Friday, October 31, 2008

ഹിന്ദുക്കളായഭിനയിക്കേണ്ടിവരുന്ന ക്രിസ്‌ത്യാനികള്‍

'ജര്‍മനിയില്‍നിന്ന് തിരിച്ചുവരുന്ന യാത്രക്കാരനോടു ചോദിച്ചു: ആരാണ് അവിടെ ഭരിക്കുന്നത്. ജര്‍മനി ഇന്ന് ഭരിക്കുന്നത് ഹിറ്റ്ലറല്ല, ഭയമാണ്' എന്നായിരുന്നു മറുപടി.(ബ്രെഹ്ത് )

നാസിസവും ഫാസിസവും ഭീകരതാണ്ഡവമാടിയ ജര്‍മനിയുടെ അതേ അവസ്ഥയിലാണ് ഇന്ന് ഒറീസ. ഒറീസയെ ഇന്ന് ഭരിക്കുന്നത് ഭയമാണ്. പരിചയപ്പെടുന്ന ആളുകള്‍ മതം മറച്ചുവയ്‌ക്കയല്ല, ഹിന്ദുവാണെന്നു തെളിയിക്കാന്‍ വ്യഗ്രതപ്പെടുകയാണ്. ഭുവനേശ്വറില്‍ തീവണ്ടിയിറങ്ങിയതുമുതല്‍ 'ഞങ്ങളും ഞങ്ങളും ഹിന്ദുക്കള്‍' എന്നത് പ്രദര്‍ശിപ്പിക്കാന്‍ മത്സരിക്കുന്ന ജനതയെയാണ് കണ്ടത്.
ക്രിസ്‌ത്യാനികളായ ഡ്രൈവറും തൊഴിലാളിയും കച്ചവടക്കാരനുമെല്ലാം ഹിന്ദുവായി മാറുന്നത് ബോധ്യമായിട്ടുണ്ട്. യഥാര്‍ഥത്തില്‍ തങ്ങളെന്താണോ, അത് പ്രകടിപ്പിക്കാനാവാത്തതിന്റെ വിങ്ങല്‍- ഒരു ജനതയുടെ ആത്മബോധത്തിലുണ്ടാക്കുന്ന ശൈഥില്യത്തിന് ഏറ്റവും പറ്റിയ സാക്ഷ്യമാണ് ഒറീസയിലെ ക്രിസ്ത്യാനികള്‍. ഹിന്ദുക്കളായി അഭിനയിക്കേണ്ടിവരുന്ന ക്രിസ്തീയരുടെ ആത്മസംഘര്‍ഷം- ഇത് യാത്രയിലുടനീളം കണ്ട അസ്വസ്ഥജനകമായ കാഴ്‌ചയാണ്.

അതെ. ഹിന്ദുക്കളായഭിനയിക്കേണ്ടിവരുന്ന ക്രിസ്‌ത്യാനികളുടെ ദേശമായി ഒറീസ മാറിയിരിക്കയാണ്. ഭുവനേശ്വറില്‍ ഇറങ്ങിയപ്പോള്‍, പാറുന്ന ചെങ്കൊടിയാണ് ഞങ്ങള്‍ കണ്ടത്. ഒറ്റയ്‌ക്കൊരു ചെങ്കൊടിയുമായി നില്‍ക്കുന്ന മനുഷ്യന്‍. സംഘപരിവാറിന്റെ നഗരിയില്‍ ഇങ്ങനെയൊരു കാഴ്ച ഞങ്ങളെ ശരിക്കും ആവേശഭരിതരാക്കി. കൃഷക് സംഘം(കര്‍ഷകസംഘം)സംസ്ഥാന സെക്രട്ടറിയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ അഭിറാം ബെഹ്റയാണ് കൂറ്റന്‍ ചെങ്കൊടിയുമായി ഞങ്ങളെ വരവേല്‍ക്കാന്‍ സ്‌റ്റേഷനടുത്ത് കാത്തിരുന്നത്. യാത്രയിലുടനീളം ഞങ്ങള്‍ക്ക് സഹായിയും സഖാവുമായി ഈ കമ്യൂണിസ്‌റ്റുകാരനുണ്ടായിരുന്നു.

ഒറീസയുടെ മണ്ണില്‍ കാലെടുത്തുവച്ചപ്പോള്‍ ലഭിച്ച ആവേശം യാത്ര അവസാനിച്ചപ്പോള്‍ ആശങ്കയായി മാറിയെന്നത് മറച്ചുവയ്‌ക്കാനാവില്ല. ഭീകരമായ പീഡാനുഭവങ്ങള്‍ നേരിട്ട ഒരു ജനതയുടെ വിറങ്ങലിച്ച ചിത്രമാണ് തങ്ങിനില്‍ക്കുന്നത്. അക്രമത്തിന്റെയും ഭീകരതയുടെയും കേന്ദ്രമായ കന്ദഹാല്‍ ജില്ലയില്‍ റെയ്‌ക്കയിലെ സെന്റ് കാതറീന്‍ ഹൈസ്‌കൂളും മഠവും സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവം വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി. തങ്ങളുടെ വിദ്യാലയങ്ങളില്‍ സീറ്റ് ഉറപ്പാക്കാന്‍ കാലുപിടിച്ചു യാചിച്ചവര്‍, അവരടക്കം മുഖംമൂടി ധരിച്ചും അല്ലാതെയും മഠവും പള്ളിയും തകര്‍ത്തവരിലുണ്ടായിരുന്നു. ഒറിയക്കാരനായ ഹിന്ദുവിനെ വിശ്വസിക്കാനാവാത്ത സംഘര്‍ഷമാണിന്ന് അവരെ ഭരിക്കുന്നത്.

കന്ദമാല്‍, റെയ്‌ക്ക, ടിക്കാബലി എന്നിങ്ങനെ സംഘപരിവാര്‍ഭീകരത നടന്ന പല സ്ഥലങ്ങളും ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അതില്‍ മറക്കാനാവാത്ത ഒരു കാഴ്‌ചയുണ്ട്: ടിക്കാബലിയിലെ പള്ളിയില്‍ കുരിശു തകര്‍ത്തു മാറ്റി അവിടെ കാവിക്കൊടി നാട്ടി. ക്രൈസ്‌തവവേട്ടയും ഭീകരതയും അവസാനിച്ചെന്ന് കേന്ദ്ര-സംസ്ഥാന ഭരണാധികാരികള്‍ അവകാശപ്പെടുമ്പോഴാണ് ഈ ദേവാലയത്തില്‍ ഭീതിപരത്തി കാവിക്കൊടി ഇപ്പോഴും പാറുന്നത്. ആഗസ്ത് 25 നു നാട്ടിയ ആ കൊടി അഴിച്ചുമാറ്റാന്‍ ഇന്നുമൊരു കൈ ഉയര്‍ന്നിട്ടില്ല. നമ്മുടെ മതേതരത്വത്തിന്റെ നിസ്സഹായതയുടെ അടയാളമാണ് ക്രൈസ്‌തവ ദേവാലയത്തിലെ കാവിക്കൊടി.

ഗുജറാത്തില്‍ വളരെ വലിയ ഭീകരതയാണ് നടമാടിയതെങ്കിലും പരിമിതമായ ചെറുത്തുനില്‍പ്പുണ്ടായി. ഒറീസയില്‍ അതുമുണ്ടായില്ല. ആഗസ്‌ത് 23-ന് ആരംഭിച്ച ക്രൈസ്‌തവ വേട്ടക്കെതിരായ പ്രതികരണമായി അവിടെയൊരു സമാധാനറാലിപോലും നടത്താനായില്ല. സെപ്തംബര്‍ 11-നായിരുന്നു റാലി നടന്നത്. സമാധാനറാലിയില്‍ പങ്കാളികളാകാനായത്, ഞങ്ങളുടെ പ്രതിനിധിസംഘത്തിന് ഏറെ അഭിമാനവും ആഹ്ലാദവും പകര്‍ന്ന സംഭവമാണ്. ഒറീസയില്‍ ചെറിയൊരു പാര്‍ടിയാണെങ്കിലും സിപിഐ എമ്മിന്റെ നേതൃത്വത്തിലായിരുന്നു റാലിസംഘാടനം. ബിജെപി ഒഴിച്ചുള്ള എല്ലാ പാര്‍ടികളെയും അണിനിരത്തി റാലി സംഘടിപ്പിക്കാനാണ് ശ്രമിച്ചതെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി ജനാര്‍ദനപതി ഞങ്ങളോടു പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് പതിവുപോലെ മതനിരപേക്ഷകൂട്ടായ്‌മയെ വഞ്ചിച്ചു. ആര്‍എസ്എസിനെ യോജിച്ചെതിര്‍ക്കാനുള്ള ഭയംമൂലമാണ് അവര്‍ വിട്ടുനിന്നത്.
വല്ലാത്തൊരാവേശമാണ് റാലി സമ്മാനിച്ചത്. സംഘപരിവാറിന്റെ കോട്ടയില്‍ അവരെ തുറന്നെതിര്‍ത്ത് നടന്ന പ്രകടനത്തില്‍ അണിനിരക്കാനായത് ആഹ്ലാദകരമായ അനുഭവമാണ്. നമ്മള്‍ നമ്മള്‍ മനുഷ്യസോദരര്‍, നമ്മളെല്ലാമൊന്നാണ് എന്നീ മുദ്രാവാക്യങ്ങള്‍ റാലിയില്‍ ഉയര്‍ന്നു.

