രാഷ്ട്രത്തിന്റെ പരമാധികാരത്തെയും, തന്ത്ര പരസ്വാതന്ത്ര്യത്തെയും അമേരിക്കക്കുമുമ്പില്‍ അടിയറവച്ചുകൊണ്ട്, ആണവക്കരാറുമായി യുപിഎ ഗവണ്‍മെന്റ് മുന്നോട്ടുപോകുകയാണ്.
1. കരാറിന് പാര്‍ലമെന്റിന്റെ അംഗീകാരം ഇല്ല
ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരമുണ്ടെന്നാണ് മന്‍മോഹന്‍സിങ്ങിന്റെയും കൂട്ടരുടെയും അവകാശവാദം. ഇതു തെറ്റാണ്. ആണവക്കരാറിന് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമില്ലെന്നായിരുന്നു ഗവണ്‍മെന്റിന്റെ എക്കാലത്തെയും നിലപാട്. പാര്‍ലമെന്റില്‍ ഇത് ചര്‍ച്ച ചെയ്തപ്പോഴൊക്കെ വോട്ടെടുപ്പിനെ ഗവണ്‍മെന്റ് അനുകൂലിച്ചില്ല. രണ്ടുതവണ പാര്‍ലമെന്റിന്റെ ഭൂരിപക്ഷം കരാറിന് എതിരായിരുന്നു. കരാര്‍ പൂര്‍ത്തിയാക്കിയശേഷം പാര്‍ലമെന്റിന്റെ അഭിപ്രായം ആരായുമെന്നായിരുന്നു ഗവണ്‍മെന്റിന്റെ നിലപാട്.
വിശ്വാസവോട്ട് തേടിയത് കരാറിന്റെ അംഗീകാരത്തിനായിരുന്നില്ല. ഇടതുപക്ഷകക്ഷികള്‍ യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചു കഴിഞ്ഞ സാഹചര്യത്തില്‍, പാര്‍ലമെന്ററി കീഴ്വഴക്കങ്ങള്‍ അനുസരിച്ച് ഇത് ആവശ്യമായിരുന്നു. മാത്രവുമല്ല, വിശ്വാസവോട്ടിന് ഏതാണ്ട് രണ്ട് ആഴ്ചകള്‍ക്കുമുമ്പുതന്നെ, അന്താരാഷ്ട്ര ആണവ ഏജന്‍സി (ഐഎഇഎ) യുമായുള്ള സുരക്ഷാമാനദണ്ഡ കരാര്‍ ഏജന്‍സിയുടെ അംഗീകാരത്തിന് ഗവണ്‍മെന്റ് സമര്‍പ്പിച്ചു. ആണവക്കരാര്‍ പൂര്‍ത്തീകരിക്കുന്നതിന് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള അവസാന നടപടി അതായിരുന്നു. അതിന് ശേഷമുള്ളത് - ആണവദായക സംഘത്തിന്റെ അനുമതിയും, യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരവും - അമേരിക്കയുടെ കരങ്ങളിലാണ്.
ആണവക്കരാറിന് ഇന്ത്യയുടെ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിട്ടില്ല.
2. കരാര്‍ പ്രഥമമായോ, പ്രധാനമായോ ആണവോര്‍ജ്ജത്തെപ്പറ്റിയല്ല
ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാനായി ആണവ ഇന്ധനവും, നിലയങ്ങളും ഇറക്കുമതി ചെയ്യാന്‍ ഉണ്ടാക്കിയതാണ് ആണവക്കരാര്‍ എന്നാണ് ഗവണ്‍മെന്റിന്റെ നിലപാട്. ഇത് യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല.
ആണവോര്‍ജ്ജത്തിന്റെ ആവശ്യകതയെപ്പറ്റിയുള്ള ഒരു ശാസ്ത്രീയ സാങ്കേതിക പഠനം നടത്തിയതിനുശേഷം, ഇന്ത്യയുടെ ആണവ ഒറ്റപ്പെടല്‍ അവസാനിപ്പിക്കുവാന്‍ ഇന്ത്യ ഉണ്ടാക്കിയതല്ല ആണവക്കരാര്‍. അതല്ല ആണവക്കരാറിന്റെ പശ്ചാത്തലം.
ആണവക്കരാറിന്റെ പശ്ചാത്തലം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപര പങ്കാളിത്തമാണ്. ആ പങ്കാളിത്തത്തിന്റെ ഉപോല്‍പന്നമാണ് ആണവ സഹകരണ കരാര്‍.
2007 ജൂലൈ 27-ാം തീയതി കരാറിന്റെ വിശദാംശങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ന്യൂഡല്‍ഹിയിലും, വാഷിംഗ്‌ടണിലും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥന്മാര്‍ ചെയ്ത പ്രസ്താവനകള്‍ കരാറിന്റെ യഥാര്‍ത്ഥ സ്വഭാവത്തിലേക്കു വെളിച്ചം വീശുന്നു.
ന്യൂഡല്‍ഹിയില്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോനും, ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രസ്താവിച്ചത് കരാര്‍ ആണവോര്‍ജ്ജത്തിന്റെ കാര്യത്തിലുള്ള സഹകരണത്തെപ്പറ്റി മാത്രമാണെന്നും, ഇതിന് മറ്റു വിവക്ഷകളില്ലെന്നും കൂടിയാലോചനകളില്‍ പ്രതിരോധകാര്യമോ ആയുധവ്യാപാരത്തെപ്പറ്റിയോ ഒന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നുമായിരുന്നു. അതായത് ആണവോര്‍ജ്ജത്തെപ്പറ്റിയുള്ള സര്‍വതന്ത്ര സ്വതന്ത്രമായ ഒരു സാങ്കേതിക കരാര്‍.
ഒരുപിടി അര്‍ദ്ധസത്യങ്ങളും, തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളുമായിരുന്നു ന്യൂഡല്‍ഹിയിലെ അവതരണം.
മണിക്കൂറുകള്‍ക്കുള്ളില്‍ വാഷിംഗ്ടണില്‍ കരാറിനെപ്പറ്റി പ്രസ്താവന നടത്തിയ നിക്കോളാസ് ബേണ്‍സ് - കരാറിന്റെ മുഖ്യശില്‍പി - വ്യക്തമാക്കിയത് കരാറിന്റെ യഥാര്‍ത്ഥ സ്വഭാവമാണ്. എഴുതി തയ്യാറാക്കിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞത്, ആണവക്കരാര്‍ 'ഇന്ത്യ-യുഎസ് തന്ത്രപരപങ്കാളിത്തത്തിന്റെ പ്രതീകാത്മക കേന്ദ്രബിന്ദു'വാണെന്നും, കരാര്‍ പൂര്‍ത്തീകരിച്ചശേഷമുള്ള അടുത്ത നടപടി ഇന്ത്യ-യുഎസ് പ്രതിരോധ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ളതാക്കുകയെന്നതാണെന്നുമായിരുന്നു.
ആണവക്കരാര്‍ പ്രഥമമായോ, പ്രധാനമായോ ആണവോര്‍ജ്ജത്തെപ്പറ്റിയല്ലയെന്ന് ആവര്‍ത്തിക്കേണ്ടതുണ്ട്.
3. ആണവക്കരാര്‍ ഊര്‍ജ്ജ സുരക്ഷ നല്‍കുന്നില്ല
ഇന്ത്യയുടെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാനാണ് ആണവക്കരാറെന്നാണ് ഇപ്പോള്‍ യുപിഎ ഗവണ്‍മെന്റ് പറയുന്നത്. ഊര്‍ജ്ജ പ്രതിസന്ധിയെന്ന പദപ്രയോഗം താരതമ്യേന പുതുതാണെന്ന് ശ്രദ്ധിക്കുക. 2005 ജൂലൈയില്‍ കരാറിന്റെ ആദ്യരൂപം പ്രസിദ്ധീകരിക്കുമ്പോഴൊന്നും ഇങ്ങനെയൊരു പ്രതിസന്ധിയെപ്പറ്റി പറഞ്ഞിരുന്നില്ല.
ഊര്‍ജ്ജാവശ്യങ്ങളുടെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. ഇന്ന് ഇന്ത്യയുടെ വൈദ്യുതി ഉല്‍പാദനത്തില്‍ മൂന്ന് ശതമാനം മാത്രമേ ആണവോര്‍ജ്ജത്തില്‍നിന്ന് ലഭിക്കുകയുള്ളൂ. ഇതു കരാറനുസരിച്ചുള്ള പദ്ധതിക്ക്, രണ്ടുലക്ഷം കോടി രൂപ മുടക്കിയാല്‍, ആറോ ഏഴോ ശതമാനമായി പന്ത്രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ വര്‍ദ്ധിക്കുമെന്നാണ് കണക്ക്. ബാക്കി 93 ശതമാനത്തിനുള്ള പദ്ധതികളെ 96 ശതമാനമായി വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന വാദഗതി ശക്തമാണ്; പ്രസരണത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെ.
