Tuesday, November 17, 2009

ബെര്‍ലിന്‍ മതിലും വാള്‍ സ്ട്രീറ്റും

ബെര്‍ലിന്‍ മതില്‍ തകര്‍ന്നതിന്റെ വാര്‍ഷികം - അമിതാഹ്ലാദപ്രകടനങ്ങള്‍ പ്രതിസന്ധിയില്‍ നിന്നും ശ്രദ്ധ തിരിക്കുവാന്‍

വിജയി എല്ലായ്പ്പോഴും ചരിത്രമെഴുതുന്നു. വെടിയുണ്ടകൾക്കിടയിൽ അകപ്പെട്ട ജനതയുടെ പങ്കും അവരുടെ ദയനീയാവസ്ഥയും രേഖപ്പെടുത്തുവാന്‍ ചരിത്രകാരന്‍ വളരെക്കഴിഞ്ഞേ എത്താറുള്ളൂ. ബെര്‍ലിന്‍ മതില്‍ തകര്‍ന്നതിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന അമിതാഹ്ലാദപ്രകടനങ്ങളില്‍ ഇക്കാര്യം വ്യക്തമായി കാണാനാകും. സ്വാതന്ത്യത്തിന്റെ(liberty and freedom) ഭാവിയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ക്കിടയില്‍ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ബെര്‍ലിന്‍ വിഭജിക്കപ്പെട്ടതിന്റെ യഥാര്‍ത്ഥ ചരിത്രം വളച്ചൊടിക്കപ്പെടുകയാണ്.

ഫാസിസത്തിന്റെ പതനം അടയാളപ്പെടുത്തപ്പെട്ടത് ഹിറ്റ്ലറുടെ റീച്ച്സ്റ്റാഗിനു (Reichstag) മുകളിൽ ചുവന്ന കൊടി പാറിച്ചുകൊണ്ടാണ്; അമേരിക്കയുടെയോ ബ്രിട്ടന്റെയോ ഫ്രാന്‍സിന്റെയോ പതാക പാറിച്ചുകൊണ്ടല്ല. യുദ്ധത്തിനുശേഷം നാലു സഖ്യകക്ഷികള്‍ സംയുക്തമായി ബെര്‍ലിന്‍ നഗരത്തിന്റെ ഭരണം കൈയാളുവാന്‍ തീരുമാനിച്ചു. പൂര്‍വബെര്‍ലിന്‍ സോവിയറ്റ് ചെമ്പടയുടെ കീഴിലായിരുന്നപ്പോള്‍, പശ്ചിമ ബെര്‍ലിന്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയുടെ സംയുക്ത അധീനതയിലായിരുന്നു.

പുതുതായി രൂപം കൊണ്ട സോഷ്യലിസ്റ്റ് ജര്‍മ്മന്‍ ജനാധിപത്യ റിപ്പബ്ലിക്കിന്റെ അധീനതയിലായിപ്പോകും ബെര്‍ലിന്‍ നഗരം എന്ന ഭയത്താല്‍ പാശ്ചാത്യശക്തികള്‍ ബെര്‍ലിന്‍ നഗരത്തിനൊരു പൊതുഭരണം എന്ന സോവിയറ്റ് യൂണിയന്റെ അഭ്യര്‍ത്ഥനകളെ പൂര്‍ണ്ണമായും തള്ളിക്കളയുകയായിരുന്നു. ദശകങ്ങളോളം ബെര്‍ലിന്‍ നഗരം വിഭജിച്ചു നിര്‍ത്തപ്പെടുകയും പശ്ചിമ ബെര്‍ലിന്‍ പശ്ചിമ-പൂര്‍വ ജര്‍മ്മനികളില്‍ നിന്നും തികച്ചും വേറിട്ടതും വ്യതിരിക്തവുമായ ഒന്നായി തുടരുകയും ചെയ്തു. ഈ ഭൂവിഭാഗത്തെ പാശ്ചാത്യശക്തികള്‍ സോഷ്യലിസത്തിനെതിരായ ശീതയുദ്ധകാല സാമ്രാജ്യത്വ ആക്രമണങ്ങളുടെ പ്രഭവ കേന്ദ്രമായി ഉപയോഗപ്പെടുത്തപ്പെടുകയും ചെയ്തു.

