Wednesday, November 4, 2009

മര്‍ഡോക്കിന്റെ 'വറ്റുന്ന സ്വര്‍ണനദി'കള്‍

സാമ്പത്തിക മാന്ദ്യം ലോകമെമ്പാടുമുള്ള പത്രവ്യവസായത്തെയും സാരമായി ബാധിച്ചിരിക്കുന്നു. ഗവണ്‍മെന്റുകള്‍ നേരിട്ട് പ്രസിദ്ധീകരിക്കുന്ന ചുരുക്കം ചില പത്രങ്ങള്‍ ഒഴിച്ച് ദിനപത്രങ്ങളടക്കമുള്ള ബാക്കിയെല്ലാ പ്രസിദ്ധീകരണങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുകയാണ്. ഇതിന്നപവാദമായി ചൂണ്ടിക്കാണിക്കാന്‍ ലോകത്ത് ഒരു പ്രസിദ്ധീകരണം പോലുമില്ലെന്നതാണ് ദുഃഖസത്യം.

അമേരിക്കന്‍ ഐക്യനാടുകളിലെ കാര്യം തന്നെ പരിശോധിക്കാം. സാമ്പത്തികമാന്ദ്യമെന്ന മഹാരോഗം പിടിപെട്ട് അന്ത്യശ്വാസം വലിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ കൂട്ടത്തില്‍ പേരുകേട്ട, നല്ല സാമ്പത്തിക അടിത്തറയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന പല മുന്‍നിര പത്രങ്ങളും ഉള്‍പ്പെടുന്നു. ചില പ്രമുഖ പത്രസ്ഥാപനങ്ങള്‍ ഇതിനകം അടച്ചുപൂട്ടിക്കഴിഞ്ഞു. ചെലവുചുരുക്കലിന്റെ പേരില്‍ നിരവധി പേരുകേട്ട പത്രാധിപസമിതി അംഗങ്ങളെയും വിദഗ്ധ തൊഴിലാളികളെയും പിരിച്ചുവിട്ടു. പിരിച്ചുവിട്ടു എന്ന് പറയുന്നത് മാന്യതക്ക് നിരക്കാത്തതായതുകൊണ്ട് ജീവനക്കാരുടെ എണ്ണം കുറച്ചെന്ന് പറയുകയാണ് ദുരഭിമാനികളായ അമേരിക്കന്‍ പത്രമുടമകള്‍ക്കിഷ്ടം. ഒരു വിധത്തിലും പിടിച്ചുനില്‍ക്കുവാന്‍ പറ്റാത്തതിനാല്‍ ഏതാനും പത്രങ്ങള്‍ എഡിഷനുകള്‍ പലതും നിര്‍ത്തലാക്കി. എന്നിട്ടും രക്ഷകിട്ടാത്തതുകൊണ്ട് പേജുകളുടെ എണ്ണം കുറച്ചു. വായനക്കാരുടെ പല ഇഷ്ടപംക്തികളും ഓരോന്നായി നിര്‍ത്തലാക്കി. ഇതെല്ലാമായിട്ടും പത്രങ്ങളുടെ പരാധീനതകള്‍ പരിഹരിക്കപ്പെട്ടില്ല; അവ കൂടിവന്നതേയുള്ളൂ.

പേജ് കുറച്ചെങ്കിലും ഒരു പത്രമുടമയും പത്രത്തിന്റെ വില കുറച്ചില്ല. പേജ് വില നിയന്ത്രണ ഏജന്‍സികളൊന്നും അമേരിക്കയില്‍ ഇല്ലാത്തതുകൊണ്ട് പത്രമുടമകള്‍ക്ക് ഇഷ്ടംപോലെ പത്രങ്ങളുടെ വില നിശ്ചയിക്കാം. ഒരംഗീകൃത മാനദണ്ഡവും നിലവിലില്ല. പക്ഷേ വായനക്കാര്‍അടങ്ങിയിരുന്നില്ല. അവര്‍ പ്രക്ഷുബ്ധരായി; ശക്തിയായി പ്രതികരിച്ചു. വായനക്കാരുടെ കോളങ്ങളിലേക്ക് പ്രതിഷേധക്കുറിപ്പുകളുടെ പ്രവാഹമായി. പത്രമോഫീസുകളിലെ കംപ്യൂട്ടറുകളില്‍ പ്രതിഷേധ ഇ മെയിലുകള്‍ വന്നുനിറഞ്ഞു. ഇതല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് ഹൃദയസ്പൃക്കായ ഭാഷയില്‍ രചിക്കപ്പെട്ട വിശദീകരണങ്ങള്‍ പത്രങ്ങളുടെ മുന്‍പേജുകളില്‍തന്നെ അതീവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു. എല്ലാ പത്രങ്ങള്‍ക്കും ഒരേ ന്യായമാണ് മുന്നോട്ടുവയ്ക്കുവാനുണ്ടായിരുന്നത്. സാമ്പത്തിക മാന്ദ്യവും അതിന്റെ ഫലമായി നിത്യേനയെന്നോണം വര്‍ധിച്ചുവരുന്ന സാമ്പത്തിക ബാധ്യതകളും. മറ്റൊന്ന് പത്രക്കടലാസിന്റെയും മറ്റ് അച്ചടി സാമഗ്രികളുടെയും വില താങ്ങാനാവാത്തവിധം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നു. പക്ഷേ ഈ അഭ്യര്‍ഥനകളൊന്നും വായനക്കാരില്‍ ഏശിയില്ല. വില കുറയ്ക്കാന്‍ വിസമ്മതിച്ച പത്രങ്ങളുടെയെല്ലാം നില കൂടുതല്‍ പരുങ്ങലിലായി. സര്‍ക്കുലേഷന്‍ കുത്തനെയിടിഞ്ഞു. പിന്നീട് വിലയില്‍ ചില്ലറ കുറവു വരുത്തിയിട്ടും കൈവിട്ടുപോയ വരിക്കാരെ തിരികെ പിടിക്കുവാന്‍ കഴിഞ്ഞില്ല. കാരണം ഇതിനകം ചെറിയ പ്രാദേശിക പത്രങ്ങള്‍ ഇവരെ വല വീശിക്കഴിഞ്ഞിരുന്നു. പല വരിക്കാരും പത്രപാരായണം തന്നെ പാടെ ഉപേക്ഷിച്ച് വാര്‍ത്തകള്‍ക്ക് പൂര്‍ണമായും വെബ് സൈറ്റുകളെ ആശ്രയിക്കുവാന്‍ തുടങ്ങിയിരുന്നു. മത്സരാധിഷ്ഠിത സമൂഹത്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന് പ്രഖ്യാപിക്കുന്ന അമേരിക്കന്‍ പത്രമുടമകള്‍ക്ക് ഇതിനെതിരെ പ്രതികരിക്കുവാന്‍ കഴിഞ്ഞതുമില്ല. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലുകള്‍ ദിനപത്രങ്ങളുടെ അന്തകരായിത്തീര്‍ന്നിരിക്കുന്നു എന്ന് നീണ്ട മുഖപ്രസംഗമെഴുതി പല പത്രങ്ങളും സ്വയം ആശ്വസിച്ചു.

അമേരിക്കയിലെ മിക്കവാറും എല്ലാ പത്രമാധ്യമസ്ഥാപനങ്ങളും നിയന്ത്രിക്കുന്നത് വന്‍കിട കോര്‍പറേഷനുകളോ അതീവ സമ്പന്നരായ വ്യക്തികളോ ആണ്. ഇവരുടെയെല്ലാം ഉറക്കംകെടുത്തുന്ന വാര്‍ത്തകളാണ് വാള്‍സ്ട്രീറ്റില്‍നിന്ന് നിത്യേന വന്നുകൊണ്ടിരിക്കുന്നത്. വാള്‍സ്ട്രീറ്റ് പ്രവചനങ്ങള്‍ പൊതുവെ പിഴയ്ക്കാറില്ലെന്നാണ് അമേരിക്കന്‍ വ്യവസായികളുടെയും ബിസിനസ് ലോബികളുടെയും വിശ്വാസം. വല്ലപ്പോഴും പ്രവചനങ്ങളില്‍ തെറ്റു പറ്റിയെന്ന് വരാം. അത് സ്വാഭാവികമാണെന്ന് അവര്‍ വിശ്വസിക്കുന്നു. വാള്‍സ്ട്രീറ്റ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍ അമേരിക്കയിലെ പത്തു പ്രമുഖ ദിനപത്രങ്ങള്‍ അതിജീവിക്കാന്‍ കഴിയാത്തവിധം ആഴമേറിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. മറ്റ് അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ ഈ പത്രസ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടേണ്ടിവരും. ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഈ പ്രശ്നത്തിലുള്ള നിസ്സംഗതയും മൌനവും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയെല്ലാം നിരാശരാക്കിയിട്ടുണ്ട്. നിങ്ങളുടെ പ്രശ്നങ്ങള്‍ നിങ്ങള്‍ തന്നെ പരിഹരിച്ചുകൊള്ളൂ എന്ന മട്ടിലുള്ള ഗവണ്‍മെന്റ് വക്താക്കളുടെ പ്രതികരണം ആശങ്കക്കും വകനല്‍കുന്നുണ്ട്. ഗവണ്‍മെന്റിന് പത്രങ്ങളോട് പ്രതിബദ്ധത വേണ്ടതല്ലേ? സിഎന്‍എന്‍, എ ബി സി, ഫോക്സ് തുടങ്ങിയ ദേശീയ ചാനലുകള്‍ സംഘടിപ്പിച്ച ഒപ്പീനിയന്‍ പോളുകളില്‍ പങ്കെടുത്ത എണ്‍പത് ശതമാനം പേരും അഭിപ്രായപ്പെട്ടത് ഗവണ്‍മെന്റിന് ഭരണഘടനാപരവും ജനാധിപത്യപരവുമായ ഉത്തരവാദിത്വം ഈ കാര്യത്തിലുണ്ടെന്നാണ്.

അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന പത്രങ്ങളുടെ ഉടമകള്‍ ജീവനക്കാരുടെ പ്രതിനിധികളുമായി പിരിച്ചുവിടല്‍ പ്രക്രിയയെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. വിരലിലെണ്ണാവുന്ന ജീവനക്കാരൊഴിച്ച് ബാക്കി മുഴുവന്‍ പേരെയും പിരിച്ചുവിടേണ്ടിവരും. ചുരുക്കം ചില ജീവനക്കാരെ നിലനിര്‍ത്തുന്നതുതന്നെ വെബ് സൈറ്റുകളുടെ നടത്തിപ്പിനാണ്.സാമ്പത്തിക മാന്ദ്യമെന്ന കൊടുങ്കാറ്റില്‍പ്പെട്ട് കരപറ്റാന്‍ കഴിയാതെ ഉഴലുന്ന മറ്റൊരു അമ്പതു പത്രങ്ങളുടെ പട്ടികയും വാള്‍സ്ട്രീറ്റ് ഉന്നതര്‍ രഹസ്യമായി പ്രചരിപ്പിക്കുന്നുണ്ട്. ഏറിവന്നാല്‍ പതിനെട്ട് മാസത്തെ ആയുര്‍ദൈര്‍ഘ്യമേ ഈ പത്രങ്ങള്‍ക്ക് അവര്‍ നല്‍കിയിട്ടുള്ളൂ.

ഇവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ഒരു പ്രമുഖ ദിനപത്രത്തിന്റെ ശോചനീയാവസ്ഥ നമുക്കൊന്ന് പരിശോധിക്കാം. 1865 ല്‍ സ്ഥാപിതമായ സാന്‍ ഫ്രാന്‍സിസ്കോ ക്രോണിക്കിളിന് 2008 ല്‍ മാത്രം നേരിട്ട നഷ്ടം 50 ദശലക്ഷം ഡോളറാണ്. ഇപ്പോഴത്തെ സൂചനകള്‍ അനുസരിച്ച് 2009 ല്‍ കുറച്ചുകൂടി ആഴത്തിലുള്ള നഷ്ടത്തിലും സാമ്പത്തിക കുഴപ്പത്തിലും ക്രോണിക്കിള്‍ ചെന്നെത്തുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. പ്രതിസന്ധി അതിജീവിക്കുവാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഇവയൊന്നും വിജയിച്ചില്ലെങ്കില്‍ ജീവനക്കാരില്‍ ഗണ്യമായൊരു വിഭാഗത്തെ പിരിച്ചുവിടേണ്ടിവരുമെന്നും പത്രമുടമകളായ ഹെര്‍സ്റ്റ് കോര്‍പറേഷന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നിട്ടും സ്ഥിതിഗതികള്‍ വഷളായി തുടരുകയാണെങ്കില്‍ പത്രം അടച്ചുപൂട്ടുക എന്ന ഏക മാര്‍ഗമേ തങ്ങളുടെ മുന്നിലുള്ളൂവെന്നും മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പുവഴി ജീവനക്കാരെയും റിപ്പോര്‍ടര്‍മാരെയും വായനക്കാരെയും അറിയിച്ചിരിക്കുന്നു. എന്നാല്‍ മാനേജ്മെന്റ് മുന്നോട്ടുവച്ചിട്ടുള്ള ന്യായങ്ങള്‍ മുഴുവന്‍ അതേപടി സ്വീകരിക്കുവാന്‍ തൊഴിലാളികള്‍ തയാറല്ല. അമേരിക്കന്‍ സാമ്പത്തിക രംഗത്ത് ഇന്നുണ്ടായിട്ടുള്ള തിരിച്ചടി ക്രോണിക്കിളിന്റെ തകര്‍ച്ചക്ക് കുറെയൊക്കെ കാരണമായിട്ടുണ്ടെന്ന് സമ്മതിക്കുമ്പോള്‍തന്നെ, ഇതുമാത്രമല്ല ഈ ജനപ്രിയ പത്രത്തിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്ന് എഡിറ്റേഴ്സ് ഗില്‍ഡിന്റെ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു രംഗങ്ങളിലെന്നപോലെ കോര്‍പറേറ്റ് മാനേജ്മെന്റിന്റെ അനിയന്ത്രിതമായ ചെലവും ധൂര്‍ത്തും പിടിപ്പുകേടും ഈ പ്രതിസന്ധിഘട്ടത്തിലും തുടരുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ആര്‍ബിട്രേറ്ററുകളുടെ മുന്നില്‍ നിരത്തിവച്ചാണ് ഗില്‍ഡ് നേതാക്കള്‍ വാദിച്ചത്. ഹെര്‍സ്റ്റ് കോര്‍പറേഷന്റെ തന്നെ ഉടമസ്ഥതയിലുള്ള സിയാറ്റില്‍ പോസ്റ്റ് ഇന്റലിജന്‍സര്‍ എന്ന ദിനപത്രവും അടച്ചുപൂട്ടുവാനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

ക്രോണിക്കിളിനെ രക്ഷിക്കുക. എന്ന മുദ്രാവാക്യവുമായി സാന്‍ഫ്രാന്‍സിസ്കോ നഗരത്തിലെ സാഹിത്യകാരന്മാരും ബുദ്ധിജീവികളും കലാകാരന്മാരും അധ്യാപകരും വിദ്യാര്‍ഥികളും മുന്നോട്ടുവന്നിരിക്കുകയാണ്. ഉല്‍ബുദ്ധമായ ഈ പുരാതന നഗരത്തിന്റെ ആത്മാവാണ് ക്രോണിക്കിള്‍ ദിനപത്രമെന്നും അതിന്റെ സ്പന്ദനം നിലച്ചാല്‍ ഈ പട്ടണത്തിന്റെ മരണമാണ് സംഭവിക്കുകയെന്നും അവര്‍ ചൂണ്ടിക്കാട്ടി. ലൈബ്രറികളിലും കോളേജ് ക്യാമ്പസുകളിലും ക്ളബുകളിലും അവര്‍ യോഗങ്ങള്‍ വിളിച്ചുകൂട്ടി. ഇവിടെയെല്ലാം പങ്കെടുത്തവരുടെ വന്‍ പ്രാതിനിധ്യം ഈ വിഷയത്തില്‍ നഗരവാസികളുടെ ഉത്കണ്ഠ ശരിക്കും പ്രതിഫലിച്ചിരുന്നു. അവരെല്ലാം പരസ്യങ്ങള്‍ പിടിച്ചുകൊടുത്തും കൂടുതല്‍ വരിക്കാരെ ചേര്‍ത്തും പത്രം നിലനിര്‍ത്താനുള്ള കഠിനശ്രമത്തിലാണ്. ഈ പ്രവര്‍ത്തനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്രോണിക്കിളിലെ തൊഴിലാളികള്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും സ്വമേധയാ വെട്ടിക്കുറയ്ക്കുവാന്‍ തയാറായി മുന്നോട്ടുവന്നു. എന്നാല്‍ ജീവനക്കാരുടെ ത്യാഗംകൊണ്ടും സന്മനസ്സുകൊണ്ടും നഗരവാസികളുടെ പ്രയത്നംകൊണ്ടും ക്രോണിക്കിളിനെ കരകയറ്റാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കടവും പലിശയും നിശ്ചിതദിവസത്തിനുള്ളില്‍ അടച്ചുതീര്‍ക്കണമെന്നും അല്ലാത്തപക്ഷം തങ്ങള്‍ ജപ്തിനടപടികള്‍ ആരംഭിക്കുമെന്നും ബാങ്കുകള്‍ ക്രോണിക്കിള്‍ മാനേജ്മെന്റിന് മൂന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നഷ്ടത്തിലോടുന്ന പത്രമായതിനാല്‍, വാങ്ങുവാനോ ഏറ്റെടുത്ത് നടത്തുവാനോ ആരും തയാറായി മുന്നോട്ടുവരുന്നില്ല.

വാള്‍സ്ട്രീറ്റ് വിദഗ്ധരുടെ നിഗമനമനുസരിച്ച് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന പത്ത് പ്രമുഖ പത്രങ്ങള്‍ ഇവയാണ്: 1) ദ ഫിലാഡല്‍ഫിയ ഡെയിലി ന്യൂസ് 2) മിനിയാപ്പൊലീസ് സ്റ്റാര്‍ ട്രൈബൂണല്‍ 3) ദ മയാമി ഹെറാള്‍ഡ് 4) ദ ഡെറ്റ് റോയിട്ട് ന്യൂസ് 5) ദ ബോസ്റ്റണ്‍ ഗ്ളോബ് 6) ദ സാന്‍ഫ്രാന്‍സിസ്കോ ക്രോണിക്കിള്‍ 7) ദ ഷിക്കാഗോ ടൈംസ് 8) ദ ന്യൂയോര്‍ക്ക് ഡെയ്ലി ന്യൂസ് 9) ദ ഫോര്‍ട്വര്‍ത്ത് സ്റ്റാര്‍ ടെലിഗ്രാം 10) ദ ക്ളീവ്ലാന്‍ഡ് പ്ളേയ്ന്‍ ന്യൂസ്. സാമ്പത്തിക സ്രോതസ്സുകള്‍ എല്ലാം പൂര്‍ണമായും അടഞ്ഞ ഈ ദിനപത്രങ്ങള്‍ തങ്ങളുടെ വെബ് സൈറ്റുകള്‍ മാത്രം നിലനിര്‍ത്തി കാലയവനികയ്ക്ക് പിന്നില്‍ മറയുവാന്‍ തയാറെടുത്തുവരികയാണ്.