2004ല്‍ യുപിഎ ഗവണ്‍മെന്റ് അധികാരത്തില്‍ വരുമ്പോള്‍ ഉണ്ടാക്കിയ ഊര്‍ജ്ജനയത്തിലോ, പദ്ധതികളിലോ ആണവ ഇന്ധനവും സാമഗ്രികളുമൊക്കെ ഇറക്കുമതി ചെയ്യുകയെന്നതുണ്ടായിരുന്നില്ല. ഏറ്റവും പ്രധാനപദ്ധതി ഇറാന്‍ - പാകിസ്ഥാന്‍ - ഇന്ത്യ വാതക പൈപ്പുലൈനായിരുന്നു. തന്ത്രപര പങ്കാളിത്തത്തില്‍ ഇന്ത്യയെ ഉയര്‍ത്താന്‍ അമേരിക്ക തീരുമാനിച്ചതോടെ ഈ പദ്ധതിയെ വാഷിംഗ്ടണ്‍ പരസ്യമായിത്തന്നെ എതിര്‍ത്തു. 2005 ജൂലൈയില്‍ വാഷിംഗ്ടണില്‍ എത്തുന്നതുവരെ ഇറാന്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയെ അനുകൂലിച്ചിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് അവിടെ വച്ച് അതിനെ തള്ളിപ്പറഞ്ഞു. ഈ പദ്ധതിക്ക് ഊര്‍ജ്ജവും നേതൃത്വവും നല്‍കിയ പെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യരെ തല്‍സ്ഥാനത്ത് നിന്നു മാറ്റിയാണ്, 2006 മാര്‍ച്ചിലെ ബുഷ് സന്ദര്‍ശനത്തിനുള്ള പരവതാനി ന്യൂഡല്‍ഹിയില്‍ തയ്യാറാക്കിയത്. മണിശങ്കര്‍ അയ്യരുടെ ഊര്‍ജ്ജ നയത്തിലെ വേറൊരു ഭാഗം ചൈനയുമായുള്ള സഹകരണമായിരുന്നു. ഇതും വാഷിംഗ്‌ടണിന്റെ അപ്രീതിക്കു കാരണമായി.
ആണവക്കരാറിനു ബന്ധമുള്ളത് ഇന്ത്യയുടെ ഊര്‍ജ്ജസുരക്ഷയുമായല്ല, അമേരിക്കയുടെ ഊര്‍ജ്ജ രാഷ്ട്രീയവുമായും, ഊര്‍ജ്ജ വ്യവസായവുമായാണ്.
4. ഇന്ത്യ - യുഎസ് പ്രതിരോധ ഉടമ്പടിയിലാണ് ആണവക്കരാറിന്റെ തുടക്കവും, തുടര്‍ച്ചയും
നേരത്തെ പരാമര്‍ശിച്ച, നിക്കോളാസ് ബേണ്‍സിന്റെ 2007 ജൂലൈ 27-ാം തീയതിയിലെ പ്രസ്താവനയില്‍ ആണവക്കരാറിനുശേഷം അടുത്ത നടപടി യുഎസ് - ഇന്ത്യ പ്രതിരോധ സഹകരണം കൂടുതല്‍ ആഴത്തില്‍ ഉള്ളതാക്കുകയെന്നതാണെന്ന് പറഞ്ഞു; അതായത് കരാറിന്റെ തുടര്‍ച്ച പ്രതിരോധ സഹകരണത്തിലാണെന്ന്.
കരാറിന്റെ തുടക്കവും പ്രതിരോധ സഹകരണത്തിലാണ്; കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ഇന്ത്യയും അമേരിക്കയും ചേര്‍ന്നുണ്ടാക്കിയ പ്രതിരോധ - സഹകരണ ഉടമ്പടിയില്‍. ഈ ഉടമ്പടി ഉണ്ടാക്കിയത് 2005 ജൂണ്‍ 28-ാം തീയതിയാണ്. അതായത് ആണവക്കരാറിന്റെ ആദ്യ രൂപം അവതരിപ്പിക്കുന്ന പ്രസിഡന്റ് ബുഷ് - പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് സംയുക്ത പ്രസ്താവനക്ക് ഇരുപതുദിവസങ്ങള്‍ക്കുമുമ്പ്.
ആണവ ഇടപാടിന്റെ തുടക്കം മാത്രമല്ല ആധാരവും ഈ പ്രതിരോധ സഹകരണ ഉടമ്പടി തന്നെ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയുമായി ഒരു ആണവക്കരാറിന് അമേരിക്ക സന്നദ്ധമായത്. അതുകൊണ്ടുതന്നെ 2005 ജൂലൈ 18ലെ സംയുക്ത പ്രസ്താവനയില്‍ ഈ പ്രതിരോധ ഉടമ്പടിയുടെ കാര്യം പ്രത്യേകം പരാമര്‍ശിക്കുന്നു.
ഇന്ത്യയുടെ പ്രതിരോധനയത്തെ മാത്രമല്ല, വിദേശനയത്തെയും അമേരിക്കയുടെ പ്രതിരോധ തന്ത്രത്തിനു വിധേയമാക്കുന്നതാണ് ഈ പ്രതിരോധ സഹകരണ ഉടമ്പടി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഏറ്റവും പ്രധാന ഉടമ്പടിയും ഇതുതന്നെ. ഇന്ത്യയുമായുള്ള ബന്ധങ്ങളില്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമായത് സൈനികമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രതിരോധ ഉടമ്പടിയിലെ ഒരു വ്യവസ്ഥ മാത്രം ഇവിടെ പരിശോധിക്കാം.
"ബഹുരാഷ്ട്ര പ്രവര്‍ത്തനങ്ങളി''ല്‍ അമേരിക്കയോടൊപ്പം ഇന്ത്യ പങ്കെടുക്കുമെന്നാണ് ഒരു വ്യവസ്ഥ. "ബഹുരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍'' എന്നതിന് അമേരിക്കയുടെ നിഘണ്ടുവില്‍ ഒരു പ്രത്യേക അര്‍ത്ഥമുണ്ട്. ഐക്യരാഷ്ട്രസംഘടനയുടെ അനുമതിയോ, അംഗീകാരമോ കൂടാതെ അമേരിക്കയുടെ നേതൃത്വത്തില്‍ മറ്റു രാജ്യങ്ങളില്‍ നടത്തുന്ന സൈനിക പ്രവര്‍ത്തനങ്ങളെന്നാണ് ഇതിന്റെ അര്‍ത്ഥം. അഫ്ഗാനിസ്ഥാനിലും, ഇറാഖിലും ഇപ്പോഴും ബഹുരാഷ്ട്ര പ്രവര്‍ത്തനങ്ങളാണല്ലോ നടക്കുന്നത്; അതായത് സാമ്രാജ്യത്വയുദ്ധങ്ങള്‍. അത്തരം സൈനിക നടപടികളില്‍ അമേരിക്കയോടൊത്ത് പങ്കെടുക്കാമെന്നാണ് പ്രതിരോധ സഹകരണ ഉടമ്പടിയില്‍ ഇന്ത്യ സമ്മതിച്ചിട്ടുള്ളളത്.
5. യുഎസ് - ഇന്ത്യ തന്ത്രപര പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് ആണവക്കരാര്‍
ആണവക്കരാറിനു പിന്തുണ നല്‍കുന്ന, മുന്‍ ആണവോര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാന്‍ എം ആര്‍ ശ്രീനിവാസന്‍ പറഞ്ഞ കരാറിന്റെ പ്രശ്നം, അതിന് സ്ഥാനം നല്‍കിയിരിക്കുന്നത് യുഎസ്- ഇന്ത്യ തന്ത്രപര പങ്കാളിത്തത്തിലാണെന്നതു തന്നെ.
യുഎസ് - ഇന്ത്യ തന്ത്രപര പങ്കാളിത്തം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തു തന്നെ ആരംഭിച്ചിരുന്നതാണ്. എന്നാല്‍ 2005 മാര്‍ച്ച് മാസമായപ്പോഴേക്കും- യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം - ഈ പങ്കാളിത്തത്തെ ഒരു പുതിയ തലത്തിലേക്കുയര്‍ത്താന്‍ യുഎസ് തീരുമാനിച്ചു. അമേരിക്കയുടെ ഒരു ജൂനിയര്‍ പങ്കാളിയാകാന്‍ യുപിഎ ഗവണ്‍മെന്റ് തയ്യാറാണെന്നു വ്യക്തമായിരുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു വന്‍ശക്തിയാകാന്‍ ഇന്ത്യയെ സഹായിക്കാമെന്ന വാഗ്ദാനം അമേരിക്ക ഔദ്യോഗികമായി നല്‍കി. ഈ വന്‍ശക്തിയുടെ സ്ഥാനം എവിടെയായിരിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ഇന്ത്യയെന്ന വന്‍ശക്തി യുഎന്‍ രക്ഷാസമിതിയുടെ സ്ഥിരാംഗം ആകുന്നതിനെ അമേരിക്ക പിന്തുണക്കില്ലെന്ന് വ്യക്തമാക്കപ്പെട്ടു. വന്‍ശക്തിയായ ഇന്ത്യക്ക് മറ്റു രാഷ്ട്രങ്ങളുമായുള്ള ബന്ധം നിര്‍ണ്ണയിക്കുന്നത് യുഎന്‍ സംവിധാനത്തിലാണെന്നും, ഇന്ത്യയുടെ നേതാക്കള്‍ വേണ്ടവണ്ണം മനസ്സിലാക്കിയാലും ഇല്ലെങ്കിലും, അമേരിക്ക ഇന്ത്യക്ക് വാഗ്ദാനം ചെയ്തത് അമേരിക്കന്‍ സാമ്രാജ്യത്തിനുള്ളിലെ ഒരു സ്ഥാനമാണ്.
