Thursday, August 7, 2008

പള്ളിച്ചട്ടമ്പികളും കമ്യൂണിസ്റ്റുകാരും

ഞാന്‍ മുരിങ്ങശ്ശേരി ഫ്രാന്‍സിസ് മകന്‍ ബേബി എന്ന അഗസ്റ്റിന്‍. വയസ്സ് 67. 1955ല്‍ തൃശൂര്‍ സെന്റ് തോമസ് ഹൈസ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ എട്ടാംക്ലാസില്‍ പഠിപ്പ് മതിയാക്കി. സഹോദരി സിസിലിയെ തൃശൂരിലെ ഒരു കോണ്‍വെന്റിലും എന്നെ അമ്മയുടെ ജന്മദേശമായ ആമ്പല്ലൂരില്‍ അപ്പൂപ്പന്റെ അടുത്തും ആക്കിയശേഷം അമ്മ അപ്പച്ചന്റെ ജോലിസ്ഥലമായ നീലഗിരിയിലേക്കു പോയി. ആമ്പല്ലൂരില്‍ എത്തുമ്പോള്‍ എനിക്ക് വയസ്സ് 15. ആമ്പല്ലൂരിലെ അളഗപ്പാ മില്ലില്‍ ജോലിക്കാരനായിരുന്നു അപ്പൂപ്പന്‍.

ഞാന്‍ നേരംപോകാന്‍ ആമ്പല്ലൂരിലെ ഐഎന്‍ടിയുസി ഓഫീസിന്റെ വരാന്തയില്‍ പോയി ഇരിക്കും. മുകളിലത്തെ നിലയിലുള്ള ഓഫീസിന്റെ വരാന്തയിലിരുന്നാല്‍ റോഡിലൂടെ പോകുന്ന വണ്ടികളെയും കാല്‍നടക്കാരെയും കണ്ടുകൊണ്ടിരിക്കാം. ഇതു പതിവുപരിപാടിയായി. അവിടെവച്ചാണ് ജേക്കബ് ചേട്ടനെ പരിചയപ്പെടുന്നത്. ജേക്കബ് ചേട്ടന്‍ അളഗപ്പാ മില്ലിലെ തൊഴിലാളിയും കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ഖദര്‍ ജൂബയും മുണ്ടും മാത്രമേ ധരിക്കൂ. എനിക്ക് വരയ്ക്കാനും എഴുതാനുമുള്ള താല്‍പ്പര്യമുണ്ടെന്ന് ജേക്കബ് ചേട്ടനോട് ഞാന്‍ സൂചിപ്പിച്ചിരുന്നു. ഒരിക്കല്‍ യൂണിയന്റെ പൊതുയോഗത്തിനുവേണ്ടി ഒരു ബോര്‍ഡ് എഴുതാന്‍ പറഞ്ഞു. ക്രമേണ ഞാന്‍ പ്രാദേശികമായി അറിയപ്പെടുന്ന ഒരു ആര്‍ട്ടിസ്റ്റായി. യൂണിയന്‍ ഓഫീസിന്റെ വരാന്തയില്‍ എഴുതാനുള്ള സൌകര്യമുണ്ടായിരുന്നതുകൊണ്ട് മിക്കവാറും ഞാനവിടെ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ എന്നെ കോണ്‍ഗ്രസുകാരനായാണ് എല്ലാവരും കരുതിയിരുന്നത്.

സത്യത്തില്‍ രാഷ്ട്രീയത്തില്‍ ബാലപാഠംപോലും എനിക്ക് അറിയില്ലായിരുന്നു. ഒരിക്കല്‍ അളഗപ്പാ മില്ലില്‍ പകല്‍ മൂന്നുമണിക്കുള്ള ഷിഫ്റ്റ് കഴിഞ്ഞ് തൊഴിലാളികള്‍ പുറത്തുവരുമ്പോള്‍ എവിടെനിന്നോ പാഞ്ഞുവന്ന മൂന്നുപേര്‍ പെട്ടെന്ന് ജേക്കബ് ചേട്ടനെയും കൂട്ടുകാരെയും ആക്രമിക്കുന്നത് ഒരു കടയുടെ മുന്നില്‍ നിന്ന ഞാന്‍ കണ്ടു. ഇരുകൂട്ടരും അങ്ങോട്ടുമിങ്ങോട്ടും അടിക്കുകയും ഇടിക്കുകയും തൊഴിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഒരുവന്‍ ഒരു തടിക്കഷണംകൊണ്ട് ജേക്കബ് ചേട്ടനെ പിന്നില്‍നിന്നു തലയില്‍ ആഞ്ഞടിക്കാനോങ്ങുന്നത് ഞാന്‍ കണ്ടു. മിന്നല്‍വേഗത്തില്‍ച്ചെന്ന് ചാടിക്കൊണ്ട് ഞാന്‍ അയാളുടെ കഴുത്തില്‍ ഒറ്റ ചവിട്ട്. അയാളതാ കമിഴ്ന്നടിച്ചു നിലത്തുകിടക്കുന്നു. ജേക്കബ് ചേട്ടന്‍ അടുത്തുള്ള വീട്ടില്‍ കയറി. പിന്നാലെ പോയ ഞാന്‍ വെറുതെ ഒന്നു തിരിഞ്ഞുനോക്കി. കമിഴ്ന്നു വീണയാള്‍ എണീക്കാന്‍ ശ്രമിക്കുന്നതു കണ്ടു. ദൃഢഗാത്രനായ അയാള്‍ എഴുന്നേറ്റുവന്നാല്‍ എന്റെ കഥ കഴിഞ്ഞതുതന്നെ. മറ്റൊന്നും ചിന്തിച്ചില്ല. ഓടിച്ചെന്ന് അയാളുടെ പിടലിയില്‍ കാലുമടക്കി ആഞ്ഞടിച്ചു. അയാള്‍ മലര്‍ന്നുവീണു. വായിലും മൂക്കിലുംനിന്നു രക്തം വന്നു. പാര്‍ടി വൈരാഗ്യമായിരുന്നു ഈ സംഘട്ടനത്തിനു പിന്നിലെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.

ആപത്തില്‍പ്പെട്ട സുഹൃത്തിനെ സഹായിക്കുക എന്നതിലുപരി മറ്റൊരു ചിന്തയും എനിക്ക് ഉണ്ടായിരുന്നില്ല. സുഹൃത്ത് കോണ്‍ഗ്രസുകാരനായിരുന്നതുകൊണ്ടും ആ സുഹൃത്തിനെ സഹായിച്ചതുകൊണ്ടും ജനം എന്നെ കോണ്‍ഗ്രസുകാരനായി കണ്ടതുകൊണ്ടും ഫലത്തില്‍ ഞാന്‍ കമ്യൂണിസ്റ്റുകളുടെ നോട്ടപ്പുള്ളിയായി. വിവരമറിഞ്ഞ അപ്പൂപ്പന്‍ യൂണിയന്‍ ഓഫീസില്‍വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. "ഇനി നീ ഇവിടെ നില്‍ക്കണ്ട. നാളെ രാവിലെ നീലഗിരിക്ക് പൊയ്ക്കോ'' എന്നുപറഞ്ഞു. എതിര്‍ക്കാനൊന്നും നിന്നില്ല. പിറ്റേന്നു രാവിലെതന്നെ ഞാന്‍ യാത്രയായി.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ അപ്പച്ചന്‍ എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു: "അവലഞ്ച് എന്ന സ്ഥലത്ത് ഒരു ഡാം നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. അവിടെ പോയാല്‍ വല്ല ജോലിയും തരപ്പെടും.'' അടുത്ത ദിവസം അങ്ങോട്ടുപോയി. അവിടെ പെയിന്റര്‍ തസ്തികയില്‍ കാഷ്വല്‍ ലേബറായിട്ടായിരുന്നു നിയമനം. ഒരു ദിവസം ജേക്കബ് ചേട്ടന്റെ കത്തുകിട്ടി. ഫാദര്‍ വടക്കന്റെ നിര്‍ദേശപ്രകാരം ഞാന്‍ ഉടനെ നാട്ടിലെത്തണമെന്നും ഒഴികഴിവുകളൊന്നും പറയരുതെന്നും എനിക്ക് ഭാവിയില്‍ ഗുണമുള്ള കാര്യമാണെന്നും കാണിച്ചായിരുന്നു കത്ത്. അടുത്ത ആഴ്ചയിലെ കൂലി വാങ്ങി. വളരെ അത്യാവശ്യമായി നാട്ടില്‍ പോകേണ്ടതുണ്ടെന്നും 15 ദിവസം കഴിഞ്ഞ് തിരിച്ചെത്തുമെന്നും പറഞ്ഞ് ലീവെഴുതി കൊടുത്ത് നാട്ടിലേക്ക് വണ്ടികയറി.

