Friday, August 1, 2008

അന്യമാകുന്ന പൊതുമണ്ഡലങ്ങള്‍

പ്രസിദ്ധ മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രകാരനും വിപ്ളവകാരിയുമായ അന്തോണിയോ ഗ്രാംഷിയാണ് പൊതുമണ്ഡലമെന്ന പദം ലോകത്തിന് സംഭാവന ചെയ്തത്. പൊതുമണ്ഡലം കേരളീയ സമൂഹവുമായി എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നുവെന്ന പരിചിന്ത സമകാലിക പരിതഃസ്ഥിതിയില്‍ ഏറെ പ്രസക്തം. നൂറ്റാണ്ടുകളായി ജന്മിത്തവും ജാതീയതയും പകുത്തെടുത്ത കേരളത്തിലേക്ക് നവോത്ഥാനചിന്തകളും പ്രവര്‍ത്തനങ്ങളും കടന്നുവന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം, സാഹോദര്യം, സമത്വം, അറിവിന്റെ സാര്‍വ്വത്രികത, സര്‍വ്വോപരി മാനവികത എന്നിവ നവോത്ഥാന ചിന്തകളുടെ സംഭാവനകളായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളില്‍ നവോത്ഥാനത്തിന്റെ ശുക്ര നക്ഷത്രമായി കണക്കാക്കുന്ന ശ്രീനാരായണഗുരു വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘംകൊണ്ട് ശക്തമാകാനും മലയാളിയെ പ്രാപ്തനാക്കി. ഒരു പ്രത്യേക ഘട്ടത്തില്‍ ഇനി ക്ഷേത്രങ്ങള്‍ സ്ഥാപിക്കേണ്ടതില്ലെന്നും വിദ്യാലയങ്ങള്‍ സാര്‍വത്രികമായി സ്ഥാപിക്കണമെന്നും ഗുരു ആവശ്യപ്പെട്ടു. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന സങ്കല്‍പ്പത്തെ യാഥാര്‍ഥ്യമാക്കാന്‍ മുതിര്‍ന്നു.

ഗുരു മരിക്കുന്നതിന് ഏതാനും വര്‍ഷം മുമ്പ് ഒരു ശിഷ്യന്‍ ചോദിച്ച ചോദ്യത്തിന് ലഭിച്ച ഉത്തരം ചിന്താമധുരം. "താങ്കള്‍ക്ക് ഏത് തരത്തിലുള്ള സ്മാരകമാണ് പണിയേണ്ടുന്നത്?''

ഗുരു: "സ്മാരകമോ, നമുക്കോ? നിര്‍ബന്ധമാണെങ്കില്‍ ഒരു പുന്നമരം നട്ടുപിടിപ്പിക്കൂ.''

അറിവിന്റെ പ്രതീകമായ പുന്നമരത്തിലൂടെ പരിലസിക്കാന്‍ ഗുരുദേവന്‍ ആഗ്രഹിച്ചിരിന്നുവെന്ന് വ്യക്തം. അദ്ദേഹം പ്രകടിപ്പിച്ച ലാളിത്യവും ഉന്നത ചിന്തകളും നാം ഓര്‍ക്കേണ്ടതല്ലേ?

അടിയാളര്‍ക്ക് തല ഉയര്‍ത്തിപ്പിടിച്ച് നടക്കുന്നതിനുള്ള അനേകം പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അയ്യങ്കാളി, പൊതുമണ്ഡലത്തിന്റെ വ്യാപനത്തിന് തുടക്കമിട്ടു. അവര്‍ണര്‍ക്ക് നിഷിദ്ധമായിരുന്ന ജനപഥങ്ങളിലൂടെ വില്ലുവണ്ടിയില്‍ തലപ്പാവും ധരിച്ച് സധൈര്യം സഞ്ചരിച്ചിരുന്ന ഒരു സാമൂഹ്യപരിഷ്കര്‍ത്താവിനെ ഓര്‍ക്കുമ്പോള്‍ നമുക്കിന്നും ആവേശം. പിന്നീട് ഈ വഴികളിലൂടെ അവര്‍ണര്‍ക്ക് നടന്നുപോവാന്‍ കഴിഞ്ഞുവെന്ന് ചരിത്രസാക്ഷ്യം. തിരുവിതാംകൂര്‍ റാണി ജാതിമതഭേദമെന്യേ എല്ലാ കുട്ടികള്‍ക്കും വിദ്യാലയങ്ങളില്‍ പ്രവേശിക്കാനുള്ള അനുവാദം നല്‍കി. എന്നാല്‍ സവര്‍ണ മാടമ്പികള്‍ പ്രസ്തുത പ്രഖ്യാപനത്തെ അവഗണിച്ചു. ഇതില്‍ പ്രതിഷേധിക്കാന്‍ രണ്ടു കുട്ടികളേയും കൂട്ടി തിരുവിതാംകൂറിലെ ഒരു വിദ്യാലയത്തിലേക്ക് അയ്യങ്കാളി കടന്നുചെന്നു.