വന്‍ശക്തിയാകാന്‍ അമേരിക്ക സഹായം നല്‍കുന്നതിന് വ്യവസ്ഥകള്‍ പലതുണ്ടായിരുന്നു. ഇതിലൊന്നായിരുന്നു പ്രതിരോധ സഹകരണ ഉടമ്പടി. ഇത്ര പ്രധാനപ്പെട്ട ഉടമ്പടി ഉണ്ടാക്കുന്നതിനുമുമ്പ് ഇതേപ്പറ്റി ഇന്ത്യയില്‍ ചര്‍ച്ചകളൊന്നും ഉണ്ടായിരുന്നില്ല.
തന്ത്രപര പങ്കാളിത്തത്തിന് വേറെയും വ്യവസ്ഥകള്‍ ഉണ്ടായിരുന്നുവെന്ന് പിന്നീട് വ്യക്തമായി; ചില വ്യവസ്ഥകള്‍ രഹസ്യമായിരുന്നെന്നും ഈ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയുമായി ആണവ ഇടപാടിന് യുഎസ് തയ്യാറായത്.
2005 ജൂലൈ 18ലെ ബുഷ്-സിങ്ങ് സംയുക്ത പ്രസ്താവനയെപ്പറ്റി പറയുമ്പോള്‍ സാധാരണ പരാമര്‍ശിക്കാറുള്ളത് ആണവ ഇടപാടിനെപ്പറ്റി മാത്രമാണ്. തന്ത്രപര പങ്കാളിത്തവുമായും, പ്രതിരോധ സഹകരണ ഉടമ്പടിയുമായുമുള്ള ബന്ധം വ്യക്തമാക്കിക്കൊണ്ടു തന്നെയും, അവയ്ക്കിടയില്‍ പ്രതിഷ്ഠിച്ചുമാണ് ആണവ ഇടപാടിനെ പ്രസ്താവനയില്‍ അവതരിപ്പിക്കുന്നത്.
6. ഹൈഡ് നിയമവ്യവസ്ഥകള്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണ്
അമേരിക്കയുടെ കോണ്‍ഗ്രസ് (പാര്‍ലമെന്റ്) യുഎസ് - ഇന്ത്യ ആണവ സഹകരണത്തിന് ഭരണകൂടത്തിന് അനുമതി നല്‍കുന്നതിന് വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് ഹൈഡ് നിയമം. 2006 ഡിസംബറില്‍ ഈ നിയമം പാസാക്കുമ്പോള്‍ അമേരിക്കന്‍ സെനറ്റിന്റെ വിദേശകാര്യ സമിതിയുടെ ചെയര്‍മാനായിരുന്ന ഹെന്റി. ജെ ഹൈഡിന്റെ പേരിലാണ് ഈ നിയമം അറിയപ്പെടുന്നത്.
2006 മദ്ധ്യമായപ്പോഴേക്കും അമേരിക്കയുടെ പ്രതിനിധിസഭയും സെനറ്റും ഇന്ത്യയുമായുള്ള ആണവ സഹകരണത്തിന് പ്രത്യേകം ബില്ലുകള്‍ പാസ്സാക്കി. (ഇവയെ സംയോജിപ്പിച്ചാണ് പിന്നീട് ഹൈഡ് നിയമം ഉണ്ടാക്കിയത്).
ഈ ബില്ലുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അവയിലെ ഒട്ടനവധി വ്യവസ്ഥകള്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നു വ്യക്തമായി. ആണവ ഇടപാടിനെപ്പറ്റി രാജ്യസഭയില്‍ 2006 ആഗസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍ ബില്ലുകളിലെ പത്തു വ്യവസ്ഥകള്‍ എടുത്തുകാട്ടി പ്രധാനമന്ത്രി പറഞ്ഞത്, ഈ വ്യവസ്ഥകള്‍ ഭേദഗതി ചെയ്തെങ്കില്‍ മാത്രമെ, അവയില്‍നിന്നുണ്ടാകുന്ന നിയമം ഇന്ത്യക്ക് സ്വീകാര്യമായിരിക്കുവെന്നാണ്.
ഹൈഡ് നിയമം പാസായപ്പോള്‍ പ്രധാനമന്ത്രി വിമര്‍ശിച്ച പത്തു വ്യവസ്ഥകളില്‍ എട്ടു വ്യവസ്ഥകളിലും കാര്യമായ ഭേദഗതികള്‍ ഉണ്ടായില്ല; വാചകങ്ങളില്‍ ചില മിനുക്കുപണികള്‍ മാത്രം.
അന്നുമുതല്‍ പ്രധാനമന്ത്രിയും കൂട്ടരും ചുവടുമാറ്റി ചവിട്ടി. ആവശ്യപ്പെട്ട ഭേദഗതികള്‍ മിക്കവയും ഉണ്ടായി എന്നായിരുന്നു ഒരു വാദം. വ്യവസ്ഥകള്‍ നടപ്പാക്കാതിരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരമുണ്ടെന്നായിരുന്നു വേറൊരുവാദം.
അവിടെയും അവസാനിച്ചില്ല; ഹൈഡ് നിയമം ഇന്ത്യക്ക് ബാധകമല്ലെന്നായിരുന്നു പ്രധാന വാദഗതി. 'അത് അവരുടെ നിയമം; അവരുടെ കാര്യം'.. ഈ വ്യവസ്ഥകളൊന്നും ഉണ്ടാക്കാന്‍ പോകുന്ന 123 കരാറിലുണ്ടാകയില്ലെന്നും അതുമാത്രമെ ഇന്ത്യക്ക് ബാധകമാകയുള്ളുവെന്നുമായിരുന്നു ഗവണ്‍മെന്റ് സ്വീകരിച്ച നിലപാട്.
ഇന്ത്യയുമായുള്ള ആണവ സഹകരണത്തിന് എല്ലാ ഘട്ടങ്ങളിലും ഹൈഡ് നിയമം ബാധകമാണെന്ന് അമേരിക്ക ഔദ്യോഗികമായി ആവര്‍ത്തിച്ചു പ്രസ്താവിച്ചു. ഹൈഡ് നിയമമാണ് നിര്‍ണ്ണായകമെന്നും, ആണവദായകസഖ്യത്തിന്റെ അനുമതിതേടുന്നതിലും അത് ബാധകമാണെന്നും, ആണവോര്‍ജ്ജ ഏജന്‍സിയുമായുള്ള സുരക്ഷാ മാനദണ്ഡകരാറിന് ഇന്ത്യ അംഗീകാരംനേടിയ ദിവസംതന്നെ നിക്കൊളാസ് ബേണ്‍സ് വ്യക്തമാക്കി.
ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും, പരമാധികാരത്തെയും ചോദ്യംചെയ്യുന്നതാണ് ഹൈഡ് നിയമം. ഇന്ത്യയുടെ വിദേശനയത്തെ അമേരിക്കയുടെ വിദേശനയത്തിന് അനുസൃതമാക്കണമെന്നും, ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക നേട്ടങ്ങളെ അമേരിക്കന്‍ വിദേശനയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഉപയോഗിക്കണമെന്നും ഹൈഡ് നിയമം വ്യവസ്ഥചെയ്യുന്നു. ഈ വ്യവസ്ഥയുടെ വിവക്ഷകള്‍ ഊഹിക്കാവുന്നതേയുള്ളു.
ഇറാനെപ്പറ്റി പ്രത്യേക വ്യവസ്ഥയാണ്; ഇറാനെതിരെ അമേരിക്കയെടുക്കുന്ന നടപടികള്‍ക്ക് ഇന്ത്യ പിന്തുണ നല്‍കണമെന്നാണ് വ്യവസ്ഥ. ഇറാന്‍ ആണവ പരിപാടിയുമായി മുന്നോട്ടുപോയാല്‍, ആ രാജ്യത്തെ "ഒറ്റപ്പെടുത്താനും'', "ഒതുക്കാനും'' അതിനെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും' ഉള്ള നടപടികളിലാണ് ഇന്ത്യ സഹകരിക്കേണ്ടത്.
ഇന്ത്യയുടെ വിദേശനയം അമേരിക്കയുടേതിന് അനുസൃതമാണെന്നും, ഇറാനെതിരെയുള്ള നടപടികളില്‍ ഇന്ത്യ സഹകരിക്കുന്നുവെന്നും വാര്‍ഷിക 'വിലയിരുത്തല്‍' നടത്താന്‍ അമേരിക്കന്‍ പ്രസിഡണ്ടിന് ബാധ്യതയുണ്ട്.
ഇന്ത്യ ഇനിയും ഒരു ആണവ പരീക്ഷണം നടത്തിയാല്‍ കരാര്‍ അവസാനിപ്പിക്കുമെന്ന് മാത്രമല്ല, ഇന്ത്യക്കെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വ്യവസ്ഥയുണ്ട്. സ്വമേധയാ ഇന്ത്യ ഏര്‍പ്പെടുത്തിയ മൊറട്ടോറിയത്തിനുപകരം, ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന വ്യവസ്ഥ ഉണ്ടാക്കിയിരിക്കുന്നു.
