Monday, March 30, 2009

മൂന്നാം മുന്നണി അസാദ്ധ്യമോ?

മാധ്യമങ്ങളാകെ ഈ സംശയം ഉയർത്തുകയാണ്. രാജ്യമാകെ ചിതറികിടക്കുന്ന ചെറുകക്ഷികൾക്ക് അതിന് കഴിയില്ലെന്ന ധാരണ സൃഷ്ടിക്കാൻ ബോധപൂർവമോ അല്ലാത്തതോ ആയ ശ്രമം നടക്കയാണ്. ദേശീയ കക്ഷികളില്ലാത്ത മുന്നണി അസാദ്ധ്യം, അചിന്തനീയം എന്ന ധാരണ നൽകാനാണ് ശ്രമം. ഇതിന് വസ്തുതകളുമായി ബന്ധമുണ്ടോ?

ഇല്ല എന്നാണുത്തരം

2004ൽ പതിനാലാം ലോകസഭാ തെരഞ്ഞെടുപ്പിൽ കക്ഷികൾ ഒറ്റക്കൊറ്റക്കാണ് മത്സരിച്ചത്. UPA മുന്നണിയുണ്ടായിരുന്നില്ല. കോൺഗ്രസ് ജയിച്ചത് 145 സീറ്റിൽ. പിന്നീടാണ് UPA ഉണ്ടാക്കിയത്. അതിലെ ഘടക കക്ഷികൾക്കുണ്ടായിരുന്നത് 218 സീറ്റ്. ഇടതുപക്ഷത്തിന് 61 സീറ്റ്; ആകെ സീറ്റിന്റെ 15 ശതമാനം. UPA മിനിമം പരിപാടി അംഗീകരിച്ചു. നേതൃത്വം മുഖ്യകക്ഷിക്ക്. അവർ പ്രധാനമന്ത്രിയെ തീരുമാനിച്ചു.

2009 ൽ NDA സഖ്യം 22 കക്ഷികളിൽ നിന്ന് 8 ആയി ചുരുങ്ങിയിരിക്കുന്നു. UPA ആകട്ടെ 12 ൽ നിന്നും 9 ആയി.

UPA ഘടക കക്ഷികൾ തമ്മിൽ മത്സരം ഒഴിവാക്കിയാൽ കോൺഗ്രസിനു മത്സരിക്കാൻ കഴിയുന്നത് പകുതിയിലും താഴെ സീറ്റിൽ. അതിന്റെ സാധ്യത തുലോം വിരളമെന്ന് ഇതിനകം വന്ന വാർത്തകൾ സൂചിപ്പിക്കുന്നു.

തെക്കു കേരളം മുതൽ വടക്ക്, വടക്കു-കിഴക്കുവരെ നിക്ഷ്പക്ഷ മനസ്സോടെ ഒന്നോടിച്ചു നോക്കിയാൽ കൂടുതൽ സീറ്റുകളുള്ള സംസ്ഥാനങ്ങളിലൊന്നും കോൺഗ്രസും ബി.ജെ.പി യും മുഖ്യശക്തിയാകാൻ സാധ്യതയില്ല. മിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികൾക്കാണ് മുൻ‌തൂക്കം. നവീൻ പട്നായിക്ക്, സംഗ്‌മ എന്നിവർ മാത്രമല്ല; ശരത് പവാർ പോലും മൂന്നാം മുന്നണിയുടെ സാധ്യത തള്ളിക്കളയുന്നില്ല. ഇപ്പോൾ ലല്ലു പ്രസാദും, രാം വിലസ് പസ്വാനും ആടിക്കളിക്കയാണ്.

14 വർഷം മുൻപ് ഏക കക്ഷി ഭരണത്തിന്റെ കാലം കഴിഞ്ഞെന്ന് പറഞ്ഞപ്പോഴും അധികംപേരും പരിഹസിക്കയാണുണ്ടായത്. ഇന്നത് യാഥാർത്ഥ്യമാണെന്ന് എല്ലാവരും അംഗീകരിക്കുന്നു.

B.J.P. യും കോൺഗ്രസും ഇല്ലാത്ത മുന്നണിയെന്നു കേൾക്കുമ്പോഴുള്ള അവിശ്വാസ്യത പഴയ മാനസികാവസ്ഥയുടെ തുടർച്ചയാണ്.

വ്യത്യസ്തമായ ഒരു മൂന്നാം മുന്നണി

ഒരു മിനിമം പരിപാടി

അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ

അതിനൊരു പ്രധാനമന്ത്രി

ഇതെല്ലാം സാധ്യമാണ്, അതു ഒരിന്ത്യൻ യാഥാർത്ഥ്യമാകാൻ പോകയാണ്.

15 comments:

വര്‍ക്കേഴ്സ് ഫോറം said...

തെക്കു കേരളം മുതൽ വടക്ക്, വടക്കു-കിഴക്കുവരെ നിക്ഷ്പക്ഷ മനസ്സോടെ ഒന്നോടിച്ചു നോക്കിയാൽ കൂടുതൽ സീറ്റുകളുള്ള സംസ്ഥാനങ്ങളിലൊന്നും കോൺഗ്രസും ബി.ജെ.പി യും മുഖ്യശക്തിയാകാൻ സാധ്യതയില്ല. മിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികൾക്കാണ് മുൻ‌തൂക്കം. നവീൻ പട്നായിക്ക്, സംഗ്‌മ എന്നിവർ മാത്രമല്ല; ശരത് പവാർ പോലും മൂന്നാം മുന്നണിയുടെ സാധ്യത തള്ളിക്കളയുന്നില്ല. ഇപ്പോൾ ലല്ലു പ്രസാദും, രാം വിലസ് പസ്വാനും ആടിക്കളിക്കയാണ്.

kumarankutty said...

after the formation of "kuru munnani" by Lalu Group, the prospects of Third front has brightened. they will ditch UPA if the third front gets good numbers. But the the problem will be the too many leaders wanting to become PM.

