Thursday, October 22, 2009

സര്‍ക്കാരിന്റെ കണക്കില്‍ കമ്പോളം പിരിച്ചയച്ചത്

ഇത് സര്‍ക്കാരിന്റെ സ്വന്തം കണക്കാണ്. ഇന്ത്യയിലെ ലേബര്‍ ബ്യൂറോയുടെ വിധിപറച്ചില്‍! ആഗോളമാന്ദ്യവും മലവെളളപ്പാച്ചിലും കൊണ്ട് 2008 ഒക്ടോബര്‍ മുതല്‍ നമ്മുടെ നാട്ടിലും ഒരു കോടിയോളം തൊഴിലാളികള്‍ വഴിയാധാരമായിട്ടുണ്ട്. എന്നാല്‍ 2008 ഒക്ടോബര്‍-ഡിസംബര്‍ കാലത്ത് 5 ലക്ഷം തൊഴിലാളികളെ പറഞ്ഞുവിട്ടെന്നായിരുന്നു സര്‍ക്കാര്‍വകുപ്പിന്റെ ആദ്യപഠനം. കണക്കുകളുടെ ബഹളം ഒഴിവാക്കിയാല്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് കഴിഞ്ഞ 9 മാസം കൊണ്ട് ഇന്ത്യയില്‍ വെറും 3,51,000 തൊഴിലാളികള്‍ മാത്രമേ അനാഥരായിട്ടുളളൂ!! അതില്‍ 1.52ലക്ഷം പേര്‍ വസ്ത്ര വ്യവസായത്തിലും 48,000പേര്‍ ഐ.ടി.യിലും ആണ്. അവശേഷിക്കുന്നത് ആഭരണനിര്‍മ്മാണം, ഡയമണ്ട്, തുകല്‍, തുടങ്ങിയ വ്യവസായങ്ങളിലുളളവരാണ്. 3003 വ്യവസായ യൂണിറ്റുകളില്‍ നിന്നെടുത്ത സാമ്പിള്‍ വഴി കണ്ടെത്തിയതാണ് ഈ വിവരമെന്ന് ലേബര്‍ വകുപ്പിന്റെ വെബ് സൈറ്റ് പറയുന്നു. ഒരു വര്‍ഷം കൊണ്ട് ഒരു കോടി മനുഷ്യര്‍ പണിശാലകളില്‍ നിന്ന് വലിച്ചെറിയപ്പെട്ടുവെന്ന സത്യം ഈ കണക്കില്‍ എവിടെ ചേര്‍ക്കുമെന്നതാണ് പ്രശ്നം? ലേബര്‍ ബ്യൂറോക്കാരുടെ സര്‍വ്വെയില്‍ മഷിയിട്ടുനോക്കിയാല്‍ മാത്രം കണ്ടെത്താവുന്ന ഒരു കാര്യം കയറ്റുമതി മേഖലയായ വസ്ത്രനിര്‍മ്മാണ രംഗത്ത് 1,52,000 സ്ഥിരം തൊഴിലാളികള്‍ പുറത്താക്കപ്പെട്ടുവെന്നും, അവിടെ പകരം ഒരു കരാറുപണിക്കാരും പുതുതായി ചെന്നില്ലെന്നുമാണ്. പക്ഷേ തുകല്‍ ഫാക്ടറികളില്‍ നിന്ന് 4000 സ്ഥിരം പണിക്കാരെ പിരിച്ചുവിട്ടിട്ട് 2000 താല്‍ക്കാലിക കൂലിപ്പണിക്കാരെ നിയമിച്ച് പണി തുടരുകയാണ് പോലും. ലോഹവ്യവസായത്തില്‍ 26,000 സ്ഥിരം പണിക്കാരെ പിരിച്ചുവിട്ടിട്ട് 25,000 ദിവസ കൂലിക്കാരെ നിയമിച്ചു. സ്ഥിരജോലിയുടെ സ്ഥാനത്ത് കരാര്‍ വേലക്കാരോ ദിവസകൂലിക്കാരോ ആണ് കടന്നുവരുന്നത്.

സത്യമേവജയതേ..

