Saturday, July 26, 2008

സ്പീക്കര്‍ക്ക് കക്ഷിയുണ്ടോ?

ഇംഗ്ളണ്ടിലെ സ്പീക്കറും ഇന്ത്യയിലെ സ്പീക്കറും തമ്മില്‍ വ്യത്യാസമുണ്ട്. ഇംഗ്ളണ്ടില്‍ കക്ഷിരഹിതനും സര്‍വസമ്മതനുമായ വ്യക്തിയാണ് സ്പീക്കറാവുന്നത്. ഒരിക്കല്‍ സ്പീക്കറായാല്‍ മരണം വരെയോ സ്വയം വിരമിക്കുന്നതുവരെയോ തുടരും. പാര്‍ലമെന്റ് കാലാവധി കഴിയുമ്പോള്‍ സ്പീക്കര്‍ തന്റെ മണ്ഡലത്തില്‍നിന്ന് വീണ്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും സഭാധ്യക്ഷപദവി തുടച്ചയായി കൈയേല്‍ക്കുകയുംചെയ്യും.

ഇന്ത്യയില്‍ അങ്ങനെയല്ല. ഇന്ത്യയിലെ സ്പീക്കര്‍പദവി ഭരണഘടനയുടെ സൃഷ്ടിയാണ്. ഭരണഘടന അവരെ വിശേഷിപ്പിക്കുന്നത് പാര്‍ലമെന്റിന്റെ ഓഫീസര്‍ എന്ന നിലയ്ക്കാണ്. ഇന്ത്യന്‍ സ്പീക്കറുടെ പ്രധാന ചുമതല ഗവമെന്റ് ബിസിനസ് നിഷ്പക്ഷമായും നീതിപൂര്‍വമായും നടത്തിക്കൊടുക്കുക എന്നതാണ്. മറ്റുള്ള കാര്യങ്ങളെല്ലാം അനുബന്ധം മാത്രമാണ്. ഇപ്രകാരം വ്യവസ്ഥകളുള്ള സാഹചര്യത്തില്‍ ഇന്ത്യയില്‍ ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും പുതിയ സ്പീക്കര്‍ തെരഞ്ഞെടുക്കപ്പെടുന്നു. ഭരണം ഏറ്റെടുക്കുന്ന ഭൂരിപക്ഷകക്ഷിയോ കൂട്ടുകക്ഷിയോ ഒരാളെ സ്പീക്കറായി നാമനിര്‍ദേശംചെയ്യും. അദ്ദേഹം തെരഞ്ഞെടുക്കപ്പെടും. ഇന്ത്യയിലെ സ്പീക്കര്‍മാര്‍ എപ്പോഴും ഭരണകക്ഷികളുടെ പ്രതിനിധിയായിരിക്കും. ഭരണകക്ഷിയുടെ പിന്‍ബലമില്ലാതെ ഇന്ത്യയില്‍ ഒരു സ്പീക്കര്‍ക്കും പ്രവര്‍ത്തിക്കാനാവില്ല. കാലാവധി കഴിയുമ്പോള്‍ സ്പീക്കര്‍പദവി ഒഴിയുന്ന അംഗം വീണ്ടും തന്നെ നിര്‍ദേശിച്ച കക്ഷിയുടെ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങും. ഇതാണ് സര്‍വസാധാരണമായ സ്ഥിതി.

സ്പീക്കര്‍മാര്‍ക്ക് കക്ഷിരാഷ്ട്രീയം പാടില്ല എന്നുമാത്രമേയുള്ളൂ. സ്പീക്കര്‍പദവിയില്‍ ഇരിക്കുമ്പോള്‍ നിഷ്പക്ഷമായും കക്ഷിരാഷ്ട്രീയം ഉപേക്ഷിച്ച് ഭരണഘടനാ വ്യവസ്ഥകള്‍ അനുസരിച്ചും സഭാനടപടിക്രമങ്ങള്‍ അനുസരിച്ചും പ്രവര്‍ത്തിക്കുക എന്നര്‍ഥം. ഈ വ്യവസ്ഥകള്‍ അനുസരിച്ച് കക്ഷിരാഷ്ട്രീയം ഉപേക്ഷിച്ച് തന്റെ ചുമതലകള്‍ നിര്‍വഹിക്കുക എന്നുമാത്രം. സ്പീക്കര്‍മാര്‍ക്ക് രാഷ്ട്രീയം പാടില്ല എന്ന് അര്‍ഥമില്ല. പല സ്പീക്കര്‍മാരും അവര്‍ സ്പീക്കര്‍ ആയിരിക്കവെതന്നെ ആ പദവി ഉപേക്ഷിച്ച് മന്ത്രിസ്ഥാനം സ്വീകരിക്കുക പതിവാണ്. ഇങ്ങനെ മന്ത്രിമാരായി പോകുന്നത് തന്നെ സ്പോണ്‍സര്‍ ചെയ്ത പാര്‍ടിയുടെ രാഷ്ട്രീയധാരണയ്ക്ക് അനുസരണമായിട്ടാണ്. രാഷ്ട്രീയം ഇല്ലാഞ്ഞിട്ടല്ല, സ്പീക്കര്‍പദവി ഒഴിയുന്ന എത്രയോ മുന്‍സ്പീക്കര്‍മാര്‍ നമ്മുടെ എല്ലാ രാഷ്ട്രീയപാര്‍ടികളിലും ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ടിയുടെ നിര്‍ദേശമനുസരിച്ച് സ്പീക്കര്‍പദവി ഒഴിയുന്ന സംഭവങ്ങളും സാധാരണയാണ്.