ആണവ നിര്‍വ്യാപനം, ആണവ നിരായുധീകരണം എന്നീ കാര്യങ്ങളില്‍ ഇന്ത്യ നേരത്തെ സ്വീകരിച്ചിരുന്ന നിലപാടുകളില്‍നിന്ന് വ്യത്യസ്തമായി, അമേരിക്കയുടെ നിലപാടുകളെ പിന്താങ്ങാന്‍ ഇന്ത്യ നിര്‍ബന്ധിതമാകും.
7. അമേരിക്കയുടെ ലക്ഷ്യങ്ങള്‍ കരാറിന്റെ യഥാര്‍ത്ഥ സ്വഭാവം വ്യക്തമാക്കുന്നു
123 കരാറിനെപ്പറ്റിയുള്ള കൂടിയാലോചനകള്‍ നടന്നുകൊണ്ടിരുന്ന അവസരത്തില്‍ മുഖ്യശില്‍പി അമേരിക്കന്‍ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്, നിക്കൊളാസ് ബേണ്‍സ് "വാഷിംഗ്‌ടണ്‍ പോസ്റ്റി''ല്‍, 2007 ഏപ്രില്‍ 29-ാം തീയതി എഴുതിയ ലേഖനം ശ്രദ്ധേയമായിരുന്നു.
മൂന്ന് ലക്ഷ്യങ്ങളാണ് കരാറിനെ സംബന്ധിച്ചിടത്തോളം വാഷിംഗ്ടണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒന്നാമത്തേത്, അമേരിക്കന്‍ ബിസിനസ്സിന് ഇന്ത്യയില്‍ പ്രോത്സാഹനം നല്‍കുകയെന്നതാണ്. ഇവിടെ സൂചിപ്പിക്കുന്ന ബിസിനസ് പ്രധാനമായും ആണവ വ്യവസായത്തിന്റേതാണ്. അമേരിക്കയില്‍ ആണവ നിലയ വ്യവസായം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. 'ആണവനവോത്ഥാനത്തെപ്പറ്റിയുമൊക്കെയുള്ളത് കേവലം പ്രചാരണമാണ്. കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ ഒരു പുതിയ ആണവനിലയവും അമേരിക്കയിലുണ്ടാക്കിയിട്ടില്ല. ആണവ നിലയ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ അമേരിക്ക റഷ്യയുടെ പിന്നിലാണ്. റഷ്യയുമായി ഇതേപ്പറ്റി ഒരു കരാര്‍ അമേരിക്ക ഉണ്ടാക്കിയിട്ടുണ്ട്. ഒരു പുതിയ റിയാക്ടര്‍ ഉണ്ടാക്കാന്‍ അമേരിക്ക പത്തുകൊല്ലമെങ്കിലുമെടുക്കും. പക്ഷെ അമേരിക്കയിലെ ആണവ വ്യവസായികള്‍ക്കും ചില ഉറപ്പുകള്‍ അമേരിക്കന്‍ ഭരണകൂടം നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസിന്റ ടൈംടേബിള്‍പോലെ പ്രധാനമാണ് ആണവ വ്യവസായികളുടെ ടൈംടേബിളും അതാണ് കരാറിന്റെ കാര്യത്തില്‍ ധൃതികൂട്ടാനുള്ള കാരണം.
രണ്ടാമത്തെ ലക്ഷ്യം സൈനികരംഗത്തെ സഹകരണമാണെന്ന് ഈ ലേഖനത്തില്‍ നിക്കൊളാസ് ബേണ്‍സ് വ്യക്തമാക്കുന്നു. സൈനിക സഹകരണത്തില്‍ തുടങ്ങിയ കരാറിന്റെ മുന്നോട്ടുള്ള ഗതിയും ആ പന്ഥാവില്‍തന്നെ. സംയുക്ത സൈന്യാഭ്യാസങ്ങളുടെ പ്രാധാന്യം അദ്ദേഹത്തിന്റെ ലേഖനത്തില്‍ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. പരസ്പരം സൈന്യങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ (interoperability of our armed forces) സൈന്യങ്ങളെ സജ്ജമാക്കാനാണ് ഇത്. "ബഹുരാഷ്ട്ര പ്രവര്‍ത്തനങ്ങളിലെ (to respond to global contingencies)സഹകരണത്തിനും ഇത് ആവശ്യമാണ്.
പ്രതിരോധ സഹകരണത്തിലെ ഒരു പ്രധാന ഇനം ആയുധ വ്യാപാരമാണെന്ന് ലേഖനം വ്യക്തമാക്കുന്നു.
മൂന്നാമത്തെ ലക്ഷ്യമായി നിക്കൊളാസ് ബേണ്‍സ് പറയുന്നത് വിദേശനയത്തെപ്പറ്റിയാണ്; അമേരിക്കയുടെ വിദേശനയലക്ഷ്യങ്ങള്‍ നേടിയെടുക്കത്തക്കവിധം ഇന്ത്യയുടെ വിദേശനയത്തെ മാറ്റിയെടുക്കുക. ഹൈഡ് നിയമത്തിലെ വ്യവസ്ഥതന്നെയാണ് ബേണ്‍സ് ഇവിടെ പരാമര്‍ശിക്കുന്നത്.
8. 123 കരാര്‍ ഹൈഡ് നിയമത്തിന് വിധേയമാണ്
അമേരിക്കയുടെ ആണവോര്‍ജ്ജ നിയമത്തി (1954)ലെ 123-ാം വകുപ്പനുസരിച്ചാണ് മറ്റു രാജ്യങ്ങളുമായി അമേരിക്ക സിവിലിയന്‍ ആണവ ഇടപാടുകള്‍ നടത്തുന്നത്. അങ്ങനെയുണ്ടാക്കുന്ന കരാറുകള്‍ 123 കരാറുകള്‍ എന്നറിയപ്പെടുന്നു. ജപ്പാനുമായും, ചൈനയുമായും, സ്വിറ്റ്സര്‍ലണ്ടുമായും, മൊറോക്കയുമായുമൊക്കെ ഇത്തരം കരാറുകളുണ്ട്.
പക്ഷെ ഇന്ത്യയുടെ കാര്യത്തില്‍ ഒരു പ്രത്യേകതയുണ്ട്. 123 കരാറിന് ആധാരമായി ഒരു പ്രത്യേക നിയമം ഇന്ത്യക്കായി അമേരിക്ക ഉണ്ടാക്കി. ഇതാണ് ഹൈഡ് നിയമം. മറ്റു രാജ്യങ്ങളുടെ കാര്യത്തില്‍ ഇത്തരം നിയമങ്ങളൊന്നുമില്ല. 123 കരാറുണ്ടാക്കിക്കഴിഞ്ഞാല്‍ പിന്നെ ഹൈഡ് നിയമം പ്രസക്തമല്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
ഇത് വാസ്തവവിരുദ്ധമാണ്. 123 കരാറില്‍ വ്യക്തമായി പറയുന്നത് കരാര്‍ ദേശീയ നിയമങ്ങള്‍ക്ക് വിധേയമായിരിക്കുമെന്നാണ്. പ്രസക്തമായ ദേശീയ നിയമങ്ങള്‍ അമേരിക്കയുടേതാണ്; രണ്ടു നിയമങ്ങള്‍ ആണവോര്‍ജ്ജ നിയമ (1954)വും, ഹൈഡ് നിയമ (2006)വും. ഈ നിയമങ്ങളിലെ വ്യവസ്ഥകള്‍ അനുസരിച്ചായിരിക്കും 123 കരാര്‍ വ്യാഖ്യാനിക്കുന്നതും നടപ്പാക്കുന്നതും. കരാറിന് ബാധകമായ ഇന്ത്യന്‍ നിയമമൊന്നുമില്ല. (അത്തരം ഒരു നിയമം ഉണ്ടാക്കുന്നതിനെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങള്‍ വരുന്നത് ഈ പശ്ചാത്തലത്തിലാണ്.)
അതുകൊണ്ട് നിര്‍ണ്ണായകമായത് ഹൈഡ് നിയമംതന്നെ. അതിലെ പ്രധാന വ്യവസ്ഥകള്‍ എന്താണെന്ന് നാം കണ്ടു. ആണവകരാറിന്റെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍, ആണവ ഇടപാടിന്റെ മാനങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍, അമേരിക്കയുടെ വ്യവസ്ഥകള്‍ പരിഗണിക്കുമ്പോള്‍ ഈ കരാര്‍ ദേശീയ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്ന് വ്യക്തമാകും.
*
ഡോ. നൈനാന്‍ കോശി
Subscribe to:
Post Comments (Atom)
18 comments:
രാഷ്ട്രത്തിന്റെ പരമാധികാരത്തെയും, തന്ത്ര പരസ്വാതന്ത്ര്യത്തെയും അമേരിക്കക്കുമുമ്പില്‍ അടിയറവച്ചുകൊണ്ട്, ആണവക്കരാറുമായി യുപിഎ ഗവണ്‍മെന്റ് മുന്നോട്ടുപോകുകയാണ്......ആണവകരാറിന്റെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍, ആണവ ഇടപാടിന്റെ മാനങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍, അമേരിക്കയുടെ വ്യവസ്ഥകള്‍ പരിഗണിക്കുമ്പോള്‍ ഈ കരാര്‍ ദേശീയ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്ന് വ്യക്തമാകും.
ആണവക്കരാറിനെക്കുറിച്ച് ഓര്‍ത്തിരിക്കേണ്ട 8 കാര്യങ്ങളെക്കുറിച്ച് ഡോ. നൈനാന്‍ കോശി എഴുതിയ ലേഖനം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പ്രസിദ്ധീകരിക്കുന്നു.