ജേക്കബ് ചേട്ടനെ കണ്ടു. പിറ്റേന്നു രാവിലെ പുതുക്കാട് പള്ളി ഇടവക വികാരിയച്ചന്റെ അടുത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. മധ്യവയസ്കനായ അച്ചന്‍ എന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. "നാട്ടില്‍ കമ്യൂണിസ്റ്റുകാരുടെ ഭരണമാണ് നടക്കുന്നത്. പള്ളിക്കും പട്ടക്കാര്‍ക്കും പള്ളികള്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും എതിരെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ തിരിഞ്ഞിരിക്കുന്നത്. കമ്യൂണിസ്റ്റ് ചെകുത്താന്മാരില്‍നിന്നു സഭയെയും സ്ഥാപനങ്ങളെയും രക്ഷിക്കാന്‍ നിന്നെപ്പോലെയുള്ള ചുണക്കുട്ടന്മാരെയാണ് ഇപ്പോള്‍ ആവശ്യം. ഞാനൊരു കത്തുതരാം. അതു വടക്കനച്ചനെ ഏല്‍പ്പിക്കണം. നിന്നെ ദൈവം അനുഗ്രഹിക്കും.'' എനിക്കൊന്നും മനസ്സിലായില്ല. പള്ളിയില്‍ കയറി പ്രാര്‍ഥിച്ചശേഷം തൃശൂര്‍ക്കുള്ള ബസില്‍ കയറി.

യാത്രയ്ക്കിടെ എന്റെ ചിന്ത മുഴുവന്‍ കമ്യൂണിസ്റ്റുകാരെപ്പറ്റിയായിരുന്നു. കമ്യൂണിസ്റ്റുകാര്‍ക്ക് പള്ളിയോടും സഭാസ്ഥാപനങ്ങളോടും എന്താണ് ഇത്ര വിരോധം, അങ്ങനെ വിരോധമുണ്ടെങ്കില്‍ത്തന്നെ എനിക്കെന്തു ചെയ്യാന്‍ പറ്റും എന്നൊക്കെ. ബസിറങ്ങി. മരിയാപുരത്ത് മലബാര്‍ മിഷണറീസ് ആശ്രമത്തിലെത്തി. ഈ ആശ്രമത്തിലായിരുന്നു അന്ന് വടക്കനച്ചന്‍ താമസിച്ചിരുന്നത്. ജേക്കബ് ചേട്ടന്‍ അച്ചന്റെ മുറിയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. ആറടിയോളം ഉയരം, ഒത്ത ശരീരം, ക്ലീന്‍ഷേവ് ചെയ്ത മുഖം, പൌരുഷം തുളുമ്പുന്ന ശബ്ദം. വിടര്‍ന്ന കണ്ണുകള്‍. ആജ്ഞാശക്തിയുള്ള സംസാരം. തലയെടുപ്പുള്ള നടത്തം. അച്ചനെ ആരും ഒന്ന് ശ്രദ്ധിച്ചുപോകും.

കത്തുവായിച്ചശേഷം അച്ചന്‍ എന്റെ തോളില്‍തട്ടി. ഞങ്ങള്‍ ചായ കുടി കഴിഞ്ഞ് ഒരു ഹാളിലെത്തി. അവിടെ നിറയെ ചെറുപ്പക്കാരുണ്ടായിരുന്നു. തൃശൂര്‍ ജില്ലയിലെ വിവിധ ഇടവകകളില്‍നിന്നുള്ളവരായിരുന്നു അവര്‍. പുതുക്കാട്ട് നിന്നുള്ളവരും ഉണ്ട്. ജേക്കബ് ചേട്ടന്‍ എന്നെ പരിചയപ്പെടുത്തി. അവര്‍ പരസ്പരം എന്തോ അടക്കം പറയുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവരുടെ അടുത്തായി ഞങ്ങള്‍ ഇരുന്നു. വടക്കനച്ചന്റെ പ്രസംഗം തുടങ്ങി. കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണത്തിന്‍കീഴില്‍ ക്രൈസ്തവര്‍ അനുഭവിച്ചുവരുന്നതും തുടര്‍ന്ന് അനുഭവിക്കാനിരിക്കുന്നതുമായ നരകയാതനകളെക്കുറിച്ചായിരുന്നു തുടക്കം.

കമ്യൂണിസ്റ്റുകാര്‍ അന്തിക്രിസ്തുക്കളാണെന്നും സാത്താന്റെ സന്തതികളാണെന്നും അവരെ ഇല്ലായ്മചെയ്യാന്‍-നശിപ്പിക്കാന്‍ വീണ്ടുമൊരു കുരിശുയുദ്ധം ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്നും അച്ചന്‍ പറഞ്ഞു. അങ്കമാലി ഫ്ലോറി എന്ന ഗര്‍ഭിണിയെ ഇ എം എസിന്റെ പൊലീസ് വെടിവച്ചുകൊന്ന മൃഗീയമായ കൊലപാതകത്തെപ്പറ്റി വിശദീകരിച്ചു. ഫ്രഞ്ച് വിപ്ലവകാലത്ത് ക്രിസ്ത്യന്‍ പള്ളികളെ ആക്രമിക്കുകയും നൂറുകണക്കിന് പുരോഹിതരെ 'ഗില്ലറ്റ്' ഉപയോഗിച്ച് തലവെട്ടുകയും ചെയ്ത കമ്യൂണിസ്റ്റ് കിരാതരുടെ പരമ്പരയില്‍പ്പെട്ടവരാണ് ഇപ്പോള്‍ കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. രക്തദാഹികളായ ഇവരുടെ കിരാതഭരണത്തിന്‍കീഴില്‍ ക്രിസ്ത്യാനികള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും രക്ഷയില്ല. ഈ അന്തിക്രിസ്തുക്കളെ നശിപ്പിക്കേണ്ടത് ക്രിസ്ത്യാനികളുടെ കടമയാണ്.

പള്ളികള്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനാണ് അടുത്ത നീക്കം. അതു നാം അനുവദിച്ചുകൂടാ. കത്തോലിക്കാ മതത്തിനും മതസ്ഥാപനങ്ങള്‍ക്കുമെതിരെയുള്ള ഈ കടന്നുകയറ്റത്തെ ജീവന്‍ കൊടുത്തും നാം ചെറുക്കണം. ക്രിസ്ത്യാനികള്‍ക്കെതിരെ ശത്രുക്കള്‍ നടത്തിയ ആക്രമണത്തില്‍ അവസാനനിമിഷം വരെ പോരാടി ധീരരക്തസാക്ഷികളായവരാണ് സെന്റ് സെബാസ്റ്റ്യനും സെന്റ് ജോര്‍ജും. അവര്‍ക്ക് സ്വര്‍ഗരാജ്യം കിട്ടി; പുണ്യവാളന്മാരായി. ശത്രു നമ്മെ ആക്രമിക്കുമ്പോള്‍ കൈയും കെട്ടിനിന്ന് അതെല്ലാം സഹിക്കുകയും നാം മരണപ്പെടുകയും ചെയ്താല്‍, അത് ആത്മഹത്യക്ക് തുല്യമായിരിക്കും. ആത്മഹത്യ പാപമാണ്; അതിനുള്ള ശിക്ഷ നരകവും. സര്‍വശക്തനായ ദൈവം നമുക്ക് കൈയും കാലും തന്നിട്ടുള്ളത് ഭക്ഷണം കഴിക്കാനും പണിയെടുക്കാനും നടക്കാനും മാത്രമല്ല; നമ്മുടെ ശരീരത്തെ രക്ഷിക്കാനും കൂടിയാണ്. വീഴുമ്പോള്‍ കൈ കുത്തുന്നതും അടിക്കുമ്പോള്‍ തടുക്കുന്നതും നമ്മുടെ ശരീരത്തെ പരിക്കുപറ്റാതെ സംരക്ഷിക്കാനാണ്. നമ്മുടെ തിരുസഭയെയും സഭാസ്ഥാപനങ്ങളെയും കമ്യൂണിസ്റ്റ് കിരാതന്മാരില്‍നിന്നു സംരക്ഷിക്കാന്‍ എന്തിനും തയ്യാറായ യുവപോരാളികളെ നമുക്കാവശ്യമുണ്ട്. അവരെ തെരഞ്ഞെടുക്കുന്നതിനുവേണ്ടിയാണ് ഇന്നു നാം ഇവിടെ കൂടിയിരിക്കുന്നത്. തിരുസഭയ്ക്കു വേണ്ടി- ക്രിസ്തുവിനുവേണ്ടി ജീവന്‍ കൊടുക്കാന്‍ തയ്യാറുള്ളവര്‍ കൈ പൊക്കുക-അച്ചന്‍ പറഞ്ഞുനിര്‍ത്തി.