ജന്മനാട്ടില്‍ അഭയാര്‍ഥികളായ ഒരു ജനതയായാണ് ഒറീസയില്‍ ക്രൈസ്‌തവരുടെ ജീവിതം. ക്യാമ്പുകളില്‍ പലതിലും അടിസ്ഥാനസൌകര്യങ്ങളൊന്നുമില്ലാതെ സ്ത്രീകളും കുഞ്ഞുങ്ങളും അനുഭവിക്കുന്ന കഷ്‌ടപ്പാട് ദയനീയമാണ്. സമാധാനറാലിക്കുശേഷം അടുത്ത ദിവസമാണ് കാതറീന്‍ മഠത്തില്‍ ഞങ്ങളെത്തിയത്. അവിടത്തെ സിസ്റ്റര്‍ പറഞ്ഞ വാക്കുകള്‍ ഭീതിയും ആശങ്കയുമെല്ലാം പ്രതിഫലിപ്പിക്കുന്നതായിരുന്നു: "മാര്‍ച്ച് നന്നായി. നിങ്ങള്‍ തിരിച്ചു പോകും. പിന്നെ ഞങ്ങള്‍ക്കെന്ത് സമാധാനം.'' ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പുരുഷന്‍ കടലുണ്ടിയും മറ്റും ഇതെല്ലാം ചിത്രീകരിക്കുന്നതു കണ്ടപ്പോള്‍ ഏറെ ഭീതിയോടെ അവര്‍ മഠത്തിനകത്തേക്കു പോയി. എന്നിട്ട് ഞങ്ങളോട് പറഞ്ഞു: നിങ്ങള്‍ ഞങ്ങളുടെ ശബ്ദം കൊടുത്തോളൂ. ദയവുചെയ്ത് ചിത്രവും ശരിപ്പേരും പുറത്തുപറയരുത്. ഒറീസയില്‍നിന്ന് പതിനായിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള കേരളത്തില്‍ ഒരു വീഡിയോ പ്രദര്‍ശനത്തില്‍ തങ്ങളുടെ ചിത്രം കാണിക്കുന്നതുപോലും ഭയക്കുന്ന വിധമാണിവരുടെ ജീവിതം. ആരാണ് ഒറ്റുകാരനെന്ന ഭയം.

താമസിക്കുന്ന ലക്ഷ്‌മി ലോഡ്‌ജില്‍ വച്ചും ഇതിനു സമാനമായ അനുഭവമുണ്ടായി. ലോഡ്‌ജിനടുത്ത് നില്‍ക്കവെ ഒരാള്‍ വന്ന് കൈപിടിച്ച് അഭിവാദ്യംചെയ്ത് പതുക്കെ പറഞ്ഞു, "ഞാനൊരു ക്രിസ്‌ത്യനാണ്, സ്‌കൂള്‍ അധ്യാപകനാണ്. ടിവിയില്‍ കണ്ടതിനാലാണ് നിങ്ങളോട് സംസാരിക്കുന്നത്.'' ഭയപ്പാടായിരുന്നു ആ മനുഷ്യനെയും ഭരിച്ചിരുന്ന വികാരം.

അവര്‍ പ്രതീക്ഷിക്കുന്ന സഹായം, പിന്തുണ ഇതൊന്നും അവര്‍ക്ക് കിട്ടുന്നില്ല. രാഷ്‌ട്രീയ കക്ഷികള്‍, ഭരണസംവിധാനം- ഒന്നും ഈ നിരാലംബര്‍ക്ക് തുണയേകാനെത്തുന്നില്ല. എല്ലാം നഷ്‌ടമായി കഴിയുന്ന ഒരു പാവം ഒറിയക്കാരനെയും പരിചയപ്പെട്ടു. പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ ജോലിചെയ്യുന്ന അമൂസ് എന്ന ചെറുപ്പക്കാരന്‍. കേരളത്തെപ്പറ്റി അഭിമാനിക്കുന്ന ഈ യുവാവിന് വീടും സമ്പാദ്യവുമെല്ലാം കൊള്ളയടിക്കപ്പെട്ടു. ജീവിതം തകര്‍ന്നുപോയ ഇവരെല്ലാം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ലോകത്തെങ്ങുമുള്ള നല്ല മനുഷ്യരെയാണ്.

ലക്ഷ്‌മി ലോഡ്‌ജില്‍ ഭീഷണമായ നോട്ടങ്ങളും തുറിച്ചുനോട്ടവുമേറെയുണ്ടായി. താഴെനിന്ന് ചായ കുടിക്കവെ കൈയില്‍ ചരടും വളകളുമണിഞ്ഞ ചെറുപ്പക്കാര്‍ ക്രൂരമായി നോക്കിയതും ടിവി ചാനലിലെ വാര്‍ത്ത കണ്ടതിന്റെ പ്രതികരണമായിരുന്നു.

ലോഡ്‌ജില്‍നിന്ന് പുറത്തുനോക്കിയപ്പോള്‍ കണ്ട കാഴ്‌ച കൌതുകവും സന്തോഷവുമുണ്ടാക്കി. ലോഡ്‌ജിനു മുകളില്‍ നിന്ന് നോക്കിയാല്‍ കണ്ണില്‍പ്പെടുന്നത് സദ്ദാം ആന്‍ഡ് ടിപ്പുസുല്‍ത്താന്‍ മാര്‍ക്കറ്റ് കോംപ്ലക്‌സ് എന്ന ബോര്‍ഡാണ്. സംഘപരിവാര്‍ കിടന്നുതുള്ളുന്ന കോട്ടയില്‍പ്പോലും അവരുടെ ഫാസിസ്റ്റ് വാഴ്ചക്കെതിരെ ചുരുട്ടിയ മുഷ്‌ടി പോലെയാണാ മാര്‍ക്കറ്റിന്റെ ബോര്‍ഡ് .

സന്ദര്‍ശനത്തിനിടയില്‍ സംഘപരിവാറിന്റെ ഏറെ ലഘുലേഖകളും നോട്ടീസുകളും ശ്രദ്ധയില്‍പ്പെട്ടു. വായിച്ചു കളഞ്ഞശേഷം കത്തിക്കുക എന്നെഴുതിയ പ്രകോപനപരവും വിഷംതുപ്പുന്നതുമായ നോട്ടീസുകളായിരുന്നു അവ. നിങ്ങളുടെ ആശുപത്രിയില്‍ ക്രിസ്‌ത്യാനി ചികിത്സ തേടി വന്നാല്‍ മരുന്നിനുപകരം വിഷം നല്‍കുക, അങ്ങനെ നല്‍കിയാല്‍ സംഘകേന്ദ്രത്തിലറിയിക്കണം. ഓസ്‌ട്രേലിയന്‍ പുരോഹിതന്‍ ഗ്രഹാംസ്റ്റെയിന്‍സിനെയും രണ്ടുമക്കളെയും ചുട്ടുകൊന്ന 1999-ലെ ക്രൂരതയെ ന്യായീകരിക്കുന്നതാണ് മറ്റൊന്ന്. കൊലയാളിയായ ഭീകരന്‍ ധാരാസിങ്ങിനെ വാഴ്ത്തുന്ന ലഘുലേഖയുമുണ്ട്. ഫാസിസം ജര്‍മനിയില്‍ വളരെ സമര്‍ഥവും ഫലപ്രദവുമായി ഉപയോഗിച്ചതായിരുന്നു ലഘുലേഖവഴിയുള്ള പ്രത്യയശാസ്ത്ര ആക്രമണം. ഒറീസയിലും അവരിത് സമൃദ്ധമായി പ്രയോഗിച്ചു. ഇത്തരം ലഘുലേഖകള്‍ കാണുമ്പോള്‍ അതിനാല്‍ത്തന്നെ ഏതു സമൂഹവും ജാഗ്രത പുലര്‍ത്തണം. കാരണം- ഓര്‍ക്കുക, ഇതൊരു പീറക്കടലാസല്ല. ഒരു കുരുതി നടക്കാനുള്ള പാകപ്പെടുത്തലാണീ ലഘുലേഖകള്‍. ഫാസിസം എവിടെയും പ്രത്യയശാസ്‌ത്രപദ്ധതി എന്നും പ്രചരിപ്പിച്ചിട്ടുള്ളത് ഇതുവഴിയാണ്.

