Thursday, November 27, 2008

സംഘപരിവാറിന്റെ തനിനിറം

ഇന്ത്യയുടെ ചീഫ് ജസ്‌റ്റിസ് കെ ജി ബാലകൃഷ്‌ണന്‍ ഡല്‍ഹിയില്‍ നടത്തിയ ഒരു പ്രസംഗം 'രാഷ്‌ട്രീയത്തിന്റെ പിന്‍വാങ്ങല്‍ ആശങ്കാജനകം' എന്ന തലക്കെട്ടില്‍ പ്രമുഖപത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. "നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ രാജ്യത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതും അത് ധ്രുവീകരണത്തിന് വഴി ഒരുക്കുന്നതും പതിവായിക്കഴിഞ്ഞു'' എന്നാണ് അദ്ദേഹം പറഞ്ഞത്.

ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയെയോ സംഘടനയെയോ രാഷ്‌ട്രീയപാര്‍ടിയെയോ ലക്ഷ്യമാക്കിയല്ല ഈ അഭിപ്രായമെന്നാണ് കരുതേണ്ടത്. ആനുകാലിക സംഭവങ്ങളെപ്പറ്റിയുള്ള പൊതു പ്രതികരണം മാത്രമായിരിക്കാം. ഇത്തരം സംഘട്ടനങ്ങളും ധ്രുവീകരണവും കേവലം യാദൃഛികമായി സംഭവിക്കുന്നതല്ലെന്നും കൃത്യമായ ആസൂത്രണവും ലക്ഷ്യവും സംഭവങ്ങളുടെ പിറകിലുണ്ടെന്നും കാണേണ്ടതുണ്ട്. അത് കാണാതിരുന്നാല്‍ ഭീകരതയെ നേരിടുന്നതില്‍ വീഴ്‌ചയും പരാജയവും സംഭവിക്കും. മലേഗാവിലെയും സംജോത എക്‍സ്‌പ്രസിലെയും സ്‌ഫോടങ്ങള്‍, ഗുജറാത്തിലെ വംശഹത്യ, ഒറീസയില്‍ ഓസ്‌ട്രേലിയന്‍ മിഷണറി ഗ്രഹാംസ്‌റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്നത്, ഒറീസയിലും കര്‍ണാടകത്തിലും ക്രൈസ്‌തവര്‍ക്കെതിരെ വ്യാപകമായി നടന്ന ആക്രമണം, തലശേരിയില്‍കണ്ടെത്തിയ ബോംബ് ഫാക്‍ടറി, രണ്ട് ആര്‍എസ്എസുകാരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം- ഇവയൊക്കെ ഒരു സിദ്ധാന്തത്തിന്റെ കൃത്യമായ പ്രയോഗമാണെന്ന് കാണാതിരിക്കാനാകില്ല.

ആര്‍എസ്എസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ പാഞ്ചജന്യത്തില്‍ ഗിരിലാല്‍ ജെയിന്‍ 1989-90 കാലഘട്ടത്തില്‍ എഴുതിയ ഏതാനും ലേഖനം 'കുരുക്ഷേത്ര' പുസ്‌തകമാക്കിയിട്ടുണ്ട്. 'കപടമതേതരത്വവും യഥാര്‍ഥ ദേശീയതയും' എന്ന പുസ്‌തകത്തിന്റെ നാലാമധ്യായത്തിന്റെ തലക്കെട്ട് 'പരിവര്‍ത്തനത്തിന്റെ പേറ്റുനോവ് ' എന്നാണ്. പ്രസക്തഭാഗം ഇങ്ങനെ:

"ഒരു പഴയ വ്യവസ്ഥ തകരുകയും പുതിയ ഒന്ന് ഉറപ്പിക്കുകയും ചെയ്യുമ്പോള്‍ അതിഭയങ്കരമായ കൊടുങ്കാറ്റും യാതനകളും അസ്ഥിരതയുമുണ്ടാകുന്നു. അത്തരത്തിലുള്ള അവസരമാണ് ഇന്നത്തേത്. പാശ്ചാത്യചിന്തയില്‍ മുദ്രണംചെയ്യപ്പെട്ട നെഹ്റുവിന്റെ മതനിരപേക്ഷ ചട്ടക്കൂട് തകര്‍ന്ന് തവിടുപൊടിയായിക്കൊണ്ടിരിക്കുകയാണ്. ഈ രാജ്യത്തിന്റെ യഥാര്‍ഥ അന്തശ്ചേതന പ്രബലമായി തനിസ്വരൂപം അഭിവ്യഞ്ജിപ്പിക്കാന്‍ എരിപൊരികൊള്ളുന്ന ഇരുശക്തിയുടെയും സംഘര്‍ഷത്തിനു സമയമായി. ഒന്ന് നശിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റേത് അതിന്റെ സ്ഥാനമേറ്റെടുക്കാന്‍ കുതികൊള്ളുന്നു. അതിനാല്‍ ഇന്ന് എല്ലാ തലത്തിലും ധ്രുവീകരണം ബലവത്തായിവരുന്നത് നിങ്ങള്‍ക്ക് കാണാം. "ഏതു കക്ഷിയാണ് പരിവര്‍ത്തനത്തോടൊപ്പം നില്‍ക്കുന്നതെന്നും ഏത് കക്ഷിയാണ് എതിര്‍നില്‍ക്കുന്നതെന്നും രാഷ്‌ട്രീയരംഗത്ത് വ്യക്തമായി കാണാം. എന്റെ അഭിപ്രായത്തില്‍ ഹൈന്ദവാനുകൂലം, ഹൈന്ദവവിരുദ്ധം എന്ന രണ്ടു ചേരികളായി രാഷ്‌ട്രീയരംഗം വേര്‍തിരിഞ്ഞുകഴിഞ്ഞു. ഭാരതീയ ജനതാപാര്‍ടി മാത്രമാണ് ഹൈന്ദവാനുകൂല കക്ഷി എന്നു പറയാന്‍ സംശയം വേണ്ട. അതിനാല്‍ ധ്രുവീകരണം മാത്രമല്ല വിവിധ കാരണങ്ങളെക്കൊണ്ട് പൊട്ടിപ്പുറപ്പെടുന്ന ഹിന്ദു- മുസ്ലീം കലാപങ്ങളെയും ഞാന്‍ പരിവര്‍ത്തനത്തിന്റെ ഭാഗമായി കാണുന്നു. ഇത് മാറ്റപ്രക്രിയയുടെ പരിണാമമാകുന്നു''.

സംഘര്‍ഷവും ധ്രുവീകരണവും മാത്രമല്ല ഹിന്ദു- മുസ്ലീം കലാപങ്ങളെപ്പോലും സ്വാഗതംചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഒരു സിദ്ധാന്തത്തിന്റെ പേരിലാണ്. ബാബറി മസ്‌ജിദ് തകര്‍ക്കുന്നതിനുള്ള ഒരുക്കം നടക്കുന്ന കാലത്താണ് ഈ ലേഖനം എഴുതിയതെന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. മഹാത്മാഗാന്ധിയെ വധിച്ചതായിരുന്നു സ്വതന്ത്ര ഇന്ത്യയില്‍ മതേതരത്വത്തിനേറ്റ കൊടിയപ്രഹരം. രണ്ടാമത്തേത് ബാബറിമസ്‌ജിദ് ബലപ്രയോഗത്തിലൂടെ തകര്‍ത്ത സംഭവം. രണ്ടിന്റെയും പിറകില്‍ പ്രവര്‍ത്തിച്ചശക്തി ഒന്നുതന്നെയാണ്. രണ്ടും ഭീകരപ്രവര്‍ത്തനംതന്നെയാണ്. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച മതനിരപേക്ഷത കപടമതേതരത്വമാണെന്നാണല്ലോ സംഘപരിവാര്‍ വിലയിരുത്തുന്നത്.

ഗുജറാത്തിലെ വംശഹത്യക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ നന്ദ്രേമോഡി വീണ്ടും അധികാരത്തില്‍വന്നത് വിശ്വഹിന്ദുപരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയക്ക് എന്തെന്നില്ലാത്ത ആവേശമാണ് നല്‍കിയത്. 2004 ലെ ലോക്‍സഭാതെരഞ്ഞെടുപ്പില്‍ ഗുജറാത്താവര്‍ത്തിക്കുമെന്നായിരുന്നു തൊഗാഡിയയുടെ പ്രവചനം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തില്‍ വരുമെന്നും അതുകഴിഞ്ഞ് ഇന്ത്യ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കുമെന്നും മുസ്ലീങ്ങളെയും തുടര്‍ന്ന് കപടമതനിരപേക്ഷവാദികളെയും ഉന്മൂലനം ചെയ്യുമെന്നുമാണ് ആത്മവിശ്വാസത്തോടെയും അല്‍പ്പം അഹന്തയോടെയും തൊഗാഡിയ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഉല്‍ബുദ്ധരായ സമ്മതിദായകര്‍ ആപത്ത് മുന്‍കൂട്ടി കണ്ടതിനാല്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയില്ല. ഇടതുപക്ഷം സന്ദര്‍ഭോചിതമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചതുകൊണ്ടാണ് വളഞ്ഞവഴികളിലൂടെ ബിജെപി വീണ്ടും അധികാരത്തില്‍ വരുന്ന സാഹചര്യം ഇല്ലാതായത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ചാക്കിട്ടുപിടിത്തവും കുതികാല്‍വെട്ടുമൊക്കെ നടക്കുമായിരുന്നു.

ഗിരിലാല്‍ ജെയിന്‍ പുസ്‌തകത്തില്‍ മറ്റൊരു വശത്തുപറയുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

"ഹിന്ദുക്കള്‍ ശൌര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകങ്ങളായിരുന്നിട്ടുണ്ട്. ആയുധമേന്തുന്നതും സാഹസികപ്രവര്‍ത്തനങ്ങള്‍ക്ക് പുറപ്പെടുന്നതും ഒരിക്കലും ഭീരുത്വം തീണ്ടാത്തതുമാണ് ഹൈന്ദവസ്വഭാവം. ഇന്ന് ഹൈന്ദവഭാവനയില്‍ കണ്ടുതുടങ്ങിയ തീവ്രതയെ ഞാന്‍ ശുഭകരമായി കരുതുന്നു. ഈ തീവ്രത കൂടുതല്‍ ശക്തമായി സമ്മര്‍ദം ചെലുത്താന്‍ പര്യാപ്‌തമാകണം. അതിനിടെ അല്‍പ്പം പ്രകോപനമുണ്ടായാലും കുഴപ്പമില്ല'' (പേജ് 21).

ആര്‍എസ്എസിന്റെ തീവ്രവാദവും ഭീകരവാദവുമാണ് പുറത്തുവരുന്നത്. ആയുധമേന്താനും പ്രകോപനം സൃഷ്‌ടിക്കാനുമുള്ള പച്ചയായ ആഹ്വാനം! ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ 'പ്രസംഗങ്ങള്‍, കത്തുകള്‍' എന്ന കൃതി നോക്കുക.