അല്‍ഭുത കുട്ടി said...

താപ്പാനകളായ കോണ്‍ഗ്രസ്സ് ആണ് ഈ പ്രചാരണത്തിന് മുന്നിലുള്ളത്. ഒരു കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി സ്ഥാനാര്‍ഥി പ്രസംഗിക്കുമ്പോള്‍ ചില കണക്കുകള്‍ ഒക്കെ പറഞ്ഞ് മൂന്നാം മുന്നണി സാധ്യമല്ല എന്നൊക്കെ വെച്ച് കാച്ചുന്നത് കണ്ടു. പക്ഷെ തെരെഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചിത്രം മാറിമറയും. ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ്സിന്റെ അക്കൌണ്ടില്‍ 600 കോടി രൂപയുണ്ട് (ഇസ്രായെല്‍ ഇടപാട് ) കൂടാതെ അംബാനി കിംബാനി എല്ലാം കൂടി 500 കോടി രൂപയുണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. കോണ്‍ഗ്രസ്സിനാണെങ്കില്‍ പല സ്ഥലങ്ങളിലും തെരെഞ്ഞെടുപ്പിനാണെങ്കില്‍ വലിയ ചിലവുമില്ല. ഈ 1000 കോടി രൂപ വെച്ച് പല ചെറു കക്ഷികളെയും കോണ്‍ഗ്രസ്സിന് വിലക്ക് വാങ്ങാന്‍ കഴിയും എന്നത് മറക്കാതിരുന്ന് കൂടാ. മാത്രവുമല്ല കോങ്രസ്സ് പുറത്ത് നിന്ന് പിന്തുണച്ച് ഒരു സര്‍ക്കാരും കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല. നേതാക്കന്മാര്‍ക്ക് നല്ല മലശോധനയില്ലെങ്കില്‍ കൂടി അവര്‍ ഓരോന്ന് പറഞ്ഞ് പിന്തുണ പിന്‍ വലിക്കും. ഫലം പിന്നെയും ഒരു തെരെഞ്ഞെടുപ്പ്. ദരിദ്രനാരായണന്മാരുടെ പണം പിന്നെയും ഗോവിന്ദ ....
ഏതായാലും നല്ല ഒരു ജന വിധിക്കായ് കാതോര്‍ക്കാം.

ഉസ്മാൻ said...

സങതി സരി തന്നെ. പക്കേൻകിലു, ഈ നേതാക്കന്മാർക്ക്‌ ഒരുമിച്ചു നിൽക്കാൻ പറ്റുമോ. ലാലു, മുലായം,പവാർ, ജയാമ്മ അങിനെ എത്തൃ പേരാൺ` പൃധാന മന്തൃ‍ീയാകാൻ കച്ച കെട്ടി ഇ‍ാങിയിരിക്കുന്നത്‌. മായവതിയും കൂടെ ഉണ്ട്‌. ഒക്കെ നന്നയി വന്നാൽ കാണാം.

spokenenglish said...

ആഗോളഭീമന്മാർക്കു മുമ്പിൽ രാജ്യതാൽപര്യങ്ങൾ അടിയറവു വെക്കുന്ന രീതി ഇനിയും അനുവദനീയമല്ല.അതിനാൽ തീർച്ചയായും നിലവിലുള്ള വ്യവസ്ഥിതിക്ക്‌ ഒരു മാറ്റം അനിവാര്യമാണ്‌.അതെത്രമാത്രം ഫലവത്താകും എന്നത്‌ കാത്തിരുന്നു കാണുകതന്നെ വേണം.

സാപ്പി said...

എന്നല്ല ഭാവിയില്‍ ഇന്ത്യ തന്നെ ഒരു ഫെഡറല്‍ സിസ്റ്റത്തിലേക്ക്‌ വഴുതി വീഴനുള്ള സാധ്യത തള്ളിക്കളയാവാവാത്ത അവസ്ഥയാണ വന്നുചേരാന്‍ പോകുന്നത്‌.....

*free* views said...

It is great to say that coalition politics is here to say when your party is not getting majority to rule.

We need to think whether this regional politics and coalition governments are good for the country. I do not think so. Regional parties cannot think about good for whole country, thats why they are regional parties. I am not here advising making laws that bans regional parties, but just because a state is big(for ex: UP) they will rule the country is not fair.

Blind belief and desire for our party to be in government and hate against other parties should not blind us from not thinking what is good for the country. We should not encourage things that will disintegrate our country (regional political parties are seeds of disintegration).

Anonymous said...

Free, wellsaid. The regional parties are curse for our democracy. Remember Lalu, velu, thangabalu etc are bahaved when interstate issues came. Joining with Mayawati etc are starting of disintegration. Many regional parties does not have any vision about country and many are just family politics. Eg Devagaowda, Karunanithi, Chautala countless

വര്‍ക്കേഴ്സ് ഫോറം said...

