Wednesday, June 17, 2009

ലോക മുതലാളിത്ത പ്രതിസന്ധിയും വര്‍ദ്ധിച്ചുവരുന്ന വംശീയ ആക്രമണങ്ങളും

ആസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ ശക്തിയായി തുടരുകയാണ്. സ്വാഭാവികമായും ഇത് ഇന്ത്യയില്‍ അതീവ ഉത്ക്കണ്ഠയ്ക്കും ദു:ഖത്തിനും ഇടവരുത്തിയിട്ടുണ്ട്. ആസ്ട്രേലിയയില്‍, പ്രത്യേകിച്ച് മെല്‍ബോണില്‍, വംശീയ അതിക്രമങ്ങള്‍ക്ക് ഇരയായവരോടാണ് നമ്മുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടത്. ആസ്ട്രേലിയന്‍ പ്രധാനമന്ത്രിയും സര്‍ക്കാരും ശരിയായ ഉറപ്പുകള്‍തന്നെയാണ് നല്‍കുന്നത്; പക്ഷേ വംശീയ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ജനാധിപത്യ സിവില്‍ സമൂഹത്തിന്റെ ഇച്ഛാശക്തിതന്നെ വിജയിക്കും എന്നു മാത്രമെ പ്രതീക്ഷിക്കാനാവൂ.

ആകര്‍ഷകമായ വിദ്യാഭ്യാസ അവസരങ്ങള്‍ പ്രദാനംചെയ്യുന്ന ഇടമാണ് അതെന്ന് ആസ്ട്രേലിയതന്നെയാണ് കൊണ്ടുപിടിച്ച് പ്രചാരണം നടത്തുന്നത്. ഇതിന്റെ ഫലമായി ഇപ്പോള്‍ ഏകദേശം ഒരു ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അവിടെ പഠിക്കുന്നത്. ആസ്ട്രേലിയയിലെ മൊത്തം വിദ്യാര്‍ത്ഥി സമൂഹത്തിന്റെ 18 ശതമാനമാണിത്. അവര്‍ ആസ്ട്രേലിയയുടെ ജിഡിപിക്ക് പ്രതിവര്‍ഷം 200 കോടി ആസ്ട്രേലിയന്‍ ഡോളറാണ് (7500 കോടി രൂപ) നല്‍കുന്നത്.

പ്രവാസം വംശീയ അതിക്രമങ്ങള്‍ക്കിടവരുത്തുമെന്നത് സര്‍വസാധാരണമാണ്. അതിന്റെ തദ്ദേശീയ രൂപഭേദം നമുക്ക് ഇവിടെത്തന്നെ കാണാന്‍ കഴിയും-അടുത്തകാലത്ത് മുംബൈ അതിന് സാക്ഷ്യം വഹിച്ചതാണ്. ഇതേ വികാരപ്രകടനംതന്നെ അതിനുമുമ്പ് നാം വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും കണ്ടതാണ്. അപ്പത്തിന്റെ വിഹിതം എത്രത്തോളം ലഭിക്കുന്നു എന്നതുമായി ബന്ധപ്പെട്ടാണ് വിദ്വേഷം ഉണ്ടാകുന്നത് എന്നു പറയാം. 'തദ്ദേശവാസികള്‍'ക്ക് കൂടുതല്‍ കിട്ടണമെന്ന ആവശ്യമാണ് പ്രവാസികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കാരണമാകുന്നത്. തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്ക് വംശീയതയെ ഉപയോഗിക്കുന്ന ശിവസേനയെപ്പോലെയുള്ള ചിലര്‍ ഇതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു.

ആസ്ട്രേലിയയിലെ വംശീയ ദുര്‍നടപടികളുടെ വിവരങ്ങള്‍ 1990കളുടെ തുടക്കംമുതല്‍തന്നെ ഹോളിവുഡ് പോലും ചിത്രീകരിച്ചിട്ടുണ്ട്. "ആസ്ത്രേലിയന്‍ സര്‍വ്വകലാശാലകള്‍ ആസ്ട്രേലിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക്'' എന്ന മുദ്രാവാക്യം ഉയര്‍ത്തി 2004ല്‍തന്നെ തീക്ഷ്ണമായ ഒരു വംശീയ പ്രചാരണം അഴിച്ചുവിട്ടിരുന്നു. കഴിഞ്ഞ 12 മാസത്തിനിടയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ 70 ആക്രമണങ്ങള്‍ നടന്നിരുന്നു. അതിന്റെ രക്തപങ്കിലമായ വിശദാംശങ്ങള്‍ ആവര്‍ത്തിക്കുന്നില്ല.

