Friday, October 23, 2009

തൊഴിലാളി ഐക്യത്തിന്റെ പ്രസക്തി

ഐഎന്‍ടിയുസിയുടെ 29-ാമത് പ്ളീനറി സമ്മേളനം ഒമ്പതിന് കൊച്ചിയില്‍ ആരംഭിച്ച് പന്ത്രണ്ടിന് സമാപിക്കുകയുണ്ടായി. തൊഴിലാളികളും രാജ്യവും നേരിടുന്ന പ്രധാനപ്പെട്ട പല പ്രശ്നങ്ങളും സമ്മേളനം ചര്‍ച്ചയ്ക്ക് വിഷയമാക്കിയിരുന്നു. അതു സംബന്ധിച്ച് കൈക്കൊണ്ട തീരുമാനങ്ങള്‍ പലതും തൊഴിലാളികളുടെയും അവരുടെ സംഘടനകളുടെയും പരിചിന്തനത്തിന് വിഷയമാവേണ്ടവയാണ്. ഐഎന്‍ടിയുസി കോണ്‍സ് പാര്‍ടി തുടരുന്ന നയങ്ങളെ ഏകകണ്ഠമായി പിന്താങ്ങുന്നതായി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും തൊഴിലാളികള്‍ നേരിടുന്ന പ്രത്യേകം പ്രത്യേകം പ്രശ്നങ്ങള്‍ സംബന്ധിച്ച് കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങള്‍ ഈ പിന്തുണപ്രഖ്യാപനവുമായി പൊരുത്തപ്പെടുന്നതല്ല. എന്നുമാത്രമല്ല, പല കാര്യങ്ങളിലും ഗവമെന്റിന്റെ നിലപാടുകളെയും തീരുമാനങ്ങളെയും ശക്തിയായി വിമര്‍ശിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നവയാണെന്നും കാണാന്‍ കഴിയും.

ആഗോളവല്‍ക്കരണവും സുസ്ഥിരമായ വികസനവും സംബന്ധിച്ച് പുതിയ ട്രേഡ് യൂണിയന്‍ സമീപനം’എന്ന തലവാചകത്തില്‍ മൂന്നാംനമ്പര്‍ അജന്‍ഡയായി അവതരിപ്പിച്ച രേഖ പ്രസക്തമാണ്.—ദശലക്ഷക്കണക്കിനു വരുന്ന തൊഴിലാളികളുടെ അവകാശങ്ങളുടെ കാര്യത്തിലും തൊഴില്‍വ്യവസ്ഥകളുടെ കാര്യത്തിലും വ്യക്തമായ പുരോഗതി കൈവരിക്കാന്‍ ഇന്ത്യയിലെ തൊഴിലാളിപ്രസ്ഥാനങ്ങള്‍ക്ക് മുമ്പൊരു സന്ദര്‍ഭത്തിലും ഇല്ലാത്ത വിധത്തിലുള്ള സാധ്യതകളാണ് ഉള്ളതെന്ന് രേഖ പറയുന്നു. അതിന് സാമ്പത്തികസാമൂഹ്യ നയങ്ങളില്‍ പ്രാദേശികവും ദേശീയവും ആഗോളമായും ഉള്ള സ്ഥിതിഗതികളില്‍ ഫലവത്തായ മാറ്റങ്ങള്‍ കൈവരിക്കാന്‍— ട്രേഡ് യൂണിയനുകള്‍ക്ക് കഴിയണം. രാജ്യത്ത് ആഗോളവല്‍ക്കരണസാമ്പത്തികനയം നടപ്പാക്കിയതിനെത്തുടര്‍ന്ന് നമ്മുടെ രാജ്യം വലിയ അളവില്‍ വ്യാവസായികമായും— സാമ്പത്തികമായും വളരുകയുണ്ടായി. നേരിട്ടുള്ള വിദേശ മൂലധനത്തിന്റെ ഒഴുക്കും (എഫ്ഡിഐ) ഭേദപ്പെട്ടതു തന്നെ. എന്നാല്‍, സാമ്പത്തിക പരിഷ്കരണത്തിന്റെ നേട്ടം ഉണ്ടായത് ധനികര്‍ക്കും, വന്‍വ്യവസായികള്‍ക്കും മധ്യവര്‍ത്തികളായ കച്ചവടക്കാര്‍ക്കുമാണെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെയും ശക്തിയുടെയും പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ മൊത്തം സമ്പത്ത് (ജിഡിപി) അതിവേഗത്തില്‍ ഉയരുകയാണ്. കമ്പനികളുടെ ലാഭവും ചരക്കുകളുടെ വിലയും ഓഹരികമ്പോളത്തിലെ ഓഹരിവിലയും മുമ്പൊരു കാലത്തുമില്ലാത്ത വിധത്തില്‍ ഉയരുകയും ചെയ്തു. ഇതെല്ലാം സൂചിപ്പിക്കുന്നത് സാധ്യമാകുന്ന അത്രയും രാജ്യം പുരോഗമിക്കുകയും വളരുകയുമാണെന്നാണ്-ഇത് പറഞ്ഞശേഷം അടുത്ത പരാമര്‍ശം പ്രാധാന്യമര്‍ഹിക്കുന്നു.

