Thursday, September 10, 2009

ഇനി സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കാം

സേവനവേതനവ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതോടൊപ്പം മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാര്‍ക്ക് അനുവദിച്ചിട്ടുള്ള സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഉചിതമായി. 1996ലെ ടി എന്‍ ജയചന്ദ്രന്‍ കമീഷനും പി രാജു എംഎല്‍എ ചെയര്‍മാനായുള്ള നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി (2000)യും മെഡിക്കല്‍ കോളേജുകളില്‍ സ്വകാര്യ പ്രാക്ടീസ് നിരോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നതാണ്. ഹെല്‍ത്ത് സര്‍വീസില്‍നിന്ന് വ്യത്യസ്തമായി രോഗചികിത്സയ്ക്കുപുറമെ വൈദ്യവിദ്യാഭ്യാസം, ഗവേഷണം എന്നീ ചുമതലകള്‍കൂടി നിര്‍വഹിക്കേണ്ടവരാണ് മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാര്‍. എന്നാല്‍, സ്വകാര്യചികിത്സാസമ്പ്രദായം നിലനില്‍ക്കുന്നതുമൂലം മെഡിക്കല്‍കോളേജുകള്‍ ഇപ്പോള്‍ കേവലം ചികിത്സാകേന്ദ്രങ്ങള്‍ മാത്രമായി ചുരുങ്ങിയിരിക്കയാണ്. വൈദ്യവിദ്യാഭ്യാസത്തിന്റെ നിലവാരം അനുദിനം താണുവരികയാണെന്ന വിമര്‍ശം ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതല്‍ സ്വകാര്യ ചികിത്സ നടത്തുന്ന അധ്യാപകരെ തങ്ങളുടെ ഭാവിമാതൃകയായി കണക്കാക്കുന്നതുമൂലം തെറ്റായ മൂല്യബോധത്തിന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അടിമപ്പെടുകയും ചെയ്യുന്നു. വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മാനവികമൂല്യങ്ങള്‍ മറക്കപ്പെടുന്നു. ഇതിന്റെയൊക്കെ ഫലമായി മെഡിക്കല്‍കോളേജ് ക്യാമ്പസുകളില്‍ കച്ചവട മനഃസ്ഥിതി ശക്തിപ്പെട്ടുവരികയാണ്. കേരളത്തിലെ മെഡിക്കല്‍കോളേജുകളില്‍ ഗവേഷണരംഗത്ത് കാര്യമായ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല. വിഖ്യാതരും കഴിവുറ്റവരുമായ നിരവധി ചികിത്സകരെ മെഡിക്കല്‍കോളേജില്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍, അക്കാദമിക് അന്തരീക്ഷത്തിന്റെ അഭാവംമൂലവും സ്വകാര്യചികിത്സ ഭൂരിപക്ഷം സമയം അപഹരിക്കുന്നതിന്റെ ഫലമായും വൈദ്യശാസ്ത്രത്തിന് മൌലികമായ സംഭാവനയൊന്നും നല്‍കാന്‍ ഇവര്‍ക്ക് കഴിയാതെപോകുന്നു.