അദ്ദേഹം പറഞ്ഞു. "കുട്ടികളെ ഈ വിദ്യാലയത്തില്‍ പ്രവേശിപ്പിച്ചില്ലായെങ്കില്‍ നിങ്ങളുടെ വയലേലകളില്‍ മുട്ടിപ്പുല്ല് കുരുക്കും''.

അടിയാളരുടെ വിദ്യാഭ്യാസാവകാശപ്രഖ്യാപനരേഖയ്ക്കുമുമ്പില്‍ പകച്ചുപോയ സവര്‍ണമേധാവികള്‍ക്ക്, കുട്ടികളുടെ പ്രവേശനം അനുവദിക്കേണ്ടിവന്നു.

മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി വര്‍ഷങ്ങളോളം ഒരു ലഹള തന്നെ തിരുവിതാംകൂറില്‍ പൊട്ടിപ്പുറപ്പെടുകയുണ്ടായി. ചാന്നാര്‍ ലഹള എന്നറിയപ്പെടുന്ന സമരം ഏറെ യാതനകള്‍ താണ്ടേണ്ടിവന്ന ഒന്നാണ്.

ഏറെ സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ നടത്തിയ സമരങ്ങള്‍ അന്ധവിശ്വാസങ്ങളേയും ജാതീയതയേയും നമ്മുടെ മണ്ണില്‍നിന്ന് തുടച്ചുമാറ്റാന്‍ പ്രേരകമായി. സമരപഥങ്ങളില്‍ പണ്ഡിറ്റ് കെ പി കറുപ്പന്‍, വാഗ്‌ഭടാനന്ദ ഗുരുദേവര്‍, ആനന്ദതീര്‍ഥന്‍, വക്കം മൌലവി, ടി എസ് തിരുമുമ്പ് തുടങ്ങിയവരേയും കാണാം. ഉത്തര കേരളത്തിലെ പാട്യം ഗ്രാമത്തില്‍ ജനിച്ച വാഗ്‌ഭടാനന്ദ ഗുരുദേവന്‍ ജാതീയതക്കെതിരായ സമരങ്ങള്‍ക്കും അറിവിന്റെ സാര്‍വ്വത്രികതയ്ക്കും സംവാദസദസുകള്‍ക്കും നേതൃത്വം നല്‍കി.

ഇതിന്റെയൊക്കെ ഭാഗമായി ആരോഗ്യകരമായ പൌരസമൂഹത്തിന്റെ വളര്‍ച്ചക്ക് നേതൃത്വം നല്‍കാന്‍ മലയാളിക്ക് കഴിഞ്ഞു. നവോത്ഥാന ദര്‍ശനങ്ങള്‍ സാഹിത്യരംഗത്തും പുത്തന്‍ ചലനങ്ങള്‍ക്ക് കളമൊരുക്കി. ചങ്ങമ്പുഴയുടെ 'വാഴക്കുല ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ/ പതിതരേ നിങ്ങള്‍ തന്‍ പിന്‍മുറക്കാര്‍' എന്നവരികള്‍ ജന്മിത്തത്തിനെതിരെയുള്ള കലാപം തന്നെയായിരുന്നു. അനീതിക്കെതിരായുള്ള പോരാട്ടത്തിന്റെ ഉണര്‍ത്തുപാട്ടായിരുന്നു. തകഴി, ബഷീര്‍, പൊറ്റെക്കാട്, കേശവദേവ്, ഇടശ്ശേരി, വൈലോപ്പിള്ളി, കുമാരനാശാന്‍ എന്നിവര്‍ നടത്തിയ സാര്‍ത്ഥകമായ സാഹിത്യരചനകള്‍ സാഹിത്യത്തെ ജീവിത ഗന്ധിയാക്കിമാറ്റി. അധികാരപ്രമത്തതയോട് കലഹിച്ച ഇടശ്ശേരി "അധികാരം കൊയ്യണമാദ്യംനാം അതിനുമേലാകട്ടെ പൊന്നാര്യന്‍'' എന്നു പ്രഖ്യാപിച്ചു. സ്വാതന്ത്ര്യം അമൃതാണെന്നും പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകമാണെന്നും ആശാന്‍ എഴുതിയ അടിമത്തത്തിന്റെ ദിനങ്ങള്‍ ഒന്നോര്‍ക്കുക. അന്നുവരെ ആഢ്യന്‍മാരുടെ വിഹാരരംഗമായിരുന്ന സാഹിത്യലോകത്തിലേക്ക് തോട്ടിയുടെ മക്കള്‍ കടന്നുവന്നു. ചാത്തന്‍ പുലയനും പപ്പുവും ജനകീയ കഥാപാത്രങ്ങളായിമാറി.