"സ്വയം സേവക സഹോദരന്മാരെ, ഹിന്ദുസ്ഥാനം ഹിന്ദുക്കളുടേതാണെന്നു നിര്‍ഭയമായി ഉല്‍ഘോഷിക്കുക. നമ്മുടെ മനസ്സിന്റെ ദുര്‍ബലത സമൂലം നശിപ്പിക്കുക. വിദേശികളിവിടെ താമസിച്ചുകൂടാ എന്ന് നാം പറയുന്നില്ല. എന്നാല്‍,തങ്ങള്‍ ഹിന്ദുക്കളുടെ ഹിന്ദുസ്ഥാനത്തിലാണ് താമസിക്കുന്നതെന്നും അവരുടെ അധികാരങ്ങളില്‍ കൈകടത്താന്‍ തങ്ങള്‍ക്ക് അവകാശമില്ലെന്നും വിദേശികള്‍ ഓര്‍മിക്കണം. "ഹിന്ദുസ്ഥാന്‍ എങ്ങനെയാണ് ഹിന്ദുക്കളുടെ മാത്രമായിത്തീരുക എന്ന് ചോദിക്കാന്‍പോലും ചില മാന്യന്മാര്‍ മടിക്കുന്നില്ല. ഇവിടെ താമസിക്കുന്നവരുടെ എല്ലാമാണ് ഹിന്ദുസ്ഥാന്‍ എന്നാണ് അവരുടെ അഭിപ്രായം. ഇത്തരത്തിലുള്ള വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് രാഷ്‌ട്രശബ്‌ദത്തിന്റെ അര്‍ഥംപോലും അറിയില്ലെന്നുള്ളതാണ് വ്യസനകരം. കേവലം ഒരു കഷണം ഭൂമിയെ ആരും രാഷ്‌ട്രമെന്ന് വിളിക്കുകയില്ല. ഒരു ആചാരം, ഒരു സംസ്‌ക്കാരം, ഒരു പാരമ്പര്യം എന്നിവയോടുകൂടി പുരാതനകാലംമുതല്‍ ഒരുമിച്ചു ജീവിച്ചുവരുന്ന ഒരു ജനതയാണ് രാഷ്‌ട്രമായിത്തീരുന്നത്. ഈ ദേശത്തിന് നാം ഹേതുവായിട്ടാണ് ഹിന്ദുസ്ഥാനമെന്ന പേരുണ്ടായത്. മറ്റാളുകള്‍ മര്യാദയോടുകൂടി ഇവിടെ ജീവിക്കുന്നെങ്കില്‍ ജീവിച്ചുകൊള്ളട്ടെ. നാമൊരിക്കലും അവരെ മുടക്കിയിട്ടില്ല. മുടക്കുകയുമില്ല. പാര്‍സികളുടെ ഉദാഹരണംതന്നെ ഹിന്ദുക്കളുടെ ഉദാരതയ്‌ക്കു മതിയായ തെളിവാണ്. എന്നാല്‍, നമ്മുടെ വീട്ടില്‍ വിരുന്നുണ്ണാന്‍ വന്നിട്ട് നമ്മുടെ മാറില്‍ കത്തിയിറക്കാന്‍ ഉദ്യമിക്കുന്നവന് ഇവിടെ ലവലേശം സ്ഥാനമില്ല. സംഘത്തിന്റെ ഈ വിചാരധാര നമ്മള്‍ ശരിക്ക് മനസ്സിലാക്കണം. നമ്മുടെ വീട്ടില്‍ അഭിമാനത്തോടെ ജീവിക്കാന്‍ സാധിക്കുന്നതിനുവേണ്ടിയാണ് നമ്മുടെ സംഘടന. ഇതില്‍ യാതൊരുവിധത്തിലുള്ള അന്യായവുമില്ല''.

എല്ലാ ഇന്ത്യക്കാരും നമ്മുടെ സഹോദരീ സഹോദരന്മാരാണെന്ന് ചെറുപ്പത്തില്‍തന്നെ വിദ്യാലയങ്ങളില്‍ നാം ഉരുവിട്ടുപഠിക്കുന്നു. നാനാത്വത്തില്‍ ഏകത്വം എന്നാണ് ഇന്ത്യയുടെ ഐക്യം അരക്കിട്ടുറപ്പിക്കാനുള്ള അടിസ്ഥാനസിദ്ധാന്തമെന്ന് മനസ്സിലാക്കുന്നു. സിന്ധുനദിയുടെ തീരത്ത് നിവസിക്കുന്നവരെയാണ് ആദ്യം സൈന്ധവര്‍, ഹിന്ദുക്കള്‍ എന്ന് വിളിച്ചതെന്നും ചരിത്രം പറയുന്നു. ഹിന്ദുവില്‍നിന്നാണ് ഇന്ത്യ ഉണ്ടായതെന്ന വികലമായ ചരിത്രം പഠിപ്പിച്ചുകൊണ്ടാണ് ഇവിടെ ആര്‍എസ്എസിന്റെ ഒന്നാമത്തെ സര്‍സംഘ്ചാലകു മുതല്‍ ന്യൂനപക്ഷവിരുദ്ധ ചിന്താഗതി വളര്‍ത്തിയെടുക്കുന്നത്. വിദേശികള്‍ എന്നു വിളിക്കുന്നത് മുസ്ലീം, ക്രിസ്‌ത്യന്‍, പാര്‍സി തുടങ്ങിയ മതവിഭാഗങ്ങളെയാണ്. നമ്മുടെ ഭരണഘടന ഇന്ത്യന്‍ പൌരത്വത്തിനു നല്‍കിയ നിര്‍ദേശമൊന്നും ഇക്കൂട്ടര്‍ക്ക് ബാധകമല്ല. ഭരണഘടനയുടെ അന്തസ്സത്ത അവര്‍ അംഗീകരിക്കുന്നില്ല. ഇന്ത്യ ഹിന്ദുക്കളുടേതു മാത്രമാണെന്നും മറ്റുള്ളവര്‍ വിരുന്നുകാരാണെന്നും സ്ഥാപിക്കാനാണ് ശ്രമം. മ്ലേച്‌ഛന്മാരെന്നും ദസ്യുക്കളെന്നും വിളിച്ച് അകറ്റിനിര്‍ത്തിയ ആദിവാസികളുടെയും വനവാസികളുടെയും സ്ഥാനമെവിടെയാണെന്നു ചോദിച്ചാല്‍ അവരുടെ വോട്ടുകിട്ടാന്‍ അവരെ ഹിന്ദുക്കളില്‍ ഉള്‍പ്പെടുത്തും. ആര്യന്മാര്‍ ഇവിടെ ജനിച്ചുവളര്‍ന്നവരാണെന്ന് ചരിത്രം തിരുത്തിയെഴുതും. ശരിക്കും വംശാധിപത്യത്തിന്റെ ഹിറ്റ്ലര്‍ മാതൃകയാണ് സംഘപരിവാറിന്റെ തത്വസംഹിത.

അധികാരത്തിന് കലാപവഴി

ആര്‍എസ്എസിന്റെ വളര്‍ച്ചയ്‌ക്കിടയില്‍ യാദൃച്‌ഛികമായി കടന്നുപറ്റിയ അജന്‍ഡയല്ല ഭീകര പ്രവര്‍ത്തനത്തിന്റേത്. സൈദ്ധാന്തികമായി ഭീകരപ്രവര്‍ത്തനവും ശത്രുക്കളുടെ ഉന്മൂലനവും ആര്‍എസ്എസ് പരിപാടിയാണ്. ശത്രുക്കളെ മുന്‍കൂര്‍ തെരഞ്ഞെടുത്ത് അവര്‍ക്കുനേരെ സന്ധിയില്ലാത്ത യുദ്ധങ്ങള്‍ നടത്തി രാഷ്‌ട്രീയ അധികാരത്തിലേക്ക് എത്തുന്നതിനുള്ള രാഷ്‌ട്രീയ പദ്ധതിയാണ് തുടക്കംമുതല്‍ ആര്‍എസ്എസിനെ നയിക്കുന്നത്. വിചാരധാരയില്‍ ചോദ്യോത്തര രൂപത്തില്‍ ഗോള്‍വാള്‍ക്കര്‍ പറയുന്നു:

"നിങ്ങളുടേതുപോലെ തന്നെയാണല്ലോ ഹിറ്റ്ലറും ആരംഭിച്ചത്. യുവാക്കന്മാരെ ശേഖരിച്ച് അവരില്‍ ഐക്യബോധവും അച്ചടക്കവും വളര്‍ത്തുകയായിരുന്നു അദ്ദേഹം ചെയ്തത്. പക്ഷേ പിന്നീട് എല്ലാ രാഷ്‌ട്രീയസംഘടനകളെയും അദ്ദേഹം അടിച്ചമര്‍ത്തി. ആ നാസിസംഘടനയും നിങ്ങളുടെ സംഘടനയും തമ്മിലെന്താണ് വ്യത്യാസം? "ഉത്തരം: ഹിറ്റ്ലറുടെ പ്രസ്ഥാനം രാഷ്‌ട്രീയത്തെ കേന്ദ്രീകരിച്ചായിരുന്നു. ഞങ്ങള്‍ രാഷ്‌ട്രീയമായി ബന്ധപ്പെടാതെ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നു. പലരും ഒരുമിച്ചുചേരുന്നത് രാഷ്‌ട്രീയ ഉദ്ദേശത്തിനുവേണ്ടിയാണെന്ന് പലപ്പോഴും കാണാവുന്നതാണ്. പക്ഷേ ആ ഉദ്ദേശം നഷ്ടപ്പെടുമ്പോള്‍ ഐക്യം നഷ്‌ടപ്പെടുന്നു. ഒരു താല്‍ക്കാലിക നേട്ടമല്ല സ്ഥിരമായ ഐക്യമാണ് നമുക്കാവശ്യം. അതിനാല്‍ രാഷ്‌ട്രീയത്തില്‍നിന്ന് നാം അകന്നുനില്‍ക്കുന്നു.''

ഇതാണ് ആര്‍എസ്എസിന്റെ കാപട്യം. രാഷ്‌ട്രീയം ഇല്ലെന്നതാണ് ഹിറ്റ്ലറുടെ നാസിപാര്‍ടിയും അഥവാ ഫാസിസ്റ്റ് സംഘടനയും തങ്ങളുംതമ്മിലുള്ള വ്യത്യാസമെന്ന് ആര്‍എസ്എസ്് പറയുമ്പോള്‍, ഇന്ന് ഇന്ത്യ നേരിടുന്ന കൊടിയ വിപത്തായ ഫാസിസ്റ്റ് രാഷ്‌ട്രീയത്തെ പഴന്തുണിയിട്ട് മറയ്‌ക്കാനുള്ള ശ്രമമാണെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല. രാഷ്‌ട്രീയ അധികാരം കൈക്കലാക്കുകയാണ് ആര്‍എസ്എസിന്റെ അടിസ്ഥാന പദ്ധതി എന്നതുകൊണ്ടുതന്നെ ഫാസിസവുമായി അവര്‍ സ്വയം ചൂണ്ടിക്കാട്ടുന്ന അകല്‍ച്ചപോലും ഇല്ല എന്നാണ് തെളിയുന്നത്.

സര്‍സംഘചാലക് മാധവസദാശിവ ഗോള്‍വാള്‍ക്കറുടെ വിചാരധാരയ്‌ക്ക് ആര്‍എസ്എസിന്റെ വേദഗ്രന്ഥമെന്ന വിശേഷണമാണുള്ളത്. അതില്‍ മുസ്ലീങ്ങളെപ്പറ്റി പറയുന്നു:

" ഒരുപക്ഷേ പാകിസ്ഥാന്‍ നമ്മുടെ രാജ്യത്തിനുനേരെ ഒരു സായുധസമരത്തിന് തീരുമാനമെടുക്കുമ്പോള്‍ ഉള്ളില്‍നിന്ന് കുത്തുവാന്‍ അവര്‍ തക്കംപാര്‍ത്തിരിക്കുകയാവാം. അവര്‍ കുത്തുമ്പോള്‍ കുഴപ്പങ്ങളെ മുളയില്‍തന്നെ നുള്ളിക്കളയത്തക്കവണ്ണം നാം ഉണരാത്തപക്ഷം അത് ഡല്‍ഹിയുടെപോലും അടിത്തറയ്ക്ക് ഇളക്കം വരുത്തിയേക്കാം. (പേജ് 213).