തങ്ങള്‍ക്ക് വിശ്വാസമുള്ള ഡോക്ടര്‍മാരെ തെരഞ്ഞെടുക്കാന്‍ രോഗികള്‍ക്കുള്ള അവകാശം നിലനില്‍ക്കണമെങ്കില്‍ സ്വകാര്യ ചികിത്സ നിലനില്‍ക്കേണ്ടതാണെന്ന് ചിലര്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നുണ്ട്. രോഗികള്‍ സ്വമേധയാ ഡോക്ടര്‍മാരെ തെരഞ്ഞെടുക്കേണ്ട ഇന്നത്തെ സ്ഥിതി, മാര്‍ക്കറ്റ് മൂല്യങ്ങള്‍ വൈദ്യശാസ്ത്രത്തെ കീഴ്പ്പെടുത്തിയതിന്റെ ഫലമായുണ്ടായ അനഭിലഷണീയമായ ഒരു പ്രവണതയാണ്. മാര്‍ക്കറ്റിലെ മറ്റുല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഗുണമേന്മയേക്കാള്‍ പലപ്പോഴും പരസ്യത്തിന്റെ സ്വാധീനത്തിന് ഉപയോക്താക്കള്‍ വിധേയരാകുന്നതുപോലെ സ്വകാര്യചികിത്സകരുടെ ഊതിവീര്‍പ്പിച്ച പേരും പെരുമയുമാണ് ചില പ്രത്യേക ഡോക്ടര്‍മാരിലേക്ക് രോഗികളെ ആകര്‍ഷിക്കുന്നത്. കൃത്രിമമായ സംതൃപ്തിയാണ് ഇതുവഴി പലര്‍ക്കും ലഭിക്കുന്നത്. തലവേദനയ്ക്ക് ന്യൂറോളജിസ്റ്റിനെയും നെഞ്ചുവേദനയ്ക്ക് കാര്‍ഡിയോളജിസ്റ്റിനെയും സമീപിക്കാന്‍ രോഗികള്‍ സ്വയം തീരുമാനമെടുക്കുന്ന ഇന്നത്തെ രീതി ഒട്ടും ആശാസ്യമല്ല. കാര്യക്ഷമതയോടെ സംവിധാനംചെയ്തിട്ടുള്ള ഒരു റഫറല്‍ സംവിധാനത്തിന്റെ അഭാവവും കാശുമുടക്കിയാലേ നല്ല ചികിത്സ കിട്ടൂവെന്ന ധാരണയുമാണ് സ്വകാര്യ ചികിത്സയെ നിലനിര്‍ത്തുന്ന മുഖ്യഘടകങ്ങള്‍.

സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും ലഭ്യമായ സൌകര്യം പാവപ്പെട്ട രോഗികള്‍ക്കായി പ്രയോജനപ്പെടുത്താനും സ്വകാര്യ ചികിത്സ പരോക്ഷമായി സഹായിക്കുമെന്ന് കരുതുന്നവരുണ്ട്. സ്വന്തം വിശ്രമസമയമുപയോഗിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരെ സാമ്പത്തികശേഷിയുള്ളവര്‍ക്ക് വൈദ്യസേവനം നല്‍കുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങളെ സഹായിക്കുമെന്നാണ് ഇവരുടെ വാദം. സര്‍ക്കാര്‍ സേവനമേഖലകള്‍ പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ ഗവമെന്റ് മുന്‍കൈയെടുത്ത് സ്വകാര്യസ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണം എന്നാവശ്യപ്പെടുന്നതിന് തുല്യമാണിത്.