തിരുസഭയുടെ ചട്ടക്കൂടുകളില്‍ ജീവിച്ചിരുന്നവരായതുകൊണ്ട് പള്ളിയുമായിട്ടുള്ള ബന്ധം ഞങ്ങളുടെ കുടുംബത്തിനുണ്ടായിരുന്നു. ഒമ്പതുവയസ്സുമുതല്‍ പള്ളിയിലെ തിരുകര്‍മങ്ങളില്‍ ശുശ്രൂഷകനായും പാട്ടുകാരനായും മറ്റും ഞാന്‍ സഹകരിച്ചിരുന്നു. അതുകൊണ്ടുതന്നെ കത്തോലിക്കാ സഭയോടും പുരോഹിതന്മാരോടും എനിക്ക് ആദരവും ഭക്തിയും ബഹുമാനവുമുണ്ടായിരുന്നു. ഞാന്‍ നിലനിര്‍ത്തിപ്പോന്നിരുന്ന വിശ്വാസങ്ങളെയും മൂല്യങ്ങളെയും ഹനിക്കുന്ന തരത്തിലുള്ള കിരാതനടപടികളാണ് കമ്യൂണിസ്റ്റ് ഭരണത്തിന്‍കീഴില്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് വടക്കനച്ചന്റെ പ്രസംഗത്തില്‍നിന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ആവേശഭരിതനായി. കമ്യൂണിസ്റ്റ് ഭരണത്തോടും കമ്യൂണിസ്റ്റുകാരോടും വെറുപ്പും ശത്രുതയും എന്നില്‍ ഉടലെടുത്തു. ഞാന്‍ മറ്റൊന്നും ചിന്തിച്ചില്ല. കൈ പൊക്കി. മറ്റുള്ളവരെ ശ്രദ്ധിച്ചു. പകുതിയോളം പേര്‍ മാത്രമേ കൈ പൊക്കിയിട്ടുള്ളൂ. കൈ പൊക്കാത്തവരെല്ലാം പുറത്തുപോകണമെന്ന് അച്ചന്‍ പറഞ്ഞു. അവരെല്ലാം പോയി.

ശേഷിച്ചവര്‍ അറുപതോളം പേര്‍. ഇടവക തിരിച്ച് സമരഭടന്മാരെ തെരഞ്ഞെടുത്തു. എന്നെ പുതുക്കാട് ഇടവകയുടെ കീഴില്‍ വിമോചനസേനയുടെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കുന്നതിനുവേണ്ടി പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ക്രിസ്ത്യന്‍ പള്ളിക്കാര്‍ നടത്തുന്ന വിമോചനസമരത്തില്‍ പുതുക്കാട് ഇടവകയിലെ സമരഭടന്മാരുടെ ക്യാപ്റ്റനായി നിയമിക്കുന്നതിനുവേണ്ടിയായിരുന്നു എന്നെ നീലഗിരിയില്‍നിന്നു വരുത്തിയതെന്ന് അപ്പോഴാണ് മനസ്സിലായത്. വടക്കനച്ചന്റെ വാചാലതയില്‍ വശംവദനായി ഞാനൊരു കമ്യൂണിസ്റ്റ് വിരുദ്ധനായി മാറിക്കഴിഞ്ഞു. ഞാനും ജേക്കബ്ബേട്ടനും പുതുക്കാട് പള്ളിയിലെത്തി വിവരങ്ങളെല്ലാം വികാരിയച്ചനെ അറിയിച്ചു. അച്ചന്‍ തലയില്‍ കൈവച്ച് എന്നെ അനുഗ്രഹിച്ചു. ജേക്കബ്ബേട്ടന്‍ പോയി. ഞാന്‍ എനിക്കനുവദിച്ച മുറിയിലേക്കും.

അടുത്തദിവസംതന്നെ കോണ്‍ഗ്രസ് പാര്‍ടി ഓഫീസില്‍ യോഗം ചേര്‍ന്നു. പുതുക്കാട് സ്വദേശിയും ക്രിസ്ത്യാനിയും അധ്യാപകനുമായ കോണ്‍ഗ്രസ് നേതാവടക്കം പങ്കെടുത്ത യോഗത്തില്‍ എന്നെയും എന്റെകൂടെ പ്രവര്‍ത്തിക്കേണ്ടവരായ സേനാംഗങ്ങളെയും പരിചയപ്പെടുത്തി. പാലാക്കാരനായ ഏതോ എസ്റ്റേറ്റ് ഉടമ വിട്ടുകൊടുത്ത ജീപ്പും ഡ്രൈവറും എന്റെ ആവശ്യത്തിന് ഉപയോഗിക്കാന്‍ തയ്യാറായി നിന്നിരുന്നു. അത്യാവശ്യം വേണ്ട ആയുധങ്ങള്‍ ജീപ്പിലുണ്ട്. കോണ്‍ഗ്രസ് പാര്‍ടി ഓഫീസായിരുന്നു ഞങ്ങളുടെ സങ്കേതം. കമ്യൂണിസ്റ്റുകാരെ കൈകാര്യം ചെയ്യുക എന്നതാണ് ഞങ്ങളുടെ കടമ. കൈകാര്യം ചെയ്യപ്പെടേണ്ടവരുടെ ലിസ്റ്റ് കോണ്‍ഗ്രസ് നേതാക്കന്മാര്‍ പറഞ്ഞുതരും. കമ്യൂണിസ്റ്റുകാരെപ്പറ്റിയും അവരുടെ നീക്കങ്ങളെപ്പറ്റിയും സൂക്ഷ്മനിരീക്ഷണം നടത്തി എന്നെ അറിയിക്കും. അതിനായി ഒരു വ്യക്തിയെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അയാള്‍ തരുന്ന വിവരങ്ങള്‍ അതീവരഹസ്യമായിരിക്കണം. സേനയിലെ മറ്റംഗങ്ങള്‍ക്കുപോലും ഈ വിവരങ്ങള്‍ കൈമാറരുത്. ഹോട്ടലിലും ചാരായഷാപ്പിലും കള്ളുഷാപ്പിലും അക്കൌണ്ട് ഏല്‍പ്പിച്ചുതന്നു.

നീലഗിരിയില്‍ താമസിച്ചിരുന്ന കാലത്ത് അവിടത്തെ തണുപ്പ് സഹിക്കാതെ വന്നപ്പോള്‍ കൂടെ താമസിച്ചിരുന്നവര്‍ വൈകുന്നേരങ്ങളില്‍ വാറ്റുചാരായം കുടിച്ചിരുന്നു. തുടക്കത്തില്‍ ഞാനതില്‍നിന്നെല്ലാം ഒഴിഞ്ഞുനിന്നിരുന്നു. ക്രമേണ അവരുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി അല്‍പ്പാല്‍പ്പമായി മദ്യപിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും അതൊരു ശീലമാക്കിയിരുന്നില്ല. ആക്ഷന് പോകുന്നതിനുമുമ്പ് സേനയിലെ അംഗങ്ങള്‍ ഉത്തേജനത്തിനായി അല്‍പ്പം മദ്യം അകത്താക്കാറുണ്ട്. ഞാന്‍ തിരിച്ചെത്തിയശേഷമേ മദ്യപിക്കാറുള്ളൂ. ജീവിതത്തില്‍ ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്തവരെയാണ് ശത്രുക്കളെപ്പോലെ ആക്രമിക്കേണ്ടിവന്നത്. വീട്ടില്‍ ഉറങ്ങിക്കിടന്നവരെ പരിചയഭാവത്തില്‍ പേരുവിളിച്ചുണര്‍ത്തി വാതില്‍ തുറപ്പിച്ചശേഷം അകത്തേക്ക് തള്ളിക്കയറി ആക്രമിക്കുക, എതിര്‍ക്കുന്ന വീട്ടുകാരെയും കൈകാര്യംചെയ്യുക. പകലന്തിയോളം പണിയെടുത്ത് വീട്ടിലേക്ക് മടങ്ങുന്നവരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിക്കുക, സെക്കന്‍ഡ് ഷോ സിനിമകഴിഞ്ഞ് മടങ്ങുന്നവര്‍, ആശുപത്രിയില്‍ കിടക്കുന്ന രോഗിക്ക് ഭക്ഷണമോ മരുന്നോ കൊണ്ടുവരുന്ന ബന്ധുക്കള്‍ ഇവരെല്ലാം കമ്യൂണിസ്റ്റുകാരായിരുന്നു എന്ന ഒറ്റക്കാരണംകൊണ്ട് മാത്രമാണ് മര്‍ദനമേല്‍ക്കേണ്ടിവന്നത്.