വായനയ്ക്കും അഭിപ്രായങ്ങൾക്കും എല്ലാവർക്കും നന്ദി

ഇന്ത്യയിലെ രണ്ടു പ്രമുഖ മുന്നണികളായ് എൻ ഡി എ , യു പി എ എന്നിവയുടെ സാമ്പത്തിക നയങ്ങൾ ഏതാണ്ട് ഒന്നു തന്നെയാണ്. ഈ നയങ്ങൾക്ക് ബദൽ മുന്നോട്ട് വയ്ക്കുന്നത് ഇടതു പക്ഷം മാത്രമാണ്. എന്നാൽ ഇടതു പക്ഷത്തിനു മാത്രമായി ദേശീയ രാഷ്ട്രീയത്തിൽ മുൻ‌തൂക്കം കിട്ടിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് വിവിധ പാർട്ടികൾക്ക് യോജിക്കാവുന്ന ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ വിവിധ കക്ഷികളെ യോജിപ്പിക്കുവാനുള്ള വലിയ ഉത്തരവാദിത്വം രാഷ്‌ട്രീയത്തെ ഗൌരവ ബുദ്ധ്യാ കാണുന്ന ഇടതു പക്ഷം ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഒരു നഖ ചിത്രം പ്രകാശ് കാരാട്ടുമായുള്ള ‍ഈ ഇന്റർവ്യൂവിൽ ലഭിക്കും

എന്നു മാത്രമല്ല ഇന്ത്യൻ രാഷ്‌ട്രീയ സാമ്പത്തിക രംഗത്തെ ഇത്ര സൂക്ഷ്‌മമായി നിരീക്ഷിക്കുകയും ബദലുകൾ നിർദ്ദേശിക്കുകയും ചെയ്യുന്ന വേറൊരു പ്രസ്ഥാനമില്ല തന്നെ. ഇന്നു തന്നെ സി പി ഐ എം പുറത്തു വിട്ട ലഘു ലേഖ പറയുന്നതു നോക്കൂ..

ആഗോള സാമ്പത്തികത്തകര്‍ച്ചയുടെ ആഘാതം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് സിപിഐ എം ആരോപിച്ചു. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെയും നവലിബറല്‍ നയങ്ങളുടെയും ഫലമായുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ബദല്‍നയങ്ങള്‍ ആവശ്യമാണെന്നും കോഗ്രസ്, ബിജെപി ഇതര ബദല്‍സര്‍ക്കാരിനു മാത്രമേ ഈ നയം ആവിഷ്കരിക്കാന്‍ കഴിയൂവെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ആഗോള സാമ്പത്തികപ്രതിസന്ധിയും ഇന്ത്യയും എന്ന വിഷയത്തിലുള്ള ലഘുലേഖ പുറത്തിറക്കി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യെച്ചൂരി ഇങ്ങനെ പറഞ്ഞത്.

സാമ്പത്തികപ്രതിസന്ധിമൂലം രാജ്യത്ത് അഞ്ചു ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ദിവസക്കൂലിക്കു പോകുന്ന ഒരു കോടി പേര്‍ക്ക് തൊഴില്‍ ലഭിക്കാത്ത സ്ഥിതിയുണ്ടായിട്ടുണ്ട്. ടെക്സ്റൈല്‍, ആഭരണവ്യാപാരം, ട്രാസ്പോര്‍ട്ട്, ഓട്ടോമൊബൈല്‍ എന്നീ മേഖലയിലാണ് വന്‍ തൊഴില്‍നഷ്ടമുണ്ടായത്. കാര്‍ഷികവിളകളുടെയും വാണിജ്യവിളകളുടെയും വില കുത്തനെ ഇടിഞ്ഞു. റബറിന് 41 ശതമാനവും വെളിച്ചെണ്ണയ്ക്ക് 42.2 ശതമാനവും കൊപ്രയ്ക്ക് 43.4 ശതമാനവും വിലയിടിഞ്ഞു. പണപ്പെരുപ്പനിരക്ക് കുറയുമ്പോഴും അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില പത്ത് ശതമാനത്തിലധികം വര്‍ധിച്ചു. രാജ്യം പണച്ചുരുക്കത്തിലേക്കു പോകാനുള്ള സാധ്യതയുണ്ടെന്ന് ഇത് കാണിക്കുന്നു.

പ്രതിസന്ധിയുടെ ഗൌരവം ഉള്‍ക്കൊണ്ടല്ല സര്‍ക്കാര്‍ പ്രതികരിച്ചത്. ലോകരാഷ്ട്രങ്ങള്‍ വന്‍ തുകയുടെ സാമ്പത്തിക ഉത്തേജകപാക്കേജുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയുടേത് ശുഷ്കമായിരുന്നു. ജി 20 രാജ്യങ്ങളിലെ സാമ്പത്തിക പാക്കേജുകളുടെ വലുപ്പത്തില്‍ പതിനേഴാമതാണ് ഇന്ത്യ. ജിഡിപിയുടെ രണ്ടു ശതമാനം ചൈനയും 1.9 ശതമാനം അമേരിക്കയും 1.7 ശതമാനം റഷ്യയും ഒന്നര ശതമാനത്തോളം ജര്‍മനിയും ജപ്പാനും ബ്രിട്ടനും സാമ്പത്തിക പാക്കേജിനായി നീക്കിവച്ചപ്പോള്‍ ഇന്ത്യ 0.5 ശതമാനം മാത്രമാണ് നീക്കിവച്ചത്. പ്രതിസന്ധി പരിഹരിക്കാനെന്ന പേരില്‍ 30,000 കോടി രൂപയുടെ നികുതി ഇളവാണ് കോര്‍പറേറ്റ് മേഖലയ്ക്ക് നല്‍കിയത്. ഈ ഇളവ് സ്വീകരിക്കുന്ന കമ്പനികളെങ്കിലും തൊഴിലാളികളെ പിരിച്ചുവിടരുതെന്ന നിബന്ധനപോലും വച്ചില്ല.