നമ്മുടെ മെഡിക്കല്‍കോളേജുകളുടെ പ്രവര്‍ത്തനങ്ങളില്‍ ഒട്ടനവധി തകരാര്‍ ഉണ്ടെന്നത് വസ്തുതയാണ്. അവ പരിഹരിക്കുന്നതിനുള്ള മൂര്‍ത്തമായ നടപടി സ്വീകരിക്കുന്നതിന് തടസ്സംനില്‍ക്കുന്ന മുഖ്യഘടകങ്ങളിലൊന്നാണ് സ്വകാര്യചികിത്സ. ആശുപത്രികളില്‍ ലഭിക്കാത്ത പരിചരണം ഡോക്ടര്‍മാരുടെ വീടുകളില്‍നിന്ന് പണംമുടക്കി വാങ്ങാമെന്നതിനാല്‍ ഒരു 'സേഫ്ടിവാല്‍വു'പോലെ സ്വകാര്യചികിത്സ മെഡിക്കല്‍കോളേജുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നത് തടസ്സപ്പെടുത്തി നിലകൊള്ളുന്നു. സ്വകാര്യചികിത്സ അനഭിലഷണീയമായ നിരവധി പ്രവണതകളെ ആശുപത്രികളിലേക്ക് ക്ഷണിച്ചുവരുത്തുന്നുണ്ട്. പ്രസിദ്ധരായ പല സ്വകാര്യചികിത്സകരും അവരുടെ സ്വാധീനമേഖല വിപുലമാക്കുന്നതും പ്രശസ്തി വര്‍ധിപ്പിക്കുന്നതും സര്‍ക്കാര്‍ ആശുപത്രികളിലെ തങ്ങളുടെ പദവിയുടെ പകിട്ടുപയോഗിച്ചാണ്. സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അഡ്മിഷനുള്ള കുറുക്കുവഴിയായും ശസ്ത്രക്രിയക്കും മറ്റും മുന്‍ഗണന ലഭിക്കുന്നതിനും സ്വകാര്യ ചികിത്സ ദുരുപയോഗപ്പെടുത്തുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തമ്മിലും ഡോക്ടര്‍മാരും മറ്റ് ആശുപത്രി ജീവനക്കാരും തമ്മിലുമുള്ള ബന്ധം വഷളാകുന്നതിനും സ്വകാര്യചികിത്സ കാരണമാകുന്നുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ളതും സ്വയംഭരണാവകാശമുള്ളതുമായ മെഡിക്കല്‍കോളേജുകളിലൊന്നുംതന്നെ സ്വകാര്യചികിത്സ അനുവദിച്ചിട്ടില്ല. എന്തിന്, സ്വകാര്യ മെഡിക്കല്‍കോളേജുകളായ വെല്ലൂര്‍-മണിപ്പാല്‍ മെഡിക്കല്‍കോളേജുകളില്‍പ്പോലും സ്വകാര്യപ്രാക്ടീസ് നിലവിലില്ല. കേരളത്തില്‍തന്നെയുള്ള ശ്രീചിത്രാമെഡിക്കല്‍സെന്ററിലും റീജിയണല്‍ ക്യാന്‍സര്‍സെന്ററിലും സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിട്ടില്ല.

പാര്‍ലമെന്റ് 1982ല്‍ അംഗീകരിച്ച ആരോഗ്യനയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് ക്രമേണ കുറച്ച് നിര്‍ത്തലാക്കേണ്ട നടപടി സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കേണ്ടതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പല സംസ്ഥാന സര്‍ക്കാരുകളും ഈ നിര്‍ദേശം നടപ്പാക്കിയിട്ടുമുണ്ട്. ഇതെല്ലാം പരിഗണിച്ച് സ്വകാര്യചികിത്സവഴി അമിതവരുമാനം ലഭിക്കുന്ന ഒരു ചെറുന്യൂനപക്ഷം ഡോക്ടര്‍മാരുടെ സമ്മര്‍ദത്തിനു വഴങ്ങാതെ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. സ്വാശ്രയ മെഡിക്കല്‍കോളേജുകളുടെ ആവിര്‍ഭാവത്തോടെ ആരോഗ്യമേഖലയിലെ സ്വകാര്യവല്‍ക്കരണവും വാണിജ്യവല്‍ക്കരണവും ശക്തിപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍കോളേജില്‍ നിലനില്‍ക്കുന്ന പരോക്ഷസ്വകാര്യവല്‍ക്കരണ സമ്പ്രദായമായ സ്വകാര്യ ചികിത്സ നിരോധിക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിന് പ്രത്യേകിച്ചും രാഷ്ട്രീയ ഉത്തരവാദിത്തമുണ്ടെന്നുകൂടി സൂചിപ്പിക്കേണ്ടതുണ്ട്.

*
ഡോ. ബി ഇക്ബാല്‍ ദേശാഭിമാനി

7 comments:

വര്‍ക്കേഴ്സ് ഫോറം said...

