറിക്കപ്പെട്ടത് ഇന്ത്യയിലെ പ്രതിസന്ധിക്ക് ഒരു കാരണമാണ്. പഞ്ചവത്സര പദ്ധതികളിലൂടെ കാര്‍ഷികമേഖലയുടെ പുരോഗതിക്ക് മുന്‍ഗണന നല്‍കിയെങ്കില്‍ കഴിഞ്ഞ 15 വര്‍ഷമായി ഈ മേഖലയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയാണ്. സ്വാതന്ത്യ്രത്തിന് മുമ്പ് 136 കിലോഗ്രാമായിരുന്നു പ്രതിശീര്‍ഷ ഭക്ഷ്യവരുമാനം. ഇത് പിന്നീട് 180 കിലോവരെ എത്തി. 1950 മുതല്‍ 90 വരെ പഞ്ചവത്സര പദ്ധതികളിലൂടെയുണ്ടാക്കിയ നേട്ടമാണ് സര്‍ക്കാര്‍ നയത്തിന്റെ ഫലമായി പിറകോട്ടുപോയത്. ഇപ്പോള്‍ 115 കിലോഗ്രാമാണ് നമ്മുടെ പ്രതിശീര്‍ഷ ഭക്ഷ്യലഭ്യത. പോഷകാഹാരലഭ്യതയിലും കുറവുണ്ടായി. ഉല്‍പാദനം വര്‍ധിച്ചു എന്നുപറയുമ്പോഴും ഇന്ത്യയില്‍ പട്ടിണികിടക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് എങ്ങനെയെന്ന് സര്‍ക്കാര്‍ പറയണം.നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന ഇന്ത്യയില്‍ വാണിജ്യവല്‍കരണത്തിന്റെയും വ്യവസായപ്രീണനത്തിന്റെയും അനന്തരഫലങ്ങളാണ് ഇപ്പോള്‍ അനുഭവഭേദ്യമാകുന്നത്. സര്‍ക്കാര്‍ സബ്സിഡി നല്‍കിയും കര്‍ഷകരെ പരമാവധി സഹായിച്ചും ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കണം. വിളവില മാറിക്കൊണ്ടിരിക്കുന്നതും കര്‍ഷകരെ ദുരതത്തിലാക്കി. സേവനമേഖലയില്‍നിന്ന് പൂര്‍ണമായും മാറിനില്‍ക്കുക എന്നത് നെഹ്റുവിന്റെ നയമല്ല. കാര്‍ഷികോത്പാദനം കുറയുന്നതോടൊപ്പം മൃഗസമ്പത്തും കുറയും. അനിയന്ത്രിതമായ കയറ്റുമതിയും പ്രതിസന്ധിക്ക് കാരണമാണെന്ന് പ്രൊഫ. ഉത്സ പട്നായിക് പറഞ്ഞു.
*
കടപ്പാട്: ദേശാഭിമാനി ദിനപത്രം 27 ഫെബ്രുവരി 2011
Friday, February 25, 2011
ലയനം 18 മാസത്തിനകം; എസ്ബിടി ഇല്ലാതാകും
ലയനത്തിനെതിരെ ഏറ്റവും പ്രതിഷേധമുയരുക കേരളത്തിലായിരിക്കുമെന്നു കണ്ടാണ് അദ്ദേഹത്തെ എസ്ബിടിയിലേക്ക് നിയോഗിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. എസ്ബിടി ഇല്ലാതാകുന്നത് കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വന്‍തിരിച്ചടിയാകും. വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട്സിറ്റി പോലുള്ള വന്‍കിട പദ്ധതികളില്‍ സംസ്ഥാന സര്‍ക്കാരിന് എസ്ബിടി തുണയാകേണ്ടതാണ്. എന്നാല്‍, നിയന്ത്രണം എസ്ബിഐയുടെ കൈയിലായാല്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കില്ല. ലാഭകരമല്ലാത്ത ശാഖകള്‍ തുടരുമെന്നും ഉറപ്പില്ല. ബാങ്കിങ് സേവനങ്ങള്‍ കിട്ടാതെ ഗ്രാമീണര്‍ വട്ടിപ്പലിശക്കാരുടെ കെണിയിലെത്തുന്ന സ്ഥിതിയുണ്ടാകും.
1946 ജനുവരി 17ന് പ്രവര്‍ത്തനം ആരംഭിച്ച സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ 1960 ജനുവരി ഒന്നിനാണ് എസ്ബിഐയുടെ അസോസിയേറ്റായത്. അന്ന് 8.27 കോടി നിക്ഷേപവും 4.10 കോടി വായ്പയും മാത്രമാണുണ്ടായിരുന്നത്. ഇന്നാകട്ടെ, ജനുവരി ഒന്നിലെ കണക്കനുസരിച്ച് മൊത്തം ബിസിനസ് ഒരുലക്ഷം കോടി കവിഞ്ഞു. ശാഖകള്‍ 28 ല്‍നിന്ന് 750 ആയി. 29 പൊതുമേഖലാ ബാങ്കും 14 സ്വകാര്യ ബാങ്കും ഒമ്പത് നവസ്വകാര്യബാങ്കും പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്ത് ഇടപാടിന്റെ 25 ശതമാനവും നിര്‍വഹിക്കുന്നത് എസ്ബിടിയാണ്.