വിമാന ഇന്ധനവില നിരവധി തവണയായി കുത്തനെ കുറച്ചപ്പോള്‍ രണ്ടു തവണ മാത്രമാണ് പെട്രോള്‍-ഡീസല്‍ വില കുറച്ചത്. പ്രതിസന്ധി പരിഹരിക്കാന്‍ യഥാര്‍ഥത്തില്‍ ചെയ്യേണ്ടത് പൊതുനിക്ഷേപം വര്‍ധിപ്പിക്കലാണ്. ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിച്ചാല്‍ മാത്രമേ ആഭ്യന്തരചോദനം വര്‍ധിക്കൂ. സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത് പുറത്തേക്കുപോയ 78,800 കോടിയുടെ വിദേശനിക്ഷേപം തിരിച്ചുപിടിക്കാനാണ്. ആഭ്യന്തരമായി ആവശ്യങ്ങള്‍ വര്‍ധിക്കുകയും ജനങ്ങളുടെ കൈവശം സാധനങ്ങള്‍ വാങ്ങാനാവശ്യമായ പണമുണ്ടാവുകയും ചെയ്താല്‍ വിദേശനിക്ഷേപം താനേ തിരിച്ചുവരും- യെച്ചൂരി പറഞ്ഞു.

സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ ഏഴ് പ്രധാന നടപടി സിപിഐ എം മുന്നോട്ടുവച്ചു. വാര്‍ഷികപദ്ധതിച്ചെലവ് ജിഡിപിയുടെ അഞ്ചു ശതമാനം എന്ന നിലവിലുള്ള നിരക്കില്‍നിന്ന് പത്തു ശതമാനമാക്കി ഉയര്‍ത്തുക. പ്രതിസന്ധി ബാധിച്ച മേഖലകള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക. കാര്‍ഷികമേഖലയിലും ജലസേചനമേഖലയിലും നിക്ഷേപം വര്‍ധിപ്പിക്കുക, പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ആവശ്യത്തിനനുസരിച്ച് ജോലി നല്‍കുംവിധം തൊഴിലുറപ്പുപദ്ധതി പരിഷ്കരിക്കുക, പൊതുവിതരണസംവിധാനം സാര്‍വത്രികമാക്കി 14 അവശ്യസാധനംകൂടി സബ്സിഡിയോടെ വിതരണംചെയ്യുക, ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മുതിര്‍ന്ന പൌരന്മാര്‍ക്കും ആദായനികുതി ഇളവ് നല്‍കുകയും സമ്പന്നര്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും കൂടുതല്‍ നികുതി ഏര്‍പ്പെടുത്തുകയും കള്ളപ്പണം തടയുകയും ചെയ്യുക. ധനമേഖലയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നിവയാണ് നിര്‍ദേശങ്ങള്‍.

ഇതു പോലെ തന്നെ ജന ജീവിതത്തെ സ്പർശിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് ഇടതു പക്ഷത്തിനുള്ള വ്യതിരിക്തമായ അഭിപ്രായങ്ങൾ ഇവിടെ അക്കമിട്ടു നിരത്തിയിട്ടുണ്ട്. ഇടതു പക്ഷ പാർട്ടികളുടെ മേൽ ഉത്തരവാദിത്വ രാഹിത്യം ആരോപിക്കും മുമ്പ് ‍ഇതൊക്കെ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കയെങ്കിലും ചെയ്യണമെന്നപേക്ഷ

*free* views said...
This comment has been removed by the author.
*free* views said...
This comment has been removed by the author.
വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട ഫ്രീ

താങ്കളുടെ free ആയ ( സ്വതന്ത്രമാണോ സൌജന്യമാണോ ?) അഭിപ്രായങ്ങൾക്കു നന്ദി. നേതാക്കളേക്കാൾ പ്രാധാന്യം പ്രസ്ഥാനത്തിനാണെന്നുള്ള താങ്കളുടെ അഭിപ്രായം ശരി തന്നെ. ഒരു കാര്യം മനസ്സിൽ എപ്പോഴുമുണ്ടാകുന്നത് നന്നെന്നു മാത്രം സൂചിപ്പിക്കട്ടെ, ഇടതു പക്ഷ ആശയങ്ങൾ വളരെ മഹത്തരമാണെങ്കിലും ഈ ഇടതു പക്ഷക്കാർ മുഠാളന്മാർ ആണ് എന്ന് പറഞ്ഞു നടക്കുന്നതിൽ കൂടുതലും ഇടതുപക്ഷ വിരുദ്ധരാണ് എന്നാണ് സാധാരണയായി കണ്ടുവരുന്നത്. എത്രയും ശരിയാണെന്നവരകാശപ്പെടുന്ന ഇടതു പക്ഷ ആശയങ്ങൾക്കായി പ്രവർത്തിക്കാനോ നേതൃതൃത്വമേറ്റെടുക്കാനോ അവർ മുന്നോട്ട് വന്നു കാണുന്നില്ല.