217-ാം പേജില്‍ തുടരുന്നു

"ഏത് പൊതുനിരത്തില്‍കൂടിയും വാദ്യഘോഷയാത്ര നടത്തുവാന്‍ പൌരന്മാര്‍ക്കുള്ള മൌലികാവകാശത്തെ ഹൈക്കോടതികള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ക്രമസമാധാനത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി ഘോഷയാത്രകളെ നിയന്ത്രിക്കാന്‍ ഭരണനിര്‍വഹണക്കാരില്‍ നിക്ഷിപ്‌തമായ വിവേചനാധികാരത്തിന്റെ മറപറ്റിക്കൊണ്ട് ഗവണ്‍മെന്റ് പലപ്പോഴും പള്ളികള്‍ സ്ഥിതിചെയ്യുന്ന നിരത്തുകളില്‍കൂടി ഘോഷയാത്രപോകുന്നതില്‍നിന്നുതന്നെ ഹിന്ദുക്കളെ തടയുന്നു. സമാധാനം ഭഞ്ജിക്കാനിരിക്കുന്നവര്‍ക്ക് അരുനില്‍ക്കുകയാണിത്. ഒരുവിധത്തിലിത് രാജ്യത്തിനകത്ത് മുസ്ലീം താവളങ്ങള്‍, അതായത് ധാരാളം കുട്ടിപ്പാകിസ്ഥാനുകള്‍ ഉണ്ടെന്നും അവിടെ രാജ്യത്തിലെ പൊതുനിയമങ്ങള്‍ ചില പ്രത്യേക ഭേദഗതികള്‍ക്ക് വിധേയമായി മാത്രമേ നടപ്പാക്കാവൂ എന്നും കുഴപ്പമുണ്ടാക്കുന്നവരുടെ തോന്ന്യാസങ്ങള്‍ക്കായിരിക്കണം അവസാന തീരുമാനം വിട്ടുകൊടുക്കേണ്ടതെന്നും പരോക്ഷമായിട്ടെങ്കിലും സമ്മതിക്കലാണ്.''

തികച്ചും ബാലിശമായ വാദഗതികളായി തള്ളിക്കളയാമെങ്കിലും നിസ്സാരകാര്യത്തിന്റെ പേരില്‍ സംഘര്‍ഷവും ധ്രുവീകരണവും സൃഷ്ടിക്കുകയെന്ന താല്‍പ്പര്യം ഈ വാദഗതിയുടെ പിറകിലുണ്ടെന്ന് കാണാം. കോഴിക്കോട് ജില്ലയിലെ നടുവട്ടത്ത് (മാറാടിനടുത്ത്) പള്ളിയുടെ മുമ്പില്‍ക്കൂടി ചെണ്ടമുട്ടി ഘോഷയാത്ര നടത്തി ബോധപൂര്‍വം സംഘര്‍ഷം സൃഷ്‌ടിച്ചതിന്റെ ഫലമായി പൊലീസ് വെടിവയ്‌പുണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്‌തതാണ്.

തലശേരി കലാപത്തിന് കാരണമായി ആര്‍എസ്എസ് പ്രചരിപ്പിച്ചത് ക്ഷേത്ര ഘോഷയാത്രയ്‌ക്കുനേരെ മുസ്ലീങ്ങള്‍ ചെരുപ്പെറിഞ്ഞു എന്നാണ്. ആര്‍എസ്എസ് ആസൂത്രണംചെയ്‌ത മഹാഭൂരിപക്ഷം വര്‍ഗീയകലാപങ്ങള്‍ക്കും തുടക്കമായത് ഇത്തരം കെട്ടുകഥകളാണ്. ഉത്സവകാലത്ത് പല സംസ്ഥാനങ്ങളിലും ഇപ്പോഴും ഏറ്റുമുട്ടലും കൊലപാതകവും തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് കാണാം. ഇന്ത്യയിലെ 15 കോടിയോളം വരുന്ന മുസ്ലീങ്ങളുടെ രാജ്യസ്നേഹം ചോദ്യംചെയ്യുന്നത് ഇന്ത്യയുടെ ഐക്യം ഊട്ടിയുറപ്പിക്കാനാണെന്ന് അവകാശപ്പെടാന്‍ കഴിയുമോ?

വിചാരധാരയില്‍ ക്രിസ്‌ത്യാനികളെപ്പറ്റി പറയുന്നത് 20-ാം അധ്യായത്തിലാണ്.

"ഇവിടുത്തെ ക്രിസ്ത്യാനികള്‍ ഇത്തരം പ്രവര്‍ത്തനത്തിലേര്‍പ്പെടുകയും (മതപരിവര്‍ത്തനം) ക്രിസ്‌തു മതപ്രചരണത്തിനുള്ള അന്താരാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ ഏജന്റുമാരാണ് തങ്ങളെന്ന് സ്വയംകരുതുകയും തങ്ങളുടെ കൂറ് ആദ്യമായി സ്വന്തം ജന്മഭൂമിയോടായിരിക്കാനും തങ്ങളുടെ പൂര്‍വികന്മാരുടെ സംസ്‌ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും യഥാര്‍ത്ഥ പുത്രന്മാരെപോലെ പെരുമാറുന്നതിന് വിസമ്മതിക്കുകയും ചെയ്യുന്നേടത്തോളം കാലം അവരിവിടെ വൈരികളായി വര്‍ത്തിക്കും. അതനുസരിച്ച് അവരോട് പെരുമാറേണ്ടിയും വരും'' (പേജ് 228)

ഇന്ത്യയിലെ ക്രിസ്‌ത്യാനികള്‍ക്ക് പൌരാവകാശം നിഷേധിക്കാന്‍ ആര്‍എസ്എസിന് എന്താണധികാരം? സ്വയംസേവകസംഘത്തിന്റെ സിദ്ധാന്തം ഇതായതുകൊണ്ടാണ് ഗ്രഹാംസ്‌റ്റെയിന്‍സിനെയും രണ്ട് പുത്രന്മാരെയും വധിച്ചത്. അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയോ, കൊലപാതകത്തെ അപലപിക്കുകയോ ഉണ്ടായില്ല. മാത്രമല്ല മതപരിവര്‍ത്തനത്തെപ്പറ്റി ദേശീയചര്‍ച്ച വേണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. ഇത് കൊലപാതകത്തെ ന്യായീകരിക്കലായിരുന്നു. ജനുവരി 29ന് വാധ്വാ കമീഷനെ അന്വേഷണത്തിനായി നിയമിച്ചു. കമീഷനെ വയ്‌ക്കുന്നതിനുമുമ്പ് അന്നത്തെ ആഭ്യന്തരമന്ത്രി അദ്വാനി, ബജ്രംഗ്‌ദളിനെയും വിശ്വഹിന്ദുപരിഷത്തിനെയും വെള്ളപൂശി പ്രസ്‌താവന ഇറക്കി.

"ഈ സംഘടനകളെ ദീര്‍ഘകാലമായി എനിക്കറിയാം. അവരില്‍ കുറ്റവാളികള്‍ക്ക് സ്ഥാനമില്ല-'' എന്നാണ് പറഞ്ഞത്.

ബജ്രംഗ്‌ദളിനെയും ദാരാസിങ്ങിനെയും കുറ്റവിമുക്തമാക്കാനായിരുന്നു അന്വേഷണ കമീഷന്‍. ഗുജറാത്തിലെ വംശഹത്യയെ വെള്ളപൂശാന്‍ നാനാവതി കമീഷനെ നിയോഗിച്ചതിന് തുല്യമായ സംഭവം.

രണ്ടായിരത്തേഴ് ഡിസംബര്‍ 25 നും തുടര്‍ന്ന് അടുത്തകാലത്തും ഗുജറാത്തിലും കര്‍ണാടകത്തിലും ക്രിസ്‌തുമത വിശ്വാസികള്‍ക്കെതിരെ നടന്ന വേട്ടയുടെ ഉറവിടം ഈ ഉന്മൂലനസിദ്ധാന്തമാണ്. ഒറീസയില്‍ കന്യാസ്‌ത്രീയെ പോലീസുകാര്‍ നോക്കിനില്‍ക്കെ ബജ്രംഗ്ദള്‍ ഗുണ്ടകള്‍ ബലമായി പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്‌ത സംഭവം മതനിരപേക്ഷ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്തപുള്ളിയാണ്. കര്‍ണാടകത്തില്‍ പൊലീസുകാരുടെ കണ്‍മുന്നില്‍വച്ചാണ് ക്രൈസ്‌തവ പുരോഹിതര്‍ ആര്‍എസ്എസ് ക്രിമിനലുകളുടെ ആക്രമണത്തിന് ഇരയായത്.

ആഭ്യന്തരവിപത്തില്‍ മൂന്നാമതായി കമ്യൂണിസ്‌റ്റുകാരെയാണ് ഗോള്‍വാള്‍ക്കര്‍ പ്രതിഷ്‌ഠിച്ചത്. അതില്‍ അത്ഭുതമില്ല. പണിയെടുക്കുന്നവര്‍ക്കിടയില്‍ വര്‍ഗബോധം വളര്‍ന്നുവന്നാല്‍ തൊഴിലാളികളെ മതത്തിന്റെ പേരില്‍ മതില്‍ക്കെട്ടുകള്‍ പണിത് വേര്‍തിരിച്ചുനിര്‍ത്താന്‍ കഴിയാതെവരും. വര്‍ഗീയതയും സാമ്രാജ്യത്വവും തൊഴിലാളിവര്‍ഗത്തിന്റെ മുഖ്യശത്രുവാണ്. സാമ്രാജ്യത്വം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നു. വര്‍ഗീയത സാമ്രാജ്യത്വത്തെ പുല്‍കുകയും ചെയ്യുന്നു. രണ്ടും പരസ്പരപൂരകങ്ങളാണ്. അതുകൊണ്ടുതന്നെ കമ്യൂണിസ്‌റ്റു പ്രസ്ഥാനത്തെ തകര്‍ക്കാര്‍ ഇരുശക്തിയും ഒത്തൊരുമിച്ച് ശ്രമിക്കുന്നു.

മായ്‌ക്കാനാകാത്ത ഫാസിസ്‌റ്റ് മുഖം

മലേഗാവ് സ്ഫോടനത്തിന് ഉത്തരവാദികളാണെന്ന് ബോധ്യപ്പെട്ട പ്രജ്ഞ സിങ് താക്കൂര്‍, ലഫ്റ്റനന്റ് കേണല്‍ പുരോഹിത് തുടങ്ങി 11 പേരെ കസ്‌റ്റഡിയിലെടുത്തതോടെ ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനത്തിന്റെ യഥാര്‍ഥ ഉറവിടം സംഘപരിവാറാണെന്ന സത്യം വെളിപ്പെട്ടുകഴിഞ്ഞു. പട്ടാളത്തില്‍ ഭീകരവാദികള്‍ നുഴഞ്ഞുകയറിയ അത്യന്തം ഭീതിജനകമായ വസ്‌തുതയും പുറത്തുവന്നു. അതോടെ വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ അജന്‍ഡ ഉയര്‍ത്തിപ്പിടിച്ച് രക്ഷപ്പെടാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യമാണ് സംഘപരിവാറിനുമുന്നില്‍ തെളിഞ്ഞത്. ഭീകരപ്രവര്‍ത്തകരെല്ലാം മുസ്ലീങ്ങളാണെന്നും അവരോട് പ്രീണനനയം സ്വീകരിക്കുകയാണെന്നും ഇനി പറഞ്ഞുനടക്കാന്‍ കഴിയില്ല.