ബാങ്കിന്റെ വളര്‍ച്ചക്കൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമായി. ജനക്ഷേമ പദ്ധതികള്‍ ലക്ഷക്കണക്കിന് കുടുംബങ്ങളെ ജീവിതം കരുപ്പിടിപ്പിക്കാന്‍ സഹായിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ വായ്പയില്‍ 40 ശതമാനവും എസ്ബിടിയാണ് നല്‍കിയത്. കാര്‍ഷിക വായ്പയില്‍ 30-35 ശതമാനവും നല്‍കുന്നത് എസ്ബിടി തന്നെ. ചെറുകിട-ഇടത്തരം കച്ചവടക്കാരുടെയും കൈത്തൊഴിലുകാരുടെയും വായ്പ ആവശ്യങ്ങളും നിറവേറ്റുന്നു. പെന്‍ഷന്‍കാര്‍, പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കും ബാങ്ക് സേവനം എത്തിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ട്രഷറി ബിസിനസിനു പുറമെ സര്‍ക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കടപ്പത്രങ്ങളില്‍ വലിയ മുതല്‍മുടക്കും നടത്തുന്നു. ലയനം ജീവനക്കാര്‍ക്ക് ഗുണകരമാണെന്നാണ് എസ്ബിഐ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഇതിനകം ലയിച്ച സൌരാഷ്ട്ര, ഇന്‍ഡോര്‍ ബാങ്കുകളുടെ അനുഭവം മറിച്ചാണ്. പ്രൊമോഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ അസോസിയേറ്റ് ബാങ്ക് ജീവനക്കാര്‍ക്ക് ലഭിച്ച ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് സംഘടനകള്‍ പറയുന്നു.
*
ആര്‍ സാംബന്‍ ദേശാഭിമാനി 25 ഫെബ്രുവരി 2011
ഈ വിഷയത്തിലെ പോസ്റ്റ്
എസ്.ബി.ടി.യെ രക്ഷിക്കുക
Saturday, December 25, 2010
അഖിലേന്ത്യാ ജനകീയ ശാസ്ത്ര കോണ്‍ഗ്രസ്
1988ല്‍ കണ്ണൂരില്‍ നടന്ന എസ്പിഎസ്എന്‍ രൂപീകരണയോഗത്തില്‍ തോമസ് ഐസക് പ്രബന്ധമവതരിപ്പിച്ചിരുന്നു. അക്കാലത്ത് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് പ്രകാശനം ചെയ്യുന്നത്. അഞ്ച് നാളായുള്ള കോണ്‍ഗ്രസില്‍ എട്ട് വിഷയങ്ങളിലായി 40ഓളം ശില്‍പ്പശാലകള്‍ നടക്കും. ഉദ്ഘാടനത്തിനുശേഷം വൈകിട്ട് നാലിന് തേക്കിന്‍ക്കാട് മൈതാനിയില്‍ പൊതുയോഗം ചേരും. ഇതിനുമുന്നേ എല്ലാ സംസ്ഥാനത്തുനിന്നുള്ള പ്രതിനിധികളും അണിനിരക്കുന്ന ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനോടനുബന്ധിച്ച് കേരളവര്‍മ കോളേജില്‍ സംഘടിപ്പിക്കുന്ന ദേശീയപ്രദര്‍ശനം 'ഹരിതം 2010' 26ന് വൈകിട്ട് നാലിന് സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, പ്രൊഫ. സി ജെ ശിവശങ്കരന്‍, പ്രൊഫ. എം ഹരിദാസ്, പി രാധാകൃഷ്ണന്‍, വി മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
*
കടപ്പാട്: ദേശാഭിമാനി ദിനപത്രം 25 ഡിസംബര്‍ 2010
Monday, December 6, 2010
ഇന്നത്തെ ഒരു മാധ്യമവേല
ശനിയാഴ്ച കോഴിക്കോട്ട് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒരു പരിപാടിയില്‍ ഞാന്‍ സംബന്ധിച്ചിരുന്നു. ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച എന്റെ ''ഭാരതീയവും സാഹിതീയവും'' എന്ന പുതിയ പുസ്തകം കവി സച്ചിദാനന്ദന്‍ പ്രകാശനം ചെയ്തു. ഈ ലേഖകന്റെ നിലപാടുകളെയും ഇടപെടലുകളെയും പറ്റിയുള്ള ഒരു ചര്‍ച്ചയും ആ പരിപാടിയുടെ ഭാഗമായിരുന്നു. എന്നെപ്പറ്റി മറ്റുള്ളവര്‍ എന്തു പറയുന്നുവെന്ന് നേരിട്ട് അറിയാനുളള കൗതുകത്താല്‍ മറ്റൊരു പരിപാടിയില്‍ സബന്ധിക്കുന്നതു മാറ്റിവെച്ച് ഞാന്‍ വേദിയില്‍തന്നെ ഇരുന്നു. ചര്‍ച്ച തീര്‍ന്നപ്പോള്‍ ഞാന്‍, അധ്യക്ഷനായ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ പോക്കറുടെ സമ്മതത്തോടെ സ്ഥലം വിടുകയും ചെയ്തു.
ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയെന്ന നിലയ്ക്കാണല്ലോ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. എന്റെ അഭിപ്രായങ്ങള്‍, ചിന്താഗതികള്‍, ലക്ഷ്യങ്ങള്‍ എന്നിവയെല്ലാം പരിശോധിക്കുന്ന പ്രഭാഷണങ്ങള്‍ അവിടെ നടന്നു. പോള്‍ മണലില്‍, ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ഡോ ശ്രീകല തുടങ്ങിയവര്‍ എന്റെ നിലപാടിനെ അനുമോദിച്ചു പ്രസംഗിച്ചപ്പോള്‍ എം ജി എസ് നാരായണന്‍ മാത്രം ചില വശങ്ങളില്‍ എന്നോടുള്ള ഭിന്നത പ്രകടിപ്പിക്കുകയുണ്ടായി. പ്രഭാഷകന്‍ എന്ന നിലയിലും സാഹിത്യവിമര്‍ശകന്‍ എന്ന നിലയിലും എനിക്കുള്ള സ്ഥാനം പഞ്ഞമില്ലാതെ അദ്ദേഹം വ്യക്തമാക്കിയതോടൊപ്പം അഭിപ്രായങ്ങള്‍ മാറ്റിവെച്ചുകൊണ്ട് വിമര്‍ശനം നടത്തുന്നുവെന്നും ഭരണകക്ഷിയെ പ്രീതിപ്പെടുത്തുകയാണ് ''ഉന്നം'' എന്നും അദ്ദേഹം കൂട്ടിപ്പറഞ്ഞു. പിന്നീട് പ്രസംഗിച്ച എല്ലാവരും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ എതിര്‍ക്കുകയുണ്ടായി. ഡോ ശ്രീകല എം ജി എസ്സിന്റെ എല്ലാ വാദങ്ങള്‍ക്കും മറുപടി കൊടുത്തു.
ഇതാണ് സംഭവം. കൂട്ടിപ്പറയലോ വെട്ടിച്ചുരുക്കലോ ഒന്നും ആവശ്യമില്ലാത്ത ലളിതമായ ഒരു സംഭവം. പക്ഷേ തൃശൂരില്‍ പതിവുള്ള 'മകരാദിയായ ഒരു പത്ര (പേര് ചൂണ്ടിക്കാണിക്കുകയല്ല ഉദ്ദേശം) ത്തിലെ റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ സംഭവം മറ്റൊന്നാണ് എന്ന സംശയം തോന്നിപ്പോയി. വേദിയിലോ പങ്കെടുത്ത വ്യക്തികള്‍ക്കോ ചടങ്ങുകള്‍ക്കോ ഒന്നും മാറ്റമില്ലെങ്കിലും സംഭവത്തിന്റെ ഗതിയും സ്വഭാവവും ഒട്ടൊന്നുമല്ല വ്യത്യാസപ്പെട്ടിരിക്കുന്നത്. എം ജി എസ് നാരായണന്‍ എന്റെ സംഭാവനകളെ സ്‌നേഹപൂര്‍വം എടുത്തു പറഞ്ഞതിനിടയില്‍ രാഷ്ട്രീയമായ നിലപാടുകള്‍ ഇപ്പോള്‍ ഒരു വിഭാഗത്തിന് അനുകൂലമായി കാണാമെന്ന ഒരു വിമര്‍ശനം കൂടെ അദ്ദേഹം ഉന്നയിച്ചു. ഇതിനെപ്പറ്റി പത്രത്തില്‍ കണ്ടത് എം ജി എസ് അഴീക്കോടിനെ രൂക്ഷമായി വിമര്‍ശിച്ചു എന്നാണ്. അദ്ദേഹം വിമര്‍ശിച്ചത് തന്റെ വ്യക്തിപരമായ ആദരത്തെ ഇടയ്ക്കിടെ എടുത്തുപറഞ്ഞുകൊണ്ടാണ്. ഒരാള്‍ വിമര്‍ശനം നടത്തിയാല്‍ അതെങ്ങിനെയാണ് ''രൂക്ഷമായ വിമര്‍ശനം'' ആവുക. നമ്മുടെ ലേഖകന്‍മാര്‍ക്ക് വിമര്‍ശനമാണെങ്കില്‍ അതു രൂക്ഷമായ വിമര്‍ശനമല്ലാതെ മറ്റൊന്നുമായിക്കൂടെന്ന് തോന്നുന്നു. രൂക്ഷം എന്നല്ലാതെ വെറൊരു വാക്ക് വിമര്‍ശനത്തെ വിശേഷിപ്പിക്കാന്‍ ഇവര്‍ ഉപയോഗിക്കാറുണ്ടോ എന്ന് സംശയമാണ്. വായനക്കാര്‍ക്ക് എത്ര തെറ്റായ ധാരണയാണ് ഇതു നല്‍കുക എന്ന് ആലോചിച്ചു നോക്കുക.
തെറ്റിദ്ധാരണ ഇരട്ടിപ്പിക്കുന്നതിന് പത്രം മറ്റൊരു അസത്യസൂചനയും നല്‍കി. ചര്‍ച്ചയില്‍ ഒരാള്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതിനെ എതിര്‍ത്തു സംസാരിച്ചവരുണ്ടെങ്കില്‍ അതു ചൂണ്ടിക്കാണിക്കേണ്ടത് പത്രത്തിന്റെ ധര്‍മമാണ്. ഇവിടെ ആ ധര്‍മവും ഉപേക്ഷിക്കപ്പെട്ടു. മറ്റൊരു പ്രഭാഷകനായ പോള്‍ മണലില്‍ തുടങ്ങിയവര്‍ എം ജി എസിന്റെ നിലപാടിനെ ''രൂക്ഷമായി'' വിമര്‍ശിച്ചത് റിപ്പോര്‍ട്ടര്‍ അറിഞ്ഞില്ല. ഡോ ശ്രീകല അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ ഉദാഹരണങ്ങളോടെ എണ്ണിയെണ്ണി എതിര്‍ത്തതും അദ്ദേഹം കേട്ടില്ല.