സേവനവേതനവ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതോടൊപ്പം മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാര്‍ക്ക് അനുവദിച്ചിട്ടുള്ള സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഉചിതമായി. 1996ലെ ടി എന്‍ ജയചന്ദ്രന്‍ കമീഷനും പി രാജു എംഎല്‍എ ചെയര്‍മാനായുള്ള നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി (2000)യും മെഡിക്കല്‍ കോളേജുകളില്‍ സ്വകാര്യ പ്രാക്ടീസ് നിരോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നതാണ്. ഹെല്‍ത്ത് സര്‍വീസില്‍നിന്ന് വ്യത്യസ്തമായി രോഗചികിത്സയ്ക്കുപുറമെ വൈദ്യവിദ്യാഭ്യാസം, ഗവേഷണം എന്നീ ചുമതലകള്‍കൂടി നിര്‍വഹിക്കേണ്ടവരാണ് മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാര്‍. എന്നാല്‍, സ്വകാര്യചികിത്സാസമ്പ്രദായം നിലനില്‍ക്കുന്നതുമൂലം മെഡിക്കല്‍കോളേജുകള്‍ ഇപ്പോള്‍ കേവലം ചികിത്സാകേന്ദ്രങ്ങള്‍ മാത്രമായി ചുരുങ്ങിയിരിക്കയാണ്. വൈദ്യവിദ്യാഭ്യാസത്തിന്റെ നിലവാരം അനുദിനം താണുവരികയാണെന്ന വിമര്‍ശം ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതല്‍ സ്വകാര്യ ചികിത്സ നടത്തുന്ന അധ്യാപകരെ തങ്ങളുടെ ഭാവിമാതൃകയായി കണക്കാക്കുന്നതുമൂലം തെറ്റായ മൂല്യബോധത്തിന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അടിമപ്പെടുകയും ചെയ്യുന്നു. വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മാനവികമൂല്യങ്ങള്‍ മറക്കപ്പെടുന്നു. ഇതിന്റെയൊക്കെ ഫലമായി മെഡിക്കല്‍കോളേജ് ക്യാമ്പസുകളില്‍ കച്ചവട മനഃസ്ഥിതി ശക്തിപ്പെട്ടുവരികയാണ്. കേരളത്തിലെ മെഡിക്കല്‍കോളേജുകളില്‍ ഗവേഷണരംഗത്ത് കാര്യമായ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല. വിഖ്യാതരും കഴിവുറ്റവരുമായ നിരവധി ചികിത്സകരെ മെഡിക്കല്‍കോളേജില്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍, അക്കാദമിക് അന്തരീക്ഷത്തിന്റെ അഭാവംമൂലവും സ്വകാര്യചികിത്സ ഭൂരിപക്ഷം സമയം അപഹരിക്കുന്നതിന്റെ ഫലമായും വൈദ്യശാസ്ത്രത്തിന് മൌലികമായ സംഭാവനയൊന്നും നല്‍കാന്‍ ഇവര്‍ക്ക് കഴിയാതെപോകുന്നു.

jayasree said...

വളരെ നിലവാരം പുലര്‍ത്തുന്നു.

നന്നായിരിക്കുന്നു...

Anonymous said...

സ്വകാര്യ ചികിത്സ നിരോധിച്ചാലും അതു നടപ്പാക്കാന്‍ പറ്റില്ല എല്ലാ ഡോക്ടറുടെ വീട്ടിലും പോലീസ്‌ കാവല്‍ നില്‍ക്കുമോ ഡോക്ടര്‍ വേറെ എവിടെ എങ്കിലും പോയി ഇരുന്നാല്‍ കണ്ടു പിടിക്കുമോ? ഈ സ്വകാര്യ ചികിത്സ അനുവദിക്കുന്നതാണു നല്ലത്‌

