വ്യക്തികള്‍
ജോര്‍ജ്ജ് ബുഷ്
ടെക്സാസില്‍ നിന്നു വരുന്ന ഇയാള്‍ 1976ല്‍ 'അര്‍ബസ്റോ എനര്‍ജി ഇന്റര്‍നാഷണല്‍' എന്ന എണ്ണപര്യവേഷണ കമ്പനിയുടെ ഉടമസ്ഥനായിട്ടാണ് അമേരിക്കന്‍ പൊതുജീവിതത്തില്‍ കടന്നുവരുന്നത്. 1982ല്‍ ബുഷിന്റെ എണ്ണകമ്പനി 'സ്പെക്ട്രം-7' എന്ന കമ്പനിയില്‍ ലയിച്ചപ്പോള്‍ അതിന്റെ സി.ഇ.ഒ.യും ചെയര്‍മാനുമായി. 1987 ഈ കമ്പനി 'ഹാര്‍ക്കന്‍ ഓയില്‍' എന്ന മറ്റൊരു കമ്പനിയില്‍ ലയിച്ചു. ഇതിന്റെ ഡയറക്ടറായിരുന്ന ബുഷിന്റെ വരുമാനം 6,11,250 ഡോളറായിരുന്നുവത്രെ. 1986ല്‍ 4 ദശലക്ഷം ഡോളര്‍ ലാഭമുണ്ടാക്കിയ 'ഹാര്‍ക്കന്‍ഓയില്‍' 1989ല്‍ 1.1 ബില്യന്‍ ഡോളര്‍ ലാഭം കൊയ്യുന്ന വിധത്തില്‍ വളര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ഈ കമ്പനിയുടെ ശാഖകള്‍ പടര്‍ന്നു പിടിച്ചു (1987ല്‍ ബുഷിന്റെ അച്ഛനായിരുന്നു അമേരിക്കയുടെ പ്രസിഡണ്ട്). അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എണ്ണ കമ്പനികള്‍ ചേര്‍ന്ന് 2.8 ബില്യന്‍ ഡോളറാണ് സംഭാവന നല്‍കിയത്.
റിച്ചാര്‍ഡ് ഡിക് ചെനി
പ്രസിഡണ്ടിനെ വെല്ലുന്ന കുത്തകയാണ് വൈസ്പ്രസിഡണ്ട്.. 'ഹാലിബര്‍ട്ടന്‍' എന്ന ഓയില്‍/എനര്‍ജി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവായിരുന്ന ചെനി ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡണ്ടിന്റെ പിതാവ് ജോര്‍ജ്ജ് എച്. ഡബ്ല്യു. ബുഷിന്റെ കാലത്ത് പ്രതിരോധസെക്രട്ടറിയായി അമേരിക്കന്‍ രാഷ്ട്രീയത്തിലെത്തി. 5 വര്‍ഷക്കാലം ഈ കമ്പനിയിലെ സി.ഇ.ഒ. ആയിരുന്ന ചെനിയുടെ എണ്ണകച്ചവടം ഇറാക്ക് അടക്കമുള്ള നിരവധി രാഷ്ട്രങ്ങളില്‍ വ്യാപിച്ചുകിടക്കുന്നതാണ്. വരുമാനത്തില്‍ ലോകത്തില്‍ അഞ്ചാം സ്ഥാനമലങ്കരിക്കുന്ന ഈ ഊര്‍ജ്ജകമ്പനി 30 രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവത്രെ. കാസ്പിയന്‍ തീരം, പേര്‍ഷ്യന്‍ ഗള്‍ഫ്, ബാള്‍ക്കന്‍സ് ഏരിയകളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന ഈ എണ്ണകുത്തകയുടെ ചെയര്‍മാന്‍ സ്ഥാനം ഉപേക്ഷിച്ച് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയായി മാറിയ ചെനിക്ക് 34 ദശലക്ഷം ഡോളര്‍ റിട്ടയര്‍മെന്റ് ഉപഹാരമായി കിട്ടിയെന്നു പറയുന്നു. അമേരിക്കന്‍ വൈസ് പ്രസിഡണ്ടിന്റെ ഈ എണ്ണകമ്പനിക്ക് അന്താരാഷ്ട്ര ആയുധവ്യാപാരവുമുണ്ട്.