ഇത്തരമൊരു പരിസരത്തിലാണ് പൊതുവിദ്യാഭ്യാസം നാമ്പിടുന്നത്. ഗ്രന്ഥശാലാപ്രസ്ഥാനവും സാക്ഷരതാപ്രസ്ഥാനവും അനൌപചാരിക വിദ്യാഭ്യാസത്തിന്റെ വ്യവഹാരത്തിന് തുടക്കമിട്ടു. ഗ്രാമീണ ഗ്രന്ഥശാലകള്‍ ഒരര്‍ത്ഥത്തില്‍ സാക്ഷരതാ കേന്ദ്രങ്ങള്‍ കൂടിയായിരുന്നു. 1957 ലെ ഒന്നാമത്തെ കേരള മന്ത്രിസഭ കൊണ്ടുവന്ന കാര്‍ഷിക ബന്ധബില്ലും വിദ്യാഭ്യാസ ബില്ലും പരസ്പര പൂരകമായിരുന്നുവെന്ന് ഒരവസരത്തില്‍ മുണ്ടശ്ശേരി പറഞ്ഞു. കാര്‍ഷികബന്ധ ബില്ലുവഴി ഭൂമിക്ക് ഉടമയായ കര്‍ഷകന്‍ ആദ്യം അന്വേഷിച്ചത് തന്റെ കുട്ടിക്ക് വിദ്യാഭ്യാസം ലഭിക്കാനുള്ള ഇടത്തെക്കുറിച്ചായിരുന്നു. അതിന്റെ ഉത്തരമാണ് വിദ്യാഭ്യാസ ബില്ലിലൂടെ മുണ്ടശ്ശേരി നല്‍കിയത്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പൊതുവിദ്യാലയങ്ങള്‍ സ്ഥാപിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതതിക്ക് സ്കൂള്‍ പ്രവേശനത്തിന് വഴിയൊരുക്കി. ഫീസ് സൌജന്യം പോലെയുള്ള ഇളവുകളിലൂടെ പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം കരഗതമാക്കി. പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് നിലവില്‍ വന്ന ഇടതുപക്ഷഭരണക്രമങ്ങള്‍ പൊതുവിദ്യാഭ്യാസത്തിന്റെ വ്യാപനത്തെ മുഖ്യഅജണ്ടയാക്കിമാറ്റി.

1980 ലെ ജനകീയ ഇടപെടല്‍ ലോകശ്രദ്ധ പിടിച്ചുപറ്റി. ഇ കെ നായനാരുടെ സര്‍ക്കാര്‍ ഉരിയരിയും പിടിയരിയും ശേഖരിച്ച് രക്ഷാകര്‍തൃസമൂഹത്തിന് നേതൃത്വം നല്‍കി. സ്കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്ത മാതൃകതെല്ലൊന്നുമല്ല വിദ്യാഭ്യാസ വ്യാപനത്തെ സഹായിച്ചത്. കേരളത്തിലെ പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് വീടിന് അടുത്തുവെച്ചുതന്നെ വിദ്യാഭ്യാസം നേടിയെടുക്കാന്‍ അവസരം ലഭിച്ചു. മൂന്ന് കിലോമീറ്ററിനുള്ളില്‍ ഒരു യു പി സ്കൂളും അഞ്ച് കിലോമീറ്ററിനകത്ത് ഒരു ഹൈസ്കൂളും ഇന്ന് കേരളത്തില്‍ സാധാരണ കാഴ്ചയാണ്. പാഠ്യപദ്ധതി പരിഷ്കരണത്തിലും മൂല്യനിര്‍ണയരീതികളിലും ദേശീയ പ്രശംസ പിടിച്ചുപറ്റാന്‍ നമുക്ക് കഴിഞ്ഞു.