ഒറീസയില്‍ ഭീകരമായതോതില്‍ മതപ്രചാരണം നടക്കുന്നുവെന്നാണ് സംഘപരിവാറിന്റെ പ്രചാരണം. ഇത് വസ്തുതകള്‍ക്കു വിരുദ്ധമാണ്. പാരമ്പര്യവും സംസ്‌ക്കാരവും തകരുന്നെന്ന വാദമാണ് മതപരിവര്‍ത്തനത്തിനെതിരായി അവരുയര്‍ത്തുന്നത്. രണ്ടു ലക്ഷം ദളിതരുമായി അംബേദ്കര്‍ ബുദ്ധമതത്തില്‍ ചേര്‍ന്നപ്പോള്‍ ഇവിടെ ഒന്നുമുണ്ടായില്ലല്ലോ. ഏത് ആശയവും പൂഴ്ത്തിവയ്‌ക്കാനുള്ളതല്ല, പ്രചരിപ്പിക്കാനുള്ളതാണ് എന്ന ബ്രെഹ്തിന്റെ കാഴ്ചപ്പാട് മതങ്ങള്‍ക്കും ബാധകമാണ്.

സംഘപരിവാര്‍ ഫാസിസ്റ്റ് ആശയത്തിന്റെ പ്രചാരകരും പ്രയോക്താക്കളുമായി ഒറീസയിലെ മാധ്യമസമൂഹവും മാറിയെന്നതാണ് സന്ദര്‍ശനം ബോധ്യപ്പെടുത്തുന്ന ഭീതിദമായ മറ്റൊരു വസ്തുത. അവിടത്തെ പ്രാദേശികപത്രങ്ങള്‍ ഒന്നോ രണ്ടോ ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാം ഈ കാഴ്‌ചപ്പാടാണ് ബോധ്യപ്പെടുത്തിയത്. ആദിവാസി-പട്ടികജാതി വിഭാഗങ്ങളായ കന്ദാസും പാണകളുമായുള്ള പ്രാദേശികവും വംശീയവുമായ പ്രശ്‌നമാണെന്ന് കുഴപ്പങ്ങളെ വരുത്തിത്തീര്‍ക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. ബജ്രംഗ്‌ദള്‍ നേതാവ് സ്വാമി ലക്‌ഷ്‌മണാനന്ദയുടെ മരണമാണ് കുഴപ്പത്തിനു കാരണമെന്നും പ്രചരിപ്പിക്കുന്നു. അയാളുടെ 'പൂര്‍വാശ്രമ'ചരിതം ഇതിന് അടിവരയിടുന്നു. കാഷായവസ്ത്രം ധരിച്ച കൊടുംക്രിമിനലാണ് ലക്‌ഷ്‌മണാനന്ദ. ഭൂസംബന്ധമായ കേസില്‍ ഒരാളെ കൊന്ന് രക്ഷപ്പെടാന്‍ ഹിമാലയത്തിലേക്ക് പോയതാണിയാള്‍. പിന്നീട് കാവിയുടുത്ത് സന്യാസിയായി മാറിയ ലക്‌ഷ്‌മണാനന്ദ ഇത്തരത്തിലുള്ള ഉത്തരേന്ത്യന്‍ പ്രതിഭാസത്തിനുദാഹരണമാണ്. സത്യത്തില്‍ ഇയാളുടെ വരവാണ് കന്ദമാലില്‍ സംഘര്‍ഷകാരണമായി ജനങ്ങള്‍ പറയുന്നത്.

ഇദ്ദേഹത്തിന്റെ കൊലയെക്കുറിച്ചും വ്യത്യസ്‌ത നിലപാടുണ്ട്. ആശ്രമത്തിലെ അധികാരത്തര്‍ക്കമാണ് കാരണമെന്നതാണൊന്ന്. മാവോയിസ്‌റ്റുകളാകട്ടെ വധത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിട്ടുണ്ട്. മാവോയിസ്‌റ്റുകളുടെ നേതാക്കളായ സഞ്‌ജീവ് പാണ്ഡെയും ആസാദും ഇക്കാര്യം പരസ്യപ്പെടുത്തിയതുമാണ്. മനുഷ്യത്വവിരുദ്ധരായി പ്രവര്‍ത്തിക്കുന്ന ഭ്രാന്തന്മാരെ ഇനിയും കൊല്ലുമെന്നും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ക്രിസ്‌ത്യന്‍ പുരോഹിതരാണ് കൊലയാളികളെന്ന് ആവര്‍ത്തിക്കയാണ് സംഘപരിവാര്‍ ഇപ്പോഴും. മാവോയിസ്‌റ്റുകള്‍ പൊലീസിനെ കൊല്ലും, ഭൂപ്രശ്‌നത്തിലിടപെടും അല്ലാതെ തങ്ങളെയൊന്നും ചെയ്യുന്നില്ലെന്ന ന്യായീകരണവും നടത്തുന്നു. കൊല നടത്തിയ മാവോയിസ്‌റ്റുകളെ വെള്ളപൂശുകയും ക്രൈസ്‌തവരെ പിശാചുവല്‍ക്കരിക്കയും ചെയ്യുന്നതിനു പിന്നിലെ താല്‍പ്പര്യവും അജന്‍ഡയും പ്രകടമാണ്.

****

കെ ഇ എന്‍, കടപ്പാട് : ദേശാഭിമാനി

ഒറീസയിലെ സമാധാനറാലിയില്‍ പങ്കെടുത്ത പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി കെ ഇ എന്‍ തന്റെ യാത്രാനുഭവം പങ്കുവയ്ക്കുന്നു. തയ്യാറാക്കിയത്: പി വി ജീജോ

18 comments:

വര്‍ക്കേഴ്സ് ഫോറം said...

യഥാര്‍ഥത്തില്‍ തങ്ങളെന്താണോ, അത് പ്രകടിപ്പിക്കാനാവാത്തതിന്റെ വിങ്ങല്‍- ഒരു ജനതയുടെ ആത്മബോധത്തിലുണ്ടാക്കുന്ന
ശൈഥില്യത്തിന് ഏറ്റവും പറ്റിയ സാക്ഷ്യമാണ് ഒറീസയിലെ ക്രിസ്ത്യാനികള്‍. ഹിന്ദുക്കളായി അഭിനയിക്കേണ്ടിവരുന്ന ക്രിസ്തീയരുടെ ആത്മസംഘര്‍ഷം- ഇത് യാത്രയിലുടനീളം കണ്ട അസ്വസ്ഥജനകമായ കാഴ്ചയാണ്. അതെ. ഹിന്ദുക്കളായഭിനയിക്കേണ്ടിവരുന്ന
ക്രിസ്ത്യാനികളുടെ ദേശമായി ഒറീസ മാറിയിരിക്കയാണ്. ഒറീസയിലെ സമാധാനറാലിയില്‍ പങ്കെടുത്ത പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി കെ ഇ എന്‍ തന്റെ യാത്രാനുഭവം പങ്കുവയ്ക്കുന്നു

Anonymous said...

ഹ ഹ ഹാ, ര്‍ന്തൊരു കോമഡി, കെ ഇ എന്‍ അണ്ണനെ നമിച്ചിരിക്കുന്നു. അണ്ണന്‍ അവിടെ ചെന്നപ്പോള്‍ ഉപയോഗിച്ച ഹിന്ദു പേര് കെ ഇ നാരായണന്‍ എന്നായിരിക്കുമല്ലേ?

Anonymous said...

അനോണീ, അല്ല അവിടെ എത്തിയപ്പോ കെ.ഈ.നരേന്ദ്ര മൂഢന്‍ നോ,നോ നരേന്ദ്ര മോഡി എന്നാക്കി പേര്. ആ കൊഴുക്കട്ട തല കുനിച്ചു ഒന്നു നമിക്ക് പ്ലീസ്.

Anonymous said...

കേ ഈ എന്‍ എന്നല്ല ദൈവം തമ്പുരാന്‍ പോലും ജീവനില്‍ പേടിയുള്ളവരല്ലെ എവിടെ എങ്ങിനെ പെരുമാറണമെന്നു കേരളീയര്‍ക്കെല്ലാം അറിയാം അച്ചന്‍മാര്‍ ക്കു കാവി ഉടുക്കാനും അറിയാം, കേരളമല്ല വെളിയില്‍ അവിടെ ഈ മത പരിവര്‍ത്തനം വലിയ ഇഷ്യൂ ആണു പള്ളികള്‍ ഉയരുന്നത്‌ സഹിഷ്‌ണുതയോടെ അവര്‍ കാണുന്നില്ല, ആവശ്യമില്ലാതെ എല്ലായിടത്തും കുരിശു സ്ഥാപിക്കാന്‍ പോകുന്നതും എന്തിനാണു? ഈ ബ്ളോഗ്ഗു ശ്രധിച്ചു വായിക്കുന്നവര്‍ക്കു ഒരു കാര്യം മനസ്സിലാക്കം ഇപ്പോള്‍ ട്രെന്‍ഡു മാറി കന്യാസ്ത്രീകളെയും അച്ചന്‍മാരെയും താമരശേരി ബിഷപ്പിനെയും ചീത്ത വിളിച്ചവര്‍ കാല്‍ മാറ്റി ചവിട്ടൂന്നു കാരണം ഇലക്ഷന്‍ വരുന്നു, ഇനി പിണറായിയും അച്ചന്‍മാമനും അരമനകള്‍ കയറി ഇറങ്ങും പണിക്കരുടെ കാല്‍ കഴുകും, വെള്ളാപ്പള്ളി പിന്നെ നമ്മടെ ആളാണു പക്ഷെ വെള്ളാപ്പള്ളി വോട്ടു ചെയ്യന്‍ പറഞ്ഞാല്‍ ഈഴവര്‍ തിരിച്ചു കുത്തും നഷ്ടപ്പെട്ട ക്റിസ്ത്യന്‍ വോട്ടു ത്രിച്ചു പിടിക്കാനുള്ള ഒരു ഡാവ്‌ വേലയാണു ഈ ലേഖനം ഒറീസയിലെ കാര്യന്‍ ഇരിക്കട്ടെ കൊല്ലത്ത്‌ ഒരു പെണ്ണു ആത്മഹത്യ ചെയ്തപ്പോള്‍ അവളെ മദറ്‍ സുപ്പീരിയറ്‍ സ്വവറ്‍ഗഭോഗം നടത്താന്‍ ശ്റമിച്ചു അതുകൊണ്ട്‌ ആത്മഹത്യ ചെയ്തതാണെന്നു ഗൂഢവും നിന്ദ്യവുമായ പ്റചാരണം നടത്തുന്ന സീ പീ എമിനെക്കാള്‍ എത്റ ഭേദം നേരിട്ടു കൊല ചെയ്യുന്ന ഹിന്ദു വറ്‍ ഗീയക്കാറ്‍