അതുകൊണ്ട് ലോക്‍സഭയിലെ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അവകാശപ്പെടുന്ന രാഷ്ട്രീയമില്ലായ്മ ഒരു മിഥ്യ മാത്രമാണ്. അത് യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല. തന്നെ സ്പോണ്‍സര്‍ ചെയ്ത രാഷ്ട്രീയ പാര്‍ടിയുടെ നിര്‍ദേശം അനുസരിച്ച് സ്പീക്കര്‍പദവി ഒഴിയുന്ന എത്രയോ ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. ഹൌസ് ഓഫ് കോമണ്‍സിലെ സ്പീക്കറുടെ നിഷ്പക്ഷപദവി നമ്മുടെ പാര്‍ലമെന്ററി വ്യവസ്ഥയില്‍ നടപ്പാക്കാന്‍ കഴിയുന്നതല്ല. അതുകൊണ്ട് ഇന്ത്യയിലെ സ്പീക്കര്‍മാര്‍ സഭാനടപടികള്‍ നടത്തിക്കൊണ്ടുപോകുന്ന കാര്യങ്ങളോടൊപ്പംതന്നെ മറ്റ് കാര്യങ്ങളില്‍ തന്നെ സ്പോണ്‍സര്‍ ചെയ്ത കക്ഷിയുമായി ബന്ധപ്പെട്ടിരിക്കും.

പതിനാലാം ലോക്‍സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒറ്റക്കക്ഷിയെന്ന നിലയില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല. യുപിഎ രൂപീകരണത്തോട് അനുബന്ധമായി അവര്‍ക്ക് പിന്തുണ നല്‍കാന്‍ ഇടതുപക്ഷകക്ഷികള്‍ തീരുമാനിച്ചു. ആ തീരുമാനത്തിന്റെ ഭാഗമെന്ന നിലയില്‍ സോമനാഥ് ചാറ്റര്‍ജി ഇടതുപക്ഷപാര്‍ടികളുടെ, പ്രത്യേകിച്ച് സിപിഐ എമ്മിന്റെ നോമിനിയായിട്ടാണ് സ്പീക്കര്‍ ‍സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടത്. പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. പ്രധാന പ്രതിപക്ഷമായ ബിജെപിയുടെ നോമിനി ഡെപ്യൂട്ടി സ്പീക്കറായും ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി സ്പീക്കര്‍ പ്രധാനപ്രതിപക്ഷവുമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചുവന്നത്. ഇടതുപക്ഷപാര്‍ടികള്‍ പിന്തുണ പിന്‍വലിക്കുന്നതോടുകൂടി സ്പീക്കര്‍ ‍പദവിയുടെ ഭൂരിപക്ഷവും നഷ്ടപ്പെടുന്നു.

തന്നെ സ്പോണ്‍സര്‍ ചെയ്ത പാര്‍ടിയോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനു പകരം സ്വതന്ത്രപദവി അവകാശപ്പെടുന്ന ഇക്കാലമത്രയും നിലനിന്ന പാര്‍ലമെന്ററി വ്യവസ്ഥകളുടെ ലംഘനമാണ്. ഒരു കാരണവശാലും ഇന്ത്യയിലെ സ്പീക്കര്‍മാര്‍ക്ക് ഹൌസ് ഓഫ് കോമണ്‍സിലെ സ്പീക്കറുടെ പദവി അവകാശപ്പെടാനാവില്ല. ഇന്ത്യയിലെ സ്പീക്കര്‍മാര്‍ ഭരണഘടനയുടെ സൃഷ്ടിയാണ്, ഭരണഘടനാ വ്യവസ്ഥകള്‍ അനുസരിച്ചും സഭാനടപടിക്രമം അനുസരിച്ചും പ്രവര്‍ത്തിക്കുന്ന സഭയുടെ ഓഫീസര്‍ മാത്രമാണ്. അതിനപ്പുറമുള്ള ഒരു പദവിയും സ്പീക്കര്‍ക്കില്ല.