അമേരിക്കന്‍ ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്റെ (AABC) കണക്കനുസരിച്ച് യുഎസ്എ ടുഡേ യാണ് അമേരിക്കന്‍ ഐക്യനാടുകളില്‍ ഏറ്റവും പ്രചാരമുള്ള ദിനപത്രം. അതിന് 2.2 ദശലക്ഷം വരിക്കാരുണ്ട്. കടുത്ത യാഥാസ്ഥിതിക സാമ്പത്തിക നയങ്ങള്‍ പ്രചരിപ്പിക്കുന്ന വാള്‍സ്ട്രീറ്റ് ജര്‍ണലാണ് രണ്ട് ദശലക്ഷം കോപ്പികളോടെ രണ്ടാംസ്ഥാനത്ത്. മൂന്നാം സ്ഥാനമേ ലോകമെമ്പാടും അറിയപ്പെടുന്ന ന്യൂയോര്‍ക്ക് ടൈംസിനുള്ളൂ. അവര്‍ക്ക് 1.1 ദശലക്ഷം വരിക്കാരുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. നാലാം സ്ഥാനത്ത് ലോസ് ആന്‍ജലസ് ടൈംസാണ്. പരസ്യവരുമാനത്തിന്റെ കാര്യത്തിലും ഈ പത്രങ്ങള്‍ തന്നെയാണ് മുന്നില്‍ നിന്നിരുന്നത്. എന്നാല്‍ സാമ്പത്തികരംഗത്തെ പുതിയ സംഭവവികാസങ്ങള്‍ ഈ മുന്‍നിരപത്രങ്ങളെയും പിടിച്ചുകുലുക്കിയിരിക്കുന്നു. ഇവയും ഒഴുക്കിനെതിരെ നീന്തുവാനുള്ള തത്രപ്പാടിലാണ്. മറ്റുള്ളവരെപ്പോലെ ഇവരും പേജുകളുടെ എണ്ണം കുറച്ചു. പല എഡിഷനുകളും നിര്‍ത്തലാക്കി. ജീവനക്കാരുടെ എണ്ണം കുറച്ചു. ഇതെല്ലാമായിട്ടും തിരിച്ചടക്കാന്‍ കഴിയാത്തവിധം ഇവരുടെയെല്ലാം കടബാധ്യതകള്‍ കുന്നുകൂടുകയാണ്. ബാങ്കുകള്‍ പഴയപോലെ സഹായിക്കുന്നില്ല. ബാങ്കിനും മറ്റു ധനകാര്യസ്ഥാപനങ്ങള്‍ക്കും പണയപ്പെടുത്തിയ സ്ഥാവരജംഗമവസ്തുക്കള്‍ മുഴുവന്‍ വിറ്റഴിച്ചാലും കടത്തിന്റെ പകുതിപോലും വീട്ടാന്‍ കഴിയില്ല. മറ്റു സഹോദരസംഘടനകള്‍ ഉണ്ടാക്കുന്ന ലാഭത്തിന്റെ പിന്‍ബലത്തിലാണ് ഇവരുടെയെല്ലാം നിലനില്‍പ്പ്.

മരണത്തോട് മല്ലടിക്കുന്ന റീഡേഴ്സ് ഡൈജസ്റ്റ്

ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും പ്രചാരമുള്ള റീഡേഴ്സ് ഡൈജസ്റ്റാണ് ലോകസാമ്പത്തിക മാന്ദ്യത്തിന്റെ ഏറ്റവും അവസാനത്തെ ഇര. ലോകോത്തര പ്രശസ്തി നേടിയ എന്നുതന്നെ പറയാവുന്ന ഒരു കുടുംബമാഗസിനാണ് റീഡേഴ്സ് ഡൈജസ്റ്റ്. നീണ്ട 87 വര്‍ഷം വിജയപൂര്‍വം പിന്നിട്ടുവെന്നവകാശപ്പെടുന്ന റീഡേഴ്സ് ഡൈജസ്റ്റ് 1922-ല്‍ അമേരിക്കന്‍ ഐക്യനാടുകളിലാണ് പ്രസിദ്ധീകരണം ആരംഭിച്ചത്. മറ്റ് ആനുകാലികങ്ങളില്‍ വരുന്ന ലേഖനങ്ങളും ചാരക്കഥകളും അഭിമുഖങ്ങളും സംഗ്രഹിച്ച് പുനഃപ്രസിദ്ധീകരിച്ചുകൊണ്ട് പത്രപ്രവര്‍ത്തനരംഗത്ത് റീഡേഴ്സ് ഡൈജസ്റ്റ് ഒരു പുതിയ പരീക്ഷണത്തിനൊരുങ്ങി. ഇത് വിജയിക്കുമോയെന്ന ഭയവും സംശയവും ഡൈജസ്റ്റിന്റെ പ്രാരംഭ പ്രസാധകര്‍ക്ക് തന്നെയുണ്ടായിരുന്നു. എന്നാല്‍ അവരുടെ ആശങ്കകള്‍ എല്ലാം അസ്ഥാനത്തായിഡൈജസ്റ്റിന്റെ ആദ്യ പതിപ്പായി അടിച്ച 1500 കോപ്പിയും ചൂടപ്പംപോലെ വിറ്റുപോയി. എണ്‍പത്തിയേഴ് വര്‍ഷംമുമ്പ് പ്രസാധനരംഗത്ത് ഇതൊരു വലിയ വിജയമായിരുന്നു. അന്യപ്രസിദ്ധീകരണങ്ങളില്‍ വരുന്ന നല്ല ലേഖനങ്ങളും മറ്റു വിഭവങ്ങളും തെരഞ്ഞെടുത്ത് ഡൈജസ്റ്റിന്റെ വായനക്കാരില്‍ എത്തിക്കുവാന്‍ ആദ്യകാല പത്രാധിപസമിതിയംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നാലുകൊല്ലം പിന്നിട്ടപ്പോള്‍ ഡൈജസ്റ്റിന്റെ വരിക്കാരുടെ എണ്ണം അമ്പതിനായിരം കവിഞ്ഞു. പിന്നീടങ്ങോട്ട് വളര്‍ച്ചയുടെ കാലമായിരുന്നു. ഏറ്റവും ഒടുവില്‍ ഡൈജസ്റ്റിന്റെ പ്രസാധകര്‍ പുറത്തുവിട്ട കണക്ക് പ്രകാരം റഷ്യയും ചൈനയുമടക്കം 165 രാജ്യങ്ങളിലായി ഇരുപത്തിയൊന്ന് ഭാഷകളില്‍ റീഡേഴ്സ് ഡൈജസ്റ്റ് ഒരേ സമയം പ്രസിദ്ധീകരിക്കുന്നു. മൊത്തം അമ്പത്തിയൊന്ന് എഡിഷന്‍. നൂറു ദശലക്ഷം കോപ്പികളാണ് ഓരോ മാസവും വിറ്റഴിക്കപ്പെടുന്നത്. ലോകത്ത് മറ്റൊരു പത്രശൃംഖലക്കും ഇതുവരെ കൈവരിക്കാന്‍ കഴിയാത്ത നേട്ടമാണിത്.

ഡൈജസ്റ്റിന്റെ ആദ്യത്തെ ഇന്റര്‍നാഷണല്‍ എഡിഷന്‍ 1938 ല്‍ ബ്രിട്ടനിലാണ് പ്രസിദ്ധീകരിച്ചത്. പിന്നീട് ഫ്രാന്‍സിലും ജര്‍മനിയിലും സ്പെയിനിലും എഡിഷനുകള്‍ ആരംഭിച്ചു. വളരെ കാലം കാത്തിരുന്നതിന് ശേഷമാണ് കമ്യൂണിസ്റ്റ് ചൈനയിലും റഷ്യയിലും എഡിഷനുകള്‍ തുടങ്ങാന്‍ അനുവാദം കിട്ടിയത്. കമ്യൂണിസ്റ്റ് വിരുദ്ധലേഖനങ്ങള്‍ ചൈനീസ് പതിപ്പില്‍ പ്രസിദ്ധീകരിക്കാറില്ല. അതുപോലെ തന്നെ മുന്‍സോവിയറ്റ് യൂണിയനെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ റഷ്യന്‍ പതിപ്പില്‍നിന്നും ഒഴിവാക്കുവാനും പ്രസാധകര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. 1954 ലാണ് ഇന്ത്യന്‍ എഡിഷന്‍ ആരംഭിച്ചത്. തുടക്കത്തില്‍ നാല്‍പ്പതിനായിരം വരിക്കാരാണ് ഡൈജസ്റ്റിനുണ്ടായിരുന്നത്. ഇന്ത്യയില്‍ മറ്റൊരു പ്രസിദ്ധീകരണത്തിനും തുടക്കത്തില്‍ കൈവരിക്കാന്‍ കഴിയാത്ത നേട്ടമാണിതെന്ന് ഡൈജസ്റ്റ് അവകാശപ്പെടുന്നു. അവരുടെ ഇന്ത്യയിലെ ഇപ്പോഴത്തെ സര്‍ക്കുലേഷന്‍ ആറുലക്ഷം കോപ്പിയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള മാഗസിന്‍ റീഡേഴ്സ് ഡൈജസ്റ്റാണെന്ന് ഇന്ത്യന്‍ പതിപ്പിന്റെ പ്രസിദ്ധീകരണ ചുമതലയുള്ള ലിവിങ് മീഡിയ ഇന്ത്യന്‍ ലിമിറ്റഡ് അവകാശപ്പെടുന്നു.