പ്രിയ said...

ഒക്ടോബര്‍ 9 നു നകുലന്റെ മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റ്‌ ബ്ലോഗില്‍ ഒരു പോസ്റ്റ് കണ്ടിരുന്നു >>
ഒറീസയിലെ യാഥാർത്ഥ്യങ്ങളും ഒരു രഹസ്യാന്വേഷണറിപ്പോർട്ടും

Unknown said...

ആരുഷി ഓതി ഇങ്ങനെ "കേരളമല്ല വെളിയില്‍ അവിടെ ഈ മത പരിവര്‍ത്തനം വലിയ ഇഷ്യൂ ആണു".
അമ്പമ്പോ ഇന്ടുപ്പാപ്പന്ടവിടെ'ഈ മത പരിവര്‍ത്തനം വലിയ ഇഷ്യൂ'ആണോ.ഞമ്മലരിഞ്ഞില്ല കേട്ടാ.പിന്നെ കേരളമല്ല വെളിയില്‍ എന്ന് പറഞ്ഞ സ്ഥിതിക്ക്,കേരളത്തില്‍ ഇതൊന്നും നടക്കില്ല എന്നൊരു നിരാശയും ഉണ്ട്‌, ഇല്ല്യേ ആരുഷ്യെ..അതോണ്ടല്ലേ ഞമ്മക്ക്‌ കമ്മിക്ലോടു ഇത്ര കലിപ്പ്.
പിന്നെ കൊല്ലത്ത് പെണ്ണ് ആത്മഹത്യ ചെയ്തതും, താമരശ്ശേരി ചീത്തവിളിയും(രണ്ടും ക്രിസ്ത്യന്‍ മതഭ്രന്തിനെതിരെ) ഒരിസ്സയില്‍ പരിവാരക്കാരെ എതിര്‍ക്കുന്നതും ആരുഷി തന്നെ സംമാതിച്ഛതിനാല്‍ ഇടതന്മാര്‍ക്ക് വേറൊരു സര്ടിഫികറ്റ് ആവശ്യമില്ലാ.ഇനി ഇടതന്മാര്‍ അരമനകള്‍ കയറി ഇറങ്ങുന്ന കാര്യം..രണ്ട് മൂന്നു മാസം കൊണ്ട് തെളി വിളിച്ച്ചവരെല്ലാം "തെറ്റ് മനസ്സിലാക്കി" ഇടതന്മാര്‍ക്ക് വോട്ടു കൊടുക്കുമെങ്കില്‍ വളരെ നല്ലത്.അങ്ങനെയെന്കില്‍ ആരുഷിയും അവര്ക്കു വോട്ടു കൊടുത്തേക്കു കേട്ടാ,പാവങ്ങളല്ലേ പിഴച്ചു പോയ്ക്കൊട്ടെന്നെ..

Anonymous said...

എന്തെഴുതിയാലും അഞ്ചുപത്തിരട്ടി പൊലിപ്പിച്ചെഴുതുക എന്നതു നടന്നോട്ടെ. “ഒറീസ്സയില്‍ നിന്ന് പതിനായിരക്കണക്കിനു കിലോമീറ്റര്‍ അകലെയുള്ള കേരളം” എന്നതു തന്നെ ലേഖനത്തിന്‍റെ ആകെമൊത്തംടോട്ടല്‍ ടോണ്‍

Anonymous said...

ഇതു വായിച്ച് ചിരിച്ച് മറിഞ്ഞു. വസ്തുതകളെ ഇങ്ങനെയും വളച്ചൊടിക്കുമോ. എന്തൊരു ന്യൂനപക്ഷസ്നേഹം.

Anonymous said...

“യഥാർത്ഥത്തിൽ തങ്ങളെന്താണോ അതു പ്രകടിപ്പിക്കാനാവാത്തതിന്റെ വിങ്ങൽ” എന്നു പറഞ്ഞുകൊണ്ടാണ് ആദ്യകമന്റ് ആരംഭിക്കുന്നത്. യഥാർത്ഥത്തിൽ തങ്ങളെന്താണോ അതു പാണക്രൈസ്തവർ കുറച്ചുനാളായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ. അതിൽ അവസാനത്തെ പ്രകടനം അല്പം കടുത്തുപോയപ്പോൾ മറ്റുള്ളവർക്കുണ്ടായ വിങ്ങലിൽ നിന്നാണു സകല സംഭവങ്ങളും ഉടലെടുത്തതെന്നു കൂടി ഇവിടെ ഓർക്കാവുന്നതാണ്.

കൊന്നതു മാവോയിസ്റ്റുകളാണെന്നും അതിനു “ക്രൈസ്തവർ” എന്തു പിഴച്ചെന്നുമൊക്കെയുള്ള ചോദ്യം കെ.ഇ.എന്നിനേപ്പോലുള്ളവർ മാത്രമേ ചോദിക്കൂ. ഇതിലെ മാവോയിസ്റ്റ് എന്ന പദം കേവലം സാങ്കേതികത മാത്രമാണെന്ന് അദ്ദേഹത്തിന് ഇത്രനാളായിട്ടും പിടികിട്ടിയില്ലെന്നു തോന്നുന്നു. മതപരിവർത്തനവാദികൾക്കു തടസ്സമായിരുന്നതിന്റെ പേരിൽ, ഭൂരിപക്ഷവും ക്രൈസ്തവരായ മാവോയിസ്റ്റുകൾ ചേർന്ന്, ക്രൈസ്തവർക്കുവേണ്ടി, ക്രൈസ്തവർ ഉൾപ്പെട്ട കൊലയാളിസംഘത്തെ ഉപയോഗിച്ചു കൊലനടത്തുമ്പോളൊന്നും മതത്തേപ്പറ്റി ചിന്തിക്കാൻ പാടില്ല. പക്ഷേ ഒടുവിൽ തിരിച്ചൊരു അടി കിട്ടിയാൽ ഉടനെ ചെങ്കൊടിക്കാർ മതവും ഉയർത്തിക്കാട്ടി പ്രകടനം തുടങ്ങും. ഇതു ലജ്ജാകരമല്ലെന്നുണ്ടോ ആവോ? ഏകപക്ഷീയമായി കാര്യങ്ങൾ ഏറ്റുപിടിക്കുന്ന ശൈലി ഇക്കൂട്ടർക്ക് എന്നും തിരിച്ചടിയേ ഒരുക്കിയിട്ടുള്ളൂ.

ഒറീസയിലെ ആളുകളും മാദ്ധ്യമങ്ങളുമൊക്കെ കേരളത്തിലെ ഇടതുപക്ഷക്കാർ ആഗ്രഹിക്കുന്നതുപോലെയല്ല പ്രവർത്തിക്കുന്നതെങ്കിൽ, അതിനെന്തെങ്കിലും കാരണം കാണും. ഒരു പക്ഷേ അവർക്കു കാര്യങ്ങൾ നേരിട്ടറിയാനുള്ള അവസരമുള്ളതുകൊണ്ടാവും. അവിടെ ചെങ്കൊടിയും പിടിച്ച് ആകെ ഒരാളെയേ കണ്ടുള്ളൂവെങ്കിൽ, അതിനും എന്തെങ്കിലുമൊക്കെ കാരണം കാണണം.