ഇന്ത്യയിലെ ഐ.ടി ബിരുദ്ധധാരികളുടെ 'ആശാകേന്ദ്രങ്ങളിലൊന്നാ'യിരുന്നു സത്യം കമ്പ്യൂട്ടര്‍ കമ്പനി. ഉടമസ്ഥന്റെ ചതിയിലും വഞ്ചനയിലും പെട്ട് കമ്പനി ആടി ഉലഞ്ഞ് നിലം പൊത്താറായപ്പോള്‍ കമ്പോള ദല്ലാള്‍മാര്‍ ഇടപെട്ട് റിച്ച് വിറ്റകഥ ഇവിടെ ആവര്‍ത്തിക്കേണ്ടതില്ല. ഇപ്പോള്‍ 'മഹീന്ദ്രാസത്യം ' എന്നാണ് കമ്പനിയുടെ പേര്. 53,000 പേര്‍ പണിയെടുക്കുന്നുണ്ടെന്നും അവര്‍ക്ക് മുഴുവന്‍ ശമ്പളം നല്‍കുന്നുണ്ടെന്നും പറഞ്ഞു നടന്ന രാമലിംഗത്തിന്റെ കണക്കുപുസ്തകം പരതിയപ്പോള്‍ പക്ഷേ 40,000 പേര്‍ മാത്രമേ ഉണ്ടായിരുന്നുളളുവെന്നും നമ്മള്‍ നേരത്തെ മനസിലാക്കിയതാണ്. ഇപ്പോള്‍ വര്‍ഷം ഒന്നു കഴിയുന്നു. കഴിഞ്ഞ മാസം പണിക്കാരുടെ തലഎണ്ണിനോക്കിയപ്പോള്‍ തൊഴിലാളികളുടെ എണ്ണം വെറും 28,000 മാത്രം. അതില്‍ 7000 പേരെ 'ചില്ലറ കാപ്പികാശ്' കൊടുത്ത് ബഞ്ചിലിരുത്തിയേക്കുകയാണ്! അതില്‍ ആയിരം പേരെ തിരിച്ചെടുക്കുമെന്ന് പുതിയ ഉടമസ്ഥര്‍ പറയുന്നുണ്ടത്രെ! 53,000 പോയപോക്കേ...!

മണിബാക്കോ - നികുതി അടക്കണം കട്ടായം!

കേന്ദ്രധനമന്ത്രാലയം പുതിയൊരു നികുതി നിയമവുമായി വന്ന കാര്യം അറിയാമല്ലോ. മുതലാളിമാരുടെ ക്ഷേമഐശ്വര്യങ്ങള്‍ കാത്തുസൂക്ഷിക്കുവാനാണ് ഈ 'കോഡ്'! (അതാണ് പത്ര ഭാഷ)കോര്‍പ്പറേറ്റ് നികുതി 25% ആയി കുറക്കുമെന്ന് ഈ കോഡിലുണ്ട്. പക്ഷേ പണിയെടുക്കുന്നവരുടെ കാര്യം പോക്കാണ്. പുതിയ നിയമം അനുസരിച്ച് അസുഖം വന്ന് ആശുപത്രിയില്‍ കിടന്ന് ചികിത്സിച്ചിട്ട് അതിന്റെ പണം ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന് വാങ്ങുകയാണെങ്കില്‍ അതിനും നികുതി അടക്കണം! പി.എഫ്. തുക വാങ്ങിയാലും പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്താലുമൊക്കെ നികുതി നല്‍കണമെന്നാണ് നമ്മുടെ വോട്ടില്‍ ജയിച്ചു കയറിയ ഇവര്‍ പറയുന്നത്! സംഗതി അവിടം കൊണ്ടൊന്നും തീരില്ല എന്നാണ് കോഡ് വായിച്ചപ്പോള്‍ തിരിഞ്ഞത്. മണിബാക്ക് ഇന്‍ഷൂറന്‍സില്‍ നിന്നും ഇടയ്ക്ക് മടക്കിത്തരുന്ന പണത്തിനും (ഒരിക്കല്‍ നികുതി കൊടുത്തിട്ടാണ് സമ്പാദിച്ചത്) നികുതി വാങ്ങുവാന്‍ കോഡില്‍ വ്യവസ്ഥയുണ്ട്.