2. എൻഡി‌എ / യൂപി‌എ മുന്നണികളുടെ സാമ്പത്തിക നയം ഏതാണ്ട് ഒന്നു തന്നെയെന്നു കണ്ടുകഴിഞ്ഞു. ഇവർക്ക് രണ്ടു പേർക്കും കൂടി 50 ശതമാനം വോട്ട്( പോൾ ചെയ്യപ്പെടുന്നതിന്റെ പോലും) കിട്ടുന്നില്ല. എന്ന് വച്ചാൽ എൻഡി‌എ / യൂപി‌എ സഖ്യങ്ങളുടെ നയങ്ങളിൽ താൽ‌പ്പര്യമില്ലാത്ത വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ ചിതറിക്കിടക്കുന്ന ഒരു വലിയ ജനവിഭാഗത്തിനു മുമ്പിൽ ബദൽ സാമ്പത്തിക -രാഷ്‌ട്രീയ നയപരിപാടികൾ വയ്ക്കുകയാണ്‌ ഇടതു പക്ഷം ചെയ്യുന്നത്. മേൽക്കക്ഷികൾ ക കുത്തക മുതലാളിത്തത്തെ പ്രീണിപ്പിക്കുകയും മ്പോള ശക്തികൾക്കഴിഞ്ഞാടാൻ സർവസഹായങ്ങളും നൽകുകയും പൊതുമേഖലയെ ബോധപൂർവം തകർക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ തികച്ചും ജനപക്ഷ നയങ്ങളാണ് ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്നത്. അത്തരം നയങ്ങൾ നടപ്പിലാക്കാനുള്ള ശക്തിസമാഹരണം നടത്തുമ്പോൾ സഹായിക്കാനായി മുന്നോട്ടുവരുന്നവരെ ഒക്കെ കൂടെക്കൂട്ടണം എന്നതു തന്നെയാണ് ശരിയായ കാഴ്‌ച്ചപ്പാട്.

3. താങ്കൾ ചോദിച്ചുവല്ലോ? “My big question is who said that we need to get into power now. ” ഇവിടെ താങ്കളുടെ ധാരണ തികച്ചും തെറ്റാണ് എന്നു തന്നെ തോന്നുന്നു. കാരണം, അധികാരത്തിന്റെ ശർക്കരക്കുടത്തിൽ കൈയിടാനല്ല ഇടതു പക്ഷം കൂടുതൽ സീറ്റുകൾ നേടാനാഗ്രഹിക്കുന്നത്. കഴിഞ്ഞ ലോകസഭയിൽ 61 സീറ്റുകളുണ്ടായിരുന്ന ഇടതുപക്ഷത്തെ 54 എം പി മാർ കോൺഗ്രസ്സുകാരെ പരാജയപ്പെടുത്തിയാണ് പാർലമെന്റിൽ എത്തിയത്. എന്നിട്ടും അവർ യൂ പി എ യ്ക്ക് പിന്തുണ നൽകിയത് ബി ജെ പി പ്രതിനിധാനം ചെയ്യുന്ന ഹിന്ദു വർഗീയ ശക്തികളെ അധികാരത്തിൽ നിന്നും അകറ്റി നിറുത്താനായിരുന്നു. പരസ്പരം ചർച്ച ചെയ്തു തയാറാക്കിയ കോമൺ മിനിമം പ്രോഗ്രാം നടപ്പാക്കാനായിരുന്നു ഇടതു പക്ഷം യൂ പി എ യെ പിന്തുണച്ചത്. ഈ 61 ഇടതു പക്ഷ എം പി മാർ സർക്കാരിന്റെ എത്രയോ ജനവിരുദ്ധ നയങ്ങളെയാണ് എതിർത്ത് തോൽ‌പ്പിച്ചത് എന്ന് വിശദീകരിക്കേണ്ടതില്ലല്ലോ? അത് പോലെ ഇനി വരുന്ന ലോകസഭയിലും ഇടതു പക്ഷത്തിന്റെ ശക്തമായ സാന്നിദ്ധ്യം ജനങ്ങളുടെ താൽ‌പ്പര്യം സംരക്ഷിക്കാൻ ആവശ്യമാണ്.

4. പാർലിമെന്റ് ഡെമോക്രസി ആണ് ഇടതു പക്ഷത്തിന്റെ അൾട്ടിമേറ്റ് എയിം എന്നാരാണ് പറഞ്ഞത്? തീർച്ചയായും അല്ല. എന്നാൽ ബഹുജന മുന്നേറ്റങ്ങളെ സഹായിക്കുന്ന തരത്തിൽ പാർലിമെൻറ്റ് പ്രവർത്തനങ്ങളെ ഒരു പരിധി വരെ ഉപയോഗപ്പെടുത്താനാവും. ആരും എതിർക്കാനില്ലാതെ, തങ്ങളുടെ തന്നിഷ്‌ടം പോലെ, ജനദ്രോഹനയങ്ങൾ ഒന്നിനു പിറകെ ഒന്നായി നടപ്പിലാക്കാനുള്ള വേദിയായി ഇന്ത്യൻ പാർലമെന്റിനെ മാറ്റാൻ ഭരണവർഗങ്ങൾക്ക് സഹായം ചെയ്തുകൊടുക്കാണോ? അവർക്കായി ഒഴിഞ്ഞുകൊടുക്കേണ്ടതുണ്ടോ?