എന്നാല്‍ ഇത്തരം ആക്രമണങ്ങളുണ്ടാകുന്നതിന്റെ കാരണം വംശീയവാദം മാത്രമാണെന്ന് ആരോപിക്കുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തിന്റേതായ ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ മരം കാണുകയും കാട് കാണാതിരിക്കുകയും ചെയ്യുന്നതിന് തുല്യമാണ്. വംശീയ അതിക്രമങ്ങള്‍ കൂടുതല്‍ ആഴമേറിയ അസ്വസ്ഥതകളുടെ ബഹിര്‍പ്രകടനമാണ്. 2008 ജനുവരിക്കും 2009 ജനുവരിക്കും ഇടയില്‍ ആസ്ട്രേലിയയുടെ ജിഡിപി വളര്‍ച്ചാനിരക്ക് 4.2 ശതമാനത്തില്‍നിന്ന് 0.3 ശതമാനമായി കുത്തനെ ഇടിഞ്ഞു. ഏറ്റവും ഒടുവിലത്തെ പാദം കമ്പനികളുടെ ലാഭം 7.2 ശതമാനത്തോളം കുറയുന്നതിനും സാക്ഷ്യം വഹിച്ചു. ബിസിനസ് നിക്ഷേപം ഏകദേശം 9 ശതമാനത്തിലേക്ക് തലകുത്തി വീണു. അതിനും പുറമെ, ഈ വര്‍ഷം ആസ്ട്രേലിയ ദര്‍ശിച്ചത് ഏറ്റവും കടുത്ത വരള്‍ച്ചയുമാണ്. ഇതിന്റെ ഫലമായി, തൊഴിലില്ലായ്മ 2008 ഫെബ്രുവരിയില്‍ 3.9 ശതമാനമായിരുന്നത് 2009 ഏപ്രിലില്‍ 5.4 ശതമാനമായി ഉയര്‍ന്നു. സമ്പദ്ഘടന മാന്ദ്യാവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണെന്ന് ഇതാദ്യമായി ആസ്ട്രേലിയന്‍ പ്രധാനമന്ത്രി പ്രസ്താവിച്ചിരിക്കുന്നു. ആസ്ട്രേലിയയിലെ ലേബര്‍ ഗവണ്‍മെന്റ് 990 കോടി ആസ്ട്രേലിയന്‍ ഡോളര്‍ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് നേരിട്ട് നല്‍കിയിട്ടും (അസാധാരണമായത്ര വലിയ തുകയാണിത്) അതുകൊണ്ടൊന്നും പരിഹാരമാകാതെ അവിടത്തെ ജനങ്ങള്‍ ഉപജീവനത്തിന് വകകാണാതെ വലയുകയാണ്.

ലോകത്തെ വാഹന നിര്‍മ്മാതാക്കളില്‍ നായകനായ ഒരു നൂറ്റാണ്ട് പഴക്കമുള്ള ജനറല്‍ മോട്ടേഴ്സ് പാപ്പരായതായി പ്രഖ്യാപിച്ചത് നല്‍കുന്ന സൂചന ആഗോള സാമ്പത്തികമാന്ദ്യം കൂടുതല്‍ വഷളാകുന്നതായാണ്. "ലോക ഉല്‍പാദനത്തില്‍ ഇതേവരെ ഉണ്ടായിട്ടില്ലാത്തത്ര വലിയ തകര്‍ച്ചയ്ക്ക്'' ഇതാദ്യമായി 2009 സാക്ഷ്യം വഹിക്കും എന്നാണ് ലോകബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞുകൊണ്ടിരിക്കുന്ന അപ്പത്തിന്റെ പങ്കുപറ്റാന്‍ വിവിധ ജനവിഭാഗങ്ങള്‍ നടത്തുന്ന പിടിവലിയെത്തുടര്‍ന്ന് ഉയര്‍ന്നുവരുന്ന സാമൂഹിക സംഘര്‍ഷങ്ങളുടെ സ്വഭാവമനുസരിച്ചായിരിക്കും വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഈ മാന്ദ്യത്തെ എങ്ങനെ കൈകാര്യംചെയ്യണമെന്ന് നിശ്ചയിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയുള്ള രക്ഷാപദ്ധതികള്‍ക്കൊപ്പം വലിയതോതിലുള്ള പൊതുനിക്ഷേപം നടത്താതിരിക്കാനാവില്ല. അത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം ആഭ്യന്തര ചോദനം വര്‍ദ്ധിപ്പിക്കുമെന്നതും പ്രധാനമാണ്. ആഭ്യന്തര ചോദനം വര്‍ദ്ധിക്കുന്നതാണ് സമ്പദ്ഘടനയ്ക്ക് ഏറെ ആവശ്യമായ ഉത്തേജനം പ്രദാനംചെയ്യുന്നത്. ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നത് ലാഭത്തെക്കാള്‍ ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം; ഒരിക്കലും നേരെമറിച്ചാകരുത്.