കോണ്ടലീസാറൈസ്
അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറിയായ ഇവര്‍ 10 വര്‍ഷം 'ഷെവറോണ്‍' എന്ന അന്താരാഷ്ട്ര എണ്ണകമ്പനിയുടെ ഡയറക്ടറായിരുന്നു. കാസ്പിയന്‍ തീരത്തും കസാക്കിസ്ഥാനിലും എണ്ണ ഖനനം നടത്തുന്ന ഈ കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ അധിനിവേശം ഏറെ സഹായിക്കുമെന്നതില്‍ ആര്‍ക്കാണ് തര്‍ക്കം.
ഡോണാള്‍ഡ് ഇവാന്‍സ്
'ടോം ബ്രൌണ്‍' എന്ന എണ്ണകമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവും ചെയര്‍മാനുമായിരുന്ന ഇയാളാണ് അമേരിക്കയുടെ ഇപ്പോഴത്തെ വ്യവസായ സെക്രട്ടറി. പടിഞ്ഞാറന്‍ അമേരിക്കയില്‍ ആഴത്തില്‍ വേരുകളുള്ള ഈ കമ്പനിക്ക് ഗള്‍ഫ് യുദ്ധവിജയം പുതിയ പ്രവര്‍ത്തനമേഖല തുറന്നു കൊടുക്കും.തലയ്ക്ക് പകരം വാല്‍ നിയന്ത്രിക്കുന്നു....
സ്ഥാപനങ്ങള്‍
എക്സോണ്‍ മോബില്‍
ലോക ഒന്നാം നമ്പര്‍ എണ്ണകുത്തക
ആസ്ഥാനം : ടെക്സാസ്, അമേരിക്ക
പ്രവര്‍ത്തന മേഖല : എണ്ണ/പ്രകൃതി വാതക പര്യവേഷണം, വിപണനം വരെ. വൈദ്യുതി ഊര്‍ജ്ജ ഉല്‍പ്പാദനം മുതല്‍ വിപണനം വരെ...
പ്രവര്‍ത്തിക്കുന്ന രാജ്യം : 40 രാഷ്ട്രങ്ങള്‍
കൈയ്യടക്കിയ എണ്ണനിക്ഷേപം : 24.5 ബില്യന്‍ ബാരല്‍
ആസ്തി : 219, 015 ദശലക്ഷം ഡോളര്‍
വരുമാനം(2007) : 335,086 ദശലക്ഷം ഡോളര്‍
ലാഭം (2007) : 39,500 ദശലക്ഷം ഡോളര്‍
ഓഹരി ഉടമകള്‍ക്ക് നല്‍കുന്ന
ശരാശരി ഡിവിഡന്റ് : 31.8%
ബി.പി. - പി.എല്‍. സി.
ലോക രണ്ടാം നമ്പര്‍ എണ്ണ കുത്തക
ആസ്ഥാനം : ബ്രിട്ടന്‍
പ്രവര്‍ത്തന മേഖല : എണ്ണപര്യവേഷണം, വിപണന ശൃംഖലകള്‍; പെട്രോകെമിക്കല്‍ ഉല്‍പ്പാദനം മുതല്‍ വിപണനം വരെ.
പ്രവര്‍ത്തിക്കുന്ന രാജ്യം : 25 രാജ്യങ്ങള്‍
കൈയ്യടക്കിയ എണ്ണനിക്ഷേപം : 18.3 ബില്യന്‍ ബാരല്‍
ആസ്തി : 217, 601 ദശലക്ഷം ഡോളര്‍
വരുമാനം(2007) : 265, 906 ദശലക്ഷം ഡോളര്‍
ലാഭം (2007) : 22, 025 ദശലക്ഷം ഡോളര്‍
ഓഹരി ഉടമകള്‍ക്ക് നല്‍കുന്ന
ശരാശരി ഡിവിഡന്റ് : 22.8%
റോയല്‍ ഡച്ച് ഷെല്‍
ആസ്ഥാനം : ബ്രിട്ടന്‍ (ജന്മം: നെതര്‍ലാന്റ്)
പ്രവര്‍ത്തന മേഖല :എണ്ണ ഖനനം, വിപണനം, രാസവ്യവസായം പെട്രോകെമിക്കല്‍ ഉല്‍പ്പാദനം മുതല്‍ വിപണനം വരെ
പ്രവര്‍ത്തിക്കുന്ന രാജ്യം : 36 രാഷ്ട്രങ്ങള്‍
കൈയ്യടക്കിയ എണ്ണനിക്ഷേപം : 3705 ദശലക്ഷം ബാരല്‍
ആസ്തി : 235, 276 ഡോളര്‍
വരുമാനം(2007) : 318, 845 ദശലക്ഷം ഡോളര്‍
ലാഭം (2007) : 25, 442 ദശലക്ഷം ഡോളര്‍
ഓഹരി ഉടമകള്‍ക്ക് നല്‍കുന്ന
ശരാശരി ഡിവിഡന്റ് : 20.4%
45,000 വിപണന കേന്ദ്രങ്ങളും 5000 മൈല്‍ പൈപ്പ് ലൈനും സ്വന്തമായുളള ഷെല്‍ ലോകത്തിലെ എണ്ണ കുത്തകകളില്‍ 3ാം സ്ഥാനത്താണ്.