വിമോചനസമരമെന്ന പേരില്‍ വിമോചനസേനയെന്ന പള്ളിപ്പട ചെയ്തുകൂട്ടിയ ക്രൂരതകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. മറ്റു പ്രദേശങ്ങളില്‍നിന്നു വരുന്ന കമ്യൂണിസ്റ്റുകാരെ തിരിച്ചറിയുന്നതിന് അതത് പ്രദേശങ്ങളില്‍ ചാരന്മാരെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. കമ്യൂണിസ്റ്റുകാര്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളുടെ പിന്‍ഭാഗത്തായി ചുവന്ന മഷി തെറിപ്പിക്കുക, ഈ അടയാളം കണ്ടാല്‍ പള്ളിപ്പട അവരെ കൈകാര്യംചെയ്യും. കമ്യൂണിസ്റ്റുകാരെ മാത്രമല്ല, വ്യക്തിവൈരാഗ്യമുള്ളവരെയും ഈ അവസരമുപയോഗിച്ച് കൈകാര്യംചെയ്തിട്ടുള്ള ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. പുതുക്കാട് പൊലീസ് സ്റ്റേഷനിലെ ക്രിസ്ത്യാനിയായ ഒരു സബ് ഇന്‍സ്പെക്ടര്‍ അന്ന് പുതുക്കാട് പള്ളിയിലെ വികാരിയച്ചന്റെ നിത്യസന്ദര്‍ശകനായിരുന്നു. രാത്രിസമയത്തായിരിക്കും സന്ദര്‍ശനം. സബ് ഇന്‍സ്പെക്ടര്‍ക്ക് വികാരിയച്ചന്‍ എന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. പള്ളിപ്പട നടത്തുന്ന ക്രൂരമായ നരനായാട്ടിന് ഈ പൊലീസ് ഉദ്യോഗസ്ഥന്റെ മൌനസമ്മതമുണ്ടായിരുന്നു.

സമാനമായ അവസ്ഥതന്നെയായിരുന്നു മറ്റു പല പ്രദേശങ്ങളിലും. അതുകൊണ്ടുതന്നെ വിമോചനസമരമെന്ന പേരില്‍ നടന്ന നിഷ്ഠുരവും പൈശാചികവുമായ ഈ ആക്രമണത്തിനെതിരെ ഒരു കേസുപോലും ചാര്‍ജ്ചെയ്യപ്പെടാതെ പോയതില്‍ അത്ഭുതപ്പെടേണ്ടതില്ല. ദേശവ്യാപകമായി അക്രമങ്ങളും അരാജകത്വവും അഴിച്ചുവിട്ടുകൊണ്ട് ജനജീവിതം ദുഷ്കരമാക്കിയപ്പോള്‍, വന്‍ ഭൂരിപക്ഷത്തോടെ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ 1959 ജൂലൈ 31ന് കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവായി. അങ്ങനെ സഖാവ് ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ മന്ത്രിസഭ താഴെവീണു.

വിമോചനസമരത്തിന്റെ വിജയാഘോഷങ്ങള്‍ സംസ്ഥാനമൊട്ടാകെ നടക്കുമ്പോഴും സഹപ്രവര്‍ത്തകരോടൊപ്പം കുടിച്ചുല്ലസിക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ ഒരു നൊമ്പരം അനുഭവപ്പെടുന്നുണ്ടായിരുന്നു. വ്യക്തിപരമായി ഒരു ശത്രുതയുമില്ലാത്ത എത്രയോ നിരപരാധികള്‍ വിമോചനസേനയെന്ന പള്ളിപ്പടയുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. ഇന്നും അത് എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരോര്‍മയായി അവശേഷിക്കുന്നു. വിമോചനസമരം പിന്നീടുള്ള എന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ ഞാനൊരു കലാപകാരിയായി മാറി. അതിന്റെ ഭാഗമായി നാട്ടില്‍ ചില അനിഷ്ടസംഭവങ്ങളുണ്ടായി. മനസ്സ് സംഘര്‍ഷഭരിതമായി. ആരോടും യാത്രപറയാതെ ഞാന്‍ വീണ്ടും നാടുവിട്ടു.

കുത്തകകളില്‍നിന്ന് വിദ്യാഭ്യാസമേഖലയെ രക്ഷിച്ച് പാവപ്പെട്ടവനും സാധാരണക്കാരുമായവരുടെ മക്കള്‍ക്കുകൂടി വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന സദുദ്ദേശ്യത്തോടെയായിരുന്നു അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ ബില്‍ അവതരിപ്പിച്ചത്. ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ബാധിക്കുന്നത് വിദ്യാഭ്യാസക്കച്ചവടക്കാരായിരുന്ന ക്രിസ്ത്യന്‍-നായര്‍ പ്രമാണിമാരെയായിരിക്കും. അതുകൊണ്ടുതന്നെ, അന്നത്തെ പ്രതിപക്ഷകക്ഷിയായിരുന്ന കോണ്‍ഗ്രസിന്റെ പിന്തുണയോടെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കുകയെന്നത് വിദ്യാഭ്യാസ കുത്തകകളുടെ ആവശ്യമായിരുന്നു. അതിനുള്ള തന്ത്രമായാണ് വിമോചനസമരമെന്ന പേരില്‍ കാട്ടിക്കൂട്ടിയ അക്രമപ്രവര്‍ത്തനങ്ങളും പേക്കൂത്തുകളും എന്ന് ഏറെ വൈകിയാണ് ഞാന്‍ മനസ്സിലാക്കിയത്.

ഇക്കഴിഞ്ഞ 2007ല്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി അവതരിപ്പിച്ച വിദ്യാഭ്യാസബില്ലിനെതിരെ രണ്ടാം വിമോചനസമരത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ബിഷപ്പുമാരുടെ പ്രഖ്യാപനവും ഇടയലേഖനങ്ങളും സമരാഭാസങ്ങളും കണ്ടപ്പോള്‍, ഒന്നാം വിമോചനസമരത്തിന്റെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍ ഞാന്‍ ഓര്‍ത്തുപോകുകയാണ്.

എം എഫ് അഗസ്റ്റിന്‍

(കടപ്പാട്: പച്ചക്കുതിര, ജൂലൈ 2008)

25 comments:

വര്‍ക്കേഴ്സ് ഫോറം said...

വിമോചനസമരമെന്ന പേരില്‍ വിമോചനസേനയെന്ന പള്ളിപ്പട ചെയ്തുകൂട്ടിയ ക്രൂരതകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. മറ്റു പ്രദേശങ്ങളില്‍നിന്നു വരുന്ന കമ്യൂണിസ്റ്റുകാരെ തിരിച്ചറിയുന്നതിന് അതത് പ്രദേശങ്ങളില്‍ ചാരന്മാരെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. കമ്യൂണിസ്റ്റുകാര്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളുടെ പിന്‍ഭാഗത്തായി ചുവന്ന മഷി തെറിപ്പിക്കുക, ഈ അടയാളം കണ്ടാല്‍ പള്ളിപ്പട അവരെ കൈകാര്യംചെയ്യും. കമ്യൂണിസ്റ്റുകാരെ മാത്രമല്ല, വ്യക്തിവൈരാഗ്യമുള്ളവരെയും ഈ അവസരമുപയോഗിച്ച് കൈകാര്യംചെയ്തിട്ടുള്ള ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. പുതുക്കാട് പൊലീസ് സ്റ്റേഷനിലെ ക്രിസ്ത്യാനിയായ ഒരു സബ് ഇന്‍സ്പെക്ടര്‍ അന്ന് പുതുക്കാട് പള്ളിയിലെ വികാരിയച്ചന്റെ നിത്യസന്ദര്‍ശകനായിരുന്നു. രാത്രിസമയത്തായിരിക്കും സന്ദര്‍ശനം. സബ് ഇന്‍സ്പെക്ടര്‍ക്ക് വികാരിയച്ചന്‍ എന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. പള്ളിപ്പട നടത്തുന്ന ക്രൂരമായ നരനായാട്ടിന് ഈ പൊലീസ് ഉദ്യോഗസ്ഥന്റെ മൌനസമ്മതമുണ്ടായിരുന്നു.