സോഷ്യലിസത്തെ തകര്‍ക്കാൻ ലക്ഷ്യമിട്ട് നീണ്ട പതിനാറു വര്‍ഷത്തോളം നിരന്തരം നടത്തിയ ആക്രമണങ്ങള്‍ക്കു ശേഷം 1961 ആഗസ്റ്റില്‍ മാത്രമാണ് വാഴ്സോ ഉടമ്പടി രാജ്യങ്ങള്‍ ഇത്തരം ഹീനമായ ആക്രമണങ്ങളില്‍ നിന്നുമുള്ള സ്വയരക്ഷക്കായി മതില്‍ നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചത്. സോവിയറ്റ് യൂണിയനും സോഷ്യലിസവുമാണ് ബെര്‍ലിന്‍ നഗരത്തിന്റെ വിഭജനത്തിനു ഉത്തരവാദികള്‍ എന്നു പ്രചരിപ്പിക്കുന്നതിനായി ഈ ചരിത്രം ഇപ്പോള്‍ വികൃതമാക്കപ്പെടുകയാണ്.

ഇപ്പോൾ ചരിത്രം തലകുത്തി നില്‍ക്കുകയാണ്. അത് ഭാവിയില്‍ എപ്പോഴെങ്കിലും സ്വന്തം കാലില്‍ നില്‍ക്കുന്ന അവസ്ഥയിലേക്ക് തിരിച്ചിടപ്പെടുമെന്നത് ഉറപ്പാണ്. എന്നിരുന്നാലും സാമ്രാജ്യത്വത്തെ സംബന്ധിച്ചിടത്തോളം, ചരിത്രം വളച്ചൊടിക്കുക എന്നത്, ഒരിക്കലും ഭേദിക്കാനാവാത്ത തങ്ങളുടെ മതില്‍ (Wall) ആയി കരുതുന്ന വാള്‍സ്ട്രീറ്റ് തകര്‍ന്നിരിക്കുന്ന ഈ ദശാസന്ധിയില്‍, വളരെ പ്രധാനപ്പെട്ടതാണ്. വാള്‍ സ്ട്രീറ്റ് തകര്‍ന്നത് പുറമേ നിന്നുള്ള ഏതെങ്കിലും ആക്രമണത്തിന്റെ ഫലമായല്ല. അത് തകര്‍ന്നത് , എല്ലാക്കാലത്തും നിലനിർത്തുവാനോ മുന്നോട്ട് കൊണ്ടു പോകാനോ കഴിയാത്ത സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ ഇപ്പോഴത്തെ ഘട്ടത്തിന്റെ സ്രഷ്ടാവായ മുതലാളിത്തത്തിന്റെ ആന്തരികവൈരുദ്ധ്യം കൊണ്ട് മാത്രമാണ്. സമകാലിക ആഗോള മുതലാളിത്ത പ്രതിസന്ധിയെക്കുറിച്ചും മാന്ദ്യത്തെക്കുറിച്ചും നിരവധി ചര്‍ച്ചകള്‍ നടത്തപ്പെട്ടിട്ടുണ്ട്. അവ ഇവിടെ ആവര്‍ത്തിക്കേണ്ട ആവശ്യമില്ല.