എന്നാല്‍ ഇതിന് കഴിഞ്ഞ പതിറ്റാണ്ടുകളിലെ നവലിബറല്‍ ആഗോളവല്‍ക്കരണത്തിന്റെ പാത അവസാനിച്ചു കഴിഞ്ഞതായി അംഗീകരിക്കേണ്ടത് ആവശ്യമായിരിക്കുന്നു. എന്നാല്‍, കോര്‍പ്പറേറ്റ് ഇന്ത്യ ഇപ്പോഴും പഴയ മാനസികാവസ്ഥയില്‍തന്നെ തുടരുകയാണ്. തങ്ങളുടെ ആഗോള മഹാപുരോഹിതന്മാരുടെ തകര്‍ച്ചയും പാപ്പരീകരണവുമൊന്നും അവര്‍ കണക്കിലെടുക്കുന്നതേയില്ല. പരിഷ്കരണങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. പ്രത്യേകിച്ചും യുപിഎ സര്‍ക്കാരിന് ഇടതുപക്ഷത്തിന്റെ പിന്തുണ ആവശ്യമില്ലാത്ത സാഹചര്യത്തില്‍ പെന്‍ഷന്‍ ഫണ്ടുകളുടെ സ്വകാര്യവല്‍ക്കരണം, ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശനിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തല്‍, ഇന്ത്യന്‍ സ്വകാര്യബാങ്കുകളെ വിദേശ ബാങ്കുകള്‍ക്ക് ഏറ്റെടുക്കാന്‍ അനുവാദം നല്‍കുന്ന ബാങ്കിങ് പരിഷ്കരണം എന്നിവപോലുള്ള അനിയന്ത്രിതമായ ധനമേഖലാ പരിഷ്കരണങ്ങള്‍ നടപ്പാക്കുന്നതില്‍നിന്ന് മുന്‍ ഗവണ്‍മെന്റിനെ ഇടതുപക്ഷം പിന്തിരിപ്പിച്ചതിനാലാണ് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഇപ്പോഴത്തേതിനെക്കാള്‍ വലിയ തകര്‍ച്ച ഉണ്ടാകാതെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്.

ഇതും ചരിത്രത്തില്‍ പഠിക്കേണ്ടത് ആവശ്യമാണ്. 1930കളിലെ മഹാമാന്ദ്യംമൂലമുണ്ടായ തകര്‍ച്ചയെ വിവിധ മുതലാളിത്ത രാജ്യങ്ങള്‍ വ്യത്യസ്തവിധങ്ങളിലാണ് കൈകാര്യംചെയ്തത്.

ഇതില്‍ ഒരു വഴി ഫാസിസത്തിന്റെ ഉദയത്തിന് അടിത്തറപാകി. 1935ല്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലില്‍ ജോര്‍ജി ദിമിത്രോവ് ചെയ്ത പ്രസംഗത്തില്‍ ഇങ്ങനെ അടിവരയിട്ട് വ്യക്തമാക്കിയിരിക്കുന്നു. "ഓരോ രാജ്യത്തിന്റെയും സവിശേഷതകള്‍ക്കനുസരിച്ച് ഫാസിസം ജനങ്ങളെ ഇളക്കിവിടാനുള്ള അതിന്റെ തന്ത്രത്തിന് രൂപം നല്‍കുന്നു. പെറ്റി ബൂര്‍ഷ്വാ വിഭാഗമാകെയും തൊഴിലാളിവര്‍ഗത്തിന്റെ ഒരു വിഭാഗംപോലും തൊഴിലില്ലായ്മയും സുരക്ഷിതത്വമില്ലായ്മയും സ്വന്തം നിലനില്‍പിനെത്തന്നെ അപകടപ്പെടുത്തിയിരിക്കുകയാണെന്ന നിരാശാബോധത്തിന് അടിപ്പെട്ട് ഫാസിസത്തിന്റെ സാമൂഹികവും സങ്കുചിതവുമായ കലഹങ്ങളുടെ ഇരകളായി തീരുന്നു. തുടര്‍ന്ന് അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു. പഴയ ബൂര്‍ഷ്വാ പാര്‍ടികളെ കൈവെടിഞ്ഞ നിരാശരായ ബഹുജനങ്ങള്‍ക്കിടയിലേക്ക് ബൂര്‍ഷ്വാസിയുടെ ഏറ്റവും പിന്തിരിപ്പന്‍ വിഭാഗങ്ങളുടെ താല്‍പര്യാനുസരണം ഫാസിസം നുഴഞ്ഞുകയറുന്നു. ബൂര്‍ഷ്വാ സര്‍ക്കാരിനുനേരെ അവര്‍ നടത്തുന്ന രൂക്ഷമായ ആക്രമണവും പഴയ ബൂര്‍ഷ്വാ പാര്‍ടികളോടുള്ള അവരുടെ വിട്ടുവീഴ്ചയില്ലാത്ത സമീപനവും കൊണ്ട് അവര്‍ ബഹുജനങ്ങളെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നു''.

പ്രതിസന്ധിമൂലമുണ്ടായ വലിയ തോതിലുള്ള തൊഴിലില്ലായ്മ സൃഷ്ടിച്ചത് വലിയൊരു പടയെത്തന്നെയാണ്. ഈ തൊഴിലില്ലാപ്പടയെയാണ് ഫാസിസ്റ്റുകള്‍ തങ്ങളുടെ കലാപങ്ങളില്‍ അണിനിരത്തി ഹിറ്റ്ലര്‍ക്ക് അധികാരത്തിലെത്താന്‍ വഴിയൊരുക്കിയത്. നാസി ഫാസിസം വംശീയവാദത്തിന്റെ-ആര്യന്‍ മേധാവിത്വം-ഏറ്റവും തീവ്രമായ പ്രകടരൂപമാണ്. അതിന്റെ ഭീകരമായ അനന്തരഫലങ്ങളായ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളും രണ്ടാം ലോകയുദ്ധവും നമ്മെ ഇപ്പോഴും വേട്ടയാടുകയാണ്. ഒരുപക്ഷേ, ഫാസിസ്റ്റ് യുദ്ധയന്ത്രം കെട്ടിപ്പടുത്തതായിരിക്കും ആ കാലഘട്ടത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉത്തേജനം. ആയതിനാല്‍, സാമ്പത്തിക ഉത്തേജനം നല്‍കുന്നതിന്റെ മാത്രമല്ല പ്രശ്നം. എന്തുതരത്തില്‍പ്പെട്ട സാമ്പത്തിക ഉത്തേജനമായിരിക്കും നല്‍കുന്നത് എന്നതാണ് പ്രശ്നം. അതൊരിക്കലും സ്വേച്ഛാധിപത്യത്തെയും ഫാസിസ്റ്റ് പ്രവണതകളെയും ശക്തിപ്പെടുത്തുന്നതായിരിക്കരുത്.