ലോക സാമ്പത്തിമാന്ദ്യം തലപൊക്കുന്നതിനു മുമ്പുതന്നെ റീഡേഴ്സ് ഡൈജസ്റ്റില്‍ ആഭ്യന്തരപ്രശ്നങ്ങള്‍ തലപൊക്കുവാന്‍ തുടങ്ങിയിരുന്നു. 1990 ല്‍ റീഡേഴ്സ് ഡൈജസ്റ്റ് അസോസിയേഷന്‍ എന്ന സ്ഥാപനം ഒരു പബ്ളിക് ലിമിറ്റഡ് കമ്പനിയാക്കാന്‍ ഷെയറുടമകളുടെ വിശേഷാല്‍ പൊതുയോഗം തീരുമാനമെടുത്തു. ആ സമയത്ത് ഡൈജസ്റ്റിന്റെറ പ്രചാരം നൂറു ദശലക്ഷമെന്ന ലക്ഷ്യത്തോടടുക്കുകയായിരുന്നു. തികച്ചും യാഥാസ്ഥിതിക പിന്തിരിപ്പന്‍ നയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അതീവ താല്‍പ്പര്യം കാട്ടിയിരുന്ന ഡൈജസ്റ്റിന് അമേരിക്കയിലെയും പടിഞ്ഞാറന്‍ യൂറോപ്പിലെയും പ്രതിലോമ മതവിഭാഗങ്ങളുടെ ഇടയില്‍ നല്ല പ്രചാരമുണ്ടായിരുന്നു. കമ്യൂണിസ്റ്റ് വിരുദ്ധ വാര്‍ത്തകള്‍ക്ക് അവര്‍ അമിത പ്രാധാന്യം നല്‍കിയിരുന്നു.
പ്രചാരം വര്‍ധിപ്പിക്കുന്നതില്‍ എതിരാളികളെ കടത്തിവെട്ടാന്‍ ഡൈജസ്റ്റ് പല കുറുക്കുവഴികളും പ്രയോഗിക്കുന്നു എന്ന ആരോപണം ആദ്യം മുതലേ നിലനിന്നിരുന്നു. അതില്‍ എടുത്തുപറയേണ്ടത് വരിക്കാരെ ആകര്‍ഷിക്കുവാന്‍ അവര്‍ തുടര്‍ച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരുന്ന സമ്മാനപദ്ധതികളാണ്. ഇതാണ് ഡൈജസ്റ്റിന്റെ അസാധാരണ വളര്‍ച്ചക്ക് ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അമേരിക്കയിലെ പല പ്രമുഖ പത്രസ്ഥാപനങ്ങളും ഇത് അധാര്‍മികമായ പത്രപ്രവര്‍ത്തനമാണെന്ന് വാദിച്ചുവെങ്കിലും ഡൈജസ്റ്റ് അവരുടെ നിലപാടില്‍നിന്നും പിന്‍മാറിയില്ല.

വളരെ അപ്രതീക്ഷിതമായിട്ടാണ് ഡൈജസ്റ്റിന്റെ വളര്‍ച്ചക്ക് പെട്ടെന്നൊരു തിരിച്ചടിയുണ്ടായത്. 2005 അവസാനത്തോടെ ഡൈജസ്റ്റ് നഷ്ടത്തിലേക്ക് നീങ്ങാന്‍ തുടങ്ങി. നാളിതുവരെ ഉണ്ടാകാത്ത ഒരു പ്രതിഭാസമായിരുന്നു അത്. അപ്പോഴാണ് പരിഭ്രാന്തരായ ഷെയറുടമകളെ നടുക്കിയ പ്രസ്താവനയുമായി ഡൈജസ്റ്റ് മാനേജ്മെന്റ് മുന്നോട്ടുവന്നത്. ഡൈജസ്റ്റിന് 2.8 ബില്യണ്‍ ഡോളറിന്റെ കടബാധ്യതയുണ്ടെന്നും കടവും പലിശയും അടച്ചുതീര്‍ക്കാന്‍ കഴിയാത്ത ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മാനേജ്മെന്റ് വെളിപ്പെടുത്തി. ആ സമയത്താണ് റിപ്പിള്‍വുഡ് ഹോള്‍ഡിങ്സ് എന്ന സ്ഥാപനം റീഡേഴ്സ് ഡൈജസ്റ്റ് ഏറ്റെടുക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ടുവന്നത്. റിപ്പിള്‍വുഡ് മുന്നോട്ടുവച്ച നിബന്ധനകള്‍ മുഴുവന്‍ അംഗീകരിച്ചുകൊടുക്കുവാന്‍ ഡൈജസ്റ്റിന്റെ ഷെയറുടമകള്‍ നിര്‍ബന്ധിതരായി. ഡൈജസ്റ്റിന്റെ ശനിദശ അവിടംകൊണ്ടും അവസാനിച്ചില്ല. അമേരിക്കന്‍ സാമ്പത്തികരംഗത്തുണ്ടായ പുതിയ സംഭവവികാസങ്ങള്‍ മറ്റു പത്രസ്ഥാപനങ്ങളെയെന്നപോലെ റിപ്പിള്‍വുഡ് ഹോള്‍ഡിങ്സിനെയും പിടിച്ചുകുലുക്കി. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ പരസ്യവരുമാനത്തില്‍ മാത്രം ഡൈജസ്റ്റിന് അമ്പതുശതമാനത്തിലധികം കുറവുണ്ടായി. വരിക്കാരും ക്രമേണ കുറഞ്ഞുവരുന്ന പ്രവണതയും കണ്ടുതുടങ്ങി. ഗത്യന്തരമില്ലാതെ റിപ്പിള്‍വുഡ് ഹോള്‍ഡിങ്സ് ഇപ്പോഴിതാ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നു. തല്‍ക്കാലം ഇത് അമേരിക്കന്‍ എഡിഷനുമാത്രമേ ബാധകമാകൂ എന്ന് ഡൈജസ്റ്റ് ഉടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാക്കി എഡിഷനുകള്‍ പഴയപടി പ്രസിദ്ധീകരണം തുടരും. പത്രാധിപസമിതി അംഗങ്ങളെയും ജീവനക്കാരെയും ഇപ്പോള്‍ പിരിച്ചുവിടുന്നില്ലെന്ന് മാനേജ്മെന്റ് ഇറക്കിയ പത്രക്കുറിപ്പില്‍ എടുത്തുപറയുന്നുണ്ട്. ഇപ്പോള്‍ എന്ന പ്രയോഗത്തില്‍ അടങ്ങിയിരിക്കുന്ന ദുസ്സൂചന എന്തായിരുന്നാലും ഡൈജസ്റ്റില്‍ പണിയെടുക്കുന്ന നൂറുകണക്കിന് ജീവനക്കാര്‍ക്ക് കുറച്ചൊരാശ്വാസം ഈ പ്രഖ്യാപനം നല്‍കുന്നുണ്ട്.

ശക്തമായ സാമ്പത്തിക അടിത്തറയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ഡൈജസ്റ്റിന്റെ ഈ അകാല പതനം അമേരിക്കന്‍ പത്രലോകത്തെ ആകെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. പിടിച്ചുനില്‍ക്കുവാന്‍ മറ്റു മാര്‍ഗങ്ങളൊന്നും മുന്നിലില്ലാത്ത സ്ഥിതിക്ക് സഹായത്തിനായി അമേരിക്കന്‍ പത്രലോകം ഉറ്റുനോക്കുന്നത് അമേരിക്കന്‍ ഫെഡറല്‍ ഭരണകൂടത്തെയാണ്. ധൂര്‍ത്തും കെടുകാര്യസ്ഥതയും അഴിമതിയുകൊണ്ട് തകര്‍ന്നു തരിപ്പണമായ വന്‍കിട ബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളയും യുദ്ധാടിസ്ഥാനത്തില്‍ "ബെയ്ല്‍ ഔട്ട്'' പദ്ധതി പ്രഖ്യാപിച്ച് സഹായിച്ച മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ നീക്കത്തിന് സെനറ്റില്‍ അനുകൂലമായ ഉറച്ച നിലപാട് സ്വീകരിച്ച പ്രസിഡന്റ് ഒബാമയിലാണ് അമേരിക്കന്‍ പത്രമുടമകള്‍ ആശ അര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഒബാമ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് അനുകൂലമായ ഒരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. ജനാധിപത്യത്തിന്റെ നെടുംതൂണായ പത്രങ്ങള്‍ തകരുന്നത് കണ്ടില്ലെന്ന് നടിക്കുന്ന ഒബാമ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പലരും മുന്നോട്ട് വന്നിട്ടുണ്ട്. ദേശീയതലത്തില്‍ നല്ല പ്രചാരവും വലിയ ജനസ്വാധീനവുമുളള പത്രങ്ങളുടെ ഉടമസ്ഥരായ കോര്‍പറേറ്റ് മേധാവികള്‍ക്ക് ഡെമോക്രാറ്റിക് -റിപ്പബ്ളിക്കന്‍ കക്ഷിനേതാക്കളുടെമേല്‍ നല്ല സ്വാധീനമുണ്ട്. രാഷ്ട്രീയകാരണങ്ങളാണെന്ന് പറയപ്പെടുന്നു, ഇരുകക്ഷി നേതാക്കളും അനുകൂലമായ തീരുമാനമെടുക്കാന്‍ ഇതുവരെ തയാറായിട്ടില്ല. അമേരിക്കയില്‍ ഇതിനകം പതിനാല് ദിനപത്രങ്ങള്‍ അടച്ചുപൂട്ടിക്കഴിഞ്ഞു. ഇന്നത്തെനില തുടര്‍ന്നാല്‍ സമീപഭാവിയില്‍ ഇരുപത് ദിനപത്രങ്ങള്‍കൂടി ഈ ലിസ്റ്റില്‍ സ്ഥാനം പിടിക്കും.