ഇന്ത്യയിലെ രാഷ്ട്രീയനേതാക്കള്ക്കു പോലും ഇതിനെ കുറിച്ചോ ഇതിന്റെ വിശദവിവരങ്ങളെ കുറിച്ചോ അറിയില്ല എന്ന് തോന്നുന്നു.വെറും രാഷ്ട്രിയ ചേരിപോരിനപ്പുറത്തേക്ക് ഇതു പോകുന്ന പോലുമില്ല.
ജനങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലേ?
ഒരു സുപ്രഭാതത്തിൽ Nicholas Burns, അർത്ഥശങ്കക്കിടയില്ലാതെ തന്നെ,ഹൈഡ്-ആക്റ്റ് ഇൻഡ്യ്യ്ക്ക് ബാധമാണെന്ന് പ്രസ്താവനയിറക്കിയപ്പോൾ ഞാൻ വിചാരിച്ചു ഇവിടെ എന്തൊക്കെയൊ ഇനി സംഭവിയ്ക്കുമെന്ന്.
ആരുമത് കേട്ടമട്ട്പോലും വെച്ചതായിക്കണ്ടല്ല.
Strange!
ഭൂമിപുത്രി, ഇഞ്ചിപ്പെണ്ണെന്നൊരു ബ്ലോഗര്‍ ആണവകരാറിനെ പിന്താങ്ങി ഒരു പോസ്റ്റിട്ടപ്പോള്‍ (http://entenaalukettu.blogspot.com/2008/08/blog-post_17.html) എത്ര പേരാണതിനു ഹാലെലുയ പാടിയത്; എത്ര പേരാണു 'ദീപസ്തഭം മഹാശ്ചാരിയം' എന്ന് മോഴിയാടിയത്.........! കണ്ടറിയാത്തവര്‍ കൊണ്ടറിയും!!
അത് പിന്നെ ചൈനാ, റഷ്യാ,ക്യൂബാ, വെനിസെലാ, ഉ.കൊറിയ ചാരന്മാര്‍ക്കെതിരെ പോസ്റ്റ് വരുമ്പോല്‍ ഹാലേലൂയ്യാ പാടാതിരുന്നാല്‍ ചൊറിഞ്ഞുവരില്ലേ..:)
ങാ, അത് തന്നെ അനോണി കേട്ടില്ലേ 'അറിയുന്നവന്‍ അറിയും അല്ലാത്തവന്‍ ചോറിയും' എന്ന്.
നോക്കു ബൈജു,ഞാൻ ആണവക്കരാറിനെ തള്ളാനോ കൊള്ളാനോ ആളല്ല.കാര്യം,കൂടുതൽ വായിയ്ക്കുന്തോറും ഞാൻ തന്നെ കൺഫ്യൂസ്ഡ് ആകുകയാൺ.
അടുത്ത തെരഞ്ഞെടുപ്പ് ജയിയ്ക്കാൻ
എന്തും ചെയ്തുകളയുമെന്ന് അറിയാവുന്നത്കൊണ്ട്
ഭരണകക്ഷിയെ എനിയ്ക്ക് വിശ്വാസമില്ല.
അമേരിയ്ക്കയ്ക്ക് ഏറ്റവും പ്രധാനം സ്വന്തം വ്യവസായതാല്‍പ്പര്യങ്ങളാകുമെന്നത്കൊണ്ട്
അവരേയും ഒട്ടും വിശ്വാസമില്ല
അമേരിയ്ക്കയെന്ന് പേരുകേട്ടമാത്രയിൽ വിറളിയെടുത്ത് ശീലമായിപ്പോയ ഇടതന്മാരെ അത്രപോലും വിശ്വാസമില്ല.
(ഇത്രയും പറഞ്ഞതിൻ,ഇടി പാഴ്സലായി വന്നെക്കുമെന്നുമറിയാം)
പിന്നെയുമൊരല്‍പ്പം വിശ്വാസംതോന്നുന്നത്
അബ്ദുൾക്കലാം ഒരനുകൂലനിലപാടെടുത്തതാൺ.
എനിയ്ക്ക് കിട്ടിയ ചില അറിവുകൾ,ഇതാ ഞാൻ ഇവിടെയിട്ടിട്ടുണ്ട്
എനിയ്ക്കിപ്പോൾതോന്നുന്നതു,ശരിയ്ക്കും ഇതിന്റെ ദൂരവ്യാപകമായ ഫലങ്ങൾ കാണമെങ്കിൽ,കാലം കുറെക്കഴിയുന്നത് വരെ കാത്തിരിയ്ക്കണമെന്നാൺ.
@ബൈജു...
അഞ്ചരക്കണ്ടിയും,ചിത്രകാരനും, ഇഞ്ചിപ്പെണ്ണും കൂടി തീറെഴുതി എടുത്തിരിക്കുകയാണ് ആണവക്കരാര്‍ ചര്‍ച്ച..
ഏതു വിഷയത്തിന്റെയും അവസാന വാക്കുകള്‍ അവര്‍ പറയുന്ന അവസ്ഥയാണ് ബുലോകത്തു..
വെളിച്ചം കാണാത്ത ഒരു കമീന്റ് അവര്‍ക്കു ഞാന്‍ ഇട്ടിരുന്നു...
പണ്ടു കണ്ട ഒരു സിനിമയിലെ കഥാ പാത്രങ്ങള്‍ ആണ് അവരുടെ ലേഖനം വായിച്ച്പ്പോള്‍ ഓര്‍മ്മ വന്നത് ..
കാലാപ്പാനി ഓര്‍ക്കുന്നില്ലേ...
അതിലെ അമിരിഷ് പുരിയെ ഒര്‍ക്കുന്നുണ്ടോ?...ശ്രിനിവാസനേയും?
ആ മുഖങ്ങളുടെ പുതിയ പതിപ്പാണു ഇവര്‍..
അവര്‍ക്കും ഉണ്ടായിരുന്നു അവരിടെതായ തത്വ ശാസ്ത്രങ്ങള്‍...നിലപാടുകള്‍.. അതില്‍ ഒരു തെറ്റും അവര്‍ക്കു തൊന്നിയിരുന്നതും ഇല്ല..
(കോണകത്തിനു ലയിസ് പിടിപ്പിച്ചതു പോലെ കുറെ ഹല്ലേലുയ്യ കമെന്റുകളും ...!)
ഇടതു പക്ഷത്തെക്കുറിച്ച് യാതൊരു ശുഭാപ്തിവിശ്വാസവുമില്ലാത്ത് ഭൂമിപുത്രിക്കായി സൈബര്‍ ലോകത്ത് പറന്നു നടന്ന മറ്റൊരു ഇ മെയില്‍ സന്ദേശം (ക്ഷമിക്കുക, സ്വല്പം വലുതാണ് ) സമര്‍പ്പിക്കുന്നു
This is in response to the cricism of the left on its withdrawal of support to UPA by an unidentified person / group, going round the web.
The author of this piece is criticising the Left for supporting Congress led UPA from outside without joining the UPA ministry. He wanted the Left to be incharge of HRD, Women and Child Development where its progressive commitments and social sector expertise would have been put to excellent service of the people. This has been a valid criticism, raised from many quarters and likely to be debated by many in future also. But, it is the considered opinion and, so far, proven experience of the left parties that sharing power with a party of a class it works to replace will go against the interest of the class it represents.
The suggestion of the critic that the left party representatives are good only for managing the welfare departments is emanating from his notion that the left has always stood for the welfare of the deprived and the exploited, which is a complement to the left, in a way. But the sarcasm against the left for its consistent outlook upholding welfare of the society is very clear. The left stands for the welfare of the entire society excepting the exploiters and hence the left will be the best ministers for any department of a Govt. as each and every department is intented for the well being of the society, but is being misused by the oppressor class representatives.
In fact, the left could serve the interest of the vast majority of the people of India through its stand of supporting from outside to achieve the goal of keeping the communal forces out of the Govt. and at the same time criticising the Govt. for its deviation from the declared common minimum program. The left could avert the attempts to random privatisation of public sector, dismantling of social security measures etc so far and was instrumental to half a dozen statutes in favour of the poor and the deprived, which can be utilised by the concerned for their betterment. The role of the left is made clear by the very declaration of the Finance Minister immediately after the trust vote, as a sigh of relief, that now he will be able to go ahead with his agenda. Future events will also answer any criticism of left in this regard.
The critic is annoyed of the criticism Left has made of the Govt without actually taking up the process of governance. He finds the reason in the left leaders' legacy of campus politics and their refusal to grow up. He observes that, perhaps, rage of the Left leadership against the world is simply fury against the inexorable truth of advancing years. Yes, as explained above, the criticism was a means to make the Govt act according to the agreed program and the keeping out of the Govt was to uphold its right to criticism, which, if done from within the Govt, will be considered against the, so called, collective responsibility, a wonderful idea, being used to suppress any voice of dissent with in the state organs of capitalist democracy.