യഥാര്‍ഥത്തില്‍ സംഘപരിവാറിന്റെ ഇത്തരം പ്രചാരണത്തിന്റെ ഫലമായി നിരപരാധികളായ മുസ്ലീങ്ങളെ സംശയത്തിന്റെ പേരില്‍ അറസ്‌റ്റു ചെയ്‌ത് പീഡിപ്പിക്കുന്ന സംഭവങ്ങള്‍ പുറത്തുവരികയാണ് ചെയ്‌തത്. ജാമിയാമില്ലിയ സര്‍വകലാശാലയിലെ നിരപരാധികളായ വിദ്യാര്‍ഥികള്‍ പീഡിപ്പിക്കപ്പെടാന്‍ ഇടയായി. ഒരു വിദ്യാര്‍ഥി വെടിവയ്‌പില്‍ കൊല്ലപ്പെട്ടു. രണ്ട് വിദ്യാര്‍ഥികളെ അറസ്‌റ്റു ചെയ്തു. ഡല്‍ഹിയിലെ നാടകീയമായ ഏറ്റുമുട്ടലിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന സമാജ് വാദി പാര്‍ടി നേതാവ് അമര്‍സിങ് പരസ്യമായി ആവശ്യപ്പെട്ടു. അന്വേഷണകാലത്ത് ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ രാജിവച്ച് പുറത്തുപോകണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പ്രസിഡന്റും ഇതേആവശ്യം പരസ്യമായി ഉന്നയിക്കുന്ന സ്ഥിതിയുണ്ടായി. യുപിഎ സര്‍ക്കാര്‍ സംഘപരിവാറിനെ തൃപ്‌തിപ്പെടുത്താന്‍ പലപ്പോഴും മതനിരപേക്ഷനിലപാടില്‍ വെള്ളംചേര്‍ക്കുന്നതായി തെളിഞ്ഞു.

സംഘപരിവാറിനെ നേരിടാനെന്ന പേരിലാണ് ചില മുസ്ലീം സംഘടന ഭീകരവാദചിന്താഗതിക്ക് അടിമപ്പെട്ടത്. ഭീകരവാദം ഏതു ഭാഗത്തുനിന്നായാലും അപകടകാരിയാണ്. അതിനെ വിട്ടുവീഴ്ചയില്ലാതെ നേരിടേണ്ടതുണ്ട്. കേരളത്തില്‍ രാഷ്‌ട്രീയ സ്വയംസേവക് സംഘത്തെ നേരിടാനെന്ന പേരിലാണ് ഇസ്ലാമിക് സ്വയംസേവക സംഘം രൂപീകരിച്ചത്. ബാബറി മസ്‌ജിദ് തകര്‍ത്ത സംഭവത്തെതുടര്‍ന്ന് ചില തീവ്രവാദസംഘടനയെ നിരോധിച്ച കൂട്ടത്തില്‍ ഐഎസ്എസും നിരോധിക്കപ്പെട്ടു. കോയമ്പത്തൂര്‍ സ്‌ഫോടനം അത്യന്തം വിനാശകരമായ സംഭവമായിരുന്നു. 58 പേര്‍ അവിടെ കൊല്ലപ്പെട്ടു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കായാലും അക്ഷന്തവ്യമായ കുറ്റമാണത്. അതിന് ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം.

കോയമ്പത്തൂര്‍ സ്‌ഫോടനത്തിന് ഉത്തരവാദികള്‍ ചില മുസ്ലീം സംഘടനയാണെന്ന് തമിഴ്‌നാട് പൊലീസിന്റെ അന്വേഷണത്തില്‍ അവര്‍ക്ക് ബോധ്യപ്പെട്ടു. പിഡിപി നേതാവ് മഅ്ദനിയും അതിലുണ്ടെന്നാണ് പൊലീസ് തീര്‍ച്ചപ്പെടുത്തിയത്. തുടര്‍ന്ന് മഅ്ദനിയെ അറസ്‌റ്റ് ചെയ്‌ത് കോയമ്പത്തൂര്‍ ജയിലിലടച്ചു. മഅ്ദനിയെ അറസ്‌റ്റ് ചെയ്യിച്ചത് നായനാരാണെന്ന് 2001ലെ തെരഞ്ഞെടുപ്പുകാലത്ത് യുഡിഎഫ് വ്യാപകമായ പ്രചാരവേല സംഘടിപ്പിച്ചു. യുഡിഎഫ് അധികാരത്തില്‍വന്നാല്‍ മഅ്ദനിയെ ജയില്‍മോചിതനാക്കുമെന്നും തിരുവനന്തപുരത്ത് കൊണ്ടുവന്ന് സ്വീകരിക്കുമെന്നും പിഡിപിക്ക് ഉറപ്പുനല്‍കി. ഇത് രഹസ്യമായിരുന്നില്ല. പിഡിപിയുടെ വോട്ട് യുഡിഎഫിന് കിട്ടി. യുഡിഎഫ് അധികാരത്തില്‍വന്നതോടെ മഅ്ദനിയെയും പിഡിപിയെയും മറന്നു.

മഅ്ദനിയുടെ ജയില്‍വാസം ഒരു മനുഷ്യാവകാശപ്രശ്‌നമായി ഉയര്‍ന്നുവന്നു. ഒരു കാല്‍ നഷ്ടപ്പെട്ട അദ്ദേഹത്തിന്, ദീര്‍ഘകാലം വിചാരണപോലും ഇല്ലാതെ ജയിലില്‍ നരകയാതന അനുഭവിക്കേണ്ടിവന്നു. പരോള്‍പോലും അനുവദിച്ചില്ല. വിചാരണ കൂടാതെ ഒരു പൌരനെ അനിശ്ചിതമായി എത്രയെങ്കിലും കാലം ജയിലിലടയ്ക്കുന്നത് ശരിയല്ലെന്ന നിലപാട് സിപിഐ എം സ്വീകരിച്ചു. മനുഷ്യത്വപരമായ നിലപാടായിരുന്നു ഇത്. മഅ്ദനിയെ പരോളില്‍ വിടണമെന്ന് ആവശ്യപ്പെട്ടു. യുഡിഎഫ് കൊടുംവഞ്ചനയാണ് മഅ്ദനിയോടും പിഡിപിയോടും കാണിച്ചതെന്ന് അവര്‍ക്ക് ബോധ്യമായി. സിപിഐ എം അതിന്റെ നിലപാടില്‍ ഉറച്ചുനിന്നു. കേസ് വിചാരണ നടന്നപ്പോള്‍ മഅ്ദനി കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വിട്ടയച്ചു.

ജയില്‍മോചിതനായി സ്വീകരണം ലഭിച്ചപ്പോള്‍ അദ്ദേഹം ചില കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞു. ചില തെറ്റുകള്‍ പറ്റിയതായി സ്വയം സമ്മതിച്ചു. ആരുടെയെങ്കിലും പ്രേരണമൂലമല്ലെന്ന് വ്യക്തം. അതോടൊപ്പം യുഡിഎഫിന്റെ വഞ്ചന തുറന്നുകാട്ടുകയും ചെയ്‌തു. അതോടെ മഅ്ദനിയും പിഡിപിയും ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്‌ക്കും ഭീകരവാദിയായിരിക്കുന്നു.

ഭീകരവാദത്തെ വിലയിരുത്തുന്നത് തെരഞ്ഞെടുപ്പില്‍ വോട്ട് കിട്ടുമോ എന്ന അളവുകോലിന്റെ അടിസ്ഥാനത്തിലായിക്കൂടാ. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കണം. ഭൂരിപക്ഷമായ ഹിന്ദുക്കളില്‍ ചെറുന്യൂനപക്ഷം ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്നതുപോലെ, ന്യൂനപക്ഷമായ മുസ്ലീങ്ങളില്‍ ചെറുന്യൂനപക്ഷം ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. എന്‍ഡിഎഫ് കേരളത്തില്‍ രഹസ്യമായി ആയുധപരിശീലനം നടത്തുന്നുണ്ട്. ആയുധം ശേഖരിക്കുന്നുണ്ട്. മതമൌലികവാദം പ്രചരിപ്പിക്കുന്നുണ്ട്. അവര്‍ക്ക് ഇഷ്‌ടം പോലെ പണം കിട്ടുന്നുണ്ടെന്നാണ് അറിയുന്നത്. ചെറുപ്പക്കാര്‍ക്ക് ഫോണും ബൈക്കുമൊക്കെ അനായാസം ലഭിക്കുന്നുണ്ട്. അവരും സിപിഐ എം പ്രവര്‍ത്തകരെയാണ് നോട്ടമിടുന്നത്. കേരളത്തില്‍ നടന്ന എന്‍ഡിഎഫുമായി ബന്ധപ്പെട്ട 100 സംഘട്ടനത്തില്‍ അമ്പത്തെട്ടോളം സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് നടന്നത്.
ആര്‍എസ്എസിനെ നേരിടാനെന്നു പറഞ്ഞാണ് എന്‍ഡിഎഫ്, സിമി തുടങ്ങിയ ഭീകരവാദസംഘടനകളും പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍, ഭീകരതയെ നേരിടാന്‍ ഒറ്റപ്പെട്ട പ്രവര്‍ത്തനമല്ല വേണ്ടത്. മതവിശ്വാസികളായാലും നിരീശ്വരവാദികളായാലും എല്ലാ സമാധാനപ്രേമികളും മതനിരപേക്ഷ ചിന്താഗതിക്കാരും ഒരുമിച്ചുനിന്ന് പ്രവര്‍ത്തിച്ചാലേ ഭീകരപ്രവര്‍ത്തനത്തെ നേരിടാന്‍ കഴിയൂ എന്ന തിരിച്ചറിവാണ് വേണ്ടത്. ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും മുസ്ലീങ്ങളും ഭീകരവാദത്തിനെതിരാണ്. സംഘപരിവാറായാലും എന്‍ഡിഎഫായാലും സിമിയായാലും അല്‍ ഖായ്‌ദയായാലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തിയായ ഇടപെടലുണ്ടാകണം. ജനങ്ങളുടെ പൂര്‍ണസഹകരണവും ഉണ്ടായാല്‍ ഭീകരതയെ നേരിടാന്‍ കഴിയും.

ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഭീകരതയ്‌ക്ക് മതമില്ല. അതിനൊരു തത്വശാസ്ത്രമുണ്ട്. അതുകൊണ്ടുതന്നെ ഭീകരവാദത്തെ ആശയപരമായും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കഴിയണം. ഭീകരതയ്‌ക്കെതിരെ ഉറഞ്ഞുതുള്ളുന്ന സംഘപരിവാറിന്റേത് ഭീകരതയെ പരിപോഷിപ്പിക്കുകയും ഉദ്ഘോഷിക്കുകയും ചെയ്യുന്ന ആശയ അടിത്തറയാണ് എന്നതിനൊപ്പം, മതത്തിന്റെ പേരില്‍ ആണയിടുന്ന സംഘപരിവാര്‍ യഥാര്‍ഥ മതവിശ്വാസികളല്ലെന്നും വിലയിരുത്താനാകും. അവര്‍ കപട മതവിശ്വാസികള്‍മാത്രമാണ്.

ഗാന്ധിജി യഥാര്‍ഥ മതവിശ്വാസിയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. അദ്ദേഹം പ്രാര്‍ഥനാവേളയില്‍ ഗീതയും ഖുര്‍ ആനും ബൈബിളും പാരായണം ചെയ്‌തു. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് പരസ്പരവിശ്വാസത്തോടെയും സ്നേഹത്തോടെയും ഒന്നിച്ചുജീവിക്കാന്‍ കഴിയുമെന്നതാണ് ഗാന്ധിജിയുടെ സന്ദേശം.

കടലുകള്‍ക്കപ്പുറത്തേക്ക് ഹിന്ദുമതം പ്രചരിപ്പിച്ച സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്, എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്നാണ്. മതങ്ങള്‍ പരസ്പരവിരുദ്ധങ്ങളല്ല, പരസ്‌പരപൂരകങ്ങളാണെന്നും വിവേകാനന്ദന്‍ പറഞ്ഞു. മുസ്ലീം പള്ളിയിലും ക്രൈസ്‌തവാരാധനാലയത്തിലും ബുദ്ധവിഹാരത്തിലും വനാന്തരങ്ങളില്‍ ഹിന്ദുസന്ന്യാസിമാരോടൊപ്പവും താന്‍ പ്രാര്‍ഥന നടത്തുന്നതിനെക്കുറിച്ചും വിവേകാനന്ദന്‍ വിശദീകരിച്ചിട്ടുണ്ട്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നുമാത്രമല്ല, ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നും പറഞ്ഞിട്ടുണ്ട് ശ്രീനാരായണഗുരു.