ലോക പത്രവ്യവസായം അതീവ ഗുരുതരമായ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്ന് അടുത്തയിടെ ഹെല്‍സിങ്കിയില്‍ ചേര്‍ന്ന ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനറല്‍ അസംബ്ളി യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ദിനപത്രങ്ങളുടെ നാല്‍പ്പത് ശതമാനത്തിലധികം കരകയറാന്‍ വയ്യാത്തവിധം പാപ്പരായിത്തീര്‍ന്നിരിക്കുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ മാനേജിങ് എഡിറ്റര്‍ ജിന്‍ എബ്രാംസണ്‍ കണക്കുകള്‍ നിരത്തി ഇന്‍സ്റ്റിറ്റ്യൂട്ട് യോഗത്തില്‍ പറഞ്ഞത്. പ്രസിദ്ധീകരണം തുടരേണ്ടത് നഷ്ടത്തിലോടുന്ന പല പത്രങ്ങളുടെയും അഭിമാനത്തിന്റെ പ്രശ്നമാകയാല്‍ അവരെല്ലാം പ്രിന്റ് എഡിഷന്‍ നിര്‍ത്തലാക്കി ഓണ്‍ലൈന്‍ എഡിഷന്‍ മാത്രം നിലനിര്‍ത്താന്‍ ആലോചിക്കുന്നതായി യോഗത്തില്‍ പങ്കെടുത്ത പല പ്രതിനിധികളും റിപ്പോര്‍ടുചെയ്യുകയുണ്ടായി. പ്രതിസന്ധിയില്‍നിന്ന് കരകയറുവാനുള്ള ക്രിയാത്മക നിര്‍ദേശങ്ങളൊന്നും യോഗത്തില്‍ ഉരുത്തിരിഞ്ഞു വന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നിട്ടുണ്ട്.

ഇന്റര്‍നെറ്റ് എന്ന അന്തകന്‍

പത്രങ്ങളുടെ അന്തകനായി ഇന്റര്‍നെറ്റ് ഇതാ ഭൂജാതനായിരിക്കുന്നു എന്നാണ് ടൈം മാഗസിനില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തില്‍ ലോസ് ആന്‍ജലസ് ടൈംസിന്റെ മുന്‍ പത്രാധിപര്‍ മൈക്കിള്‍ കിന്‍സ്ലി (Michael Kinsley) ആലങ്കാരിക ഭാഷയില്‍ പറഞ്ഞത്. ശാസ്ത്ര സാങ്കേതികരംഗത്ത് മനുഷ്യന്‍ കൈവരിച്ച വമ്പിച്ച നേട്ടങ്ങള്‍ വാര്‍ത്താവിനിമയ രംഗത്തും അത്ഭുതകരമായ മാറ്റങ്ങളാണ് വരുത്തിയത്. എന്നാല്‍ ഇന്ന് അതേ നേട്ടങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നിരിക്കുന്നതും വര്‍ത്തമാനപത്രങ്ങള്‍ തന്നെയാണ്. പ്രശസ്തരും പ്രഗത്ഭമതികളുമായ പല പത്രപ്രവര്‍ത്തകരുടെയും അഭിപ്രായത്തില്‍ ഇന്റര്‍നെറ്റ് പതുക്കെ പത്രങ്ങള്‍ക്ക് പകരക്കാരനായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റിനെ മറികടക്കാനോ അതിജീവിക്കുവാനോ പത്രങ്ങള്‍ക്ക് കഴിയാത്ത സ്ഥിതിയാണ് ഇന്ന് നിലനില്‍ക്കുന്നത്. ഉദാഹരണത്തിന് പത്രങ്ങള്‍ വലിയ ചെലവ് സഹിച്ചും പാടുപെട്ടും ശേഖരിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും സൌജന്യമായി വെബ്സൈറ്റുകള്‍ വഴി വായനക്കാരില്‍ എത്തുന്നു. എന്നാല്‍ പത്രങ്ങള്‍ക്ക് വലിയ വരുമാനം നല്‍കുന്ന ക്ളാസിഫൈഡ് പരസ്യങ്ങളില്‍ സിംഹഭാഗവും ക്രേയ്‌ഗ്‌സ് ലിസ്റ്റ് (CRAIGSLIST) പോലുള്ള വെബ് സൈറ്റുകള്‍ തട്ടിയെടുക്കുന്നു. പരസ്യം നല്‍കുന്നവര്‍ക്ക് അവരുടെ പരസ്യം കൂടുതല്‍ വായനക്കാരിലേക്കും കാണികളിലേക്കും എത്തണമെന്ന ഒറ്റ ഉദ്ദേശമേയുള്ളൂ. പേര് വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത അമേരിക്കയിലെ ഒരു പ്രമുഖ പരസ്യക്കമ്പനിയുടെ വൈസ് പ്രസിഡന്റിന്റെ വാക്കുകള്‍ തന്നെ ഉദ്ധരിക്കാം: നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ചാനലുകള്‍ വഴി പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ നിങ്ങളുടെ ദൃഷ്ടിയിലൂടെ കടന്നുപോകുകതന്നെ ചെയ്യും. പത്രങ്ങള്‍ക്ക് ഇല്ലാത്ത ഒരു കാര്യമാണിത്. അമേരിക്കയിലും യൂറോപ്പിലും ആസ്ട്രേലിയയിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും അമ്പത് വയസ്സിന് താഴെയുള്ളവരില്‍ തൊണ്ണൂറുശതമാനം പേരും ലാപ്ടോപ്പ് ഉടമകളാണ്. ഇവര്‍ പത്രവായന പൂര്‍ണമായും ഉപേക്ഷിച്ചിരിക്കുന്നു. തിരക്കുപിടിച്ച ജീവിതത്തില്‍ ഇവര്‍ക്കാര്‍ക്കും മെനക്കെട്ടിരുന്ന് പത്രം വായിക്കുവാന്‍ നേരമില്ല. ഏത് സമയത്തും എവിടെയിരുന്നും ലാപ്ടോപ്പ് തുറന്നാലും ലോകത്ത് എവിടെനിന്ന് പ്രസിദ്ധീകരിക്കുന്ന പത്രത്തിലെ വാര്‍ത്തയും നിമിഷങ്ങള്‍ക്കകം നിങ്ങളുടെ മുന്നില്‍ തെളിയും. ബ്രേക്കിങ് ന്യൂസും പ്രത്യക്ഷപ്പെടും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ലേഖനങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് വായിക്കാം. യാത്രചെയ്യുന്നതിനിടെ ജോലിചെയ്യാം. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇ മെയില്‍ വഴി ബന്ധപ്പെടാം.

'ദ വാനിഷിങ് ന്യൂസ് പേപ്പര്‍' എന്ന തന്റെ പുസ്തകത്തില്‍ ഫിലിപ്പ് മേയര്‍ പറയുന്നത് 2043 ആകുമ്പോഴേക്കും അമേരിക്കയിലെ അവസാനത്തെ ന്യൂസ് പേപ്പറും അന്ത്യശ്വാസം വലിക്കുമെന്നാണ്. യൂറോപ്പിലെയും ജപ്പാന്‍, കൊറിയ മുതലായ ഏഷ്യന്‍ രാജ്യങ്ങളിലെയും സ്ഥിതി ഇതില്‍നിന്നും വ്യത്യസ്തമാകാന്‍ വഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഒരു വലിയ ദൃശ്യമാധ്യമസാമ്രാജ്യത്തിന്റെ ഉടമയായ റൂപര്‍ട് മര്‍ഡോക്ക് തന്റെ നിയന്ത്രണത്തിലുള്ള പത്രങ്ങളില്‍നിന്നും വന്നുകൊണ്ടിരുന്ന വരുമാനത്തെ വിശേഷിപ്പിച്ചത് 'സ്വര്‍ണനദിയിലൂടെ ഒഴുകിയെത്തുന്ന ലാഭ'മെന്നാണ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തന്റെ അഭിപ്രായം തിരുത്തിയിരിക്കുന്നു: നദികള്‍ ചിലപ്പോള്‍ വറ്റിവരണ്ടെന്നും വരാം!

*
എന്‍ കെ കണ്ണന്‍മേനോന്‍ കടപ്പാട്: ദേശാഭിമാനി

15 comments:

വര്‍ക്കേഴ്സ് ഫോറം said...

സാമ്പത്തിക മാന്ദ്യം ലോകമെമ്പാടുമുള്ള പത്രവ്യവസായത്തെയും സാരമായി ബാധിച്ചിരിക്കുന്നു. ഗവണ്‍മെന്റുകള്‍ നേരിട്ട് പ്രസിദ്ധീകരിക്കുന്ന ചുരുക്കം ചില പത്രങ്ങള്‍ ഒഴിച്ച് ദിനപത്രങ്ങളടക്കമുള്ള ബാക്കിയെല്ലാ പ്രസിദ്ധീകരണങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുകയാണ്. ഇതിന്നപവാദമായി ചൂണ്ടിക്കാണിക്കാന്‍ ലോകത്ത് ഒരു പ്രസിദ്ധീകരണം പോലുമില്ലെന്നതാണ് ദുഃഖസത്യം.

എന്‍.കെ.കണ്ണന്മേനോന്‍ എഴുതുന്നു...

mirchy.sandwich said...