ആഗോളസാമ്പത്തിക വ്യവസ്ഥ ഏറ്റവും ദോഷകരമായി ബാധിച്ചത് സാമ്പത്തികസ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി കഠിനാധ്വാനംചെയ്ത തൊഴിലാളിവര്‍ഗത്തെയാണ്. അവരുടെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായിരിക്കുന്നു. തുടര്‍ന്ന് രേഖ പറയുന്നു- ആഗോളീകരണകാലം ഒരു പുതിയ സാഹചര്യത്തിന് പിറവി നല്‍കിയിരിക്കുന്നു. സ്ഥിരജോലി കോട്രാക്ട് അടിസ്ഥാനത്തിലും താല്‍ക്കാലികാടിസ്ഥാനത്തിലും ആക്കിത്തീര്‍ക്കുകയാണ് തൊഴിലുടമകള്‍, കോട്രാക്ട് അല്ലെങ്കില്‍ കാഷ്വല്‍. ഇപ്രകാരം പറയപ്പെടുന്ന ജോലികള്‍ക്ക് ഒരുവിധ സാമൂഹ്യ പരിരക്ഷാ ആനുകൂല്യങ്ങളും ഇല്ലെന്നു മാത്രമല്ല, കുറഞ്ഞ കൂലിയാണ് ലഭ്യമാകുന്നത്.— രണ്ടു ഡോളറില്‍ താഴെ കൂലിക്കാണ് രാജ്യത്തെ വമ്പിച്ച വിഭാഗം തൊഴിലാളികളും തൊഴില്‍ചെയ്യുന്നത്. അതേസമയം, മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) ഏഴും അതില്‍ കൂടുതലും ശതമാനമായി ഉയരുകയുംചെയ്തിട്ടുണ്ട്. ചില വ്യവസായങ്ങളിലാകട്ടെ ഒരുദിവസം ലഭിക്കുന്ന കൂലി 60 രൂപ മാത്രമാണ്. വരുമാനത്തിലും തൊഴിലിലുമുള്ള ഉറപ്പ് പൂര്‍ണമായും ഇല്ലാതായിരിക്കുന്നു. രാജ്യത്തെ തൊഴിലാളികള്‍ക്ക് മാന്യമായ ഒരു തൊഴില്‍ സൃഷ്ടിക്കാന്‍ ഈ വ്യവസ്ഥയ്ക്ക് കഴിയുന്നില്ല.

തുടര്‍ന്ന് രേഖ പറയുന്നത് ശ്രദ്ധേയമാണ്. രാജ്യത്തിനകത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം വിഘടിതമാണെന്നതാണ് ദുഃഖകരമായ അവസ്ഥ. ഈ വെല്ലുവിളികളെ നേരിടാന്‍ തക്ക ശക്തിയില്ലാത്തതുമൂലം തൊഴിലാളികളുടെ ചെലവില്‍ ഉടമകള്‍ ലാഭം വാരിക്കൂട്ടുകയാണ്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു സംഭാവന നല്‍കിക്കൊണ്ടിരിക്കുന്ന തൊഴിലാളിവര്‍ഗത്തിന് രാഷ്ട്രീയപാര്‍ടികള്‍ പിന്തുണ നല്‍കേണ്ടതാണ്. ആഗോളീകരണം തൊഴിലാളിവര്‍ഗത്തിനു മുമ്പാകെ പുത്തന്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണെന്നും തൊഴിലാളികളുടെ വിലപേശലിനെ സ്വാധീനിക്കുകയാണെന്നും കമ്പനികളും ഗവമെന്റുകളും ആഗോളപരിഗണനയെ അടിസ്ഥാനമാക്കിയാണ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതെന്നും രേഖ ചൂണ്ടിക്കാണിക്കുന്നുണ്ട്.