സമാനമായ അവസ്ഥതന്നെയായിരുന്നു മറ്റു പല പ്രദേശങ്ങളിലും. അതുകൊണ്ടുതന്നെ വിമോചനസമരമെന്ന പേരില്‍ നടന്ന നിഷ്ഠുരവും പൈശാചികവുമായ ഈ ആക്രമണത്തിനെതിരെ ഒരു കേസുപോലും ചാര്‍ജ്ചെയ്യപ്പെടാതെ പോയതില്‍ അത്ഭുതപ്പെടേണ്ടതില്ല. ദേശവ്യാപകമായി അക്രമങ്ങളും അരാജകത്വവും അഴിച്ചുവിട്ടുകൊണ്ട് ജനജീവിതം ദുഷ്കരമാക്കിയപ്പോള്‍, വന്‍ ഭൂരിപക്ഷത്തോടെ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ 1959 ജൂലൈ 31ന് കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവായി. അങ്ങനെ സഖാവ് ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ മന്ത്രിസഭ താഴെവീണു.

വിമോചനസമരത്തിന്റെ വിജയാഘോഷങ്ങള്‍ സംസ്ഥാനമൊട്ടാകെ നടക്കുമ്പോഴും സഹപ്രവര്‍ത്തകരോടൊപ്പം കുടിച്ചുല്ലസിക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ ഒരു നൊമ്പരം അനുഭവപ്പെടുന്നുണ്ടായിരുന്നു. വ്യക്തിപരമായി ഒരു ശത്രുതയുമില്ലാത്ത എത്രയോ നിരപരാധികള്‍ വിമോചനസേനയെന്ന പള്ളിപ്പടയുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. ഇന്നും അത് എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരോര്‍മയായി അവശേഷിക്കുന്നു. വിമോചനസമരം പിന്നീടുള്ള എന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ ഞാനൊരു കലാപകാരിയായി മാറി. അതിന്റെ ഭാഗമായി നാട്ടില്‍ ചില അനിഷ്ടസംഭവങ്ങളുണ്ടായി. മനസ്സ് സംഘര്‍ഷഭരിതമായി. ആരോടും യാത്രപറയാതെ ഞാന്‍ വീണ്ടും നാടുവിട്ടു.

കുത്തകകളില്‍നിന്ന് വിദ്യാഭ്യാസമേഖലയെ രക്ഷിച്ച് പാവപ്പെട്ടവനും സാധാരണക്കാരുമായവരുടെ മക്കള്‍ക്കുകൂടി വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന സദുദ്ദേശ്യത്തോടെയായിരുന്നു അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ ബില്‍ അവതരിപ്പിച്ചത്. ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ബാധിക്കുന്നത് വിദ്യാഭ്യാസക്കച്ചവടക്കാരായിരുന്ന ക്രിസ്ത്യന്‍-നായര്‍ പ്രമാണിമാരെയായിരിക്കും. അതുകൊണ്ടുതന്നെ, അന്നത്തെ പ്രതിപക്ഷകക്ഷിയായിരുന്ന കോണ്‍ഗ്രസിന്റെ പിന്തുണയോടെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കുകയെന്നത് വിദ്യാഭ്യാസ കുത്തകകളുടെ ആവശ്യമായിരുന്നു. അതിനുള്ള തന്ത്രമായാണ് വിമോചനസമരമെന്ന പേരില്‍ കാട്ടിക്കൂട്ടിയ അക്രമപ്രവര്‍ത്തനങ്ങളും പേക്കൂത്തുകളും എന്ന് ഏറെ വൈകിയാണ് ഞാന്‍ മനസ്സിലാക്കിയത്.

വിമോചന സമരത്തില്‍ പങ്കെടുത്ത ശ്രീ എം എഫ് അഗസ്റ്റിന്‍ പച്ചക്കുതിരയില്‍ എഴുതിയ ലേഖനം.

മനുഷ്യസ്നേഹി said...

കർത്താവിനെ ചുംബനം കൊണ്ടു ഒറ്റ്കൊടുത്തവൻ ഈ പാതിരിമാരെക്കാൾ ഏത്ര ഭേതം.ദൈവം ഇല്ലെന്ന് 13-14 വർഷം പഠിച്ചുറപ്പിച്ഛാണ്‌ ഇവർ ഇത്ര ധൈര്യമായി ലോകത്തേപ്പറ്റിക്കുന്നത്‌

Baiju Elikkattoor said...

വിമോചന സമരമെന്ന ആഭാസതത്തെ തുറന്നു കാട്ടുന്ന പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ദൈവത്തിന്റെയും മതത്തിന്റെയും ജാതിയുടെയും പേരു പറഞ്ഞു ഇനിയും ഫാസിസ്റ്റ് ശക്തികള്‍ ഈ നാട്ടിലെ കഷ്ടപ്പെടുന്നവരെയും പാവപ്പെട്ടവരെയും ഇരകളാക്കി അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിച്ചു കൂടാ. ക്രിസ്തു ചമ്മട്ടിക്കടിച്ചു പുറത്താക്കിയ പുരോഹിതന്മാരുടെ പിന്ഗാമികളെയും അവരെ തങ്ങി നില്ക്കുന്ന പണിക്കന്മാരെയും തൊലിയുരിച്ചു സമൂഹത്തിനു മിന്നില്‍ നിര്‍ത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്.

Anonymous said...

ആദ്യമേ ഞാന്‍ പറയട്ടേ, ഞാനൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയോ കോണ്‍ഗ്രസ്സുകാരനോ അല്ല.

ഇന്നത്തെ രാഷ്ട്രീയ അവസ്ഥയാണ് ഇന്ത്യയുടെ ശാ‍പമെന്നു വിശ്വസിക്കുന്ന ഒരു സാദാ മലയാളി.

വിമോചന സമരത്തെക്കുറിച്ച് വായിച്ചു, വിജ്ഞാനപ്രദം. ഇതിനു പിന്നില്‍ ഇങ്ങനെയുള്ള നാടകങ്ങള്‍ ഉണ്ട് എന്നറിയാണ്‍ കഴിഞ്ഞത് നല്ല കാര്യം.

പക്ഷേ ഈ കാലഘട്ടത്തില്‍ പണ്ട് വിമോചനസമരക്കാറ് ചെയ്തു എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുന്നവരില്ലേ?

പണ്ടത്തെ ചരിത്രം പറയുന്നതിനു മുന്‍പ് ഇപ്പോഴത്തെ അവസ്ഥ കൂടി പറയുന്നത് നന്നായിരീക്കും!

കണ്ണൂരില്‍ ഇപ്പോഴും ഇതു പോലെ ചെല്ലും ചെലവും കൊടുത്തു വലര്‍ത്തുന്ന എത്രയോ നരാധമന്മാരുണ്ട്??

Anonymous said...

ഡോ.. വര്‍ക്കേര്‍സ് ഫോറം..

നിങ്ങള്‍ എന്താ കമ്മ്യൂണിസം പ്രചരിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണോ?? ഹും.. ഇവിടെ ചോദിക്കാനും പറയാനും ആളില്ല എന്നു വിചാരിക്കരുത്. കമ്മ്യൂണിസം പഠിക്കരുത് പ്രചരിപ്പിക്കരുത് എന്നൊക്കെയുള്ള നിയമങ്ങളെക്കുറിച്ചൊന്നും കേട്ടിട്ടില്ല അല്ലേ? അതെങ്ങനാ... പള്ളീക്കേറീട്ട് വേണ്ടേ ഇവറ്റകളൊക്കെ??

കാസിം തങ്ങള്‍ said...

ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ തെരെഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ കുടിലത്ന്ത്രങ്ങളിലൂടെ പുറത്താക്കാന്‍‌ സര്‍‌വ്വ സന്നാഹങ്ങളുമൊരുക്കിയവരില്‍ ചിലര്‍ക്കെങ്കിലും വൈകിയുദിക്കുന്ന കുറ്റബോധവും മനസ്സാക്ഷിക്കുത്തും ഇനിയുമിനിയും പുറത്ത് വരട്ടെ.രണ്ടാ‍ം വിമോചനസമരത്തിന്റെ മനപായസമുണ്ണുന്നവര്‍ കാണുന്നുവോ ആവോ ഇതൊക്കെ

sajan jcb said...