ഡോക്ടര്‍ക്കു ഒരു അഞ്ഞൂറു രൂപ കൊടുത്താല്‍ പെട്ടെന്നു കണ്ടു പിടിക്കുകയും ചികിത്സ കിട്ടികയും ഭേദപ്പെടുകയും ചെയ്യുന്ന ഒരു അസുഖം പകരം സ്വകാര്യ ആശുപത്രിയില്‍ പോയാല്‍ പതിനായിരം ചെലവാക്കിയാലും മാറില്ലെന്നു മാത്രമല്ല നൂറു ടെസ്റ്റും നടത്തി ഐ സീ യുവിലും പിടിച്ചിട്ടു രോഗിയെ കുത്തുപാള എടുപ്പിക്കും ചെയ്യാനുള്ളത്‌ ഗവണ്‍മണ്റ്റ്‌ ആശുപത്രികളിലെ സേവനം മെച്ചപ്പെടുത്തുക അറ്റന്‍ഡര്‍മാരെ മര്യാദക്കു പെരുമാറാന്‍ പഠിപ്പിക്കുക

(തൊണ്ണൂറു ശതമാനവും മര്‍ക്സിസ്റ്റു പാര്‍ട്ടി അനുയായികളും പിന്‍ വാതിലില്‍ കൂടി കയറിയവരുമാണു ഇവരാണു മഹാ കൈക്കൂലി പ്രസവത്തിനു പോകുന്ന സ്ത്രീയെ തൈക്കാട്‌ ആശുപത്രിയില്‍ മൂന്നു പ്രാവ്ശ്യം ഷേവു ചെയ്ത ഒരു സംഭവം ഈയിടെ ഞാന്‍ അറിഞ്ഞു മൂന്നു അറ്റന്‍ഡര്‍ക്കും അമ്പതു രൂപ വീതം കൊടുക്കണം ഇല്ലെങ്കില്‍ ഭീഷണി ഹറാസ്മണ്റ്റ്‌, ഈ അറ്റന്‍ഡര്‍ സ്ത്രീപുരുഷ ഭേദമന്യേ രോഗികളെ പീഡിപ്പിക്കുന്നവരാണു, നടപടി എടുക്കാനും അര്‍ക്കും ധൈര്യമില്ല എടുക്കുന്നവനു ഹരിജന പീഡനം പാര്‍ട്ടി ഗുണ്ടകളുടെ ഇടി എന്നിവ മിച്ചം)

പണം കൂടുതലുള്ള രോഗികളെക്കൊണ്ടു ശസ്ത്റക്റികയ്ക്കുള്ള ഉപകരണങ്ങളും മറ്റും വാങ്ങിപ്പിച്ചു അതു പാവങ്ങള്‍ ക്കും ഉപയോഗിക്കുന്ന ഒരു രീതി ഇപ്പോള്‍ തന്നെ ഗവണ്‍മണ്റ്റ്‌ ആശുപത്റികളില്‍ ഉണ്ട്‌, ആറ്‍ക്കും പരാതിയും ഇല്ല വീട്ടില്‍ പോയി കാണുന്നവരെ മാത്റമെ നോക്കു എന്ന ശാഠ്യം ഉള്ളവരെ നിലക്കു നിറ്‍ത്താന്‍ വലിയ പ്റയാസമില്ല രണ്ടു മൂന്നു ഡിപ്പാറ്‍ട്‌മണ്റ്റ്‌ എന്‍ ക്വയറി മതി, സറ്‍ക്കാറ്‍ ആശുപത്റികള്‍ നടക്കുന്നത്‌ പീ ജീ ഡൊക്ടറ്‍മാരെകൊണ്ടാണു അവറ്‍ക്കു സ്റ്റൈപന്‍ഡ്‌ കൂട്ടുക പകരം ഓ പീ ടിക്കറ്റിനു അഞ്ചൂ രൂപ എങ്കിലും വാങ്ങിക്കുക സ്കൂട്ടറ്‍ പാറ്‍ക്കിങ്ങിനു മൂന്നു കൊടുക്കണം പിന്നെ ആരാണു അഞ്ചു രൂപ ഓ പീ ടിക്കറ്റിനു നല്‍കാത്തതു, കൈക്കൂലി വാങ്ങാത്ത ഡോക്ടറുറെ വീട്ടില്‍ ചെന്നു കൈക്കൂലി നിറ്‍ബന്ധിച്ചു ഏല്‍പ്പിക്കുന്നതും ഇവിടെ പാവങ്ങള്‍ എന്നു പറയുന്നവരാണു വാങ്ങിയില്ലെങ്കില്‍ നോക്കിയില്ല എന്ന പരാതി ഒഴിവാക്കാന്‍ ആണു പലരും വാങ്ങുന്നത്‌ തൊണ്ണൂരു ശതമാനം ഡൊക്ടറ്‍മാരും നല്ലവരാണു പക്ഷെ അവരുടെ പുറത്തു കയറി റൊഡിസം കാണിക്കുന്ന ജനം ഒരു പ്റസവത്തില്‍ സ്ത്റീ മരിച്ചാല്‍ ആ ആശുപത്റി മൊത്തം തല്ലി തകറ്‍ത്തു ചാനലില്‍ മുഖം കാട്ടാന്‍ നടക്കുന്ന വീരന്‍മാറ്‍ രോഗിയെയും കൊണ്ടു വന്നു ഡോക്ടറെ ചികിത്സ പഠിപ്പിക്കുന്ന അല്‍പ്പന്‍മാറ്‍ ഇവരാണു സറ്‍ക്കാറ്‍ ആശുപത്റിയിലെ ശല്യങ്ങള്‍ നല്ല ഹോസ്പിറ്റല്‍ മാനേജുമണ്റ്റ്‌ ഗവണ്‍മണ്റ്റ്‌ ആശുപ്ത്റിയില്‍ നടത്തിക്കുകയാണു വേണ്ടത്‌ അതെങ്ങിനെ സൊസൈറ്റി പിടിച്ചടക്കലും ഗുണ്ടയിസവും അല്ലേ പാറ്‍ട്ടിക്കു മെഡിക്കല്‍ മേഖലയില്‍ താല്‍പ്പര്യം