ഈ ലേഖനത്തിൽ പുതിയതായി ആകെ ഒരു കാര്യമേ കണ്ടുള്ളൂ. ‘അധികാരത്തർക്കമാകാം സ്വാമിയുടെ കൊലയ്ക്കു കാരണം‘ എന്നൊരു പുതിയ ഏറ് എറിഞ്ഞുനോക്കുന്നു. ഭേഷ്. അതും സംഘപരിവാറിന്റെ തലയിൽ വയ്ക്കാനുള്ള ശ്രമം തന്നെ. എവിടുത്തെ എന്തിന്റെ അധികാരത്തെച്ചൊല്ലിയാണാവോ തർക്കം? ആദിവാസികളായ കുയികൾക്കു വിദ്യാഭ്യാസവും ജീവിതപുരോഗതിയും നൽകുവാനും പാണകളുടെ ആക്രമണങ്ങൾക്കു നിരന്തരം വിധേയനായിക്കൊണ്ടിരിക്കാനുമൊക്കെ ആർക്കാണു കൂടുതൽ അധികാരമെന്നോ? ‘പുരോഗമന‘സാഹിത്യമെന്നാൽ ഇങ്ങനെ വേണം. മുമ്പോട്ടു ഗമിക്കണം. പറഞ്ഞതു തന്നെ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കാതെ പുതിയതെന്തെങ്കിലും അവതരിപ്പിച്ചു മുമ്പോട്ടു പോവണം. എന്നെങ്കിലുമൊരിക്കൽ തിരിച്ചറിവുണ്ടായാൽ അത്തോളി ആവർത്തിക്കാതെയും നോക്കണം. കെ.ഇ.എന്നിനു നല്ലതു വരട്ടെ.

Unknown said...

SRKപറയുന്നതിങ്ങനെ...
(A)"അവസാനത്തെ പ്രകടനം അല്പം കടുത്തുപോയപ്പോൾ മറ്റുള്ളവർക്കുണ്ടായ വിങ്ങലിൽ നിന്നാണു സകല സംഭവങ്ങളും ഉടലെടുത്തതെന്നു കൂടി ഇവിടെ ഓർക്കാവുന്നതാണ്."

ഈ "വിങ്ങല്‍" എന്താണെന്നോ, അത്യാവശ്യം ചെറിയ ബലാല്‍സംഗം, പിന്നെ ഒരമ്പത് പേരെ തട്ടി.അപ്പൊ ഇതൊരു ജനാധിപത്യ രാജ്യമല്ലേ, അങ്ങോട്ടും ഇങ്ങോട്ടും കൊന്നും ബാലാല്സന്കിച്ച്ചും ആണോ കണക്കു തീര്‍ക്കേണ്ടത് എന്നാരും പറഞ്ഞേക്കരുത്.ന്യുനപക്ഷ പ്രീനനനമാവും.കെയര്‍ഫുള്‍...എന്നാ കേരളത്തിലോ മറ്റോ കമ്മികള്‍ ഇവറ്റകളെ ഒന്നു കണ്നുരുട്ടിയാലോ, അമ്പോ ഉടനെ അലറി വിളിക്കും, കമ്മികള്‍ക്ക് സഹിഷ്ണുത ഇല്ലാ, കാവി കോണകം പാറുന്ന ഏരിയയില്‍ "പ്രവര്‍ത്തന" സ്വാതന്ത്രമില്ലാ എന്നൊക്കെ.

(B)കൊന്നതു മാവോയിസ്റ്റുകളാണെന്നും അതിനു “ക്രൈസ്തവർ” എന്തു പിഴച്ചെന്നുമൊക്കെയുള്ള ചോദ്യം കെ.ഇ.എന്നിനേപ്പോലുള്ളവർ മാത്രമേ ചോദിക്കൂ

കൊന്നത് പ്രഗ്യ താക്കൂര്‍ ആണ്,VHP ആണ് BJP അല്ലല്ലോ എന്നൊക്കെ ഞമ്മക്ക്‌ ചോയ്ക്കാം കേട്ടോ, ക.ഇ.എന്‍ ഒന്നും ചോയ്ക്കരുത്,മുണ്ടാണ്ടിരുന്നോലനം.

(C)ഒറീസയിലെ ആളുകളും മാദ്ധ്യമങ്ങളുമൊക്കെ കേരളത്തിലെ ഇടതുപക്ഷക്കാർ ആഗ്രഹിക്കുന്നതുപോലെയല്ല പ്രവർത്തിക്കുന്നതെങ്കിൽ, അതിനെന്തെങ്കിലും കാരണം കാണും..

എന്താണ് സാര്‍ ഈ "എന്തെങ്കിലും" കാരണം.

(D)ആദിവാസികളായ കുയികൾക്കു വിദ്യാഭ്യാസവും ജീവിതപുരോഗതിയും നൽകുവാനും പാണകളുടെ ആക്രമണങ്ങൾക്കു നിരന്തരം വിധേയനായിക്കൊണ്ടിരിക്കാനുമൊക്കെ ആർക്കാണു കൂടുതൽ അധികാരമെന്നോ?

എന്റെ പൊന്നു മാഷേ, നിങ്ങള്‍ മത പരിവര്‍ത്തനക്കാരെക്കാള്‍ നല്ല ജീവിത സൗകര്യം,വിദ്യാഭ്യാസം ഒക്കെ കൊടുക്ക്(എപ്പോഴും അവിടുത്തെ പ്രമാണിമാരുറെ പറമ്പില്‍ കിളക്കാന്‍ ഉള്ള വിധ്യഭ്യാസമല്ല,മറ്റു'പശു'ബെല്‍റ്റില്‍ ഉള്ള പോലെ,സവര്‍നരുറെ അമ്പലത്തില്‍ കയരാതിരിക്കാനുള്ള വിധ്യഭ്യാസവുമല്ല.പിന്നെ തെറ്റായി(നിയമ വിരുദ്ധമായി)conversion ആര് നടത്തുന്നുറെന്കിലും ഈ രാജ്യത്ത്‌ നിയമമില്ലേ,അങ്ങോട്ട് പോകൂ..പകരം ബലാല്‍സംഗം,കൊല,തുടങ്ങിയ ചില്ലറ ഏര്‍പ്പാട് എന്തിന്.ഇതൊക്കെ വിളിച്ചു പറയുന്നവരുടെ മേല്‍ കുതിര കയറുന്നത് എന്തിന്??

Anonymous said...

പുറമേക്ക് സമാധാന വാദികളായി നടിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍
കൊലപാതകത്തെയും വംശ ഹത്യയെയും ന്യായീകരിക്കുന്നവരാനെന്നതിന്റെ കൃത്യമായ
തെളിവാണ് ഈ കമന്റുകളധികവും . ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി അഞ്ചു
മാസത്തിനകം ഗാന്ധിജിയെ കൊന്നവര്‍ അന്ന് നിരോധിക്കപ്പെട്ടെങ്കിലും ഏതാനും
വര്‍ഷത്തിനകം നിരോധനം നീക്കപ്പെട്ടു. ഏതെന്കിലും ന്യൂനപക്ഷ പ്രാദേശിക
ഭീകരവാദികളായിരുന്നു ഈ ക്രൂര കൊലപാതകം നടത്തിയിരുന്നതെന്കില്‍ അവരുടെ മേലുള്ള നിരോധനം ഇപ്രകാരം നീക്കുമായിരുന്നോ? സംഘ പരിവാര്‍ ക്രൂര
കൃത്യങ്ങള്‍ എപ്പോഴും ദേശീയത പൈതൃകം പാരമ്പര്യം ഏന്നി വിശേഷണങ്ങളില്‍
ന്യായീകരിക്കപെടുന്നു.

Anonymous said...

അമ്പലപ്രവേശനം പോലും നിഷേധിക്കപ്പെട്ടിരുന്നവർക്ക് ശ്രീകോവിൽ പ്രവേശനം വരെ സാദ്ധ്യമാക്കിക്കൊടുത്ത നിശബ്ദവിപ്ലവങ്ങൾ സംഘടിപ്പിക്കുന്നവരേക്കുറിച്ച് യാതൊരു ജ്ഞാനവുമില്ലാതെ, പറമ്പിൽക്കിളയ്ക്കലൊക്കെ സംബന്ധിച്ച തെറ്റിദ്ധാരണകളും മുറുകെപ്പിടിച്ച് സ്വസ്തിക! ഹിന്ദുസന്യാസിമാർ മതപരിവർത്തനത്തിനു തടസ്സമാണെങ്കിൽ അവരെ ഒഴിവാക്കാൻ നിയമപരമായ മാർഗ്ഗങ്ങളുണ്ടായിരുന്നോ അതോ കൊല്ലുക മാത്രമേ മാർഗ്ഗമുണ്ടായിരുന്നുള്ളോ എന്നൊരു ചിന്തയ്ക്കു വിത്തിടുന്ന നല്ലൊരു കമന്റ് അദ്ദേഹത്തിന്റേത്. ഗോഡ്‌സേയെ “നിരോധി“ച്ചിരുന്നെന്നും പിന്നീടു “നിരോധനം“ നീക്കിയെന്നുമുള്ള പുത്തൻ അറിവുമായി തോമസ്! ഇവിടെ വരാൻ താമസിച്ചുവെന്നു തോന്നുന്നു.

Anonymous said...