രാജ്യത്തെ എല്ലാ യൂണിയനുകളെ സംബന്ധിച്ചിടത്തോളവും നേരിട്ടോ അല്ലാത്ത വിധത്തിലോ ദിനംപ്രതിയെന്നോണം ഇത് ബാധകമാണ്. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തൊഴില്‍രഹിതര്‍ക്കും, ദരിദ്രര്‍ക്കുംവേണ്ടി ആഗോളീകരണം മൌലികമായി മാറ്റുക എന്നത് ഈ വെല്ലുവിളികളെ നേരിടുന്നതില്‍ ആവശ്യമാണെന്ന് ഐഎന്‍ടിയുസി കണക്കാക്കുന്നു. സാമ്പത്തികം സാമൂഹ്യം പാരിസ്ഥിതികം എന്നീ മൂന്നു തൂണില്‍ നിലയുറപ്പിക്കുക; തൊഴിലാളികളുടെ മൌലികാവകാശങ്ങള്‍ക്ക് സാര്‍വത്രികമായ ഉറപ്പുനല്‍കുക; എല്ലാവര്‍ക്കും മാന്യമായ തൊഴിലിന് ഉറപ്പുണ്ടാക്കുക; സമൂഹത്തിലെ വലിയ തോതിലുള്ള ദാരിദ്ര്യത്തിനും അസമത്വത്തിനും അന്ത്യം കുറിക്കുക; സാമ്പത്തികവളര്‍ച്ചയുടെ ഫലം എല്ലാവര്‍ക്കും തുല്യമായി അനുഭവയോഗ്യമാക്കുക, തൊഴില്‍ സുരക്ഷയോടെ വരുമാനത്തിന് ഉറപ്പുണ്ടാക്കുക; വരുമാനത്തിന് ഉറപ്പുനല്‍കിക്കൊണ്ടുള്ള ഒരു പുതിയ സമ്പ്രദായം കോട്രാക്ട് ജോലിക്ക് പകരമായി ഏര്‍പ്പെടുത്തുക; രാജ്യത്തിലെ ട്രേഡ് യൂണിയനുകളെ ഏകോപിപ്പിക്കുക.

ആഗോള കമ്പോളത്തെപ്പറ്റിയും സാമ്പത്തികവ്യവസ്ഥയെപ്പറ്റിയും രേഖ വിലയിരുത്തുന്നുണ്ട്. “കമ്പനികളുടെയും വ്യവസായങ്ങളുടെയും ലാഭവും ക്ഷേമവും നിരവധി മടങ്ങ് വളര്‍ന്നിട്ടുണ്ട്. പക്ഷേ, കമ്പോള സാമ്പത്തികവ്യവസ്ഥയുടെ ഫലം കൈക്കലാക്കിയത് തൊഴിലുടമകളാണ്. എന്നാല്‍, വ്യവസായത്തില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ന്യായമായും അവര്‍ക്ക് അവകാശപ്പെട്ട ഓഹരി കൊടുക്കാന്‍ തൊഴിലുടമകള്‍ തയ്യാറല്ല. ബോണസ് ആക്ട്, സാമൂഹ്യസുരക്ഷാനിയമങ്ങള്‍ എന്നിവയില്‍ ഭേദഗതികള്‍ വേണമെന്നും തൊഴിലാളികളെ കൊള്ളയടിക്കുന്ന കോട്രാക്ട് ലേബര്‍ സമ്പ്രദായം പൂര്‍ണമായും ഇല്ലാതാക്കണമെന്നുമാണ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ഇതൊന്നും പരിഗണിക്കാന്‍പോലും തൊഴിലുടമകള്‍ തയ്യാറാകുന്നില്ല.—ഇതിന് മുഖ്യമായ കാരണം ആഗോളസാമ്പത്തിക വ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ഭിന്നതയാണ്. ഐഎന്‍ടിയുസി യൂണിയനുകളുടെ നേതൃത്വങ്ങള്‍ ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടി അവരുടെ യൂണിയനുകളെ ശക്തമാക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം പുത്തന്‍ തൊഴിലാളിവിരുദ്ധ സാമ്പത്തികനയങ്ങളെ ഇപ്പോഴെന്നല്ല, ഒരു കാലത്തും നേരിടാന്‍ കഴിയുകയില്ല. തൊഴിലെടുക്കുന്നവര്‍ക്കും പാവപ്പെട്ടവര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്കും നീതി നല്‍കുന്ന വിധത്തില്‍ നിലവിലുള്ള ആഗോള സാമ്പത്തികവ്യവസ്ഥ പുത്തന്‍ സാമ്പത്തികവ്യവസ്ഥയാക്കി മാറ്റണമെന്നും ഐഎന്‍ടിയുസി ആവശ്യപ്പെടുന്നു. അതുകൊണ്ട് നിലവിലുള്ള സാമ്പത്തികവ്യവസ്ഥയുടെ രൂപം ദരിദ്രവിഭാഗങ്ങള്‍ക്കുള്ള സാമ്പത്തികവ്യവസ്ഥയാക്കി മാറ്റാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പുതിയ സാമ്പത്തികവ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി പൊതു സമീപനം സ്വീകരിക്കാന്‍ ഐഎന്‍ടിയുസി എല്ലാ ട്രേഡ് യൂണിയന്‍ കേന്ദ്രങ്ങളോടും ആഹ്വാനംചെയ്യുന്നു.

എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഗവമെന്റ് അനുവര്‍ത്തിക്കുന്ന നയങ്ങളെ പിന്താങ്ങിക്കൊണ്ട് ഇതെല്ലാം കഴിയുമെന്ന് സിഐടിയു കരുതുന്നില്ല. മേല്‍പ്പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും ഐക്യം പടുത്തുയര്‍ത്തുന്ന കാര്യത്തില്‍ സിഐടിയു എന്നും ചെയ്തിട്ടുള്ളതുപോലെ മുന്‍നിരയില്‍ത്തന്നെ മറ്റുള്ളവരോടൊപ്പം അണിനിരക്കുമെന്ന കാര്യം ഉറപ്പാണ്.

*
എം എം ലോറന്‍സ് കടപ്പാട്: ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഐഎന്‍ടിയുസിയുടെ 29-ാമത് പ്ളീനറി സമ്മേളനം ഒമ്പതിന് കൊച്ചിയില്‍ ആരംഭിച്ച് പന്ത്രണ്ടിന് സമാപിക്കുകയുണ്ടായി. തൊഴിലാളികളും രാജ്യവും നേരിടുന്ന പ്രധാനപ്പെട്ട പല പ്രശ്നങ്ങളും സമ്മേളനം ചര്‍ച്ചയ്ക്ക് വിഷയമാക്കിയിരുന്നു. അതു സംബന്ധിച്ച് കൈക്കൊണ്ട തീരുമാനങ്ങള്‍ പലതും തൊഴിലാളികളുടെയും അവരുടെ സംഘടനകളുടെയും പരിചിന്തനത്തിന് വിഷയമാവേണ്ടവയാണ്. ഐഎന്‍ടിയുസി കോണ്‍സ് പാര്‍ടി തുടരുന്ന നയങ്ങളെ ഏകകണ്ഠമായി പിന്താങ്ങുന്നതായി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും തൊഴിലാളികള്‍ നേരിടുന്ന പ്രത്യേകം പ്രത്യേകം പ്രശ്നങ്ങള്‍ സംബന്ധിച്ച് കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങള്‍ ഈ പിന്തുണപ്രഖ്യാപനവുമായി പൊരുത്തപ്പെടുന്നതല്ല. എന്നുമാത്രമല്ല, പല കാര്യങ്ങളിലും ഗവമെന്റിന്റെ നിലപാടുകളെയും തീരുമാനങ്ങളെയും ശക്തിയായി വിമര്‍ശിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നവയാണെന്നും കാണാന്‍ കഴിയും.

Bijoy said...

Dear Sir/Madam

We are a group of youngsters from cochin who are currently doing a website on kerala. which we plan to make the most informative resource available. our website is http://enchantingkerala.org .

you could find more about us and our project here: http://enchantingkerala.org/about-us.php

we came across your website:http://workersforum.blogspot.com/

We found your website interesting and noted that the content in your webpage and ours could complement each other. So we kindly request you to have a look at our website and provide a link to it if you think its worth linking to. Ofcourse we'll reciprocate by adding a link to your webpage from ours.

as you can see ours is a collaborative venture wherein many people from different walks of life participate. we also welcome you to be a part of our site, you could help the project by writing articles, providing photos and videos, subscribing to our content and also by recommending it to your friends and relatives.

pls free to contact me for any further clarification needed or even if its just to say hi.


warm regards


For Enchanting Kerala

Bibbi Cletus


Format to be used for linking to Enchanting Kerala.org

Kerala's Finest Portal : Kerala Information