എന്നാല്‍ വലതുപക്ഷ ഭരണാധികാരികള്‍ ആഗോളവല്‍ക്കരണ നയങ്ങളെ പുല്‍കുക വഴി ചന്തയുടെ നീതിയിലേക്ക് വിദ്യാഭ്യാസത്തെ വിട്ടുകൊടുത്തിരിക്കുകയാണ്. ലാഭം കൊയ്യാനുള്ള മേച്ചില്‍പ്പുറങ്ങളായി വിദ്യാഭ്യാസരംഗം മാറ്റപ്പെടുമ്പോള്‍ സാമൂഹ്യനീതിയെയാണ് നിരസിക്കുന്നതെന്ന് ഇവര്‍ക്ക് അറിയില്ലെന്നുണ്ടോ? പാവപ്പെട്ടവര്‍ക്ക് പഠിക്കുവാനുള്ള അവസരം നിഷേധിക്കപ്പെടുന്നതോടൊപ്പം പൊതുവിദ്യാലയങ്ങളെ കൂട്ടത്തോടെ ഞെക്കിക്കൊല്ലുമ്പോള്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ എഴുതിയ വാക്കുകള്‍ സംഗതമാണ്. മാഞ്ഞുപോകുന്ന സ്കൂളിനെക്കുറിച്ച് കവി ഇങ്ങനെ പാടി

"മതരഹിതമായി ഒന്നിച്ചിരുന്ന്
മതിമറന്ന് പഠിച്ച ദിനങ്ങള്‍
ഇത് പൊതിച്ചോറ് വാസനിക്കുന്നിടം
പ്രഥമസൌഹൃദം പൂത്ത നദീതടം''

പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക വഴി പൊതുമണ്ഡലങ്ങള്‍കൂടി സംരക്ഷിക്കപ്പെടുക എന്നത് ഓരോ പൌരന്റേയും കടമയാണ്. അമര്‍ത്യസെന്നിനെപ്പോലുള്ള അര്‍ത്ഥശാസ്ത്രകാരന്‍മാര്‍ കേരളത്തിന്റെ പൊതുമാനദണ്ഡങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരണീയ മാതൃകയാണെന്ന് ചൂണ്ടിക്കാണിക്കുന്നു.

വര്‍ത്തമാനകാല കേരളം വിഹ്വല ചിത്രങ്ങള്‍ കോറിയിടുന്നു. പുനരുദ്ധാരണവാദം അരങ്ങുതകര്‍ക്കുന്ന കേരളീയഭൂമിക. മധ്യവര്‍ഗം വലതുപക്ഷ ചിന്തകള്‍ക്ക് നേതൃത്വം നല്‍കാന്‍ തുനിഞ്ഞിറങ്ങുന്നു. ഇതിന് സ്തുതിഗീതം പാടാന്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍. ഇവിടെ പി ടി രാജീവന്റെ വരികള്‍ പ്രസക്തം

''അന്ന് വി ടി അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്
ഇന്ന് ടി വി അരങ്ങത്തുനിന്ന് അടുക്കളയിലേക്ക് ''.

ജാതീയതയും അനാചാരങ്ങളും എല്ലാ ഇടങ്ങളിലേക്കും കടന്നുവരുന്നു. ക്ഷണിക്കപ്പെടാത്ത അതിഥിയായി ഫാസിസം വിരുന്നുമുറികളിലേക്ക് തിരനോട്ടം നടത്തുന്നു. ആഗോളവല്‍ക്കരണ സാംസ്കാരിക അധിനിവേശം സര്‍വ്വനന്മകളെയും തകര്‍ത്തെറിയുന്നു. എന്തും പണത്തിന്റെ പേരില്‍ വിളവെടുപ്പ് നടത്തുന്ന രീതി. പൊതുസ്ഥലികളെ നിഷേധിച്ച് തങ്ങളുടെ ഗാത്രങ്ങളിലേക്ക് ഒതുങ്ങുവാന്‍ വെമ്പുന്ന മലയാളി, പൊതുഇടങ്ങള്‍, സംവാദസദസുകള്‍, ഒന്നിച്ചിരുന്ന് ഏവരും ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങള്‍ എല്ലാം മെല്ലെ മെല്ലെ മാഞ്ഞുപോകുന്നു. ഏറ്റവും ആപല്‍ക്കരമായ സന്ധിയിലേക്ക് നാം എത്തപ്പെട്ടുപോകുന്നുവോ? ഇതിനെതിരെ പോരടിക്കുക. നിറഞ്ഞ വെളിച്ചത്തിലും നിര്‍ദ്ദയം ഇഴഞ്ഞുനടക്കുന്ന വര്‍ഗീയതക്കെതിരെ പോരടിക്കുക. എവിടെ അനീതി നിയമമാകുന്നുവോ, അവിടെ കാലം അര്‍ഥരഹിതമാകുന്നുവെന്ന് തിരിച്ചറിയുക. ഇവിടെ ആരും അന്യരല്ല, പ്രസിദ്ധ ചെക് വിപ്ലവകാരിയും എഴുത്തുകാരനുമായ ജൂലിയസ് ഫ്യൂച്ചിക്ക് കൊലമരത്തിന്റെ നിഴലില്‍നിന്ന് തെറിച്ച വാക്കുകള്‍ കേരളീയപരിതോവസ്ഥയില്‍ പ്രസക്തം:

"ഇവിടെയാരും കാഴ്ചക്കാരില്ല, നാമെല്ലാം ജീവിതത്തില്‍ പങ്കെടുക്കുന്നു.''