In fact the scornful comment on the legacy of the left leaders to the campus politics and branding their vigorous pursuit of the goal as the fury arising out of the inexorable truth of getting aged is really a complement for them. It really means that they are educated, learned, experienced, and are still keeping the fire in them. As far the question of governance is concerned, the left outfits of governance, with all the defects and deficiencies attached and attributed to them, were the best ever witnessed by history, be it the erstwhile Soviets, be it the Chinese, be it Vietnamese, be it the Cuban, be it East European ones established following the second world war in comparison to any of the Governance outfits of either feudal or capitalist.
The second criticism is that the left has failed to come to terms with the new India, the globalised India where any body can become any thing. Of course, he admits that there are lots of things wrong with this New India like absence of social conscience, vast inequalities are created between rich and poor, traditional trades are pauperised and little hope for those scratching out worms from riverbeds to survive.
This criticism of the left not coming to terms with the changes that are taking place in India as part of globalisation is heard from many quarters. In fact left is the first in identifying the changes, often in advance, and responding to it in time. Every other political party in India are either a party to these capitalist globalisation drive side by side with the Imperialism or are mere mute onlookers, taking every thing as fate accompli and scrambling for the crumbs falling out of the Imperialist kitchen. If the criticism is that the left is not coming to terms with the changes, yes it will be admitted as a compliment to the left, as left will not compromise with these unwanted and harmful changes as far as the people are concerned. If the criticism is that left is not scrambling for the crumbs as the
others, it is yet again a compliment. The left is behind none in assessing, identifying and understanding the various facets of the ongoing globalisation, which in fact no other party could ever do, except trying to accept it lying low and scrambling for the fall outs.
But there is school of thought that the capitalist globalisation is the only possible way of advancement of the mankind. It is only the left which has an answer to it. It is not capitalist globalisation that is in the interest of the mankind but is the proleterian internationalism that is in the interest of mankind. The left stands firm on this. That is why it is opposing capitalist globalisation which is the spreading of evils of capitalism. It may be felt that globalisation brings with it its advantages of improvement in production, production efficiency or productivity and opening up the way for socialisation. Socialist international will ensure that the evils of capitalism are avoided retaining the benefits of advancement in production etc paving the way for socialism.
The third criticism is that the left is trying to tame the avalanche of upward mobility of the New India by stalling the privatisation and the reforms. He observes that air travel has become cheap when they are privatised world over, and criticises the left for preserving the air travel as a sector for the rich by keeping airports a state monopoly and hence, costly. The critic forecasts the failure of left in its pursuit against capitalist globalisation in its comment that the left is trying to tame the avalanche of upward mobility of the New India. New Indian, according to him is the sections of the people who are bettering their lot with the capitalist globalisation. Left identifies this phenomenon
and it is nothing new. First of all, these sections, however vast they may be, does not go beyond 15 or 20 percent of Indian poulation. The vast majority is on the other side still deprived and exploited. The critic feels this small section constitutes the entire India, may be because these sections are more articulate, like the critic himself, who is exposed to a nascent awakening. But the left doesnot condemn the aspirations for betterment of even these small, but considerable section of the Indian people. They were bound to abject living conditions prescribed by the past entrenched feudal set up, which the Indian Monopoly Capitalists, both, their Nationalist outfit the
Congress and their Communal Outfit, the BJP, preserve and are still preserving even while aspiring to be part of the most advanced sections of Capitalists, the US Imperialism. The left doesnot see any section in isolation. To the left, the entire people of India are to be liberated from the chains of feudalism. The upward mobility of the referred section need not be at the cost of the vast majority, still remaining deprived and exploited, the answer to which is not capitalist globalisation as the critic feels, thankful to it, because of his liberation from the feudal set up, but proleterian Internationalism, which provides the necessary pre-conditions for socialisation.
As far as the airports and air travel are concerned, they against cannot be seen in isolation. The left has been resisting the privatisation of any public institution. Privatisation doesnot really mean better management or efficiency. It really means handing over the public wealth to the private hands. These issues have been dealt elaborately and the role of the left is very clear. As far as the cost of air travel is concerned, this again is a matter of comparitive cost of other commodities. It is not fair to compare Indian cost with US cost and vice versa for a single commodity alone. Each economy will have its own relativity in pricing. The author is critical of A B Bardhan for his comment on share market saying that he condemns the millions of middle class Indians who invest and trade. From the statement quoted by the critic, A B Bardhan has not condemned the share holders as alleged.
He observes that the factionalism in Kerala and the defeat in Panchayath elections in Bengal in the context of Nandigram must lead the left to BJP style atma chintan. The left is always having its introspection, through its time tested tool of criticism and self criticism. It need not emulate the once in a while excercise of BJP in atma chintan. The factionalism in Kerala and the electoral set back in certain areas in Bengal Panchayat election will definitely be pondered over by the left and remedial measures taken. The comment made by the critic gives the feeling that he is very happy about it. If it is so, in all probability, he is likely to be disappointed.
He observes that the people has not responded to the call for protest against the joint Indian and American naval exercises and petroleum price hike and the recent nuclear deal which all shows the distance at which the left is from India. This observation is factually, wrong. People has responded to these campaigns more than any previous occasions of the kind. Mass participation cannot be expected in every program alike. It varies from issue to issue. The Indo-US nuclear co-operation agreement is a highly political issue, the economic and practical effect of which percolate down only very slowly. Naturally, response of the people wouldnot have been as quick and intense as privatisation of an Industry or price-rise. This, exactly, is why many of the Indian political parties couldnot judge the issue in its due seriousness. In any case response to the fight against Indo-US nuclear co-operation agreement was un precedented compared to any such issue in the past.
He justifies the nuclear deal as a commercial transaction. He argues that the links with US and India are manifold, massive and historically evolved. Anti-Americanism is not part of the Indian conscience, though there are important reasons to criticise a country that bombs and invades other countries at will. Coming to the issue of Indo-US nuclear co-operation agreement, the fall out of which provoked the critic to condemn the left, it shall be clearly understood that the left is not against nuclear agreement with any body, per se. So also, left is not against any nation or people, be it even the US. What left is opposed is the US policy of hegomonising the world. It very well understands that the people, that too, the vast majority of the people who doesnot even vote (Voting percentage in US is only less than 50%), are not trying to hegomonising the world. It is the Monopoly and trans-national capital led by US Imperialism that is responsible for the evils that are opposed by not only the left but also any well meaning people. Left has their counter part in the US, who too take the same stand as the Indian left.
What the left has opposed is the haste in which this particular nuclear agreement is pushed through without properly safeguarding Indian interests. If we analyse the events and documents leading to this agreement, it is clear that India has not done home work while US has been doing it all along. It has got its 1954 Atomic Security Act. It has sponsored the IAEA. It has sponsored the NSG. It has sponsored the NPT. And finally, it only sponsors this agreement. Why should UPA keep it a secret. Why didnot UPA didnot make a national law to declare and protect Indian interests. What is secret in atomic energy deals. How many of the UPA or for that matter NDA parliamentarians are aware of the intricacies of the deal. Left parliamentarians, by now, might have learnt it well. They have done a good work in and outside parliament.
If, the agreement is being pushed through on energy considerations, the case is still worse. Is it not a fact that Indian Govt, including this UPA has been ignoring the energy sector, leaving it to private capital, without even drawing up a plan for various sectors of different sources. In fact it has systematically underplayed the atomic energy sector by closing down uranium mine and starving R&D on thorium based fuel. It also has underplayed the gas pipe line project from Iran. It is doing a crime to the people India by ignoring the non-conventional energy sector, the solar, wind and waves. The Solar energy tapping technology has become cheaper, by 50% atleast, during the past 5 years.
From the present indications, what is taking place is only, India being, indirectly, made to agree to NPT, without actually being party to NPT, without actually being accorded the status of nuclear arms power, without even membership of NSG, in compliance with the Hyde Act which lays down its intention very clearly that India has to be made to comply with the NPT, IAEA, NSG and other international, statues, conventions and their Rules and Regulations, without categorical assurances that Indian interest will be protected.
UPA is not going against the left but is going against the well established Indian consensus on our post-independent foreign policy. It may have to be reworked in the present context of capitalist globalisation and the emerging international scenario of a multi-polar world. But, that is not to be done in such a haste as this, wherein UPA aligns India with US in its efforts to make the world uni-polar. Uni-polar world is proved to be a wishfull thinking of the US and some of its allies. Even, the US may have to adjust itself to the emerging
mul-polar world soon, in which case, it may be argued that India too can adjust. The fact is that Indian economy is better placed than the US in the present context, as is revealed from any economic indicators like value of currency, trade balance, foreign debt and the like. By aligning with the US which is in its worst ever crisis, India is shouldering the crisis of US for no gain. This haste only reveals the eagerness of Indian monopoly capital to align with their natural allies, the US, which they couldnot do ever in the past due the refusal of US to concede to the demands of Indian monopoly right from the day of independence. All through these years India was forced to fight with the US because of the big brother attitude it has shown. But now due to very serious crisis in US economy, it is trying to win over India.
Hyde Act is enacted for exempting India from certain adverse clauses of the 1954 Atomic Energy Act. The US eagerness to rope in India is evident in the Hyde Act. It clearly lays down its intense eagerness to have atomic transactions with India by declaring that India adhere to NPT and other international convention and rules. To this extent, the US stand is favourable to India compared to ever before. But the pitiable condition is that India is signing the agreement, I may not be blamed to say so, just like any Indian illiterate, and for that matter many literate too, sign the mortgage deed for bank loan.