മുതലാളിത്ത സാമ്പത്തികമാന്ദ്യത്തെ നേരിടുന്നതിനുള്ള ഇത്തരം മാര്‍ഗങ്ങള്‍ തടയപ്പെടും എന്ന് ഉറപ്പുവരുത്തുന്ന വിധത്തില്‍ ജനകീയ സമ്മര്‍ദ്ദം പടര്‍ന്നുവരണം. സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തല സൌകര്യങ്ങള്‍ കെട്ടിപ്പടുക്കാനും ശക്തിപ്പെടുത്താനുംവേണ്ടി പൊതുനിക്ഷേപത്തില്‍ വലിയൊരു കുതിച്ചുചാട്ടത്തിന്റെ പാതയിലേക്ക് നീങ്ങാന്‍ ജനകീയ സമ്മര്‍ദ്ദത്തിലൂടെ നിര്‍ബന്ധിതരാകും. വംശീയ അതിക്രമങ്ങള്‍പോലെയുള്ള ജനാധിപത്യവിരുദ്ധവും പൌരബോധത്തിന് നിരക്കാത്തതും ഹീനവുമായ സര്‍വപരിശ്രമങ്ങളും നടത്തുകയും ചെയ്യും. അതേസമയംതന്നെ, അധികാരികളുടെ നിര്‍ണായകമായ കരുതല്‍ നടപടികളുടെ അടിസ്ഥാനത്തില്‍ അതിനെ പ്രതിരോധിക്കാനുമാകും.

***

സീതാറാം യെച്ചൂരി

8 comments:

വര്‍ക്കേഴ്സ് ഫോറം said...

ആസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ ശക്തിയായി തുടരുകയാണ്. സ്വാഭാവികമായും ഇത് ഇന്ത്യയില്‍ അതീവ ഉത്ക്കണ്ഠയ്ക്കും ദു:ഖത്തിനും ഇടവരുത്തിയിട്ടുണ്ട്. ആസ്ട്രേലിയയില്‍, പ്രത്യേകിച്ച് മെല്‍ബോണില്‍, വംശീയ അതിക്രമങ്ങള്‍ക്ക് ഇരയായവരോടാണ് നമ്മുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടത്. ആസ്ട്രേലിയന്‍ പ്രധാനമന്ത്രിയും സര്‍ക്കാരും ശരിയായ ഉറപ്പുകള്‍തന്നെയാണ് നല്‍കുന്നത്; പക്ഷേ വംശീയ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ജനാധിപത്യ സിവില്‍ സമൂഹത്തിന്റെ ഇച്ഛാശക്തിതന്നെ വിജയിക്കും എന്നു മാത്രമെ പ്രതീക്ഷിക്കാനാവൂ.

ആകര്‍ഷകമായ വിദ്യാഭ്യാസ അവസരങ്ങള്‍ പ്രദാനംചെയ്യുന്ന ഇടമാണ് അതെന്ന് ആസ്ട്രേലിയതന്നെയാണ് കൊണ്ടുപിടിച്ച് പ്രചാരണം നടത്തുന്നത്. ഇതിന്റെ ഫലമായി ഇപ്പോള്‍ ഏകദേശം ഒരു ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അവിടെ പഠിക്കുന്നത്. ആസ്ട്രേലിയയിലെ മൊത്തം വിദ്യാര്‍ത്ഥി സമൂഹത്തിന്റെ 18 ശതമാനമാണിത്. അവര്‍ ആസ്ട്രേലിയയുടെ ജിഡിപിക്ക് പ്രതിവര്‍ഷം 200 കോടി ആസ്ട്രേലിയന്‍ ഡോളറാണ് (7500 കോടി രൂപ) നല്‍കുന്നത്.

പ്രവാസം വംശീയ അതിക്രമങ്ങള്‍ക്കിടവരുത്തുമെന്നത് സര്‍വസാധാരണമാണ്. അതിന്റെ തദ്ദേശീയ രൂപഭേദം നമുക്ക് ഇവിടെത്തന്നെ കാണാന്‍ കഴിയും-അടുത്തകാലത്ത് മുംബൈ അതിന് സാക്ഷ്യം വഹിച്ചതാണ്. ഇതേ വികാരപ്രകടനംതന്നെ അതിനുമുമ്പ് നാം വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും കണ്ടതാണ്. അപ്പത്തിന്റെ വിഹിതം എത്രത്തോളം ലഭിക്കുന്നു എന്നതുമായി ബന്ധപ്പെട്ടാണ് വിദ്വേഷം ഉണ്ടാകുന്നത് എന്നു പറയാം. 'തദ്ദേശവാസികള്‍'ക്ക് കൂടുതല്‍ കിട്ടണമെന്ന ആവശ്യമാണ് പ്രവാസികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കാരണമാകുന്നത്.