മാര്‍ട്ടിനും ഫാരിസും ലിസ് ചാക്കോയും ഒക്കെയുള്ള കാലത്തോളം ദേശാഭിമാനി പൂട്ടില്ല അല്ലേ മേന്‍‌നേ...!!

Unknown said...

ദേശാഭിമാനി മാത്രല്ല (ഒരു മനസ്സമാധാനത്തിന് ദേശാഭിമാനി കൂടി ആയിക്കോട്ടെ)
എ)മാര്ട്ടിന്- കൊണ്ഗ്രെസ്സിന്റെ ഏറ്റവും വലിയ ധനസ്രോതസ്സായ ആസ്സാം കോണ്ഗ്രസ് ട്രഷറര്‍,പതിറ്റാണ്ടുകളായി കൊണ്ഗ്രെസ്സ് എം.പി, ഇന്ത്യന്‍ ലോട്ടറി രാജാവ് സുബ്ബായുടെ ശിഷ്യനല്ലേ മാര്ട്ടിന്, അപ്പൊ കൊണ്ഗ്രെസ്സ് മുതല് മാത്തു, വീര പത്രങ്ങള് മുതല് മറഡോക്ക്കള് വരെ പൂട്ടുവോ ?
ബി)ഫാരിസ്‌ : ഇതാ ഒരു മുത്തശ്ശി 'വീര' പത്രത്തിന്റെ ഡയറക്ടര്‍ ടീവിയില്‍ മൊഴിഞ്ഞത് "അവന്‍ എന്റെ ചങ്ങായിയാ, എന്നെ ഡ്രൈവിംഗ് പടിപ്പിച്ഛതടക്കം അവനാ,എന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനാ" പീ.വി ചന്ദ്രന്‍ സാറിന്റെ മോന്റെ വാക്കുകളാണിത്...അപ്പൊ മാത്രുഭൂമീം പൂട്ടില്ല.
സി) ലിസ് ഇടപാട്മായി ബന്ധപ്പെട്ട് cpm ല്‍നിന്ന് പുറത്താവേണ്ടി വന്ന വേണുഗോപാലിനെ കുറിച്ചു മാധ്യമം പത്രത്തില് പി.കെ പ്രകാശ്‌ ഏതാണ്ട് ഇങ്ങനെ എഴുതി. "ഔദ്യോദിക വിഭാകക്കാര്‍ വേണുഗോപാലിനെ സംരക്ഷിക്കാന്‍ ഗള്‍ഫിലേക്ക് അയക്കും" എന്നിട്ടോ എവിടെ മിര്ച്ചീ വേണു ? മംഗളം പത്രത്തില് എത്തി അല്ലെ ? ലിസ്, മംഗളം ബന്ധം ആരോപിക്കാന്‍ ഞമ്മ ആളല്ല !! അപ്പൊ മംഗളവും പൂട്ടൂല്ല..

അല്ലെങ്കിലും മറഡോക്കനെ പറയുമ്പോ എന്തിനാ ഇത്ര ചൊറിച്ചില്.പണ്ട് ടൈംസ്‌ ഓഫ് ഇന്ത്യ,ബെന്നറ്റ്‌ കോള്‍മാന്‍ ഒക്കെ വന്നു ഗാട്ടും കാണാച്ചരടും കൊണ്ട് നമ്മെ വരിഞ്ഞു മുറുക്കാന്‍ പോന്നു എന്ന് എത്ര ഗീര്‍വാണിച്ചതാ ജ്ജ്.

ജനശക്തി said...

മണിക്ക് സുബ്ബ എന്ന ഓണ്‍‌‌ ലൈന്‍ ലോട്ടറി രാജാവിനെ ഇത്തരത്തില്‍ ആസാമില്‍ നിന്നും കോണ്‍ഗ്രസ് ജയിപ്പിച്ചെടുത്തതാണ്.ആള് തരികിടയാണെന്നും നേപ്പാളി പൊരന്‍ ആണെന്നും ധാരാളം ക്രിമിനല്‍ കേസ് സ്വന്തമായി ഉള്ളവനാനെന്നും സ്വന്താമായി ഇഷ്ടാനുസാരം പാസ്പോര്‍ട്ട് നിര്‍മ്മിക്കുന്നവനാണെന്നും പരക്കെ പറയപ്പെടുന്നു.....

ഇതും കര്‍ണ്ണാടകയിലെ ബെല്ലാരിരാജാ എഫക്ടും ഇവിടെ വായിക്കാം മിര്‍ച്ചി.

വെറുതെ മാര്‍ട്ടിന്‍ ഹാരിസ് എന്നൊക്കെ കാച്ചിയിട്ട് പോകുന്നതിനു മുന്‍പ് അത്യാവശ്യം ഗ്രൌണ്ട് വര്‍ക്ക് ഒക്കെ ചെയ്യൂ മിര്‍ച്ചി സാന്ഡ്വിച്ചേ. അല്ലെങ്കില്‍ സംഗതി തിരിച്ചടിക്കും.

Anonymous said...

കോണ്‍ഗ്രസുകാറ്‍ ചെയ്യുന്ന തെമ്മാടിത്തം എല്ലാം പതിന്‍മടങ്ങു തറയായി ചെയ്യാന്‍ ആണെങ്കില്‍ എനിത്ന മാഷേ ഈ കമ്യൂണിസം ?

പണവും പിടിപാടും ഉള്ളവനേ ഇവിടെയും സ്ഥലമുള്ളു എന്നു പച്ചക്കു അങ്ങു പറഞ്ഞു കൂടെ

ഭരണം പോയാല്‍ ദേശാഭിമാനിയുടെ സറ്‍ക്കുലേഷനും പരസ്യ വരുമാനവും ഭീമമായി കുറയും ഏതെങ്കിലും തരത്തില്‍ കൈക്കൂലി വാങ്ങുന്നവണ്റ്റെ വീട്ടിലും ഭാര്യ വീട്ടിലും നിറ്‍ബന്ധമായി ദേശാഭിമാനി ഇടുന്നുണ്ട്‌ അതുപോലെ എല്ലാ വ്യാപാരി തട്ടുകടക്കാരന്‍മാരും ജീവനില്‍ കൊതിയുള്ള പാവങ്ങളും ദേശാഭിമാനി വരിക്കാരായെ പറ്റു

ഇതു പക്ഷെ ഭരണം പോകുമ്പോള്‍ പതുക്കെ മാറും ഇങ്ങിനെയാണു ദേശാഭിമാനിയുടെ പുരോഗതി അല്ലാതെ മറ്റൊന്നുമല്ല

ജനശക്തി said...

ചുമ്മാ തറവര്‍ത്തമാനവും കൊണ്ടിറങ്ങാതെ ആരുഷി.

mirchy.sandwich said...

ഒള്ളത് പറയുമ്പം ജനശക്തിക്ക് എന്താ ഒരു തുള്ളല്‍.. കോണ്‍ഗ്രസ്സുകാര്‍ വാങ്ങീല്ലേ പിന്നെ നമ്മക്കും ആവാല്ലോ എന്നതിനാണോ നാലാം ലോകത്തില്‍ വൈരുദ്ധ്യാധിഷ്ടിത ഭൌതിക വാദം എന്നൊക്കെ പറയുന്നതു..? ഈ പണിയില്‍ ഗ്രൌണ്ട് വര്‍ക്ക് നടത്താന്‍ നമ്മളില്ലപ്പാ.. ആ പണി നിര്‍ത്തീട്ട് ഒന്ന് രണ്ട് കൊല്ലമായി..ആള്‍ത്താമസമില്ലാത്ത തലയും അരഞ്ഞാണമാക്കി മാറ്റിയ നട്ടെല്ലും ഉള്ളവരോട് നല്ല നമസ്കാരം മാത്രം..

Anonymous said...

സാരി എങ്ങനെ ഉടുക്കാം-ബാങ്ക്‌ ട്രെയിനിംഗ്‌

കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയേക്കാം. എന്നാല്‍ സത്യമാണ്‌. ഫെഡറല്‍ ബാങ്ക്‌ , കാമ്പസ്‌ റിക്രൂട്ട്‌മെന്റിലൂടെ തെരഞ്ഞെടുത്ത പ്രൊബേഷണറി ക്ലര്‍ക്കുമാര്‍ക്കാണ്‌ എയര്‍ഹോസ്റ്റസ്‌മാര്‍ക്ക്‌ പരിശീലനം നല്‌കുന്നിടത്തു വെച്ച്‌ ഇങ്ങനെ പരിശീലനം നല്‌കിയത്‌.


രണ്ടു ദിവസമായിരുന്നു പരിശീലനം. സാരിയുടുത്ത ഒരു പെണ്‍കുട്ടിയെ സ്റ്റേജിലേക്ക്‌ വിളിച്ച്‌ സാരിയുടുത്തുത്‌ ശരിയായില്ല എന്നു പറഞ്ഞ്‌ വസ്‌ത്രാക്ഷേപം നടത്തി വീണ്ടും ഉടുപ്പിക്കുന്നു. ഞൊറികളുടെ കിടപ്പും എണ്ണവും വരെ വിശദീകരിച്ചുകൊണ്ട്‌.