സ്വസ്തിക എന്ന ----ന്റെ വിഷമം കാണുമ്പോഴാൺ. ആളു ചത്തത് കുറഞ്ഞു പോയി ഇവനൊക്കെ ചോര കുടിക്കാന്‍. അമ്പതു പേരെ തട്ടിയെന്ന്. അമ്പതു പേരോളം മരിച്ചു അതിൽ പകുതിയിലും കൂടുതൽ പരിവര്ത്തനം നടത്തപ്പെടാത്ത കുയി ആദിവാസികൾ തന്നെയാൺ. കലാപത്തിനിടയിൽ പെട്ടു പോയ ഒരു കന്യാസ്ത്രീയേയാണു ഈ ചോരനക്കി കമ്മ്യൂണിസ്റ്റ് പട്ടികൾ പേര്ത്തും പേര്ത്തും നാവുകൊണ്ട് ബലാൽസംഗം ചെയ്ത് ആസ്വദിക്കുന്നത്. അതിലെ കുറ്റക്കാര്ക്കെതിരേ നടപടി എടുത്ത് കഴിഞ്ഞല്ലോ. നടപടി എടുക്കാത്ത ബലാല്സംഗങ്ങൾ പത്തിരുപതെണ്ണമുണ്ടല്ലോ നന്ദിഗ്രാമിൽ. ന്യൂനപക്ഷസമുദായത്തിലെ തന്നെ. അമ്മയെയും അവരുടെ പെണ്മക്കളേയും ഒരേസമയം. ഒന്ന് മാറ്റിപ്പിടി.

അതിനിടക്കും സദ്ദാമിന്റെയും ടിപ്പുസുല്ത്താന്റെയും പേരു കണ്ടപ്പോൾ അയമുട്ടിക്കായുടെ മതേതരത്വം തലപൊക്കിയത് കണ്ടോ.

Anonymous said...

അനോനിക്കുട്ടന്‍ ഐസിനു മേല്‍ പെയിന്റ് അടിക്കുന്നത് നോക്കുക
"അമ്പലപ്രവേശനം പോലും നിഷേധിക്കപ്പെട്ടിരുന്നവർക്ക് ശ്രീകോവിൽ പ്രവേശനം വരെ സാദ്ധ്യമാക്കിക്കൊടുത്ത നിശബ്ദവിപ്ലവങ്ങൾ സംഘടിപ്പിക്കുന്നവരേക്കുറിച്ച്.....

ഈ പുള്ളിയൊക്കെ ചൊവ്വാ ഗ്രഹത്തില്‍ ഇരുന്നു അവിടുത്തെ ഉല്‍ക്കകളോട് പറയുമ്പോലെ വച്ച് കാച്ചുകയല്ലേ,"ശ്രീകോവിൽ പ്രവേശനം വരെ സാധ്യമാക്കിക്കൊടുത്ത നിശബ്ദവിപ്ലവങ്ങൾ"..എന്നിട്ടാണല്ലോ ഗുരുവായൂരും, ശബരിമലയിലും, തിരുപ്പതിയിലും മറ്റും മറ്റും'ബ്രഹ്മജ്ഞാനം'നേടിയ കുയി ആദിവാസികള്‍ ശ്രീകോവിലില്‍ കയറി പൂജ നടത്തി വിലസുന്നത്, ഓ പിന്നെ ഉത്തരേന്ത്യന്‍ പശു ബെല്‍ട്ടില്‍ ആണെന്കില്‍ പറഞ്ഞാ വായ് നാറും,ആദ്യം വഴി നടക്കാന്‍ അവസരം,പൊതു കിണറ്റില്‍ നിന്നു വെള്ളം കുടിക്കാന്‍ അനുവാദം ഒക്കെ കൊടുക്ക് മാഷേ,എന്നിട്ട് അടി ഈ ഗീര്‍വാണം..

"ഹിന്ദുസന്യാസിമാർ മതപരിവർത്തനത്തിനു തടസ്സമാണെങ്കിൽ അവരെ ഒഴിവാക്കാൻ നിയമപരമായ മാർഗ്ഗങ്ങളുണ്ടായിരുന്നോ അതോ കൊല്ലുക മാത്രമേ മാർഗ്ഗമുണ്ടായിരുന്നുള്ളോ"

ഹിന്ദു സന്യാസിയെ കൊന്നതാരാനെന്നു നിങ്ങള്ക്ക് മാത്രം സെക്കന്റ് വച്ച് തീരുമാനിക്കാമെങ്കില്‍, (Maoists പറയുന്നു അവരെന്ന്) ഇവിടെ പട്ടാളവും പോലീസും എന്തിന്, വസുധൈവ കുടുംബകം പറയുന്ന നിങ്ങളും പോള്‍പോട്ടും, ഹിട്ട്ലരും ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ പ്രതിമ മിനുട്ടുകള്‍ക്കുള്ളില്‍ പൊളിച്ചടുക്കിയ താലിബാനും തമ്മിലെന്താ അന്തരം...വലിയ വായില്‍ സംസ്കാരം പറയുക, എന്നിട്ട ഇരുട്ടിന്റെ മറവില്‍ അതിനെ വ്യഭിച്ചരിക്കുക, പിന്നെ അതിന് ന്യായം കണ്ടെത്തുക...നിങ്ങളു മാത്രം ചോറും സാമ്പാറും ഇശ്ശി ഭേഷായ് ഭുജിക്കുന്നവരും ബാക്കിയെല്ലാവരും പുല്ലു തിന്നുന്നവരും ആണെന്ന് കരുതല്ലേ..

Unknown said...

മാങ്ങോന്‍ വിങ്ങുന്നു..
"നന്ദിഗ്രാമിൽ. ന്യൂനപക്ഷസമുദായത്തിലെ തന്നെ.... പെണ്മക്കളേയും ഒരേസമയം. ഒന്ന് മാറ്റിപ്പിടി."

നന്ദിഗ്രാമിലെ ബി.ജെ.പി, മമത, സി.പി.എം ബലാല്‍ പരിപാടികള്‍ നേരിട്ടു പരിശീലിച്ച മാങ്ങോനെ, നന്ദിഗ്രാമില്‍ നിന്നു തനെന്തിനാടോ നേരെ ഒരിസ്സയലേക്ക് വച്ച് പിടിച്ചത്...അവിടെ ചെയ്തു ഇനി ഇവിറെയുമാകാം എന്ന് വച്ചാണോ,അപ്പൊ അവര്‍ പൂമുഖത്ത് തൂരിയാ താന്‍ തന്റെ അടുപ്പില്‍ തൂരുമോ...എന്തൊരു യുക്തി,ബുദ്ധി,എന്തൊരു ലോക സമസ്ത സുഖിനോ ഭവന്തന്‍..നല്ല വടിക്കാരന്‍...

Anonymous said...

ശ്രീകോവിൽ പ്രവേശനത്തേപ്പറ്റി ഒരു അനോണിയുടെ കമന്റിനു മറുപടിയായി ‘ചൊവ്വാ ഗ്രഹത്തിലിരുന്ന് അവിടുത്തെ ഉല്‍ക്കകളോട് പറയുമ്പോലെ വച്ച് കാച്ചുകയാണ് ‘ എന്നു പറഞ്ഞ കമ്മ്യൂണിസ്റ്റ് അനോണിയോട്,

സുഹൃത്തേ, താങ്കൾക്കൊരുപക്ഷേ അറിയില്ലായിരിക്കും. ആ അറിവ് താങ്കൾക്കൊരു പക്ഷേ സുഖകരവുമല്ലായിരിക്കാം. പക്ഷേ നിർഭാഗ്യവശാൽ ആദ്യ അനോണി പറഞ്ഞത് നൂറുശതമാനം ശരി തന്നെയാണ്. ഒരു കാലത്ത്, തീണ്ടാപ്പാടകലെ നിന്നാൽ മതിയെന്നു പറഞ്ഞു മാറ്റി നിർത്തപ്പെട്ടിരുന്നവർ പൂജാരികളായ ക്ഷേത്രങ്ങൾ ഇന്ന് ഇന്ത്യയിലുണ്ടെന്നതു തികച്ചും സത്യമാണ്. സംഘത്തിന്റെ മാത്രം കരങ്ങളാണ് ആ സാമൂഹ്യവിപ്ലവത്തിനു പിന്നിൽ എന്നതും സത്യമാണ്. സംഘത്തിന്റ്റെ ആദർശങ്ങളിൽ ആളുകൾക്കു താല്പര്യം തോന്നുന്നത് പിന്നെ എന്തൊക്കെ ഘടകങ്ങൾ കൊണ്ടാണെന്നാണു താങ്കൾ കരുതിയത്?