സംഘപരിവാറിന്റെ മതസങ്കല്‍പ്പം എവിടെ; ഗാന്ധിജിയുടെയും വിവേകാനന്ദന്റെയും ശ്രീനാരായണന്റെയും സങ്കല്‍പ്പങ്ങള്‍ എവിടെ. മതവിദ്വേഷമാണ് ആര്‍എസ്എസ് അജന്‍ഡ. ശ്രീരാമന്റെയും ശ്രീകൃഷ്‌ണന്റെയും സംരക്ഷകര്‍ തങ്ങളാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

1925ലാണ് ആര്‍എസ്എസ് ജനിച്ചത്. അതിനുമുമ്പ് ഇവിടെ ഹിന്ദുമതവും ക്ഷേത്രങ്ങളും ഉണ്ടായിരുന്നു. നൂറ്റാണ്ടുകളായി മതവും ആരാധനാലയങ്ങളും നിലനിന്നത് ആര്‍എസ്എസിന്റെ ഔദാര്യംകൊണ്ടല്ല. സവര്‍ണ-സമ്പന്ന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും അധികാര ലബ്‌ധിക്കുമുള്ള ചവിട്ടുപടിമാത്രമാണ് ആര്‍എസ്എസിന് മതവും വിശ്വാസവും. അതിന് സാധൂകരണം നല്‍കുന്ന ആശയ അടിത്തറയാണ് അതിന്റേത്. അതുകൊണ്ടുതന്നെ ആര്‍എസ്എസിനെ സാധാരണ സംഘടനയായി കാണാനാകില്ല- പുള്ളിപ്പുലിയുടെ പുള്ളിപോലെ ആ സംഘടനാശരീരത്തില്‍ ഫാസിസ്‌റ്റ് സ്വഭാവവും കുടികൊള്ളുന്നു.

*****

വി വി ദക്ഷിണാമൂര്‍ത്തി

35 comments:

വര്‍ക്കേഴ്സ് ഫോറം said...

ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഭീകരതയ്‌ക്ക് മതമില്ല. അതിനൊരു തത്വശാസ്ത്രമുണ്ട്. അതുകൊണ്ടുതന്നെ ഭീകരവാദത്തെ ആശയപരമായും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കഴിയണം.

ഭീകരതയ്ക്കെതിരെ ഉറഞ്ഞുതുള്ളുന്ന സംഘപരിവാറിന്റേത് ഭീകരതയെ പരിപോഷിപ്പിക്കുകയും ഉദ്ഘോഷിക്കുകയും ചെയ്യുന്ന ആശയ അടിത്തറയാണ് എന്നതിനൊപ്പം, മതത്തിന്റെ പേരില്‍ ആണയിടുന്ന സംഘപരിവാര്‍ യഥാര്‍ഥ മതവിശ്വാസികളല്ലെന്നും വിലയിരുത്താനാകും. അവര്‍ കപട മതവിശ്വാസികള്‍മാത്രമാണ്.

ഗാന്ധിജി യഥാര്‍ഥ മതവിശ്വാസിയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. അദ്ദേഹം പ്രാര്‍ഥനാവേളയില്‍ ഗീതയും ഖുര്‍ ആനും ബൈബിളും പാരായണം ചെയ്‌തു. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് പരസ്പരവിശ്വാസത്തോടെയും സ്നേഹത്തോടെയും ഒന്നിച്ചുജീവിക്കാന്‍ കഴിയുമെന്നതാണ് ഗാന്ധിജിയുടെ സന്ദേശം.

കടലുകള്‍ക്കപ്പുറത്തേക്ക് ഹിന്ദുമതം പ്രചരിപ്പിച്ച സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്, എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്നാണ്. മതങ്ങള്‍ പരസ്പരവിരുദ്ധങ്ങളല്ല, പരസ്‌പരപൂരകങ്ങളാണെന്നും വിവേകാനന്ദന്‍ പറഞ്ഞു. മുസ്ലീം പള്ളിയിലും ക്രൈസ്‌തവാരാധനാലയത്തിലും ബുദ്ധവിഹാരത്തിലും വനാന്തരങ്ങളില്‍ ഹിന്ദുസന്ന്യാസിമാരോടൊപ്പവും താന്‍ പ്രാര്‍ഥന നടത്തുന്നതിനെക്കുറിച്ചും വിവേകാനന്ദന്‍ വിശദീകരിച്ചിട്ടുണ്ട്.

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നുമാത്രമല്ല, ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നും പറഞ്ഞിട്ടുണ്ട് ശ്രീനാരായണഗുരു. സംഘപരിവാറിന്റെ മതസങ്കല്‍പ്പം എവിടെ; ഗാന്ധിജിയുടെയും വിവേകാനന്ദന്റെയും ശ്രീനാരായണന്റെയും സങ്കല്‍പ്പങ്ങള്‍ എവിടെ. മതവിദ്വേഷമാണ് ആര്‍എസ്എസ് അജന്‍ഡ. ശ്രീരാമന്റെയും ശ്രീകൃഷ്‌ണന്റെയും സംരക്ഷകര്‍ തങ്ങളാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

1925ലാണ് ആര്‍എസ്എസ് ജനിച്ചത്. അതിനുമുമ്പ് ഇവിടെ ഹിന്ദുമതവും ക്ഷേത്രങ്ങളും ഉണ്ടായിരുന്നു. നൂറ്റാണ്ടുകളായി മതവും ആരാധനാലയങ്ങളും നിലനിന്നത് ആര്‍എസ്എസിന്റെ ഔദാര്യംകൊണ്ടല്ല. സവര്‍ണ-സമ്പന്ന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും അധികാര ലബ്‌ധിക്കുമുള്ള ചവിട്ടുപടിമാത്രമാണ് ആര്‍എസ്എസിന് മതവും വിശ്വാസവും. അതിന് സാധൂകരണം നല്‍കുന്ന ആശയ അടിത്തറയാണ് അതിന്റേത്. അതുകൊണ്ടുതന്നെ ആര്‍എസ്എസിനെ സാധാരണ സംഘടനയായി കാണാനാകില്ല- പുള്ളിപ്പുലിയുടെ പുള്ളിപോലെ ആ സംഘടനാശരീരത്തില്‍ ഫാസിസ്‌റ്റ് സ്വഭാവവും കുടികൊള്ളുന്നു.

Unknown said...

മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക.
വെറുപ്പിന്റെ വ്യാപനം തടയുക

പ്രിയ said...

"സവര്‍ണ-സമ്പന്ന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും അധികാര ലബ്‌ധിക്കുമുള്ള ചവിട്ടുപടിമാത്രമാണ് ആര്‍എസ്എസിന് മതവും വിശ്വാസവും. അതിന് സാധൂകരണം നല്‍കുന്ന ആശയ അടിത്തറയാണ് അതിന്റേത്."

അതിന്റെത് മാത്രമല്ല.എല്ലാത്തിന്റെയും. ഇടതു-വലതു പക്ഷങ്ങളുടെ അടക്കം. അത് കൊണ്ടാണല്ലോ മതനേതാക്കളെ കൂട്ടുപിടിക്കാനായി അവിടങ്ങളില്‍ കയറി ഇറങ്ങുന്നതും. കുറച്ചു നാള്‍ ഒന്നിനെ തള്ളിപ്പറയും പിന്നെ കൂടെകൂട്ടും .ഹിന്ദുവിന്റെയും മുസ്ലിമിന്റെയും ഒക്കെ ഉള്ളില്‍ അസമത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചതും ഈ രാഷ്ട്രിയക്കാര്‍ ഒക്കെ തന്നെ.

സ്വന്തം കണ്ണടയിലൂടെ നോക്കുമ്പോള്‍ തങ്ങള്‍ ചെയ്യുന്നത് എല്ലാം ശരിയും ബാക്കിയെല്ലാം തെറ്റും.

ഇതിപ്പോള്‍ ഹിന്ദു തീവ്രവാദം. മുന്നേ മുസ്ലിം തീവ്രവാദം. ഇതെല്ലാം എവിടെ ആണ് തുടങ്ങിയത്?

Anonymous said...

Mumbai is under terrorist attack directly from Pakistan , you fools you blame RSS for that?! You lick assholes of Madani, and all possible Islam terrorits. Enjoy

Lick Mayavathi's ass also, Brainless fools

Anonymous said...

"ഇതിപ്പോള്‍ ഹിന്ദു തീവ്രവാദം. മുന്നേ മുസ്ലിം തീവ്രവാദം. ഇതെല്ലാം എവിടെ ആണ് തുടങ്ങിയത്?"

ഇതു തുടങ്ങിയ കാലം കുറച്ചു പഴകിപ്പോയി, പക്ഷെ ഇതിന് ശവം തീനി രൂപം വന്നത്,'മാനനീയ'ഗോട്സെജി ലോകാ സമസ്തോ സുഖിനോ ഭവന്തു പറഞ്ഞു നടന്ന ആ വൃദ്ധന്-എം.കെ.ഗാന്ധിക്ക്-മേല്‍ വിജയം നേടിയത് തൊട്ടാണ്..

Anonymous said...

കമ്മ്യൂണിസ്സത്തിന്റെ അടിസ്ഥാനവും വിപ്ലവം നടത്തുന്ന രീതിയും താന്‍ ഒന്നു വിശ്ദീകരിച്ചാല്‍ കൊള്ളാം. അത് പ്രാവര്‍ത്തികമാക്കിയ ഇടങ്ങളില്‍ അതിനു വേണ്ട് എത്ര പേരെ കൊന്നു എന്നും.... നിന്റെ കൈ വിറക്കും. അധവാ വിറച്ചില്ലെങ്കില്‍ അതു നിന്റെ ആളുകള്‍ തന്നെ വെട്ടി മാറ്റും. നീ ജീവിതത്തില്‍ ഏതെങ്കിലും ഒരു ‘വര്‍ക്കര്‍‘ എന്നു പറയുന്നവനെ കണ്ടിട്ടുണ്ടൊ?.

മുംബയില്‍ തീവ്രവാദി ആക്രമണം നടന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്റെ നേതാവ് കുടുങ്ങിയതെങ്ങനെയായിരുന്നു. തൊഴിലാളികളെ രക്ഷിക്കാന്നുള്ള വിപ്ലവ ചര്‍ച്ച നടത്തുകയായിരുന്നോ? അവിടെ ഒരു ദിവസ്സം ചിലവാക്കുന്ന തുക കൊണ്ട് 100 തൊഴിലാളികള്‍ ഒരു മാസം പട്ടിണിയില്ലതെ ജീവിക്കും എന്നു നിനക്കറിയാമോ. ഇല്ലെങ്കില്‍ നീ‍ ഇവിടെ ഇങ്ങനെ എഴിതി മലിന്മാക്കി നിന്റെ കപട മനസ്സിനെ സുഖിപ്പിക്കു്. ലാല്‍ സലാം ( ഒലക്കേടെ മൂട്)

പ്രിയ said...

അതിന് മുന്നേ ഇന്ത്യയെ കീറി മുറിച്ചതും ഇതു തന്നെ ആയിരുന്നില്ലേ?

shahir chennamangallur said...

നന്നായി. ഞാന്‍ മുഴുവന്‍ വായിച്ചിട്ടില്ല. രാത്രി വീറ്റില്‍ എത്തിയിട്ട് വായിക്കാം .
എന്നാലും ചിലത് എനിക്കു പറയാതിരിക്കാന്‍ വയ്യ.
വെറുപ്പിന്റെ തത്വ ശാസ്ത്രം നമുക്ക് ഒന്നിച്ച് പിഴുതെറിയാം . എല്ലാവറ്ക്കും അവരവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ സാധിക്കണം .
ആരും ആരുടെയും നാശത്തെ കൊതിക്കാതിരിക്കാം .
ആരോഗ്യകരമായ സംവാദങള്‍ നടക്കുന്ന ഒരു നാട് പടുത്തുയര്‍ത്താം

Anonymous said...