സാരിയുടുപ്പിക്കലില്‍ മാത്രമല്ല പിന്നെയുമുണ്ട്‌. മുടി എങ്ങനെ കെട്ടണം. ഓരോ രണ്ടു മണിക്കുര്‍ കുടുമ്പോഴും ലിപിസ്റ്റിക്‌ ഇടണം. നാലുമണിക്കൂര്‍ കൂടുമ്പോള്‍ മേക്കപ്പ്‌ മാറ്റണം. ഫാഷന്‍ ടിവിയിലെ പെണ്ണുങ്ങള്‍ നടക്കുമ്പോലെ നടക്കണം.
ഹാഹഹ....ലിസ്റ്റ്‌ നീളുകയാണ്‌.പാവങ്ങള്‍.
പുതുക്കക്കാരയതുകൊണ്ട്‌ മിണ്ടാതിരുന്നു പോലും.
ആണ്‍കുട്ടികള്‍ക്കുമുണ്ട്‌. ടൈ കെട്ടുന്ന വിധം. ഷര്‍ട്ട്‌ ഫുള്‍സ്ലീവ്‌. ഇന്‍സേര്‍ട്ട്‌ ചെയ്‌തിരിക്കണം. പക്ഷേ ക്ലാസില്‍ പാന്‍സിന്റെ കാര്യം പറഞ്ഞില്ല പോലും. അപ്പോള്‍ ഒരു വിരുതന്‍ ചോദിച്ചത്രേ, ഇതൊക്കെ ചെയ്‌ത്‌ മുണ്ടുടുത്താല്‍ മതിയോ എന്ന്‌.

ഇന്നേ വരെ കേരളത്തിലെ ബാങ്കുകളിലൊന്നും മാന്യമായ വേഷം എന്നതിലപ്പുറം ഒരു നിബന്ധനകളും മാനേജ്‌മെന്റുകള്‍ വെച്ചിരുന്നില്ല. ലിപ്‌സ്റ്റിക്കും മേക്കപ്പും ടൈയ്യുമൊന്നും ആര്‍ക്കും ബാധകമായിരുന്നില്ല.
ഏതായാലും ഫെഡറല്‍ ബാങ്ക്‌ ജീവനക്കാര്‍ക്കിടയില്‍ ഈ പരിശീലനം പ്രതിഷേധത്തിനിടയാക്കി.
ബാങ്ക്‌ ജീവനക്കാര്‍ പുറത്തിറക്കുന്ന സോളിഡാരിറ്റി മാഗസിനില്‍ പുതിയ പരിശീലനത്തെ എതിര്‍ത്ത്‌ മാനേജ്‌മെന്റിന്‌ താക്കീതു നല്‌കിയിരിക്കുകയാണ്‌.

ഒരു സഹകരണ ബാങ്കില്‍ പുതുതായി ചാര്‍ജ്ജെടുത്ത ജനറല്‍ മാനേജര്‍ ഇന്‍സേര്‍ട്ട്‌ ചെയ്‌ത ഫൂള്‍സ്ലീവും പാന്‍സും ഷൂസും (കുറ്റം പറയാന്‍ തക്കതായതൊന്നുമില്ല) ധരിച്ച പയ്യനോട്‌ പറഞ്ഞത്രേ മാന്യമായി വസ്‌ത്രം ധരിക്കണമെന്ന്‌. അങ്ങേരുടെ കണ്ണ്‌ എവിടെയാണെന്നാണ്‌ സഹപ്രവര്‍ത്തകര്‍ ചോദിച്ചത്‌. പയ്യന്‍ അമ്പരെന്നെങ്കിലും മൈന്റ്‌ ചെയ്‌തില്ല. മറ്റൊരിടത്ത്‌ കാണാന്‍ വലിയ അഴകില്ലാത്ത ഇരുണ്ട നിറക്കാരിയായ, മെലിഞ്ഞ സഹപ്രവര്‍ത്തകയോട്‌ മേലുദ്ദ്യോഗസ്ഥന്‍ പറഞ്ഞത്‌ വൃത്തിയായി വരണം എന്നാണ്‌. അവര്‍ക്ക്‌ വൃത്തിക്കുറവുണ്ടായിട്ടല്ല. വൃത്തിയുള്ള സാരി വൃത്തിയായി ഉടുക്കാഞ്ഞിട്ടുമല്ല. മൊത്തത്തില്‍ അവരെ കണ്ടിട്ട്‌ മേലുദ്ദ്യോദസ്‌ഥന്‌ പിടിച്ചില്ല. ബാങ്കിലെ സീനിയര്‍ ക്ലര്‍ക്കാണെങ്കിലും അവര്‍ സമ്പന്നയല്ല. മക്കളും അച്ഛനുമമ്മയും തൊഴിലില്ലാത്ത ഭര്‍ത്താവുമാണ്‌ അവര്‍ക്കുള്ളത്‌. മേലുദ്യോഗസ്ഥന്റെ വാക്കുകള്‍ കേട്ട്‌ ഒരു നിമിഷം ബോധം പോയ അവര്‍ തരിച്ചിരിക്കാതെ അടുത്ത നിമിഷം യാഥാര്‍ത്ഥ്യത്തിലേക്ക്‌ മടങ്ങി വന്നു.
അവര്‍ വിനീതയായി അദ്ദേഹത്തോട്‌ പറഞ്ഞു. ഇങ്ങനെയൊക്കെ വരാനേ എനിക്കാവൂ സര്‍. വേറെ നിവൃത്തിയില്ല സര്‍. (അതായത്‌ പട്ടുസാരിയും വജ്രാഭരണങ്ങളും അണിയാന്‍ നിവൃത്തിയില്ലെന്നു തന്നെ)

ചുരുക്കത്തില്‍ ബാങ്കു ജീവനക്കാര്‍ കസ്‌റ്റമേഴ്‌സിനെ സേവനം കൊണ്ടു മാത്രമല്ല എടുപ്പിലും നടപ്പിലും സാരിയിലെ ഞൊറിയുടെ എണ്ണത്തില്‍ പോലും സംതൃപ്‌തരാക്കണമെന്ന കാലം വന്നിരിക്കുന്നു. ജാഗ്രതൈ!

Anonymous said...

Is workers forum team not aware of the above news?
Or waiting till making confirm that these poor girls belong to BEFI or other unions.

ജനശക്തി said...

തുള്ളല്‍ മിര്‍ച്ചിക്കാണല്ലോ.വിശേഷണപദങ്ങള്‍ കണ്ടാലറിഞ്ഞൂടെ. വെറുതെ സമയം മെനക്കെടുത്താം എന്നല്ലാതെ കാര്യമൊന്നുമില്ല. വിട്ടു.

2007ല്‍ സര്‍പ്പഗന്ധി ഇട്ട പോസ്റ്റ് ആണോ ആരുഷിയുടെ കോപ്പി പേസ്റ്റിന്റെ ആധാരം? (http://sarpagandhi.blogspot.com/2007/12/blog-post.html)

വര്‍ക്കേഴ്സ് ഫോറം said...

mirchy.sandwich, freeeevoice , ജനശക്തി, ആരുഷിയുടെ ലോകം വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

ആരുഷി ചൂണ്ടിക്കാണിച്ച പ്രശ്നം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ടു തന്നെയാണ് ബാങ്കിംഗ് മേഖലയിലെ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്.

Unknown said...

കൊണ്ഗ്രെസ്സിനു "ഇതെല്ലാം" ചെയ്യാംന്നു എന്താ ജന്മനാ കിട്ടിയ യഷ്മാന പദവി ആണോ.ഒന്ന് പോ മാഷേ. ഗാന്ധിസത്തില്‍ "ഇതെല്ലാം" ആവാമെന്ന് ഗാന്ധിസ കിത്താബില് എഴുതി വെച്ചിട്ടുണ്ടോ. 'ഇതെല്ലാമാവാ"മെന്നു ഗാന്ധിജിയും കൊണ്ഗ്രെസ്സും പ്രമേയം പാസ്സാക്കിയിട്ടുണ്ടോ.ആദ്യം അതൊക്കെ ഒന്ന് നട്ടെല്ല് വളക്കാതെ ഒറക്കെ പറ.എന്നിട്ട് കമ്മു,കമ്മു എന്ന് ചൊറിയാന്‍ വാ.ഇനിയതല്ല 'ചിലര്‍ക്ക്' കമ്മുക്കളെ നന്നാക്കാന്‍ കൊട്ടേഷന്‍ കിട്ടിയാപ്പാ ? ഇനിയതുമല്ലെങ്കില്‍ സ്വന്തമായി "യതാര്‍ത്ത'പാര്‍ടി അധിനിവേശവിരുദ്ധമൊക്കെ തൊടങ്ങരുതോ തോന്ങന്മാരെ,എന്നിട്ട് ജനത്തോടു പറയ്‌ ഇതാണ് യതാര്‍ത്ത ...എന്ന്. പാവം "യതാര്‍ത്തം" കഴിഞ്ഞ തെരഞ്ഞെടുപ്പില് ഒരു ലക്ഷം വോട്ടു നേടുമെന്ന് പറഞ്ഞു മൊത്തം പാര്ലമെന്ടു മണ്ഡലത്തില് ഇരുപതിനായിരാ നേടിയത്. ഒരു അസംബ്ലിയില് 2000 വോട്ടു.ഇതിലുമെത്രയോ ഭേദപ്പെട്ടതായിരുന്നു രാഘവന്റെ പ്രകടനം 1987 ല്

കെ.ആര്‍. സോമശേഖരന്‍ said...

പരസ്പരബഹുമാനത്തിലധിഷ്ഠിതമായ വിനിമയങ്ങള്‍ ഈ നവയുഗത്തിലും സാദ്ധ്യമാവേണ്ടതല്ലേ എന്ന് ചിന്തിച്ചുപോവുന്നു. പത്രങ്ങളുടെ നിലവാരം ദിനം‌പ്രതി കുറയുകയാണ് എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. ടെലിവിഷനിലാണ് വാര്‍ത്തയ്ക്ക് അല്പമെങ്കിലും വിശ്വാസ്യതയുള്ളത്.

Anonymous said...