ലോകത്തിന്റെ ബഹുഭൂരിപക്ഷം വരുന്ന ജനതയെ സംബന്ധിച്ചിടത്തോളം സാമ്രാജ്യത്വ വാള്‍ സ്‌ട്രീറ്റിന്റെ പതനമാണ് അവരുടെ ജീവിതത്തില്‍ ദുരിതപൂര്‍ണ്ണമായ പ്രത്യാഘാതം ഉണ്ടാക്കുന്നത്. ഇപ്പോഴത്തെ ആഗോള മുതലാളിത്ത മാന്ദ്യം തുടങ്ങിയതിനു ശേഷം, ആഗോള ജി.ഡി.പിയില്‍ വൻ ഇടിവുണ്ടായതു മാത്രമല്ല, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആദ്യമായി ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും വലിച്ചെറിയപ്പെടുകയും ചെയ്തതും ഈ വര്‍ഷമാണ്. പട്ടിണി കിടക്കുന്നവരുടെ സംഖ്യ 102 കോടി കടന്നിരിക്കുന്നു. ഇതിനര്‍ത്ഥം ഈ ഭൂമുഖത്ത് ജീവിച്ചിരിക്കുന്ന ഓരോ ആറു പേരിലും ഒരാള്‍ പട്ടിണി അനുഭവിക്കുകയാണ് എന്നാണ്. ഈ മാന്ദ്യകാലയളവില്‍ മാത്രം പത്ത് കോടി ജനങ്ങള്‍ പട്ടിണിയിലായി.

സാമ്രാജ്യത്വം ഈ പ്രതിസന്ധിയില്‍ നിന്നും കരകയറുവാന്‍ ഉപയോഗിക്കുന്ന ജനവിരുദ്ധ രീതികളെ മറച്ചു വയ്ക്കുവാൻ കൂടി ബെര്‍ലിന്‍ മതില്‍ തകര്‍ന്നതിന്റെ പുറത്തുള്ള ഈ അമിതാഹ്ലാദപ്രകടനങ്ങളെ ഉപയോഗപ്പെടുത്തുകയാണ് . ഇന്നത്തെ പ്രതിസന്ധിയുടെ പ്രഥമകാരണക്കാരായ അതേ സ്ഥാപനങ്ങള്‍ക്ക് തന്നെ ട്രില്യണ്‍ കണക്കിനു ഡോളര്‍ വരുന്ന ബെയില്‍ ഔട്ട് സാമ്പത്തിക സഹായ പാക്കേജുകള്‍ നൽകുക വഴി അത്തരം കോർപ്പറേറ്റുകളെ ജനങ്ങളുടെ ചിലവില്‍ മികച്ച ബാലന്‍സ് ഷീറ്റോടെയും ലാഭത്തോടെയും പ്രതിസന്ധിയില്‍ നിന്ന് പുറത്ത് കടക്കാൻ സഹായിക്കുകയാണ്. മുതലാളിത്തത്തിന്റെ വര്‍ഗസ്വഭാവം അനുസരിച്ച് ഇതിൽ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല.

ലോകമാസകലം തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയാണ്. OECD റിപ്പോര്‍ട്ട് പറയുന്നത് ഈ കാലയളവില്‍ 5.7 കോടി ജനങ്ങള്‍ തൊഴിലില്ലാത്തവരായി എന്നാണ്. അമേരിക്കയിലെ ഔദ്യോഗിക തൊഴിലില്ലായ്മാ നിരക്ക് രണ്ടക്കം(10.2%) സ്പര്‍ശിച്ചിരിക്കുന്നു. അനൌദ്യോഗിക കണക്കനുസരിച്ച് ഇത് 20 ശതമാനത്തോളമാണ് . കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ (എല്ലാ പ്രതീക്ഷയും നഷ്ടമായതിനാല്‍) തൊഴിലിനായി അന്വേഷിക്കാത്തവരെ ഔദ്യോഗിക കണക്കുകള്‍ ഉള്‍പ്പെടുത്തുന്നില്ല എന്നതാ‍ണ് ഇതിന് കാരണം. അമേരിക്കയിലെ ദാരിദ്ര്യ നിരക്ക് 13.2 % ആണ്, അതായത് 4 കോടി ജനങ്ങള്‍ ദാരിദ്യത്തിലാണ്. ഇതേ അവസരത്തില്‍ പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കപ്പെട്ട രണ്ട് പ്രമുഖ ബാങ്കുകളായ Goldman Sachs ഉം JP Morgan Chase ഉം വലിയ ലാഭം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ആഘോഷമെന്നോണം അവര്‍ ബില്യണ്‍ കണക്കിനു ഡോളറുകള്‍ തങ്ങളുടെ എക്സിക്യൂട്ടീവുകള്‍ക്ക് ബോണസ് ആയി നല്‍കുകയുമാണ്. മുതലാളിത്തം ജനങ്ങളേക്കാൾ മുൻ‌ഗണന നൽകുന്നത് ലാഭത്തിനാണ് എന്നതിന്റെ ഉത്തമ ദൃഷ്‌ടാന്തമാണിത്.