*free* views said...

Very good article from Sitaram Yechuri. Racism is a reality but mess created by capitalist economies, are bigger.

If people realize what Capitalism (and crony Capitalism) has created, world will move away from Capitalism. Thanks to years of mismanagement, world is at a tipping point. Economic downturn will lead to political and social unrest all over the world. Look at our dear Kerala, how will we manage when all the Gulf employed come back?

I do not understand those who support capitalist economies, even in these dark times. Can't they see the mess that is created, don't they realise there is no way out of this? Communism definitely cannot help us out of the crisis, but at least it can make a stable economy in the future.

Anonymous said...

it can make a stable economy in the future.

എടോ ഫ്രീ ഏതു കോത്താഴത്തിലാണു താങ്കള്‍ ജീവിക്കുന്നത്‌ എവിടെയാണു കമ്യൂണിസം സ്റ്റേബിള്‍ എക്കണോമി ഉണ്ടാക്കിയത്‌, കുതിര തൊഴുത്ത്‌ എന്ന അര്‍ഥമുള്ള സ്റ്റേബിള്‍ ആണെങ്കില്‍ ഓകേ അങ്ങിനെയാണെങ്കില്‍ ഹങ്കറിയിലും ചെകിലും ഒക്കെ ഭയങ്കര എക്കണോമി ഗ്രോത്‌ ആയിരിക്കണമല്ലോ റഷ്യയില്‍ പാലും തേനും ആണെന്നാണു പണ്ടു നമ്മളെ തെറ്റിധരിപ്പിച്ചത്‌ ഇപ്പോള്‍ അവര്‍ എന്തിനാ വേശ്യാവ്ര്‍ത്തിക്കു ദുബായില്‍ പോകുന്നത്‌?

പണമുള്ളവന്‍ ഇന്‍ കം ടാക്സ്‌ കൊടുക്കുന്നത്‌ പിടിച്ചു പറിച്ചു പണം ഇല്ലാത്തവന്‍ എന്ന ലേബല്‍ ഉള്ള പണി എടുക്കാത്തവനോ അല്ലെങ്കില്‍പണി എടുത്തു കിട്ടിയ പണം കള്ളുഷാപ്പില്‍ അടിച്ചു തീര്‍ത്തവനോ ആടു മാടു വളര്‍ത്തല്‍, ജനകീയാസൂത്രണം ഇങ്ങിനെ ഓരോ പേരും പറഞ്ഞു പുട്ടടിക്കാന്‍ കൊടുക്കുക അവന്‍ അതു പിറ്റേന്നു ഇറച്ചിക്കടയില്‍ വിറ്റു പിന്നെയും കള്ളടിക്കുക ഇതല്ലേ നിങ്ങള്‍ പറയുന്ന കമ്യൂണിസ്റ്റ്‌ സോഷ്യലിസ്ം ?

പണം തീരുമ്പോള്‍ പുട്ടടി നിലക്കും, ഇപ്പോള്‍ കര്‍ ഷകതൊഴിലാളി പെന്‍ഷന്‍ ആര്‍ക്കു കിട്ടുന്നു? എന്താ കാര്യം പണം ഇല്ല

കാപിറ്റലിസം തന്നെയാണു കമ്യൂണിസത്തെക്കള്‍ നല്ലത്‌, ഒരു പണക്കാരന്‍ ഉണ്ടകുമ്പോള്‍ അവണ്റ്റെ ചുറ്റിപറ്റി കുറെ പാവങ്ങളും ഗതി പിടിക്കും അല്ലാതെ എല്ലാ പാവങ്ങളെയും പണക്കാരനാക്കിയിട്ടു മതി എന്നത്‌ അസംബന്ധം

ദൈവം ഇതിനു വഴി കണ്ടിട്ടുണ്ട്‌, മൂന്നു തലമുറയില്‍ കൂടുതല്‍ സ്വത്തിരിക്കില്ല, മുതലാളിയുടെ മകന്‍ ധാരാളി ധാരാളിയുടെ മകന്‍ എരപ്പാളി എരപ്പാളിയുടെ മകന്‍ പിന്നെയും മുതലാളി ഇങ്ങിനെ ഒരു ചാക്റീകം നടക്കുന്നുണ്ട്‌, പണം ഇല്ലാതെ ജനിച്ച ഒരാള്‍ ക്കു എന്തിലെങ്കിലും അപാരമായ ഒരു കഴിവു കൊടുക്കും ദൈവം ഉദാഹരണം കലാഭവന്‍ മണി

ഈ മണിയുടെ മകന്‍ ഒരു ധാരാളി ആയിരിക്കും , പണി എടുക്കാതെ വായി നോക്കി നടക്കുന്നവനു വെറുതെ പണം കൊടുക്കുന്നതും, അത്യാറ്‍ത്തി മൂത്ത കാപിറ്റലിസ്റ്റിനെ നിയന്ത്റിക്കാതിരിക്കുന്നതും ഒരു പോലെ പാതകം ആണു

*free* views said...

Aarushi, I totally respect your views, but you are not thinking about what happened to these economies that you refer to and why they did not succeed.