മരണമോ അപകടമോ മൂലം ഇന്‍ഷൂറന്‍സ് ക്ളെയിം വാങ്ങിയെന്നിരിക്കട്ടെ, മരിച്ച ആളും അപകടപ്പെട്ട ആളും നികുതി നല്‍കണമെന്നാണ് കോണ്‍ഗ്രസ്സ് മന്ത്രി പുറത്തിറക്കിയ കോഡില്‍ പറയുന്നത്.~ഇന്‍ഷൂറന്‍സ് പോളിസി കാലാവധി കഴിഞ്ഞ് ലഭിക്കുന്ന പണവും ബോണസ്സും നികുതി വിധേയമാണെന്ന് പ്രണാബ് കുമാറിന്റെ കടലാസില്‍ എഴുതിവച്ചിട്ടുണ്ട്. അടിപൊളി തീരുമാനങ്ങള്‍ തന്നെ ! വോട്ട് ചെയ്തവരുടെ നെഞ്ചില്‍ ചവിട്ടി നിന്ന് വേണം ഭരിക്കാന്‍!

മഹാമാന്ദ്യം OECDയുടെ കണക്ക്

ഓര്‍ഗനൈസേഷന്‍ ഓഫ് എക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡവലപ്പ്മെന്റ് (OECD) രാഷ്ട്രങ്ങള്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ച പഠനം പറയുന്നത്; 2008 ഒക്ടോബര്‍ മുതല്‍ 2010 ഒക്ടോബര്‍ വരെയുളള കാലം കൊണ്ട് അവര്‍ക്കെല്ലാംകൂടി ഒരു കോടി തൊഴില്‍നഷ്ടമുണ്ടാവുമെന്നാണ്.

രണ്ടാംലോകമഹായുദ്ധത്തിന് ശേഷം ഇത്രവലിയ തൊഴിലില്ലായ്മ നിരക്ക് ആദ്യമാണ് പോലും. OECD രാഷ്ട്രങ്ങളുടെ മൊത്തം തൊഴിലില്ലായ്മനിരക്ക് 8.3 ശതമാനമാണിപ്പോള്‍. 2007-ല്‍ 9.7% തൊഴിലില്ലായ്മ നിലനിന്ന സ്പെയ്നിലെ ഇപ്പോഴത്തെ നിരക്ക് 18.1 ശതമാനമാണെന്ന് ഈ പഠനം സ്ഥിഥീകരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ തൊഴില്‍ നഷ്ടമുണ്ടായ അമേരിക്കയില്‍ 9.7% തൊഴിലില്ലായ്മയാണ് സെപ്തംബറില്‍ രേഖപ്പെടുത്തിയത്. ജര്‍മ്മനിയില്‍ 11.8%; ഫ്രാന്‍സില്‍ 11.3%; ഇറ്റലിയില്‍ 10.5% എന്നിങ്ങനെ പോകുന്നു തൊഴില്‍രഹിതനിരക്ക്.. 15-24 വയസ്സുകാര്‍ക്കിടയിലെ തൊഴിലില്ലായ്മ ഇതിനെ വെല്ലുന്ന അളവിലാണ്. സ്പെയിനില്‍ 40%, ഇറ്റലി/ഫ്രാന്‍സ്-25%, യു.കെ./യു.എസ്.എ.-18%, ടര്‍ക്കി-23% എങ്ങിനെയാണ് യുവാക്കളുടെ ഇടയിലെ തൊഴിലില്ലായമ. OECD റിപ്പോര്‍ട്ട് പറയുന്നു.