അത്തരം അമ്പലങ്ങൾ ഒരു പക്ഷേ ഇവിടെ കേരളത്തിൽ താങ്കൾ കണ്ടിട്ടില്ലെന്നു വച്ച് സത്യം സത്യമാകാതിരിക്കുന്നില്ലല്ലോ. ഇനിയിപ്പോൾ ഇവിടെയും നിശബ്ദവിപ്ലവങ്ങൾ നടക്കുന്നില്ല എന്നും കരുതരുത്. ദാ ഒരാഴ്ചയായേ ഉള്ളൂ വയനാട്ടിൽ താന്ത്രികവിദ്യാപീഠത്തിൽ നിന്നും ആദ്യ ബാച്ച് പുറത്തിറങ്ങിയിട്ട്. 22 പേരിൽ പല ജാതിക്കാരുമുണ്ട്. എന്തിന് നാലുപേർ ആദിവാസികളുമാണ്. താങ്കൾ ‘കുയി ആദിവാസികൾ ശ്രീകോവിലിൽ കയറി‘യെന്നൊക്കെ പുച്ഛസ്വരത്തിൽ പറഞ്ഞത് ഭാഗികമായി ഇവിടെയും ശരിയാണെന്നർത്ഥം. കുയികളല്ലെങ്കിലും മറ്റു ചില ആദിവാസികൾ ഇവിടെ ക്ഷേത്രത്തിൽ പൂജ നടത്തുക തന്നെ ചെയ്യും. കണ്ടോളുക. സംഘം ഇതൊന്നും കൊട്ടിഘോഷിച്ചു നടക്കാൻ താല്പര്യപ്പെടാത്തിടത്തോളം കാലം ഇത്തരം വിപ്ലവങ്ങൾ നിശബ്ദങ്ങൾ തന്നെയായിരിക്കും.

താങ്കൾ മൂന്നുകാര്യങ്ങൾ മാത്രം തത്ക്കാലം അറിഞ്ഞുവയ്ക്കുക.

ഒന്ന് – സംഘപരിവാർ എന്നാൽ സവർണ്ണരുമായി ബന്ധപ്പെട്ട എന്തോ സംഗതിയാണെന്നു താങ്കൾ കരുതുന്നെങ്കിൽ അതു നൂറുശതമാനവും തെറ്റിദ്ധാരണയാണ്. കമ്മ്യൂണിസ്റ്റുകൾ പണ്ട് ആരോപിച്ചു നോക്കിയതും, പിന്നീട് സംഘശാഖകൾ വ്യാപകമായതോടെ ഉപേക്ഷിക്കേണ്ടി വന്നതുമായ ഒരു പഴയ ആരോപണം മാത്രമാണ് ഈ സവർണ്ണാഭിമുഖ്യം. ജാതിവിദ്വേഷം ഇതിനകം വളർത്തിയെടുക്കപ്പെട്ട മനസ്സുകളെ സംഘത്തിനെതിരെ തിരിക്കുകയെന്നതായിരുന്നു ലക്ഷ്യം. സകലജാതിക്കാരെയും മാത്രമല്ല, ക്രൈസ്തവരേയും മുസ്ലീങ്ങളേയുമൊക്കെ സംഘശാഖകളിൽ കണ്ടതോടെ ആ വാദം പിൻ‌വലിക്കേണ്ടി വന്നു.

രണ്ട് - മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും മറ്റു സ്ഥാപിത താല്പര്യക്കാരുമൊക്കെച്ചേർന്ന് ഇത്രയൊക്കെ എതിർക്കുകയും കുപ്രചാരണങ്ങൾ അഴിച്ചുവിടുകയും ചെയ്തിട്ടും, മാർക്സിസ്റ്റുകളുടെയും മറ്റും ആക്രമണങ്ങളെ സദാപ്രതിരോധിക്കേണ്ട അവസ്ഥയുണ്ടായിട്ടും, ഇവിടെ സംഘപ്രസ്ഥാനങ്ങളെ പിന്തുണയ്ക്കാൻ ആളുകൾ മുമ്പോട്ടു വരുന്നുണ്ടെങ്കിൽ അതിനൊക്കെപ്പിന്നിൽ ശക്തമായ എന്തെങ്കിലും കാരണങ്ങൾ കാണും.

മൂന്ന്:- ആ കാരണങ്ങൾ എന്തൊക്കെയാണെന്ന് മാദ്ധ്യമങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ട് കണ്ടെത്താൻ ഇപ്പോളത്തെ സാഹചര്യത്തിൽ സാധിക്കുകയേയില്ല. താങ്കൾ ഒരു കമ്മ്യൂണിസ്റ്റുകാരനാണെങ്കിൽ താങ്കൾക്കതു കണ്ടെത്തുക വളരെ പ്രയാസകരമായിരിക്കും. പക്ഷേ എന്നെങ്കിലും കണ്ടെത്തിയാൽ, ഇപ്പോൾ സംഘപ്രസ്ഥാനങ്ങളേക്കുറിച്ചു ധരിച്ചുവച്ചിരിക്കുന്നവ ഏതാണ്ടു മുഴുവനോളവും തെറ്റാണെന്നു കൂടിയുള്ള ഒരു കണ്ടെത്തലാവും അത്. ഇതിൽക്കൂടുതൽ ഒരു വിശദീകരണത്തിനു മുതിരുന്നില്ല.

പിന്നെ, കൊന്നതാരാണെന്ന് അനോണി തീരുമാനിക്കണ്ട, മാവോയിസ്റ്റുകളാണെന്ന് അവർ പറയുന്നു, പിന്നെ പോലീസൊക്കെ എന്തിനാണ് എന്നൊക്കെയുള്ള താങ്കളുടെ വാദത്തിനു പിന്നിലും തികഞ്ഞ അജ്ഞത പ്രകടമാണ്. താങ്കൾക്ക് എല്ലാ വാർത്തകളുമൊന്നും ലഭിക്കുന്നില്ലെന്നു തീർച്ചയാണ്. ക്രൈസ്തവരുടെ പങ്കിനേക്കുറിച്ച് ശങ്കയ്ക്കിടയില്ലാത്ത വിധം ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞതും അതേ മാവോയിസ്റ്റുകളും അതേ പോലീസുമൊക്കെത്തന്നെയാണല്ലോ. അപ്പോൾ അതൊന്നും അറിഞ്ഞില്ല അല്ലേ? പാണകൾ എന്തെങ്കിലും പോക്രിത്തരം കാണിച്ചാൽ അവരിൽച്ചിലർ ക്രൈസ്തവരാണെന്നു കരുതി ക്രൈസ്തവരെ കുറ്റപ്പെടുത്തുന്നതു ശരിയല്ല. കുയി ആദിവാസികൾ മുഴുവൻ സംഘപരിവാറുകാരാണെന്നു വിചാരിച്ചാൽ അതും അതിലേറെ മണ്ടത്തരം. പാർട്ടിക്കാർ പറഞ്ഞുതരുന്നതു മാത്രം വിശ്വസിച്ചുനടന്ന് അബദ്ധങ്ങളിൽച്ചെന്നു ചാടാതിരിക്കണമെങ്കിൽ അല്പം കൂടി പരന്ന വായന ശീലിക്കുക. കുറഞ്ഞപക്ഷം, താൻ പലതും അറിയുന്നില്ല എന്നെങ്കിലും സ്വയം അറിഞ്ഞുവയ്ക്കുക.

qw_er_ty

Anonymous said...

മറ്റൊരു അനോണീ,
ഞാന്‍ ഒരു കമ്മ്യുനിസ്ടാനെന്നു കരുതി ചീത്ത വിളിച്ചാല്‍ അത് കമ്മ്യുനിസ്ടുകല്‍ക്കെ എല്ക്കു, എനിക്ക് ഏല്‍ക്കില്ല,അവര്‍ ചെയ്യുന്നത് ദുഷ്ചെയ്തിയെന്കില്‍ അവരെയും എതിര്‍ക്കും അതിന് വടിക്കാരന്റെ/പരിവാര്‍ുകാരന്റെ തുല്ല്യം ചാര്‍ത്തല്‍ വേണ്ട. വടിക്കാരന്റെ മനുഷ്യ വിരുദ്ധതയെ എതിര്‍ക്കാന്‍ കമ്മികളെയും ഒരു ബാലന്‍സ് നു ചീത്ത വിളിക്കണം എന്നും കരുതുന്നില്ല...
ഇനി മറ്റൊരു അനോണി മൊഴി..
(1)" ഇനിയിപ്പോൾ ഇവിടെയും നിശബ്ദവിപ്ലവങ്ങൾ നടക്കുന്നില്ല എന്നും കരുതരുത്.ദാ ഒരാഴ്ചയായേ ഉള്ളൂ വയനാട്ടിൽ താന്ത്രികവിദ്യാപീഠത്തിൽ നിന്നും ആദ്യ ബാച്ച് പുറത്തിറങ്ങിയിട്ട്.22 പേരിൽ പല ജാതിക്കാരുമുണ്ട്."
(1-1)എണ്‍പതു വര്‍ഷത്തോളമുള്ള സംഘ പരിവാര്‍ ചരിത്രത്തില്‍ നിങ്ങള്‍ എത്ര കൂട്ടക്കൊലകള്‍, അത്യാചാരങ്ങള്‍ നടത്തി.പതിനായിരക്കണക്കിനു എന്ന് തന്നെ ഉത്തരം--കണക്കെടുത്താല്‍ ചിലപ്പോ കൂടുതല്‍ ആവാനെ വഴിയുള്ളൂ--,എത്ര തന്നെ നിങ്ങള്‍ ചര്‍വിത ചര്‍വണം നടത്തിയാലും.എത്ര ലക്ഷം ആദിവാസിക,ദളിതര്‍,പിന്നോക്കക്കാര്‍ ജീവിച്ചു,മരിച്ചു ഈ ഭാരതത്തില്‍, കഴിഞ്ഞ 80വര്ഷം.നാണംആകുന്നില്ലേ നിങ്ങള്ക്ക് ഈ തൊലിഞ്ഞ 22 പേരുടെ കണക്കു പറയാന്‍.എന്നിട്ടും ഞാന്‍ ചോദിച്ച ചോദ്യം,പശുബെല്‍ട്ടില്‍(ഉത്തരേന്ത്യയില്‍) "ആദ്യം വഴി നടക്കാന്‍ അവസരം,പൊതു കിണറ്റില്‍ നിന്നു വെള്ളം കുടിക്കാന്‍ അനുവാദം ഒക്കെ കൊടുക്ക് മാഷേ,എന്നിട്ട് അടി ഈ ഗീര്‍വാണം.."
അതിന് താന്കള്‍ മറുപടി പറഞ്ഞില്ല,ഇനി അതിനൊക്കെ തെളിവും ചോദിച്ചു വരേണ്ട,ആഴ്ച തോറും പശുബെല്ട്ടില്‍ നിന്നും പൊതു കിണറ്റില്‍ നിന്നു വെള്ളം കുടിച്ച്ചതിനും വഴി നടന്നതിനുമൊക്കെ മര്ധനത്തിന്റെയും കൊലപാതകത്തിന്റെയും വാര്‍ത്ത വരുന്നു, കഴിഞ്ഞ 80 വര്ഷം ഈ അവസ്ഥ മാറ്റാന്‍ ഹിന്ദു സന്കടനയെന്ന നിലയില്‍ ഒരു ചെരുവിലനക്കിയോ.എവിടെ... കൊലയും, ബലാല്സങ്ങവും,ശൂലം കയറ്റലും ഒക്കെയല്ലേ നിങ്ങളുടെ കലാ പരിപാടി..