How do you think a Cuba can survive with constant pressure from America and other "developed" economies? Greed is human, capitalist economies thrive on greed to exploit people and they give an illusion of progress because of this constant struggle for survival. Yes, people of Cuba is seeing this "development" happening in America and wants to be part of it.

You should think deep to know whether this development is sustainable. Depends on whether you want to be like a fire fly or have a stable life.

I will give you an example of two bank managers to explain problem faced by a communist economy. Manager1 cares only about his short term profits and bonus he can take home. Manager1 gets into all risky business and because economy is booming makes a lot of money and gets a fat bonus. Manager2 understands the risk and do not want to get into the risky areas like manager2. Now everybody sees manager1 as successful, but in reality he is creating a system that can ruin everybody. Does manager2 has a chance of survival? Won't the world, including his wife, force him to following manager1? For a stable economy to survive it needs support from others, but when the world is extravagant it cannot survive with stability, everybody wants "growth".

Please understand very clearly that world cannot survive with the pace of this "development". Communism will never give you this kind of growth, it cannot because it is humane.

Don't look far for prostitution, it happens in India and also in Japan where poor people has to sell their bodies. Look at our big cities, can poor people afford to live, they will be forced to sell their bodies for survival. That is because of inequalities created by capitalist economy in the world (not locally in the country).

Communism is the most perfect system and there cannot be any other system better than that. I have no doubt about it. I am pragmatic to understand that implementing a communist society is very difficult to achieve and has its own problems. But that does not mean that we reject it.

*free* views said...

quoting from you:
എടോ ഫ്രീ ഏതു കോത്താഴത്തിലാണു താങ്കള്‍ ജീവിക്കുന്നത്‌ എവിടെയാണു കമ്യൂണിസം സ്റ്റേബിള്‍ എക്കണോമി ഉണ്ടാക്കിയത്‌, കുതിര തൊഴുത്ത്‌ എന്ന അര്‍ഥമുള്ള സ്റ്റേബിള്‍ ആണെങ്കില്‍ ഓകേ അങ്ങിനെയാണെങ്കില്‍ ഹങ്കറിയിലും ചെകിലും ഒക്കെ ഭയങ്കര എക്കണോമി ഗ്രോത്‌ ആയിരിക്കണമല്ലോ

I said about stability, I did not say about economic growth. I do not think growth, which does not take care of social reality, will ever be sustainable. If any communist promises you economic growth, it is not correct. Communists will promise you social growth and a growth in equality. Society as a whole will grow, not just economically.

Anonymous said...

വേശ്യാ വ്ര്‍ത്തി ഇന്നു മുംബായിലോ ദില്ലിയിലോ ചെയ്യുന്നത്‌ പാവപ്പെട്ടവരല്ല, ഈസി മണിക്കും കരിയറിലെ കുതിച്ചു ചാട്ടത്തിനു ഹായ്‌ സൊസൈറ്റി പെണ്ണുങ്ങള്‍ ആണു, വഴിയില്‍ നില്‍ക്കുന്ന നിശാശലഭങ്ങള്‍ ഇനു മുംബൈയില്‍ കാണാന്‍ കഴിയില്ല പാവപെട്ടവര്‍ക്കു ഹൌസ്‌ മെയിഡ്‌ ആയി നടന്നാല്‍ തന്നെ മാസം ഒരു അയ്യായിരം എങ്കിലും ഊണ്ടാക്കാന്‍ കഴിയുന്നു, ഷൈനി അഹൂജ റേപു ചെയ്ത്‌ ബീഹാറിപെണ്ണു പരാതി കൊടുത്തില്ലെ പണ്ടായിരുന്നെങ്കില്‍ അഞ്ഞൂറു രൂപ വാങ്ങി മിണ്ടാതിരിക്കും, ഇന്നു മിഡില്‍ ക്ളാസിനു ഒരു വേലക്കാരി പാര്‍ട്‌ ടൈം ഓര്‍ ഫുള്‍ റ്റൈം അഫോഡൂ ചെയ്യാന്‍ പറ്റുന്നു, ഇതു നരസിംഹറാവ്‌ വരുത്തിയ മാറ്റം ആണു ആള്‍ക്കാര്‍ക്കു സര്‍ക്കാര്‍ ജോലി അല്ലാതെ ഒട്ടനവധി തൊഴിലവസരം വന്നു എത്ര അംബര ചുംബികള്‍ ഉയര്‍ ന്നു എന്നാല്‍ ബംഗാളിലോ കേരളത്തിലോ ഈ മാറ്റം വന്നില്ല ചെന്നൈ എയര്‍ പോര്‍ട്ടൂ പോയി നോക്കൂ തിരുവനതന്തപുരം എയര്‍ പോര്‍ട്‌ നോക്കൂ.

ക്യൂബയില്‍ ഞാനോ നിങ്ങളോ പോയിട്ടുണ്ടോ? ക്യൂബ സ്വര്‍ഗം ആയിരുന്നെങ്കില്‍ എന്തിനു തുരങ്കം ഉണ്ടാക്കി അമേരിക്കയില്‍ കടക്കാന്‍ അവര്‍ ശ്രമിക്കുന്നു, ക്യൂബയില്‍ ഒരു കമ്യൂണീസവുമില്ല ഉള്ളത്‌ കൊക്കെയിന്‍ മാഫിയ അവരുടെ രക്ത ചൊരിച്ചില്‍ ദസ്‌ കാപിറ്റലില്‍ പറയുന്ന കമ്യൂണിസം എവിടെയുമില്ല കേരളത്തില്‍ ഉണ്ടോ?

