Sunday, August 30, 2009

ആരാണ് മൂഢവിശ്വാസി?


അറുപതുകള്‍ താണ്ടിയ എന്നെ
ഒരു ചെറുപ്പക്കാരി പെണ്‍കുട്ടി കളിയാക്കി...
എപ്പോഴും വിപ്ളവം സ്വപ്നം കാണുന്ന
നിങ്ങളൊരു മൂഢവിശ്വാസിയാണ്...!

ഓ... 'ഉറപ്പുകളുടെ' നിസ്വാര്‍ത്ഥ പ്രതീകമായ കുഞ്ഞേ...
വാള്‍സ്ട്രീറ്റ് ഒരു മിഥ്യയായി തീരുമെന്ന്....
ഓഹരിപ്രമാണങ്ങള്‍ കീറത്തുണികളാവുമെന്ന്...
നീ എന്നെങ്കിലും സങ്കല്‍പ്പിച്ചിരുന്നോ?

കച്ചവടത്തില്‍ നിന്ന് ആട്ടിപ്പുറത്താക്കപ്പെടാതിരിക്കാന്‍
ഭിക്ഷാപാത്രവുമായി നികുതിദായകരുടെ മുമ്പില്‍
ജനറല്‍ മോട്ടോര്‍സ് ഇരക്കാനിറങ്ങുമെന്ന്...
നീ സങ്കല്‍പ്പിച്ചിരുന്നുവോ?

ഒരു പെരും നുണയുടെ പിന്‍ബലത്തില്‍
ഒരു രാഷ്ട്രം നിരന്തരം യുദ്ധം ചെയ്യുമെന്ന്...
ഒരു പ്രസിഡണ്ട്, എട്ടു വര്‍ഷം ലോകത്തെ
പിടിച്ചുവെച്ച് സംഭോഗിക്കുമെന്ന്...
ഒരു കറുത്തവനെ നമ്മള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കുമെന്ന്...
എന്നെങ്കിലും നീ വിശ്വസിച്ചിരുന്നുവോ?

സ്വവര്‍ഗ്ഗ പ്രണയികള്‍ക്ക് വിവാഹിതരാകാന്‍
നിയമം സൃഷ്ടിക്കപ്പെടുമെന്ന്...
അത്യാര്‍ത്തിയും കാപട്യവും സാര്‍വ്വലൌകികസത്യങ്ങളായി
വാഴ്ത്തപ്പെടുമെന്ന്...
നീ മുമ്പെപ്പോഴാണ് സങ്കല്‍പ്പിച്ചിരുന്നത്?

കുഞ്ഞേ, അതികഠിനമായ ജീവിതാനുഭവങ്ങള്‍
എന്നെ പഠിപ്പിച്ചത്...
ലോകം നിര്‍മ്മിക്കുവാനും, നിരന്തരം
മാറ്റിതീര്‍ക്കുവാനും വേണ്ടിയുള്ള....
പ്രതിസന്ധികളും അവസരങ്ങളും അഭിനിവേശവുമൊഴികെ
യാതൊന്നും സ്ഥായിയായി നിലനില്‍ക്കില്ലെന്നാണ്....

അതുകൊണ്ട് തന്നെ
വിപ്ളവം ഉണ്ടാകുമെന്ന്
ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു.

*
മാര്‍ഗ്ഗ് പിയേഴ്സിയുടെ Who’s Naïve? എന്ന കവിതയുടെ സ്വതന്ത്ര മലയാള ആവിഷ്കാരം സുമിത്ര
(‘Sex Wars’ അടക്കം നിരവധി വിഖ്യാത കൃതികളുടെ കര്‍ത്താവാണ് മാര്‍ഗ്ഗ് പിയേഴ്സി)

പരിഭാഷ:സുമിത്ര കടപ്പാട്: പി।എ।ജി ബുള്ളറ്റിന്‍ 73

4 comments:

വര്‍ക്കേഴ്സ് ഫോറം said...

അറുപതുകള്‍ താണ്ടിയ എന്നെ
ഒരു ചെറുപ്പക്കാരി പെണ്‍കുട്ടി കളിയാക്കി...
എപ്പോഴും വിപ്ളവം സ്വപ്നം കാണുന്ന
നിങ്ങളൊരു മൂഢവിശ്വാസിയാണ്...!

ഓ... 'ഉറപ്പുകളുടെ' നിസ്വാര്‍ത്ഥ പ്രതീകമായ കുഞ്ഞേ...
വാള്‍സ്ട്രീറ്റ് ഒരു മിഥ്യയായി തീരുമെന്ന്....
ഓഹരിപ്രമാണങ്ങള്‍ കീറത്തുണികളാവുമെന്ന്...
നീ എന്നെങ്കിലും സങ്കല്‍പ്പിച്ചിരുന്നോ?

കച്ചവടത്തില്‍ നിന്ന് ആട്ടിപ്പുറത്താക്കപ്പെടാതിരിക്കാന്‍
ഭിക്ഷാപാത്രവുമായി നികുതിദായകരുടെ മുമ്പില്‍
ജനറല്‍ മോട്ടോര്‍സ് ഇരക്കാനിറങ്ങുമെന്ന്...
നീ സങ്കല്‍പ്പിച്ചിരുന്നുവോ?

Anonymous said...

hamme

വികടശിരോമണി said...

എന്തായാലും,ഇപ്പറഞ്ഞവ നടന്നപോലൊന്നും വിപ്ലവം നടക്കുമെന്ന് ഞാൻ കരുതുന്നില്ല.

*free* views said...

We can just hope the revolution is bloodless for the sake of innocent who got corrupted by the system.

There is no other way, revolution will definitely happen. It is just a question of when and where it will start. Honestly I am surprised it did not happen by now.

Caste system survived in India for so long and worked perfectly as a system to exploit. But changes did happen that is a revolution. The capitalist system of exploitation will also end, we can just pray it does not cause unnecessary blood shed and we get some good leaders to lead us after the revolution.

Revolution does not necessarily mean force, it can also mean the paradigm shift in thinking.