ഇതിനൊക്കെ മകുടം ചൂടുന്ന ഒരു കണ്‍കെട്ടു കൂടെ പത്രം നടത്തി. മറുപടി പറയാന്‍ അവസരം ഉണ്ടായിട്ടും അഴീക്കോട് ഒടുവില്‍ യോഗത്തില്‍ നിന്ന് 'ഇറങ്ങിപോയി' എന്ന്. മികച്ച കണ്ടുപിടുത്തം തന്നെ! സത്യം എഴുതിയാല്‍ ആളുകള്‍ വായിക്കില്ലെന്നും കള്ളമായി വാര്‍ത്തയെ മാറ്റിയാലല്ലാതെ തന്റെ റിപ്പോര്‍ട്ടുകള്‍ക്ക് വായനക്കാരെ കിട്ടുകയില്ലെന്നുമുള്ള ഒരു പത്രലേഖകന്റെ മറിമായങ്ങള്‍ ഇമ്മട്ടില്‍ തുടര്‍ന്നാല്‍ പത്രം വെറും കള്ള പ്രമാണമായി അറിയപ്പെടാന്‍ അധികകാലം വേണ്ടിവരില്ല. ലേഖകനുവേണ്ടി പത്രം നിര്‍വാണമടയേണ്ടിവരും. ഒരു സെമിനാറില്‍ പങ്കെടുക്കുന്നത് ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ്. ഭിന്നാഭിപ്രായങ്ങള്‍ കേട്ടാല്‍ ഭയപ്പെട്ട് സ്ഥലം വിട്ടോടി പോകുന്ന ആളാണ് ഞാനെന്ന് സൂചിപ്പിച്ച ലേഖകന്‍ എനിക്ക് മാനനഷ്ടം വരുത്തുകയും സ്വന്തം പത്രവാര്‍ത്ത മലിനീകരിക്കുകയും പത്രപ്രവര്‍ത്തനത്തിന് കളങ്കം വരുത്തുകയും ചെയ്തിരിക്കുന്നു.
മറുപടി പറയാന്‍ അവസരമുള്ളത് ഉപയോഗിക്കാതെ ഇറങ്ങിപ്പോയെന്ന്! മറുപടി പറയാന്‍ എന്നോട് അധ്യക്ഷന്‍ ആവശ്യപ്പെട്ടിരുന്നില്ല. ആവശ്യപ്പെട്ടിരുന്നെങ്കില്‍ ആ അവസരം ഞാന്‍ ഉപേക്ഷിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? ഞാന്‍ വേദി വിട്ടത് (ഇറങ്ങിപ്പോയെന്ന് ലേഖകപക്ഷം) അധ്യക്ഷനോട് ചോദിച്ചിട്ടാണ്. ചര്‍ച്ച അവസാനിച്ച് പുസ്തക പരിചയ പ്രസംഗങ്ങളുടെ ഊഴം വന്നപ്പോള്‍ ദൂരയാത്ര ചെയ്യേണ്ടതുകൊണ്ട് സമയം കളയാതെ ഞാന്‍ സ്ഥലം വിട്ടതാണ്. ഇറങ്ങിപ്പോക്ക് പ്രതിഷേധ സൂചകമാണ്. ഞാന്‍ പ്രതിഷേധിച്ചാണ് പോയതെന്ന് ലേഖകന്‍ എങ്ങിനെയാണ് മനസിലാക്കിയത്. എഴുത്തു ലൈസന്‍സില്ലാത്ത തൂലികാ ക്രീഡയല്ല, അതു ആത്മ നിയന്ത്രണവും ഉത്തരവാദിത്വവും ആവശ്യപ്പെടുന്നു. ഞാന്‍ ഏതു പത്രത്തെയാണ് ഉദ്ദേശിക്കുന്നതെന്ന് പത്രത്തിലുള്ളവര്‍ക്ക് ഗ്രഹിക്കാനായെങ്കില്‍ ഈ തൊഴിലറിയാത്ത പത്രപ്രവര്‍ത്തകനെ നിലയ്ക്കു നിര്‍ത്താന്‍ നടപടി എടുക്കുന്നത് ലോകോപകാരമായിരിക്കും.
ഇനി ഈ സെമിനാറില്‍ എം ജി എസ് ഇല്ലായിരുന്നെന്ന് വെയ്ക്കുക. സെമിനാര്‍ എത്ര ഏകപക്ഷീയമാകുമെന്ന് ഈ പത്രപ്രവര്‍ത്തകന്‍ ആലോചിച്ചിട്ടുണ്ടോ? വെറും പ്രശംസമാത്രമാകുന്നതാണ് ഞാനിഷ്ടപ്പെടുക എന്ന് അദ്ദേഹം ധരിച്ചതെങ്ങിനെ!