പാവപ്പെട്ടവനും ടാജ്‌ ഹോട്ടലില്‍ താമസിക്കാന്‍ പറ്റുമോ അവിടത്തെ തൊഴിലാളികളെ ബൂറ്‍ഷ്വകള്‍ അധികം പണീ എടുപ്പിക്കുന്നുണ്ടോ മിനിമം വേജസ്‌ എട്ടു മണിക്കൂറ്‍ പണീ എന്നിവ നടപ്പാക്കുന്നുണ്ടോ എന്നു മനസ്സിലാക്കനും കൂടിയാണു താന്‍ താജില്‍ താംസൈക്കുന്നതെന്നു എം പീ ക്റിഷ്ണദാസ്‌ ആരുഷിയോടൂ പറഞ്ഞു പലപ്പോഴും ഡിഫി പിള്ളാരെ പാലക്കാാട്ടൂ ട്റെയിന്‍ തടയാന്‍ വിട്ടു അടി വരുമ്പോള്‍ റെയില്‍ വേ കാണ്റ്റീനില്‍ ഒളിച്ചിരുന്നു രക്ഷപെടുന്ന തണ്റ്റെ അനുഭവം ഈ താലിബാന്‍ ടെററിസ്റ്റുകളില്‍ നിന്നും രക്ഷപെടാന്‍ തനിക്കു സഹായകമായി എന്നു അദ്ദേഹം പറഞ്ഞു തണ്റ്റെ പാറ്‍ട്ടി സെക്റട്ടറി പിണറായിയും ഇതുപോലെ പഞ്ച നക്ഷത്റ ഹോട്ടലുകളില്‍ മാത്റമെ താംസൈക്കൂ എന്നും അബ്ദുള്‍ വഹാബ്‌ എം പീ ആണൂ ആ ശീലം പഠിപ്പിച്ചതെന്നും ക്റിഷ്ണ ദാസ്‌ പറഞ്ഞു

താലിബാണ്റ്റെ ആക്റമണം ഉഗ്രന്‍ ആയിരുന്നെന്നും ഇതു ബീ ജേ പിക്കു എല്ലാ സംസ്താനങ്ങളും പിടിച്ചടക്കാന്‍ സഹായിരിക്ക്മെന്നും ഈ ഇലക്ഷണ്റ്റെ തലേന്നു തന്നെ ആക്റമണം നടത്തിയ താലിബാന്‍ ബുധി കേന്ദ്രങ്ങളെ അദ്ദേഹം പ്റശംസിച്ചു പൊന്നാനിയില്‍ മദനി അഭൂത പൂറ്‍വമായ വിജയം കൈവരിക്കുമെന്നും ക്റിഷണ ദാസ്‌ പറഞ്ഞു അടുത്ത ലോക്സഭാ ഇലക്ഷനില്‍ എല്‍ ഡീ എഫ്‌ സ്വതന്ത്റന്‍ മദനി മാത്റമായിരിക്കും ജയം ഉറപ്പുള്ള സ്ഥാനാറ്‍ഥി എന്നും അദ്ദേഹം അവകാശപ്പെട്ടു

Anonymous said...

"മലേഗാവ് സ്ഫോടനത്തിന് ഉത്തരവാദികളാണെന്ന് ബോധ്യപ്പെട്ട പ്രജ്ഞ സിങ് താക്കൂര്‍, ലഫ്റ്റനന്റ് കേണല്‍ പുരോഹിത് തുടങ്ങി 11 പേരെ കസ്‌റ്റഡിയിലെടുത്തതോടെ ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനത്തിന്റെ യഥാര്‍ഥ ഉറവിടം സംഘപരിവാറാണെന്ന സത്യം വെളിപ്പെട്ടുകഴിഞ്ഞു."

പിന്നെ ഇവന്മാര്‍ എന്തിനാ ഈ അന്വേഷണം നടത്തുന്നത്. ലവന്മാരെ അങ്ങു പിറ്റിച്ചകത്താക്കിയാല്‍ പോരെ..
ഇതെഒക്കെ എഴുതുമ്പോല്‍ മുകളില്‍ കോമഡി എന്നു പ്രത്യെകം പറയണ്ടേ.

Anonymous said...

താളിബാനികള്‍ക്കും,താലിബാന്‍ഹിന്ദു വര്‍ഗീയര്‍ക്കും സമനില തെറ്റി തുടങ്ങി എന്ന് മുകളില്‍ ഉള്ള കമന്റുകള്‍ സൂചിപ്പിക്കുന്നു.ഒന്നു പോയി സംഭാരം ഭുജിച്ചു വാ എന്നിട്ട് സമാധാനമായി ചമ്രം പടിഞ്ഞിരിക്ക്.ഇങ്ങനെ വികാരം വിചാരത്തെ കീഴ്പെടുത്തിയതാണ് ഭാരതം ഈ കോലത്തിലായി പോയത്.

Anonymous said...

" ഒരുപക്ഷേ പാകിസ്ഥാന്‍ നമ്മുടെ രാജ്യത്തിനുനേരെ ഒരു സായുധസമരത്തിന് തീരുമാനമെടുക്കുമ്പോള്‍ ഉള്ളില്‍നിന്ന് കുത്തുവാന്‍ അവര്‍ തക്കംപാര്‍ത്തിരിക്കുകയാവാം. അവര്‍ കുത്തുമ്പോള്‍ കുഴപ്പങ്ങളെ മുളയില്‍തന്നെ നുള്ളിക്കളയത്തക്കവണ്ണം നാം ഉണരാത്തപക്ഷം അത് ഡല്‍ഹിയുടെപോലും അടിത്തറയ്ക്ക് ഇളക്കം വരുത്തിയേക്കാം.

We know very well how anti-national are the Marxists in India; They weould support China id they attack India. There is only one leader who is aware of this- Georgr Fernades. That is why he was targetted by the tehelka cook up.

Anonymous said...

"അതിന് മുന്നേ ഇന്ത്യയെ കീറി മുറിച്ചതും...
അതുകൊണ്ടാണോ, ഗാന്ധിജി കൊല്ലപ്പെട്ടത്.എന്നിട്ട് വെട്ടിമുറി തീര്‍ന്നോ,ഇനി എത്ര പേരെ കൊന്നാല്‍ തീരും,കൊല്ലപ്പെടുന്നവര്‍ ആര്.ജിന്നയുടെ പൌത്രനല്ലേ ബോംബെ dyeing മുതലാളി നുസ്ലി വാടിയ, അദ്ദേഹം സംഘപരിവാര്‍ ന്റെ തന്നെ ഭാഗമായ ശിവസേന താക്കരെയുറെ ഉറ്റ സുഹൃത്തല്ലേ,ജിന്നയുടെ പുത്രന് ഇതുവരെ എന്തെങ്കിലും പോറല്‍ പറ്റിയോ,എന്തുകൊണ്ട്, എത്രയോ കാലമായി വര്‍ഗീയ കലാപങ്ങന്ല്‍ നടക്കുന്നു...

Unknown said...

ഒന്നാം തരം ലേഖനം.

ഇതിനു വസ്തുതാപരമായോ സൈദ്ധാന്തികമായോ മറുപടി പറയാന്‍ പരിവാറുകാര്‍ ബുദ്ധിമുട്ടും. അതുകൊണ്ടാണ് തറ കമന്റുകള്‍ വരുന്നത്. ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം എന്നല്ലേ? ജാമിയ മില്ലിയക്കെതിരെ സംസാരിച്ച ബി.ജെ.പി പ്രഭൃതികള്‍ക്ക് പ്രജ്ഞയേയും പുരോഹിതനേയും പിന്തുണക്കാന്‍ എന്ത് ധാര്‍മ്മിക അവകാശമാണ് ഉള്ളത്?

ഭീകരതക്കും വര്‍ഗീയതക്കും സാമ്പത്തികമായ വശവുമുണ്ട്. അത് സാമ്രാജ്യത്വ താല്പര്യങ്ങളുമായി ഒത്ത് ചേര്‍ന്ന് പോകുന്നതുമാണ്. എന്‍.ഡി.എ സര്‍ക്കാര്‍ എടുത്തിട്ടുള്ള നയപരമായ തീരുമാനങ്ങള്‍ ഇത് ശരി വെക്കുന്നുമുണ്ട്.

Anonymous said...

ദേശീയതയില്‍ വിശ്വസിക്കാത്തവര്‍‌‌, ജന്മഭൂമിയോട് കൂറില്ലാത്തവര്‍ , ഇന്ത്യാ ചൈനാ യുദ്ധം‌‌ വന്നപ്പോ‌‌ള്‍ ഉള്ളില്‍ നിന്നു കൊണ്ട് ഇന്ത്യയെ ഒറ്റിക്കൊടുത്തവര്‍, അരുണാചലിനെയും കാശ്മീരിനെയും ഇന്ത്യ വിട്ടു കൊടുക്കണമെന്ന് വാദിക്കുന്നവര്‍, ഇന്ത്യയെ ചൈനയേക്കാ‌‌ള്‍ വലുതാവാന്‍ അനുവദിക്കില്ല എന്നു തുറന്നു പറഞ്ഞുകൊണ്ട് വിവിധ അജണ്ടക‌‌ള്‍ നടപ്പാക്കുന്നവര്‍ , ആണവകരാര്‍ മുസ്ളീം വിരുദ്ധം എന്നു പ്രചാരണം അഴിച്ചു വിട്ട പരനാറിക‌‌ള്‍ ദയവു ചെയ്ത് രാജ്യസ്നേഹം പ്രസംഗിക്കരുത്. ഞങ്ങ‌‌ള്‍ ഇന്ത്യാക്കാര്‍ - ഹിന്ദുക്കളും മുസ്ളീമുകളും ക്രിസ്ത്യാനികളും എങ്ങനെയെന്കിലും ജീവിച്ചു പൊക്കോട്ടെ. തമ്മില്‍ത്തമ്മില്‍ കൊത്തിയാലും കോഴിക്കുഞ്ഞുങ്ങ‌‌ള്‍ക്ക് കുറുക്കന്റെ മധ്യസ്ഥം വേണ്ട.

Anonymous said...

"sreevalsan said...

ഒന്നാം തരം ലേഖനം.

ഇതിനു വസ്തുതാപരമായോ സൈദ്ധാന്തികമായോ മറുപടി പറയാന്‍ പരിവാറുകാര്‍ ബുദ്ധിമുട്ടും. അതുകൊണ്ടാണ് തറ കമന്റുകള്‍ വരുന്നത്. ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം എന്നല്ലേ? ജാമിയ മില്ലിയക്കെതിരെ സംസാരിച്ച ബി.ജെ.പി പ്രഭൃതികള്‍ക്ക് പ്രജ്ഞയേയും പുരോഹിതനേയും പിന്തുണക്കാന്‍ എന്ത് ധാര്‍മ്മിക അവകാശമാണ് ഉള്ളത്? "
---------------
ടെയ് പയ്യന്‍സ്, കമ്മ്യൂണിസ്സം നടപ്പക്കാന്‍ അക്രമം നടത്താറ്റെ പറ്റുമോ ഇല്ലയോ? ഇതിനോരുത്തരം പറയാമോ? അതു മാത്രം മതി ഈ പോസ്റ്റിന്റെ പിന്നിലെ കള്ളത്തരം കണ്ടു പീടിക്കാന്‍... ലാല്‍ സലാം ( ഒലക്കേടെ മൂട്)

എന്റെ മുകളിലത്തെ ചോദ്യത്തിനു കമന്റിലെ ചോദ്യ്ങ്ങള്‍ക്കും കൂടി മറുപടി താ മോനേ ദിനേശാ..
നിങ്ങളേക്കോണ്ട് ആകെ പറ്റുക തപസി മാലിക്കുകളെ ബലാത്സംഗ്ഘം ചെയ്തു ചുട്ടു തിന്നാനല്ലേ...