ഇന്ത്യയിലെ ഏതൊരു രാഷ്ട്രീയകക്ഷികളുടെയും നോമിനിയായി തെരഞ്ഞെടുക്കപ്പെടുന്ന സ്പീക്കര്‍മാര്‍ അവരവരുടെ പാര്‍ടിനിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. സ്പീക്കര്‍മാരെ തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്യുന്നതിന് ഭരണഘടനയില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. സ്പീക്കര്‍മാരെ നിയമിക്കുന്നത് സഭയാണ്. എന്നാല്‍, പ്രധാനമന്ത്രിയെ നിയമിക്കുന്നത് പ്രസിഡന്റാണ്. പ്രധാനമന്ത്രിക്ക് എതിരായി അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ വ്യവസ്ഥയുണ്ട്. അവിശ്വാസം പാസായാല്‍ പ്രധാനമന്ത്രി സാങ്കേതികകാരണം പറഞ്ഞ് രാജിവച്ചില്ലെങ്കില്‍ അദ്ദേഹത്തെ നീക്കം ചെയ്യാന്‍ പ്രസിഡന്റ് ബാധ്യസ്ഥനാണ്. എന്നാല്‍, സ്പീക്കര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരാന്‍ വ്യവസ്ഥയില്ല. സ്പീക്കറെ നീക്കംചെയ്യാനാണ് വ്യവസ്ഥ. നീക്കംചെയ്യാനുള്ള പ്രമേയം ചര്‍ച്ചചെയ്യുന്ന വേളയില്‍ സ്പീക്കര്‍ തന്റെ കസേരയില്‍ ഇരുന്നുകൂടാ. പകരം ഡെപ്യൂട്ടി സ്പീക്കര്‍ കസേരയില്‍ ഇരിക്കും. ഇതാണ് നടപടിക്രമം. പ്രമേയചര്‍ച്ചാവേളയില്‍ സ്പീക്കറുടെ നടപടിലംഘനത്തെക്കുറിച്ചും ഭരണഘടനാലംഘനത്തെക്കുറിച്ചുമെല്ലാം ചര്‍ച്ചചെയ്യപ്പെടും. സ്പീക്കറുടെ നിഷ്പക്ഷതാപദവിയും ചര്‍ച്ചചെയ്യപ്പെടാവുന്നതാണ്. ഈ സ്ഥിതി ഹൌസ് ഓഫ് കോമണ്‍സില്‍ ഉണ്ടാകാറില്ല. ഈ വ്യവസ്ഥ പ്രകാരം ഇന്ത്യന്‍ സ്പീക്കര്‍മാര്‍ തന്നെ സ്പോണ്‍സര്‍ ചെയ്ത കക്ഷികളോട് ബന്ധപ്പെടുത്തി വരുന്ന സാഹചര്യവും വ്യക്തമാണ്.

ലോക്‍സഭ സ്പീക്കര്‍ സോമനാഥചാറ്റര്‍ജി തന്നെ സ്പോണ്‍സര്‍ ചെയ്ത പാര്‍ടിയുടെ തീരുമാനം ലംഘിക്കുകവഴി നമ്മുടെ പാര്‍ലമെന്ററി വ്യവസ്ഥയില്‍ അനാരോഗ്യകരമായ ഒരു കീഴ്വഴക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.

*
വര്‍ക്കല രാധാകൃഷ്ണന്‍ എം.പി

6 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇംഗ്ളണ്ടിലെ സ്പീക്കറും ഇന്ത്യയിലെ സ്പീക്കറും തമ്മില്‍ വ്യത്യാസമുണ്ട്. ഇംഗ്ളണ്ടില്‍ കക്ഷിരഹിതനും സര്‍വസമ്മതനുമായ വ്യക്തിയാണ് സ്പീക്കറാവുന്നത്. ഒരിക്കല്‍ സ്പീക്കറായാല്‍ മരണം വരെയോ സ്വയം വിരമിക്കുന്നതുവരെയോ തുടരും. പാര്‍ലമെന്റ് കാലാവധി കഴിയുമ്പോള്‍ സ്പീക്കര്‍ തന്റെ മണ്ഡലത്തില്‍നിന്ന് വീണ്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും സഭാധ്യക്ഷപദവി തുടച്ചയായി കൈയേല്‍ക്കുകയുംചെയ്യും.

ഇന്ത്യയില്‍ അങ്ങനെയല്ല. ഇന്ത്യയിലെ സ്പീക്കര്‍പദവി ഭരണഘടനയുടെ സൃഷ്ടിയാണ്. ഭരണഘടന അവരെ വിശേഷിപ്പിക്കുന്നത് പാര്‍ലമെന്റിന്റെ ഓഫീസര്‍ എന്ന നിലയ്ക്കാണ്. ഇന്ത്യന്‍ സ്പീക്കറുടെ പ്രധാന ചുമതല ഗവമെന്റ് ബിസിനസ് നിഷ്പക്ഷമായും നീതിപൂര്‍വമായും നടത്തിക്കൊടുക്കുക എന്നതാണ്. മറ്റുള്ള കാര്യങ്ങളെല്ലാം അനുബന്ധം മാത്രമാണ്.