അതുകൊണ്ടു തന്നെ ഇത്തരം അമിതാഹ്ലാദപ്രകടനങ്ങളൊന്നും തന്നെ മുതലാളിത്തത്തെയും സാമാന്യ ജനങ്ങളുടെ ചിലവില്‍ പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള സാമ്രാജ്യത്വശ്രമങ്ങളെയും എതിര്‍ക്കുന്നതില്‍ നിന്നും ലോകത്തിലെ തൊഴിലെടുക്കുന്ന ബഹുഭൂരിപക്ഷം ജനതയുടെയും ശ്രദ്ധയെ പതറിക്കുകയില്ല. ജനങ്ങളുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന തരത്തിലുള്ള ഗൂഢപദ്ധതികളെ തുറന്നുകാട്ടുന്നതിനായി യോജിച്ച പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.

*
പീപ്പിള്‍സ് ഡെമോക്രസി മുഖപ്രസംഗം

6 comments:

വര്‍ക്കേഴ്സ് ഫോറം said...

വിജയി എല്ലായ്പ്പോഴും ചരിത്രമെഴുതുന്നു. വെടിയുണ്ടകൾക്കിടയിൽ ആകപ്പെട്ട ജനതയുടെ പങ്കും അവരുടെ ദയനീയാവസ്ഥയും രേഖപ്പെടുത്തുവാന്‍ ചരിത്രകാരന്‍ വളരെക്കഴിഞ്ഞേ എത്താറുള്ളൂ. ബെര്‍ലിന്‍ മതില്‍ തകര്‍ന്നതിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന അമിതാഹ്ലാദപ്രകടനങ്ങളില്‍ ഇക്കാര്യം വ്യക്തമായി കാണാനാകും. സ്വാതന്ത്യത്തിന്റെ(liberty and freedom) ഭാവിയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ക്കിടയില്‍ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ബെര്‍ലിന്‍ വിഭജിക്കപ്പെട്ടതിന്റെ യഥാര്‍ത്ഥ ചരിത്രം വളച്ചൊടിക്കപ്പെടുകയാണ്. ഫാസിസത്തിന്റെ പതനം അടയാളപ്പെടുത്തപ്പെട്ടത് ഹിറ്റ്ലറുടെ റീച്ച്സ്റ്റാഗിനു (Reichstag) മുകളിൽ ചുവന്ന കൊടി പാറിച്ചുകൊണ്ടാണ്; അമേരിക്കയുടെയോ ബ്രിട്ടന്റെയോ ഫ്രാന്‍സിന്റെയോ പതാക പാറിച്ചുകൊണ്ടല്ല. യുദ്ധത്തിനുശേഷം നാലു സഖ്യകക്ഷികള്‍ സംയുക്തമായി ബെര്‍ലിന്‍ നഗരത്തിന്റെ ഭരണം കൈയാളുവാന്‍ തീരുമാനിച്ചു. പൂര്‍വബെര്‍ലിന്‍ സോവിയറ്റ് ചെമ്പടയുടെ കീഴിലായിരുന്നപ്പോള്‍, പശ്ചിമ ബെര്‍ലിന്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയുടെ സംയുക്ത അധീനതയിലായിരുന്നു. പുതുതായി രൂപം കൊണ്ട സോഷ്യലിസ്റ്റ് ജര്‍മ്മന്‍ ജനാധിപത്യ റിപ്പബ്ലിക്കിന്റെ അധീനതയിലായിപ്പോകും ബെര്‍ലിന്‍ നഗരം എന്ന ഭയത്താല്‍ പാശ്ചാത്യശക്തികള്‍ ബെര്‍ലിന്‍ നഗരത്തിനൊരു പൊതുഭരണം എന്ന സോവിയറ്റ് യൂണിയന്റെ അഭ്യര്‍ത്ഥനകളെ പൂര്‍ണ്ണമായും തള്ളിക്കളയുകയായിരുന്നു. ദശകങ്ങളോളം ബെര്‍ലിന്‍ നഗരം വിഭജിച്ചു നിര്‍ത്തപ്പെടുകയും പശ്ചിമ ബെര്‍ലിന്‍ പശ്ചിമ-പൂര്‍വ ജര്‍മ്മനികളില്‍ നിന്നും തികച്ചും വേറിട്ടതും വ്യതിരിക്തവുമായ ഒന്നായി തുടരുകയും ചെയ്തു. ഈ ഭൂവിഭാഗത്തെ പാശ്ചാത്യശക്തികള്‍ സോഷ്യലിസത്തിനെതിരായ ശീതയുദ്ധകാല സാമ്രാജ്യത്വ ആക്രമണങ്ങളുടെ സ്രോതസ്സായി ഉപയോഗപ്പെടുത്തപ്പെടുകയും ചെയ്തു. സോഷ്യലിസത്തെ തകര്‍ക്കാൻ ലക്ഷ്യമിട്ട് നീണ്ട പതിനാറു വര്‍ഷത്തോളം