കോണ്‍ഗ്രസ്‌ അഴിമതി നടത്തുന്നവരാണു പാവങ്ങളോടു കരുണ ഇല്ലാത്തവരാണൂ എന്നൊക്കെ ആണൂ പ്റചാരണം

അതിനു ബദലാണു പാവപ്പെട്ടവണ്റ്റെ പാറ്‍ട്ടി ആയ കമ്യൂണീസ്റ്റ്‌ അതും വഴിതെറ്റി കോണ്‍ഗ്രസിനെക്കാള്‍ അധപതിക്കുന്നതാണു ഇവിടെ പ്റശ്നം

കോണ്‍ഗ്രസും ഗാന്ധിസവുമായി ഇന്നു യാതൊരു ബന്ധവുമില്ല അതുമല്ല ഗാന്ധിസം പ്റയോഗികവുമല്ല ഗാന്ധി ജീവിച്ചിരുന്നപ്പോള്‍ തന്നെ മൂന്നാം ക്ളാസില്‍ സഞ്ചരിക്കാന്‍ വിമാനക്കൂലിയെക്കാള്‍ ഗവണ്‍മണ്റ്റ്‌ ചെലവാക്കേണ്ടി വന്നു

എന്നാല്‍ ഇന്നു പാറ്‍ട്ടി ഓഫീസില്‍ ചെന്നു ഒരു കത്തു വാങ്ങിക്കാനും കോണ്‍ഗ്രസിണ്റ്റെ പാറ്‍ട്ടി ഓഫീസില്‍ ചെന്നു ഒരു കത്തു വാങ്ങിക്കാനും ശ്രമിക്കൂ കോണ്‍ഗ്രസ്സാണൂ തമ്മില്‍ ഭേദം എന്നു മനസ്സിലാകും

എസ്‌ എഫ്‌ ഐക്കാരനായിരുന്ന ആരുഷി മാര്‍ക്സിസ്റ്റു വിരുധനായത്‌ കോണ്‍ ഗ്രസു സ്വാധീനത്താലല്ല മറിച്ചു ജനാധിപത്യ വിരുധമായ പ്റവറ്‍ത്തനങ്ങള്‍ കണ്ടിട്ടാണു

വാക്കും പ്റവറ്‍ത്തിയും തമ്മില്‍ പൊരുത്തം ഉണ്ടാകണം

കോണ്‍ഗ്രസുകാറ്‍ ഒന്നും അവകാശപ്പെടുന്നില്ല വെള്ളമടിയും പെണ്ണുപിടിയും ഒക്കെ അവിടെ ഉണ്ട്‌ രാജ്മോഹന്‍ ഉണ്ണിത്താന്‍ വിളമ്പിയതാണല്ലോ അതെല്ലാം

പക്ഷെ അതൊന്നും ഇല്ല എന്നു പറയുന്ന കമ്യൂണിസ്റ്റു പാറ്‍ട്ടിയിലെ ജീറ്‍ണ്ണത ഭീകരമാണു അതാണു എന്നെ പ്റതികരിപ്പിക്കുന്നത്‌

മനോരമയും മാത്റ്‍ഭൂമിയും ഇന്നു ടാബ്ളോയിഡ്‌ ആണു അവ ചരമം അടയുക തന്നെ ചെയ്യും

Unknown said...

അധപതിക്കുന്നുണ്ടോ ഇല്ലയോ എന്നൊക്കെ ഓരോരുത്തര്‍ക്ക് വ്യാഖ്യാനിക്കാം,കണ്ണട മാറ്റിപ്പിടിച്ചാ മതി. 'അധപതിച്ചു' എന്ന് രാഘവന് 86 ല് തോന്നി, അപ്പത്തുല്ലക്കുട്ടിക്കു 2008 ലുതോന്നി.ആരുഷിമാര്‍ക്ക് എപ്പതോന്നിന്നു ചോദിച്ചാ മതി, വല്ലാത്തൊരു തോന്നല് .അതല്ല കമ്മ്യൂനിസ്റ്റുകള് കൊണ്ഗ്രെസ്സിലും ഭേദംന്നു അഴീക്കോട് മാഷിനു ഇപ്പോഴും തോന്നുന്നു,പഴയ വാക്ഭടാനന്ദ ശിഷ്യന്. അതൊക്കെ ഓരോരുത്തര്ടെ താല്പര്യം, വ്യാഖ്യാനം,സൗകര്യം,സ്വാതത്ര്യം, വിശ്വാസം.
കൊണ്ഗ്രെസ്സും ഗാന്ധിസ്സവുമായി യാതൊരു ബന്ധവുമില്ലെന്ന് കൊണ്ഗ്രെസ്സു ഇന്ന് വരെ പറഞ്ഞോ ? നല്ല ബന്ധമുണ്ടെന്നല്ലേ അവര് പറയുന്നെ,അതു വല്ലാത്ത അസ്ലീലമെങ്കില്‍ കൊണ്ഗ്രെസ്സിനെ നന്നാക്കാന്‍ നടക്കു ഹേ..
ഇനി കൊണ്ഗ്രെസ്സിന്റെ പാര്‍ട്ടി ഓഫീസിലാ 'കുത്ത്' പെട്ടെന്ന് കിട്ടുന്നതെങ്കില്‍ അവിടെ പൊയ്ക്കോ ..അല്ല ആരെങ്കിലും തടഞ്ഞോ ? അതിനു എസ്.എഫ്‌.ഐ യില്‍ നിന്ന് മാറി നെറ്റിയില് വേറെ ലേബലൊന്നും ഒട്ടിക്കണ്ടാ. കാശ് കൊടുത്താ കത്തും കുത്തും ഒക്കെ കിട്ടും.ഇയാള് ഏതു രാജകിശോരനാണ് !! പിന്നെ "ജനാധിപത്യ' വിരുദ്ദ്ധ പ്രവര്‍ത്തനം ഇന്നും ഇന്നലെയുമല്ല, ഈ കമ്മുക്കള് ഉണ്ടായ കാലം മുതല്‍ ഇങ്ങനെയാ. ഇപ്പൊ ഒരു വെളിപാട് പോലെ 'ജനാധിപത്യ' വിരുദ്ധത ഉണ്ടാവേണ്ടതില്ല. വാക്കും പ്രവര്‍ത്തിയും തമ്മില് മറ്റാരെക്കാള് നല്ല പൊരുത്തം ഉള്ളതോട് ആണല്ലോ (1) കൊണ്ഗ്രെസ്സും, ബീജെപ്പിം ഒക്കെ പാര്ലമെന്റില് ചോദ്യം ചോദിക്കാന്‍ കാശ് വാങ്ങിയപ്പോ അതില് ഒരു ഇടതു എം.പി പോലും ഇല്ലാതായത്. (2)ഗുജറാത്തിലെ പോലെ രാജസ്ഥാനിലെ പോലെ കൊണ്ഗ്രെസ്സ് ബിജേപ്പി എംപി മാര്‍ മനുഷ്യക്കടത്തിന് ടീവീ കാമറക്ക് മുന്നില്‍ കുടുങ്ങിയപ്പോ ഒരൊറ്റ ഇടതു എംപി പോലും കുടുങ്ങാത്തതു (3) ബീജേപ്പി എംപിമാരെ ചാക്കിടാന്‍ പണം എറിഞ്ഞു വെങ്കിലും (ആ കോടി പണം ലോകസഭായു ടെ മേശമേല്‍ ഒഴുകിയല്ലോ)കഴിഞ്ഞ അവിശ്വാസത്തിനു ഒരൊറ്റ ഇടതന്‍ എംപി പോലും ചാക്കില്‍ കയറുമോ എന്ന് ചിന്തിക്കാന്‍ പോലും ഗോസായിമാര് മെനക്കെടാഞ്ഞത്. (4)ബന്ഗാരുലക്ഷ്മനന്മാര് ലക്ഷങ്ങള്‍ വാങ്ങുന്നത് നേരിട്ട് കാമറയില്‍ ആക്കിയെങ്കിലും ഇത്ര കാക്കത്തൊള്ളായിരം മൂരാച്ചി ചാനലുകള് മലയാളത്തില്‍ ഉണ്ടായിട്ടും അതിന്റെ വക്കു തൊടുന്ന ഒരു പരീക്ഷണം പോലും നടത്താന്‍ പറ്റാത്തത്.(5)സ്വന്തം അനുജനാല്‍ പോലും നീല നിഗൂഡ കാരണങ്ങളാല് ‍ മഹാജന്മാര് കൊല്ലപ്പെടാത്തതും.
കൊണ്ഗ്രെസ്സ് ഒന്നും അവകാശപ്പെടുന്നില്ല പോലും. ഇങ്ങനെ 'അവകാശപ്പടുന്നത് ' കൊണ്ടല്ലേ അഴീക്കോട് നിരന്തരം കൊണ്ഗ്രെസ്സിനെ വിമര്‍ശിക്കുന്നത്.
നാളെ മുതല്‍ 'ഒന്നും അവകാശപ്പെടുന്നില്ല' എന്ന് ഏതെങ്കിലും കമ്മു ലോക്കല്‍ സെക്രട്ടറി പ്രമേയം പാസ്സാക്കിയാ തീരുന്ന പ്രശ്നെ ഉള്ളു അല്ലേ..പിന്നെ കമ്മ്യുനിസ്ട്ടു പാര്‍ടിയില് ഭാര്യമാര് പോലും 'പൊതു' ആണെന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്‌ പ്രചരണം ഉണ്ടായിരുന്നു,വല്യ യഷ്മാന്മാര് വക.അതിലും വലിയ എന്തോന്ന് "ജീര്‍ണത' ആരുഷിക്കുട്ടി. ഇങ്ങനെ ഏതൊക്കെ കോലങ്ങള് വന്നു, പോയി !!