ഒരു വിധം നല്ല സഖാവിണ്റ്റെ മോനും മോളും സീ ബീ എസ്‌ സി സിലബസില്‍ സ്കൂള്‍ ബസില്‍ പോയി പഠിക്കുന്നു, അവര്‍ എ സീ കമ്പാര്‍ട്മെണ്റ്റിലേ യാത്ര പോകു, പലപ്പോഴും പരശു റാം എക്സ്പ്രസില്‍ എ സിയില്‍ സ്ഥലമില്ല എ സി ടികറ്റെടുത്തു നേതാക്കള്‍ ടെ റ്റെയോടു വഴക്കു കൂടുന്നതാണു കാണുന്നത്‌, പീ ക്രിഷ്ണപിള്ളയുടെ വംശം കുറ്റിയറ്റു

ഇപ്പോള്‍ ഒബാമ അമേരിക്കന്‍ ക്യൂബന്‍സിനു ക്യൂബക്കു പണം അയക്കാന്‍ അനുവാദം നല്‍കി ഇതു ക്യൂബ കൂടുതല്‍ കാപിറ്റലിസ്റ്റാകാന്‍ ഉപകരിക്കും, മുറി ബീഡിക്കു കാശില്ലാതെ കടത്തിണ്ണയില്‍ കുത്തിയിരുന്നു വരട്ടു ചൊറീ മാന്തി ഇരിക്കുന്നവറ്‍ ക്കു ഒരു അത്താണി ആയിരുന്നു ഈ വാഗ്ദത്തഭൂമി, അതു വെറും മിഥ്യയായിരുന്നു

ഇതെല്ലാ കമ്യൂണിസ്റ്റിനും അറിയാം

വരട്ടൂ ചൊറി ഉള്ളവന്‍ വിചാരിക്കുന്നു എന്നെപോലെ എല്ലാവനും ഇരുന്നു ചൊറിയാത്തതെന്ത്‌? ഇതാണു കമ്യൂണിസം? കമ്യൂണ്‍ എവിടെ? കമ്യൂണ്‍ ജീവിതരീതി ആയിരുന്നെങ്കില്‍ പിണറായി അച്യുതാന്ദനൌ പാര വെക്കുന്നതെങ്ങിനെ?

*free* views said...

My replies market with FREE: and in English.

വേശ്യാ വ്ര്‍ത്തി ഇന്നു മുംബായിലോ ദില്ലിയിലോ ചെയ്യുന്നത്‌ പാവപ്പെട്ടവരല്ല, ഈസി മണിക്കും കരിയറിലെ കുതിച്ചു ചാട്ടത്തിനു ഹായ്‌ സൊസൈറ്റി പെണ്ണുങ്ങള്‍ ആണു, വഴിയില്‍ നില്‍ക്കുന്ന നിശാശലഭങ്ങള്‍ ഇനു മുംബൈയില്‍ കാണാന്‍ കഴിയില്ല പാവപെട്ടവര്‍ക്കു ഹൌസ്‌ മെയിഡ്‌ ആയി നടന്നാല്‍ തന്നെ മാസം ഒരു അയ്യായിരം എങ്കിലും ഊണ്ടാക്കാന്‍ കഴിയുന്നു, ഷൈനി അഹൂജ റേപു ചെയ്ത്‌ ബീഹാറിപെണ്ണു പരാതി കൊടുത്തില്ലെ പണ്ടായിരുന്നെങ്കില്‍ അഞ്ഞൂറു രൂപ വാങ്ങി മിണ്ടാതിരിക്കും, ഇന്നു മിഡില്‍ ക്ളാസിനു ഒരു വേലക്കാരി പാര്‍ട്‌ ടൈം ഓര്‍ ഫുള്‍ റ്റൈം അഫോഡൂ ചെയ്യാന്‍ പറ്റുന്നു, ഇതു നരസിംഹറാവ്‌ വരുത്തിയ മാറ്റം ആണു ആള്‍ക്കാര്‍ക്കു സര്‍ക്കാര്‍ ജോലി അല്ലാതെ ഒട്ടനവധി തൊഴിലവസരം വന്നു എത്ര അംബര ചുംബികള്‍ ഉയര്‍ ന്നു എന്നാല്‍ ബംഗാളിലോ കേരളത്തിലോ ഈ മാറ്റം വന്നില്ല ചെന്നൈ എയര്‍ പോര്‍ട്ടൂ പോയി നോക്കൂ തിരുവനതന്തപുരം എയര്‍ പോര്‍ട്‌ നോക്കൂ.

FREE: How do you know that people from countries that you referred to are indeed poor that they need to do prostitution? Why do you think they are not the same kind of people you see in Mumbai or Delhi? I think you are not getting the comparison. Aarushi, the job oppurtunity that is created by globalization is not stable, I reject any oppurtunity that is not stable. Globalization is opening up our labour markets to be exploited by rich (read west) after they have saturated their markets. Let me ask you one question, think deep before you answer, when majority of people lose their job and cannot afford the comforts they are living in, what will they do with the tallk buildings?