നിരന്തരം നടത്തിയ ആക്രമണങ്ങള്‍ക്കു ശേഷം 1961 ആഗസ്റ്റില്‍ മാത്രമാണ് വാഴ്സോ ഉടമ്പടി രാജ്യങ്ങള്‍ ഇത്തരം ഹീനമായ ആക്രമണങ്ങളില്‍ നിന്നുമുള്ള സ്വയരക്ഷക്കായി മതില്‍ നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചത്. സോവിയറ്റ് യൂണിയനും സോഷ്യലിസവുമാണ് ബെര്‍ലിന്‍ നഗരത്തിന്റെ വിഭജനത്തിനു ഉത്തരവാദികള്‍ എന്നു പ്രചരിപ്പിക്കുന്നതിനായി ഈ ചരിത്രം ഇപ്പോള്‍ വികൃതമാക്കപ്പെടുകയാണ്.

*free* views said...

At times walls needs to be created so that people do not run away to "rich" countries. Because communism cannot give everyone everything, we give according to needs not to their greed.

I will compare this to the current economic situation. There are many "over developed" countries like UK that want to restrict "obscene" salaries and bonuses. But they cannot do it without other countries also doing it because the greedy "talented" managers will run to the countries that does not restrict their salaries. This is same problem that communist countries face, because commmunist government does not let these greedy exploit people nakedly, they will try to run away. What else can you do other than to build a wall. It is DEFINITELY not good, but what are your options. Communism is not about restricting people and denying human rights, but with an imbalanced world, we need to do it. But the other option of freedom, freedom to exploit, is also not good. I prefer the lack of freedom in communism than the naked exploitation that I see in free market economy.

Offtopic:

By this I am not telling that everything was good in East Germany, there are definitely bad elements in a communist country. Because most of the time the previous exploiters join Communist movement and start exploiting the new system. But the dream stays, and we need to stay strong with the dream. A good communist movement always need to keep a check on these elements infesting the party and driving it somewhere else. We need to resist leaders becoming bigger than the party or party becoming bigger than the dream. Standing behind a leader blindly for personal benefit is what bourgeois parties do, we are different, we stand for the dream, a dream of a civilized world.