സ്വന്തം പക്ഷപാതങ്ങളോ മൂഢതകളോ പ്രകടിപ്പിക്കുന്നതിനുള്ള സ്വകാര്യ ലേഖകരുടെ എണ്ണം കൂടിവരുന്നെന്ന് പേടിക്കണം. ജേണലിസ്റ്റുകളെപറ്റി പല ആവലാതികളും പൊട്ടി വളര്‍ന്നുവരുന്ന ഇക്കാലത്ത് പുതിയൊരു ആപത്താണ് മേലെ പറഞ്ഞത്. വാര്‍ത്തയിലും മറ്റും സ്വന്തം സങ്കുചിത അഭിപ്രായങ്ങളുടെ ചായം കലര്‍ത്തിവിടുന്ന ദുശ്ശീലം ഏറെക്കാലം കൊണ്ടുനടക്കാന്‍ കൊള്ളില്ല. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വ്യക്തിയുടെ വാര്‍ത്തയും പടവും കൊടുക്കാതിരിക്കുക, അപ്രധാനമായി കൊടുക്കുക, ഒടിച്ചുവളച്ച് കൊടുക്കുക മുതലായ ദുര്‍വൃത്തികള്‍ സ്വന്തം നിലനില്‍പിനെ തന്നെ അപായപ്പെടുത്തും. പത്രത്തെയും ബാധിക്കും.
മുളച്ചുതുടങ്ങിയ ഈ ദുഃസ്വഭാവത്തിനുനേരെ പ്രധാന പത്രാധിപന്‍മാരുടെയും പത്ര ഉടമകളുടെയും ഒരു കണ്ണ് ഉണ്ടായിരിക്കുന്നത് നന്ന്.
*
സുകുമാര്‍ അഴീക്കോട് കടപ്പാട്: ജനയുഗം ദിനപത്രം 06 ഡിസംബര്‍ 2010
Wednesday, November 24, 2010
Over 5,000 phones being tapped daily
Even as the 2G scam media tapes are doing the rounds, there are 5,000-6,000 telephones being tapped on an average across the country by the Central investigation and intelligence agencies on a daily basis, sources said.
The sources feel that with the Adarsh scam, the Commonwealth Games scandal, and the 2G spectrum scam breaking out, the interception or tapping of phones and e-mail could reach higher levels, and many more details indicating the involvement of more persons in the scams could tumble out as different investigation agencies go ahead with probes.
“Of these, a majority relate to terror networks, and 10-12 per cent pertains to economic offences, including those involved in hawala dealings,” the sources said.
Intelligence and security agencies often keep tabs on the activities of terrorist groups operating in Jammu and Kashmir as well the northeast, and the Naxal groups operating in seven States.
Approval
In India, telephone tapping has to be approved by a designated authority. The Central or State government is empowered to order interception of messages as per Section 5 of the Indian Telegraphic Act, 1885. There is also a provision for a review committee to supervise the order.
The Regulation of Investigatory Powers Act, 2000, in general prohibits the interception of communications by a third party, with exceptions related to government agencies.
For the Central intelligence and investigation agencies, the designated authority is the Union Home Secretary, while for the States it is the State Home Secretary. The permission for interception or tapping is given for an initial period of 60 days and subsequently comes up for renewal before the designated authority. There are nearly 690 million mobile and landline telephone subscribers in India.
*
Vinay Kumar Hindu Daily dated 23-11-2010
Wednesday, October 13, 2010
വീണ്ടുമൊരു പൊളിച്ചെഴുത്ത്
ഒരുഗതിയും പരഗതിയുമില്ലാതെ തിരഞ്ഞെടുപ്പുഗോദയില്‍ കിടന്നു പരുങ്ങുന്ന ഉമ്മന്‍ചാണ്ടിയെ എങ്ങനെയെങ്കിലും ഒന്നു രക്ഷിച്ചെടുക്കാന്‍ മനോരമ പെടുന്നപാട് ചില്ലറയൊന്നുമല്ല. ലോട്ടറി കേന്ദ്രീകരിച്ച് കെട്ടിപ്പൊക്കിയ സ്വപ്നസൗധം സിംഗ്‍വി വന്ന് ഇടിച്ചിട്ടു. അക്കാലമൊന്ന് അതിജീവിക്കാന്‍ ചാണ്ടിയും രമേശും സതീശും തോമസുമൊക്കെ വിളിച്ച ഈശ്വരന്മാരില്ല, നോറ്റ നോമ്പുകളോ പോയ ദേവാലയങ്ങളോ എണ്ണാവതുമല്ല. സിംഗ്‍വിയെ കോണ്‍ഗ്രസ് മണിയറയിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചതോടെ ജനം എല്ലാം മറന്നുവെന്നും കളി ഒന്നേന്ന് തുടങ്ങിയെന്നുമാണ് അച്ചായന്‍ പത്രം ഭാവിക്കുന്നത്. പക്ഷേ സിംഗ്‍വി ഇംപാക്ട് അങ്ങനെയങ്ങ് വിട്ടുപോകുന്നുമില്ല.
രാവണന്‍കോട്ടയില്‍നിന്നു രക്ഷപ്പെടാന്‍ വഴിയറിയാതെ കുഴങ്ങി നില്‍ക്കുന്ന ചിന്നനെലിയെ ബാലപ്രസിദ്ധീകരണങ്ങളില്‍ കണ്ടിട്ടില്ലേ? ചിന്നനെലിയെ വീട്ടിലെത്താന്‍ സഹായിക്കണമെന്നായിരിക്കും വായനക്കാര്‍ക്കുള്ള നിര്‍ദേശം. എലിക്കുഞ്ഞനെ സഹായിക്കാന്‍ വിമതന്‍ എത്ര ശ്രമിച്ചിട്ടും ഇതുവരെ നടന്നിട്ടില്ല. എന്നാല്‍, അതീവബുദ്ധിശാലികളായ വായനക്കാര്‍ ഏറെയുള്ളതുകൊണ്ട് എലിക്കുഞ്ഞന്‍ വീടെത്താതെ പോവില്ലെന്നു സമാശ്വസിച്ചു പിന്‍വാങ്ങാറാണു പതിവ്.