***

ടി വി നാരായണന്‍, കടപ്പാട് : യുവധാര

5 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളില്‍ നവോത്ഥാനത്തിന്റെ ശുക്ര നക്ഷത്രമായി കണക്കാക്കുന്ന ശ്രീനാരായണഗുരു വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘം കൊണ്ട് ശക്തമാകാനും മലയാളിയെ പ്രാപ്തനാക്കി. ഒരു പ്രത്യേക ഘട്ടത്തില്‍ ഇനി ക്ഷേത്രങ്ങള്‍ സ്ഥാപിക്കേണ്ടതില്ലെന്നും വിദ്യാലയങ്ങള്‍ സാര്‍വത്രികമായി സ്ഥാപിക്കണമെന്നും ഗുരു ആവശ്യപ്പെട്ടു. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന സങ്കല്‍പ്പത്തെ യാഥാര്‍ഥ്യമാക്കാന്‍ മുതിര്‍ന്നു.

ഗുരു മരിക്കുന്നതിന് ഏതാനും വര്‍ഷം മുമ്പ് ഒരു ശിഷ്യന്‍ ചോദിച്ച ചോദ്യത്തിന് ലഭിച്ച ഉത്തരം ചിന്താമധുരം. "താങ്കള്‍ക്ക് ഏത് തരത്തിലുള്ള സ്മാരകമാണ് പണിയേണ്ടുന്നത്?''

ഗുരു: "സ്മാരകമോ, നമുക്കോ? നിര്‍ബന്ധമാണെങ്കില്‍ ഒരു പുന്നമരം നട്ടുപിടിപ്പിക്കൂ.''

അറിവിന്റെ പ്രതീകമായ പുന്നമരത്തിലൂടെ പരിലസിക്കാന്‍ ഗുരുദേവന്‍ ആഗ്രഹിച്ചിരിന്നുവെന്ന് വ്യക്തം. അദ്ദേഹം പ്രകടിപ്പിച്ച ലാളിത്യവും ഉന്നത ചിന്തകളും നാം ഓര്‍ക്കേണ്ടതല്ലേ?

Anonymous said...