(2)"കുയികളല്ലെങ്കിലും മറ്റു ചില ആദിവാസികൾ ഇവിടെ ക്ഷേത്രത്തിൽ പൂജ നടത്തുക തന്നെ ചെയ്യും"
(2-2)ഉവ്വ, ഉവ്വ, ഭവിഷ്യമല്ലേ..നടക്കും,എന്ന് താന്കലുറെ സങ്ക ചാലകന്മാരെ,ഏറ്റവും മുന്തിയ നാഗ്പൂരിലെ സങ്ക ചാലകനെ താലിബാന്‍ അമീറിനെ പോലെയോ,വത്തിക്കാന്‍ പോപ്പിനെ വാഴിക്കുന്ന പോലെയോ അല്ലാത്ത-- അളിഞ്ഞു നാറിയ ഫാസിസ്റ്റ് രീതിയില്‍--ഞാന്‍ ആവര്‍ത്തിക്കുന്നു അങ്ങനെ അല്ലാതെ,ഈ എഴുതിയ വടിക്കാരന്‍ അനോണിയുടെ വോട്ടിന്റെ,representationന്റെ എങ്കിലും ബലത്തില്‍ തിരഞ്ഞെടുക്കുന്നോ അന്ന് ചിലപ്പോ ആദിവാസികള്‍/ദളിതര്‍ ശ്രീകോവിലില്‍ "വ്യാപകമായി"പൂജ നടത്ത്തി"തുടങ്ങും"..
അല്ലാത്തതൊക്കെ വെറും പ്രചാരണവും നാടകവും.

(3)"ഇവിടെ സംഘപ്രസ്ഥാനങ്ങളെ പിന്തുണയ്ക്കാൻ ആളുകൾ മുമ്പോട്ടു വരുന്നുണ്ടെങ്കിൽ അതിനൊക്കെപ്പിന്നിൽ ശക്തമായ എന്തെങ്കിലും കാരണങ്ങൾ കാണും."
(3-3)അതെ അതെ, അതാണ്‌ TVR ഷേണായ് പോലും എഴുതിയത്, വെറും40 രൂപയുടെ നക്കപ്പിച്ച്ച സാരി വാജ്പേയ് യുടെ പിറന്നാള്‍ സമ്മാനമായി എറിഞ്ഞു കൊടുത്തപ്പോ അത് വാങ്ങാന്‍ തിക്കിലും തിരക്കിലും പെട്ട് ചത്തു പോയ 30 സ്ത്രീകളെ പറ്റി, താന്കള്‍ "ശ്രീ കോവില്‍ പൂജ"പരിശീലിപ്പിക്കുന്ന ദളിതരില്‍ പെട്ടവര്‍..കഴിഞ്ഞ ലോകസഭ ഇലക്ഷന്‍ സമയത്ത്, ഇന്ത്യ പരിവാരുകാര്‍ നന്നായി "തിളക്കി" വിട്ടിട്ടും താന്കള്‍ കുറ്റം പറയുന്ന ഭൂരിപക്ഷം മാധ്യമങ്ങള്‍ പരിവാര്‍/ബി.ജെ.പി വിജയം പ്രവചിച്ച്ചിട്ടും ആ ജനം നിങ്ങളെ മലര്‍ത്തി അടിച്ചു...അതുകൊണ്ട് 'പിന്തുണക്കാന്‍ ആളുകൾ മുമ്പോട്ടു വരുന്നുണ്ടെങ്കിൽ" എന്ന് ഒരുപാടങ്ങ്‌ ഭാരത ജനത്തെ under estimate ചെയ്യല്ലേ...

(4)" ക്രൈസ്തവരേയും മുസ്ലീങ്ങളേയുമൊക്കെ സംഘശാഖകളിൽ കണ്ടതോടെ ആ വാദം പിൻ‌വലിക്കേണ്ടി വന്നു..."
(4-4)ഏത് ക്രൈസ്തവരെ പറ്റി, മുസ്ലിങ്ങളെ പറ്റി ആണ് സാര്‍ പറയുന്നതു.വിചാരധാരയില്‍ "വംശ ശുദ്ധി" ചെയ്തെടുക്കാന്‍ ഗോള്‍വാര്‍ക്കര്‍ പറഞ്ഞ അതെ ക്രിസ്ത്യനോ മുസ്ലിമോ,സാര്‍,പ്ലീസ് എന്നോടു "അബദ്ധങ്ങളിൽച്ചെന്നു ചാടാതിരിക്കണമെങ്കിൽ അല്പം കൂടി പരന്ന വായന ശീലിക്കുക" എന്ന് പറഞ്ഞ താന്കള്‍ കുറഞ്ഞത് വിചാര ധാരയെന്കിലും വായിക്കുക..മറ്റൊന്നും വായിച്ചില്ലെന്കിലും..

(5)"ക്രൈസ്തവരുടെ പങ്കിനേക്കുറിച്ച് ശങ്കയ്ക്കിടയില്ലാത്ത വിധം ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞതും...പാണകൾ എന്തെങ്കിലും പോക്രിത്തരം കാണിച്ചാൽ അവരിൽച്ചിലർ ക്രൈസ്തവരാണെന്നു കരുതി ക്രൈസ്തവരെ കുറ്റപ്പെടുത്തുന്നതു ശരിയല്ല."

(5-5)ഇവിടെ ഒരു സെല്‍ഫ് contradiction ഉണ്ടല്ലോ സാര്‍.ക്രൈസ്തവരുടെ പങ്കിനേക്കുറിച്ച് ശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിക്കഴിഞ്ഞെകില്‍ ഈ "ക്രൈസ്തവരില്‍" ആര് പെടും സാര്‍,കാരണം "ക്രൈസ്തവരെ കുറ്റപ്പെടുത്തുന്നതു ശരിയല്ല" എന്നും താന്കള്‍ പറയുന്നു..പിന്നെ താന്കള്‍ 'കുറ്റപ്പെടുത്തുന്ന',വീട് കൊള്ളയടിച്ച്ച,കാട്ടിലെക്കൊടിച്ച്ച,ബലാല്‍സംഗം സ്വയം സേവകമായി നിങ്ങളാല്‍ പരിശീലിക്കപ്പെട്ട ക്രൈസ്തവര്‍,അമേരിക്കയില്‍ നിന്നോ,ചദ്രനില്‍ നിന്നോ ശുക്രനില്‍ നിന്നോ വന്നവരോ അതുമല്ലെന്കില്‍ നിങ്ങള്‍ നിട്ട പ്രാണന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച ഗ്രഹാം സ്ടയിന്‍ ന്റെ വീട്ടുകാര്‍ മാത്രമാണോ..സുഹൃത്തേ, പച്ച കള്ളത്തെ സത്യമാക്കാന്‍ അധ്വാനം ചെയ്യുമ്പോ ഇതു പോലെ ആണ്..സ്വയം കണ്‍ഫ്യൂഷന്‍..വീണിടത്ത് കിടന്നു ഉരുളല്‍..

Anonymous said...

The sanyasini's(infamous Pragya) phone call with a friend has come out. In that conversation she asks, why the bike with the bomb was not placed in a crowded junction and why the no. of deaths is this much low?

Hats off samgh parivarees. hats off.