But when a party (or leader) makes a mistake we should not abandon the party and be disillusioned. We should stay with the party and try to cruise it to the right direction. We cannot start a new movement or party easily. Many martyrs gave their blood to build what we see now, we should be loyal to their blood.

മലമൂട്ടില്‍ മത്തായി said...

The Berlin wall is gone, so is the Iron curtain. People can travel much easier now compared to the times of the Red scare and cold war. So is the case of ideas and innovations. That is the real reason to be happy while celebrating the fall of the wall. To me, that is the victory of individual freedom over autocracy in the name of communism.

It is not only the communists who wanted the wall. The English and the French were equally doubtful about the rise of an imperial unified Germany. And all of them are rushing to celebrate the fall now. The French president even have a doctored picture about him being present in Berlin when the wall fell.

Well in the end, no wall could keep the ambitions of the people from coming together. Not the communists and the not the French/ English could prevent that :-)

മഞ്ഞു തോട്ടക്കാരന്‍ said...

"...because commmunist government does not let these greedy exploit people nakedly, they will try to run away. What else can you do other than to build a wall. It is DEFINITELY not good, but what are your options. Communism is not about restricting people and denying human rights, but with an imbalanced world, we need to do it. But the other option of freedom, freedom to exploit, is also not good. I prefer the lack of freedom in communism than the naked exploitation that I see in free market economy."

Go to China, man. "commmunist government does not let these greedy exploit people nakedly.."
But party doing it. Party is like a corporate company. party leaders exploiting poor farmers and workers. and Party leaders are enjoying all luxuary. Exploitation is same in free market economy or Communism. in free market economy, atleast you can express your thought against it, get protected from exploitation, in communism, what we can do?????

*free* views said...

Why are you bringing China into this? If a country properly implements Communism that will be a perfect world, similar to a world Jesus dreamed about, similar to a world Gandhiji dreamed about.

You live in a bad dream if you think capitalism gives you freedom. Do you think what is value of your savings? Nothing. Becasuse there are no guarantees in life (as they say).

I do agree with you that lot of bad things can happen when communism goes wrong. For example too much power with some people. But that is not communism, every system has its flaws. Yes, you feel a relative freedom in Capitalism, but that is only YOU. What about the helpless poor, who do not feel the freedom that you feel?

I am very sure that the power concentrated in hands of certain people can be solved by keeping leaders in check. Please, please note that CPI(m) also keeps it leaders in check. A Pinarayi or Kodiyeri might have made some money, but do you even think how less it is compared to other parties? I am not talking about one Antony. Most party leaders live a very modest lif, and most party workers live modestly.

I will compare this to sex crimes in Kerala. People from outside tell that Kerala has lot of sex crimes. But I tell them that sex crimes are everywhere, but it is coming out in the open only in Kerala, so you see more news about it. Same with communist parties, there is too much corruption every where, but communist parties are different so you notice the lifestyle of a Pinarayi or Kodiyeri and brand the party as wrong.

A pinarayi or kodiyeir is not the party. They are just some leaders, there are millions of honest, hard working, party wokers and supporters behind them. If there are mistakes, I am sure they will be corrected soon.

മഞ്ഞു തോട്ടക്കാരന്‍ said...

"If a country properly implements Communism that will be a perfect world" and "You live in a bad dream if you think capitalism gives you freedom." No man, you are also living in a bad dream that 'perfect communism' will come up. no. it will not happen. because we all are different. that is the reason. and about the country tried about 'properly' implementing the communism : we have lot of examples - Stalin's Russia, Mao's China, Polpot' s combodia...

"Do you think what is value of your savings?" Nothing. we will lose every thing in a split of second. that is all. But I prefer to live in a world where I can express my views, my concerns rather than a 'perfect communist' place where I have to obey all stupid things by certain 'corporate' leaders.

I will post a thread in my blog -still i didn't posted any thing- soon. Thank you for your cordial response.