സിങ്വി സാര്‍ വന്നു മൂന്നു ദിവസം പഞ്ചനക്ഷത്രത്തില്‍ കുളിച്ചുണ്ടും കുടിച്ചുണ്ടും താമസിച്ചു മടങ്ങിയതോടെ ഐസക് മന്ത്രി രാവണന്‍കോട്ടയില്‍നിന്നു തടി സലാമത്താക്കിയെന്നു തോന്നിയതാണ്. പക്ഷേ, എന്തു ചെയ്യാം? കോട്ടവാതില്‍ കഷ്ടിച്ചു കടന്നപ്പോള്‍ അതാ, മുന്നില്‍ വായും പിളര്‍ന്നു നില്‍ക്കുന്ന ഒരു കിടങ്ങ്!
കോട്ടയില്‍നിന്നു രക്ഷപ്പെടുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളും അത്ര ഭാഗ്യവാന്‍മാരൊന്നുമല്ല. മാര്‍ട്ടിന്‍സാറുമായി ബന്ധപ്പെട്ട കഥകളൊന്നും നേതാക്കളെക്കുറിച്ചു കേള്‍ക്കുന്നില്ലെന്നതു വലിയ ആശ്വാസമാണ്. എന്നാല്‍, കഥയുടെ പരിണാമഗുപ്തി എന്താണെന്ന് ആര്‍ക്കും പിടികൊടുക്കാതെയാണു ലോട്ടറി നാടകം പുരോഗമിക്കുന്നത് എന്നതുകൊണ്ട് ഏതു നിമിഷവും എന്തും സംഭവിക്കാം. മണികുമാര്‍ സുബ്ബ കോണ്‍ഗ്രസിനു വരുത്തിവച്ച ചീത്തപ്പേര് നാട്ടുകാര്‍ ഒരുവിധം മറന്നുവരുമ്പോഴായിരുന്നു സിങ്വി സാറിന്റെ എഴുന്നള്ളത്ത്. കുറച്ചുനാളത്തേക്കു വാ തുറക്കേണ്ടെന്നു സാറിനോടു നിര്‍ദേശിച്ചതുകൊണ്ടു തല്‍ക്കാലം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കു തലയില്‍ മുണ്ടിടാതെ പുറത്തിറങ്ങാമെന്ന നില വന്നിട്ടുണ്ടെന്ന് ആശ്വസിക്കാം.
*
Sunday, April 4, 2010
Built on the courage of dreams
Such schemes are generally well funded and well managed and true to form they do get their 15 minutes in the sun and a regular paragraph in the Chairman's annual speech to the share holders.
So what is special about a school being run by some bank employees? Well one finds that it is different only on checking the “ground truth”—a term used by space scientists to distinguish between a satellite image of a place and the reality on the ground.
It is a distinctly different view, a dream that has fructified, thanks to the tireless efforts of the functionaries of the trade union of Indian bank. It was the vision of an organisation, whose members were bogged in tight necked day- to -day banking operations – real cousins of Shakespeare's Cassio, engaged in fighting the Government attacks on the employees and fighting battles with the police, to start a school where it was so pressingly needed but the system could not offer due to obvious reasons.
Initiatives
The IBEA High School situated in Kuruchi village, a calm and serene hamlet on the roadside, at a distance of about seven km from Pattukottai, Tamil Nadu is the brain child of some passionate Indian Bank employees. Mr K Krishnan President of Indian Bank Employees Association (TN) took the lead along with the other employees and started this project to educate underprivileged children in 2002. It was a brave thing to do and being activists in the IBEA they certainly did not lack the organisational skills.Quickly an IBEA educational trust was set up in 2000 and fund raising started. The trust was able to purchase about five acres of land in the village and start the construction of a couple of buildings with small but well-ventilated classrooms.
This Tamil medium school has quickly chalked out a reputation for itself as a ‘good school' in the region. Students of the school have achieved a 100 per cent passing at the SSLC exams during the last three years. The very first year (2006), one student had failed, however he is now making quiet progress in his career as a worker at Hyundai factory near Chennai.
As part of its efforts to kindle a scientific interest in their immediate environment among school children, the Department of Science and Technology conducts the National Children's Science Congress the first phase of which is held at the district level, and then the State level.
At the State level 1200 projects are in stiff competition and only 30 are selected for the national award. The hallmark of the achievement of this school is that the children of IBEA High School received the young scientist award 2005-06, from President Abdul Kalam and subsequently in the following year, they were conferred the young scientists award on a project titled, “a study on Pannavayal Lake”.
Students of the school were ecstatic again when they secured the first prize in the quiz competition held at the state level by the Tamil Nadu science forum in 2008.
All round development
The school follows an Activity Based Learning System and pays serious attention to non-academic skills of the children as well. A library containing a large number of books donated by Indian Bank employees and other well wishers is the pride of teachers and students alike.
Mr Dhanabal of Indian Bank who has taken the immediate responsibility to mentor the school, points out that what makes it all worthwhile is the fact that the students came from 25 hamlets and most of them belonged to families of small farmers or landless labourers from the backward and scheduled castes.