Anonymous said...

അനോണിയണ്ണാ, അങ്ങിനെ മൊത്തം തീറെഴുതി എടുക്കാതെ. വല്ലോം ബാക്കി വെയ്. യെന്തരായാലും “ഞങ്ങ‌‌ള്‍ ഇന്ത്യാക്കാര്‍ - ഹിന്ദുക്കളും മുസ്ളീമുകളും ക്രിസ്ത്യാനികളും“ എന്ന് പറഞ്ഞെത് തന്ത്രമോ വൈകി വന്ന പുത്തിയോ? അങ്ങനല്ലല്ലോ അണ്ണന്മാര്‍ പറഞ്ഞോണ്ടിരുന്നത്. എന്തരോ പറ്റി? നന്നാവാന്‍ തീരുമാനിച്ചാ? ആശംസകളുണ്ടണ്ണാ. ഇത്തിരി ചരിത്രമൊക്കെ വായിച്ചേച്ച് ചൈന എന്നൊക്കെ പറയണ്ണാ. ഇതെന്തര് വായക്ക് തോന്നീത് അനോണിക്ക് പാട്ടാ? ഓ സോറി അണ്ണാ..അണ്ണന്മാരുടെ പതിവുശൈലി അതാണല്ലോ. എനിക്ക് മറന്നു പോയി.

യാരു ക്വാഴി യാരു കുറുക്കന്‍? കണ്‍ഫ്യ്യൂഷസ്സായണ്ണാ.കണ്‍ഫ്യൂഷസ്സായി.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അണലിക്കും മൂര്‍ഖനും വഴിയില്‍ പതുങ്ങിക്കിറ്റന്നാല്‍ മതി.
യാത്രക്കാരന്‍ ഹിന്ദുവെന്നോ വേറെ ആരെന്നോ നോക്കണ്ട. വിഷം രണ്ടിനും സമം.
അരക്ഷിതരെന്നു വിശ്വസിക്കുന്ന ഭീകരവാദിയും അസഹിഷ്ണുക്കളായ വര്‍ഗ്ഗീയവാദിയും ലക്ഷ്യമിടുന്നത് സാധരണക്കാരന്റെ ജീവിതം.

വര്‍ഗ്ഗെയതയ്ക്കും തീവ്രവാദത്തിനും മറുമരുന്നില്ല പ്രഭോ! ക്ഷമിച്ചാലും.

Anonymous said...

"എന്റെ മുകളിലത്തെ ചോദ്യത്തിനു കമന്റിലെ ചോദ്യ്ങ്ങള്‍ക്കും കൂടി മറുപടി താ മോനേ ദിനേശാ.."

ചേട്ടാ,ഒരു സംശയം.ആ മദനിയെ നായനാര്‍ പിടിച്ചു തന്നതല്ലേ, 97 മുതല്‍ 2004 വരെ നമ്മുടെ സ്വന്തം അദ്വാഞ്ഞി ആയിരുന്നല്ലോ കേന്ദ്ര ആഭ്യന്ദര മന്ത്രി.കയ്യില്‍ പൊട്ടാ ഉണ്ടായിരുന്നല്ലോ.മദനിയെ പുസ്പം പോലെ വിചാരണ ചെയ്തു വധശിക്ഷ കൊടുക്കാമായിരുന്നല്ലോ.ആ കമ്മികള്ടെ കള്ളക്കളി തുറന്നു കാട്ടാമായിരുന്നല്ലോ.അതിന് ശേഷമല്ലേ, സകല അവന്മാരും മദനി 'മനുഷ്യാവകാശം' പറയാന്‍ തുടങ്ങിയത്.അപ്പൊ നമ്മുടെ അദ്വാഞ്ഞി, രാജേട്ടന്‍ എന്നിവര്‍ക്ക് മദനിയുമായി അട്ജസ്റ്റ്മെന്റ് ഉണ്ടായിരുന്നു എന്നൊക്കെ പറയുന്നതു വെറുതെ ആയിരിക്കുമല്ലേ.

Anonymous said...

ജീവന്‍ നൂലിഴയില്‍
എന്‍ എന്‍ കൃഷ്ണദാസ് എം പി

ജീവന്‍ യന്ത്രത്തോക്കുകള്‍ക്കു മുന്നില്‍ നൂലിഴയിലെന്നപോലെ തൂങ്ങിനിന്ന മണിക്കൂറുകള്‍. രാത്രിമുഴുവന്‍ താജ് ഹോട്ടലിലെ ലോബിയില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു ഞങ്ങള്‍. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ കമാന്‍ഡോകള്‍ എത്തി രക്ഷിക്കുമ്പോഴും ഹോട്ടലിനകത്തുനിന്ന് വെടിയൊച്ചയുടെ മുഴക്കം. ഭീകരരെ തേടി ഓടുന്ന സൈനികരും പൊലീസും. പുറത്തേക്കു കടന്നത് ചിതറിത്തെറിച്ച ശരീരഭാഗങ്ങള്‍ക്കും തളം കെട്ടിക്കിടക്കുന്ന രക്തത്തിനും ഇടയിലൂടെയാണ്. സുരക്ഷാസൈനികരുടെ തൊപ്പിയും ചോരയില്‍ മുങ്ങിക്കിടക്കുന്നു. അതിവിശാലമായ ഹോട്ടല്‍സമുച്ചയം വെടിമരുന്നിന്റെ രൂക്ഷഗന്ധത്തിലമര്‍ന്നു നില്‍ക്കുകയാണ്. ആര്‍ക്ക്, എന്തു സംഭവിച്ചെന്ന് വ്യക്തമാകാനിരിക്കുന്നതേയുള്ളൂ.

ഞങ്ങളുടെ മുമ്പില്‍ രണ്ടു വിദേശികളാണ് ആദ്യം വെടിയേറ്റു വീണത്. അഭയം തേടി ലോബിയില്‍നിന്ന് രക്ഷപ്പെടാന്‍ നോക്കിയ രണ്ടു വിദേശികള്‍ വാതില്‍ തുറന്ന ഉടന്‍ വെടിയേറ്റു മരിച്ചു. ഞങ്ങള്‍ക്കൊപ്പം ലോബിയിലുണ്ടായിരുന്ന ഓസ്ട്രേലിയക്കാരന്‍ ഹൃദയം പൊട്ടിമരിച്ചു.

ബുധനാഴ്ച വൈകിട്ട് 6.15ന് ആണ് ഞങ്ങള്‍ താജ് ഹോട്ടലിലെത്തിയത്. ഞാന്‍ അധ്യക്ഷനായ പാര്‍ലമെന്റ് സബോര്‍ഡിനേറ്റ് ലെജിസ്ളേച്ചര്‍ കമ്മിറ്റിയുടെ സിറ്റിങ്് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും താജില്‍ നടക്കാനിരിക്കുകയായിരുന്നു. അവിടെതന്നെയാണ് താമസം ഏര്‍പ്പെടുത്തിയിരുന്നത്. രണ്ടു ദിവസവും രാവിലെ പത്തുമുതല്‍ സിറ്റിങ് തീരുമാനിച്ചതാണ്. 15 അംഗ സമിതിയില്‍ ഞാനടക്കം നാലു പേര്‍ ബുധനാഴ്ച എത്തി. ലാല്‍മുനി പ്രസാദും(യുപി), ഗെഗ്വാദ് സിങ് പാട്ടീലും (മഹരാഷ്ട്ര), ഭൂപേന്ദര്‍ സിങ് സോളങ്കിയും (മഹാരാഷ്ട്ര). ലോക്സഭാ സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥരായ ബജാജ്, ഷീലാവത്ത്, ചെയര്‍മാന്റെ സെക്രട്ടറി കെ പി മുരളീധരന്‍, പേഴ്സണല്‍ അസിസ്റന്റ് പി വി പവിത്രന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

നേരത്തെ ഭക്ഷണം കഴിച്ച ലാല്‍മുനി പ്രസാദും ഗെഗ്വാദ് സിങ്ങും മുറികളിലേക്കു പോയി. (വ്യാഴാഴ്ച കമാന്‍ഡോ ഓപ്പറേഷന്‍ നടക്കുമ്പോഴൊക്കെ അവര്‍ ഹോട്ടലില്‍തന്നെയായിരുന്നു.) രാത്രി ഒമ്പതരയ്ക്കാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഷാമിയാന റെസ്റോറന്റിലെത്തിയത്. ഷാമിയാനയില്‍ ഇരുപത്തഞ്ചോളം പേരുണ്ട്. ഞങ്ങളെ കാണാനെത്തിയ മുംബൈയിലെ സുഹൃത്ത് തലശേരി സ്വദേശി ഷാനിലും ഒപ്പമുണ്ടായിരുന്നു.

ഭക്ഷണം എത്തി പത്തു മിനിറ്റിനകം പൊട്ടിത്തെറി ശബ്ദം കേട്ടു. പടക്കം പൊട്ടുന്നതാണെന്ന് തെറ്റിദ്ധരിച്ചു. അടുത്ത നിമിഷം തൊട്ടുമുന്നിലെ മേശയ്ക്കുമുമ്പില്‍ ഇരുന്ന ആള്‍ വെടിയേറ്റു വീഴുന്നതാണ് കണ്ടത്. പിന്നെ തുരുതുരെ വെടിയൊച്ച. ഗ്രനേഡുകള്‍ പൊട്ടി. രണ്ടു ഭീകരര്‍ മെഷീന്‍ഗണ്ണുപയോഗിച്ചാണ് വെടിവച്ചത്. ഒരു ചുറ്റ് തീര്‍ന്നപ്പോള്‍ അവര്‍ രംഗം വീക്ഷിച്ചു. ഒരിക്കല്‍ക്കൂടി നാലുപാടേക്കും വെടിയുതിര്‍ത്തു. ആര്‍ത്തനാദവും അലമുറകളുമുയര്‍ന്നു. ഞങ്ങള്‍ തീന്‍മേശകള്‍ക്കടിയിലേക്കു നുഴഞ്ഞുകയറി കിടന്നു. വെടിയുതിര്‍ത്തവര്‍ അല്‍പ്പം കഴിഞ്ഞ് പിന്‍വാങ്ങി. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന വാതില്‍ വഴി ഒരു ഹോട്ടല്‍ ജീവനക്കാരന്‍ ഞങ്ങളെ പുറത്തുകടത്തി. പുറത്ത് വെടിവയ്പ് തുടരുന്നു. സ്വിമ്മിങ് പൂളിനരികിലെ തോട്ടത്തിലെ ചെടികള്‍ക്കിടയില്‍ കുറെനേരം പതുങ്ങിക്കിടന്നു. പിന്നീട് ഹോട്ടലിലെ അടുക്കള വഴി ലോബിയിലേക്കു കൊണ്ടുപോയി. ഞങ്ങള്‍ എത്തുമ്പോള്‍ ലോബിയില്‍ ഇരുനൂറോളം പേരുണ്ട്. പകുതിയിലധികം സ്ത്രീകള്‍. എല്ലാവരും ശ്വാസംപിടിച്ച് നിലത്ത് കിടന്നു. ആശങ്കയും ഭീതിയും നിറഞ്ഞ മണിക്കൂറുകള്‍. പുലര്‍ച്ചെ മൂന്നുമണിക്ക് വെടിയൊച്ച അടങ്ങിയപ്പോള്‍ രണ്ടുപേര്‍ ലോബിയില്‍നിന്ന് പുറത്തുകടന്നു. വാതില്‍ തുറന്ന് പുറത്തിറങ്ങിയ മാത്രയില്‍ രണ്ടുപേരും വെടിയേറ്റുവീണു. ഇതെല്ലാം കണ്ട് 60 വയസ്സ് തോന്നിക്കുന്ന ഓസ്ട്രേലിയക്കാരന്‍ ഭയന്നുവിറച്ച് ഹൃദയസ്തംഭനംമൂലം മരിച്ചു. ഞങ്ങള്‍ രാവിലെ പുറത്തേക്കുപോകുമ്പോഴും ആ മൂന്നു ജഡം തറയില്‍ കിടക്കുകയായിരുന്നു. ലോബിയില്‍ ടോയ്ലറ്റില്ലാത്തത് വല്ലാതെ വിഷമിപ്പിച്ചു. പുരുഷന്മാര്‍ കുടിവെള്ളകുപ്പിയാണ് മൂത്രമൊഴിക്കാനുപയോഗിച്ചത്. ലോബിയിലെ മൂന്നു മേശകൊണ്ട് മറയുണ്ടാക്കി സ്ത്രീകള്‍ക്ക് സൌകര്യമൊരുക്കി. അലങ്കാരത്തിനായി ലോബിയിലുണ്ടായിരുന്ന വലിയ പാത്രം ടോയ്ലറ്റിനുപകരം ഉപയോഗപ്പെടുത്തി. രാവിലെ ഒമ്പതിന് എസ്പിജി കമാന്‍ഡോകള്‍ എത്തിയപ്പോഴാണ് അല്‍പ്പം ആശ്വാസമായത്. എസ്പിജിക്കാര്‍ ലോബിയിലുണ്ടായിരുന്ന എല്ലാവരെയും പൊലീസ് വാഹനത്തില്‍ കൊളാബ ആസാദ് നഗര്‍ പൊലീസ് സ്റേഷനിലെത്തിച്ചു. ഞങ്ങളെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ഗസ്റ് ഹൌസിലേക്കു മാറ്റി. സുരക്ഷാസേന പുറത്തെത്തിച്ചവരുടെ ഉടുവസ്ത്രം ഒഴികെ എല്ലാം ഹോട്ടലിലാണ്. ഒപ്പമുണ്ടായിരുന്ന രണ്ട് എംപിമാരും മുറികളില്‍ സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.