അഗസ്റ്റിനെ കുറിച്ച് അഭിമാനം തോന്നുന്നു... അദ്ദേഹത്തിനു അദ്ദേഹം ചെയ്ത അക്രമങ്ങളെ കുറിച്ചു പശ്ചാത്താപമെങ്കിലും ഉണ്ട്. അതു തീരെ തീണ്ടാത്തവരാണ് കണ്ണൂരിനെ ഇപ്പോഴും കലാപഭൂമിയായി കൊണ്ടു നടക്കുന്നത്. ആ ക്രൂരപ്രവര്‍ത്തികള്‍ നടത്താന്‍ ആരാണാവോ ആഹ്വാനം ചെയ്യുന്നത്? പുണ്യാളന്‍മാരാവും !!!

Anonymous said...

വിമോചന സമരത്തെക്കുറിച്ചാണെങ്കിലും ബേബിയുടെ
എഴുത്തിനു് ഒരു കഥയുടെ അടുക്കും ചിട്ടയും ഉണ്ട്.
സന്തോഷമായി.

Anonymous said...

ആണവകരാര്‍ എല്ലാം ഒപ്പിട്ടു, ഇനി അതിണ്റ്റെ പുറകെ നടന്നു വിമര്‍ശിച്ചിട്ടു പ്രയോജനം ഒന്നുമില്ല, ഇനി പഴയ ടോപ്പിക്കുകള്‍ തെരഞ്ഞെടുക്കാം ആ കലന്‍ ഞാന്‍ ജനിച്ചിട്ടില്ലാത്തതിനാല്‍ ഒന്നും പറയുന്നില്ല , ഇന്നു കിഴക്കമ്പലത്തു കമ്യൂണിസ്റ്റുകാര്‍ തമ്മില്‍ ബോംബെറിഞ്ഞെന്നോ കുറെ എണ്ണം തല പൊട്ടിക്കിടക്കുന്നെന്നോ ഒക്കെ കണ്ടു, ഇതു പള്ളിക്കാരും കോണ്‍ഗ്രസുകാരും ആര്‍ എസ്‌ എസു കാരും മുസ്ളീങ്ങളും ആരുമല്ല ഇടതും വലതും കൂടിയുള്ള വര്‍ഗ്ഗ സമരം, ബോമ്മ്ബ്‌ വലതന്‍ ഉണ്ടക്കിയെന്നാണു പറയുന്നത്‌ ഇന്നു രാത്രി ഇടതനും ഉണ്ടാക്കി എറിയുമായിരിക്കും , നമ്മളീ പഴം പുരാണം പറയാതെ ഇത്തരം അക്രമം അടിച്ചമര്‍ത്തനും ഒരേ വര്‍ഗ്ഗം തന്നെ തൊഴിലാളിയുടെ പുരോഗമനം നോക്കാതെ ഇങ്ങിനെ കിടന്നു അടികൂടാതിരിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ നോക്കുക. ഇവിടെ വിമോചന സമരം വേണ്ടിവരില്ല യെച്ചൂരി സത്യം പറഞ്ഞു കഴിഞ്ഞു ചിയല്‍പ്പ്പോള്‍ പുള്ളിയെ സെന്‍ഷര്‍ ചെയ്യുമായിരിക്കും, ലോക്സഭ ഇലക്ഷന്‍ ഈ ബ്ളോഗുകാരുടെ കണ്ണു തുറപ്പിക്കും, അതുവരെ വിമോചന സമരം, കൂട്ടു ക്രിഷി, മാറു മറക്കല്‍ സമരം, കയ്യൂറ്‍, ശൂരണാടു കലാപം തുടങ്ങിയവ സംസാരിക്കാം . മണ്ണില്‍ തല ഒളിപ്പിച്ചു നടക്കുന്ന ഒട്ടകപക്ഷികളേ , എം ഇ ബേബി ഈക്കൊല്ലവും സ്വാശ്രയം കൊണ്ടൂ കുളം ആക്കി, അഡ്മിഷന്‍ എങ്ങും എത്തിയിട്ടില്ല. ഇപ്പോള്‍ വിമോചന സമരമല്ല സഹന സമരം ആണൂ നടക്കുന്നത്‌, കേരളീയര്‍ സഹിച്ചു സഹിച്ചു നരകിക്കുകയാണു ഈ കോവര്‍ കഴുതകളുടെ ഭരണം.

Anonymous said...

കണ്ടാ... കണ്ടാ...

ഞാ അപ്പളേ പറഞല്യാനോ... ചോദിക്കാന്‍ ആള്ണ്ട്ന്ന്.. ന്തായിപ്പം...കണ്ടാ മ്മളെ ആളോളെ കണ്ടാ...
ചാത്തന്‍ പൂട്ടാന്‍ പോകട്ടെ,
ചാക്കോ നാടു ഭരിക്കട്ടെ...
പള്ളി സൈന്യം സിന്താബാദ്...
കമ്മ്യൂണിസ്റ്റ് ഭരണം മൂര്‍ദ്ദാബാദ്...

ഇനി ആരെങ്കിലും ഉണ്ടോളീ വരാന്‍ ...

Baiju Elikkattoor said...

കണ്ണൂരിലും കൊടുങ്ങല്ലൂരിലും മറ്റും നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അപലപിക്കപ്പെടെണ്ടത് തന്നെ. അതിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് മാര്‍ക്സിസ്റ്റ്‌ പാര്ട്ടിയുടെ വീഴ്ച തന്നെ. ഗൂണ്ടാ element കളെ അമര്‍ച്ച ചെയ്തു ശുദ്ധീകരണം നടത്തേണ്ടേ സമയം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെയും വിമോചന സമരത്തെയും യാതൊരു വിധത്തില്ലും താരതമിയം ചെയ്യുവാന്‍ പറ്റില്ല. വിമോചന സമരത്തിന്‌ പിന്നില്‍ അണിനിരന്നിരുന്ന ശക്തികള്‍ ലക്ഷ്യം വച്ചത് നവോഥാന പ്രസ്ഥാനങ്ങള്‍ നേടിയെടുത്ത സാമൂഹികമായ നേട്ടങ്ങളെ പിന്നോട്ടടിക്കാനും, നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ചൂഷണ വ്യവസ്ഥിതിയെ അതേപോലെ നിലനിര്‍ത്തികൊണ്ട് പോകാനും സാധാരണ ജനത്തെ അവരുടെ ജാതിയെയും മതത്തെയും ദൈവവിശ്വസതെയും ഒരു ജനാതിപത്യ സര്‍ക്കാരിനെതിരായി ഇളക്കിവിട്ടു ജനങ്ങളുടെ ഭാവി ഭാഗഥേയം തമ്സ്കരിക്കനുമാണ്. അതില്‍ അവര്‍ ഒരുപരിതിവരെ വിജയിച്ചു എന്ന് വേണം പറയാന്‍, കാരണം അതിന്റെ ഫലമാണിന്നു സമൂഹത്തില്‍ കാണുന്ന ജാതി/വര്‍ഗീയ ധ്രുവീകരണം. അതുകൊണ്ട് തന്നെയാണല്ലോ ഈ ഛിദ്രശക്തികള്‍ പഴയ സ്മരണകള്‍ അയവിറക്കി ചുണ്ട് നുണഞ്ഞു വീണ്ടും ഒരു സാമൂഹിക കലാപത്തിനു കൊപ്പുകൂട്ടന്‍ ഇടക്കിടെ വിമോചന സമരം...... ഇടയലേഖനം.... എന്നൊക്കെ വിളിച്ചു കൂവുന്നത്! പക്ഷെ ജനം പഴയമാതിരി ഇനി ഇളവാന്‍ പോകുന്നില്ല! ഇതൊന്നു അങ്ങനെ പഴമ്പുരാണം എന്ന് പറഞ്ഞു തള്ളിക്കളയാന്‍ പറ്റില്ല. വിമോചന സമരം കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു കറുത്ത ഏട് തന്നെയാണെന്നും. അങ്ങനെ പഴമ്പുരാണം എന്ന് പറഞ്ഞാല്‍ പിന്നെ ചരിത്ര പഠനം ഒന്നും ആവശ്യമില്ലല്ലോ!
പാര്‍ട്ടി അണികളില്‍ ചില നിസാര സംഘര്‍ഷങ്ങള്‍ ഉണ്ടാവാറുണ്ട്. അതൊന്നും പാര്‍ട്ടിയുടെ നയപരമായ കരിയങ്ങള്‍ ആണെന്ന് പറയാന്‍ പറ്റുമോ. ഏതായാലും കോണ്‍ഗ്രസില്‍ പണ്ടു ഉണ്ണിത്താന്‍െറയും ശരച്ചന്ദ്ര പ്രസാദിന്റെയും ഉടുതുണി അഴിച്ചു കളിച്ച മാതിരിയുള്ള സഹാസങ്ങല്‍ക്കൊന്നു കേരളത്തിലെ ഇടതനോ വലതനോ കെല്പുണ്ടെന്നു തോന്നുന്നില്ല.......!