Even for a relatively well off bank employees' union, it has not been smooth sailing. As in all worthwhile projects the journey has been full of struggle, requiring persistence, doggedness and sacrifice. Not only was the land acquired with great difficulty, but also not a single child came forward from the villages, when the admissions were in progress for the Std. VI, in 2002, as the word had got around that the school did not have recognition by the State Government.
Mr Dhanabal removed his son from a school of repute and admitted him in IBEA High School to prove the point to the villagers that this mission would succeed.
Even after the news about the boy's admission went around, it took 15 days for the second student to join, and for that entire academic year they had a great student teacher ratio, as there were only two students in Std. VI!
In the nineties, with millions (if not billions) made in the digital revolution, Silicon Valley companies came up with a new buzzword—giving back to society. It has crept into Indian IT industry as well.
The school at Kuruchi, however, is fuelled by ordinary bank employees with their hearts in the right place, stretching out of one's comfort zone and working with loads of gumption and hard work.
******
Radhika Kanav, Courtesy : The Hindu report
Tuesday, March 23, 2010
സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനങ്ങള്‍ക്ക് ഏകീകൃത സംഘടന
സമൂഹത്തിന്റെ എല്ലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും സ്വതന്ത്ര സോഫ്റ്റ്വെയറും അതിന്റെ ആശയധാരയും പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് മുഖ്യലക്ഷ്യമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. ശാസ്ത്ര- ഗവേഷണ രംഗങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ വ്യാപനത്തിനായി പ്രവര്‍ത്തിക്കും. സ്കൂള്‍- ഉന്നതവിദ്യാഭ്യാസ മേഖയിലും അക്കാദമിക് രംഗത്തും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ ഫലപ്രദമായി ഇടപെടും. സാധാരണക്കാരെയുള്‍പ്പെടെ കംപ്യൂട്ടര്‍സാക്ഷരരാക്കി ഈ രംഗത്തെ വിവേചനം അവസാനിപ്പിക്കാന്‍ പരിശ്രമിക്കും. രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകും. എല്ലാതലത്തിലും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതിനുള്ള നയപരമായ മാറ്റത്തിനായി പ്രവര്‍ത്തിക്കും. വിവരസാങ്കേതികവിദ്യയുടെ സ്വതന്ത്രമായ വളര്‍ച്ചയും വ്യാപനവും തടയുന്നതിനെതിരെ നിരന്തരം പൊരുതും- സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
ജോസഫ് തോമസ് പ്രസിഡന്റ്, കിരൺ ചന്ദ്ര ജനറല്‍ സെക്രട്ടറി
പുതുതായി രൂപംകൊണ്ട ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി മലയാളിയായ ജോസഫ് തോമസിനെയും ജനറല്‍ സെക്രട്ടറിയായി കിരൺചന്ദ്രയെയും(ആന്ധ്രപ്രദേശ്) തെരഞ്ഞെടുത്തു. പ്രൊഫ. ഗോപിനാഥ്, പ്രൊഫ. ദേബേഷ് ദാസ്, പ്രബീര്‍ പുര്‍കായസ്ത (വൈസ് പ്രസിഡന്റുമാര്‍), ജയകുമാര്‍, ഡോ. നന്ദിനി മുഖര്‍ജി, സിദ്ധാര്‍ഥ (സെക്രട്ടറിമാര്‍), പ്രതാപ് റെഡ്ഡി (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഇവരടക്കം 28 പേരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 69 പേരുള്ള ജനറല്‍ കൌൺസിലിനെയും സമ്മേളനം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. സംഘടനയുടെ ഭരണഘടനയ്ക്ക് രൂപംനല്‍കാന്‍ ഈ സമിതിയെ ചുമതലപ്പെടുത്തി.
സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം ഉയരങ്ങളിലേക്ക്
സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം എതാനും പ്രൊഫഷണലുകളും അക്കാദമിക് പണ്ഡിതന്മാരും മാത്രമടങ്ങിയ പരിമിത വൃത്തത്തില്‍നിന്ന് സാമൂഹ്യജീവിതത്തിന്റെ സമസ്ത തലങ്ങളിലും വേരോട്ടമുള്ള കരുത്തുറ്റ ബഹുജനപ്രസ്ഥാനമായി മാറുന്നു. രണ്ടുദിവസങ്ങളിലായി ബംഗളൂരുവില്‍ നടന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകരുടെ ദേശീയ സമ്മേളന ഇക്കാര്യത്തിന് അടിവരയിടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഐടി പ്രൊഫഷണലുകള്‍, അക്കാദമിക് പണ്ഡിതന്മാര്‍ എന്നിങ്ങനെ 1200ല്‍പരം പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്രയേറെ പ്രതിനിധികള്‍ അണിനിരക്കുന്നത് ഇതാദ്യം.
സമ്മേളനത്തെക്കുറിച്ച് തിങ്കളാഴ്ച മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത അസംബന്ധം.
സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം എന്താണെന്ന് അറിയാത്തവരാണ് സമ്മേളനത്തിനും പുതുതായി രൂപംകൊണ്ട ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യക്കുമെതിരെ രംഗത്തുവന്നത്. മാതൃഭൂമി ആരോപിക്കുന്നതുപോലെ ഏതെങ്കിലും സംഘടനയെ പിളര്‍ത്തുന്നതിന്റെയോ ഹൈജാക്ക് ചെയ്യുന്നതിന്റെയോ പ്രശ്നം ഉണ്ടായിട്ടില്ല. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ടിയുമായി ബന്ധമുള്ളവര്‍ മാത്രമായിരുന്നില്ല പ്രതിനിധികളെന്ന് എഫ്എസ്എംഐ പ്രസിഡന്റ് ജോസഫ് തോമസ് പറഞ്ഞു. എല്ലാ കക്ഷികളുമായി ബന്ധമുള്ളവരും പ്രത്യേക രാഷ്ടീയ വിശ്വാസമില്ലാത്തവരും സമ്മേളനത്തില്‍ പങ്കെടുത്തു.
