Saturday, August 4, 2007

കോടതികള്‍ വിമര്‍ശനങ്ങള്‍ക്കതീതമോ?

കോടതികള്‍ വിമര്‍ശനങ്ങള്‍ക്കതീതമോ?ജനാധിപത്യ സംവിധാനത്തില്‍ കോടതികളും കോടതിവിധികളും സമഗ്ര പരിശോധനക്കും വിമര്‍ശനങ്ങള്‍ക്കും അതീതമാണോ? ഇന്ത്യയിലെ ഹൈക്കോടതികളും സുപ്രീംകോടതിയും കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന വിധികള്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്കനുസൃതമാണോ എന്നു പരിശോധിക്കാന്‍ എല്ലാ പൌരന്മാര്‍ക്കും അവകാശമുണ്ട് ; ഉണ്ടാവണം.

ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം എന്നത് ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്. ഈ സാമൂഹ്യനീതിയും അതിനായി ലെജിസ്ലേച്ചറും(Legislature) എക്സിക്യൂട്ടീവും(Executive) രൂപപ്പെടുത്തുന്ന നിയമങ്ങളും പരിരക്ഷിക്കേണ്ട ചുമതല കോടതികളില്‍ നിക്ഷിപ്തമണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ഉറപ്പുവരുത്തുന്ന നിയമം പാര്‍ലിമെന്റ് പാസ്സാക്കിയത് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്. എന്നാല്‍ സുപ്രീംകോടതി ഈ നിയമം സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതൊരൊറ്റപ്പെട്ട സംഭവമല്ല എന്ന വസ്തുതയാണ് ജനാധിപത്യ വിശ്വാസികളെ ഉല്‍ക്കണ്ഠപ്പെടുത്തുന്നത്.

ഭരണഘടനാസൃതമായ രീതിയില്‍ ഇന്ത്യയില്‍ രൂപംകൊടുക്കപ്പെട്ട തൊഴില്‍ നിയമങ്ങളിലെ സുപ്രധാനമായ ഒരവകാശം പണിമുടക്കവകാശമാണ്. സംഘടിക്കാനും പ്രക്ഷോഭം നടത്താനും ഏറ്റവും ഒടുവില്‍ പണിമുടക്കുവാനുമുള്ള അവകാശം ഇന്ത്യയിലെ പരമോന്നത കോടതി പോലും അസഹിഷ്ണുതയോടെയാണ് കാണുന്നത്. ജീവനക്കാരുടെ പണിമുടക്കവകാശം ഇല്ലാതാക്കുന്ന വിധി ഉണ്ടായത് സുപ്രീംകോടതിയില്‍ നിന്നു തന്നെയാണ് എന്നത് നിസ്സാര കാര്യമല്ല (എന്നാല്‍ ഇതേ സുപ്രീംകോടതി തന്നെയാണ് , പിന്നോക്ക സംവരണ നിയമത്തിനെതിരെ ദിവസങ്ങളോളം പണിമുടക്കിയ എ.ഐ.ഐ.എം.എസിലെ(AIIMS) ഉദ്യോഗസ്ഥ പ്രമാണിമാര്‍ക്ക് പണിമുടക്കു കാലത്തെ പൂര്‍ണ്ണശമ്പളം നല്‍കാന്‍ അത്യുദാരപൂര്‍വം കല്പന നല്‍കിയത്) . ഇ എം എസിന്റെ നിരീക്ഷണം എത്രമാത്രം സാര്‍ത്ഥകമാണെന്ന പരിശോധന ഇവിടെ തുടങ്ങുന്നു:

“ പാവപ്പെട്ടവരെ അടിച്ചമര്‍ത്താനുള്ള ഉപകരണമായാണ് കോടതിയെ മാര്‍ക്സും ഏംഗല്‍‌സും കണ്ടത് . ആ അവസ്ഥ ഇപ്പൊഴും തുടരുകയാണ് . സമ്പന്ന വര്‍ഗ താത്പര്യം സംരക്ഷിക്കുന്ന കോടതിയിലെ ന്യായാധിപന്മാരെ നയിക്കുന്നത് വര്‍ഗപരമായ പക്ഷപാതവും വര്‍ഗ വിദ്വേഷവുമാണ് “, ഇ എം എസ് പറഞ്ഞു . ഇതേ വര്‍ഗ പക്ഷപാതം തന്നെയാ‍ണ് കരാര്‍ തൊഴില്‍ എന്ന മൃഗീയ ചൂഷണ സമ്പ്രദായത്തെ ഭരണഘടനാ വിധേയമെന്ന് കൊണ്ടാടാനും സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്.

സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനായി നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങള്‍ കോടതികളുടെ അവലോകനത്തിന് വിധേയമാകാതിരിക്കാന്‍ പാകത്തില്‍ ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ പെടുത്തണം എന്ന് ക്രാന്തദൃഷ്ടികളായ ഭരണഘടനാ നിര്‍മാതാക്കള്‍ തീരുമാനിച്ചതും ഈ കാഴ്ചപ്പാടോടെയാവണം . എന്നാല്‍ ഏറ്റവും ഒടുവില്‍ സുപ്രീംകോടതി കയറിപ്പിടിച്ചിരിക്കുന്നത് ഭരണഘടനയിലെ ഒമ്പതാം പട്ടികയെയാണ് . അതില്‍ പെടുത്തിയ നിയമങ്ങളും കോടതിയുടെ പരിശോധനക്ക് വിധേയമാണ് എന്ന് തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കോടതികള്‍ , അവക്കുണ്ട് എന്ന് ജനാധിപത്യ വിശ്വാസികള്‍ കരുതുന്ന ലക്ഷ്മണ രേഖക്കും അപ്പുറത്തേക്ക് കടന്നുകയറ്റം നടത്തുന്നു. ഉല്‍ക്കണ്ഠക്ക് തീര്‍ച്ചയായും അടിസ്ഥാനമുണ്ട് എന്നാണ് ഈ അനുഭവങ്ങള്‍ കാണിക്കുന്നത്.

കേരള സര്‍ക്കാര്‍ പാസ്സാക്കിയ സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിന്റെ അനുഭവമെന്താണ് ? കേരള ഹൈക്കോടതി ആ നിയമത്തിന്റെ സത്തയെയാകെ, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലാഭേച്ഛയോടെ മാത്രം കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ മുതലാളിമാരുടെ പക്ഷത്തു നിന്നു കൊണ്ടല്ലേ നോക്കിക്കണ്ടത് ? ഭരണഘടന സാമൂഹ്യനീതി ഉയര്‍ത്തിപ്പിടിക്കുമ്പോള്‍, ആ ഭരണഘടനയെ സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരായ ന്യായാധിപന്മാര്‍ക്കെങ്ങനെ സാമൂഹ്യനീതിയെ നിരാകരിക്കാന്‍ കഴിയും? ഇത്തരം ഒരു വിമര്‍ശനത്തെ ഇരുത്തം വന്നവരും അനുഭവജ്ഞാനികളുമായ ന്യായാധിപന്മാര്‍ അസഹിഷ്ണുതയോടെയാണോ നോക്കിക്കാണേണ്ടത് ? ഒരിക്കലുമല്ല. മറിച്ച് , ഈ വിമര്‍ശനങ്ങളെയാകെ യാഥാര്‍ഥ്യ ബോധത്തോടെ സ്വാഗതം ചെയ്യുകയും അവ സമൂഹത്തില്‍ വ്യാപകമായി ഡിബേറ്റ് ചെയ്യപ്പെടുന്നതിന് സൌകര്യമൊരുക്കുകയുമാണ് ചെയ്യേണ്ടത്. ബഹുമാന്യരായ ന്യായാധിപന്മാര്‍ക്കും ഈ ഡിബേറ്റുകളില്‍ പണ്ഡിതോചിതമായി ഇടപെടാനും സ്വന്തം നിലപാടുകള്‍ ഉറപ്പിക്കാനും അപ്പോള്‍ അവസരമുണ്ടാകും.

ഈയൊരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വേണ്ടിയിരുന്നു, പാലൊളി മുഹമ്മദ് കുട്ടിയുടെ പരാമര്‍ശങ്ങളെ പരിശോധിക്കാന്‍. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടതും സാമൂഹ്യനീതി ഉറപ്പുവരുത്താനുതകുന്നതുമായ നിയമങ്ങള്‍, മേല്‍ സൂചിപ്പിച്ച തരത്തില്‍, തുടരെത്തുടരെ , കോടതികളിലൂടെ റദ്ദാക്കപ്പെടുന്ന ഒരവസ്ഥ സംജാതമായപ്പോള്‍, സര്‍വകലാശാലാ ജീവനക്കാരുടെ ഒരു സമ്മേളനമാണ്, ഇക്കാര്യത്തില്‍ ഒരു പൌരനെന്ന നിലയിലും ഒരു മന്ത്രിയെന്ന നിലയിലും തന്റെ ഉല്‍ക്കണ്ഠ പങ്കുവെക്കാനുള്ള വേദിയായി പാലൊളി ഔചിത്യപൂര്‍വം തെരെഞ്ഞെടുത്തത് . ഒരു രാഷ്ട്രീയ നേതാവിനൊപ്പം ഒരു നാടന്‍ കര്‍ഷകന്റെ മനോഭാവവും എന്നും കാത്തു സൂക്ഷിച്ചുപോരുന്ന പാലൊളി വെറുമൊരു സാധാരണക്കാര്‍ന്റെ ചിന്തകളാണ് അല്പമുറക്കേ ഇവിടെ പങ്കു വച്ചത് - ജാടകളേതുമില്ലാതെ.

നമ്മുടെ നാട്ടിലെ സാധാരണ ജനങ്ങള്‍, പോയകാലത്തെ ചില നിര്‍ണായക ഘട്ടങ്ങളില്‍ കേരള ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നും വന്ന വിധിന്യായങ്ങളെ ആവേശപൂര്‍വം നെഞ്ചേറ്റിയവരാണ് . ദുര്‍ബലന്റെ നാവായും അധ:സ്ഥിതന്റെ പ്രത്യാശയായും ചൂഷിതന്റെ താത്പര്യ സംരക്ഷകരായും അപൂര്‍വമായെങ്കിലും കോടതികള്‍ അവതരിച്ചപ്പോള്‍, അതിനെ യാഥാര്‍ഥ്യ ബോധത്തോടെ, ജനപക്ഷത്തു നിന്നുകൊണ്ട് വിലയിരുത്തിയവരാണവര്‍. അവയുടെ സ്ഥാനത്ത് തികച്ചും വ്യത്യസ്തമായ ദുരനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍, അവ കോടതിയില്‍ നിന്നാണല്ലോ എന്നൊര്‍ത്ത് മിണ്ടാതിരിക്കാന്‍ അവര്‍ക്കാവില്ല. അതെന്തുകൊണ്ട് എന്നതിനുത്തരം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു തന്നെ പറഞ്ഞിട്ടുണ്ട്.

"Court may be supreme, but the Parliament and the people are the ultimate ".

(കെ.രാജഗോപാലന്‍)

5 comments:

വര്‍ക്കേഴ്സ് ഫോറം said...

കോടതികള്‍ വിമര്‍ശനങ്ങള്‍ക്കതീതമോ?ജനാധിപത്യ സംവിധാനത്തില്‍ കോടതികളും കോടതിവിധികളും സമഗ്ര പരിശോധനക്കും വിമര്‍ശനങ്ങള്‍ക്കും അതീതമാണോ? ഇന്ത്യയിലെ ഹൈക്കോടതികളും സുപ്രീംകോടതിയും കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന വിധികള്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്കനുസൃതമാണോ എന്നു പരിശോധിക്കാന്‍ എല്ലാ പൌരന്മാര്‍ക്കും അവകാശമുണ്ട് ;ഉണ്ടാവണം.

K.P.Sukumaran said...

പൌരന്മാര്‍ എങ്ങിനെ പരിശോധിക്കും വര്‍ക്കേര്‍സ് ഫോറമേ ? ഉദാഹരണത്തിനു എന്റെ പാര്‍ട്ടിക്കോ എന്റെ നേതാക്കള്‍ക്കോ പ്രതികൂലമായി വരുന്ന ഒരു വിധിയും ഞാന്‍ അംഗീകരിക്കുകയില്ല. അങ്ങിനെ ഓരോ പാര്‍ട്ടിക്കാരും. ഇവിടെ പാര്‍ട്ടികളില്‍ പെടാത്ത പൌരന്മാരില്ലല്ലോ. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടപ്പോള്‍ ബന്ധപ്പെട്ട പാര്‍ട്ടിയിലെ പൌരന്മാര്‍ ഒന്നടങ്കം ആ വിധിയെ സഹര്‍ഷം സ്വാഗതം ചെയ്തു. വിധി മറിച്ചായിരുന്നെങ്കിലോ ? വര്‍ക്കേര്‍സ് ഫോറം പറയുന്ന പൌരന്മാര്‍ ഏത് വിഭാഗത്തില്‍ പെട്ടവരാണ്. അങ്ങിനെ പരിശോധിക്കാന്‍ തുടങ്ങിയാല്‍ പല പല പാര്‍ട്ടികളില്‍ പെട്ട പൌരന്മാര്‍ തമ്മില്‍ വൈരുദ്ധ്യം വരുമ്പോള്‍ അത് ആര് പരിശോധിക്കും ? മാത്രമല്ല വര്‍ക്കേര്‍സ് ഫോറം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്ക് ഇന്‍ഡ്യന്‍ ഭരണഘടനയിലും കോടതികളിലും വിശ്വാസവുമില്ല. മറ്റൊരു ഗതി തല്‍ക്കാലം ഇല്ലാത്തതുകോണ്ട് നിലവിലുള്ള ഭരണഘടനക്കും കോടതികള്‍ക്കും കീഴില്‍ പ്രവര്‍ത്തിക്കുന്നുവെന്നേയുള്ളൂ. ഈ ഭരണഘടന മാറ്റാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതിന്റെ അടിസ്ഥാനപ്രമാണങ്ങളെ പറ്റി എന്തിനാണ് ആശങ്ക. എല്ലാം വിപ്ലവം വരെയല്ലെയുള്ളൂ. അതോ ജനകീയജനാധിപത്യവിപ്ലവ പരിപാടികള്‍ ഉപേക്ഷിച്ച് ജനാധിപത്യം സ്വീകരിച്ചോ ? അതോ പൌരന്മാര്‍ , ജനങ്ങള്‍ എന്നൊക്കെ പറയുന്നത് നിങ്ങളുടെ പാര്‍ട്ടിക്കാര്‍ മാത്രമാണോ ? ഇന്‍ഡ്യയില്‍ നിഷ്പക്ഷമായ ഒരു പൌരസമൂഹമില്ല. അത്കൊണ്ട് തന്നെ ഈ നിര്‍ദ്ധേശം പ്രായോഗികമല്ല. ഇത് അരാജകത്വം നടപ്പിലാവാനുള്ള ആഹ്വാനമാണ്.

Anonymous said...

Loose payyan has expressed a tight opinion.
But he is wrong in his contention that if you are against a system then you should not talk about it. All the state machinery has ruling class interests. That is for sure. But when you see something totally anti people, it is not wise to keep quiet. Talking against a wrong is a way of political activity. But as loose payyan said, accepting or rejecting a court verdict on the basis of whether it is for/against one's interests is not correct. Also loose payyan may be of the idea that courts are unbiased. Then it is his duty to talk against the courts, when they err. Because unbiased institutions should not show bias.