ഷെവ്റോണ്‍
ആസ്ഥാനം : കാലിഫോര്‍ണിയ അമേരിക്ക
പ്രവര്‍ത്തന മേഖല : കല്‍ക്കരി/എണ്ണ ഖനനം, വിപണനം, റിയല്‍ എസ്റേറ്റ്, ബാംങ്കിഗ്, ഷെയര്‍ ബ്രോക്കിംഗ്, പെന്‍ഷന്‍ ഫണ്ടുകള്‍.
പ്രവര്‍ത്തിക്കുന്ന രാജ്യം : 25 രാജ്യങ്ങള്‍
കൈയ്യടക്കിയ എണ്ണനിക്ഷേപം : 9 ബില്യന്‍ ബാരല്‍
ആസ്തി : 132,628 ദശലക്ഷം ഡോളര്‍
വരുമാനം(2007) : 204, 892 ദശലക്ഷം ഡോളര്‍
ലാഭം (2007) :17,138 ദശലക്ഷം ഡോളര്‍
ഓഹരി ഉടമകള്‍ക്ക് നല്‍കുന്ന
ശരാശരി ഡിവിഡന്റ് : 22.8 %
ലോകത്താകെ 19 എണ്ണ ശുദ്ധീകരണ പ്ളാന്റുകളും അതിഭീമന്‍ വിപണന ശൃംഖലയുമുളള ഷെവറോണ്‍ ആഗോള റാങ്കില്‍ 4ാം സ്ഥാനത്താണ്.
രാഷ്ട്രങ്ങള്‍
സൌദി അറേബ്യ
ലോകത്ത് കണ്ടുപിടിക്കപ്പെട്ട എണ്ണ ശേഖരത്തിന്റെ 21% സൌദി അറേബ്യയിലാണ്. 264 ബില്യന്‍ ബാരല്‍ എണ്ണയാണ് സൌദിയില്‍ പ്രകൃതി നിക്ഷേപിച്ചിട്ടുളളത്. പ്രതിദിനം 9.2 ദശലക്ഷം ബാരല്‍ ക്രൂഡോയിലാണ് അവര്‍ ഖനനം ചെയ്തെടുക്കുന്നത്. 80 ഓയില്‍/ ഗ്യാസ് പാടങ്ങളുളള സൌദിക്ക് ഇന്നത്തെ അളവില്‍ ഖനനം ചെയ്താല്‍ പോലും 80 വര്‍ഷത്തേക്കുളള എണ്ണശേഖരമുണ്ട്. അമേരിക്കയുടെ സാമന്ത രാഷ്ട്രമാണ് സൌദി അറേബ്യ. അമേരിക്കന്‍ ട്രഷറിയിലെ 'വിലപ്പെട്ട നിക്ഷേപകര്‍' എന്ന പദവിയും ഈ രാജ്യത്തിനുണ്ട്. 1991 ലെ ഗള്‍ഫ് യുദ്ധത്തില്‍, അമേരിക്കയോടൊപ്പം ചേര്‍ന്ന് ഇറാക്കിനെ കീഴ്പ്പെടുത്തി. സൌദിയുടെ 50% എണ്ണ പാടങ്ങള്‍ അന്താരാഷ്ട്ര എണ്ണ കുത്തകകളുടെ സ്വന്തമാണ്.
കുവൈറ്റ്
ലോകത്തില്‍ എണ്ണഉല്‍പ്പാദനത്തിലും, ശേഖരത്തിലും 3-ാം സ്ഥാനം. 104 ബില്യന്‍ ബാരല്‍ ക്രൂഡോയില്‍ - വരുന്ന 100 വര്‍ഷത്തേക്ക് കോരിയെടുക്കാന്‍ പാകത്തില്‍ കുവൈറ്റില്‍ ശേഖരിക്കപ്പെട്ടിരിക്കുന്നു. അമേരിക്കന്‍ സഹായത്തോടെ ഇറാക്കിനെതിരായ യുദ്ധം ജയിച്ചു. അമേരിക്കയുടെ ഏറ്റവും അടുത്ത ഈ ബന്ധു രാഷ്ട്രം അവരുടെ ട്രഷറിയില്‍ എത്തിക്കുന്ന ധനം ചില്ലറയല്ല.