Anonymous said...

ഹുറേയ്... പഞ്ചനക്ഷത്ര പാര്‍ലമെന്ററി പ്രവര്‍ത്തനത്തേട് എന്തൊരു ആല്‍മാത്രത. എങ്കില്‍ പിന്നെ എന്തിനാ മാഷേ ആ കമ്മ്യ്യൂണീസ്റ്റ് മര്‍ക്സിസ്റ്റ് എന്ന് പേരും ചുമന്നു നടക്കുന്നത്.

Anonymous said...

പാര്‍ലമെന്റ് സബോര്‍ഡിനേറ്റ് ലെജിസ്ളേച്ചര്‍ കമ്മിറ്റിയുടെ സിറ്റിങ്് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും താജില്‍ നടക്കാനിരിക്കുകയായിരുന്നു. അവിടെതന്നെയാണ് താമസം ഏര്‍പ്പെടുത്തിയിരുന്നത്.

One should not read this part. If read, one can not make noise on 5 start party pravarthanam.

Anonymous said...

സംഘപരിവാരത്തില്‍പ്പെട്ട പാര്‍ലമെന്റ് അംഗങ്ങള്‍ സിറ്റിംഗ് നടത്തുന്നത് പഞ്ച നക്ഷത്ര ഹോട്ടലില്‍ വച്ചല്ല, കുടിലുകളില്‍ വച്ചാണല്ലേ?
;)
അതെന്തായാലും ഈ സിറ്റിംഗ് പരിപാടി ഈസ് നത്തിംഗ് ബട്ട് ലൂട്ടിംഗ് ഓഫ് പബ്ലിക്ക് മണി എന്നൊരഭിപ്രായമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികള്‍ കാഴ്‌ചവസ്തുക്കളുമായി (മെമെന്റോ എന്ന ഓമനപ്പേരില്‍ കശുവണ്ടി,ചെമ്മീന്‍, സ്‌പൈസസ് തുടങ്ങി) പി മാരുടെ മുറിയില്‍ കയറി ഇറങ്ങുന്നതിന് ഈയുള്ളവന്‍ ദൃക്‌‌സാക്ഷിയാണ്. ബി ജെ പി എം പി മാര്‍ ക്യാ മെമെന്റോ കുച് നഹീ ഹൈ എന്നു ചോദിച്ചു വാങ്ങിച്ചതും കണ്ടിട്ടുണ്ട്.

പ്രിയ said...

:) ^ എല്ലാവരും ചെയ്യുന്നത് പോലെ തന്നെ ചെയ്യാന്‍ ആണെന്കില്‍ പിന്നെ കമ്മ്യൂണിസം എന്തിന്, ആ സംഘപരിവാറും കോണ്ഗ്രസ് ഒക്കെ തന്നെ പോരെ അനോണി സഖാവേ?

Anonymous said...

പ്രിയേ
ഈ പാര്‍ലമെന്ററി കമ്മിറ്റികളുടെ സന്ദര്‍ശന പരിപാടികള്‍, വിമാനത്താവളത്തില്‍ വന്നിറങ്ങുന്നതു തൊട്ട്, എവിടെ പോകണം, എങ്ങനെ പോകണം, ആരെയൊക്കെ കാണണം, എവിടെ താമസിക്കണം ഒക്കെ മുന്‍‌കൂട്ടി തീരുമാനിക്കപ്പെട്ടതാണ്. വ്യക്തിപരമായി വലിയ ചോയ്‌സ് ഇല്ല, സുരക്ഷയും മറ്റു പ്രശ്‌നങ്ങളും പരിഗണിക്കുമ്പോള്‍. എങ്കിലും ഈ ആര്‍ഭാടങ്ങള്‍ കുറയ്ക്കണ്ടതു തന്നെയാണ്.

Anonymous said...

"എല്ലാവരും ചെയ്യുന്നത് പോലെ തന്നെ ചെയ്യാന്‍ ആണെന്കില്‍... എന്തിന്, ആ സംഘപരിവാറും കോണ്ഗ്രസ് ഒക്കെ തന്നെ പോരെ അനോണി സഖാവേ?

അപ്പൊ എല്ലാരെപ്പോലെയുമല്ല കമ്മികള്‍ ഇതുവരെയുള്ള ചെയ്തികളില്‍ എങ്കിലും എന്ന ഒരു ധ്വനി അതിലുണ്ടോ,ഏയ്,ഇല്ലാ, ഉപബോധ മനസ്സ് അങ്ങനെ പറയുന്നുവോ,ഏയ് ഇല്ല.രാജ് താക്കറെ, അദ്വാഞ്ഞി സിന്ദാബാദ്
OT.. രാജ് താക്കറെ എവിടെ,എവിടെ..ആ തജിലും,ഒബരോയിലും,നരിമാന്‍ ഹൌസിലും ഒക്കെ(അമ്ചി മുംബെയില്‍),ശിവജി രാജ്യത്തെ നശിപ്പിക്കാന്‍ പിറന്ന കുറെ വിദേശികള്‍,അതായത് ബീഹാറി,യു.പി ഭയ്യ, മദ്രാസ്സി ഒക്കെ കേറി കമന്ടോ operation നടത്വാണല്ലോ.കുറെ ശൂലം,വാള്‍(ബീഹാരി,യു.പിക്കരനെയും തോണ്ടാന്‍ മുംബ് ഉപയോഗിച്ചു മൂര്‍ച്ച കൂട്ടിയത്)എന്നിവ എടുത്തു മറാത്തി rowdiകളെ വിട്ടാല്‍ പോരായിരുന്നോ.ചാവേര്‍ ആയി.എവിടെ,ഇവറ്റകള്‍ -പരിവാരങ്ങള്‍-ആണുങ്ങള്‍ അടിക്കുന്നിടത്തു പോകാറില്ല.

Anonymous said...

സംഘ പരിവാറാദികള്‍ അവശ്യം വായിച്ചിരിക്കേണ്ടത്

http://kantakasani.blogspot.com/2008/11/blog-post_28.html

പ്രിയ said...

മുന്പ് പ്രസ്സ്‌ മീറ്റിംഗില്‍ ഇ കെ നായനാരുടെ പ്രശസ്തമായ ഒരു ഡയലോഗ് ഉണ്ടായിരുന്നില്ലേ, "ഓന്‍ മറ്റോരുടെ ആളാ " ന്ന്, ഇവിടെ എല്ലാവരേം പിടിച്ചു സംഘപരിവാര്‍ ആക്കുന്നത് കാണുമ്പോള്‍ അതോര്‍മ വരുന്നു :)

Anonymous said...

അയ്യോ...പ്രിയയെ മനസ്സാ, വാചാ, കര്‍മ്മണാ ഓന്റെ ആള്‍ക്കാരുടെ കൂടെ കൂട്ടീട്ടിട്ടില്ല.
സത്യം സത്യം സത്യം.

ദയവായി അനോണി ഓപ്‌ഷന്‍ എടുത്തു കളയൂ വര്‍ക്കേസ് ഫോരമേ.

പല്ലിനു പല്ല്..കണ്ണിന്നു കണ്ണ്..അനോണിക്കനോണി..അതല്ലേ അതിന്റെ ഒരു രസം. പേരില്ലാതെ വന്നു ഓരോന്നു ചാമ്പുന്നവരെ അങ്ങനെ കൈകാര്യം ചെയ്‌തു. അത്രേയുള്ളൂ.
എന്റെ പിഴ. എന്റെ പിഴ്. എന്റെ വലിയ പിഴ.

Anonymous said...

ബോംബെ ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് പുറത്തു വന്നു. സംഗപരിവാര്‍. ആക്രമണം ഹേമന്ദ് കര്‍ക്കരെയേ കൊള്ളാന്‍ വേണ്ടി. അദ്ദേഹത്തിന് ആദരാഞ്ജലികള്‍. പണ്ടു ജാമിയ നഗറില്‍ ഏട്ടുമുട്ടലില് മരിച്ച പോലീസുകാരന്‍ സംഘപരിവാരുകാരന്‍. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നു. വിവരങ്ങള്‍ക്ക് വേണ്ടി ഇദ്ദേഹത്തിന്റെ ബ്ലോഗും കമന്റുകളും വായിക്കുക. വര്‍ക്കെര്ഴ്സ് ഫോറത്തിന് അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ സൈനികരൊക്കെ വെറും കൂലിക്ക് വേണ്ടി പണിയെടുക്കുന്നവര്‍ എന്ന് പറഞ്ഞവനാണ്‌ ഈ സഖാവ്.
ലാല്‍സലാം

Anonymous said...

Dear,Don't spray hatred. If you witnessing two defferent judgement on a same case, you have right to protest.That may be peaceful or voilent.Important thing is justice should be eaqual. Try to understand other's views and respect each other.

Anonymous said...

Dear, now one thing is very clear. People are divided already into two sides. Very sad. This is as per natural law, ie, the strongest species will survive. Neanderthal and Cromagnian were two species of a same homosapian genre who fought each other later one species survived. But that was 40000 years before! Now in this modern time! Really shame on you all fanatic mad mad mad mad mad mad mad mad mad idiots.

Anonymous said...

"Important thing is justice should be eaqual. Try to understand other's views and respect each other"

Oh! who is this, pavvatthilacchan, kotturacchan,or pragya singh mathaa!!!oru upadheshi.mundum matakkikkutthi vitu maashe.

Anonymous said...

ഹിന്ദു ഭീകരവാദമൊ മുസ്ലിം ഭീകരവാദമൊ ആദ്യം ഉണ്ടായത്, ( അണ്ടിയൊ മാങ്ങയൊ ആദ്യം ഉണ്ടായത് )

Anonymous said...

ഹിറ്റ്ലാരോ,ഗോട്സയോ,താലിബാനോ ആദ്യം വയസ്സരിയിച്ച്ചത്.