Vivara Vicharam said...

Here the question is not that ofthe verdit of a court in favour of one or few individuals as quoted by loose payyan. The question is that of the stand being taken by the courts on issues concerning social justice. The cases involving individuals or groups, the justice depends heavily on money power.

But the question of social justice is not of that category. Social issues as well may be involved in cases related to individuals and groups as in the case of the judgement on Suryanelli case. The court held that since the girl, volunteered to go out with one, is immoral and hence all the 42 male who molested her is to be set free.

How can the society expect justice from such a legal system.

The legal system is the product of social system. The right to strike was not granted out of the mercy of the state or the legal system. It was granted at a time when it was repeatedly used by the working class even though it was not permitted under the law but was in fact banned. The law granting right to strike was enacted to regulate the strike, the right to which was established through working class actions itself, ie to contain the workers actions. The present ban out of the judicial review is also rejected by the working class through innumerable number of strikes thereafter.

The conclusion is that the required legal system has to be put in place by the society through its interventions. Law follows the actions and not the vice versa.

Anonymous said...

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കാനുള്ള അവകാശം നിഷേധിക്കുന്ന സുപ്രീം കോടതിയുടെ വിധി ന്യായത്തെ വിമര്‍ശിച്ചുകൊണ്ട് All India State Government employees Federation ഇങ്ങനെ പറഞ്ഞു,

“The final ruling of the Supreme Court on the Government employees’ right to strike in connection with employees strike in Tamilnadu issued on 6 August’03 has gravely shocked and astonished the All India State Government employees Federation, the entire community of government employees and for that matter the entire trade union movement of the country. AISGEF and almost all trade unions have roundly condemned this infamous ruling. And not only, the trade unions, even many prominent legal practitioners have come out against that ruling. The public criticism made by a legal luminary of the stature of Shri Soli Sorabji, Attorney General of the Government of India on 10 August’03 has come out as a scathing exposure of the harmful and anti-worker nature of the Supreme Court ruling.

Strange and Bizarre Arguments

Besides enthusiastically justifying the unheard of repression let loose by the Tamilnadu Govt. on the employees and teachers, some of the points made by the Supreme Court are really amazing.

(a) The Supreme Court has accepted Tamilnadu Govt’s hypocritical plea that while thousands and thousands of men and women of the country are not getting jobs, strike by the Govt. employees is impermissible! What a logic! May we ask whether the employees are responsible for this formidable situation of unemployment or particularly the employees who conducted strike against the drastic cut in their pensionary benefits. It seems from the Tamilnadu Govt’s plea as approved by Supreme Court that employees are responsible for this alarming situation of unemployment as if the employees are the policy makers of the country and not the Central or State Governments!

(b) It is emphasized in the ruling that Government employees have no legal or moral right to strike. The fact is that the Constitution of India neither granted any right to strike to any body nor opposed it. On the issue of strike, the Constitution is silent. So, how can it be claimed that the government employees have no legal right to strike? And what about the morality here. The question of morality does not arise when the Govt. severely cuts down the benefits and let loose extremely vindictive repression, but when the employees go on strike, the question of moral right suddenly comes up.

(c) It is said that the government employees can never claim right to strike holding the society at ransom. Are not the government employees and the working class in general a part of the society? If pension and other social security-benefits earned by the millions of employees are snatched away and millions remain jobless – does not this policy seeks to destroy the society? Then who holds the society at ransom? The employees or the Government and its notorious policies?

(d) It is said that as an instrument of protest strikes are often misused and create chaos and indiscipline and there are other avenues for expressing the grievances. We ask when all other attempts for negotiated settlement of the disputes or any protest rally or demonstration etc. are ignored by the Govt., which are the other avenues of settling the grievances remain open for the employees? Employees use strike as the last weapon when all other measures fail – then can any one show that as an instrument of struggle, strike is often misused for creating chaos?