You may blame me too for the No syndrome, alleged against the left, if I go on list the negative aspects. Every No means a YES on the other side. For every No told by the left to the UPA, left has put forward positive and well defined policy frame works. But UPA was not prepared to even look into them. Here, in the instant case, the Nuclear co-operation Agreement, India should have done a bit more home work, had its own law or atleast consensus arrived at in Parliament before rushing to US and IAEA. Then India would have been able to bargain with the US. Even according to Hyde Act, US wants India to adhere to the International conventions only to the extent possible, leaving ample scope for bargaining. Instead of doing that, UPA govt, and for that matter BJP too, played into the hands of US, expressing their eagerness to have the deal.
Yes, India, by its own act in the past, the tests, invited this situation, the US in its big brother attitude declared the embargo, and now, this is the time of reconsideration for both. UPA, atleast with the left having on its side, could have managed the situation better. It is the old World Bank legacy of the UPA stallwarts that has shown up in this issue. The world bank is now swallowing its old doctrines and directives. Even the closest and long term allies of US do not consider USdependance in their national interest, because of which they form their own alliances like European Union etc and opting for their own currency like Euro, which is proved to be better placed than US
Dollar. India and all our NRIs now suffer because of our dependence on US Dollar, the linkage of Indian rupee to US Dollar.
He blames the left for the "NO" syndrome and for its contempt for change. No to nuclear deal, no to reforms, no to change, no to newness, no to price rise, no to America, negativism seems a reflex action.
The author refers to the left stand eleven years ago, alleges, the 'left committed the 'historic blunder' of not letting Jyoti Basu become prime minister because it was unwilling to share power. Today it has committed suicide because it did not know how to use power. In the end, left has scripted its own tragic drama of irrelevance. The left leadership preferred to be the eternal college campus rebel, always oppositional, always agitational, but never responsible, or adult enough to recognize that in this country, managing change is about negotiating a myriad interest groups. Left's contempt for change, its constant lamentation, its moral righteousness are incongruous in a country shouting 'Chak de India.'
The Left has No negativism, No "NO" syndrome, no contempt for change, it is very much responsible. That is why it has taken the risk of withdrawing the support, which no other force in India would have ever dreamed of in such a situation. The left leadership, having its legacy of political activity right from the campus days, grown up enough with political experience has proved to be far better than the traditional political pundits of Indian polity and even the world bank professionals.
Finally, the critic too will realise the importance of the decision of the left in the days to come, that the left is not doing blunders when it takes up certain position on international and national issues. It has not erred even in its stand on QUIT INDIA movement (which K Karunakaran has referred in connection with this issue to show that Left is always anti-national). Nor in the decision not to take up Priminister ship, when it was just offered to Jyothi Basu. Have you ever thought of the consequences of Jyothi Basu taking over the PMO.
Remember the crash in share market when the Left support was taken by UPA. What would have happened if Jyothi Basu took over as PM. Don't blame the Left for its principled stands, atleast when you are benefitted by it, I mean your benefit out of the share you hold.
This sort of discussions require a certain amount of integrity. One should be prepared to have his stand made clear atleast, though no identity. It is clear that the critic is a representative of the apolitical yougsters. You like it or not, you are being lead by the politicians.
You cannot condemn politics. No one need to be happy about the isolation of left in Indian politics. In fact left is not isolated, but has come out victorious, appreciated even by its adversaries, on its consistency, its commitment to the people, its ability to handle united fronts, its integrity in not ditching its allies, as congress has done even in this present case. UPA and Congres in its leadership should ponder over its role in creating this crisis. The PM was simply running to Japan to meet US President, even keeping Pranab Mukherjee, the UPA-Left convenor in dark. The crisis was a creation of PMO in collaboration with US officials, not even the Indian National Ccongress of Sonia Gandhi, not of UPA. The left was forced to withdraw the support. It cannot be blamed for doing so as UPA was adequately warned not alone in words, discussions, documents, and even events of the past. Congress and the BJP shall also ponder over the result of the crisis created by their eagerness to have a strategic tie up with the US. Should they have created the situation in which the entire nation was forced to condemn not only them, but also the institution of Parliament. All the perfumes of Arabia will not be sufficient to cleanse the fowl smell emanated from the Capitalist democratic institutions and outfits. Thanks to the critic for having given an opportunity to say these comments.
അനോണീ,ആ റൈറ്റപ്പിൻ നന്ദി.ഞാൻ സാവകാശം വായിച്ചോളാം.
പിന്നെ,ഞാനൊരു ‘അരാഷ്ട്രീയ’ആണെന്ന് കമന്റിലൂടെ മനസ്സിലായിക്കാണുമല്ലൊ.
അങ്ങിനെതന്നെ തുടരണമെന്നാൺ പരിപാടിയും-എന്നാലല്ലേ ഇതുപോലെ ‘ഇടം-വലം’ നോക്കാണ്ട് വല്ലതുമൊക്കെപ്പറയാൻ പറ്റു:)
ഫോറം മുന്നോട്ട് വെച്ച് 8 കാര്യങ്ങളും ശുദ്ധ മണ്ടത്തരമാണ്.
1. കരാറിന് പാര്‍ലമെന്റിന്റെ അംഗീകാരം ഇല്ല
ഇപ്പോ കണക്കെടുത്താല്‍ പ്രധാനമന്ത്രിക്ക് അംഗീകാരം ഇല്ല. പിന്നാ നിങ്ങടെ ഒരു കരാര്‍..ചിരിപ്പിക്കല്ലേ...
2. കരാര്‍ പ്രഥമമായോ, പ്രധാനമായോ ആണവോര്‍ജ്ജത്തെപ്പറ്റിയല്ല
രണ്ടാമതായും അവസാനമായും അങ്ങിനെ ആണല്ലോ..അതു പോരെ? എല്ലാം ഒരേ സമയം നടക്കണം എന്ന വാശി നന്നല്ല.
3. ആണവക്കരാര്‍ ഊര്‍ജ്ജ സുരക്ഷ നല്‍കുന്നില്ല
പറയുന്ന കേട്ടാല്‍ തോന്നും കരാറില്ലെങ്കില്‍ സുരക്ഷയുണ്ടെന്ന്. ഇല്ലാത്ത കാര്യത്തെക്കുറിച്ച് തര്‍ക്കിക്കാന്‍ സമയം ഇല്ല ഫോറം സഖാക്കളേയ്.
4. ഇന്ത്യ - യുഎസ് പ്രതിരോധ ഉടമ്പടിയിലാണ് ആണവക്കരാറിന്റെ തുടക്കവും, തുടര്‍ച്ചയും
ആയിരിക്കാം. പക്ഷെ അവസാനം എവിടെ എന്ന് നിങ്ങള്‍ വ്യക്തമായി പറയാത്തിടത്തോളം കാലം ഇത് വെറും ആരോപണവും പുകമറയും മാത്രം.
5. യുഎസ് - ഇന്ത്യ തന്ത്രപര പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് ആണവക്കരാര്‍
അതിനെന്താ? വളയമില്ലാതെ ചാടുന്നതിനേക്കാള്‍ നല്ലതല്ലേ വളയത്തിലൂടെ ചാടുന്നതിനേക്കാള്‍ നല്ലത്?
6. ഹൈഡ് നിയമവ്യവസ്ഥകള്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണ്
ഇന്ത്യയോ? അതാരപ്പാ ഒരു പുതിയ കക്ഷി? ചുമ്മാ ആവശ്യമില്ലാത്തവരെയൊക്കെ ചര്‍ച്ചക്കിടയില്‍ വിളിച്ചുകൊണ്ടുവരല്ലേ..
7. അമേരിക്കയുടെ ലക്ഷ്യങ്ങള്‍ കരാറിന്റെ യഥാര്‍ത്ഥ സ്വഭാവം വ്യക്തമാക്കുന്നു
ഗൊച്ചുഗള്ളന്‍..അത് പിടികിട്ടി അല്ലേ? അമേരിക്ക പറയുന്നതൊന്ന് പ്രവര്‍ത്തിക്കുന്നതൊന്ന് എന്നു പറയുന്ന നിങ്ങള്‍ തന്നെ അമേരിക്കയുടെ സ്വഭാവം പിടികിട്ടി എന്നു പറയുന്നതില്‍ വൈരുദ്ധ്യമുണ്ട്.
8. 123 കരാര്‍ ഹൈഡ് നിയമത്തിന് വിധേയമാണ്
നിങ്ങളിങ്ങനെ മാറ്റിയും മറിച്ചും പറയല്ലേ..ആദ്യം പറഞ്ഞു കരാര്‍ എന്ന്. പിന്നെ ആണവ കരാര്‍ എന്ന്. ഇപ്പോള്‍ പറയുന്നു 123 എന്ന്. ഇത് ശരിയല്ല. എന്നാലും പറഞ്ഞു തരാം. നിങ്ങള്‍ ഞങ്ങളുടെ കൂടെ നില്‍ക്കുന്നിടത്തോളം ഒരു ഹൈഡും ഇല്ല സീക്കും ഇല്ല. എല്ലാം സ്മൂത്ത് ആയിരിക്കും.
അനോണി, ഇതിപ്പോള്‍ രാമായണം മുഴുവന്‍ വായിച്ചിട്ട് സീത രാമന്റെ അമ്മൂമ്മയാണെന്ന് പറഞ്ഞതു പോലുണ്ട്. ശരി, അങ്ങനെയെങ്കില്‍ അങ്ങനെ തന്നെ!