5. അമേരിക്കയും മറ്റു വികസിത നാടുകളും എന്തിന് ഇന്ത്യ ഗവർണ്മെന്റു പോലും പ്രഖ്യാപിച്ച വ്യവസായികളെയും ബാങ്കുകളെയും തുണയ്ക്കുന്ന സ്റ്റിമുലസ് പാക്കേജല്ല ഇടതു പക്ഷം നിർദ്ദേശി..ച്ചിട്ടുള്ളത്. ഇടതു പക്ഷ നിർദ്ദേശങ്ങളുടെ കാതൽ പൊതു ചെലവ് വർദ്ധിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും ജനങ്ങളുടെ ക്രയശേഷി വർദ്ധിപ്പിക്കുകയും മറ്റുമാണ്. ഇതു തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടതുണ്ട്.

6. വ്യക്തിപരമായി പ്രകാശ് കാരാട്ടിനെയോ സി പി ഐ യേയോ ഇഷ്‌ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനുമുള്ള സ്വാതന്ത്ര്യം താങ്കൾക്കുണ്ട്. പക്ഷെ താങ്കൾ താങ്കളുടെ വ്യക്തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങൾ (സബ്‌സ്റ്റാൻഷിയേറ്റ് ചെയ്യാതെ) പരസ്യമായി പ്രഖ്യാപിക്കുമ്പോൾ താങ്കളെക്കുറിച്ചും മറ്റുള്ളവർ അഭിപ്രായ രൂപീകരണം നടത്തും എന്നു മാത്രം ഓർമ്മിപ്പിക്കട്ടെ.

7. ഇടതു പക്ഷ പ്രസ്ഥാനങ്ങൾക്കിടയിൽ കൂടുതൽ കൂടുതൽ ഐക്യം ആണ് കാലഘട്ടം ആവശ്യപ്പെടുന്നത് എന്നതിനാൽ സിപി ഐ -സി പി എം കക്ഷികളുടെ രാഷ്‌ട്രീയ- പ്രത്യയശാസ്ത്ര ഭിന്നതകളിലേക്ക് പരസ്യമായി ഇപ്പോൾ കടക്കുന്നത് ശരിയാണെന്നഭിപ്രായമില്ല.

*free* views said...

My views are free ( free in free beer, free in open) :) thanks for asking.

I think I went overboard with my sentiments about Karat. It was unwanted sentiments.

But if you tell me that I am not a coomunists because I criticise Karat or other leaders, I disagree.

I have different views on stimulus packages. Capitalist economy is down on its own dead weight. Propping it up with stimulus package may not be a working option. My comments are mainly about the original post, which seem misleading, that India did not do enough when other countries did much more. This gives an impression that India government by not doing enough is anti poor. That is not correct. All stimulus packages ultimately help the rich business men and very very little come to the poor employees. People who were enjoying the Capitalist economy should suffer its failures. Again making the point, it is not anti poor if government is not doing large stimulus package. Government should spend more money to directly benefit the poor, rather than sending stimulus packages through filters of business men.

I am an independent thinker and Marxism attracts me more than anything else. Some years back I could tell with pride to people, look at the left parties they are ideologist. I am sure you will not agree, but it is a fact agreed that left is losing its image and the emotions expressed by people like me is because of that pain.

My disagreement about Karat is mainly because of the (opportunist) tie-ups with Political parties. By agreeing to be seen with anybody, left is seen as no different from Congress and BJP. I believe Third front is an opportunistic joke(strong word, but i feel so) and left leadership is agreeing to it to move fast ahead into power. My views on this are different, I think left should be patient and hold on tight to ideology when things are dfficult. People will come looking for us.

I believe that it will turn out to be a mistake to be in power with direction less third front. With the kind of junk in it. I believe getting into power in wrong time will only do more damage for our ideologist stand. People like me have lot of expectation from the party.

I already see the signs that people are turning around everywhere. As of what I do for the party, I do what I can do for the party where I am and with my thoughts and my views. For me left views are much bigger than a party, it is the truth, and I do not have a problem to spread the truth. My aim is not to gain more votes for the party, my aim is create awareness about what the party stand for.

I do not think left parties should share power at centre, because if we are in power and not able to change life of people who expect us to bring change, it is better to stay away from power and not to spoil the good name of communism.

I know my views may not be correct and I am here to sharpen my views from people who are more experienced with the party and reasons why party take decisions.

I promise to keep my emotions out when I comment next time. Hope you are fine with (free) criticism :).

On another topic, why is Left leaders not directly criticising Christian bishops and their meddling in politics? Are we afraid to lose votes? Do we need votes that are so loose? I am a Christian, and I am ashamed by these statements. Christian leaders are betraying Jesus by going along with bourgeois rich. A true follower of Jesus can only be communist.

Lastly, you are doing a great job with this blog and I really appreciate it and respect you for the time and effort spent on this. I read it regularly and enjoy reading it.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട ഫ്രീ

താങ്കൾ പറഞ്ഞു
“But if you tell me that I am not a communists because I criticise Karat or other leaders, I disagree.”