എഫ്എസ്എഫിനെ പിളര്‍ത്തിയാണ് പുതിയ സംഘടന രൂപംകൊണ്ടതെന്ന ആരോപണത്തില്‍ കഴമ്പില്ല. എഫ്എസ്എഫ് ഇപ്പോഴുമുണ്ട്. പൊതു ഉടമസ്ഥതയിലുള്ള ലൈസന്‍സ് സമ്പ്രദായം(ജിപിഎല്‍) ആവിഷ്കരിച്ച് അതിനായി നിയമപരമായ ചട്ടക്കൂട് രൂപപ്പെടുത്തിയത് എഫ്എസ്എഫാണ്. ആ നിലയില്‍ ഈ സംഘടന എക്കാലത്തും എഫ്എസ്എംഐയുടെ സഹോദരപ്രസ്ഥാനമായിരിക്കും. കുത്തക കമ്പനികളാണ് സമ്മേളനം സ്പോൺസര്‍ ചെയ്തതെന്ന ആക്ഷേപവും വസ്തുതാവിരുദ്ധമാണ്. കര്‍ണാടക ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റാണ് സമ്മേളനത്തിന് ആതിഥ്യം വഹിച്ചത്. യാഹൂ, നോവല്‍ തുടങ്ങിയ ചില സ്ഥാപനങ്ങള്‍ സമ്മേളനത്തെ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ സ്വതന്ത്ര സോഫറ്റ്വെയര്‍ സേവനം ലഭ്യമാക്കുന്ന കമ്പനികളാണിവ. മൈക്രോസോഫ്റ്റ് കമ്പനിയുമായുള്ള ബന്ധം ഉപേക്ഷിച്ച് പൂര്‍ണമായും ലൈസന്‍സ് രഹിത സേവനരംഗത്തേക്ക് വരണമെന്നാണ് അവരോട് സംഘടന ആവശ്യപ്പെടുന്നത്- ജോസഫ് തോമസ് വിശദീകരിച്ചു.
സ്വാഗതസംഘം ചെയര്‍മാനെന്ന നിലയില്‍ സമ്മേളന നടത്തിപ്പിന്റെ മുഖ്യചുമതല വഹിച്ച ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ പ്രൊഫ. കെ ഗോപിനാഥ് മാര്‍ക്സിസ്റുകാരനല്ല. തമിഴ്നാട്ടില്‍ സ്വതന്ത്രസോഫ്റ്റ്വെയറിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി അത്ഭുതങ്ങള്‍ സൃഷ്ടിച്ച മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും തമിഴ്നാട് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോര്‍പറേഷന്‍ മുന്‍ എംഡിയുമായ ഉമാശങ്കര്‍, ബംഗളൂരു സര്‍വകലാശാല വൈസ് ചാന്‍സലറും വിഖ്യാത ഹൃദ്രോഗവിദഗ്ധനുമായ ഡോ. പ്രഭുദേവ് എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ബംഗളൂരു മഹാനഗരപാലിക(ബിബിഎംപി) തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമാണ് കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത്. ഉദ്ഘാടകനായി നിശ്ചയിച്ച കര്‍ണാടക ഐടി മന്ത്രി കട്ട സുബ്രഹ്മണ്യ നായിഡു, സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്ലി എന്നിവര്‍ക്കും വിട്ടു നില്‍ക്കേണ്ടി വന്നു. പശ്ചിമബംഗാള്‍ ഐടി മന്ത്രി ഡോ. ദേബേഷ് ദാസ് നഗരത്തില്‍ എത്തിയെങ്കിലും സമ്മേളനത്തില്‍ പങ്കെടുക്കാനായില്ല.
നിയമ നടപടി ആലോചിക്കും: എഫ്എസ്എംഐ
ബംഗളൂരു: പുതുതായി രൂപംകൊണ്ട ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ(എഫ്എസ്എംഐ) ജനറല്‍ സെക്രട്ടറി കിരൺ ചന്ദ്രയെ ബഹുരാഷ്ട്ര ഐടി കമ്പനിയായ 'നോവലി'ന്റെ പ്രതിനിധിയായി ചിത്രീകരിച്ച മാതൃഭൂമിക്കെതിരെ നിയമനടപടി ആലോചിക്കുമെന്ന് പ്രസിഡന്റ് ജോസഫ് തോമസ് അറിയിച്ചു. കിരൺ ചന്ദ്രയ്ക്ക് നോവലുമായി ഒരു ബന്ധവുമില്ല. സ്വതന്ത്ര സോഫ്റ്റ്വെയര്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആന്ധ്രപ്രദേശിലെ സ്വേച്ഛയുടെ പ്രതിനിധിയാണ് കിരൺ. ആ നിലയില്‍ തന്നെയാണ് നേരത്തെ ഫ്രീ സോഫ്റ്റ്വെയര്‍ ഫൌണ്ടേഷന്റെ(എഫ്്എസ്എഫ്) ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതും- അദ്ദേഹം പറഞ്ഞു.