ലോക്‍സഭ സ്പീക്കര്‍ സോമനാഥചാറ്റര്‍ജി തന്നെ സ്പോണ്‍സര്‍ ചെയ്ത പാര്‍ടിയുടെ തീരുമാനം ലംഘിക്കുകവഴി നമ്മുടെ പാര്‍ലമെന്ററി വ്യവസ്ഥയില്‍ അനാരോഗ്യകരമായ ഒരു കീഴ്വഴക്കമാണോ സൃഷ്ടിച്ചിരിക്കുന്നത്?

കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പ്രസിദ്ധീകരിക്കുന്നു.

Anonymous said...

എ സി ജോസേട്ടനെന്ന എന്നെ മറന്നോ സഖാക്കളെ?

അനില്‍@ബ്ലോഗ് // anil said...

സ്പീക്കര്‍ പദവിയില്‍ നിന്നും രാജിവക്കണം എന്നുള്ളതാണു പാര്‍ട്ടി നിലപാടെങ്കില്‍ സോമനാഥ് ചാറ്റര്‍ജി രാജിവക്കണമായിരുനു. അദ്ദെഹത്തിന്റെ വ്യക്തി പ്രഭാവമല്ല മറിച്ചു പാര്‍ട്ടി അംഗത്വമാണു അവിടെ ഇരുത്തിയിരിക്കുന്നതു.രാജിവച്ചു പാര്‍ട്ടി വേദികളില്‍ തന്റെ നിലപാടു വ്യക്തമാകിയശേഷം വേണമെങ്കില്‍ അദ്ദെഹത്തിനു പാര്‍ട്ടി അംഗത്വം രാജിവച്ചു മാന്യനായി പുറത്തിറങ്ങി പോകാമായിരുന്നു.അതില്ലാതെ അച്ചടക്കം പാലിക്കാതെ , തന്നിഷ്ടം പ്രവര്‍ത്തിച്ചു മഹാനെന്നു നടിച്ചു , ഇപ്പൊഴും ആ പദവിയില്‍ അള്ളിപ്പിടിച്ചിരിക്കുന്നതു അധികാര മോഹമല്ലാതെ മറ്റെന്താണു?
ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണു അയാളുടെ സ്ഥാനം.

Anonymous said...

TVR Shenoy is saying that Bolpur the mP constituency of Sonnath is now going to be a SCST reserved seat and he doesnt expect another seat and thus he want to enjoy speaker's luxury. So he helped Soniya and congress and continue to enjoy the position and power. He was also considered for President post, but Party didnt support, so he got only speaker post. Party allowed it thinking that they may have control of UPA in parliament by putting a Trojan horse, but the Trojen proved to be a real war horse ridden by Sonia and MMS.

K.R.Gauri, Susleela Gopalan, MV Raghavan etc also had such ambitions at old age, they were suppressed or expelled. If you have not eat laddu you dont feel any attraction to laddu, but once you tasted it then you will grab one when its offered.

Kattan chayakudichchu parippuvadayum thinnu Deshabhimani vayichchu irikkumpol simplicity in life, comradeship and love to others okke thonnum, pakshe oru Panchayat Member allenkil oru Society President aayi power taste cheythu kazhiyumpol pinne power illathe patilla. ee Varkala Radhakrishnanum akkaryathil ottum mosamalla.

Ambadi Viswanathamenonum avasanam partyye thallipparanjnju, India is a democratic country, here Stalinism wont work.

Anonymous said...

പുറത്ത് പോയവരൊക്കെ അടിഞ്ഞത് എവിടെയാണെന്ന് കൂടി പരിശോധിക്കുക. ജീവിതകാലം മുഴുവന്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ളവരുടെ എണ്ണവുമായി തട്ടിക്കുമ്പോള്‍ പുറത്ത് പോയവര്‍ തുലോം കമ്മിയായിരിക്കും.

That makes all the difference sir....

Anonymous said...

I have met several sincere workers who spent a lifetime for party and its ideology. The people lament when they were neglected and a new breed of opportunist members who enters party when it gets power and leave when looses power, get the weightage in trasfers, positions. There is no mechanism it seems to check this in the party. Those people will become like 'sakhav' portrayed in Mukhamukham by Adoor, lost direction and seek solace in liquor.

Somnath is a billionaire and he is foreign educated and lover of italian food, now joined company of Italian madam. Party should not promote such ambitious leaders, but if you observe comparitively such people sitting on the fence get more prominence.