അങ്ങനെ പറഞ്ഞിട്ടില്ല, പറയുകയുമില്ല. പക്ഷെ ഒരു കാര്യം സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു.കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി എന്ന നിലയിലാണ് കാരാട്ടു മറ്റും പ്രവർത്തിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടി എന്നത് ഒരു വ്യക്തിയുടെ ഇഷാനിഷ്‌ടങ്ങൾ നടത്താനുള്ള പാർട്ടിയല്ല. കൂട്ടായ ചർച്ചയും കൂട്ടായ നേതൃത്വവും കൂട്ടായ പ്രവർത്തനവും ആണതിന്റെ മുഖമുദ്ര. ഏതെങ്കിലും ഒരു രാഷ്‌ട്രീയപാർട്ടിയുമായി ബന്ധപ്പെടുന്നതും അല്ലെങ്കിൽ ബന്ധപ്പെടാതിരിക്കുന്നതും ഇത്തരം കൂട്ടായ ചർച്ചകളുടേയും തീരുമാനങ്ങളുടേയും അടിസ്ഥാനത്തിലാണ്. ജനറൽ സെക്രട്ടറി എന്ന നിലയിൽ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന്റെ മുഖ്യ ഉത്തരവാദിത്വം കാരാട്ടിൽ വന്നു ചേരുന്നു എന്നു മാത്രം.

പാർട്ടി നല്ലതും ചില വ്യക്തികൾ മോശക്കാരും ആകുന്നതിന്റെയും ചില വ്യക്തികൾ മാത്രം നല്ലതാകുന്നതിന്റെയും പാർട്ടി മോശമാകുന്നതിന്റെയും രാഷ്‌ട്രീയത്തെക്കുറിച്ച് കെ ഇ എൻ ഇവിടെ (http://workersforum.blogspot.com/2009/01/blog-post_28.html) പറയുന്നുണ്ട്. അതിൽ നിന്ന് ഒരു ഭാഗം മാത്രം ഉദ്ധരിക്കട്ടെ

“കമ്യൂണിസ്‌റ്റു പാര്‍ട്ടികള്‍ക്കു ലോകവ്യാപകമായിത്തന്നെ തിരിച്ചടിയേറ്റ ആഗോളവല്‍കരണ പശ്‌ചാത്തലത്തില്‍ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്‌ മൂന്നു സംസ്‌ഥാനങ്ങളിലെങ്കിലും സുശക്‌തമായ കമ്യൂണിസ്‌റ്റു പാര്‍ട്ടി നിലകൊള്ളുന്നതാണു സാമ്രാജ്യത്വശക്‌തികളെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നത്‌. സ്വന്തം കാര്യപരിപാടികള്‍ സമ്പൂര്‍ണമായി നടപ്പിലാക്കുന്നതിനു തടസംനില്‍ക്കുന്ന ഇടതുപക്ഷ ശക്‌തികളെ മുഴുവന്‍ തകര്‍ക്കാനവര്‍ ആഗ്രഹിക്കുന്നത്‌ ഏതര്‍ഥത്തിലും സ്വാഭാവികമാണ്‌. അതിനുവേണ്ടി അവരെന്തും ചെയ്യും. ചിലരെ പുകഴ്‌ത്തും, മറ്റു ചിലരെ ഇകഴ്‌ത്തും. ഏതറ്റംവരെയുള്ള അപവാദങ്ങളും ആവര്‍ത്തിക്കും. നിലവിലുള്ള കമ്യൂണിസ്‌റ്റു പാര്‍ട്ടിക്കു വിപ്ലവം പോരെന്ന്‌ 'വിപ്ലവവിരുദ്ധ ശക്‌തികള്‍' തീസിസുകള്‍ നിര്‍മിക്കും! മെലിഞ്ഞ കമ്യൂണിസ്‌റ്റുകാരില്‍ വിപ്ലവവും തടിച്ച കമ്യൂണിസ്‌റ്റുകാരില്‍ പ്രതിവിപ്ലവം വരെയും അവര്‍ കണ്ടെത്തിക്കളയും! വെള്ളക്കുപ്പായമിട്ടവരൊക്കെ വിശുദ്ധരും കളര്‍ ഷര്‍ട്ട്‌ ധരിക്കുന്നവരൊക്കെ കള്ളന്മാരെന്നുവരെ ഇവര്‍ നാളെ വിളിച്ചുകൂവിയാര്‍ക്കും! ആശയസംവാദങ്ങളുടെ ലോകത്തെ, വ്യക്‌തികളുടെ ശാരീരിക പ്രകൃതങ്ങളിലേക്കുപോലും പരിമിതപ്പെടുത്തുംവിധം ഇവരില്‍ ചിലര്‍ അധഃപതിച്ചു കഴിഞ്ഞു. മുച്ചിറിയന്‍, പല്ലുന്തി, ഉണ്ടക്കണ്ണന്‍ എന്നൊക്കെയാവുമിവര്‍, ആശയസംവാദത്തില്‍ പങ്കെടുക്കുകയാണെന്ന വ്യാജേന നാളെ വിളിച്ചുപറയാന്‍ പോകുന്നത് ‌!”