This is blind imitation of west; west made money exploting people during colonial times and even now using globalization and this created the basic inequality. Third world and fourth world are slaving off their lives to keep west rich. Yes there are visitble benefits to globalization, but they are visibly unstable. Stability problems can create much much bigger social issues that no government can handle. It is much better to be stable and not have this high growth.

[I despise the thought of need to want a servant same way you want food. I think it is inhumane to have a personal servant, but that is my personal view]

ക്യൂബയില്‍ ഞാനോ നിങ്ങളോ പോയിട്ടുണ്ടോ? ക്യൂബ സ്വര്‍ഗം ആയിരുന്നെങ്കില്‍ എന്തിനു തുരങ്കം ഉണ്ടാക്കി അമേരിക്കയില്‍ കടക്കാന്‍ അവര്‍ ശ്രമിക്കുന്നു, ക്യൂബയില്‍ ഒരു കമ്യൂണീസവുമില്ല ഉള്ളത്‌ കൊക്കെയിന്‍ മാഫിയ അവരുടെ രക്ത ചൊരിച്ചില്‍ ദസ്‌ കാപിറ്റലില്‍ പറയുന്ന കമ്യൂണിസം എവിടെയുമില്ല കേരളത്തില്‍ ഉണ്ടോ?

FREE: I cannot whitewash everything a government with communist tag do and also I cannot believe everything that media spreads about these governments. If you do not believe media is a villain in spreading news that benefit the rich, then you should look carefully. It is not a normal propaganda, if you read my comments, you will understand that I do not spread propaganda and I comment based on what I experienced. From my experience I am 100% sure that media spreads all kind of news to give a bad name to socialism and communism. Even Lavlin and PDP issues are blown up by media; yes, I have different opinion on these issues, but the level on which it was blown up by media shows how obsessed they are with it.

People do want to have same growth (created by exploitation) that other countries have, this creates the urge in their mind to go for capitalism. This is a major problem faced by a communist government and at times violent means are used to suppress this urge of greed. [I am not an expert in anything to say authoratively]

*free* views said...

ഒരു വിധം നല്ല സഖാവിണ്റ്റെ മോനും മോളും സീ ബീ എസ്‌ സി സിലബസില്‍ സ്കൂള്‍ ബസില്‍ പോയി പഠിക്കുന്നു, അവര്‍ എ സീ കമ്പാര്‍ട്മെണ്റ്റിലേ യാത്ര പോകു, പലപ്പോഴും പരശു റാം എക്സ്പ്രസില്‍ എ സിയില്‍ സ്ഥലമില്ല എ സി ടികറ്റെടുത്തു നേതാക്കള്‍ ടെ റ്റെയോടു വഴക്കു കൂടുന്നതാണു കാണുന്നത്‌, പീ ക്രിഷ്ണപിള്ളയുടെ വംശം കുറ്റിയറ്റു

FREE: I totally agree. But this is similar to Christian Bishops and Priests living in luxury when their kunjadukal is suffering. This is not a mistake of Christianity or communism but we the people and societial pressure that is forcing these leaders to give comfort to their families. But I think at least a party secretary should have seen that criticism coming to him.

For every bad leader, we have many selfless workers who believes in an equal world, when I am in doubt I think about them.

ഇപ്പോള്‍ ഒബാമ അമേരിക്കന്‍ ക്യൂബന്‍സിനു ക്യൂബക്കു പണം അയക്കാന്‍ അനുവാദം നല്‍കി ഇതു ക്യൂബ കൂടുതല്‍ കാപിറ്റലിസ്റ്റാകാന്‍ ഉപകരിക്കും, മുറി ബീഡിക്കു കാശില്ലാതെ കടത്തിണ്ണയില്‍ കുത്തിയിരുന്നു വരട്ടു ചൊറീ മാന്തി ഇരിക്കുന്നവറ്‍ ക്കു ഒരു അത്താണി ആയിരുന്നു ഈ വാഗ്ദത്തഭൂമി, അതു വെറും മിഥ്യയായിരുന്നു

FREE: Once you agree that in theory at least communism is perfect system then I do not have much difference of opinion with you. Also you should agree that capitalism is all about exploitation of poor. Without exploitation of poor capitalism will not survive. If every employee was secure in his life, capitalism will not survive. Capitalism thrives on insecurity and competition. Communism is about right to life for everyone, even people who are not as smart as you.


വരട്ടൂ ചൊറി ഉള്ളവന്‍ വിചാരിക്കുന്നു എന്നെപോലെ എല്ലാവനും ഇരുന്നു ചൊറിയാത്തതെന്ത്‌? ഇതാണു കമ്യൂണിസം? കമ്യൂണ്‍ എവിടെ? കമ്യൂണ്‍ ജീവിതരീതി ആയിരുന്നെങ്കില്‍ പിണറായി അച്യുതാന്ദനൌ പാര വെക്കുന്നതെങ്ങിനെ?

FREE: When we are discussing serious issues, why are you bringing petty local politics in it. [To defend Pinarayi for once, how do you know Achyuthanandan is not doing it back :)?] I will never try to argue for or whitewash any leader or any country.

[I am sorry that I am not able to write well in Malayalam and it is a shame considering I am a thani nadan. Can someone help me with any tool that lets me type easily in Malayalam?]