മര്‍ക്കോസ് മാപ്ലക്ക്,
ചിത്രകാരന്‍ ഇടതുപക്ഷം ആഹ്വാനം ചെയ്ത സമരത്തിനെതിരായി ഒരു പോസ്റ്റട്ടിരുന്നു ( http://commentukal.blogspot.com/2008/08/blog-post_21.html). ഇദ്ദേഹം ചിത്രകാരനോ ചിത്തറകാരനോ (ചിത്+തറ)?
ഭൂമി പുത്റിയും ഇഞ്ചിപെണ്ണും ഒക്കെ ഈ ബ്ളോഗിലേക്കു കടന്നുവന്നത് കൊള്ളാം പക്ഷെ ഒരു കാര്യം നേരത്തെ പറഞ്ഞേക്കാം ഇതു ദേശഭിമാനി ചിന്ത എന്നിവ മാത്റം വായിച്ചു വളറ്‍ന്നവറ്‍ അതിലെ ലേഖനങ്ങള്‍ ബൂലോകത്തില്‍കൂടി കയറ്റി ബൂലോകരെ സഖാക്കന്‍മാരാക്കാം എന്നു ചിന്തിക്കുന്നവരുടെ കൂട്ടായ്മയാണു, ഇവിടെ വിരുധമായി എന്തെങ്കിലും പറഞ്ഞാല്‍ എം ജീ യൂണിവേറ്‍സിറ്റിയിലെ വൈ ചാന്‍സലറ്‍ക്കു പറ്റിയതുപോലെ കഴുത്തിനു പിടിച്ചു തള്ളല്‍ കിട്ടും ഇതില്‍ മുഴുവന്‍ വിപ്ളവ വായാടിത്തം ആണു അതിനാല്‍ ഞാന്‍ ഈയിടെയായി പ്റതികരിക്കുന്നതു നിറ്‍ത്തി ഇവരൊന്നും നന്നാവാന്‍ പോകുന്നില്ല, കൂപ മണ്ഠൂകങ്ങള്‍ ആണു, താരകമലരുകള്‍ വിരിയും പാടം ഇങ്ങു അടുത്താണെന്നു വിശ്വസിക്കുന്ന അപ്പാവികള്‍ , ഇവരെ ബോധവ്ല്‍ക്കരിക്കാന്‍ നമുക്കോ നമ്മളെ (തലയില്‍ എന്തെകിലും ഉള്ളവരെ) ബ്റെയിന്‍ വാഷ് ചെയ്യാന്‍ അവറ്‍ക്കോ കഴിയില്ല.
ഐ എസ് ആറ്‍ ഓയില്‍ ഒരു സയണ്റ്റിസ്റ്റിനു മിനിമം സാലറി അമ്പതിനായിരം ആണു അതുവച്ചു ഒരു യൂണിറ്റു ഊറ്‍ജം പോലും ഇന്ത്യയില്‍ ഉണ്ടാക്കുന്നില്ല ഇന്ധനം ഇല്ലാത്തതാണു കാരണം ഇന്ധനം കിട്ടാന്‍ ഈ കരാറല്ലാതെ മറ്റു വഴിയില്ല, ഇനി നമുക്കു ഒരു അഞ്ചു കൊല്ലം ക്ഷമിച്ചു നോക്കാം ഊറ്‍ജ്ം ഉണ്ടാകുമോ ഇല്ലയോ എന്നു, സോഷ്യലിസ്ം ഉണ്ടാകും എന്നു കരുതു ബംഗാളിലും കേരളത്തിലും ജനം കമ്യൂണിസം പരീക്ഷിക്കുന്നില്ലെ അത്ര സമയം ഇതിനു വേണ്ട
1) ചോദ്യം: ഇന്ത്യന്‍ ഇടത്‌പക്ഷവും അമേരിക്കന്‍ ഭരണകൂടവും ചരിത്രത്തിലാദ്യമായി സമവായത്തിലെത്തിയ ഒരു കാര്യം.
ഉത്തരം: ഹൈഡ് ആക്ട് ഇന്ത്യയെ ബാധിക്കുന്നതാണ്. ഹൈഡ് ആക്ട് ഇല്ലാതെ ആണവക്കരാറില്ല.
2) ഇന്ത്യയില്‍ ആണവ വൈദ്യുതി എന്ന് പറയുന്നത് 2 ശതമാനമാണ്. റിന്യൂവബിള്‍ സോഴ്സസില്‍ നിന്നുമുള്ളത് 8-9 ശതമാനവും. വൈദ്യുതി ആണവമുപയോഗിച്ച് തന്നെ നിര്‍മ്മിക്കണമെന്ന് എന്താണ് ഇത്ര നിര്‍ബന്ധം? കച്ചവട താല്‍പര്യം? കമ്മീഷന്‍?
3) ആണവക്കരാറിനെ പറ്റി ഇവിടെയും (ഞാന്‍) പിന്നെ ഇവിടെയും (പൊന്‍കുരിശ്) ഒരു ലേഖനം ഇട്ടിട്ടുണ്ട്. അതും വായിക്കുമല്ലോ?
4) ആണവക്കരാര്‍ സാങ്കേതികമായും രാഷ്ട്രീയമായും ഇന്ത്യക്ക് ദോഷം ചെയ്യുന്ന ഒന്നാണ്. അതിനെ തള്ളിക്കളയുക. ഈ രാജ്യം ഇനിയൊരിക്കലും കോളനിവല്‍ക്കരിക്കപ്പെടില്ല. ഏത് മോഹന്‍ മോഹിച്ചാലും..... :)
പ്രിയ ആരുഷി
ഭൂമി പുത്രിയും ഇഞ്ചിപ്പെണുമൊക്കെ ഇതാദ്യമായല്ല ഈ ബ്ലോഗ് സന്ദര്‍ശിക്കുന്നതും അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുള്ളതും. ആരുഷിയുമായും എത്രയോ പ്രാവശ്യം പല വിഷയങ്ങളും ചര്‍ച്ചചെയ്തിട്ടുണ്ട്. എപ്പോഴാണ് താങ്കളെ കഴുത്തിനു പിടിച്ച് പുറത്താക്കിയിട്ടുള്ളത്..നാളിതു വരെ ഇട്ട പോസ്റ്റൊന്നും ഡിലീറ്റ് ചെയ്തിട്ടില്ല ..ചൂണ്ടിക്കാട്ടിയാലും..ഓഫീസ് ജോലിയും സംഘടനാ പ്രവര്‍ത്തനവും കഴിഞ്ഞ് ഒഴിവ് കിട്ടുന്ന നേരത്താണ് പോസ്റ്റുകള്‍ ഇടുന്നതും മറുപടി തയ്യാറാക്കുന്നതും മറ്റും..സ്വാഭാവികമായും മറുപടികള്‍ തയ്യാറാക്കുന്നതില്‍ കാല്വിളംബം ഉണ്ടാകുന്നുണ്ട് എന്നത് ഞങ്ങള്‍ അംഗീകരിക്കുന്നു. അത് ഞങ്ങളുടെ പരിമിതിയാണ്. അതു പോലെ തന്നെ ഒരു പരിമിതിയാണ് മറ്റു ബ്ലോഗുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാനാവാത്തതും.
ദേശഭിമാനി, ചിന്ത എന്നിവ മാത്രമല്ല ജനയുഗം, മാതൃഭൂമി, മാധ്യമം , ഹിന്ദു, z- മാഗസിന്‍ തുടങ്ങി പല മാധ്യമങ്ങളില്‍ നിന്നും പല ടി യു ജേര്‍ണലുകളില്‍ നിന്നും ധാരാളം ലേഖനങ്ങള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്, പരിഭാഷയായും അല്ലാതെയും. ഒരു പക്ഷെ സാമ്പത്തിക രംഗത്തെ ചലനങ്ങള്‍ സ്ഥിരമായി വിശകലനം ചെയ്യുന്ന അപൂര്‍വം മലയാള ബ്ലോഗുകളില്‍ ഒന്നായിരിക്കും വര്‍ക്കേഴ്‌സ് ഫോറം. പല ഇടങ്ങളില്‍ നിന്നും ഇങ്ങനെ കോപ്പി പേസ്റ്റ് ചെയ്യുമ്പോഴും അവയില്‍ വരുന്ന ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞു മാറിയിട്ടില്ല എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം. ഞങ്ങള്‍ക്ക് പക്ഷപാതമില്ലെന്ന് ഞങ്ങളൊരിക്കലും പറഞ്ഞിട്ടില്ല, വ്യക്തമായ തൊഴിലാളി പക്ഷപാതത്തോടെയാണ് നാളിതു വരെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞിട്ടുള്ളത്. താരകമലരുകള്‍ വിരിയും പാടം ഇങ്ങു അടുത്താണെന്നു വിശ്വസിക്കുന്ന അപ്പാവികള്‍ ജീവിച്ചു പൊക്കോട്ടെ അരൂഷി.
പ്രിയ ഞാന്‍
താങ്കളുടെ (പൊന്‍കുരിശിന്റെയും) പോസ്റ്റ് കണ്ടു. നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍
I recently came across your post and have been reading along. I thought I would leave my first comment. I wonder how this pertains to Business Loans? I don't know what to say except that it caught my interest and you've provided informative points. I will visit this blog often. Thank you.
Post a Comment