Anonymous said...

അയ്യോ ആരുഷീ..എപ്പോ? ആരൊപ്പി?

അഗസ്റ്റിനെപ്പോലെ പിതാക്കളും മനസാക്ഷി ഉള്ളവര്‍ ആയിരുന്നെല്‍ രണ്ടാം വിമോചനസമരാഹ്വാനം ഉണ്ടാവില്ലായിരുന്നു.അതിന്റെ ജൂബിലി വരെ ഇപ്പോ ആഘോഷിച്ചില്ലേ പിതാക്കള്‍..കഷ്ടം.എന്തായാലും പശ്ചാത്തപിക്കാന്‍ മാത്രം അഗസ്റ്റിന്‍ തെറ്റുചെയ്തെന്നു പറയുന്നവര്‍ അയാളെ അതിനു പ്രേരിപ്പിച്ചവര്‍ എന്ത് പ്രായശ്ചിത്തം ചെയ്താലാണ് മതിയാവുക എന്നു കൂടി പറയണം എന്നു നിര്‍ബന്ധമൊന്നുമില്ല.

sajan jcb said...

ബൈജു,

താങ്കള്‍ പറഞ്ഞ പ്രകാരമാണെങ്കില്‍ വിമോചന സമരം എന്നത് നിഷ്ഠൂരമായ ഒന്നാണ്. പക്ഷേ താങ്കള്‍ 7-)0 ക്ലാസിലെ വിവാദ പാഠപുസ്തകം എടുത്തു വായിക്കൂ... അതില്‍ വിമോചന സമരം എന്നത് ഒരു മദ്യശാലയില്‍ ഉണ്ടായ എന്തോ എന്ന് എന്ന പ്രതീതിയാണ് ജനിപ്പിക്കുന്നത്. ചുരുക്കം പറഞ്ഞാല്‍ എന്തിന് പാഠപുസ്തകത്തില്‍ നുണകള്‍ എഴുതി വിടുന്നു?!! അങ്ങിനെയുള്ള നുണകള്‍ നീക്കം ചെയ്യാന്‍ എന്തേ ഒരാളും എഴുതി കണ്ടില്ല. അതോ കമ്യൂണിസ്റ്റുക്കാര്‍ക്കു അതു ഓര്‍ക്കാന്‍ തന്നെ ഭയമോ?

Anonymous said...

സാജന്റെ കലാപരിപാടി കൊള്ളാം..ഇങ്ങനെയൊക്കെ കുവ്യാഖ്യാനിച്ച് തന്നെയാണ് ചീറ്റിപ്പോയ പാഠപുസ്തകസമരക്കാരും രംഗത്ത് വന്നത്..

sajan jcb said...
This comment has been removed by the author.
Anonymous said...

Dismissal of a democartically elected government has done not only in Kerala but in AP during Ramarao's time when he took all MLAs to Delhi and proved the majority etc. The situation became necessary when law and order was not kept and government could not protect life and property of a citizen which ia a fundamental right.

The root cause was the cell rule implemented by EMS , that is the party and its goons decide the local government. This irritated clergy and Nairs (who had lot of land property in that time) and they joined hands and lead my eminent Mannath Padmanabhan. Nehru was reluctant to dismiss but when he came to visit he felt that law and order has totally chaos and perhaps indira Gandhi had influenced him and dismissed the first communist ministry.

But you should see that it took 1967 10 years gap for another communist goverment to come to power, why such a gap? If people were mislead by clergy and Mannam, why they didnt get electoral support for 10 years, in this period so many ministries came and went, none did much good rule. Again in 1967 EMS came same story repeated, EMS never ruled Kerala efficiently, until Achuthamenon came in to picture the Kerala rule was pathetic full of scandals and no example of good governance.

It was Achuthamenon after CP Ramaswami Ayyar who had a vision and did some creative efforts for progress of kerala with support from MN, TV Thomas etc. After that Karunakaran took mantle and form there we may all know what was rule.

If you take the history of Kerala other than Acchuthamenon no communist could give a good governance. Everytime story repeated cell rule in one way or other. I will take attention of a latest example. A university conduct a written exam and in interview whole CPM supporters and their kith and kin ransacked merit list and got appointment, now its proven that there is no answer paper, no proof of interview, still the government sit idle, even tried to go against Lok Ayuktha saying it has no power to inspect such anomalies, just see how much skinthick they are , Rhinoes will be ashamed. Is this way a democratic government should function? Is this justice? AHve any Karunakaran Antony Chandy did such a blatant misuse of power?

A CM comments about ex President Kalam "ayalkkenthariyam vanam vidanalle ariyu", do you think this is decent? Since Kalam is unmarried dont you know whats inner meaning? Can you bear such a illiterate, indecent fellow to rule Kerala boasting of 100% literacy?

sajan jcb said...

അഭിനന്ദനം വരവു വച്ചിരിക്കുന്നു... ഇനി താങ്കള്‍ വിശദമാക്കൂ... എന്താണ് വിമോചന സമരം? അതും പാഠപുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന വിമോചന സമരവും തമ്മിലുള്ള ബന്ധം എന്ത്? ഈ നുണകള്‍ പഠിക്കാന്‍ വിധിക്കപ്പെട്ടവരാണോ നമ്മുടെ കുട്ടികള്‍?

Anonymous said...

അരുഷി പറഞ്ഞതാണ് വിമോചനസമരം എങ്കില്‍ ഫാദര്‍ വടക്കന്‍ അടക്കമുള്ള നിരവധിപ്പേര്‍ തെറ്റുപറ്റി എന്നു കുറ്റസമ്മതം നടത്തിയതെന്തിനാണാവോ? ആ കുറ്റസമ്മതം കേരളജനതയുടെ മുന്നിലുണ്ട്.

Anonymous said...