പീ കേ ശ്റീമതിയെ മാറ്റി കഴിവുള്ള വല്ലവരെയും മന്ത്റി ആക്കിയാല്‍ തന്നെ മെഡിക്കല്‍ വകുപ്പ്‌ രക്ഷപെടും

ഇരുതലമൂരി said...

കട്ടിലെ തടി , മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍ - വലിയെടാ വലി
http://sinkidimungan.blogspot.com/2009/09/blog-post_10.html

*free* views said...

Very good article, very communist thinking. We need more articles like this to explain the complex reasons why private practice is not good and how capitalist, consumerist thinking is corrupting the society.

I just hope people understand the reasons thinking at a different level than their day to day issues with government hospitals. Yes, people will have problems, but what is the use of facilities and services given by private hospitals when people cannot afford it.

Yes, it might be difficult to implement, but that does not mean that we should not try. There will be resistance, that needs to be overcome.

A very communist step by the government, really appreciate the communist thought behind the decision. Made very clear by the article.

*free* views said...

I have complaints about the party support to employees and giving them a free rein to do what they want for party membership. This should change, employees are not servants, but their high handedness need to be controlled and they should be aware that they have to work and communism does not mean that they can do what they want to do. It is a common perception that employees associated to Party unions think that they are above law, awareness is good, but we have too much awareness of worker rights and less for duties.

This is regarding Arushi's point about government hospital employees and government employees in general.

മുക്കുവന്‍ said...

നല്ല ഹോസ്പിറ്റല്‍ മാനേജുമണ്റ്റ്‌ ഗവണ്‍മണ്റ്റ്‌ ആശുപ്ത്റിയില്‍ നടത്തിക്കുകയാണു വേണ്ടത്‌ അതെങ്ങിനെ സൊസൈറ്റി പിടിച്ചടക്കലും ഗുണ്ടയിസവും അല്ലേ പാറ്‍ട്ടിക്കു മെഡിക്കല്‍ മേഖലയില്‍ താല്‍പ്പര്യം...

Arushi.you said it... I support it.


cheers
Mukkuvan