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇത് സര്‍ക്കാരിന്റെ സ്വന്തം കണക്കാണ്. ഇന്ത്യയിലെ ലേബര്‍ ബ്യൂറോയുടെ വിധിപറച്ചില്‍! ആഗോളമാന്ദ്യവും മലവെളളപ്പാച്ചിലും കൊണ്ട് 2008 ഒക്ടോബര്‍ മുതല്‍ നമ്മുടെ നാട്ടിലും ഒരു കോടിയോളം തൊഴിലാളികള്‍ വഴിയാധാരമായിട്ടുണ്ട്. എന്നാല്‍ 2008 ഒക്ടോബര്‍-ഡിസംബര്‍ കാലത്ത് 5 ലക്ഷം തൊഴിലാളികളെ പറഞ്ഞുവിട്ടെന്നായിരുന്നു സര്‍ക്കാര്‍വകുപ്പിന്റെ ആദ്യപഠനം. കണക്കുകളുടെ ബഹളം ഒഴിവാക്കിയാല്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് കഴിഞ്ഞ 9 മാസം കൊണ്ട് ഇന്ത്യയില്‍ വെറും 3,51,000 തൊഴിലാളികള്‍ മാത്രമേ അനാഥരായിട്ടുളളൂ!! അതില്‍ 1.52ലക്ഷം പേര്‍ വസ്ത്ര വ്യവസായത്തിലും 48,000പേര്‍ ഐ.ടി.യിലും ആണ്. അവശേഷിക്കുന്നത് ആഭരണനിര്‍മ്മാണം, ഡയമണ്ട്, തുകല്‍, തുടങ്ങിയ വ്യവസായങ്ങളിലുളളവരാണ്. 3003 വ്യവസായ യൂണിറ്റുകളില്‍ നിന്നെടുത്ത സാമ്പിള്‍ വഴി കണ്ടെത്തിയതാണ് ഈ വിവരമെന്ന് ലേബര്‍ വകുപ്പിന്റെ വെബ് സൈറ്റ് പറയുന്നു. ഒരു വര്‍ഷം കൊണ്ട് ഒരു കോടി മനുഷ്യര്‍ പണിശാലകളില്‍ നിന്ന് വലിച്ചെറിയപ്പെട്ടുവെന്ന സത്യം ഈ കണക്കില്‍ എവിടെ ചേര്‍ക്കുമെന്നതാണ് പ്രശ്നം? ലേബര്‍ ബ്യൂറോക്കാരുടെ സര്‍വ്വെയില്‍ മഷിയിട്ടുനോക്കിയാല്‍ മാത്രം കണ്ടെത്താവുന്ന ഒരു കാര്യം കയറ്റുമതി മേഖലയായ വസ്ത്രനിര്‍മ്മാണ രംഗത്ത് 1,52,000 സ്ഥിരം തൊഴിലാളികള്‍ പുറത്താക്കപ്പെട്ടുവെന്നും, അവിടെ പകരം ഒരു കരാറുപണിക്കാരും പുതുതായി ചെന്നില്ലെന്നുമാണ്. പക്ഷേ തുകല്‍ ഫാക്ടറികളില്‍ നിന്ന് 4000 സ്ഥിരം പണിക്കാരെ പിരിച്ചുവിട്ടിട്ട് 2000 താല്‍ക്കാലിക കൂലിപ്പണിക്കാരെ നിയമിച്ച് പണി തുടരുകയാണ് പോലും. ലോഹവ്യവസായത്തില്‍ 26,000 സ്ഥിരം പണിക്കാരെ പിരിച്ചുവിട്ടിട്ട് 25,000 ദിവസ കൂലിക്കാരെ നിയമിച്ചു. സ്ഥിരജോലിയുടെ സ്ഥാനത്ത് കരാര്‍ വേലക്കാരോ ദിവസകൂലിക്കാരോ ആണ് കടന്നുവരുന്നത്.

*free* views said...

'ചില്ലറ കാപ്പികാശ്' - For Satyam Employees on bench? That is not true, IT employees are one of the highest earners and their earnings are adding up to the woes of common man with high cost of living and social degradation.

Before we are very worried about the salary and benefits of the already employed, we need to think about the unorganized poor of India, that is where the focus should be.

I know it is very easy to organize the already organized working sector like government employees, but that is not the "right" place to focus on.

No wonder Naxals are gaining ground over "main stream" communist parties. Wonder whether CPM cadre will call themselves "moderate" in the bigger context of communist movement. (reference to article on moderates some time back)

Unknown said...

dear free, the kappikashu, is true.. it is widely reported in various economic dailies like, business line, economic times etc.. medha.

വര്‍ക്കേഴ്സ് ഫോറം said...

ഫ്രീവ്യൂസ്, അജയ് നന്ദി.

അസംഘടിതമേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുമുണ്ട്. ഇന്നത്തെ സംഘടിതരായ തൊഴിലാളികള്‍ക്കും അസംഘടിതരായിരുന്നതിന്റെ ഒരു ചരിത്രം ഉണ്ടായിരുന്നു എന്ന കാര്യവും ഓര്‍ക്കുമല്ലോ.