(e) It is said that if instead of going on strike, the employees work hard and honestly then that will be appreciated by the Govt. as well as the public. Good sermon indeed! May we ask, when economic benefits and social security measures will be cut down, employees will lose jobs by downsizing, privatization, closure, contractualization, etc. and when the employees’ very existence is put at stake or lose their jobs even then the employees should be advised to work hard? Is it not really fantastic?

(f) The Division Bench of the Supreme Court has refused to deal with the grievances and Tamilnadu Govt’s adamant stand refusing to resolve it, though these were the sources for the strike action since July 2, 2003. This also very strange while the Bench has dealt with and justified other measures which go against the employees.


Moreover, according to the Division Bench of Supreme Court, while the trade unions have right to collective bargain- they have no right to strike. Broadly this observation directly goes against all trade unions. It may be recalled that the working class throughout the world established their right to strike by bitter struggles and sacrifices and the Indian Trade Union Act 1926 and Industrial Dispute Act 1947 are product of these struggles. A logical part of collective bargaining is strike as the last weapon. This has been universally recognized. More so, right to strike by workers and employees have not been established by Rulings or Fatwas anywhere in the world – although in India which is boasted as the ‘biggest democracy’ of the world, this universal right is now flatly denied, while in ‘lesser democracy’ like U.K. and France, these rights are recognized by law also. This is the difference between the ‘biggest democracy’ and the ‘lesser democracies’!

In addition, it is said in the ruling that the workers have no legal right to paralyze the economic and industrial activities of the country. The workers take part in strike when all other activities fail to get any response from the Govt. or the management. But may we ask, can it be contradicted factually that the present policy of the Govt. is not leading to actual deindustrialization of the country when big industrial concerns are being closed down, profit making Public Sector units which were built as the pillar of economic self-reliance of the country are being destroyed by privatization and the country’s resources and the economy are being handed over to the foreign multinationals? Is not the policy of the Govt. solely responsible for this destructive act?

May we ask that while Supreme Court ruling in connection with a case on disinvestments said that according to WTO regime, the Govt. has no option but to disinvest, then why not the Govt. recognizes the right to strike of the Govt. employees as mandated by a number of ILO Conventions, the Convention No.151 in particular while India is a founder member of ILO? In one case like disinvestment, the Govt. is bound by international obligations to WTO since it promotes Capitalist interests, but in regard to labour and Govt. employees’ right to strike, the Govt. has no moral or international responsibility to abide by these mandates of ILO because these seek to protect labour interests. May we remind that even the Second Labour Commission whose recommendations we opposed, has categorically emphasized that India had an obligation to fulfill the ILO’s four-point Declaration on Fundamental Principles of Rights at Work 1998 in the background of which ESMA stands by universal standards a lawless law. But Supreme Court is silent on it.

In fact, the Govt of the country is faithfully following the dictates of international capitalist interests represented by IMF-World Bank & WTO in regard to economic deprivation of the employees and workers, creating severe joblessness by outright closure, downsizing, privatization and contractualization combined with the policy of world capitalism to build a ‘trade union free world’ – and the present situation is the result of these fatal policies of the Govt. and all organs of the Capitalist State are being used to promote these anti-worker and anti-people policies promoted by MNCs, indigenous monopolies and imperialist interests.

Fight will continue come what may

The world over the working class movement has been born and committed to protect and promote the interests of the labour and in India also the working class will continue to fight against these policies for a decent society to live in facing whatever obstacles may lie in its path.

In view of the dangerously delicate situation arising out of Tamilnadu strike, where more than 6000 employees still remain dismissed, many others suspended and the rest compelled to sign a bond before reinstatement and the Division Bench of the Supreme Court justifying these indignities and oppressions , the AISGEF is pledged to protect the interests of the employees and their human dignity at all costs ”.