കേരളത്തിലെ പൊതുവിദ്യാഭ്യാസം മര്യാദക്കു നന്നായി പൊയിക്കൊണ്ടിരിക്കുകയായിരുന്നു എന്നാല്‍ ഡീ പീ ഈ പി , പുസ്തക പരിഷ്കരണം , ഒന്നും എഴുതിയില്ലെങ്കിലും മാര്‍ ക്കുദാനം ,എന്തു പഠിപ്പിക്കണം ഒന്നും പഠിച്ചാലും പഠിച്ചില്ലെങ്കിലും ജയിക്കും എന്ന സ്ഥിതി ഒക്കെയാക്കി ഒരുവിധം വിവരമുള്ളവരൊക്കെ കുട്ടികളെ സീ ബീ എസ്‌ സിയില്‍ വിടാന്‍ തുടങ്ങി, കൂലിപ്പണി എടുക്കുന്ന്വനും അവണ്റ്റെ കുട്ടിയെ ടൈ കെട്ടിച്ചു സ്കൂള്‍ വാനില്‍ കേറ്റി വിടാന്‍ ആരംഭിച്ചു, സര്‍ക്കാര്‍ സ്കൂളില്‍ എസ്‌ എഫ്‌ ഐയുടെ വക സമരം അല്ലാതെ ഒന്നും നടക്കുന്നില്ലെന്നും ഒരു വകയും പഠിപ്പിക്കുന്നില്ലെന്നും തിരിച്ചറിഞ്ഞ ബാക്കി വന്ന ജനവും അവരവരുടെ കുട്ടികളെ അവിടെ നിന്നും മാറ്റി, ഇതാ ഏക ജാലകം കൂടി കൊണ്ടു വന്നു ഏതു സ്കൂളീല്‍ ഏതു ഗ്രൂപ്‌ ഏതു മാസം കിട്ടുമെന്നറീയാത്ത കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ മാനേജുമണ്റ്റ്‌ ക്വാട്ട ഉപയോഗിക്കാന്‍ പറ്റിയവര്‍ ഉപയോഗിച്ചു ബാക്കി ഉള്ളവരും സീ ബീ എസ്‌ എസി ആക്കി അങ്ങിനെ അണ്ടന്‍ അടകോടന്‍ ചെമ്മാന്‍ ചെരുപ്പുകുത്തി എന്നിവരുടെ മക്കള്‍ മാത്രം പഠിപ്പിക്കുന്ന ഇടമായി കേരളത്തിലെ പൊതുവിദ്യാഭ്യാസ ആലയങ്ങള്‍ മാറി. ഇനി ഈ അവസ്ഥയില്‍ നിന്നും മാറ്റമില്ല ഒരു പത്തുകൊല്ലത്തിനകം ഇതെല്ലാം പൂട്ടും, ഈ അധ്യാപഹയമാര്‍കു കേരളത്തിലെ പൊതുവിദ്യാഭ്യാസം മര്യാദക്കു നന്നായി പൊയിക്കൊണ്ടിരിക്കുകയായിരുന്നു എന്നാല്‍ ഡീ പീ ഈ പി , പുസ്തക പരിഷ്കരണം , ഒന്നും എഴുതിയില്ലെങ്കിലും മാര്‍ ക്കുദാനം ,എന്തു പഠിപ്പിക്കണം ഒന്നും പഠിച്ചാലും പഠിച്ചില്ലെങ്കിലും ജയിക്കും എന്ന സ്ഥിതി ഒക്കെയാക്കി ഒരുവിധം വിവരമുള്ളവരൊക്കെ കുട്ടികളെ സീ ബീ എസ്‌ സിയില്‍ വിടാന്‍ തുടങ്ങി, കൂലിപ്പണി എടുക്കുന്ന്വനും അവണ്റ്റെ കുട്ടിയെ ടൈ കെട്ടിച്ചു സ്കൂള്‍ വാനില്‍ കേറ്റി വിടാന്‍ ആരംഭിച്ചു, സര്‍ക്കാര്‍ സ്കൂളില്‍ എസ്‌ എഫ്‌ ഐയുടെ വക സമരം അല്ലാതെ ഒന്നും നടക്കുന്നില്ലെന്നും ഒരു വകയും പഠിപ്പിക്കുന്നില്ലെന്നും തിരിച്ചറിഞ്ഞ ബാക്കി വന്ന ജനവും അവരവരുടെ കുട്ടികളെ അവിടെ നിന്നും മാറ്റി, ഇതാ ഏക ജാലകം കൂടി കൊണ്ടു വന്നു ഏതു സ്കൂളീല്‍ ഏതു ഗ്രൂപ്‌ ഏതു മാസം കിട്ടുമെന്നറീയാത്ത കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ മാനേജുമണ്റ്റ്‌ ക്വാട്ട ഉപയോഗിക്കാന്‍ പറ്റിയവര്‍ ഉപയോഗിച്ചു ബാക്കി ഉള്ളവരും സീ ബീ എസ്‌ എസി ആക്കി അങ്ങിനെ അണ്ടന്‍ അടകോടന്‍ ചെമ്മാന്‍ ചെരുപ്പുകുത്തി എന്നിവരുടെ മക്കള്‍ മാത്രം പഠിപ്പിക്കുന്ന ഇടമായി കേരളത്തിലെ പൊതുവിദ്യാഭ്യാസ ആലയങ്ങള്‍ മാറി. ഇനി ഈ അവസ്ഥയില്‍ നിന്നും മാറ്റമില്ല ഒരു പത്തുകൊല്ലത്തിനകം ഇതെല്ലാം പൂട്ടും, ഈ അധ്യാപഹയമാര്‍കു കേരളത്തിലെ പൊതുവിദ്യാഭ്യാസം മര്യാദക്കു നന്നായി പൊയിക്കൊണ്ടിരിക്കുകയായിരുന്നു എന്നാല്‍ ഡീ പീ ഈ പി , പുസ്തക പരിഷ്കരണം , ഒന്നും എഴുതിയില്ലെങ്കിലും മാര്‍ ക്കുദാനം ,എന്തു പഠിപ്പിക്കണം ഒന്നും പഠിച്ചാലും പഠിച്ചില്ലെങ്കിലും ജയിക്കും എന്ന സ്ഥിതി ഒക്കെയാക്കി ഒരുവിധം വിവരമുള്ളവരൊക്കെ കുട്ടികളെ സീ ബീ എസ്‌ സിയില്‍ വിടാന്‍ തുടങ്ങി, കൂലിപ്പണി എടുക്കുന്ന്വനും അവണ്റ്റെ കുട്ടിയെ ടൈ കെട്ടിച്ചു സ്കൂള്‍ വാനില്‍ കേറ്റി വിടാന്‍ ആരംഭിച്ചു, സര്‍ക്കാര്‍ സ്കൂളില്‍ എസ്‌ എഫ്‌ ഐയുടെ വക സമരം അല്ലാതെ ഒന്നും നടക്കുന്നില്ലെന്നും ഒരു വകയും പഠിപ്പിക്കുന്നില്ലെന്നും തിരിച്ചറിഞ്ഞ ബാക്കി വന്ന ജനവും അവരവരുടെ കുട്ടികളെ അവിടെ നിന്നും മാറ്റി, ഇതാ ഏക ജാലകം കൂടി കൊണ്ടു വന്നു ഏതു സ്കൂളീല്‍ ഏതു ഗ്രൂപ്‌ ഏതു മാസം കിട്ടുമെന്നറീയാത്ത കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ മാനേജുമണ്റ്റ്‌ ക്വാട്ട ഉപയോഗിക്കാന്‍ പറ്റിയവര്‍ ഉപയോഗിച്ചു ബാക്കി ഉള്ളവരും സീ ബീ എസ്‌ എസി ആക്കി അങ്ങിനെ അണ്ടന്‍ അടകോടന്‍ ചെമ്മാന്‍ ചെരുപ്പുകുത്തി എന്നിവരുടെ മക്കള്‍ മാത്രം പഠിപ്പിക്കുന്ന ഇടമായി കേരളത്തിലെ പൊതുവിദ്യാഭ്യാസ ആലയങ്ങള്‍ മാറി. ഇനി ഈ അവസ്ഥയില്‍ നിന്നും മാറ്റമില്ല ഒരു പത്തുകൊല്ലത്തിനകം ഇതെല്ലാം പൂട്ടും, ഈ അധ്യാപഹയമാര്‍കു ശമ്പളം കൊടുക്കുന്നതാണു ഖജനാവു ചോരാന്‍ കാരണം എന്നു മനസ്സിലാക്കിയ തോമസ്‌ ഐസക്‌ സ്കൂളെല്ലാം പഞ്ചായത്തിനു കൊടുക്കാന്‍ ശ്രമിക്കുന്നെങ്കിലും അധ്യാപക സഖാക്കള്‍ അതു അനുവദിക്കുന്നില്ല അങ്ങിനെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന ഗതി ആയി, ഇതു കോണ്‍ഗ്രസിണ്റ്റെ കുറ്റം അല്ല, എസ്‌ സീ ആറ്‍ ടീയില്‍ ഇരിക്കുന്ന ബുജികളും അവരുടെ പരിഷകരണവും മാത്റം ഉത്തരവാദി. കൊടുക്കുന്നതാണു ഖജനാവു ചോരാന്‍ കാരണം എന്നു മനസ്സിലാക്കിയ തോമസ്‌ ഐസക്‌ സ്കൂളെല്ലാം പഞ്ചായത്തിനു കൊടുക്കാന്‍ ശ്രമിക്കുന്നെങ്കിലും അധ്യാപക സഖാക്കള്‍ അതു അനുവദിക്കുന്നില്ല അങ്ങിനെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന ഗതി ആയി, ഇതു കോണ്‍ഗ്രസിണ്റ്റെ കുറ്റം അല്ല, എസ്‌ സീ ആറ്‍ ടീയില്‍ ഇരിക്കുന്ന ബുജികളും അവരുടെ പരിഷകരണവും മാത്റം ഉത്തരവാദി. കൊടുക്കുന്നതാണു ഖജനാവു ചോരാന്‍ കാരണം എന്നു മനസ്സിലാക്കിയ തോമസ്‌ ഐസക്‌ സ്കൂളെല്ലാം പഞ്ചായത്തിനു കൊടുക്കാന്‍ ശ്രമിക്കുന്നെങ്കിലും അധ്യാപക സഖാക്കള്‍ അതു അനുവദിക്കുന്നില്ല അങ്ങിനെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന ഗതി ആയി, ഇതു കോണ്‍ഗ്രസിണ്റ്റെ കുറ്റം അല്ല, എസ്‌ സീ ആറ്‍ ടീയില്‍ ഇരിക്കുന്ന ബുജികളും അവരുടെ പരിഷകരണവും മാത്റം ഉത്തരവാദി.