യു.എ.ഇ
പ്രതിദിനം 2.9 ദശലക്ഷം ബാരല്‍ എണ്ണ ഖനനം ചെയ്തെടുക്കുന്ന യു.എ.ഇ.യില്‍ കണ്ടെത്തിയ എണ്ണശേഖരം 98 ബില്യന്‍ ബാരലാണ്. ഇന്നത്തെ നിരക്കില്‍ 140 വര്‍ഷത്തേക്ക് ഈ റിസര്‍വ്വ് തികയും. അമേരിക്കയുടെ മറ്റൊരു സമാന്തര രാഷ്ട്രമായ യു.എ.ഇ. അവരുടെ വിലപ്പെട്ട നിക്ഷേപകര്‍ കൂടിയാണ്.
ഇറാന്‍
എണ്ണയുടെ ലോകത്തില്‍ 3-ാം സ്ഥാനക്കാര്‍. ഇറാന്റെ മണ്ണില്‍ ലോകത്തിലെ 10 ശതമാനം പെട്രോളിയം കുടികൊളളുന്നു. പ്രതിദിനം 3.8 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന ഇറാന് ഈ നിലയില്‍ 100 വര്‍ഷം അത് തുടരാനുളള ശേഖരമുണ്ട്. ഇറാക്കിനുശേഷം ഇറാനിലേക്കാണ് അമേരിക്കന്‍ പട നീങ്ങുന്നതെന്ന് എത്രയോ മുമ്പേ തീരുമാനിക്കപ്പെട്ടിരിക്കുന്നു.
ഇറാക്ക്
എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ശേഖരത്തില്‍ നാലാം സ്ഥാനമാണ് ഇറാക്കിനുളളത്.2.7 ദശലക്ഷം ബാരല്‍ ക്രൂഡോയിലാണ് പ്രതിദിന ഉല്‍പ്പാദനം. 158 വര്‍ഷം ഈ നില തുടരാനുളള റിസര്‍വ് അവര്‍ക്കുണ്ട്. അമേരിക്ക 'നേരിട്ടു' ഭരിക്കുന്ന എണ്ണസമ്പന്ന രാഷ്ട്രമാണ് ഇറാക്ക്, എന്ന പ്രത്യേകതയുമുണ്ട്.
*
(അവലംബം: പി.എ.ജി ബുള്ളറ്റിന്‍)
Subscribe to:
Post Comments (Atom)
2 comments:
അധിനിവേശങ്ങളുടേയും ഫൈനാന്‍സ് മൂലധനത്തിന്റെ കടന്നു കയറ്റങ്ങളുടേയും ആഗോള എണ്ണവിലക്കയറ്റത്തിന്റേയും ഒക്കെ രാഷ്ട്രീയം പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് എണ്ണ രംഗത്തെ വ്യക്തികള്‍, സ്ഥാപനങ്ങള്‍, രാഷ്ട്രങ്ങള്‍ എന്നിവയെക്കുറിച്ച് ഒരു ചെറിയ വിവരണം
ഓക്കെ ശരി പക്ഷെ നമ്മക്കെന്തരു ചെയ്യാന്‍ പറ്റും? യെത്സിനും പുടിനും ഒക്കെ ഇപ്പോള്‍ ബുഷിണ്റ്റെ കൂടെ യാണൂ ചൈനക്കു ഇതില്‍ ഒന്നും താല്‍പ്പര്യമില്ല അവറ്‍ക്കു അവരുടെ കാര്യം മാത്റം ഈ അറബികള്‍ക്കും മലപ്പുറം കാക്കമാറ്‍ക്കും ഈ അഹമ്മദിനും പാണാക്കാട് തങ്ങള്‍ക്കും ഒന്നും കുഴപ്പം ഇല്ല, വെറുതെ ഇതൊക്കെ ചിന്തിച്ചു ബേജറാകാതെ നമ്മടെ സ്വന്തം രാജ്യത്തിലെ പാവങ്ങള്‍ ക്കു എന്തരെകിലും ചെയ്യാന്‍ പറ്റുമോ എന്നു നോക്കീന്‍ മാളോരേ
Post a Comment