ഇനി ഉത്തേജനപാക്കേജിനെക്കുറിച്ച്. “Capitalist economy is down on its own dead weight. Propping it up with stimulus package may not be a working option” എന്ന താങ്കളുടെ അഭിപ്രായത്തെക്കുറിച്ച് . മാന്ദ്യ കാലത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് സമൂഹത്തിലെ ഏറ്റവും ദരിദ്രരായിരിക്കുമെന്നതിൽ തർക്കമില്ലല്ലോ? അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ ഈ മാന്ദ്യം അതിജീവിക്കാൻ അവരിൽ പലരും ഉണ്ടായി എന്നു വരില്ല. സാമാന്യ ജനങ്ങളുടെ ദുരിതം ഏറിവരുമ്പോൾ മുതലാളിത്തത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങൾ മൂർച്ഛിക്കുമെന്നും അങ്ങനെ വിപ്ലവത്തിലേക്ക് മുന്നേറാമെന്നും ഉള്ളത് ശരിയായ പ്രൊപ്പോസിഷൻ ആണെന്നും തോന്നുന്നില്ല. വേണ്ടത് മുതലാളിത്ത നയങ്ങളുടെ പരിമിതിയെകുറിച്ച് കൂടുതൽ പഠനവും പ്രചാരണവും ആണ്. ഈ സാഹചര്യത്തിലാണ് ഇടതു പക്ഷം താഴെപ്പറയുന്ന മാന്ദ്യകാല നടപടികൾ സ്വീകരിക്കണമെന്ന് യൂ പി എ സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇത് വികസിത രാജ്യങ്ങളിൽ നടപ്പാക്കിയ ബെയിൽ ഔട്ട് പാക്കേജിൽ നിന്നു വ്യത്യസ്തമാണെന്ന് പറയേണ്ടതില്ലല്ലോ?

CPI(M) had detailed a set of measures to tackle the global economic crisis in November 2008. These included: (1) Enhancing annual Plan expenditure to 10% of India’s GDP (currently it is below 5%). (2)Adopting specific relief packages for crisis-affected sectors aimed mainly at the small and medium enterprises; preventing job and pay cuts (3) Increasing public investment in agriculture and irrigation; providing protection against price crashes of crops through price support and increased import tariffs. (4) Expanding the employment guarantee to cover all adults and for as many days as demanded; extending it to the urban areas. (5) Universalising the PDS and supplying 14 essential commodities at subsidised rates. (6) Providing income tax relief for salaried employees, pensioners and senior citizens; increasing taxes on speculators and the wealthy and crackdown on black money. (7) Strongly regulating the financial sector and strictly controlling the outflow and inflow of speculative finance; maintaining predominant state control over finance and revive development finance.


കൂടുതൽ വിശദമായ വിവരങ്ങൾക്ക് ഇത് വായിക്കുമല്ലോ?
http://www.vote.cpim.org/sites/default/files/Crisis.pdf

മതങ്ങളോടുള്ള സമീപനത്തെക്കുറിച്ചാണെങ്കിൽ ഒരു പാടെഴുതാനുണ്ട്. സമയ ദൌർലഭ്യം മൂലം ഇപ്പോളതിനു തുനിയുന്നില്ല. വർക്കേഴ്‌സ് ഫോറം ബ്ലോഗിൽ മതം എന്ന ലേബലിൻ കീഴിൽ മുപ്പതോളം ലേഖനങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അവ താങ്കളുടെ സംശയങ്ങൾക്കുത്തരമേകുമെന്നു കരുതുന്നു.

അവസാനിപ്പിക്കും മുമ്പ് ഒരു കാര്യം പറഞ്ഞോട്ടെ..ഈ ബ്ലോഗ് നടത്ത്ക്കൊണ്ടു പോകുന്നത് ഒരു കൂട്ടം തൊഴിലാളികളാണ്. തങ്ങളുടെ ട്രേഡ് യൂണിയൻ പ്രവർത്തനത്തിന്റെ , ആക്ടിവിസത്തിന്റെ ഭാഗമായി. വാദിക്കുകയും ജയിക്കുകയുമല്ല ഇതിന്റെ ഉദ്ദേശം..സ്വയമറിയുകയും അറിയിക്കുകയുമാണ്. അതിനാൽ തന്നെ ഏതു വിമർശനത്തേയും സംയമനത്തോടെ അഭിമുഖീകരിക്കാനും അവയ്ക്ക് തുറന്ന മനസ്സോടെ ഉത്തരം തേടാനും കഴിയും എന്ന ആത്മ വിശ്വാസം ഞങ്ങൾക്കുണ്ട്.

In short, we are fine with your (free) criticism

*free* views said...

Thanks for your good reply. You write so well in Malayalam, I wish I could.

I need to read more about the policies that party proposed for stimulus. My mistake that I did not. We need to create more awareness of the difference that we propose rather than just saying we also want stimulus package. I think what we are proposing is not a stimulus package, we are proposing is a relief package. Nobody can stimulate the rotten economic system.

Media will never support us to get our point of view to people. My experience tells me that it is very difficult to change people's views. I try to, with the risk of looking silly with my idealist views.

Lavlin, PDP, Pinarayi-VS feud, short-term alliances are not what we are fighting for. I agree media tries to divert attention from core of what we are.

I am here to understand more and make my views more practical discussing with people who are more experienced with ideology and weigh it with practicality of political necessity.

My views still remain that party is losing focus or is not giving an image that we are standing strong with our ideology.

Why isn't the party more transparent about the inner party discussions on policies? I think this will give people a better view about the party.

Again, I am not an expert, I am trying to ask same questions that normal people have about the party. One of the criticism about the party is that it does not tolerate criticism.

Thanks for your comments, I enjoy my time in the blog and definitely learn much more about the party than spread by media. This definitely gives me more ammunition to talk to people about core of what party stands for.

Thanks for your comments, I enjoy my time in the blog and definitely learn much more about the party than spread by media. This definitely gives me more ammunition to talk to people about what core of what party stands for. From my side, I write and talk about the views of party, at times without openly telling the name of party. I am not ashamed of it, but I think it is more practical to cross the narrow mindsets this way.

PS: How do you type in Malayalam? I would like to give it a try.