Baiju Elikkattoor said...

അരൂഷി, ഇതെന്തു കമന്റ്! ഒന്നുകൂടെ വായിച്ചു നോക്ക്. ഒന്നു പറയാനില്ലെങ്കില്‍ മിണ്ടാതിരിക്കുക, ആരും താങ്കളുടെ കമന്റിനായി ദാഹിച്ചരിക്കുന്നില്ല. വളരെ പ്രസക്തമായ ഒരു പോസ്റ്റെതിരെ വെറുതെ ഒച്ചയിടുന്നതെന്തിനു....?

Anonymous said...

ബൈജു ഏലിക്കാട്ടൂറ്‍ പാഠപുസ്തക കമ്മറ്റിയില്‍ ഉണ്ടായിരുന്നു എന്നു തോന്നുന്നു, ഒരു മ്മര്‍ക്സിസ്റ്റു കാരന്‍ ( എല്‍ സീ കമ്മറ്റിക്കു മുകളില്‍ ഉള്ള) നേതാവിണ്റ്റെ മക്കള്‍ എങ്കിലും ഈ പൊതു വിദ്യാലയത്തില്‍ പഠിക്കുന്നുണ്ടോ? സീ എന്‍ ശിവന്‍ കുട്ടി തുടങ്ങി എല്ലാ ചോട്ടാ മാര്‍ക്സ്റ്റിസ്റ്റുകാരണ്റ്റെയും മക്കള്‍ പഠിക്കുന്ന ലിസ്റ്റ്‌ വേണേല്‍ എഴുതി തരാം , ഇവരാരും ഈ പൊതു വിദ്യാലയത്തില്‍ അല്ല പഠിക്കുന്നത്‌, പിന്നെ ഇതെല്ലം വലതു പക്ഷം ആണു കാരണക്കാരന്‍ എന്നു പറഞ്ഞു ഗീബത്സു വേല ഇറക്കിയാല്‍ പ്റതികരിക്കും, നുണപ്റചരണം ബ്ളോഗിലൂടെ വേണ്ട ചിന്ത ദേശാഭിമാനി മാത്റം വായിക്കുന്നവരോടു മതി , എന്തു കൊണ്ടൂ ഒരു പൊതു സ്ഥലത്തിരുന്നു ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല, ആറ്‍ ഏസ്‌ എസ്‌ കാരന്‍ വന്നു തടയുന്നോ? കോണ്‍ഗ്രസു കാരന്‍ തടയുന്നോ? ലാ ആന്‍ ഡി ഓറ്‍ഡറ്‍ ഇല്ല ഇന്നു കേരളത്തില്‍ എപ്പോഴാണൂ മാല പൊട്ടിക്കുന്നത്‌ എപ്പോഴാണു കള്ളാന്‍ വീട്ടില്‍ കയറുന്നതെന്നു ആറ്‍ക്കും പറയാന്‍ വയ്യ, ഉമ്മന്‍ ചാണ്ടി അകത്തിട്ടവരെ ഒക്കെ ഇറക്കി വെളീയില്‍ വിട്ടു ഈ ഊച്ചാളി ഭരണം തന്നെ ഇതിനൊക്കെ കാരണം അപ്പോള്‍ ഏലിക്കാട്ടൂരെ നിങ്ങള്‍ക്കു സുഖിച്ചാലും ഇല്ലെങ്കിലും പ്റതികരിക്കും ഇതു സ്വതന്ത്റ മീഡിയം ആണൂ നിങ്ങള്‍ എഴുതിവിടുന്ന നുണകള്‍ അറ്‍ധസത്യങ്ങള്‍ക്കു ഒരു മറുവശം കൂടി ഉണ്ടെന്നു മനസ്സിലാക്കുക

Baiju Elikkattoor said...

അരൂഷി, നിങ്ങള്‍ പ്രതികരിക്കൂ തിര്‍ച്ചയായും. എന്നാല്‍ ഈ വീറും വാശിയും എം. പീ. മാരെ പാര്‍ലമെന്‍റിനകത്തു വച്ചുവാണീഭം നടത്തി ഭാരത ജനതയുടെയും ജനതിപത്യത്തിന്റെയും മുഖത്ത് കാര്‍ക്കിച്ചു തുപ്പി ആഗോള കുത്തകള്‍ക്ക്‌ ദാസ്യവേലെ ചെയ്യാന്‍ തറ്റുടുത്ത്‌ നില്ക്കുന്ന മന്‍മോഹന്‍ സര്‍കാരിന്റെ നടപടികളോട് പ്രതികരിക്കാന്‍ എന്തെ കണ്ടില്ല! മുതലിത്തത്തിന്റെ എല്ലാ നിലപാടുകളോടും സന്ധി ചെയ്ത ഒരു ഭരണകൂടത്തിന്റെ ചട്ടക്കൂടിനകത്തു നിന്നും പരിമിതികളോടെ പ്രവര്‍ത്തിക്കുന്നതാണ് ഇവിടുത്തെ ഇടതുപക്ഷ സര്‍ക്കാരെന്നു മനസ്സിലാകാതിരിക്ക തക്ക ബുദ്ധിശ്ശൂനൃനാണു താങ്കളെന്ന് എനിക്ക് തോന്നുന്നില്ല! അപ്പോള്‍ താങ്കള്‍ ഉപയോഗിച്ച ആ വാക്കുണ്ടല്ലോ "ഊച്ചാളി", അത് ആര്‍ക്കു എവിടെ ഫിറ്റ് ചെയ്യണം എന്ന് ഞാന്‍ പറയേണ്ടതില്ലലോ!