വിമോചനസമരകാലത്ത്‌ ഞാന്‍ ജനിച്ചിട്ടില്ല പലരുടെ ആത്മകഥ ,ചരിത്രം, ചെറിയാന്‍ ഫിലിപ്പിണ്റ്റെ കാല്‍നൂറ്റാണ്ട്‌ എന്നിവ വായിച്ചും പഴയ ആള്‍ക്കാരുടെ അഭിമുഖം വായിഛ്കും ഒക്കെയുള്ള അറിവേയുള്ളു, ചെരുപ്പത്തില്‍ എടുത്തു ചാടി നടത്തിയതൊക്കെ അബധം ആയി എന്നു മിക്കവാറും എല്ലാവരും കുമ്പസാരിക്കും, അങ്ങിനെ ചെയ്യാത്തവന്‍ വിഡ്ഡി അല്ലെങ്കില്‍ മഹാ കള്ളന്‍ ആണു, അതുപോലെ ഇരുപത്തഞ്ചു വയസ്സുവരെ കമ്യൂണിസ്റ്റ്‌ ആകാത്തവനും അതിനുശേഷം അതില്‍ നിന്നും മാറാത്തവനും വിഡ്ഡീകളാണെന്നും കേട്ടിട്ടുണ്ട്‌, പണ്ടു എസ്‌ എഫ്‌ ഐ കളീച്ചതും അതിണ്റ്റെ കെയറ്‍ ഓഫില്‍ കേ എസ്‌ യു അല്ലെങ്കില്‍ എസ്‌ എഫ്‌ ഐ അല്ലാത്തവരെ അടിച്ചതും കൂക്കി വിളിച്ചതും തെറ്റായി പോയി എന്നു ഞാനും കുമ്പസാരിച്ചിട്ടൂണ്ട്‌, അതുപോലെ ആണവ കരാറിനെ എതിറ്‍ത്തതു തെറ്റാറ്റി എന്നു ഇന്നു എതിറ്‍ക്കുന്നവറ്‍ മനസ്സിലാക്കും, നരസിംഹ രാവ്യ്‌ പുത്തന്‍ സാമ്പതിക നയം കൊണ്ടു വന്നപ്പോള്‍ ഭയങ്കര എതിറ്‍പ്പുണ്ടായി ബജാജ്‌ സ്കൂട്ടറും മാരുതി കാറും മാത്റം ആയിരുന്നു അന്നു, ഇന്നു വെറുതെ ഒരു ലോണ്‍ കിട്ടിയിരുന്നെങ്കില്‍ എന്നു ഉറക്കെ പറഞ്ഞാല്‍ ആള്‍ക്കാറ്‍ ഓടിയെത്തുന്നു എല്ലാവറ്‍ക്കും പ്റോസ്പെരിറ്റി ആണു, ഈ പാവം പാവം പട്ടിണിക്കാരന്‍ എന്നു മുറവിളിക്കുന്ന ആള്‍ ഒരു തൂമ്പ എടുത്തു ചുരണ്ടി അഞ്ചു മണീവരെ നിന്നാല്‍ ഇരുനൂറു രൂപ മിനിമ കേരളത്തില്‍ കിട്ടും, പത്തു തട്ടുകടകളില്‍ ഓരോ കുടം വെള്ളം കൊണ്ടു കൊടുത്താല്‍ പത്തു രൂപ കിട്ടും, പണ്ടത്തെ പട്ടിണി ഒന്നും ഇന്നില്ല ഇതൊക്കെ പുത്തന്‍ സാമ്പത്തിക നയങ്ങള്‍ ആണൂ കാരണം ഈ വീമ്പിളക്കുന്ന ശൂരനാടൂ കലാപം എന്തായിരുന്നു, ഒരു തോടില്‍ മീന്‍ പിടിക്കാനുള്ള അവകാശം ഒരു കോണ്ട്റാക്ടറിനു ലേലം ചെയ്തു അതു കൊടുക്കാന്‍ പാടില്ല ആറ്‍ക്കും പിടിക്കാം എന്നു തോപ്പില്‍ ഭാസിയും കൂട്ടരും പോലീസ്‌ വരുന്നു അക്റമം ഒരു പോലീസു കാരന്‍ മരിക്കുന്നു,പോലീസു മരിച്ചാല്‍ പണീ ആയി, കൌണ്ടറ്‍ വയലസു ഉറപ്പ്‌, ഉദാഹരണം മുത്തങ്ങ സമരം, ഈ ഭരണ വറ്‍ഗ്ഗം കാണിച്ച അതേ ധാറ്‍ഷ്ട്യം അല്ലെ ഏതു ഭരണ വറ്‍ഗ്ഗത്തിനും ഉള്ളത്‌? പാഠപുസ്തകം എന്‍ സീ എ ആറ്‍ ടി യുടെയും എസ്‌ സീ ആറ്‍ ടീയുറ്റെയും വായിച്ചാല്‍ നമുക്കു തന്നെ തോന്നും ഇതെന്തു റബ്ബിഷ്‌ ആണു നമ്മുടെ കുട്ടിക്കു കൊടുത്തിരിക്കുന്നതെന്നു, എം അ ബേബി പഠിച്ച ആളല്ലേ, പിന്നെന്താ എണ്റ്റെ മുയലിനു മൂന്നു കൊമ്പ്‌ , ഇതാണു എല്ലാ പ്റശ്നങ്ങള്‍ ക്കും കാരണം ഗിവ്‌ റെസ്പക്ട്‌ റ്റേക്‌ റെസ്പക്ട്‌

ടോട്ടോചാന്‍ said...

പോസ്റ്റ് നന്നായി. ജീവിതാനുഭവങ്ങള്‍ തരുന്ന യാഥാര്‍ത്ഥ്യങ്ങള്‍..
യഥാര്‍ത്ഥ അനുഭവം തന്നെയെന്ന് വിശ്വസിക്കുന്നു.
വിമോചനസമരം എന്ന ആഭാസ സമരത്തിന് പിന്തുണ പ്രഖ്യപിച്ചതാണ് കോണ്‍ഗ്രസ്സിന് പറ്റിയ ഏറ്റവും വലിയ ചരിത്രപരമായ വിഡ്ഢിത്വം.


OT.
സാജന്‍, വിമോചനസമരത്തെക്കുറിച്ചുള്ള പാഠഭാഗത്ത് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കാം എന്നിട്ട് നമുക്ക് ഈ പോസ്റ്റ് നല്‍കാം.. എന്താ?

sajan jcb said...

good.. പാഠപുസ്തകത്തില്‍ ഒരു തെറ്റെങ്കിലും ഉണ്ടെന്നു സമ്മതിച്ചല്ലോ!! കൃതാര്‍ത്ഥനായി.

Anonymous said...

വിമോചനസമരം തെറ്റായിരുന്നു എന്ന് പങ്കെടുത്തവര്‍ തന്നെ പറഞ്ഞു. ആഗോളവല്‍ക്കരണ നയങ്ങള്‍ പട്ടിണി ഇല്ലാതാക്കിയില്ല എന്ന് ലോഹബാങ്ക് തന്നെ പറഞ്ഞു. ഭവനവായ്പ തിരിച്ചടക്കാന്‍ കഴിവില്ലാത്തവര്‍ക്കും കൊടുക്കുന്ന കളികളിച്ചത് തെറ്റാ‍യി എന്ന് അമേരിക്കക്കു മനസ്സിലായി. അങ്ങനെയങ്ങനെയാണ് സാര്‍ കാര്യങ്ങള്‍ മനസ്സിലാവുന്നത്.

കൊമ്പ് മൂന്ന് മുയലുകാരൊക്കെ സമരം നിര്‍ത്തി പത്തിമടക്കി. ചിലര്‍ക്ക് വേറെ വഴിയില്ല തുടരുന്നു. ഗ്യാപ് കിട്ടിയാല്‍ അവരും ഊരും.

Baiju Elikkattoor said...

സാജന്‍,
പാഠപുസ്തകം ഞാന്‍ വായിച്ചില്ല. തെറ്റുണ്ടെങ്കില്‍ തീര്ച്ചയായും തിരുത്തപ്പെടേണം. പക്ഷെ, അതുകൊണ്ടൊന്നും വിമോചന സമരം വെള്ളപൂശപ്പെടുകയില്ല. അത് ചരിത്രത്തിന്റെ ഇടനാഴികളില്‍ കറുത്ത ഭൂതമായി ഇന്നും തുറിച്ചു നോക്കുന്നു........!

Baiju Elikkattoor said...

Arushi, your comment is just rubbish…..! It is sad that your knowledge of kerala political history is very distorted and tailored for an average UDF mentality!

“Dismissal of a democratically elected government has done not only in Kerala but in AP…………..” “democratically elected” yes, you said it. All these dismissal were done by none other than the congress party. They set the example. Whenever congress came to power at the center with absolute majority, it was not unusual to break down the “law and order situation” in opposition ruled states! Dismissal of Rama Rao government in AP by the then governor Ram Naik still remains to be scare in Indian politics!

What you have tried to hide has revealed itself in your comment, Arushi! The root cause of ‘Vimochana Samaram’ was not the so-call ‘cell rule’. There was no cell rule and it was just make-believe of congress party and its communal allies just as the “breakdown of law and order situation”. Yes, again you said it. “This irritated clergy and Nairs (who had lot of land property in that time) and they joined hands and lead my eminent Mannath Padmanabhan.” Come on Arushi! How well you put it! Yes, with progressive Revenue Act of K.R. Gauri, the Nair community feared of going their lands to landless peasants, likewise with the Education Act of Prof. Mundasseri, the clergy feared of loosing their iron grip over the educational institutions. You know the fact, but just tried to ignore it!

Since the formation of Kerala as a state of Indian Union, the 1957’s EMS ministry is considered to be the most efficient one. That is what EMS and colleagues are still remembered for. Even students of now a days knows this. If you look back for popular chief ministers of kerala, you can count most of them from the Left. Karunakaran! The less said about him the better. The baggage attached to his tenure, be fingers on your nose, is still stinking in Kerala politics.

Anonymous said...

ബിജു പറഞ്ഞാതാണ് കാര്യം. കൂടാതെ, സര്‍ക്കാരിനെ പിരിച്ചുവിട്ടതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ എല്ലാ “ശക്തികളും” ഒരുമിച്ചൊരു വശത്ത് നിന്ന് ഇടതിനെതിരെ പോരാടുകയായിരുന്നു. സീറ്റിന്റെ കാര്യത്തില്‍ ഭൂരിപക്ഷം അവര്‍ നേടിയെങ്കിലും വോട്ട് ഇടത് പക്ഷത്തിനായിരുന്നു കൂടുതല്‍ എന്നാണറിവ്. എന്തായാലും അച്ചുതമേനോനും ടിവിയും എം.എന്നുമൊക്കെ നല്ല കഴിവുള്ളവരായിരുന്നു എന്ന് ആരുഷി സമ്മതിച്ചല്ലോ. അത്രയും നല്ലത്..പതുക്കെ പതുക്കെ കാര്യങ്ങള്‍ മനസ്സിലായി വരുമ്പോള്‍ മറ്റു പലരെയും അംഗീകരിക്കേണ്ടിവരും..